Category Archives: ഖുര്‍ആന്‍

ഇന്‍ജീല്‍

ഈസാനബിക്ക് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത വേദം. ഖുര്‍ആനിലും ഹദീസിലും ഇന്‍ജീലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇംഗ്ലീഷില്‍ ‘ഗോസ്പല്‍'(Gospel) എന്ന് പരിഭാഷപ്പെടുത്താമെങ്കിലും ബൈബിളിലെ പുതിയ നിയമം എന്ന ഭാഗമാണ് ഇതുകൊ ണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് പറഞ്ഞുകൂടാ.
പുതിയ നിയമം യേശുവിന്റെ ശിഷ്യന്‍മാരില്‍ ചിലരുടെ ഓര്‍മകളില്‍നിന്ന് എടുത്ത് ഉദ്ധരിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാ രമാണ്. അതില്‍തന്നെ പ്രധാനമായും മാര്‍ക്കോസ്, യോഹന്നാന്‍, ലൂക്കാ, മത്തായി എന്നിവരുടെ സുവിശേഷങ്ങള്‍ മാത്രമേ കത്തോലിക്കാ സഭ അംഗീകരിക്കുന്നുള്ളൂ. ബാര്‍നബാസ് ക്രിസ്തു ശിഷ്യന്‍മാരുടെ സുവിശേഷങ്ങളെ സഭ തള്ളിക്കളഞ്ഞ
ട്ടുമുണ്ട്. ക്രിസ്തുമതത്തില്‍ പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ട യവന- റോമന്‍ സങ്കല്‍ പങ്ങളെയും ത്രിയേകത്വം തുടങ്ങി പഴയനിയമത്തില്‍ കാണാന്‍കഴിയാത്ത ആശയങ്ങളെയും ഖണ്ഡിക്കുന്ന പ്രസ്താവങ്ങള്‍ അടങ്ങിയ സുവിശേഷങ്ങള്‍ പില്‍ക്കാലത്ത് സഭക്ക് അസ്വീകാര്യമായിത്തീര്‍ന്നതാണ് ഇത്തരമൊരു തിരസ്‌കാരത്തിന് കാരണമായത്.

അല്ലാഹുവില്‍നിന്ന് ഈസാ നബിക്ക് ലഭിച്ച വെളിപാടുകളുടെ സമാഹാരം അദ്ദേഹം ഗ്രന്ഥരൂപത്തില്‍ മനുഷ്യര്‍ക്ക് സമര്‍പ്പി ച്ചിരുന്നോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്ക് സംശയമുണ്ട്. ഇന്‍ജീല്‍ മുദ്രണംചെയ്യപ്പെട്ടത് യേശുവിന്റെ തിരുഹൃദയത്തിലാ യിരുന്നു എന്ന് വാദിക്കുന്നവരാണ് നല്ലൊരു വിഭാഗം. അദ്ദേഹം പറഞ്ഞുകൊടുത്തതില്‍ ചിലത് പില്‍ക്കാലത്ത് ഓര്‍മയില്‍ നിന്നെടുത്ത് രേഖപ്പെടുത്തുക മാത്രമാണ് ശിഷ്യര്‍ ചെയ്തത്. അതുകൊണ്ട് മുഹമ്മദിന് ഖുര്‍ആന്‍ പോലെയാവുകയില്ല യേശു വിന് പുതിയ നിയമം. അതിന്, കവിഞ്ഞാല്‍ ഹദീസുകളുടെ സ്ഥാനമേ കല്‍പിച്ചുകൊടുത്തുകൂടൂ. ഖുര്‍ആനില്‍ ഇന്‍ജീലിനെ ക്കുറിച്ച് പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങള്‍ ഇവയാണ്:

തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ് (അല്‍അഅ്‌റാഫ് 157).

സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. ഇതിനു മുമ്പ്, തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു; മനുഷ്യര്‍ക്ക് വഴികാണിക്കാന്‍. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു(ആലുഇംറാന്‍ 3,4)

അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും(ആലുഇംറാന്‍ 48).
ഇതുപോലെ ഇന്‍ജീലിനെക്കുറിച്ച് ഖുര്‍ആനില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ പരാമര്‍ശമുള്ളതായി ചില പഠനങ്ങളില്‍ കാണാം.
ഇന്‍ജീല്‍, വേദക്കാരുടെ അടുക്കല്‍ ഇല്ലായിരുന്നു. അത് യേശുവിന്റെ ഹൃദയത്തില്‍ സൂക്ഷിക്കപ്പെട്ടതും സാന്ദര്‍ഭികമായി മാത്രം ശിഷ്യര്‍ക്ക് അവിടുത്തെ നാവില്‍നിന്ന് കിട്ടിയതുമായിരുന്നു എന്ന വാദത്തെ ഖണ്ഡിക്കുന്നതിനായി വിമര്‍ശകര്‍ ചൂണ്ടി ക്കാട്ടുന്നത്, ഇന്‍ജീലില്‍ ക്രിസ്ത്യാനികള്‍ കൈകടത്തലുകള്‍ നടത്തി എന്ന് ഖുര്‍ആനില്‍ത്തന്നെ പറഞ്ഞ പരാമര്‍ശത്തെയാണ്. ഇന്‍ജീല്‍ അവരുടെ കൈകളില്‍ എത്തിപ്പെട്ടെങ്കിലല്ലേ അതിലവര്‍ക്ക് മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ സാധിക്കൂ.

ഇന്‍ജീല്‍ ഹീബ്രു ഭാഷയിലാണ് അവതരിച്ചതെന്ന് സ്വഹീഹുല്‍ ബുഖാരിയില്‍ , വറഖത്ബ്‌നു നൗഫലിന്റെ കഥ ഉദ്ധരിച്ച സ്ഥലത്ത് പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഇമാം സമഖ്ശരി തന്റെ ‘കശ്ശാഫ്’ എന്ന ഗ്രന്ഥത്തില്‍ ഇന്‍ജീല്‍ അവതരിച്ചത് റമദാന്‍ 13-നാണ് എന്ന് പറയുന്നു. വേറെ ചിലര്‍ റമദാന്‍ 18 ന് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ചില രേഖകള്‍ പ്രകാരം പുതിയ നിയമത്തിന്റെ നിവേദകന്‍മാരായ മാര്‍ക്കോസ്, യോഹന്നാന്‍, മത്തായി, ലൂക്കാ എന്നിവര്‍ ക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യത്വം ലഭിക്കാത്തവരായിരുന്നു എന്നും കാണാന്‍ കഴിയുന്നുണ്ട്. യേശുവിന്റെ അപ്പോ
സ്തലന്‍മാരായി ഖുര്‍ആന്‍ വിശേഷിപ്പിച്ച ‘ഹവാരിയ്യൂന്‍’ എന്ന വിശിഷ്ടരില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല.

ഖുര്‍ആന് മുമ്പ് അവതീര്‍ണമായ വേദങ്ങളില്‍ ഒടുവിലത്തേതാണ് ‘ഇന്‍ജീല്‍’ എന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നു ന്നു. മുഹമ്മദ് നബിക്ക് തൊട്ടുമുമ്പ് വന്ന വേദം നല്‍കപ്പെട്ട പ്രവാചകന്‍ ഈസാ നബിയായിരുന്നു. അവര്‍ക്ക് രണ്ടുപേര്‍ ക്കുമിടക്കുള്ള കാലയളവില്‍ അവതരിച്ച ഏതെങ്കിലും വെളിപാട് പുസ്തകത്തെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമില്ല.

ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടാത്തതും ഇബ്‌റാഹീമിന്റെ താവഴിക്ക് പുറത്തുള്ളതുമായ ഏതെങ്കിലും പ്രവാചകന് ലഭിച്ച വെളിപാടിനെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമില്ലാതിരിക്കുന്നതില്‍ അസ്വാഭാവികതയില്ല. ഇബ്‌റാഹീമി പരമ്പരക്ക് പുറ
ത്തുള്ള പ്രവാചകന്‍മാരെക്കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നില്ലല്ലോ.

പഠിക്കാനും പകര്‍ത്താനുമുള്ളതാണ് ഖുര്‍ആന്‍

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ تَعَالَى، يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمُ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ

അബൂഹുറയ്‌റ(റ)യില്‍ നിന്ന്. നബി(സ) പറഞ്ഞു: ഒരു സംഘം ആളുകള്‍ അല്ലാഹുവിന്റെ ഏതെങ്കിലുമൊരു ഭവനത്തില്‍ സംഗമിച്ച് ആശയം ഗ്രഹിച്ച് ഖുര്‍ആന്‍ പാരായണം നടത്തുകയും അത് ചര്‍ച്ച ചെയ്ത് പഠിക്കുകയുമാണെങ്കില്‍ അവരുടെ മേല്‍ ശാന്തി വര്‍ഷിക്കും. ദിവ്യകാരുണ്യം അവരെ മൂടും. മലക്കുകള്‍ അവരെ ആവരണം ചെയ്യും. അല്ലാഹു അവരെ കുറിച്ച് തന്റെയടുക്കലുള്ളവരോട് പറയും. (അബൂദാവൂദ്)

اجْتَمَعَ : ഒരുമിച്ചുകൂടി
قَوْم : ജനത, സംഘം
بَيْت (ج) بُيُوت : വീട്
يَتْلُون : അവര്‍ പാരായണം ചെയ്യുന്നു
يَتَدَارَسُون : ചര്‍ച്ച ചെയ്ത് പഠിക്കുന്നു
نَزَلَ : ഇറങ്ങി
سَكِينَة : ശാന്തി
غَشِيَ : മൂടി
رحمة : കാരുണ്യം
حَفَّ : വലയം ചെയ്തു, പൊതിഞ്ഞു
ذَكَرَ : പറഞ്ഞു, പ്രസ്താവിച്ചു

ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷകാഘോഷത്തില്‍ നാം പല തവണ പങ്കെടുത്തു. പക്ഷേ ഈ കാലയളവിനുളളില്‍ നാം ഖുര്‍ആനെ എത്രത്തോളം അടുത്തറിഞ്ഞിട്ടുണ്ട് എന്ന ചോദ്യം പ്രസക്തമല്ലേ? ആശയം ഗ്രഹിക്കാതെയുള്ള കേവലപാരായണം ഖുര്‍ആനോടുള്ള പരിഗണനയുടെ ചെറിയൊരംശം മാത്രമേ ആകുന്നുള്ളൂ. അല്ലാഹു പറയുന്നു: (നബിയേ) താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തന്ന ഗ്രന്ഥം അനുഗ്രഹീതമാണ്. ആളുകള്‍ ഇതിലെ ആയത്തുകളെ കുറിച്ച് പഠിക്കാനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകുന്നതിനും വേണ്ടിയാണിത് (സ്വാദ്: 29). ഖുര്‍ആന്റെ ഈ അവതരണ ലക്ഷ്യത്തോട് നാം നീതി പുലര്‍ത്തുന്നുണ്ടോ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍ എന്ന് പ്രവാചകന്‍ പറയുമ്പോള്‍ ആ ഗണത്തില്‍ ഞാന്‍ വേണ്ടതില്ല എന്നാണോ നാം തീരുമാനിക്കേണ്ടത്?

ചിന്തിക്കാനും പഠിക്കാനും ആലോചിക്കാനും ഗ്രഹിക്കാനും നിരന്തരം ആഹ്വാനം ചെയ്യുന്ന ഗ്രന്ഥമാണല്ലോ ഖുര്‍ആന്‍. എന്നാല്‍ ഖുര്‍ആനല്ലാതെ ഏതും പഠിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. എത്ര വര്‍ഷം/സമ്പത്ത് വേണമെങ്കിലും അതിന് ഞാന്‍ ചെലവഴിക്കും. പക്ഷേ ഖുര്‍ആന്‍ ഓതിയാല്‍ തന്നെ ധാരാളമല്ലേ. പിന്നെയെന്തിന് വെറുതെ റിസ്‌ക് എടുക്കണം. അതിനാല്‍ അത് പഠിച്ചില്ലെങ്കിലും കുഴപ്പമില്ല; ഈ ചിന്ത പൈശാചികമല്ലേ എന്തുകൊണ്ടാണ് ഖുര്‍ആന്‍ പഠനം നാം പ്രാഥമിക ഘട്ടത്തില്‍ അവസാനിപ്പിക്കുന്നത് അത് യഥാര്‍ഥത്തില്‍ ഖുര്‍ആനെ വേണ്ട വിധം പരിഗണിക്കുന്നില്ല എന്നതിന്റെ തെളിവല്ലേ 23 വര്‍ഷം ആട്ടും തുപ്പും പരിഹാസവും പീഡനങ്ങളും സഹിച്ച് ഈ ഖുര്‍ആനിക പ്രകാശം നമുക്ക് പകര്‍ന്ന് തന്ന പ്രവാചകന്‍ അത് സഹിക്കുമോ? അദ്ദേഹം അല്ലാഹുവിനോട് പരാതിപ്പെടുകയില്ലേ എന്റെ നാഥാ എന്റെ ഈ ജനത ഈ ഖുര്‍ആനിനെ അവഗണിച്ചു എന്ന് (അല്‍ഫുര്‍ഖാന്‍: 30) ഖുര്‍ആന്‍ തന്നെയും നമുക്കെതിരെ സാക്ഷി നില്‍ക്കുകയില്ലേ. നബി(സ) പറഞ്ഞു: ഖുര്‍ആന്‍ നിനക്ക് അനുകൂലമോ പ്രതികൂലമോ ആയ സാക്ഷിയാണ് (മുസ്‌ലിം). പത്രം വായിക്കാനെടുക്കുന്നതിന്റെ പത്ത് ശതമാനം സമയം പോലും ഖുര്‍ആന്‍ പഠിക്കാന്‍ വിനിയോഗിക്കാത്തവര്‍ അതിനെ അവഗണിക്കുകയല്ലേ ചെയ്യുന്നത്?

ഖുര്‍ആന്‍ ഗ്രഹിക്കേണ്ടതില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ടോ മൂന്നില്‍ കുറഞ്ഞ നാളുകള്‍ക്കകം ഖുര്‍ആന്‍ ഓതിത്തീര്‍ക്കുന്നത് പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു. അതിന് നബി(സ)പറഞ്ഞ ന്യായം അത്രവേഗത്തില്‍ ഓതിയാല്‍ അത് ഗ്രഹിക്കാനാവില്ല എന്നാണ്. (അബൂദാവൂദ്, തിര്‍മിദി)
ഇബ്‌നു മസ്ഊദ് പറയുന്നു: ഞങ്ങളിലൊരാള്‍ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല. ഇബ്‌നു ഉമര്‍ പറയുന്നു: ഉമര്‍(റ) 12 വര്‍ഷം കൊണ്ടാണ് സൂറത്തുല്‍ ബഖറ പഠിച്ചത്. (ബൈഹഖി).
ഖുര്‍ആന്‍ 4 തവണ ചോദിക്കുന്നു: തീര്‍ച്ചയായും ആലോചിച്ച് മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ (അല്‍ഖമര്‍). എന്താണ് ഈ ചോദ്യത്തിന് താങ്കളുടെ മറുപടി?

ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിക്കാത്തവരെ അല്ലാഹു വിമര്‍ശിക്കുന്നതുനോക്കൂ: അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ? (മുഹമ്മദ്: 24)

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സത്യവിശ്വാസിയുടെ ചിത്രം നോക്കിയാല്‍ തന്നെ ഖുര്‍ആന്‍ ഇഷ്ടമുള്ളവര്‍ പഠിച്ചാല്‍ മതി എന്ന ചിന്തയുടെ പൊള്ളത്തരം മനസ്സിലാവും. ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കും (അന്‍ഫാല്‍: 2), ചര്‍മങ്ങള്‍ രോമാഞ്ചമണിയും (അസ്സുമര്‍: 23) സ്വര്‍ഗനരകങ്ങളെ കുറിച്ചും വിവിധ തരത്തിലുള്ള ശിക്ഷകളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ ഒരേ താളത്തില്‍ നിര്‍വികാരതയോടെ ഓതിപ്പോകാന്‍ സത്യവിശ്വാസിക്ക് സാധിക്കില്ല എന്നര്‍ഥം. എങ്കില്‍ നമ്മുടെ അവസ്ഥയോ ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത് നിങ്ങള്‍ എന്ന മുന്നറിയിപ്പിന്റെ അര്‍ഥമെന്തായിരിക്കും?
ഖുര്‍ആന്‍ പഠനത്തിന്റെ ശ്രേഷ്ഠത ഉപരിസൂചിത ഹദീസില്‍ നിന്ന് സുവ്യക്തമാണ്. അത്ര പ്രാധാന്യമുള്ള മറ്റൊരു പഠനവുമില്ല. പക്ഷേ നമുക്ക് മറ്റു പലതും പഠിക്കാനുണ്ട്; തിരക്കാണ്; സമയമില്ല. ഖുര്‍ആന്‍ പഠിക്കാന്‍ ബഹുമുഖ സംവിധാനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പഠനത്തിന് തടസ്സം നില്‍ക്കുന്ന വിധമുള്ള ശാരീരികമോ ബുദ്ധിപരമോ ആയ അവശതകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇക്കാലത്ത് ഖുര്‍ആന്‍ പഠനത്തില്‍ ഇളവ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഖുര്‍ആനിന്റെ അക്ഷരങ്ങളിലൂടെ മാത്രം വിഹരിച്ച് കാലം കഴിക്കുന്നത് ഒരു ആപത്‌സൂചനയായിട്ടാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്: നിങ്ങളിലൊരു വിഭാഗം വരും. അവരുടെ നമസ്‌കാരം, നോമ്പ്, മറ്റു കര്‍മങ്ങള്‍ എന്നിവയുമായി തുലനം ചെയ്തുനോക്കുമ്പോള്‍ നിങ്ങളുടേത് വളരെ നിസ്സാരമായി തോന്നും. അവര്‍ ഖുര്‍ആന്‍ ഓതും. അത് അവരുടെ തൊണ്ടക്കപ്പുറത്തേക്ക് കടക്കുകയില്ല. വില്ലില്‍ നിന്ന് അമ്പ് പോകുന്നതുപോലെ അവര്‍ ദീനില്‍ നിന്ന് പുറത്തുപോകും.(ബുഖാരി, മുസ്‌ലിം)

ഖുര്‍ആനെ ഹൃദയത്തിന്റെ വസന്തമാക്കാന്‍, മനസ്സിന്റെ പ്രകാശമാക്കാന്‍, മനോവ്യഥകളുടെ സാന്ത്വനമാക്കാന്‍ നാം പ്രാര്‍ഥിക്കുന്നു. പക്ഷേ പ്രവര്‍ത്തനമോ അതിനാല്‍ ഖുര്‍ആന്‍ പഠനം നമ്മുടെ നിത്യജീവിതത്തിന്റെ അജണ്ടകളില്‍ നാം ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അത് ഖുര്‍ആനോടുള്ള നീതി പുലര്‍ത്തലിന്റെ ഭാഗവും ഒപ്പം, അതുല്യമായ പുണ്യകര്‍മവുമാണ്.

വരുന്ന റമദാനെങ്കിലും ഖുര്‍ആന്‍ പഠനത്തിന് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ആ പഠനം മുന്നോട്ടുകൊണ്ടുപോകാനും നമുക്ക് പ്രചോദനമാവട്ടെ.

ശാസ്ത്രത്തിന് മുമ്പേ സഞ്ചരിച്ച ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായോ വ്യംഗ്യമായോ നിരവധി ശാസ്ത്രീയ സത്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രപഞ്ചോല്‍പത്തിയുടെയും മനുഷ്യ സൃഷ്ടിപ്പിന്റെയും വിവിധ ഘട്ടങ്ങള്‍, മഴയുടെ രൂപീകരണം, വന്‍കരകളുടെ ചലനം, തുടങ്ങിയ നിരവധി വിഷയങ്ങള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ പൂര്‍ണ്ണതയുടെയും അജയ്യതയുടെയും തെളിവായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. എന്നിരുന്നാല്‍ തന്നെയും ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയ വിവരങ്ങള്‍ വളരെ സുവ്യക്തമായ ശൈലിയിലും ഭാഷയിലും ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണാം.
ഇത്തരം സൂക്തങ്ങളുടെ ശക്തി മനസ്സിലാക്കാന്‍ കഴിയാത്തവരും, മുന്‍ധാരണകളുള്ളവരും വിശുദ്ധ ഖുര്‍ആനെ എതിര്‍ക്കുന്നതിനും അതിന്റെ വില കുറച്ചു കാണുന്നതിലും ആനന്ദം കാണുന്നു. സത്യത്തില്‍ ശാസ്ത്ര പുരോഗതിയെ കുറിച്ച് അടിസഥാന വിവരം പോലും അവര്‍ക്കില്ലെന്നതാണ് വസ്തുത.

ആധുനിക സാങ്കേതിക വിദ്യയിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും വിശുദ്ധ ഖുര്‍ആനിലെ പല ശാസ്ത്രീയ പരാമര്‍ശങ്ങളും അത്ഭുതകരമായ സത്യങ്ങളാണെന്ന് ആധുനിക ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് നാം വലിയ അപ്രമാദിത്വം കല്‍പ്പിക്കുന്ന ശാസ്ത്രം, രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പുവരെയും കേവല നിഗമനങ്ങളുടെയും, ഇനിയും തെളിയിച്ചിട്ടില്ലാത്ത ശാസ്ത്ര ആശയങ്ങളാലും മേധാവിത്വം പുലര്‍ത്തുന്ന ഒന്നായിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ആയിരത്തി നാനൂറിലധികം വര്‍ഷം പഴക്കമുള്ളതാണ്. ഖുര്‍ആന്‍ അന്ന് വിരല്‍ ചൂണ്ടിയ സത്യങ്ങളിലേക്ക് നാം എത്തിപ്പെട്ടത് ഇപ്പോള്‍ മാത്രമാണ്. അതല്ലെങ്കില്‍ ശാസ്ത്രം അത് തെളിയിച്ചത്, അതിലൂടെ നമുക്ക് അത് ബോധ്യമായത് ഈയടുത്തകാലത്ത് മാത്രമാണ്!

മഹാവിസ്‌ഫോടന സിദ്ധാന്തം, പ്രപഞ്ച വികാസം, ആപേക്ഷിക സിദ്ധാന്തം, വന്‍കരകളുടെ ചലനം തുടങ്ങി നിരവധി ശാസ്ത്രീയ നിഗമനങ്ങള്‍ ഖുര്‍ആന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അത്തരം വിഷയങ്ങള്‍ 1400 വര്‍ഷം മുമ്പ് ഖുര്‍ആന്‍ പ്രതിപാദിച്ചു. വര്‍ഷങ്ങളായി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്ക് അതിന്റെ ആശയങ്ങള്‍ നിഗൂഢമായിരുന്നു. എങ്കിലും അവര്‍ മുഴുവന്‍ സൂക്തങ്ങളിലും ദൃഢമായി വിശ്വസിച്ചു. വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളില്‍ ഇനിയും അറിയപ്പെടാത്ത നിരവധി രഹസ്യങ്ങളും ആശയങ്ങളുമുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അവ തങ്ങള്‍ക്ക് പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ കൂടിയും, ശരിയായി ചിന്തിക്കുന്നവര്‍ക്കും വിശുദ്ധ ഖുര്‍ആന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്നവര്‍ക്കും അനന്തമായ അറിവിന്റെ അക്ഷയ ഖനിയാണ്് വിശുദ്ധ ഖുര്‍ആന്‍. ഇനിയും പല സൂക്തങ്ങളുടെയും ആശയങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. അത്തരം സൂക്തങ്ങളുടെ ആശയങ്ങള്‍ ഇപ്പോഴും നമുക്ക് മുമ്പില്‍ അജ്ഞാതമാണ്. യഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, അത്തരം സൂക്തങ്ങള്‍ ഖുര്‍ആന്‍ പഠനത്തനും മനനത്തിനുമുള്ള പ്രചോദനമാണ്.

ചില തല്‍പര കക്ഷികള്‍ ഇത്തരം സൂക്തങ്ങളില്‍ സംശയമുന്നയിച്ച് ജനമനസ്സുകളില്‍ ആശയക്കുഴപ്പം സൃഷ്ടക്കാന്‍ ശ്രമിക്കാറുണ്ട.് നിലവിലെ ശാസ്ത്ര പുരോഗതിയുടെയും സാങ്കേതിക വിദ്യയുടെയും അനുഭവത്തിലൂടെയാണ് അവയെ അവര്‍ വിശദീകരിക്കുന്നത്. ഈ ശാസ്ത്രം തന്നെ ഇനിയും പുരോഗമിക്കാനുണ്ടെന്നിരിക്കെ, ഇത്തരം സംശയങ്ങള്‍ അടിസ്ഥാന രഹിതമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘അങ്ങനെ സകലരും വന്നണയുമ്പോള്‍ (റബ്ബ് അവരോട്) ചോദിക്കും: നിങ്ങള്‍ എന്റെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുവോ, അതു ശരിക്കു മനസ്സിലാക്കാതെ? അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്താണ് ചെയ്തിരുന്നത് ?’ (നംല് 84)

വിശുദ്ധ ഖുര്‍ആനെ മുന്‍ധാരണയോടെ സമീപിക്കുന്നവര്‍, അവരുടെ പരിമിതമായ അറിവും ബുദ്ധിയും ഉപയോഗിച്ചാണ് കാര്യങ്ങളെ വിലയിരുത്തുന്നത്. അവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം വിശുദ്ധ ഖുര്‍ആനിലെ വൈരുദ്ധ്യം കണ്ടെത്തുകയെന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട അക്കാലം മുതല്‍ക്കേ ഇത്തരം ആയത്തുകളുടെ ആശയം നിഗൂഢമാണ്. ഇന്നിപ്പോള്‍ നാം നേടിയ ശാസ്ത്രീയ പുരോഗതി അവയെ ശരിയായി വിശദീകരിക്കാന്‍ നമ്മെ പ്രാപ്തമാക്കി. അതുപോലെ ഇനിയുമുണ്ട് പല സൂക്തങ്ങളും കൂടുതല്‍ വിശദീകരണമര്‍ഹിക്കുന്നതായി. അവ നമുക്ക് മനസ്സിലാകണമെങ്കില്‍ ശാസ്ത്രം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടാകുമ്പോഴേ, നമുക്കാ സൂക്തങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഉദാഹരണത്തിന്, ഭൂമിയില്‍ ഉണ്ടാകാനിടയുള്ള ഒരു പദാര്‍ത്ഥത്തിന്റെ സാധ്യതയെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ സാങ്കേതിക വിദ്യകൊണ്ട് അവയെ കാണുവാനോ അനുഭവിക്കുവാനോ നമുക്ക് സാധ്യമല്ല. ശാസ്ത്രീയ-ഭാവനാ നോവലുകളിലൂടെ മാത്രമേ നാമതിനെ കണ്ടിട്ടുള്ളൂ.

സുലൈമാന്‍ നബിയുടെ പരിചാരകരില്‍പെട്ട ഒരു ജ്ഞാനി, ആയിരം മൈലുകള്‍ക്കപ്പുറത്തുള്ള സബഇലെ രാജ്ഞിയുടെ സിംഹാസനം നിമിഷ നേരത്തിനുള്ളില്‍ കൊണ്ട് വന്ന് സുലൈമാന്‍ നബിയുടെ മുന്നില്‍ കാഴ്ച്ച വെക്കുന്ന സംഭവം വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്: ‘വേദത്തില്‍ നിന്നുള്ള വിജ്ഞാനം കരഗതമാക്കിയ ആള്‍ പറഞ്ഞു: താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചു വരുന്നതിനുമുമ്പായി ഞാനത് താങ്കള്‍ക്ക് കൊണ്ടുവന്നു തരാം’ (നംല് 40)
പ്രവാചകന്‍ യഅ്ഖൂബ് നബി (അ) തന്റെ പുത്രന്‍ യൂസുഫ് (അ) സാന്നിധ്യം മൈലുകള്‍ക്കപ്പുറത്ത് നിന്ന് തിരിച്ചറഞ്ഞതായും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു: ‘യാത്രാ സംഘം (ഈജിപ്തില്‍ നിന്ന്) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് (അടുത്തുള്ളവരോട്) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ (നിങ്ങള്‍ക്കിത് വിശ്വസിക്കാവുന്നതാണ്).’ (യൂസുഫ് 94).

വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് അന്ത്യനാള്‍ വരെ സാധ്യതയുള്ളതും, എല്ലാ കാലത്തേക്കും ബാധകവുമായ വിജ്ഞാനങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്.
നിലവില്‍ നമുക്ക് ലഭ്യമായിട്ടുള്ള സാങ്കേതിക അറിവുകള്‍ കൊണ്ട് മാത്രം അവയെ വിശദീകരിക്കാന്‍ സാധ്യമല്ല. കാരണം നമ്മുടെ ശാസ്ത്ര പുരോഗതി ആ സൂക്തങ്ങളെ വിശദീകരിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. കൂടുതല്‍ പുരോഗതി നാം നേടുന്ന മുറക്ക് ആ ഖൂര്‍ആന്‍ സൂക്തങ്ങള്‍ നമുക്ക് കൂടുതല്‍ വ്യക്തമാകും.

ഹാറൂണ്‍ യഹ് യ

ചിന്താ സ്വാതന്ത്ര്യമാണ് ഖുര്‍ആന്‍ .

ചിന്താ സ്വാതന്ത്ര്യമാണ് ഖുര്‍ആന്‍

അല്ലാഹുവിന്റെ ഗ്രന്ഥം ആദ്യാവസാനം വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകുന്ന കാര്യമാണ് അടിച്ചേല്‍പ്പിക്കല്‍ നയമല്ല, ആളുകള്‍ക്ക് ചിന്താ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം എന്നുള്ളത്. ”അദ്ദേഹം പറഞ്ഞു: ‘എന്റെ ജനമേ, ഒന്നു ചിന്തിക്കൂ. ഞാന്‍ എന്റെ റബ്ബിങ്കല്‍നിന്നുളള ഒരു തെളിഞ്ഞ സാക്ഷ്യത്തിന്മേല്‍ നിലകൊള്ളുന്നു. കൂടാതെ അവന്റെ സവിശേഷ കാരുണ്യവും എനിക്കരുളിയിട്ടുണ്ട്. പക്ഷേ, നിങ്ങള്‍ക്കതു കാണാന്‍ കഴിയുന്നില്ല; എങ്കില്‍ പിന്നെ ഞങ്ങളെന്തു ചെയ്യാന്‍! നിങ്ങള്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നിരിക്കെ, ബലം പ്രയോഗിച്ച് നിങ്ങളെക്കൊണ്ടതംഗീകരിപ്പിക്കുകയോ?’ (ഹൂദ്: 28)

സത്യം ബോധ്യപ്പെട്ട് അംഗീകരിക്കുന്നതിനായി അതിലേക്ക് ക്ഷണിക്കുകയായിരുന്നു മുഴുവന്‍ പ്രവാചകന്‍മാരും ചെയ്തത്. അടിച്ചേല്‍പിക്കാനോ നിര്‍ബന്ധം ചെലുത്താനോ ഉള്ള യാതൊരു കഴിവും അവര്‍ക്കുണ്ടായിരുന്നില്ല. മാത്രമല്ല, ആളുകള്‍ വഴികേടിന്റെ ഉച്ചിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ തന്നെയും സത്യദീന്‍ സ്വീകരിക്കാന്‍ അവര്‍ക്ക് മേല്‍ നിര്‍ബന്ധം ചെലുത്തരുതെന്ന നിര്‍ദേശങ്ങളടങ്ങിയ ആയത്തുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

നബിമാരുടെയും അവരുടെ പിന്‍ഗാമികളായ പ്രബോധകരുടെയും ഉത്തരവാദിത്വം വഴിയടയാളങ്ങള്‍ വിശദീകരിച്ചു കൊടുക്കല്‍ മാത്രമാണ്. തങ്ങള്‍ ഏതൊരു മൂല്യങ്ങള്‍ക്ക് വേണ്ടിയാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് അത് ജനങ്ങളിലേക്ക് എത്തിക്കലാണ് അവരുടെ ജോലി. അതോടൊപ്പം വഴിപിഴച്ച മനുഷ്യനിര്‍മിത കാഴ്ച്ചപ്പാടുകളെ നിരാകരിക്കുകയും ചെയ്യുന്നു. അതില്‍ നിന്ന് ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് പിന്നെ വേണ്ടത്. ”ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിധേഷിക്കാം.” (അല്‍കഹ്ഫ്: 29)

പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഇക്കാര്യം മുറുകെ പിടിക്കാനാണ് പ്രവാചന്‍ മുഹമ്മദ് നബി(സ)യെ ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നത്:
”അവരെ നിര്‍ബന്ധിച്ചു വിശ്വസിപ്പിക്കുക നിന്റെ ദൗത്യമല്ല.” (ഖാഫ്: 45)
”അവരോടു പറയുക: ‘ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനല്ല.” (അല്‍അന്‍ആം: 66)
”നീ അവരുടെ ഉത്തരവാദിത്വമേറ്റെടുത്തവനുമല്ല.” (അല്‍അന്‍ആം: 107)
”ഞാനോ, നിങ്ങള്‍ക്കു മീതെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനൊന്നുമല്ല.” (യൂനുസ്: 108)
”നീ അവരുടെ ചുമതലക്കാരനല്ല.” (അസ്സുമര്‍: 41)
”നാം നിന്നെ ജനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവനായി നിയോഗിച്ചിട്ടില്ല.” (അല്‍ഇസ്‌റാഅ്: 54)
”സ്വേച്ഛയെ ഇലാഹാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ?” (അല്‍ഫുര്‍ഖാന്‍: 43)

ജനങ്ങളെ സന്മാര്‍ഗത്തിലാക്കല്‍ പ്രവാചകന്റെ ഉത്തരവാദിത്വമല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം അതിനായി എല്ലാ ശ്രമങ്ങളും വിനിയോഗിച്ചിരുന്നു. തനിക്ക് ചെയ്യാനുള്ളത് നിര്‍വഹിച്ച് അവശേഷിക്കുന്നത് അല്ലാഹുവിന് വിട്ടുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ആ പ്രവര്‍ത്തനത്തിന്റെ ഫലം അവരുടെ ജീവിതകാലത്തു തന്നെ ഉണ്ടായിക്കൊള്ളണമെന്ന യാതൊരു നിര്‍ബന്ധവുമില്ല. ”നാം അവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ ചിലത് നിന്റെ ജീവിതത്തില്‍ത്തന്നെ കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ നിന്നെ അതിനുമുമ്പായി ഉയര്‍ത്തിയെന്നും വന്നേക്കാം. ഏതു നിലക്കും അവര്‍ക്ക് നമ്മുടെ സമക്ഷത്തിലേക്കു വരേണ്ടതുണ്ട്.

അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.” (യൂനുസ്: 46)
”പ്രവാചകാ, നാം ഈ ജനത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ ചിലത് ഒരുപക്ഷേ, നീ ജീവിച്ചിരിക്കെത്തന്നെ കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അത് പ്രത്യക്ഷത്തില്‍ വരുന്നതിനു മുമ്പ് നാം നിന്നെ തിരിച്ചുവിളിച്ചെന്നും വരാം. ഏതു നിലക്കും നിന്റെ കര്‍ത്തവ്യം സന്ദേശം എത്തിച്ചുകൊടുക്കുക എന്നതു മാത്രമാകുന്നു.” (അര്‍റഅ്ദ്: 40)
” നാം അവരെ താക്കീതു ചെയ്യുന്ന ദുരിതങ്ങളില്‍ ചിലത് നിന്റെ മുന്നില്‍ വെച്ചുതന്നെ കാണിച്ചുകൊടുത്തെന്നുവരാം. അല്ലെങ്കില്‍ (അതിനു മുമ്പായി) നിന്നെ ഇഹത്തില്‍ നിന്നുയര്‍ത്തിയെന്നും വരാം. അവര്‍ തിരിച്ചയക്കപ്പെടുന്നത്, നമ്മിലേക്കുതന്നെയാകുന്നു.” (ഗാഫിര്‍: 77)

ഖുര്‍ആന്‍ പറയുന്നത് പ്രകാരം സന്ദേശം എത്തിച്ചു കൊടുക്കുന്ന ആളാണ് ദൈവദൂതന്‍. അതുണ്ടാക്കുന്ന ഫലത്തിന്റെ കാര്യത്തിലെ തീരുമാനം അല്ലാഹുവിന് മാത്രമാണ്. തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യം അവന് ആളുകള്‍ക്ക് വകവെച്ചു കൊടുത്തിട്ടുണ്ട്. ”ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല.സന്മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.” (അല്‍ബഖറ: 256)

വിശ്വാസത്തിന്റെ തണലിലെ ജീവിതത്തിന്റെ മാധുര്യവും തെളിമയും വിശുദ്ധിയും സംബന്ധിച്ച ഖുര്‍ആന്റെ വിവരണം തന്നെ മതിയായതാണ്. നിഷേധത്തില്‍ ജീവിക്കുന്നവര്‍ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അത് വേണ്ട രൂപത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പിന്നീട് അതില്‍ നിന്നെ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും വിട്ടുനല്‍കിയിരിക്കുകയാണ്.

freedom-of-religion. പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ സര്‍ തോമസ് ആര്‍ണോള്‍ഡ് അദ്ദേഹത്തിന്റെ ‘ഇസ്‌ലാമിലേക്കുള്ള പ്രബോധനം’ എന്ന പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധേയമാണ്. ലോകത്ത് ഇസ്‌ലാം പ്രചരിച്ച പതിമൂന്ന് നൂറ്റാണ്ടു കാലം പരിശോധനാ വിധേയമാക്കിയിട്ടും ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധം ചെലുത്തിയ ഒരു സംഭവം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത. വിമോചനത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ദര്‍ശനമാണിത്.

അല്ലാഹുവിന്റെ അടിമകളെ അടിമകളുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും ഐഹിക ലോകത്തിന്റെ കുടുസ്സതയില്‍ നിന്ന് പാരത്രിക ലോകത്തിന്റെ വിശാലതയിലേക്കും മതങ്ങളുടെ അനീതികളില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും കൊണ്ടു പോകുന്നതിന് നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്നാണ് റുസ്തമിന്റെയും ഹിര്‍ഖലിന്റെയുമെല്ലാം അടുക്കലേക്ക് അയക്കപ്പെട്ട ദൂതന്‍മാര്‍ പ്രഖ്യാപിച്ചത്.

ഖുര്‍ആന്‍ വഴി കാട്ടുന്നതാര്‍ക്ക്

മനുഷ്യന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കൊതിക്കുന്നത് മനശ്ശാന്തിയാണ്. ഖുര്‍ആന്‍ പഠനവും പാരായണവും അതിന്റെ പ്രയോഗവുമെല്ലാം മനുഷ്യ മനസ്സുകളില്‍ ശാന്തിയും സമാധാനവും നല്‍കുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്: ‘സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണ കൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.’ (13: 28) അപ്രകാരം ഖുര്‍ആനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതാണ് രോഗങ്ങള്‍ക്കുള്ള ഔഷധമാണതെന്ന്. രണ്ട് തരത്തിലാണ് മനുഷ്യരെ രോഗങ്ങള്‍ പിടി കൂടുക. ഒന്ന് ശാരീരികമായി മറ്റൊന്ന് മാനസികമായും. ശാരീരിക രോഗങ്ങളും മാനസിക അവസ്ഥയും തമ്മിലുള്ള ബന്ധം അവിതര്‍ക്കമാണ്. ഖുര്‍ആനില്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും അതിന്റെ തണലില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക് മനഃസ്സമാധാനം സിദ്ധിക്കുകയും അതിലൂടെ അവരുടെ മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് ഖുര്‍ആന്‍ ശമനമാകുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമേകുന്നവ ഈ ഖുര്‍ആനിലൂടെ നാം, ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.’ (17:82) ഖുര്‍ആന്റെ മറ്റൊരു സവിശേഷതയാണ് കാരുണ്യത്തിന്റെ ഉറവിടമാണതെന്നുള്ളത്. അത് ശ്രദ്ധയോടെ കേള്‍ക്കുന്നത് പോലും അല്ലാഹുവിന്റെ കാരുണ്യ ഹസ്തം നമുക്ക് നേരെ തിരിയാന്‍ കാരണമാണ്. അതിനാലാണ് ഖുര്‍ആന്‍ നമ്മോട് ആവശ്യപ്പെടുന്നത്: ‘ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.’ (7: 204)

വിശ്വാസികളും ഖുര്‍ആനും

നമ്മുടെ മുന്‍ഗാമികളായ ആളുകളില്‍ ഖുര്‍ആന്‍ എപ്രകാരം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിന് ഈ സംഭവം സാക്ഷ്യം വഹിക്കും. അബ്ദുല്ലാഹ് ബിന്‍ ഉര്‍വ്വതുബ്‌നു സുബൈര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞാന്‍ എന്റെ വല്ല്യുമ്മ അബൂബക്കറിന്റെ മകള്‍ അസ്മാഇനോട് ചോദിച്ചു: ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ നബി തിരുമേനി യുടെ സഹാബികള്‍ എങ്ങനെയായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു വിശേഷിപ്പിച്ച പോലെ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും, തൊലികള്‍ രോമാഞ്ചമണിയും.’ (ശുഅബുല്‍ ഈമാന്‍ – ബൈഹഖി)

ഇബ്‌നു അബീമുലൈക പറയുന്നു: ‘ഒരിക്കല്‍ ഞാന്‍ ഇബ്‌നു ഉമര്‍(റ)നോടൊപ്പം ഒരുമിച്ച് യാത്ര ചെയ്തു. എവിടെയെങ്കിലും തമ്പടിച്ചാല്‍ അദ്ദേഹം രാത്രിയുടെ പകുതിയാകുന്നതോടെ ഖുര്‍ആന്‍ ഓരോ അക്ഷരങ്ങളായി സാവകാശത്തില്‍ പാരായണം ചെയ്യും. മിക്കവാറും അദ്ദേഹത്തിന്റെ തേങ്ങലും കരച്ചിലും അതിലട ങ്ങിയിരിക്കും. (ശുഅബുല്‍ ഈമാന്‍ – ബൈഹഖി)

അബുല്‍ ആലിയക്ക് ആരെങ്കിലും ഖുര്‍ആന്‍ സൂറകളെക്കുറിച്ച് ചെറിയ സൂറത് എന്ന് പറയുന്നത് ഇഷ്ടമല്ലായിരുന്നു. ആരെങ്കിലും അങ്ങനെ പറയുന്നത് കേട്ടാല്‍ അദ്ദേഹം പറയും: ‘ഹേ.. നീയാണ് അതിനെക്കാള്‍ നിസ്സാരന്‍ ഖുര്‍ആനാകട്ടെ മുഴുവനും മഹത്തരമാണ്.’

ദൈവികാനുഗ്രഹമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ നാം ധാരാളമായി ഖുര്‍ആന്‍ ഓതുകയും, ഖുര്‍ആന്‍ ഓതുന്നത് കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കുയും ചെയ്യേണ്ടതുണ്ട്. അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു: ‘ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും, നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം. ‘(7: 204) നബിതിരുമേനിയുടെ വാക്യം ഇപ്രകാരമാണ്: ‘ആരെങ്കിലും ഖുര്‍ആനില്‍ നിന്ന് ഒരു അക്ഷരം ഓതിയാല്‍ അത് അവന് ഒരു നന്മയാണ്. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ് ലാം മീം എന്നത് ഒരു അക്ഷരമല്ല മറിച്ച് അലിഫ് ഒരക്ഷരമാണ്, ലാം വേറൊരു അക്ഷരമാണ്, മീം മറ്റൊരു അക്ഷരവുമാണ്.

വിചിന്തനം
ഖുര്‍ആന്‍ പാരായണം കേള്‍ക്കുമ്പോള്‍ ശ്രദ്ധിച്ച് കേള്‍ക്കണം, അതിനെക്കുറിച്ച് ചിന്തിക്കണം കാരണം അതിലൂടെ മാത്രമേ ഖുര്‍ആന്‍ താല്‍പര്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ സാധിക്കുകയുള്ളൂ: ‘നിനക്കു നാം ഇറക്കിത്തന്ന അനുഗ്രഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിചാരശാലികള്‍ പാഠമുള്‍ക്കൊള്ളാനും. (38:29) അല്ലാഹു ഹൃദയങ്ങളില്‍ താഴിട്ട് പൂട്ടിയവര്‍ ചിന്തിക്കാവരെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ‘അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?’ (47:24)

ചിന്തിക്കുന്നതിലൂടെ മാത്രമേ ഖുര്‍ആന്‍ മനസ്സിനെ സ്വാധീനിക്കുകയുള്ളൂ. അതിനാല്‍ അംറുബ്‌നുല്‍ ആസ്(റ)നോട് മൂന്ന് ദിവസത്തില്‍ കുറഞ്ഞ സമയം കൊണ്ട് ഖുര്‍ആന്‍ ഓതിത്തീര്‍ക്കരുതെന്ന് നബി(സ) നിര്‍ദേശിച്ചത്. നബി പറഞ്ഞു: ‘മൂന്നില്‍ കുറഞ്ഞ ദിവസം കൊണ്ട് ഖുര്‍ആന്‍ ഓതിതീര്‍ക്കുന്നവന്‍ അത് ഗ്രഹിക്കുന്നില്ല.’ (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ)

അതിനാല്‍ തന്നെ 236788_8628, തൊലികള്‍ രോമാഞ്ചമണിയുകയും ചെയ്തിരുന്നതായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ നബി(സ) രോഗശയ്യയിലായപ്പോള്‍ അബൂബക്കറിനോട് ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കാന്‍ കല്പിക്കുകയുണ്ടായി അപ്പോള്‍ ആയിശ(റ) പറഞ്ഞു: ‘അബൂബക്കര്‍ നിര്‍മ്മല ഹൃദയനാണ്, ഓതിയാല്‍ അദ്ദേഹത്തിന് കരച്ചിലടക്കാനാവില്ല. നബി പറഞ്ഞു: ‘അബൂബക്കറിനോട് ഇമാമത്തിനു കല്‍പ്പിക്കൂ..’

ഹൃദയത്തിന്റെ നൈര്‍മ്മല്ല്യവും കരച്ചിലുമെല്ലാം ഉദാത്ത ഗുണങ്ങളായി പ്രവാചകര്‍ കണക്കാക്കുകയായിരുന്നു. ഉമര്‍(റ)വിനെക്കുറിച്ച് അബ്ദുല്ലാഹ് ബിന്‍ ശദ്ദാദ് പറയുന്നതായി സഈദുബ്‌നു മന്‍സൂര്‍ ശരിയായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നത്: ‘നമസ്‌കാരത്തില്‍ ഏറ്റവും പിന്നിലായിരുന്നു ഞാന്‍ എന്നാല്‍ ഉമര്‍ ഖത്താബിന്റെ തേങ്ങല്‍ ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. അദ്ദേഹം പ്രാര്‍ത്ഥിക്കും. എന്റെ നാഥാ.. എന്റെ പ്രയാസങ്ങളും ദുഖങ്ങളും ഞാനിതാ നിന്നോട് ആവലാതിപ്പെടുകയാണ്.’

ഇന്ന് ഖുര്‍ആന്‍ നമ്മില്‍ സ്വാധീനം ചെലുത്തുന്നില്ലെങ്കില്‍ അതിന് കാരണം അധാര്‍മ്മിക പ്രവൃത്തികള്‍ മുഖേന മുരടിച്ചുപോയ നമ്മുടെ മനസ്സുകളാകാനേ തരമുള്ളൂ. അക്കാര്യം ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയതുമാണ്. ‘സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്.’ (അല്‍ ഹദീദ്: 16)

നബി തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവില്‍ നിന്നും ദൈവഭക്തിയില്ലാത്ത മനസ്സില്‍ നിന്നും ആര്‍ത്തി തീരാത്ത ശരീരത്തില്‍ നിന്നും ഉത്തരം ലഭിക്കാത്ത പ്രാര്‍ഥനയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (മുസ്‌ലിം) ഇബ്‌നുല്‍ ഖയ്യിം(റ) അല്‍ഫറാഇദില്‍ പറയുന്നത് കാണുക: ‘നീ ഖുര്‍ആന്‍ പ്രയോജനപ്പെടണമെന്ന് ആശിക്കുന്നുവെങ്കില്‍ അത് ഓതുമ്പോഴും കേള്‍ക്കുമ്പോഴും നിന്റെ മനസ്സിനെക്കൂടി അതില്‍ പങ്കാളിയാക്കണം, അല്ലാഹു നിന്നോട് നേരിട്ട് സംസാരിക്കുകയാണെന്ന ഭാവത്തില്‍ ശ്രദ്ധിക്കണം, കാരണം അത് നിന്റെ നാഥന്‍ പ്രവാചകരുടെ നാവിലൂടെ നിന്നോട് സംവദിക്കുകയാണ്. അല്ലാഹു പറയുന്നത് ‘ഹൃദയമുള്ളവന്നും മനസ്സറിഞ്ഞ് കേള്‍ക്കുന്നവന്നും ഇതില്‍ ഓര്‍ക്കാനേറെയുണ്ട്.’ (ഖാഫ് :37) എന്നാണല്ലോ.’

ഇവിടെ ഖുര്‍ആന്‍ പ്രയോജനപ്പെടുന്നതിന് മൂന്ന് വ്യവസ്ഥകളാണ് വെച്ചത്. ഒന്ന്, ചിന്തിക്കുന്ന ഹൃദയം മറ്റൊന്ന്, ശ്രദ്ധാപൂര്‍വ്വം കേള്‍ക്കല്‍. മൂന്ന്, സാന്നിദ്ധ്യം. അബൂത്വല്‍ഹയായിരുന്നു മദീനയില്‍ ഏറ്റവും കൂടുതല്‍ ഈത്തപ്പനകളുണ്ടായിരുന്നയാള്‍. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടതാകട്ടെ പള്ളിക്കഭിമുഖമായി നില്‍ക്കുന്ന ബൈറുഹാ എന്ന തോട്ടവും. നബി തിരുമേനി ആ തോട്ടത്തില്‍ പ്രവേശിക്കുകയും അതിലെ ശുദ്ധജലം പാനം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ ഖുര്‍ആനിലെ ആലുഇംറാന്‍ സൂറയിലെ 92 സൂക്തം അവതരിച്ചപ്പോള്‍ അബൂത്വല്‍ഹ നബിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരെ, അത്യുന്നതനായ അല്ലാഹു അവതരിപ്പിച്ചത് നോക്കൂ: ‘ഏറ്റവും പ്രിയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നന്നായറിയുന്നവനാണ് അല്ലാഹു.’ എനിക്കാവട്ടെ, ഏറ്റവും പ്രിയപ്പെട്ടത് ബൈറുഹാ തോട്ടമാണ്. അത് ഞാനിതാ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ദാനം ചെയ്യുകയാണ്. താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്താലും. പ്രവാചകന്‍ പറഞ്ഞു: ‘ഹോ, വളരെ ലാഭകരമായ കച്ചവടം തന്നെ, അത് വളരെ ലാഭകരമായ കച്ചവടം തന്നെ. നീ പറഞ്ഞതെല്ലാം ഞാന്‍ കേട്ടിരിക്കുന്നു. നീ അത് നിന്റെ അടുത്ത ബന്ധുക്കള്‍ക്കു വീതിച്ചു നല്‍കുക.’ അബൂത്വല്‍ഹ പറഞ്ഞു: ‘അങ്ങനെ ചെയ്യാം പ്രവാചകരെ. ‘അങ്ങനെ അദ്ദേഹമത് തന്റെ പിതൃസഹോദരന്മാര്‍ക്കിടയിലും, അടുത്ത ബന്ധുക്കള്‍ക്കിടയിലുമായി വിതരണം ചെയ്തു. (ബുഖാരി, മുസ്‌ലിം)

ഇതാണ് ഖുര്‍ആന്‍. അതിന്റെ വശ്യത അത് ആളുകളെ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്നതാണ്. എന്നല്ല, മാതൃകയില്ലാത്ത ഉദാത്തമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ സ്വാധീനത്തില്‍ രൂപപ്പെടുന്നു. കഠിന ഹൃദയങ്ങളെ തരളിതമാക്കുന്നു. ശത്രുക്കളെ മിത്രങ്ങളാക്കുന്നു. ശത്രു മനസ്സുകളില്‍ പോലും മതിപ്പുളവാക്കുന്നു. നീതിയുടെ ആള്‍രൂപങ്ങള്‍ ഉയിരെടുക്കുന്നു. പക്ഷെ അതിന്റെ പാരായണത്തിന് ജീവന്‍ വേണമെന്ന് മാത്രം. ‘അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?'(സൂറഃ മുഹമ്മദ്: 24) എന്ന ചോദ്യം മരിച്ച് പിരിഞ്ഞ മക്കാ മുശ്‌രിക്കുകളോടോ ആധുനിക കാലത്തെ നിഷേധികളോടോ മാത്രമല്ലെന്നും നമ്മോടു കൂടിയുള്ളതാണെന്നും ബോധ്യപ്പെടണമെന്ന് മാത്രം.

ഖുര്‍ആനും റമദാനും

നമുക്കനുവദനീയമായ സുപ്രധാനകാര്യങ്ങള്‍ പകലില്‍ വിലക്കപ്പെടുന്ന അവസരമാണ് റമദാന്‍. ആ വിലക്കുകള്‍ ഒത്തിരി പ്രയാസത്തോടെയാണ് നാം പാലിച്ചുപോരുന്നത്. തൊട്ടുമുമ്പുള്ള പതിനൊന്ന് മാസങ്ങളില്‍ നമ്മുടെ ആത്മാവിനുള്ള ഭക്ഷണത്തേക്കാള്‍ ശരീരത്തിനുള്ള പോഷണത്തിനാണ് പ്രാധാന്യം കല്‍പിച്ചിരുന്നത്. ഒരു വേള ആഘട്ടത്തില്‍ അല്ലാഹു വിലക്കിയവയില്‍നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിച്ചില്ല. ചെയ്യണമെന്ന് കല്‍പിച്ചവ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഖുര്‍ആന്‍ പഠിക്കണമെന്നും അതെപ്പറ്റി ചിന്തിക്കണമെന്നും ആഹ്വാനമുണ്ടായിട്ടും അതില്‍ ശ്രദ്ധപതിപ്പിച്ചില്ല. അല്ലാഹുവോട് സഹായം ചോദിക്കാതെ അവനെ അവഗണിച്ച് താന്തോന്നിയായി നടന്നു.

എന്നാല്‍ ശരീരപോഷണം കുറച്ച് ആത്മീയപോഷണം നടത്തേണ്ട മാസമാണ് റമദാന്‍ എന്ന് അല്ലാഹുപറയുന്നു. അത് നമ്മുടെ ഹൃദയത്തിന് ആയുസ്സ് നല്‍കുകയും ആതമീയോത്കര്‍ഷ സാധ്യമാക്കുകയുംചെയ്യും. നമ്മുടെ പോരായ്മകളും ദൗര്‍ബല്യങ്ങളും ഈ മാസത്തിലാണ് തുറന്നുകാട്ടപ്പെടുന്നത്. അതിനാല്‍ അല്ലാഹുവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ മാസത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ശരീരകാമനകളെയല്ല, ആത്മീയവളര്‍ച്ചയെയാണ് മനുഷ്യന്‍ ലക്ഷ്യമാക്കേണ്ടതെന്നാണ് വ്രതം നമ്മെ ബോധ്യപ്പെടുത്തുന്നത്. അതിനായി ഹൃദയാന്തരാളങ്ങള്‍ ഭൗതികമോഹങ്ങളില്‍നിന്ന് ശൂന്യമാക്കിയിടുകയും പകരം ഖുര്‍ആന്റെ പ്രകാശംകൊണ്ട് നിറക്കുകയും വേണം.

തറാവീഹ് നമസ്‌കാരത്തില്‍ ദീര്‍ഘനേരം നിന്ന് ഖുര്‍ആന്‍ പാരായണം നടത്തിയും ശ്രവിച്ചും നാം രാത്രികളെ സജീവമാക്കുന്നത് ആത്മാവിന് അനുഭൂതിപകര്‍ന്നുനല്‍കാനാണ്. വ്രതനാളുകളിലെ അവസാനപത്തുകള്‍ ലൈലത്തുല്‍ഖദ്ര്‍ പ്രതീക്ഷിക്കുന്നത്, ഖുര്‍ആന്‍ വായന അധികരിപ്പിക്കുന്നത് എല്ലാംതന്നെ ആത്മീയമായ വളര്‍ച്ചയെ ലാക്കാക്കിയാണ്. അല്ലാഹു പറയുന്നു:’ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്.'(അല്‍ബഖറ 185)

ഈ സൂക്തത്തില്‍ വ്രതത്തെക്കുറിച്ചല്ല ആദ്യപരാമര്‍ശമുള്ളതെന്നത് ശ്രദ്ധേയമാണ്. റമദാന്‍ എന്നുകേള്‍ക്കുമ്പോള്‍ പകലിലെ പട്ടിണിയാണ് ഏതൊരാളുടെയും മനസ്സില്‍ കടന്നുവരിക. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? ഖുര്‍ആന്നെ ലോകം ശ്രവിക്കുകയും ആകാംക്ഷയോടെ പഠിക്കുകയും ചര്‍ച്ചചെയ്യുകയും അത് സ്വഭാവപെരുമാറ്റമര്യാദകളിലും പരസ്പരവ്യവഹാരങ്ങളില്‍ കൊണ്ടുവരികയും ചെയ്യേണ്ട കാമ്പയിന് കാലഘട്ടമായാണ് മനസ്സിലാക്കേണ്ടത്.

റമദാനിന്റെ ലക്ഷ്യം തഖ്‌വയാണ്. എന്നാല്‍ ഖുര്‍ആനില്ലായിരുന്നുവെങ്കില്‍ നമുക്ക് തഖ്‌വ ആര്‍ജിക്കാന്‍ കഴിയുമായിരുന്നോ? അതിനാല്‍ ഖുര്‍ആനുമായി ബന്ധമുണ്ടാക്കാന്‍ മനുഷ്യനെ സഹായിക്കുന്ന ഉപാധിയായാണ് വ്രതം കടന്നുവന്നത്. അത് എല്ലാവിധ ജീവിതവ്യവഹാരങ്ങളില്‍നിന്നും ആര്‍ത്തിപിടിച്ച നെട്ടോട്ടങ്ങളില്‍നിന്നും തിരക്കുകളില്‍നിന്നും മനുഷ്യനെ വിമോചിപ്പിച്ച് ഉന്നതമായ ലക്ഷ്യം കണ്ടെത്താനുള്ള ആഗ്രഹം ഹൃദയത്തില്‍ ഉളവാക്കുന്നു. അതിലൂടെ മനസ്സിനെ ഖുര്‍ആനിലേക്കടുപ്പിക്കുന്നു. ഗുഹാവാസികളായ ചെറുപ്പക്കാരുടെ സംഭവം ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെ:’ഞങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ നാഥനാണ്. അവനെവിട്ട് മറ്റൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അന്യായം പറഞ്ഞവരായിത്തീരും” എന്ന് അവര്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചപ്പോള്‍ നാം അവരുടെ മനസ്സുകള്‍ക്ക് കരുത്തേകി'(അല്‍കഹ്ഫ് 14).

ഗുഹാവാസികളായ ചെറുപ്പക്കാര്‍ അല്ലാഹുവിലേക്കടുക്കാന്‍ ദുര്‍വൃത്തരും അക്രമികളുമായ ജനതയില്‍നിന്ന് മാറി ഗുഹയില്‍ അഭയംതേടി. അവര്‍ അതിന് സജ്ജരായപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ വിശ്വാസത്താല്‍ ദൃഢീകരിച്ചു. അതായത്, അല്ലാഹുവിനോടുള്ള തങ്ങളുടെ ഇഷ്ടത്തെയും പ്രതിബദ്ധതയെയും സാക്ഷ്യപ്പെടുത്താന്‍ പ്രവര്‍ത്തനം ആവശ്യമാണ്. ഖുര്‍ആനോടുള്ള സ്‌നേഹപ്രകടനവും അതിനെ വായിക്കാനും പഠിക്കാനും ജീവിതത്തില്‍ നടപ്പിലാക്കാനുമുള്ള ഉത്സാഹവും അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണ് . അത്തരം വ്യക്തികളെ അല്ലാഹു സന്‍മാര്‍ഗംനല്‍കി അനുഗ്രഹിക്കും. അതിനാല്‍ വിശ്വാസി കൂടുതല്‍ ആത്മസംസ്‌കരണത്തിനും തെറ്റുകളെത്തൊട്ട് ഖേദിക്കുന്നതിനും മനസ്സുതുറക്കേണ്ടതുണ്ട്.

‘റമദാനില്‍ ഈമാനോടെയും അല്ലാഹുവിന്റെ പ്രതിഫലമുദ്ദേശിച്ചും നോമ്പനുഷ്ഠിക്കുന്നവന്റെ മുന്‍കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ പൊറുക്കപ്പെടും'(അഹ്മദ്)

ചുരുക്കത്തില്‍ ഇത് ഖുര്‍ആന്റെ മാസമാണ്. അതായത് ഈ മാസത്തിന് പ്രത്യേകപരിഗണന നല്‍കേണ്ടതുണ്ട്. ഇനിയുള്ള പതിനൊന്നുമാസം ആ ഖുര്‍ആനുമായുള്ള ബന്ധവും അതിനോടുള്ള ആത്മാര്‍ഥതയും എത്രമാത്രം ശക്തമായിരിക്കും എന്നത് റമദാനില്‍ നാം കൈക്കൊള്ളുന്ന സമീപനത്തെ ആശ്രയിച്ചാണിരിക്കുക.

ഖുര്‍ആന്‍ അധ്യായങ്ങളുടെ നാമം

അല്ലാഹു ലോകജനതയ്ക്കായി ഇറക്കിയ സത്യസന്ദേശമാണ് ഖുര്‍ആന്‍. ജിബ് രീല്‍ എന്ന മലക്കുവഴി മുഹമ്മദ് നബിക്ക് കൈമാറിയാണ് അത് മനുഷ്യസമൂഹത്തിന് ലഭിച്ചത്. ഘട്ടംഘട്ടമായി നീണ്ട 23 വര്‍ഷക്കാലയളവില്‍ അതിന്റെ അവതരണം പൂര്‍ത്തിയായി. അതിന്റെ ഉള്ളടക്കം നൂറ്റിപ്പതിനാല് അധ്യായങ്ങളായി നല്‍കപ്പെട്ടിരിക്കുന്നു. ആ അധ്യായങ്ങള്‍ക്കുള്ള പേരുകള്‍ ആരാണ് നല്‍കിയതെന്ന സംശയം ഒരു വേള അതിന്റെ വായനക്കാര്‍ക്കുണ്ടാകാം. ജിബ്‌രീല്‍ പാരായണംചെയ്ത് കേള്‍പ്പിച്ചപ്പോള്‍ തന്നെ അതിന്റെ നാമകരണവും അറിയിച്ചിരുന്നോ അതല്ല പ്രവാചകന്‍ തന്റെ യുക്തിയനുസരിച്ച് അവയ്ക്ക് നാമകരണംചെയ്യുകയായിരുന്നുവോ എന്നാണ് പലരുടെയും സംശയം.

എന്നാല്‍ അല്ലാഹു നിര്‍ദ്ദേശിച്ച നാമങ്ങള്‍ ജിബ്‌രീല്‍ (അ) പ്രവാചകന് അറിയിച്ചുകൊടുക്കുകയായിരുന്നു എന്നാണ് വിഖ്യാതപണ്ഡിതനായ ഇമാം സുയൂത്വി തന്റെ ഗ്രന്ഥമായ ‘അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍’ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഫത്‌വാ കൗണ്‍സിലിന്റെ അഭിപ്രായമിതാണ്: പ്രവാചകന്‍ നബി(സ)യുടെ കാലത്തുതന്നെ ഖുര്‍ആനികഅധ്യായങ്ങളുടെ പേരുകള്‍ അറിയപ്പെട്ടിരുന്നു. അത് എല്ലാവര്‍ക്കും അറിയാമായിരുന്നു. ‘നവ്വാസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ഖുര്‍ആനും ഇഹത്തില്‍ അതനുസരിച്ച് ജീവിതം നയിച്ച അഹ്‌ലുല്‍ ഖുര്‍ആനും അന്ത്യദിനത്തില്‍ കൊണ്ടുവരപ്പെടും. അവയില്‍ നിന്ന് ബഖറ സൂക്തവും ആലുഇംറാന്‍ സൂക്തവും അതനുസരിച്ച് പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടി വാദിക്കുന്നതാണ്. (മുസ്‌ലിം) നവ്വാസ് തുടര്‍ന്നുപറയുന്നു. ‘നബിതിരുമേനി അവയെ മൂന്നുസംഗതികളോട് ഉപമിച്ചത് പിന്നീട് ഞാനൊരിക്കലും മറന്നിട്ടില്ല. രണ്ടുമേഘങ്ങള്‍ പോലെ,രണ്ട് മേലാപ്പുകള്‍ക്കിടയില്‍ തെളിഞ്ഞപ്രകാശമെന്നപോലെ, ഖുര്‍ആന്‍ ഓതിയപക്ഷികളോട് മറ്റുള്ള പക്ഷികള്‍ സഹായാഭ്യര്‍ഥന നടത്തുംപോലെ'(മുസ്‌ലിം)

അബൂഹുറൈറ(റ) ല്‍നിന്ന്. നബിതിരുമേനി (സ) പറഞ്ഞു:’നിങ്ങള്‍ നിങ്ങളുടെ വീടുകളെ ശ്മശാനമാക്കരുത്. സൂറഃ അല്‍ബഖറ പാരായണംചെയ്യുന്ന വീടുകളില്‍നിന്ന് പിശാച് ഓടിയകലുന്നതാണ്.'(മുസ്‌ലിം)

നബി തിരുമേനി(സ) പറഞ്ഞതായി ഹുദൈഫ (റ)റിപോര്‍ട്ടുചെയ്യുന്നു: ‘ഞാന്‍ ഒരിക്കല്‍ തിരുമേനിയോടൊപ്പം നിന്നുനമസ്‌കരിക്കുകയായിരുന്നു. അദ്ദേഹം അല്‍ബഖറ ഓതി നമസ്‌കാരം തുടങ്ങി. നൂറു ആയത്ത് കഴിഞ്ഞാല്‍ അദ്ദേഹം റുകൂഇലേക്ക് പോകും എന്നുഞാന്‍ കരുതി. അദ്ദേഹം തുടര്‍ന്നുമോതി. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഒരു റക്അത്തില്‍ അധ്യായം മുഴുവന്‍ ഓതുമെന്ന്. എന്നാല്‍ റുകൂഇലേക്ക് പോകാതെ തിരുമേനി ആലുഇംറാനും നിസാഉം തുടര്‍ന്ന് ഓതുകയായിരുന്നു.’

കയ്യില്‍ ഒന്നുമില്ലാത്ത നിസ്വനായ ഒരു മനുഷ്യന്‍ വിവാഹംകഴിക്കാന്‍ ആഗ്രഹംപ്രകടിപ്പിച്ച് നബിതിരുമേനിയുടെ അടുക്കല്‍ വന്ന സംഭവം ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിക്കുന്നുണ്ട്. തിരുമേനി(സ) ചോദിച്ച്ു: ‘നിനക്ക് ഖുര്‍ആനില്‍നിന്ന് ഏതെങ്കിലും ഭാഗം പാരായണംചെയ്യാന്‍ കഴിയുമോ?’ തനിക്ക് ഇന്നയിന്ന അധ്യായങ്ങള്‍ അറിയാമെന്ന് അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍(സ)ചോദിച്ചു:’അവ നിനക്ക് ഹൃദിസ്ഥമാണോ’? അതെയെന്ന് അയാള്‍ പ്രതിവചിച്ചു. ഇതുകേട്ടപ്പോള്‍ നബിതിരുമേനി ആ മനുഷ്യനോട് പറഞ്ഞു:’പോകൂ. താങ്കള്‍ മനഃപാഠമാക്കിയ ആ ഖുര്‍ആന്‍ അധ്യായങ്ങള്‍ മഹ്‌റായി സ്വീകരിച്ച് അവളെ വിവാഹംചെയ്തുതന്നിരിക്കുന്നു.’

കൂടാതെ, അബ്ദുല്ലാഹിബ്‌നുമസ്ഊദ് (റ)പറയുന്നു:’സൂറഅല്‍ഇസ്‌റാഅ്, അല്‍കഹ്ഫ്, മര്‍യം, അല്‍അന്‍ബിയാഅ് എന്നിവയാണ് ഞാന്‍ ആദ്യമായി പഠിച്ച ഖുര്‍ആന്‍ അധ്യായങ്ങളും ഞാന്‍ നേടിയ അമൂല്യസമ്പത്തും.’

ചുരുക്കത്തില്‍, നബി(സ) ഖുര്‍ആന്‍ അധ്യായങ്ങള്‍ക്ക് നാമകരണവും അതിന്റെ സ്ഥാനവും നിര്‍ണയിച്ചത് തനിക്കുലഭിച്ച വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മനസ്സിലാക്കാം.

വിശുദ്ധ ഖുര്‍ആന്‍.

സ്രഷ്ടാവും ജഗന്നിയന്താവുമായ ഏകദൈവത്തില്‍ നിന്നു പ്രവാചകനായ മുഹമ്മദ് നബി മുഖേന മനുഷ്യനു നല്‍കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.
ഖുര്‍ആനില്‍ 114 അധ്യായങ്ങളും 6236 വചനങ്ങളുമുണ്‍ണ്ട്. മക്കയിലും മദീനയിലുമായി അവതരിച്ചു.
അതിനാല്‍ അധ്യായങ്ങളെ ‘മക്കീ’ എന്നും ‘മദനീ’ എന്നും പറയുന്നു. ആദ്യത്തെ ഏതാനും വെളിപാടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി മിക്കവയും ഏതെങ്കിലും ഒരു സന്ദര്‍ഭവുമായി ബന്ധപ്പെട്ട് അവതരിച്ചവയാണ്. ഈ കാരണങ്ങളെ അസ്ബാബുന്നുസൂല്‍ (അവതരണകാരണങ്ങള്‍) എന്ന് പറയുന്നു. ഇവ മുഴുവനുമല്ലെങ്കിലും മിക്കതും പണ്ഡിതന്മാര്‍ക്ക് അറിയാം.വെളിപാടുകള്‍ ആദ്യം പ്രവാചകന്റെ ഓര്‍മയില്‍ ഉറച്ചു. പിന്നീട് അദ്ദേഹം സഖാക്കള്‍ക്ക് അതേപടി കൈമാറി. അവരത് ഓര്‍ക്കുകയും പിന്നീട് രേഖപ്പെടുത്തുകയും ചെയ്തു.

23 വര്‍ഷം കൊണ്ട് അല്‍പ്പാല്‍പ്പമായാണ് ഖുര്‍ആന്‍ അവതരിച്ചത്. ഓരോ വര്‍ഷവും പ്രവാചകന്‍ സൂക്തങ്ങള്‍ ക്രമീകരിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തു. വ്രതമാസ(റമദാന്‍)ത്തിലായിരുന്നു ഇത്. ജിബ്രീല്‍ വന്ന് സൂക്തങ്ങള്‍ ക്രമീകരിക്കേണ്ടണ്‍തെങ്ങനെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതുവരെ അവതരിച്ച സൂക്തങ്ങള്‍ ജിബ്രീല്‍ നിര്‍ദേശിച്ച അധ്യായക്രമത്തില്‍ പ്രവാചകന്‍ ജിബ്രീലിനെ ഓതിക്കേള്‍പ്പിച്ചു, പിന്നീട് ജനങ്ങളെയും. പ്രവാചകന്റെ ഈ മാതൃക പിന്തുടര്‍ന്ന് ലക്ഷക്കണക്കിന് മുസ്ലിംകള്‍ പതിനാലു നൂറ്റാണ്ടുകളായി ഖുര്‍ആന്‍ ഓര്‍മയില്‍നിന്ന് ആരാധനയായി പാരായണം ചെയ്തുവരുന്നു.

ഖുര്‍ആന്‍ അല്ലാഹുവിന്റെ സന്ദേശമാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ ബോധത്തോടെ അത് നിര്‍വഹിക്കുമ്പോള്‍ അവര്‍ അല്ലാഹുവുമായി ബന്ധപ്പെടുന്നു. അല്ലാഹു തങ്ങളോട് സംസാരിക്കുന്നതായും കല്‍പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുന്നു.

ഖുര്‍ആന്‍ എന്നാല്‍ വായന എന്നര്‍ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. നൂറുകോടിയിലേറെ ജനങ്ങള്‍ അത് വായിക്കുന്നു. പത്തും ഇരുപതും തവണയല്ല. നൂറും ഇരുന്നൂറും തവണ. ആയിരത്തിനാന്നൂറിലധികം വര്‍ഷങ്ങളായി ഇത് ഇടവിടാതെ തുടര്‍ന്നു വരുന്നു. ഖുര്‍ആന്‍ എത്ര തവണ വായിച്ചാലും മടുപ്പ് വരുകയില്ല. ഓരോ പാരായണവും പുതിയ പാരായണത്തിന് പ്രേരിപ്പിക്കുന്നു. അത് ഹൃദിസ്ഥമാക്കിയവര്‍ അനേകലക്ഷമത്രെ. അര്‍ഥം അറിയുന്നവരും അറിയാത്തവരും അവരിലുണ്ട്. അത് മനപ്പാഠമാക്കിയ അനേകായിരങ്ങളില്ലാത്ത കാലമുണ്ടായിട്ടില്ല.

ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത ഭാഗങ്ങളില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സാമൂഹികശാസ്ത്രം, തത്വശാസ്ത്രം, മനഃശാസ്ത്രം, കുടുംബകാര്യങ്ങള്‍, സാമ്പത്തികക്രമങ്ങള്‍, രാഷ്ട്രീയനിയമങ്ങള്‍, സദാചാരനിര്‍ദേശങ്ങള്‍, ധാര്‍മികതത്വങ്ങള്‍, സാംസ്‌കാരിക വ്യവസ്ഥകള്‍ എല്ലാം ഖുര്‍ആനിലുണ്ട്.

മാനവതയുടെ മാര്‍ഗദര്‍ശനമാണത്. അതിനാല്‍ ഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവന്‍ ആരെന്ന് അത് പറഞ്ഞുതരുന്നു. ജീവിതം എന്താണെന്നും എന്തിനെന്നും എങ്ങനെയാവണമെന്നും വിശദീകരിക്കുന്നു. മരണശേഷം വരാനുള്ളവയെപ്പറ്റി വിവരിക്കുന്നു. പരലോകത്തെപ്പറ്റി പറഞ്ഞുതരുന്നു. സ്വര്‍ഗ നരകങ്ങളെ?? പരിചയപ്പെടുത്തുന്നു.

പൂര്‍വസമൂഹങ്ങളുടെ നിരവധി ചരിത്ര സംഭവങ്ങള്‍ ഖുര്‍ആന്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ അവയുടെ കാലമേതെന്ന് പറഞ്ഞിട്ടില്ല. മനുഷ്യരാകിയുടെ ഗതകാലനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിതത്തെ ദീപ്തമാക്കുകയെന്ന ഖുര്‍ആന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ചരിത്രസംഭവങ്ങളെ കാലവുമായി ബന്ധിപ്പിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മര്‍മങ്ങളില്‍ ശ്രദ്ധ പതിയാന്‍ ആവശ്യമായ സമീപനമാണ് ഖുര്‍ആന്‍ ആദ്യാവസാനം സ്വീകരിച്ചത്.

കാലം കണ്ട ഏറ്റവും കരുത്തുറ്റ വിപ്‌ളവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്‌കൃതരും കാട്ടാളരെ നാഗരികരും പരുഷപ്രകൃതരെ പരമദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരരും കിരാതരെ സ്‌നേഹമയരുമാക്കി.

സാമൂഹിക ഉച്ചനീചത്വവും സാംസ്‌കാരികജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തികചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി.

തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്‌കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവും ലോകത്തെ പ്രശാന്തവുമാക്കി. നിസ്തുലമായ സാംസ്‌കാരിക ? നാഗരികതകള്‍ക്ക് ജന്മമേകി.

ദൈവികമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടു തന്നെ അത് നിരവധി ശാസ്ത്ര സത്യങ്ങള്‍ വെളിപ്പെടുത്തി. അവയൊന്നും അന്ന് നിലവിലുണ്ടായിരുന്ന നിഗമനങ്ങളോ സങ്കല്‍പ്പങ്ങളോ ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കാലപ്രവാഹത്തില്‍ പിഴവ് പ്രകടമാകുമായിരുന്നു. അന്നത്തെ ജനത്തിന് അജ്ഞാതമായിരുന്ന പ്രാപഞ്ചികസത്യങ്ങളും പ്രകൃതിനിയമങ്ങളുമാണ് ഖുര്‍ആന്‍ അനാവരണം ചെയ്തത്. പിന്നിട്ട പതിനാല് നൂറ്റാണ്ടുകളിലൂടെ അവയുടെ സത്യത തെളിയിക്കപ്പെട്ടു.

സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഏകഗ്രന്ഥം ഖുര്‍ആനാണ്. ഒരക്ഷരം പോലും ഒഴിയാതെ എല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് അതവകാശപ്പെടുന്നു.

അന്ധകാരം മുറ്റിയ അര്‍ധരാത്രിയില്‍ നാല്‍ക്കവലയിലെത്തി മാര്‍ഗമറിയാതെ വിഷമിക്കുന്ന യാത്രക്കാരനു മുന്നില്‍ വെളിച്ചവുമായി വന്നെത്തുന്ന വഴികാട്ടി ഉണ്ടാക്കുന്ന സന്തോഷം വിവരണാതീതമത്രെ. വിശുദ്ധ ഖുര്‍ആന്‍ അത്തരമൊരു വഴികാട്ടിയാണ്. ലോകത്ത് ഒരുപാട് പാതകളുണ്ട്. പക്ഷെ വിജയത്തിന്റെ വഴി ഏതെന്ന് വ്യക്തമല്ല. നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവും വിവേചിച്ചറിയാന്‍ ആര്‍ക്കും സ്വയം സാധ്യമല്ല. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണ്ടെത്താനാവില്ല. മനുഷ്യന്‍ ആരാണെന്നും എവിടെ നിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും മനസ്സിലാവുകയില്ല. അതിനാല്‍ അവയെല്ലാം അഭ്യസിപ്പിക്കുന്ന ഒരധ്യാപകന്‍ അനിവാര്യമാണ്. ഒട്ടും പിഴവു പറ്റാത്ത ഒരു വഴികാട്ടി. ആ മാര്‍ഗദര്‍ശകനാണ് വിശുദ്ധഖുര്‍ആന്‍. ‘ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുന്നു; തീര്‍ച്ച.” (ബനീഇസ്‌റാഈല്‍: 9)??

ഖുര്‍ആന്‍ ഒരു അത്ഭുതമാണ്

ഖുര്‍ആന്‍ – വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും വഴങ്ങാത്ത വിസ്മയം. ‘ഖുര്‍ആന്‍ ഒരു അത്ഭുതമാണ്; അത്ഭുതങ്ങളുടെ അത്ഭുതം’ റോയ്സ്റന്‍പൈകിന്റെ വാക്കുകളില്‍ ഈ നിസ്സഹായത പ്രകടമാണ്. ത്വാഹാ ഹുസൈനും അതുതന്നെയാണ് പറഞ്ഞത്- ‘ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രം’ മനുഷ്യനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവം അന്ത്യപ്രവാചകന്‍ വഴി ലോകത്തിന് നല്‍കിയ സന്ദേശമാണത്. ആശയസമ്പന്നതയിലും ഭാഷാസൌന്ദര്യത്തിലും എല്ലാ ഗ്രന്ഥങ്ങളെയും അത് അതിശയിക്കുന്നു. ദൈവം വെളിപ്പെടുത്തിയ വെള്ളിവെളിച്ചമാണത്. ഇരുട്ടിനെ കീറിമുറിച്ച് നാഗരികതകളെ തേജോമയമാക്കുന്ന പ്രകാശഗോപുരം. ദര്‍ശനവും ശാസ്ത്രവും കലയും സാഹി ത്യവും ചിന്തയും ഭാവനയും പൂത്തുലഞ്ഞ് പരിമളം പരത്തുന്ന പൂങ്കാവനം. ഖുര്‍ആന്‍ ചരിത്രമല്ല; ശാസ്ത്രമല്ല; നിയമാവലിയല്ല; കഥയല്ല; കവിതയല്ല; ഗദ്യമോ പദ്യമോ അല്ല. എന്നാല്‍ എല്ലാം ആണ് താനും! ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ക്കും വര്‍ഗീകരണത്തി നും അതീതമാണത്. ജീവിതം നിറഞ്ഞ് കിടക്കുകയും ജീവിതത്തിലേക്ക് പരന്നൊഴുകുകയും ചെയ്യുന്ന മഹാസാഗരം. ഉള്ളം സ്നേ ഹം കൊണ്ട് തുടിക്കുകയും വാക്കുകള്‍ കാരുണ്യം കൊണ്ട് പ്രകാശിക്കുകയും ചെയ്യുന്ന ദൈവ വചനങ്ങള്‍. ശാസനങ്ങളും ശുഭവാര്‍ത്തകളുമുണ്ടതില്‍; സാന്ത്വനങ്ങളും താക്കീതുകളുമുണ്ട്. കാര്‍ലൈല്‍ പറഞ്ഞതുപോലെ എല്ലാം ആത്മാര്‍ഥത മുറ്റിയത്. ചിലപ്പോള്‍ ശാന്തം; ചിലപ്പോള്‍ രുദ്രം. എന്നാല്‍ എപ്പോഴും പ്രൌഢോജ്ജ്വലം. ഹൃദയത്തിന്റെ ആഴിയിലേക്ക് കുത്തിയൊഴുകുന്ന ദിവ്യ സംഗീതമാണത്; തലച്ചോറിന്റെ കൊടുമുടിയിലേക്ക് കുതിച്ചുയരുന്ന ദിവ്യചിന്ത. വായിക്കുമ്പോള്‍ മനസ്സ് കാരുണ്യത്തിന്റെ പേമാരിയില്‍ കുതിരുകയും മസ്തിഷ്കം സൂര്യതേജസ്സ് പോലെ ജ്വലിക്കുകയും ചെയ്യുന്ന അനുഭൂതി. ‘ചിന്തിക്കുന്നില്ലേ നിങ്ങള്‍’? ഖുര്‍ആന്റെ ഒരു ചോദ്യം മതി ആയിരം വര്‍ഷത്തെ പഠന ഗവേഷണങ്ങള്‍ക്ക്. ഇങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍; ഉപമകള്‍; ദൃഷ്ടാന്തങ്ങള്‍; സംഭവവിവരണങ്ങള്‍. സപ്തസാഗരങ്ങള്‍ മഷിയായുപയോഗിച്ചാലും തീരില്ല ദൈവവചനങ്ങളുടെ അപഗ്രഥനം. ഭാവനയില്‍ നിന്ന് ഭാവനയിലേക്കും ചിന്തയില്‍ നിന്ന് ചിന്തയിലേക്കും അത് കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കും. അറിവിന്റെ മഹാ പ്രപഞ്ചമാണ് ഖുര്‍ആനില്‍ ഇതള്‍ വിരിയുന്നത്. ജീവിതത്തിലെ നിഗൂഢതകളെല്ലാം ഖുര്‍ആന്റെ ദിവ്യവെളിച്ചത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. ജീവിതം, മരണം; സുഖം, ദുഃഖം; – എല്ലാറ്റിന്റെയും അകപ്പൊരുള്‍ ഖുര്‍ആനിലുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന അതിഭൌതിക ജ്ഞാനമുണ്ടതില്‍. രോഗിക്ക് സാന്ത്വനവും അശാന്തന് സമാധാനവും അക്രമിക്ക് താക്കീതും സുകൃ തവാന് സുവിശേഷവുമാണത്. വിശ്വ സാഹോദര്യത്തിന്റെ ന്യായപ്രമാണവും വിമോചനത്തിന്റെ നേര്‍വഴിയുമാണത്. സംശയങ്ങളേതുമില്ലാത്ത മാര്‍ഗദര്‍ശന മാണത്; മുസ്ലിംകള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ജീവിതത്തിന്റെ സര്‍വ വേദികളിലും അത് വെളിച്ചം വിതറുന്നു. കച്ചവടം, കൃഷി, രാഷ്ട്രീയം, നീതിന്യായം, കല, ശാസ്ത്രം, വിനോദം – ഖുര്‍ആന്റെ വെളിച്ചം വീഴാത്ത ഒരിടവുമില്ല. വ്യക്തി, കുടുംബം, രാഷ്ട്രം, ലോകം- ഒന്നും ഒഴിവാക്കപ്പെടുന്നില്ല. മഞ്ഞുതുള്ളിയുടെ വിശുദ്ധിയും റോസാപൂവിന്റെ സൌന്ദര്യവുമുള്ള ലളിതമായ ഭാഷയില്‍ ഖുര്‍ആന്‍ കൈകാര്യംചെയ്യുന്ന വിഷയങ്ങള്‍ നിരവധി- ദൈവം, പ്രപഞ്ചം, മനുഷ്യന്‍, സമത്വം, സാഹോദര്യം, നീതി, യുദ്ധം, സമാധാനം, സ്നേഹം, കാരുണ്യം – മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അഗതികള്‍, അനാഥര്‍, ജന്തുക്കള്‍, സസ്യങ്ങള്‍ മുതല്‍ ജീവിതം, മരണം, മരണാനന്തരജീവിതം, സ്വര്‍ഗം, നരകം വരെ നീളുന്നു അതിന്റെ ഉള്ളടക്കം. ഇതാണ് ഗ്രന്ഥം! കൃത്യമായ ശരിയിലേക്ക് നയിക്കുന്ന വിശുദ്ധഖുര്‍ആന്‍. സംസ്കാരങ്ങളെയും നാഗരികതകളെയും പുഷ്ക്കലമാക്കി, കാലാതിവര്‍ത്തിയായി വിരാജിക്കുന്ന ദിവ്യഗ്രന്ഥം. വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍ – ഖുര്‍ആന്റെ തന്നെ ആഹ്വാനമാണിത്. വായിച്ചുനോക്കൂ ഒരു പ്രാവശ്യമെങ്കിലും. ഗെഥെ അഭിപ്രായപ്പെട്ടതുപോലെ, അത് നിങ്ങളെ ആകര്‍ഷിക്കും; അതിശയിപ്പിക്കും; അവസാനം നിങ്ങളുടെ ആദരവ് പിടിച്ചുപറ്റും. ആദ്യന്തം ഉദാത്തവും മനോഹരവുമാണത്.

‘ഖുര്‍ആന്‍ ഒരു അത്ഭുതമാണ്

ഖുര്‍ആന്‍ – വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും വഴങ്ങാത്ത വിസ്മയം. Quran Wallpapers (3); അത്ഭുതങ്ങളുടെ അത്ഭുതം’ റോയ്സ്റന്‍പൈകിന്റെ വാക്കുകളില്‍ ഈ നിസ്സഹായത പ്രകടമാണ്. ത്വാഹാ ഹുസൈനും അതുതന്നെയാണ് പറഞ്ഞത്- ‘ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രം’ മനുഷ്യനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവം അന്ത്യപ്രവാചകന്‍ വഴി ലോകത്തിന് നല്‍കിയ സന്ദേശമാണത്. ആശയസമ്പന്നതയിലും ഭാഷാസൌന്ദര്യത്തിലും എല്ലാ ഗ്രന്ഥങ്ങളെയും അത് അതിശയിക്കുന്നു. ദൈവം വെളിപ്പെടുത്തിയ വെള്ളിവെളിച്ചമാണത്. ഇരുട്ടിനെ കീറിമുറിച്ച് നാഗരികതകളെ തേജോമയമാക്കുന്ന പ്രകാശഗോപുരം. ദര്‍ശനവും ശാസ്ത്രവും കലയും സാഹി ത്യവും ചിന്തയും ഭാവനയും പൂത്തുലഞ്ഞ് പരിമളം പരത്തുന്ന പൂങ്കാവനം. ഖുര്‍ആന്‍ ചരിത്രമല്ല; ശാസ്ത്രമല്ല; നിയമാവലിയല്ല; കഥയല്ല; കവിതയല്ല; ഗദ്യമോ പദ്യമോ അല്ല. എന്നാല്‍ എല്ലാം ആണ് താനും! ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ക്കും വര്‍ഗീകരണത്തി നും അതീതമാണത്. ജീവിതം നിറഞ്ഞ് കിടക്കുകയും ജീവിതത്തിലേക്ക് പരന്നൊഴുകുകയും ചെയ്യുന്ന മഹാസാഗരം. ഉള്ളം സ്നേ ഹം കൊണ്ട് തുടിക്കുകയും വാക്കുകള്‍ കാരുണ്യം കൊണ്ട് പ്രകാശിക്കുകയും ചെയ്യുന്ന ദൈവ വചനങ്ങള്‍. ശാസനങ്ങളും ശുഭവാര്‍ത്തകളുമുണ്ടതില്‍; സാന്ത്വനങ്ങളും താക്കീതുകളുമുണ്ട്. കാര്‍ലൈല്‍ പറഞ്ഞതുപോലെ എല്ലാം ആത്മാര്‍ഥത മുറ്റിയത്. ചിലപ്പോള്‍ ശാന്തം; ചിലപ്പോള്‍ രുദ്രം. എന്നാല്‍ എപ്പോഴും പ്രൌഢോജ്ജ്വലം. ഹൃദയത്തിന്റെ ആഴിയിലേക്ക് കുത്തിയൊഴുകുന്ന ദിവ്യ സംഗീതമാണത്; തലച്ചോറിന്റെ കൊടുമുടിയിലേക്ക് കുതിച്ചുയരുന്ന ദിവ്യചിന്ത. വായിക്കുമ്പോള്‍ മനസ്സ് കാരുണ്യത്തിന്റെ പേമാരിയില്‍ കുതിരുകയും മസ്തിഷ്കം സൂര്യതേജസ്സ് പോലെ ജ്വലിക്കുകയും ചെയ്യുന്ന അനുഭൂതി. ‘ചിന്തിക്കുന്നില്ലേ നിങ്ങള്‍’? ഖുര്‍ആന്റെ ഒരു ചോദ്യം മതി ആയിരം വര്‍ഷത്തെ പഠന ഗവേഷണങ്ങള്‍ക്ക്. ഇങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍; ഉപമകള്‍; ദൃഷ്ടാന്തങ്ങള്‍; സംഭവവിവരണങ്ങള്‍. സപ്തസാഗരങ്ങള്‍ മഷിയായുപയോഗിച്ചാലും തീരില്ല ദൈവവചനങ്ങളുടെ അപഗ്രഥനം. ഭാവനയില്‍ നിന്ന് ഭാവനയിലേക്കും ചിന്തയില്‍ നിന്ന് ചിന്തയിലേക്കും അത് കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കും. അറിവിന്റെ മഹാ പ്രപഞ്ചമാണ് ഖുര്‍ആനില്‍ ഇതള്‍ വിരിയുന്നത്. ജീവിതത്തിലെ നിഗൂഢതകളെല്ലാം ഖുര്‍ആന്റെ ദിവ്യവെളിച്ചത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. ജീവിതം, മരണം; സുഖം, ദുഃഖം; – എല്ലാറ്റിന്റെയും അകപ്പൊരുള്‍ ഖുര്‍ആനിലുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന അതിഭൌതിക ജ്ഞാനമുണ്ടതില്‍. രോഗിക്ക് സാന്ത്വനവും അശാന്തന് സമാധാനവും അക്രമിക്ക് താക്കീതും സുകൃ തവാന് സുവിശേഷവുമാണത്. വിശ്വ സാഹോദര്യത്തിന്റെ ന്യായപ്രമാണവും വിമോചനത്തിന്റെ നേര്‍വഴിയുമാണത്. സംശയങ്ങളേതുമില്ലാത്ത മാര്‍ഗദര്‍ശന മാണത്; മുസ്ലിംകള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ജീവിതത്തിന്റെ സര്‍വ വേദികളിലും അത് വെളിച്ചം വിതറുന്നു. കച്ചവടം, കൃഷി, രാഷ്ട്രീയം, നീതിന്യായം, കല, ശാസ്ത്രം, വിനോദം – ഖുര്‍ആന്റെ വെളിച്ചം വീഴാത്ത ഒരിടവുമില്ല. വ്യക്തി, കുടുംബം, രാഷ്ട്രം, ലോകം- ഒന്നും ഒഴിവാക്കപ്പെടുന്നില്ല. മഞ്ഞുതുള്ളിയുടെ വിശുദ്ധിയും റോസാപൂവിന്റെ സൌന്ദര്യവുമുള്ള ലളിതമായ ഭാഷയില്‍ ഖുര്‍ആന്‍ കൈകാര്യംചെയ്യുന്ന വിഷയങ്ങള്‍ നിരവധി- ദൈവം, പ്രപഞ്ചം, മനുഷ്യന്‍, സമത്വം, സാഹോദര്യം, നീതി, യുദ്ധം, സമാധാനം, സ്നേഹം, കാരുണ്യം – മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അഗതികള്‍, അനാഥര്‍, ജന്തുക്കള്‍, സസ്യങ്ങള്‍ മുതല്‍ ജീവിതം, മരണം, മരണാനന്തരജീവിതം, സ്വര്‍ഗം, നരകം വരെ നീളുന്നു അതിന്റെ ഉള്ളടക്കം. ഇതാണ് ഗ്രന്ഥം! കൃത്യമായ ശരിയിലേക്ക് നയിക്കുന്ന വിശുദ്ധഖുര്‍ആന്‍. സംസ്കാരങ്ങളെയും നാഗരികതകളെയും പുഷ്ക്കലമാക്കി, കാലാതിവര്‍ത്തിയായി വിരാജിക്കുന്ന ദിവ്യഗ്രന്ഥം. വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍ – ഖുര്‍ആന്റെ തന്നെ ആഹ്വാനമാണിത്. വായിച്ചുനോക്കൂ ഒരു പ്രാവശ്യമെങ്കിലും. ഗെഥെ അഭിപ്രായപ്പെട്ടതുപോലെ, അത് നിങ്ങളെ ആകര്‍ഷിക്കും; അതിശയിപ്പിക്കും; അവസാനം നിങ്ങളുടെ ആദരവ് പിടിച്ചുപറ്റും. ആദ്യന്തം ഉദാത്തവും മനോഹരവുമാണത്.