Category Archives: ഏകദൈവസിദ്ധാന്തം

സ്വര്‍ഗം

സോവ്ര്‍ഗംആര്ക്കാണ സ്വര്‍ഗം

വിശുദ്ധ ഖുര്‍ആനിന്റെ മറുപടി ഇതാണ്:

”തങ്ങളുടെ രക്ഷിതാവിന്റെ തൃപ്തി ആഗ്രഹിച്ച് ക്ഷമ അവലംബിച്ചവരും നമസ്‌കാരം നിലനിര്‍ത്തിയവരും നാം അവര്‍ക്ക് നല്‍കിയ വിഭവങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചവരും തിന്മയെ നന്മ കൊണ്ട് തടഞ്ഞവരുമായവര്‍ക്കുള്ളതാണ് അനശ്വരഗേഹം” (13:22)

ഐഹിക ജീവിതത്തെ ദൈവപ്രീതിക്കുതകും വിധം ക്രമപ്പെടുത്തി ജീവിക്കുന്നവരാരോ അവര്‍ക്കാണ് സ്വര്‍ഗം എന്നര്‍ഥം. ഏതെങ്കിലും മതസമുദായത്തിന് റിസര്‍വ് ചെയ്യപ്പെട്ടതല്ല സ്വര്‍ഗം.

സന്മാര്‍ഗത്തിലൂടെ ജീവിച്ചുകൊണ്ടു വേണം സ്വര്‍ഗാവകാശിയാവാന്‍. മനുഷ്യന്‍ സ്വര്‍ഗാവകാശിയാവാനുള്ള സന്മാര്‍ഗം പഠിപ്പിച്ചവരാണ് പ്രവാചകന്മാര്‍. അങ്ങനെയുള്ള പ്രവാചകന്മാരുടെ കുടുംബങ്ങളില്‍ തന്നെ നരകാവകാശികള്‍ ഉണ്ടായിരുന്നു എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അതിനുദാഹരണമാണ് നൂഹ് നബിയുടെ മകനും ഭാര്യയും. ലൂത്വ് നബിയുടെ ഭാര്യയും ഇബ്രാഹിം നബിയുടെ പിതാവും നരകാവകാശികളാണ്. എന്നാല്‍ കടുത്ത നിഷേധി ഫറോവയുടെ ഭാര്യ സ്വര്‍ഗാവകാശിയാണ്. സ്വര്‍ഗാവകാശിയായ മുഹമ്മദ് നബിയുടെ പിതൃവ്യന്‍ അബൂലഹബ് നരകാവകാശിയായിരുന്നു.

എന്നു മാത്രമല്ല, സന്മാര്‍ഗത്തിന്റെ മാനദണ്ഡം സമുദായമല്ല എന്നതിന് ശക്തമായ അടിവരയിട്ടു കൊണ്ട് ഖുര്‍ആന്‍ പറയുന്നു:
”എന്നാല്‍ വേദവിശ്വാസികളില്‍ എല്ലാവരും ഒരു പോലെയല്ല. സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗം അവരിലുണ്ട്.” (3:113)
ജൂത-ക്രൈസ്തവരെ പോലുള്ളവരാണ് വേദക്കാര്‍. അവരില്‍ നിന്ന് മുസ്‌ലിംകളായവരെ കുറിച്ചല്ല ഈ പറഞ്ഞിരിക്കുന്നത്. ‘മുസ്‌ലിം സമുദായം’ എന്ന പ്ലാറ്റ്‌ഫോമിലല്ല അവര്‍. എന്നിട്ടും അവര്‍ സന്മാര്‍ഗത്തിലാണ്. ‘ഇരട്ട പ്രതിഫലത്തിനുടമസ്ഥര്‍’ (22: 52-54) എന്ന് ഇവരെ കുറിച്ച് വേറെയും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കാരണം, അവര്‍ നേരത്തെ സ്വര്‍ഗാവകാശികളാണ്. അന്ത്യപ്രവാചകന്റെ ആഗമനം അറിഞ്ഞപ്പോള്‍ അവര്‍ പ്രവാചകനെ പിന്‍പറ്റാന്‍ സ്വാഭാവികമായും തയ്യാറായി. അതിനര്‍ഥം യേശു (ഈസാ നബി), മോസസ് (മൂസാ നബി) പോലുള്ള പ്രവാചകന്‍മാര്‍ പഠിപ്പിച്ചതനുസരിച്ച് ദൈവദാസന്‍മാരായി ജീവിക്കുന്ന ‘മുസ്‌ലിംകള്‍’ ആയിരുന്നു അവര്‍.

എന്നാല്‍ നരകത്തിന്റെ അടിത്തട്ടിലുള്ളവര്‍ ‘മുനാഫിഖുകള്‍’ (കപടവിശ്വാസികള്‍) ആണെന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. അവരുള്ളത് മുസ്‌ലിംകള്‍ക്കിടയിലാണ് താനും. അതിനര്‍ഥം മറ്റു സമുദായങ്ങളില്‍ സ്വര്‍ഗാവകാശികളുള്ളതു പോലെ മുസ്‌ലിം സമുദായത്തില്‍ നരകാവകാശികളുമുണ്ട്. മറ്റു സമുദായങ്ങളിലെ സ്വര്‍ഗാവകാശികള്‍ ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കുന്നതോടെ സ്വാഭാവികമായും ഇസ്‌ലാമിനെ സ്വീകരിക്കും എന്ന കാര്യമാണ് ഇരട്ടപ്രതിഫലത്തിനുടമസ്ഥര്‍ എന്ന ഖുര്‍ആന്‍ പ്രയോഗം മനസ്സിലാക്കി തരുന്നത്.

ചുരുക്കത്തില്‍, പാരമ്പര്യ സമുദായങ്ങളല്ല സന്‍മാര്‍ഗത്തെ പ്രതിനിധീകരിക്കുന്നത്; ദൈവിക ദര്‍ശനത്തെ പിന്‍പറ്റുന്നവരാണ്. ഏത് സമുദായത്തില്‍ പിറന്നവര്‍ക്കും അതിനവകാശമുണ്ട്. ആരാണോ സന്മാര്‍ഗദര്‍ശനത്തെ പിന്‍പറ്റി ജീവിക്കുന്നത് അവരാണ് സ്വര്‍ഗാവകാശികള്‍ എന്നര്‍ഥം. സ്വന്തം സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് സ്വര്‍ഗാവകാശികള്‍ എന്ന യഹൂദരുടെ വാദത്തെ ഖണ്ഡിച്ചു കൊണ്ട് ഖുര്‍ആന്‍ പറയുന്നു:
”സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.”(2:62)

ഏതെങ്കിലും സമുദായത്തോട് പ്രത്യേകമായ സ്‌നേഹം ദൈവത്തിനില്ല എന്ന കാര്യമാണിവിടെ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. യേശുക്രിസ്തു ഈ വസ്തുത മറ്റൊരു രീതിയില്‍ വ്യക്തമാക്കിയത് ബൈബിളില്‍ ഇങ്ങനെ കാണാം: ”എന്നോട് കര്‍ത്താവേ കര്‍ത്താവേ എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നന്‍ അത്രെ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നത്” (മത്തായി 7:12)

പിന്‍കുറി: ”ദൈവത്തിങ്കല്‍ പരിഗണനീയമായിട്ടുള്ളത് നിങ്ങളുടെ വര്‍ഗീയതയല്ല; സത്യവിശ്വാസവും സല്‍ക്കര്‍മവുമാണ്. ആ അമൂല്യസമ്പത്തുമായി ദൈവസന്നിധിയില്‍ ഹാജരാവുന്ന ഏതൊരു മനുഷ്യനും അവങ്കല്‍ നിന്ന് തക്ക പ്രതിഫലം ലഭിക്കും. ദൈവത്തിങ്കല്‍ തീരുമാനം മനുഷ്യന്റെ സ്വഭാവഗുണങ്ങള്‍ പരിഗണിച്ചായിരിക്കും; നിങ്ങളുടെ കാനേഷുമാരി രജിസ്റ്ററുകളുടെ അടിസ്ഥാനത്തിലല്ല.” – അബുല്‍ അഅ്‌ലാ മൗദൂദി

ലാ ഇലാഹ ഇല്ലല്ലാഹ് : ആദര്‍ശം ലക്ഷ്യം

ജീവിതത്തിന്റെ അടിസ്ഥാന ആദര്‍ശമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതില്‍ ലോകത്തിലെ മുസ്‌ലിംകള്‍ക്കാര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാന്‍ യാതൊരു ന്യായവുമില്ല. നമ്മുടെ ജീവിതത്തിന്റെ മൗലികമായ അടിത്തറയും വിശുദ്ധ വിപ്ലവ വാക്യവുമാണ് ലാഇലാഹ ഇല്ലല്ലാഹ്. ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള എല്ലാ പ്രവാചകന്മാരുടെയും അനുയായികള്‍ക്ക് അല്ലാഹു നല്‍കിയിട്ടുളള അടിസ്ഥാനപരമായ സന്ദേശമാണിതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.’നിനക്ക് മുമ്പ് നാം നിയോഗിച്ച പ്രവാചകന്‍മാര്‍ക്കെല്ലാം നാം ബോധനം നല്കിയത്, ഞാനല്ലാതെ ഒരു ഇലാഹില്ലെന്നും അതിനാല്‍ എനിക്ക് നിങ്ങള്‍ ഇബാദത് ചെയ്യണമെന്നുമാണ്. (21: 25). ആദം നബി മുതല്‍ ഇന്നുവരെയുള്ള എല്ലാ വിശ്വാസികളും ഒറ്റക്കെട്ടായി അംഗീകരിക്കുന്ന കാര്യമാണ് ലാഇലാഹ ഇല്ലല്ലാഹ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പ്രവാചകന്മാര്‍ക്കും അല്ലാഹു നല്‍കിയ നിര്‍ദ്ദേശമാണ്്. ”എല്ലാ സമുദായത്തിലും അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്ന കല്‍പനയുമായി നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്” (അന്നഹല്‍: 36). പ്രവാചകന്‍(സ) ഇത് വിശദീകരിക്കുന്നു: ‘ ഞാനും എനിക്ക് മുമ്പു വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിട്ടുള്ള ഉല്‍കൃഷ്ട വചനമാണ് ലാ ഇലാഹ ഇല്ലാഹ്’

ലാ ഇലാഹ ഇല്ലല്ലാഹ് എന്നതില്‍ ‘അല്‍ ഇലാഹ്’ എന്നതിന്റെ അടിസ്ഥാന ആശയം എന്താണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. എന്താണ് ഇലാഹ്, ഇബാദത്ത് എന്ന യഥാവിധി മനസ്സിലാക്കുമ്പോഴാണ് ഈ ആദര്‍ശവാക്യത്തിന്റെ ആത്മ സത്ത നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇലാഹ് ആയതുകൊണ്ടാണ് അല്ലാഹുവിന് ഇബാദത്ത് ചെയ്യേണ്ടത്. ഇലാഹ് ആയതു കൊണ്ട് അവന് മാത്രമേ ഇബാദത്ത് ചെയ്യാന്‍ പാടുള്ളൂ.

ആദര്‍ശവാക്യത്തിന്റെ തുടക്കത്തില്‍ ‘ലാ ഇലാഹ’ അഥവാ ഒരു ഇലാഹുമില്ല എന്ന വലിയൊരു നിഷേധം കാണാം. ‘ഇല്ലല്ലാഹ്’ അല്ലാഹുവല്ലാതെ എന്നത് വലിയ ഒരംഗീകാരവുമാണ്. ലോകത്തെ ഇലാഹ് എ്ന്ന് വിശേഷിപ്പിക്കുന്ന ആരൊക്കെയുണ്ടോ അത്തരം സകല ഇലാഹുകളെയും നിരാകരണ പ്രക്രിയക്ക് വിധേയമക്കുന്ന ഒരാള്‍ക്ക് മാത്രമേ അല്ലാഹുവിനെ ഇലാഹാക്കാന്‍ കഴിയുകയുള്ളൂ എന്നാണ് ഇതിന്റെ വിശദാംശം. സാക്ഷാല്‍ ഇലാഹ് (അല്‍ ഇലാഹ്) എന്നാല്‍ അല്ലാഹുവിന്റെ കഴിവിലും സത്തയിലും ഗുണവിശേഷണങ്ങളിലും സ്വഭാവങ്ങളിലും അവകാശങ്ങളിലും അധികാരങ്ങളിലും എല്ലാം അവന് സമന്മാരില്ല എന്ന വിശ്വാസമാണ്. അത് മറ്റുള്ളവര്‍ക്ക് വകവെച്ചുകൊടുക്കുമ്പോള്‍ ശിര്‍ക്ക് ആയിത്തീരുന്നു. ഈ വിശ്വാസത്തെ നിരാകരിക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ അത് കുഫര്‍ അഥവാ നിഷേധം ആയിത്തീരുന്നത്. ശിര്‍ക്കും കുഫറും നിരാകരിച്ചുകൊണ്ട് അല്ലാഹുവിന് മാത്രം ജീവിതം സമര്‍പ്പിക്കുമ്പോഴാണ് അത് ഇബാദത്തായിത്തീരുന്നത്.

ലാഇലാഹ ഇല്ലല്ലാഹ് എന്ന അടിത്തറയില്‍ ഊന്നി നിന്നുകൊണ്ടാണ് ഇസ്‌ലാമിന്റെ മറ്റെല്ലാ കാര്യവും വളര്‍ന്നു വികസിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇസ്‌ലാമിന്റെ സാമൂഹ്യവ്യവസ്ഥയെ വിശുദ്ധ ഖുര്‍ആന്‍ ‘ മസലു കലിമതുന്‍ ത്വയ്യിബ ക ശജറതിന്‍ ത്വയ്യിബ’ ഒരു ഉത്തമ വൃക്ഷത്തോട് ഉപമിച്ചിട്ടുള്ളത്. അതിന്റെ അടിത്തറ ഭദ്രമാണെന്ന് വിശേഷിപ്പിച്ചത് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിനെയാണ്. വൃക്ഷത്തെ സംബന്ധിച്ചെടുത്തോളം അതിന്റെ വിത്തിന്റെ ഗുണം എല്ലാ ഘടകങ്ങളിലും ഉണ്ടാകും. അതുപോലെ ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ലാഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവാക്യത്തിന്റെ സ്വാധീനം യഥാര്‍ഥത്തില്‍ ഉണ്ടായിരിക്കും. ആ സ്വാധീനത്തില്‍ നിന്ന് മുക്തമാകുന്ന പക്ഷം അത് ശരിയായ ഇസ്‌ലാമികമായ ജീവിതമായിരിക്കുകയില്ല. തൗഹീദിന്റെ മര്‍മം ഇതാണ്. അല്ലാഹുവിന്റെ പരമാധികാരത്തെ സമഗ്രമായി അംഗീകരിക്കുക എന്ന ഇസ്‌ലാമിന്റെ സമഗ്രതയാണ് നവോഥാന നായകന്മാര്‍ ഉയര്‍ത്തിപ്പിടിച്ചത്.

ഇസ്‌ലാമിന്റെ സമഗ്രത:-
ഇസ്‌ലാം സമഗ്രമാണ്, അഥവാ അപൂര്‍ണമല്ല എന്ന് എല്ലാ മുസ്‌ലിംകളും അംഗീകരിക്കുന്നു. പക്ഷെ, സമഗ്രതയെ കുറിച്ച് പരമ്പരാഗത മുസ്‌ലിം സമൂഹത്തിന്റെ കാഴ്ചപ്പാട് ഒരു മതം എന്ന നിലക്ക് ഇസ്‌ലാം സമഗ്രമാണ് എന്നാണ്. ആദ്ധ്യാത്മിക- ആരാധന മണ്ഡലങ്ങളില്‍ ഇസ്‌ലാമിന്റെ സമഗ്രതയെ അവര്‍ അംഗീകരിക്കുന്നു. വ്യക്തി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഇസ്‌ലാമിന്റെ നിയമങ്ങള്‍ പാലിക്കണം എന്ന സമഗ്രതയും ഇന്ന് അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ ആദ്ധ്യാത്മിക മേഖലയില്‍ മാത്രമാണോ അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് അഥവാ ദിവ്യത്വം നാം അംഗീകരിക്കേണ്ടത എന്നത് പ്രസക്തമായ ചോദ്യമാണ്. വ്യക്തി ജീവിതത്തില്‍ സാമ്പത്തിക രംഗത്ത് അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് നാം അംഗീകരിക്കണമോ എന്നു ചോദിച്ചാല്‍ അതും നാം അംഗീകരിക്കുന്നുണ്ട്.
ശുഐബ് നബിയോട് ജനത നിന്റെ നമസ്‌കാരമാണോ ആരാധന രംഗത്തുള്ള ഞങ്ങളുടെ ഇലാഹുകളെ കൈവെടിയാനും സാമ്പത്തിക രംഗത്ത് ഞങ്ങളുടെ ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും തടയുന്നത് എന്നു ചോദിക്കുന്നത് ഇതിനാലാണ്.

സദാചാര രംഗത്തും അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് നാം അംഗീകരിക്കണം. ലൂത്വ് നബിയുടെ പ്രബോധനത്തിലെ പ്രധാനമായ ഒരു ഊന്നല്‍ സ്വവര്‍ഗരതിക്കെതിരെയായിരുന്നുവെന്ന് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു, മുഹമ്മദ് നബിയും മദ്യപാനം, ചൂതാട്ടം തുടങ്ങിയ അധാര്‍മികതകള്‍ക്കെതിരെ ശക്തമായി പോരാടിയതായി നമുക്ക് കാണാം. ധാര്‍മിക-സദാചാര-സാംസ്‌കാരിക- സാമ്പത്തിക രംഗങ്ങളിലെല്ലാം വ്യക്തികളെന്ന നിലക്ക് അല്ലാഹുവിന്റെ നിയമങ്ങള്‍ അംഗീകരിക്കണമെന്നത് അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ്.

സാമൂഹിക വ്യവസ്ഥ എന്ന അര്‍ഥത്തില്‍ അല്ലാഹുവിന്റെ ഉലൂഹിയ്യത്ത് അംഗീകരിക്കേണമോ എന്ന വിഷയത്തിലാണ് അടിസ്ഥാന പരമായ വ്യത്യാസമുള്ളത്. ഉദാഹരണമായി ഒരു മുസ്‌ലിം പലിശ ഇടപാടുകളില്‍ നിന്ന് മാറിനിന്നാല്‍ മതിയോ അതല്ല പലിശ രഹിതമായ ഒരു സാമ്പത്തിക വ്യവസ്ഥ നിലവില്‍ വരാന്‍ വേണ്ടി പ്രവര്‍ത്തിക്കണമോ? വ്യക്തിജീവിതത്തില്‍ വ്യഭിചാരവും സ്വവര്‍ഗഭോഗവും നാം വെടിഞ്ഞാല്‍ മതിയോ അതല്ല, ധാര്‍മിക സദാചാരമുള്ള സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടി പണിയെടുക്കണമോ? എന്ന ചോദ്യമാണ് പ്രധാനം. ഈ രംഗത്തെ അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണെന്നാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

അല്ലാഹു നല്‍കിയ നിയമ വ്യവസ്ഥ സമ്പൂര്‍ണവും സമഗ്രവുമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ സാമൂഹിക നിയമങ്ങള്‍ക്കാണ് ഖുര്‍ആന്‍ ‘ ഹുക്മ്’ എന്ന്് പറയുന്നത്. നിയമ നിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിലെ ശരി -തെറ്റുകള്‍ നിര്‍ണയിക്കാനുള്ള പരമാധികാരം അല്ലാഹുവിനാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഒരു സാമൂഹിക വ്യവസ്ഥക്കായി നാം പരിശ്രമിക്കണമോ അതല്ല വ്യക്തി എന്ന അര്‍ഥത്തില്‍ നാം അത്തരം മൂല്യങ്ങള്‍ ജീവിതത്തില്‍ പാലിച്ചാല്‍ മതിയോ..

അല്ലാഹുവിന്റെ നിയമവ്യവസ്ഥിതി നമ്മുടെ വ്യക്തി ജീവിതത്തില്‍ മാത്രം പാലിച്ചാല്‍ മതിയെങ്കില്‍ അത് വളരെ എളുപ്പമാണ്. അപ്പോള്‍ സാമൂഹിക മേഖലയില്‍ ഒന്നുകില്‍ ഒരു തിന്മയോടും പ്രതികരിക്കാതെ നമുക്ക് നിഷ്‌ക്രിയമായി ഇരിക്കാനുള്ള സ്വാതന്ത്ര്യം ലഭ്യമാകും. അല്ലെങ്കില്‍ സാമൂഹിക മേഖലയില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കാതെ തങ്ങള്‍ക്കിഷ്ടമുള്ള ഏത് വ്യവസ്ഥക്കും വേണ്ടി പരിശ്രമിക്കാന്‍ സാധിക്കും എന്നതാണ് അതിന്റെ പരിണിതി. എന്നാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടുള്ള ഒരു സാമൂഹിക ക്രമത്തിന് മാത്രമേ ഇസ്‌ലാം സ്വാതന്ത്ര്യം നല്‍കുന്നുള്ളൂ, മാത്രമല്ല, സാമൂഹികമായ തിന്മകള്‍ക്കും അധര്‍മങ്ങള്‍ക്കുമെതിരെ നിസ്സംഗനായിരിക്കാന്‍ ഒരു വിശ്വാസിക്ക് അവകാശവുമില്ല. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദര്‍ശവാക്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സാമൂഹികവ്യവസ്ഥക്ക് വേണ്ടി ശ്രമിക്കുന്നതാണ് ഒരു മുസ്‌ലിമിന്റെ യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം. വ്യക്തി ജീവിതത്തിലെ പരിവര്‍ത്തനം മാത്രമല്ല, സാമൂഹിക ജീവിതത്തിലെയും മാറ്റമാണ് ദീനുല്‍ ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന തിരിച്ചറിവാണ് പ്രധാനം.

ലോക നാഗരികതകളെ കുറിച്ചുള്ള ഒരു ഗ്രന്ഥത്തില്‍ യേശുവിന്റെ അധ്യാപനങ്ങളെ മുന്‍ നിര്‍ത്തി ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്.: പ്രവാചകന്മാര്‍ അധികാരി വര്‍ഗത്തോട് പോരാട്ടത്തിലായിരുന്നുവെങ്കില്‍ അതെന്തിന് വേണ്ടിയെന്നായിരുന്നു എന്നാണ് ആ മര്‍മപ്രധാനമായ ചോദ്യം. എന്തിനെ ആരാധിക്കണം, ആരാധിക്കേണ്ട എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നോ അതല്ല റോമാ സാമ്രാജ്യത്വത്തിന്റെ സാമൂഹിക വ്യവസ്ഥ എന്തായിരിക്കണം, എന്തായിരിക്കരുത് എന്നതിന്റെ അടിസ്ഥാനത്തിലാണോ ഈസാ നബി(അ) റോമാ സാമ്രാജ്യത്വവുമായി ഏറ്റുമുട്ടിയത്? . വ്യക്തി ജീവിതത്തിനപ്പുറത്ത് സാമൂഹ്യ വ്യവസ്ഥിതിയും പരിവര്‍ത്തനം വേണമെന്ന് ഈസാ നബി ആവശ്യപ്പെട്ടതിനാലാണ് അവര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത് എന്ന് ഗ്രന്ഥം വിശദീകരിക്കുന്നു. മൂസാ നബി അടിച്ചമര്‍ത്തപ്പെട്ട ഇസ്രയേല്യരുടെ മോചനം എന്ന സാമൂഹ്യപരിവര്‍ത്തനത്തിന് വേണ്ടി രംഗത്ത് വന്നതായിരുന്നു ഫറോവ അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണം. കച്ചവടരംഗത്ത് അതിക്രമങ്ങള്‍ വ്യാപകമായ കാലത്ത് അതിനെതിരെ ശക്തമായി പ്രതികരിച്ചത് കൊണ്ടാണ് ശുഐബിനെതിരെ അവര്‍ തിരിഞ്ഞത്. സ്വവര്‍ഗരതി ശക്തമായ പ്രദേശത്ത് സദാചാരത്തിനു വേണ്ടി രംഗത്ത് വന്നതായിരുന്നു ലൂത്വ് നബിക്കെതിരെ അധികാരി വര്‍ഗം തിരിഞ്ഞത് എന്നു നമുക്ക കാണാന്‍ കഴിയും.

പ്രവാചകന്മാരുടെ പ്രബോധന ലക്ഷ്യം- മുസ്‌ലിംകളുടെ മാത്രം മദ്യപാനം ഒഴിവാക്കലായിരുന്നില്ല, മറിച്ച് മദ്യമുക്തമായ ഒരു സാമൂഹിക വ്യവസ്ഥ രാജ്യത്ത് സ്ഥാപിക്കുക എന്നതായിരുന്നു. സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യമാണെങ്കില്‍ ഇസ്‌ലാമികമായ ഒരു സാമൂഹ്യ വ്യവസ്ഥക്ക് വേണ്ടി മാത്രമേ മുസ്‌ലിംകള്‍ പരിശ്രമിക്കാന്‍ പാടുള്ളൂ.

പ്രവാചകന്‍(സ) ഇത്തരം ഒരു സാമൂഹിക പരിവര്‍ത്തനത്തെ കുറിച്ച ശുഭാപ്തി തന്റെ പ്രബോധനത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പങ്കുവെക്കുന്നതായി കാണാം. പീഢനമേറ്റു വന്ന ഖബ്ബാബിനോട് സന്‍ആ മുതല്‍ ഹദര്‍മൗത് വരെ വരെ ഏതൊരാള്‍ക്കും നിര്‍ഭയമായി സഞ്ചരിക്കാന് പറ്റുന്ന നാളിനെ കുറിച്ച സന്തോഷവാര്‍ത്ത് അറിയിച്ചതും പ്രവാചകനെ പിടികൂടി വധിക്കാന്‍ വന്ന സുറാഖയോട് കിസ്‌റയുടെ കൈവളകള്‍ അണിയിക്കുന്നതിനെ കുറിച്ച് സംസാരിച്ചതും ഹിര്‍ഖലിന്റെ കൊട്ടാരത്തില്‍ ദീനുല്‍ ഇസ് ലാം പ്രവേശിക്കുന്നതിനെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നതുമെല്ലാം സാമൂഹ്യജീവിതത്തില്‍ പുലരേണ്ട ഇസ് ലാമിക വ്യവസ്ഥിതിയെ കുറിച്ചുള്ള സ്പനങ്ങളുമായിരുന്നു.
الله ذكر

ദൈവത്തെ സൃഷ്ടിച്ചതാരാണ്?

പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ്? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ?”

God created the universe ,but who created God?!

പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു. അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് ആദ്യവും അന്ത്യവുമില്ല.
ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ കോടി കൊല്ലം മുമ്പ് പ്രപഞ്ചം അതീവസാന്ദ്രതയുള്ള ഒരു കൊച്ചു പദാര്‍ഥമായിരുന്നുവെന്ന് ഭൌതികവാദികള്‍ അവകാശപ്പെടുന്നു. അത് സാന്ദ്രതയുടെയും താപത്തിന്റെയും പാരമ്യതയിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു. ആ സ്‌ഫോടനം അനന്തമായ അസംഖ്യം പൊട്ടിത്തെറികളുടെ ശൃംഖലയായി. സംഖ്യകള്‍ക്ക് അതീതമായ അവസ്ഥയില്‍ ആദിപദാര്‍ഥത്തിന്റെ താപവും സാന്ദ്രതയും എത്തിയപ്പോഴാണ് അത് പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറിയുടെ ശബ്ദവും അളക്കാനാവാത്തതത്രെ. വന്‍ വിസ്‌ഫോടനത്തിന്റെ അതേ നിമിഷത്തില്‍ മുവ്വായിരം കോടി ഡിഗ്രി താപമുള്ള പ്രപഞ്ചം ഉണ്ടായി. പൊട്ടിത്തെറിയുടെ ഫലമായി വികാസമുണ്ടായി. വികാസം കാരണമായി താപനില കുറയുവാന്‍ തുടങ്ങി. സ്‌ഫോടനം കഴിഞ്ഞ് നാല് നിമിഷം പിന്നിട്ടപ്പോള്‍ ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടിച്ചേര്‍ന്നു. ആ സംഗമമാണ് നക്ഷത്രങ്ങള്‍ തൊട്ട് മനുഷ്യന്‍ വരെയുള്ള എല്ലാറ്റിന്റെയും ജ•ത്തിന് നാന്ദി കുറിച്ചത്.
പ്രപഞ്ചോല്‍പത്തിയെ സംബന്ധിച്ച ഭൌതികവാദികളുടെ ഈ സങ്കല്‍പം ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. ആദിപദാര്‍ഥം എന്നാണ് താപത്തിലും സാന്ദ്രതയിലും പാരമ്യതയിലെത്തിയത്? എന്തുകൊണ്ട് അതിനു മുമ്പായില്ല, അല്ലെങ്കില്‍ ശേഷമായില്ല? അനാദിയില്‍ തന്നെ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലായിരുന്നെങ്കില്‍ എന്തുകൊണ്ട് അനാദിയില്‍ തന്നെ സ്‌ഫോടനം സംഭവിച്ചില്ല? അനാദിയില്‍ താപവും സാന്ദ്രതയും പാരമ്യതയിലായിരുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അവ പാരമ്യതയിലെത്തി? പുറത്തുനിന്നുള്ള ഇടപെടലുകള്‍ കാരണമാണോ? എങ്കില്‍ എന്താണ് ആ ഇടപെടല്‍? അല്ലെങ്കില്‍ അനാദിയിലില്ലാത്ത സാന്ദ്രതയും താപവും ആദിപദാര്‍ഥത്തില്‍ പിന്നെ എങ്ങനെയുണ്ടായി? എന്നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്? എന്തുകൊണ്ട് അതിനു മുമ്പായില്ല? എന്തുകൊണ്ട് ശേഷമായില്ല? ഒന്നായിരുന്ന സൂര്യനും ഭൂമിയും രണ്ടായത് എന്ന്? എന്തുകൊണ്ട് അതിനു മുമ്പോ ശേഷമോ ആയില്ല? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഇന്നോളം ഭൌതികവാദികള്‍ മറുപടി നല്‍കിയിട്ടില്ല. നല്‍കാനൊട്ടു സാധ്യവുമല്ല.
ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന് ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്. വ്യക്തമായ യുക്തിയുടെയും ഉയര്‍ന്ന ആസൂത്രണത്തിന്റെയും നിത്യ നിദര്‍ശനമാണീ പ്രപഞ്ചം. മനുഷ്യന്റെ അവസ്ഥ പരിശോധിച്ചാല്‍തന്നെ ഇക്കാര്യം ആര്‍ക്കും ബോധ്യമാകും. നാം ജീവിക്കുന്ന ലോകത്ത് അറുനൂറു കോടിയോളം മനുഷ്യരുണ്ട്. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്. കുടിക്കുന്ന വെള്ളവും ഒന്നുതന്നെ. കഴിക്കുന്ന ആഹാരത്തിലും പ്രകടമായ അന്തരമില്ല. എന്നിട്ടും അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖം. നമ്മെപ്പോലുള്ള മറ്റൊരാളെ ലോകത്തെവിടെയും കാണുക സാധ്യമല്ല. നമ്മുടെ തള്ളവിരല്‍ എത്ര ചെറിയ അവയവമാണ്. എന്നിട്ടും അറുനൂറു കോടി മനുഷ്യരിലൊരാള്‍ക്കും നമ്മുടേതുപോലുള്ള ഒരു കൈവിരലില്ല. മരിച്ചുപോയ കോടാനുകോടിക്കുമില്ല. ജനിക്കാനിരിക്കുന്ന കോടാനുകോടികള്‍ക്ക് ഉണ്ടാവുകയുമില്ല. നമ്മുടെ ഓരോരുത്തരുടെയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറു കോടി തലയിലെ അസംഖ്യം കോടി മുടികളിലൊന്നു പോലും നമ്മുടെ മുടിപോലെയില്ല. അവസാനത്തെ ഡി.എന്‍.എ. പരിശോധനയില്‍ നമ്മുടേത് തിരിച്ചറിയുക തന്നെ ചെയ്യും.

നമ്മുടെയൊക്കെ സിരകളില്‍ ആയിരക്കണക്കിന് രക്തത്തുള്ളികള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അറുനൂറു കോടിയുടെ സിരകളിലെ കോടാനുകോടി രക്തത്തുള്ളികളില്‍ നിന്നും നമ്മുടേത് വ്യത്യസ്തമത്രെ. നമ്മുടെ ശരീരത്തിന്റെ ഗന്ധം പോലും മറ്റുള്ളവരുടേതില്‍നിന്ന് ഭിന്നമത്രെ. ഇത്രയേറെ അദ്ഭുതകരവും ആസൂത്രിതവും വ്യവസ്ഥാപിതവും കണിശവുമായ അവസ്ഥയില്‍ നാമൊക്കെ ആയിത്തീര്‍ന്നത് കേവലം യാദൃഛികതയും പദാര്‍ഥത്തിന്റെ പരിണാമവും ചലനവും മൂലവുമാണെന്ന് പറയുന്നത് ഒട്ടും യുക്തിനിഷ്ഠമോ ബുദ്ധിപൂര്‍വമോ അല്ല. അത് പരമാബദ്ധമാണെന്ന് അഹന്തയാല്‍ അന്ധത ബാധിക്കാത്തവരെല്ലാം അംഗീകരിക്കും. അറുനൂറു കോടി മനുഷ്യര്‍ക്ക് അത്രയും മുഖഭാവവും കൈവിരലുകളും ഗന്ധവും തലമുടിയും രക്തത്തുള്ളികളും മറ്റും നല്‍കിയത് സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനുമായ ശക്തിയാണെന്ന് അംഗീകരിക്കലും വിശ്വസിക്കലുമാണ് ബുദ്ധിപൂര്‍വകം. ആ ശക്തിയത്രെ പ്രപഞ്ചസ്രഷ്ടാവായ ദൈവം.
പ്രപഞ്ചത്തില്‍ പുതുതായൊന്നുമുണ്ടാവില്ലെന്ന് പദാര്‍ഥവാദികള്‍ പറയുന്നു. പുതുതായി വല്ലതും ഉണ്ടാവുകയാണെങ്കില്‍ അതുണ്ടാക്കിയത് ആര് എന്ന ചോദ്യമുയരുമല്ലോ. എന്നാല്‍ ഇന്നുള്ള അറുനൂറോളം കോടി മനുഷ്യര്‍ക്ക് ബുദ്ധിയും ബോധവും അറിവും യുക്തിയുമുണ്ട്. ഈ ബുദ്ധിയും ബോധവും അറിവും യുക്തിയുമൊക്കെ എവിടെയായിരുന്നു? വിസ്‌ഫോടനത്തിനു മുമ്പുള്ള ആദിപദാര്‍ഥം ഇതൊക്കെയും ഉള്‍ക്കൊണ്ടിരുന്നോ? എങ്കില്‍ അനാദിയില്‍ ആ പദാര്‍ഥത്തിന്റെ ബുദ്ധിയും ബോധവും അറിവും യുക്തിയും അതിരുകളില്ലാത്തത്ര ആയിരിക്കില്ലേ? അപ്പോള്‍ അചേതന പദാര്‍ഥം ഇത്രയേറെ സര്‍വജ്ഞനും യുക്തിജ്ഞനുമാവുകയോ?
അതിനാല്‍ അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും ബുദ്ധിയും യുക്തിയും നല്‍കിയത് അതിരുകളില്ലാത്ത അറിവിന്റെയും ബോധത്തിന്റെയും യുക്തിയുടെയും ഉടമയായ സര്‍വശക്തനായ ദൈവമാണെന്ന് വിശ്വസിക്കലും അംഗീകരിക്കലുമാണ് ന്യായവും ശരിയും. സത്യസന്ധവും വിവേകപൂര്‍വകവുമായ സമീപനവും അതുതന്നെ.
അനാദിയായ ഒന്നുണ്ട്; ഉണ്ടായേ തീരൂവെന്ന് ഏവരും അംഗീകരിക്കുന്നു. അത് അചേതനമായ പദാര്‍ഥമാണെന്ന് ഭൌതികവാദികളും, സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവമാണെന്ന് മതവിശ്വാസികളും പറയുന്നു. അനാദിയായ, അഥവാ തുടക്കമില്ലാത്ത ഒന്നിനെ സംബന്ധിച്ച്, അതിനെ ആരുണ്ടാക്കി; എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഒട്ടും പ്രസക്തമല്ലെന്നതും സുസമ്മതമാണ്. അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന് പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന് ചോദിക്കുന്നത് അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.
പദാര്‍ഥ നിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. അതിനാല്‍ പദാര്‍ഥനിര്‍മിതമായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് അനിവാര്യമാണ്. എന്നാല്‍ പദാര്‍ഥപരമായതിന്റെ നിയമവും അവസ്ഥയും പദാര്‍ഥാതീതമായതിനു ബാധകമല്ല. ദൈവം പദാര്‍ഥാതീതനാണ്. അതിനാല്‍ പദാര്‍ഥനിഷ്ഠമായ പ്രപഞ്ചത്തിന്റെ നിയമവും മാനദണ്ഡവും അടിസ്ഥാനമാക്കി പദാര്‍ഥാതീതനായ ദൈവത്തെ ആരു സൃഷ്ടിച്ചുവെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമത്രെ.
അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ ഒന്നുണ്ടായേ തീരൂവെന്നത് അനിഷേധ്യവും സര്‍വസമ്മതവുമാണ്. അതാണ് സര്‍വശക്തനും പ്രപഞ്ചങ്ങളുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം.

ബഹുദൈവത്വമല്ല; ഇസ് ലാം തന്നെ എന്റെ ദര്‍ശനം

ഹീതര്‍ ഷോويزينجام مسجد كيرلا
കടുത്ത ഭക്തിപുലര്‍ത്തിയിരുന്ന ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ജീവിതത്തിന്റെ സമസ്തമേഖലയിലും മതനിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റാന്‍ ഔത്സുക്യം കാണിച്ചിരുന്ന മാതാപിതാക്കളായിരുന്നു എന്റേത്. അതിനാല്‍ ചെറുപ്പംതൊട്ടേ മതകാര്യങ്ങളില്‍ അതീവതാല്‍പര്യമായിരുന്നു എനിക്ക്. മതപരമായ കാരണങ്ങളാല്‍ വീട്ടില്‍ ടെലിവിഷന്‍ ഉണ്ടായിരുന്നില്ല. അക്കാരണത്താല്‍ മതസംബന്ധിയായ പുസ്തകങ്ങളുള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ ഞാന്‍ വായിച്ചുതീര്‍ത്തു. ഇത്തരം പശ്ചാത്തലം പരിഗണിച്ചാണ് അധികാരികള്‍ ചര്‍ചില്‍ മറ്റുകുട്ടികളെ ബൈബിളും മറ്റു ഭൗതികവിഷയങ്ങളും പഠിപ്പിക്കാന്‍ എനിക്ക് അവസരം തന്നത്.

പന്ത്രണ്ടുവയസായപ്പോള്‍ എനിക്ക് ക്രൈസ്തവതയില്‍ സംശയങ്ങളുടലെടുത്തു. പതിനാലുവയസായപ്പോഴേക്കും അത് സത്യമല്ലെന്ന് ബോധ്യപ്പെട്ടു. പക്ഷേ, അതിനുപകരം വെക്കാന്‍ എന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല.

അന്നുമുതല്‍ ഒരു മതദര്‍ശനത്തില്‍ അവശ്യം വരേണ്ട ജീവിതഗന്ധിയായ മൂല്യങ്ങളെ ഉപജീവിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. അതോടൊപ്പം അത് മനുഷ്യന് സുപരിചിതമായിരിക്കണം. അതിന്റെ വേദഭാഷ്യം യുക്തിവിരുദ്ധമോ പരസ്പരവിരുദ്ധമോ ആകരുത്. അതിന്റെ തത്ത്വശാസ്ത്രം സാധാരണമനുഷ്യന്റെ യുക്തിചിന്തകള്‍ക്ക് അപ്രാപ്യമാകരുത് എന്നുതുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഞാന്‍ അന്വേഷണം തുടര്‍ന്നത്.

ചിരപുരാതനമെന്ന് അനുമാനിച്ചുകൊണ്ട് ഞാന്‍ പരിശോധിച്ച മതങ്ങളിലെല്ലാം ബഹുദൈവത്വമായിരുന്നു നടമാടിയിരുന്നത്. ഞാനുദ്ദേശിച്ച മൂല്യങ്ങളൊന്നും അത് പുലര്‍ത്തുന്നുണ്ടായിരുന്നില്ല.അപ്പോഴും ഇസ്‌ലാം എന്റെ ദൃഷ്ടിയില്‍പെട്ടതേയില്ല. കാരണം, അത് ക്രിസ്ത്യാനിറ്റിക്കുശേഷം ഉദയംകൊണ്ട പുതിയ മതമാണെന്നായിരുന്നു എന്റെ ധാരണ.
സത്യമന്വേഷിച്ചുള്ള എന്റെ ജൈത്രയാത്ര തുടര്‍ന്നു. ആത്മീയമായ ശൂന്യത നികത്താനായി തല്‍കാലം ബുദ്ധമതത്തില്‍ ചേക്കേറി. താല്‍ക്കാലികാശ്വാസം മാത്രമായിരുന്നു അത്.

ആഴത്തിലുള്ള പഠനവുമായി മുന്നോട്ട്
സ്റ്റുഡന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി എന്റെ ഹൈസ്‌കൂള്‍ പഠനം ജപ്പാനിലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വൈജ്ഞാനികമുതല്‍ക്കൂട്ടായിരുന്നു ആ കാലം. ഫെമിനിസം, കുടുംബസങ്കല്‍പം തുടങ്ങിയവയില്‍ കാതലായ കാഴ്ചപ്പാടുകള്‍ കിട്ടിയത് അക്കാലത്തായിരുന്നു. ജപ്പാനില്‍വെച്ചാണ് സ്ത്രീക്കും പുരുഷനും വ്യത്യസ്തദൗത്യമാണെങ്കിലും കുടുംബജീവിതത്തില്‍ തുല്യപങ്കാളിത്തം വഹിക്കാനാകുമെന്ന് തിരിച്ചറിഞ്ഞത്. കുടുംബജീവിതത്തിന്റെ കെട്ടുറപ്പുള്ള ഒട്ടേറെ മാതൃകകള്‍ ഞാനവിടെ നേരില്‍കണ്ടു. പടിഞ്ഞാറിന് അപരിചിതമായിരുന്നു അത്തരം കുടുംബവ്യവസ്ഥ. ആ ഘട്ടത്തിലും ബുദ്ധമതത്തിന്റെ മൂടുപടം എന്റെ കണ്ണുകളെ മറച്ചത് ഞാന്‍ തിരിച്ചറിഞ്ഞു. കൂടുതല്‍ സത്യസന്ധമായത് തേടി വീണ്ടും അന്വേഷണംതുടര്‍ന്നു.

അമേരിക്കയില്‍ തിരിച്ചുവന്ന നാളില്‍ ഒരു ദിവസം ഞാനോടിച്ചുവന്ന കാര്‍ ഗുരുതരമായ തകരാറില്‍പെട്ട് വഴിയിലായി. അപ്പോഴാണ് അധികം പൈസചിലവില്ലാതെ വീട്ടില്‍ വര്‍ക് ഷോപുള്ള ഒരാള്‍ കാര്‍ നന്നാക്കിത്തരുമെന്ന് ഞാനറിഞ്ഞത്. അയാളുടെ വീടിന്റെ ഒരു ഭാഗം ഗ്യാരേജ് ആയിരുന്നു. കാറിന്റെ പണിതുടങ്ങിയപ്പോള്‍തന്നെ ആ മെക്കാനികിന്റെ ഭാര്യ വീടിനകത്തേക്ക് ക്ഷണിച്ച് ഒരു കസേരയില്‍ എന്നെപ്പിടിച്ചിരുത്തി. അവരുടെ വേഷം എന്നില്‍ കൗതുകമുണര്‍ത്തി. പര്‍ദപോലുള്ള വസ്ത്രത്തോടൊപ്പം അവര്‍ തലമൂടുന്ന സ്‌കാര്‍ഫ് ധരിച്ചിരുന്നു. ഞാനവരോട് വിശ്വാസകാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. എന്നിലുണ്ടായിരുന്ന സംശയങ്ങള്‍ക്കെല്ലാം അവര്‍ സൂക്ഷ്മവും സത്യസന്ധവുമായ മറുപടിനല്‍കിയത് എന്നെ അത്ഭുതപ്പെടുത്തി.

കാര്‍ മെയിന്റന്‍സ് പൂര്‍ത്തിയായപ്പോഴേക്കും മെക്കാനികിന്റെ ഭാര്യ തന്റെ വീട്ടില്‍ സ്ഥിരമായി നടക്കാറുള്ള സ്റ്റഡിക്ലാസില്‍ പങ്കെടുക്കാമെന്ന് എന്നെ അറിയിച്ചു. ഏതാണ്ട് ആറുമാസത്തോളം പ്രസ്തുതക്ലാസില്‍ ഞാന്‍ പങ്കെടുത്തു. അവസാനം എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തിയ, എന്റെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കിയ ആ മതത്തെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറെടുത്തു.

വിജ്ഞാനസാഗരത്തിലേക്ക്
ഗുരുനാഥന്റെ സഹായമില്ലാതെ വിജ്ഞാനമാര്‍ജിക്കാനുള്ള ശ്രമം വളരെ അപകടംപിടിച്ച ഒന്നാണ്. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം ഇതായിരുന്നു: സംശയമേതുമില്ലാത്ത ബോധ്യം വിശ്വാസത്തിന്റെ ആത്മാവിനെ ബലപ്പെടുത്തും. പക്ഷേ അത് സാധ്യമാണെന്ന് എനിക്കപ്പോള്‍ തോന്നിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സംശയം വേര്‍പിരിയാത്ത കൂടെപ്പിറപ്പായിരുന്നു. പരീക്ഷണത്തിലൂടെ തെളിയിക്കാവുന്ന ശാസ്ത്രലോകത്തെ ചില അനുമാനങ്ങളില്‍പോലും സംശയത്തിന് വകയുണ്ടായിരിക്കെ ഇസ്‌ലാം കല്‍പിക്കുന്ന അതിഭൗതികയാഥാര്‍ഥ്യങ്ങളിലെ വിശ്വാസത്തെപ്പറ്റി പറയേണ്ടതില്ലല്ലോ?
അങ്ങനെ ഘട്ടംഘട്ടമായി ഞാന്‍ പഠനം ആരംഭിച്ചു. പള്ളിയില്‍ അറബ് വംശജരായ സഹോദരിമാര്‍ അറബിയിലും പാക്‌വംശജര്‍ ഉറുദുവിലും ക്ലാസ് സംഘടിപ്പിച്ചു. ഇംഗ്ലീഷില്‍ ക്ലാസ് നടത്തുവാന്‍ ആരും മുന്‍കൈയ്യെടുത്തില്ല. അതിനാല്‍ ഞാന്‍ എന്റെതായ വഴിതേടി നടന്നു.
അല്‍പനാളുകള്‍ക്കുശേഷം കര്‍മശാസ്ത്രവും , ഖുര്‍ആന്‍പഠനവും അഖീദയും പഠിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ ഇതുമൂന്നും പരസ്പരവിരുദ്ധമാകുന്ന ചിലവിഷയങ്ങള്‍ എന്റെ മുന്നിലുദിച്ചു. എന്റെ പരിമിതവിജ്ഞാനത്തിന്റെ പ്രശ്‌നമായിരുന്നു അത്. പക്ഷേ അതിന് പരിഹാരം തേടി ഞാന്‍ ചെന്ന പള്ളിയിലെ ഇമാമുമാര്‍ക്ക് അതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. അതെന്നെ നിരാശപ്പെടുത്തി.
ഇസ്‌ലാം ഉപേക്ഷിക്കുന്നതിനുപകരം ഈ പ്രശ്‌നത്തെ മൂലകാരണം മനസ്സിലാക്കി പരിഹരിക്കാന്‍ ഞാന്‍ ദൃഢനിശ്ചയംചെയ്തു.
അങ്ങനെ ഒരു കൊല്ലംകഴിഞ്ഞു. രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ ശരീരമാകെ നീരുവന്ന് വീര്‍ത്ത് വേദനിക്കുകയായിരുന്നു. എന്റെ സ്മൃതിമണ്ഡലങ്ങളെ ഗുരുതരമായി ബാധിച്ച രോഗം അനുദിനം വഷളായിരിക്കൊണ്ടിരുന്നു.ഒരു മാസത്തെ പരിശോധനയ്ക്കുശേഷം ലിംഫോമ എന്ന രോഗത്തിന്റെ അവസാനദശയിലാണ് ഞാനെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇനി അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷേ, അധികംവൈകിയില്ല. വീണ്ടും പരിശോധനകള്‍ തുടര്‍ന്നു. ഇത്തവണ ഡോക്ടര്‍മാര്‍ അഭിപ്രായം തിരുത്തി: എനിക്ക് ശരീരാവയവങ്ങളെയെല്ലാം ബാധിക്കുന്ന സാര്‍കോയ്‌ഡോസിസ് എന്ന രോഗമാണെന്ന്. പക്ഷേ, അല്‍പനാളുകള്‍ക്കുള്ളില്‍ രോഗശമനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായി. മരണത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ഞാന്‍ ജീവിതത്തിലേക്ക് തിരിഞ്ഞുനടന്നു.
ആരോഗ്യം വീണ്ടെടുത്തപ്പോള്‍ എന്റെ പഴയ സംശയങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. അറബിഭാഷ പഠിക്കുകയാണ് ഇതിനുള്ള ഏകപരിഹാരമെന്ന് ഞാന്‍ മനസ്സിലാക്കി. അപ്പോള്‍ പിന്നെ അറബി പ്രമാണങ്ങളുടെ പരിഭാഷയെ ആശ്രയിക്കേണ്ടതില്ലല്ലോ. ഗള്‍ഫുനാടുകളില്‍ പഠനംനടത്തിയിട്ടുള്ള എന്റെ പഴയ സുഹൃത്തുക്കളോട് കൂടിയാലോചിച്ചു. അവസാനം അറബി പഠിക്കാന്‍ ഈജിപ്താണ് ഏറ്റവും നല്ല ലക്ഷ്യസ്ഥാനമെന്ന് ഉറപ്പിക്കുകയായിരുന്നു.
ഈജിപ്തില്‍ താമസമുറപ്പിച്ച അമേരിക്കക്കാരിയായ ഹീതര്‍ ഷോ ഇപ്പോള്‍ ഇസ് ലാമിക്& അറബിക് സ്റ്റഡീസില്‍ അധ്യാപികയാണ്. അറബി ഭാഷയിലും ഇസ് ലാമിക് സ്റ്റഡീസിലും അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം കരസ്ഥമാക്കിയശേഷം കോഡികോളജിയില്‍ എം. എ. ചെയ്യുകയാണിപ്പോള്‍. ഒട്ടേറെ പുസ്തകങ്ങള്‍ അറബിയില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എല്ലാറ്റിനുമുപരി പ്രൊഫഷണല്‍ പരിഭാഷകയുമാണവര്‍.

അല്ലാഹുവാണ് അഖിലാരാധ്യന്‍

Ramzan
നാം അനുസരിക്കേണ്ടത് അല്ലാഹുവിന്റെ മാര്‍ഗമാണ്. അനുകരിക്കേണ്ടത് പ്രവാചകന്റെ കര്‍മപഥവും-അതാണ് സത്യത്തിലേക്കും പൂര്‍ണതയിലേക്കും നമ്മെ നയിക്കുന്നത്. അതുകൊണ്ട് സ്തുതിയും ഉപചാരവും ആദരവും അല്ലാഹുവിനും റസൂലിനും മാത്രമായിരിക്കണം.
ഉമറിന്റെ കാലത്തെ പ്രമുഖസ്വഹാബികളിലൊരാളായിരുന്നു ഉമയ്യുബ്‌നുകഅ്ബ്. മഹാപണ്ഡിതനായ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും അനേകമാളുകളെത്താറുണ്ട്. ഒരിക്കലദ്ദേഹം സദസ്സില്‍ നിന്നെഴുന്നേറ്റപ്പോള്‍ എല്ലാവരും ഒപ്പമെഴുന്നേറ്റു. അദ്ദേഹം ഇറങ്ങിനടന്നപ്പോള്‍ വിനയാന്വിതം എല്ലാവരും അദ്ദേഹത്തെ അനുധാവനം ചെയ്തു. ഈ അത്യാദരപ്രകടനങ്ങളെല്ലാം താനര്‍ഹിക്കുന്നതുപോലെ ഉമയ്യുബ്‌നുകഅ്ബ് നെഞ്ചുവിരുത്തി, തലയുയര്‍ത്തി, സംതൃപ്തി ഭാവിച്ച് മുന്നോട്ടുനടന്നു.
ഇതെല്ലാം ഖലീഫാ ഉമര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ തീക്ഷ്ണമായ വിചാരങ്ങളുടെ വേലിയേറ്റമുണ്ടായി. സത്യവിശ്വാസത്തിന്റെ അന്തഃസൗഭാഗ്യമാണവിടെ ചോദ്യം ചെയ്യപ്പെട്ടത്. അല്ലാഹു മാത്രമാണ് അഖിലാരാധ്യന്‍. അത് വിസ്മരിച്ച് അസ്ഥാനത്താരാധനയര്‍പ്പിക്കുന്നത് ദൈവനിന്ദയാണ്. അതിനെ അംഗീകരിച്ചാസ്വദിക്കുന്ന പണ്ഡിതബുദ്ധി അപക്വമാണ്. അറിയാത്തവര്‍ തെറ്റാചരിക്കുന്നത് ഒരളവില്‍ ക്ഷന്തവ്യമാണ്. എന്നാല്‍ പണ്ഡിതനായ ഒരു സ്വഹാബിയുടെ കാര്യത്തില്‍ അതക്ഷന്തവ്യമാണ്. ഖലീഫാ ഉമര്‍ ആ സ്വഹാബിയെ വിളിച്ച് ആള്‍ക്കൂട്ടത്തില്‍ വെച്ച് ചമ്മട്ടികൊണ്ടടിച്ചു. അസ്ഥാനത്തുള്ള ആരാധന വരുത്തുന്ന അപകടം ശക്തമായ ഭാഷയില്‍ ഖലീഫാ ഉമര്‍ ശക്തമായ ഭാഷയില്‍ ഖലീഫാ ഉമര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അറിവില്ലായ്മ കൊണ്ട് ബഹുജനം തനിക്ക് നേരെ ചൊരിയുന്ന സ്തുതികളെല്ലാം ഗതി തിരിച്ച് അല്ലാഹുവിന് നല്‍കാനുള്ള സംസ്‌കാരം താന്‍ വളര്‍ത്തിയെടുക്കണമെന്ന് ഉമര്‍ അദ്ദേഹത്തെ നിരങ്കുശമായ ഭാഷയില്‍ ബോധ്യപ്പെടുത്തി.
മറ്റൊരു സന്ദര്‍ഭം ഇവിടെ അനുസ്മരണീയമാണ്. ഉമറിന്റെ കാര്യാലോചനായോഗം നടക്കുകയാണ്. ചര്‍ച്ചക്കിടയില്‍ ഒരാള്‍ എഴുന്നേറ്റ് ഇങ്ങനെ പറഞ്ഞു:’ ഇത് അല്ലാഹുവിന്റെ ഹിതം; ഉമറിന്റേതും ഇതുതന്നെ.’
ഇത് പറഞ്ഞുകഴിയുമ്പോഴേക്കും ഉമര്‍ ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ കഠിനമായി അധിക്ഷേപിച്ചു:
‘ഇത് ഉമറിന്റെ ഹിതവും കാഴ്ചപ്പാടുമല്ല. സകലജ്ഞനായ അല്ലാഹുവിന്റെതാണ്. തെറ്റാണെങ്കില്‍ അത് ഉമറിന്റെതും.’
ഉമര്‍ വികാരഭരിതനായിരുന്നു. അദ്ദേഹം ഇങ്ങനെ തുടര്‍ന്നു:
‘ഞാന്‍ കേവലമൊരു വ്യക്തി. എന്റെ വാക്കുകള്‍ക്കും കര്‍മങ്ങള്‍ക്കും വ്യക്തിപരമായ പരിമിതികളുണ്ടാകാം. എന്നാല്‍ നാം അവലംബിക്കേണ്ട രീതിയും മാര്‍ഗവും അല്ലാഹുവും പ്രവാചകനും ചൂണ്ടിക്കാണ്ടിയിട്ടുണ്ട.് അതാണനുസരിക്കേണ്ടത്. അതിനെയാണാശ്രയിക്കേണ്ടത്. വ്യക്തികളുടെ അഭിപ്രായങ്ങളും ചര്യകളും സമുദായത്തിന്റെ മാതൃകകളും മാര്‍ഗങ്ങളുമാവരുത്.’

ഏകദൈവസിദ്ധാന്തം التوحيد razak

മനുഷ്യാരംഭം മുതല്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ വഴി പഠിപ്പിക്കപ്പെട്ടതാണ് ഏകദൈവസിദ്ധാന്തം. ഓരോ പ്രവാചകനു ശേഷവും മനുഷ്യര്‍ സ്വേച്ഛയാല്‍ ബഹുദൈവത്വസങ്കല്പ്പ ങ്ങള്‍ മെനഞ്ഞുണ്ടാക്കുകയും പ്രപഞ്ചപ്രകൃതിക്കു നിശ്ചയിക്കപ്പെട്ട വഴിക്കു വിരുദ്ധമായി ജീവിച്ചു സാമൂഹികജീവിതം മലീമസമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു നിരന്തരം പ്രവാചകന്മാരെ അയച്ച് ഏകദൈവാശയം പുതുക്കിക്കൊണ്േടയിരുന്നു. ഖുര്ആലന്‍ സവിസ്തരം ഈ ചരിത്രം വിവരിക്കുന്നുണ്ട്. പ്രവാചകനിയോഗ നടപടിക്രമം മുഹമ്മദ് നബി(സ) യിലൂടെ അവസാനിപ്പിച്ച അല്ലാഹു ആ പ്രബോധനദൌത്യം ഏല്പ്പി ച്ചതു മുസ്ലിം സമൂഹത്തെയാണ്. വളച്ചുകെട്ടില്ലാതെ ഇതു നമുക്കു ഖുര്ആപന്‍ പറഞ്ഞുതരുന്നുണ്ട് (35: 31-32).
ഏകദൈവാശയം മനുഷ്യമനസ്സിനെ ബോധ്യപ്പെടുത്തുന്നതിനു ചരിത്രത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും മനുഷ്യനില്‍ നിന്നും ധാരാളം തെളിവുകള്‍ അല്ലാഹു നിരത്തുന്നുണ്ട്. അവ നോക്കിപ്പഠിച്ചു ബോധ്യമായാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവമുണ്െടന്നു ധരിക്കാന്‍ ആര്ക്കും ഒരു പഴുതും നല്കാ്ത്തവിധമാണ് അവയുടെ അവതരണം. ഗുരു ശിഷ്യനു പറഞ്ഞുകൊടുക്കുന്നതുപോലെ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ട് അല്ലാഹുവോടൊപ്പം വേറെ ദൈവമോ എന്ന ചോദ്യം പലവുരു ആവര്ത്തിേക്കുന്ന അതീവ ഹൃദയ സ്പര്ശി യായ ആ പ്രഭാഷണം സൂറത്ത് അന്നംലില്‍ ഉണ്ട്.
അധ്യായമധ്യത്തില്‍ പുതിയൊരു പ്രഭാഷണമായാണ് അതു പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചങ്ങളിലും മനുഷ്യമനസ്സിന്റെ അഗാധതലങ്ങളിലും തുടിച്ചുനില്ക്കു ന്ന അനിഷേധ്യമായ ദൃശ്യാദൃശ്യ വിസ്മയങ്ങളുടെ മുന്നിലേക്ക് അനുവാചകഹൃദയങ്ങളെ ആനയിച്ചുകൊണ്ടു ജീവിതയാഥാര്ഥ്യമത്തെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരണ നല്കു്ന്നതാണത്: “പറയുക: അല്ലാഹുവിനു സ്തുതി. അവന്‍ തിരഞ്ഞെടുത്ത ദാസന്മാര്ക്കു സമാധാനം. അല്ലാഹുവാണോ ഉത്തമന്‍, അതോ അവര്‍ പങ്കുചേര്ക്കു ന്ന പരദൈവങ്ങളോ?
ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും ആകാശത്തുനിന്നു നിങ്ങള്ക്കുാ മഴ വര്ഷി്ച്ചുതരുന്നതും അതുവഴി പകിട്ടുള്ള തോട്ടങ്ങള്‍ വളര്ത്തു ന്നതും ആരാണ്? അവിടെ മരം മുളപ്പിക്കാന്‍ നിങ്ങള്ക്കുപ കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ ദൈവമോ? എന്നാല്‍, അവര്‍ വഴിതെറ്റിപ്പോവുന്ന ഒരു ജനതയാണ്. ഭൂമിയെ വാസയോഗ്യമാക്കിയതും അതിലൂടെ അരുവികള്‍ ഒഴുക്കിയതും അതില്‍ പര്വാതങ്ങള്‍ നാട്ടിയതും ഇരുസമുദ്രങ്ങള്ക്കി ടയില്‍ മറ തീര്ത്ത്തും ആരാണ്? അല്ലാഹുവോടൊപ്പം വേറൊരു ദൈവമോ? എന്നാല്‍, അവരിലധികം പേരും വിവരമില്ലാത്തവരാണ്” (വി.ഖു: 27: 59-61).
സത്യവിശ്വാസികള്‍ അവരുടെ സംസാരവും സംവാദവും സത്യപ്രബോധനവും ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും അവര്ക്ക് അനുഗ്രഹങ്ങള്‍ നല്കിുയ അനുഗ്രഹദാതാവിനു സ്തുതികീര്ത്തേനങ്ങള്‍ അര്പ്പിളച്ചുകൊണ്ടാണ്. അങ്ങനെയാണു ഖുര്ആ ന്‍ പഠിപ്പിക്കുന്നത്. അതു സുചിപ്പിച്ചുകൊണ്ടാണ് പുതിയ പ്രഭാഷണം ആരംഭിക്കുന്നത്. ദൈവികസന്ദേശം ഉയര്ത്തി പ്പിടിക്കുന്നതിനും ക്ഷമയോടെ അവ പ്രബോധനം ചെയ്യുന്നതിനുമുള്ള പ്രശംസയാണ് അവന്റെ തിരഞ്ഞെടുത്ത ദാസന്മാര്ക്കു ള്ള സമാധാനാശംസകള്‍. ഹംദും സലാത്തും കൊണ്ട് ആരംഭിക്കുക എന്നാണ് നാം ഇതിനു സാധാരണ പറയാറുള്ളത്. അല്ലാഹു അല്ലാതെ മനുഷ്യന്‍ ജല്പ്പികച്ചുണ്ടാക്കി ആരാധിക്കുന്ന വിഗ്രഹങ്ങളോ മലക്കുകളോ ബിംബങ്ങളോ രൂപങ്ങളോ തുടങ്ങി ഏതുതരം സൃഷ്ടികളും അല്ലാഹുവുമായി യാതൊരു താരതമ്യവുമില്ല. ബുദ്ധിയുള്ള ആര്ക്കും അങ്ങനെ ചിന്തിക്കാന്പോലലുമാവില്ല. അപ്പോള്‍ ഈ ചോദ്യം ഇവിടെ ഒരു പരിഹാസാക്ഷേപ ശൈലിയിലുള്ളതാണ്.
ആകാശഭൂമികള്‍, മൊത്തത്തില്‍ ഈ മഹാപ്രപഞ്ചം നമ്മുടെ മുന്നിലെ അനിഷേധ്യയാഥാര്ഥ്യനമാണ്. ബിംബങ്ങള്ക്കോ മാലാഖമാര്ക്കോന പിശാചുകള്ക്കോഥ അവയെ സൂക്ഷിക്കാനാവില്ലെന്നതും തികഞ്ഞ യാഥാര്ഥ്യരമാണ്. പ്രപഞ്ചം തനിയേ പൊട്ടിമുളച്ചതാണെന്നു പറയാന്‍ ഇന്ന് ആരും ധൈര്യപ്പെടില്ല. ബഹുദൈവ സങ്കല്പ്പപക്കാരുടെ വാദങ്ങളുടെ മുനയൊടിക്കാനും വായടപ്പിക്കാനുമാണ് ഇത്തരം ഒരു ഉദ്ബോധനം. ചിരപരിചതത്വം കൊണ്ടു പുതുമ നഷ്ടപ്പെട്ടുപോയതാണെങ്കിലും മഴ ഭൂമിയിലെ ഒരു മഹാ ദൃഷ്ടാന്തമാണ്. മനുഷ്യന്റെയും മറ്റു കോടാനുകോടി ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും നിലനില്പ്പിതന് ആധാരമായ മഴ നിശ്ചിത അളവിലും ക്രമത്തിലും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളില്‍ അതതു സമയങ്ങളില്‍ പതിക്കുന്നതു തികച്ചും യാദൃച്ഛികമായി സംഭവിക്കുന്നതാണോ. മനുഷ്യഹൃദയങ്ങള്ക്ക്ു ആശ്വാസവും ആനന്ദവും നല്കിദക്കൊണ്ട് മഴവെള്ളം കൊണ്ടു പകിട്ടുള്ള തോട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്നത് ആരാണെന്ന ഹൃദ്യമായ ചോദ്യത്തോടൊപ്പം മനുഷ്യന്റെ കഴിവുകേടിനെ വെളിവാക്കുന്ന പ്രസ്താവന അല്ലാഹുതന്നെ നടത്തുകയാണ്; അവിടെ മരം മുളപ്പിക്കാന്‍ നിങ്ങള്ക്കു് കഴിയുമായിരുന്നില്ല എന്നു മനുഷ്യരോടു പറഞ്ഞുകൊണ്ട്. ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചിട്ടും അല്ലാഹുവോടൊപ്പം മറ്റൊരു ദൈവമുണ്െടന്നു കരുതാന്‍ മനുഷ്യബുദ്ധിക്ക് എങ്ങനെയാണു സാധിക്കുന്നത്? അതീവ സൂക്ഷ്മമായ ആസൂത്രണപാടവത്തോടെ ഇതൊക്കെ മനുഷ്യനു സംവിധാനിച്ചുതന്ന അല്ലാഹുവാണോ, അതോ വികലമനസ്സുകള്‍ ജല്പ്പിയക്കുന്ന പരദൈവങ്ങളോ ഉത്തമന്‍? അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം തന്നെ ബുദ്ധിയുള്ളവരോടു വേണ്ടതില്ല. ഇനിയും പരദൈവത്തെ പരിഗണിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആ ജനത തീര്ച്ചലയായും വഴിതെറ്റിപ്പോയിരിക്കുന്നു എന്നാണു സ്രഷ്ടാവിന്റെ നമ്മോടുള്ള കല്‍പ്പന.
ഓര്‍ക്കുക ഇന്നല്ലങ്കില്‍ നാളെ നാം യാഥാര്‍ത്ഥ്യം അനുഭവിക്കും – അപ്പോള്‍ നമുക്കൊരു തിരിച്ചു വരവ് സാധ്യമാവില്ല .