Aug
30
2009
0

ഇസ്ലാം ഒരു സമന്വയദര്‍ശനം

( ഭൌതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുധ്യമില്ലാത്ത, സുഭദ്രവും സമ്പൂര്‍ണവുമായ ഒരു സിദ്ധാന്തമാണ്‌ ഇസ്ലാം സമര്‍പ്പിച്ചത്. വിരുദ്ധശക്തികളെ ഏകീകരിക്കുകയും അഭിലാഷങ്ങള്‍, അഭിമിവേശങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയും   ആണ ഇസ്ലാമിന്റെ സമീപനം.മനുഷ്യന്റെ അകത്തും പുറത്തുമുള്ള ശക്തികളുടെ ഐക്യമാണ് അത് അഭിദര്‍ശിക്കുന്നത്.ആകാശം, ഭൂമി, മതം, ലോകകാര്യം, ശരീരം, ആത്മാവ്, വിശ്വാസം, പ്രവര്‍ത്തി എന്നിവയെ ഏകോ ന്മുഖമായി ഒരേ മാര്‍ഗത്തില്‍ നയിക്കുകയാണ് അതിന്റെ ലക്‌ഷ്യം.)    (more…)

Written by akm in: Uncategorized |
Aug
27
2009
0

ഖുര്‍ആനും റമദാനും

റമദാന്‍ മാസത്തിന്‍റെ പിറവി മറ്റൊരു മഹാ പിറവിയുടെ ഓര്‍മ്പ്പെടുതലയിട്ടാണ് കടന്നു വരുന്നത്. (more…)

Written by akm in: Uncategorized |
Aug
27
2009
0

റമദാന്‍

ശീലമായ്പ്പോയതിന്റെ
മടുപ്പില്‍നിന്നു
ആത്മാക്കളെ
കുടഞ്ഞുനര്‍ത്താന്‍
റമദാന്റെ
കസ്തൂരിതൈലം…

തന്നില്‍-
തന്നെയിരുന്ന്
വേരിരങ്ങിയവരിലേക്ക്
വ്രതവിശുദ്ധിയുടെramadhaan3
തിങ്കല്‍ക്കല….

ഇച്ചകളുടെ
അടിയാളരായി
അജീര്‍ണം ബാധിച്ചവര്‍ക്ക്‌
ക്ഷമാശീലത്തിന്റെ
ഒറ്റമൂലി….

രാവിന്റെ
അന്ത്യയാമാങ്ങളില്‍
കണ്ണീര്‍പ്പെയ്തില്‍
സ്ഫടികശുദ്ധമാകുന്ന
ഹൃദയങ്ങളുടെ
സ്നേഹസംഗമം….

സ്വപ്നങ്ങള്‍പോലും
വറ്റിപ്പോയവരുടെ
കുടിയിടങ്ങളിലേക്ക്
ആശ്വാസത്തിന്റെ
തെളിനീരോഴുക്കുകള്‍
പ്രത്യക്ഷമാകും മാസം….

റമദാന്‍,
ഇരുട്ട്
വെളിച്ചത്തെ
പേടിച്ചോടുന്ന മാസം!

( അഷ്‌റഫ്‌ കാവില്‍ , പ്രബോധനം )

Written by akm in: Uncategorized |

Theme: TheBuckmaker.com Themes for WordPress Blogs | Find Webhosting, HiFi Audio Server