ഓണാശംസകള്‍

onamസമത്വത്തിന്റെ, സമ്പന്നതയുടെ, ആധിയും വ്യാധിയുമില്ലാത്ത മഴവില്‍ സമൂഹ
സ്വപ്നങ്ങളുമായി ഒരു ഓണം കൂടി….
എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍
!

നോമ്പ്

ഭോഗതോടൊപ്പം വര്‍ജനം കൂടി സംയോജിപ്പിക്കപ്പെടുന്നതിലൂടെ മാത്രമേ അര്‍ഥപൂര്‍ണമായ മാനവികത
കെട്ടിപ്പടുക്കാനാവൂ എന്നൊരു പാഠമാണ് നോംബില്‍നിന്നു കിട്ടുന്നത്. ഈ രണ്ടു
ആത്യന്തതകളിലോരിടത്തും മനുഷ്യന്‍ ഉറച്ചുപോകാന്‍ പാടില്ല. ആവശ്യാനുസരണം ഒരു വശത്തുനിന്നു
മറുവശത്തേക്ക് പോകാനും തിരിച്ചുവരാനുമുള്ള സാധ്യത എപ്പോഴുമവിടെ ഉണ്ടാകണം.
ദൈവസന്നിധിയില്‍ നോബിനെ ഇത്രമേല്‍ പ്രിയങ്കരമാക്കുന്നതെന്താകും? ഇത്രയധികം പുണ്യങ്ങള്‍
എങ്ങനെയാകും നോമ്പില്‍ മേളിക്കുന്നത്? നോമ്പ് മനുഷ്യനില്‍നിന്നു ആവശ്യപ്പെടുന്ന ത്യാഗവും
quraanസഹനവുമാനിതിണ്ടേ മുഖ്യ കാരണം. ഓരോ വ്യക്തിയും നിര്‍ബന്ധമായും ഇത്രയേറെ സഹിക്കുകയും
ത്യജിക്കുകയും ചെയ്യേണ്ടിവരുന്ന മറ്റൊരു കര്‍മവും ഇസ്ലാമിലില്ല.
ത്യാഗവും സഹനവും വിശപ്പും ദാഹവും പൂര്‍ണസന്നദ്ധതയോടെ ഏറ്റുവാങ്ങി, നമസ്കാരവും ദിക്രും
ഖുര്‍ആനും സ്വദഖയും എല്ലാം നിറഞ്ഞ വിശുദ്ധിയുടെ കുളിര്‍നദിയില്‍ മുക്കി ഹൃദയത്തിന്
വിശുദ്ധിയുടെ പത്തരമാറ്റ് സമ്മാനിക്കുന്ന ശ്രേഷ്ടകര്‍മമാണ് യഥാര്‍ത്ഥത്തില്‍ നോമ്പ്.
തന്നെത്തേടി തന്നിലേക്ക് തന്നെ പോകാനുള്ള ഒരവസരമാണ് റമദാന്‍. തന്നെ സ്വയം കണ്ടെത്താന്‍,
ജീവിതത്തിന്റെ കുഴമറിചിലില്‍ എവിടെയൊക്കെയോ വെച്ച് എപ്പോഴെക്കൊയോ നഷ്ടപ്പെട്ട സ്വയം
പരിശുദ്ധി വീണ്ടെടുക്കാനുള്ള അവസരം. ‘ നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ ‘ എന്ന് നോമ്പിന്‍റെ
ലക്‌ഷ്യം കുറിക്കപ്പെട്ടതിന്റെ അര്‍ഥം ഇവിടെ വ്യക്തമാകുന്നു.
(പ്രബോധനം)

റമദാന്‍ ആശംസകള്‍

സത്യം അതിന്‍റെ തനിമയോടും തെളിമയോടും സമ്പൂര്‍ണമായി പുനരവതരിപ്പിക്കപ്പെട്ട മാസം.
സമത്വത്തിന്റെ, സഹനത്തിന്റെ, സഹാനുഭൂതിയുടെ സന്ദേശവുമായി ആ പുണ്യമാസം
ഒരിക്കല്‍ കൂടി.
ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍