മുഹമ്മദ് നബി ലഘുചരിത്രം
- by nafeesa
അറേബ്യയിലെ ഒരു പ്രമുഖ കുടുംബമായ ഖുരയ്ശികളില്‍പെട്ട അബ്ദുല്‍മുത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ മകനായി ക്രിസ്താബ്ദം571 ഏപ്രില്‍ 10nu മുഹമ്മദ്നബി ജനിച്ചു. ജനനത്തിനു ആറുമാസം മുമ്പ് തന്നെ പിതാവ് അബ്ദുല്ല മരിച്ചിരുന്നു. പിന്നീട് അദ്ദേഹം അബ്ദുല്‍ മുത്വലിബിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത് ബാലനായിരിക്കെതന്നെ അബ്ദുല്‍മുത്വലിബും മരണമാടഞ്ചു. പിന്നീടദ്ദേഹം പിതൃസഹോദരനായ അബൂത്വാലിബിന്‍റെ സംരക്ഷണത്തിലാണ് വളര്‍ന്നത്.
നിഷ്കളങ്കമായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം .ബാലനായിരിക്കെ അദ്ദേഹവുമായി ബന്ടപ്പെട്ടവരെല്ലാം അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു .എപ്പോഴും സത്യത്തിനു വേണ്ടി നിലകൊണ്ട ആ കുമാരന്‍ “അല്‍അമീന്‍’ അഥവാ വിശ്വസ്തന്‍ “എന്ന അപരനാമത്താല്‍ അറിയപ്പെട്ടു.യുവാവായപ്പോള്‍ അദ്ദേഹം വ്യപാരത്തിലെര്‍പെട്ടു.അദ്ദേഹവുമായി കൂട്ടുകച്ചവടം ചെയ്ത
ഖൈസ് മുഹമ്മതിനെക്കാള്‍ നല്ലാ ഒരു കൂടുകാരനെ കച്ചവടത്തിന് തനിക്കു തനിക്കു ലഭിച്ചിട്ടില്ലെന്ന് പ്രസ്താവിക്കുന്നു.
ഖദീജ മക്കയിലെ ഒരു വര്‍ത്തക പ്രമുഖയായിരുന്നു. അവര്‍ മുഹമ്മദിന്‍റെ വിശ്വസ്തതയെകുറിച്ച് കേട്ടിരുന്നു. അതിനാല്‍ സിറിയയില്‍ വില്‍ക്കാനുള്ള കച്ചവടസാദനങ്ങള്‍ അവര്‍ അദ്ദേഹത്തെ ഏല്പിച്ചു. എല്പ്പിക്കപെട്ട കാര്യം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു.മുഹമ്മദിന്‍റെ ആത്മാര്‍ഥതയും വിശ്വസ്തതയും ഖദീജയില്‍ മതിപ്പുളവാക്കി. അത്, വിധവയായ അവരെ മുഹമ്മതുമായി വിവാഹാലോചന നടത്താന്‍ പ്രേരിപ്പിച്ചു. പിതൃവ്യന്‍റെ അനുഗ്രഹാശിസ്സുകളോടെ മുഹമ്മദും ഖദീജയും തമ്മിലുള്ള വിവാഹം നടന്നു.അവര്‍ ഒരു മാതൃക ദാമ്പതികളായിരുന്നു.
ഖദീജ എല്ലായ്പ്പോഴും മുഹമ്മദിന് ഒരു തന്മാലയിരുന്നു. വിഷമ വേളകളില്‍ അവരദ്ദ്ടെഹത്തിനു ആശ്വാസമേകി ദാരിദ്രവേലകളില്‍ അവരദ്ദേഹത്തെ സഹായിച്ചു പില്‍ക്കാലത്ത് മുഹമ്മദ്നബി ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ ആദ്യമായി സത്യവിശ്വാസം സ്വീകരിച്ചതും അവരായിരുന്നു.
അദ്ദേഹം പലപ്പോഴും അടുത്തുതന്നെയുള്ള ഹിറ ഗുഹയില്‍ ദ്യാനിചിരിക്കരുണ്ടായിരുന്നു.നാല്‍പ്പതു വയസ്സെത്തിയപ്പോള്‍ ഒരു ദിവസം അദ്ദേഹം പ്രാര്തനാനിരതനായിരിക്കെ ജിബ്രീല്‍ എന്ന ദൂതന്‍ പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തെ ആശ്ലേഷിക്കുകയും അനന്തരം ദൈവീകാച്ച്ന പ്രകാരം “വായിക്കുക”.എന്ന് കല്പിക്കുകയും ചെയ്തു.പ്രവാചകന്‍ തനിക്കു വായിക്കാനറിയില്ലെന്ന് മറുപടി പരഞ്ചു.അപ്പോള്‍ “നിന്നെ സൃഷ്ട്ടിച്ച നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക മനുഷ്യനെചോരക്കട്ടയില്‍ നിന്നുമവന്‍ സൃഷ്ട്ടിച്ചു. പേനകൊണ്ടു(എഴുത്തു) പഠിപ്പിച്ച അത്യുതാരനാണ് നിന്‍റെ രക്ഷിതാവ്.മനുഷ്യന് അറിവില്ലാത്തതു അവന്‍ പഠിപ്പിച്ചു.(വി :ഖു: 96:1-5) എന്ന് കേള്‍പിക്കപ്പെട്ടു അത് ദൈവീക സന്ദേശങ്ങളുടെ തുടക്കമായിരുന്നു. പിന്നീട്ഇത് പോലുള്ള ദൈവീകവചനങ്ങള്‍ പ്രവാചകന് പലപ്പോഴായി അവതരിപ്പിക്കപ്പെട്ടു. അവയുടെ സമാഹാരമാണ് ഖുര്‍ആന്‍.
ഭയപ്പെട്ടു വിറച്ചു കൊണ്ട് മുഹമ്മദ് വീടിലെക്കോടി മൂടിപ്പുതച്ചു കിടന്നു . അപ്പോള്‍ വീണ്ടും ആശബ്ദംഅദ്ദേഹത്തോട് ആച്നാപിച്ചു. “ഓ വസ്ത്രം കൊണ്ട് മൂടിപ്പുതച്ചു കിടക്കുന്നവനെ, എഴുന്നേല്‍ക്കുക, എന്നിട്ട് ജനങ്ങള്‍ക്ക് താക്കീതു നല്‍കുക. നിന്റെ രക്ഷിടവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, നിന്റെ വസ്ത്രങ്ങള്‍ ശുദ്ധീകരിക്കുക
അശുദ്ധിയെ വിട്ടകന്നു നില്‍ക്കുക, ലാഭം നേടാന്‍ വേണ്ടി ഔദാര്യം ചെയ്യരുത് നിന്റെ നാഥന് വേണ്ടി ക്ഷമ കൈക്കൊള്ളുക, കാഹളത്തില്‍ ഊതിക്കഴിന്ച്ചാല്‍ ആ ദിവസം സത്യനിഷേധികള്‍ക്ക് വളരെ ന്ഹെരുക്കമുള്ളതും ലഘുവല്ലാത്തതുമായ ഒരു ദിവസമായിരിക്കും (വി-ഖു 74 :1 -10) അങ്ങനെ മുഹമ്മദ് നബിയെ ജനങ്ങളെ ഉദ്ധരിക്കാനും മുന്നറിയിപ്പ് നല്‍കാനുമായി ദൈവം നിയോഗിച്ചു. പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം പ്രഭോടനം ആരംഭിച്ചു മുഹമ്മദ് നബിയുടെ ആത്മര്തതയില്‍ അടുതരിയുന്നവര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആദ്യമായി ഖദീജ അദ്ദേഹത്തിന്‍റെ സന്ദേശം സ്വീകരിച്ചു.അധികം താമസിയാതെ അലി, അബൂബക്കര്‍, ത്വല്‍ഹാ എന്നിവരും ദൈവമല്ലാതെ പരമാധികാരിയില്ല. മുഹമ്മദ് ദൈവത്തിന്റെ ദൂതനാണ് ‘ എന്ന വിശ്വാസം പ്രഖ്യാപിച്ചു.
പിന്നീട് അദ്ദേഹത്തിന് പരസ്യമായി പ്രബോധനമാരംഭിക്കാന്‍ നിര്‍ദേശം ലഭിച്ചു. അപ്പോള്‍ അദ്ദേഹം മക്കക്കടുത്ത “സഫാ’ എന്ന കുന്നില്‍ കയറി ജനങ്ങളെ വിളിച്ചു കൂട്ടി. ‘ ഈ മലയുടെ മറുപുറത്ത് നിങ്ങളെ ആക്രമിക്കാന്‍ ഒരു ശത്രുസൈന്യം തയ്യാറായി നിപ്പുണ്ട് എന്ന് ഞാന്‍ പറഞ്ച്ചാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ലേ? എന്ന് ചോദിച്ചു നിങ്ങള്‍ കളവു പറഞ്ച്ചതായി ന്ഹങ്ങല്‍ക്കറിയില്ല ‘ അവര്‍ ഉത്തരം പരഞ്ചു.അപ്പോള്‍ അദേഹം പറഞ്ചു. ഞാന്‍ നിങ്ങള്ക്ക് താക്കീതു നല്‍കുന്നു എനിക്ക് ദൈവത്തില്‍ നിന്നും ഒരു സന്ദേശം ലഭിച്ചിരിക്കുന്നു.ഒരു ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നവനയാണ് ഞാന്‍ വന്നിട്ടുള്ളത്. എനിക്ക് ഈ ലോകത്ത് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയുകയില്ല. മരണാനന്തര ജീവിതത്തിലും നിങ്ങള്‍ക്ക്
സംരക്ഷണം വാഗ്ദത്തം ചെയ്യാന്‍ എനിക്ക് കഴിയുകയില്ല. യഥാര്‍ത്ഥ ദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല എന്ന് നിങ്ങള്‍ വിശ്വസിച്ചാലല്ലാതെ.” ഇത് കേട്ടപ്പോള്‍ ഇത് പറയാനാണോ നീ നങ്ങളെ വിളിച്ചത് എന്നും ചോദിച്ച് അവര്‍ പിരിഞ്ച്പോയി.