മാനസിക സംഘര്‍ഷം: പ്രതിവിധികള്‍ ഇസ്ലാമിലും ഭൌതിക ശാസ്ത്രത്തിലും
നിര്‍വചനങ്ങളിലും വിവരണങ്ങളിലും ഒതുങ്ങാത്ത സങ്കീര്‍ണ വിഷയമാണ് മാനസിക സംഘര്‍ഷം. മാനസിക സംഘര്‍ഷങ്ങളും മനോവ്യഥകളും അനുഭവിക്കാത്ത ഒരാളും തന്നെ ഭൂമുഖത്ത് ഉണ്ടാവുകയില്ല. പ്രായ ലിംഗ ഭേദമെന്യേ എല്ലാവരെയും പിടികൂടുന്ന മഹാരോഗം. ഒരു കൈക്കുഞ്ഞ് ഭൂമിയിലേക്ക് പിറന്ന് വീഴുന്നത് മുതല്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘര്‍ഷത്തിന് വിധേയമാവാറുണ്ടെന്ന് മന:ശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മെ സംബന്ധിച്ചേടത്തോളം പല കാരണങ്ങളാല്‍ മാനസിക സംഘര്‍ഷ രോഗങ്ങള്‍ അധികരിക്കുകയാണ് ചെയ്തിരിക്കുന്നത്. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, ആക്രമണങ്ങള്‍, വ്യക്തികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എല്ലാം മന:സംഘര്‍ഷം [...]
