Category Archives: കര്‍മ്മ ശാസ്ത്രം

പ്രാര്‍ത്ഥനകള്‍

ദിനചര്യാ പ്രാര്‍ഥനകള്‍

ഉറക്കില്‍നിന്ന് ഉണരുമ്പോള്‍
الحمدلله الذي أحيانا بعدما أماتنا و إليه النّشور

(അല്ഹംദുലില്ലാഹില്ലദീ അഹ് യാനാ ബഅ്ദ മാ അമാത്തനാ വ ഇലൈഹി ന്നുശൂര്‍)
നമ്മെ മരിപ്പിച്ച(ഉറക്കിയ)ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് സര്‍വസ്തുതിയും. അവനിലേക്കാണ് നമ്മുടെ മടക്കം(പുനര്‍ജന്‍മം).

കക്കൂസില്‍ കയറുമ്പോള്‍
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ

(അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ഖുബ്‌സി വല്‍ഖബാഇസി)
അല്ലാഹുവേ, എല്ലാ വൃത്തികെട്ട പൈശാചികശക്തികളില്‍നിന്ന് നിന്നോട് ഞാന്‍ രക്ഷതേടുന്നു.

കക്കൂസില്‍ നിന്നിറങ്ങുമ്പോള്‍
غفرانك

(ഗുഫ്‌റാനക്)
അല്ലാഹുവേ , നിന്നോട് ഞാന്‍ പൊറുക്കലിനെതേടുന്നു.
الحمد لله الذي أذهب عنّي الأذى و عافاني

(അല്ഹംദുലില്ലാഹില്ലദീ അദ്ഹബ അന്നില്‍അദാ വ ആഫാനീ)

എന്നില്‍നിന്ന് ഉപദ്രവം നീക്കി എനിക്ക് സൗഖ്യം നല്‍കിയഅല്ലാഹുവിനാണ് സ്തുതി.

പള്ളിയില്‍ കയറുമ്പോള്‍
اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ

(അല്ലാഹുമ്മ ഇഫ്തഹ് ലീ അബ്‌വാബ റഹ്മത്തിക്ക)

അല്ലാഹുവേ, നിന്റെ പരമകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നുതരേണമേ.

പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍
اللَّهم إنّي أسألك من فضلك العظيم

(അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ഫലദ്‌ലിക്കല്‍അ്‌ളീം)
അല്ലാഹുവേ, നിന്റെ ഔദാര്യവിഭവത്തില്‍നിന്ന് ഞാന്‍ ചോദിക്കുന്നു.

ഭക്ഷണം കഴിക്കുന്നതിനുമുമ്പ്
بسم الله

(ബിസ്മില്ലാ)
അല്ലാഹുവിന്റെ നാമത്തില്‍

തുടക്കത്തില്‍ മറന്ന് ഇടയ്ക്ക് ഓര്‍മവന്നാല്‍
بسم الله في أوله وآخره

(ബിസ്മില്ലാഹി ഫീ അവ്വലിഹി വ ആഖിരിഹി)
ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തില്‍ ÈÓã Çááå Ýí Ãæáå æÂÎÑå

ഭക്ഷണശേഷം
الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلا قُوَّةٍ

(അല്ഹംദുലില്ലാഹില്ലദീ അത്വ്അമനീ ഹാദ വ റസഖനീഹി മിന്‍ഗൈരി ഹൗലിന്‍ മിന്നീ വലാ ഖുവ്വതിന്‍)

അല്ലാഹുവേ, എന്റെ കഴിവോ ,ശേഷിയോ കൂടാതെ ഇതെനിക്ക് നല്‍കുകയും എന്നെ ഭക്ഷിപ്പിക്കുകയുംചെയ്ത അല്ലാഹുവിന് സ്തുതി.

കണ്ണാടിനോക്കുമ്പോള്‍
اللَّهُمَّ أَحْسَنْتَ خَلْقِي فَأَحْسِنْ خُلُقِي

(അല്ലാഹുമ്മ അഹ്‌സന്‍ത്ത ഹല്‍ഖീ ഫഅഹ്‌സിന്‍ഹുലുഖീ)
അല്ലാഹുവേ നീ എന്റെ സൃഷ്ടിരൂപം നന്നാക്കിയതുപോലെ സ്വഭാവഗുണവും നന്നാക്കേണമേ

ഉറങ്ങാന്‍ കിടക്കുമ്പോള്‍
بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا

(ബിസ്മിക്കല്ലാഹുമ്മ അമൂത്തു വഅഹ്‌യാ)

അല്ലാഹുവേ, നിന്റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.

വാഹനത്തില്‍ കയറുമ്പോള്‍
سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إلَى رَبِّنَا لَمُنْقَلِبُونَ

(സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്‌രിനീന്‍ വഇന്നാ ഇലാ റബ്ബിനാ ല മുന്‍ഖലിബൂന്‍)
ഈ വാഹനം ഞങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നവനായ അല്ലാഹു പരിശുദ്ധനാണ്. ഞങ്ങള്‍ ഇത് കീഴ്‌പെടുത്താന്‍ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങുന്നവരാകുന്നു.

യാത്രാവേളയില്‍
سُبْحَانَ الذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى، اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا، وَاطْوِ عَنَّا بُعْدَهُ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعَثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ

(അല്ലാഹുമ്മ ഇന്നാ നസ്അലുക ഫീ സഫരിനല്‍ബിര്‍റ വത്തഖ്‌വാ, വ മിനല്‍അമലി മാ തര്‍ദാ, അല്ലാഹുമ്മ ഹവ്വിന്‍അലൈനാ സഫറനാ ഹാദാ, വത്വ്‌വി അന്നാ ബുഅ്ദഹു, അല്ലാഹുമ്മ അന്‍ത സാഹിബു ഫിസ്സഫരി വല്‍ഖലീഫത്തു ഫില്‍അഹ്ല്‍, അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ വഅ്‌സാഇ സ്സഫര്‍, വ കആബത്തില്‍ മന്‍ദര്‍, വ സൂഇല്‍മുന്‍ഖലബി ഫില്‍മാലി വല്‍അഹ് ല്‍)
അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ പുണ്യവും തഖ്‌വയും നീ തൃപ്തിപ്പെടുന്ന കര്‍മവും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര എളുപ്പമുള്ളതാക്കിത്തരികയും ദൂരം ചുരുക്കിത്തരികയും ചെയ്യേണമേ. അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പകരക്കാരനും നീയാണ്. അല്ലാഹുവേ, യാത്രാക്ലേശത്തില്‍നിന്നും ദുഃഖകരമായ കാഴ്ചയില്‍നിന്നും കുടുംബത്തിലും ധനത്തിലും മോശമായ പരിണതിയുണ്ടാകുന്നതില്‍നിന്നും നിന്നോട് ഞാന്‍ അഭയംതേടുന്നു.

നമസ്‌കാരത്തില്‍ ‘ഖുശൂഅ്’ നേടാന്‍

നമസ്‌കാരത്തില്‍ ‘ഖുശൂഅ്’ നേടാന്‍
ഖാലിദ് ബിന്‍ സഊദ്

നമസ്‌കാരം-പഠനങ്ങള്‍

ഹൃദയസാന്നിധ്യവും അവയവങ്ങളുടെ അടക്കവുമാണ് ഭയഭക്തി. അല്ലാഹുവിന്റെ അടിമ അതുമുഖേന നമസ്‌കരിക്കുന്നു. അതിന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നു. ആരാധനകളുടെ മാധുര്യം ആസ്വദിക്കുന്നു. അല്ലാഹുവെ കണ്ടുമുട്ടുകയും അവനുമായി സംഭാഷണംനടത്തുകയുംചെയ്യുന്നു. അതുവഴി അവനില്‍ ശാന്തി വന്നണയുന്നു. തന്റെ സ്രഷ്ടാവിനോടുള്ള വിധേയത്വവും എളിമയും ആശ്രിതത്വവും അവിടെ പ്രകടമാകുന്നു. നമസ്‌കാരത്തോടൊപ്പം പ്രതീക്ഷയും സ്വാധീനവും അവന്‍ കരസ്ഥമാക്കുന്നു. അല്ലാഹുപറയുന്നു: ‘വിശ്വാസികള്‍ വിജയിച്ചു. അവര്‍ അവരുടെ നമസ്‌കാരത്തില്‍ ഭയഭക്തിയുള്ളവരാകുന്നു(അല്‍ മുഅ്മിനൂന്‍ 1,2). അതെക്കുറിച്ച് ഇബ്‌നുഅബ്ബാസ് (റ) പറഞ്ഞു.’ഭയപ്പെടുന്നവരും അടക്കമുള്ളവരും’ . ഖതാദഃ ഇപ്രകാരം അഭിപ്രായപ്പെടുന്നു:’ഹൃദയത്തിലുള്ള ഭയഭക്തി എന്നത് നമസ്‌കാരത്തിലെ ഭയവും ദൃഷ്ടിതാഴ്ത്തലും’. ഇബ്‌നു റജബ് പറയുന്നു:’ഭയഭക്തിയുടെ അടിസ്ഥാനം ഹൃദയത്തിന്റെ നൈര്‍മല്യവും ദയയും ശാന്തിയും വിനയവും സ്പന്ദനവും ഗദ്ഗദവും’. ഹൃദയത്തില്‍ ഭയഭക്തിയുണ്ടായാല്‍ അംഗോപാംഗം ഭക്തിയിലാറാടുന്നു.
നബിതിരുമേനി(സ) ഭയഭക്തിയില്ലാത്ത ഹൃദയാവസ്ഥയില്‍ നിന്ന് സദാ അല്ലാഹുവിനോട് അഭയംതേടിയിരുന്നു. അദ്ദേഹം നമസ്‌കരിക്കുമ്പോള്‍ അടുപ്പില്‍വെച്ച പാത്രത്തിലെ വെള്ളം തിളക്കുന്നതുപോലെ നെഞ്ചില്‍ നിന്ന് ശബ്ദം കേള്‍ക്കുമായിരുന്നു. രാത്രി നമസ്‌കാരത്തിലുള്ള അദ്ദേഹത്തിന്റെ നിഷ്ഠയും ഭയഭക്തിയും ആരെയും അത്ഭുതപ്പെടുത്തുമായിരുന്നു. സച്ചരിതരായ മുന്‍ഗാമികള്‍ അവരുടെ നമസ്‌കാരത്തില്‍ ഭയഭക്തിക്ക് അതിപ്രാധാന്യം നല്‍കുകയും ഗൗരവബുദ്ധ്യാ പരസ്പരം ഉപദേശിക്കുകയും ചെയ്യുമായിരുന്നു. മുജാഹിദ് പറയുന്നു:’പണ്ഡിതന്‍മാരായ ആളുകള്‍ നമസ്‌കാരം നിര്‍വഹിക്കാനായി നിന്നാല്‍ പരമകാരുണികനെ ഭയന്നുകൊണ്ട് ഏതെങ്കിലും വസ്തുവിലേക്ക് നോക്കാനും, ഭൗതികലോകത്തെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും അവര്‍ മടിച്ചിരുന്നു.’ മുജാഹിദ് മറ്റൊരിക്കല്‍ പ്രസ്താവിച്ചു:’സുബൈര്‍ (റ) നമസ്‌കരിക്കാനായി നിന്നാല്‍ മരക്കഷ്ണം പോലെയായിരുന്നു.’ കച്ചവടക്കാര്‍ പള്ളിയുടെ ഭാഗം തകര്‍ന്നുവീണേക്കുമോ എന്ന ആശങ്കപുലര്‍ത്തുമ്പോഴും മുസ്‌ലിം ഇബ്‌നു യസാര്‍ തന്റെ നമസ്‌കാരത്തില്‍ ഒരിക്കലും തിരിഞ്ഞുനോക്കിയിരുന്നില്ല എന്ന് ഒരു റിപോര്‍ട്ടില്‍ കാണാം. അലിയ്യുബ്‌നു ഹുസൈന്‍ (റ) നമസ്‌കാരത്തിനായി വുദു ആരംഭിക്കുന്നതുമുതല്‍ക്ക് ഭയവും വിറയലും അദ്ദേഹത്തെ പിടികൂടുമായിരുന്നു. അതെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ പറഞ്ഞു:’ നിങ്ങള്‍ക്ക് നാശം, ആരുടെ മുമ്പിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ, ഞാന്‍ ആരുമായാണ് സംഭാഷണത്തിനൊരുങ്ങുന്നതെന്നറിയില്ലേ?’
ഒരുവന്റെ ഹൃദയം അശ്രദ്ധമായിരിക്കെ, ബാഹ്യമായ ഭയഭക്തി പ്രകടിപ്പിക്കുന്നത് കറാഹത്താകുന്നു. അബുദ്ദര്‍ദാഅ് (റ)പറയുന്നു:’കാപട്യത്തിന്റെ ഭാഗമായുള്ള ഭയഭക്തിയില്‍നിന്ന് അല്ലാഹുവിനോട് അഭയംതേടുക.’ അപ്പോള്‍ ആരോ ചോദിച്ചു:’കാപട്യത്തിന്റെ ഭയഭക്തി എന്നാല്‍ എന്ത്?’ മറുപടി ഇതായിരുന്നു: ‘ശരീരം ഭയഭക്തി പ്രകടിപ്പിക്കുന്നു. എന്നാല്‍ ഹൃദയത്തില്‍ അത് ലവലേശംപോലുമില്ല.’
നമസ്‌കാരത്തില്‍ ആരെങ്കിലും തലതാഴ്ത്തി നില്‍ക്കുന്നതുകണ്ടാല്‍ ഉമര്‍(റ) ഉച്ചത്തിലുള്ള ശബ്ദത്തോടെ അടിച്ചുകൊണ്ട് പറയും:’നാശം, ഭക്തി ഹൃദയത്തിലാണുണ്ടാകുന്നത്.’
ഫുദൈയ്‌ലുബ്‌നു ഇയാദ് പറയുന്നു:’തന്റെ ഹൃദയത്തിലുള്ളതിനെക്കാള്‍ ഭയഭക്തി പുറത്തേക്ക് പ്രകടിപ്പിക്കുന്നത് കറാഹത്തായ കാര്യമാണ്’ . ഈ രീതിയിലുള്ള പ്രകടനങ്ങള്‍ പ്രയാസങ്ങളേറ്റുമെന്നല്ലാതെ ന്നും സത്യസന്ധമായ ഭയഭക്തിയുടെ ഭാഗമല്ല.

അടിമയുടെ നമസ്‌കാരത്തെ എളുപ്പവും ലളിതവുമാക്കുന്നു എന്നത് ഭയഭക്തിയുടെ ശ്രേഷ്ഠതകളില്‍പെട്ടതാണ്. അത് അവന് ഇണക്കവും ആശ്വാസവും ദുന്‍യാവിലെ അനുഗ്രഹവുമാകുന്നു. അവന്റെ ആത്മാവ് നമസ്‌കാരത്തെ ആസ്വദിക്കുന്നു. നമസ്‌കാരനിര്‍വഹണത്തില്‍ യാതൊരുവിധ ഞെരുക്കവും അനുഭവിക്കാതെ അവനത് പൂര്‍ത്തിയാക്കുന്നു. എന്നാല്‍ കളിതമാശകളില്‍ മുഴുകി നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധപുലര്‍ത്തുന്നവനെ സംബന്ധിച്ചിടത്തോളം അതെത്രമാത്രം കുറഞ്ഞ സമയമാണെങ്കിലും അത് നിര്‍വഹിക്കുന്നത് വളരെ ഭാരിച്ചതും പ്രയാസമേറിയതും ആയി അനുഭവപ്പെടും. അല്ലാഹു പറയുന്നു:
‘സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്‌കാരം വലിയ ഭാരം തന്നെ; ഭക്തന്മാര്‍ക്കൊഴികെ'(അല്‍ബഖറ 45).

നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ പുലര്‍ത്തുന്ന ഭയഭക്തിയും ഏകാഗ്രതയും അനുസരിച്ച് അതിന് പ്രതിഫലം ഉറപ്പാക്കപ്പെടുന്നുവെന്നത് അതിന്റെ ശ്രേഷ്ഠതയില്‍പെട്ടതാണ് . ഇമാം അഹ്മദ് റിപോര്‍ട്ട് ചെയ്യുന്നത് കാണുക:ഒരു അടിമ അവന്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തിന്റെ പത്തിലൊന്ന് , ഒമ്പതിലൊന്ന് , എട്ടിലൊന്ന്, ഏഴിലൊന്ന്, ആറിലൊന്ന്, അഞ്ചിലൊന്ന്, നാലിലൊന്ന്, മൂന്നിലൊന്ന്,രണ്ടിലൊന്ന് ഒഴിച്ചുള്ളത് മാത്രമാണ് എഴുതപ്പെടുന്നത്.. ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: ‘നീ നിര്‍വഹിച്ച നമസ്‌കാരത്തില്‍ ഹൃദയസാന്നിധ്യമുള്ളതുമാത്രമാണ് നിനക്കുള്ളത്.’

ഇക്കാലത്ത് നമസ്‌കാരത്തില്‍ ഭയഭക്തി നഷ്ടപ്പെടുന്നതിനെക്കുറിച്ചും അതിനിടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും അധികപേരും പരാതിപറയുന്നത് കാണാം. അതുകാരണം, അവന്റെ നമസ്‌കാരം ബാഹ്യരൂപം മാത്രം നിലനിര്‍ത്തുന്നതായാണ് മനസ്സിലാകുന്നത്. അതെച്ചൊല്ലി വിശ്വാസി നഷ്ടംപേറുകയും ഖേദിക്കുകയുംചെയ്യുന്നു. ഹുദൈഫ (റ)അതെപ്പറ്റി പറയുന്നു:’നിങ്ങളുടെ ദീനില്‍ ആദ്യം നഷ്ടപ്പെടുന്നത് ഭയഭക്തിയാണ്. അവസാനം നമസ്‌കാരവും. തങ്ങളുടെ നമസ്‌കാരംകൊണ്ട് യാതൊരു നന്‍മയും കരസ്ഥമാക്കാനാകാത്ത എത്രയെത്ര നമസ്‌കാരക്കാരാണ്! അവര്‍ നമസ്‌കാരത്തിനായി എപ്പോഴും പള്ളിയിലെത്തും എന്നാല്‍ അവരില്‍ ലവലേശം ഭയഭക്തിപോലുമുണ്ടാകില്ല.’
എന്നാല്‍ അത്തരം സംഗതികളെ മറികടക്കാന്‍ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്. ഭയഭക്തി ഹൃദയത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുന്നവന് ഒരുവേള ചിലപ്പോഴൊക്കെ സാഹചര്യങ്ങള്‍ മൂലം അശ്രദ്ധയുണ്ടായേക്കാം. അത്തരത്തില്‍ ഭയഭക്തിപുലര്‍ത്തുന്നതില്‍ തടസ്സംസൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് താഴെ വിവരിക്കുന്നത്:
1. അശ്രദ്ധയും ദൈവികസ്മരണയില്‍നിന്ന് പിന്തിരിയലും.
2. നിര്‍ബന്ധനമസ്‌കാരങ്ങളിലെ വീഴ്ച.
3.ദുന്‍യാവിലെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചില്‍.
4. സമയത്ത് നിര്‍വഹിക്കാതെ വൈകിപ്പിക്കുക.
5. ആരാധനാനുഷ്ഠാനങ്ങളെക്കുറിച്ചും നിര്‍വഹണത്തെക്കുറിച്ചുമുള്ള അജ്ഞത.
6. അല്ലാഹുവെക്കുറിച്ച തിരിച്ചറിവില്ലായ്മ.

ഭയഭക്തി സ്വായത്തമാക്കാനും അത് നിലനിര്‍ത്താനും നിരവധി മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത്:

1.ആരാധനകള്‍ അല്ലാഹുവിന് മാത്രമായി നിര്‍വഹിക്കാനുള്ള ആത്മാര്‍ത്ഥശ്രമം. ഹൃദയം അല്ലാഹുവിലേക്കും പാരത്രികപ്രതിഫലത്തിലേക്കും തിരിച്ചുനിര്‍ത്തുകയും ഭൗതികവിഭവങ്ങളില്‍നിന്ന് വിമുക്തമാക്കുകയും അവന്റെ പ്രതിഫലത്തെക്കുറിച്ച ചിന്തയില്‍ മുഴുകുകയും അതില്‍ ദൃഢവിശ്വാസം വെച്ചുപുലര്‍ത്തുകയുംചെയ്യുക വഴി ഭയഭക്തിയുള്ളതായിത്തീരും.

2. അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളും പ്രവര്‍ത്തനങ്ങളും വിശേഷണങ്ങളും പൂര്‍ണമായും അറിയാന്‍ ശ്രമിക്കുക. അല്ലാഹുവിന്റെ മഹത്ത്വവും ഔന്നത്യവും അറിയുന്ന അടിമ അവനെ കാണാന്‍ ഇഷ്ടപ്പെടുകയും ഹൃദയപൂര്‍വം വണക്കം പ്രകടിപ്പിക്കുകയുംചെയ്യും.

3.തക്ബീറുകളും തസ്ബീഹുകളും ഖുര്‍ആനികസൂക്തങ്ങളും ദിക്‌റുകളും ആശയമറിഞ്ഞു ചൊല്ലാന്‍ കഴിയുക. അല്ലാഹുവിനുള്ള സ്തുതിയും പ്രകീര്‍ത്തനവും മഹത്ത്വപ്പെടുത്തലും പ്രാര്‍ഥനയും അര്‍ഥമറിഞ്ഞുനിര്‍വഹിച്ചാല്‍ അത് മനസ്സിലുണ്ടാക്കുന്ന സ്വാധീനം വലുതായിരിക്കും. അക്കാരണംകൊണ്ടുതന്നെ ഹൃദയം പ്രചലിതമാകുന്നു.

4. അല്ലാഹുവിന്റെ നിയമങ്ങള്‍ അനുസരിക്കുന്നതില്‍ ഔത്സുക്യം പുലര്‍ത്തുക, അവനെക്കുറിച്ച ദിക്‌റുകള്‍ വര്‍ധിപ്പിക്കുക, ദിനേനയുള്ള ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും മുടക്കംകൂടാതെ ചെയ്യുക, അത് പതിവാക്കിയാല്‍ ഹൃദയം നിര്‍മലമായിത്തീരുന്നു. മനസ്സ് വിനയാന്വിതമാകുന്നു,ഉത്‌ബോധനങ്ങള്‍ ശ്രവിക്കാന്‍ താല്‍പര്യംകാട്ടുംവിധം ഹൃദയം നന്‍മയുടെ ഇരിപ്പിടമാകും.

5. കൈകളെ പിടിച്ചുവെച്ച് നോട്ടം താഴ്ത്തി, അവയവങ്ങള്‍ ശാന്തതകൈവരിച്ച് ഹൃദയം തപിച്ചുകൊണ്ട് അല്ലാഹുവിന്റെ മുന്നിലുള്ള കീഴ്‌വണക്കമായിരിക്കണം ലക്ഷ്യമാകേണ്ടത്. വിനയവും കീഴ്‌വണക്കവും അല്ലാഹുവിന്റെ അനുഗ്രഹത്തെയും കാരുണ്യത്തെയും ആശ്രയിക്കുന്നതിന്റെ അടയാളമാണ്. അതിലൂടെ ശാന്തി ലഭ്യമാകണം. തീര്‍ച്ചയായും അങ്ങേയറ്റം താഴ്മയോടെ ചോദിക്കുന്നവനാണ് അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹങ്ങളും ലഭിക്കുകയുള്ളൂ. നമസ്‌കാരത്തിനായി നില്‍ക്കുമ്പോള്‍ കൈ ഒന്നിന്റെ മുകളിലായി വെക്കുന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് ആരോ ചോദിച്ചതിന് ഇമാം അഹ്മദ് നല്‍കിയ വിശദീകരണം ഇപ്രകാരമാണ്:’ അല്ലാഹുവിന്റെ മുന്നിലുള്ള എളിമയുടെ പ്രകടനമത്രെ അത്.’

6: ഭക്തിയില്‍നിന്ന് അശ്രദ്ധമാക്കുന്ന കച്ചവടം പോലുള്ള ലൗകികവൃത്തികളില്‍നിന്നും ശരീരത്തെയും ഹൃദയത്തെയും മുക്തമാക്കിനിര്‍ത്തുക. നമസ്‌കാരത്തിനായി ഒരുങ്ങിനിന്നാല്‍ തന്റെ മനസ്സിനെ എല്ലാ ചിന്തകളില്‍നിന്ന് മോചിപ്പിക്കുക. ഹൃദയസാന്നിധ്യം ഉറപ്പിക്കുക. ഭയഭക്തിയും ദൈവികസ്മരണയുടെ സ്വാധീനവും അനുഭവവേദ്യമാക്കുക. എന്നാല്‍ ഭൗതികവിചാരങ്ങളുള്ള ഹൃദയവുമായാണ് ഒരാള്‍ നമസ്‌കാരത്തിന് നില്‍ക്കുന്നതെങ്കില്‍ അത് ഭയഭക്തി ഉണ്ടാകുന്നതിന് മറയിടുന്നു. അബുദ്ദര്‍ദാഅ് പറയുന്നു:’ഒരാള്‍ ഇഹലോകചിന്തയുമായി എഴുന്നേറ്റുനിന്നാല്‍’ അവന്‍ നമസ്‌കാരമുദ്ദേശിച്ചാല്‍ പോലും ഹൃദയം അതിലുണ്ടാവുകയില്ല’.

7 : ശാരീരികേച്ഛകളും ആവശ്യങ്ങളും പൂര്‍ത്തിയാക്കി അതില്‍ നിന്ന് വിമുക്തി നേടുക. അതല്ലാത്തപക്ഷം ആരാധനകളില്‍ ഏകാഗ്രതകൈവരിക്കാന്‍ സാധിക്കുകയില്ല. ശരീരത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ മാറ്റിവെച്ച് നമസ്‌കാരത്തില്‍ പ്രവേശിച്ചാല്‍ ഹൃദയം നമസ്‌കാരത്തിലാകുന്നതിനുപകരം ശാരീരികാവശ്യത്തെക്കുറിച്ച് അസ്വസ്ഥപ്പെടുകയാണ് ചെയ്യുക. മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു:’ ഭക്ഷണത്തിന്റെ സാന്നിധ്യത്തില്‍ നമസ്‌കാരമില്ല. അതുപോലെ മലമൂത്രവിസര്‍ജനത്തിനുള്ള പ്രേരണയുള്ളപ്പോഴും.’ ബുഖാരി,മുസ്‌ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെ:’ രാത്രി ഭക്ഷണം തയ്യാറായാല്‍ അത് കഴിച്ചതിനുശേഷം മഗ്‌രിബ് നമസ്‌കരിക്കുക. നിങ്ങളുടെ ഇശാ നമസ്‌കാരത്തിനും നിങ്ങള്‍ ധൃതി കൂട്ടരുത്.’

8: നബി (സ) കാണിച്ചുതന്നതുപോലെ നമസ്‌കാരത്തിനായി പള്ളിയിലേക്ക് ശാന്തമായി വേഗത്തില്‍ പോവുക. ‘നമസ്‌കാരത്തിന് സമയമായാല്‍ സമാധാനപൂര്‍വം നീങ്ങുക. നിങ്ങള്‍ക്ക് (ജമാഅത്തില്‍നിന്ന്) ലഭിക്കുന്നത് നമസ്‌കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുക(ബുഖാരി, മുസ്‌ലിം).’ ധൃതിവെക്കാതെയും ഓടാതെയും ആണ് ഒരാള്‍ നമസ്‌കാരത്തിന് ചെല്ലുന്നതെങ്കില്‍ അവന്റെ ഹൃദയം ശാന്തവും ദൈവചിന്തയുള്ളതും ആയിരിക്കും. അതല്ല, തിരക്കുകൂട്ടിയും ഓടിപ്പിടഞ്ഞുമാണ് നമസ്‌കാരത്തില്‍ ചെല്ലുന്നതെങ്കില്‍ മനസ്സ് ചപലവും ശരീരം അസ്വസ്ഥവും ആയിമാറും. അത് ഭയഭക്തി നഷ്ടപ്പെടുത്താനേ ഇടയാക്കുകയുള്ളൂ.

9. ബാങ്ക് കൊടുക്കുമ്പോഴോ അതിന് മുമ്പോ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രദ്ധിക്കുക. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം.
ബാങ്ക് വിളിയുടെയും ആദ്യസ്വഫ്ഫിന്റെയും ശ്രേഷ്ഠത ആളുകള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ നറുക്കെടുത്തിട്ടെങ്കിലും അവര്‍ അത് നേടിയെടുക്കുമായിരുന്നു. നേരത്തേ (നമസ്‌കാരത്തിന്) പുറപ്പെടുന്നതിന്റെ മഹത്ത്വം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ അതില്‍ മത്സരിക്കുമായിരുന്നു. ഫര്‍ദ് നമസ്‌കാരത്തിന് മുമ്പ് പള്ളിയിലെത്തുകയും നമസ്‌കാരത്തെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്താല്‍ അതിന്റെ ശ്രേഷ്ഠതതിരിച്ചറിഞ്ഞ് അവന്റെ മനസ്സ് ഖുര്‍ആന്‍ കേള്‍ക്കാനും നമസ്‌കാരം പ്രയോജനകരമാക്കാനും അതുവഴി സ്വാധീനിക്കപ്പെടാനും വഴിയൊരുങ്ങും. നമസ്‌കാരംതുടങ്ങി ഏതാനും റക്അത്തുകള്‍ക്ക് ശേഷമാണ് അവനെത്തുന്നതെങ്കില്‍ അവന്റെ മനസ്സ് ഭയഭക്തി പുലര്‍ത്താന്‍ സജ്ജമല്ലെന്നര്‍ഥം. അതോടെ ജമാഅത്തില്‍നിന്ന് ശ്രദ്ധനഷ്ടപ്പെടുകയും ഖേദവും നഷ്ടവും ബാക്കിയാവുകയുംചെയ്യുന്നു.

10. ഐച്ഛികനമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും പാപമോചനപ്രാര്‍ഥനകളും നിര്‍വഹിച്ച് പള്ളിയില്‍ വന്നിരിക്കാന്‍ ഔത്സുക്യം കാട്ടുക. ഈ പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തെ വിമലീകരിക്കുകയും ആത്മാവിനെ സമ്പുഷ്ടമാക്കുകയും നമസ്‌കാരത്തിന് സജ്ജമാക്കുകയും അതില്‍ ഏകാഗ്രതയുണ്ടാക്കുകയും ചെയ്യും.അല്ലാഹു ഖുദ്‌സിയായ ഹദീസിലൂടെ അറിയിക്കുന്നു:’എന്റെ അടിമ ഐച്ഛികമായ കര്‍മങ്ങളിലൂടെ എന്നിലേക്കടുക്കുന്നു. അക്കാരണത്താല്‍ ഞാനവനെ ഇഷ്ടപ്പെടുന്നു.’

11. കഠിനമായ ചൂട്, തണുപ്പ്, മഴ, ചെളി, ഭയം, ദേഷ്യം അതുപോലെ പ്രതികൂലസാഹചര്യത്തില്‍ നമസ്‌കാരത്തില്‍നിന്ന് അകന്നുനില്‍ക്കുക. കാരണം അവയെല്ലാം ഭയഭക്തിയെ ഇല്ലാതാക്കും. പ്രയാസകരമായ ചുറ്റുപാടിലോ അസ്വസ്ഥമായ മാനസികാവസ്ഥയിലോ ആയിരിക്കെ ഏകാഗ്രത ലഭിക്കുകയില്ല. അതിനാലാണ് പ്രവാചകന്‍ ഇപ്രകാരം പറഞ്ഞത്:’നിങ്ങള്‍ നമസ്‌കാരത്താല്‍ കുളിര്‍മയണിയുക. തീര്‍ച്ചയായും കഠിനമായ ചൂട് നരകത്തിന്റെ ഭാഗമാണ്. ‘ അതിനാല്‍ പണ്ഡിതന്‍മാര്‍ ശക്തമായ ഉഷ്ണവേളയിലും ശൈത്യത്തിലും നമസ്‌കരിക്കുന്നത് കറാഹത്താക്കി.

12. അനാവശ്യചലനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. വസ്ത്രം, മുടി, താടിരോമം, വാച്, സുജൂദിന്റെ സ്ഥലം എന്നിവ ശരിയാക്കാന്‍ ശ്രമിക്കുക, ഇരുവശങ്ങളിലേക്കുംമറ്റും തിരിഞ്ഞുനോക്കുക. ഇത്തരം ചലനങ്ങള്‍ മനസ്സിന്റെ ശ്രദ്ധ തെറ്റിച്ചുകളയുന്നവയാണ്. അത് ഹൃദയത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തും. അതിനാല്‍ നബി(സ) നമസ്‌കാരത്തിലുള്ള അനാവശ്യപ്രവര്‍ത്തനങ്ങള്‍ വിരോധിച്ചു. തിരുമേനി(സ) വശങ്ങളിലേക്കും മറ്റും തിരിഞ്ഞുനോക്കുന്നത് വിലക്കി. അതെപ്പറ്റി പറഞ്ഞത് ഇങ്ങനെ:’നിങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ തിരിഞ്ഞുനോക്കരുത്. കാരണം അല്ലാഹു തന്റെ അടിമയുടെ മുഖത്തേക്ക് അവന്റെ മുഖം നാട്ടിയിരിക്കുന്നു. അടിമ അത് തിരിച്ചുകളയുന്നതുവരെ.’ ഒരാള്‍ നമസ്‌കാരത്തില്‍ അശ്രദ്ധമായിരിക്കുന്നത് കണ്ടപ്പോള്‍ സഈദ് ബ്‌നു മുസയ്യബ് പറഞ്ഞു:’ഹൃദയം ഭയപ്പെട്ടിരുന്നുവെങ്കില്‍ അവയവങ്ങള്‍ ഭയഭക്തിയിലാകുമായിരുന്നു.’

13. നബി(സ)തിരുമേനിയുടെ നമസ്‌കാരരീതികളെ പിന്‍പറ്റാനും അനുകരിക്കാനുമുള്ള വാഞ്ഛ. സുന്നത്തുകള്‍ അനുഷ്ഠിക്കുക, നമസ്‌കാരത്തിലെ ഓരോ റുക്‌നുകളും അതിന്റെ പൂര്‍ണമായ രീതിയില്‍ മുറുകെപ്പിടിക്കുക. നില്‍ക്കുന്നതിലും നെഞ്ചില്‍ കൈകള്‍ കെട്ടുന്നതിലും സുജൂദിന്റെ സ്ഥാനത്ത് ദൃഷ്ടിപതിപ്പിക്കുന്നതിലും, റുകൂഇലും സുജൂദിലും ,സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തത്തിലും അടക്കം പാലിക്കുന്നതിലും നബിയുടെ രീതികള്‍ പിന്തുടരുക. നബി(സ) പറഞ്ഞു:’ഞാന്‍ നമസ്‌കരിക്കുന്നതുപോലെ നിങ്ങള്‍ നമസ്‌കരിക്കുക.’ നമസ്‌കാരത്തെ അതിന്റെ ആത്മാവ് തൊട്ടറിഞ്ഞും ഗ്രഹിച്ചും ഭയഭക്തിയോടെ നിര്‍വഹിക്കാന്‍ അത് സഹായിക്കുന്നു.

14.നമസ്‌കാരത്തിലെ ഓരോ റുക്‌നുകളും നിര്‍വഹിക്കുമ്പോഴും അത് പൂര്‍ത്തിയാക്കുമ്പോഴും അതിലുടനീളം അടക്കം(ശാന്തത) പാലിക്കേണ്ടതുണ്ട്. നമസ്‌കാരം തിടുക്കത്തില്‍ പൂര്‍ത്തിയാക്കി സ്ഥലംവിടാനുള്ള ശ്രമം അതിന്റെ ആത്മാവിനെ ചോര്‍ത്തിക്കളയുകയും ഭയഭക്തി നഷ്ടപ്പെടുത്തുകയുംചെയ്യും. ധൃതിയില്‍ നമസ്‌കാരം പൂര്‍ത്തിയാക്കിയവനെ പ്രവാചകന്‍ അടുത്തുവിളിച്ച് പറഞ്ഞു:’മടങ്ങിച്ചെല്ലൂ, നീ നമസ്‌കരിച്ചിട്ടില്ല.വീണ്ടും നമസ്‌കരിക്കുക’

15. നമസ്‌കാരത്തില്‍ ഓതുന്ന ദിക്‌റുകളിലും ഖുര്‍ആന്‍ പാരായണത്തിലും മനസ്സിരുത്തിയുള്ള ചിന്തയും ആശയംഗ്രഹിക്കലും ഉണ്ടാവുക. അല്ലാഹു പറയുന്നു:’അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്നു’ (അല്‍ഇസ്‌റാഅ് 109). തക്ബീറതുല്‍ ഇഹ്‌റാംചൊല്ലി കൈകെട്ടുന്നവേളയില്‍ അല്ലാഹുവിന്റെ മഹത്ത്വവും വലിപ്പവും അവന്‍ എല്ലാറ്റിന്റെയും അധിപനെന്ന ബോധവും നമ്മിലേക്ക് കടന്നുവരുന്നു.അവന്റെ ആധിപത്യം എല്ലാറ്റിനെയും ചൂഴ്ന്നുനില്‍ക്കുന്നു. അതിനാല്‍ ആരാധനയ്ക്ക് അവനാണ് ഏറ്റവും അര്‍ഹന്‍. അവനെ ആരാധിക്കാന്‍ കഴിയുന്നത് അവന്റെ സഹായത്താല്‍ മാത്രമാണ്. അവനില്‍നിന്നുമാത്രമാണ് നമുക്ക് സന്‍മാര്‍ഗവും അനുഗ്രഹവും ലഭിക്കുന്നത്. റുകൂഅ് ചെയ്യുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. റുകൂഇല്‍നിന്ന് എഴുന്നേറ്റാല്‍ അവനാണ് അത്യുദാരനെന്ന് മഹത്ത്വപ്പെടുത്തുന്നു. സുജൂദ് ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ ഔന്നത്യവും പദവിയും സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ നമസ്‌കാരത്തിന്റെ ഓരോഘട്ടത്തിലും അവന്റെ സ്മരണയിലൂടെ കടന്നുപോകുന്നു.

16. കളിസ്ഥലങ്ങളില്‍നിന്നും തൊഴിലിടങ്ങളില്‍നിന്നും അകന്നുനിന്ന്, ചുമരിലെ അലങ്കാരങ്ങള്‍, സ്ത്രീകള്‍ എന്നിവയില്‍നിന്ന് ദൃഷ്ടിതിരിച്ച് ,ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന തെരുവുകളും ചന്തകളും ഒഴിവാക്കി വേണം നമസ്‌കാരത്തിനുള്ള ഇടം കണ്ടെത്താന്‍. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഭയഭക്തി ചോര്‍ത്തിക്കളയുന്ന ഘടകങ്ങളാണവ. ആഇശ(റ)യുടെ വീടിനോടുചേര്‍ന്ന് അലങ്കാരപ്പണികളും ചിത്രങ്ങളുമുള്ള വിരി തൂക്കിയിട്ടിരുന്നു. നമസ്‌കാരത്തില്‍ അത് ശ്രദ്ധതിരിക്കുമെന്നായപ്പോള്‍ പ്രവാചകന്‍ തിരുമേനി അത് നീക്കംചെയ്യാന്‍ പത്‌നിയോട് ആവശ്യപ്പെടുകയുണ്ടായി.

17. നമസ്‌കാരത്തില്‍ ശ്രദ്ധകൊണ്ടുവരാന്‍ ബോധപൂര്‍വം പരിശ്രമിക്കുക. നമസ്‌കാരത്തില്‍ ക്ഷമ കൈകൊള്ളുക. അവയവങ്ങളുടെ അനാവശ്യചലനങ്ങള്‍ ഇല്ലാതാക്കുക. ഈ രീതിയില്‍ പരിശ്രമങ്ങളില്‍ മുഴുകുകയും നമസ്‌കാരം ചൈതന്യവത്താക്കുകയുംചെയ്താല്‍ വിജയമുറപ്പാണ്. അല്ലാഹു പറയുന്നു:”നമ്മുടെ കാര്യത്തില്‍ അധ്വാനപരിശ്രമം നടത്തുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും'(അല്‍അന്‍കബൂത് 69). സ്വഹാബികളുടെ പിന്‍തലമുറയില്‍പെട്ട ഒരു മഹാന്‍ ഇങ്ങനെ കുറിക്കുന്നു:’നമസ്‌കാരത്തില്‍ ഭയഭക്തി ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ 20 കൊല്ലം പരിശ്രമത്തിലേര്‍പ്പെട്ടു. അതെത്തുടര്‍ന്ന് പിന്നീടുള്ള 20 വര്‍ഷം എനിക്ക് നമസ്‌കാരം ആസ്വദിക്കാനായി.’

18. നമസ്‌കാരത്തില്‍ ഭയഭക്തി ഉണ്ടാക്കിയെടുക്കാനുള്ള ധാര്‍മികനിര്‍ദേശങ്ങളില്‍ പെട്ടതാണ് അനുവദനീയമാര്‍ഗങ്ങളുപയോഗിച്ച് സമ്പാദിച്ചുകൊണ്ട് ഹലാലായ ജീവിതം നയിക്കുക എന്നത്. അതിലൂടെ ആരാധനകളുടെ മാധുര്യം ആസ്വദിക്കാനാകും. ഹലാലായ ഭക്ഷണം ഹൃദയത്തെ നിര്‍മലമാക്കുകയും കര്‍മങ്ങളെ അനുഗൃഹീതമാക്കുകയുംചെയ്യും അതുവഴി അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുകയുംചെയ്യും എന്നതാണതിന് കാരണം. തെറ്റായ ധനസമ്പാദനരീതികള്‍ ഹൃദയത്തില്‍ ഇരുട്ടുനിറക്കുകയും അനുഗ്രഹങ്ങളെ നീക്കിക്കളയുകയുംചെയ്യും.

തീര്‍ച്ചയായും പിശാച് അല്ലാഹുവിന്റെ അടിയാറുകളുടെ ആരാധനകളില്‍ ഗോപ്യമായ രീതികളിലൂടെയും വിവിധമാര്‍ഗങ്ങളിലൂടെയും ദുര്‍മന്ത്രണം നടത്തുകയും അവയെ പിഴപ്പിക്കുകയും അതുവഴി പ്രതിഫലം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. നമസ്‌കാരത്തിനായി അടിമ നിന്നുകഴിഞ്ഞാല്‍ അവന്‍ സ്ഥലംവിടുന്നു. തക്ബീര്‍ ചൊല്ലിക്കഴിഞ്ഞാല്‍ തിരികെയെത്തി ഹൃദയത്തില്‍ ദുര്‍മന്ത്രണം തുടങ്ങുന്നു. അവന്റെ ചിന്തകളെ മാറ്റിമറിക്കുന്നു. ചിലപ്പോള്‍ ഭൗതികാസ്വാദനങ്ങളെയും വിനോദങ്ങളെയും കുറിച്ച ഓര്‍മയുണര്‍ത്തി അവനെ കുഴപ്പത്തിലാക്കുന്നു. മറ്റുചിലപ്പോള്‍ സ്വന്തം അവസ്ഥയെയും ദുന്‍യാവിനെയും കുറിച്ചോര്‍മിപ്പിക്കുന്നു. ചിലപ്പോള്‍ ജീവിതത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ച് ആലോചനയിലാഴ്ത്തുന്നു. മറ്റുചിലപ്പോള്‍ നമസ്‌കാരത്തില്‍ എത്ര റക്അത്ത് കഴിഞ്ഞുവെന്നതിനെ സംബന്ധിച്ച് സംശയംജനിപ്പിക്കുന്നു.

വിശ്വാസിയെയും ഭയഭക്തിയെയും മാറ്റിമറിക്കുന്ന രണ്ട് പ്രധാനആപത്തുകള്‍ ഇവയാണ്:

1. ഭൗതികലോകത്തോടുള്ള അദമ്യമായ സ്‌നേഹം: അതോടെ വിശ്വാസിയുടെ ഹൃദയവും മസ്തിഷ്‌കവും അതിനെ ചുറ്റിപ്പറ്റി കഴിയുന്നു. ഭൗതികസുഖസൗകര്യങ്ങളെക്കുറിച്ച ചിന്തയിലും അവ കരസ്ഥമാക്കാനുള്ള പരിശ്രമങ്ങളിലും അവന്‍ ആണ്ടുപൂണ്ടിരിക്കും. അതിന്റെ മത്സരയോട്ടത്തിലായിരിക്കും അവന്‍. അങ്ങനെയുള്ളവന്‍ നമസ്‌കാരത്തിനായി നിന്നാലും മനസ്സിനെ പിടിച്ചുകെട്ടാന്‍ കഴിയില്ല. ഹൃദയത്തില്‍ ഭക്തി സന്നിവേശിക്കില്ല.
2. തെറ്റുകളുടെ ആധിക്യത്താല്‍ ഹൃദയം കടുത്തുപോകല്‍: നിരന്തരം തെറ്റുകള്‍ ചെയ്തുകൊണ്ടിരുന്നാല്‍ ഹൃദയം വികാരങ്ങള്‍ക്ക് അടിപ്പെട്ടുപോകും. അത് ഹൃദയത്തെ കല്ലിനെക്കാള്‍ കടുപ്പമുള്ളതാക്കും. നമസ്‌കാരത്തിലോതുന്ന ദിക്‌റുകളുടെയും ഖുര്‍ആനിന്റെയും ആശയങ്ങളൊന്നും അവനില്‍ യാതൊരു പ്രഭാവവും ചെലുത്തുകയില്ല. വികാരങ്ങളുടെ തീജ്വാലകളും ധിക്കാരവൃത്തികളുടെ അന്ധകാരവും അവന്റെ ഹൃദയത്തില്‍ മറസൃഷ്ടിക്കുന്നതുമൂലം ഭയഭക്തിയുണ്ടാകില്ല. തെറ്റുകള്‍ അധികരിച്ചുകഴിഞ്ഞാല്‍ അല്ലാഹു അവനില്‍നിന്ന് ദൈവസ്മരണ നീക്കിക്കളയുകയുംചെയ്യും.

വിവ: ഉബൈദ്ഖാന്‍
(അസ്ഹറുല്‍ ഉലൂം വിദ്യാര്‍ഥി)

നമസ്കാരം

മത്സ്യം ചീയുന്നത് തലയില്‍ നിന്നാണെങ്കില്‍ മനുഷ്യന്‍ ചീയുന്നത് ഹൃദയത്തില്‍ നിന്നാണ്’ എന്നൊരാപ്തവാക്യമുണ്ട്. ഈ പറയുന്നതിനര്‍ഥം ഹൃദയ നാശം അഥവാ ആത്മനാശം മനുഷ്യനാശത്തിന്റെ കാരണമാണെന്നാണ്. ഇതിന്നടിവരയിട്ടു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
”തീര്‍ച്ചയായും ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.” (91: 9,10)

മനുഷ്യന്റെ വിജയത്തിന്റെ നിദാനം ആത്മസംസ്‌കരണമാണെന്നര്‍ഥം. ആത്മാവിന്റെ പ്രകൃതമാണ് ആത്മസംസ്‌കരണം നിര്‍ബന്ധമാക്കുന്നത്. മനുഷ്യാത്മാവിന്റെ പ്രകൃതത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത്: ”അതിന് ധര്‍മാധര്‍മ ബോധം നല്‍കിയിരിക്കുന്നു.” (91:8) എന്നാണ്.

ധര്‍മാധര്‍മ, സത്യാസത്യ, നന്മതിന്മകളുടെ ബോധം മനുഷ്യാത്മാവിന്റെ പ്രത്യേകതയാണ്. ദൈവിക ബോധവും പൈശാചിക ബോധവും മനുഷ്യാത്മാവിനുണ്ടെന്ന് ചുരുക്കം. ദൈവിക ബോധം ശക്തിപ്പെടുമ്പോള്‍ മനുഷ്യന്‍ സത്യത്തിന്റെ, ധര്‍മത്തിന്റെ നന്മയുടെ പാതയിലാണ് ചരിക്കുക. പൈശാചിക ബോധം ശക്തിപ്പെടുമ്പോള്‍ അസത്യത്തിന്റെ, അധര്‍മത്തിന്റെ തിന്മയുടെ പാതയിലായിരിക്കും ജീവിക്കുക.

ദൈവികബോധത്തെ വളര്‍ത്തലാണ് പൈശാചിക ബോധത്തെ തളര്‍ത്താനുള്ള വഴി. അതിനാല്‍ ഖുര്‍ആന്‍ മനുഷ്യനോട് കല്‍പിക്കുന്നു:
”നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം മ്ലേഛകൃത്യങ്ങളില്‍ നിന്നും ദൃര്‍വൃത്തികളില്‍ നിന്നും തടയുന്നതാകുന്നു. ദൈവസ്മരണ ഇതിലേറെ മഹത്തരമത്രെ.” (29:45) നമസ്‌കാരത്തെ ദൈവവുമായുള്ള മനുഷ്യന്റെ കൂടിക്കാഴ്ച്ച എന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്.

ദൈവസ്മരണ നമസ്‌കാരത്തിന്റെ മൗലിക ലക്ഷ്യമാണ്. ദൈവസ്മരണ ആത്മശുദ്ധിക്കും ആത്മശുദ്ധി കര്‍മശുദ്ധിക്കും കാരണമാകും. ഒരു കുടത്തില്‍ നിറയെ പാലാണെങ്കില്‍ അതില്‍ നിന്ന് പുറത്തേക്ക് തുളുമ്പി വരുന്നത് പാലായിരിക്കും. ചാരായമാണെങ്കില്‍ തുളുമ്പി വരുന്നത് ചാരായമായിരിക്കും. എന്നതു പോലെ ദൈവസ്മരണയാല്‍ അകം ശുദ്ധമായാല്‍ സല്‍കര്‍മങ്ങളായി അത് പുറത്തുവരും.

ദൈവസ്മരണ സജീവമായി നിലനില്‍ക്കാന്‍ അഞ്ച് നേരത്തെ നമസ്‌കാരമാണ് ഇസ്‌ലാം നിര്‍ബന്ധമാക്കിയിട്ടുള്ളത്. പക്ഷിമൃഗാദികള്‍ ഉണരുന്നതിന് മുമ്പ് മനുഷ്യന്‍ ഉണര്‍ന്ന് ദൈവത്തിന്റെ മുമ്പില്‍ നമസ്‌കരിച്ചാണ് വ്യവഹാരിക ലോകത്തേക്കിറങ്ങേണ്ടത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ദൈവത്തെ മറക്കാനും സാഹചര്യവശാല്‍ മനുഷ്യന്‍ വഴിതെറ്റാനും സാധ്യതയുണ്ട്. ഈ സാധ്യതയുടെ പഴുതടച്ച് മധ്യാഹ്നത്തിലും പ്രദോഷത്തിനിടയിലും പ്രദോഷത്തിലും നിശാനിദ്രക്ക് മുമ്പും നമസ്‌കാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ അഞ്ചുനേരത്തെ നമസ്‌കാരവും ആത്മാര്‍ഥമായി കൃത്യതയോടെ ഒരാള്‍ നിര്‍വഹിച്ചാല്‍ അയാളിലുണ്ടാവുന്ന മാറ്റത്തെ പ്രവാചകന്‍ ഒരു ഉദാഹരണത്തിലൂടെ അനുയായികളെ പഠിപ്പിച്ചതിങ്ങനെ:
”നിങ്ങളിലാരുടെയെങ്കിലും വീടിനരികിലൂടെ ഒരു നദി ഒഴുകിക്കൊണ്ടിരിക്കുകയും അദ്ദേഹം ദിവസവും അഞ്ചുനേരം അതില്‍ കുളിക്കുകയും ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ?” അനുയായികള്‍ പറഞ്ഞു: ”ഇല്ല, ഒട്ടും അവശേഷിക്കുകയില്ല.” പ്രവാചകന്‍ പറഞ്ഞു: ”അതുപോലെയാണ് അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍. അവ വഴി ദൈവം പാപങ്ങളെ മായ്ച്ചുകളയുന്നു.”

ശരീരത്തെ വൃത്തിയാക്കാന്‍ വെള്ളം ഉപയോഗിക്കാം. ആത്മാവിനെ വൃത്തിയാക്കാന്‍ ദൈവസ്മരണയാണാവശ്യം എന്നര്‍ഥം.

എന്നാല്‍, പള്ളിയില്‍ പോയി അഞ്ച് നേരം നമസ്‌കരിച്ച് പുറത്തിറങ്ങി വൃത്തികേടുകള്‍ കാണിക്കുന്നവരുണ്ടല്ലോ. അവരെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതിതാണ്: ”നമസ്‌കാരക്കാര്‍ക്ക് നാശം” (107:4)

വെള്ളത്തില്‍ മുങ്ങിപൊങ്ങി കുളിച്ചു എന്ന് വരുത്തിത്തീര്‍ക്കുന്നവന്റെ ശരീരം അങ്ങനെ നൂറുതവണ കുളിച്ചാലും വൃത്തിയാവുകയില്ല. ഇതുപോലെ ജനങ്ങളെ കാണിക്കാനും അന്ധവിശ്വാസമായും നമസ്‌കരിക്കുന്നവന്റെ ആത്മാവ് സംസ്‌കരിക്കപ്പെടുകയില്ല. ആത്മാവ് സംസ്‌കരിക്കപ്പെടാത്തവന്റെ കര്‍മവും സംസ്‌കരിക്കപ്പെടുകയില്ല.

സ്രഷ്ടാവായ ദൈവത്തിന്റെ മുമ്പിലുള്ള നിര്‍ബന്ധ നമസ്‌കാരം വ്യക്തിയില്‍ ആത്മസംസ്‌കരണം മാത്രമല്ല സമൂഹത്തില്‍ സാമൂഹ്യസംസ്‌കരണം കൂടി സാധ്യമാക്കുന്നു. ആ വിധമാണ് നിര്‍ബന്ധ നമസ്‌കാരത്തെ ക്രമീകരിച്ചിരിക്കുന്നത്. അതിങ്ങനെയാണ്: നിര്‍ബന്ധ നമസ്‌കാരങ്ങള്‍ സംഘടിതമായി പള്ളിയില്‍ വെച്ചാണ് നടത്തേണ്ടത്. പള്ളിയിലേക്ക് ആദ്യം വരുന്നവര്‍ ആരായാലും അവരായിരിക്കണം ആദ്യ നിരയില്‍. അണിനില്‍ക്കുമ്പോള്‍ തോളോടുതോള്‍ ഉരുമ്മി, വിടവില്ലാതെ നില്‍ക്കണം. ആദ്യ നിര പൂര്‍ത്തിയായാല്‍ പിന്നീട് വരുന്നവര്‍ പിന്നില്‍ അണിനിരക്കണം. ആദ്യ നിരയില്‍ നില്‍ക്കുന്നത് കാക്കയെ പോലെ കറുത്തിരുണ്ട ഒരു സാധാരണക്കാരനാണെങ്കിലും പിറകിലെത്തുന്നത് ഭരണാധികാരിയാണെങ്കിലും ശരി ആ സാധാരണക്കാരന്റെ പിറകില്‍ നില്‍ക്കണം. നമസ്‌കാര വേളയില്‍ ദൈവത്തിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ ഭരണാധികാരിയുടെ തല സാധാരണക്കാരന്റെ കാല്‍ചുവട്ടിലായിരിക്കും വരുന്നത്. മാത്രമല്ല, ഭൂഖണ്ഡങ്ങളുടെ മധ്യം എന്ന് വിശേഷിപ്പിക്കാവുന്ന മക്കയിലെ കഅ്ബാലയത്തിന് അഭിമുഖമായാണ് നമസ്‌കരിക്കേണ്ടത്. അതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്ത് നമസ്‌കരിക്കുന്നവരായാലും നേരെ മുമ്പോട്ടു നീങ്ങിയാല്‍ കഅ്ബാലയത്തിലായിരിക്കും ചെന്നെത്തുക.

”മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്.” (49:13) എന്ന ഖുര്‍ആനിലെ ദൈവവചനത്തിന്റെയും ”ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്‍മാരാണ് മനുഷ്യര്‍” എന്ന പ്രവാചക വചനത്തിന്റെയും സാക്ഷാല്‍ക്കാരമാണിവിടെ നടക്കുന്നതെന്ന് ചുരുക്കം.

പിന്‍കുറി: ”നമസ്‌കാരം നമ്മെ ദൈവത്തിലേക്ക് പാതിദൂരമെത്തിക്കും. വ്രതം ദൈവിക കൊട്ടാരത്തിന്റെ കവാടം വരെ നമ്മെ കൊണ്ടുപോകും. ദാനധര്‍മങ്ങളിലൂടെയാണ് അതിലേക്ക് പ്രവേശനം കിട്ടുക.” (പഴമൊഴി)
prayers

നമസ്‌കരിക്കാത്തവന്റെ നോമ്പ്

നമസ്‌കാരത്തില്‍ യാതൊരു ശ്രദ്ധയും താല്‍പര്യവും കാണിക്കാത്തവര്‍ പോലും നോമ്പെടുക്കുന്നതിന് പ്രാധാന്യം കല്‍പിക്കുന്നത് മുസ്‌ലിം സമൂഹത്തില്‍ കാണുന്ന ആശ്ചര്യകരമായ കാര്യമാണ്. കാരണം റമദാനിന് ജനമനസ്സുകളില്‍ സവിശേഷമായ സ്ഥാനവും മഹത്വവുമുണ്ട്. തലമുറകളായി കൈമാറി കിട്ടിയ ഒന്നാണത്. കടുത്ത അധര്‍മിയല്ലാതെ അത് ലംഘിക്കാന്‍ ധൈര്യപ്പെടുകയില്ല. അതില്ലെങ്കില്‍ ഇസ്‌ലാമില്‍ അവന് യാതൊരു സ്ഥാനവും ഇല്ലാത്ത പോലെയാണ്.

ദീനിന്റെ കാഴ്ച്ചപ്പാടില്‍ നോമ്പിനേക്കാള്‍ പ്രാധാന്യമുള്ളതാണ് നമസ്‌കാരം എന്നതില്‍ സംശയമില്ല. ഒന്നാമത്തെ ആരാധനാ കര്‍മവും അടിസ്ഥാന സ്തംഭവുമാണത്. വിശ്വാസിയെയും അവിശ്വാസിയെയും വേര്‍തിരിക്കുന്ന ഘടകമാണത്. എന്നാല്‍ അജ്ഞതയും അശ്രദ്ധയും ഐഹികതയോടുള്ള അമിത ആസക്തിയും കാരണം ചിലര്‍ അതിന്റെ പ്രാധാന്യവും ഇസ്‌ലാം അതിന് നല്‍കുന്ന സ്ഥാനവും വിസ്മരിക്കുന്നു. ജീവിതകാലത്ത് ഒരിക്കല്‍ പോലും അല്ലാഹുവിന്റെ മുമ്പില്‍ തലകുനിക്കാത്തവര്‍ വരെയുണ്ടാവാം.

നമസ്‌കരിക്കാത്ത നോമ്പുകാരന്റെ വിധിയെന്താണ്? ഓരോ വര്‍ഷവും റമദാന്‍ വരുമ്പോള്‍ നാം അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. അതിന് ചിലര്‍ ഇങ്ങനെ മറുപടി നല്‍കുന്നു: നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണ് (നിഷേധി). ഹദീസുകളില്‍ അത് വ്യക്തമാണ്. സഹാബിമാരും അഹ്മദ് ബിന്‍ ഹമ്പല്‍, ഇസ്ഹാഖ് ബിന്‍ റാഹവൈഹി പോലുള്ള കര്‍മശാസ്ത്ര പണ്ഡിതന്‍മാരും അവരുടെ ഫത്‌വകളില്‍ അത് വ്യക്തമാക്കിയിട്ടുള്ളതുമാണ്. അതുകൊണ്ട് നമസ്‌കരിക്കാത്തവന്റെ നോമ്പ് നിഷ്ഫലമാണ്. കാരണം നമസ്‌കാരം ഉപേക്ഷിക്കുന്നതിലൂടെ അവന്‍ കാഫിറായിരിക്കുന്നു. കാഫിറിന്റെ നോമ്പ് സ്വീകരിക്കപ്പെടുകയില്ല.

പൂര്‍വികരും അല്ലാത്തവരുമായ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു: നമസ്‌കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറല്ല; അധര്‍മി (ഫാസിഖ്) ആണ്. അല്ലാഹു ഒരാളുടെയും പ്രവര്‍ത്തനത്തെ നിഷ്ഫലമാക്കുകയോ അണുത്തൂക്കം അന്യായം പ്രവര്‍ത്തിക്കുകയോ ചെയ്യില്ല. ”അണുഅളവ് നന്മ ചെയ്തിട്ടുള്ളവന്‍ അതവിടെ കാണും. അണുഅളവ് തിന്മ ചെയ്തിട്ടുള്ളവന്‍ അതും കാണും.” (അസ്സല്‍സല: 7,8)
നമസ്‌കാരം ഉപേക്ഷിച്ചതിന്റെ പേരില്‍ അവന്‍ ശിക്ഷിക്കപ്പെടുകയും അവന്റെ നോമ്പിന് പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഒരു നിര്‍ബന്ധ കര്‍മം ഉപേക്ഷിച്ചതിന്റെ പേരിലുള്ള ശിക്ഷ നിര്‍വഹിച്ച മറ്റൊരു കര്‍മത്തിന്റെ പ്രതിഫലത്തെ റദ്ദാക്കുകയില്ല. അല്ലാഹു പറയുന്നത് കാണുക: ”ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം, കൃത്യമായി തൂക്കുന്ന ത്രാസുകള്‍ സ്ഥാപിക്കുന്നു. പിന്നെ ആരുടെ നേരെയും അണുത്തൂക്കം അനീതിയുണ്ടാകുന്നതല്ല. ഒരുവന്റെ കര്‍മം കടുകുമണിത്തൂക്കമാണെങ്കില്‍പോലും നാമതു ഹാജരാക്കുന്നതാകുന്നു. കണക്കു നോക്കാന്‍ നാം തികച്ചും മതി.” (അല്‍അമ്പിയാഅ്: 47)

നമസ്‌കരിക്കാത്ത നോമ്പുകാരനോട് നീ നോമ്പെടുക്കുന്നതും ഉപേക്ഷിക്കുന്നതും ഒരുപോലെയാണ്, നിനക്ക് ഒരു പ്രതിഫലവും ലഭിക്കില്ലെന്ന് നാം പറഞ്ഞാല്‍ എന്ത് ഫലമാണ് നമുക്ക് അതുകൊണ്ടുള്ളത്? നമസ്‌കാരം ഉപേക്ഷിച്ചത് പോലെ നോമ്പുകൂടി ഉപേക്ഷിക്കുന്നതിലേക്ക് ഒരുപക്ഷേ അതവനെ നയിക്കും. അതിലൂടെ ദീനുമായി അവനെ ബന്ധിപ്പിച്ചിരുന്ന നിര്‍ബന്ധ കര്‍മങ്ങളുടെ അവസാന കണ്ണികൂടി മുറിഞ്ഞു പോവുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ ഒരിക്കലും മടങ്ങി വരാത്ത രീതിയില്‍ ദീനില്‍ നിന്ന് അവന്‍ അകന്നു പോകുന്നതിനും അത് കാരണമായേക്കാം.

അതുകൊണ്ട് ഇക്കാര്യത്തില്‍ എനിക്ക് പറയാനുള്ളത്, അവനോട് പറയണം: താങ്കളുടെ നോമ്പിന് അല്ലാഹു പ്രതിഫലം നല്‍കട്ടെ, നിങ്ങളുടെ വിശ്വാസത്തെ നിങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നോമ്പിനേക്കാള്‍ പ്രാധാന്യമുള്ള നമസ്‌കാരം അതില്‍പ്പെട്ട കാര്യമാണ്. അല്ലാഹുവിന്റെ തൃപ്തി തേടി നിങ്ങള്‍ വിശപ്പും ദാഹവും സഹിക്കുന്ന നിങ്ങള്‍ക്ക് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി നമസ്‌കരിക്കാന്‍ എന്ത് തടസ്സമാണുള്ളത്?

വര്‍ഷത്തില്‍ ഒരു മാസമാണെങ്കില്‍ പോലും ഇസ്‌ലാമുമായി അവനെ ബന്ധിപ്പിക്കുന്ന നൂല്‍ അവിടെ നിലനില്‍ക്കട്ടെ. അത് അറുത്തു മാറ്റാതിരിക്കലാണ് ഉത്തമം. പൂര്‍ണ അന്ധതയേക്കാള്‍ നല്ലത് കോങ്കണ്ണെങ്കിലും ഉണ്ടാവലാണല്ലോ.Handmade-Arabic-Calligraphy-Islamic-Wall-Art-Black-White-Silver-Oil-Paintings-On-Canvas-For-Living-Room.jpg_350x350

മുടി കറുപ്പിക്കല്‍: പ്രമാണങ്ങളിലൂടെ (ഹെയര്‍ ഡൈ: ഹദീസുകള്‍ എന്തുപറയുന്നു

652കറുത്ത ചായം പൂശരുതെന്നതിന് ഖണ്ഡിത തെളിവുകളില്ല. ഉമര്‍, ഉസ്മാന്‍, ഉഖ്ബത്തുബ്‌നു ആമിര്‍, ഹസന്‍, അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍, അംറുബ്‌നുല്‍ ആസ്വ് മുതലായ സ്വഹാബികളും മുഹമ്മദുബ്‌നു ഇസ്ഹാഖ്, ഇബ്‌നു അബീ ആസ്വിം, ഇബ്‌നുല്‍ ജൗസി മുതലായ സലഫുകളും തല- താടി മുടികള്‍ കറുപ്പിച്ചിരുന്നു. ചായം പൂശാന്‍ ‘കതം’ ഉപയോഗിക്കാമെന്ന് ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. കറുത്ത ചായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു ചെടിയാണ് ‘കതം’. മുടി നരമാറ്റി ചായം പൂശുന്നത് ഇസ്‌ലാമികമായി അനുവദനീയമാണെങ്കില്‍ എന്തെല്ലാം നിബന്ധനകളാണ് പാലിക്കേണ്ടത് എന്നു പരിശോധിച്ചു നോക്കാം.

കറുപ്പൊഴികെയുള്ള നിറങ്ങള്‍
മൈലാഞ്ചി, കതം,(കറുത്ത ചായം പുറത്തു വരുന്ന, യമനില്‍ കണ്ടുവരുന്ന ഒരു ചെടി) കുങ്കുമം, വസ്മഃ (നീലച്ചായം മുക്കാനുപയോഗിക്കുന്ന അമരി ഇല) മുതലായവ ഒറ്റയ്‌ക്കോ മിശ്രിതമായോ മുടിചായം പൂശാന്‍ ഉപയോഗിക്കാം എന്നാണ് ഏകോപിത കര്‍മശാസ്ത്ര പണ്ഡിതാഭിപ്രായം. ‘ഫതാവാഹിന്ദിയ്യഃ’യില്‍ പറയുന്നു: ‘മൈലാഞ്ചിയും ,കതമും വസ്മും ഉപയോഗിച്ച് മുടിയും താടിയും ചായം പൂശല്‍ അഭികാമ്യമാണെന്ന് അബൂഹനീഫഃ അഭിപ്രായപ്പെട്ടിരിക്കുന്നു.'(66) മാലികീപണ്ഡിതനായ ഇബ്‌നു അബ്ദില്‍ബര്‍റ് പറയുന്നു: ‘ മൈലാഞ്ചി, കതം മുതലായവ ഉപയോഗിച്ച് ചായം പൂശല്‍ അനുവദനീയമാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല’. (67) ശാഫിഈ പണ്ഡിതനായ ശര്‍ബീനി എഴുതുന്നു: ‘മൈലാഞ്ചി മുതലായവ ഉപയോഗിച്ച് ചായംപൂശല്‍ നബിചര്യ പിന്‍പറ്റുന്നതിന്റെ ഭാഗമായി സുന്നത്തായി പരിഗണിക്കപ്പെടും’.(68) ഹമ്പലീ പണ്ഡിതനായ അല്‍ബഹൂതി, കശ്ശാഫുല്‍ ഖിനാഇല്‍ എഴുതുന്നു: ‘ മൈലാഞ്ചി, കതം എന്നിവ ഉപയോഗിച്ച് മുടി ചായം പൂശല്‍ സുന്നത്താണ്.(69) താഴെ കൊടുത്ത ഹദീസാണ് അവരുടെ തെളിവ്.

1- അബൂദര്‍റുല്‍ ഗിഫാരി(റ) നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. ‘നരമാറ്റാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും നല്ലത് മൈലാഞ്ചിയും കതമുമാണ്’ നസാഈയുടെ റിപ്പോര്‍ട്ടില്‍ ‘ഏറ്റവും ശ്രേഷ്ഠം’ എന്നാണുള്ളത്(70) മൈലാഞ്ചിയും കതമും നരമാറ്റാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഉപാധിയാണെന്ന് ഹദീസില്‍ നിന്ന് വ്യക്തമാവുന്നു. ‘ഏറ്റവും നല്ലത്’ ‘ഏറ്റവും ശ്രേഷ്ഠം’ എന്ന പ്രയോഗം മറ്റുപാധികളും സ്വീകരിക്കാവുന്നതാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഉപാധികള്‍ ഒറ്റയ്‌ക്കോ മിശ്രിതമായോ ഉപയോഗിക്കാം.(71)
2 – അബൂ മാലികില്‍ അശ്ജഈ പിതാവിനെ ഉദ്ധരിച്ച് പറയുന്നു: ‘ ഞങ്ങള്‍ നബിയുടെ കാലത്ത് മുടി ചായം പൂശാനായി വറസും കുങ്കുമവും ഉപയോഗിച്ചിരുന്നു. (72)
3 – അനസുബ്‌നു മാലികില്‍ നിന്ന് നിവേദനം: ‘അബൂബക്ര്‍ മൈലാഞ്ചിയും കതമും ഉപയോഗിച്ച് ചായം പൂശിയിരുന്നു. ഉമര്‍ മൈലാഞ്ചി മാത്രം ഉപയോഗിച്ചു.'(73)

കറുപ്പ്
കറുപ്പുനിറം കൊടുക്കാമോ എന്ന വിഷയകമായി നാല് വീക്ഷണങ്ങളുണ്ട്.
ഒന്നാമത്തെ വീക്ഷണം: ഹമ്പലീ-മാലികീ പണ്ഡിതന്മാരും, അബൂഹനീഫഃ, മുഹമ്മദുബ്‌നുല്‍ ഹസന്‍ എന്നിവരും, ഗസ്സാലിയും ബഗവിയും പറയുന്നതനുസരിച്ച് ശാഫിഈ പണ്ഡിതന്മാരും, മുടിയ്ക്ക് കറുപ്പുചായം കൊടുക്കുന്നത് പാപരഹിതമായ അനഭികാമ്യത (കറാഹത്തു തന്‍സീഹ്) യായാണ് കാണുന്നത്. ശത്രുക്കളുടെ മുമ്പാകെ യൗവ്വനം തോന്നിപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ ആകാവുന്നതാണ്. അന്യരെ വഞ്ചിക്കാന്‍ ഉദ്ദേശിച്ച് ചായം പൂശുന്നത് നിഷിദ്ധമാണ്. മുജാഹിദുബ്‌നു ജബ്ര്‍, അത്വാഅ്, ത്വാവൂസ്, മക്ഹൂല്‍, ശഅ്ബീ എന്നിവര്‍ ഇതേ അഭിപ്രായക്കാരാണ്. ഹനഫീപണ്ഡിതനായ ഇബ്‌നു ആബിദീന്‍ പറയുന്നു: ‘യുദ്ധസാഹചര്യത്തിലല്ലാതെ കറുത്ത ചായം പൂശുന്നത് അനഭിലഷണീയമാണ്.'(74)
ഇബ്‌നു അബ്ദില്‍ ബര്‍റില്‍ മാലികീ പറയുന്നു: ‘ കറുപ്പൊഴികെയുള്ളതാണ് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് മാലിക് പറയുന്നത് ശരിയാണ്. പണ്ഡിതന്മാര്‍ കറുപ്പുനിറം അനഭികാമ്യമായാണ് കാണുന്നത്.’ (75) ശാഫിഈ പണ്ഡിതനായ നവവി എഴുതുന്നു: ‘മുടിയും താടിയും കറുപ്പുചായം പൂശുന്നത് അനാശാസ്യമാണെന്നാണ് പണ്ഡിതാഭിപ്രായം. ഗസ്സാലി ഇഹ്‌യാഇലും ബഗവി തഹ്ദീബിലും മറ്റു ചിലരും അഭിപ്രായപ്പെടുന്നത് അനഭികാമ്യമാണെന്നാണ്. അവരുടെ അഭിപ്രായത്തിന്റെ പൊതു സ്വഭാവം അത് ‘പാപരഹിതമായ അനഭികാമ്യത’യാണെന്നാണ്’. (76) ഹമ്പലീ പണ്ഡിതനായ മാവര്‍ദീ എഴുതുന്നു: ‘ കറുപ്പ് ഉപയോഗിക്കുന്നത് അനഭികാമ്യമാണെന്നാണ് ഖണ്ഡിതാഭിപ്രായം’.(77) താഴെ കൊടുത്ത ഹദീസുകളാണ് അവരുടെ തെളിവ്.

1- അബൂഖുഹാഫഃ (റ)യോട് നബി(സ്വ) പറഞ്ഞതായി ജാബിര്‍(റ) ഉദ്ധരിച്ച (കഴിഞ്ഞ പഠനത്തില്‍ ചേര്‍ത്ത) ഹദീസ്. ‘ ഇത് (നര) നിങ്ങള്‍ എന്തെങ്കിലും ഉപയോഗിച്ച് മാറ്റുക. കറുപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.’ ഇബ്‌നുമാജഃയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്. ‘അദ്ദേഹത്തെ ഭാര്യയുടെ അടുത്തേക്കുകൊണ്ടുപോവുക. അവര്‍ നിറം മാറ്റട്ടെ; കറുപ്പ് ഒഴിവാക്കുക’.(78) ഈ ഹദീസ് പ്രകാരം, കറുപ്പുപയോഗിച്ച് നരമാറ്റുന്നത് അനഭിലഷണീയമാണ്.(79)
2- അനസ് (റ)വില്‍ നിന്ന് നിവേദനം: നബിതിരുമേനി(സ്വ) പ്രസ്താവിച്ചു: ‘നിങ്ങള്‍ നരമാറ്റരുത്. മാറ്റിയേപറ്റൂ എന്നാണെങ്കില്‍ മൈലാഞ്ചിയും കതമും ഉപയോഗിച്ചുകൊള്ളുക.'(80)
3- ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) പ്രസ്താവിച്ചു: ‘അവസാനകാലത്ത്, പ്രാവുകളുടെ മേടപോലെ കറുത്തചായം പൂശുന്ന ആളുകളുണ്ടാകും. അവര്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ല.’ നസാഈയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണുള്ളത്: കറുപ്പുചായം പൂശുന്ന ഒരു ‘കൂട്ടമാളുകള്‍’. ത്വബ്‌റാനിയുടെ റിപ്പോര്‍ട്ടില്‍ ‘അവസാനകാലത്ത് മുടി കറുപ്പിക്കുന്ന ഒരു കൂട്ടം ആളുകളുണ്ടാവും. അല്ലാഹു അവരെ കടാക്ഷിക്കുകയില്ല’.(81)
4- നബി(സ്വ) പ്രസ്താവിച്ചതായി അബുദ്ദര്‍ദാഅ് ഉദ്ധരിക്കുന്നു: ‘കറുപ്പുചായം പൂശുന്നവരുടെ മുഖം അല്ലാഹു അന്ത്യനാളില്‍ കറുപ്പിക്കുന്നതായിരിക്കും.'(82)
5- ഇബ്‌നുഉമര്‍(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പ്രസ്താവിച്ചു.’സത്യവിശ്വാസിയുടെ ചായം മഞ്ഞയും മുസ്‌ലിമിന്റെ ചായം ചുകപ്പും സത്യനിഷേധിയുടെ ചായം കറുപ്പുമാണ്.'(83)
6- അത്വാഅ് പറയുന്നു: നബി(സ്വ)യുടെ സഖാക്കളില്‍ ആരും കറുപ്പുചായം പൂശിയതായി ഞാന്‍ കണ്ടിട്ടില്ല. അവര്‍ മഞ്ഞയും കതമും മൈലാഞ്ചിയും മാത്രമാണ് ഉപയോഗിച്ചിരുന്നത.്(84)
7- കറുപ്പുചായം പൂശുന്നത് വരനെ തേടുന്ന സ്ത്രീകളെ കബളിപ്പിക്കലാകുമെന്നതാണ് മറ്റൊരു കാരണം.(85) (തെളിവുകളുടെ ബലാബല പരിശോധന വഴിയെ വരുന്നുണ്ട്.)

രണ്ടാമത്തെ വീക്ഷണം: ശാഫിഇകളുടെ സുബദ്ധമായ അഭിപ്രായമനുസരിച്ചും ഹമ്പലികളുടെ ഒരു വീക്ഷണമനുസരിച്ചും പുരുഷ-സ്ത്രീ ഭേദമന്യെ കറുപ്പുപയോഗിക്കുന്നത് നിഷിദ്ധമാണ്. എന്നാല്‍, യുദ്ധസാഹചര്യത്തില്‍ താടി കറുപ്പിക്കാവുന്നതാണ്. ശാഫിഈ പണ്ഡിതനായ മാവര്‍ദി, അല്‍ഹാവി എന്ന കൃതിയില്‍ എഴുതുന്നു: ‘യുദ്ധസാഹചര്യത്തിലല്ലാതെ കറുപ്പുപയാഗിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു’.(86) ഖല്‍യൂബി എഴുതുന്നു: ‘കറുപ്പുപയോഗിക്കുന്നത് ഹറാമാണെന്നാണ് സുബദ്ധവീക്ഷണമെന്ന് നവവി പ്രസ്താവിച്ചിരിക്കുന്നു. യോദ്ധാക്കള്‍ക്കേ കറുപ്പുപൂശാന്‍ അനുവാദമുള്ളൂ’.(87) ഹമ്പലീപണ്ഡിതനായ മര്‍ദാവീഎഴുതുന്നു: ‘യുദ്ധസാഹചര്യമില്ലാത്തപ്പോള്‍ കറുപ്പുപയോഗിക്കുന്നത് ഹറാമല്ല, അനഭിലഷണീയമാണ്’.(88) (തെളിവുകളുടെ ബലാബല പരിശോധന വഴിയെ വരുന്നതാണ്.)
മൂന്നാമത്തെ വീക്ഷണം: ഹനഫീ മദ്ഹബിലെ അബൂയൂസുഫും മുഹമ്മദുബ്‌നു സീരീനും കറുപ്പ് നിരുപാധികം ഉപയോഗിക്കാമെന്ന പക്ഷക്കാരാണ്. സ്ത്രീകളെ വഞ്ചിക്കാനായിരിക്കരുതെന്നു മാത്രം. മുഹമ്മദുബ്‌നു സീരീന്‍ പ്രസ്താവിക്കുന്നു: ‘സ്ത്രീകളെ വഞ്ചിക്കുക എന്ന ഉദ്ദേശ്യമില്ലെങ്കില്‍ കറുപ്പുചായം ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല’.(89) അബൂയൂസുഫ് പറയുന്നു: ‘എന്റെ ഭാര്യ എനിക്ക് വേണ്ടി അലങ്കാരമണിയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നതുപോലെ ഞാന്‍ അലങ്കാരമണിയുന്നത് എന്റെ ഭാര്യയ്ക്കും ഇഷ്ടമാണ്’.(90)

താഴെ കൊടുത്ത തെളിവുകളാണാധാരം
1- സ്വുഹൈബുല്‍ ഖൈറില്‍ നിന്ന് നിവേദനം: നബി(സ്വ) പ്രസ്താവിച്ചു.’ നിങ്ങള്‍ ചായം പൂശാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും നല്ലത് കറുപ്പാണ്. അത് ശത്രുഹൃദയങ്ങളില്‍ നിങ്ങളെക്കുറിച്ച് ഭീതിജനിപ്പിക്കുന്നു, നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നു’.(91)

2- ഉമ്മുശബീബില്‍ നിന്ന് നിവേദനം: മുടി കറുപ്പിക്കുന്നതിനെക്കുറിച്ച് അവര്‍ ആഇശഃയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘എന്റെ മുടി കറുപ്പിക്കാന്‍ വല്ലതും ഉപയോഗിച്ചാലോ എന്ന് ഞാന്‍ ആഗ്രഹിച്ചു’.(92)
3- ധാരാളം സ്വഹാബികളും താബിഈങ്ങളും മുടികറുപ്പിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം.
(എ) ‘ഹസന്‍(റ) കറുപ്പുചായം ഉപയോഗിക്കുന്നതില്‍ യാതൊരു അനൗചിത്യവും കണ്ടിരുന്നില്ല’.(93)

(ബി) ഉമറുബ്‌നു സഅ്ദില്‍ നിന്ന് നിവേദനം: ‘(എന്റെ പിതാവ്) സഅ്ദ് കറുപ്പ് ചായം പൂശിയിരുന്നു’.(94)

(സി) അംറുബ്‌നുല്‍ ആസ്വിന്റെ നരച്ചമുടി കാക്കയുടെ ചിറകിന്റെ കറുപ്പുപോലെ കറുത്തതുകണ്ട ഉമര്‍(റ) ചോദിച്ചു.’അബൂ അബ്ദില്ല, ഇതെന്താണ്?. അംറുബ്‌നുല്‍ ആസ്വ്(റ): സത്യവിശ്വാസികളുടെ നേതാവേ, എന്നില്‍ വല്ലതും ബാക്കിയായുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’. ഉമര്‍(റ) അദ്ദേഹത്തെ വിലക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല.(95)
(ഡി) അബു അശാനഃ ഉദ്ധരിക്കുന്നു: ‘ സ്വഹാബി കവിയായിരുന്ന ഉഖ്ബഃ ഇബ്‌നു ആമിര്‍ താടിയില്‍ കറുപ്പുചായം പൂശിയിരുന്നു. അദ്ദേഹം പാടി: ‘ഞങ്ങള്‍ മുടിയുടെ മുകള്‍ ഭാഗം കറുപ്പിക്കുന്നു. എന്നാല്‍, മുടിയുടെ മുരട് കറുക്കാന്‍ വിസമ്മതിക്കുന്നു. മുരട് കേടായാല്‍ ശിഖരം കൊണ്ട് ഗുണമില്ല’.(96)

(ഇ) ഇബ്‌നു ശിഹാബ് പറയുന്നു: ‘മുഖത്ത് യുവത്വം തോന്നിക്കുന്നുവെങ്കില്‍ ഞങ്ങള്‍ കറുപ്പ് പൂശിയിരുന്നു. മുഖം ചുളിഞ്ഞുതുടങ്ങുകയും പല്ലുകള്‍ ഇളകുകയും ചെയ്താല്‍ ഞങ്ങള്‍ അത് ഉപേക്ഷിച്ചിരുന്നു’.(97)
(കുവൈത്ത് വഖ്ഫ് – ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ‘അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യഃ’ യില്‍ ഈ വിഷയകമായി ഇങ്ങനെ വായിക്കാം: ‘ഉസ്മാനുബ്‌നു അഫ്ഫാന്‍, ഹസന്‍, ഹുസൈന്‍, ഉഖ്ബത്തുബ്‌നു ആമിര്‍, അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍, മുഹമ്മദ്ബ്‌നു ഇസ്ഹാഖ്, ഇബ്‌നു അബീ ആസ്വിം, ഇബ്‌നുല്‍ ജൗസി (റ) മുതലായവര്‍ കറുപ്പുചായം പൂശിയിരുന്നു. ‘നിങ്ങള്‍ ചായം പൂശാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും നല്ലത് കറുപ്പാണ്. അത് ശത്രുഹൃദയങ്ങളില്‍ നിങ്ങളെ കുറിച്ച് ഭീതി ജനിപ്പിക്കുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നു’.(98) ഉമര്‍(റ) കറുപ്പുചായം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ‘കറുപ്പ് ഭാര്യമാര്‍ക്ക് ഒരു സമാധാനവും ശത്രുവിന് ഭയവുമാണെ’ന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.(99) പല സ്വഹാബികളും കറുപ്പുനിറം ഉപയോഗിച്ചിരുന്നു. ആരും അതിനെ നിരാകരിച്ചിട്ടില്ല.(100)

അതേസമയം, ‘കറുപ്പുചായം പൂശുന്നവര്‍ അന്ത്യനാളില്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ലെന്ന, (മുമ്പുദ്ധരിച്ച) ഹദീസ് – അബൂദാവൂദ്, നസാഈ, ഇബ്‌നുഹിബ്ബാന്‍, ഹാകിം – (തുഹ്ഫത്തുല്‍ അഹ്‌വദീ 5/474, ശര്‍ഹു റൗദിത്ത്വാലിബ് 1/173) സംബന്ധിച്ച് റശീദ്‌രിദാ ‘അല്‍ ആദാബുശ്ശര്‍ഇയ്യഃ’ എന്ന കൃതിക്കെഴുതിയ കുറിപ്പില്‍ പറയുന്നത്, പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിലെ അബ്ദുല്‍കരീം അല്‍മഖാരിഖ് ദുര്‍ബലനാണെന്നാണ്. കറുത്ത ചായം പൂശിയാല്‍ സ്വര്‍ഗപ്രവേശം തടയപ്പെടുമെന്നു പറയുന്നത് അതിനെ സത്യനിഷേധത്തോളം കൊടിയകുറ്റമായി ചിത്രീകരിക്കലാണ്. ഇത് മേല്‍ ഹദീസ് വ്യാജനിര്‍മിതിയാണെന്നതിന് തെളിവാണ്. (ഈ ഹദീസിനെ ഇബ്‌നുല്‍ ജൗസി വ്യാജഹദീസുകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.(101) – വിവര്‍ത്തകന്‍).

നാലാമത്തെ വീക്ഷണം
ചില ശാഫിഈ പണ്ഡിതന്മാരുടെ വീക്ഷണപ്രകാരം അവിവാഹിതകള്‍ മുടിയില്‍ കറുത്തചായം പൂശുന്നത് നിഷിദ്ധമാണ്. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ഭാര്യ കറുത്തചായംപൂശുന്നതും തഥൈവ. ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍, തദ്വിഷയകമായി രണ്ടു നിലപാടാണുള്ളത്. ഒന്ന്: അനുവദനീയം. രണ്ട്: ഹറാം.(102) ശാഫിഈ പണ്ഡിതനായ ഇസ്ഹാഖുബ്‌നു റാഹവൈഹിയുടെ വീക്ഷണപ്രകാരം, ഭര്‍ത്താവിന്റെ അനുവാദമുണ്ടെങ്കില്‍ ഭാര്യമാര്‍ക്ക് മുടിയില്‍ കറുപ്പുചായം പൂശാവുന്നതാണ്. ഭര്‍ത്താവിനു വേണ്ടി സൗന്ദര്യവതിയാവുക എന്ന താല്‍പര്യം ഇതുവഴി സാധ്യമാകും. കറുത്ത ചായം പൂശാമെന്നഭിപ്രായപ്പെട്ടവരുടെ തെളിവുകളാണിവര്‍ക്കാധാരം. പക്ഷെ, ഇതവര്‍ ഭര്‍തൃമതിക്ക് മാത്രമെ അനുവദിച്ചുകൊടുക്കുന്നുള്ളു.

അനഭിലഷണീയം എന്ന വീക്ഷണം തെളിവുകള്‍ പരിശോധിക്കുമ്പോള്‍.
1- അബൂബക്‌റി(റ)ന്റെ പിതാവ് അബൂഖുഹാഫഃ ഇസ്‌ലാം സ്വീകരിച്ചുവന്നപ്പോള്‍ ‘അദ്ദേഹത്തിന്റെ ഭാര്യമാരുടെ അടുത്തുകൊണ്ടുപോയി മുടിചായം പൂശുക, കറുപ്പ് ഒഴിവാക്കുക’ എന്ന് നബി നിര്‍ദേശിച്ചതായി ഇബ്‌നുമാജഃ ഉദ്ധരിച്ച ഹദീസ്, അല്‍ബാജി അഭിപ്രായപ്പെട്ടതുപോലെ ദുര്‍ബലമാണ്.(103) എന്നാല്‍, അബൂഖുഹാഫയുമായി ബന്ധപ്പെട്ട് മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ ‘കറുപ്പ് ഒഴിവാക്കു’ എന്നുള്ളതിനാല്‍ ഇബ്‌നുമാജഃയുടെ ഹദീസ് തെളിവായെടുക്കാവുന്നതാണ്. ഹദീസിലെ നിര്‍ദ്ദേശം പൊതുവല്ലെന്നും അബൂ ഖുഹാഫഃയെപോലെ വളരെയേറെ പ്രായമായവര്‍ക്ക് മാത്രം ബാധകമാണെന്നും വാദിക്കപ്പെടാം. പക്ഷെ, ഈ വാദം ഹദീസിന്റെ പ്രഥമധ്വനിക്ക് വിരുദ്ധമാണ്. എന്നാല്‍ ഒരുവ്യക്തിക്ക് ബാധകമായ നിയമം സമൂഹത്തിന് ബാധകമല്ലെന്നാണ് ഇബ്‌നു ഹജ്‌റിന്റെ വീക്ഷണം.
2- ‘നിങ്ങള്‍ നരമാറ്റരുത്……….’ എന്ന ഹദീസ് ദുര്‍ബലമാണ്. ഇതിന്റെ നിവേദക പരമ്പരയിലെ സഈദുബ്‌നു ബശീര്‍, ഇബ്‌നുഹജര്‍ അഭിപ്രായപ്പെട്ടതുപോലെ ദുര്‍ബലനാണ്.(104)
3- ‘അന്ത്യദിനത്തോടടുത്ത്, കറുപ്പുചായം പൂശുന്ന ചിലയാളുകളുണ്ടാകും’ എന്ന ഹദീസ് ദുര്‍ബലമാണ്. മുന്‍ദിരി പറയുന്നു: ‘അതിന്റെ പരമ്പരയിലെ അബ്ദുല്‍ കരീം എന്നയാളുടെ വംശപരമ്പര ഏതാണെന്നറിയില്ല.(105) എന്നാല്‍ പ്രസ്തുത അബ്ദുല്‍ കരീം, ബനൂ ഉമയ്യഃയുടെ വിമോചിത അടിമ അബൂസഈദ് ഇബ്‌നുമാലികില്‍ ജസ്രിയാണ്. അദ്ദേഹം ഹദീസ് നിവേദന വിഷയത്തില്‍ വിശ്വസ്തനാണ്.(106) ഈ അഭിപ്രായം പരിഗണിച്ചാല്‍ ഹദീസ് സ്വഹീഹാണെന്ന് അംഗീകരിക്കേണ്ടിവരും. അതേ സമയം, കറുത്ത ചായം പൂശരുതെന്നോ, കറുത്ത ചായം പൂശുന്നത് ഹറാമെന്നോ മേല്‍ ഹദീസില്‍ സൂചനയില്ല. ‘കറുത്ത ചായം പൂശുന്ന ഒരു കൂട്ടം ആളുകള്‍’ എന്നേ ഹദീസില്‍ പരാമര്‍ശിക്കുന്നുള്ളൂ. ആളുകളെ കുറിച്ച വിശേഷണമെ അതിലുള്ളൂ.(107)
4- ‘കറുത്ത ചായം പൂശുന്നവരുടെ മുഖത്തെ അല്ലാഹു കറുപ്പിച്ചുകളയും’ എന്ന ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണെന്ന് ഇബ്‌നുഹജര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(108) ദുര്‍ബലമാണെന്ന് പറയാന്‍ കാരണം, വത്വീനുബ്‌നുഅത്വാഅ് എന്നയാള്‍ പരമ്പരയിലുള്ളതിനാലാണ്. അഹ്മദുബ്‌നുഹമ്പലും, ഇബ്‌നുമഈനും, ഇബ്‌നുഹിബ്ബാനും അദ്ദേഹത്തെ വിശ്വസ്തനായി അംഗീകരിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ അദ്ദേഹത്തെ ദുര്‍ബലനായാണ് പരിഗണിക്കുന്നത്.(109)
5- ‘സത്യവിശ്വാസിയുടെ ചായം മഞ്ഞയാണ്’ എന്ന ഹദീസ് ദുര്‍ബലമാണ്. നിവേദക പരമ്പരയില്‍ രണ്ട് അജ്ഞാതരുണ്ട്. ത്വബ്‌റാനി പറയുന്നു: ‘പരമ്പരയില്‍ എനിക്കറിയാത്തവരുണ്ട്’.(110)
6- ഏതെങ്കിലും സ്വഹാബി കറുപ്പുചായം ഉപയോഗിച്ചതായി ഞാന്‍ കണ്ടിട്ടില്ലെന്ന് അത്വാഅ് പറഞ്ഞതായ റിപ്പോര്‍ട്ട് നിലനില്‍ക്കത്തക്കതല്ല. എന്തുകൊണ്ടെന്നാല്‍, ഹസനുബ്‌നു അലി, സഅ്ദ്, അംറുബ്‌നുല്‍ ആസ്വ്, ഉഖ്ബത്തുബ്‌നു ആമിര്‍ മുതലായ സ്വഹാബികള്‍ കറുപ്പുചായം ഉപയോഗിച്ചിരുന്നതായി സുലഭമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
7- ‘വരനെ തേടുന്ന സ്ത്രീകളെ കബളിപ്പിക്കലാകും’ എന്ന ന്യായം ശരിയാണെങ്കില്‍ അത് അനഭിലഷണീയമായല്ല, നിഷിദ്ധമായാണ് കാണേണ്ടത്. ‘നമ്മെ ചതിച്ചവന്‍ നമ്മില്‍പെട്ടവനല്ല’ എന്നാണ് ഹദീസ്.(111)

ഹറാമാണെന്ന വീക്ഷണം: തെളിവുകളുടെ പരിശോധന
അനഭിലഷണീയമെന്ന് വാദിക്കുന്നവരുടെ തെളിവുകള്‍ തന്നെയാണ് നിഷിദ്ധമെന്ന് വാദിക്കുന്നവരും അവലംബിക്കുന്നത്. ആയതിനാല്‍, ചര്‍ച്ചകഴിഞ്ഞിരിക്കെ മറ്റൊരു ചര്‍ച്ചയുടെ പ്രസക്തിയില്ല. കറുത്ത ചായം പൂശുന്നത് ഹറാമാണെന്ന വാദം അത്യന്തം വിദൂരമായ വ്യാഖ്യാനമാണ്. കാരണം, ധാരാളം സ്വഹാബികള്‍ കറുത്ത ചായം പൂശിയിരുന്നു. അവരൊക്കെയും ഹറാം ചെയ്യുകയായിരുന്നു, എന്നു പറയാവതല്ലല്ലോ. കറുത്ത ചായം പൂശുന്നത് നിരോധിച്ചുകൊണ്ടുള്ള ഹദീസുകളെ, ‘അനഭിലഷണീയം അഥവാ മറ്റുള്ളവര്‍ ചതിയില്‍ പെടുന്നതരം ചായം പൂശല്‍’ എന്നിങ്ങനെ വ്യാഖ്യാനിക്കുകയാണുചിതം. (മുടി കറുപ്പിച്ചയാള്‍ വിവാഹാന്വേഷണം നടത്തുമ്പോള്‍ അക്കാര്യം അവളെ അറിയിച്ചിരിക്കണം, അവളെ ചതിക്കരുത്’ (ബൈഹഖി 7/290 വിവര്‍ത്തകന്‍.)

അനുവദനീയം: തെളിവുകളുടെ പരിശോധന
1- ‘നിങ്ങള്‍ ചായം പൂശാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും നല്ലത് കറുപ്പാണ്…….. ‘ എന്ന ഹദീസിന്റെ നിവേദക പരമ്പരയിലെ ദിഫാഉബ്‌നു ദഗ്ഫലിസ്സദൂസീ ദുര്‍ബലനാണെന്ന് അബൂഹാതിം അഭിപ്രായപ്പെട്ടിരിക്കുന്നു.(112)
2- ‘ഞാന്‍ എന്റെ മുടി കറുപ്പിക്കാന്‍ ആഗ്രഹിക്കുന്നു’വെന്ന് ആഇശഃ(റ) പ്രസ്താവിച്ചതായുള്ള ഹദീസ് ദുര്‍ബലമാണ്. കാരണം, മുടി കറുപ്പിക്കുന്നത് സംബന്ധിച്ച് സംസാരിച്ചതായി പറയുന്ന ഉമ്മു ശബീബ് അജ്ഞാതയാണ്. എന്നാല്‍, ഇമാം ദഹബീ ‘മീസാനുല്‍ ഇഅ്തിദാലില്‍’ അജ്ഞാതകളായ സ്ത്രീകളെ കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായത്തില്‍ പറയുന്നു: ‘സ്ത്രീ നിവേദകരില്‍ ആരെങ്കിലും സംശയിക്കപ്പെടുന്നതായോ പണ്ഡിതന്മാര്‍ ഉപേക്ഷിച്ചതായോ ഞാന്‍ മനസ്സിലാക്കിയിട്ടില്ല.(113) ഇവരൊഴികെ, പരമ്പരയിലെ മറ്റുള്ളവരെല്ലാം വിശ്വസ്തരാണ്. പരമ്പര ഇങ്ങനെ: ‘മുജാഹിദുബ്‌നു മൂസല്‍ ഖുവാറസ്മി (ഇദ്ദേഹം വിശ്വസ്തനാണെന്ന് നസാഈ പറഞ്ഞിരിക്കുന്നു.) യസീദുബ്‌നു ഹാറൂന്‍ (ഇദ്ദേഹം വിശ്വസ്തനാണെന്ന് ഇജ്‌ലി പറഞ്ഞിരിക്കുന്നു.) ഹമ്മാദുബ്‌നു സലമഃ (ഇദ്ദേഹം വിശ്വസ്തനാണ്. ഇബ്‌നുഖത്വാന്‍ പറയുന്നു: ‘ഹമ്മാദിനെപറ്റി ആരെങ്കിലും മോശമായി സംസാരിച്ചാല്‍ സംസാരിച്ചയാളുടെ ഇസ്‌ലാമികബോധത്തെകുറിച്ച് എനിക്ക് സംശയിക്കേണ്ടിവരും.’)(114)
ആയതിനാല്‍ പ്രസ്തുത ഹദീസ് മൗഖൂഫാണെങ്കിലും, നബിയിലേക്കെത്തുന്ന ഹദീസിന്റെ ബലം അതിനുണ്ട്.
3- സ്വഹാബികളുടെയും താബിഈകളുടെയും വാക്കര്‍മ്മങ്ങള്‍, കറുത്ത ചായം പൂശല്‍ അനുവദനീയമാണെന്നതിന് തെളിവല്ല. കാരണം, മറ്റു ചില സഹാബികളും താബിഈങ്ങളും ഇവരുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംഗ്രഹം: കറുത്തചായം പൂശാമോ ഇല്ലയോ എന്ന വിഷയം പരിശോധിച്ചപ്പോള്‍ അനുകൂലവും പ്രതികൂലവുമായി തെളിവുകളുണ്ടെന്ന് നാം കാണുകയുണ്ടായി. ചില ഹദീസുകള്‍ വിലക്കുന്നു. (അബൂഖുഹാഫഃയുടെ സംഭവം) ചിലത് അനുവദിക്കുന്നു.(ആഇശഃയുടെ ഹദീസ് ഉദാഹരണം). ‘കതം’ ഉപയോഗിച്ച് ചായം പൂശാം എന്ന് ഹദീസുകളില്‍ നിന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. മുടി കറുപ്പിക്കാന്‍ സഹായിക്കുന്ന കറുത്ത ചായം എടുക്കുന്ന ചെടിയാണ് ‘കതം’. ചില ഹദീസുകള്‍ക്ക് മറ്റു ചില ഹദീസുകളെക്കാള്‍ മുന്‍ഗണ നല്‍കുന്നതിനു പകരം മൊത്തം തെളിവുകളെ സമഗ്രമായി വിലയിരുത്തുകയാണ് ഇവ്വിഷയകമായി അഭികാമ്യം. ഇതനുസരിച്ച്, കറുപ്പുചായം ഉപയോഗിക്കരുതെന്ന് പറഞ്ഞത് വഞ്ചനയാകുന്ന സാഹചര്യത്തിലാണെന്ന് മനസ്സിലാക്കണം. (ഭാര്യയെ വഞ്ചിക്കാന്‍ വൃദ്ധഭര്‍ത്താവും ഭര്‍ത്താവിനെ വഞ്ചിക്കാന്‍ വൃദ്ധഭാര്യയും ചെയ്യാനിടയുള്ളതുപോലെ) മറ്റുള്ളവരെ ചതിയില്‍പെടുത്താന്‍ ഉദ്ദേശ്യമില്ലെങ്കില്‍ കറുപ്പാകാമെന്ന അബൂയൂസുഫിന്റെയും മുഹമ്മദ്ബ്‌നു സീരിന്റെയും അഭിപ്രായത്തോട് യോജിക്കുന്നതാണ്, അനുവദനീയമാണെന്ന് സൂചിപ്പിക്കുന്ന മൊത്തം ധ്വനി. (തീര്‍ന്നു)

വിവ: സലീലഃ

കുറിപ്പുകള്‍
66- അല്‍ഫതാവല്‍ഹിന്ദിയ്യഃ 5/359
67- ഇബ്‌നു അബ്ദില്‍ബര്‍റ്, അല്‍ ഇസ്തിദ്കാര്‍ ഭാ: 27/85, ഇബ്‌നു റുശ്ദ് അല്‍ജാമിഅ്. പേ: 296.
68- ശര്‍ബീനീ, മുഗ്‌നില്‍ മുഹ്താജ് 1/191, മാവര്‍ദീ, അല്‍ഹാവീ2/257, ഹാശിയത്തുല്‍ ജമല്‍ 1/418.
69- അല്‍ബഹൂതി, കശ്ശാഫുല്‍ഖിനാഅ് 1/77, ഇബ്‌നുഖുദാമഃ, അല്‍മുഗ്‌നീ 1/92.
70- അന്നസാഈ, അസ്സുനന്‍8/137, അത്തിര്‍മിദി, അസ്സുനന്‍4/532, ഹസന്‍സ്വഹീഹ്.
71- അശ്ശൗകാനി, നൈലുല്‍ ഔത്വാര്‍1/143.
72- ഹൈസമീ, മജ്മഉസ്സവാഇദ് 5/159, അഹ്മദും ബസ്സാറും ഇത് ഉദ്ധരിച്ചിരിക്കുന്നു. നിവേദക പരമ്പരയില്‍ ബക്‌റുബ്‌നു ഈസാ ഒഴികെയുള്ളവര്‍ സ്വഹീഹിന്റെ നിവേദകരാണ്. ബക്ര്‍ വിശ്വസ്തനാണ്. അതിനാല്‍ ഹദീസ് സ്വഹീഹാണ്.
73- സ്വഹീഹു മുസ്‌ലീം 4/1821.
74- ഹാശിയത്തു ഇബ്‌നു ആബിദീന്‍ 6/422.
75- ഇബ്‌നു അബ്ദില്‍ ബര്‍റ്, അല്‍ ഇസ്തിദ്കാര്‍ 27/85, അല്‍കശ്‌നാവി, അസ്ഹലുല്‍ മദാരിക് 3/364.
76- നവവി, അല്‍ മജ്മൂഅ് 1/323.
77- അല്‍ മര്‍ദാവീ, അല്‍ ഇന്‍സ്വാഫ് 1/123, അല്‍ബഹൂതി, കശ്ശാഫുല്‍ഖിനാഅ് 1/77.
78- മുസ്‌ലിം, അസ്വഹീഹ് 3/1663, ഇബ്‌നുമാജഃ, അസ്സുനന്‍ 2/1197.
79- അശ്ശൗകാനീ, നൈലുല്‍ ഔത്വാര്‍ 1/140.
80- അത്ത്വബ്‌രി, തഹ്ദീബുല്‍ ആസാര്‍ പേ:505.
81- അബൂദാവൂദ്, അസ്സുനന്‍ 4/87, അന്നസാഈ, അസ്സുനന്‍ 8/138, അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/161, ഹദീസിന്റെ പരമ്പര നല്ലതാണെന്ന് ഹൈസമീ പറയുന്നു.
82- അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/163. ഈ ഹദീസിന്റെ നിവേദക പരമ്പരയിലുള്ള വദീനുബ്‌നു അത്വാഅ് വിശ്വസ്തനാണെന്ന് അഹ്മദും ഇബ്‌നുമഈനും ഇബ്‌നുഹിബ്ബാനും അഭിപ്രായപ്പെടുന്നു. എന്നാല്‍, അവരൊഴികെയുള്ളവര്‍ വദീന്‍ ദുര്‍ബലനാണെന്നും ഇബ്‌നു ഹജര്‍ പരമ്പര ദുര്‍ബലമാണെന്നും അഭിപ്രായപ്പെടുന്നു.
83- അല്‍ഹൈസമി, മജ്മഉസ്സവാഇദ് 5/163. നിവേദക പരമ്പരയില്‍ തനിക്കറിയാത്തവരാണെന്ന് ത്വബ്‌റാനി രേഖപ്പെടുത്തിയിട്ടുണ്ട്.
84- ഇബ്‌നുഅബ്ദില്‍ ബര്‍റ്, അല്‍ ഇസ്തിദ്കാര്‍ 27/89.
85- ഇബ്‌നുറുശ്ദ്, അല്‍ ജാമിഅ് പേ: 296.
86- അല്‍മാവര്‍ദീ, അല്‍ഹാവീ 2/257.
87- അന്നവവീ, അല്‍മജ്മൂഅ് 1/323, അല്‍മാവര്‍ദീ, അല്‍അഹ്കാമുല്‍സ്സുല്‍ത്വാനിയ്യഃ പേ: 285.
88- അല്‍മാവര്‍ദീ, അല്‍ഇന്‍സ്വാഫ് 1/123.
89- അദ്ദഹ്‌ലവീ, ഹുജ്ജത്തുല്ലാഹില്‍ബാലിഗഃ 2/367.
90- ഇബ്‌നുആബിദീന്‍, അല്‍ഹാശിയഃ 6/422, അല്‍ഫതാവല്‍ഹിന്ദിയ്യഃ 5/359.
91- ഇബ്‌നുമാജഃ, അസ്സുനന്‍ 2/1197. (ഈ ഹദീസിനെക്കുറിച്ച ചര്‍ച്ച വഴിയെ).
92- അത്ത്വബരീ, തഹ്ദീബുല്‍ ആഥാര്‍ പേ: 473, ഇബ്‌നു സഅ്ദ്, അത്ത്വബഖാത്ത് 8/487.
93- അത്ത്വബരി, അതേകൃതി, പേ: 475.
94- അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/162.
95- അല്‍ഹൈസമീ, അതേകൃതി 5/162.
96- അത്ത്വബരി, തഹ്ദീബുന്‍ ആഥാര്‍ പേ: 473.
97- ഇബ്‌നു ഹജര്‍, ഫത്ഹുല്‍ബാരി 10/355.
98- ഇബ്‌നുമാജഃ ഉദ്ധരിച്ച ഈ ഹദീസിന്റെ പരമ്പ നല്ലതാണെന്ന് ‘മജ്മഉസ്സവാഇദി’ല്‍ കാണാം. സുനനു ഇബ്‌നുമാജഃ 2/1197, ഈസാ അല്‍ഹലബീ ഹി: 1373)
99- തുഹ്ഫത്തുല്‍ അഹ്‌വദീ 5/437, ഉംദത്തുല്‍ ഖാരീ 22/51 മുനീരിയ്യഃ പതിപ്പ്.
100- തുഹ്ഫത്തുല്‍ അഹ്‌വദീ 5/439.
101- ‘അല്‍മൗസൂഅത്തുല്‍ ഫിഖ്ഹിയ്യഃ’ 2/277 കാണുക (വിവര്‍ത്തകന്‍).
102- നവവീ, അല്‍മജ്മൂഅ് 3/134, അര്‍റൗദഃ 1/276.
103- അല്‍ബാജീ, അല്‍മുന്‍തഖാ 7/270.
104- ഇബ്‌നുഹജര്‍, അത്തഹ്ദീബ് പേ: 234.
105- ഇബ്‌നുഹജര്‍, ഫത്ഹുല്‍ബാരീ 10/355.
106- ഇബ്‌നു ഹജര്‍, തഖ്‌രീബുത്തഹ്ദീബ് പേ:361.
107- ഇബ്‌നുഹജര്‍, ഫത്ഹുല്‍ബാരീ 10/355.
108- ഇബ്‌നുഹജര്‍, ഫത്ഹുല്‍ബാരീ 10/355.
109- അല്‍ഹൈസമീ, മജ്മഉസ്സവാഇദ് 5/163.
110- അതേ കൃതി.
111- സ്വഹീഹു മുസ്‌ലിം 1/99.
112- ഇബ്‌നു ഹജര്‍, അത്തഹ്ദീബ് പേ:201, അല്‍ഖസ്‌റജീ, ഖുലാസ്വത്തുതഹ്ദീബി തഹ്ദീബില്‍ കമാല്‍ പേ:112 (82ാം കുറിപ്പും കാണുക).
113- അദ്ദഹബീ, മീസാനുല്‍ ഇഅ്തിദാല്‍ 4/604.
114- ഇബ്‌നുഹജര്‍, അത്തഖ്‌രീബ് പേ:178, 520, 606, അല്‍ഖസ്‌റജീ, അല്‍ഖുലാസ്വഃ പേ:92, 369, 435.

ഏത് മദ്ഹബ് സ്വീകരിക്കണം?

iwdayala0240c
ശൈഖ് സല്‍മാനുല്‍ ഔദ

മദ്ഹബിന്റെ നാല് ഇമാമുമാരില്‍ ആരെയെങ്കിലും പിന്‍പറ്റല്‍ അനിവാര്യമാണെന്ന് ചിലര്‍ പറയുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇജ്തിഹാദ് ചെയ്ത് ശരിയായ അഭിപ്രായത്തിലെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ. മാത്രമല്ല ഇതിനാല്‍ ദീനുല്‍ ഇസ്‌ലാം എല്ലാവര്‍ക്കും വളരെ എളുപ്പമാവുകയും ചെയ്യും.

ഇതെല്ലാംമുന്നില്‍വെച്ച് നോക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളാണ് കൂടുതല്‍ ശരിഎന്നു തോന്നിപ്പോകുന്നു. ഈ വിഷയത്തില്‍ ഞാന്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത് ?
…………………………………………………………..
ഏതെങ്കിലും ഒരു മദ്ഹബിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനോ അതിന്റെ വക്താവ് ആകുന്നതിനോ താങ്കള്‍ക്ക് അനുവാദവുണ്ട്. ഹനഫിയോ ശാഫിഇയോ മാലികിയോ ഹന്‍ബലിയോ ദാഹിരിയോ ഔസാഇ തുടങ്ങി ഏതു മദ്ഹബുവേണമെങ്കിലും സ്വീകരിക്കാം. എന്നാല്‍ വിശുദ്ധ ഖുര്‍ആനും സുന്നത്തും വ്യക്തമായി പറഞ്ഞ കാര്യങ്ങള്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്ക് എതിരായി വന്നാല്‍ ഖുര്‍ആനും സുന്നത്തുമേ സ്വീകരിക്കാന്‍ പാടുള്ളൂ.

അല്ലാഹുവിനെ ആരാധിക്കാനും അവന്റെ ദൂതനെ പിന്‍പറ്റാനുമാണ് അല്ലാഹു നമ്മെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കണം എന്ന് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിരിക്കുന്ന കാര്യമാണ്.

അന്ത്യനാളില്‍ തീര്‍ച്ചയായും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ട ഒരു ചോദ്യമുണ്ട്: ‘അല്ലാഹുവിന്റെ പ്രവാചകന്റെ വിളിയോട് നാം എങ്ങനെ പ്രതികരിച്ചു’വെന്ന്. അല്ലാഹുവിന്റെ പ്രവാചകന് ഇറക്കിയ വെളിപാടുകളെ പിന്‍പറ്റാനാണ് അവന്റെ ആഹ്വാനം. (സൂറഃ അഅ്‌റാഫ് 3)

നാല് ഇമാമുകളും വളരെ ഊന്നിപ്പറഞ്ഞ കാര്യം തങ്ങളെ അനുകരിക്കരുത് എന്നാണ്. പ്രസ്തുത ഇമാമുമാര്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും ഏതുമാര്‍ഗങ്ങള്‍ അവലംബിച്ചുവോ അവയെതന്നെ വിശ്വാസികളും അവലംബിക്കണമെന്നാണ് അവരുടെ ഉത്തരവ്.

അതിനാല്‍ ഏതെങ്കിലും ഇമാമിന്റെ അഭിപ്രായത്തോടു ഒരു ഹദീസ് യോജിക്കാതെ വന്നാല്‍ ആ ഇമാമിന്റെ അഭിപ്രായം തള്ളിക്കളയുകയും ശരിയായ അത്തരം ഹദീസുകളെ അവലംബിക്കുകയും വേണം. എല്ലാ പണ്ഡിതന്‍മാര്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്.

എന്നാല്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ നോക്കാനോ അത് മനസ്സിലാക്കാനോ കഴിയാത്ത സാധാരണ ജനങ്ങള്‍ക്ക് ഉത്തമമായത് തങ്ങള്‍ക്ക് ബോധ്യപ്പെട്ട ഒരു ഇമാമിനെ സമീപിച്ച് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയാണ്.

അഭിപ്രായ ഭിന്നത: സ്വഹാബാക്കളെ മാതൃകയാക്കാം كيف حل اختلاف

തിരുനബി (സ)ക്ക് ശേഷം ഇസ് ലാമിക സമൂഹത്തിന് തങ്ങളുടെ കര്‍മരംഗത്ത് വിധികള്‍ തേടാന്‍ വിശുദ്ധ ഖുര്‍ആനും തിരുചര്യയുമാണ് ഏക അവലംബം. സത്യസന്ധരും പ്രവാചകന്റെ അധ്യാപനങ്ങള്‍ നേരിട്ട് ശ്രവിച്ച അദ്ദേഹത്തിന്റെ അനുചരന്‍മാരെയും ഒരു പരിധി വരെ നമുക്ക് മാതൃകയാക്കാനുമാവും. എങ്കില്‍ തന്നെയും ഇസ് ലാമിക വിധികളില്‍ എല്ലാ സ്വാഹാബാക്കളും പലപ്പോഴും ഏകോപിച്ച അഭിപ്രായം പുലര്‍ത്തിയവരായിരുന്നില്ല. ഒരേ വിഷയത്തില്‍ തന്നെ സ്വഹാബാക്കള്‍ക്ക് വ്യത്യസ്തമായ നിലപാടുകള്‍ ഉണ്ടായിരുന്നു. ഉദാഹരണമായി ഖലീഫ ഉമറുബ്‌നുല്‍ ഖത്താബി(റ)ന്റേതായി ഉദ്ധരിക്കപ്പെടുന്ന ഒരു അഭിപ്രായം ഇങ്ങനെ: ‘യാത്രക്കാരന് ജനാബത്ത് ഉണ്ടാവുകയും ശൂചീകരണത്തിന് വെള്ളം ലഭിക്കാതിരിക്കുകയും ചെയ്താല്‍ വെള്ളം കാണുന്നത് വരെ അയാള്‍ തയമ്മും ചെയ്യാന്‍ പാടില്ല.’ ഇതനുസരിച്ച് വെള്ളം കാണാതിരിക്കുന്നേടത്തോളം അയാള്‍ നമസ്‌കരിക്കേണ്ടതില്ലെന്നാണ് മനസ്സിലാവുന്നത്. ആ അവസ്ഥ പത്ത് വര്‍ഷം തുടര്‍ന്നാലും.
ഇബ്‌നു മസ്ഊദ് (റ) ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ രണ്ടു പേരുടെയും അഭിപ്രായങ്ങളെ സ്വഹാബികളില്‍ പലരും പിന്തുണച്ചിരുന്നില്ല. സൂറത്തുന്നിസാഇലെ 43-ാം വചനമാണ് തങ്ങളുടെ ന്യായത്തിന് ളിവായി അവരുദ്ധരിച്ചത്: ‘നിങ്ങള്‍ രോഗികളോ യാത്രക്കാരോ ആയി, അല്ലെങ്കിലൊരുവന്‍ വിസര്‍ജിച്ചുവരുകയോ സ്ത്രീയെ സ്പര്‍ശിക്കുകയോ ചെയ്തു, എന്നിട്ട് വെള്ളം കിട്ടിയില്ല, എങ്കില്‍ അപ്പോള്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിച്ചുകൊള്ളുക. അതില്‍ കൈകൊണ്ട് അടിച്ച് മുഖവും കൈകളും തടവുക. അല്ലാഹു നിങ്ങളുടെ ജീവിതം ക്‌ളേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം (അന്നിസാഅ്: 43)
‘ലാമസ്തുമുന്നിസാഅ’ എന്നതിന് അധിക പണ്ഡിതന്‍മാരും ആശയം പറയുന്നത് അത് സ്ത്രീപുരുഷ സംസര്‍ഗമാണെന്നാണ്. അഥവാ ജനാബത്ത് ഉണ്ടായ സമയത്തും തയ്യമ്മും ചെയ്യാം എന്നാണ് ഖുര്‍ആന്റെ പ്രസ്താവന.
എന്നാല്‍ ഇബ്‌നു മസ്ഊദ് (റ) തന്റെ അഭിപ്രായത്തിന് ന്യായം പറയുന്നത് ഇപ്രകാരമാണ്: ഇക്കാര്യത്തില്‍ നാം ഇളവ് നല്‍കിയാല്‍ ജനങ്ങള്‍ അതിനെ ചൂഷണം ചെയ്യും. കുറച്ച് തണുപ്പ് അനുഭപ്പെടുമ്പോഴേക്കും അവര്‍ തയമ്മും ചെയ്ത് വുദുവില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കും.
അതേസമയം, ഉമര്‍ (റ)വില്‍ നിന്നും ഇബ്‌നുമസ്ഊദി(റ)ല്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ അഭിപ്രായങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നതാണ് വസ്തുത. മാത്രമല്ല, ഖുര്‍ആനിന്റെ പരാമര്‍ശങ്ങള്‍ക്കും പ്രവാചക ഹദീസുകള്‍ക്കും വിരുദ്ധമാണ്.
ഇവിടെ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഉമര്‍ (റ)വില്‍ നിന്ന വന്ന ഒരു അഭിപ്രായമായിട്ടുപോലും അധിക സ്വഹാബികളും അതിനെ തള്ളി. എന്നാല്‍ ആ സ്വഹാബികളില്‍ പെട്ട ഇബ്‌നുമസ്ഊദ് (റ) അനന്തരാവകാശത്തിലെ അനന്താരവകാശത്തിലെ ഔല്‍ [1] (അംശവര്‍ധന) വിഷയത്തില്‍ ഉമറിന്റെ അഭിപ്രായത്തിന് അദ്ദേഹത്തിന്റെ ജീവിതകാലത്ത് എതിര് നിന്നില്ല. മരണ ശേഷം അവ്വിഷയത്തിലെ തന്റെ എതിരഭിപ്രായം ഇബ്‌നുമസ്ഊദ് (റ) പ്രകടിപ്പിക്കുകയും ചെയ്തു. അതിനെക്കുറിച്ച് പീന്നീട് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: ‘ഖലീഫ ഉമര്‍ (റ) മുസ് ലിം സമൂഹത്തിനെ മാന്യനായ വ്യക്തിയായിരുന്നല്ലോ. ആ ആദരവ് നിലനിര്‍ത്താനാണ് ഞാന്‍ അങ്ങനെ ചെയ്ത്.’
ഇവിടെ നാം ചിന്തിക്കേണ്ടത്, എങ്ങനെ സ്വാഹാബാക്കള്‍ക്ക് ഇപ്രകാരം രണ്ട് വിരുദ്ധ വശങ്ങളില്‍ സന്തുലിതമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞുവെന്നാണ്. പറഞ്ഞത് എത്ര ഉയര്‍ന്ന ആളാണെങ്കിലും ഖുര്‍ആനും തിരചര്യക്കും വിരുദ്ധമായ പ്രസ്താവനകളെ തള്ളാനും പണ്ഡിതന്മാരുടെ ദുര്‍ബലവും പ്രബലമല്ലാത്തതുമായ പ്രസ്താവനകളുടെ പേരില്‍ (പണ്ഡിതന്മാര്‍ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നേടത്തോളം കാലം) അവരുടെ പദവിയെ ഇടിച്ച് താഴ്ത്താതിരിക്കാനും സ്വാഹാബാക്കള്‍ക്ക് എങ്ങനെ കഴിഞ്ഞു ?
അപ്പോള്‍ മനസ്സിലാക്കേണ്ടത്, പണ്ഡിതന്മാര്‍ അവര്‍ ഏത്ര ശ്രേഷ്ഠരാണെങ്കിലും അവരില്‍നിന്നും ചിലപ്പോള്‍ ദുര്‍ബലമായ അഭിപ്രായങ്ങളും മറ്റും ഉണ്ടായേക്കാം. കാരണം, അദ്ദേഹം അദ്ദേഹത്തിന്റെ ഇജിതിഹാദിന്റെ അടിസ്ഥാനത്തിലാണ് ഒരു വിധിയിലേക്കെത്തുന്നത്. എന്നാല്‍, യഥാവിധം പഠിക്കാതെയും മനനം ചെയ്യാതെയും ഒരാള്‍ ദുര്‍ബലമായ ഒരു വിധി പ്രസ്താവിക്കുന്നുവെങ്കില്‍ അത് സ്വീകരിക്കുകയോ അയാളെ മാനിക്കുകയോ ചെയ്യേണ്ടതുമില്ല.
മറ്റൊരു ഉദാഹരണം കൂടി സൂചിപ്പിക്കാം. കാഫിറില്‍ നിന്ന് മുസ് ലിം അനന്തരമെടുക്കുമോ എടുക്കുന്ന വിഷയത്തില്‍ മുആവിയ (റ)യുടെ ഇജ്തിഹാദ്, അനന്തരമെടുക്കുമെന്നാണ്. എന്നാല്‍ ഉസാമ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ പറയുന്നത് പറയുന്നത് ഇപ്രകാരം: ‘കാഫിറില്‍ നിന്ന് മുസ് ലിമോ മുസ് ലിമില്‍ നിന്ന് കാഫിറോ അനന്തരമെടുക്കില്ല.’ ഈ ഹദീസും മുആവിയ (റ)യുടെ അഭിപ്രായവും വിരുദ്ധ വശങ്ങളിലാണ് നിലകൊള്ളുന്നത്. എന്നാല്‍ മുആവിയ (റ) തന്റെ അഭിപ്രായത്തിന് ന്യായവും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: ഒരാളില്‍ വിശ്വാസം എപ്പോഴും ഏറിയും കുറഞ്ഞുമിരിക്കാം. ഇസ്‌ലാം സ്വീകരിച്ച, മുമ്പ് സത്യനിഷേധിയായ ഒരാള്‍ക്ക് ഇസ്‌ലാമിലേക്ക് എത്താത്ത അയാളുടെ കുടുംബക്കാരില്‍ നിന്ന് അനന്തരം ലഭിക്കില്ലെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അയാള്‍ ഇസ്‌ലാം ആശ്ലേഷണം ഒഴിവാക്കിയേക്കും. അല്ലെങ്കില്‍ അനന്തരം കിട്ടുന്ന വരെയെങ്കിലും ഇസ് ലാം സ്വീകരിക്കാതിരിക്കും. ഇസ് ലാമിനെ പുല്‍കാനുള്ള അയാളുടെ ആഗ്രഹത്തെ കെടുത്തി കളയുന്ന ആ നിലപാട് ഉണ്ടാവാന്‍ പാടില്ലെന്നാണ് മുആവിയ ആഗ്രഹിച്ചത്.
ഇങ്ങനെ വിവിധ വിഷയങ്ങളില്‍ സ്വഹാബാക്കള്‍ പരസ്പരവിരുദ്ധ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങളില്‍ പോലും അഭിപ്രായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടായി; അവ പലതും ബാഹ്യമായ വിഷയങ്ങളിലാണെങ്കിലും. അതിലൊന്നാണ് പ്രവാചകന്‍ (സ) അല്ലാഹുവിനെ ദര്‍ശിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അവര്‍ക്കിടയിലുണ്ടായ തര്‍ക്കം. ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത് പ്രവാചകന്‍ (സ) അല്ലാഹുവിനെ സ്വന്തം കണ്ണ് കൊണ്ട് നേരിട്ട് കണ്ടിട്ടില്ലെന്നാണ്. എന്നാല്‍ ഇബ്‌നു അബ്ബാസില്‍ നിന്നും മറ്റു ചിലരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്നതനുസരിച്ച്, പ്രവാചകന്‍ അല്ലാഹുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ്.
കുടുംബക്കാരുടെ കരച്ചില്‍ മയ്യിത്തിന് ഖബ്‌റില്‍ ശിക്ഷക്ക് കാരണമാകുമോയെന്ന വിഷയത്തിലും സ്വാഹാബാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. കുടുംബക്കാരുടെ കരച്ചില്‍ മയ്യിത്തിന് ശിക്ഷ ലഭിക്കാന്‍ കാരണമാകുമെന്ന ആശയത്തിലുള്ള ഹദീസ് ഉമര്‍ (റ) ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പ്രസ്തുത ഹദീസിനെ എന്നാല്‍ ആയിശ (റ) തിരുത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞു: പ്രവാചകന്‍ പറഞ്ഞത് ഇത്രമാത്രമാണ്: കാഫിറായ മയ്യിത്തിന് അവന്റെ കുടുംബക്കാരുടെ കരച്ചില്‍ കാരണമായി അല്ലാഹു ശിക്ഷ അധികരിപ്പിക്കും. ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണല്ലോ : ‘യാതൊരുവനും മറ്റൊരുവന്റെ പാപഭാരം ചുമക്കുകയില്ല’ (അല്‍അന്‍ആം: 164).
ഈ അഭിപ്രായ വ്യത്യാസം പിന്നീടുള്ള കാലങ്ങളിലും തുടര്‍ന്നു. മാത്രമല്ല, അവയില്‍ പലതിനും അനുബന്ധങ്ങള്‍ ഉണ്ടാവുകയും അവ വീണ്ടും അഭിപ്രായാന്തരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എങ്കില്‍ തന്നെയും ഇതൊന്നും സ്വാഹാബാക്കള്‍ക്കിടയില്‍ ഒരു തരത്തിലുള്ള അസ്വാരസ്യത്തിനും വഴിവെച്ചില്ല. അഭിപ്രായങ്ങള്‍ ശര്‍ഇയായ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാവാതിരിക്കുകയോ, ദീനില്‍ പുതുതായി പലതും കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാതിരിക്കുകയോ, ഒരാളോട് ശത്രുത പ്രഖ്യാപിക്കാന്‍ അവ കാരണമാവാതിരിക്കുകയോ ചെയ്യാത്ത കാലത്തോളം അവര്‍ക്കിടയില്‍ അത് പ്രയാസം സൃഷ്ടിച്ചില്ല.
ഇങ്ങനെയാണ് അവര്‍ കാര്യങ്ങളില്‍ സന്തുലന സമീപനം സ്വീകരിച്ചത്. അമീറുല്‍ മുഅ്മീനില്‍ ഉമര്‍ (റ) പറഞ്ഞതാണെങ്കില്‍ പോലും ദുര്‍ബലമോ ശര്‍ഇന് വിരുദ്ധമോ ആയ അഭിപ്രായങ്ങളെ സ്വഹാബാക്കള്‍ സ്വീകരിക്കില്ല. അതേ സമയം, അമീര്‍ മുഅ്മീനിനിനെ ജനങ്ങള്‍ അധിക്ഷേപിക്കുന്നത് ഇല്ലാതാക്കാന്‍ അവര്‍ അദ്ദേഹത്തിന്റെ പദവിയെ മാനിക്കുകയും ചെയ്തു.
അഥവാ, താന്‍ അംഗീകരിക്കുന്ന ഒരാളോട്, അല്ലെങ്കില്‍ അയാളുടെ അഭിപ്രായത്തോട് അമിതമായ ചായ്‌വ് പുലര്‍ത്തുന്നത് എതിരഭിപ്രായമുള്ളവരെ അവഗണിക്കാന്‍ ഒരിക്കലും കാരണമായിക്കൂടാ. അഭിപ്രായ വ്യത്യാസം മനുഷ്യസമൂഹത്തിന്റെ സ്വാഭാവികതയുടെ ഭാഗമാണ്. സമുദായത്തില്‍ അനിവാര്യമായും ഉണ്ടാവുന്ന പ്രതിഭാസമായാണ് അതിനെ മനസ്സിലാക്കേണ്ടത്. അഭിപ്രായാന്തരമുള്ള വിഷയങ്ങളില്‍ മുഴുവന്‍ സമൂഹത്തെയും ഒരൊറ്റ നിലപാടില്‍ എത്തിക്കുക അസാധ്യമാണ്.
ഞാനിത് പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അനുബന്ധ വിഷയങ്ങളില്‍ പോലും സമുദായത്തെ മുഴുവന്‍ ഒരഭിപ്രായത്തില്‍ ഏകീകരിക്കാന്‍ കഴിയുമെന്ന് ചിലര്‍ പറഞ്ഞതായി ഞാന്‍ കേട്ടിരുന്നു. നബിവചനങ്ങളെല്ലാം സൂക്ഷമ പരിശോധന നടത്തി സ്വഹീഹായ ഹദീസുകള്‍ മാത്രം സ്വീകരിച്ചാല്‍ പ്രശ്‌നം തീര്‍ന്നില്ലേ എന്നാവും അവരുദ്ദേശിക്കുന്നത്. എന്നാല്‍ മനസ്സിലാക്കുക, അവിടെയും പ്രശ്‌നം നിലനില്‍ക്കുന്നു. എല്ലാ പണ്ഡിതന്‍മാരും എല്ലാ ഹദീസുകളും സ്വഹീഹായി പരിഗണിച്ചുകൊള്ളണമെന്നില്ല. ഓരോരുത്തരുടെ അടുക്കലും സ്വഹീഹിന്റെ മാനദണ്ഡങ്ങളിലും റിപ്പോര്‍ട്ടുകളെ അംഗീകരിക്കുന്നതിലും മാറ്റം വരാം. ഹദീസ്‌നിദാന ശാസ്ത്രത്തിന്റെ വിവിധ മാനദണ്ഡങ്ങള്‍ ഓരോ പണ്ഡിതന്‍മാരുടെ അടുക്കലും വ്യത്യസ്തമായിരിക്കും. ഇതൊക്കെ നിലനില്‍ക്കെ എങ്ങനെയാണ് സ്വഹീഹായ ഹദീസുകളെ മാത്രം സമാഹരിക്കുക ?
ചുരുക്കത്തില്‍, സമുദായത്തിന്റെ ഭാവി നന്മയുടെ ഭാഗമായോ പ്രകൃതിയുടെ ഭാഗമായോ അഭിപ്രായ വ്യത്യാസത്തെ മനസ്സിലാക്കുന്നതാവും ഏറ്റവും ഉചിതം. അപ്രകാരം എതിര്‍ നിലപാട് സ്വീകരിക്കുന്നവരെ അടിച്ചിരുത്താനോ അവ തീര്‍ത്തും തള്ളേണ്ടതാണെന്ന് പ്രഖ്യാപിക്കനോ മുതിരാതെ സ്വഹാബാക്കളുടെ മാതൃക പിന്തുടര്‍ന്ന് മുന്നോട്ട് പോവുന്നതാണ് ഇസ് ലാമിക സമൂഹത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും കൂടുതല്‍ ഗുണകരമാവുക.

[1]. ദായധനത്തിന്റെ സാങ്കേതികഭാഷയില്‍ ‘ഔല്‍’ എന്ന് പറയുന്നത് നിര്‍ണിത ഓഹരിക്കാരുടെ അംശങ്ങള്‍ വര്‍ധിപ്പിക്കുകയും അവരുടെ വിഹിതത്തിന്റെ പരിമാണത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നതിനാണ്. ഖലീഫാ ഉമറി (റ)ന്റെ കാലത്ത് വന്ന ഒരു കേസാണ്, ആദ്യമായി ഇസ് ലാമില്‍ ഔല്‍ സങ്കേതം ഉപയോഗിച്ച് കൈകാര്യം ചെയ്യപ്പെട്ടതെന്ന് ഉദ്ധരിക്കപ്പെടുന്നു ഭര്‍ത്താവും രണ്ടു സഹോദരികളും അനന്തരാവകാശികളായ ഒരു കേസ് വന്നപ്പോള്‍ അദ്ദേഹം സ്വഹാബത്തിനോട് പറഞ്ഞു: ഞാന്‍ ആദ്യം ഭര്‍ത്താവിന് കൊടുത്താല്‍ സഹോദരികള്‍ക്ക് അവരുടെ അവകാശ വിഹിതം ലഭിക്കുകയില്ല. അതുകൊണ്ട് എന്നെ ഉപദേശിക്കുക. അപ്പോള്‍ അബ്ബാസു ബ്‌നു അബ്ദില്‍ മുത്തലിബ് ഔല്‍ ഉപദേശിച്ചു. (വിവര്‍ത്തകകുറിപ്പ്)

ശുദ്ധി ശുചിത്വം

ശുദ്ധി ശുചിത്വം,
വ്ര്‍ത്തി വിശ്വാസത്തിന്റെ ബാഗാമാനെന്നാണ് ഇസല്മിക പര്മണം , അല്ലാഹു വ്ര്തിയെയും ഭംഗിയും ഇഷ്ടപ്പെടുന്നു
ഇസ്ലാം ലോകത്തുള്ള എല്ലാ മതങ്ങളെ കാളും വൃത്തിയും വെടിപ്പും അനുശാസിക്കുന്ന മതം ആകുന്നു. ഈ ഉമ്മത്തിലെ പ്രബോധകനും പ്രവാചകനുമായ മുഹമ്മദ്‌ നബി സ അ ക്ക് അള്ളാഹു ആദ്യകാലങ്ങളില്‍ തന്നെ കല്പിച്ചത് ശുചിത്വം പാലിക്കാന്‍ ആകുന്നു ايها المدثر قم فاندر وربك فكبر وثيابك فطهر والرجزفهجر അല്ലയോ മൂടി പുതച്ചു മുടി കിടക്കുന്നവനെ എഴുന്നെല്ക്കുക മുന്നറിയിപ്പ് നല്കുപക നിന്റെി റബ്ബിന്റെ മഹത്വം വിളംബരപ്പെടുത്തുക നിന്റെി വസ്ത്രങ്ങള്‍ ശുചിയാക്കി വെക്കുക ആഴുക്കുകളില്‍ നിന്നും അകന്നു നില്ക്കുക ഈ വാക്യങ്ങളില്‍ നിന്നും സര്വ്വകമാലിന്യങ്ങളില്‍ നിന്നും വസ്ത്രം ശരീരം താമസസ്ഥലം ഹ്രദയ വിശുദ്ധി പെരുമാറ്റം എന്നിവ എല്ലാം ശുദ്ധമായിരിക്കണം. കാരണം പ്രബോധിദരുടെ മുന്പി‍ല്‍ അവന്‍ അന്തസായി നില്കെണ്ടതുണ്ട് എങ്ങനെ എല്ലാം ശുദ്ധീകരിക്കണം എന്ന് പ്രവാചകനില്‍ നിന്നും നാം പഠിച്ചു
ജനങ്ങളെസമീപിക്കുന്നമുന്പും അല്ലാഹുവുമായി മുനാജാത്‌ നടത്തുന്ന മുന്പുംസ (നിസ്ക്കാരം) ദന്തശുദ്ധി വരുത്തണം മാന്യമായി വെടിപ്പും വര്ത്തിസയും ഉള്ള വസ്ത്രം ധരിക്കണം ഖുര്ആ്ന്‍ മായിദ ആയത്ത് ആറില്‍ പറഞ്ഞതനുസരിച്ചും പ്രവാചകച്ചര്യ അനുസരിച്ചും അംഗശുദ്ധി. ഉണ്ടാവല്‍ നിസ്ക്കാരം, തവാഫ് എന്നിവക്ക് അവിശ്യമാകുന്നു . ആസകലം വെള്ളം നനച്ച് ഒലിക്കുന്ന രീതിഇയില്‍ കുളിക്കുക അഴുക്കുകള്‍ ഉള്ളിടങ്ങളില്‍ നന്നയികഴുകുക—ഇങ്ങനെയാകുന്നു അശുദ്ധിയില്നികന്നും ശുദ്ധിയാവല്‍ – എന്നാല്‍ നിയ്യതോടുകൂടെ മുഖവും ൈകമുട്ട് വരെ ൈകൈകളും കഴുകുകയും തലയും ചെവിയും തടവുകയും നേരിയാന്നിയുല്പെടെ കാലുകള്‍ കഴുകുകയും ചെയ്തുകൊണ്ടാണ് വുദു .എടുക്കെണ്ടത് മലമുത്ര വിസര്ജ നം ചെയ്താല്‍ വെള്ളം കൊണ്ട് വൃത്തിയയി കഴുകെണ്ടതാകുന്നു ശുദ്ധ വെള്ളം കൊണ്ടായിരിക്കണം വൃത്തിയക്കെണ്ടത്

ഹജ്ജ് الحج

ഹിജ്റഃ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യപകുതിയില്‍ മക്കയില്‍ നിര്‍ദ്ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനു വേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ഇസ്ലാമില്‍ ഹജ്ജ്. പ്രവാചക പ്രമുഖനായ ഇബ്റാഹിം നബിയുടെ കാലം (ബി.സി 2000) മുതലേ ഹജ്ജ് കര്‍മം നിലവിലുണ്ട്. ഇബ്റാഹിം നബിയാണ് ഹജ്ജ് ആരംഭിച്ചതെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. കഅ്ബയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തോടു കല്‍പിച്ചു.””നീ ജനങ്ങളില്‍ തീര്‍ഥാടനം വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍നടയായും ഒട്ടകങ്ങളില്‍ സഞ്ചരിച്ചും അവര്‍ നിന്റെയടുക്കല്‍ വന്നു ചേരുന്നതാകുന്നു.”(ഖുര്‍ആന്‍.22:27)
ജീവിതത്തില്‍ ഒരുപ്രാവശ്യമെങ്കിലും വിശ്വാസി ഹജ്ജ് കര്‍മം നിര്‍വഹിച്ചിരിക്കണം. ആരോഗ്യമില്ലാത്തവരും ആവശ്യമായ സാമ്പത്തിക സൌകര്യവും യാത്രാ സൌകര്യമില്ലാത്തവരും ഹജ്ജ് ബാധ്യതയില്‍ നിന്നൊഴിവാകുന്നു. സാധിക്കുമെങ്കില്‍ ഒന്നിലേറെ തവണ ഹജ്ജ് ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നുണ്ട്.
മക്കയില്‍ ചെന്ന് കഅ്ബാമന്ദിരത്തെ ഏഴു പ്രാവശ്യം ചുറ്റുക, കഅ്ബഃക്കടുത്തുള്ള സ്വഫ-മര്‍വഃ കുന്നുകള്‍ക്കിടയില്‍ ഏഴുപ്രാവശ്യം നടക്കുക. ദുല്‍ഹിജ്ജഃ എട്ടാം നാള്‍ കഅ്ബഃയുടെ ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ ചെന്ന് താമസിക്കുക, ഒമ്പതാം നാള്‍ പകല്‍ അറഫഃമൈതാനത്ത് ചെന്നുനിന്ന് പ്രാര്‍ഥിക്കുക. അന്നു രാത്രി അറഫഃക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫഃ എന്ന സ്ഥലത്തു തങ്ങുക, പിറ്റേന്ന് മിനായിലേക്ക് മടങ്ങി വന്ന് ജംറകളില്‍ കല്ലെറിയുക, രണ്ടോ-മൂന്നോ നാള്‍ മിനായില്‍ തന്നെ താമസിക്കുക-അതിനിടക്ക് ബലി നടത്തുക. ഇതാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍. ഹജ്ജു പോലെത്തന്നെ നിര്‍ബന്ധമാകുന്നു ഉംറഃയും. ഉംറഃ പക്ഷേ, വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ഹജ്ജിനെ അപേക്ഷിച്ച് ലളിതമാണ് ഉംറഃയുടെ ചടങ്ങുകള്‍. മക്കഃയില്‍ ചെന്ന് കഅ്ബഃമന്ദിരത്തെ ഏഴുതവണ ചുറ്റുകയും സ്വഫ-മര്‍വഃക്കിടയില്‍ നടക്കുകയും ചെയ്യുന്നതോടെ ഉംറഃ പൂര്‍ത്തിയാകുന്നു.
ഹജ്ജിന്റെയും ഉംറഃയുടെയും ചടങ്ങുകള്‍ ഓരോന്നും ദൈവത്തോടുള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും പൈശാചിക ശക്തികളോടുള്ള പോരാട്ടത്തിന്റെയും ദൈവത്തിനുള്ള ആത്മ സമര്‍പ്പണത്തിന്റെയും പ്രതീകങ്ങളും ഇസ്ലാമിക ചരിത്ര സംഭവങ്ങളുടെ അനുസ്മരണങ്ങളുമാകുന്നു. കാലദേശങ്ങള്‍ക്കതീതമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിലധിഷ്ടിതമായ ധര്‍മവ്യവസ്ഥയുടെയും സാര്‍വദേശീയ സാഹോദര്യ പ്രകടനമാണ് ഹജ്ജ്. മുസ്ലിം ലോകത്തിലെ ആത്മീയ കേന്ദ്രത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനവുമാണത്. ഹജ്ജിലെ ഏറ്റവും പ്രധാനമായ ചടങ്ങ് അറഫഃ സംഗമമാണ്. ലോകത്തിലെ വിവിധ മുക്കു മൂലകളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസികളെല്ലാം ദേശ-ഭാഷാ-വര്‍ഗവര്‍ണ വ്യത്യാസങ്ങള്‍ മറന്ന് ഇവിടെ ഒരേ വസ്ത്രം ധരിച്ച് ഒരേ ദൈവത്തിന്റെ മുമ്പില്‍ കൈനീട്ടി നിന്നു പ്രാര്‍ഥിക്കുകയും ഒരേ നേതാവിന്റെ പ്രഭാഷണം ശ്രവിക്കുകയും ചെയ്യുന്നു. മുസ്ലിം ലോകത്തെ പരസ്പരം പരിചയപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും ഹജ്ജിനുള്ള പങ്ക് വളരെ വലുതാണ്. ആത്മീയോല്‍ക്കര്‍ഷം,സമത്വം,സാഹോദര്യം എന്നിവ വളര്‍ത്തുന്ന ആരാധനാ കര്‍മം കൂടിയാണത്.

ഹജ്ജ് الحج

ഹിജ്റഃ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യപകുതിയില്‍ മക്കയില്‍ നിര്‍ദ്ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനു വേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ഇസ്ലാമില്‍ ഹജ്ജ്. പ്രവാചക പ്രമുഖനായ ഇബ്റാഹിം നബിയുടെ കാലം (ബി.സി 2000) മുതലേ ഹജ്ജ് കര്‍മം നിലവിലുണ്ട്. ഇബ്റാഹിം നബിയാണ് ഹജ്ജ് ആരംഭിച്ചതെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. കഅ്ബയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തോടു കല്‍പിച്ചു.””നീ ജനങ്ങളില്‍ തീര്‍ഥാടനം വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍നടയായും ഒട്ടകങ്ങളില്‍ സഞ്ചരിച്ചും അവര്‍ നിന്റെയടുക്കല്‍ വന്നു ചേരുന്നതാകുന്നു.”(ഖുര്‍ആന്‍.22:27)
ജീവിതത്തില്‍ ഒരുപ്രാവശ്യമെങ്കിലും വിശ്വാസി ഹജ്ജ് കര്‍മം നിര്‍വഹിച്ചിരിക്കണം. ആരോഗ്യമില്ലാത്തവരും ആവശ്യമായ സാമ്പത്തിക സൌകര്യവും യാത്രാ സൌകര്യമില്ലാത്തവരും ഹജ്ജ് ബാധ്യതയില്‍ നിന്നൊഴിവാകുന്നു. സാധിക്കുമെങ്കില്‍ ഒന്നിലേറെ തവണ ഹജ്ജ് ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നുണ്ട്.
മക്കയില്‍ ചെന്ന് കഅ്ബാമന്ദിരത്തെ ഏഴു പ്രാവശ്യം ചുറ്റുക, കഅ്ബഃക്കടുത്തുള്ള സ്വഫ-മര്‍വഃ കുന്നുകള്‍ക്കിടയില്‍ ഏഴുപ്രാവശ്യം നടക്കുക. ദുല്‍ഹിജ്ജഃ എട്ടാം നാള്‍ കഅ്ബഃയുടെ ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ ചെന്ന് താമസിക്കുക, ഒമ്പതാം നാള്‍ പകല്‍ അറഫഃമൈതാനത്ത് ചെന്നുനിന്ന് പ്രാര്‍ഥിക്കുക. അന്നു രാത്രി അറഫഃക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫഃ എന്ന സ്ഥലത്തു തങ്ങുക, പിറ്റേന്ന് മിനായിലേക്ക് മടങ്ങി വന്ന് ജംറകളില്‍ കല്ലെറിയുക, രണ്ടോ-മൂന്നോ നാള്‍ മിനായില്‍ തന്നെ താമസിക്കുക-അതിനിടക്ക് ബലി നടത്തുക. ഇതാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍. ഹജ്ജു പോലെത്തന്നെ നിര്‍ബന്ധമാകുന്നു ഉംറഃയും. ഉംറഃ പക്ഷേ, വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ഹജ്ജിനെ അപേക്ഷിച്ച് ലളിതമാണ് ഉംറഃയുടെ ചടങ്ങുകള്‍. മക്കഃയില്‍ ചെന്ന് കഅ്ബഃമന്ദിരത്തെ ഏഴുതവണ ചുറ്റുകയും സ്വഫ-മര്‍വഃക്കിടയില്‍ നടക്കുകയും ചെയ്യുന്നതോടെ ഉംറഃ പൂര്‍ത്തിയാകുന്നു.
ഹജ്ജിന്റെയും ഉംറഃയുടെയും ചടങ്ങുകള്‍ ഓരോന്നും ദൈവത്തോടുള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും പൈശാചിക ശക്തികളോടുള്ള പോരാട്ടത്തിന്റെയും ദൈവത്തിനുള്ള ആത്മ സമര്‍പ്പണത്തിന്റെയും പ്രതീകങ്ങളും ഇസ്ലാമിക ചരിത്ര സംഭവങ്ങളുടെ അനുസ്മരണങ്ങളുമാകുന്നു. കാലദേശങ്ങള്‍ക്കതീതമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിലധിഷ്ടിതമായ ധര്‍മവ്യവസ്ഥയുടെയും സാര്‍വദേശീയ സാഹോദര്യ പ്രകടനമാണ് ഹജ്ജ്. മുസ്ലിം ലോകത്തിലെ ആത്മീയ കേന്ദ്രത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനവുമാണത്. ഹജ്ജിലെ ഏറ്റവും പ്രധാനമായ ചടങ്ങ് അറഫഃ സംഗമമാണ്. ലോകത്തിലെ വിവിധ മുക്കു മൂലകളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസികളെല്ലാം ദേശ-ഭാഷാ-വര്‍ഗവര്‍ണ വ്യത്യാസങ്ങള്‍ മറന്ന് ഇവിടെ ഒരേ വസ്ത്രം ധരിച്ച് ഒരേ ദൈവത്തിന്റെ മുമ്പില്‍ കൈനീട്ടി നിന്നു പ്രാര്‍ഥിക്കുകയും ഒരേ നേതാവിന്റെ പ്രഭാഷണം ശ്രവിക്കുകയും ചെയ്യുന്നു. മുസ്ലിം ലോകത്തെ പരസ്പരം പരിചയപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും ഹജ്ജിനുള്ള പങ്ക് വളരെ വലുതാണ്. ആത്മീയോല്‍ക്കര്‍ഷം,സമത്വം,സാഹോദര്യം എന്നിവ വളര്‍ത്തുന്ന ആരാധനാ കര്‍മം കൂടിയാണത്.