Category Archives: അത്ഭുതങ്ങള്‍

നിങ്ങള്‍ക്ക് സ്വപ്‌നങ്ങളില്ലെന്നതാണ് പ്രശ്‌നം”

എന്റെ ആദ്യക്ലാസില്‍ വിദ്യാര്‍ത്ഥികളോട് ഞാന്‍ ചോദിച്ചു. ‘നിങ്ങളൊരു ടാക്‌സി ഡ്രൈവര്‍ ആണെന്ന് സങ്കല്‍പിക്കുക. നിങ്ങളുടെ വാഹനത്തില്‍ കയറിയ ആളോട് എങ്ങോട്ടാണ് പോകേണ്ടതെന്ന് നിങ്ങള്‍ ചോദിച്ചപ്പോള്‍ ‘എനിക്കറിയില്ല’ എന്നാണ് അയാള്‍ ഉത്തരം നല്‍കുന്നതെങ്കില്‍ ആ മറുപടി നിങ്ങളെ അലോസരപ്പെടുത്തുമോ? അതെയെന്നായിരുന്നു എല്ലാവരുടെയും മറുപടി. ഞാന്‍ അവരോട് പറഞ്ഞു. ‘പക്ഷെ, നമ്മില്‍ ഭൂരിപക്ഷം ആളുകളും ആ യാത്രക്കാരനെപ്പോലെയാണ് പെരുമാറുന്നത്. നമ്മുടെ ജീവിതത്തില്‍ എങ്ങോട്ടാണ് പോവേണ്ടതെന്ന് നമ്മില്‍ മിക്കയാളുകള്‍ക്കും അറിയില്ല.’ വിദ്യാര്‍ത്ഥികള്‍ എന്റെ അഭിപ്രായത്തെ പിന്തുണച്ച് തലയാട്ടി. ഞാന്‍ പറഞ്ഞു ‘ഒരുപക്ഷെ, ജീവിതകാഴ്ചപ്പാട് നിര്‍ണയിക്കുന്നതിനെക്കുറിച്ച് ആരും നിങ്ങളെ ഉണര്‍ത്തിയിരിക്കില്ല. നിങ്ങള്‍ പഠനം തുടങ്ങുന്നതിന് മുമ്പ് ജീവിതലക്ഷ്യം രൂപപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഹോംവര്‍ക്ക് തരുന്നു. നിങ്ങളത് വളരെ വേഗത്തില്‍ എഴുതണമെന്നില്ല. ഒരാഴ്ച ഇരുന്ന് ആലോചിച്ചതിന് ശേഷം എഴുതിയാല്‍ മതി. രാപ്പകലുകള്‍ നിങ്ങളതിനെക്കുറിച്ച് ചിന്തിക്കുക. കടല്‍തീരത്ത് ഏകാന്തനായി ചെന്നിരുന്ന് ആലോചിച്ച് ഓരോന്നോരോന്നായി എഴുതുക. വളരെ ലളിതമായ ചോദ്യമാണ് എനിക്ക് നല്‍കാനുള്ളത്. ‘എന്താണ് നിങ്ങളുടെ ജീവിതസ്വപ്‌നം’ എന്നതാണ് ചോദ്യം.

പിന്നീട് അവശ്യമായ വിശദീകരണം ഞാനവര്‍ക്ക് നല്‍കി. ഉദാഹരണമായി തൊപ്പിവെച്ച, താടിയുള്ള ഒരു അധ്യാപകന്‍ മുന്നിലൂടെ നടന്ന് പോയാല്‍ നിങ്ങള്‍ പറഞ്ഞേക്കും ‘സ്വര്‍ഗത്തില്‍ പോവകുയെന്നതാണ്’ ഞങ്ങളുടെ സ്വപ്‌നമെന്ന്. ശരിയാണ്. സ്വര്‍ഗത്തില്‍ പ്രവേശിക്കുകയെന്നത് ഒരു സ്വപ്‌നം തന്നെയാണ്. പക്ഷെ അതിനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്. ഇഹലോക സുഖങ്ങള്‍ ഉപേക്ഷിക്കലാണോ അതിനുള്ള മാര്‍ഗം? ഒരു കമ്പനിയുടെ മാനേജര്‍ ആയതുകൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുമോ? അതല്ല, നല്ല ഉദ്ദേശ്യത്തോടെ, കുറ്റമറ്റ വിധത്തില്‍ ജോലി പൂര്‍ത്തീകരിച്ചാല്‍ അദ്ദേഹത്തിനും സ്വര്‍ഗം ലഭിക്കില്ലേ?. സത്യസന്ധനായ കച്ചവടക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെ കൂടെയാണ് തിരുമേനി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ.

എല്ലാ ജനങ്ങളും ആഗ്രഹിക്കുന്ന പൊതുവായ കാര്യങ്ങള്‍ എഴുതരുതെന്നും ഞാനവരോട് നിര്‍ദേശിച്ചു. മൂന്നാം ലോകരാജ്യവാസിയായ ഒരു യുവാവിനോട് അയാളുടെ ആഗ്രഹമെന്തെന്ന് ചോദിച്ച ഒരു അമേരിക്കക്കാരനുണ്ടായ അനുഭവം എന്റെ മനസ്സിലുണ്ടായിരുന്നു. ഒരു ജോലിനേടി, വിവാഹം കഴിച്ച്, വീട് വെക്കുകയാണ് തന്റെ സ്വപ്‌നമെന്നായിരുന്നുവത്രെ അയാളുടെ മറുപടി. ഇതുകേട്ട അമേരിക്കക്കാരന്‍ പറഞ്ഞുവത്രേ ‘താങ്കളുടെ അവകാശത്തെക്കുറിച്ചല്ല, സ്വപ്‌നത്തെക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്’.

ആഗ്രഹങ്ങളും സ്വപ്‌നങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. പൂര്‍ത്തീകരിക്കാനും, നേടിയെടുക്കാനും ശ്രമിക്കുന്ന സ്വപ്‌നങ്ങളാണ് ആഗ്രഹങ്ങള്‍. എന്നാല്‍ സ്വപ്‌നങ്ങള്‍ എന്നും സ്വപ്‌നങ്ങളും മോഹങ്ങളുമായി അവശേഷിക്കുകയാണ് ചെയ്യുക.

അവര്‍ ഓരോരുത്തരും എന്റെയടുത്തുവന്ന് ചോദിക്കുമായിരുന്നു ‘സര്‍, ഞാന്‍ എന്താ എഴുതുക’ എന്ന്. ‘എനിക്ക് വേണ്ടിയല്ല, നിങ്ങള്‍ക്ക് വേണ്ടിയാണ് എഴുതേണ്ടതെ’ന്ന് ഞാന്‍ അവരോട് പറഞ്ഞു. ‘നിങ്ങള്‍ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുമ്പോള്‍ ഞാന്‍ ഭൂമിക്ക് മുകളിലായിരിക്കുമോ, അതല്ല താഴെയായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല. എന്നെയാരെങ്കിലും അപ്പോള്‍ ഓര്‍ക്കുന്നുവെങ്കില്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന മാത്രം മതി’.

അവരുടെ എഴുത്തുകളും സ്വപ്‌നങ്ങളും ആകെ മൂന്ന് തരത്തിലുള്ളവയായിരുന്നു. മൂന്നാം ലോകത്തെ പ്രസ്തുത യുവാവിന്റെ അതേ മാനസികാവസ്ഥയില്‍ ജീവിക്കുന്നവര്‍ അവരിലുണ്ട്. തരക്കേടില്ലാത്ത സ്വപ്‌നം വെച്ചുപുലര്‍ത്തുന്നവരും, വലിയ സ്വപ്‌നങ്ങളില്‍ ജീവിക്കുന്നവരും അവരിലുണ്ടായിരുന്നു.

ഉദാഹരണമായി വിദഗ്ദനായ എഞ്ചിനീയര്‍ ആവണമെന്നതായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ ആഗ്രഹം. പൈലറ്റ് ആവണമെന്ന് ആഗ്രഹിച്ചവരും അവരിലുണ്ട്. വൈദ്യശാസ്ത്രത്തില്‍ അവഗാഹം നേടണമെന്നും ശേഷം മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങണമെന്നും ഒരു വിദ്യാര്‍ത്ഥി കുറിച്ചു.

ചെറുപ്രായത്തില്‍ സ്വപ്‌നം കണ്ടുവളര്‍ന്നവരാണ് ഇന്ന് ലോകത്തെ പല കമ്പനികളും നിയന്ത്രിക്കുന്നത് എന്നത് അനിഷേധ്യമായ സത്യമാണ്. ജീവിതത്തില്‍ ലക്ഷ്യം നിര്‍ണയിക്കുകയും അതിനുവേണ്ടി പണിയെടുക്കുകയും ചെയ്യുമ്പോള്‍ ജീവിതം അര്‍ത്ഥവത്താവുകയും സമൂഹത്തില്‍ ഔന്നത്യം നേടാന്‍ സാധിക്കുമെന്നും നാം ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. 1000919_586841864732786_656917846_n

ദുബൈ

dubai_200_200ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഏഴാമത്തെ നഗരമായി ദുബൈ. ലോകത്തെ ഏറ്റവും വലിയ ബിസിനസ് ടൂറിസം സെക്ടര്‍ എന്ന നിലയില്‍ ദുബൈക്കു ഒമ്പതാം സ്ഥാനമാണുള്ളതെന്നും ടൂറിസം ആന്റെ കൊമേഴ്‌സ് മാര്‍കറ്റിംഗ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് ബ്‌നുമജ്‌റാന്‍ പറഞ്ഞു. ദുബൈ എക്‌സപോ 2020 ന്റെ ഒരുക്കങ്ങളുടെ ഭാഗമായി രാജ്യത്തേക്കു കൂടുതല്‍ ബിസിനസ് സംരഭകരെയും സഞ്ചാരികളെയും ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. ടൂറിസം രംഗത്ത് ദുബൈ വന്‍ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും 2012 ല്‍ പത്ത് മില്യന്‍ സഞ്ചാരികളാണ് ദുബായ് സന്ദര്‍ശിച്ചതെങ്കില്‍ 2020 ഓടെ ഇരുപത് മില്യനായി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മജ്‌റാന്‍ പറഞ്ഞു.

ഇത് നടപ്പിലായാല്‍ രാജ്യത്തിന് ടൂറിസം വഴി ലഭിക്കുന്ന വരുമാനത്തില്‍ മൂന്ന് മടങ്ങ് വര്‍ധനവുണ്ടാകും. ഇപ്പോള്‍ 100 ബില്യന്‍ ദിര്‍ഹമാണ് ദുബായിയുടെ ടൂറിസം സെക്ടറിന്റെ വരുമാനം. അത് 2020 ല്‍ 300 ബില്യന്‍ ദിര്‍ഹമായി ഉയരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മാത്രം 11 മില്യന്‍ ടൂറിസ്റ്റുകളാണ് ദുബായ് സന്ദര്‍ശിച്ചത്. പത്ത് ശതമാനം വളര്‍ച്ചയാണ് ഇത്. 2020 വരെക്കും 9% ത്തിന്റെ വളര്‍ച്ച നിലനിര്‍ത്താനാണ് ദുബായ് ടൂറിസം ഡിപാര്‍ട്ടുമെന്റെ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റജബ് 27-ലെ നോമ്പ്

imagesചോദ്യം : റജബ് 27-ന് സുന്നത്ത് നോമ്പുണ്ടെന്നും അതിന് സവിശേഷമായ പ്രതിഫലമുണ്ടെന്നും ചിലര്‍ വിവരിക്കുന്നത് കേട്ടു. റജബ് 27-ന് ആയിരുന്നോ പ്രവാചകന്‍(സ)യുടെ ഇസ്രാഅ് സംഭവിച്ചത്. വിശദീകരണം തേടുന്നു?

മറുപടി:
അല്ലാഹുവോ പ്രവാചകനോ നിയമമാക്കിയിട്ടില്ലാത്തതും സച്ചരിതരായ ഖലീഫമാരോ സഹാബികളോ അനുഷ്ടിച്ചിട്ടില്ലാത്തതുമായ ചില നോമ്പുകള്‍ ജനങ്ങള്‍ അവരുടെ ഇഛക്കനുസൃതമായി അനുഷ്ടിക്കാറുണ്ട്. അത്തരം നിഷിദ്ധമായ നോമ്പുകളില്‍ പെട്ടതാണ് റജബ് ഇരുപത്തി ഏഴിലെ ഇസ്രാഉം മിഅ്‌റാജുമായി ബന്ധപ്പെടുത്തിയിട്ടുള്ള നോമ്പ്്.
പ്രവാചകന് അല്ലാഹു അരുളിയ മഹത്തായ അനുഗ്രഹങ്ങള്‍ പരിഗണിച്ച് റജബ് 27-നെ ഇസ്‌ലാമിക സുദിനമായി കാണുകയും പ്രസ്തുത ദിനത്തില്‍ നന്ദി സൂചകമായി നോമ്പനുഷ്ടിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ‘അല്ലാഹു പ്രവാചകന് ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ ഈ ഉമ്മത്തിലെ ഓരോ വ്യക്തിക്കും ലഭിച്ച അനുഗ്രഹങ്ങളാണ്. അതിന് നന്ദിപ്രകടിപ്പിക്കല്‍ നിര്‍ബന്ധമാണ്. പ്രസ്തുത നന്ദിപ്രകടനത്തിന്റെ രീതി മഹത്തായ ദിനത്തിന്റെ സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്ട് അന്ന് നോമ്പനുഷ്ടിക്കലാണ്’ എന്നാണ് ഇതിന്റെ തെളിവായി അവര്‍ ഉദ്ദരിക്കുന്നത്.

എന്നാല്‍ നോമ്പിന്റെ നിയമ സാധുതക്ക് ഇതൊന്നും തെളിവല്ല. സത്യവിശ്വാസികളുടെ മേല്‍ അല്ലാഹു ചൊരിഞ്ഞ നിരവധി അനുഗ്രഹങ്ങളെ ഓര്‍ക്കാന്‍ വേണ്ടി മുസ്‌ലിംകളോട് അല്ലോഹു കല്‍പിച്ചിട്ടുണ്ട്. അഹ്‌സാബ് യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു'(അഹ്‌സാബ് 9). എന്നാല്‍ ശവ്വാലില്‍ അതിന്റെ സുന്ദര സ്മരണകള്‍ പുതുക്കിക്കൊണ്ട് ആ ദിവസം കടന്നുവരുമ്പോഴെല്ലാം നന്ദി സൂചകമായി നോമ്പനുഷ്ടിക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല.

ഇമാം ഇബ്‌നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ ‘സാദുല്‍ മആദ്’ എന്ന ഗ്രന്ഥത്തില്‍ ഇസ്രാഅ്-മിഅ്‌റാജിനെ കുറിച്ച് തന്റെ ഗുരുവായ ഇബ്‌നു തൈമിയ്യയില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്. ‘ഇസ്രാഅ്-മിഅ്‌റാജ് രാത്രിക്ക് മറ്റു ദിനങ്ങളേക്കാള്‍ ശ്രേഷ്ടതയുള്ളതായി മുസ്‌ലിംകളിലൊരാളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഇസ്രാഇന്റെയും മിഅ്‌റാജിന്റെയും രാത്രിക്ക് സഹാബികളോ താബിഉകളോ ഒരു പ്രത്യേകതയും കല്‍പിച്ചിരുന്നില്ല. അവര്‍ അത് സ്മരിക്കാറുമുണ്ടായിരുന്നില്ല. അതിനലാണ് ഇസ്രാഅ് പ്രവാചകന് ലഭിച്ച വലിയ ശ്രേഷ്ടതയായിട്ട് കൂടി അത് ഏത് ദിവസമായിരുന്നു എന്ന് അറിയപ്പെടാതെ പോയത്’. ‘ഏത് മാസത്തിലാണ്, ഏത് ദിവസത്തിലാണ് അത് സംഭവിച്ചത് എന്നതിനും തെളിവില്ല. പരസ്പര വിരുദ്ധമായ വ്യത്യസ്ത അഭിപ്രായങ്ങളാണ് അതിന് തെളിവായി ഉദ്ദരിക്കപ്പെട്ടിട്ടുള്ളത്. ഖണ്ഡിതമായ ഒരു തെളിവും അതില്‍ വന്നിട്ടില്ല. മറ്റു ദിവസങ്ങളേക്കാള്‍ ആ രാത്രിക്ക് പ്രത്യേകതയുള്ളതായും ഉദ്ധരിക്കപ്പെട്ടിട്ടില്ല. റജബ് 27-ന് ആണ് ഇസ്രാഅ്-മിഅ്‌റാജ് എന്ന് മനസ്സിലാക്കുന്നത് യഥാര്‍ഥ തെളിവിന്റെ അടിസ്ഥാനത്തിലല്ല.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Tags:

ശാസ്ത്രജ്ഞന്മാരും പ്രപഞ്ചവും الكون والعلماء

സ്ത്രത്തിന് ലഭ്യമായ വിവരങ്ങളനുസരിച്ച്, ഏതാണ്ട് 1370 കോടി വര്ഷം് മുമ്പാണത്രെ, ഈ പ്രപഞ്ചത്തിന്റെ ജനനം! നാം അധിവസിക്കുന്ന ഭൂമിയുള്പ്പെ് ടെ ഒന്പകത് ഗ്രഹങ്ങളും, അവ വലംവെയ്ക്കുന്ന സൂര്യനും അടങ്ങുന്ന ‘സൌരയൂഥം’ എന്ന കുടുംബം, ‘ആകാശഗംഗ’ എന്ന ഗ്യാലക്സിയിലെ ചെറിയൊരു കുടുംബം മാത്രം. സൂര്യനെപ്പോലെയുള്ള ഇരുപതിനായിരം കോടിയിലേറെ നക്ഷത്രങ്ങളുണ്ട് നമ്മുടെ ഗ്യാലക്സിയില്‍! ഇതു പോലുള്ള പതിനായിരം കോടിയിലേറെ ഗ്യാലക്സികളുണ്ട് നമ്മുടെ പ്രപഞ്ചത്തില്‍.

തീരെ ചെറിയ നക്ഷത്രങ്ങള്ക്കുെ തന്നെ ഭൂമിയുടെ പത്ത് ലക്ഷം ഇരട്ടി വലുപ്പമുണ്ടത്രേ!. പ്രപഞ്ചത്തിന്റെ വിസ്തീര്ണ്ണങത്തെപ്പറ്റി നമുക്കൊന്നാലോചിക്കാം. ഭൂമിയുടെ തൊട്ടടുത്തുള്ള ചന്ദ്രനിലേക്കുള്ള ദൂരം നാല് ലക്ഷം കിലോമീറ്റര്‍. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം പതിനഞ്ച് കോടി കിലോമീറ്റര്‍. സെക്കന്ഡിമല്‍ മൂന്ന് ലക്ഷംകിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഒരു പ്രകാശരശ്മി ഒരു വര്ഷംമ കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്ഷംല. (അതായത് 94,60,80,00,00,000 കിലോമീറ്റര്‍) ഭൂമിയില്‍ നിന്നും പ്രപഞ്ചത്തിന്റെ ഒരു കോണിലേയ്ക്കുള്ള ദൂരം 1370 കോടി പ്രകാശവര്ഷരമാണത്രെ! പ്രപഞ്ചത്തിന്റെ ഉല്ഭലവസമയത്ത് രൂപപ്പെട്ടതെന്നു കരുതുന്ന പുതിയ ഗ്യാലക്സി കണ്ടെത്തിയിരിക്കുന്നത് ഇത്രയും ദൂരെയാണ്. പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ശാസ്ത്രം അത്ഭുതത്തോടെ സമ്മതിക്കുന്നു. അത്യന്തം വിശാലമായ ഈ പ്രപഞ്ചത്തെപ്പറ്റി ഒന്നു ചിന്തിക്കുക.

പ്രപഞ്ചത്തിന്റെ ഒരു കോണില്‍ സ്ഥിതിചെയ്യുന്നു, സുന്ദരമായ ഭൂമി എന്ന ഗ്രഹം. ജീവന്‍ നിലനില്ക്കാനനാവശ്യമായ വായു, വെള്ളം, വെളിച്ചം ഇവയെല്ലാം ഇവിടെ തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു. മൂന്നു ലക്ഷത്തിലേറെ വരുന്ന വൈവിധ്യമാര്ന്നഇ ജീവജാലങ്ങളുണ്ട് ഇവിടെ. മനുഷ്യന്‍ എന്ന ജീവി ഇതില്‍ ഒന്നുമാത്രം. മനുഷ്യര്‍ തന്നെയുണ്ട് 600 കോടിയിലേറെ. മനുഷ്യരുടെ അനേകമിരട്ടി വരുന്ന എത്രയോ ജീവിവര്ഗ്ഗെങ്ങള്‍. കരയിലുള്ളതിനേക്കാള്‍ കൂടുതല്‍ ജീവജാലങ്ങളുണ്ട് കടലില്‍. ഇവയുടെയെല്ലാം നിലനില്പ്പി നാവശ്യമായ ഭക്ഷണവും മറ്റു സംവിധാനങ്ങുമെല്ലാം ഒരുക്കപ്പെട്ടിട്ടുണ്ട് ഇവിടെ. ഒരു മില്ലിമീറ്ററിന്റെ നൂറിലൊന്ന് വലുപ്പം മാത്രമുള്ള ‘കോശ’ങ്ങളാലാണ് ഓരോ ജൈവവസ്തുവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. താളക്രമത്തോടെ പ്രവര്ത്തി ച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് സൂക്ഷ്മ വസ്തുക്കളുണ്ട് ഒരു കോശത്തില്‍. ഊര്ജ്ജം് ഉല്പ്പാ ദിപ്പിക്കുന്ന പവര്സ്റേകഷനുകളും, ജീവന്റെ നിലനില്പ്പിടനാവശ്യമായ എന്സൈജമുകളും ഹോര്മോപണുകളും മറ്റും ഉല്പ്പാേദിപ്പിക്കുന്ന ഫാക്ടറികള്‍, കോശപ്രവര്ത്ത നങ്ങളെയും ഉല്പ്പറന്നങ്ങളെയും പറ്റി പൂര്ണ്ണ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന ഡാറ്റാബേങ്ക്, സങ്കീര്ണ്ണണമായ ഗതാഗത മാര്ഗ്ഗ ങ്ങള്‍, സംഭരണശാലകള്‍, ഉന്നതമായ പരീക്ഷണശാലകള്‍, ശൂദ്ധീകരണശാലകള്‍, ഉള്ളിലേയ്ക്ക് പോകുന്നവരെയും പുറത്തേയ്ക്കു പോകുന്നവരെയും സ്വയം നിയന്ത്രിക്കുന്ന മതില്കെ,ട്ട് ഇവയെല്ലാമുള്ള ഒരു പട്ടണത്തോട്, ഒരു കോശത്തെ ഉപമിക്കാം. ഇത്തരത്തിലുള്ളഏകദേശം 100 ലക്ഷം കോടി കോശങ്ങളുണ്ടത്രെ, ഒരു മനുഷ്യശരീരത്തില്‍.

എല്ലാ ജീവകോശത്തിന്റെയും ന്യൂക്ളിയസ്സിലുള്ള ഭീമന്‍ തന്മാത്രയാണ് ഉചഅ. ഓരോ ജൈവ വസ്തുവിന്റെയും ഭൌതികവും ശരീര ശാസ്ത്രപരവുമായ മുഴുവന്‍ വിവരങ്ങളും ഈ ചുറ്റുഗോവണിയുടെ ആകൃതിയിലുള്ള തന്മാത്രയില്‍ രോഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു ഉചഅ യ്ക്കകത്തെ വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തണമെങ്കില്‍ സര്വ്വശവിജ്ഞാനകോശത്തിലെ പത്ത് ലക്ഷം പേജുകള്‍ അതിനായി വേണ്ടിവരും. ഒരു ടീസ്പൂണില്‍ കൊള്ളുന്ന ഉചഅ തന്മാത്രകളില്‍ ലോകത്ത് ഇന്നേവരെ എഴുതപ്പെട്ട പുസ്തകങ്ങളിലെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്താനാകും.

അനേകം വന്കിംട ഫാക്ടറികളില്‍ നടക്കുന്നത്ര സങ്കീര്ണ്ണഅ പ്രവര്ത്തതനങ്ങളാണ് നമ്മുടെ ഈ കൊച്ചു ശരീരത്തിനുള്ളില്‍ നടക്കുന്നത്. മിനിട്ടില്‍ 72 പ്രാവശ്യം മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള കോശങ്ങളിലേക്കും ഓക്സിജനും മറ്റു പോക്ഷകങ്ങളും രക്തമെത്തിക്കുന്നു. വൃക്കയിലെ ഒന്നരലക്ഷത്തിലധികം വരുന്ന അരിപ്പകള്‍, രക്തത്തില്‍ നിന്നും മാലിന്യങ്ങള്അുരിച്ചു മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുകയെന്ന ശ്രമകരമായ ജോലിയിലേര്പ്പെനട്ടിരിക്കുന്നു. കണ്ണിന് നനവും വിശ്രമവും കൊടുക്കാനായി ഓരോ അഞ്ചു സെക്കന്റിലും കണ്പോ ളകള്‍ അടഞ്ഞു കൊണ്ടിരിക്കുന്നു. നമ്മള്‍ ഒന്നു ചിരിക്കുമ്പോള്‍ മുഖത്തെ മുപ്പത്തിരണ്ട് പേശികളാണ് പണിയെടുക്കുന്നത്. അപ്പോള്‍ നടക്കുമ്പോഴും ഓടുമ്പോഴും സംഭവിക്കുന്നതെന്താണ്? ഇങ്ങനെ, നമ്മുടെ ദൈനംദിന സുഗമ ജീവിതത്തിനാവശ്യമായ എത്രയോ സങ്കീര്ണു പ്രവര്ത്തിനങ്ങളാണ് നാമറിയാതെ ഓരോ നിമിഷവും നടക്കുന്നത്.

അതെ, നമ്മുടെ ശരീരത്തിനുള്ളിലും നമുക്കു ചുറ്റും ഈ പ്രപഞ്ചത്തില്‍ മുഴുവനും അത്ഭുതങ്ങളാണ്. നമ്മെയോരോരുത്തരെയും അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അത്ഭുതങ്ങള്‍. യഥാര്ത്ഥ ത്തില്‍, ഇതിന്റെയെല്ലാം പിന്നില്‍ എല്ലാത്തിന്റെയും സാഷ്ട്രാവും പരിപാലകനുമായ ഒരു ശക്തിയുണ്ടോ? ഉണ്ട്. ‘ദൈവം’ എന്ന ഒരു ശക്തിയാണതെന്ന് നമ്മളോരോരുത്തരുടെയും മനസ്സ് മന്ത്രിക്കുന്നു. മനുഷ്യകുലത്തിന് നന്മതിന്മകളെക്കുറിച്ച് അറിവ് നല്കുോവാനും അവന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് പഠിപ്പിക്കാനും മനുഷ്യരിലേക്ക് ആഗതരായ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാചകരാണ് നമുക്ക് ‘ദൈവം’ എന്ന ശക്തിയുടെ ഗുണവിശേഷങ്ങളെക്കുറിച്ച് അറിവ് തന്നത്. അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) പറഞ്ഞു: ‘പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്നവന് ദൈവത്തെ കണ്ടെത്താം. സ്വന്തം ശരീരത്തെക്കുറിച്ച് ചിന്തിക്കുന്നവന് പോലും ദൈവത്തെ കണ്ടെത്താം’. പക്ഷെ, തങ്ങള്ക്ക്ീ തോന്നും പോലെ ജീവിക്കാന്‍ കഴിയില്ല എന്നതു കൊണ്ട് ദൈവം എന്ന ശക്തിയെ നിഷേധിക്കാന്‍ ചിലര്ക്ക് എന്നും താല്പ്പാര്യമായിരുന്നു.

1859 ല്‍ രൂപം കൊണ്ട ചാള്സ്് ഡാര്വിനന്റെ ‘പരിണാമ’ സിദ്ധാന്തം പ്രപഞ്ചസൃഷ്ടാവിനെ പൂര്ണ്ണാമായും നിഷേധിക്കുന്നു. ഭൂമിയിലെ വ്യത്യസ്ത ജീവവര്ഗ്ഗ ങ്ങളെല്ലാം ഒരു പൊതു പൂര്വ്വീ കനില്‍ നിന്ന് ആകസ്മികമായി പരിണമിച്ചുണ്ടായതാണ് എന്നാണ് ഈ സിദ്ധാന്തം സമര്ത്ഥി ക്കുന്നത്. ഏകകോശ ജീവികളില്‍ നിന്ന് മത്സ്യങ്ങളും, മത്സ്യങ്ങളില്‍ നിന്ന് ഇഴജന്തുക്കളും, ഇഴജന്തുക്കളില്‍ നിന്ന് പക്ഷികളും, പക്ഷികളില്‍ നിന്ന് മനുഷ്യനുള്പ്പെ ടെയുള്ള സസ്തനികളുമുണ്ടായി എന്നാണ് ഇവരുടെ വാദം. ആള്ക്കുിരങ്ങിന്റെയും മനുഷ്യന്റെയും തലയോട്ടികള്‍ തമ്മില്‍ ചില സാമ്യങ്ങള്‍ കണ്ടു എന്നതല്ലാതെ ഈ സിദ്ധാന്തം തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും തന്നെ ഇവര്ക്ക് കിട്ടിയിട്ടില്ല. ഉദാഹരണത്തിന് ആയിരക്കണക്കിന് വര്ഷനങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെ ഇഴജന്തുക്കള്‍ പക്ഷികളായിത്തീര്ന്നെ ങ്കില്‍, ഇഴജന്തുവിന്റെ കുറെ ഭാഗങ്ങളും പക്ഷികളുടെ കുറെ ഭാഗങ്ങളുമുള്ള നിരവധി ജീവികള്‍ വ്യത്യസ്തകാലങ്ങളില്‍ ജീവിച്ചിരുന്നിരിക്കണം.

ഇത്തരം മധ്യവര്ഗ്ഗളങ്ങള്‍ക്ക് അപൂര്ണ്ണനമായ അവയവങ്ങളാണുണ്ടായിരിക്കേത്. (ഉദാ: പകുതി ചിറകുള്ള പക്ഷികള്‍). ഇത്തരം മധ്യമരൂപങ്ങളുടെ ഫോസിലുകള്‍ കണ്ടെത്തിയാലേ തന്റെ സിദ്ധാന്തം സ്ഥാപിക്കപ്പെടുകയുള്ളൂവെന്ന് ഡാര്വിപന്‍ തന്റെ പുസ്തകത്തിലെഴുതിയിരുന്നു. ഭൂമിയുടെവിവിധ ഭാഗങ്ങളില്‍ ഇന്നോളം കുഴിച്ചുനോക്കിയിട്ടും ഇത്തരം ഫോസിലുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. കിട്ടിയതെല്ലാം സമ്പൂര്ണ്ണകമായ അവയവങ്ങളോടു കൂടിയ ജീവികളുടേതായിരുന്നു. ജീവശാസ്ത്രവും ജനിതക ശാസ്ത്രവും രസതന്ത്രവുമൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു കാലത്ത് നിലവില്‍ വന്ന ഈസിദ്ധാന്തം, തെളിവുകളില്ലാത്തതിനാല്‍ ശാസ്ജ്ഞന്മാര്‍ തന്നെ തള്ളിക്കളയുകയാണ്. ‘ഒരു ചവറുകൂമ്പാരത്തിലൂടെ കൊടുങ്കാറ്റടിച്ചപ്പോള്‍ അതിലെ വസ്തുക്കളെല്ലാം കൂടിച്ചേര്ന്ന്യ ഒരു ബോയിംഗ് 747 വിമാനമുണ്ടായി എന്നു പറയുന്നതു പോലെയാണ് ജീവന്‍ ഭൂമിയില്‍ യാദൃശ്ചികമായി ഉണ്ടായി എന്ന് അഭിപ്രായപ്പെടുന്നത്’ എന്നാണ് പ്രശസ്ത ഇംഗ്ളീഷ് ഗണിതജ്ഞനും ഖഗോള ശാസ്ത്രജ്ഞനുമായ പ്രഫ. ഫ്രെഡ്ഹോയിലിന്റെ അഭിപ്രായം.

ഇന്നും തെളിയിക്കപ്പെടാത്ത ഈ സിദ്ധാന്തം പക്ഷെ, കുട്ടികള്ക്കു ള്ള പാഠപുസ്തകങ്ങളിലെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് പഠിക്കുന്ന തലമുറ മനുഷ്യന്റെ ആദ്യപിതാവ് ആദം നബി(അ) യാണോ അതോ കുരങ്ങനാണോ എന്ന സംശയത്തില്‍ ജീവിക്കുന്നു. ഏതാണ്ട് 1370 കോടി വര്ഷംഅ മുമ്പ് ഒരു ആദിമ അണു പൊട്ടിത്തെറിച്ചാണ് പ്രപഞ്ചം ഉല്ഭ്വിച്ചതെന്ന് ‘മഹാവിസ്ഫോടന’ സിദ്ധാന്തം (ആശഴ ആമിഴ ഠവല്യീൃ) പറയുന്നു. തുടര്ന്നു ണ്ടായ പുകപടലങ്ങള്‍ ഘനീഭവിച്ചാണ് നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഉണ്ടായതെന്നും പ്രപഞ്ചം ഇന്നും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സിദ്ധാന്തം അഭിപ്രായപ്പെടുന്നു. എന്നാല്‍, ആദിമ അണു എങ്ങനെ ഉണ്ടായി? അതിനുമുമ്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥ എന്ത്? പൊട്ടിത്തെറിയ്ക്കുകാരണമായ ഊര്ജ്ജം എവിടെ നിന്നു ലഭിച്ചു? പ്രപഞ്ച ഗോളങ്ങളിലെല്ലാം തികച്ചും അന്യൂനമായ ഭ്രമണ വ്യവസ്ഥകള്‍ സ്ഥപാപിക്കപ്പെട്ടതെങ്ങനെ? മുതലായ ചോദ്യങ്ങള്ക്കെനല്ലാം കേവലം ‘യാദൃശ്ചികം’ എന്ന മറുപടിയാണ് ശാസ്ത്രത്തിന് പറയുവാനുള്ളത്. ഏതാനും വര്ഷ്ങ്ങള്ക്കുക മുമ്പ് മാത്രം നിലവില്‍ വന്ന ഈ സിദ്ധാന്തം പലകാര്യങ്ങളും വിശദീകരിക്കാനാവാതെ പ്രയാസപ്പെടുമ്പോള്‍, പതിനാല് നൂറ്റാണ്ടുകള്ക്കു മുമ്പ് അവതീര്ണകമായ ‘ഖുര്ആ്ന്‍’ എന്ന ഗ്രന്ഥം പ്രപഞ്ചോല്പ്പുത്തിയെക്കുറിച്ച് സംശയങ്ങള്ക്കി ടയില്ലാത്തവിധം വിശദീകരിക്കുന്നുണ്ട്. ‘ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്ന്നപതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്പ്പെ ടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്നി്ന്ന് എല്ലാ ജീവ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?’ (ഖുര്ആകന്‍ 21:30) ‘ആകാശമാകട്ടെ നാം അതിനെ ശക്തികൊണ്ട് നിര്മ്മി ച്ചിരിക്കുന്നു. തീര്ച്ചയയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു’. (ഖുര്ആിന്‍ 51:47) വസ്തുതകള്‍ ഇതായിരിക്കെ, ‘ദൈവം’ എന്നൊന്ന് ഇല്ലെന്നു വാദിക്കാന്‍ ആരും ശാസ്ത്രത്തിനെ കൂട്ടുപിടിക്കേണ്ടതില്ല. അമേരിക്കയിലെ ജോര്ജിയയ യൂണിവേഴ്സിറ്റിയിലെ ലാര്സകന്‍, ശാസ്ത്രജ്ഞര്‍ക്കിടയില്‍ നടത്തിയ ഒരു സര്വ്വേേയുടെ റിപ്പോര്ട്ട് , 1997 ഏപ്രില്‍ രണ്ടിന് ‘ന്യൂയോര്ക്ക് ടൈംസ്’ എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ‘നാല്പ്പിതു ശതമാനം ശാസ്ത്രജ്ഞന്മാരും ദൈവം എന്ന ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്. കൂടാതെ, അവരെല്ലാം മനുഷ്യന്റെ അമരത്വത്തിലും വിശ്വസിക്കുന്നുണ്ട്’ എന്നായിരുന്നു ആ റിപ്പോര്ട്ട് .

പാവം ഇണ

വെറുതെ വിട്ടേക്കുക! ഇണപ്രാവുകളെ
സ്വര്‍ണ്ണത്തേരിലേറി പറക്കട്ടെയവര്‍ ദൂരേക്ക്
ഒരു വേട്ടക്കാരനെപ്പോലെ നീ അസ്ത്രമെറിയരുത്
ഇണപ്പക്ഷികളുടെ സ്വകാര്യ ജീവിതത്തിലേക്ക്
നിന്‍ അസ്ത്രമേറ്റ് അതിലൊന്ന് ജീവന്‍ വെടിഞ്ഞാല്‍
സഹിക്കാന്‍ കഴിയില്ലാ യിണപ്രാവിന്നാ വേര്‍പ്പാട്
സ്വപ്നലോകത്തെങ്കിലു മവര്‍ക്കുമുണ്ടാഗ്രഹം
സ്വര്‍ണ്ണത്തേരിലേറി പറന്നുലസിക്കാന്‍
ഇണപ്പക്ഷികളാണേങ്കിലും കഴിയുന്നിരുവരുമിരു ദിക്കില്‍
ഒന്നിക്കാന്‍ വെമ്പും മനസ്സാണവര്‍ക്കുള്ളത്
അറിയില്ലൊരിക്കലും നിനക്കാ വിരഹത്തിന്‍ വേദന
സ്വയം അനുഭവിക്കാത്തിടത്തോളം കാലം
അരുത്!! കുത്തി നോവിക്കരുതുമിനിയുമീ
പാവം ഇണപ്പക്ഷികളെ നീ കാട്ടാളാ

ഖുര്‍ആനാകുന്ന വെളിച്ചം

വിശുദ്ധ ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് അതില്‍ രോഗശമനമുണ്ടെന്നാണ്. സൂറത്തുല്‍ ഫാതിഹഃ ഓതി വിഷം ഇറക്കിയ സംഭവം നമുക്ക് ഹദീസില്‍ കാണാന്‍ കഴിയും.

www.kaheel7.com എന്ന സെറ്റില്‍ ഖുര്‍ആന്റെ അമാനുഷികതകളാണ് മുഴുവന്‍. അതിന്റെ ഉടമസ്ഥന്‍ എഞ്ചിനിയറായ സിറിയന്‍ സ്വദേശി അബ്ദുദ്ദാഇം കഹീല്‍ ആണ്. അദ്ദേഹം പഠനം കഴിഞ്ഞതിനുശേഷം ഒന്നുകില്‍ ഫിസിക്‌സില്‍ അല്ലെങ്കില്‍ ഗണിതശാസ്ത്രത്തില്‍ പി.എച്ച്.ഡി. ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പെട്ടെന്ന് അദ്ദേഹത്തിന് തോന്നി, ഒന്ന് ഖുര്‍ആന്‍ കൂടുതല്‍ പഠിച്ചെങ്കിലോ എന്ന്. അങ്ങനെ അദ്ദേഹം ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ തുടങ്ങി. അദ്ദേഹം അതിനെ സംബന്ധിച്ചൊക്കെ വലിയ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നത്, നമ്മള്‍ ജനിച്ചതുതന്നെ ഖുര്‍ആന്‍ പഠിക്കാനാണെന്നാണ്. അപ്രകാരം തന്നെ, അദ്ദേഹം ഖുര്‍ആന്‍ പഠനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: മനുഷ്യന്റെ വ്യക്തിത്വം വികസിക്കാനും വളരാനും ഏറ്റവും നല്ല മാര്‍ഗം ഖുര്‍ആന്‍ പഠിക്കലാണ്. അതിന്റെ സംഗീതാത്മകമായ പാരായണം ശരീരത്തിന്റെ പല കോശങ്ങളെയും, വിശിഷ്യാ തലച്ചോറിലെ കോശങ്ങളെ ശക്തിയുള്ളതാക്കുന്നു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണവും മനനവും നല്ല ഔഷധമാണത്രെ! കോശങ്ങളുടെ നാശമാണല്ലോ കാന്‍സര്‍ ബാധയിലൂടെ സംഭവിക്കുന്നത്. എന്നാല്‍ ഓരോ കോശങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും കരുത്തും ഖുര്‍ആനിലൂടെ ലഭ്യമാക്കുന്നുണ്ടത്രെ!

പ്രിയമുള്ളവരെ, നമ്മുടെ കൈയിലുള്ള ഖുര്‍ആന്‍ എന്താണ്? ഇദ്ദേഹം ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളിലൂടെ ഇത് സ്ഥാപിക്കുന്നുണ്ട്. ഇന്ന് വൈദ്യശാസ്ത്രരംഗത്തെ ഗവേഷണങ്ങളില്‍ രോഗശമനത്തിന് സംഗീത ചികിത്സയ്ക്ക് നിഷേധിക്കാനാവാത്ത പങ്കുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹം ഒരു സ്ഥലത്ത് പറയുന്നു: മുമ്പ് ലേഖനം പോയിട്ട് ഒരു വരിപോലും തെറ്റില്ലാതെ എഴുതാന്‍ എനിക്കാവില്ലായിരുന്നു. പക്ഷേ, ഞാന്‍ 24 മണിക്കൂറും – ഉറക്കസമയത്തുപോലും – ഖുര്‍ആന്‍ കേട്ടുതുടങ്ങിയതോടെ എന്റെ വ്യക്തിത്വം ആകെ മാറി. മുമ്പ് ചില ദുഃശീലങ്ങളുടെ അടിമയായിരുന്നു. പുകവലിയും വയലിന്‍ വായനയും എന്റെ ജീവിതത്തില്‍നിന്ന് ഞാനറിയാതെ പടികടന്നുപോയി. തീരുമാനങ്ങളെടുക്കാനും പ്രയോഗവത്കരിക്കാനും ഖുര്‍ആന്‍ പഠനം എന്നെ കരുത്തനാക്കി. പുതിയ പുതിയ ചിന്തകള്‍ എന്റെ ബോധമണ്ഡലത്തെ പൊതിഞ്ഞുതുടങ്ങി. ആയിരക്കണക്കിന് ഈടുറ്റ ലേഖനങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഇന്നത്തെ കഹീല്‍7 വെബ്‌സൈറ്റ്.

സര്‍ഗാത്മക കഴിവുകള്‍ വളരും എന്നതും ഖുര്‍ആന്റെ പ്രത്യേകതയാണ്. അപ്രകാരം തന്നെ, മറ്റുള്ളവരോട് വളരെ ഹൃദ്യമായി പെരുമാറാന്‍ ഖുര്‍ആന്‍ നമ്മെ പരിശീലിപ്പിക്കും. ശാരീരികമായി പ്രതിരോധശേഷി കൂടുന്നതായി ബോധ്യം വരുമെന്നും അദ്ദേഹം ഉറപ്പുപറയുന്നു.

തലച്ചോറില്‍ ശബ്ദവും വെളിച്ചവും സ്പര്‍ശനവും രുചിയും ഗന്ധവും അനുരണനങ്ങളുമുണ്ടാക്കുന്നതായി മുമ്പുള്ളവര്‍ക്കറിയില്ലായിരുന്നു. 1839ല്‍ ഹെന്‍ റിക് വില്യം ആണ് തലച്ചോറിന്റെ പ്രതികരണങ്ങളെപ്പറ്റി ആദ്യമായി ഗവേഷണം നടത്തിയത്. തലച്ചോര്‍ പുറത്തുനിന്നുള്ള ശബ്ദം, വെളിച്ചം എന്നിവയ്‌ക്കൊക്കെ റേഡിയോ തരംഗങ്ങളിലൂടെ പ്രതികരിക്കുന്നുണ്ടെന്ന് അടുത്തകാലത്തായി ശാസ്തം തെളിയിച്ചിട്ടുണ്ട്. അപ്പോള്‍, സര്‍വലോക രക്ഷിതാവായ തമ്പുരാന്‍ ലോകത്തിനു മുഴുവന്‍ വെളിച്ചമായവതരിപ്പിച്ച ഗ്രന്ഥത്തില്‍ എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് നമുക്കുറച്ചു വിശ്വസിക്കാം. ഇതേപ്പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക:
وننزّل من القرآن ما هو شفاء ورحمة للمؤمنين – നാം ഖുര്‍ആനില്‍നിന്ന് വിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവും ഇറക്കുന്നു.

നോക്കൂ, ഖുര്‍ആന്‍ സത്യമാണ്. അത് അമാനുഷികമാണ്. അതുപോലൊന്ന് ഈ ഭൂമിയില്‍ ഇല്ല. മേന്മയിലും ഈടിലും അതിനോടടുത്ത് നില്‍ക്കുന്ന ഒരു ഗ്രന്ഥവും ഇല്ല. ലോകം മുഴുവന്‍ പാരായണം ചെയ്യുന്നത് ഒറ്റ ഖുര്‍ആനാണ്. അതിന്റെ ഭാഷാന്തരം ധാരാളമുണ്ടെങ്കിലും അതിനെയൊന്നും ആരും ‘ഖുര്‍ആന്‍’ എന്ന് വിളിക്കാറില്ല, കരുതാറും ഇല്ല.

സഹോദരങ്ങളേ, ഖുര്‍ആനെ തൊട്ടറിയാന്‍ മുന്നോട്ടു വരിക. ഖുര്‍ആന്‍ നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും തീര്‍ച്ച. നമ്മെ വളര്‍ത്തും – ഖുര്‍ആന്റെ ശൈലികള്‍ നമ്മുടെ പെരുമാറ്റ-സ്വഭാവ രീതികളുമായി ഇഴുകിച്ചേര്‍ന്നാല്‍ നമ്മളും വിജയം നേടി. ഖുര്‍ആന് കഥാകഥന രീതിയുണ്ട്. ഉപമാലങ്കാര പ്രതിപാദന രീതിയുണ്ട്. മനുഷ്യമനസ്സിനെ ഏറ്റവും കൂടുതല്‍ കീഴടക്കുന്ന ശൈലി അതാണ്.

പ്രയാസം അനുഭവിക്കുന്ന സന്ദര്‍ങ്ങളില്‍ നാം ഖുര്‍ആന്‍ പാരായണം ചെയ്യുക. അല്ലെങ്കില്‍ പാരായണം കേള്‍ക്കുക. ഒരു കാര്യം, ഖുര്‍ആന് വശ്യമായ, അതിവശ്യമായ പാരായണ രീതിയുണ്ട്. നാമായിട്ട് അതിന്റെ പാരായണ സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അതിനാല്‍, നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഓതുക. നിയമം പഠിച്ചില്ലെങ്കിലും നിയമം പാലിക്കുകയും അനുസരിക്കുയും ചെയ്യേണ്ടതുണ്ട്. ധാരാളം കേള്‍ക്കാന്‍ ശ്രമിക്കുക. പലരും പാട്ടു കേള്‍ക്കലില്‍ ആണ്ടുപോകുന്നവരാണ്. ഖുര്‍ആനെ നഷ്ടപ്പെടുന്നവര്‍ എന്നേ അവരെപ്പറ്റി പറയാനാവൂ. പലരും എന്നോട് പാട്ടിന്റെ അനുവദനീയതയെപ്പറ്റി അന്വേഷിക്കാറുണ്ട്. പാട്ടിന്റെ ഹലാലും ഹറാമും നിര്‍ണയിക്കുന്നതിനു പകരം ഖുര്‍ആന്‍ കേള്‍ക്കാന്‍ നിര്‍ദേശിക്കാറുണ്ട്. ഖുര്‍ആനിന് തീര്‍ച്ചയായും സംഗീതാത്മകതയും താളവും ഉണ്ട്. പ്രാസഭംഗിയില്ലാത്ത ഒറ്റസൂക്തവും അധ്യായവും ഇല്ല ഖുര്‍ആനില്‍. ഓരോ അധ്യായത്തിലെയും അവസാനത്തെ അക്ഷരത്തിനെ ശ്രദ്ധിക്കുക.

ഖുര്‍ആനില്‍ ഒരു സൂക്തമുണ്ട്:
ولو أن قرآنا سيرت به الجبال أو قطعت به الأرض أو كلّم به الموتى بل لله الأمر جميعا
ഏതെങ്കിലും ഒരു ഖുര്‍ആന്‍ പര്‍വതങ്ങളെ നീക്കുകയും ഭൂമിയെ മുറിക്കുകയും മരിച്ചവര്‍ അഭിസംബോധന ചെയ്യപ്പെടുകയും ചെയ്യുവാന്‍ (കഴിവുള്ളതുണ്ടെങ്കില്‍ അത് ഈ ഖുര്‍ആനാണ്). പക്ഷേ, അധികാരം മുഴുവന്‍ അല്ലാഹുവിന്റെ കൈയിലാണ്.

ഈ ആയത്തിനെപ്പറ്റി നാമൊന്ന് ഗാഢമായി ചിന്തിക്കുക. അസംഭവ്യമെന്ന് നാം കരുതുന്ന കാര്യങ്ങള്‍ നടത്താന്‍ ഈ ഖുര്‍ആന് കഴിവുണ്ട് എന്നല്ലേ ഇതിന്റെ ഉള്ളിലെ ധ്വനി. അല്ലാഹു ആണ് കൂടുതല്‍ അറിയുന്നവന്‍. രഹസ്യങ്ങളുടെ കലവറ അവന്റെ കൈകളിലാണ്. എന്തായിരുന്നാലും ഖുര്‍ആന്‍ അതിയായ അദ്ഭുതങ്ങളുടെ കലവറയാണ്. ഒരിക്കല്‍ കെമിസ്ട്രിയില്‍ ചില കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഒരു മനുഷ്യനോട് പത്രക്കാര്‍ ഇന്റര്‍വ്യൂ നടത്തിയപ്പോള്‍, തനിക്കിതിന് പ്രചോദനം ലഭിച്ചത് ഖുര്‍ആനില്‍ നിന്നാണെന്ന് പറഞ്ഞതായി അദ്ദേഹത്തിന്റെ മകന്‍ ഒരു സദസ്സില്‍ പറയുകയുണ്ടായി.

ഇബ്‌നുല്‍ഖയ്യിം (റ) ഖുര്‍ആനെപ്പറ്റി 10 കാര്യങ്ങളില്‍ വിശ്വസിക്കണമെന്ന് പറഞ്ഞതില്‍, ഖുര്‍ആനില്‍ രോഗശമനമുണ്ടെന്ന് വിശ്വസിക്കലും നിര്‍ബന്ധമാണെന്ന് പറയുന്നതായി കാണാം.

സഹോദരന്മാരെ, നാം സാധാരണക്കാരാണ്. അബ്ദുദ്ദാഇം കഹീല്‍ പോലുള്ള അസാമാന്യ പ്രതിഭകളും നമ്മുടെ കൂട്ടത്തിലുണ്ടാകുമായിരിക്കും. ഭൂരിപക്ഷവും സാധാരണക്കാരാണല്ലോ. സാധാരണക്കാരായ നമ്മള്‍ ഒന്ന് ഖുര്‍ആനിലേക്കിറങ്ങുക. ഖുര്‍ആന്‍ പാരായണവും കേള്‍വിയും അതിന്റെ മനനവും ഒരു സ്ഥിരം പരിപാടിയാക്കി മാറ്റുക. ഓരോ ദിവസവും ഉദിക്കുന്ന സൂര്യനും ചന്ദ്രനും അടിച്ചുവീശുന്ന കാറ്റും നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്വും പെയ്യുന്ന മഴയും എപ്രകാരം ശുദ്ധമാണോ അതിലും ശുദ്ധമാണ് നമ്മുടെ കൈകളിലുള്ള ഖുര്‍ആന്‍.

ചിന്തിക്കാന്‍ ഓരോ പേജുകളിലും ആവശ്യപ്പെടുന്ന ഖുര്‍ആന്‍ ചിന്തകര്‍ക്ക് എന്നും വിഷയമാണ്. നാം ഒരു ശബ്ദം ശ്രവിച്ചാല്‍ അതിന്റെ ആവൃത്തി അനുസരിച്ച് ശരീരം പ്രതികരിക്കും എന്നത് സാധാരണക്കാരായ നമുക്ക് അനുഭവമാണല്ലോ. കേള്‍ക്കുന്ന ഓരോ ശബ്ദവും കാണുന്ന ഓരോ ശബ്ദവും നമ്മുടെ കോശങ്ങളില്‍ പ്രകമ്പനം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഖുര്‍ആന്റെ ശബ്ദവും ശരീരത്തില്‍ ഗുണകരമായ പ്രകമ്പനമുണ്ടാക്കും എന്നതുറപ്പാണല്ലോ.

ഖുര്‍ആന്റെ സന്ദേശത്തെ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ നാം ഭാവനയില്‍ കാണുക. അവിടെ മദ്യം ഇല്ല. തിന്മകള്‍ ഇല്ല. കുറ്റം സ്വയം ഏറ്റുപറഞ്ഞ് ശിക്ഷ വാങ്ങുന്ന വ്യക്തികളായിരിക്കും. അന്യന്റെ സ്വത്ത് കൈക്കലാക്കാനുള്ള ശ്രമമുണ്ടാവുകയില്ല. കൃഷിക്കും കാലിവളര്‍ത്തലിനും പ്രാമുഖ്യം നല്‍കും. സമ്പത്ത് കുന്നുകൂട്ടി വെച്ച്, അവശരെ കാണാതിരിക്കുന്ന ഒരു സമൂഹമായിരിക്കില്ല അത്. ഖുര്‍ആനനുസരിച്ച് പൂര്‍ണമായി ജീവിച്ച സമൂഹമായിരുന്നു മുഹമ്മദ് നബി (സ)യുടെ സമൂഹം. കാലാന്തരത്തില്‍ മാറ്റം സംഭവിച്ചെങ്കിലും ഭാഗികമായി ഖുര്‍ആനെ സ്വീകരിച്ച സമൂഹത്തില്‍ ഭാഗികമായെങ്കിലും അതിന്റെ ഗുണം ദൃശ്യമായി. 120 കൊല്ലം മുമ്പ് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആശുപത്രി ഉണ്ടാക്കിയവരായിരുന്നു മുസ്‌ലിംകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഖുര്‍ആനാകുന്ന വെളിച്ചം വീണതിന്റെ ഫലമാണതെന്ന് നമുക്ക് നിസ്സംശയം പറയാം