യൂസുഫ് അലിയുടെ ഖുര്‍ആന്‍ പരിഭാഷ പരിഷ്‌കരിക്കുന്നു

quran_yusufali_200_200ന്യൂഡല്‍ഹി: ഖുര്‍ആന് അബ്ദുല്ലാ യൂസുഫ് അലി ഇംഗ്ലീഷില്‍ തയ്യാറാക്കിയ പരിഭാഷ പ്രശസ്ത പത്രപ്രവര്‍ത്തകനും അറബി- ഇംഗ്ലീഷ് പണ്ഡിതനുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ പരിഷ്‌കരിക്കുന്നു. 1938ല്‍ പ്രസിദ്ധീകരിച്ച പരിഭാഷയില്‍ ചില പിഴവുകള്‍ കണ്ടതിനെ തുടര്‍ന്നാണ് അത് സവിസ്തരം സംശോധനം നടത്തുന്നത്. സൗദി രാജാവായിരുന്ന ഫഹദിന്റെ ധനസഹായത്തോടെ അച്ചടിച്ച് ലോകത്തു വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന പരിഭാഷ പിന്നീട് മുഹമ്മദ് തഖിയുദ്ദീന്‍ ഹിലാലിയും മുഹമ്മദ് മുഹ്‌സിന്‍ ഖാനും ചേര്‍ന്നു പരിഷ്‌കരിച്ചെങ്കിലും ഇപ്പോഴും അതില്‍ ചില പിഴവുകളും ദുര്‍ഗ്രാഹ്യതയുമുണ്ടെന്ന് ഡോ. സഫറുല്‍ ഇസ്‌ലാം പറഞ്ഞു.

അല്‍ അസ്ഹറിലും കെയ്‌റോയിലും പിന്നീട് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലും പഠിച്ച ഖാന്‍ പ്രശസ്ത പണ്ഡിതനായ വഹീദുദ്ദീന്‍ ഖാന്റെ പുത്രനും മില്ലി ഗസറ്റ് പത്രാധിപനുമാണ്. 1872ല്‍ മുംബൈയിലെ ദാവൂദി ബോറ കുടുംബത്തില്‍ ജനിച്ച യൂസുഫ് അലി അറബിയിലും ഇംഗ്ലീഷിലും മികച്ച പണ്ഡിതനായിരുന്നു. മുഹമ്മദ് മാര്‍മാഡ്യുക് പിക്താളിനെപ്പോലെ പൊതുവില്‍ മുസ്‌ലിംകള്‍ അംഗീകരിക്കുന്ന ഖുര്‍ആന്‍ പരിഭാഷകരില്‍ പ്രമുഖനാണ് യൂസുഫ് അലി. 1953ല്‍ ലണ്ടനില്‍ അന്തരിച്ചു.
(Islam Padasala/01 September 2014)

ശരീഅത്ത് കോടതികള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി

supremeന്യൂഡല്‍ഹി : രാജ്യത്തെ ശരീഅത്ത് കോടതികള്‍ക്കും അവ പുറപ്പെടുവിക്കുന്ന ഫത്‌വകള്‍ക്കും നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൗലികാവകാശങ്ങളെ ഹനിക്കുന്ന ഫത്‌വകള്‍ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് സി.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡിന്റെ തര്‍ക്ക പരിഹാര വേദിക്കെതിരെ ഡല്‍ഹിയിലെ വിശ്വ ലോചന്‍ മദന്‍ എന്ന അഭിഭാഷകന്റെ ഹരജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.
ദാറുല്‍ ഖദ, ദാറുല്‍ ഇഫ്താ എന്നീ സ്ഥാപനങ്ങള്‍ സമാന്തര കോടതികള്‍ ആയി പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ചായിരുന്നു ഹരജി. രാജ്യത്തെ മുസ്‌ലിം പൗരന്‍മാരുടെ സാമൂഹ്യ-മത സ്വാതന്ത്ര്യത്തെ ഹനിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന ശരീഅത്ത് കോടതികള്‍ അനധികൃതമാണെന്നായിരുന്നു ഹരജിക്കാരന്റെ പ്രധാന വാദം. ഖാദിമാരും മുഫ്തിമാരും പുറപ്പെടുക്കുന്ന ഫത്‌വകളിലൂടെ മുസ്‌ലിം പൗരന്‍മാരുടെ മൗലികാവകാശങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും ഹരജിക്കാരന്‍ വാദിച്ചു. ഉത്തര്‍പ്രദേശില്‍ ഒരു വീട്ടമ്മയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട ഫത്‌വ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതേസമയം, ഹര്‍ജിയില്‍ ആവശ്യപ്പെട്ട പ്രകാരം ശരീഅത് കോടതികള്‍ നിരോധിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വിശ്വാസികള്‍ക്ക് ഇത്തരം കോടതിയെ സമീപിക്കാം. എന്നാല്‍ അതുകൊണ്ട് മാത്രം മറ്റുള്ളവര്‍ക്ക് മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. നിയമസാധുതയില്ലാത്തതിനാല്‍ തന്നെ ശരീഅത് വിധികള്‍ അനുസരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ആണ് ഈ സമാന്തര കോടതികളുടെ പ്രവര്‍ത്തനം എന്നും അവിടെയുള്ള ജനങ്ങള്‍ ഇവരുടെ വിധികളെ എതിര്‍ക്കുന്നില്ലെന്നും പറഞ്ഞ ഹരജിക്കാരന്‍ മുസ്‌ലിം സ്ത്രീകളുടെ വിഷയം പരാമര്‍ശിച്ചപ്പോള്‍ വിഷയത്തെ അമിതമായ നാടകീയ വല്‍ക്കരികേണ്ടതില്ലെന്ന് പറഞ്ഞ കോടതി തങ്ങള്‍ അവരുടെ രക്ഷക്കെത്തുമെന്ന് പറഞ്ഞു. താങ്കള്‍ പറയുന്നു എല്ലാ ഫത്‌വകളും യുക്തി രഹിതമെന്ന്. എന്നാല്‍, അതില്‍ ചിലതെങ്കിലും നല്ലതുമാണ്. രാജ്യത്തെ ജനങ്ങള്‍ മതിയായ ബുദ്ധിയുള്ളവരാണ്. രണ്ടു പേര്‍ വിചാരിക്കുന്നു അവര്‍ക്ക് മധ്യസ്ഥം വേണമെന്ന്. അപ്പോള്‍ അവരെ ആര്‍ക്ക് തടയാന്‍ കഴിയും എന്നും കോടതി ചോദിച്ചു.
എന്നാല്‍, ഫത്‌വകള്‍ മൗലികാവകാശങ്ങളെ ഹനിക്കുന്നുവെന്ന് തോന്നുന്നുവെങ്കില്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പറഞ്ഞു. വ്യക്തികളുടെ മൗലിവാകാശങ്ങള്‍ ലംഘിക്കാത്തപക്ഷം മുസ്‌ലിം വ്യക്തി നിയമത്തില്‍ തങ്ങള്‍ ഇടപെടില്ലെന്ന് മുന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ കാര്യവും ബോര്‍ഡ് ചൂണ്ടിക്കാട്ടി.
(Islam Onlive,Jul-07-2014)

തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഉര്‍ദുഗാനും ഇഹ്‌സാന്‍ ഒഗ് ലുവും സ്ഥാനാര്‍ഥികള്‍

ordugan-ogluഅങ്കാറ: രണ്ടാമതൊരിക്കല്‍ കൂടി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്‍. ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി അവരുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് ഗുലിന്റെ പ്രസ്താവന വന്നത്. ഉര്‍ദുഗാനായിരിക്കും ജസ്റ്റിസ് ആന്റ്് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. അതേസമയം പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രമുഖ നയതന്ത്രജ്ഞനും ഒ.ഐ.സിയുടെ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍) മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഒഗ് ലും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

റിപ്പബ്‌ളിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (സി.എച്ച്.പി), നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി (എം.എച്ച്.പി) എന്നീ പാര്‍ട്ടികള്‍ സംയുക്തമായാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ആഗസ്റ്റ് പത്തിനാണ് തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

(Islam Padasala, 01 July 2014)