ബൈബിളിലെ മുഹമ്മദ് നബി (7) محمد صلى الله عليه وسلم في الانجيل

സത്യത്തിbible 5 ബൈബിളിലെ മുഹമ്മദ് നബി (7) محمد صلى الله عليه وسلم في الانجيلന്റെ ആത്മാവ്

അപൂര്‍ണമായ ഒരു ദൌത്യമാണ് ക്രിസ്തുവിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. പക്ഷേ, അത് അപൂര്‍ണമായി ത്തന്നെ തുടരുക വയ്യ. അതിന്റെ പരിപൂര്‍ത്തിക്കായി മറ്റൊരു കാര്യസ്ഥന്‍ വരും എന്നാണ് ക്രിസ്തു നിരൂപിച്ചത്. പ്രവാചകത്വശൃംഖലയിലെ ഓരോ കണ്ണിയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ ലക്ഷീകരിച്ച് സംവിധാനം ചെയ്തിട്ടുള്ളതാണ്. മുഹമ്മദ് നബിയുടെ ആവിര്‍ഭാവത്തോടെ മാത്രമേ ക്രിസ്തുവിന്റെ ആഗമനത്തിന്റെ ആന്തരാര്‍ഥവും അന്തിമലക്ഷ്യവും നമുക്ക് വെളിപ്പെടുന്നുള്ളൂ. ഈ അന്തിമ ഘട്ടത്തെ പറ്റി ക്രിസ്തു പറയുന്നതിപ്രകാരമാണ്: “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പനകളെ കാത്തുകൊള്ളും. എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും: അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും” (യോഹന്നാന്‍ 14: 15,16). വീണ്ടും: “എങ്കിലും പിതാവ് എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്ക് സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോട് പറഞ്ഞത് ഒക്കെയും നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും” (യോഹന്നാന്‍ 14:26). “ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്ന്നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും” (യോഹന്നാന്‍ 15:26). “എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും” (യോഹന്നാന്‍ 16:7). ഇവിടെ കാര്യസ്ഥന്‍ എന്നു വ്യവഹരിക്കപ്പെട്ടത് ഗ്രീക്കിലെ ‘പെരിക്ളിറ്റോസ്’ എന്ന പദമാണ്. ‘ഉത്തമന്‍, പ്രശസ്തന്‍, പ്രശംസനീയന്‍’ എന്നൊക്കെ അര്‍ഥം കല്‍പിക്കാവുന്ന പെരിക്ളിറ്റോസ് അറ ിയിലെ ‘മുഹമ്മദ്’ എന്നതിന്റെ സമാനപദം തന്നെ. ഹിബ്രുവില്‍ ‘മഹംദാ’ എന്നു പറയും. വരാനിരിക്കുന്ന കാര്യസ്ഥനെ സംബന്ധിക്കുന്ന ലക്ഷണങ്ങള്‍ അപഗ്രഥിക്കെ ക്രിസ്തു പറഞ്ഞുവെച്ച കാര്യങ്ങള്‍ മുഹമ്മദ് നബിയില്‍ എത്രമാത്രം സാക്ഷീകരിക്കപ്പെട്ടു എന്നാണ് ഇനിയും നമുക്ക് നോക്കാനുള്ളത്. ദൈവത്തെയും അവന്റെ മതത്തെയും സംബന്ധിക്കുന്ന ‘സകലതും ഉപദേശിക്കുക’ എന്നുള്ളതാണ് വരാനിരിക്കുന്ന ‘പെരിക്ളിറ്റോസി’ന്റെ പ്രവര്‍ത്തനമായി ബൈബിള്‍ നിര്‍ണയിച്ചുതന്നത്. ഈ കൃത്യം ഭംഗിയായും പൂര്‍ണമായും നിര്‍വഹിക്കുന്നത് മുഹമ്മദ് നബിയാണ്. ‘ഹജ്ജത്തുല്‍ വിദാഇ’ലെ ആയിരങ്ങളുടെ സാക്ഷ്യം ചരിത്രസംഭവമായി. ‘അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും’ എന്നു ബൈബിള്‍ പറയുന്നു. പാപത്തെക്കുറിച്ച് ക്രൈസ്തവര്‍ കൈക്കൊണ്ട ഒരു മിഥ്യാധാരണ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. മനുഷ്യവംശത്തിന്റെ പാപനിവൃത്തിക്കായി യേശു കുരിശേറി മരിച്ചു എന്നു ക്രൈസ്തവരും തങ്ങള്‍ യേശുവെകൊല ചെയ്തു എന്ന് യഹൂദരും വിശ്വസിക്കുന്നു. രണ്ടും തെറ്റുതന്നെ എന്ന് മുഹമ്മദ് നബി പറയുന്നു. പാപത്തെ സംബന്ധിക്കുന്ന ക്രൈസ്തവദര്‍ശനം ശരിയായ ഈശ്വര മതത്തിനു നിരക്കുന്നതല്ലെന്ന് മുഹമ്മദ് നബി പഠിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: “മുഹമ്മദ്, അവിശ്വാസികളായ യഹൂദരോട് പറയൂ: അവരദ്ദേഹത്തെ കൊന്നില്ല. ദൈവം അദ്ദേഹം അവനിലേക്കുയര്‍ത്തുകയാണുണ്ടായത്” (ഖുര്‍ആന്‍ 4:158).

ക്രിസ്ത്യാനികളോട് ഖുര്‍ആന്‍ പ്രതിവചിക്കുന്നതിങ്ങനെയാണ്: “അവര്‍ (യഹൂദര്‍) അദ്ദേഹത്തെ കൊന്നില്ല; ക്രൂശിച്ചുമില്ല. കാര്യം അസ്പഷ്ടമാക്കുകയാണുണ്ടായത്” (ഖുര്‍ആന്‍). ന•യും തി•യുമെല്ലാം മനുഷ്യന് സ്വമേധയാ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണെന്നാണ് ഖുര്‍ആനിക വിഭാവനം. മേല്‍പറഞ്ഞ ബൈബിള്‍ വാക്യത്തിലെ ‘ന്യായവിധി’ എന്നതിനു കൈക്കൊള്ളേണ്ട വേറൊരു വ്യവഛേദനം കൂടി നിര്‍ദേശിക്കട്ടെ. ഹിബ്രു ബൈബിളുകളില്‍ ഈ പദം ‘ദീനാ’ എന്നാണു കാണുക. അറ ിയിലെ ‘ദീന്‍’ തന്നെ. പക്ഷേ ‘ന്യായവിധി’ എന്നുള്ളതിനേക്കാള്‍ ‘മതം’ എന്ന അര്‍ഥമാണ് അതിനു അനുയോജ്യമായിരിക്കുക. ക്രിസ്തുവിനുശേഷം മതോ•ുഖമായ ഒരുപരിണാമഗതിക്ക് നേതൃത്വം നല്‍കിയത് മുഹമ്മദ് നബിയാണ്. ഖുര്‍ആന്‍ സ്വന്തമായ ഒരു നീതിശാസ്ത്രമുണ്ട്. ഖുര്‍ആന് മാത്രമേ അതുള്ളൂ എന്ന് പറ ഞ്ഞാലും തെറ്റില്ല. ചുരുക്കത്തില്‍, അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും എന്ന ബൈബിള്‍ പ്രവചനം മുഹമ്മദ് നബിയിലേ നിവൃത്തിക്കപ്പെടുന്നുള്ളൂ.

പെരിക്ളിറ്റോസിന്റെ മറ്റൊരു ഗുണമായി ബൈബിള്‍ എണ്ണിപ്പറഞ്ഞത് ഇതാണ്: “അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും” (യോഹന്നാന്‍ 16:13). ഖുര്‍ആനില്‍ മുഹമ്മദ് നബി സ്വയമായി ഒന്നും സംസാരിക്കുന്നില്ല. ജിബ്രീല്‍ എന്ന മലക്ക് വഴി അല്ലാഹുവില്‍നിന്നും കേട്ടത് അപ്പടി പറയുക മാത്രമാണദ്ദേഹം. ബൈബിളിലെ മേല്‍ പറഞ്ഞ പ്രവചനത്തിലൂടെ ഉന്നീതമാകുന്ന കാര്യങ്ങള്‍ മുഹമ്മദ് നബിയില്‍ എത്രത്തോളം സാക്ഷാത്കരിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഇത്രയും വിശദീകരണം മതി.

മനുഷ്യപുത്രന്‍

യേശുവെ ‘മേരിയുടെ പുത്രന്‍’ എന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. ബൈബിളില്‍ യേശു യോസേഫിന്റെ മകനാകുന്നു. സഹോദര•ാരും സഹോദരിമാരും ഉള്ളവനാകുന്നു (മത്തായി 13: 55,56, മാര്‍ക്കോസ് 6:3, ലൂക്കോസ് 2:48, യോഹന്നാന്‍ 2:12, അപ്പോ. പ്രവൃത്തികള്‍ 1:14, കോരിന്ത്യര്‍ 9:5, ഗലത്യര്‍ 1:19). ദാവീദിന്റെ മകനാകുന്നു (മത്തായി 22:42,മാര്‍ക്കോസ് 12:35, ലൂക്കോസ് 20:41, യോഹന്നാന്‍ 20:30,അപ്പോ. പ്രവൃത്തികള്‍ 13:22, റോമര്‍ 15:12). മനുഷ്യപുത്രനാകുന്നു. 83-ലധികം തവണ മനുഷ്യപുത്രന്‍ എന്ന് അഭിസംബോധന ചെയ്യപ്പെടുന്നു. ദൈവപുത്രനുമാവുന്നുണ്ട് അദ്ദേഹം (മത്തായി 14:32, യോഹന്നാന്‍ 11:27, അപ്പോ. പ്രവൃത്തികള്‍ 9:20).

ക്രിസ്തു ക്രിസ്തുവിന്റെ തന്നെ പുനരാഗമത്തെ പ്രവചിക്കുക എന്ന കാര്യത്തില്‍ കാര്യമായ ചില പോരായ്കളുണ്ട്. യാക്കോബ് ‘അവകാശമുള്ളവനെ’ പറ്റി പ്രവചിച്ചു(ഉല്‍പത്തി 49:10). മോശെ മറ്റൊരു പ്രവാചകനെപ്പറ്റി സംസാരിച്ചു (ആവര്‍ത്തന പുസ്തകം 1 8:15). ഹഗ്ഗായിയും(ഹഗ്ഗായി2:7) മാലാഖിയും (മാലാഖി 3:1) ഒക്കെ മറ്റൊരാളുടെ വരവിനെയാണ് സൂചിപ്പിച്ചത്. യേശുവും അങ്ങനെത്തന്നെ എന്നു വിശ്വസിക്കുന്നതാണ് ശരി. മനുഷ്യപുത്രനെ പറ്റി ക്രിസ്തു പറഞ്ഞതൊക്കെയും ക്രിസ്തുവില്‍തന്നെ ആരോപിക്കുകയാണ് ബൈബിള്‍ കര്‍ത്താക്കള്‍ ചെയ്തത്. അവ ക്രിസ്തുവില്‍ എത്രമാത്രം സാക്ഷാത്കരിക്കപ്പെട്ടു എന്നു പരിശോധിച്ചുനോക്കണം. റോമന്‍ സാമ്രാജ്യത്തെ തകര്‍ത്തു ഭൂമിയില്‍ സമാധാനത്തിന്റെ സാമ്രാജ്യം പണിയുവാന്‍ വന്നെത്തുമെന്ന് ബൈബിള്‍ നിരൂപിക്കുന്ന മനുഷ്യപുത്രന്‍ ക്രിസ്തുവാകുമോ? സീസര്‍ക്ക് കപ്പം നല്‍കുന്ന ക്രിസ്തു! ‘മനുഷ്യപുത്രനു തലചായ്ക്കാന്‍ മണ്ണിലിടമില്ലെ’ന്നു വിലപിക്കുന്ന ക്രിസ്തു! മനുഷ്യപുത്രന്‍ സകലജാതികളെയും ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്നതു പോലെ വേര്‍തിരിക്കുമെന്നു യേശു പറയുന്ന ഉപമ ശ്രദ്ധേയമാണ്. വിശ്വസിക്കാന്‍ മനസ്സുള്ള ഇസ്രായേല്യരാണു ഇവിടെ ചെമ്മരിയാടുകള്‍ എന്നുള്ളതു കൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. കോലാടുകള്‍ അവിശ്വാസികളായ യഹൂദികളാണ്. ‘മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധ ദൂത•ാരുമായി വരുമ്പോള്‍…’ എന്നാണ് യേശുവിന്റെപ്രയോഗം. അതിനാല്‍ത്തന്നെ അത് യേശുവിനെ പറ്റിയാണെന്ന് പറയുക വയ്യ. ഭാവിയെ സൂചിപ്പിക്കുന്ന യേശുവിന്റെ ഇയ്യൊരു പ്രയോഗത്തിന്റെ തോതുവെച്ചു പറഞ്ഞാലും മനുഷ്യപുത്രന്‍ യേശുവല്ല; വരാനിരിക്കുന്ന മറ്റാരോ ആണ്. ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിച്ചില്ല, യേശു; രണ്ടു കൂട്ടരും അദ്ദേഹത്തെ തള്ളിക്കളഞ്ഞു എന്നുവേണം പറയാന്‍. അവരില്‍ ഒരു ചെറുവിഭാഗമേ യേശുവെ വിശ്വസിച്ചുള്ളൂ, സ്നേഹിച്ചുള്ളൂ. മനുഷ്യപുത്രന്‍ വരാനിരിക്കുന്നേയുള്ളൂ എന്ന വസ്തുത മറ്റൊരിടത്തു യേശു ഇങ്ങനെ വ്യക്തമാക്കുന്നു:

“എന്നാല്‍ ഏലിയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്ക് തോന്നിയത് എല്ലാം അവനോട് ചെയ്തു. അവ്വണ്ണം മനുഷ്യപുത്രനു അവരാല്‍ കഷ്ടപ്പെടുവാനുണ്ട്” (മത്തായി 17:12).

വിഷയം ഇവിടെ വരാനിരിക്കുന്ന ഒരാളാണ്. പറയുന്നത് ക്രിസ്തുവാണ്. ഒരര്‍ഥത്തിലും അത് ക്രിസ്തുവിനെ പറ്റിയാവില്ല. ‘മനുഷ്യപുത്രന്‍’ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂത•ാരുമായി വരും’ (മത്തായി 16:27). അതെ വരും!

പഴയ നിയമത്തിലും പുതിയ നിയമത്തിലും അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ചില പ്രവചനവാക്യങ്ങള്‍ പെറുക്കിക്കൂട്ടുക മാത്രമാണിവിടെ ചെയ്തത്. എന്നാലും ഇവ ചേര്‍ത്തുവായിക്കുന്നവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെടാതിരിക്കില്ല. ഇവയിലൂടെ തെളിയുന്ന ദര്‍ശനചക്രവാളം യേശുക്രിസ്തുവില്‍നിന്നു കുറേ ദൂരം മുമ്പോട്ടു പോയിട്ടുള്ളതാണ്.

ബൈബിള്‍ നിത്യേന പാരായണം ചെയ്യുന്ന ക്രൈസ്തവ ബോധമാകട്ടെ ഓതിപ്പഠിപ്പിക്കപ്പെട്ട പരിമാണങ്ങളും പരിധികളും വിട്ട് ഒരിഞ്ചുപോലും മുന്നോട്ടു ചലിക്കുവാന്‍ സന്നദ്ധമല്ല. നിഷ്പക്ഷനായ ഒരു ബൈബിള്‍ വായനക്കാരനെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്നം ഈ പ്രവചനങ്ങളില്‍ നിഴലിക്കുന്ന നിഗൂഢതയാണ്. ഈ നിഗൂഢത തെളിയണമെങ്കില്‍ ബൈബിളിലെ ഇത്തരം പ്രവചനങ്ങളെ സംബന്ധിച്ച് സത്യസന്ധവും ആത്മാര്‍ഥവുമായ ഒരു സമീപനം തന്നെ വേണം. അതിനുള്ള ശ്രമവും ശ്രദ്ധയും ക്രൈസ്തവരില്‍നിന്നാണുണ്ടാവേണ്ടത്.

മുഹമ്മദ് നിലമ്പൂര്‍

Scridb filter

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Anti-Spam Quiz: