ഭൗതികാസക്തികളില്‍ നിന്ന്നമ്മുടെ മനസ്സിനെമോചിപ്പിക്കാം

70 ഭൗതികാസക്തികളില്‍ നിന്ന്നമ്മുടെ മനസ്സിനെമോചിപ്പിക്കാം നമ്മുടെ മനസ്സിനെ, ഭൗതികാസക്തികളില്‍ നിന്ന്
എഴുതിയത് : കുഞ്ഞുമുഹമ്മദ് പുലവത്ത്

മനുഷ്യനെ ആസക്തികള്‍ ഭരിക്കുന്ന കാലമാണിത്. പണത്തോടും അധികാരത്തോടും സുഖത്തോടുമുള്ള ആസക്തി അവനെ കടുത്ത നിഷേധിയും ധിക്കാരിയുമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ചൂഷണവും മോഷണവും കൊലയും കൊള്ളയും വ്യഭിചാരവും മദ്യപാനവും സംഘര്‍ഷവും യുദ്ധവുമെല്ലാം ആസക്തികള്‍ സൃഷ്ടിക്കുന്ന സ്വഭാവിക ദുരന്തങ്ങളാണ്.
പ്രാപഞ്ചിക വീക്ഷണം രൂപപ്പെടുത്തുന്നതില്‍ സംഭവിക്കുhttp://ipcblogger.net/razak/wp-admin/post-new.php#ന്ന പിഴവുകളും ജീവിതലക്ഷ്യം നിര്‍ണ്ണയിക്കുന്നതില്‍ പറ്റുന്ന പരാജയവുമാണ് പലപ്പോഴും മനുഷ്യനെ സുഖഭോഗതൃഷ്ണയുടെ അടിമയാക്കുന്നത്. ഭൂമിയില്‍ തന്റെ നിയോഗമെന്താണെന്നും സൃഷ്ടാവിനോടും പ്രപഞ്ചത്തോടും തനിക്കുള്ള ബന്ധമെന്തായിരിക്കണമെന്നും നശ്വരമായ ഭൗതികജീവിതത്തിനപ്പുറത്ത് എന്താണ് സംഭവിക്കാനിരിക്കുന്നതെന്നുമുള്ള തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്ത് ആത്മീയവും മാനസീകവുമായ ഒരുതരം അന്ധ്യവും മരവിപ്പും മനുഷ്യനില്‍ രൂപപ്പെടും. കാരണം മനുഷ്യന്‍ എന്നത് വെറും ശരീരം മാത്രമല്ല. മൂര്‍ത്തമായ അവന്റെ ശരീരത്തിനകത്ത് അമൂര്‍ത്തങ്ങളായ മനസും ആത്മാവുമുണ്ട്.
ശരീരത്തിന്റെ ആവശ്യങ്ങള്‍ എന്നതുപോലെ മനസിനും ആത്മാവിനുമെല്ലാം ആവശ്യങ്ങളുണ്ട്. ഭൗതിക സുഖാസക്തികളുടെ പിന്നാലെ പോവുന്ന മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ മനസിന്റെയും ആത്മാവിന്റെയും ആവശ്യങ്ങളെ തിരസ്‌കരിക്കുകയാണ്. സുഖാനന്ദത്തിന്റെ ഉറവിടങ്ങള്‍ തേടിയലഞ്ഞ് ആയുസ് നശിപ്പിക്കുന്ന ഭാഗ്യഹീനരെയോര്‍ത്ത് മഹാകവി വള്ളത്തോള്‍ ഒരിക്കല്‍ സഹതപിച്ചിട്ടുണ്ട്.
‘ സുഖം സുഖം ക്ഷോണിയെ ധന്യമാക്കാന്‍
വേധസു സൃഷ്ടിച്ച വിശിഷ്ട വസ്തു
അതെങ്ങതെന്നു തിരഞ്ഞു നന്നേ ആയുസു പോക്കുന്നു ഹതാശര്‍ നമ്മള്‍’.
സ്‌നേഹം, കാരുണ്യം, വാല്‍സല്യം, ദയ, അനുതാപം തുടങ്ങിയ ഉദാത്ത ഗുണങ്ങളുടെ സാകല്യമായ ഈശ്വരന്റെ ആത്മാംശം എല്ലാ മനുഷ്യനിലും അന്തര്‍ലീനമായിട്ടുണ്ട് എന്നാണ് വേദങ്ങള്‍ പറയുന്നത്. ഭൗതികതയെയും ആത്മീയതയേയും സമതുലിതമായി സമീപിക്കുമ്പോഴാണ് ഇപ്പറഞ്ഞ ഈശ്വരപ്രോക്തങ്ങളായ ഉദാത്തഗുണങ്ങളുടെ പരിപോഷണം സാധ്യമാകൂ. ഭൗതിക ജീവിതവും അതിലെ സുഖാനന്ദങ്ങളുമാണ് പരമമായിട്ടുള്ളത് എന്നു വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും മേല്‍പറഞ്ഞ ഉദാത്ത ഗുണങ്ങളെ പരിപോഷിപ്പിക്കാന്‍ കഴിയില്ല എന്നുമാത്രവുമല്ല മാനവീയത ശോഷിച്ച് ശോഷിച്ചു മൃഗീയതയിലേക്കു അവര്‍ അധഃപതിക്കുകയും ചെയ്യും.
പിഞ്ചുകുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുന്ന അമ്മയും പിതാവിനെ വകവരുത്തുന്ന മകനും സഹോദരഹത്യ നടത്തുന്ന യുവാവും ശിഷ്യയെ മാനഭംഗപ്പെടുത്തുന്ന ഗുരുനാഥനും ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവുമെല്ലാം നമ്മുടെ ദിനപത്രങ്ങളിലെ സ്ഥിരം വാര്‍ത്തകളാണല്ലോ. ആസക്തികള്‍ മനുഷ്യരെ എത്രത്തോളം മൃഗതുല്യരാക്കും എന്നതിന്റെ നേര്‍ക്കാഴ്ചകളാണ് ഇക്കൂട്ടര്‍.
പ്രകൃതി രൂപപ്പെടുത്തിയ കുടുംബം എന്ന ശാസ്ത്രീയ സംവിധാനത്തിന്റെ പ്രസക്തി ഇവിടെയാണ് ബോധ്യപ്പെടുന്നത്. മനുഷ്യന്റെ ചിന്തകളെയും ശീലങ്ങളെയും വ്യവഹാരങ്ങളെയും ചിട്ടപ്പെടുത്തിയും പാകപ്പെടുത്തിയുമെടുക്കുന്നതില്‍ കുടുംബം എന്ന സാമൂഹിക ഘടകം വഹിക്കുന്ന പങ്കു വലുതാണ്. ധാര്‍മ്മിക ശിക്ഷണം ലഭിക്കാനുതകുന്ന നിരന്തരമായ അനുഭവങ്ങളും ഇടപെടലുകളും കുടുംബപരിസരത്തു നിന്നു ലഭിക്കുന്ന കുട്ടികളില്‍ വര്‍ധമാനമായ തോതില്‍ ഉദാത്തസ്വഭാവഗുണങ്ങള്‍ രൂപപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വ്യക്തിയുടെ സമഗ്രവും സമതുലിതവുമായ വൈകാരിക വികാസത്തിനു, സ്‌നേഹാര്‍ദ്രമായ കുടുംബാന്തരീക്ഷം അത്യാവശ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കു സ്‌നേഹനിര്‍ഭരമായ കുടുംബാന്തരീക്ഷത്തിന്റെ മാധുര്യമനുഭവിക്കാന്‍ കഴിയുന്നുണ്ടോ എന്നു സംശയമാണ്. മുലയൂട്ടല്‍ എന്നത് ഒരമ്മയുടെ നിഷ്‌കാമവാത്സല്യത്തിന്റെ നിരുപമമായ ആവിഷ്‌ക്കാരമായിരുന്നു മുമ്പ് നമുക്ക്. പക്ഷെ, ഇന്നത് ഒരമ്മയ്ക്ക് തന്റെ കുഞ്ഞ് വലുതാകുമ്പോള്‍ തിരിച്ചുതരേണ്ട കരുതല്‍ നിക്ഷേപമായി മാറിക്കഴിഞ്ഞു. കടുത്ത ഭൗതിക ചിന്ത രക്തബന്ധങ്ങളെ അര്‍ത്ഥരഹിതമാക്കുമ്പോള്‍ തലയുയര്‍ത്തുന്നത് മൃഗീയതയാണെന്ന് നാമോര്‍ക്കണം. അതോടെ തകര്‍ന്നടിയുന്നത് ഉദാത്ത മൂല്യങ്ങളാണ്.
അംഗസംഖ്യ കുറഞ്ഞാല്‍ സന്തുഷ്ടകുടുംബമാകും എന്ന പ്രചാരണം നമ്മില്‍ പലരും തെറ്റായി ധരിച്ചിട്ടുണ്ട്. പരസ്പര വിശ്വാസവും സ്‌നേഹവും ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഭൗതിക സാമഗ്രികളും ഇല്ലാത്ത കുടുംബങ്ങളില്‍ അംഗസംഖ്യ എത്ര കുറഞ്ഞാലും സന്തുഷ്ടമുണ്ടാകാനിടയില്ല. കാരണം സന്തുഷ്ടിക്ക് ഒരു അലൗകികതലം കൂടിയുണ്ട്. അംഗസംഖ്യയുടെ വലുപ്പച്ചെറുപ്പങ്ങള്‍ക്കെല്ലാമപ്പുറത്താണ് സന്തുഷ്ടിയുടെ അടിസ്ഥാനം. അതുകാരണ്യവും സ്‌നേഹവും ദയയും അനുതാപവും വാത്സല്യവുമൊക്കെയാണ്. ഈശ്വരപ്രോക്തങ്ങളായ ഉദാത്ത ഗുണങ്ങള്‍ അന്തര്‍ഭവിച്ചുവളരാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ കുടുംബങ്ങള്‍ അവസരമൊരുക്കേണ്ടതുണ്ട്.

Scridb filter

ബഹുഭാര്യത്വം

shaik mohammed karkkunnu402218 113955058726024 100003345921958 84845 855526788 n ബഹുഭാര്യത്വം
ഇസ്‌്‌ലാം നിര്‍ബന്ധ്‌ിതാവസ്ഥയില്‍ ബഹുഭാര്യത്വം അനുവദിച്ചിരുക്കുന്നു. അതും ഭാര്യമാര്‍ക്കിടയില്‍ കൃത്യമായ നീതി പുലര്‍ത്തണമെന്ന നിബന്ധനയോടെയും. അതോടൊപ്പം എല്ലാ വിവാഹബാഹ്യ ബന്ധങ്ങളെയും കര്‍ക്കശമായി വിലക്കിയിരിക്കുന്നു. അതു കൊണ്ടുതന്നെ താന്‍ ബന്ധപ്പെടുന്ന സ്‌ത്രീയെയും അവരിലുണ്ടാകുന്ന കുട്ടികളുടെയും സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്‌. എന്നാല്‍ ബഹു ഭാര്യത്വം അനുവദിച്ചതിന്റെ പേരില്‍ ഇസ്‌്‌ലാമിക ശരീഅത്തിനെ വിമര്‍ശിക്കുന്നവരോ ? അവരുടെ മുന്നണിയില്‍ നില്‍ക്കുന്ന മാര്‍ക്‌സിസ്‌റ്റുകളുടെ ആചാര്യന്‍ തന്നെ സ്വീകരിച്ച സമീപനം അത്‌ വ്യക്തമാക്കുന്നു. ദീര്‍ഘകാലത്തെ പ്രണയബന്ധത്തിനു ശേഷം 1843 ജൂണില്‍ 19ന്‌ ക്രൂസെനാക്കിലെ പ്രൊട്ടസ്റ്റന്റ്‌ ചര്‍ച്ചില്‍ വെച്ച്‌ വിവാഹം ചെയ്‌ത ജെന്നിയെ തന്റെ കടബാധ്യത തീര്‍ക്കാന്‍ പണം വായ്‌പ വാങ്ങാനായി കൊടും തണുപ്പും ദുരിതവും സഹിച്ച്‌ നീണ്ട പതിനഞ്ചു മണിക്കൂര്‍ യാത്ര ചെയ്‌ത്‌ എത്തേണ്ട ഹോളണ്ടിലേക്കയച്ച ശേഷം ചെയ്‌തതെന്തെന്ന്‌ മേരി ഗബ്രിയല്‍ എഴുതിയ അറുനൂറിലേറെ പേജുള്ള ‘ ലവ്‌ ആന്റ്‌ കാപിറ്റല്‍ ‘ എന്ന കൃതിയെ അവലംബിച്ച എസ്‌. ജയചന്ദ്രന്‍ എഴുതുന്നു. ”ഗൃഹഭരണത്തിന്റെ സമ്പൂര്‍ണ്ണ ചുമതല ഏല്‍പിച്ചിരുന്ന മുപ്പതുകാരിയായ ലെന്‍ചന്‍ഗര്‍ഭിണിയായി. 1851 ല്‍ വസന്തകാലത്ത്‌ ജെന്നിയും ലെന്‍ചനും പ്രസിവിച്ചു. മാര്‍ക്കിസിന്റെ സ്വകാര്യ ജീവിതത്തിലെ അപമാനത്തിന്റെ മുദ്രയായിരുന്നു ലെന്‍ചന്റെ ഗര്‍ഭധാരണം. ആത്മമിത്രമായ്‌ മാര്‍കിസിനെ രക്ഷിക്കാനായി ലെന്‍ചന്റെ കുട്ടിയുടെ പിതൃത്വം ഏംഗല്‍സ്‌ ഏറ്റെടുത്തെങ്കിലും ജെന്നി അത്‌ വിശ്വസിച്ചിരുന്നോയെന്ന്‌ ആരും തിരക്കിയില്ല. ദുരിത പൂര്‍ണ്ണമായ മാര്‍കിസ്‌ിന്റെ കുടുംബ ഭദ്രത തകരാതിരിക്കാനായി ലെന്‍ചന്റെ കുഞ്ഞിനെ വളര്‍ത്താനുള്ള ചുമതല ഏംഗല്‍സ്‌ ഇടപെട്ട്‌ മറ്റൊരു കുടുംബത്തെ ഏല്‍പിച്ചു.” (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2013 മാര്‍ച്ച്‌ 9-13)
അപ്പോള്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അന്തസ്സും സുരക്ഷിതത്വവും ഇസ്‌്‌ലാമിലോ ഭൗതികതയിലോ ? . വ്യഭിചാരം മാന്യന്മാര്‍ക്ക്‌ ചേര്‍ന്നതാണോ ? . അല്ലെങ്കില്‍ മാര്‍ക്കിസം ഉള്‍പ്പെടെ ഏതെങ്കിലും ഭൗതികവാദ ദര്‍ശനം അതിനെ വിലക്കുന്നുണ്ടോ ? . ഉണ്ടെങ്കില്‍ അതിന്റെ യുക്തിയും ന്യായവുമെന്ത്‌ ? . ഇല്ലെങ്കില്‍ തങ്ങള്‍ വ്യഭിചാരത്തെ അനുകൂലിക്കുന്നവരാണെന്ന്‌ സ്വന്തം ഭാര്യയോടും കുട്ടികളോടും സമൂഹത്തോടും തുറന്നു പറയാന്‍ ഭൗതിക വാദികള്‍ തയ്യാറാകുമോ

Scridb filter

യുദ്ധവിമാനം പറത്താന്‍ പാകിസ്താന്‍ യുവതി അയിഷാ ഫാറൂഖി

യുദ്ധവിമാനം പറത്താന്‍ പാകിസ്താന്‍ യുവതി അയിഷാ ഫാറൂഖി
images 63 യുദ്ധവിമാനം പറത്താന്‍ പാകിസ്താന്‍ യുവതി അയിഷാ ഫാറൂഖി

ഇസ്‌ലാമാബാദ്: പാകിസ്താനി യുവതി അയിഷാ ഫാറൂഖിക്ക് ഇനി യുദ്ധവിമാനം പറത്താം. യുദ്ധവിമാനം പറത്താന്‍ അനുമതി ലഭിക്കുന്ന രാജ്യത്തെ ആദ്യ വനിത എന്ന ബഹുമതിയും അയിഷയ്ക്കു സ്വന്തം. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 19 യുവതികള്‍ക്കാണ് പാകിസ്താന്‍ വ്യോമസേനയില്‍ പൈലറ്റായി നിയമനം ലഭിച്ചത്. കൂടാതെ, അഞ്ചു യുവതികളെ യുദ്ധവിമാനം പറത്തുന്നതിനും തിരഞ്ഞെടുത്തിരുന്നു.

എന്നാല്‍, ഇവരിലാര്‍ക്കും യുദ്ധവിമാനം പറത്തുന്നതിനുള്ള അനുമതിക്കായുള്ള അവസാന കടമ്പ കടക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂര്‍ സ്വദേശിയാണ് 26 കാരിയായ അയിഷ.

ഇസ്‌ലാമാബാദിലെ മുശര്‍റഫ് വ്യോമതാവളത്തില്‍ നിന്നാണ് അയിഷ യുദ്ധവിമാനത്തിന്റെ പൈലറ്റാവുന്നതിനുള്ള പരിശീലനം നേടിയത്. വ്യോമസേനയിലെ സഹപ്രവര്‍ത്തകരില്‍നിന്ന് മികച്ച പിന്തുണയാണു ലഭിച്ചതെന്നും കുടുംബം തുടക്കത്തില്‍ എതിര്‍ത്തെങ്കിലും ഇപ്പോള്‍ നല്ല പിന്തുണ നല്‍കുന്നുണ്ടെന്നും അയിഷ പറഞ്ഞു.

Scridb filter

പ്രവാചകനെ നിന്ദിച്ചതില്‍ ഖേദിക്കുന്നു; ഇനി ജീവിതം ഇസ് ലാമിന് വേണ്ടി – അര്‍ണോഡ് വാന്‍ഡൂണ്‍

പ്രവാചകനെ നിന്ദിച്ചതില്‍ ഖേദിക്കുന്നു; ഇനി ജീവിതം ഇസ് ലാമിന് വേണ്ടി – അര്‍ണോഡ് വാന്‍ഡൂണ്‍
arnold fonter പ്രവാചകനെ നിന്ദിച്ചതില്‍ ഖേദിക്കുന്നു; ഇനി ജീവിതം ഇസ് ലാമിന് വേണ്ടി   അര്‍ണോഡ് വാന്‍ഡൂണ്‍
(ഇസ്‌ലാമിനെയും പ്രവാചകനെയും മോശമായി ചിത്രീകരിച്ച ‘ഫിത്‌ന’ എന്ന ഫിലിം സംവിധായകരിലൊരാളും ഹോളണ്ടുകാരനും തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി അംഗവുമായ അര്‍ണോഡ് വാന്‍ഡൂണ്‍ ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മസ്ജിദുന്നബവി സന്ദര്‍ശിച്ചപ്പോള്‍ ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഉക്കാദ് പത്രവുമായി നടത്തിയ അഭിമുഖം).

ഇസ്‌ലാം ആശ്ലേഷിക്കാനുണ്ടായ പ്രചോദനം?

ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മുസ്‌ലിംകള്‍ അനുഭവിക്കുന്ന ജീവിത സൗഭാഗ്യത്തിന്റെ രഹസ്യം എനിക്ക് ബോധ്യമായി. ലോകരാഷ്ട്രങ്ങളില്‍ മുസ്‌ലിംകള്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ടെങ്കിലും അവരെല്ലാം നിര്‍ഭയത്തിലും സൗഭാഗ്യത്തിലുമാണ് ജീവിക്കുന്നതെന്നും കാണാം. ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന എന്റെ ഉള്ളിലെ ആ സൗഭാഗ്യത്തിന്റെ വികാരം വിവരണാതീതമാണ്.

താങ്കളുടെ മുന്‍ പാര്‍ട്ടി ഇസ്‌ലാം സ്വീകരണത്തെ എങ്ങനെ നോക്കിക്കാണുന്നു ?

എന്റെ ഇസ്‌ലാം ആശ്ലേഷത്തെ വളരെ കടുത്തതായാണ് എന്റെ മുന്‍ സഹപ്രവര്‍ത്തകള്‍ നോക്കിക്കാണുന്നത്.

ഇസ്‌ലാമിനും യൂറോപ്പില്‍ അതിന്റെ വ്യാപനത്തിനും കടുത്ത വിരോധികളാണവര്‍. പക്ഷേ, ഞാനിപ്പോള്‍ വളരെ സൗഭാഗ്യവാനാണ്. അല്ലാഹുവിനോട് തൗഫീഖും സ്ഥിരതയും തേടുന്നു.

മുന്‍പത്തെ താങ്കളുടെ ഇസ്‌ലാമിനോടുള്ള ശത്രുതാ പരമായ നിലപാട് സുവിദിതമാണ്. ഇപ്പോള്‍ ഇസ്‌ലാമിനെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലും. ഇത് രണ്ടിനെയും കുറിച്ച് വ്യക്തമാക്കാമോ?

മുന്‍പ് ഇസ്‌ലാമിനെക്കുറിച്ച് യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇസ്‌ലാമിക വിരുദ്ധരായ ചില തീവ്രവ്യക്തിത്വങ്ങള്‍ നല്കുന്ന വാര്‍ത്തകളാണ് ഞങ്ങള്‍ക്ക് കിട്ടാറുള്ളത്. ഇസ്‌ലാമിനെക്കുറിച്ച് ഞങ്ങള്‍ ഗവേഷണം നടത്തുകയോ പഠിക്കുകയോ ചെയ്തിട്ടുമില്ല. ഇപ്പോഴാണതിന് എനിക്ക് അവസരമുണ്ടായത്. ആ വാര്‍ത്തകള്‍ എത്രമാത്രം അയാഥാര്‍ഥ്യവും അസത്യവുമായിരുന്നു!! അവയൊന്നും ഇസ്‌ലാമിനെക്കുറിച്ചോ പ്രവാചകനെ കുറിച്ചോ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചില്ല. യാഥാര്‍ഥ്യം അറിഞ്ഞപ്പോള്‍ ഞാന്‍ ഇസ്‌ലാമില്‍ പ്രവേശിച്ചു. അതുകൊണ്ടുമാത്രം ഞാന്‍ മതിയാക്കുന്നുമില്ല, യൂറോപ്പിലെ മുഴുവന്‍ രാഷ്ട്രങ്ങളിലെയും മുസ്‌ലിംകളുടെ അവകാശ സംരക്ഷണത്തിന് ഞാന്‍ എന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുന്നതാണ്. പ്രവാചകനെയും ഇസ്‌ലാമിനെയും ഉപദ്രവിച്ച ആ സമയങ്ങള്‍ക്കു പകരം ഇനിയുള്ള സമയം ഇസ്‌ലാമിനും എല്ലാ മുസ്‌ലിംകള്‍ക്കും വേണ്ടി നീക്കിവെക്കും.

‘ഫിത്‌ന’ എന്ന സിനിമയിലൂടെ ധാരാളമായി റസൂല്‍(സ) തിരുമേനിയെയും ഇസ്‌ലാമിനെയും ദ്രോഹിച്ചു. ഇപ്പോള്‍ എന്തു പറയുന്നു?

‘ഫിത്‌ന’ അടഞ്ഞുപോയ അധ്യായമാണ്. അതിലേക്കിനിയും പോകാനുദ്ദേശിക്കുന്നില്ല. തികച്ചും തെറ്റായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രചിച്ച ആ വിഷയത്തില്‍ അതിയായ ഖേദമുണ്ട്. വരും നാളുകളില്‍ ആ ഭൂതകാലത്തെ മറക്കാന്‍ ഞാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. കനേഡിയന്‍ ഇസ്‌ലാമിക പ്രബോധന സംഘവുമായി ചേര്‍ന്നുകൊണ്ട് പ്രവാചകന്റെ സ്വഭാവ ഗുണവിശേഷങ്ങളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും ലോകോത്തരമായ ഒരു ഫിലിം പുറത്തിറക്കാന്‍ ധാരണയായിട്ടുണ്ട്. അടുത്തുതന്നെ അത് വെളിച്ചം കാണാന്‍ പരിശ്രമിക്കും. എന്റെ മുന്‍പരിചയം പൂര്‍ണമായും ഞാന്‍ ഉപയോഗിക്കും.

ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുതയില്‍ അറിയപ്പെട്ട താങ്കളുടെ ഈ മാറ്റത്തെ എങ്ങനെ വിശേഷിപ്പിക്കാം?

എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ തെറ്റുപറ്റാന്‍ ഇടയുണ്ട്. പക്ഷേ ആ പിഴവ് ജീവിത ലക്ഷ്യത്തിലേക്കുള്ള ഒരു നിമിത്തമായേക്കാം. എന്റെ പുതിയ തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത് ഈ ജീവിതാനുഭവമാണ്. അതില്‍ നിന്ന് ഞാന്‍ ധാരാളം പഠിച്ചു. അതെന്റെ ജീവിതത്തിന്റെ പുതിയ തുടക്കമാണ്.

താങ്കളുടെ ഇസ്‌ലാമാശ്ലേഷണം വലിയ പ്രതിഫലനങ്ങളുണ്ടാക്കിയല്ലോ. അവയോട് എന്തു നിലപാട് സ്വീകരിച്ചു?

എന്റെ ഇസ്‌ലാമാശ്ലേഷണത്തില്‍ വലിയ പ്രതിഫലനങ്ങളുയണ്ടായിട്ടുണ്ട്, ഉറപ്പ്. അനുകൂലിച്ചും പ്രതികൂലിച്ചും മറ്റുചിലര്‍ വാര്‍ത്തയില്‍ സംശയിച്ചും. അവിടെയും നിന്നില്ല എന്നെ വഞ്ചകനായി കണ്ടവരുമുണ്ട്. എല്ലാവരോടും എനിക്ക് പറയാനുള്ളത് അതെന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം മാത്രമാണെന്നാണ്. മാധ്യമയുദ്ധത്തിന് ഞാനില്ല.

പിന്തുണച്ചവരോടും പ്രതികൂലിച്ചവരോടും എന്തു പറയുന്നു?

ഇത് എന്റെ ആഗ്രഹമാണ്. ഞാന്‍ ഇസ്‌ലാമിനെ കാണുന്നത് ഒരു പുതിയ ജീവിതമായിട്ടാണ്. അതില്‍ നിന്ന് ഞാന്‍ മാറുകയില്ല. മോശമായ അനുബന്ധ പരാമര്‍ശങ്ങളുണ്ടാകുന്നത് കേവല വിദ്വേഷത്തില്‍ നിന്നും അജ്ഞതകൊണ്ടുമാണ്. പോസിറ്റീവായി പ്രതികരിച്ചവരോടും പിന്തുണച്ചവരോടും നന്ദിയുണ്ട്.

വിശുദ്ധ ഇരുഗേഹങ്ങള്‍ ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ എന്തു തോന്നി?

ഇരു ഗേഹങ്ങളുടെയും ഭൂമിയില്‍ താങ്കള്‍ പ്രവേശിക്കാമെന്ന് അന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കില്‍ അവനോട് ഞാന്‍ പറയുമായിരുന്നു നീ തീര്‍ച്ചയായും ഭ്രാന്തനാണെന്ന് എനിക്കു വിശ്വസിക്കാനാവുന്നില്ല ഞാന്‍ നില്ക്കുന്നത് പ്രവാചകന്‍ വളര്‍ന്ന പരിശുദ്ധ ഭൂമിയിലാണെന്ന്. റസൂലിന്റെ ഖബ്‌റിന്റെ മുമ്പില്‍ അവിടുത്തെ മിന്‍പറിന്റെ അരികില്‍, റൗദാ ശരീഫില്‍ നില്ക്കുമ്പോള്‍ എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാനാകുന്നില്ല. ഞാന്‍ ധാരാളമായി പ്രാര്‍ഥിച്ചു. എന്റെ പാപമോചനത്തിനും മുസ്‌ലിംകള്‍ക്ക് എന്നെക്കൊണ്ട് ഉപകരിക്കാനും. റസൂല്‍(സ)യുടെ മിമ്പറിനു മുന്‍പില്‍ ഞാന്‍ നമസ്‌കരിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്വര്‍ഗത്തിലെ ഒരു ഭാഗത്തില്‍ ഞാന്‍ നില്ക്കുന്നതുപോലെ.

ഇസ്‌ലാം മതത്തില്‍ താങ്കള്‍ ദര്‍ശിച്ചത്?

മുസ്‌ലിംകള്‍ അവരുടെ മതത്തോടും പ്രവാചകരോടും സ്‌നേഹമുള്ളവരായിട്ട് ഞാന്‍ കണ്ടു. ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തുന്നവരിലെ അജ്ഞതയും എനിക്ക് ബോധ്യമായി.

ഇരു ഹറമുകളുടെയും വിപുലീകരണത്തെക്കുറിച്ച്…?

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സേവനം ചെയ്യുന്ന വലിയൊരു പുണ്യകര്‍മമാണത്. വിശുദ്ധ ഇരുഹേഗ സേവകന്റെ (അബ്ദുല്ലാ രാജാവ്) ഇതിലുള്ള ആത്മാര്‍ഥത ഞാന്‍ തിരിച്ചറിയുന്നു. അദ്ദേഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു താങ്കള്‍ക്ക് മഹത്തായ പ്രതിഫലം തരട്ടെ എന്ന് പറയാന്‍ എത്രയാണ് ഞാന്‍ കൊതിച്ചത്…!?

റസൂലിന്റെയും(സ) രണ്ടു സുഹൃത്തുക്കളുടെയും ഖബ്‌റരികില്‍ താങ്കള്‍ നിന്നപ്പോള്‍ കണ്ണുനിറഞ്ഞൊഴുകുന്നത് കണ്ടു…?

വളരെയേറെ ദ്രോഹങ്ങള്‍ക്ക് വിധേയനായ ‘സൃഷ്ടികളുടെ നേതാവി’ന്റെ മുമ്പില്‍ യഥാര്‍ഥത്തില്‍ നില്ക്കുന്നപോലെ… അദ്ദേഹത്തിന്റെ ഖബ്‌റിന്റെ മുമ്പില്‍ നിന്നു ഞാന്‍ പ്രതിജ്ഞയെടുത്തു. തിരുമേനി(സ)യുടെ മഹത്തായ സ്വഭാവഗുണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഞാന്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കുക തന്നെ ചെയ്യും.

(അല്‍ആലമുല്‍ ഇസ്‌ലാമി)
വിവ. അബ്ദുസ്സമീഹ് മദനി ആലൂര്‍

അവലംബം: shababweekly.net

Scridb filter

ശഅ്ബാനിലെ പ്രാര്‍ഥനകള്‍ ?

ശൈഖ് യൂസുഫുല്‍ ഖറദാവി images 62 ശഅ്ബാനിലെ പ്രാര്‍ഥനകള്‍ ?
ശഅ്ബാന്‍ പകുതിക്കു നടത്താറുള്ള വിശേഷപ്രാര്‍ഥനയുടെ വിധിയെന്താണ് ? അതും അതിനുണ്ടെന്ന് പറയപ്പെടുന്ന പ്രാധാന്യവും സംബന്ധിച്ച് വല്ല തിരുവചനവുമുണ്ടോ ?
………………………………………………………….
ശഅ്ബാന്‍ പതിനഞ്ചിലെ രാത്രിയുടെ സവിശേഷത സംബന്ധിച്ച് സ്വീകാര്യതയുടെ പദവിയുള്ള ഒറ്റ ഹദീസുമില്ല. ചില പണ്ഡിതര്‍ ‘നല്ലത്’(ഹസന്‍) എന്നുവിധിച്ച ഏതാനും ഹദീസുകളുണ്ട്. പക്ഷേ, മറ്റുള്ളവര്‍ അത് തള്ളിക്കളുന്നു. അവരുടെ അഭിപ്രായത്തില്‍ ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയെപ്പറ്റിയുള്ള ഒരൊറ്റ ഹദീസും സ്വീകാര്യമല്ല. അവയ്ക്ക് ‘നല്ലത്’(ഹസന്‍) എന്ന പദവി നല്‍കുകയാണെങ്കില്‍തന്നെ, അവയിലാകെക്കൂടിയുള്ളത് തിരുദൂതര്‍ ആ രാത്രിയില്‍ പ്രാര്‍ഥിക്കുകയും അല്ലാഹുവോട് പാപമോചനത്തിനര്‍ഥിക്കുകയും ചെയ്തിരുന്നു എന്നുമാത്രമാണ്. പ്രാര്‍ഥനയുടെ നിശ്ചിതവാക്യങ്ങളൊന്നുംതന്നെ നിവേദനം ചെയ്തുകാണുന്നില്ല. ചില നാടുകളില്‍ ആളുകള്‍ പാരായണംചെയ്യുന്നതും അച്ചടിച്ച് വിതരണം ചെയ്യുന്നതുമായ പ്രാര്‍ഥനാവാക്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. അവയ്ക്ക് നിവേദനങ്ങളുടെയോ സാമാന്യബുദ്ധിയുടെയോ അംഗീകാരവുമില്ല.
ഒരു മാതൃകയ്ക്ക് അത്തരം ഒരു പ്രാര്‍ഥന പരിശോധിക്കാം: ‘അല്ലാഹുവേ, നീ എനിക്ക് ‘ഉമ്മുല്‍കിതാബില്‍’ നിര്‍ഭാഗ്യമോ കഷ്ടപ്പാടോ നിസ്സഹായതയോ ദാരിദ്ര്യമോ വിധിച്ചിട്ടുണ്ടെങ്കില്‍ നിന്റെ മഹത്തായ ഔദാര്യം കൊണ്ട് അവയെല്ലാം മായ്ച്ചുകളയുകയും പകരം സൗഭാഗ്യവും സമൃദ്ധിയും ഐശ്വര്യവും രേഖപ്പെടുത്തുകയും ചെയ്യേണമേ !കാരണം നീ നിയോഗിച്ചയച്ച പ്രവാചകന്റെ നാവിലൂടെ വെളിപ്പെട്ട നിന്റെ ഗ്രന്ഥത്തില്‍ ‘അല്ലാഹു അവനിഛിക്കുന്നത് മായ്ചുകളയുകയും അവനിഛിക്കുന്നത് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു;അവന്റെ പക്കല്‍ ഉമ്മുല്‍ കിത്താബുണ്ട്’എന്ന് പറഞ്ഞിട്ടുണ്ടല്ലോ.നിന്റെ വചനങ്ങളാകട്ടെ സത്യവുമാണ്.’ഇതാണ് പ്രാര്‍ഥന.

വൈരുധ്യങ്ങള്‍ നിറഞ്ഞതാണീ വാക്യങ്ങള്‍. കാരണം , നിര്‍ഭാഗ്യം മായ്ച് സൗഭാഗ്യം രേഖപ്പെടുത്തണമെന്നതിന് തെളിവായുദ്ധരിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അര്‍ഥംതന്നെ ‘ഉമ്മുല്‍കിതാബി’ല്‍ നിന്ന് ഒന്നും മായ്ക്കുന്നതല്ല; ഒന്നും പുതുതായി രേഖപ്പെടുത്തുന്നതുമല്ല എന്നാണ്. കൂടാതെ ഒരു പ്രാര്‍ഥനയുടെ ശൈലിയോ സ്വഭാവമോ ഇതിനില്ല.

‘നിങ്ങള്‍ അല്ലാഹുവിനോട് വല്ലതും ചോദിക്കുമ്പോള്‍ അത് ദൃഢമായി ആവശ്യപ്പെടുക’ എന്ന് തിരുദൂതര്‍ പഠിപ്പിച്ചിട്ടുണ്ട്. ‘നാഥാ, നീ ഇച്ഛിക്കുന്നുവെങ്കില്‍ പൊറുത്തുതരിക.. നീ ഇച്ഛിക്കുന്നുവെങ്കില്‍ പൊറുത്തുതരിക…നീ ഇച്ഛിക്കുന്നുവെങ്കില്‍ കരുണചൊരിയുക’ എന്ന് പറഞ്ഞുകൂടാ. മറിച്ച്, എനിക്ക് പൊറുത്തുതരേണമേ, കരുണ ചൊരിയേണമേ എന്നതാണ് പ്രാര്‍ഥനയുടെ ശൈലി. ഉറച്ച, ചാഞ്ചല്യമില്ലാത്ത സ്വരം. ‘നീ ഇച്ഛിക്കുന്നുവെങ്കില്‍’എന്ന അനുബന്ധം പ്രാര്‍ഥനക്കു ചേര്‍ന്നതല്ല. ദൈവസഹായം ആവശ്യമായ പതിതന്റെ ശൈലിയുമല്ല. മനുഷ്യന്‍ പടച്ചുണ്ടാക്കുന്ന പ്രാര്‍ഥനകളേറെയും ആശയസംവേദനത്തില്‍ പരാജയമടയുന്നു എന്നാണ് ഇത്തരം പ്രാര്‍ഥനകള്‍ കുറിക്കുന്നത്. മാത്രമല്ല, അവ വൈരുധ്യപൂര്‍ണവും കൃത്രിമവും പരുഷവും ആയിരിക്കും. അവയൊന്നുംതന്നെ മുന്‍ഗാമികളില്‍നിന്ന് നിവേദനംചെയ്യപ്പെട്ട പ്രാര്‍ഥനകളേക്കാള്‍ ശ്രേഷ്ഠമല്ല. അവയില്‍ ഗാംഭീര്യവും ആശയസമ്പന്നതയും അര്‍ഥസംവേദനവും കാണും. കുറഞ്ഞ പദങ്ങളില്‍ കൂടുതലര്‍ഥം അടങ്ങിയിരിക്കും. മുന്‍ഗാമികളില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രാര്‍ഥനകളില്‍ അതിശ്രേഷ്ഠം പ്രവാചകന്‍ പഠിപ്പിച്ചവയാണ്. അത് രണ്ടുവിധത്തില്‍ പ്രതിഫലദായകമത്രേ-അനുധാവനത്തിന്റെയും പ്രാര്‍ഥനയുടെയും. അതിനാല്‍ പ്രവാചകപ്രോക്തമായ പ്രാര്‍ഥനകള്‍ ഹൃദിസ്ഥമാക്കുവാനാണ് നാം ശ്രമിക്കേണ്ടത്.
ശഅ്ബാന്‍ പതിനഞ്ചിന് ആളുകള്‍ ചെയ്തുകൂട്ടുന്ന പലതിനും പ്രവാചകന്റെ മാതൃകയില്ല. ചെറുപ്പത്തില്‍ മുതിര്‍ന്നവരെ അനുകരിച്ചു ഞാന്‍ ചെയ്തുവന്ന ചില കാര്യങ്ങളോര്‍ക്കുന്നു: ദീര്‍ഘായുസ്സ് ലഭിക്കാന്‍ രണ്ടുറക്അത്ത് നമസ്‌കാരം; സ്വയംപര്യാപ്തി നേടാന്‍ രണ്ടുറക്അത്ത്; ‘യാസീന്‍’പാരായണം ചെയ്ത് രണ്ടുറക്അത്ത്…. അങ്ങനെ പലതും. ഇതൊന്നും ശരീഅത്ത് ആവശ്യപ്പെട്ടതല്ല. ആവശ്യപ്പെടാത്തത് ചെയ്യാതിരിക്കുക എന്നതാണ് ആരാധനയുടെ സ്വഭാവം. മനുഷ്യര്‍ പുതിയ ആരാധനകള്‍ കണ്ടുപിടിക്കേണ്ടതില്ല. ജനങ്ങളെക്കൊണ്ടു ആരാധനനടത്തിക്കേണ്ടതും അവ നിശ്ചയിച്ചുകൊടുക്കേണ്ടതും അല്ലാഹുവിന്റെ മാത്രം ബാധ്യതയാണ്.’അല്ലാഹു അനുവദിച്ചിട്ടില്ലാത്തത് അവര്‍ സ്വയം ദീനില്‍ നിയമമാക്കുകയോ?’എന്ന് അല്ലാഹു ചോദിക്കുന്നു. അതിനാല്‍ തിരുദൂതരില്‍നിന്നുലഭിച്ച കാര്യങ്ങളിലൊതുങ്ങിനില്‍ക്കുകയും അദ്ദേഹത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകള്‍ക്കുപുറമേ മറ്റു പ്രാര്‍ഥനകള്‍ നടത്താതിരിക്കുകയുമാണ് അഭികാമ്യം- അവ നല്ലതാണെങ്കില്‍ പോലും.!
ശഅ്ബാന്‍ പതിനഞ്ചിന് തിരുദൂതര്‍ നിര്‍വഹിച്ചു എന്നുപറയുന്ന മറ്റൊരു പ്രാര്‍ഥനയില്‍ പ്രസ്തുത ദിവസത്തെ എല്ലാ കാര്യങ്ങളും വിവേചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ദിനമായി വിശേഷിപ്പിക്കുന്നുണ്ട്.ഒരു ഭീമാബദ്ധമാണിത്. എല്ലാ കാര്യങ്ങളും വിവേചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ദിനം ഖുര്‍ആന്‍ അവതരിച്ച ദിനമാണ്-ലൈലത്തുല്‍ ഖദ് ര്‍. അതു റമദാന്‍ മാസത്തിലാണെന്ന് ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. ‘അദ്ദുഖാന്‍’ അധ്യായത്തില്‍ പറയുന്നു: ‘ഹാം മീം, സുവ്യക്തമായ ഗ്രന്ഥംകൊണ്ട് സത്യം . അനുഗൃഹീതമായ ഒരു രാത്രിയില്‍, നിശ്ചയം, നാം അതവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. ജ്ഞാനപൂര്‍ണമായ രാത്രിയിലാണ് നാം അതവതരിപ്പിച്ചത്’ എന്ന് അല്‍ഖദ് ര്‍ എന്ന അധ്യായത്തില്‍ പറയുന്നു: ‘ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍’ എന്ന് ‘അല്‍ബഖറഃ’ യിലും കാണാം. അപ്പോള്‍ സര്‍വകാര്യങ്ങളും വിവേചിക്കപ്പെടുകയും തീരുമാനിക്കപ്പെടുകയും ചെയ്യുന്ന ദിനം റമദാനിലാണെന്ന് തീര്‍ച്ച. അത് ‘ലൈലത്തുല്‍ഖദ് ര്‍’ ആണെന്നതില്‍ അഭിപ്രായാന്തരമില്ല. അത് ശഅ്ബാന്‍ പതിനഞ്ചിനാണെന്ന് ഖതാദയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ദുര്‍ബലമാണ്. ലൈലത്തുല്‍ ഖദ്‌റാണെന്ന് ഖതാദയില്‍നിന്നുതന്നെ മറ്റൊരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് . ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയിലാണ് ഒരു ശഅ്ബാന്‍ മുതല്‍ മറ്റൊരുശഅ്ബാന്‍ വരെയുള്ള ആയുസ്സ് നില്‍ണയിക്കുന്നതെന്നും ഒരു ഹദീസ് ഉദ്ധരിക്കപ്പെടുന്നു. അതും ദുര്‍ബലമാണെന്ന് ഇബ്‌നുകസീര്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണത്. ചുരുക്കത്തില്‍, ശഅ്ബാനിലെ ഈ പ്രാര്‍ഥനയും അബദ്ധജടിലമാണ്. തിരുമേനിയില്‍നിന്നോ അനുചരന്‍മാരില്‍ നിന്നോ മറ്റുമാതൃകായോഗ്യരായ പൂര്‍വികരില്‍നിന്നോ ഉദ്ധരിക്കപ്പെട്ടതല്ല അത്. പലമുസ് ലിംനാടുകളിലും കാണുന്ന വിധത്തില്‍ ശഅ്ബാന്‍ പതിനഞ്ചിന് പള്ളികളില്‍ സമ്മേളിക്കുന്നതും പ്രാര്‍ഥിക്കുന്നതും ബിദ്അത്തുകളാണ്.

Scridb filter

ബോളിവുഡ് താരം മംമ്താകുല്‍ക്കര്‍ണി ഇസ്‌ലാംസ്വീകരിച്ചതായി വാര്‍ത്ത

ബോളിവുഡ് താരം മംമ്താകുല്‍ക്കര്‍ണി ഇസ്‌ലാംസ്വീകരിച്ചതായി വാര്‍ത്ത
20130524 101250 ബോളിവുഡ് താരം മംമ്താകുല്‍ക്കര്‍ണി ഇസ്‌ലാംസ്വീകരിച്ചതായി വാര്‍ത്തകെനിയ: 90കളില്‍ ബോളിവുഡ് പ്രേക്ഷകരെ ഹരംകൊള്ളിച്ച നായികയായ മംമ്താകുല്‍ക്കര്‍ണി ഇസ് ലാം സ്വീകരിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മംമ്തയുടെ പരിചയക്കാരനും ദുബായിയില്‍ ഹോട്ടല്‍ വ്യവസായിയുമായ വിക്കി ഗോസ്വാമി 1997 ല്‍ മയക്കുമരുന്ന് മരുന്നുകള്ളക്കടത്തുനടത്തിയതിനെത്തുടര്‍ന്ന് 25 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.16 വര്‍ഷം തടവില്‍കിടന്ന വിക്കി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയും ഖുര്‍ആനെ മനസ്സിലാക്കുകയും ചെയ്ത ശേഷം ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു. ജയില്‍വാസത്തിനിടെ ഇസ് ലാംസ്വീകരിച്ച വിക്കിയുടെ ഹോട്ടല്‍-റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനങ്ങള്‍ നോക്കിനടത്തുകയായിരുന്ന
മംമ്ത, വിക്കിയുടെ സ്വഭാവപരിവര്‍ത്തനംകണ്ട് ഇസ്‌ലാമിലേക്ക് അടുക്കുകയായിരുന്നു. 2012 നവംബറില്‍ ജയില്‍മോചിതനായ വിക്കിയെ മംമ്താ കുല്‍ക്കര്‍ണി വിവാഹംകഴിച്ചു. മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ സ്വസ്ഥജീവിതം നയിക്കാന്‍ കെനിയയിലെ നൈറോബിയിലേക്ക് താമസം മാറിയിരിക്കുകയാണിപ്പോള്‍. ഏതാണ്ട് 11 വര്‍ഷത്തോളം സിനിമാലോകത്ത് വിരാജിച്ച മംമ്്ത 2002 നുശേഷം വെള്ളിത്തിരയില്‍നിന്നും വിവാദങ്ങളില്‍നിന്നും അകന്ന് മാധ്യമങ്ങളുടെ കണ്‍വെട്ടത്തുനിന്ന്്് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.

Scridb filter

എൻ. സി. സി. പൊറോട്ട യുടെയും ഒരു ഉച്ചച്ചോറിന്റെയും കഥ

images 61 എൻ. സി. സി. പൊറോട്ട യുടെയും ഒരു ഉച്ചച്ചോറിന്റെയും കഥ
പി. പി. അബ്ദുൽ റസാക്ക്.

എൻ സീ സീ പരേഡു കഴിഞ്ഞു അസീസീ ഹോട്ടലിന്റെ മുമ്പിൽ ഒരു രൂപ ഇരുപത്തഞ്ചു പൈസയുടെ സ്ലിപ്പുമായി അഞ്ചു പോറോട്ടക്കും സാൽനക്കും വേണ്ടി പരിക്ഷീണിത ശരീരവും നല്ല വേദനയുള്ള പാദങ്ങളുമായി നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ ജമാൽ പലതും ഓര്ത്തുപോയി. ഈ എൻ. സീ. സീ എന്റെ നീണ്ടു മെലിഞ്ഞൊട്ടിയ ശരീരത്തിനു യോജിച്ചതല്ല. കൃത്യമായി സാബ്ദാൻ വീശ്രാം ചെയ്യത്തതിന്നും ദേനെ മൂഡും ഭായെ മൂഡും തെറ്റി ചെയ്യുന്നതിന്നും ഈ വിശന്നു വലയുന്ന കൊച്ചു ശരീരത്തെയും കൊണ്ട് മൈതാനത്തിനു ചുറ്റും നിരവധി തവണ ഓടേണ്ടി വന്നിട്ടുണ്ട്. ആ കാരിരുമ്പിന്റെ കട്ടിയോടുകൂടിയ കാക്കിയുടുത്ത കറുമ്പൻ പട്ടാള ക്കാരന്നു ഈ പാവം പതിനൊന്നു കാരോനോട് ഒരു ആര്ദ്രതയും തോന്നാത്തതിൽ അമര്ഷവും രോഷവും പലതവണ നുരഞ്ഞു പൊന്തിയിട്ടുണ്ട്. ആറാം ക്ലാസ്സിൽ യു. പി. സ്കൂളിൽ ചേര്ന്നയുടനെ ക്ലാസ് അദ്ധ്യാപകൻ എൻ. സി. സി. യിൽ ചേരുവാൻ താല്പര്യമുള്ളവരോടു കൈ പൊക്കുവാൻ പറഞ്ഞപ്പോൾ അഞ്ചു പോറോട്ടയുടെയും സാല്നയുടെയും ആനുകൂല്യം പറഞ്ഞു തന്നത് കൂട്ടുകാരനും ബന്ധുവുമായ അബ്ദുല്ലയാണ്. വറുതിയുടെ വറചട്ടിയിൽ ജീവിതം ഞെരിപിരി കൊള്ളുന്ന സാഹചര്യത്തിൽ പൊറോട്ടയുടെ പ്രലോഭനമാണ് മുന് പിന് നോക്കാതെ, ശാരീരിക അവസ്ഥ പരിഗണിക്കാതെ ഈ ഒരു എടുത്തു ചാട്ടത്തിന്നു കാരണമായത്. അല്ല, എൻ. സി. സി. യിൽ ചേരുന്നതിനു മുമ്പ് എനിക്ക് എന്റെ ശരീരത്തെ കുറിച്ച് ഒന്നും അറിയില്ലായിരിന്നു. കണ്ണാടിയില്ലാത്ത വീട്ടില് ഞാൻ എന്റെ നിറം പോലും എന്താണെന്ന് അറിഞ്ഞിരുന്നില്ല. കുട്ടികളുടെ “വെള്ള ക്കൂറ” എന്ന വിളിയിലൂടെയാണ് ഞാൻ പിന്നീട് വെളുത്തവനാണെന്നു മനസ്സിലാക്കിയത് പോലും. കൂട്ടുകാരുടെ ആ വിളിയിൽ എനിക്ക് ഒരു പ്രയാസവും തോന്നിയിരുന്നില്ല. അല്ലെങ്കിലും മറ്റുള്ളവരുടെ കണ്ണിലൂടെ കൂടി കാര്യങ്ങൾ കാണുവാൻ ശ്രമിക്കുമ്പോളാണല്ലോ നാം സഹിഷ്ണുതഉള്ളവാരായി തീരുന്നത്. അങ്ങനെയാണ് ജീവിതം. നമ്മോടു ഏറ്റവും അടുത്ത നമ്മുടെ ശരീരത്തെ കുറിച്ചറിയാൻ പോലും നമ്മുക്ക് നമ്മുടെ ശരീര ബാഹ്യമായ എന്തെങ്കിലും വേണം. അല്ലെങ്കിലും എന്റെ ശരീരത്തിൽ ഞാൻ ഇപ്പോഴും കാണുക പോലും ചെയ്തിട്ടില്ലാത്ത എത്ര ഭാഗങ്ങളും എന്തെല്ലാം രഹസ്യങ്ങളും ഉണ്ട്!. എൻ. സി. സി. യാണ് ഞാൻ എന്ത് മാത്രം അവശനാനെന്നു എന്നെ ബോധ്യപ്പെടുത്തിയത്. പക്ഷെ പട്ടിണിയുടെ ലോകത്ത് അഞ്ചു പൊറോട്ട പ്രലോഭനമായപ്പോൾ ശാരീരിക അവശതയൊന്നും എനിക്ക് ഒരു തടസ്സവുമായില്ല. വേദനയിലൂടെയാണ് ഞാൻ എന്റെ ജീവിതത്തെ നിരന്തരമായി തൊട്ടറിഞതും അറിഞ്ഞു കൊണ്ടിരിക്കുന്നതും. ഈ വേദനകളൊക്കെ എന്നെ രൂപപ്പെടുത്തുന്ന മധുര മനോഹര ഓർമകളായി രൂപാന്തരപ്പെടുന്നത് ഞാൻ എന്നുള്ളിൽ എന്നും അനുഭവിച്ചിട്ടുണ്ട്. ഈ വേദനന്ക്ക് ശേഷമുണ്ടാകുന്ന ഒരു ചെറിയ സന്തോഷം പോലും ആ കടുത്ത വേദനകളെ മറന്നും അതിജീവിച്ചും മുന്നോട്ടു ഓടുവാൻ എന്നെ എപ്പോഴും പ്രാപ്തനാക്കിയിട്ടുണ്ട്. വേദനയുടെ പ്രതിബന്ധങ്ങൽക്കുമുമ്പിൽ ഞാൻ ഒരിക്കലും പകച്ചു നിന്ന് പോയിട്ടില്ല. അത് എന്റെ ഗമനത്തെ മന്ദീഭവിപ്പിച്ചിരിക്കാം, പക്ഷെ, ഒരിക്കലും നിശ്ചലമാക്കിയിട്ടില്ല. അതുകൊണ്ടാണ് എന്നും എൻ. സി. സി. ക്ക് ശേഷം അസീസി ഹോട്ടെലിലേക്ക് വേച്ചു വേച്ചു മാത്രം നടന്നിട്ടുള്ള ഞാൻ പൊറോട്ട കിട്ടിയ ഉടനെ എന്നും അതു മായി എൻ. സി. സി. നടക്കുന്ന മൈതാനത്തിനു ചുറ്റും ഓടിയതിനേക്കാൾ വേഗത്തിൽ എന്റെ ഉമ്മയുടെ അടുക്കലേക്കു ഓടിയതും ഓടുന്നതും. എല്ലാവരും അസീസി ഹോട്ടലിൽ നിന്ന് തന്നെ പൊറോട്ട കഴിക്കാറാണ് പതിവ്. എന്നെ എന്റെ ചില എൻ. സി. സി. കൂട്ടുകാര് എന്നും കൂടെ കഴിക്കുവാൻ നിര്ബന്ധിക്കാറുണ്ട്. പക്ഷെ എന്നുമെന്ന പോലെ ഇന്നും പൊറോട്ട കിട്ടിയ ഉടനെ ഉമ്മയുടെ അടുക്കലേക്കു ഓടണം. കാരണം ഇത് എന്റെ മാത്രം ഭക്ഷണമല്ല. ഉമ്മയ്ക്കും ഇത്തക്കും അനുജന്നും കൂടി കഴിക്കുവാനുള്ളതാണ്. നേരത്തെ ഓടുന്ന ലോറിയില്നിന്നും വീഴുന്ന ഉണക്ക് കൊള്ളിക്കിഴങ്ങ് പെറുക്കി ദിവസങ്ങൾ കഴിച്ചു കൂട്ടി വറുതിയുടെ ദിനങ്ങള്ക്ക് ആശ്വാസം കണ്ടെത്തിയിരുന്നതിന്റെ പുത്തനാവിഷ്കാരമാണ് ഈ അഞ്ചു പൊറോട്ട.
പ്രതീക്ഷയോടെ തന്റെ ഊഴം കാത്തിരിക്കെ, തന്റെ മുമ്പിൽ വെറും അഞ്ചു വിധ്യാര്തികൾ മാത്രം അവശേഷിക്കവേയാണ് പൊറോട്ട തീര്ന്നു പോയ വിവരം ജമാൽ അറിഞ്ഞത്. ഇനി വീണ്ടും മാവ് കുഴച്ചു പൊറോട്ട ആവുന്നത് വരെ കാത്തിരിക്ക തന്നെ അവൻ തീരുമാനിച്ചു. ഇനിയിപ്പോൾ അഞ്ചു ആളുകള് മാത്രമുള്ളപ്പോൾ ക്യൂവിലോന്നും നില്ക്കെണ്ടല്ലോ എന്ന് കരുതി അവൻ കാലിയായി കിടക്കുന്ന ഒരു കസേരയിൽ പോയി ഇരുന്നു. ജീവിതം തന്നെ ഒരു നല്ല നാളിന്നു വേണ്ടിയുള്ള കാതിരിപ്പാകുന്ന ഈ ലോകത്ത് മറ്റെന്തു ചെയ്യുവാനാണ്? അവൻ ചിന്തിച്ചു. പക്ഷെ വീട്ടില് കാത്തിരിക്കുന്ന ഉമ്മയെയും ഇത്തയെയും അനുജനെയും കുറിച്ച് ചിന്തിച്ചപ്പോൾ ക്യൂവിൽ എന്നും ഏറ്റവും പിന്നിലായിപ്പോകുന്നതിലും ഉന്തിലും തള്ളിലും പിന്നെയും പിന്തള്ളി പോകുന്നതിലും അവൻ ദുഖിച്ചു. അതുകൊണ്ട് തന്നെ ഇന്ന് പതിവിലും വേഗത്തിൽ പൊറോട്ടയുമായി ഓടണം. അവൻ തീരുമാനിച്ചുറപ്പിച്ചു.
കാത്തിരിക്കുന്നതിനിടയിൽ ജമാലിന്റെ മനസ്സ് പലതിലൂടയും ഉഴറി. ഓര്മയുടെ അറകളിൽ നേരത്തെ കയ്പുറ്റിയതായി തോന്നിയിരുന്ന പല അനുഭവങ്ങല്ക്കും കാലം മധുരം പകര്ന്നതായി അവൻ കണ്ടു. അണ മുറിയാത്ത ആഴമേറിയ മാതൃ സ്നേഹം മറ്റാരേക്കാളും കൂടുതൽ അവൻ അനുഭവിച്ചിട്ടുണ്ട്. വിശപ്പിന്നും വ്യഥക്കും വേദനക്കും എപ്പോഴും അവന്നു പരിഹാരമായിട്ടുണ്ടായിരുന്നത് എത്ര കിട്ടിയാലും മതിവരാത്ത മാതൃ സ്നേഹം തന്നെയായിരുന്നു. അവന്റെ ലോകം ആഴം അളക്കുവാൻ സാധിക്കാത്ത ആ മാതൃ സ്നേഹത്തിൽ ചുരുങ്ങുകയും മാതൃസ്നേഹം അതിരും പരിധിയും ഇല്ലാത്ത ഒരു ലോകമായി വികസിക്കുകയും ചെയ്തിരുന്നു. അന്നമില്ലാതിരുന്ന ആ നാളുകളിൽ അയപക്കത്തെ ഉക്കീത്തയുടെ വീടില്നിന്നും കഞ്ഞി വെള്ളം കൊണ്ട് വന്നു ഉറക്കിൽ നിന്നും ഉണര്ത്തി കുടിപ്പിച്ച രാത്രികൾ എന്ത് മാത്രം പ്രഭാപൂരിതമായാണ് മനസ്സില് നിലകൊള്ളുന്നതെന്ന് അവൻ ആലോചിച്ചു. അങ്ങട്ടയിലെ അടുക്കളയിൽ ഗോതമ്പ് കുത്തിയും അരി അരച്ചും കുലീനയായ ഉമ്മ തന്നെ പണിയെടുത്തു നേടിയ പൈസക്ക് ഉമ്മയുടെ തന്നെ അടുക്കള ബജറ്റിനനുസരിചു വെള്ളം വറ്റിച്ചും കാടി വെച്ചും ഊട്ടിയ വിഭവങ്ങളുടെ രുചി ഇന്നും ആലോചിക്കുമ്പോൾ അവന്റെ വായും നാവുമൂറുന്നു. കഞ്ഞി വെള്ളത്തിൽ വെറും ഉള്ളിയും അയല്പകത്തെ വീടുകാർ കളയുന്ന മത്തിത്തലയും ചേര്ത്തു ഉണ്ടാക്കുന്ന കറി കൂട്ടിയാൽ കൊതിമാറില്ലായിരുന്നുവെന്ന് അവൻ ഇന്നും ഓര്ക്കുന്നു. എന്തുണ്ടാക്കിയാലും ആ രുചിക്കൂട്ടിലെ ഏറ്റവും പ്രാധാന ഇനങ്ങൾ സ്നേഹവും വാൽസല്യവുമായിരുന്നു.
അഞ്ചു പോറോട്ടക്ക് കാത്തിരിക്കെ ഓര്മ അവനെ കൊണ്ടുപോയതു രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അവൻ ഇത് പോലെ ഒരു ഉച്ച ചോറുമായി ഓടിയ അനുഭവത്തിന്റെ തീരത്തെക്കായിരുന്നു. അവൻ ഓർത്തു. അന്ന് ഞാൻ എന്നെ കണ്ണാടിയിൽ പോലും കണ്ടിരുന്നില്ല. പട്ട ട്രൌസറും ധരിച്ചു സ്ലയ്റ്റും പിടിച്ചു മുന്നൂർ മീറ്റർ അകലെയുള്ള എല്. പി. സ്കൂളിലേക്ക് നഗ്ന പാദനായി നടന്നു പോകുന്ന ആ വെളുത്തു മെലിഞ്ഞു നീണ്ട നീല കണ്ണോടു കൂടിയ കുട്ടിയെ കാണുവാൻ ഞാൻ എപ്പോഴും കൊതിക്കും. ഫോട്ടോയിൽ പോലും ലഭ്യമല്ലാത്ത ആ ജീവിതം എന്റെ ജീവിതമായിരുന്നു. പക്ഷെ, എന്റെ ചുറ്റുപാടിൽ അത് ഞാൻ മാത്രം കണ്ടില്ല, എനിക്ക് മാത്രം കാണുവാൻ സാധിച്ചില്ല എന്ന് ചിന്തിക്കുമ്പോൾ നമ്മുടെ ജീവിതം മറ്റാര്കൊക്കെയോ വേണ്ടിയും മറ്റെന്തോ ഒരു ലക്ഷ്യത്തിന്നു വേണ്ടിയും അല്ലാതെ മറ്റെന്തിനാണ്? ഓരോരുത്തരും മറ്റുള്ളവര്ക്ക് വേണ്ടി ജീവിക്കുന്ന ലോകം! എന്ത് മാത്രം സുന്ദരമായിരിക്കുമത്!? എന്ത് മാത്രംപരക്ഷേമകാംഷയിലതിഷ്ടിത മായിരിക്കുമത്!! അല്ലെങ്കിലും ഞാൻ ജനിച്ചപ്പോൾ പോലും ഞാൻ ഈ ഭൂമിയിൽ പിറന്നു വീണതായി ഞാൻ അറിഞ്ഞിരുന്നില്ലല്ലോ. എന്നാൽ എന്റെ ചുറ്റുപാടും ഉണ്ടായിരുന്നവർ അത് അറിഞ്ഞിരുന്നു. ഞാൻ എപ്പോഴാണ് ഇത്രയും വലുതായതു എന്നും എനിക്കറിയില്ല.. ഞാൻ അറിയാതെ, എനിക്ക് ഒരു നിയന്ത്രണവുമില്ലാതെ എന്തെല്ലാം മാറ്റങ്ങൽക്കാണ് ഞാനും എന്റെ ശരീരവും വിധേയമായിക്കൊണ്ടിരിക്കുന്നത്? ഇനി ഞാൻ മരിച്ചാൽ എന്റെ ബോധമില്ലാത്ത ശരീരം അറിയുകില്ല ഞാൻ മരിച്ചു വെന്ന്. എന്നാൽ എന്റെ ചുറ്റുപാടിലുള്ളവർ അറിയും ഞാൻ മരിച്ചെന്നു. എന്റെ ജീവിതം എനിക്കുള്ളതല്ല. ജമാൽ തീരുമാനിച്ചുറപ്പിച്ചു.
മാര്ച്ച് മാസത്തെ പൊള്ളുന്ന ചൂടുള്ള ഒരു ദിവസം… ഉച്ച ഭക്ഷണത്തിന്റെ ഇടവേളയ്ക്കു സ്കൂൾ വിട്ടപ്പോൾ എല്ലാവരും പോയതിനു ശേഷം സ്കൂൾ പരിസരത്തെ കിണറ്റിൽ നിന്നും വയറു നിറയെ വെള്ളം കുടിച്ചു ഓലമേഞ്ഞ സ്കൂളിന്റെ രണ്ടാം ക്ലാസ്സിന്റെ മൂലയിൽ ഡസ്കിൽ തല ചായ്ച്ചു ബെഞ്ചിലിരുന്നുറങ്ങിയതായിരുന്നു. അന്ന് രാവിലെ ഉമ്മ അത് പറയുമ്പോൾ അതാലോചിച്ച് തലേരാവു മുഴുവനും ഉമ്മ ഉറങ്ങി കാണില്ല. രാവിലെ സ്കൂളിലെക്കയക്കുവാൻ വേണ്ടി എന്നെ കുളിപ്പിച്ച് തലേന്ന് രാത്രി തന്നെ അലക്കിവെച്ചിരുന്ന ഇന്നലെ ധരിച്ച പട്ട ട്രൌസറും പിന്നിയ ഷർട്ടും തന്നെ ധരിപ്പിച്ചു പലബിസ്കടും കട്ടൻ ചായയും തന്നു സ്കൂളിലെക്കയക്കുമ്പോൾ ചക്കര മുത്തം നല്കി ഉമ്മ പറഞ്ഞു: “മോൻ ഇന്ന് ഉച്ചക്ക് സ്കൂളിൽ തന്നെ ന് ന്നോ. ഇങ്ങോട്ട് ബരണ്ട കേട്ടാ. സ്കൂളിന്ടടുത്തുള്ള കെണട്ടിന്നു വെള്ളം കുടിക്കുമ്പോ സൂചിക്കണേ..” ഇത് പറയുമ്പോൾ ഉമ്മയുടെ ഹൃദയം ഒന്ന് പിടച്ചു കാണും. ദാരിദ്ര്യം ഉമ്മയുടെ ഹൃദയത്തിൽനിന്നും പിഴുതെടുക്കുവാൻ ശ്രമിക്കുന്നതിനെ ഉമ്മ ആ പിടചില്കൊണ്ട് ആഴത്തിൽ വേരൂട്ടുന്നു. തീര്ച്ചയായും ഉമ്മ വേഗം വരാൻ പറയുമ്പോഴും വരേണ്ട എന്ന് പറയുമ്പോഴും സ്നേഹമാണ്. കാരണം ഉമ്മയുടെ ഹ്രദയം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ മാതൃ സ്നേഹമെന്ന മൃദുലവും മാർദവവു മേറിയ അതീന്ദ്രിയ ഭാവത്താലാണ്. “ബേഗം ബര ണേ” എന്ന് പറയുമ്പോൾ എത്രയും പെട്ടന്ന് കണ്കുളിര്ക്കെ കണ്ടു ചക്കര മുത്തം തന്നു ചോ റൂട്ടുവാനുള്ള തിടുക്കമാണ് അതിൽ നിഴലിക്കുന്നതെങ്കിൽ “ഇന്ന് ബരണ്ട ” എന്ന് പറഞ്ഞപ്പോൾ ശരീരത്തിലെ ജലാംശത്തെ എന്നല്ല രക്തത്തെ തന്നെ വറ്റിച്ചു കളയുന്ന ഈര്പ്പത്തോട് കൂടിയ കൊടും ചൂടിൽ കുഞ്ഞി മോൻ നഗ്ന പാദനായി മുന്നൂർ മീറ്റർ നടന്നു വെറും വെള്ളം കുടിച്ചു തിരിച്ചു വീണ്ടും നടന്നു പോകേണ്ടിവരുന്നതിലെ ഉമ്മയുടെ വ്യഥയും വേദനയുമാണ് അതിൽ പ്രകാശിതമായത്. അങ്ങനെയെങ്കിൽ അത് സ്കൂളിലെ കിണറ്റിൽ നിന്ന് തന്നെ കുടിച്ചു വെയില് കൊള്ളാതെ സ്കൂളിൽ തന്നെ കഴിച്ചു കൂട്ടുന്നതല്ലേ നല്ലതെന്ന് ഉമ്മ ന്യായമായും ചിന്തിച്ചു കാണും. തലോടുമ്പോഴും തല്ലുമ്പോഴും മാറോടു ചേര്ത്തു പിടിക്കുമ്പോഴും പിച്ചുമ്പോഴും ഉമ്മയിൽനിന്നും എപ്പോഴും വാര്ന്നോഴുകിയത് എന്റെ ഹൃദയത്തെ ധന്യമാക്കിയ മാർദവമേറിയ സ്നേഹത്തിന്റെ മധുര തേനാറുകൾ ആയിരുന്നുവെന്ന് അവൻ ഓർത്തു.
ഡസ്കിൽ തല ചായിച്ച ഉടനെ തന്നെ വിശപ്പിന്റെ കാഠിന്യവും ക്ഷീണവും കാരണം നന്നായി ഉറങ്ങിപ്പോയിരുന്നു. “മോൻ പൊരക്ക് പോകുന്നില്ലേ” എന്ന അബൂബക്കർ മാസ്റ്റരുടെ പുറത്തു തട്ടിയുള്ള വിളി കേട്ടാണ് ജമാൽ ഉണര്ന്നത്. പ്രധാന അധ്യാപകനായ അബൂബക്കർ മാഷ് ഉച്ച ഇടവേളയുടെ സമയത്ത് ഓല മേഞ്ഞ ആ സ്കൂളിന്റെ വരാന്തയിലൂടെ നടന്നു ക്ലാസ്സുകളെല്ലാം അഭിവീക്ഷിക്കുന്നതിനിടയിൽ ശ്രദ്ദയിൽ പെട്ടതാണ് ജമാലിനെ. ജമാൽ ക്ലാസിൽ ഉറങ്ങിപ്പോയതാണെന്നാണ് മാഷ് വിചാരിച്ചത്. “എന്റുമ്മ പറഞ്ഞതാ.. ഇന്ന് ഉച്ചക്ക് പൊരക്ക് തിരിച്ചു പോകാതെ കെണട്ടിലെ വെള്ളം കുടിച്ചു ഇവിടെ നിന്നോളാൻ…” കുലീനതയുടെ നാട്യഭാവങ്ങളൊ ന്നുമില്ലാതെ നിഷ്കളങ്കമായ കുട്ടി മനസ്സുമായി ജമാൽ പറഞ്ഞു. ആര്ദ്രതയുടെയും ദയാ വായ്പിന്റെയും നിറകുടമായിരുന്ന അബൂബക്കർ മാസ്റ്റർക്കു കാര്യം പിടികിട്ടിക്കാണും. “മോൻ ഇവിടെ കടന്നോ” എന്നും പറഞ്ഞു അദ്ദേഹം തിരിച്ചു പോയതിൽ പിന്നെ, ജമാൽ വീണ്ടും ഡസ്കിൽ തല ചായ്ച്ചു ബെഞ്ചിലിരുന്നുറങ്ങി. അല്പം കഴിഞ്ഞപ്പോൾ വീണ്ടും പുറം തട്ടിയുള്ള ” മോനെ എണീച്ചിരുന്നു ചോറ് ബെയ്ച്ചോ” എന്ന വിളി കേട്ടാണ് ഉണര്ന്നത്. മിഴി തുറന്നു നോക്കിയപ്പോൾ സ്കൂളിനടുത്തെ ഉസ്മാനിക്കന്റെ ഹോട്ടലിലെ പണിക്കാരനായ കാദർക്ക ചോറിന്റെ പൊതിയുമായി മുമ്പിൽ. ചോറ് ഡസ്ക്ന്മേൽ വെച്ച് കാദർക്ക പോയപ്പോൾ ഉമ്മയെ കുറിച്ച് ഓര്ത്ത ജമാൽ ആ ചോറുമായി ഉടനെ വീട്ടിലേക്കു ഓടി. നേരത്തെ പറഞ്ഞതിന്നും പ്രതീക്ഷക്കും വിപരീതമായി നട്ടുച്ച നേരത്ത് നഗ്ന പാദനായി നടന്നു വരുന്ന ജമാലിനെ വീട്ടിന്റെ മുറ്റത്തു കണ്ട ഉമ്മ ചോദിച്ചു: “ഞാൻ പറഞ്ഞിക്കില്ലേ ഇന്നുച്ചയ്ക്ക് ബരണ്ടാന്നു? പിന്നെ എന്താ ബന്നത്?” “അത്.. അബൂബക്കർ മാഷ് ചോറ് മാങ്ങി തന്നു… അതൂമ്കൊണ്ട് വന്നതാ..” ജമാൽ പറഞ്ഞു. വീട്ടിലെ ദാരിദ്ര്യം പുറത്തു പറയുന്നത് കുറച്ചിലായി കണ്ട കുലീനയായ ഉമ്മയുടെ മുഖത്തെ പ്രയാസവും അസ്വസ്ഥതയും ജമാൽ മോനിന്നും എളുപ്പത്തിൽ മനസ്സിലായി. “നീ എന്തിനാ മാഷോട് പൊരക്ക് ചോറ് വെച്ചിക്കില്ലന്നു പറഞ്ഞയ്” ? “അത് ഉമ്മാ ഞാൻ പറഞ്ഞിക്കില്ല .. മാഷ് എന്താ പൊരക്ക് പോകുന്നില്ലേ എന്ന് ചോയിച്ചപ്പോ ഉമ്മ ഇന്ന് പോകണ്ടാ എന്ന് പറഞ്ഞിക്കീന്നു പറഞ്ഞതാ.. അത് കേട്ടപ്പോൾ മാഷ് ഉസ്മാനിക്കാന്റെ ഹോട്ടലിൽ നിന്ന് ചോറ് ബരുത്തിച്ച്. ഞാനതുആയി ഉമ്മാന്റെടുത്തേക്കോടിയതാ.. ഉമ്മയും ഒന്നും കഴിച്ചിക്കില്ലാലോ? ” ഉമ്മയുടെ കണ്ണുകളിലെ ആ മിശ്ര വികാരം ഇന്നും ജമാലിന്നു കാണുവാൻ സാധിക്കുന്നുണ്ട്. വീട്ടിനുള്ളിലെ ദാരിദ്ര്യം പുറം ലോകം അറിയുന്നതിലെ അഭിമാനക്ഷതം ഉണ്ടാക്കുന്ന മുറിവിന്റെ വേദനയെ ഉമ്മ ആറു വായസ്സുകരാൻ കുഞ്ഞിമോൻ ജമാലിന്റെ വലിയ മനസ്സിലെ ആർദ്ര വികാരം കൊണ്ട് പൊതിഞ്ഞു വാരിപ്പുണർന്നു ഉമ്മ നല്കിയത് ജമാൽ ഇന്നും നിറ കണ്ണുകളോടെ ഓര്ക്കുന്നു. പക്ഷെ ഉമ്മ ആ ചോറില്നിന്നും ഒന്നും കഴിച്ചില്ലയെന്നത് സങ്കടത്തോടെ ജമാൽ ഓര്ത്തു.. ഇത്തക്കും അനുജനും ഒപ്പം ചോറ് കഴിച്ച ജമാൽ സ്കൂളിലേക്ക് തിരിച്ചു പോയപ്പോൾ.. അബൂബക്കർ മാഷ് ജമാലിനെ കാണാതെ അസ്വസ്ഥനായി നോക്കി നടക്കുകയായിരുന്നു. ജമാൽ സ്കൂളിലേക്ക് വരുന്നത് കണ്ട അബൂബക്കർ മാഷ് ചോദിച്ചു: “മോനെവിടയാ പോയത്..? ” “ഞാൻ പൊരക്ക് ഉമ്മാന്റെതു പോയതാ..” ജമാൽ പറഞ്ഞു. സംഗതി മനസ്സിലാക്കിയ ആ ആർദ്ര ഹൃദയൻ ജമാലിനെ പൊക്കിയെടുത്തു അവന്റെ ഇരു കവിളിലും മുത്തം കൊടുത്തു.
ഓര്മയുടെ അറകളിൽ നിന്നും പുറത്തുവരുമ്പോൾ പൊറോട്ടക്ക് വേണ്ടിയുള്ള കാത്തിരുപ്പ് വളരെ വൈകിയതായി അവൻ മനസ്സിലാക്കി. വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ കഴിഞ്ഞു കഞ്ഞി വെള്ളത്തിലലക്കിയ കാക്കി വസ്ത്രവും പിച്ചളയുടെ തിളക്കത്തോടുകൂടിയ ബെല്ട്ടും മുമ്പിൽ ചെരിച്ചു വെച്ച ചുവന്ന പൂവുള്ള തൊപ്പിയും ധരിച്ചു ഇരിക്കുന്ന ഇരിപ്പാണ്. രാത്രി ആകാശത്തു അതിന്റെ കരിമ്പടം വലിച്ചിടുവാൻ തുടങ്ങിയിരിക്കുന്നു. സൂര്യൻ കണ്ണടക്കാറായപ്പോൾ ആകാശത്തിന്റെ നെറുകയിൽ ഒരു സുവര്ണ മുറിപ്പാടെന്നപോലെ തിങ്കൾ അതിന്റെ മിഴി മെല്ലെ തുറന്നു തുടങ്ങിയിരിക്കുന്നു. അതിനെ നോക്കി അവൻ ആലോചിച്ചു. നോവിന്നുമുണ്ട് ഒരു മധുരം, ഇരുളിന്നുമുണ്ടൊരു സൌന്ദര്യം. പതിവിലും വൈകിയതിനാൽ ഉമ്മ ബേജാറായിക്കാണും.
“അസീസ്കാ.. പൊറോട്ട എനിയും ആയില്ലേ.. നേരം ഇരുട്ടാറായല്ലൊ.?” ജമാൽ ചോദിച്ചു.. “എല്ലാരും പൊറോട്ട കഴിച്ചു പോയല്ലോ.. മോനേടയായിരുന്നു? ഇബ്ടെ ഇരിക്ക്യായിരുന്നോ..? ആ കള്ളാസ് തുണ്ട് ഇങ്ങു കൊണ്ടാ. ഇതാ പൊറോട്ടയും സാല്നയും” അടുക്കളയോട് ചേർന്ന് നില്ക്കുന്ന കൌണ്ടറിന്നുള്ളിൽ നിന്നും അസീസ്ക പറഞ്ഞു. കിട്ടിയ പൊറോട്ടയുമായി ഉമ്മയുടെ അടുത്തേക്ക് ഓടി വീടിനടുത്ത് എത്താറായപ്പോഴാണ് അങ്ങ് ദൂരെ ഉമ്മ വളരെ വൈകിയും വീടിലേക്ക് തിരിച്ചെത്തിയിട്ടില്ലാത്ത ജമാലിനെയും തേടി ബേജാറായി വരുന്നത് അവൻ കാണുന്നത്. ഉമ്മയെ കണ്ടതിൽ പിന്നെ പരിസരം മറന്ന ജമാലിന്റെ എൻ. സി. സി. ഷൂ ധരിച്ച കാലു എന്തിനോടോ വെച്ച് കുത്തി ജമാൽ നിലത്തു വീണു. കട്ടിയേറിയ കാക്കിയും ഷൂവും ശരീരത്തെയും കാലിനെയും പരിക്കെൽക്കുന്നതിൽനിന്നും കാത്തു. ഏറെ കാത്തിരുന്ന പൊറോട്ടയെ അലുമിനിയം ഫോയലിന്റെ കവറും കാത്തു. സാല്നയാകട്ടെ മണ്ണിൽ കലർന്നു. വെറും പൊറോട്ടയുമായി ജമാൽ മെല്ലെ എഴുന്നേൽക്കുവാൻ ശ്രമിക്കുന്നതിനിടെ ജമാൽ വീഴുന്നത് കണ്ട ഉമ്മ അസ്വസ്തഭരിതയായി ഓടിയടുത്തു അവനെ താങ്ങിപ്പിടിച്ചു ഉമ്മവെച്ചു. വേച്ചു വേച്ചു നടക്കുന്നതിനിടെ അവനോടു അവന്റെ ഉമ്മ പറഞ്ഞു: “ഈ എൻ. സി. സി. മോനിക്ക് ബേണ്ട.. പൊറോട്ടയും ബേണ്ട. എൻ.സി.സി.ക്കും പൊറോട്ടക്കും മുമ്പും നമ്മൾ ജീവിച്ചിക്കില്ലേ..?”‬

Scridb filter

പരിസ്ഥിതി പരിപാലനം ഇബാദത്താണ്

എഴുതിയത് : ഡോ.യൂസുഫുല്‍ ഖറദാവി

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇസ്‌ലാം നല്‍കുന്ന നിര്‍ദേശങ്ങളുടെ സത്തയുംസാരവും പരിഗണിക്കുമ്പോള്‍ ഹിമായഃ (സംരക്ഷണം) എന്നതിനേക്കാള്‍ രിആയഃ (പരിപാലനം, ശുശ്രൂഷ) എന്ന് പ്രയോഗിക്കുന്നതാവും കൂടുതല്‍ ഉചിതം. ശിശു പരിപാലനം, മാതൃത്വ പരിപാലനം, കുടുംബ പരിപാലനം എന്നൊക്കെ പ്രയോഗിക്കുന്നതുപോലെ. ‘പരിസ്ഥിതി സംരക്ഷണം’ എന്നതിന്റെ വിവക്ഷ പരിസ്ഥിതിയെ ദുഷിപ്പിക്കുകയോ മലിനപ്പെടുത്തുകയോ ചെയ്യാതെ സംരക്ഷിക്കുക എന്നാണെങ്കില്‍, പരിസ്ഥിതിയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും പോഷിപ്പിക്കുകയും പ്രതീക്ഷിത ലക്ഷ്യത്തിലേക്കെത്തിക്കുകയും അതിനെ അപകടപ്പെടുത്തുന്ന ദൂഷണത്തിന്റെയും മലിനീകരണത്തിന്റെയും എല്ലാതരം പ്രവണതകളെയും പ്രതിരോധിക്കുകയുമാണ് പരിസ്ഥിതി പരിപാലനം കൊണ്ട് വിവക്ഷിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടിയായ പ്രകൃതിക്ക് രണ്ട് മൗലിക സവിശേഷതകളുണ്ട്. ഒന്ന്: അത് മനുഷ്യ നന്മയും സേവയും ലക്ഷ്യം വെച്ചാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ആദി മാതാപിതാക്കളായ ആദമും ഹവ്വായും ഭൂമിയിലേക്കിറങ്ങുന്നതിനു മുമ്പ് സ്വര്‍ഗത്തിലായിരുന്നപ്പോള്‍ ഒരു വിധ അധ്വാനവുമില്ലാതെ അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു. ‘ആദമേ, ശ്രദ്ധിച്ചുകൊള്ളുക താങ്കളുടെയും പത്‌നിയുടെയും ശത്രുവാണിവന്‍ (പിശാച്). ഇവന്‍ നിങ്ങളെ സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കാനും അങ്ങനെ നിങ്ങള്‍ ദുര്‍ഭഗനായിത്തീരാനും ഇടയാകാതിരിക്കട്ടെ. ഇവിടെ താങ്കള്‍ക്കു വിശപ്പറിയാതെയും നഗ്നനാവാതെയും കഴിഞ്ഞുകൂടാനുള്ള സൗകര്യമുണ്ട്. ഇവിടെ താങ്കളെ ദാഹവും താപവും പീഡിപ്പിക്കുന്നുമില്ല. (ത്വാഹഃ 117-119). പക്ഷെ, അവര്‍ സ്വര്‍ഗത്തില്‍നിന്നു ബഹിഷ്‌കൃതരായി ഭൂമിയിലെത്തി. അവിടെ അവര്‍ക്കു അധ്വാനിക്കേണ്ടിവന്നു. (അല്‍ ഹിജ്‌റ്: 19,20, അല്‍ അഅ്‌റാഫ്:10, ഫുസ്സിലത്ത്:10) കാര്‍ഷികാവശ്യത്തിനു പറ്റിയവിധം സൃഷ്ടിക്കപ്പെട്ട ഭൂമിയും ജീവന്റെ അടിത്തറയായ ജലവും സൂര്യചന്ദ്രന്മാരുമെല്ലാം മൊത്തം പരിസ്ഥിതിയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളാണ്. (അല്‍ അമ്പിയാഅ്:30, അല്‍ഫുര്‍ഖാന്‍ 48,49, ഇബ്‌റാഹീം 32,33). രണ്ട്: പരിസ്ഥിതിയിലെ വ്യത്യസ്ത ഘടകങ്ങള്‍ പരസ്പരം സഹകരിച്ചാണ് നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും. ഉദാഹരണമായി, സൂര്യന്റെ താപവും പ്രകാശവും ചന്ദ്രന്റെ ഫലമായുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവുമെല്ലാം അന്തിമ വിശകലനത്തില്‍ മനുഷ്യര്‍ക്കുള്ള സേവനത്തിന്റെ ഭാഗമാണ്. ഇബ്‌റാഹീം 33ല്‍ ‘ലകും’ (നിങ്ങള്‍ക്കുവേണ്ടി) എന്ന പദം രണ്ടുതവണ ഉപയോഗിച്ചതില്‍ നിന്ന്, മനുഷ്യരെ ലക്ഷ്യമാക്കിയാണ് ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളെന്ന് സിദ്ധിക്കുന്നു. (യൂനുസ്:5, അല്‍ അഅ്‌റാഫ്: 24കാണുക) ഈ അനുഗ്രഹങ്ങളെക്കുറിച്ച് നൂഹ് നബി തന്റെ ജനതയെ ഉല്‍ബോധിച്ചിട്ടുണ്ട്. (നൂഹ്:15-20) അന്നാസിആത്ത് 30-32ലും അല്‍ അമ്പിയാഅ് 30,31 ലും അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ എടുത്തു പറയുന്നുണ്ട്. അല്‍ ഹിജ്ര്‍:19-21 ലും ഇതേ ആശയം ഊന്നിപ്പറയുന്നുണ്ട്. അല്‍ ജാഥിയ:12,13 അല്‍ ഫുര്‍ഖാന്‍ 53, അബസ 24-32 സൂക്തങ്ങള്‍ പ്രകൃതിയിലെ വസ്തുക്കള്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. പരിസ്ഥിതിയിലെ ഓരോ ഘടകത്തിനും ജീവലോകത്ത് ഏതൊരു ധര്‍മ്മമാണോ നിര്‍വ്വഹിക്കാനുള്ളത്, അത് സാധ്യമാകത്തക്ക വിധം, മറ്റുള്ളവയാല്‍ അതിക്രമിക്കപ്പെടാതെയും മറ്റുള്ളവയെ അക്രമിക്കാതെയും മറ്റുവള്ളവയ്ക്ക് കൊടുത്തും മറ്റുള്ളവയില്‍ നിന്ന് സ്വീകരിച്ചും മുന്നോട്ട് പോകാന്‍ പ്രകൃതിയെ നാം സഹായിക്കേണ്ടതുണ്ട്. ‘സകാത്ത് നിഷേധി അന്ത്യനാളില്‍ നരകത്തിലായിരിക്കും’ എന്ന നബി വചനം വിശദീകരിച്ചുകൊണ്ട് ‘ഫൈദുല്‍ ഖദീറി’ല്‍ അല്ലാമഃ മനാവി എഴുതുന്നു. ‘സകാത്ത് കൊടുക്കാനായി ലോകത്തെ എല്ലാ വസ്തുക്കളും അല്ലാഹുവിന് അനുസരണയോടെ തയ്യാറായി നില്‍ക്കുകയാണ്. ഭൂമിയും സസ്യങ്ങളും മൃഗങ്ങളും ആകാശങ്ങളുമെല്ലാം ഈ വിഷയത്തില്‍ പരസ്പരം സഹകരിക്കുന്നു. സകാത്ത് നിഷേധികള്‍ സകല പ്രകൃതി വസ്തുക്കളോടും കലഹിക്കുകയാണ് ചെയ്യുന്നത്. ആയതിനാല്‍, അവരോട് പൊരുതല്‍ നിര്‍ബന്ധമാണ്. 1 – പരിസ്ഥിതി സംരക്ഷണത്തിന്റെ ശര്‍ഈ അടിത്തറ പരിസ്ഥിതി സംരക്ഷണം ഇസ്‌ലാമിക വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗം തന്നെയാണ്. അത് പാശ്ചാത്യര്‍ കണ്ടുപിടിച്ചതൊന്നുമല്ല. ഇസ്‌ലാമിക വിശ്വാസപ്രകാരം, പ്രകൃതിയിലെ ജീവ നിര്‍ജീവ വസ്തുക്കളെല്ലാം തന്നെ അല്ലാഹുവെ പ്രണമിക്കുന്നവയും പ്രകീര്‍ത്തിക്കുന്നവയുമാണ്. മനുഷ്യരെ പോലെ അവയും അല്ലാഹുവിന്റെ സൃഷ്ടികളാണ്. (അന്നഹ്ല്‍: 3-8, അര്‍റഅ്ദ്: 15, അന്നഹ്ല്‍:48,49, അല്‍ ഹശ്ര്‍:1, അത്തഗാബുന്‍:1, അല്‍ ഇസ്‌റാഅ്:44) അതേ സമയം, ചില സവിശേഷതകള്‍ കാരണമായി അല്ലാഹു മനുഷ്യനെ ഭൂമിയിലെ തന്റെ പ്രതിനിധിയായി തെരെഞ്ഞെടുത്തിരിക്കുന്നു (അല്‍ അഹ്‌സാബ്: 72). ഇമാം റാഗിബ് അസ്വ്ഫഹാനി, മനുഷ്യര്‍ക്ക് മൂന്നു ദൗത്യങ്ങളാണ് നിര്‍വഹിക്കാനുള്ളതെന്ന് അഭിപ്രായപ്പെടുന്നു. (1) അല്ലാഹുവിന്നുള്ള ഇബാദത്ത് (അദ്ദാരിയാത്ത്:56) (2) ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം പാലിക്കുക (അല്‍ ബഖറ:30, സ്വാദ്:26) (3)ഭൂമിയുടെ പരിപാലനം (ഹൂദ്:61). ഈ മൂന്നു ലക്ഷ്യങ്ങളും പരസ്പരം ബന്ധിതവും പൂരകവുമാണ്. ഭൂമിയുടെ പരിപാലനം പ്രാതിനിധ്യ (ഖിലാഫത്ത്) ത്തിന്റെ തന്നെ ഭാഗമാണ്. അവരണ്ടുമാകട്ടെ, അല്ലാഹുവിനുള്ള ഇബാദത്തിന്റെ രണ്ടു രീതികളാണ്. അതേപോലെ, ഇബാദത്ത് ഖിലാഫത്തിന്റെ ഭാഗമാണ്. ഇബാദത്തില്ലാതെ ഖിലാഫത്തില്ല. മേല്‍ മൂന്നു ലക്ഷ്യങ്ങളും ഒരുപോലെ സാധിതമായാല്‍ നമുക്ക് ഭൗതിക ക്ഷേമം ഉറപ്പായി. ‘നാടുകളിലെ നിവാസികള്‍ സത്യത്തില്‍ വിശ്വസിക്കുകയും ദൈവഭക്തിയുടെ പാത സ്വീകരിക്കുകയുമാണെങ്കില്‍, നാം അവര്‍ക്ക് വിണ്ണിലും മണ്ണിലും അനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കുന്നതാകുന്നു’ (അല്‍ അഅ്‌റാഫ്: 96) ‘പുരുഷനാവട്ടെ സ്ത്രീയാവട്ടെ യാതൊരാള്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മമാചരിക്കുന്നുവോ, ഈ ലോകത്ത് അവനെ നാം വിശുദ്ധമായ രീതിയില്‍ ജീവിപ്പിക്കും’ (അന്നഹ്ല്‍:97) 2- ആത്മ സംസ്‌കരണ വിജ്ഞാനവും പരിസ്ഥിതി സംരക്ഷണവും ആത്മ സംസ്‌കരണത്തിന്റെ രണ്ട് അടിസ്ഥാനങ്ങളിലൊന്നായ ‘സ്വഭാവങ്ങളു’ടെ വൃത്തത്തില്‍ വരുന്നതാണ് പരിസ്ഥിതി സംരക്ഷണം. ആത്മ സംസ്‌കരണമെന്നാല്‍ പരമസത്യവുമായി സത്യസന്ധമായ ബന്ധം സ്ഥാപിക്കലും സൃഷ്ടികളുമായി സല്‍സ്വഭാവത്തോടെ വര്‍ത്തിക്കലുമാണല്ലൊ. പരിസ്ഥിതി സൃഷ്ടിയാണെന്നതില്‍ സംശയമില്ല. ‘സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു മാത്രമായാണ് ഞാന്‍ നിയോഗിതനായിരിക്കുന്നത്’ എന്ന നബി വചനവും, ‘നിശ്ചയം, ഭക്തികൈകൊള്ളുകയും സുകൃതങ്ങളാചരിക്കുകയും ചെയ്യുന്നവരാരോ, അവരുടെ കൂടെയാകുന്നു അല്ലാഹു’ (അന്നഹ്ല്‍:128) എന്ന സൂക്തവും സൃഷ്ടികളുമായുള്ള ഇടപഴക്കത്തിന്റെ സകല തലങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്. ‘എല്ലാറ്റിനോടും, നല്ലനിലയില്‍ വര്‍ത്തിക്കണമെന്നു അല്ലാഹു നിയമമാക്കിയിരിക്കുന്നു’ അല്ലാഹുവോടുള്ള ബന്ധവും ഇഹ്‌സാന്റെ അടിസ്ഥാനത്തിലായിരിക്കണം. ‘നീ അല്ലാഹുവെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നു എന്ന നിലയില്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യലാണ് ഇഹ്‌സാന്‍’ മതമെന്നാല്‍ പെരുമാറ്റമാണ് അല്‍ മാഊന്‍ 1-7 സൂക്തങ്ങളും പുണ്യത്തെക്കുറിച്ച യഹൂദ കാഴ്ചപ്പാടിനെ ഭര്‍ത്സിച്ചു കൊണ്ടവതരിച്ച അല്‍ ബഖറഃ 177ാം സൂക്തവും നമുക്ക് മനസ്സിലാക്കിത്തരുന്നത് സൃഷ്ടികളുമായുള്ള നല്ല ബന്ധമാണ് മതമെന്നാണ്. ഒരു മുസ്‌ലിം സദുദ്ദേശ്യത്തോടെയും പ്രതിഫലം കാംക്ഷിച്ചും ചെയ്യുന്ന എല്ലാ പ്രവൃത്തികളും അല്ലാഹുവിനുള്ള ഇബാദത്തുകളാണ്. ഈ അര്‍ത്ഥത്തില്‍, പരിസ്ഥിതിയുമായുള്ള മുസ്‌ലിമിന്റെ ക്രിയാത്മകമായ ഇടപഴക്കവും ഇബാദത്താണ്. ‘ഭൂമിയുടെ സംസ്‌കരണം കഴിഞ്ഞിരിക്കെ ഇനി അതില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍. ഭയത്തോടും ആശയോടും കൂടി അല്ലാഹുവിനെ മാത്രം പ്രാര്‍ത്ഥിക്കുവിന്‍ നിശ്ചയം, ദൈവാനുഗ്രഹം നന്മ ചെയ്യുന്നവരുടെ അടുത്താകുന്നു. (അല്‍ അഅ്‌റാഫ്:56) ഈ സൂക്തത്തില്‍, മലിനീകരണം സന്തുലിതാവസ്ഥ തകര്‍ക്കല്‍ മുതലായ പരിസ്ഥിതി പ്രശ്‌നങ്ങളെ ഭയത്തോടെയും ആശയോടെയുമുള്ള പ്രാര്‍ത്ഥനയുമായി അഥവാ, പരിസ്ഥിതിയുമായുള്ള ഇടപഴക്കത്തെ ആരാധനയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അല്ലാഹുവോട് ഏറ്റവും നന്നായി പ്രാര്‍ത്ഥിക്കുകയും ഭൂമിയെ നല്ല നിലയില്‍ പരിപാലിക്കുകയും ചെയ്യുന്നവരുമായി അല്ലാഹുവിന്റെ കാരുണ്യം ഏറെ സമീപസ്ഥമായിരിക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി സ്‌നേഹം മനുഷ്യനു ചുറ്റുമുള്ള പക്ഷി മൃഗാദികളുടെയും ഇതര ജീവ – നിര്‍ജീവ ജാലങ്ങളുടെയും നേരെ ഇസ്‌ലാം സ്‌നേഹവികാരം വളര്‍ത്തിയെടുക്കുന്നു. പക്ഷി മൃഗാദിികള്‍ മനുഷ്യരെ പോലെ തന്നെ സമുദായങ്ങളാണെന്ന് അത് സിദ്ധാന്തിക്കുന്നു. ‘ഭൂമിയില്‍ നടക്കുന്ന ഏതു മൃഗത്തെയും, വായുവില്‍ പറക്കുന്ന ഏതു പറവയേയും നോക്കുവിന്‍ അവയൊക്കെയും നിങ്ങളെപ്പോലുള്ള സമുദായങ്ങള്‍ തന്നെയാകുന്നു’ (അല്‍ അന്‍ആം:38) സൂര്യ ചന്ദ്രന്മാരും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും മരങ്ങളും മൃഗങ്ങളുമെല്ലാം അല്ലാഹുവെ നമിക്കുന്നു.(അല്‍ഹജ്ജ്:18, അല്‍ ഇസ്‌റാജ്:44) അല്ലാഹുവെ നമിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പ്രപഞ്ച വസ്തുക്കളെ സ്‌നേഹിക്കുക എന്നത് ദൈവസ്‌നേഹത്തിന്റെ തന്നെ ഭാഗമാണ്. തബൂക്ക് യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങവെ, ഉഹുദു മലയുടെ അടുത്തെത്തിയപ്പോള്‍ നബിതിരുമേനി(സ്വ) ഈ സ്‌നേഹം പ്രകടിപ്പിച്ചു. ‘ഇതാ മദീനഃ ഇതാ ഉഹുദ്, നാം സ്‌നേഹിക്കുന്ന, നമ്മെ സ്‌നേഹിക്കുന്ന മല’ നബിയുടെ പിതൃവ്യന്‍ ഹംസഃ (റ) ഉള്‍പ്പെടെ എഴുപതോളം മുസ്‌ലിംകള്‍ രക്തസാക്ഷികളായത് ഈ മലവാരത്തില്‍ വെച്ചായിരുന്നുവല്ലൊ. മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ ഉഹുദിനെ ശപിക്കുകയല്ലെ ചെയ്യുക? അതേ സമയം, ‘അത് നമ്മെയും നാം അതിനെയും സ്‌നേഹിക്കുന്നു’ എന്നാണ് നബി (സ്വ) പ്രസ്താവിച്ചത്. ചിന്താ ശേഷിയുള്ള മനുഷ്യരെ വ്യവഹരിക്കുന്നതു പോലെയാണ് നിര്‍ജീവമായ മലയെ നബി പരിചയപ്പെടുത്തിയത്. ഉഹുദിനെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞു മതിയാക്കാതെ അത് നമ്മെയും ഇഷ്ടപ്പെടുന്നു എന്ന പരാമര്‍ശം എത്രമാത്രം ഭാവതീവ്രമാണ്, ആലോചനാമൃതമാണ്. ഈ സുന്ദര നബി വചനത്തേക്കാള്‍ വശ്യമായി പരിസ്ഥിതി സ്‌നേഹത്തെ എങ്ങനെ വര്‍ണിക്കാന്‍ ? പ്രവാചക സഖാക്കളും ഇതേ മാതൃകയിലായിരുന്നു പരിസ്ഥിതിയുമായി സഹവര്‍ത്തിച്ചിരുന്നത്. മക്കയിലെ താഴ്‌വാരങ്ങളും ജല സ്രോതസ്സുകളും മലനിരകളും സസ്യങ്ങളും ഉണര്‍ത്തിയ ഗൃഹാതുരത്വത്തെ വികാരാധിക്യത്തോടെ ബിലാല്‍(റ) അവതരിപ്പിക്കുന്നത് കാണുക: ‘ചുറ്റും ഇദ്ഖിറും* ജലീലുമുള്ള** താഴ്‌വരയില്‍ ഒരു രാത്രി പാര്‍ക്കാന്‍ എനിക്കു കഴിയുമോ? മജന്നഃയിലെ*** ജല സ്രോതസ്സുകളില്‍ ഒരു ദിവസം ഞാന്‍ ചെല്ലുമോ? ശാമഃയും ത്വുഫൈലും**** ഒരു കാമുകന് തന്റെ കാമുകിയോടുള്ള പ്രണയ പാരവശ്യംപോലെ മക്കയോടുള്ള ബിലാലിന്റെ പ്രേമം വഴിഞ്ഞൊഴുകുന്നതാണിവിടെ നാം കാണുന്നത്. ……………………………………… *ഇദ്ഖിര്‍: വീട് മേയാനും മറ്റും ഉപയോഗിക്കുന്ന ഒരു തരം പുല്ല് **ജലീല്‍: ചാമ(തിന)പ്പുല്ല് പോലെയുള്ള ഒരു തരം പുല്ല് ***മജന്നഃ: ത്വുഫൈല്‍ മലയുടെ അടുത്തായി സ്ഥിതിചെയ്യുന്ന മല. ****ശാമഃ, ത്വുഫൈല്‍: മക്കക്കടുത്തായി സ്ഥിതിചെയ്യുന്ന രണ്ടു മലകള്‍ (മുഅ്ജമുല്‍ ബുല്‍ദാന്‍) ………………………………………………… പ്രപഞ്ചവുമായുള്ള മുസ്‌ലിമിന്റെ ബന്ധം: അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് പ്രപഞ്ചം. അതിലെ എല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ മഹനീയ നിര്‍മ്മിതികള്‍ക്കുദാഹരണമാണ്. കവിവാക്യം കാണുക: ‘പ്രപഞ്ചത്തിലെ വരികള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചുനോക്കൂ ‘ഉന്നത സഭ’യില്‍ നിന്ന് നിനക്കയച്ച കത്തുകളാണവ. അതിലെ വരികള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ അതിലിങ്ങനെ രേഖപ്പെടുത്തിയതായി കാണാം: ‘അല്ലാഹു അല്ലാത്തതെല്ലാം മിഥ്യയാണ്’(8) (അല്‍ അഅ്‌റാഫ്:185, യൂനുസ്:101 കാണുക) പ്രപഞ്ചം അനുഗ്രഹം വിഭവക്കമ്മിയും ജനസംഖ്യാ വര്‍ദ്ധനയുമാണ് സാമ്പത്തിക പ്രശ്‌നങ്ങളുടെ മൗലിക കാരണമെന്നാണ് പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഖുര്‍ആനാകട്ടെ ഇതംഗീകരിക്കുന്നില്ല. മനുഷ്യന്റെ അനുഗ്രഹ നിഷേധസ്വഭാവവും ധിക്കാരവുമാണ് പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ ഹേതുവെന്നും മനുഷ്യനെ ആന്തരികമായി മാറ്റിപ്പണിയാതെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടില്ലെന്നും ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. (ഇബ്‌റാഹീം:32-34 കാണുക). ഖുര്‍ആനിലെ 16ാം അധ്യായമായ ‘അന്നഹ്ല്‍’ അധ്യായത്തെചില പൂര്‍വ്വകാല പണ്ഡിതന്മാര്‍ ‘അന്നിഅം’ (അനുഗ്രഹങ്ങള്‍) അധ്യായം എന്നാണ് വിളിച്ചിരുന്നത്. അല്ലാഹു മനുഷ്യര്‍ക്കു ചെയ്ത ഒട്ടേറെ അനുഗ്രഹങ്ങളെ അതില്‍ വാചാലമായി എടുത്തുദ്ധരിക്കുന്നുണ്ട്. ഉദാഹരണത്തിന് 5-7,8,10,11,12,13,14,-18 എന്നീ സൂക്തങ്ങള്‍ കാണുക. പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഗുണപാഠ പ്രധാനമായും നന്ദിപ്രകാശന പ്രധാനവുമായാണ് മുസ്‌ലിംകള്‍ മനസ്സിലാക്കുന്നത് (യാസീന്‍:35-35,71-73 കാണുക) ദൃഷ്ടാന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടും അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുമായിരിക്കണം മുസ്‌ലിം ജീവിക്കുന്നത്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുക എന്നാല്‍ അവ എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് തദാവശ്യാര്‍ത്ഥം അവ ഉപയോഗിക്കുക എന്നാണ്. അതിലൂടെമാത്രമേ ഇഹ-പര ലക്ഷ്യങ്ങള്‍ സാക്ഷാത്കൃതമാവൂ. അനുഗ്രഹങ്ങളെ സംരക്ഷിക്കാനും വളര്‍ത്തിയെടുക്കാനും അതാണു മാര്‍ഗം (ഇബ്‌റാഹീം:7 കാണുക) പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച ഈ കാഴ്ചപ്പാട് മനുഷ്യമനസ്സിലും ചിന്തയിലും സവിശേഷമായ പ്രതികരണമുണ്ടാക്കുന്നു. പ്രപഞ്ചം, ഭയപ്പെടുകയോ പ്രതീക്ഷയര്‍പ്പിക്കുപ്പെടുകയോ ചെയ്യാവുന്ന ദൈവമല്ല. ചില മതങ്ങളെ പോലെ, സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെയോ നദി-ഗിരിനിരകളേയോ മൃഗ തരുലതാദികളേയോ ദൈവങ്ങളായോ ഈശ്വരാംശമുള്ള അസ്തിത്വങ്ങളായോ ഇസ്‌ലാം കാണുന്നില്ല. അതേപോലെ, പ്രകൃതിയെ മനുഷ്യന്റെ ശത്രുവെന്നു ധ്വനിപ്പിക്കുന്ന തരത്തില്‍ ‘പ്രകൃതിയെ കീഴടക്കുക’ എന്ന പാശ്ചാത്യ പ്രയോഗവും ഇസ്‌ലാം വിരുദ്ധമാണ്. മാനവ സേവയ്ക്കായി ദൈവത്താല്‍ സംവിധാനിക്കപ്പെട്ടവയാണ് ആകാശ ഭൂമികളിലെ സകലതുമെന്നാണ് ഖുര്‍ആനിക ഭാഷ്യം. (അല്‍ബഖറ:29, അല്‍ജാഥിയ:13കാണുക) പ്രകൃതി സൗന്ദര്യം പ്രപഞ്ച വസ്തുക്കളുടെ ഉപകാരവശം പോലെതന്നെ പ്രധാനമാണ് അവയുടെ സൗന്ദര്യവശവും. ഹിതകരവും നല്ലതുമായ സൗന്ദര്യാലങ്കാരങ്ങളെ മനുഷ്യര്‍ക്കു നിഷേധിക്കുന്ന പ്രവണതയെ ഖുര്‍ആന്‍ ചോദ്യം ചെയ്യുന്നു. (അല്‍ അഅ്‌റാഫ്:31,32 കാണുക) ഭക്ഷണ പാനീയങ്ങളെ പോലെ തന്നെ പ്രധാനമാണ് സൗന്ദര്യാസ്വാദനവും. ജീവിതം നിലനിര്‍ത്തുന്നത് ആഹാര പാനീയങ്ങളാണെങ്കില്‍ അതിന് സൗന്ദര്യവും മധുരവും പകരുന്നത് അലങ്കാരമാണ്. മൃഗങ്ങളുടെ യാത്രാപ്രധാന്യത്തോടൊപ്പം അവയുടെ സൗന്ദര്യ മൂല്യവും ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. (അന്നഹ്ല്‍:5,6,8) സമുദ്രത്തില്‍നിന്ന് പുതുമാംസം മാത്രമല്ല അണിയാനുള്ള ആഭരണങ്ങളും ലഭ്യമാക്കിയെന്നു അന്നഹ്ല്‍: 14ാം സൂക്തത്തില്‍ കാണാം. അര്‍റഅ്ദ്: 17 ാം സൂക്തത്തില്‍ ഹില്‍യഃ (ആഭരണം) എന്ന പദം ‘മതാഅ്’ (വിഭവം) എന്ന പദത്തിനു മുമ്പായാണ് പ്രയോഗിച്ചത് എന്നത് ശ്രദ്ധേയമാണ്. വസ്തുക്കളുടെ സവിശേഷതകളും അവ മനുഷ്യര്‍ക്കു ചെയ്യുന്ന സേവനങ്ങളും അവതരിപ്പിക്കുന്നേടത്ത് അവയുടെ സാമ്പത്തികോപകാരത്തോടൊപ്പം അവയുടെ സൗന്ദര്യ പ്രാധാന്യവും എടുത്തു പറയുക എന്നത് ഖുര്‍ആന്റെ രീതിയാണ്. ഉദാഹരണത്തിന് അന്നംല്:60, അല്‍ഹജ്ജ്:5, ഖാഫ്:10, അന്നംല്:88, അസ്സജ്ദ:7 എന്നിവ കാണുക. നക്ഷത്രങ്ങള്‍ യാത്രികര്‍ക്ക് മാര്‍ഗദര്‍ശകവും പിശാചുക്കളെ എറിയാനുള്ളവയുമാണെന്നു പറയുന്ന ഖുര്‍ആന്‍ അവയുടെ സൗന്ദര്യമൂല്യവും എടുത്തു പറയുന്നുണ്ട്. (അസ്സ്വാഫാത്ത്:6, അല്‍ ഹിജ്‌റ്:16, അല്‍ മുല്‍ക്:5 കാണുക) കവികള്‍ തങ്ങളുടെ കവിത്വവും കലാമര്‍മജ്ഞതയുമനുസരിച്ചാണ് വസ്തുക്കളിലെ സൗന്ദര്യം കണ്ടെത്തുന്നതെങ്കില്‍ വിശ്വാസികള്‍ തങ്ങളിലെ വിശ്വാസേന്ദ്രിയത്തിന്റെ ബലത്തോതനുസരിച്ചാണ് പ്രപഞ്ച സൗന്ദര്യം ആസ്വദിക്കുക. 3-കര്‍മശാസ്ത്രവും പരിസ്ഥിതിയും മനുഷ്യനും അല്ലാഹുവും തമ്മിലും മനുഷ്യനും കുടുംബവും സമൂഹവും തമ്മിലും മനുഷ്യനും പ്രപഞ്ചവും തമ്മിലുമുള്ള ബന്ധങ്ങളെ നിര്‍ബന്ധം, അഭികാമ്യം, നിഷിദ്ധം, അനഭികാമ്യം, അനുവദനീയം എന്നീ അഞ്ചു തലങ്ങളിലായി വ്യവസ്ഥപ്പെടുത്തുന്നത് കര്‍മ്മശാസ്ത്ര വിജ്ഞാനമാണ്. അല്ലാഹുവിന്റെ ആജ്ഞാനിരോധങ്ങള്‍ ബാധകമായിത്തുടങ്ങുന്ന പ്രായം മുതല്‍ മുസ്‌ലിമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ശരീഅത്തു നിയമങ്ങള്‍ക്കായിരിക്കും മേല്‍ക്കോയ്മ. ജീവിതത്തിന്റെ ഒരു മേഖലയും ഇതില്‍ നിന്നൊഴിവല്ല. ‘പരിസ്ഥിതി: ഇസ്‌ലാമിക വീക്ഷണത്തില്‍’ എന്ന വിഷയകമായി നടന്ന ഒന്നാം സമ്മേളനത്തില്‍ പങ്കെടുക്കാനായി പോകവെ, പ്രസ്തുത സമ്മേളനത്തിന്റെ ഉന്നതാധികാര കൂടിയാലോചനാ സമിതിയംഗമാണ് ഞാനെന്നും സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രബന്ധം വികസിപ്പിച്ചു പുസ്തകമാക്കണമെന്നുണ്ടെന്നും ഒരാളോട് സംസാരിച്ചപ്പോള്‍, അത്ഭുതവും പരിഭ്രമവും കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം ചോദിച്ചു: ‘പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ ഇസ്‌ലാമിനു ഇടപെടാന്‍ എന്തുണ്ട്?’ ഞാന്‍ ഒരല്‍പം വിശദീകരിച്ചു കൊടുത്തപ്പോള്‍, താനെങ്ങനെ അതറിയാതെ പോയെന്നും നമ്മുടെ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ക്ക് ഇതെന്തുകൊണ്ട് പഠിപ്പിക്കുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍മശാസ്ത്രവും പരിസ്ഥിതിയും ആദ്യമായി ബന്ധപ്പെടുന്നത് ശുദ്ധി (ത്വഹാറഃ) വിഷയകമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന അധ്യായത്തിലാണ്. നമസ്‌കാരവുമായി ബന്ധപ്പെട്ട വിധികളും സകാത്ത്, സ്വദഖഃ, വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച നിയമങ്ങളും പരിസ്ഥിതിയുമായി ബന്ധപ്പെടുന്നുണ്ട്. പല കാര്‍ഷിക ഇടപാടുകളും പരിസ്ഥിതിയുമായി ബന്ധപ്പെടുന്ന വിഷയങ്ങളാണ്. അത്‌പോലെ, പരിസ്ഥിതി പരിപാലനവും കച്ചവടങ്ങളും ജലവില്‍പനയും തമ്മിലും ബന്ധമുണ്ട്. പരിസ്ഥിതി പരിപാലനവും ഹജ്ജും തമ്മിലുള്ള ബന്ധം പറയേണ്ടതില്ല. ഹജ്ജ് വേളയില്‍ മൃഗങ്ങളെ വേട്ടയാടല്‍ മാത്രമല്ല, ചെടികള്‍ മുറിക്കുന്നതുപോലും നിഷിദ്ധമാണല്ലോ. തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നത് ഫിഖ്ഹിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. ജലവില്‍പന, വെള്ളം, പുല്ല്, തീ, ഉപ്പ്എന്നിവയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചര്‍ച്ചകളും വിധികളും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമാണെന്നു പറയേണ്ടതില്ല. ജീവനാംശവുമായി ബന്ധപ്പെട്ടു, വിശിഷ്യാ, മൃഗങ്ങളുടെ ഭക്ഷ്യാവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും പരിസ്ഥിതി ഒരു പ്രധാന ഘടകമാണ്. പരിസ്ഥിതിയും ജിഹാദും തമ്മിലും ബന്ധമുണ്ട്. യുദ്ധവേളകളില്‍ എന്തെല്ലാം നശിപ്പിക്കാം, നശിപ്പിച്ചു കൂടാ എന്നതു സംബന്ധിച്ച് കൃത്യമായി ചട്ടങ്ങളുണ്ട്. മേല്‍ വിഷയങ്ങളെല്ലാം ഫിഖ്ഹിന്റെ പരിധിയില്‍ വരുന്നവയാണ്. പൗരാണികവും ആധുനികവുമായ ധാരാളം കൃത്യകളിലൂടെ പ്രശസ്തമായ കര്‍മ്മശാസ്ത്ര തത്ത്വങ്ങള്‍ പരിസ്ഥിതിയെ സ്വാധീനിക്കുന്നവയും അവയെ വ്യവസ്ഥാപിത രീതിയില്‍ സംരക്ഷിക്കാന്‍ പോന്നതും ഉദ്ദിഷ്ട പരിരക്ഷ ഉറപ്പുവരുത്തുന്നതുമാണ്. ഉദാഹരണമായി, ‘ആരും ബുദ്ധിമുട്ടാനോ മറ്റൊരാളെ ബുദ്ധുമുട്ടിക്കാനോ പാടില്ല’ (ലാ ദററ വലാ ദിറാറ) എന്ന തത്ത്വം. അന്നിസാഅ്: 29, അല്‍ ബഖറ:195,233,282,231, എന്നീ സൂക്തങ്ങള്‍ സ്വയം പീഡനമോ പരപീഡനമോ പാടില്ലെന്ന് ഖണ്ഡിതമായി സ്ഥാപിക്കുന്നുണ്ട്. ഈ പൊതു തത്ത്വത്തെ കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ താഴെ കാണും വിധം വിശദീകരിച്ചിട്ടുണ്ട്. – ഉപദ്രവം സാധ്യമാകും വിധം നീക്കണം (അദ്ദററു യുസാലു ബിഖദ്‌രില്‍ ഇംകാന്‍) – ഒരു ഉപദ്രവം തത്തുല്യമായ ഉപദ്രവത്തിലൂടെ നീക്കാവതല്ല. (അദ്ദററു ലാ യുസാലു ബിദറരിന്‍ മിഥ്‌ലിഹി) – ഉപദ്രവം സാധ്യമാകും വിധം തടുക്കപ്പെടണം. (അദ്ദററു യുദ്ഫഉ ബിഖദ്‌രില്‍ ഇംകാന്‍) – വലിയ ഉപദ്രവം തടുക്കാന്‍ ചെറിയ ഉപദ്രവം സഹിക്കണം (യുതഹമ്മലുദ്ദററുല്‍ അദ്‌നാ ലിദഫ്ഇദ്ദറരില്‍ അഅ്‌ലാ) – പൊതു ഉപദ്രവം തടുക്കാന്‍ ഒരു പ്രത്യേക ഉപദ്രവത്തെ സഹിക്കണം (യുതഹമ്മലു ദ്ദററുല്‍ ഖാസ്വ്‌സ്വു ലിദഫ്ഇദ്ദററില്‍ ആമ്മി) – കടുത്ത ഉപദ്രവത്തെ നീക്കം ചെയ്യാന്‍ ലഘുവായ ഉപദ്രവം ആകാം. (അദ്ദററുല്‍ അശദ്ദു യുസാലു ബിദ്ദറരില്‍ അഖഫ്ഫ്) – രണ്ടു തിന്മകളില്‍ ലഘുവായത് തെരഞ്ഞെടുക്കാം (യുഖ്താറു അഹ്‌വനുശ്ശര്‍റൈനി) – ഉപകാരമെടുക്കലിനേക്കാള്‍ ദൂഷ്യങ്ങള്‍ തടുക്കുന്നതിന്നാണ് മുന്‍ഗണന നല്‍കേണ്ടത്.(ദര്‍ഉല്‍മഫാസിദി ഔലാ മിന്‍ ജല്‍ബില്‍ മനാഫിഇ) ഇതേപോലെ, ‘വിലക്കിയ കാര്യങ്ങള്‍ അനിവാര്യ സാഹചര്യത്തില്‍ അനുവദനീയമായിത്തീരുന്നു’ (അദ്ദറൂറാത്തു തുബീഹുല്‍ മഹ്‌ളൂറാത്തി) എന്ന തത്വം അല്‍ അന്‍ആം:119,145, അല്‍ ബഖറ:173 മുതലായ സൂക്തങ്ങളില്‍ നിന്ന് ആവിഷ്‌കരിച്ചതാണ്. അന്നഹ്ല്‍, അല്‍മാഇദഃ അധ്യായങ്ങളിലും തല്‍സംബന്ധമായ പരാമര്‍ശങ്ങളുണ്ട്. ഇതേ തത്ത്വത്തില്‍ നിന്ന് മറ്റുചില ഉപ തത്ത്വങ്ങളും ആവിഷ്‌കൃതമായിട്ടുണ്ട്. ഉദാഹരണമായി, -’അനിവാര്യതകള്‍ അവയുടെ തോതനുസരിച്ച് കണക്കാക്കപ്പെടണം’ (അദ്ദറൂറാത്തു തുഖദ്ദറു ബി ഖദ്‌രിഹാ) -’അനിവാര്യമായ കാരണങ്ങളാല്‍ അനുവദിക്കപ്പെടുന്നത് അനിവാര്യതയുടെ തോതനുസരിച്ച് കണക്കാക്കപ്പെടണം’ (മാ ഉബീഹ ലിദ്ദറൂറത്തി യുഖദ്ദറു ബി ഖദ്‌രിഹാ) ‘ഒരാളുടെ നിര്‍ബന്ധിതാവസ്ഥ മറ്റൊരാളുടെ അവകാശത്തെ അസാധുവാക്കുകയില്ല’ (അല്‍ ഇദ്ത്വീറാറു ലായുബ്ത്വിലു ഹഖ്ഖല്‍ ഗയ്‌രി) – പ്രതിബന്ധം കാരണം അനുവദനീയമായ കാര്യം പ്രതിബന്ധം നീങ്ങുന്നതോടെ അനുവദനീയമല്ലാതായിത്തീരുന്നു.(മാജാസ ലിഉദ്‌രിന്‍ ബത്വല ബിസവാലിഹി) – ‘തടസ്സം നീങ്ങുന്നതോടെ, തടയപ്പെട്ടത് തിരിച്ചുവരും’ (ഇദാസാലല്‍മാനിഉ ആദല്‍മംനൂഉ) ശാഫിഈ പണ്ഡിതനായ സുയൂത്വിയുടെയും ഹനഫീപണ്ഡിതനായ ഇബ്‌നു നുജൈമിന്റെയും കൃതികളില്‍ ഇത്തരം ഉപതത്ത്വങ്ങള്‍ വേറെയും കണ്ടെത്താം. പരിസ്ഥിതി പരിപാലനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മേല്‍തത്ത്വങ്ങള്‍ വളരെ പ്രധാനമാണ്. ഇസ്‌ലാമിക ശരീഅത്തു പ്രകാരം ശിക്ഷകള്‍ രണ്ടുതരമാണ്. ഒന്ന്, പ്രത്യേകതരം കുറ്റകൃത്യങ്ങള്‍ക്ക് കൃത്യവും കണിശവുമായ ശിക്ഷകള്‍. ഇവ ഹുദൂദ്, ഖിസ്വാസ്വ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കൃത്യമായ ശിക്ഷ നിര്‍ണയിച്ചിട്ടില്ലാത്തവായാണ് രണ്ടാമത്തെ ഇനം. ഇത് നേതാവിന്റെയോ ജഡ്ജിയുടേയോ മനോധര്‍മ്മമനുസരിച്ച് നടപ്പാക്കേണ്ടവയാണ്. മനുഷ്യരുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് ഈ തരം ശിക്ഷകള്‍ നടപ്പിലാക്കേണ്ടി വരിക. പരിസ്ഥിതി പ്രശ്‌നം ഈ ഗണത്തിലാണ് വരികയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വ്യക്തികളുടെ പരിധിലംഘനങ്ങളില്‍ നിന്ന് ഇസ്‌ലാമിക ശരീഅത്ത് സമൂഹത്തിന് പരിരക്ഷ നല്‍കുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വന്‍ വ്യവസായങ്ങളും കമ്പനികളും സമൂഹത്തെ മുഴുവന്‍ പിഡിപ്പിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യുക്തമായ ശിക്ഷകള്‍ നല്‍കപ്പെടേണ്ടതുണ്ട്. ശരീഅത്തു പ്രകാരം വ്യക്തി സ്വാതന്ത്ര്യം സോപാധികമാണ്. അന്യരെ പീഡിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ല. താഴെ നബി വചനമാണ് ഇതിന്നാധാരം. തിരുമേനി (സ്വ) പ്രസ്താവിച്ചു. ‘അല്ലാഹുവിന്റെ അതിരുകള്‍ പാലിക്കുന്നവന്റെയും പാലിക്കാതെ അതില്‍ ചെന്നു വീഴുന്നവന്റെയും ഉദാഹരണം ഒരു കപ്പലിന്റെ മുകള്‍ തട്ടിലും താഴെ തട്ടിലും യാത്രചെയ്യുന്നവരെപോലെയാണ്. താഴെ തട്ടിലുള്ളവര്‍ക്ക് വെള്ളത്തിനു ആവശ്യം നേരിടുമ്പോള്‍ മുകള്‍ തട്ടിലുള്ളവരുടെ അടുത്ത് വന്നു വേണമായിരുന്നു എടുക്കാന്‍. അപ്പോള്‍ അവര്‍ ഒരു നിര്‍ദേശം മുമ്പില്‍ വെച്ചു. ‘നമുക്ക് താഴെ ഒരു ദ്വാരമുണ്ടാക്കി വെള്ളമെടുക്കാം, മുകളിലുള്ളവരെ ഉപദ്രവിക്കേണ്ടല്ലോ.’ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ അവര്‍ അവരെ അനുവദിച്ചിരുന്നുവെങ്കില്‍ അവര്‍ ഒന്നിച്ച് നശിച്ചു പോയേനെ, കൈക്കുപിടിച്ച് തടഞ്ഞിരുന്നുവെങ്കില്‍ അവര്‍ എല്ലാവരും രക്ഷപ്പട്ടേനെ’(9) സദുദ്ദേശ്യപ്രേരിതമായ പ്രവര്‍ത്തനങ്ങളില്‍പോലും സമൂഹ നന്മക്കുവേണ്ടി ഇടപെടാന്‍ ഇസ്‌ലാം അനുവദിക്കുന്നുവെന്ന് ഈ സംഭവം നമ്മെ ഉല്‍ബോധിപ്പിക്കുന്നു. 4-കര്‍മശാസ്ത്രനിദാനതത്ത്വങ്ങളുംപരിസ്ഥിതി പരിപാലനവും കര്‍മ ശാസ്ത്രം മാത്രമല്ല, കര്‍മ്മ ശാസ്ത്ര നിദാന തത്ത്വങ്ങളും പരിസ്ഥിതി പരിപാലനത്തെ ശക്തിപ്പെടുത്തുന്നുണ്ട്. വിശിഷ്യാ, ശരീഅത്തു താല്‍പര്യങ്ങള്‍. മനുഷ്യരുടെ ഇഹ – പര ക്ഷേമ മോക്ഷമാണ് ശരീഅത്തിന്റെ ലക്ഷ്യം. മനുഷ്യരുടെ ദീനിന്റെയും ശരീരത്തിന്റെയും സന്താനങ്ങളുടെയും സമ്പത്തുക്കളുടെയും ബുദ്ധിയുടെയും സംരക്ഷണമാണ് ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം. പണ്ഡിതന്മാര്‍ മേല്‍ അഞ്ചു ലക്ഷ്യങ്ങളെ ‘അഞ്ച് അനിവാര്യതകള്‍’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മനുഷ്യ ജീവിതം നിലനില്‍ക്കാന്‍ അത്യന്താപേക്ഷിതമായ വസ്തുക്കളാണ് ഇതിന്റെ വിവക്ഷ. അനിവാര്യതയുടെ പദവിയ്ക്ക് താഴെയും, ഇല്ലെങ്കിലും ജീവിച്ചു പോകാവുന്നവയും എന്നാല്‍, അവയുടെ അഭാവത്തില്‍ ജീവിതത്തില്‍ പ്രയാസവും ഞെരുക്കവും ഉണ്ടാവുന്നവയുമാണ് രണ്ടാം തരം. ജീവിതത്തിന് പൂര്‍ണതയും സൗന്ദര്യവും പ്രദാനം ചെയ്യുന്ന തരം ആവശ്യങ്ങളാണ് മൂന്നാമത്തെ ഇനം. ‘അല്‍ മുസ്തസ്വ്ഫാ മിന്‍ ഇല്‍മില്‍ ഉസ്വൂല്‍’ എന്ന കൃതിയില്‍ പൊതു താല്‍പര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യവെ, ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസ്സാലിയാണ് ഈ ശാഖയുടെ ആദ്യ ഇഷ്ടികകള്‍ പാകിയത്. അദ്ദേഹത്തിനു ശേഷംവന്ന ഇസ്സുദ്ദീന്‍ ഇബ്‌നു അബ്ദിസ്സലാം (മരണം:ഹി:660) തന്റെ ‘ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം’ എന്ന കൃതിയില്‍ മനുഷ്യരുടെ ഇഹ-പര താല്‍പര്യങ്ങളാണ് ശരീഅത്തിന്റെ ലക്ഷ്യമെന്ന് ശക്തമായി സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയത് കാണുക: ‘ശരീഅത്തു മുഴുവന്‍ താല്‍പര്യങ്ങളാണ്. ഒന്നുകില്‍ ദോഷം തടുത്തുകൊണ്ട് അല്ലെങ്കില്‍ നന്മ വരുത്തിക്കൊണ്ട് അത് മനുഷ്യ പക്ഷത്തുനില്‍ക്കുന്നു’. ‘സത്യ വിശ്വാസികളേ! എന്ന വിളിക്കു ശേഷം അല്ലാഹു നല്‍കുന്ന ഏതു ഉപദേശവും ശ്രദ്ധിച്ചു നോക്കൂ. ഒന്നുകില്‍ നന്മയിലേക്കുള്ള പ്രേരണ, അല്ലെങ്കില്‍ തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ശാസന, അതുമല്ലെങ്കില്‍ ഒരേ സമയം പ്രേരണയും വിലക്കും!.(10) ഖുര്‍ആനിലെയും തിരുചര്യയിലെയും മനുഷ്യ താല്‍പര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു കാര്യം നമുക്കു ബോധ്യമാകും. ചെറുതും വലുതുമായ എല്ലാ നല്ല കാര്യവും അത് കല്‍പിച്ചിരിക്കുന്നു. ചെറുതും വലുതുമായ എല്ലാ ചീത്ത കാര്യങ്ങളും തടഞ്ഞിരിക്കുന്നു. ‘ആരെങ്കിലും അണുമണിത്തൂക്കം നന്മ ചെയ്താല്‍ അതവന്‍ കാണും. ആരെങ്കിലും അണുമണിത്തൂക്കം തിന്മ ചെയ്താല്‍ അതവന്‍ കാണും’ (അസ്സല്‍സല:7,8) എന്നീ സൂക്തങ്ങള്‍ എല്ലാതരം നന്മയെയും തിന്മയെയും ചൂഴ്ന്നു നില്‍ക്കുന്നു. അതേസമയം, രണ്ടു നന്മകളില്‍ കൂടുതല്‍ നന്മ ഏത്? രണ്ടു തിന്മകളില്‍ കൂടുതല്‍ തിന്മ ഏത്? ദോഷകരമായ കാര്യത്തേക്കാള്‍ ഗുണകരമായ കാര്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ അടിസ്ഥാനമെന്ത്? ഗുണകരമായ കാര്യത്തേക്കാള്‍ ദോഷകരമായ കാര്യത്തിനു മുന്‍തൂക്കം നല്‍കാമോ? നന്മയും തിന്മയും തിരിച്ചറിയാതെവന്നാല്‍ എന്തു ചെയ്യും? ഇത്തരം വിഷയങ്ങളെപറ്റി എഴുതിയ ശേഷം അദ്ദേഹം തുടരുന്നു: എല്ലാതരം നന്മകളിലേക്കും മനുഷ്യരെ പ്രചോദിപ്പിക്കുകയും മുഴു തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സമഗ്ര സ്വഭാവത്തിലുള്ളതാണ് അന്നഹ്ല്‍ അധ്യായത്തിലെ 90ാം സൂക്തം. ‘നിശ്ചയം അല്ലാഹു നീതിയും നന്മയും പ്രവര്‍ത്തിക്കാനും കുടുംബ ബന്ധങ്ങള്‍ പുലര്‍ത്താനും അനുശാസിക്കുന്നു. മ്ലേഛതയും നിഷിദ്ധവും അക്രമവും വിരോധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പാഠം പഠിക്കാന്‍ അവന്‍ നിങ്ങളെ ഉപദേശിക്കുന്നു.’ സൂക്തത്തിലെ ‘അല്‍ അദ്ല്‍’ (നീതി) ‘അല്‍ ഇഹ്‌സാന്‍’ (നന്മ) എന്നീ പദങ്ങളിലെ ‘അല്‍’ എന്ന പ്രത്യയം എല്ലാതരം നീതികളെയും ഉള്‍ക്കൊള്ളിക്കാനുള്ളതാണ്. അതേപോലെ, അല്‍ ഫഹ്ശാഅ് (മ്ലേഛത) അല്‍ മുന്‍കര്‍ (നിഷിദ്ധം) അല്‍ ബഗ്‌യ് (അക്രമം) എന്നിവയിലെയും ‘അല്‍’ എല്ലാതരം മ്ലേഛതകളെയും നിഷിദ്ധങ്ങളെയും അക്രമങ്ങളെയും ഉള്‍ക്കൊള്ളുന്നു. അക്രമം മ്ലേഛതയുടെയും നിഷിദ്ധതയുടെയും ഗണത്തിന്‍ പെട്ടതാണെങ്കിലും അത് പ്രത്യേകം എടുത്തു പറഞ്ഞത് അതിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കാനാണ്. അതേപോലെ, കുടുംബബന്ധം നിലനിര്‍ത്തല്‍ നന്മയില്‍ പെട്ടതാണെങ്കിലും അത് പ്രത്യേകം എടുത്തു പറഞ്ഞതും പ്രാധാന്യ പൂര്‍വം പരിഗണിക്കാന്‍ വേണ്ടിയാണ്.(11) പിന്നീട് വന്ന നിദാന ശാസ്ത്രകാരന്മാര്‍, ഇമാം ഗസ്സാലി മുന്നോട്ട് വെച്ച അഞ്ച് അനിവാര്യ കാര്യങ്ങള്‍, എന്ന തത്ത്വത്തെ അംഗീകരിച്ചു. പ്രമുഖ മാലികീ പണ്ഡിതനായ ഇമാം അബൂഇസ്ഹാഖ് ശാത്വബിയാണ് ഇവയില്‍ പ്രധാനി. തന്റെ പ്രശസ്തമായ ‘അല്‍ മുവാഫഖാത്ത്’ എന്ന കൃതിയില്‍ അദ്ദേഹം ഈ വിഷയം വിസ്തരിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട്. ദീന്‍, ശരീരം, സന്താനം, സമ്പത്ത്, ബുദ്ധി എന്നിവയുടെ സംരക്ഷണമാണ് ശരീഅത്തിന്റെ ലക്ഷ്യമെന്നത് സമുദായത്തിന്റെ ഏകകണ്ഠാഭിപ്രായമാണ്. (12) മേല്‍ നിദാന ശാസ്ത്ര വീക്ഷണമനുസരിച്ച്, പരിസ്ഥിതി പരിപാലനത്തിനു രണ്ട് മാര്‍ഗങ്ങളുണ്ട്. 1) രചനാത്മക മാര്‍ഗം അഥവാ ചികിത്‌സാ മാര്‍ഗം 2) നിഷേധാത്മക മാര്‍ഗം അഥവാ പ്രതിരോധ മാര്‍ഗം. പരിസ്ഥിതി സംരക്ഷണം എന്നതിനേക്കാള്‍ പരിസ്ഥിതി പരിപാലനം എന്ന പ്രയോഗം ഈ രണ്ടു വശങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്. പരിസ്ഥിതി പരിപാലനം മനുഷ്യ വംശത്തിന്റെ നിലിനില്‍പിന്നാധാരമായ അഞ്ച് അനിവാര്യതകളില്‍ പെടുമെന്നത് തര്‍ക്കരഹിതമായ കാര്യമാണ്. പരിസ്ഥിതി പരിരക്ഷ എന്നാല്‍ ദീനിന്റെ പരിരക്ഷ മനുഷ്യനെ സംബന്ധിച്ചേടത്തോളം ഒന്നാമത്തെ അനിവാര്യതയായി നാം മനസ്സില്ലാക്കുന്നത് ദീനാണല്ലോ. പരിസ്ഥിതിയോട് ചെയ്യുന്ന തെറ്റു യഥാര്‍ത്ഥ മതത്തിന്റെ ആത്മാവിനോട് ചെയ്യുന്ന തെറ്റാണ്. ഭൂമിയിലെ മനുഷ്യന്റെ ദൗത്യത്തിന്നെതിരാണ്. ചുറ്റുമുള്ള ജീവജാലങ്ങളോട് ചെയ്യുന്ന പാപമാണ്. പരിസ്ഥിതിയോട് ചെയ്യുന്ന അക്രമം അന്നഹ്ല്‍:90ാംസൂക്തത്തില്‍ പരാമര്‍ശിച്ച തത്ത്വങ്ങള്‍ക്കെതിരാണ്. ഈ ഭൂമി മനുഷ്യന്റെ സ്വന്തം കുത്തകയല്ല. അല്ലാഹുവിന്റേതാണ്. മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിമാത്രമാണ്. ‘(പ്രവാചകരേ) പറയുക; എന്റെ വിശ്വാസികളായ ദാസന്മാരേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരായിരിക്കുവിന്‍ – ഈ ലൗകിക ജീവിതത്തില്‍ നന്മ കൈക്കൊണ്ടവരാരോ അവര്‍ക്കു ഗുണമുണ്ട്. അല്ലാഹുവിന്റെ ഭൂമി വിശാലമായതാകുന്നു…..’(അസ്സുമര്‍:10). സ്വാലിഹ് നബി (അ) തന്റെ ജനതയോട് പറയുന്നു: ‘ഇതാ, അല്ലാഹുവിന്റെ ഒട്ടകം നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായി. നിങ്ങള്‍ അതിനെ വിട്ടേക്കുക. അത് അല്ലാഹുവിന്റെ ഭൂമിയിലൂടെ തിന്നുനടക്കട്ടെ’ (ഹൂദ്:64). മൂസാ നബി (അ) പറയുന്നു: ‘നിശ്ചയം, ഭൂമി അല്ലാഹുവിന്റേതാണ് തന്റെ ദാസന്മാരില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അനന്തരമായി നല്‍കുന്നു.’ (അല്‍ അഅ്‌റാഫ്:128) ‘ഭൂമിയെ സംസ്‌കരിച്ച ശേഷം നിങ്ങള്‍ അതില്‍ കുഴപ്പമുണ്ടാക്കരുത്’ (അല്‍ അഅ്‌റാഫ്:56) . ‘ആ പരലോക ഭവന(സ്വര്‍ഗ)മോ, ഭൂമിയില്‍ അഹങ്കാരികളാകാനും നാശമുണ്ടാക്കാനും ആഗ്രഹിക്കാത്തവരായ ജനത്തിനു മാത്രമാകുന്നു നാം നല്‍കുക. അന്തിമ ഗുണം ഭക്തന്മാര്‍ക്കു മാത്രമുള്ളതല്ലൊ’(അല്‍ ഖസ്വസ്വ്:83) പരിസ്ഥിതി പരിരക്ഷ എന്നാല്‍ ആത്മാവിന്റെ പരിരക്ഷ ആത്മാവിന്റെ പരിരക്ഷയാണല്ലോ രണ്ടാമത്തെ അനിവാര്യത. മാനവജീവിതത്തിന്റെ മൊത്തം പരിരക്ഷയും സുരക്ഷിതത്വവും ആരോഗ്യവുമെല്ലാം അതില്‍ പെടുന്നു. ജല ചൂഷണവും പരിസ്ഥിതി മലിനീകരണവും സന്തുലിതത്വ നഷ്ടവും നമ്മുടെ ജീവിതത്തിനു ഭീഷണി ഉയര്‍ത്തുന്നു. പരിസ്ഥിതിയുടെ നേരെയുള്ള കയ്യേറ്റം വിര്‍ധിക്കുന്നതിനനുസരിച്ച് മനുഷ്യ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാകുന്നു. അല്‍ മാഇദ:32ാം സൂക്തം മനുഷ്യ ജീവന്റെ വില എടുത്തു കാണിക്കുന്നുണ്ട്. ആത്മഹത്യയും പരഹത്യയും ഇസ്‌ലാമില്‍ കടുത്ത പാതകമാണ്. (അന്നിസാഅ്:29 കാണുക). മദ്യം, മയക്കുമരുന്ന്, പുകവലി, മുതലായവയിലൂടെ സാവധാനത്തിലാണെങ്കിലും മരണകാരണമൊരുക്കുന്നതും നിഷിദ്ധമാണ്. ഇന്ന് നാം അനുഭവിക്കുന്ന പരിസ്ഥിതി മലിനീകരണവും ഈ ഗണത്തിലാണ് പെടുക. പരിസ്ഥിതി പരിരക്ഷ എന്നാല്‍ സന്താന പരിരക്ഷ മാനവ വംശത്തിന്റെ നൈരന്തര്യം നിലനിര്‍ത്തുന്നതും ഉറപ്പുവരുത്തുന്നതും സന്താനങ്ങളാണ് അഥവാ ഭാവി തലമുറകളാണ്. പരിസ്ഥിതിയോടുള്ള കയ്യേറ്റം ഭാവിതലമുറകളുടെ നേരെയുള്ള കയ്യേറ്റമാണ്. ഒരു പക്ഷെ, ഇന്നത്തെ തലമുറയേക്കാള്‍ കൂടുതല്‍ നാശങ്ങള്‍ക്കിരയാവുക ഭാവിതലമുറകളായിരിക്കും. അവര്‍ക്കവകാശപ്പെട്ട നിക്ഷിപ്തജലം നാം ധൂര്‍ത്തിലൂടെ തുലച്ചു കളയുന്നു. അവര്‍ക്കു പ്രതിരോധിക്കാന്‍ കഴിയാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് നാം അവരെ തള്ളിവിടുന്നു. പ്രാപഞ്ചിക സന്തുലിതാവസ്ഥയെ നാം അലങ്കോലമാക്കുന്നു. സന്താനങ്ങളുടെ ശിക്ഷണവും പരിപാലനവും ആരോഗ്യ പരിരക്ഷയും സ്വഭാവവല്‍ക്കരണവും മാതാപിതാക്കളുടെ ബാധ്യതയാണെങ്കില്‍ അത്രതന്നെ പ്രധാനമാണ് അവരെ പരിസ്ഥിതി ദൂഷ്യങ്ങളില്‍നിന്ന് രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്വവും. ‘നിങ്ങളെല്ലാവുരും ഭരണാധികാരികളാണ് തന്റെ പ്രജകളെക്കുറിച്ച് അയാള്‍ ചോദ്യം ചെയ്യപ്പെടും’(13) ഏതെങ്കിലും തലമുറയുടെ അഥവാ, വരും തലമുറകളുടെ കണക്കില്‍, അവര്‍ക്കു കൂടി അവകാശപ്പെട്ട അനുഗ്രഹങ്ങളെ നാം സ്വന്തമാക്കുന്നതും അവരുടെ ഭക്ഷ്യ സ്രോതസ്സുകളെ ചൂഷണം ചെയ്യുന്നതും അനുവദനീയമല്ല. അത് അല്ലാഹുവിലക്കിയ അക്രമത്തിന്റെ ഭാഗമാണ്. നബിയുടെ ഉപദേശം ശ്രദ്ധിക്കുക: ‘താങ്കള്‍ താങ്കളുടെ അനന്തരാവകാശികളെ ധനികരായി വിട്ടേച്ചു പോകുന്നതാണ്, അവരെ ആളുകളോട് യാചിച്ച് നടക്കേണ്ടുന്ന ദരിദ്രരായി വിട്ടേച്ചു പോകുന്നതിനേക്കാള്‍ ഉത്തമം.’(14) പരിസ്ഥിതി പരിരക്ഷ എന്നാല്‍ ബുദ്ധിയുടെ പരിരക്ഷ അല്ലാഹുവിന്റെ നിയമ നിരോധങ്ങള്‍ ബാധകമാകാനുള്ള ഉപാധിയാണ് ബുദ്ധി. ഇതര ജന്തുജാതികളില്‍ നിന്നു മനുഷ്യനെ വേര്‍തിരിക്കുന്നതും അത് തന്നെ. ഇന്നു നടക്കുന്ന ചിലതരം പരിസ്ഥിതി ദൂഷണങ്ങള്‍ ഭ്രാന്തോളം എത്തുന്നുണ്ട്. ഇതുപോലുള്ള ബുദ്ധിഹീനമായ നിലപാടുകളുടെ നേരെയാണ് ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ?’ എന്നു ഖുര്‍ആന്‍ ചോദ്യമുയര്‍ത്തുന്നത്. ബുദ്ധിയെ മറയ്ക്കുന്നതിനാലാണ് ഇസ്‌ലാം മദ്യം നിഷിദ്ധമാക്കിയതും മദ്യപിക്കുന്നവര്‍ക്ക് ശിക്ഷ വിധിച്ചതും. മയക്കുമരുന്നും ഈ ഗണത്തിലാണ് വരുന്നത്. നന്മയും തിന്മയും, ഇന്നും നാളെയും, അനിവാര്യതയും അലങ്കാരവും, ശക്തിയും സത്യവും തമ്മില്‍ തുലനം ചെയ്തറിയാന്‍ കഴിയണമെങ്കില്‍ മനുഷ്യനിലെ ശരിയായ ചിന്ത പരിരക്ഷിക്കപ്പെടണം. ബുദ്ധിയും വിവേകവും ഇല്ലെങ്കില്‍ ഇതര നാല് ഭൗതിക ഘടകങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയില്ല. പ്രകൃതിയുടെ നേരെ ഉന്മത്തമായ പരാക്രമ ത്വരയോടെ പെരുമാറാതിരിക്കാന്‍ ശരിയായ ചിന്തകൂടിയേ തീരൂ. പരിസ്ഥിതി പരിപാലനം സമ്പത്തിന്റെ പരിപാലനം ‘അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നാധാരമാക്കിയ നിങ്ങളുടെ ധനങ്ങളെ നിങ്ങള്‍ ഭോഷന്മാര്‍ക്ക് നല്‍കരുത്’ (അന്നിസാഅ്:5) ചിലര്‍ ധരിക്കുന്നതുപോലെ, സ്വര്‍ണവും വെള്ളിയും മാത്രമല്ല സമ്പത്ത് ഭൂമിയും മരവും കൃഷിയും കന്നുകാലികളും ജലവും മേച്ചില്‍ സ്ഥലവും വസതിയും വസ്ത്രങ്ങളും ഫര്‍ണിച്ചറും പെട്രോളും ഖനിജങ്ങളുമെല്ലാം സമ്പത്താണ്. പരിസ്ഥിതി പരിപാലനം എന്നു പറയുമ്പോള്‍ എല്ലാ വക സ്വത്തുക്കളുടെയും പരിരക്ഷയാണ് അര്‍ത്ഥമാക്കുന്നത്. സമ്പത്തുക്കളുടെ സ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടണം. ഭോഷന്മാരായി ധൂര്‍ത്തടിക്കരുത്. പരിഗണിക്കത്തക്ക ന്യായമില്ലാതെ ചൂഷണം ചെയ്യരുത്. സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യാതെ നശിക്കാന്‍ ഇടവരുത്തരുത്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്ന് സാമ്പത്തിക സ്രോതസ്സുകളെ ഊറ്റിയെടുക്കുന്ന നയരഹിതമായ നിലപാടാണ്. ഇത് സമീപ ഭാവിയില്‍ മനുഷ്യരാശിയെ ഭീഷണമായ പരിണതിയിലെത്തിക്കും. ഇതു കൊണ്ടെല്ലാമാണ് സമ്പത്തിന്റെ സംരക്ഷണവും, സാമ്പത്തിക സ്രോതസ്സുകളുടെ പരിരക്ഷയും, ഉല്‍പാദനവും പോഷണവും വകതിരിവോടെയുള്ള ഉപഭോഗവും വിതരണവും വിനിയോഗവുമെല്ലാം ഇസ്‌ലാമിക ശരീഅത്തിന്റെ ശ്രദ്ധാവിഷയങ്ങളായത്. പരിസ്ഥിതി ദൂഷണം ശരീഅത്തിന്റെമേല്‍ മഹിതലക്ഷ്യങ്ങളെ തകിടം മറിക്കുന്നു. ഇത്തരം നടപടികളെ ഖുര്‍ആന്‍ ‘അല്‍ ഇഫ്‌സാദു ഫില്‍ അര്‍ദ്’(ഭൂമിയില്‍ കുഴപ്പമുണ്ടാക്കല്‍) എന്നാണ് വ്യവഹരിക്കുന്നത്, അല്‍അഅ്‌റാഫ്:56ാം സൂക്തം വിശദീകരിച്ചുകൊണ്ട് ഇമാം അബൂ ഹയ്യാന്‍ തന്റെ ‘അല്‍ ബഹ്‌റുല്‍ മുഹീത്വ്’ എന്ന ഖുര്‍ആന്‍ വ്യാഖ്യാനകൃതിയില്‍ എഴുതിയത് കാണുക: ‘ശരീരങ്ങളെയും തലമുറകളെയും സമ്പത്തുക്കളെയും ബുദ്ധികളെയും ദീനുകളെയും തകര്‍ക്കുന്ന വിധമുള്ള എല്ലാതരം നശീകരണങ്ങളും ഇവിടെ വിവക്ഷയാണ്. ‘ഭൂമിയെ സംസ്‌കരിച്ചശേഷം’ എന്നതിന്റെ വിവക്ഷ, സൃഷ്ടികളുടെ പ്രയോജനത്തിന്നനുയോജ്യമായ വിധത്തില്‍ അല്ലാഹു ഭൂമിയെ സംസ്‌കരിച്ചതിനുശേഷം എന്നാണ്. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചില പ്രത്യേക മേഖലയിലെ നശീകരണമാണ് ഇവിടെ വിവക്ഷയെന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അങ്ങനെ ചിലതു മാത്രമാണ് വിവക്ഷയെന്നു പറയാന്‍ തക്ക തെളിവുകളില്ല.’(15) 5-ഖുര്‍ആനും തിരുചര്യയും പരിസ്ഥിതി പിരിപാലനവും ഇതുവരെ നാം വായിച്ച നാല് ശരീഅത്താധാരങ്ങളുടെയും അടിയാധാരം ഖുര്‍ആനും തിരുചര്യയുമാണ്. അവയില്‍ നിന്ന് ആവിഷ്‌കരിച്ചെടുക്കുന്ന തത്ത്വങ്ങളും നിയമങ്ങളും ഖുര്‍ആനോടും തിരുചര്യയോടും യോജിച്ചു വരുമ്പോഴേ അവയ്ക്കു നിയമപ്രാബല്യമുള്ളൂ. അന്നിസാഅ് 59ാം സൂക്തം ഇക്കാര്യം ഊന്നുന്നുണ്ട്. ആലുഇംറാന്‍:32, അല്‍ അഹ്‌സാബ്:36 എന്നിവ തിരുചര്യയുടെ പ്രാമാണികതയെയാണ് പരാമര്‍ശിക്കുന്നത്. ഖുര്‍ആന്‍ പരിസ്ഥിതിയെ എത്രകണ്ട് പരിഗണിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് അതിലെ ചില അധ്യായങ്ങളുടെ പേരുകള്‍. അല്‍ബഖറഃ (പശു) അല്‍ അന്‍ആം (കന്നുകലികള്‍) അല്‍ ഫീല്‍ (ആന) അല്‍ ആദിയാത്ത് (കുതിച്ചോടുന്ന കുതിരകള്‍) അന്നഹ്ല്‍ (തേനീച്ച) അന്നംല് (ഉറുമ്പ്) അല്‍ അന്‍കബൂത്ത് (എട്ടുകാലി)എന്നിവ ഉദാഹരണം. എട്ടുകാലിയെയും ഈച്ചയെയും ഉദാഹരിച്ചു പറയാന്‍ മാത്രം അവയ്ക്ക് എന്തു മൂല്യമാണുള്ളതെന്ന ജൂതന്മാരുടെയും ബഹുദൈവ വിശ്വാസികളുടെയും പരിഹാസോക്തികള്‍ക്കു മറുപടിയായി ഖുര്‍ആന്‍ പറഞ്ഞു: ‘കൊതുകിനേയോ അതിനേക്കാള്‍ നിസ്സാരമായ വസ്തുക്കളേയോ ഉപമിക്കുന്നതിന് അല്ലാഹു ഒട്ടും ലജ്ജിക്കുന്നതല്ല.’ (അല്‍ബഖറ:26) ഖുര്‍ആനിലെ മറ്റു ചില അധ്യായങ്ങളാണ് അത്തീന്‍ (അത്തിമരം) അല്‍ ഹദീദ് (ഇരുമ്പ്) അര്‍റഅ്ദ് (ഇടിനാദം) അദ്ദാരിയാത്ത് (കാറ്റുകള്‍) അന്നജ്മ് (നക്ഷത്രം) അല്‍ ഫജ്ര്‍ (പ്രഭാതം) അശ്ശംസ് (സൂര്യന്‍) അല്ലൈല്‍ (രാത്രി) അദ്ദുഹാ (പൂര്‍വ്വാഹ്‌നം). അത്വൂര്‍ (ത്വൂര്‍ പര്‍വ്വതം അല്ലെങ്കില്‍ പര്‍വ്വതം) അല്‍ ബലദ് (മക്ക) അല്‍ അഹ്ഖാഫ്, അല്‍ ഹിജ്‌റ്,(രണ്ടു നാടുകള്‍) അല്‍ കഹ്ഫ്(ഗുഹ) …….. എല്ലാം പ്രകൃതിയിലെ ജീവ നിര്‍ജീവ പ്രതിഭാസങ്ങളും കേന്ദ്രങ്ങളുമാണ്. ഖുര്‍ആനികാധ്യായങ്ങളുടെ ഈ പേരുകള്‍ മുസ്‌ലിം മനസ്സില്‍ ഒട്ടേറെ ആശയങ്ങള്‍ കോരിയിടുന്നുണ്ട്. അവനെ പരിസ്ഥിതിയുമായി സവിശേഷം ബന്ധിപ്പിക്കുന്നുണ്ട്.
world environment day save earth photo പരിസ്ഥിതി പരിപാലനം ഇബാദത്താണ്

Scridb filter

ഇസ്‌റാഅ് – മിഅ്‌റാജ് എന്നാല്‍ ?

isra miraj ഇസ്‌റാഅ്   മിഅ്‌റാജ് എന്നാല്‍ ?
എഴുതിയത് : പി. അബ്ദുല്‍ മജീദ്
അല്‍ഇസ്‌റാഅ് എന്ന വാക്കിന്റെ അര്‍ത്ഥം രാപ്രയാണം എന്നാണ്. മക്കഃയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ഫലസ്തീനിലെ അല്‍ മസ്ജിദുല്‍ അഖ്‌സ്വായിലേക്കുള്ള പ്രവാചകന്റെ രാപ്രയാണത്തെയാണ് ഇസ്‌റാഅ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്‍ ഇസ്്‌റാഅ് എന്ന ഖുര്‍ആന്‍ അധ്യായം ആരംഭിക്കുന്നതിങ്ങനെ: ”തന്റെ ദാസനെ തന്റെ ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനുവേണ്ടി മസ്ജിദുല്‍ ഹറമില്‍നിന്ന്, ആ വിദൂര മസ്ജിദിലേക്ക് അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്. ഒരു രാവില്‍ കൊണ്ടു പോയവന്‍ പരിശുദ്ധനത്രേ. സത്യത്തില്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും അവന്‍ മാത്രമാകുന്നു” (അല്‍ ഇസ്്‌റാഅ്:1).

മസ്ജിദുല്‍ അഖ്‌സ്വായില്‍ നിന്ന് ആകാശലോകത്തേക്കുള്ള പ്രവാചകന്റെ പലായനമാണ് മിഅ്‌റാജ്. മിഅ്‌റാജിനെ ഖുര്‍ആന്‍ പരാമര്‍ശിച്ചതിങ്ങനെ: ”സിദ്‌റത്തുല്‍ മുന്‍തഹായ്ക്കു സമീപം,
അതിനടുത്താകുന്നു ജന്നത്തുല്‍ മഅ്‌വ. അന്നേരം സിദ്‌റത്തിനെ ഉജ്ജ്വലമായ ഒന്ന് ആവരണം ചെയ്യുന്നുണ്ടായിരുന്നു. കണ്ണഞ്ചിപ്പോയിട്ടില്ല, പരിധി വിട്ടിട്ടുമില്ല. തന്റെ നാഥന്റെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ അദ്ദേഹം കണ്ടിട്ടുണ്ട്” (അന്നജ്മ് 14-18).

ഇസ്‌റാഅ് സംഭവിച്ചത് ഏതെങ്കിലും പ്രത്യേക രാവില്‍ തന്നെയാണെന്നതിനു പ്രബല തെളിവുകളില്ല. ഇത്തരം ദിവസങ്ങള്‍ക്കു സഹാബിമാര്‍ എന്തെങ്കിലും പരിഗണന നല്‍കിയിരുന്നുമില്ല. വിശിഷ്യ, ഈ ദിവസം ഇസ്‌ലാം യാതൊരു ഇബാദത്തും നിര്‍ണയിച്ചിട്ടില്ലല്ലോ. പവിത്രമാസങ്ങളില്‍ ഒന്നാണ് റജബ് എന്നതേ അതിന്റെ പ്രത്യേകതയായിട്ടുള്ളൂ. റജബ് മാസത്തില്‍ ബഹുദൈവാരാധകരുമായി ഒരിക്കല്‍ മുസ്‌ലിംകള്‍ക്ക് ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. അതേക്കുറിച്ച് അല്‍ബഖറ 217ാം സൂക്തം വിശദീകരിച്ചിട്ടുണ്ട്.

പവിത്രമാസങ്ങളില്‍ വ്രതമനുഷ്ഠിക്കുന്നതു പൊതുവേ ഉത്തമമാണ്. എന്നാല്‍, റജബില്‍ മാത്രം ഒരു പ്രത്യേക വ്രതം ദീനില്‍ സ്ഥിരപ്പെട്ട കാര്യമല്ല. റജബിന്റെ ശ്രേഷ്ഠതകളെക്കുറിച്ച് വ്യാജ ഹദീസുകള്‍ നിരവധിയുണ്ട്. ‘സ്വലാത്തുര്‍ റഗാഇബ്’ എന്ന പേരില്‍ റജബ് സ്‌പെഷ്യല്‍ നമസ്‌കാരവും പ്രചാരത്തിലുണ്ട്. പക്ഷേ ഇതിനൊന്നും പ്രമാണങ്ങളുടെ പിന്തുണയില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ”റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാന്‍ എന്റെയും, റമദാന്‍ എന്റെ സമുദായത്തിന്റെ മാസവും.” ഒരടിസ്ഥാനവുമില്ലാത്ത വ്യാജഹദീസാണിതെന്ന് ഖറദാവിയെപ്പോലുളള ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. പ്രവാചകന്മാര്‍ റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നോമ്പെടുത്തിരുന്നത് ശഅ്ബാനിലായിരുന്നു.
ഇബാദത്തുകളുടെ കാര്യത്തില്‍ പ്രവാചകനിര്‍ദേശം എന്താണോ, അത് അക്ഷരംപ്രതി പാലിക്കുകയെന്നതാണ് അഭികാമ്യം.

Scridb filter

അയല്‍ക്കാര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ട് ഇന്ത്യാന മുസ്‌ലിംകള്‍

ഇന്ത്യാന: അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ഇന്ത്യാനയിലെ മുസ് ലിംസമൂഹം ഇസ് ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളും ആരാധനാ ആചാരരീതികളും അയല്‍ക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ പുതിയ സംരംഭവുമായി രംഗത്ത്. ഫോര്‍ട്ട് വെയ്‌നിലെ യൂണിവേഴ്‌സല്‍ എജ്യൂകേഷന്‍ ഫൗണ്ടേഷനാണ് ഇതരമതസമൂഹങ്ങളില്‍ പെട്ട വ്യക്തികളെയും കുടുംബങ്ങളെയും വിളിച്ചുചേര്‍ത്ത് സംഭാഷണങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നത്.
‘ഈ മുസ് ലിംകള്‍ ആരെന്നും അവരെന്തൊക്കെ ചെയ്യുന്നുവെന്നും ചെയ്യുന്നില്ലെന്നും തങ്ങളോടൊപ്പമുള്ള സമൂഹത്തെ അറിയിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ഇസ്‌ലാം എന്തുകൊണ്ട് തെറ്റുധരിക്കപ്പെടുന്നുവെന്ന് എല്ലാവരും മനസ്സിലാക്കണം.’
ഫൗണ്ടേഷന്‍ പ്രസിഡണ്ട് താരിഖ് അക്ബര്‍ വ്യക്തമാക്കി.
ഇസ് ലാമിനെക്കുറിച്ച നിരവധിസംശയങ്ങളുമായി എത്തിച്ചേര്‍ന്നവരില്‍ മാര്‍കെല്‍ യുണൈറ്റഡ് മെഥേഡിസ്റ്റ് ചര്‍ച്ചിലെ പാസ്റ്ററായ സ്റ്റീവന്‍ മക്പീക് അടക്കം സമൂഹത്തിന്റെ വ്യത്യസ്തതുറകളില്‍പെട്ട വരുണ്ടായിരുന്നു. പലര്‍ക്കും വേറിട്ട അനുഭവമായിരുന്നു തുറന്ന ചര്‍ച്ചകള്‍ പകര്‍ന്നുനല്‍കിയതെന്ന് പരിപാടിയില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.598972 229769643814896 819651535 n അയല്‍ക്കാര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ട് ഇന്ത്യാന മുസ്‌ലിംകള്‍

Scridb filter