പ്രവാചകന്‍ എന്ന വെളിച്ചം
മുഹമ്മദ് നബി(സ) ദൈവമോ ദേവനോ അല്ല;ആയിരുന്നിട്ടില്ല; ആരാധിക്കപ്പെട്ടിട്ടുമില്ല.
മുഹമ്മദ് നബിയുടെ വിഗ്രഹം പോയിട്ട് ഒരു ചിത്രം പോലുമില്ല എവിടെയും. എന്നിട്ടും
വിഗ്രഹവല്‍ക്കരിക്കപ്പെട്ട എന്നമട്ട മഹാന്മാരെക്കാളധികം അദ്ദേഹം ജനഹൃദയങ്ങളില്‍
വസിക്കുന്നു; സ്നേഹിക്കപ്പെടുന്നു,ആദരിക്കപ്പെടുന്നു, അനുകരിക്കപ്പെടുന്നു.
മനുഷ്യരാശിയെ ഏറ്റം സ്വാധീനിച്ച നൂറു പേരെയോ, ഇരുപത്തഞ്ച് പേരെയോ
തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍, തെരഞ്ജീടുക്കുന്നത് ആരായാലും ഒന്നാം സ്ഥാനത്ത്
മുഹമ്മദ് നബിയെ അവരോധിക്കാന്‍ nirbandhithanaavunnu.
മുഹമ്മദ് നബി(സ) ഒരു മനുഷ്യനായിരുന്നു. മറ്റു മനുഷ്യര്‍ക്കുള്ള മാനുഷികഗുണങ്ങള്‍
അദ്ദേഹത്തിനുമുണ്ടായിരുന്നു. രണ്ടു കാര്യങ്ങളാലാണ് അസാധാരണത്വമുണ്ടായിരുന്നത്.
ഒന്ന്, അദ്ദേഹം ദൈവദൂതനായിരുന്നു. രണ്ട്, അദ്ദേഹം സമ്പൂര്‍ണ മനുഷ്യനായിരുന്നു.
അനാഥത്വം, ദാരിദ്ര്യം, അരക്ഷിതത്വം, മര്‍ദ്ദിതത്വം, സമ്പന്നത, വര്തകന്‍, ആചാര്യന്‍, പ്രബോധകന്‍,
ജനനായകന്‍, ഭരണാധികാരി,യോദ്ധാവ്, ഭര്‍ത്താവ്, പിതാവ്, ന്യായാധിപന്‍ , സുഹൃത്ത്
എന്നിങ്ങനെ മാനവജീവിതത്തിന്റെ എല്ലാ അവസ്ഥകളും അനുഭവിക്കുകയും, ആ അവസ്ഥകളെ
ഒരു നല്ല മനുഷ്യന്‍, പൂര്‍ണമനുഷ്യന്‍ എങ്ങനെ നേരിടണമെന്ന് പ്രായോഗികമായി കാണിച്ചു
തരികയും ചെയ്ത അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി(സ).
മുഹമ്മദീയ സന്ദേശത്തിന്റെ സത്താണ് “ലാ ഇലാഹ ഇല്ലല്ലാഹ്”
(സാക്ഷാല്‍ ദൈവമല്ലാതെ ദൈവമെതുമില്ല) എന്നത്. മനുഷ്യനടക്കമുള്ള
പ്രപഞ്ചമഖിലം അഖണ്‍ധവും ഏകവുമായ ഒരു ശക്തിയാല്‍
ഉളവായതാണ്. ആ ശക്തിയാണ് സാക്ഷാല്‍ ദൈവം, പ്രപഞ്ച ചൈതന്യം.
ഒരേ ദൈവത്തിന്റെ സൃഷ്ടികളായതിനാല്‍ സൃഷ്ടികളൊക്കെയും പ്രപഞ്ചത്തിന്റെ
ഘടകങ്ങളാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരും ആരുടേയും
താഴെയോ മീതെയോ അല്ല. ഓരോ ഘടകവും സ്രഷ്ടാവിന്റെ താല്പര്യം മാനിച്ച്
ഇതര ഘടകങ്ങളുമായി ഇണങ്ങി വാഴുകയാണ് ധര്‍മം. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടി
മാത്രമല്ല,ഒരേ മാതാപിതാക്കളുടെ മക്കളുമാകുന്നു. തമ്മില്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍
മാത്രമാണവര്‍ക്കിടയിലെ വൈവിധ്യങ്ങള്‍. സ്രഷ്ടാവിന്റെ മുമ്പില്‍ ഏറ്റം ഉത്കൃഷ്ട മനുഷ്യന്‍ ഏറ്റം
ധര്‍മനിഷ്ടയുള്ളവനാണ്. ഈ ധര്മത്തിന്റെ നിര്‍വഹണമായിരുന്നു അന്ത്യപ്രവാചകന്റെ ജീവിതം.
മറ്റൊരര്‍ഥത്തില്‍, ആ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവും. അതിറെ
പേരാണ് ഇസ്‌ലാം- സമാധാനം. സ്നേഹവും കാരുണ്യവും സത്യവും ധര്‍മവുമില്ലാതെ
സമാധാനമില്ല. സ്വജീവിതത്തിലൂടെ-ഇസ്ലാമിലൂടെ- അദ്ദേഹം സാക്ഷാല്‍ക്കരിച്ചത്
ഈ മൂല്യങ്ങളാണ്. തന്റെ ശിഷ്യന്മാരോട് സാക്ഷാല്‍ക്കരിക്കാന്‍ ആവശ്യപ്പെട്ടതും ഇതുതന്നെ.
ദന്തഗോപുരങ്ങളിലിരുന്ന് സ്നേഹഗീതമാലപിക്കുകയായിരുന്നില്ല അദ്ദേഹം. ശക്തമായ
വാക്കുകളിലൂടെയും ജീവിത ചര്യകളിലൂടെയും മനുഷ്യ മനസ്സുകളിലേക്ക് സ്നേഹത്തിന്റെയും
കാരുണ്യത്തിന്റെയും സത്യത്തിന്റെയും ധര്‍മത്തിന്റെയും തെളിനീര്‍ പകര്‍ന്നു കൊടുക്കുകയായിരുന്നു.
നമസ്കാരശേഷം പ്രവാചകന്‍ ഉരുവിടാരുണ്ടായിരുന്ന ഒരു പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു:
“എന്റെയും സര്‍വ ചരാചരങ്ങളുടെയും നാഥാ, മര്ത്യരെല്ലാം സഹോദരങ്ങലാനെന്നു ഞാന്‍
സാക്ഷ്യപ്പെടുത്തുന്നു.” വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും അദ്ദേഹം അത്
സാക്ഷ്യപ്പെടുത്തി. അക്രമത്തെ പ്രതിരോധിക്കാനായാലും ആഹാരം പാകം ചെയ്യാനായാലും
തോട് കീറാനായാലും മണ്ണ് ചുമക്കാനായാലുമൊക്കെ അദ്ദേഹം അവരുടെ സഹോദരനും
സഹപ്രവര്‍ത്തകനുമായിരുന്നു. ഇതാണ് മുഹമ്മദ് നബി കാഴ്ച വെച്ച സാഹോദര്യവും
സമത്വവും സ്വാതന്ത്ര്യവും. ആധുനിക വിമോചന പ്രസ്ഥാനങ്ങള്‍ ഭാഗികമായി അടിമത്തങ്ങളിലകപ്പെട്ട
ജനങ്ങളോടാവശ്യപ്പെടുന്നത് നിങ്ങള്‍ ഞങ്ങളുടെ പൂര്‍ണ അടിമകളാകൂ, അതാണ് നിങ്ങളുടെ സ്വാതന്ത്ര്യം
എന്നാണ്.
ലോകത്ത് നന്മയെക്കാള്‍ തിന്മ ഇഷ്ടപ്പെടുന്നവര്‍, ധര്മാതെക്കാള്‍ അധര്മത്തെ സ്നേഹിക്കുന്നവര്‍,
വിണ്ണിലേക്ക് കണ്ണയക്കാന്‍ കൂട്ടാക്കാതെ മണ്‍ണോടൊട്ടിക്കിടക്കുന്നവര്‍ എന്നുമുണ്ട്. അത്തരക്കാര്‍
പൂര്‍ണമനുഷ്യര്‍ക്ക് നേരെ പൈശാചിക വചനങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കും. വാമൊഴിയായും
വരമൊഴിയായും അവഹേളിച്ചു കൊണ്ടിരിക്കും. അല്ലാഹുവിന്റെ വെളിച്ചം വായ്‌കൊണ്ട്
ഊതിക്കെടുത്താന്‍ ശ്രമിക്കുകയാണവര്‍. പക്ഷെ അല്ലാഹു അവന്റെ വെളിച്ചം പൂര്‍ത്തീകരിക്കുക
തന്നെ ചെയ്യും; അക്രമികള്‍ക്കും അധര്‍മികള്‍ക്കും അതെത്ര അരോചകമായിരുന്നാലും.ഓരോ
ഊത്തിനെ തുടര്‍ന്നും ആ വെളിച്ചം കൂടുതല്‍ തെളിയുന്നത് അതിന്റെ നിദര്‍ശനമാകുന്നു.
ചിലപ്പോള്‍ അത് ഊതിക്കെടുത്തുന്നവരുടെ തന്നെ കണ്ണ് തുറപ്പിച്ചെന്നു വരും.പ്രവാചകന്റെ കഴുത്തരുക്കാന്‍ ശപഥം ചെയ്തു വാളുമെടുത്തു ഓടിച്ചെന്നവര്‍
ആ മുഖത്തെ നിഷ്കളങ്കതയുടെയും ആ അധരങ്ങളില്‍നിന്നുതിര്‍ന്ന വചനങ്ങളുടേയും
വെളിച്ചത്തില്‍ വെട്ടാനുയര്‍ത്തിയ വാല്‍ വലിച്ചെറിഞ്ഞു പശ്ചാത്താപവിവശരായി
തിരുശരീരം ആശ്ലേഷിച്ച സംഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. രണ്ടാം ഖലീഫ ഉമര്‍(റ) തന്നെ അക്കൂട്ടത്തിലൊരാളാണ്.
പ്രവാചകന്റെ കാലശേഷവും ഈ പ്രതിഭാസം തുടര്‍ന്ന് വരുന്നു. ൧൯൯൨-ല്‍ ബാബറിമസ്ജിദ്
ധ്വംസനത്തില്‍ സാവേശം പങ്കെടുത്ത ഒരു കര്സേവകന്‍ പിനീട് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
ഖുര്‍ ആണേ നഖശിഖാന്തം ആക്ഷേപിച്ച് ഗ്രന്ഥമെഴുതി പ്രചരിപ്പിച്ച ഒരു പണ്‍ധിതന്‍ അടുത്ത
കാലത്ത് താന്‍ ചെയ്തത് ഭീമാബദ്ധമായിപ്പോയെന്ന് സമ്മതിച്ച് തന്റെ ആക്ഷേപങ്ങള്‍ക്ക്
സ്വയം മറുപടി പറഞ്ഞുകൊണ്ടും ഖുര്‍ആന്റെ മഹത്വങ്ങള്‍ വര്‍ണിച്ചുകൊണ്ടും പുസ്തകമെഴുതി
പ്രസിദ്ധീകരിച്ചിരിക്കുന്നു. സ്വിറ്റ്സര്‍ലാന്റില്‍ പള്ളിമിനാരങ്ങള്‍ക്കെതിരെ പ്രക്ഷോഭം
സംഘടിപ്പിക്കുകയും മിനാരനിരോധന നിയമത്തിന് കളമൊരുക്കുകയും ചെയ്ത പ്രസ്ഥാനത്തിന്റെ
നായകന്മാരിലൊരാള്‍ അതെ മിനാരത്തിന്റെ മതം സ്വീകരിച്ചതും ഈയടുത്ത നാളിലാണ്.
ഇത്തരം സംഭവങ്ങള്‍ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നല്‍കുന്ന ഒരു സന്ദേശമുണ്ട്.
അജ്ഞതയും തെറ്റിദ്ധാരണയുമാണ് നമ്മുടെ ഏറ്റം വലിയ ശത്രു. അവയാണ് ആളുകളില്‍
ഇസ്ലാമിനെക്കുറിച്ച് ഭയാശങ്ക വളര്‍ത്താനും നികൃഷ്ടമായ ആക്ഷേപങ്ങളും ആരോപണങ്ങളും
പ്രചരിപ്പിക്കാനും ചെകുത്താന്‍ ഉപയോഗിക്കുന്ന ശക്തമായ ആയുധങ്ങള്‍.
അജ്ഞത ഇരുട്ടാണ്. ഇരുട്ടിനെ തുടച്ചുനീക്കേണ്ടത് വെളിച്ചം കൊണ്ടാണ്;തോക്ക് കൊണ്ടോ ബോമ്പ് കൊണ്ടോ അല്ല. ഇരുട്ടുകൊണ്ട് ഇരുട്ടകറ്റാന്‍ ശ്രമിച്ചാല്‍
കനത്ത ഇരുട്ട് മാത്രമായിരിക്കും ഫലം. പ്രവാചകന്റെ ജീവിതസന്ദേശം- അതിന്റെ
വാഗ് രൂപവും കര്‍മരൂപവുമാണ് മുസ്ലിംകളുടെ കൈവശമുള്ള വിളക്ക്. സ്വജീവിതത്തില്‍
ആ വിളക്ക് കത്തിച്ച് വെക്കുകയാണ് ഇസ്ലാം വിഎഒധതിന്ടെ ഇരുട്ടകറ്റാനുള്ള മാര്‍ഗം.
ഈ വെളിച്ചം കൈവെടിഞ്ഞ് മുസ്‌ലിങ്ങള്‍ സ്വീകരിക്കുന്ന മറ്റേതു പ്രതിരോധ നടപടിയും
നിഷ്ഫലമാവുകയേയുള്ളൂ. ഓര്‍ക്കുക! മുഹമ്മദ് നബിയെ വധിക്കാന്‍ പ്രതിജ്ഞയെടുത്ത
ഉമറിനെനെക്കുറിച്ച് അദ്ദേഹം പ്രാര്‍ഥിച്ചത് ‘അല്ലാഹുവേ ഉമറിന് സത്യത്തിന്റെ വെളിച്ചവും
സന്മനസ്സും പ്രദാനം ചെയ്യേണമേ’ എന്നായിരുന്നു. തന്നെ വധിക്കാനൊരുമ്പെട്ട ഉമറിനെ
ആദ്യം വധിക്കാന്‍ ഭടന്മാരെ നിയോഗിക്കുന്നതിനെക്കുറിച്ച് ആ കാരുണ്യസാഗരം
ചിന്തിച്ചതേയില്ല. അതായിരുന്നു അദ്ദേഹം ചെയ്തിരുന്നതെങ്കില്‍ ചരിത്രത്തിന്റെ ഗതി
എന്താകുമായിരുന്നു.
(പ്രബോധനം ൨൦൧൦ ഫെബ് ൨൭)
No Comments »
RSS feed for comments on this post. TrackBack URL