Category Archives: الرسل പ്രവാചകന്‍മാര്‍

നൂഹ് നബിയും കുടുംബവും

തന്റെ സൃഷ്ടാവും രക്ഷാധികാരിയുമായ പടച്ചവനെ മറന്ന് സ്വയംപര്യാപ്തനെന്നഹങ്കരിച്ച, ദൈവമാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച മനുഷ്യന്റെ കഥ. ദൈവം ഇഛിക്കുന്നവര്‍ക്കു മാത്രമേ നേര്‍മാര്‍ഗത്തില്‍ ചരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നൂഹ് നബിയുടെ ചരിത്രം നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം ദൈവം നീതിമാനാണെന്ന സന്ദേശവും. രാപ്പകല്‍ ദൈവത്തെ സ്മരിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരും ദൈവത്തെ തമസ്‌ക്കരിച്ച നിര്‍ഭാഗ്യവാന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്‌നേഹനിധിയായ പിതാവിന്റെ ചരിത്രം. ദൈവികസന്ദേശം മാനവര്‍ക്കെത്തിക്കാന്‍ ജീവിതാന്ത്യം വരെ അദ്ധ്വാനിച്ച പ്രബോധകന്‍. പക്ഷെ ഈ പ്രവാചകന്റെ സ്വന്തം മകന്റെ അവസ്ഥ നമ്മെ തെര്യപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. സ്വയം ചെയ്ത കര്‍മങ്ങള്‍ക്കു മാത്രമേ നമ്മള്‍ ഉത്തരവാദിയാവുകയുള്ളൂ. തറവാടിത്തമോ, നിറമോ, ഭാഷയോ, ദേശമോ ഒന്നും ആ ഉത്തരവാദിത്തത്തില്‍ നിന്ന് നമ്മെ ഒഴിവാക്കുകയില്ല എന്ന സത്യം.

ആദം നബിക്കും നൂഹ് നബിക്കുമുടയില്‍ പത്ത് നൂറ്റാണ്ടുകളുടെ അന്തരമുണ്ട്. ഉലുല്‍ അസ്മില്‍പ്പെട്ട ആദ്യത്തെ പ്രവാചകനായ നൂഹ് നബിക്കാണ് ഏറ്റവും കൂടുതല്‍ ഉപദ്രവമേല്‍ക്കേണ്ടി വന്നത്. ബഹുദൈവവിശ്വാസം കൊടുകുത്തി വാണിരുന്ന സമൂഹത്തിനിടയിലേക്കാണ് ഏകദൈവ സന്ദേശവുമായി അദ്ദേഹം ചെല്ലുന്നത്. എങ്ങിനെയാണ് ആ സമൂഹത്തിലേക്ക് ബിംബാരാധന കടന്നു വന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നു. ‘സച്ചരിതരായ ആളുകള്‍ മരണപ്പെട്ട വേളയില്‍ അവരെ അനുകരിക്കാനും ഓര്‍ക്കാനും വേണ്ടി അവരുടെ ചിത്രങ്ങള്‍ വരച്ച് സൂക്ഷിക്കുകയും, അവരുടെ ഖബറിടങ്ങള്‍ക്കു മുകളില്‍ പള്ളികള്‍ നിര്‍മ്മിക്കുയും ചെയ്തു. കാലക്രമത്തില്‍ അത് ആരാധനയിലേക്ക് തിരിയുകയാണുണ്ടായത്. വദ്ദ്, സുവാഅ്, യഊസ്, യഊഖ്, നസ്‌റ് തുടങ്ങിയ സച്ചരിതരുടെ പ്രതിമകളാണ് ഇങ്ങനെ ആരാധക്കപ്പെട്ടവയില്‍ പ്രമുഖമായത്. ഈ ആരാധന വഴിവിട്ട സന്ദര്‍ഭത്തിലാണ് അവരെ നേര്‍വഴിയിലാക്കാന്‍ നൂഹ് നബിയെ അല്ലാഹു അയച്ചത്. 950 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയില്‍ തന്നാല്‍ കഴിയും വിധം ജനങ്ങളെ ദൈവസരണിയിലേക്ക് ക്ഷണിക്കാന്‍ വ്യതിരിക്ത മാര്‍ഗങ്ങള്‍ അദ്ദേഹം അവലംബിച്ചു. രാപ്പകല്‍ ഭേദമന്യേ രഹസ്യമായും പരസ്യമായും പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ചെവികൊള്ളാന്‍ ആ നാട്ടുകാര്‍ തയാറായില്ല. കല്ലുപോലെ ഉറച്ചുപോയ ഹൃദയങ്ങള്‍ അലിഞ്ഞില്ല. ഒരു കണ്ണും അശ്രുകണങ്ങള്‍ പൊഴിച്ചില്ല. അവര്‍അന്ധരും ബധിരരും മൂകിരുമായിത്തീര്‍ന്ന പോലെയായി.

ആ അവിശ്വാസികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രിയ പുത്രനുമുണ്ടായിരുന്നു ! പ്രബോധനപ്രവര്‍ത്തനങ്ങള്‍ സ്വന്തക്കാരില്‍ നിന്നും ആരംഭിക്കണമെന്ന ആദ്യ പടി താണ്ടിക്കടക്കാന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടി. സ്വന്തം പിതാവിന്റെ വഴിയെ മക്കളും കുടുംബക്കാരും വരണമെന്ന ബോധത്തോടെ എഴുനൂറു വര്‍ഷവും അവര്‍ക്കു പിന്നാലെ ദൈവിക സന്ദേശവുമായി നടന്നെങ്കിലും ആശിച്ച ഫലം ലഭിച്ചില്ല. വിശ്വാസം സ്വീകരിച്ച് കപ്പലില്‍ കയറി രക്ഷപ്പെടാന്‍ തന്റെ നാലാമത്തെ മകനായ യാമിനോട് അദ്ദേഹം സ്‌നേഹമസൃണമായി ആവശ്യപ്പെട്ടത് ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു. ‘പര്‍വ്വതതുല്യമായ തിരമാലകള്‍ക്കിടയിലൂടെ അത്( കപ്പല്‍ ) അവരെയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ വിളിച്ചു. അവന്‍ അകലെ ഒരു സ്ഥലത്തായിരുന്നു. എന്റെ പൊന്നുമോനേ, നീ ഞങ്ങളോടൊപ്പം കയറക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്. ‘ (ഹൂദ് : 42) സത്യനിഷേധികളുടെ കൂട്ടത്തില്‍ പെട്ടു പോകരുതെന്നും ദൈവമാര്‍ഗത്തില്‍ വിശ്വസിച്ച് കപ്പലില്‍ കയറണമെന്നും കേണപേക്ഷിച്ചെങ്കിലും, ധിക്കാരിയായ മകന്‍ അഹങ്കാരത്തോടെ ആ ക്ഷണം നിരസിച്ചു. മലമുകളില്‍ കയറിയാല്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടാമെന്ന വിഢിത്തം നിറഞ്ഞ വ്യാമോഹമാണ് അതിനവനെ പ്രേരിപ്പിച്ചത്. മകന്‍ മുങ്ങി മരിക്കുന്നത് വരെ തന്റെ ഉപദേശം അദ്ദേഹം തുടര്‍ന്നു.

സ്‌നേഹത്തിന് വിലകല്‍പ്പിക്കാത്ത മകനു നേരെയുള്ള സഹതാപത്തേക്കാളുപരി, സ്വയം ചെയ്ത കര്‍മങ്ങളുടെ പരിണിതി എന്തായാലും സ്വയം അനുഭവിക്കണം എന്ന യാഥാര്‍ത്ഥ്യമാണ് ഈ സംഭവം നമുക്കു പറഞ്ഞുതരുന്നത്. വെള്ളപ്പൊക്കം അവസാനിച്ചു. നാട് സാധാരണ നിലയിലായി. പക്ഷെ നൂഹ് നബി സഹജമായ പിതൃവികാരത്തോടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ‘ എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണു താനും. നീ വിധകര്‍ത്താക്കളില്‍ വച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ് ‘(ഹൂദ് 45 ). കുടുംബാംഗങ്ങളെ മുഴുവന്‍ രക്ഷിക്കാമെന്ന വാഗ്ദാനംചെയ്ത നീതിമാനായ ദൈവം എന്തുകൊണ്ട് വാക്കു പാലിച്ചില്ലെന്ന് ദൈവത്തോടു തന്നെ നൂഹ് നബി പരിഭവം പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു. ‘അവന്‍ (അല്ലാഹു) പറഞ്ഞു. നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ് ‘ (ഹൂദ് 46) കുടുംബ ബന്ധത്തേക്കാള്‍ ആദര്‍ശ ബന്ധത്തിനാണ് പ്രാധാന്യമെന്ന് ഈ വാചകം തെളിയിക്കുന്നു. എത്ര ഉപദേശിച്ചിട്ടും നന്നാവാതെ വഴികേടില്‍ ജീവിക്കുന്ന മക്കളുള്ള നല്ലവരായ രക്ഷിതാക്കള്‍ക്ക് ഈ സൂക്തം ആശ്വാസമേകുന്നു. അത്തരം രക്ഷിതാക്കള്‍ നൂഹ് നബിയുടെ പാത പിന്‍പറ്റി നിരന്തരമായ ബോധവല്‍ക്കരണം നടത്തി മക്കളെ നേര്‍വഴിയിലാക്കാന്‍ പരമാവധി പരിശ്രമിക്കണമെന്നും ഈ ചരിത്രം നമ്മെ തെര്യപ്പെടുത്തുന്നു. കുടുംബ ബന്ധം, നാളെ പരലോകത്ത് സ്വര്‍ഗ പ്രവേശത്തിനാവശ്യമായ യാതൊരു സഹായവും ചെയ്യില്ലെന്നും മറ്റുള്ളവര്‍ നന്നായാല്‍ തനിക്കത് അവിടെ യാതൊരു ഫലവും ഉളവാക്കില്ലെന്നുമുള്ള തിരിച്ചറിവിലൂടെ സ്വന്തം കര്‍മങ്ങളെ ആത്മപരിശോധനക്ക് വിധേയമാക്കണമെന്ന ചിന്തയും ഈ ചരിത്രം നമ്മെ ഉല്‍ബോധപ്പിക്കുന്നു.

വിവ : ഇസ്മാഈല്‍ അഫാഫ്
l

പ്രബോധകന് വേണ്ടത് യുക്തിബോധവും സൗമ്യതയും

സത്യപ്രബോധനത്തിന്റെ ശരിയായ രീതിശാസ്ത്രത്തെക്കുറിച്ചുള്ള സുഭഗവും കൃത്യവുമായ ഗ്രാഹ്യം പ്രസ്തുത രീതിശാസ്ത്രം പിന്തുടരാനും അതിന്റെ യഥാര്‍ഥഉറവിടങ്ങളില്‍നിന്ന് ഊര്‍ജം നേടിയെടുക്കാനും പ്രബോധകന് സൗകര്യമൊരുക്കിക്കൊടുക്കും. പ്രബോധനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അല്ലാഹു അന്ത്യപ്രവാചകനുമായി സംവദിക്കുന്ന എണ്ണമറ്റ ഖുര്‍ആന്‍ ആയത്തുകള്‍ പ്രബോധകന്‍ പ്രയോജനപ്പെടുത്തും. പ്രബോധകസരണിയില്‍ ചങ്കുറപ്പോടെ നിന്ന് മുന്നോട്ടുപോകാന്‍ അത് സഹായകമാകും. സത്യപ്രബോധനത്തിനും പ്രവാചകമാര്‍ഗം അനുധാവനം ചെയ്യാന്‍ പ്രബോധകരോട് വിശുദ്ധഖുര്‍ആന്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്.

‘പ്രവാചകകഥനങ്ങളില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഗുണപാഠങ്ങളുണ്ട്. ഖുര്‍ആന്‍ കെട്ടിയുണ്ടാക്കപ്പെടുന്ന വചനമല്ല. മുന്‍പ് വന്ന വേദങ്ങളെ സത്യപ്പെടുത്തുകയും വിശദീകരിക്കേണ്ടതിനെ വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണത്. സന്‍മാര്‍ഗവും വിശ്വാസികള്‍ക്ക് കാരുണ്യവുമാണത് ‘(യൂസുഫ് : 111)
‘അല്ലാഹു വഴികാണിച്ചുകൊടുത്തവരാണ് പ്രവാചകന്‍മാര്‍. അവരുടെ വഴികള്‍ നിങ്ങളും പിന്‍പറ്റുക'(അല്‍അന്‍ആം 90).
എവിടെയും ഏതുകാലത്തും ഏതു പരിതസ്ഥിതിയിലുമുള്ള പ്രബോധകന്‍മാര്‍ക്കും ഉത്തമമായ മാതൃക പ്രവാചകചരിത്രത്തിലുണ്ട് . പ്രബോധനത്തിന്റെ വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെയും സാഹചര്യങ്ങളെയും എങ്ങനെയാണ് നേരിടേണ്ടത് എന്നതിലേക്കുള്ള മാര്‍ഗദര്‍ശനവും പ്രവാചകചരിത്രത്തിലുണ്ട്. മക്കാകാലഘട്ടത്തിലും മദീനാകാലഘട്ടത്തിലും പ്രവാചകതിരുമേനിക്ക് വ്യത്യസ്തമായ നിരവധി സ്ഥിതിവിശേഷങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അവയൊക്കെ സമര്‍ഥമായി ദൈവദൂതന്‍ നേരിടുകയും വിദഗ്ധമായി അവയെ അതിജീവിക്കുകയും ചെയ്തു. ഒരു പ്രബോധകന്‍ തന്റെ ദൗത്യത്തിനിടയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഏതൊരു പ്രശ്‌നത്തെയും നാം എടുത്തുനോക്കുക, സമാനമായൊരു പ്രശ്‌നം പ്രവാചകന്റെ ചരിത്രത്തിലും നമുക്ക് കാണാന്‍ കഴിയും. പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ഥപ്രതിവിധി കണ്ടെത്താന്‍ അതുവഴി സാധിക്കുകയുംചെയ്യും.
വ്യത്യസ്ത ജീവിതസന്ദര്‍ഭങ്ങളിലൂടെ പ്രവാചകതിരുമേനിയെ കടത്തിവിട്ടത് തീര്‍ച്ചയായും അല്ലാഹുവിന്റെ അപാരമായ കാരുണ്യവും യുക്തിയുമാണ്. പ്രബോധനത്തിന്റെ ഭിന്നസാഹചര്യങ്ങളില്‍ എന്ത് നിലപാടെടുക്കണം എങ്ങനെ പ്രതികരിക്കണം എന്നറിയുന്നത് പ്രവാചകന്റെ ചരിത്രം പഠിക്കുമ്പോഴാണ്.
പ്രബോധനദൗത്യങ്ങള്‍ക്കിടയില്‍ ദൈവകല്‍പിതമെന്നോണം പ്രാവര്‍ത്തികമാക്കപ്പെട്ട പ്രായോഗികനടപടിക്രമങ്ങളാണ് അവയെല്ലാമെന്ന് യഥാര്‍ഥത്തില്‍ പ്രവാചകചരിത്രവും അധ്യാപനങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും. അതിനാല്‍ പ്രബോധനവഴിയിലെ പ്രവാചകന്റെ ചരിത്രം ഒരിക്കലും സത്യപ്രബോധകന്‍ അവഗണിക്കാന്‍ പാടില്ല. സത്യപ്രബോധനം എന്നതിന്റെ യഥാര്‍ഥവിവക്ഷ മറ്റാരേക്കാളും ഏറ്റവും നന്നായി മനസ്സിലാക്കിയിരുന്നത് പ്രവാചകന്റെ അനുയായികളും അവരെ യഥോചിതം അനുഗമിച്ച പിന്‍തലമുറയുമാണ്. ഏതൊരു പ്രബോധകനും പ്രയോജനപ്പെടുത്താനാവും വിധം പ്രബോധനവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പാഠങ്ങള്‍ ഇപ്പറഞ്ഞവരുടെ ജീവിതചര്യയില്‍ കാണാന്‍ കഴിയും.
പ്രബോധനത്തില്‍ പിന്തുടരേണ്ട നേര്‍വഴി ആവശ്യപ്പെടുന്ന ചില സംഗതികളുണ്ട്. അതിലൊന്നാണ് മുഹമ്മദീയരീതി ശാസ്ത്രത്തെക്കുറിച്ചുള്ള കൃത്യമായ ധാരണ. പ്രസ്തുത രീതിശാസ്ത്രം സദാ മനസ്സിലും ചിന്തയിലും കാത്തുസൂക്ഷിച്ചുകൊണ്ട് തന്റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും കഴിയുന്നത്ര ലാളിത്യവും സൗമ്യതയും പ്രകടമാക്കേണ്ടതുണ്ട്. പ്രബോധനവഴിയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ താന്‍ മനസ്സിലാക്കിയ ആശയങ്ങള്‍ പ്രയോഗിക്കാന്‍ സത്യപ്രബോധകന് കഴിയേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ കൂടിക്കുഴയുകയും പരസ്പരം വേര്‍തിരിക്കാനാവാത്ത വിധം സങ്കീര്‍ണമാവുകയും ചെയ്യുമ്പോള്‍ നല്ലനിലക്ക് അവയെ സമീപിക്കാനും കൃത്യമായ നിലപാടെടുക്കാനും വേണ്ട പ്രാഗത്ഭ്യവും സാമര്‍ത്ഥ്യവും പ്രബോധകന്‍ നേടേണ്ടതുമുണ്ട്.
എന്നും എവിടെയും പലതരത്തിലുള്ള ആളുകളെ പ്രബോധകന് നേരിടേണ്ടിവരും. സത്യം തിരിയാതെ പോയവന്‍, സത്യത്തിനുനേരെ അഹന്തയോടെ പെരുമാറുന്നവര്‍, സത്യത്തോട് വിമുഖത കാട്ടുന്നവര്‍. സത്യത്തോടും അശ്രദ്ധ പുലര്‍ത്തുന്നവര്‍. വീണ്ടുവിചാരമില്ലാതെ ഭൗതികതയിലേക്കും ഭൗതികാസക്തിയിലേക്കും ചേക്കേറിയവര്‍, മതനിഷേധികള്‍ , ദൈവത്തെ തള്ളിപ്പറയുന്നവരും ദൈവത്തില്‍ ബഹുത്വം ആരോപിക്കുന്നവരും. ദൈവവിശ്വാസികള്‍ എന്ന് പറയുമ്പോള്‍ തന്നെ ദൈവത്തിന്റെ ഏകത്വത്തെ നിരാകരിക്കുകയും അവന് മാത്രമായി ആരാധനകള്‍ വകവെച്ചുകൊടുക്കുകയും ചെയ്യാത്തവര്‍.

ഇനി വേറൊരു കൂട്ടരുണ്ടാവും. വിശ്വാസികളെന്ന് നടിക്കുന്ന മുസ്‌ലിങ്ങള്‍. പക്ഷെ, അവരുടെ മതകീയത ജീവിതത്തിലേക്ക് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നൂതനാനുഷ്ഠാനങ്ങളും നുഴഞ്ഞുകയറിയതിന്റെ ഫലമായി ഇസ്‌ലാമിന്റെ സത്യസരണിയില്‍നിന്ന് അവര്‍ വ്യതിചലിച്ചിട്ടുണ്ടാകും . ഇസ്‌ലാമികാധ്യാപനങ്ങള്‍ നിത്യജീവിതത്തില്‍ പ്രയോഗിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിട്ടുണ്ടാകും. ഇപ്പറഞ്ഞതുപോലുള്ള വിവിധതരം ആളുകളെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ സത്യപ്രബോധനത്തിന് അനുയോജ്യമായ ശൈലിയും പ്രവര്‍ത്തനപദ്ധതിയും ആവിഷ്‌കരിക്കാന്‍ വേണ്ട കഴിവും പ്രാപ്തിയും ആര്‍ജിക്കേണ്ടതുണ്ട്. അവിടെയെല്ലാം പ്രബോധകരുടെ നേതാവ് മുഹമ്മദ് നബി തിരുമേനിയുടെ അനുപമമായ മാതൃകയാണ് പിന്തുടരേണ്ടത്. പ്രവാചകസരണിയില്‍നിന്നാണ് സന്‍മാര്‍ഗതാരങ്ങളും പ്രബോധകരിലെ ഹീറോകളും ഉയര്‍ന്നുവന്നതെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി:’എന്റെ അനുചരന്‍മാര്‍ നക്ഷത്രങ്ങള്‍ പോലെയാണ് അവരില്‍ ആരെ നിങ്ങള്‍ പിന്‍പറ്റിയാലും നിങ്ങള്‍ സന്‍മാര്‍ഗത്തിലായിരിക്കും.’
സത്യപ്രബോധനത്തിന്റെ ഒരു സങ്കീര്‍ണഘട്ടത്തിലും ഭീഷണിയുടെയോ അടിച്ചേല്‍പിക്കലിന്റെയോ ശൈലി നബിതിരുമേനി സ്വീകരിച്ചിട്ടില്ല. പൊതുസമൂഹത്തെ പ്രകോപിപ്പിക്കുകയോ പ്രക്ഷുബ്ധരാക്കുകയോ ചെയ്യുന്ന പാരുഷ്യത്തിന്റെ രീതിയും പ്രവാചകന്‍ പിന്തുടര്‍ന്നില്ല. ശാന്തമായും സൗമ്യമായും ബഹുമാനാദരവോടും കൂടി മാത്രമേ പ്രബോധിതരെ തിരുമേനി അഭിമുഖീകരിച്ചിട്ടുള്ളൂ. ഒരുപക്ഷെ, ഇന്നത്തേതിനെക്കാളും രൂക്ഷവും ശക്തവുമായ അന്തരാളവിഭാഗീയതയും അടിച്ചമര്‍ത്തലും അതിക്രമവും ഉപദ്രവവും പ്രതിയോഗികളുടെ ഭാഗത്തുനിന്ന് പ്രവാചകന് വിവിധസന്ദര്‍ഭങ്ങളില്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.

സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. പ്രതിയോഗികളുടെ എതിര്‍പ്പിന്റെ ശക്തി കൂടിയിരിക്കുന്നു. അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും മൂര്‍ച്ച വര്‍ധിച്ചിരിക്കുന്നു. അതുകൊണ്ട് പ്രബോധനത്തിനും സമാനമായ രീതി അവലംബിക്കേണ്ടിവരും എന്ന് പറയുന്നതിലര്‍ഥമില്ല. പ്രബോധനത്തിന്റെ തുടക്കം മുതലേ കൃത്യമായ ദൈവികമാര്‍ഗദര്‍ശനം നബിതിരുമേനിക്ക് ലഭിച്ചിരുന്നു. പ്രബോധിതരുടെ നേരെ തീവ്രതയുടെയും തീക്ഷ്ണതയുടെയും ശൈലി സ്വീകരിക്കുന്നതിലെ അപകടവും തന്റെ ക്രാന്തിദര്‍ശിത്വം കൊണ്ട് പ്രവാചകന്‍ തിരിച്ചറിഞ്ഞിരുന്നു. സൗമ്യതയും നയചാതുരിയുമുള്ള യുക്തിഭദ്രമായ അധ്യാപനശൈലിയാണ് നബി തിരുമേനി അവലംബിച്ചിരുന്നത്. അല്ലാഹു പ്രവാചകനെ ഉണര്‍ത്തി:’നീ നിന്റെ രക്ഷിതാവിന്റെ സരണിയിലേക്ക് യുക്തിയോടും സദുപദേശത്തോടും കൂടി ജനങ്ങളെ ക്ഷണിക്കുക. അവരോട് ഏറ്റവും നല്ല നിലയില്‍ സംവദിക്കുകയുംചെയ്യുക’. (അന്നഹ്ല്‍ 125)
നബിതിരുമേനി പ്രബോധനദൗത്യം ആരംഭിച്ചത് തന്നെ തന്റെ അടുത്ത കുടുംബങ്ങളില്‍പെട്ട ശുദ്ധമാനസരായ ആളുകളോടായിരുന്നു. പരസ്യവിളംബരമോ പ്രഖ്യാപനമോ ഒന്നുമില്ലാതെയാണ് ദൈവദൂതന്‍ പ്രബോധനം തുടങ്ങിയത്. വളരെ കുറച്ചുപേരേ ആദ്യനാളുകളില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നുള്ളൂ. എങ്കില്‍ പോലും അവരെല്ലാവരും ഉദാത്തമായ വിശ്വാസവും ഉയര്‍ന്ന ചിന്താശേഷിയും ഉള്ളവരായിരുന്നു. ജനങ്ങളെ ഉദ്ബുദ്ധരാക്കാനും അവരോട് സംവദിക്കാനും പുതിയദര്‍ശനത്തിന്റെ അടിസ്ഥാനങ്ങള്‍ ബോധ്യപ്പെടുത്തി അവരെ ഉറച്ചവിശ്വാസികളാക്കാനും നബിക്ക് കഴിഞ്ഞു. എന്തായിരുന്നു ഇവിടെയെല്ലാം പ്രവാചകന്‍ അവലംബിച്ച രീതിശാസ്ത്രം? പ്രവാചകരീതിശാസ്ത്രത്തില്‍ നിന്ന് എന്തെല്ലാം ഗുണപാഠങ്ങളാണ് ഇന്നത്തെ സത്യപ്രബോധകന്‍മാര്‍ പിന്തുടരേണ്ടത്?rise-farming-zakath-660x330

മക്കയിലെ മുഹമ്മദ് നബി

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കയില്‍ ജനിച്ചു. ജനിക്കുന്നതിന് മുമ്പ് പിതാവും ആറാം വയസ്സില്‍ മാതാവും മരിച്ചതോടെ മുഹമ്മദ് തികച്ചും അനാഥനായി. ദൈവ നിശ്ചയ പ്രകാരം പിതൃവ്യന്റെ കരങ്ങളില്‍ സുരക്ഷിതനായി വളര്‍ന്നു.

സാംസ്‌കാരിക ദൂഷ്യങ്ങള്‍ കാരണം ‘കാട്ടറബികള്‍’ എന്നാണ് ചരിത്രകാരന്‍മാര്‍ അവിടത്തെ നിവാസികളെ വിശേഷിപ്പിച്ചത്. പക്ഷേ മുഹമ്മദ് അവര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വമായിരുന്നു. ‘അല്‍ അമീന്‍’ (വിശ്വസ്തന്‍) എന്ന പേരിലാണ് മക്കക്കാര്‍ മുഹമ്മദിനെ വിളിച്ചിരുന്നത്. മദ്യപാനം, വ്യഭിചാരം, ചൂതാട്ടം, ഗോത്രമഹിമയുടെ പേരിലുള്ള ഏറ്റുമുട്ടലുകള്‍ തുടങ്ങി തന്റെ ജനതയില്‍ നിലനിന്നിരുന്ന നൂറുകൂട്ടം അധര്‍മങ്ങള്‍ കണ്ട് സഹികെട്ട മുഹമ്മദ് പലപ്പോഴും ഹിറാ ഗുഹയില്‍ തനിച്ചിരിക്കാറുണ്ട്. അവിടെ വെച്ചാണ് നാല്‍പതാം വയസ്സില്‍ അദ്ദേഹത്തിന് ആദ്യത്തെ ദൈവിക വെളിപാട് ഉണ്ടായത്. അതിങ്ങനെയായിരുന്നു:

‘വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപിടിക്കുന്നതില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.’ (96: 1-5)

അതോടെയാണ് മുഹമ്മദ് എന്ന മനുഷ്യന്‍ മുഹമ്മദ് നബിയാവുന്നത്. മുഹമ്മദ് നബിയോടുള്ള ദൈവത്തിന്റെ ആദ്യ കല്‍പന വിശ്വാസവുമായി ബന്ധപ്പെട്ടതായിരുന്നില്ല; വിജ്ഞാനവുമായി ബന്ധപ്പെട്ടതായിരുന്നു. വായന എന്നത് അറിവ് നേടാനുള്ള താക്കോലത്രെ. അറിവ് മനുഷ്യ പുരോഗതിയുടെ അടിസ്ഥാനവും. എന്നാല്‍ കേവലമായ അറിവു കൊണ്ട് മാത്രം മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാകുന്നില്ല. രോഗിയുടെ വൃക്ക മോഷ്ടിക്കുന്ന ഡോക്ടര്‍ ഉദാഹരണമാണ്. അതുകൊണ്ടു തന്നെ വായനക്ക് അഥവാ അറിവ് നേടുന്നതിന് ഉപാധി വെച്ചിരിക്കുന്നു. ദൈവനാമത്തിലായിരിക്കണമത്. മുഹമ്മദ് നബിക്ക് ലഭിച്ച പ്രാഥമികാധ്യാപനങ്ങളുടെ കാലിക പ്രസക്തിക്ക് അടിവരയിടുമാറ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാശാസ്ത്രജ്ഞന്‍ ലോകത്തോട് ഇങ്ങനെ പറഞ്ഞു: വിശ്വാസമില്ലാത്ത വിജ്ഞാനം വിഗലാംഗനാണ്; വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധനും.’ ശരിയായ വിശ്വാസത്തിന്റെയും ശരിയായ വിജ്ഞാനത്തിന്റെയും സമന്വയമത്രെ കാലം തേടുന്നത്.

മക്കയിലെ നിവാസികള്‍ക്ക് വിശ്വാസത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. മൂന്നൂറ്റി അറുപത് വിഗ്രഹങ്ങള്‍ കഅ്ബാലയത്തിലുണ്ടായിരുന്നു. അവയെ ചുറ്റിപ്പറ്റി ആരാധനകളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമുണ്ടായിരുന്നു. അതോടൊപ്പം എല്ലാ തിന്മകളെയും അവര്‍ കൊണ്ടാടി. ഉദാഹരണത്തിന് സ്ത്രീ പുരുഷന്‍മാര്‍ നഗ്നരായി കഅ്ബാലയത്തെ ചുറ്റിയിരുന്നത് വിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഇത് വ്യഭിചാരത്തില്‍ നിന്ന് മനുഷ്യനെ തടയാനല്ല അതിലേക്ക് നയിക്കാനാണുതകുക. മദ്യം തൊട്ട് തെറിപ്പിച്ച് പൂജ നടത്തിയാല്‍ തൃപ്തിപ്പെടുന്ന ദൈവസങ്കല്‍പങ്ങള്‍ വിശ്വാസികളെ മദ്യത്തില്‍ നിന്നകറ്റാനല്ല മദ്യപാനിയാക്കാനാണുതകുക. തെറിപ്പാട്ടു പാടിയാല്‍ തൃപ്തിപ്പെടുന്ന ദൈവസങ്കല്‍പത്തിലുള്ള വിശ്വാസം മനുഷ്യനെ സംസ്‌കരിക്കുകയല്ല നശിപ്പിക്കുകയാണ് ചെയ്യുക. ഇപ്രകാരം മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്ന വിശ്വാസം തെറ്റാണ്; നന്മയിലേക്ക് നയിക്കുന്ന വിശ്വാസമാണ് ശരി.

ദൈവകല്‍പന പ്രകാരം മനുഷ്യനെ ശരിയിലേക്ക് അഥവാ നന്മയിലേക്ക് നയിക്കുന്ന വിശ്വാസ പ്രഖ്യാപനമാണ് പ്രവാചകന്‍ തന്റെ ജനതയില്‍ നടത്തിയത്. അതോടെ ‘അല്‍-അമീന്‍’ ആയിരുന്ന പ്രവാചകന്‍ അവര്‍ക്ക് വെറുക്കപ്പെട്ടവനായി. പ്രവാചകന്‍ കല്ലെറിയപ്പെട്ടു. ദൈവ കല്‍പനകള്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രവാചകന്‍ തന്റെ ദൗത്യം തുടര്‍ന്നു. ഈ സത്യം അംഗീകരിച്ച ഏതാനും അനുയായികളും പ്രവാചകനും പതിമൂന്ന് വര്‍ഷക്കാലം മക്കയില്‍ പീഢിപ്പിക്കപ്പെട്ടു.

പ്രവാചകന്‍ അവരോട് പറഞ്ഞതിന്റെ ചുരുക്കം: സൃഷ്ടികളെ ദൈവമാക്കാതെ സൃഷ്ടിച്ച ദൈവത്തെ മാത്രം വണങ്ങുക. സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് മാത്രം വഴങ്ങുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനസ്ഥിതിയില്‍ നിന്ന് വ്യാജദൈവങ്ങളെ മാറ്റി യഥാര്‍ഥ ദൈവത്തെ സ്ഥാപിക്കുക. വ്യവസ്ഥിതിയില്‍ നിന്ന് ദൈവേതര നിയമങ്ങളെ മാറ്റി ദൈവിക നിയമങ്ങള്‍ സ്ഥാപിക്കുക. മനസ്ഥിതിയുടെ പരിവര്‍ത്തനം വ്യക്തിയുടെ പരലോക രക്ഷക്കും വ്യവസ്ഥിതിയുടെ പരിവര്‍ത്തനം സമൂഹത്തിന്റെ ഇഹലോക രക്ഷക്കുമാണ്. ചുരുക്കത്തില്‍ മനുഷ്യന്റെ ഇഹപര രക്ഷക്കുള്ള ദൈവിക പദ്ധതിയാണ് പ്രവാചകന്‍ തന്റെ ജനതയോട് പറഞ്ഞത്. അതത്രെ ഇസ്‌ലാം.

പിന്‍കുറി: ഹിറാഗുഹയില്‍ ധ്യാനിച്ചിരിക്കുന്നതിനിടയില്‍ ദിവ്യവെളിപാടുകള്‍ ഏറ്റുവാങ്ങിയ പ്രവാചകന്‍ ജനമധ്യത്തിലേക്ക് ഇറങ്ങിപ്പോന്നതിന് ശേഷം പിന്നീടൊരിക്കലും അങ്ങോട്ടു പോയിട്ടില്ല. കാരണം, തോന്ന്യാസത്തില്‍ ജീവിക്കുന്ന ജനങ്ങളെ സന്യാസം കൊണ്ട് നേരിടാനാവില്ല. സന്യാസത്തിനും തോന്ന്യാസത്തിനും മധ്യേ പച്ചയായ ജീവിതത്തെ സംസ്‌കരിക്കാനുള്ളതത്രെ പ്രവാചകാധ്യാപനങ്ങള്‍. ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല’ എന്ന പ്രവാചക വചനം സ്രഷ്ടാവിലുള്ള വിശ്വാസം സൃഷ്ടികളോടുള്ള ബാധ്യതാ നിര്‍വഹണത്തിനുള്ള ആഹ്വാനമാണെന്നാണ് പഠിപ്പിക്കുന്നത്.bg

ഇബ്രാഹിം നബി

വിശ്വാസി സമൂഹത്തിന്റൈ ആഗോള വാര്‍ഷിക മഹാസമ്മേളനത്തിന്റെ കര്‍മങ്ങളും പരിപാടികളും ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളെ ബാക്കിയുള്ളൂ. സഹസ്രാബ്ധങ്ങള്‍ക്ക് മുന്പ് മനുഷ്യ നാഗരികതയുടെ പിതാവ് ഇബ്രാഹിം നബി(അ)യുടെ വിശ്വവിളംബരം കേട്ട് അതിനുത്തരം നല്‍കിക്കൊണ്ടാണ് ലോകത്തിന്റെ (എല്ലാ പ്രദേശങ്ങളില്‍ നിന്നും 160 കോടിയോളം വരുന്ന വിശ്വാസി സമൂഹത്തില്‍ നിന്നും 30 ലക്ഷത്തോളം ഹാജിമാര്‍ കാരുണ്യവാന്റെ അതിഥികളായി മക്കയില്‍ എത്തിയിട്ടുള്ളത്.

മുസ്‌ലിം സമൂഹം hajj-2015(അ)യെ കുറിച്ച് ധാരാളമായി ഓര്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം നടത്തിയ ചില പ്രാര്‍ഥനകളാണ് ഇവിടെ അനുസ്മരിക്കുന്നത്. പ്രാര്‍ഥന എന്നത് ഒരു മനുഷ്യന്റെ അകമാണ്. അവന്റെ മനസ്സാണത്. ഹൃദയത്തിന്റെ അകത്തു നിന്നും ഉണ്ടാകുന്നതാണ് അല്ലെങ്കില്‍ ഉണ്ടാവേണ്ടതാണ് പ്രാര്‍ഥനകള്‍. ഇബാദത്തിന്റെ മജ്ജയാണ് പ്രാര്‍ഥനയെന്ന് പ്രവാചക തിരുമേനി പറഞ്ഞിട്ടുണ്ട്.

സമുദ്രം പോലെ ആഴവും പരപ്പുമുള്ളതാണ് ഇബ്‌റാഹീം നബിയുടെ ചരിത്രം. ഇബ്രാഹീം പ്രവാചകന്റെ ആ ചരിത്രത്തില്‍ നിന്നും അദ്ദേഹം നടത്തിയ ചില പ്രാര്‍ഥനകള്‍ സൂറത്തുല്‍ ബഖറയില്‍ അല്ലാഹു നമുക്ക് വരച്ചു കാണിക്കുന്നു.

ഖുര്‍ആന്‍ പറയുന്നു: ഇബ്‌റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: `എന്റെ നാഥാ, ഇതിനെ ശാന്തി നിറഞ്ഞ പട്ടണമാക്കേണമേ! അതിലെ നിവാസികളില്‍, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്കു നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ!’ ‘മറുപടിയായി നാഥന്‍ അരുളി: ‘അവിശ്വാസികള്‍ക്കും ഞാന്‍ ഈ ലോകത്തെ ക്ഷണികജീവിതത്തിനുള്ള വിഭവങ്ങള്‍ നല്‍കുന്നതാകുന്നു.’ (2: 126) അദ്ദേഹത്തിന്റെ പ്രാര്‍ഥനയെ തിരുത്തുകയാണ് അല്ലാഹു ചെയ്യുന്നത്. വിശ്വസിച്ചവര്‍ക്ക് മാത്രമല്ല അവിശ്വസിച്ചവര്‍ക്കും നാമത് നല്‍കും. കാരണം പടച്ച തമ്പുരാന്‍ മുഴുവന്‍ സൃഷ്ടികളോടും അങ്ങേയറ്റത്തെ കാരുണ്യമുള്ളവനാണ്. അതിന്റെ ഭാഗമാണ് അവിശ്വസിച്ചവര്‍ക്കും ഭൗതിക വിഭവങ്ങള്‍ നല്‍കല്‍. മാനുഷിക വിഷയങ്ങളില്‍ ഈ വിശാലത ഉള്‍ക്കൊണ്ടു കൊണ്ട് ജീവിക്കാന്‍ വിശ്വാസി സമൂഹത്തിനു സാധിക്കേണ്ടതുണ്ട്.

സംഘര്‍ഷഭരിതമായ ഇന്നിന്റെ ലോകക്രമത്തില്‍ ശ്രദ്ധയില്‍ പതിയേണ്ട ഒരു പ്രാര്‍ഥനയാണ് നാടിനു വേണ്ടിയുള്ള ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥന. നാട്ടില്‍ സമാധാനവും ശാന്തിയും ഉണ്ടാവാനുള്ള പ്രാര്‍ഥന എക്കാലത്തും വിശ്വാസിയുടെ ഹൃദയത്തില്‍ ഉണ്ടാവേണ്ടതാണ്. സ്വന്തം നാടിനു വേണ്ടി, അവിടത്തെ സമാധാനപൂര്‍ണമായ ജീവിത സാഹചര്യത്തിന് വേണ്ടി പ്രാര്‍ഥിക്കാന്‍ നമുക്ക് സാധിക്കാറുണ്ടോ? പുതിയ ഭരണത്തിന് കീഴില്‍ പലയിടത്തും മുസ്‌ലിം സമൂഹം ഭീതിയിലും ഭയത്തിലുമാണ് കഴിയുന്നത്. ഇതുപോലുള്ള ഒരു സാഹചര്യത്തില്‍ ഈ പ്രാര്‍ഥനക്ക് ഏറെ പ്രസ്‌ക്തിയുണ്ടെന്ന് നാം ഓര്‍ക്കുക. പ്രാര്‍ഥന മാത്രമല്ല അതിനനുസരിച്ച പ്രര്‍ത്തനം കൂടി നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.

ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. ഖുര്‍ആന്‍ പറയുന്നു: ‘സമാധാന സമ്പൂര്‍ണമായ ഹറമിനെ നാം അവര്‍ക്കു പാര്‍പ്പിടമാക്കിക്കൊടുത്തു എന്നത് യാഥാര്‍ഥ്യമല്ലയോ? നമ്മുടെ പക്കല്‍നിന്നുള്ള ആഹാരമായി സകലയിനം ഫലങ്ങളും നിര്‍ലോഭം അവിടെ വന്നണയുന്നു. പക്ഷേ, ഇവരില്‍ അധികജനവും അറിയുന്നില്ല.’ (അല്‍ഖസസ്: 57) ചുറ്റുപാടും സംഘര്‍ഷഭരിതമായ കാലത്തും അതിനെ ശാന്തിയുെട താഴ്‌വരയാക്കി. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും കായ്കനികള്‍ നാമവിടെക്ക് എത്തിക്കുന്നില്ലേ. മക്കയില്‍ പോയവര്‍ക്കതറിയാം അവിടെ അവിടെ കൃഷി ചെയ്യന്നത് വളരെ കുറച്ചു മാത്രമാണ്. പക്ഷെ ആ നാട്ടില്‍ കിട്ടാത്തതൊന്നുമില്ല.

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രാര്‍ഥനയാണ്: ‘ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് ഈ എളിയ കര്‍മം കൈക്കൊള്ളേണമേ! സകലരില്‍നിന്നും കേള്‍ക്കുന്നവനും സകലതുമറിയുന്നവനുമല്ലോ നീ! നാഥാ, ഞങ്ങളിരുവരെയും നിനക്ക് മുസ്‌ലിം (അനുസരണമുള്ളവര്‍) ആയ ദാസന്മാരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്നും നിനക്കു മുസ്‌ലിമായ ഒരു സമൂഹത്തെ എഴുന്നേല്‍പിക്കേണമേ! ഞങ്ങള്‍ക്കു ഞങ്ങളുടെ ആരാധനാമാര്‍ഗങ്ങള്‍ അറിയിച്ചുതരേണമേ! ഞങ്ങളുടെ വീഴ്ചകള്‍ മാപ്പാക്കിത്തരേണമേ! ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമല്ലോ നീ.’ (2: 12-128) ഒരു കര്‍മം ചെയ്തു പൂര്‍ത്തീകരിക്കുമ്പോള്‍ വിശ്വാസിയില്‍ മനസ്സ് എങ്ങനെയായിരിക്കണമെന്നാണ് ഇതിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. ആത്മാര്‍ഥമായി കര്‍മം ചെയ്യുകയും പിന്നീടത് വിനയത്തോടെ അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. നമ്മുടെ കര്‍മങ്ങളില്‍ വീഴ്ച്ചകള്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ എല്ലാം അറിയുന്നവനും കേള്‍ക്കുന്നവനുമായ നാഥനോട് പാപമോചനം തേടുക കൂടി ചെയ്യുന്നു. ഇത്തരത്തില്‍ പ്രാര്‍ഥിക്കാനുള്ള ഒരു മനസ്സ് നാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അപ്രകാരം ഇബ്‌റാഹീം നബി അല്ലാഹുവോട് തേടിയ ഒന്നാണ് തന്നെയും തന്റെ സന്താന പരമ്പരയെയും ‘മുസ്‌ലിം’ ആക്കണേ എന്നുള്ളത്. അല്ലാഹുവിന് കീഴ്‌പ്പെടുന്ന ഒരു മനസ്സിന് വേണ്ടിയുള്ള തേട്ടമാണത്.

ഇബ്‌റാഹീം നബിയുടെ ഓര്‍മകള്‍ പുതുക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥനകളിലൂടെ സഞ്ചരിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും നാടിനും വേണ്ടി പ്രാര്‍ഥിക്കാനുള്ള മനസ്സ് നമ്മിലും ഉണ്ടാവേണ്ടതുണ്ട്. നാം ചെയ്യുന്ന കര്‍മങ്ങളെ പ്രാര്‍ഥനയോടെ അല്ലാഹുവിന്റെ മുന്നില്‍ വെക്കാനും നമുക്ക് കഴിയണം.

ഇദ്ദേഹത്തെ അടുത്തറിയുക

563761_528946630496432_2030143276_n“ലോകം ദര്‍ശിച്ചമതാചാര്യന്മാരില്‍ ഏറ്റവും വിജയി” യെന്ന് ‘എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക’ വിലയിരുത്തിയ മനുഷ്യന്‍! “അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനാഗരികതയെ നശിപ്പിക്കാന്‍ പോന്ന ഭീഷണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുമായിരുന്നു” എന്ന് ബര്‍ണാഡ്ഷാ അദ്ദേഹത്തെക്കുറിച്ച് എഴുതി.ഈ ഭൂമിയില്‍ കാലു കുത്തിയവരില്‍ ഏറ്റവും ശ്രദ്ധേയനായ മനുഷ്യന്‍. അദ്ദേഹം ഒരാദര്‍ശം പ്രബോധനം ചെയ്തു; ധാര്‍മിക വ്യവസ്ഥയിലധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്തു; അനേകം സാമൂഹിക-രാഷ്ട്രീയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടു; ജീവിത ഇടപാടുകളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങള്‍ പാലിക്കുന്ന ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുത്തു; മനുഷ്യ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ലോകങ്ങളെ എക്കാലത്തേക്കുമായി പാടെ മാറ്റിമറിച്ചു. മുഹമ്മദ്! അതാണ് അദ്ദേഹത്തിന്റെ പേര്. ക്രിസ്തുവര്‍ഷം 571-ല്‍ അറേബ്യയിലെ മക്കയില്‍ ജനിച്ചു. നാല്പതാം വയസ്സില്‍ ‘ദൈവത്തിനു സമ്പൂര്‍ണമായി കീഴ്പ്പെടുക’ എന്ന ജീവിതശൈലിയുടെ -ഇസ്ലാമിന്റെ- പ്രബോധന ദൌത്യം ആരംഭിച്ചു. അറുപത്തി മൂന്നാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഈ ചെറിയ കാലയളവിലാണ് – കേവലം ഇരുപത്തിമൂന്ന് വര്‍ഷം- അറേബ്യന്‍ ഉപഭൂഖണ്ഡത്തെ മുഴുവന്‍ അദ്ദേഹം മാറ്റിയെടുത്തത്. ബഹുദൈവ വിശ്വാസത്തില്‍ നിന്നും വിഗ്രഹപൂജയില്‍ നിന്നും ഏകദൈവാരാധനയിലേക്ക്, ഗോത്രവഴക്കും പോരാട്ടങ്ങളും അവസാനിപ്പിച്ച് മാനവിക ഐക്യത്തിലേക്കും കെട്ടുറപ്പിലേക്കും; മദ്യപാനത്തില്‍ നിന്നും വിഷയാസക്തിയില്‍ നിന്നും ഗൌരവ ബോധത്തിലേക്കും ഭക്തിയിലേക്കും; നിയമരാഹിത്യവും അരാജകത്വവും വിട്ട് അച്ചടക്കത്തിലേക്ക്; ധാര്‍മികമായ പാപ്പരത്തത്തില്‍ നിന്ന് അത്യുന്നതമായ ധര്‍മനിഷ്ഠയിലേക്ക്! മുമ്പോ പിമ്പോ മനുഷ്യചരിത്രം ഇത്രയും സമ്പൂര്‍ണമായൊരു മാറ്റം ഒരു ജനതയിലും ഒരു കാലത്തും കണ്ടിട്ടേയില്ല. ഓര്‍ത്തുനോക്കുക, ഇതെല്ലാം വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടായിരുന്നു!! വിഖ്യാത ചരിത്രകാരന്‍ ലാമാര്‍ട്ടിന്‍, മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാനങ്ങളെപ്പറ്റി ഉയര്‍ത്തുന്ന ചില ചോദ്യങ്ങളിതാ: “ലക്ഷ്യത്തിന്റെ വലിപ്പം, വിഭവങ്ങളുടെ പരിമിതി, അമ്പരപ്പിക്കുന്ന ഫലസിദ്ധി എന്നിവയാണ് മനുഷ്യ പ്രതിഭയുടെ മൂന്ന് മാനദണ്ഡങ്ങളെങ്കില്‍ ആധുനിക ചരിത്രത്തിലെ ഏതെങ്കിലുമൊരു മഹാനെ മുഹമ്മദുമായി താരതമ്യം ചെയ്യാന്‍ പോലും ആര്‍ക്കുണ്ട് ധൈര്യം? ഏറ്റവുമധികം പ്രശസ്തി നേടിയവരൊക്കെ ആയുധങ്ങളും നിയമങ്ങളും സാമ്രാജ്യങ്ങളും മാത്രമാണുണ്ടാക്കിയത്. വല്ലതിനും അവര്‍ അടിത്തറ പാകിയിട്ടുണ്ടെങ്കില്‍, അത് ഭൌതിക അധികാരങ്ങള്‍ക്ക് മാത്രം. അവ പലപ്പോഴും സ്വന്തം കണ്‍മുമ്പില്‍ വെച്ചുതന്നെ തകര്‍ന്നടിയുകയും ചെയ്തു. ഈ മനുഷ്യന്‍, സൈന്യങ്ങളെയും നിയമചട്ടങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല, അന്ന് ജനപ്പാര്‍പ്പുള്ള ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്തെ ജനകോടികളെത്തന്നെ ഇളക്കിമറിച്ചു. അതിലുപരി, അള്‍ത്താരകളെയും ദൈവങ്ങളെയും മതങ്ങളെയും ആശയങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു…. വിജയത്തിലും അദ്ദേഹം കൈക്കൊണ്ട സംയമനം, സാമ്രാജ്യത്തിനു വേണ്ടിയല്ലാത്ത, ഒരു ആശയത്തിനു വേണ്ടി മാത്രമായുള്ള അദ്ദേഹത്തിന്റെ മോഹങ്ങള്‍, നിരന്തരമായ പ്രാര്‍ഥനകള്‍, ദൈവവുമായുള്ള ആത്മീയഭാഷണങ്ങള്‍, അദ്ദേഹത്തിന്റെ മരണവും മരണാനന്തര വിജയവും എല്ലാം സൂചിപ്പിക്കുന്നത് കാപട്യത്തെയല്ല, മറിച്ച്, ഒരു വിശ്വാസത്തെ വീണ്ടെടുക്കാന്‍ മാത്രം കരുത്തുള്ള ഉത്തമ ബോധ്യത്തെയാണ്. ഈ വിശ്വാസത്തിന് രണ്ടു പുറങ്ങളുണ്ട്. ദൈവത്തിന്റെ ഏകത്വവും ദൈവത്തിന്റെ അഭൌതികതയും. ആദ്യത്തേത് ദൈവം എന്താണെന്നു പറയുന്നു; രണ്ടാമത്തേത് ദൈവം എന്തല്ലെന്നും. ആദ്യത്തേത് വ്യാജദൈവങ്ങളെ സമരംകൊണ്ട് നശിപ്പിക്കുന്നു. രണ്ടാമത്തേത് വചനത്താല്‍ ആശയത്തെ സ്ഥാപിക്കുന്നു. ദാര്‍ശനികന്‍, പ്രസംഗകന്‍, ദൈവദൂതന്‍, നിയമജ്ഞന്‍, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, വിഗ്രഹങ്ങളില്ലാത്തതും യുക്തിഭദ്രവുമായ വിശ്വാസങ്ങളുടെ പുനഃസ്ഥാപകന്‍, ഇരുപത് ലൌകിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയസാമ്രാജ്യത്തിന്റെയും സംസ്ഥാപകന്‍-അതാണ് മുഹമ്മദ്! മനുഷ്യമഹത്വത്തിന്റെ ഏതു മാനദണ്ഡം വെച്ച് പരിശോധിച്ചാലും നമുക്ക് ചോദിക്കാം: ഇദ്ദേഹത്തേക്കാള്‍ മഹാനായി ആരുണ്ട്?” (Lamartine, Histoire dela Turquie, Paris,1854,Vol. II,Page 276 – 277) ലോകം കുറേയേറെ മഹാന്മാരെ കണ്ടിട്ടുണ്ട്. പക്ഷേ, അവരെല്ലാം ഏതെങ്കിലും ഒരു രംഗത്ത് മാത്രം പ്രാമുഖ്യം നേടിയവരാണ്, ഒന്നുകില്‍ മതരംഗം അല്ലെങ്കില്‍ സൈനികം. മാത്രമല്ല, ഈ മഹദ്വ്യക്തിത്വങ്ങളുടെ ജീവിതവും സന്ദേശങ്ങളും കാലത്തിന്റെ പൊടിപടലങ്ങളില്‍പെട്ട് മറഞ്ഞുപോയിരിക്കുന്നു. അവരുടെ ജന്മസ്ഥലത്തെയും ജനനസമയത്തെയും പറ്റിയുള്ളത് കുറേ ഊഹാപോഹങ്ങള്‍ മാത്രം. അവരുടെ ജീവിതശൈലിയെക്കുറിച്ചോ വിജയപരാജയങ്ങളുടെ തോതിനെക്കുറിച്ചോ ആര്‍ക്കും പൂര്‍ണ നിശ്ചയമില്ല.എന്നാല്‍ മുഹമ്മദിന്റെ സ്ഥിതി അതല്ല. അദ്ദേഹത്തിന്റെ സ്വകാര്യജീവി തത്തിലെയും പൊതുവ്യവഹാരങ്ങളിലെയും ഓരോ അംശവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആ രേഖകളുടെ ആധികാരികതയെപ്പറ്റി അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ നിഷ്പക്ഷമതികളായ വിമര്‍ശകര്‍ക്കോ തുറന്ന മനസ്സുള്ള പണ്ഡിതര്‍ക്കോ യാതൊരു സംശയവുമില്ല. മഹാത്മാഗാന്ധി പ്രവാചകനെ സംബന്ധിച്ചെഴുതി: “ജനകോടികളുടെ ഹൃദയങ്ങളില്‍ തര്‍ക്കമറ്റ സ്വാധീനം ചെലുത്തുന്ന ആ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗമേത് എന്നറിയാന്‍ ഞാനാഗ്രഹിച്ചു…. അന്നത്തെ ജീവിതവ്യവസ്ഥയില്‍ ഇസ്ലാമിന് സ്ഥാനം കൊടുത്തത് വാളായിരുന്നില്ലെന്ന് എനിക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമായി. പ്രവാചകന്റെ വിട്ടുവീഴ്ചയില്ലാത്ത ലാളിത്യം, തികഞ്ഞ നിസ്വാര്‍ഥത, പ്രതിജ്ഞാപാലനം, സുഹൃത്തുക്കളോടും അനുയായികളോടുമുള്ള സ്നേഹം, നിര്‍ഭയത്വം, ദൈവത്തിലും സ്വന്തം ദൌത്യത്തിലുമുള്ള പരമമായ വിശ്വാസം എന്നിവയാണതിനെ ഉത്തേജിപ്പിച്ചത്. മുന്നില്‍ കണ്ടതിനെയെല്ലാം സ്വാധീനിച്ചതും എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റിയതും ഇതൊക്കെയായിരുന്നു, വാളല്ല. (പ്രവാചക ജീവ ചരിത്രത്തിന്റെ)രണ്ടാം വാല്യം വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കു തോന്നിയത്, ഒരു മഹദ്ജീവിതത്തെപ്പറ്റി, വായിക്കാന്‍ കൂടുതലില്ലല്ലോ എന്ന ഖേദമായിരുന്നു ” (Young India, quoted in The Light, Lahore, 16 th Sept.1924) തോമസ് കാര്‍ലൈല്‍ ‘ഹീറോസ് ആന്റ് ഹീറോ വര്‍ഷിപ്പ്’ എന്ന ഗ്രന്ഥത്തില്‍ ഒരു മനുഷ്യന്‍ ഒറ്റക്ക് രണ്ട് പതിറ്റാണ്ടില്‍ക്കുറഞ്ഞ കാലംകൊണ്ട്, പരസ്പരം പോരാടുന്ന ഗോത്രങ്ങളെയും നാടോടികളായ ബദവികളെയും അതിശക്തവും പരിഷ്കൃതവുമായ ഒരു ജനതയാക്കി മാറ്റിയതെങ്ങനെയെന്ന് അത്ഭുതം കൂറുന്നു.ആശയതലത്തില്‍ നിന്നു നോക്കിയാല്‍, തുല്യതയില്ലാത്തതാണ് മുഹമ്മദ് മുന്നോട്ടുവെച്ച ചിന്തകള്‍. ആ ചിന്താസാകല്യത്തോട് (ഇസ്ലാമിനോട്) കിടപിടിക്കാനാവുന്ന മറ്റൊരു ചിന്തയും- മതപരമാകട്ടെ മതേതരമാകട്ടെ സാമൂഹികമാകട്ടെ രാഷ്ട്രീയമാകട്ടെ-ഇല്ല. അതിവേഗം മാറുന്ന ഈ ലോകത്തില്‍ മറ്റെല്ലാ ചിന്താ സരണികളും വമ്പിച്ച മാറ്റങ്ങള്‍ക്കു വിധേയമായി. ഇസ്ലാം മാത്രം മാറ്റത്തിന്നതീതമായി, കഴിഞ്ഞ 1400 വര്‍ഷങ്ങളായി അതിന്റെ തനത്രൂപത്തില്‍ നിലനില്‍ക്കുന്നു. അതുമാത്രമല്ല, സ്വന്തം ചിന്തകള്‍ പൂര്‍ണമായും പ്രയോഗിച്ചു കാണാന്‍, സ്വന്തം അദ്ധ്വാനത്തിന്റെ വിത്തുകള്‍ തങ്ങളുടെ ജീവിതകാലത്തു തന്നെ വളര്‍ന്നു പുഷ്പിച്ചു കാണാന്‍ ഒന്നാംകിട ചിന്തകര്‍ക്കുപോലും ഭാഗ്യമുണ്ടായില്ല; മുഹമ്മദിനൊഴിച്ച്. അതിശയകരമായ ചിന്തകള്‍ അദ്ദേഹം പ്രചരിപ്പിച്ചു; അവയിലോരോന്നും തന്റെ ജീവിതകാലത്തുതന്നെ വിജയകരമായി പ്രയോഗത്തില്‍ വരുത്തി. സാക്ഷാത്ക്കാരത്തിന് പാടുപെടുന്ന വരണ്ട തത്ത്വങ്ങളോ ആശയങ്ങളോ ആയിരുന്നില്ല അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍. പതിനായിരക്കണക്കിന് സുശി ക്ഷിതരായ മനുഷ്യരുടെ ജീവിതസാരമായിരുന്നു അവ.മുഹമ്മദ് ഉയര്‍ത്തിപ്പിടിച്ച ഓരോന്നിന്റെയും അത്ഭുതകരമായ മൂര്‍ത്തീകരണമായിരുന്നു അവരില്‍ ഓരോരുത്തരും. ഇത്രയും വിസ്മയകരമായ ഒരു പ്രതിഭാസം മറ്റേതെങ്കിലും കാലത്ത് ലോകം കണ്ടിട്ടുണ്ടോ? ഇസ്ലാമികാദര്‍ശത്തെപ്പറ്റി എഡ്വേര്‍ഡ് ഗിബ്ബണും സൈമണ്‍ഓക്ലെയും എഴുതുന്നു.“ഇസ്ലാമിന്റെ ലളിതമെങ്കിലും മാറ്റമില്ലാത്ത പ്രഖ്യാപനമാണ് ഞാന്‍ ഏകദൈവത്തിലും അവന്റെ ദൂതനായ മുഹമ്മദിലും വിശ്വസിക്കുന്നു എന്നത്. അമൂര്‍ത്തമായ ഈശ്വരചൈതന്യത്തെ ദൃശ്യതലത്തിലേക്ക് ചുരുക്കുന്ന ബിംബങ്ങള്‍ ഇസ്ലാമിലില്ല. പ്രവാചകന്നേകിയ ബഹുമതികള്‍ ഒരിക്കലും മനുഷ്യത്വത്തിന്റെ സീമ ലംഘിച്ചിട്ടില്ല.അദ്ദേഹത്തിന്റെ ജീവസ്സുറ്റ തത്ത്വങ്ങള്‍ അനുയായികളുടെ കൃതജ്ഞതയെ യുക്തിയുടെയും മതത്തിന്റെയും പരിധിക്കുള്ളില്‍ പിടിച്ചുനിര്‍ത്തി” (History of the Saracen Empire, London, 1870,p.54). മുഹമ്മദ് ഒരു മനുഷ്യന്‍ മാത്രമായിരുന്നു-ഉദാത്തമായ ഒരു ദൌത്യമുണ്ടായിരുന്ന മനുഷ്യന്‍. സാക്ഷാല്‍ ദൈവത്തെമാത്രം ആരാധിക്കുന്നതില്‍ മനുഷ്യകുലത്തെ ഏകോപിപ്പിക്കുക എന്നതായിരുന്നു ആ ദൌത്യം. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ചലനവും അക്കാര്യം തെളിയിക്കുകയും ചെയ്തു. ദൈവത്തിനു മുമ്പില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന് ഇസ്ലാം പ്രഖ്യാപിക്കുന്നു. ഇക്കാര്യത്തെപ്പറ്റി സരോജിനി നായിഡു ഇങ്ങനെയെഴുതി: “ജനായത്തം പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത ആദ്യത്തെ മതമാണിത്. എന്തുകൊണ്ടെന്നാല്‍, പള്ളിയിലെ മിനാരങ്ങളില്‍ നിന്ന് പ്രാര്‍ഥനക്കുള്ള വിളി മുഴങ്ങുകയും ആരാധകര്‍ സമ്മേളിക്കുകയും ചെയ്തുകഴിഞ്ഞാല്‍ കര്‍ഷകനും രാജാവും ഒപ്പത്തിനൊപ്പം നിന്ന് മുട്ടുകുത്തി ദൈവം മാത്രമാണ് മഹാന്‍ എന്ന് പ്രഖ്യാപിക്കുമ്പോള്‍, ദിനേന അഞ്ചു തവണ ഇസ്ലാമിന്റെ ജനാധിപത്യം മൂര്‍ത്തരൂപം പ്രാപിക്കുന്നു. മനുഷ്യനെ സഹോദരനാക്കുന്ന ഇസ്ലാമിന്റെ ഈ അഭേദ്യമായ ഏകീഭാവം എന്നെ വീണ്ടും വീണ്ടും ആശ്ചര്യപ്പെടുത്തുന്നു”(Lecture on the Ideals of Islam, Vide Speaches and Writings of Sarojini Naidu, Madras, 1918 p.167-169) മഹദ് വ്യക്തികളില്‍ ദൈവികത്വമാരോപിക്കുന്നതില്‍ ലോകം ഒരുകാലത്തും പിശുക്കു കാണിച്ചിട്ടില്ല. അത്തരം മഹത്തുക്കളുടെ ജീവിതവും ദൌത്യവും ഐതിഹ്യങ്ങളില്‍ മറഞ്ഞുപോയിരിക്കുന്നു. ചരിത്രപരമായി പറഞ്ഞാല്‍, മുഹമ്മദ് നേടിയതിന്റെ പത്തിലൊന്നുപോലും അവര്‍ നേടിയിട്ടില്ല. ഇത്രയധികം അദ്ദേഹം അദ്ധ്വാനിച്ചത് ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയായിരുന്നു; ധാര്‍മികനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഏകദൈവാരാധകരായി മനുഷ്യരാശിയെ ഒന്നിപ്പിക്കാന്‍. മുഹമ്മദ് ദൈവത്തിന്റെ പുത്രനാണെന്നോ ഈശ്വരാവതാര മാണെന്നോ ദിവ്യശക്തിയുള്ള മനുഷ്യനാണെന്നോ അദ്ദേഹവും അനുയായികളും ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഇന്നും ദൈവത്തിന്റെ ദൂതനായിട്ടാണദ്ദേഹം ഗണിക്കപ്പെടുന്നത്.ചരിത്രത്തിലുടനീളം പരതി, മനുഷ്യകുലത്തിന്റെ നന്മക്കു വേണ്ടി സംഭാവനകളര്‍പ്പിച്ച മഹാന്മാരുടെ പട്ടിക മൈക്കല്‍ എച്ച്. ഹാര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അതില്‍ ഒന്നാമനായി മുഹമ്മദിനെ തെരഞ്ഞെടുത്ത ഹാര്‍ട്ട് തന്റെ നിലപാട് വിശദീകരിക്കുന്നു.“ലോകത്തിലേറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദിനെ തെരഞ്ഞെടുത്തത് ചിലരെ അത്ഭുതപ്പെടുത്തിയേക്കും, ചിലര്‍ ചോദ്യംചെയ്തു എന്നും വരും. എന്നാല്‍ ചരിത്രത്തില്‍, മതപരവും മതേതരവുമായ തലങ്ങളില്‍ അങ്ങേയറ്റം വിജയംവരിച്ച ഒരേയൊരാള്‍ അദ്ദേഹമാണ്” (The Hundred: A ranking of the most influential persons in history, Newyork,1978, p.33) ഇന്ന് പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും പ്രവാചകനായ മുഹമ്മദിന്റെ അധ്യാപനങ്ങള്‍ ലോപമോ ഭേദമോ കൈകടത്തലുകളോ ഇല്ലാതെ അതിജീവിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെപ്പോലെത്തന്നെ മാനുഷ്യകത്തിന്റെ അനേകം രോഗങ്ങള്‍ക്കുള്ള പ്രതിവിധികളാണ് ഇന്നും അവ. ഇത് അദ്ദേഹത്തിന്റെ അനുയായികളുടെ മാത്രം അവകാശവാദമല്ല; നിശിതവും നിഷ്പക്ഷവുമായ ഒരു നിരൂപണം സുനിശ്ചിതമായും നമ്മെ കൊണ്ടെത്തിക്കുന്ന നിഗമനമാണ്. സുഹൃത്തേ, ചിന്തിക്കുന്ന മനുഷ്യനെന്ന നിലക്ക് താങ്കള്‍ ഇതെങ്കിലും ചെയ്യേണ്ടതുണ്ട്. അസാധാരണമെന്നും വിപ്ളവകരമെന്നും തോന്നിക്കുന്ന ഈ പ്രസ്താവങ്ങളില്‍ കഴമ്പുണ്ടാവുമോ എന്ന ചിന്ത. ഉണ്ടെങ്കില്‍ താങ്കള്‍ക്കുകൂടി അവകാശപ്പെട്ട ഈ മനുഷ്യന്റെ മാതൃകയും സന്ദേശവും അറിയുകയെന്ന വെല്ലുവിളി ഏറ്റെടുക്കുക. താങ്കളുടെ ജീവിതത്തില്‍ ഒരു നവയുഗത്തിന്റെ തുടക്കമാവാം ഇത്. ഞങ്ങള്‍ താങ്കളെ ക്ഷണിക്കുന്നു; ഈ മഹാത്മാവിനെ-മുഹമ്മദിനെ-മനസ്സിലാക്കാന്‍.എങ്കില്‍ അദ്ദേഹത്തെപ്പോലൊരാള്‍ ഭൂമുഖത്ത് വേറെ ഉണ്ടായിട്ടില്ലെന്ന് നമുക്ക് ബോധ്യപ്പെടും. ഈ മഹദ് വ്യക്തിയുടെ മാതൃകയും അധ്യാപനങ്ങളും താങ്കളുടെ ജീവിതത്തെ കൂടുതല്‍ സുഖകരമാക്കട്ടെ!

ഇബ്റാഹീം (അ): നബി

ഇബ്റാഹീം (അ): നബിയും ഭരണാധികാരിയും
കെ.എം.സുലൈമാന്‍ മലപ്പുറംimages  sss

മുഴുവന്‍ ലോകര്‍ക്കും അനുഗ്രഹങ്ങള്‍ ഒരുക്കിവെച്ച നാട്ടിലേക്ക് അദ്ദേഹത്തേയും ലൂത്വിനേയും നാം രക്ഷപ്പെടുത്തി’ (ഖുര്‍ആന്‍ 21:71)
നംറൂദിന്റെ അഗ്നികുണ്ഡത്തില്‍ നിന്ന് ജീവനോടെ കയറിവന്ന ഇബ്‌റാഹീം നബിയോടൊപ്പം പത്‌നി സാറഃയും, സഹോദര പുത്രന്‍ ലൂത്വും അടങ്ങുന്ന മൂവര്‍ സംഘം ഉറില്‍ നിന്ന് പുറപ്പെട്ട് തങ്ങളുടെ പൂര്‍വികരുടെ നാടായ വടക്കന്‍ മെസെപ്പൊട്ടേമിയയിലെ ഹര്‍റാനില്‍ എത്തി. അവിടെ നിന്ന് ഫലസ്തീനിലേക്ക് തിരിച്ചു. ‘ഹിബ്‌റൂണി’ല്‍ താമസമാക്കുകയും ചെയ്തു. അധികം കഴിഞ്ഞില്ല, നംറൂദിന്റെ പതനം സംബന്ധിച്ച വാര്‍ത്ത ലഭിച്ചു. ബി.സി. മൂന്നാം സഹസ്രാബ്ദം അവസാനിക്കാനിരിക്കെ പ്രധാനപ്പെട്ട സംഭവമായിരുന്നു അത്.

ബി.സി രണ്ടാം സഹസ്രാബ്ദം മുതല്‍ പുതിയ ലോക സാഹചര്യം ഒരുങ്ങുന്നതിന്റെ മുന്നോടിയായി അതിനെ കണക്കാക്കാം. ആധുനിക നാഗരികത പിറവി എടുക്കുന്നതാണ് ചരിത്രത്തില്‍ നാമിവിടെ കാണുന്നത്. അതിനെ ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുന്ന മഹാശ്രമമാണ് ഇബ്രാഹീം നബിയുടേത്. ഇത് മനസ്സിലാവണമെങ്കില്‍ അന്നത്തെ നാഗരിക ലോകത്തിന്റെ ഹ്രസ്വചരിത്രം നമ്മു ടെ മുമ്പില്‍ ഉണ്ടായിരിക്കണം.
നംറൂദിന്റെ പതന ശേഷം മെസെപ്പൊട്ടേമിയയിലെ നാല്‍പതിലധികം വരുന്ന നഗരരാഷ്ട്രങ്ങള്‍ സ്വതന്ത്രഭരണകൂടങ്ങളായിത്തീര്‍ന്നു. മധ്യപൗരസ്ത്യദേശത്ത് ഇത്തരം നഗരരാഷ്ട്രങ്ങള്‍ തന്നെയാണ് അധികവും ഉണ്ടായിരുന്നത്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരല്ലാത്ത ഗോത്രങ്ങളാണ് വസിച്ചു വന്നിരുന്നത്. കിഴക്ക് സീനാ മരുഭൂമിയും, പടിഞ്ഞാറ് സഹാറാ മരുഭൂമിയും അടങ്ങുന്ന വിശാല ഭൂപ്രദേശങ്ങളുള്ള വലിയൊരു രാജ്യമായിരുന്നു ഈജിപ്ത്. അവിടെ ഫറോവാ വംശാവലിയിലെ 11-ാം രാജവംശമാണ് നിലവിലുണ്ടായിരുന്നത്. ദുര്‍ബലമായ അവരുടെ ഭരണത്തില്‍ പ്രവിശ്യാ പ്രഭുക്കള്‍ തങ്ങള്‍ക്ക് തോന്നിയ പോലെ അധികാരം നടത്തിക്കൊണ്ടിരുന്നു.
അക്കാലത്ത് രാജ്യങ്ങള്‍ തമ്മില്‍ ഊഷ്മള ബന്ധങ്ങള്‍ നിലനിന്നിരുന്നു. വന്‍തോതില്‍ ചരക്കുകളുടെ കയറ്റിറക്കുമതികള്‍ നടന്നുവന്നു. ഈജിപ്തിലും ഫലസ്ത്വീനിലും, യൂഫ്രട്ടീസ്, ടൈഗ്രീസ് തടങ്ങളിലും കാര്‍ഷിക വിഭവങ്ങള്‍ വളരെ ഉയര്‍ന്ന തോതിലാണ് വിളവ് നല്‍കിയിരുന്നത്. ആവശ്യം കഴിച്ച് അവിടങ്ങളില്‍ ധാരാളം മിച്ചമുണ്ടായിരുന്നു. ആവശ്യക്കാര്‍ക്ക് അത് എത്തിച്ചുകൊടുത്ത് അവര്‍ക്ക് ആവശ്യമുള്ളത് അവിടെ നിന്ന് വാങ്ങിക്കൊണ്ടുവന്നു. ഈജിപ്തില്‍ കാര്‍ഷിക വിഭവങ്ങള്‍ക്ക് പുറമെ സീനാ മരുഭൂമിയില്‍ സ്വര്‍ണത്തിന്റെയും, ചെമ്പിന്റെയും ഖനികള്‍ ഉണ്ടായിരുന്നു. ഇരുമ്പിന്റെ ഉപയോഗം അക്കാലത്ത് കണ്ടെത്തിയിരുന്നില്ല. ചെമ്പായിരുന്നു സാര്‍വത്രികമായി ഉപയോഗിച്ചു വന്നിരുന്ന ലോഹം. സ്വര്‍ണവും വെള്ളിയും അന്നും അപൂര്‍വ ലോഹങ്ങള്‍ തന്നെയായിരുന്നു. ഈജിപ്ത് ബഹുവിഭവസമ്പന്നമായ രാജ്യമാണ്. അവിടെ പണിത്തരങ്ങള്‍ക്ക് പറ്റിയ മരങ്ങള്‍ തീരെ ഉണ്ടായിരുന്നില്ല. ലബനാനിലെ ഇടതൂര്‍ന്ന കാടുകളില്‍ നിന്ന് വെട്ടിയെടുത്ത മരത്തടികള്‍ സിറിയന്‍ തുറമുഖമായ ബൈബ്ലോസില്‍ എത്തിച്ച് അവിടെ നിന്ന് കൂറ്റന്‍ പായക്കപ്പലില്‍ കയറ്റി മധ്യധരണ്യാഴിയിലൂടെ ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഒലിവെണ്ണയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ കപ്പലുകള്‍ കാലാവസ്ഥയും കാറ്റിന്റെ ഗതിയുമനുസരിച്ചാണ് സഞ്ചരിച്ചിരുന്നത്. അതിനാല്‍ ചിലപ്പോള്‍ പുറപ്പെട്ട് തിരിച്ചുവരാന്‍ മാസങ്ങളെടുക്കുമായിരുന്നു. ശില്പകലാ സിദ്ധികളും കൈവേലകളും സ്വായത്തമാക്കിയവരായിരുന്നു മെസെപ്പൊട്ടേമിയക്കാര്‍. അവര്‍ കാക്കസസ് പ്രദേശത്തുനിന്ന് ചെമ്പ് ഇറക്കുമതി ചെയ്ത് പലശില്‍പങ്ങളും ഉണ്ടാക്കി വന്നു. ഗുണമേന്മയോടുകൂടിയ പരുത്തി, കമ്പിളിത്തുണികള്‍ നെയ്‌തെടുത്തു. അവയ്‌ക്കെല്ലാം വിവിധ രാജ്യങ്ങളില്‍ കമ്പോളം കണ്ടെത്തി അവിടേക്ക് ക യറ്റുമതി നടത്തി. വലിയ തോതി ല്‍ ചരക്കുകടത്താ ന്‍ ആദായമാര്‍ഗ്ഗം ജലപാതകളാണ്. മെഡിറ്ററേനിയന്‍ കടല്‍, പേര്‍ഷ്യന്‍ ഉ ള്‍ക്കടല്‍, ചെങ്കടല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ്, നൈല്‍ നദികള്‍ എന്നിവയെല്ലാം പ്രധാന ജലഗതാഗത മാര്‍ഗങ്ങളാണ്. ഉള്‍നാടുകളില്‍ ചരക്ക് എത്തിച്ചിരുന്നത് പ്രധാനമായും കഴുതകളുടെ പുറത്തായിരുന്നു. മരുഭൂമിയില്‍ ഒട്ടകങ്ങളേയും ഉപയോഗപ്പെടുത്തിവന്നു. അറേബ്യന്‍ മരുഭൂമിയില്‍ നിന്ന് സുഗന്ധമുള്‍പ്പെടെ തൈലങ്ങളും കുന്തിരിക്കവും മൃഗങ്ങളുടെതോലും അതിന്റെ ഉല്‍പന്നങ്ങളും വഹിച്ചുകൊണ്ട് ഒട്ടകക്കൂട്ടങ്ങള്‍ നീണ്ടയാത്രക്ക് ശേഷം ഈജിപ്തിലെത്തിക്കൊണ്ടിരുന്നു. ഈജിപ്തില്‍ എല്ലാറ്റിനും കൂടിയവില ലഭിക്കുമെന്നാണ് പ്രചാരണം. അവിടെ ഇത്തരം വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അവവില്‍പന നടത്തി തിരിച്ചുപോകുമ്പോള്‍ ധാന്യങ്ങളും മറ്റു കാര്‍ഷിക വിഭവങ്ങളുമാണ് പ്രധാനമായും കൊണ്ടുപോയിരുന്നത്. മെസെപ്പൊട്ടേമിയയില്‍ നിന്ന് നൂറുക്കണക്കിന് കഴുതകളുടെ പുറത്ത് കരകൗശല വ സ്തുക്കള്‍, പരുത്തിത്തുണികള്‍, കമ്പിളികള്‍ എന്നിവയുമായി പുറപ്പെട്ട് വിവിധ നഗരങ്ങളില്‍ കച്ചവട സംഘങ്ങള്‍ എത്തിക്കൊണ്ടിരുന്നു. ഭരണം നടത്തിവന്ന നായകന്‍മാര്‍ ഇത്തരം വന്‍കിട കച്ചവടങ്ങളില്‍ പങ്കാളികളായിരുന്നു. കച്ചവടാഭിവൃദ്ധി മൂലം സാമ്പത്തിക മേഖലയില്‍ വലിയ പുരോഗതി കൈവന്നതോടെ ഭരണകൂടങ്ങളുടെ ഇടപെടല്‍ ഈ രംഗത്ത് അനിവാര്യമായി വന്നു. കച്ചവടത്തിനു ചിലപൊതു നിയമങ്ങള്‍ ഉണ്ടായി. കച്ചവട സംഘങ്ങള്‍ ഏതുരാജ്യത്താണോ എത്തുന്നത് അവിടത്തെ ഭരണകൂടത്തിന്റെ ചുമതലയാണ് അവരുടെ സംരക്ഷണം. അതില്‍ വീഴ്ചവരുത്തുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമായിരുന്നു. അതിനാല്‍ വീഴ്ചകള്‍ വരാതിരിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിച്ചുവന്നു. അതുപോലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഭരണകൂടങ്ങള്‍ പരമാവധി ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു.
ചരക്കുകള്‍ക്ക് പകരം ചരക്കുകള്‍ എന്നതുമാറി സ്വര്‍ണത്തിന്റെ യും വെള്ളിയുടെയും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കുക എന്ന സാമ്പത്തിക പരിഷ്‌കാരമാണ് ആദ്യം നി ലവില്‍ വന്നത്. വി ലകൂടിയ ഇത്തരം ലോഹങ്ങളുടെ പരിമാണങ്ങള്‍ കൊണ്ടുനടക്കാന്‍ ഒതുക്കമുള്ളതാണ്. എന്നാല്‍ സുരക്ഷിതത്വം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി. ഭരണകൂടങ്ങള്‍ ഓ രോ പ്രദേശത്തും സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നുവെങ്കിലും തങ്ങളുടെ നിയന്ത്രണ പരിധിക്കപ്പുറത്ത് വഴിക്കൊള്ള സംഘങ്ങള്‍ക്ക് വിലപിടിച്ച ഈ ലോഹങ്ങള്‍ കൊള്ളയടിക്കാന്‍ സൗകര്യപ്രദമായിത്തീര്‍ത്തു. പുതിയ സഹസ്രാബ്ദത്തില്‍ അതിനുള്ള പരിഹാരവും കണ്ടെത്തി. ചരിത്രത്തില്‍ അതേ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് കാണുക:
‘ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരുന്നത് ജാമ്യചീട്ടുകള്‍ (Letter of credit) എന്ന് പറയുന്ന ഏര്‍പാടിലൂടെയാണ്. വ്യാപാര മാര്‍ഗത്തില്‍ അംഗീകൃത ഏജന്‍സികള്‍ ഈ വ്യവസ്ഥയെ സുഗമമാക്കി. കുറേ ധാന്യങ്ങള്‍ വില്‍ക്കാനായി ഇറങ്ങുന്ന കച്ചവടക്കാരന്‍ തന്റെ വഴിയില്‍ എവിടെയെങ്കിലും വെച്ച് അത് വില്‍ക്കുന്നു. അതിന് പകരം ചെമ്പിലോ, ഒരു വേള വെള്ളിയിലോ രേഖപ്പെടുത്തിയ ഒരു രസീതുവാങ്ങുന്നു. അതില്‍ രേഖപ്പെടുത്തിയ വിലയുള്ള സാധനങ്ങള്‍ അവിടെനിന്നോ മറ്റോ അവന്ന് വാങ്ങാന്‍ കഴിയുന്നു. അവയാത്രക്കിടയില്‍ തന്നെ എവിടെയെങ്കിലും വെച്ച് നല്ല ലാഭത്തിന് മറുകച്ചവടം ചെയ്യാനും അവന്ന് കഴിയും. അതുപോലെ തനിക്ക് കിട്ടിയ പ്രോമിസറി നോട്ടിലെ തുക ഈടാക്കാന്‍ അതില്‍ നിര്‍ദ്ദേശിച്ച ചരക്കുകള്‍ ഇല്ലെങ്കില്‍ ഏതെങ്കിലും ചരക്കുകള്‍ വാങ്ങിയിട്ടു വേണമെന്നില്ല. വഴിയില്‍ ലാഭത്തിന് വില്‍ക്കാന്‍ കഴിയുന്ന ഏതെങ്കിലും മറ്റു ചരക്കുകള്‍ നല്‍കാമെന്ന് പ്രതിജ്ഞ ചെയ്യുന്ന വേറൊരു പ്രമാണത്തിന്റെ രൂപത്തിലായാലും മതി. നാണയ വ്യവസ്ഥകള്‍ അന്നില്ലായിരുന്നതിനാല്‍ രാജ്യാതിര്‍ത്തികളില്‍ വിദേശവിനിമയം ഒരു പ്രശ്‌നമായിരുന്നില്ല. ചരക്കുവിലയില്‍ അധിഷ്ഠിതമായ പഴയ കാലത്തെ കടലാസ് നാണയങ്ങള്‍ക്കുപകരംഏജന്റുമാരുടെ ആവശ്യത്തിന് എഴുതി നല്‍കപ്പെട്ടിട്ടുള്ള ഇത്തരം ഫലകങ്ങള്‍ തന്റെ രാജ്യത്തുനിന്ന് വളരെയകലെ കിടക്കുന്ന പ്രദേശങ്ങളുമായി വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അടിസ്ഥാനമായി ഗണിക്കപ്പെട്ടു.” (മാനവചരിത്രം പേജ്: 635)
ഇപ്പോള്‍ ഉപയോഗിക്കുന്ന ചെക്കിന്റെയും, ഡ്രാഫ്റ്റിന്റെയും പ്രാഗ്‌രൂപമായിരുന്നു ജാമ്യചീട്ടുകള്‍. ആധുനിക കാലത്തെ വ്യാപാര പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രാന്തരീയ ബന്ധങ്ങളുടെയും നാന്ദികുറിച്ച ബി.സി. രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കമാണ് നാം ചരിത്രത്തില്‍ കാണുന്നത്. മധ്യപൗരസ്ത്യ ദേശത്ത് അഭിവൃദ്ധിപ്പെട്ടുവരുന്ന വ്യാപാര ഭൂപടത്തില്‍ ഫലസ്ത്വീന്ന് മര്‍മ സ്ഥാനമാണുണ്ടായിരുന്നത്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമ ഭൂമിയാണ് ആ പ്രദേശം. തെക്ക് അറേബ്യയില്‍ നിന്ന് ഈജിപ്തിലേക്കും മെസെപ്പൊട്ടേമിയയിലേക്കും തിരിക്കുന്നവരുടെ യാത്രാപഥം ഇതിലൂടെയായിരുന്നു. കച്ചവട സംഘങ്ങള്‍ ഹിബ്‌റൂണില്‍ വന്നിറങ്ങി. തങ്ങളുടെ കെട്ടും ഭാണ്ഡങ്ങളും അഴിച്ചുവെച്ച് വിശ്രമിച്ചശേഷം സീനാ മരുഭൂമി കടക്കാന്‍ തയ്യാറെടുത്ത് പുറപ്പെടുകയായിരുന്നു രീതി. അതുപോലെ മരുഭൂമി കടന്നുവരുന്നവരും വിശ്രമിച്ച് തുടര്‍യാത്ര ചെയ്തിരുന്നതും അവിടെ നിന്നാണ്. ഈ കവലയിലാണ് ഇബ്രാഹീം നബി താമസിച്ചിരുന്നത്. ജീവിതസന്ധാരണത്തിന് കാലികളെ വളര്‍ത്തുന്നതില്‍ അദ്ദേഹം ഏര്‍പ്പെട്ടു. അവ പെറ്റുപെരുകുന്നതിനനുസരിച്ച് പരിപാലിക്കാന്‍ വേണ്ട പരിചാരകരെയും നിയമിച്ചുവന്നു. അഗതികളെയും അശരണരേയും പാവങ്ങളേയും ലോഭമില്ലാതെ സഹായിച്ചുകൊണ്ടിരുന്നു. അയല്‍ക്കാരോടും നാട്ടുകാരോടും ഇണങ്ങിയുള്ള പെരുമാറ്റവും ഉത്തമവും ഗുണകാംക്ഷാപൂര്‍വമായ ഇടപെടലും അദ്ദേഹത്തെ കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കിത്തീര്‍ത്തു. ഉറിലെ അഗ്നിസംഭവം അവര്‍ നേരത്തെ അറിഞ്ഞിരുന്നതാണ്. അതിലെ നായകനാണ് ഇദ്ദേഹമെന്ന് അറിയാന്‍ ഇടയായതോടെ ഗൗരവാര്‍ഹമായ സ്ഥാനം അദ്ദേഹത്തിന് നാട്ടുകാര്‍ക്കിടയിലുണ്ടായി. പ്രാരംഭത്തില്‍ ഇത്തരം സൗഹൃദബന്ധങ്ങള്‍ ഉറപ്പിച്ച ശേഷം ഏറ്റവും സുപ്രധാനമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ആരംഭിച്ചു. ഹിബ്‌റൂണിലെ ആളുകളാകട്ടെ,അവര്‍ തുറന്ന മനസ്ഥിതിക്കാരായിരുന്നു. സത്യത്തിന്റെ സന്ദേശം കേള്‍ക്കേ അവര്‍ ക്രമേണ ആ മാര്‍ഗത്തിലേക്ക് കടന്നു വന്നു. വരുന്നവരെ സംഘടിപ്പിച്ചു നിര്‍ത്തിയും ശിക്ഷ ണശീലങ്ങള്‍ നല്‍കിയും മാതൃകാ യോഗ്യരായി അവരെ മാറ്റിയെടുക്കുകയായിരുന്നു. അവര്‍ പ്രവര്‍ത്തന സജ്ജമാകുന്നതിനനുസരിച്ച് ഇസ്‌ലാമിക വൃത്തം വികസിച്ചുകൊണ്ടിരുന്നു. ഹിബ്‌റൂണ്‍ ക്രമേണ ഇസ്‌ലാമിന്റെ കേന്ദ്രമായി മാറി. അവിടുത്തെ നേതൃത്വം ഇബ്രാഹീം നബിയില്‍ വന്നുചേര്‍ന്നു.
‘നമ്മുടെ നിര്‍ദ്ദേശാനുസരണം നാം അവരെ നേര്‍വഴി കാണിച്ചുകൊടുക്കുന്ന നേതാക്കന്‍മാരാക്കി. നാമവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനും നമസ്‌കാരം നിഷ്ഠയോടെ നിലനിര്‍ ത്താനും സക്കാത്ത് നിര്‍വഹിക്കാനും നിര്‍ദ്ദേശം നല്‍കി. അവരൊക്കെ നമുക്ക് വഴിപ്പെട്ടുജീവിക്കുന്നവരായിരുന്നു. (അല്‍ അമ്പിയാഅ്:73)
ഇബ്‌റാഹീം നബിയേയും പുത്രപൗത്രന്‍മാരായ ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി എന്നിവരേയും നേര്‍വഴി കാണിക്കുന്ന നേതാക്കന്‍മാരാക്കി എന്നാണ് ഖുര്‍ആന്‍ (21: 73) ഇവിടെ പറഞ്ഞിരിക്കുന്നത്. ആത്മീയ നേതൃത്വം അവര്‍ക്കായിരുന്നുവെന്നും ഭൗതികകാര്യങ്ങള്‍ക്ക് മറ്റൊരു ഭരണാധികാരി അവര്‍ക്കുണ്ടായിരുന്നുവെന്നും കരുതേണ്ടതില്ല. അക്കാലത്ത് ആ പ്രദേശങ്ങളിലൊന്നും അത്തരം ഏതെങ്കിലും ഭരണാധികാരികളെക്കുറിച്ച സൂചനകളൊന്നുംചരിത്രത്തിലില്ല. നമസ്‌കാരവും സകാത്തും നടപ്പില്‍ വരുത്തേണ്ടതും നല്ല കാര്യങ്ങള്‍ ചെയ്യേണ്ടതും ഇസ്‌ലാമിക ഭരണകൂടത്തിന്റെ പ്രഥമ ബാധ്യതയാണ്. അതിനുള്ള കല്‍പനകളാണ് പ്രസ്തുത സൂക്തത്തില്‍ അ ല്ലാഹു അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഖുര്‍ആന്‍ മറ്റൊരിടത്ത് വ്യക്തമാക്കുന്നത് കാണുക.
‘നാം ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്‌കാരം നിലനിര്‍ത്തുകയും, നല്ലതുകല്‍പ്പിക്കുകയും, തിയ്യത് വിരോധിക്കുകയും ചെയ്യുന്നവരത്രെ അവര്‍. സകല സംഗതികളുടെയും അന്തിമപരിണതി അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു’. (അല്‍ ഹജ്ജ്: 4)
ഇസ്‌ലാമിക ഭരണകൂടങ്ങള്‍ പരിഗണനക്കെടുക്കേണ്ടുന്ന എക്കാലത്തേക്കുമുള്ള നടപടികളാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നമസ്‌കാരവും സകാത്തും നിര്‍വഹിക്കുന്നതോടെ പടിപടിയായി നന്മകള്‍ സ്ഥാപിക്കുകയും തിന്മകള്‍ നിരോധിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക വ്യവസ്ഥ അപ്രകാരമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. അങ്ങനെയുള്ള ഒരു വ്യവസ്ഥ സ്ഥാപിക്കുന്ന ചുമതല അല്ലാഹു പ്രവാചകന്‍മാര്‍ക്ക് നിശ്ചയിച്ചിട്ടുണ്ട് എന്ന് ഖുര്‍ആനില്‍ കാണാം.
‘നിശ്ചയമായും നാം നമ്മുടെ ദൂതന്‍മാരെ തെളിഞ്ഞ തെളിവുകളുമായി നിയോഗിച്ചിരിക്കുന്നു. അവരോടൊപ്പം വേദവും തുലാസും അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യര്‍ നീതി നിലനിര്‍ത്താന്‍. നാം ഇരുമ്പും ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറെ ആയോധനശക്തിയും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്.’ (അല്‍ഹദീദ്: 25)
പ്രവാചകന്‍മാര്‍ തങ്ങളുടെ പ്രബോധനത്തില്‍ ആകൃഷ്ടരായവരെ സംഘടിപ്പിക്കുകയും സംസ്‌കരിച്ച് പ്രവര്‍ത്തന സജ്ജരാക്കുകയും ചെയ്യുന്നു. ജനതക്ക് നേതൃത്വം നല്‍കുന്നതിനുള്ള സാഹചര്യം സംജാതമാകുമ്പോള്‍ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അവര്‍ നടപ്പില്‍ വരുത്തുന്നു. നീതി നിലനിര്‍ത്തുന്നതിനുള്ള സംവിധാനങ്ങള്‍ അവര്‍ ഒരുക്കുന്നു. പരിധി ലംഘിക്കുന്നവരെ നിലക്കുനിര്‍ത്താന്‍ അവര്‍ ശക്തിസംഭരിക്കുന്നു.
മൂപ്പതാമത്തേയോ മുപ്പത്തഞ്ചാമത്തേയോ വയസ്സിനിടയിലാണ് ഇബ്‌റാഹീം നബി ഹിബ്‌റൂണില്‍ വന്ന് താമസമാക്കിയത്. പിന്നീട് മരണം വരെ അവിടെത്തന്നെയായിരുന്നു താമസം. ഒരു നൂറ്റാണ്ടിലേറെ കാലം അദ്ദേഹം ആ നഗരത്തെത്തന്നെയായിരുന്നു തന്റെ കേന്ദ്രമാക്കിയത് എന്നുമനസ്സിലാകുന്നു. ഹിബ്‌റൂണിന്ന് അകലെ കിഴക്കുഭാഗത്ത് ബൈത്തുല്‍ ഐന്‍, പടിഞ്ഞാറ് ‘ബീര്‍ശുബഅ്’ എന്നീ നഗരങ്ങളും പ്രബോധന കേന്ദ്രങ്ങളായിരുന്നു എന്ന് ചരിത്രത്തില്‍ കാണുന്നു. അതോടൊപ്പം അദ്ദേഹം മരണാസന്നനായപ്പോള്‍ അറേബ്യയില്‍ മൂത്തമകന്‍ ഇസ്മാഈല്‍ നബിയേയും വടക്കന്‍ അറേബ്യയില്‍ പത്‌നി ഖത്തൂറാ യില്‍ ഉണ്ടായ മക്കളില്‍ മിദ്യയാനെ മദ്‌യനിലും ഫലസ്ത്വീന്‍, സിറിയഃ എന്നീ പ്രദേശങ്ങളുടെ ചുമതല ഇസ്ഹാഖ് നബിയേയും ഏല്‍പിച്ചു എന്നും ചരിത്രം പറയുന്നു. ഫലസ്ത്വീന്‍, സിറിയഃ എന്ന പ്രദേശങ്ങളുടെ ചുമതല ഇസ്ഹാഖ് നബിക്ക് ശേഷം യഅ്ഖൂബ് നബിക്കായിരുന്നുവെന്ന് മേലുദ്ധരിച്ച ഖുര്‍ആന്‍ സൂക്തം അല്‍ അമ്പിയാഅ്:73 ല്‍ സൂചനയുണ്ട്. ബി.സി. 1700 ലാണ് ഇടയരാജാക്കന്‍മാര്‍ ഈജിപ്തിന്റെ അധികാരം പിടിച്ചടക്കുന്നത്. ഇവര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് യൂസുഫ് നബി അവിടെ അധികാരമേല്‍ക്കുന്നത്. അതിനുശേഷം യഅ്ഖൂബ് നബി വാര്‍ധക്യസഹജമായ അവശതമൂലം യൂസുഫ് നബിയുടെ കൂടെ താമസമാക്കുകയുണ്ടായി. അക്കാലത്ത് ഈജിപ്തിന്റെ കിഴക്കെ അതിര്‍ത്തി ഫലസ്തീനിലെ ഗസ്സഃ വരെയായിരുന്നു. ഫലസ്ത്വീനും സിറിയഃയുമായുള്ള ഈജിപ്തിന്റെ ബന്ധം വെച്ച് നോക്കുമ്പോള്‍ പിന്നീട് യുസുഫ് നബി ആ രാജ്യത്തിന്റെ ചുമതല കൂടി ഏറ്റെടുത്തു എന്ന് നിഗമനത്തിലെത്തുന്നത് തെറ്റാവുകയില്ല. ഏതായാലും മൂന്നുനൂറ്റാണ്ടെങ്കിലും ഫലസ്ത്വീന്‍-സിറിയാ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഈ പ്രവാചകന്‍മാര്‍ നേതൃത്വം നല്‍കിയിരുന്നു എന്ന് വ്യക്തമാകുന്നു.
ഫലസ്ത്വീനില്‍ പ്രവാചകന്‍മാരുടെ നേതൃത്വം ഇബ്‌റാഹീം നബിയില്‍ നിന്ന് ആരംഭിക്കുന്നു. അല്ലാഹു ആ പ്രവാചകവര്യന് ഗ്രന്ഥം നല്‍കിയെന്ന് ഖുര്‍ആനില്‍ കാണാം. നീതി നിലനിര്‍ത്താന്‍ ആവശ്യമായ നിയമശാസനകള്‍ അതില്‍ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ആധുനിക ചരിത്രഗ്രന്ഥങ്ങളില്‍ അന്നത്തെ മധ്യപൗരസ്ത്യദേശത്തെക്കുറിച്ചുള്ള വിവരണം.
‘ഈ കാര്യങ്ങളെ കുറിച്ച യഥാരീതിയിലുള്ള വിവരണം തന്ന മധ്യപൂര്‍വ ദേശജനതയില്‍ മാത്രം ഒതുങ്ങിനിന്നുകൊണ്ട,് ആധുനികനാഗരികതയ്ക്കുസമാനമായ ഒരു നിയമസങ്കല്‍പം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ബി.സി. രണ്ടാം സഹസ്രാബ്ദകാലങ്ങളിലെ ജനത അവര്‍ വളരെയധികം മുന്നോട്ടുപോയിരുന്നതായി നമുക്ക് കാണാന്‍ കഴിയുന്നു. അവര്‍ മുന്നോട്ടുവെച്ച കാലടികള്‍ അനിച്ഛാപൂര്‍വ്വം താല്‍കാലികവും ഏകീകൃതമല്ലാത്തവയും ആയിരുന്നു. നാഗരികത പൊതുവെ എത്തിച്ചേര്‍ന്ന നിലവാരം വെച്ചുനോക്കുമ്പോള്‍ അവരുടെ നീതിന്യായ വ്യവസ്ഥകള്‍ പ്രാകൃതവും ഒരുവേള മ്ലേഛവും ആയിരുന്നിരിക്കാം. ദേശീയസ്വഭാവത്തെയും, ദേശീയഭരണകൂടത്തിന്റെ രൂപത്തെയും ആശ്രയിച്ച് അന്ന് പുരോഗമനപരവും പാശ്ചാത്ഗമനവും ഉണ്ടായിരുന്നെന്നും വരാം. ഒരു ജനതയും നിയമസിദ്ധാന്തത്തെ സാകല്യേന ഗ്രഹിച്ചിരുന്നില്ല. പക്ഷേ പലജനസമൂഹങ്ങളും അതിലേക്ക് ആവശ്യമായ എന്തൊക്കെയോ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതു കൊണ്ട് ആ നിയമത്തിന് ഒരു ധാര്‍മികാടിസ്ഥാനവും ഒരു ദൈവികാംശവുമുണ്ട്. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നിയമപാലനം മൂലം ക്രമസമാധാനവും യുക്തിപൂര്‍വമായ നീതിയും പൗരന്‍മാര്‍ തമ്മില്‍ നിഷ്‌കളങ്കമായ സൗഭ്രാത്രവും ഉറപ്പുവരുത്തുകയാണല്ലോ രാഷ്ട്രത്തിന്റെ കര്‍ത്തവ്യം. വ്യക്തിയുടെ അവകാശങ്ങളും പൊതുതാത്പര്യവും തമ്മില്‍ സമരസപ്പെടണം. നീതിനിര്‍വഹണം സ്വകാര്യവ്യക്തിയുടെതല്ല രാഷ്ട്രത്തിന്റെ മാത്രം കാര്യമാണ്. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കല്‍പിക്കുമ്പോള്‍ പ്രതികാര ബുദ്ധിയല്ല, കുറ്റംകൊണ്ട് ഉണ്ടാകുന്ന ദോഷത്തെ പരിഹരിക്കലും സമൂഹസന്തുലിതത്വവുമാണ് പരിഗണിക്കേണ്ടത്. പ്രാകൃത ദിശയില്‍ വര്‍ത്തിച്ചിരുന്ന മനുഷ്യന്ന് വിദൂരമായിരുന്ന ഈ ആശയങ്ങള്‍ രണ്ടാം സഹസ്രാബ്ദത്തിലെ നിയമനിര്‍മാതാക്കള്‍ ഏതോ ഘട്ടത്തില്‍ മനസ്സിലാക്കി’ (മാനവചരിത്രം പേജ്: 515).
ധാര്‍മികാടിത്തറയോടുകൂടിയതും ദൈവികാംശമുള്ളതും ആധുനിക ലോകത്തോട് സമാനമായതുമായ നിയമസംഹിത (അന്നത്തെ മനുഷ്യരുടെ വൈജ്ഞാനിക നിലവാരമനുസരിച്ച് അവര്‍ക്ക് ചിന്തിച്ച് ഉണ്ടാക്കാന്‍ അസാധ്യമായത്) ബി.സി. രണ്ടാം സഹസ്രാബ്ദത്തില്‍ മധ്യ പൗരസ്ത്യദേശത്ത് ഉണ്ടായിരുന്നുവെന്ന ചരിത്ര വിവരണം ഖുര്‍ആനിന്റെ ചരിത്രസൂചനകള്‍ക്കനുസൃതമാണ്. രാഷ്ട്രഘടനയുടെ അടിസ്ഥാനങ്ങളിലൊന്നാണ് നിയമസംഹിത. രാഷ്ട്രം ഉണ്ടെങ്കിലേ നിയമസംഹിതയുടെ ആവശ്യംതന്നെ ഉണ്ടാവുകയുള്ളൂ. അത് നടപ്പാക്കാന്‍ അധികാരവും ഭരണകൂടവും ഉണ്ടായിരിക്കുകയും വേണം. ലംഘിക്കുന്നവരെ കൈകാര്യം ചെയ്യാന്‍ വേണ്ട നിയമപാലകരും ആവശ്യമാണ്. ഈജിപ്തിന്റെയും മെസെപ്പൊട്ടേമിയയുടെയും നിയമസംഹിതകളെക്കുറിച്ച് പ്രതിപാദിച്ച ശേഷമാണ് ഈ ചരിത്രവിവരണമെന്നതിനാല്‍ ഇത് ഫലസ്ത്വീന്‍, സിറിയഃ, മറ്റു അറേബ്യന്‍ പ്രദേശങ്ങള്‍ എന്നീ നാടുകളെ കുറിക്കുന്നു. ഇബ്‌റാഹീം നബി (സ)യുടെ നേരിട്ടു ള്ള നിയന്ത്രണം ഈ നാടുകളെ ചൂഴ്ന്നുനിന്നിരുന്നുവെന്നര്‍ഥം.
അഭ്യാസികളായ കുറേ ആളുകള്‍ ഇബ്‌റാഹീം നബിയോടൊത്ത് ഹിബ്‌റൂണില്‍ ഉണ്ടായിരുന്നുവെന്ന് ബൈബിള്‍ ഉല്‍പത്തി 14-ാം അദ്ധ്യായത്തില്‍ കാണാം. മെസെപ്പൊട്ടേമിയയില്‍ നിന്ന് സോദോം ആക്രമിക്കാന്‍ വന്ന നാലുരാജാക്കന്‍മാരുടെ സൈന്യങ്ങളെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്ത അവര്‍ സൈനികരായിരുന്നുവെന്ന് വരുന്നു. അവരെ ഒരുക്കി നിര്‍ത്തിയ ത് രാജ്യത്തിന്റെ ആഭ്യന്തര നിയന്ത്രണത്തിനും വൈദേശിക ഭീഷണികളെ നേരിടുന്നതിനുമായിരുന്നു. രാഷ്ട്ര ഘടനയില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ സംവിധാനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നതായി കാണാം. ‘ഇബ്‌റാഹീം നബിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഇസ്‌ലാമിക രാഷ്ട്രം’ എന്ന് ഇതിനെ പരിചയപ്പെടുത്തുന്നതിന് പരിമിതികളൊന്നും കാണുന്നില്ല. ആംഗലഭാഷയില്‍ സ്റ്റേറ്റ് അഥവാ ‘രാഷ്ട്രം’ എന്ന സംജ്ഞക്ക് ആധുനിക രാഷ്ട്രമീമാംസകര്‍ നല്‍കിയ നിര്‍വചനങ്ങളില്‍ ചെറിയ അഭിപ്രായാന്തരങ്ങള്‍ കാണാം. എന്നാല്‍ പൊതുവെ അഞ്ച് ഘടകങ്ങള്‍ രാഷ് ട്രത്തിന് ഉണ്ടായിരിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു.
1. സംഘടനാ ഘടകം (Organising Structure)
2. ബഹുജനം (The Common People)
3. ഭരണകൂടം (The Government)
4. അധികാരം (Power)
5. ഭരണഘടന (Constituition)
അന്നത്തെ നഗരരാഷ്ട്രങ്ങള്‍ക്കനുസരിച്ച് ഹിബ്‌റൂണിലാണ് ഇബ്‌റാഹീം നബിയുടെ പ്രവര്‍ത്തനങ്ങളാരംഭിക്കുന്നത് . ക്രമേണ ഫലസ്ത്വീനും, സിറിയഃയും ഭൂപരിധിയുള്ള രാഷ്ട്രമായിത്തീര്‍ന്നു. കാലാന്തരത്തില്‍ അറേബ്യയും അതിനോടുചേര്‍ക്കപ്പെട്ടു. ആ രാജ്യങ്ങളില്‍ നിയമനിര്‍മാണത്തിന് വേണ്ട അധികാരശക്തിയോടുകൂടിയ സംവിധാനങ്ങള്‍ ഇബ്‌റാഹീം നബിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. നിര്‍ണിതമായ നിയമസംഹിതയും അവിടെ കാണുന്നു. ഇതാണ് അന്നത്തെ മധ്യപൗരസ്ത്യ ദേശത്തെക്കുറിച്ച ചരിത്രപഠനത്തില്‍ നിന്ന് മനസ്സിലാകുന്നത്.
ഹിബ്‌റൂണ്‍ തലസ്ഥാനമാക്കി ഭരണ കാര്യങ്ങള്‍ ശരിക്കുനടത്തിവന്നിരുന്നതോടൊപ്പം രാഷ്ട്രാന്തരീയ തലത്തില്‍ സഹവര്‍ത്തിത്ത്വത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ഇബ്‌റാഹീം നബി നേതൃത്വം നല്‍കിയിരുന്നു. വ്യാപാര വ്യവസായ വികസനത്തിന്റെ പുതുയുഗപ്പിറവിയില്‍ ആ കാര്യങ്ങളില്‍ ഉണ്ടായിരിക്കേണ്ട നീതി പൂര്‍വമായ പെരുമാറ്റ മര്യാദകള്‍ ജനങ്ങളെ പഠിപ്പിച്ചു. കച്ചവട കരാറുകള്‍, ഇടപാടുകളിലെ എഴുത്തും സാക്ഷ്യവുമെല്ലാം അതില്‍ പെടുന്നു. പുതുയുഗപ്പിറവിയില്‍ ഇസ്‌ലാമിക പ്രബോധനത്തിന് സാര്‍വലൗകികമായ പ്രവര്‍ത്തനരീതികള്‍ ആവിഷ്‌കരിച്ചു. ഹിബ്‌റൂണില്‍ എത്തുന്ന വിവിധരാജ്യങ്ങളിലെ കച്ചവടസംഘങ്ങളെ സമീപിച്ചു. അവരേയും അവര്‍ പ്രതിനിധീകരിക്കുന്ന ജനതയേയും മനസ്സിലാക്കി. അവര്‍ക്ക് അല്ലാഹുവിന്റെ സന്ദേശം കേള്‍പ്പിച്ചു. അവരെ ത്യാഗമാര്‍ഗത്തിലേക്ക് ക്ഷണിച്ചു. അവരുമായുള്ള പ്രബോധന ബന്ധങ്ങള്‍ വളരുന്നതിനനുസരിച്ച് ആ നാടുകള്‍ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. അങ്ങനെ നിരന്തരമായ പ്രവര്‍ത്തനങ്ങളും നിര്‍ണിതമായ പരിപാടികളുമായി ഇബ്‌റാഹീം നബി ഫലസ്ത്വീനില്‍ പ്രവര്‍ത്തിച്ചുവന്നു.

(ii) ഹൂദ്‌നബി

civ

നൂഹ്ജനതയുടെ സന്താനപരമ്പരയില്‍ പെട്ട ആദ് സമുദായത്തിലേക്ക് ഇസ്‌ലാമിക പ്രബോധനാര്‍ഥം നിയോഗിക്കപ്പെട്ട ദൈവദൂതനാണ് ഹൂദ്‌നബി. ഹിജാസിന്റെയും യമന്റെയും യമാമഃയുടെയും മധ്യേ റുബ്ഉല്‍ ഖാലിക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അഹ്ഖാഫ് പ്രദേശമായിരുന്നു ആദ് സമുദായത്തിന്റെ ആസ്ഥാനം. ഉന്നതമായൊരു ഭൗതിക സംസ്‌കാരത്തിന്റെ ഉടമകളായിരുന്നു അവര്‍. ആദ് സമുദായം തങ്ങള്‍ക്ക് ലഭിച്ച ഭൗതികാനുഗ്രഹങ്ങളില്‍ മതിമറന്നുകൊണ്ട് ദൈവധിക്കാരികളായി മാറിയപ്പോഴാണ് അവരിലേക്ക് ഹൂദ്‌നബി ദൈവദൂതുമായി വരുന്നത്. അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച ആദ് സമുദായത്തിന്റെ മുഖ്യ തിന്മകള്‍ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയിങ്ങനെ വായിക്കാം:
1. അല്ലാഹുവിനെ ആരാധിക്കുന്നതിന് പകരം അവനില്‍ പങ്ക്‌ചേര്‍ക്കുകയും വിഗ്രഹാരാധനയില്‍ വ്യാപൃതരാവുകയും ചെയ്തു. പല പേരുകളിലുമുള്ള പ്രതിഷ്ഠകളെയാണവര്‍ പൂജിച്ചിരുന്നത്. അതിനാല്‍ ഹൂദ് അവരോട് പറഞ്ഞു.

وَإِلَىٰ عَادٍ أَخَاهُمْ هُودًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ (هود:50)

(എന്റെ സമുദായമേ, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് ഒരാരാധ്യനുമില്ല. നിങ്ങള്‍ പൂജിക്കുന്ന വിഗ്രഹങ്ങളെല്ലാം നിങ്ങളുടെ വ്യാജനിര്‍മിതിയത്രെ. – ഹൂദ് 50)
ഹൂദ്‌നബിയുടെ ഈ പ്രബോധനത്തോട് നിഷേധാത്മകമായാണ് ജനത പ്രതികരിച്ചത്. ധിക്കാരപൂര്‍വം അവര്‍ ചോദിച്ചു:

قَالُوا أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ (الأحقاف:22)

(ഞങ്ങളുടെ ദൈവങ്ങളില്‍നിന്ന് ഞങ്ങളെ വ്യതിചലിപ്പിക്കാനാണോ നീ വന്നത്. ശരി, നീ സത്യവാദിയാണെങ്കില്‍ നീ ഞങ്ങളെ താക്കീത് ചെയ്യുന്ന ശിക്ഷയിങ്ങ് കൊണ്ടുവരിക. – അഹ്ഖാഫ് :22).
2. ഭൗതിക പ്രമത്തതയായിരുന്നു ആദ് സമൂഹത്തിന്റെ രണ്ടാമത്തെ തിന്മ. സുഖാഡംബരങ്ങളില്‍ ആമഗ്നരായിത്തീര്‍ന്ന അവര്‍ പുനരുത്ഥാനത്തെയും പരലോകത്തെയും നിഷേധിച്ചു തനി ഭൗതികന്മാരായിത്തീര്‍ന്നു. പ്രത്യേകിച്ചും അവരിലെ നേതാക്കളും പ്രമാണികളും. ജനങ്ങളുടെ മേല്‍ പരമാധികാരം വാണിരുന്ന പ്രമാണിമാരും സുഖലോലുപരുമായ ഈ പ്രധാനികള്‍ക്ക് തങ്ങളുടെ നില ഭദ്രമാക്കാന്‍ പ്രവാചകനെയും പരലോകത്തെയും നിഷേധിക്കേണ്ടത് അനിവാര്യമായിരുന്നു. അവരാകട്ടെ ഹൂദ് നബിയുടെ പ്രബോധനത്തെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു.

قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ (الأعراف: 66)

(അദ്ദേഹത്തിന്റെ സമുദായത്തിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിശ്ചയം, നീ വിഡ്ഢിത്തത്തില്‍ പെട്ടതായാണ് ഞങ്ങള്‍ കാണുന്നത്. നീ വ്യാജവാദിയാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. – അല്‍അഅ്‌റാഫ് : 66)
ജനങ്ങളുടെ മേല്‍ പരമാധികാരികളായി വാഴുന്ന പ്രമാണിമാരുടെ പിടിത്തത്തില്‍നിന്ന് അവരെ മോചിപ്പിച്ച് അല്ലാഹുവിന്റെ പരമാധികാരത്തിന്‍ കീഴില്‍ കൊണ്ടുവരികയായിരുന്നു ഹൂദ്‌നബിയുടെ പ്രബോധനത്തിന്റെ ഒരു ലക്ഷ്യം. എന്നാല്‍ എക്കാലത്തെയും സാധാരണ മനുഷ്യരെപ്പോലെ ആദ് സമുദായവും തങ്ങളുടെ മേല്‍ അതിക്രമം അഴിച്ചുവിടുന്ന അധികാരികളെ പിന്തുണക്കുകയാണുണ്ടായത്.

وَتِلْكَ عَادٌ ۖ جَحَدُوا بِآيَاتِ رَبِّهِمْ وَعَصَوْا رُسُلَهُ وَاتَّبَعُوا أَمْرَ كُلِّ جَبَّارٍ عَنِيدٍ (هود: 59)

(അവരത്രെ ആദ് സമുദായം. അവര്‍ തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തം നിഷേധിച്ചു. അവര്‍ ദൂതന്മാരുടെ കല്പനകള്‍ ലംഘിച്ചു. ധിക്കാരികളും സ്വേഛാധിപതികളുമായ നേതാക്കന്‍മാരുടെ കല്പനകള്‍ പിന്തുടരുകയും ചെയ്തു. – ഹൂദ്:59)
ആദ് സമൂഹത്തിലെ പ്രമാണികള്‍ സുഖലോലുപരായി കഴിയാനും പൊങ്ങച്ച പ്രകടനത്തിനുമായി പര്‍വതങ്ങളില്‍ പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ കെട്ടിയുണ്ടാക്കുന്നവരായിരുന്നു. ഭൗതിക സംസ്‌കാരത്തിന്റെ അടയാളങ്ങളായ ഈ ആഡംബരഭ്രമം അവസാനിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് ഹൂദ് അവരോട് പറഞ്ഞു:

أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ (الشعراء: 128-129)

(ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ വൃഥാ സ്മാരക സൗധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ നിത്യത വരിക്കാമെന്ന ഭാവേന ഗംഭീരമായ കൊട്ടാരങ്ങള്‍ നിര്‍മിക്കുകയുമാണോ? -അശ്ശുഅറാഅ് 128-129).
ആദ് സമുദായത്തില്‍ നിലനിന്നിരുന്ന ഗുരുതരമായ എല്ലാ തിന്മകളെയും എതിര്‍ത്തും ജീവിതത്തിലുടനീളം അല്ലാഹുവെ സൂക്ഷിക്കാനാവശ്യപ്പെട്ടും ഹൂദ് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. വ്യാജവാദിയെന്നും വിഡ്ഢിയെന്നും ഒക്കെ ഭര്‍ത്സിക്കപ്പെട്ടപ്പോഴും അദ്ദേഹം ശാന്തസ്വരത്തിലും ഗുണകാംക്ഷയോടുകൂടിയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ഹൂദ്‌നബിയും ഇതര പ്രവാചകന്മാരെപ്പോലെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഭൗതിക നേട്ടം പ്രതീക്ഷിക്കുകയുണ്ടായില്ല. അക്കാര്യം പ്രബോധിതരോട് തുറന്നു പറയുകയും ചെയ്തു.
ഇവ്വിധം നിസ്വാര്‍ഥമായി നിരന്തരം ശ്രമിച്ചിട്ടും ആദ് സമുദായം അദ്ദേഹത്തെ അംഗീകരിക്കുകയോ സത്യപ്രബോധനം സ്വീകരിക്കുകയോ ചെയ്തില്ല. അതോടെ ആ ജനത ഒരിക്കലും നന്നാവുകയില്ലെന്ന് ഹൂദ് നബിക്കും ബോധ്യമായി. തങ്ങളൊരിക്കലും നന്നാവുകയില്ലെന്ന് അവര്‍ സ്വയംതന്നെ തുറന്നുപറയുകയും ചെയ്തു.

قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُن مِّنَ الْوَاعِظِينَ (الشعراء: 136)

(നീ സദുപദേശം നല്കുന്നതും നല്കാതിരിക്കുന്നതും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാണ്. ഇതൊക്കെ മുമ്പുള്ളവരുടെ സമ്പ്രദായമല്ലാതെ മറ്റൊന്നുമല്ല. എന്തായാലും ഞങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ല. അങ്ങനെ അവരദ്ദേഹത്തെ കളവാക്കി.- അശ്ശുഅറാഅ് 136-139).
അവസാനം ആദ് സമുദായത്തെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുകയും ഹൂദിനെയും അനുയായികളെയും ഈ സമൂല നാശത്തില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

നബിമാരുടെ പ്രബോധനം

maruboo
ഭൂമുഖത്ത് ആഗതരായ മുഴുവന്‍ നബിമാരുടെയും ദൗത്യം ജനങ്ങളെ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുകയായിരുന്നു. നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ് തുടങ്ങിയവരെല്ലാം ഒരേ പ്രബോധനമാണ് നടത്തിയത്. പ്രവാചകന്‍മാരുടെ പ്രബോധന ചരിത്രം ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

(i) നൂഹ്‌നബി
പ്രഥമ മനുഷ്യനായ ആദമിനെ ഭൂമിയിലേക്ക് നിയോഗിക്കുമ്പോള്‍ തന്നെ ദൈവിക മാര്‍ഗദര്‍ശനമായ ഇസ്‌ലാം അല്ലാഹു അദ്ദേഹത്തിന് നല്കിയിരുന്നു. അതിനാല്‍ ആദമില്‍നിന്ന് ഉദ്ഭവംകൊണ്ട മനുഷ്യസമൂഹം തുടക്കത്തില്‍ ആദര്‍ശ-കര്‍മാദികളിലെല്ലാം പൂര്‍ണമായും ഇസ്‌ലാം സ്വീകരിച്ച ഒരൊറ്റ സമുദായമായിരുന്നു. ഇബ്‌നുഅബ്ബാസിന്റെ ഒരു നിവേദനമനുസരിച്ച്, ആദമിന് ശേഷം 10 തലമുറ ഇസ്‌ലാമില്‍ അടിയുറച്ച് നിന്നു. അവര്‍ ക്രമേണ പിശാചിന്റെയും ദേഹേഛകളുടെയും പ്രേരണകള്‍ക്ക് വശംവദരായി. സ്വാര്‍ഥികളും ഭിന്ന കക്ഷികളുമായിത്തീരുകയും ഇസ്‌ലാമില്‍നിന്ന് ബഹുദൂരം അകന്നു പോവുകയും ചെയ്തു. തങ്ങളുടെ കൂട്ടത്തില്‍നിന്ന് മരിച്ചുപോയ മഹത്തുക്കളുടെ പേരില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും അവരെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇങ്ങനെ വിശ്വാസപരമായും കര്‍മപരമായും ആദം സന്തതികള്‍ ദുഷിച്ചപ്പോള്‍ അവരെ സത്യത്തിലേക്ക് അഥവാ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യാന്‍ അല്ലാഹു ഭൂമുഖത്ത് നിയോഗിച്ച ആദ്യത്തെ പ്രവാചകനാണ് നൂഹ്‌നബി.
ഇന്ന് ഇറാഖ് എന്നറിയപ്പെടുന്ന സ്ഥലത്താണ് നൂഹ്‌നബി നിയോഗിക്കപ്പെട്ടത്. വിഗ്രഹാരാധനയായിരുന്നു ആദര്‍ശരംഗത്ത് നൂഹിന്റെ ജനത അകപ്പെട്ട ഏറ്റവും വലിയ മാര്‍ഗഭ്രംശം. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്ര്‍ എന്നീ പേരുകളിലുള്ള വിഗ്രഹങ്ങളെ ആ ജനത ആരാധിച്ചിരുന്നു. അതിനാല്‍ നൂഹ് തന്റെ പ്രബോധനത്തിന്റെ പ്രഥമ ലക്ഷ്യമായി സ്വീകരിച്ചത് സമൂഹത്തെ ബഹുദൈവത്വത്തില്‍നിന്ന് രക്ഷപ്പെടുത്തി അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുന്നവരാക്കി മാറ്റുക എന്നതിലായിരുന്നു. നൂഹിന്റെ പ്രബോധനത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക:
أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ
(നിന്റെ ജനത്തില്‍ വേദനയേറിയ ശിക്ഷ വന്നെത്തുന്നതിനു മുമ്പായി അവര്‍ക്ക് മുന്നറിയിപ്പ് നല്കുക (എന്ന സന്ദേശവുമായി) നൂഹിനെ നാം അദ്ദേഹത്തിന്റെ ജനങ്ങളിലേക്ക് നിയോഗിച്ചു. അദ്ദേഹം പറഞ്ഞു:
إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ . قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ . أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ (نوح: 1-4)
(എന്റെ ജനമേ, ഞാന്‍ നിങ്ങള്‍ക്ക് ഒരു തെളിഞ്ഞ മുന്നറിയിപ്പുകാരനാകുന്നു. അല്ലാഹുവിന് ഇബാദത് ചെയ്യണമെന്നും അവനെ സൂക്ഷിച്ച് ജീവിക്കണമെന്നും എന്നെ അനുസരിക്കണമെന്നും (ഞാന്‍ നിങ്ങളോടുണര്‍ത്തുന്നു). അവന്‍ നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തു തരുന്നതും ഒരു നിശ്ചിത അവധി വരെ നിങ്ങളെ ശേഷിപ്പിക്കുന്നതുമാകുന്നു. അല്ലാഹു നിശ്ചയിച്ച അവധി വന്നെത്തിയാല്‍ പിന്നെ പിന്തിക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ -നൂഹ് 1-4). മറ്റൊരിടത്ത് ഇപ്രകാരം കാണാം:
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ إِنِّي لَكُمْ نَذِيرٌ مُّبِينٌ . أَن لَّا تَعْبُدُوا إِلَّا اللَّهَ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ (هود: 25-26)
(നൂഹിനെ തന്റെ ജനതയിലേക്ക് നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്കുന്നവനാണ്. അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. വേദനാജനകമായ ഒരു നാളിലെ ശിക്ഷ നിങ്ങളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു – 11: 25-26)
നൂഹ്‌നബിയുടെ പ്രബോധനത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം, തന്റെ ജനതയെ ബാധിച്ച സാമൂഹിക ജീര്‍ണതയില്‍നിന്ന് അവരെ ശുദ്ധീകരിക്കുക എന്നതായിരുന്നു. കടുത്ത സാമൂഹികാസമത്വവും ഉച്ചനീചത്വവും നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു നൂഹിന്റെത്. മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ അധികാരങ്ങളും കൈയടക്കിവെച്ചിരുന്നത് ഒരുപിടി പ്രമാണിമാരായിരുന്നു. സാധാരണ ജനങ്ങളുടെ മേല്‍ പരമാധികാരം വാണിരുന്ന ഈ വര്‍ഗമാണ് എല്ലാവിധ അക്രമങ്ങളും അനീതികളും അധര്‍മങ്ങളും അഴിച്ചുവിട്ടിരുന്നത്. സത്യപ്രബോധന മാര്‍ഗത്തില്‍ വിഘാതം സൃഷ്ടിച്ചതും ദൈവദൂതനെ കഠിനമായി എതിര്‍ത്തവരും അവരായിരുന്നു. അതേസമയം നൂഹ്‌നബിയുടെ പ്രബോധനത്തില്‍ ആകൃഷ്ടരായവരും അദ്ദേഹത്തെ അനുഗമിച്ചവരും പ്രമാണിവര്‍ഗത്തിന്റെ അടിച്ചമര്‍ത്തലിന് വിധേയരായിരുന്ന പാവങ്ങളായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അധഃസ്ഥിതാവസ്ഥയില്‍നിന്നുള്ള മോചനം കൂടിയായിരുന്നു ഇസ്‌ലാം. എന്നാല്‍ ഈ അധഃസ്ഥിത വിഭാഗം കൂടെയുള്ള കാലത്തോളം നൂഹ്‌നബിയെ അനുഗമിക്കാന്‍ സാധ്യമല്ലാ എന്ന നിലപാടായിരുന്നു പ്രമാണിമാര്‍ക്ക്. അവര്‍ അക്കാര്യം അദ്ദേഹത്തോട് പറയുകയും ചെയ്തു.
قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ (الشعراء: 111)
(ഏറ്റവും അധഃസ്ഥിതിയിലുള്ള ആളുകള്‍ നിന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കെ ഞങ്ങളെങ്ങനെയാണ് നിന്നെ വിശ്വസിക്കുക – അശ്ശുഅറാഅ് 111). എന്നാല്‍ ഈ പ്രമാണിവര്‍ഗത്തിന്റെ പ്രീതി നേടാന്‍ വേണ്ടി തന്നോടൊപ്പമുള്ള പാവപ്പെട്ട വിശ്വാസികളെ ഉപേക്ഷിക്കാന്‍ നൂഹ് തയ്യാറായില്ല. അദ്ദേഹമത് ശക്തമായ ഭാഷയില്‍ തന്നെ അവരെ അറിയിക്കുകയും ചെയ്തു.
وَمَا أَنَا بِطَارِدِ الْمُؤْمِنِينَ (الشعراء: 114)
(എന്തായാലും വിശ്വസിച്ചവരെ ഞാന്‍ ആട്ടിയകറ്റുകയില്ല. -അശ്ശുഅറാഅ് 114).
അസാധാരണമായ ക്ഷമാശീലവും അര്‍പ്പണ ബോധവും ത്യാഗസന്നദ്ധതയും ഒത്തിണങ്ങിയിരുന്ന നൂഹ് തന്റെ ജനതയെ രാപകല്‍ ഭേദമില്ലാതെ സത്യത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പക്ഷേ, അതൊന്നും അവരിലൊരു പരിവര്‍ത്തനവും സൃഷ്ടിച്ചില്ല. അവര്‍ തങ്ങളുടെ ധിക്കാരത്തിലും അഹങ്കാരത്തിലും ഉറച്ചുനില്ക്കുകയാണുണ്ടായത്. ഖുര്‍ആന്‍ പറയുന്നു:
قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا . فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا . وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا ثُمَّ إِنِّي دَعَوْتُهُمْ جِهَارًا . ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا
(നൂഹ് പറഞ്ഞു: നാഥാ, എന്റെ ജനതയെ ഞാന്‍ രാപകല്‍ ഭേദമില്ലാതെ പ്രബോധനം ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ എന്റെ പ്രബോധനം അവരെ കൂടുതല്‍ അകറ്റുക മാത്രമാണ് ചെയ്തത്. അവരുടെ പാപങ്ങള്‍ നീ പൊറുത്തുകൊടുക്കാനായി ഞാനവരെ ക്ഷണിച്ചപ്പോഴെല്ലാം അത് കേള്‍ക്കാന്‍ സന്നദ്ധമാവാതെ തങ്ങളുടെ ചെവിയില്‍ വിരലുകള്‍ തിരുകുകയും മുഖം വസ്ത്രംകൊണ്ടു മൂടുകയും ധിക്കാരത്തിലുറച്ച് നില്ക്കുകയും അങ്ങേയറ്റത്തെ അഹങ്കാരം നടിക്കുകയുമാണവര്‍ ചെയ്തത്. പിന്നീട് ഞാനവരെ വളരെ ഉച്ചത്തില്‍ വിളിച്ചു. പരസ്യമായും രഹസ്യമായും പ്രബോധനം ചെയ്തു. – നൂഹ് 5-9).
തുടര്‍ന്ന്, അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങി, അവന്റെ സന്മാര്‍ഗം അംഗീകരിക്കാന്‍ തയ്യാറായാല്‍ ലഭിക്കുന്ന ഐഹിക നേട്ടങ്ങളെക്കുറിച്ചും നൂഹ് തന്റെ ജനതക്ക് വിശദീകരിച്ചുകൊടുത്തു. എങ്കിലും നന്നെ ചെറിയ ഒരു സംഘം മാത്രമേ അദ്ദേഹത്തെ അംഗീകരിച്ചുള്ളൂ. അധികപേരും അദ്ദേഹത്തെ കളവാക്കുകയും നിഷേധിക്കുകയുമാണുണ്ടായത്.
തങ്ങളുടെ മേല്‌ക്കോയ്മയും പദവിയും പോകുമെന്ന് ഭയപ്പെട്ടിരുന്ന പ്രമാണിവര്‍ഗം നൂഹ്‌നബിയുടെ പ്രബോധന ലക്ഷ്യം സ്ഥാനമാനങ്ങളാണെന്ന് പ്രചരിപ്പിച്ചിരുന്നു. അതിനാല്‍, തന്റെ പ്രബോധനത്തിന്റെ പേരില്‍ ഒരുവിധ ഭൗതിക നേട്ടങ്ങളും താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന വസ്തുത അദ്ദേഹം തന്റെ പ്രബോധിതരെ അറിയിക്കുകയുണ്ടായി. (ഹൂദ് 29)
950 വര്‍ഷക്കാലം നൂഹ് തന്റെ ദൗത്യം തുടര്‍ന്നു. അങ്ങനെ തന്റെ ജനതക്ക് ദൈവിക സന്മാര്‍ഗം എത്തിച്ചുകൊടുക്കുകയെന്ന ബാധ്യത പൂര്‍ത്തീകരിച്ചു. അതോടെ അവരുടെ സന്മാര്‍ഗ സ്വീകരണത്തെ സംബന്ധിച്ച സകല പ്രതീക്ഷകളും അവസാനിച്ചു. അല്ലാഹു തന്നെ അക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു:
وَأُوحِيَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ (هود: 36)
(നൂഹിന് നാം സന്ദേശം നല്കി: നേരത്തെ വിശ്വസിച്ചവരല്ലാതെ നിന്റെ സമുദായത്തില്‍ ഇനി ആരും വിശ്വസിക്കുകയില്ല. അതിനാല്‍ അവരുടെ ചെയ്തികളില്‍ നീ നിരാശനാവരുത് – ഹൂദ് 36). ഇക്കാര്യം സ്വന്തം അനുഭവങ്ങളിലൂടെ നൂഹ്‌നബി നല്ലപോലെ മനസ്സിലാക്കിയിരുന്നു. വളരുന്ന തലമുറയെ സംബന്ധിച്ച് പോലും അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല. അതിനാല്‍ അല്ലാഹുവോട് രക്ഷ തേടുകയും സത്യനിഷേധികളെ നശിപ്പിക്കാന്‍ അവനോട് പ്രാര്‍ഥിക്കുകയും ചെയ്തു:
قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ . فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ (الشعراء: 117-118)
(എന്റെ ജനത എന്നെ കളവാക്കിയിരിക്കുന്നു. അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീ വ്യക്തമായ വിധി കല്പിക്കേണമേ. എന്നെയും എന്നോടൊപ്പമുള്ള സത്യവിശ്വാസികളെയും രക്ഷിക്കുകയും ചെയ്യേണമേ. – അശ്ശുഅറാഅ് 117-118).
അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിക്കുകയും വരുംതലമുറകള്‍ക്ക് പാഠമാകുമാറ് ഒരു പ്രളയത്തിലൂടെ അവരെ നശിപ്പിക്കുകയും വിശ്വാസികളെ അതില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
(ii) ഹൂദ്‌നബി
നൂഹ്ജനതയുടെ സന്താനപരമ്പരയില്‍ പെട്ട ആദ് സമുദായത്തിലേക്ക് ഇസ്‌ലാമിക പ്രബോധനാര്‍ഥം നിയോഗിക്കപ്പെട്ട ദൈവദൂതനാണ് ഹൂദ്‌നബി. ഹിജാസിന്റെയും യമന്റെയും യമാമഃയുടെയും മധ്യേ റുബ്ഉല്‍ ഖാലിക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അഹ്ഖാഫ് പ്രദേശമായിരുന്നു ആദ് സമുദായത്തിന്റെ ആസ്ഥാനം. ഉന്നതമായൊരു ഭൗതിക സംസ്‌കാരത്തിന്റെ ഉടമകളായിരുന്നു അവര്‍. ആദ് സമുദായം തങ്ങള്‍ക്ക് ലഭിച്ച ഭൗതികാനുഗ്രഹങ്ങളില്‍ മതിമറന്നുകൊണ്ട് ദൈവധിക്കാരികളായി മാറിയപ്പോഴാണ് അവരിലേക്ക് ഹൂദ്‌നബി ദൈവദൂതുമായി വരുന്നത്. അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച ആദ് സമുദായത്തിന്റെ മുഖ്യ തിന്മകള്‍ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയിങ്ങനെ വായിക്കാം:
1. അല്ലാഹുവിനെ ആരാധിക്കുന്നതിന് പകരം അവനില്‍ പങ്ക്‌ചേര്‍ക്കുകയും വിഗ്രഹാരാധനയില്‍ വ്യാപൃതരാവുകയും ചെയ്തു. പല പേരുകളിലുമുള്ള പ്രതിഷ്ഠകളെയാണവര്‍ പൂജിച്ചിരുന്നത്. അതിനാല്‍ ഹൂദ് അവരോട് പറഞ്ഞു.
وَإِلَىٰ عَادٍ أَخَاهُمْ هُودًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ (هود:50)
(എന്റെ സമുദായമേ, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് ഒരാരാധ്യനുമില്ല. നിങ്ങള്‍ പൂജിക്കുന്ന വിഗ്രഹങ്ങളെല്ലാം നിങ്ങളുടെ വ്യാജനിര്‍മിതിയത്രെ. – ഹൂദ് 50)
ഹൂദ്‌നബിയുടെ ഈ പ്രബോധനത്തോട് നിഷേധാത്മകമായാണ് ജനത പ്രതികരിച്ചത്. ധിക്കാരപൂര്‍വം അവര്‍ ചോദിച്ചു:
قَالُوا أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ (الأحقاف:22)
(ഞങ്ങളുടെ ദൈവങ്ങളില്‍നിന്ന് ഞങ്ങളെ വ്യതിചലിപ്പിക്കാനാണോ നീ വന്നത്. ശരി, നീ സത്യവാദിയാണെങ്കില്‍ നീ ഞങ്ങളെ താക്കീത് ചെയ്യുന്ന ശിക്ഷയിങ്ങ് കൊണ്ടുവരിക. – അഹ്ഖാഫ് :22).
2. ഭൗതിക പ്രമത്തതയായിരുന്നു ആദ് സമൂഹത്തിന്റെ രണ്ടാമത്തെ തിന്മ. സുഖാഡംബരങ്ങളില്‍ ആമഗ്നരായിത്തീര്‍ന്ന അവര്‍ പുനരുത്ഥാനത്തെയും പരലോകത്തെയും നിഷേധിച്ചു തനി ഭൗതികന്മാരായിത്തീര്‍ന്നു. പ്രത്യേകിച്ചും അവരിലെ നേതാക്കളും പ്രമാണികളും. ജനങ്ങളുടെ മേല്‍ പരമാധികാരം വാണിരുന്ന പ്രമാണിമാരും സുഖലോലുപരുമായ ഈ പ്രധാനികള്‍ക്ക് തങ്ങളുടെ നില ഭദ്രമാക്കാന്‍ പ്രവാചകനെയും പരലോകത്തെയും നിഷേധിക്കേണ്ടത് അനിവാര്യമായിരുന്നു. അവരാകട്ടെ ഹൂദ് നബിയുടെ പ്രബോധനത്തെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു.
قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ (الأعراف: 66)
(അദ്ദേഹത്തിന്റെ സമുദായത്തിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിശ്ചയം, നീ വിഡ്ഢിത്തത്തില്‍ പെട്ടതായാണ് ഞങ്ങള്‍ കാണുന്നത്. നീ വ്യാജവാദിയാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. – അല്‍അഅ്‌റാഫ് : 66)
ജനങ്ങളുടെ മേല്‍ പരമാധികാരികളായി വാഴുന്ന പ്രമാണിമാരുടെ പിടിത്തത്തില്‍നിന്ന് അവരെ മോചിപ്പിച്ച് അല്ലാഹുവിന്റെ പരമാധികാരത്തിന്‍ കീഴില്‍ കൊണ്ടുവരികയായിരുന്നു ഹൂദ്‌നബിയുടെ പ്രബോധനത്തിന്റെ ഒരു ലക്ഷ്യം. എന്നാല്‍ എക്കാലത്തെയും സാധാരണ മനുഷ്യരെപ്പോലെ ആദ് സമുദായവും തങ്ങളുടെ മേല്‍ അതിക്രമം അഴിച്ചുവിടുന്ന അധികാരികളെ പിന്തുണക്കുകയാണുണ്ടായത്.
وَتِلْكَ عَادٌ ۖ جَحَدُوا بِآيَاتِ رَبِّهِمْ وَعَصَوْا رُسُلَهُ وَاتَّبَعُوا أَمْرَ كُلِّ جَبَّارٍ عَنِيدٍ (هود: 59)
(അവരത്രെ ആദ് സമുദായം. അവര്‍ തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തം നിഷേധിച്ചു. അവര്‍ ദൂതന്മാരുടെ കല്പനകള്‍ ലംഘിച്ചു. ധിക്കാരികളും സ്വേഛാധിപതികളുമായ നേതാക്കന്‍മാരുടെ കല്പനകള്‍ പിന്തുടരുകയും ചെയ്തു. – ഹൂദ്:59)
ആദ് സമൂഹത്തിലെ പ്രമാണികള്‍ സുഖലോലുപരായി കഴിയാനും പൊങ്ങച്ച പ്രകടനത്തിനുമായി പര്‍വതങ്ങളില്‍ പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ കെട്ടിയുണ്ടാക്കുന്നവരായിരുന്നു. ഭൗതിക സംസ്‌കാരത്തിന്റെ അടയാളങ്ങളായ ഈ ആഡംബരഭ്രമം അവസാനിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് ഹൂദ് അവരോട് പറഞ്ഞു:
أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ (الشعراء: 128-129)
(ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ വൃഥാ സ്മാരക സൗധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ നിത്യത വരിക്കാമെന്ന ഭാവേന ഗംഭീരമായ കൊട്ടാരങ്ങള്‍ നിര്‍മിക്കുകയുമാണോ? -അശ്ശുഅറാഅ് 128-129).
ആദ് സമുദായത്തില്‍ നിലനിന്നിരുന്ന ഗുരുതരമായ എല്ലാ തിന്മകളെയും എതിര്‍ത്തും ജീവിതത്തിലുടനീളം അല്ലാഹുവെ സൂക്ഷിക്കാനാവശ്യപ്പെട്ടും ഹൂദ് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. വ്യാജവാദിയെന്നും വിഡ്ഢിയെന്നും ഒക്കെ ഭര്‍ത്സിക്കപ്പെട്ടപ്പോഴും അദ്ദേഹം ശാന്തസ്വരത്തിലും ഗുണകാംക്ഷയോടുകൂടിയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ഹൂദ്‌നബിയും ഇതര പ്രവാചകന്മാരെപ്പോലെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഭൗതിക നേട്ടം പ്രതീക്ഷിക്കുകയുണ്ടായില്ല. അക്കാര്യം പ്രബോധിതരോട് തുറന്നു പറയുകയും ചെയ്തു.
ഇവ്വിധം നിസ്വാര്‍ഥമായി നിരന്തരം ശ്രമിച്ചിട്ടും ആദ് സമുദായം അദ്ദേഹത്തെ അംഗീകരിക്കുകയോ സത്യപ്രബോധനം സ്വീകരിക്കുകയോ ചെയ്തില്ല. അതോടെ ആ ജനത ഒരിക്കലും നന്നാവുകയില്ലെന്ന് ഹൂദ് നബിക്കും ബോധ്യമായി. തങ്ങളൊരിക്കലും നന്നാവുകയില്ലെന്ന് അവര്‍ സ്വയംതന്നെ തുറന്നുപറയുകയും ചെയ്തു.
قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُن مِّنَ الْوَاعِظِينَ (الشعراء: 136)
(നീ സദുപദേശം നല്കുന്നതും നല്കാതിരിക്കുന്നതും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാണ്. ഇതൊക്കെ മുമ്പുള്ളവരുടെ സമ്പ്രദായമല്ലാതെ മറ്റൊന്നുമല്ല. എന്തായാലും ഞങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ല. അങ്ങനെ അവരദ്ദേഹത്തെ കളവാക്കി.- അശ്ശുഅറാഅ് 136-139).
അവസാനം ആദ് സമുദായത്തെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുകയും ഹൂദിനെയും അനുയായികളെയും ഈ സമൂല നാശത്തില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
(iii) സ്വാലിഹ്‌നബി
ആദ് സമുദായത്തിന് ശേഷം അറേബ്യയില്‍ ജീവിച്ച പ്രബല സമുദായമായിരുന്ന ഥമൂദ് ജനതയിലേക്ക് ദൈവദൂതുമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ്‌നബി. അറേബ്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അല്‍ഹിജ്ര്‍ പ്രദേശമായിരുന്നു ഥമൂദ് ജനതയുടെ വാസസ്ഥലം. ഥമൂദ് ജനതയെ ബാധിച്ച ബഹുദൈവത്വത്തില്‍നിന്ന് അവരെ ശുദ്ധീകരിക്കുകയായിരുന്നു സ്വാലിഹ്‌നബിയുടെ പ്രബോധനത്തിന്റെ ഒന്നാമത്തെ ലക്ഷ്യം.
അല്ലാഹു ഒട്ടേറെ അനുഗ്രഹങ്ങള്‍ ഥമൂദ് ജനതക്ക് നല്കിയിരുന്നു. എന്നാല്‍ അക്കാര്യം അംഗീകരിച്ചും അനുസ്മരിച്ചും ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കുന്നതിന് പകരം കുഴപ്പവും നാശവും ഉണ്ടാക്കുകയാണവര്‍ ചെയ്തത്. അതിനാല്‍ സ്വാലിഹ്‌നബി അവരോട് പറഞ്ഞു:
وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًا فَاذْكُرُوا آلَاءَ اللَّهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ (الأعراف: 74)
(നിങ്ങള്‍ ഓര്‍ത്തുനോക്കുക. ആദിന് ശേഷം അല്ലാഹു നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചു. ഭൂമിയില്‍ നിങ്ങള്‍ക്കവന്‍ അധിവാസ സൗകര്യങ്ങള്‍ നല്കി. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ ഉന്നത സൗധങ്ങള്‍ പണിയുന്നു. പര്‍വതങ്ങള്‍ തുരന്ന് ഭവനങ്ങള്‍ നിര്‍മിക്കുന്നു. അതെ, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുക. ഭൂമിയില്‍ നാശകാരികളായി വിഹരിക്കാതിരിക്കുക. – അല്‍അഅ്‌റാഫ് 74)
എക്കാലത്തെയും പോലെ സ്വാലിഹ്‌നബിയെ അവിശ്വസിക്കുകയും എതിര്‍ക്കുകയും ചെയ്തത് സ്വസമുദായത്തിലെ പ്രമാണിമാരും നേതാക്കളുമായിരുന്നു. അഹങ്കാരികളായിരുന്നവര്‍ ദുര്‍ബല വിഭാഗത്തിലെ വിശ്വാസികളോട് പരിഹാസപൂര്‍വം പറഞ്ഞു:
قَالَ الَّذِينَ اسْتَكْبَرُوا إِنَّا بِالَّذِي آمَنتُم بِهِ كَافِرُونَ (الأعراف: 76)
(നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നതിനെ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. – അല്‍അഅ്‌റാഫ് 76)
ഥമൂദ് ഗോത്രത്തിലെ സാധാരണക്കാര്‍ നാശകാരികളും അതിക്രമകാരികളുമായ അധികാരിവര്‍ഗത്തിന്റെ ആജ്ഞാനുവര്‍ത്തികളായാണ് ജീവിച്ചിരുന്നത്. അതിനാല്‍ സ്വാലിഹ് അവരോട് കല്പിച്ചു:
وَلَا تُطِيعُوا أَمْرَ الْمُسْرِفِينَ . الَّذِينَ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ (الشعراء:151-152)
(നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നെ അനുസരിക്കുകയും ചെയ്യുക. അതിക്രമികളുടെ ആജ്ഞകള്‍ നിങ്ങളനുസരിക്കരുത്; അതായത് നാട്ടില്‍ നാശമുണ്ടാക്കുകയും നന്മ വരുത്താതിരിക്കുകയും ചെയ്യുന്നവരുടെ. – അശ്ശുഅറാഅ് 151-152).
സ്വാലിഹ്‌നബിയുടെ പ്രബോധനം ലക്ഷ്യമാക്കിയ മറ്റൊരു പ്രധാന കാര്യം തന്റെ ജനതയുടെ ഭൗതികരംഗത്തെ ജീര്‍ണതയുടെ ശുദ്ധീകരണമായിരുന്നു. ഐഹിക ജീവിത സൗകര്യങ്ങളില്‍ മതിമറന്ന് ഥമൂദ് ജനത പൊങ്ങച്ചപ്രകടനത്തിനായി പര്‍വത പ്രദേശങ്ങളില്‍ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തി. സ്വാലിഹ്‌നബി അവരോട് ചോദിച്ചു:
أَتُتْرَكُونَ فِي مَا هَاهُنَا آمِنِينَ . فِي جَنَّاتٍ وَعُيُونٍ. وَزُرُوعٍ وَنَخْلٍ طَلْعُهَا هَضِيمٌ. وَتَنْحِتُونَ مِنَ الْجِبَالِ بُيُوتًا فَارِهِينَ (الشعراء: 146-149)
(ഇവിടെയുള്ള സുഖാനന്ദങ്ങളില്‍ നിര്‍ഭയരായി കഴിഞ്ഞുകൂടാന്‍ നിങ്ങളെ വിട്ടേക്കുമോ? ആരാമങ്ങളിലും അരുവികളിലും കാര്‍ഷിക വിളകളിലും മുറ്റിയ കൂമ്പുള്ള ഈന്തപ്പനകളിലും സുഖിച്ച് കഴിയാന്‍! നിങ്ങള്‍ സാമോദം മലകളില്‍ പാറകള്‍ തുരന്ന് വീടുകളുണ്ടാക്കുന്നു. – അശ്ശുഅറാഅ് 146-149).
തികഞ്ഞ ഗുണകാംക്ഷയോടുകൂടി സ്വാലിഹ് പ്രബോധനം ചെയ്തിട്ടും അദ്ദേഹത്തിന്റെ ജനതയില്‍ ഭൂരിപക്ഷവും അവിശ്വസിക്കുകയാണുണ്ടായത്. അവരിലെ നേതാക്കളാകട്ടെ സ്വാലിഹ്‌നബിയില്‍ ദുശ്ശകുനമാരോപിക്കുകയും അവസാനം അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. എന്നാല്‍ സ്വാലിഹ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവിരാമം തുടര്‍ന്നു.
പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രതിയോഗികള്‍ അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന് തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ പറഞ്ഞു:
مَا أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ الصَّادِقِينَ (الشعراء: 156)
(നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ നിന്റെ ദൗത്യത്തിന് ഒരു ദൃഷ്ടാന്തം കൊണ്ടുവരിക. നീ സത്യവാദിയാണെങ്കില്‍. – അശ്ശുഅറാഅ് :154). അങ്ങനെ തന്റെ പ്രവാചകത്വത്തിന് തെളിവായി സ്വാലിഹ് ഒരൊട്ടകത്തെ കാണിച്ചുകൊടുത്തെങ്കിലും പ്രസ്തുത ഒട്ടകത്തെ അറുക്കാന്‍ മാത്രം അവര്‍ ദൈവധിക്കാരികളായിത്തീര്‍ന്നു. ഒടുവില്‍ ആ ജനതയെ അല്ലാഹു നശിപ്പിച്ചുകളയുകയാണ് ചെയ്തത്. സ്വാലിഹിനെയും അനുചരന്മാരെയും അല്ലാഹു രക്ഷിക്കുകയും ചെയ്തു.
(iv) ഇബ്‌റാഹീംനബി
നൂഹ്‌നബിക്ക് ശേഷം വ്യാപകമായ അര്‍ഥത്തില്‍ ലോക ഇസ്‌ലാമിക പ്രബോധനത്തിനായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഇബ്‌റാഹീം നബി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനം ബഹുമുഖമായിരുന്നു. ബി.സി. 2100-നോടടുത്ത് ഇന്നത്തെ ഇറാഖിലെ ഊര്‍ പട്ടണത്തിലാണ് ഇബ്‌റാഹീംനബിയുടെ ജനനം. ബഹുദൈവത്വമായിരുന്നു നാട്ടിലെ മതം. ഊറില്‍നിന്ന് ലഭിച്ച പുരാവസ്തു രേഖകളില്‍ 5000 ദൈവങ്ങളുടെ പേരുകള്‍ കാണപ്പെടുന്നുണ്ട്. ബഹുദൈവത്വം ജനതയുടെ സാമ്പത്തികവും സാമൂഹികവും നാഗരികവും രാഷ്ട്രീയവുമായ അഖില ജീവിത മേഖലകളെയും സ്വാധീനിച്ചിരുന്നു. കഴിയുന്നത്ര സമ്പാദിക്കുക, കൂടുതല്‍ കൂടുതല്‍ സുഖാഡംബരങ്ങളില്‍ മുഴുകുക-ഇതായിരുന്നു പൊതുവേ എല്ലാവരുടെയും ജീവിത ലക്ഷ്യം. എവിടെയും കടുത്ത കച്ചവട മനസ്ഥിതിയും ലാഭക്കൊതിയും മാത്രമാണുണ്ടായിരുന്നത്. പലിശ സാര്‍വത്രികവും. വഞ്ചനയും ചതിയും അഭിനന്ദിക്കപ്പെടേണ്ട സാമര്‍ഥ്യ ലക്ഷണങ്ങളുമായിരുന്നു. ജനം വ്യക്തമായും മൂന്നു തട്ടുകളായി വിഭജിക്കപ്പെട്ടിരുന്നു. പൂജാരികള്‍, ഉദ്യോഗസ്ഥന്മാര്‍, പട്ടാള ഓഫീസര്‍മാര്‍ തുടങ്ങിയ ഉന്നതന്‍മാരടങ്ങിയ മേല്‍ത്തട്ട് അമീലുകള്‍ എന്നാണറിയപ്പെട്ടിരുന്നത്. വ്യാപാരികള്‍ വ്യവസായികള്‍, കര്‍ഷക പ്രമുഖന്‍മാര്‍ എന്നിവരടങ്ങിയ രണ്ടാം തട്ട് മിശ്കിന്‍ എന്നും ഏറ്റവും താഴെക്കിടയിലുള്ള അടിമകള്‍ ഉള്‍പ്പെടുന്ന തട്ട് അര്‍ദ് എന്നും അറിയപ്പെട്ടു.
ഇവയില്‍ ഒന്നാമത്തെ വിഭാഗത്തിന് മറ്റാര്‍ക്കുമില്ലാത്ത പ്രത്യേക പരിഗണനകളും അവകാശങ്ങളും അംഗീകരിക്കപ്പെട്ടിരുന്നു. തല്‍മൂദിന്റെ വിവരണപ്രകാരം, ഈ വിഭാഗത്തില്‍ പെട്ട ഒരു തറവാട്ടിലാണ് ഇബ്‌റാഹീം നബിയുടെ ജനനം.
അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്ന ഇബ്‌റാഹീംനബിയുടെ ആഹ്വാനം സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവരെ ഒരുപോലെ ബാധിക്കുന്നതായിരുന്നു. ജനങ്ങളോട് അസാധാരണമായ സ്‌നേഹവും ഗുണകാംക്ഷയുമുണ്ടായിരുന്ന ഇബ്‌റാഹീമിന് അവര്‍ ശിക്ഷാര്‍ഹരാവുക എന്നത് അസഹ്യമായിരുന്നു. അതിനാല്‍ അല്ലാഹു രക്ഷാമാര്‍ഗമായി അറിയിച്ച ദൈവിക സന്ദേശം ആരുടെ മുമ്പിലും പറയാതിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സ്വപിതാവിനോടും ജനതയോടും രാജാവിനോടും പ്രമാണികളോടും അടിമകളോടുമെല്ലാം സന്ദര്‍ഭാനുസൃതം അദ്ദേഹം പ്രബോധനം നടത്തി. ഇതേ ഗുണകാംക്ഷാവികാരം തന്നെയാണ് ഒരിക്കലദ്ദേഹത്തെ വിഗ്രഹ ധ്വംസനത്തിന് വരെ പ്രേരിപ്പിച്ചതും. അതിലൂടെ ജനങ്ങളെ ബഹുദൈവത്വത്തിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം. പക്ഷേ, അദ്ദേഹത്തിന്റെ പ്രബോധനത്തിന് ജനങ്ങളില്‍നിന്ന് കിട്ടിയ പ്രതികരണം നിരാശാജനകമായിരുന്നു. സ്വസഹോദരപുത്രന്‍ ലൂത്വും അല്പം ചിലരുമല്ലാതെ ആരും അദ്ദേഹത്തില്‍ വിശ്വസിച്ചില്ല.
ഇബ്‌റാഹീംനബി ഒരു പ്രാദേശിക പ്രവാചകനായിരുന്നില്ല. സ്വന്തം ജനതയിലാണദ്ദേഹം പ്രബോധന പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും പിന്നീട് ഈജിപ്ത്, സിറിയ, ഫിലസ്ത്വീന്‍ എന്നിവിടങ്ങളിലും അറേബ്യന്‍ മരുഭൂമിയുടെ വിവിധ ഭാഗങ്ങളിലും ചുറ്റിനടന്ന് ഇസ്‌ലാമിക പ്രബോധനം നടത്തി. തുടര്‍ന്ന് ട്രാന്‍സ് ജോര്‍ഡാനില്‍ സഹോദര പുത്രന്‍ ലൂത്വിനെയും സിറിയ, ഫിലസ്ത്വീന്‍ എന്നിവിടങ്ങളില്‍ ഇളയ പുത്രന്‍ ഇസ്ഹാഖിനെയും അറേബ്യയില്‍ മൂത്തപുത്രന്‍ ഇസ്മാഈലിനെയും തന്റെ പ്രതിനിധികളായി നിയോഗിച്ചു. പിന്നീട് അല്ലാഹുവിന്റെ കല്പന പ്രകാരം മക്കഃയില്‍ കഅ്ബഃ മന്ദിരം നിര്‍മിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ മിഷ്യന്‍ ലോകാടിസ്ഥാനത്തില്‍ വികസിച്ചു.
ഇബ്‌റാഹീംനബിയുടെ കാലത്ത് ഇറാഖ് ഭരിച്ചിരുന്ന രാജകുടുംബവും അവരെ പിന്‍പറ്റിയ ജനതയും അദ്ദേഹം ഹിജ്‌റഃ പോയതിന് ശേഷം വിവിധങ്ങളായ വിപത്തുകള്‍ക്കും നാശത്തിനും നിരന്തരം ഇരയാവുകയുണ്ടായി. ബാബിലോണിലെ അറബി വംശജരായ ഒരു രാജകുടുംബമാണ് അവരെ സമ്പൂര്‍ണമായി നശിപ്പിച്ചത്. ഈ ബാബിലോണിയന്‍ രാജാക്കന്മാരില്‍ ഇബ്‌റാഹീംനബിയുടെ പ്രബോധനത്തിന്റെ സ്വാധീനമുണ്ടായിരുന്നതായി ചരിത്രം പറയുന്നു. അല്ലാഹുവിന്റെ വാക്യം ഉയര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇബ്‌റാഹീമിനെ പിടികൂടി ചോദ്യം ചെയ്ത് ജയിലിലടക്കുകയും അവസാനം ചുട്ടുകരിക്കാനായി അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയുകയും ചെയ്ത രാജാവും അദ്ദേഹത്തിന്റെ ജനതയും ഭൂമുഖത്തുനിന്ന് നിശ്ശേഷം തുടച്ചുമാറ്റപ്പെട്ടു.
(v) ലൂത്വ്‌നബി
ഇസ്‌ലാമിക പ്രബോധനാര്‍ഥം ഇറാഖിന്റെയും ഫിലസ്ത്വീന്റെയും മധ്യേയുള്ള ട്രാന്‍സ് ജോര്‍ഡാന്‍ എന്ന പേരിലറിയപ്പെടുന്ന ഭൂഭാഗത്ത് നിയോഗിക്കപ്പെട്ട പ്രവാചകനാണ് ലൂത്വ്‌നബി. ഇബ്‌റാഹീംനബിയുടെ കൂടെ ഇറാഖില്‍നിന്ന് പലായനം ചെയ്ത ലൂത്വ് അല്പകാലം സിറിയയിലും ഫിലസ്ത്വീനിലും ഈജിപ്തിലും അദ്ദേഹത്തോടൊപ്പം ഇസ്‌ലാമിക പ്രബോധനം നടത്തി പരിചയം നേടിയ ശേഷമാണ് പ്രവാചകനായി നിയോഗിക്കപ്പെടുന്നത്. ലൂത്വ്‌നബിയുടെ പ്രബോധിതര്‍ വിഗ്രഹാരാധകരായിരുന്നുവോ എന്ന കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല. ഏതായാലും അദ്ദേഹത്തിന്റെ പ്രബോധനം മുഖ്യമായും കേന്ദ്രീകരിച്ചത് സദാചാര-സാമ്പത്തിക മേഖലകളിലാണ്. സ്വവര്‍ഗ സംഭോഗം എന്ന ലൈംഗിക അരാജകത്വവും യാത്രക്കാരെ കൊള്ളയടിക്കലുമായിരുന്നു അവരുടെ മുഖ്യ തിന്മ. സ്വവര്‍ഗ സംഭോഗം മ്ലേഛവും മലിനവുമാണെന്നംഗീകരിക്കാന്‍ പോലും ലൂത്വിന്റെ ജനത കൂട്ടാക്കിയിരുന്നില്ല. അതിനാല്‍ ലൂത്വ് തന്റെ പ്രബോധനശ്രമങ്ങളധികവും സംഘടിപ്പിച്ചത് അവരെ ധാര്‍മിക ദൂഷ്യങ്ങളില്‍നിന്നും സദാചാര രാഹിത്യത്തില്‍നിന്നും മോചിപ്പിക്കാനാണ്. അദ്ദേഹം തന്റെ ജനതയോട് ചോദിച്ചു:
أَتَأْتُونَ الْفَاحِشَةَ وَأَنتُمْ تُبْصِرُونَ. أَئِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ بَلْ أَنتُمْ قَوْمٌ تَجْهَلُونَ (النمل: 54-55)
(ബോധപൂര്‍വം നിങ്ങള്‍ നീചവൃത്തിയില്‍ വ്യാപൃതരാവുകയാണോ? നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ ഉപേക്ഷിച്ച് പുരുഷന്മാരെ സമീപിക്കുകയാണോ? നിങ്ങളൊരു മൂഢ ജനത തന്നെ. – അന്നംല് 54, 55)
വഴിയാത്രക്കാരെ കടന്നാക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സാമ്പത്തിക കുറ്റങ്ങള്‍ക്കെതിരെയും ലൂത്വ്‌നബിയുടെ പ്രബോധനം വിരല്‍ചൂണ്ടി:
إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِي (العنكبوت: 28-29)
(നിങ്ങള്‍ നീചകൃത്യം തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് മുമ്പ് ലോകരിലാരും അത് ചെയ്തിട്ടില്ല. നിങ്ങള്‍ കാമ പൂര്‍ത്തീകരണത്തിനായി പുരുഷന്മാരെ പ്രാപിക്കുന്നു. വഴിയാത്രക്കാരെ ആക്രമിക്കുകയും സദസ്സുകളില്‍വെച്ച് നിഷിദ്ധ വൃത്തികളിലേര്‍പ്പെടുകയും ചെയ്യുന്നു. – അല്‍അന്‍കബൂത് 28, 29).
എന്നാല്‍ ആ ജനത ലൂത്വ്‌നബിയുടെ പ്രബോധനം സ്വീകരിച്ചുകൊണ്ട് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന നീച കൃത്യങ്ങളില്‍നിന്ന് പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ ലൂത്വിനെ കളവാക്കുകയും നാട്ടില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ അവരിലെ സംസ്‌കരണ സാധ്യതകളെ സംബന്ധിച്ച സകല പ്രതീക്ഷകളും നഷ്ടപ്പെട്ട ലൂത്വ്‌നബി വൃത്തികെട്ട ഈ ജനതയില്‍നിന്ന് തന്നെ രക്ഷപ്പെടുത്തണമെന്ന് അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ച അല്ലാഹു ആ ജനതയെ നിശ്ശേഷം നശിപ്പിച്ചു.
(vi) യൂസുഫ്‌നബി
ഇസ്‌റാഈല്‍ സമുദായത്തില്‍ പെട്ട ഒരു പ്രവാചകനാണ് യൂസുഫ് നബി. ഇബ്‌റാഹീംനബിയുടെ പുത്രനായ ഇസ്ഹാഖ്‌നബിയുടെ പൗത്രനാണ് അദ്ദേഹം. ക്രി.മു. 2000-ത്തിനോടടുത്താണ് അദ്ദേഹത്തിന്റെ ജീവിതകാലം. സഹോദരന്‍മാരുടെ അസൂയ മൂലം കിണറ്റിലെറിയപ്പെടുകയും പിന്നീട് ഈജിപ്തിലെ ഒരു പ്രഭുവിന്റെ അടിമയായി മാറുകയും ഒടുവില്‍ പ്രഭുവിന്റെ ഭാര്യയുടെ പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കാരാഗൃഹത്തില്‍ അടക്കപ്പെടുകയും ചെയ്ത യൂസുഫ് ജയിലില്‍ വെച്ചാണ് തന്റെ പ്രബോധന പ്രവര്‍ത്തനം ആരംഭിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വവും ശിര്‍കിന്റെ നിരാകരണവും പരലോക വിശ്വാസവുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പ്രബോധന വിഷയം. ജയിലില്‍ വെച്ച് യൂസുഫ് നടത്തിയ പ്രബോധനം ഖുര്‍ആന്‍ ഇപ്രകാരം സംഗ്രഹിക്കുന്നു:
قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَن يَأْتِيَكُمَا ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي إِنِّي تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِاللَّهِ وَهُم بِالْآخِرَةِ هُمْ كَافِرُونَ . وَاتَّبَعْتُ مِلَّةَ آبَائِي إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ مَا كَانَ لَنَا أَن نُّشْرِكَ بِاللَّهِ مِن شَيْءٍ ذَٰلِكَ مِن فَضْلِ اللَّهِ عَلَيْنَا وَعَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ. يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ. مَا تَعْبُدُونَ مِن دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ ۚ إِنِ الْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ. (يوسف: 37-40)
(അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം വന്നെത്തുന്നതിന് മുമ്പായിതന്നെ ഇതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. എന്റെ നാഥന്‍ എന്നെ അഭ്യസിപ്പിച്ച അറിവുകളില്‍ പെട്ടതാണത്. അല്ലാഹുവില്‍ വിശ്വസിക്കാത്ത, പരലോകത്തെ നിഷേധിക്കുന്ന ജനതയുടെ മാര്‍ഗം ഞാന്‍ നിരാകരിച്ചിരിക്കുന്നു. എന്റെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗമാണ് ഞാന്‍ പിന്‍പറ്റിയിരിക്കുന്നത്. അല്ലാഹുവിനോടൊപ്പം പങ്കാളികളെ ആരോപിക്കാന്‍ ഞങ്ങള്‍ക്കവകാശമില്ല. ഇത് അല്ലാഹു നമുക്കും മുഴുവന്‍ മനുഷ്യര്‍ക്കും നല്കിയ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. പക്ഷേ, അധികമാളുകളും നന്ദികാണിക്കുന്നില്ല. എന്റെ ജയില്‍ കൂട്ടുകാരേ, വിഭിന്നങ്ങളായ യജമാനന്‍മാരാണോ ഉത്തമം? അതല്ല, എല്ലാവരെയും അതിജയിക്കുന്ന ഏകനായ അല്ലാഹുവോ? അവനെക്കൂടാതെ നിങ്ങള്‍ കീഴ്‌വണങ്ങുന്നവര്‍ നിങ്ങളുടെ പൂര്‍വ പിതാക്കള്‍ കല്പിച്ചുവെച്ച ചില പേരുകള്‍ മാത്രമാണ്. അല്ലാഹു അവര്‍ക്കതിന് ഒരു തെളിവും നല്കിയിട്ടില്ല. ശാസനാധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. അവനെയല്ലാതെ അനുസരിക്കരുതെന്നവന്‍ ആജ്ഞാപിച്ചിരിക്കുന്നു. അതത്രേ ചൊവ്വായ ജീവിതമാര്‍ഗം. പക്ഷേ, അധികമാളുകളും ഇത് ഗ്രഹിക്കുന്നില്ല. – യൂസുഫ് 37-40)
ദൈവദൂതനെന്ന നിലയില്‍ യൂസുഫ് നിര്‍വഹിച്ച രണ്ടാമത്തെ മുഖ്യ ദൗത്യം ഇസ്‌ലാമികാധ്യാപന പ്രകാരം ഈജിപ്തിന്റെ ഭരണം നിര്‍വഹിച്ചു എന്നതാണ്. രാജാവിന്റെ സ്വപ്നത്തിന് ശരിയായ വ്യാഖ്യാനം നല്കുക വഴി അദ്ദേഹത്തിന്റെ മതിപ്പും ആദരവും ആര്‍ജിച്ച ശേഷം അനുയോജ്യമായ അവസരം ഉപയോഗപ്പെടുത്തി. പ്രവാചകനെന്ന നിലയില്‍ തനിക്ക് ലഭിച്ച അറിവും സൂക്ഷ്മതയും ഉയര്‍ത്തിപ്പിടിച്ച് അവയുടെ വെളിച്ചത്തില്‍ ഭരണം നടത്താന്‍ അനുവദിക്കണമെന്ന് യൂസുഫ് രാജാവിനോട് ആവശ്യപ്പെട്ടു.
قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ إِنِّي حَفِيظٌ عَلِيمٌ (يوسف:55)
(അദ്ദേഹം പറഞ്ഞു: നാട്ടിലെ ഭണ്ഡാരങ്ങളുടെ ഉത്തരവാദിത്വം എന്നെ ഏല്പിക്കുക. ഞാന്‍ അത് കാത്തുസൂക്ഷിക്കുന്നവനും അറിവുള്ളവനുമാകുന്നു. – യൂസുഫ് 55). ഏകദേശം 80 വര്‍ഷം യൂസുഫ് ഈജിപ്ത് ഭരിച്ചതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
(vii) ശുഐബ്‌നബി
മദ്‌യന്‍-ഐകഃ നിവാസികളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതനായിരുന്നു ശുഐബ്‌നബി. വടക്കന്‍ ഹിജാസ് മുതല്‍ ഫിലസ്ത്വീന്റെ തെക്കു ഭാഗം വരേക്കും അവിടന്ന് സീനാ അര്‍ധ ദ്വീപിന്റെ അറ്റം വരേക്കും കാസ്പിയന്‍ കടലിന്റെയും അഖബഃ ഉള്‍ക്കടലിന്റെയും തീരങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന ജനവിഭാഗമായിരുന്നു മദ്‌യന്‍കാര്‍. വടക്കന്‍ അറേബ്യയില്‍ തൈമാഅ്, തബൂക്, അല്‍ഉലാ എന്നിവിടങ്ങളില്‍ വസിച്ചിരുന്നവരാണ് ഐകഃ വാസികള്‍.
മദ്‌യന്‍ നിവാസികള്‍ ഇബ്‌റാഹീംനബിയുടെ സന്താന പരമ്പരയില്‍ പെട്ടവരായിരുന്നതിനാല്‍ തങ്ങള്‍ വിശ്വാസികളാണെന്ന് വാദിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. എങ്കിലും മദ്‌യന്‍ നിവാസികള്‍ ആദര്‍ശ രംഗത്തും കര്‍മരംഗത്തും വ്യക്തമായും മാര്‍ഗഭ്രംശം ബാധിച്ചവരായിരുന്നു. ആരാധനാ കാര്യങ്ങളിലും സാമ്പത്തിക മേഖലയിലുമായിരുന്നു അവരുടെ മാര്‍ഗ ഭ്രംശം കൂടുതല്‍ പ്രകടമായിരുന്നത്. രണ്ട് രംഗത്തും അല്ലാഹുവിന്റെ മാത്രം പരമാധികാരം അംഗീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുകയും സാമ്പത്തിക ഇടപാടുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നവരായിരുന്നു ശുഐബിന്റെ ജനത. അതുപോലെ തങ്ങളുടെ പ്രദേശത്തുകൂടി കടന്നുപോകുന്ന യാത്രാ സംഘങ്ങളെ കൊള്ളയടിക്കലും മദ്‌യന്‍ നിവാസികളുടെ പതിവായിരുന്നു. ശുഐബിന്റെ പ്രബോധനം മുഖ്യമായും രണ്ട് മേഖലകളിലാണ് കേന്ദ്രീകരിച്ചത്. അദ്ദേഹം നടത്തിയ പ്രബോധനം ഖുര്‍ആന്‍ ഇപ്രകാരം സംഗ്രഹിക്കുന്നു:
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ. وَلَا تَقْعُدُوا بِكُلِّ صِرَاطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ اللَّهِ مَنْ آمَنَ بِهِ وَتَبْغُونَهَا عِوَجًا ۚ وَاذْكُرُوا إِذْ كُنتُمْ قَلِيلًا فَكَثَّرَكُمْ ۖ وَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُفْسِدِينَ (الأعراف: 85-86)
(മദ്‌യന്‍ നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, അല്ലാഹുവിന് ഇബാദത് ചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ഇലാഹില്ല തന്നെ. നിങ്ങളുടെ റബ്ബിങ്കല്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം ആഗതമായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അളവ് തൂക്കങ്ങള്‍ നിറപടിയാക്കുവിന്‍. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുവിന്‍. ഭൂമിയില്‍ അതിന്റെ സംസ്‌കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുവിന്‍. ഇതില്‍ മാത്രമാകുന്നു നിങ്ങള്‍ക്ക് ഗുണമുള്ളത്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. ജനങ്ങളെ ഭയപ്പെടുത്തുന്നവരായും വിശ്വാസികളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരായും സന്മാര്‍ഗത്തെ വക്രമാക്കാന്‍ ശ്രമിക്കുന്നവരായുംകൊണ്ട് വഴികളിലെല്ലാം നിങ്ങള്‍ ഇരിക്കരുത്. നിങ്ങള്‍ അംഗസംഖ്യയില്‍ തുഛമായിരുന്ന കാലം ഓര്‍ത്തുനോക്കുക. അനന്തരം അല്ലാഹു നിങ്ങളെ വളരെ പെരുപ്പിച്ചു. ലോകത്ത് നാശകാരികളായവരുടെ പര്യവസാനം എങ്ങനെയെല്ലാമായിരുന്നുവെന്ന് കണ്ണുതുറന്ന് നോക്കുവിന്‍.- അല്‍അഅ്‌റാഫ് 85-86).
എന്നാല്‍ മദ്‌യന്‍കാരില്‍ ഭൂരിപക്ഷവും ശുഐബ്‌നബിയുടെ പ്രവാചകത്വം അംഗീകരിക്കുകയോ അദ്ദേഹത്തിന്റെ പ്രബോധനം സ്വീകരിക്കുകയോ ചെയ്തില്ല. എല്ലാ പ്രവാചകന്മാരെയും പോലെ അദ്ദേഹത്തിന്റെയും പ്രതിയോഗികള്‍ സമൂഹത്തിലെ പ്രമാണിമാരായിരുന്നു. അവര്‍ സത്യപ്രബോധനത്തെ തടസ്സപ്പെടുത്താനും വിശ്വാസികള്‍ക്ക് വിഘാതം സൃഷ്ടിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ശുഐബിന്റെ പ്രബോധനത്തെ പരിഹാസത്തോടുകൂടിയാണ് അവര്‍ നേരിട്ടത്. ആ പരിഹാസം ഖുര്‍ആന്‍ ഇപ്രകാരം ചിത്രീകരിക്കുന്നു.
قَالُوا يَا شُعَيْبُ أَصَلَاتُكَ تَأْمُرُكَ أَن نَّتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَن نَّفْعَلَ فِي أَمْوَالِنَا مَا نَشَاءُ ۖ إِنَّكَ لَأَنتَ الْحَلِيمُ الرَّشِيدُ (هود:87)
(ശുഐബ്, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ കൈവെടിയണമെന്നും ഞങ്ങളുടെ ധനത്തില്‍ ഞങ്ങളുദ്ദേശിക്കും വിധം പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കണമെന്നും കല്പിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? നിശ്ചയം, നീയൊരു ബുദ്ധിമാനും തന്റേടിയും തന്നെ. – ഹൂദ് :87)
ഇത്തരം പരിഹാസങ്ങളൊന്നും ശുഐബ്‌നബിയെ പ്രകോപിതനാക്കിയില്ല. തികഞ്ഞ ഗുണകാംക്ഷയോടെ സൗമ്യമായ ഭാഷയില്‍ അദ്ദേഹം പ്രബോധനം തുടര്‍ന്നു. എങ്കിലും അതൊന്നും അവരില്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, അവര്‍ അദ്ദേഹത്തെയും അനുയായികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവര്‍ പറഞ്ഞു:
لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِن قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا (الأعراف:88)
(ഓ ശുഐബ്, നിന്നെയും നിന്നോടൊപ്പം വിശ്വസിച്ചവരെയും ഞങ്ങളുടെ നാട്ടില്‍നിന്ന് ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തിലേക്ക് മടങ്ങിയേ തീരൂ. – അല്‍അഅ്‌റാഫ് 88)
സത്യപ്രബോധനം സ്വീകരിക്കാതെ ധിക്കാരം കാണിച്ചതിനാല്‍ തങ്ങളുടെ മുന്‍ഗാമികളായ ആദ്, ഥമൂദ് ഗോത്രങ്ങള്‍ക്കും ലൂത്വിന്റെ ജനതക്കുമൊക്കെ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടും അത്തരം ശിക്ഷയിലേക്ക് താക്കീത് ചെയ്തുകൊണ്ടും ശുഐബ് തന്റെ ജനതയെ പ്രബോധനം ചെയ്തു. പക്ഷേ, അവര്‍ ധിക്കാരത്തോടെ ശുഐബിന് നേരെ പുറംതിരിഞ്ഞ് നില്ക്കുകയാണുണ്ടായത്. ഒടുവില്‍ ശുഐബ്‌നബിയുടെ ജനത ഒരു കാരണവശാലും മാറുകയില്ലെന്ന് വ്യക്തമാവുകയും അക്കാര്യം അവര്‍തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ നശിപ്പിച്ചു:
فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ . كَأَن لَّمْ يَغْنَوْا فِيهَا (هود: 94-95)
(അവര്‍ തങ്ങളുടെ വീടുകളില്‍ നിശ്ചേതനരായി കമിഴ്ന്ന് വീണു. അവര്‍ അവിടങ്ങളില്‍ മുമ്പ് വസിച്ചിട്ടേയില്ലാത്തവിധം. – ഹൂദ് 94-95) എന്നാണ് അതെപ്പറ്റി ഖുര്‍ആന്റെ പരാമര്‍ശം.
(viii) മൂസാനബി
ഇസ്‌ലാമിക പ്രബോധനത്തോടൊപ്പം ഒരു മര്‍ദക ഭരണത്തില്‍നിന്ന് സ്വജനതയെ വിമോചിപ്പിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് മൂസാനബി. പൂര്‍വ പ്രവാചകന്മാരില്‍ മൂസാനബിയുടെ പ്രബോധന ചരിത്രമാണ് ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇബ്‌റാഹീം നബിയുടെ പൗത്രനായ യഅ്ഖൂബ്‌നബിയില്‍നിന്ന് രൂപംകൊണ്ട ഇസ്‌റാഈല്‍ വംശത്തിലായിരുന്നു മൂസായുടെ ജനനം. ഫിലസ്ത്വീന്‍ വംശജരായ ഇസ്‌റാഈല്യര്‍ യൂസുഫ്‌നബിയുടെ കാലത്ത് ഈജിപ്തിലേക്ക് കുടിയേറിയിരുന്നു. അതിനാല്‍ മൂസാനബിയുടെ ജന്മദേശവും പ്രബോധനത്തിന്റെ പ്രഥമ തട്ടകവും ഈജിപ്തായിരുന്നു. ഈജിപ്ത് ഭരിച്ചിരുന്ന, വര്‍ഗീയ വൈരം ബാധിച്ച കോപ്റ്റിക് ഭരണാധികാരികള്‍ ഇസ്‌റാഈല്യരെ കഠിനമായി പീഡിപ്പിക്കുന്ന കാലത്താണ് മൂസാനബി ജനിക്കുന്നത്. വിദേശികളും പുഷ്‌കലമായ ഒരു നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പൈതൃകം പേറുന്നവരുമായ ഇസ്‌റാഈല്യര്‍ ഭാവിയില്‍ തങ്ങളുടെ അധികാരത്തിന് ഭീഷണിയായിത്തീരുമോ എന്ന ഭയമായിരുന്നു അവരെ പീഡിപ്പിക്കാന്‍ കോപ്റ്റിക് ഭരണാധികാരികളെ പ്രേരിപ്പിച്ചത്. മൂസാനബിയുടെ ജനനകാലത്തെ ഫറോവ കിരാതനും ക്രൂരനുമായിരുന്നു. ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നുകളയാന്‍ അദ്ദേഹം കല്പിക്കുകയുണ്ടായി. അവരില്‍നിന്ന് വല്ല വിപ്ലവകാരിയും വളര്‍ന്നുവന്ന് തന്റെ ആധിപത്യത്തിന് ഭീഷണിയായിത്തീരുമോ എന്ന ഭയമായിരുന്നു അയാളെ ഈ നിഷ്ഠുര കൃത്യത്തിന് പ്രേരിപ്പിച്ചത്. ഫറോവയുടെ മര്‍ദക ഭരണത്തെ ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു:
إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ (القصص: 4)
(ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം കാണിച്ചു. അവിടത്തെ നിവാസികളെ അവന്‍ ഭിന്നിപ്പിച്ചു വിവിധ കക്ഷികളാക്കി. എന്നിട്ട് ഒരു വിഭാഗത്തെ മര്‍ദിച്ചുകൊണ്ടിരുന്നു. അവരുടെ പുരുഷ സന്താനങ്ങളെ അറുകൊല ചെയ്യുകയും സ്ത്രീകളെ നിന്ദ്യരായി ജീവിക്കാന്‍ വിടുകയും ചെയ്തു. അവന്‍ മഹാ നാശകാരികളില്‍ പെട്ടവനായിരുന്നു. – അല്‍ഖസ്വസ്വ് :4)
പ്രയാസപൂര്‍ണമായ ഈ ചുറ്റുപാടില്‍നിന്ന് സ്വജനതയെ രക്ഷിക്കുകയും അവരുടെ ആധിപത്യം വീണ്ടെടുത്തു കൊടുക്കുകയും അതോടൊപ്പം മര്‍ദകനായ ഭരണാധികാരിയെ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുകയുമായിരുന്നു മൂസാനബിയുടെ മുഖ്യ ദൗത്യം. ഫിര്‍ഔനെ സത്യത്തിലേക്കും സന്മാര്‍ഗത്തിലേക്കും ക്ഷണിക്കുക എന്ന ദൗത്യമാണ് സ്വാഭാവികമായും മൂസാനബി ആദ്യം ഏറ്റെടുത്തത്. ത്വൂര്‍ പര്‍വതത്തിന്റെ പ്രാന്തപ്രദേശത്തുവെച്ച് ദൈവദൂതനായി നിയോഗിതനായ മൂസായോട് അല്ലാഹു ആദ്യമായി ആജ്ഞാപിച്ചതും ഫറോവയെ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യാനാണ്.
اذْهَبْ أَنتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي. اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ. فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ (طه: 42-44)
(നീയും നിന്റെ സഹോദരനും ചേര്‍ന്ന് എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങളിരുവരും വീഴ്ച വരുത്തരുത്. നിങ്ങളിരുവരും ഫിര്‍ഔന്റെ അടുത്തേക്ക് പോവുക. അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് സൗമ്യമായി വാക്കുകള്‍ പറയുക. ഒരുവേള അവന്‍ ആലോചിക്കുകയോ ഭയപ്പെടുകയോ ചെയ്‌തേക്കാം. – ത്വാഹാ :42-44)
ഫിര്‍ഔനോട് സൗമ്യമായി പ്രബോധനം നടത്തിയ ശേഷം ഇസ്‌റാഈല്യരുടെ വംശ നശീകരണം അവസാനിപ്പിക്കണമെന്നും അവരെ തന്നോടൊപ്പം വിട്ടുതരണമെന്നും കൂടി മൂസാ ആവശ്യപ്പെട്ടു.
وَقَالَ مُوسَىٰ يَا فِرْعَوْنُ إِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ (الأعراف: 104)
(മൂസാ പറഞ്ഞു: ഫിര്‍ഔന്‍, പ്രപഞ്ചനാഥനില്‍നിന്നുള്ള ദൂതനാണ് ഞാന്‍. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള സുവ്യക്തമായ ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്‌റാഈല്‍ മക്കളെ എന്റെ കൂടെ വിട്ടു തരിക. – അല്‍അഅ്‌റാഫ് :104-105)
മൂസാനബി ദൈവിക സന്ദേശം ഫിര്‍ഔന്റെ മുമ്പില്‍ വെച്ചതോടെ സ്വാഭാവികമായും അദ്ദേഹം പൊട്ടിത്തെറിച്ചു. ജനങ്ങളുടെ ഇലാഹ് താനാണെന്നായിരുന്നു ഫിര്‍ഔന്റെ നിലപാട്. അതിനാല്‍ താനല്ലാത്ത മറ്റൊരു ദൈവത്തിന്റെ സന്ദേശവുമായി രാജധാനിയില്‍ കടക്കാന്‍ ധൈര്യം കാണിച്ച മൂസായെ ഫിര്‍ഔന്‍ ഭ്രാന്തനെന്ന് മുദ്രകുത്തുകയും കാരാഗൃഹത്തിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ തനിക്ക് ദൈവം നല്കിയ രണ്ട് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ മൂസാ രാജസന്നിധിയില്‍ പ്രദര്‍ശിപ്പിച്ചു. നിലത്തിട്ടാല്‍ സര്‍പ്പമായി മാറുന്ന വടിയും കക്ഷത്തില്‍ നിന്നെടുക്കുമ്പോള്‍ പ്രകാശ പൂരിതമാകുന്ന കരങ്ങളുമായിരുന്നു ആ അദ്ഭുത ദൃഷ്ടാന്തങ്ങള്‍. ഈ അമാനുഷിക ദൃഷ്ടാന്തത്തെ ഖുര്‍ആന്‍ വര്‍ണിക്കുന്നത് കാണുക:
فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ. وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ (الشعراء: 32-33)
(മൂസാ തന്റെ വടിയെറിഞ്ഞ ഉടനെയതാ അത് ശരിക്കും സര്‍പ്പമായി മാറുന്നു. അനന്തരം അദ്ദേഹം തന്റെ കൈ കക്ഷത്തില്‍നിന്ന് പുറത്തെടുത്തു. അപ്പോഴതാ കാഴ്ചക്കാരൊക്കെയും അത് തിളങ്ങുന്നതായി കാണുന്നു. – അശ്ശുഅറാഅ് 32-33)
ഈ ദൃഷ്ടാന്തങ്ങള്‍ കണ്ടപ്പോള്‍ തുടക്കത്തില്‍ പതറിപ്പോയ ഫിര്‍ഔനും കിങ്കരന്മാരും പെട്ടെന്നു തന്നെ പരിസര ബോധം വീണ്ടെടുക്കുകയും മൂസായെ വലിയ ആഭിചാരക്കാരനായി മുദ്രയടിക്കുകയും ആഭിചാര വൃത്തിയില്‍ അദ്ദേഹവുമായി മത്സരിക്കുവാന്‍ രാജ്യത്തുള്ള മുഴുവന്‍ ആഭിചാരക്കാരെയും അണിനിരത്തുകയും ചെയ്തു. അങ്ങനെ മുന്‍ നിശ്ചയപ്രകാരം രാജാവും കിങ്കരന്‍മാരും ബഹുജനങ്ങളും അണിനിരന്ന ഒരു പൊതുവേദിയില്‍വെച്ച് ആഭിചാരകരും മൂസായും തമ്മില്‍ നടന്ന ബലപരീക്ഷണത്തില്‍ മൂസാ വിജയിച്ചതോടെ ഭൂരിപക്ഷം ആഭിചാരകരും മൂസാനബിയുടെ പ്രബോധനം സ്വീകരിച്ചു.
فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ الْغَالِبِينَ . قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ الْمُقَرَّبِينَ . قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ . فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ . فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ . فَأُلْقِيَ السَّحَرَةُ سَاجِدِينَ . قَالُوا آمَنَّا بِرَبِّ الْعَالَمِينَ . رَبِّ مُوسَىٰ وَهَارُونَ (الشعراء: 41-48)
(ആഭിചാരകന്മാര്‍ വേദിയിലെത്തിയപ്പോള്‍ അവര്‍ ഫറോവയോട് പറഞ്ഞു: ‘ജയിച്ചാല്‍ ഞങ്ങള്‍ക്ക് പാരിതോഷികം ഉറപ്പാണല്ലോ?’ ഫറോവ മറുപടി കൊടുത്തു: അതേ, അന്നേരം നിങ്ങള്‍ ഉറ്റവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാകുന്നു.’ മൂസാ അവരോട് പറഞ്ഞു: ‘നിങ്ങള്‍ക്ക് എറിയാനുള്ളത് എറിയുക.’ അവര്‍ ഉടനെ തങ്ങളുടെ കയറുകളും വടികളും എറിഞ്ഞു. അവര്‍ പ്രഖ്യാപിച്ചു: ‘ഫറോവയുടെ മഹത്ത്വത്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ തന്നെ വിജയിക്കും.’ പിന്നീട് മൂസാ തന്റെ വടി താഴെയിട്ടു. ഉടനെയതാ അത് അവരുടെ വ്യാജ നിര്‍മിതികളെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. അതോടെ ആഭിചാരകന്മാരഖിലവും സ്വയമറിയാതെ സാഷ്ടാംഗ പ്രണാമത്തില്‍ വീണു. അവര്‍ പ്രഖ്യാപിച്ചു: ‘ഞങ്ങള്‍ ലോകനാഥനില്‍-മൂസായുടെയും ഹാറൂനിന്റെയും നാഥനില്‍- വിശ്വസിച്ചിരിക്കുന്നു. – അശ്ശുഅറാഅ് 41-48).
തന്റെ അനുവാദത്തിന് കാത്തുനില്ക്കാതെ മൂസായുടെ പ്രബോധനം സ്വീകരിച്ച ആഭിചാരകന്‍മാരെ കുരിശിലേറ്റുമെന്ന് ഫിര്‍ഔന്‍ ഭീഷണി മുഴക്കിയെങ്കിലും അവര്‍ ആ ഭീഷണിയെ പുഛിച്ചു തള്ളുകയാണുണ്ടായത്. ഒടുവില്‍ സമനില തെറ്റിയ ഫിര്‍ഔന്‍ മൂസായെ വധിക്കാന്‍ വരെ ഗൂഢാലോചന നടത്തിയെങ്കിലും ആ ഗൂഢാലോചനയും ഫിര്‍ഔന്റെ സ്വന്തം അണികളില്‍ പിളര്‍പ്പ് സൃഷ്ടിക്കപ്പെടുന്നതിലും അവരില്‍ ഒട്ടേറെ പേര്‍ ഇസ്‌ലാം സ്വീകരിക്കുന്നതിലുമാണ് കലാശിച്ചത്. ഒടുവില്‍ ദൈവഹിതപ്രകാരം ഫിര്‍ഔനും കൂട്ടാളികളും ചെങ്കടലില്‍ മുങ്ങി നശിക്കുകയും ഇസ്‌റാഈല്‍ ജനത മൂസായോടൊപ്പം ചെങ്കടല്‍ മുറിച്ചുകടന്ന് വാഗ്ദത്ത ഭൂമിയിലേക്ക് പ്രയാണമാരംഭിക്കുകയും ചെയ്തു. അതോടെയാണ് മൂസാനബിയുടെ പ്രബോധനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. പ്രസ്തുത ഘട്ടത്തില്‍ പ്രബോധനം കേന്ദ്രീകരിച്ചത് സ്വസമുദായമായ ഇസ്‌റാഈല്യരിലാണ്. ദീര്‍ഘകാലത്തെ അടിമത്തവും അവിശ്വാസികളുമായുള്ള സഹവാസവും കാരണം വിശ്വാസപരമായും ധാര്‍മികമായും സാംസ്‌കാരികമായും ഒട്ടേറെ ജീര്‍ണതകള്‍ ഇസ്‌റാഈല്യരെ ബാധിച്ചിരുന്നു. ഈജിപ്തില്‍വെച്ച് സ്വന്തം ജനതയുടെ രാഷ്ട്രീയ വിമോചനത്തിന് പരമപ്രാധാന്യം നല്കിയ മൂസാനബിക്ക് അവരുടെ സംസ്‌കരണത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. എന്നാല്‍ അവരുടെ രാഷ്ട്രീയ വിമോചനം ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നതോടെ മൂസാനബിയുടെ മുഴുവന്‍ ശ്രദ്ധയും ഇസ്‌റാഈല്യരുടെ സംസ്‌കരണത്തിലായിത്തീര്‍ന്നു. ഈജിപ്ത് വിട്ടതിന് ശേഷം ഏകദേശം 40 വര്‍ഷം മൂസാനബി പ്രബോധന പ്രവര്‍ത്തനങ്ങളുമായി സ്വന്തം ജനതക്കിടയില്‍ താമസിച്ചു. അതിനിടയില്‍ സ്വസമുദായത്തിന്റെ എണ്ണമറ്റ ദുഷ്‌ചെയ്തികളെയും ധിക്കാരങ്ങളെയും അദ്ദേഹം ക്ഷമാപൂര്‍വം ഗുണദോഷിച്ചു. ദൈവിക ദീനിന്റെ യഥാര്‍ഥ വാഹകരായി മാറാനും തങ്ങളുടെ പൈതൃക ഭൂമിയായ ഫിലസ്ത്വീന്‍ വിമോചിപ്പിച്ച് സ്വന്തമാക്കാനും അവരെ പ്രോത്സാഹിപ്പിച്ചു. ദൈവിക നിയമവ്യവസ്ഥയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന വേദഗ്രന്ഥം മൂസാനബി ഇസ്‌റാഈല്യര്‍ക്ക് നല്കിയതും ഈ രണ്ടാം ഘട്ടത്തിലാണ്.
(ix) ദാവൂദ്‌നബിയും സുലൈമാന്‍നബിയും
ഇസ്‌റാഈല്യരിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകന്മാരാണ് ദാവൂദ്‌നബിയും പുത്രന്‍ സുലൈമാന്‍നബിയും. ഇസ്‌ലാമിന്റെയും ഇസ്‌റാഈല്യരുടെയും ശത്രുവായ ജാലൂതിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇസ്‌റാഈല്‍ സമുദായത്തിന് മാതൃകാപരമായ നേതൃത്വം നല്കുകയായിരുന്നു ദാവൂദ്‌നബിക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യം. അത് അദ്ദേഹം വിജയകരമായി നിര്‍വഹിക്കുകയും ചെയ്തു. സിറിയ, ഇറാഖ്, ഫിലസ്ത്വീന്‍, ട്രാന്‍സ് ജോര്‍ഡാന്‍ എന്നീ രാജ്യങ്ങള്‍ ദാവൂദ്‌നബിയുടെ ഭരണത്തിന്‍ കീഴിലായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പിതാവ് വിട്ടേച്ചുപോയ ഭരണം കൂടുതല്‍ കാര്യക്ഷമവും ഭദ്രവും വിശാലവുമാക്കുകയും സ്വന്തം ജനതയെ ധാര്‍മികമായി സംസ്‌കരിക്കുകയുമായിരുന്നു സുലൈമാന്‍നബിയുടെ പ്രബോധന ദൗത്യം. യമനിലെ സൂര്യാരാധകരായിരുന്ന ജനതയെയും അവരുടെ പ്രബല രാഷ്ട്രത്തെയും ഇസ്‌ലാമിന്നധീനമാക്കാന്‍ സുലൈമാന്‍നബിക്ക് സാധിക്കുകയുണ്ടായി. നാട്ടില്‍ അദ്ദേഹം ആരാധനാലയങ്ങള്‍ പണിയുകയും ജനങ്ങളില്‍ ദൈവസ്മരണ നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്തു.
(x) ഈസാനബി
ഇസ്‌റാഈല്യരിലേക്ക് അവസാനമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഈസാനബി. മൂസാനബിയുടെ ശരീഅതിന്റെ അന്തസ്സത്തയില്‍ ഊന്നിനിന്നുകൊണ്ട് ഇസ്‌റാഈല്‍ സമുദായത്തിന്റെ സംസ്‌കരണമായിരുന്നു ഈസാനബിയുടെ പ്രബോധനത്തിന്റെ പ്രധാന ലക്ഷ്യം. മറ്റെല്ലാ പ്രവാചകന്മാരെയും പോലെ ഈസാനബിയും തന്റെ പ്രബോധനം ആരംഭിക്കുന്നത് അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്ന ആഹ്വാനത്തോടെയാണ്. ഈസാനബിയുടെ മുഖ്യമായ പ്രബോധനം ഖുര്‍ആന്‍ ഇപ്രകാരം സംഗ്രഹിക്കുന്നു:
وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُم بَعْضَ الَّذِي حُرِّمَ عَلَيْكُمْ وَجِئْتُكُم بِآيَةٍ مِّن رَّبِّكُمْ فَاتَّقُوا اللَّهَ وَأَطِيعُونِ. إِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۗ هَٰذَا صِرَاطٌ مُّسْتَقِيمٌ (ال عمران: 50-51)
(അദ്ദേഹം ഇസ്‌റാഈല്‍ വംശത്തില്‍ ദൂതനായി ചെന്നപ്പോള്‍ പറഞ്ഞു: തൗറാതില്‍നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ളതിനെ സത്യപ്പെടുത്തുന്നവനായിട്ടാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍ അനുവദിക്കുന്നതിന് വേണ്ടിയും ഞാന്‍ വന്നു. അറിയുവിന്‍, നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുവിന്‍. എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെയും നിങ്ങളുടെയും റബ്ബാകുന്നു. അതിനാല്‍ നിങ്ങള്‍ അവന്നുമാത്രം ഇബാദത് ചെയ്യുവിന്‍. അതാകുന്നു നേരായ മാര്‍ഗം – ആലുഇംറാന്‍ 50-51).
ജൂതന്മാരിലെ പണ്ഡിതന്മാരും പുരോഹിതന്മാരുമാണ് ഈസാനബിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. കാരണം, ഈസാനബിയുടെ പ്രബോധനം, മതത്തിന്റെ മറവില്‍ അവര്‍ കെട്ടിപ്പൊക്കിയ ചൂഷണ വ്യവസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണിയായിരുന്നു. ഈസാനബിയാകട്ടെ അവരുടെ ചൂഷണത്തെയും കപടഭക്തിയെയും ജനസമക്ഷം തുറന്നുകാണിക്കുകയും ചെയ്തു. ഒടുവില്‍ ഗത്യന്തരമില്ലാതെ അവര്‍ ഈസാനബിയെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തെ കഠിനമായി ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ശത്രുക്കളുടെ ഇത്തരം ഗൂഢാലോചനയില്‍നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണുണ്ടായത്.
പണ്ഡിതന്മാരിലും നേതാക്കളിലും തന്റെ പ്രബോധനം ഫലിക്കുന്നില്ലെന്ന് കണ്ട ഈസാനബി നിരാശനാകാതെ നിര്‍ധനരും പേരും പൈതൃകവും ശക്തിയും സ്വാധീനവും കുറഞ്ഞവരുമായ ഹവാരികളില്‍ തന്റെ പ്രബോധനം കേന്ദ്രീകരിച്ചു. അങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ അവരെ സംസ്‌കരിച്ചെടുക്കാനും തനിക്ക് ശേഷം തന്റെ സത്യസന്ധരായ പ്രബോധന പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് അവരെ പരിവര്‍ത്തിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് അവരാണ് ഇസ്‌റാഈല്യരുടെ ഓരോ ഗ്രാമത്തിലും ചെന്ന് അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിച്ചത്.

മക്കളില്‍ പ്രവാചക സ്‌നേഹം വളര്‍ത്താം

മക്കളില്‍ പ്രവാചക സ്‌നേഹം വളര്‍ത്താം
മുതിര്‍ന്നവര്‍ക്ക് കുട്ടികളോട് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. നാമെല്ലാവരും ഉത്തരവാദിത്വങ്ങളുള്ളവരാണ്. ഉത്തരവാദിത്വങ്ങളെ കുറിച്ച് തീര്‍ച്ചയായും നാം ചോദ്യം ചെയ്യപ്പെടും. നമ്മുടെ കുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെ.
ഏറെ പ്രിയപ്പെട്ടവരാണല്ലോ നമുക്ക് നമ്മുടെ മക്കള്‍. ആ സ്‌നേഹത്തോടൊപ്പം ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ദൈവബോധവും ദൈവിക സ്‌നേഹവും വളര്‍ത്താന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അവരോട് വാത്സല്യത്തിലും സ്‌നേഹത്തിലും നബി(സ)യാവണം നമുക്ക് മാതൃക. ഒപ്പം റസൂലിനോട് സ്‌നേഹവും അദ്ദേഹത്തിന്റെ അധ്യാപനങ്ങളോട് ആദരവും മക്കളില്‍ ഉണ്ടാക്കേണ്ടത് നമ്മുടെ ചുമതലയാണ്.നബിയെ സ്‌നേഹിക്കല്‍ ഈ ദീനിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണല്ലോ. പ്രവാചക സ്‌നേഹമില്ലാതെ ഒരാള്‍ വിശ്വാസിയാവുകയില്ല.പ്രവാചക സ്‌നേഹം അല്ലാഹുവിനോടുള്ള സ്‌നേഹവുമായി ചേര്‍ന്ന് കിടക്കുന്നതാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്ന് മാറ്റുക സാധ്യമല്ല. കാരണം റസൂലി(സ)നെ അല്ലാഹുവാണ് തെരഞ്ഞെടുത്തത്.

ഖേദകരമെന്ന് പറയട്ടെ, നമ്മുടെ കുട്ടികളില്‍ വളരെ കുറച്ച് പേര്‍ക്കു മാത്രമേ നബി (സ) യുടെ ജീവിതത്തെക്കുറിച്ചും സ്വഭാവങ്ങളെ കുറിച്ചും അറിവുള്ളൂ. നബി തിരുമേനി കുട്ടികളെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നും അവരുമായി എത്ര സ്‌നേഹത്തോടെ സഹവസിക്കുകയും അവരുടെ കാര്യത്തില്‍ എത്രയധികം താല്‍പര്യമെടുത്തിരുന്നുവെന്നുമുള്ള കാര്യങ്ങള്‍ നമ്മുടെ കുട്ടികളില്‍ എത്രപേര്‍ക്കറിയാം ?അതേസമയം അവര്‍ക്ക് പ്രശസ്തരായ മറ്റു പലരുടെയും ജീവിതകഥയറിയാം, ചരിത്രമറിയാം. അവരുടെ തിരുദൂതരുടെ ചരിത്രമറിയില്ല. ഇതിനൊരു മാറ്റം ഉണ്ടാവേണ്ടതില്ലേ ? ചില നിര്‍ദേശങ്ങള്‍ താഴെ:

പ്രവാചക സ്‌നേഹം എന്തിന് പഠിപ്പിക്കണം?

ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ ശൈശവ കാലഘട്ടത്തിന് നിര്‍ണായക സ്വാധീനമുണ്ട്. അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്ന ഒരു നല്ല യുവാവിനെയാണ് നാം വളര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, വളരെ നേരത്തെ തന്നെ അതിനുവേണ്ടിയുള്ള ശിക്ഷണം ആരംഭിക്കേണ്ടതുണ്ട്. മാതാപിതാക്കളോട് അനുസരണയുള്ള നല്ല മക്കളായി വളരാന്‍, നബി (സ) യുടെ ജീവിതത്തെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ അവര്‍ക്ക് പറഞ്ഞ് കൊടുക്കണം. അതിലൂടെ അവര്‍ നബി (സ) യെ ഇഷ്ടപ്പെടും. കുഞ്ഞുനാളിലേ അവരുടെ മനസ്സില്‍ രൂപപ്പെടുന്ന നബിസ്‌നേഹം പിന്നീട് അവരുടെ ജീവിതത്തില്‍ ഐശ്യര്യവും അനുഗ്രവും നിറക്കും. അത് തന്നെയാണല്ലോ ഏതൊരു മാതാവും പിതാവും ആഗ്രഹിക്കുന്നത്.
നമ്മുടെ കുട്ടികളുടെ ഉത്തരവാദിത്വം നമ്മുടെ മേലാണുള്ളത്. അല്ലാഹു ചുമതലപ്പെടുത്തിയ ഒരു ഉത്തരവാദിത്വമാണ് അതെന്ന് നാം ഒരിക്കലും മറന്നു കൂടാ. മക്കള്‍ക്ക് വേണ്ട ശിക്ഷണങ്ങള്‍ നല്‍കാതെ അവരെ അവഗണിക്കുന്നവര്‍ മനസ്സിലാക്കുക, നിങ്ങള്‍ തന്നെയാണ് അവരെ ചീത്തയാക്കുന്നത്. ദീനി വിദ്യഭ്യാസവും ശിക്ഷണവും മക്കള്‍ക്ക് വേണ്ടപോലെ നല്‍കാന്‍ മാതാപിതാക്കള്‍ തയാറാവാത്തതാണ് പലപ്പോഴും അവര്‍ ചീത്തയാവാന്‍ കാരണം. നബി തിരുമേനിയുടെ ജീവിത ചര്യയും ഇസ് ലാമിക മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതില്‍ ഈ മാതാപിതാക്കള്‍ വീഴ്ച വരുത്തുന്നു. അതുകൊണ്ട് അവര്‍ തന്നെയാണ് കുട്ടികളെ പരാജിതരാക്കിയത്.

കുട്ടികളില്‍ എങ്ങനെ പ്രവാചക സ്‌നേഹം വളര്‍ത്താം
കുട്ടി ജനിച്ചതു മുതല്‍ ഏകദേശം 2 വയസ്സു വരെയുള്ള കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ഈ ഘട്ടത്തില്‍ മാതാപിതാക്കള്‍ നബിയുടെ പേര് കേള്‍ക്കുമ്പോഴും സ്മരിക്കുമ്പോഴുമൊക്കെ നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നത് കേള്‍ക്കുകയും മാതാപിതാക്കളില്‍ നിന്ന് നബി സ്‌നേഹം കുട്ടികളിലേക്ക് പകര്‍ന്നൊഴുകുകയും ചെയ്യും. മാതാപിതാക്കളുടെ പ്രവാചക സ്‌നേഹം കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവരില്‍ നബിസ്‌നേഹം വളരാന്‍ ഇടവരുത്തും.

മൂന്നു വയസ്സു മുതല്‍ 6 വരെ
കുട്ടികള്‍ കഥകള്‍ കേള്‍ക്കാന്‍ വലിയ താല്‍പര്യം കാണിക്കുന്ന ഒരു പ്രായമാണിത്. ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് നബി ചരിത്രം രസകരമായി അവതരിപ്പിച്ച് കൊടുക്കുക. അങ്ങനെ നബിയെ അവര്‍ക്ക് പരിചയപ്പെടുത്തുക. അവരുടെ മനസ്സില്‍ പ്രവാചകനോട് സ്‌നേഹവും ആദരവും ബഹുമാനവും ഉണ്ടാവും വിധമാണ് നബിയെ പരിചയപ്പെടുത്തേണ്ടത്. അവരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ പറയിപ്പിക്കുകയും ചെയ്യുക.

7 വയസ്സുമുതല്‍ 10 വരെ
ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് നബി (സ) യുടെ കുട്ടികളോടുള്ള സമീപനത്തെ കുറിച്ചുള്ള കഥകള്‍ വിവരിച്ചു കൊടുക്കാം. അവരോടുള്ള നബി (സ) യുടെ സ്‌നേഹം, കുട്ടികളോടു പ്രവാചകന്‍ കാണിച്ച വാത്സല്യം, അവര്‍ക്ക് നല്‍കിയ പരിഗണന തുടങ്ങിയവ പറഞ്ഞു കൊടുത്ത് പ്രവാചകന്റെ വേണ്ടി സ്വലാത്തു ചൊല്ലാന്‍ അവരെ പ്രേരിപ്പിക്കുക.

11 വയസ്സു മുതല്‍ 13 വരെ
പ്രവാചകന്റെ സ്വഭാവ സവിശേഷതകളും പെരുമാറ്റ രീതികളും പറഞ്ഞു കൊടുക്കേണ്ട ഘട്ടമാണിത്. കുടുംബാന്തരീക്ഷത്തില്‍ എല്ലാവരും ഒരുമിച്ച് കൂടുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, യാത്ര പോകുമ്പോള്‍ തുടങ്ങിയ ജീവിത ചുറ്റുപാടുകളില്‍ നബി (സ) യുടെ ഉല്‍കൃഷ്ഠ ഗുണങ്ങള്‍ സന്ദര്‍ഭാനുസാരം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക. നബി കഥകളുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുക.

14 മുതല്‍ 17 വരെയുള്ള പ്രായത്തില്‍
സ്വന്തം മക്കള്‍ക്കും സമപ്രായക്കാരായ മറ്റു കുട്ടികള്‍ക്കും വേണ്ടി പ്രവാചക ജീവിതത്തെക്കുറിച്ചും നബി വചനങ്ങളെക്കുറിച്ചുമുള്ള ചെറിയ മത്സരങ്ങള്‍ നടത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകുയം ചെയ്യാം.
ഇതോടൊപ്പം കുട്ടികള്‍ക്ക് ഉത്സാഹവും സന്തോഷവും ആനന്ദവും നല്‍കുന്ന ഒരു അന്തരീക്ഷവും ചുറ്റുപാടും ഉണ്ടാക്കാനും മറക്കരുത്. അവരുടെ പങ്കാളിത്തവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുന്ന തരത്തിലായിരിക്കണം നമ്മുടെ ശിക്ഷണ രീതി.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
1. ചര്‍ച്ചകള്‍ നടത്താനും ചോദ്യങ്ങള്‍ ചോദിക്കാനും വിശദീകരിക്കാനും ആവശ്യപ്പെടാനുമുള്ള താല്‍പര്യം കുട്ടികളില്‍ ഉണ്ടാക്കണം. എല്ലാം കുട്ടിയുടെ തലയില്‍ കെട്ടിവെക്കുന്ന രീതി പാടില്ല.
2. കുട്ടികളില്‍ താല്‍പര്യം നിലനിര്‍ത്താന്‍ ചില സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നല്‍കണം . ഹദീസ് മനഃപാഠമാക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കാം.
3. കുട്ടികളിലെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പ്രവാചക സ്‌നേഹം കുട്ടികളില്‍ വളര്‍ത്തിയെടുക്കാം. നബിയെ കുറിച്ച് കഥകള്‍, ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങിയവ എഴുതാന്‍ പ്രേരിപ്പിക്കുക. നബി (സ) യെ കുറിച്ചുള്ള രസകരമായ പല തരം മത്സരങ്ങള്‍ സംഘടപ്പിക്കുക.
എല്ലാറ്റിലുമുപരി നബി (സ)യുടെ ഉത്തമ മാതൃക പിന്‍പറ്റി ജീവിക്കല്‍ നമ്മുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുക. കുട്ടികളിലും ആ ബോധം വളര്‍ത്തിയെടുക്കുക. അവരുടെ ഹൃദയങ്ങളില്‍ നബിസ്‌നേഹം ഊട്ടിയുറപ്പിക്കുക. ഒപ്പം പ്രാവാചക ശിഷ്യന്‍മാരെയും നബി കുടുംബത്തെയും പണ്ഡിതന്‍മാരെയും ഇഷ്ടപ്പെടാനും ആദരിക്കാനും അവരെ പരിശീലിപ്പിക്കുക.3-Santhanagal3

ഡോ. സുകുമാര്‍ അഴീക്കോട്ഞാന്‍ അറിഞ്ഞ പ്രവാചകന്‍

മുഹമ്മദ് നബി മരുഭൂമിയെ പുഷ്പവാടിയാക്കാന്‍ വന്നു. അത് എല്ലാ മഹാചാര്യന്‍മാരുടെയും കടമയാണ്. അവര്‍ക്കെല്ലാം ദിവ്യപരിവര്‍ത്തന ലക്ഷ്യമായ ഒരു ‘ അറേബ്യ’ ഉണ്ടായിരിക്കും. അതിനാല്‍ തനിക്ക് ബൈബിളിലൂടെ പരിചിതമായ പ്രവാചകന്മരെഅബ്രഹാം, ഇസ്മായില്‍, ഇസ്ഹാഖ്, യാക്കോബ്, മോശ, യേശു എന്നിവരെയെല്ലാം ഒരേ തരത്തില്‍ നബിതിരുമേനി വിശ്വാസപാത്രങ്ങളായി കാണുന്നു. ദൈവത്തിന്റെ മറ്റ് പ്രവാചക•ാരേയും ഇതേമട്ടില്‍ വിശ്വാസമര്‍പ്പിക്കേണ്ടവരായി അദ്ദേഹം കരുതുന്നു. അതുകൊണ്ട് പ്രവാചകരെ ചൊല്ലി അധിക്ഷേപം മുഴക്കരുത്, കലഹിക്കരുത്അത് ദൈവ നിയോഗമാണ്. ഇല്ലെങ്കില്‍ എല്ലാ ജനവിഭാഗങ്ങളും അന്യോന്യം വിരോധംമൂലം അതത് ദൈവങ്ങളെ നിന്ദിക്കുന്ന സ്ഥിതി ലോകത്ത് വന്നുചേരും. അതും പാടില്ല.
ഇസ്ലാം ഭൌതിക സാമ്രാജ്യസ്ഥാപനത്തിന്റെ മതമാണെന്ന് മറ്റൊരു ധാരണയുണ്ട്. ചെങ്കിസ്ഖാന്‍ തൊട്ട് സദ്ദാം ഹുസൈന്‍ വരെയുള്ള ഭീകരചിത്രങ്ങള്‍ ഈ ധാരണയെ ശക്തിപ്പെടുത്തിയേക്കാം. പക്ഷെ, ഇസ്ലാമിനെ അന്വേഷിച്ചു പോകുന്നവര്‍ അവരിലേക്കല്ല പോകേണ്ടത്, മുഹമ്മദിലേക്കാണ്. അവിടെ നിന്ന് നിഫാരിയിലേക്കും, അല്‍ ഗസ്സാലിയിലേക്കും, റൂമിയിലേക്കും. അറബിക്കാറ്റ് ധീരവിശുദ്ധിയോടെ അവിടങ്ങളിലാണ്, ദിവ്യതരംഗങ്ങള്‍ ഇളക്കിവീശിക്കൊണ്ടിരിക്കുന്നത്. ആ കാറ്റ് ഇന്നത്തെ ഭീതികള്‍ക്കും ആശങ്കകള്‍ക്കും അപ്പുറത്ത്, ഒരു നവപ്രഭാതത്തെ ഇവിടെ തെളിയിച്ചു തരാന്‍ ലോകത്തോട് കടപ്പെട്ടിരിക്കുന്നു. മുഹമ്മദ് ഈ പ്രഭാതത്തിന്റെ പ്രതിപുരുഷനാണ്, മഹാ കവി വെള്ളത്തോള്‍ അതാണ് പാടിയത്:
‘അഹര്‍മുഖപ്പൊന്‍കതിര്‍പോലെ പോന്നവന്‍
മുഹമ്മ,ദപ്പേരിനിതാ, നമശ്ശതം! ‘
( പ്രമുഖ സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായിരുന്നു കുറിപ്പുകാരന്‍ )sukumaar