Category Archives: ചിന്ത

ചിന്ത

ഇസ്രായേല്‍ ചങ്ങാത്തം നമ്മെ ഇവിടെ എത്തിക്കും?

ഭീകരവാദം ഔദ്യോഗികമായി അംഗീകരിച്ച ലോകത്തെ ചട്ടമ്പി രാഷ്ട്രമാണ് ഇസ്രായേല്‍. ബ്രിട്ടന്‍ അമേരിക്കന്‍ അച്ചുതണ്ട് യു.എന്നിനെ മറയാക്കി ഫലസ്തീനികളെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിച്ച പിറവി തന്നെ അനീതിയുടെ ജീര്‍ണതയില്‍ മുളച്ച പിതൃശൂന്യരാഷ്ട്രമാണ് ഇസ്രായേല്‍. മിഡിലീസ്റ്റിന്റെ ‘കറുത്ത സ്വര്‍ണം’ ഊറ്റിയെടുത്ത് കൊഴുക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് മേഖലയില്‍ ഇങ്ങനെ ഒരു തെമ്മാടി രാജ്യം അനിവാര്യമായിരുന്നു.

പ്രസിദ്ധ ശാസ്ത്രജ്ഞനും ജൂതനും കൂടിയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഫ്രഞ്ച്കമ്യൂണിസ്റ്റ് ബുദ്ധിജീവിയായിരുന്ന റജാരോഡി, വിഖ്യാത സാഹിത്യ പ്രതിഭകളായ ഓര്‍ഹാന്‍ പാമുക്ക്, ഗുന്തര്‍ഗ്രാസ്, എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ എഡ്വേര്‍ഡ് സഈദ്, ആഗോള രംഗത്തെ അതികായരായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ജമാല്‍ അബ്ദുന്നാസിര്‍, മാര്‍ഷല്‍ ടീറ്റോ… ആരാണ് ഇസ്രായേലിനെയും അവരുടെ കൊടുംവംശീയതയെയും വര്‍ഗീയതയെയും തള്ളിപ്പറയാതിരുന്നിട്ടുള്ളത്?

പര്‍വ്വതീകരിക്കപ്പെടുന്ന ‘ഹോളോകോസ്റ്റ്’ പോലും അരങ്ങേറിയത് മുസ്‌ലിം രാഷ്ട്രങ്ങളിലായിരുന്നില്ല, യൂറോപ്പിലായിരുന്നു. (ഇസ്‌ലാമിക ഭരണവ്യവസ്ഥിതി നിലനിന്നിടങ്ങളിലെല്ലാം ജൂതന്യൂനപക്ഷങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെട്ടതായാണ് ചരിത്രം) പക്ഷെ എന്നിട്ടും യൂറോപ്പ് ജൂതന് ഭൂമി നല്‍കിയില്ല. ആ പാപഭാരവും മററുള്ളവരുടെ പിരടിയില്‍ വെച്ചുകെട്ടി.

ഫലസ്തീനില്‍ കടന്നു കയറി ആയിരങ്ങളെ കൂട്ടക്കൊല ചെയ്തു. പതിനായിരങ്ങളെ അഭയാര്‍ത്ഥികളാക്കി. അവരുടെ വീടും ഭൂമിയും സമ്പത്തും കവര്‍ന്നു. തീര്‍ന്നില്ല, ജോര്‍ദ്ദാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ അയല്‍ രാഷ്ട്രങ്ങളെ കൂടി അക്രമിച്ചു. അവരുടെ ഭൂമി കൂടി ഈ അധിനിവേശ രാഷ്ട്രം സ്വന്തത്തോട് കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം നോക്കുകുത്തിയായ യു.എന്‍ ആകപ്പാടെ ചെയ്തത് ഈ ആഗോള ചട്ടമ്പിയെ ‘താക്കീത് ‘ ചെയ്യുന്ന കുറേ പ്രമേയങ്ങള്‍ പാസാക്കലായിരുന്നു. പക്ഷെ അതൊന്നും തെല്ലും മുഖവിലക്കെടുക്കാതെ സയണിസ്റ്റ് ഭീകര രാഷ്ട്രം ചവറ്റുകൊട്ടയില്‍ എറിഞ്ഞു.

ദേര്‍യാസീന്‍, സബ്‌റ-ശത്തീല പോലുള്ള കൊടുംഭീകര കൂട്ടകുരുതികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയ ഇസ്രായേലിനെ തുടക്കം മുതലേ നമ്മുടെ രാഷ്ട്രം അതിശക്തമായി എതിര്‍ത്തിരുന്നു. സ്വന്തം പാസ്‌പോര്‍ട്ടുകളില്‍ പോലും ഇസ്രായേലിനെ ബഹിഷ്‌കരിക്കല്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു ഇന്ത്യ. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വരെ ഈ മൂല്യനിഷ്ഠമായ ഈ പാരമ്പര്യത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. പക്ഷെ തുടര്‍ന്നു വന്ന ചില ഭരണാധികാരികള്‍ ഒളിഞ്ഞും തെളിഞ്ഞും ജൂത ഭീകരരാഷ്ട്രത്തെചേര്‍ത്തു പിടിച്ചു. കഴിഞ്ഞ എന്‍.ഡി.യെ സര്‍ക്കാറാവട്ടെ നിരവധി കരാറുകളിലൂടെ ഇസ്രായേലിന് മാന്യത നല്‍കി. ഇന്ത്യയിലേക്ക് യഥേഷ്ടം കടന്നു വരാന്‍ അവര്‍ക്ക് വാതില്‍ തുറന്നിട്ടു. മൊസാദ് എന്ന കൊടുംഭീകര ജൂത ചാരസംഘത്തിനു പോലും അഹിംസയുടെ സ്വന്തം നാട്ടില്‍ വിഹരിക്കാനായി. (യഥാര്‍ത്ഥത്തില്‍ മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റ് ആ ക്രമണം, വിവിധ സ്‌ഫോടനങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തുടങ്ങിയവയിലെല്ലാം ഇസ്രായേലിനുള്ള റോള്‍ ഇന്ന് പരസ്യമായ രഹസ്യമാണ്. അതെ കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഭാഷയില്‍ ലഭ്യമാണ്.)

അമേരിക്കക്ക് നിരങ്ങി നീങ്ങാന്‍ തക്ക ലോകത്തെ പാകപ്പെടുത്തിയെടുക്കുന്നതിലും തിരിച്ചും ജൂത രാഷ്ട്രം വഹിക്കുന്ന പങ്ക് ആര്‍ക്കും അജ്ഞാതമല്ല. ഖേദകരമെന്നു പറയട്ടെ, ആ കൊടുംഭീകരരാഷ്ട്രത്തെയാണ് ഇപ്പോള്‍ നരേന്ദ്ര മോദി പരസ്യമായിത്തന്നെ കെട്ടിപ്പണര്‍ന്നിരിക്കുന്നത്. നമ്മുടെ പരമ്പരാഗത മിത്രങ്ങളായ ഫലസ്തീന്‍ മണ്ണിലേക്ക് മോദി തിരിഞ്ഞു നോക്കിയില്ലായെന്നതും നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് ചരിത്രത്തിന്റെ അനിവാര്യതയാകാം. സയണിസവും സംഘ് ഫാഷിസവും ലക്ഷ്യം വെക്കുന്ന കൊലയാളി രാഷ്ടീയത്തിന്റെ വൃത്തികെട്ട പൂര്‍ണിമ.

നാസിസത്തിന്റെയും ഫാഷിസത്തിന്റെയും ഏകാധിപതികള്‍ തീര്‍ത്ത കത്തിമുനകളില്‍ ലോകം രക്തം വാര്‍ത്ത ഇന്നലെകള്‍ ധാരാളം കഴിഞ്ഞു പോയിട്ടുണ്ടല്ലോ.
ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി, ബെന്യമിന്‍ നെതന്യാഹു അച്ചുതണ്ട് മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശം തീര്‍ത്തും ഏകധ്രുവ ലോകത്തിന്റേതാണ്. അധിനിവേശത്തിന്റെയും സ്‌റ്റേറ്റ് ഭീകരവാദത്തിന്റേതുമാണ്. ഇതാവട്ടെ മഹത്തായ നമ്മുടെ നാട് പുലര്‍ത്തിപ്പോന്ന ജനാധിപത്യ, മതേതര, ചേരിചേരാ നയങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്.

പരിണാമവാദം

പരിണാമം

ഖണ്ഡിതമായി തെളിയി ക്കപ്പെട്ട ശാസ്ത്ര സത്യങ്ങ ള്‍ക്ക് വിരുദ്ധ മായതൊ ന്നും ഇസ്ലാമിലില്ലെന്നത് തീര്‍ത്തും ശരിയാണ്. എന്നാല്‍, ശാസ്ത്രനിഗമന ങ്ങള്‍ക്കോ ചരിത്രപരമായ അനുമാനങ്ങള്‍ക്കോ ഇതു ബാധകമല്ല. പരിണാമവാദം ശാസ്ത്രീ യമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്. പരിണാമം രണ്ടിനമാണെന്ന് ജീവശാ സ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങ ളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. മനുഷ്യരില്‍ നീണ്ടവരും കുറിയവരും വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍ ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന സൂക്ഷ്മപരിണാമത്തെ ഇസ്ലാം എതിര്‍ക്കുന്നില്ല.

എന്നാല്‍ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ് മറ്റൊന്നായി മാറുന്നുവെന്ന് അവകാശ പ്പെടു ന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ് വ്യത്യസ്തമായ വീക്ഷണമുള്ളത്. അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന് ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല. കേരളത്തിലെ പരിണാമ വാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വര്‍മതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്.

“പരീക്ഷണാത്മകമായ തെളിവുകളില്ലെന്ന് പറഞ്ഞത് സ്ഥൂലപരിണാമത്തെക്കുറിച്ചു മാത്രമാണ്. അതേസമയം, പരീക്ഷണവാദത്തിലടങ്ങിയിട്ടുള്ള മിക്ക തത്ത്വങ്ങളെക്കുറിച്ചും സൂക്ഷ്മമായ പരിണാമമാറ്റങ്ങളെക്കുറിച്ചും പരീക്ഷണങ്ങള്‍ നടത്തി ആശിച്ച ഫലങ്ങള്‍ സമ്പാദിക്കുവാന്‍ ശാസ്ത്രജ്ഞന്മാര്ക്ക് കഴിഞ്ഞിട്ടുണ്ട്”(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 33). പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാള്‍സ് ഡാര്‍വിന്‍ പോലും അതിനെ അനിഷേധ്യമായ ഒരു സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: “വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണിക ളാല്‍ ചേര്‍ക്ക പ്പെട്ടി ട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്…”

“എന്റെ സിദ്ധാന്തപ്രകാരം സിലൂറിയന്‍ ഘട്ടത്തിനു മുമ്പ് തീര്‍ച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടി യിരിക്കാവുന്ന വിപുലമായ ഫോസില്‍പാളികളുടെ അഭാവം ഉള്‍ക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്.

ഇതു വിശദീകരിക്കാനാവാതെ തുടരും. ഞാനിവിടെ അവതരിപ്പിച്ച വീക്ഷണങ്ങളോടുള്ള, സാധുതയുള്ള എതിര്‍വാദമായി ന്യായമായും ഇതുന്നയിക്കപ്പെട്ടേക്കാം.”(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 314. ഉദ്ധര ണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 23). m”ഡാര്‍വിന്‍ കൃതിയിലെ ഒമ്പതാം അധ്യായ ത്തിന്റെ തലക്കെട്ട് ‘ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി’ എന്നാണ്. ഫോസില്‍ ശൃംഖലയിലെ വിടവുക ളെപ്പറ്റി ഡാര്‍വിന്‍ നല്‍കുന്ന വിശദീകരണങ്ങളാണ് അതിന്റെ ഉള്ളടക്കം.

അദ്ദേഹം എഴുതി: ‘വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്” (ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 291. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30). “ഒരേ ഗ്രൂപ്പിലെ വിവിധ സ്പീഷ്യസുകള്‍ പഴക്ക മേറിയ പാലിയോ സോയിക് കല്‍പത്തിന്റെ ആദ്യഘട്ടമായ സിലൂറിയന്‍ പാളികളില്‍ പെട്ടെന്ന് പ്രത്യക്ഷ പ്പെടുന്നതായി അക്കാലത്തെ ഉത്ഖനനങ്ങള്‍ തെളിയിച്ചിരുന്നു.

സിലൂറിയന് തൊട്ടുമുമ്പുള്ള ക്രസ്റേഷ്യന്‍ പാളിയില്‍ ഇവയുടെ മുന്‍ഗാമികളെ കാണേണ്ടിയിരുന്നു. പക്ഷേ, ലഭ്യമായില്ല. ഇതു ഗുരുതരമായ പ്രശ്നമാണെന്ന് സമ്മതിച്ചുകൊണ്ട് ഡാര്‍വിന്‍ എഴുതുന്നു: ‘ഈ വിസ്തൃത മായ പ്രാഗ്ഘട്ടങ്ങളുടെ രേഖകള്‍ എന്തുകൊണ്ടു കാണുന്നില്ലെന്ന ചോദ്യത്തിന് സംതൃപ്തമായ ഉത്തരം നല്‍കാന്‍ എനിക്കു കഴിയില്ല”(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ്, 313. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).

ചാള്‍സ് ഡാര്‍വിനു ശേഷം പരിണാമവാദത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ചിക്കാഗോ സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രവകുപ്പിന്റെ ചെയര്‍മാന്‍ ഡേവിഡ് എം. റൂപ്പ് എഴുതുന്നു: “തന്റെ സിദ്ധാന്തവും ഫോസില്‍ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന് സാമാന്യ പരിഹാരമായി ഫോസില്‍ രേഖ വളരെ അപൂര്‍വമാണെന്നാണ് ഡാര്‍വിന്‍ പറഞ്ഞത്.

ഡാര്‍വിനുശേഷം നൂറ്റിരുപത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഫോസില്‍ രേഖയെപ്പറ്റിയുള്ള വിജ്ഞാനം വളരെ യേറെ വികസിച്ചിട്ടുണ്ട്. നമുക്കിപ്പോള്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം ഫോസില്‍ സ്പീഷ്യസുകളുണ്ടെങ്കിലും സ്ഥിതി അത്രയൊന്നും മാറിയിട്ടില്ല. പരിണാമരേഖ ഇപ്പോഴും വിസ്മയിപ്പിക്കുംവിധം ഭംഗമുള്ളതാണ്. വിരോ ധാഭാസമെന്നോണം ഡാര്‍വിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ പരിണാമ ഉദാഹരണങ്ങളേ നമുക്കുള്ളൂ” (Conflicts between Darwinism and Paloeantology Bullettin Field Museum of Natural History: 50 Jan 1979, P: 22 ഉദ്ധരണം Ibid പുറം 23).

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല 1982-ല്‍ പുറത്തിറക്കിയ, പ്രമുഖ ജന്തുശാസ്ത്രജ്ഞനും പരിണാമവാദിയുമായ ഹൊവാഡി ന്റെ ഡാര്‍വിനെ സംബന്ധിച്ച ജീവചരിത്ര കൃതിയിലിങ്ങനെ കാണാം: “ഡാര്‍വിന്റെ മരണശതാബ്ദിയോടെ വിജ്ഞാനത്തിനുള്ള ഡാര്‍വിന്റെ സംഭാവനയുടെ വിലയേയും നിലയേയും പറ്റി വ്യാപകമായ സംശയ മനോ ഭാവവും അസ്വസ്ഥതയും ഉണ്ടായിവരുന്നു”(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 54).

പ്രമുഖ ഫോസില്‍ ശാസ്ത്രജ്ഞരായ സ്റീഫന്‍ ഗൌള്‍ഡും നീല്‍സ് എല്‍ഡ്രൈഡ്ജും ഡാര്‍വിനിസത്തില്‍ വിശ്വാ സം നഷ്ടപ്പെട്ടതിനാല്‍ പുതിയ സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദി കള്‍ക്കുപോലും തങ്ങള്‍ മുമ്പോട്ടുവച്ച സിദ്ധാന്തത്തിന്റെ ദൌര്‍ബല്യങ്ങളെക്കുറിച്ച് നന്നായറിയാം. സത്യസ ന്ധരായ ചിലരെങ്കിലും അത് തുറന്നുപറയാറുണ്ട്.

പ്രശസ്ത പുരാജീവിശാസ്ത്രജ്ഞനും പരിണാമ വിശ്വാസിയുമായ ഡോ. കോളിന്‍ പാറ്റേഴ്സണ്‍ എഴുതിയ കത്തിലിങ്ങനെ കാണാം: “പക്ഷികളുടെയെല്ലാം മുന്‍ഗാമിയായിരുന്നുവോ ആര്‍ക്കിയോപ്ടെറിക്സ് ? ഒരു പക്ഷേ, ആയിരിക്കാം. ഒരുപക്ഷേ അല്ലായിരിക്കാം. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല. ഒരു രൂപത്തില്‍നിന്നും മറ്റൊരു രൂപമുണ്ടായതെങ്ങനെയെന്നതിനെപ്പറ്റി കഥകള്‍ മെനയാന്‍ എളുപ്പമാണ്; പ്രകൃതിനിര്‍ധാരണം ഓരോ ഘട്ടത്തെയും എങ്ങനെയാണ് പിന്തുണച്ചതെന്നു പറയാനും. പക്ഷേ, അത്തരം കഥകള്‍ ശാസ്ത്രത്തിന്റെ ഭാഗമല്ല. കാരണം അവയെ പരീക്ഷണ വിധേയമാക്കാനാവില്ല” (1979 ഏപ്രില്‍ 10-ലെ Scopes II The Great Debate pp. 14-15. ഉദ്ധരണം: Ibid പുറം 68).

പ്രമുഖ സൃഷ്ടിവാദ എഴുത്തുകാരനായ സുന്റര്‍ലാന്റിന്റെ കത്തിനുള്ള മറുപടിക്കത്തായിരുന്നു കോളിന്‍ പാറ്റേഴ്സന്റേത്. അതിലദ്ദേഹം ഇത്രകൂടി കുറിച്ചിടുകയുണ്ടായി: “പരിണാമപരമായ പരിവര്‍ത്തനങ്ങളുടെ നേരിട്ടുള്ള ഉദാഹരണങ്ങള്‍ എന്റെ പുസ്തകത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. ജീവിച്ചിരിക്കുന്നതോ ഫോസില്‍ രൂപത്തിലുള്ളതോ ആയ അത്തരം ഏതെ ങ്കിലും ഒന്നിനെക്കുറിച്ച് എനിക്കറിയാമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത് ഉള്‍പ്പെടുത്തുമായിരുന്നു.

അത്തര പരിവര്‍ത്തനങ്ങള്‍ ഒരു ആര്‍ട്ടിസ്റിനെക്കൊണ്ട് ഭാവനയില്‍ വരപ്പിച്ചുകൂടേയെന്ന് താങ്കള്‍ നിര്‍ദേശിക്കുന്നു. പക്ഷേ, അതേപ്പറ്റിയുള്ള വിവരങ്ങള്‍ അയാള്‍ക്ക് എവിടെനിന്ന് ലഭിക്കും? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് നല്‍കാനാവില്ല.”( Ibid ]pdw 68)ശാസ്ത്രത്തിന്റെ കണ്ടെത്തലുകളൊക്കെ ഡാര്‍വിനി സത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്ന് അടുത്തകാലം വരെ ശക്തമായി വാദിച്ചിരുന്ന ഡോ. എ.എന്‍. നമ്പൂതിരിപോലും മറിച്ചുപറയാന്‍ നിര്‍ബന്ധിതനാവുകയുണ്ടായി.

അദ്ദേഹം എഴുതി: “ശാസ്ത്രരംഗത്തെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ഊര്‍ജസ്വലമായി നിലനിര്‍ത്താനും ഡാര്‍വിനിസത്തിനു ഇതുവരെ കഴിഞ്ഞു. അടുത്തകാലത്താണ് ചിത്രം മാറിയത്. ഇപ്പോഴും ഡാര്‍വിനിസ ത്തിന്റെ പ്രഭയ്ക്ക് പൊതുവെ മങ്ങലേറ്റിട്ടില്ല. എങ്കിലും ജീവന്റെ ചരിത്രത്തിലെ ചില ഘട്ടങ്ങളിലെങ്കിലും പരിണാമത്തിന്റെ പ്രവര്‍ത്തനരീതി ഡാര്‍വിന്‍ സങ്കല്‍പത്തിന് അനുയോജ്യമല്ല എന്ന സൂചനകളുണ്ട്. ഡാ ര്‍വിനിസം നേരിടുന്ന ആദ്യത്തെ പ്രതിസന്ധി.” (ഡാര്‍വിനിസം വഴിത്തിരിവില്‍, കലാകൌമുദി 1076, പേജ് 19).

ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാല്‍ പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തില്‍നിന്ന് ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. ഉദാഹരണത്തിന് ഒന്നുമാത്രമിവിടെ ഉദ്ധരിക്കാം.”

ജീവികളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അനുകൂല വ്യതിയാനങ്ങളെ പ്രകൃ തിനിര്‍ധാരണം വഴി അതിജീവിപ്പിക്കുന്നതിനാല്‍ അവ പാരമ്പര്യമായി കൈമാറപ്പെടുന്നു. അനുകൂലഗുണ ങ്ങള്‍ സ്വരൂപിക്കപ്പെട്ട് പുതിയ ജീവിവര്‍ഗങ്ങളുണ്ടാവുന്നു” എന്നാണ് ഡാര്‍വിനിസത്തിന്റെ വാദം.

ഇതു ശരിയാണെങ്കില്‍ ഏകദേശം മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ (ഇന്നും നിലനില്‍ക്കുന്ന) ഏകകോശ ലളിതജീവികളായ അമീബകള്‍ എന്തുകൊണ്ടവശേഷിച്ചു? ഇന്നു കാണപ്പെടുന്ന അമീബകളുടെ മുന്‍തലമുറകളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? അവ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കാതെ പ്രതികൂല പരിതഃസ്ഥിതികളെ എങ്ങനെ അതിജീവിച്ചു? മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം നിലനിന്ന ഏകകോശങ്ങളുടെ ഒരു ശ്രേണി അതേപടി തുടരുകയും മറ്റൊരു ശ്രേണി അസംഖ്യം പുതിയ സ്പീഷ്യസുകളിലൂടെസസ്തനികളിലെത്തുകയും ചെയ്തതെന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങള്‍ ഡാര്‍വിനിസത്തിന്റെ സൈദ്ധാന്തിക ശേഷിയെ പരീക്ഷിക്കുന്നവയാണ്. ഈ വസ്തുത തന്നെ കുഴക്കുന്നതായി ഡാര്‍വിന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

1860 മെയ് 22-ന് ഡാര്‍വിന്‍ അദ്ദേഹത്തിന്റെ പിന്തുണക്കാരനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സസ്യശാ സ്ത്രജ്ഞനുമായിരുന്ന അസാഗ്രേക്ക് എഴുതി: “കത്തുകളില്‍നിന്നും അഭിപ്രായ പ്രകടനങ്ങളില്‍നിന്നും മനസ്സി ലാകുന്നതിനനുസരിച്ച് എന്റെ കൃതിയുടെ ഏറ്റവും വലിയ പോരായ്മ എല്ലാ ജൈവരൂപങ്ങളും പുരോഗമി ക്കുന്നുവെങ്കില്‍ പിന്നെ ലളിതമായ ജൈവരൂപങ്ങള്‍ എന്തിനു നിലനില്‍ക്കുന്നു എന്നു വിശദീകരിക്കാന്‍ കഴിയാ തെ പോയതാണ്.”

(ഫ്രാന്‍സിസ് ഡാര്‍വിന്‍ എഡിറ്റു ചെയ്ത The life and letters of Charls Darwin എന്ന കൃതിയില്‍നിന്ന്, എന്‍. എം. ഹുസൈന്‍, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 18,19). പരിണാമവാദികള്‍ ആദ്യകാലത്ത് തങ്ങളുടെ വാദത്തിന് തെളിവായി എടുത്തുകാണിച്ചിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യരുടെ ഫോസിലുകള്‍ കണ രോഗം ബാധിച്ച സാധാരണ മനുഷ്യരുടെ അസ്ഥികള്‍ ചേര്‍ത്തുവെച്ചതാണെന്ന് പിന്നീട് തെളിയിക്കപ്പെടുക യുണ്ടായി. അതോടെ മൃഗഛായയുള്ള നിയാണ്ടര്‍താല്‍ മനുഷ്യന്റെ കഥയും കണ്ണിയും അറ്റുപോയി കഥാ വശേഷമായി.

പകരമൊന്നു വയ്ക്കാനിന്നോളം പരിണാമവാദികള്‍ക്കു സാധിച്ചിട്ടില്ല. ഇപ്രകാരംതന്നെയാണ് ഹല്‍ട്ട് മനുഷ്യ ന്റെ കഥയും. മനുഷ്യനും ആള്‍ക്കുരങ്ങനുമിടയിലെ പ്രസിദ്ധമായൊരു കണ്ണിയായാണ് പരിണാമവാദികള്‍ ഹല്‍ട്ട് മനുഷ്യനെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആള്‍ക്കുരങ്ങിന്റെ താടിയെല്ല് മനുഷ്യന്റെ തലയോട്ടില്‍ ഘടിപ്പിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ അര്‍ധ മനുഷ്യ ഫോസിലെന്ന് പിന്നീട് തെളിയിക്കപ്പെടുകയു ണ്ടായി.

ഇതെല്ലാം പരിണാമവാദത്തെ കഥാവശേഷമാക്കുന്നതില്‍ അതിപ്രധാനമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്ന ത്. ചുരുക്കത്തില്‍, പരിണാമവാദത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിന്‍ബല മോ ഇല്ല. കേവലം വികല ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്.

അതിന്റെ വിശ്വാസ്യത അടിക്കടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊന്നിനെ ഇസ്ലാം അംഗീകരിക്കു ന്നു ണ്ടോ എന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ല. പരിണാമ സങ്കല്പം ഒരു സിദ്ധാന്തമായി തെളിയിക്കപ്പെടുമ്പോഴേ അതിന്റെ നേരെയുള്ള ഇസ്ലാമിന്റെ സമീപനം വിശകലനം ചെയ്യുന്നതിലര്‍ഥമുള്ളൂ.

ഭയപ്പെടേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്

ഫാഷിസം ഒരായിരം വട്ടം കൊമ്പു കുലുക്കിയാലും സത്യവിശ്വാസികളെന്ന നിലയില്‍ നാം പതറാനോ ചിതറാനോ പാടില്ല. ഡോ: യൂസുഫുല്‍ ഖറദാവി തന്റെ വിഖ്യാതമായ ‘വിശ്വാസവും ജീവിതവും’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ‘മനശാന്തിക്ക് ഒരേയൊരു വഴിയേ ഉള്ളൂ. അത് അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള വിശ്വാസമാണ്. ആത്മാര്‍ത്ഥമായ, ഉറച്ച വിശ്വാസം. സന്ദേഹവും കാപട്യവും കലരാത്ത വിശ്വാസം. സംഭവ യാഥാര്‍ത്ഥ്യങ്ങള്‍ അതിന് സാക്ഷ്യം വഹിക്കുന്നു. ചരിത്ര പാഠങ്ങള്‍ അതിന്ന് പിന്‍ബലമേകുന്നു. പക്ഷപാതം ബാധിക്കാത്ത കാഴ്ചയുള്ള ഏത് മനുഷ്യനും അത് കാണാം. തന്നിലും തനിക്ക് ചുറ്റിലും. അസ്വസ്ഥതയും ഇടുക്കവും വിഭ്രാന്തിയും അധമ ബോധവും നഷ്ട ചിന്തയും നമുക്കില്ല. അതൊക്കെയും ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും കൂടപ്പിറപ്പുകളാകുന്നു. ഭോഗവസ്തുക്കളും ആസ്വാദന വിഭവങ്ങളും നിറഞ്ഞിരുന്നിട്ടു കൂടി അവരുടെ ജീവിതത്തിന് രുചിയോ സ്വാദോ ഇല്ല. കാരണം അവയുടെയൊന്നും അര്‍ത്ഥം അവര്‍ക്ക് പിടി കിട്ടുന്നില്ല. അവയുടെ രഹസ്യം അവര്‍ക്ക് മനസ്സിലാവുന്നില്ല. പിന്നെയെങ്ങനെ മനസ്സിന് ശാന്തി ലഭിക്കും?

വാനലോകത്തു നിന്നൊഴുകിയെത്തുന്ന തെന്നലാണ് ശാന്തി. ജനങ്ങള്‍ ചഞ്ചലചിത്തരാവുമ്പോള്‍ വിശ്വാസികള്‍ ദൃഢചിത്തരാവാന്‍, ജനങ്ങള്‍ അസംതൃപ്തരാവുമ്പോള്‍ വിശ്വാസികള്‍ സംതൃപ്തരാവാന്‍, ജനങ്ങള്‍ സംശയിക്കുമ്പോള്‍ വിശ്വാസികളില്‍ ദാര്‍ഢ്യം പകരാന്‍, ജനങ്ങള്‍ വെപ്രാളപ്പെടുമ്പോള്‍ വിശ്വാസികള്‍ക്ക് സഹനശക്തി ലഭിക്കാന്‍, ജനങ്ങള്‍ അതിക്രമം കാണിക്കുമ്പോള്‍ വിശ്വാസികള്‍ സഹിഷ്ണുത പാലിക്കുവാന്‍, ദൈവം വിശ്വാസികളിലേക്ക് മനശാന്തിയുടെ ഇളം തെന്നലയക്കുന്നു.’

അതെ, സര്‍വ്വ ശക്തനായ അല്ലാഹു സദാ കൂടെ തന്നെ ഉണ്ടെങ്കില്‍ പിന്നെ നമുക്കെന്തിന് ഭയം?എന്തിന് ദുഃഖം? എന്തിനാണ് നിരാശ? ‘വ്യസനിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.’ (ഖുര്‍ആന്‍: 9:42)

അധാര്‍മികതയുടെ അനന്തഫലങ്ങള്‍

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ: أَقْبَلَ عَلَيْنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: ” يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ، وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ: لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ، وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا، وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ، إِلَّا أُخِذُوا بِالسِّنِينَ، وَشِدَّةِ الْمَئُونَةِ، وَجَوْرِ السُّلْطَانِ عَلَيْهِمْ، وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ، إِلَّا مُنِعُوا الْقَطْرَ مِنَ السَّمَاءِ، وَلَوْلَا الْبَهَائِمُ لَمْ يُمْطَرُوا، وَلَمْ يَنْقُضُوا عَهْدَ اللَّهِ، وَعَهْدَ رَسُولِهِ، إِلَّا سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ، فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ، وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ، وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ، إِلَّا جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ

ഇബനു ഉമറില്‍ നിന്ന് നിവേദനം. നബി(സ) ഞങ്ങളുടെ അടുക്കല്‍ വന്ന് പറഞ്ഞു: മുഹാജിര്‍ സമൂഹമേ, അഞ്ച് കാര്യങ്ങള്‍കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍ (അത് നിങ്ങള്‍ക്ക് ഗുണകരമാവില്ല/പലവിധത്തില്‍ നിങ്ങള്‍ ദുരിതം അനുഭവിക്കേണ്ടിവരും). അവ നിങ്ങളില്‍ വന്നണയുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു. ഏതെങ്കിലും ഒരു ജനതയില്‍ മ്ലേഛത പ്രത്യക്ഷപ്പെടുകയും അവരത് പരസ്യപ്പെടുത്തുകയും ചെയ്യുന്നപക്ഷം മുന്‍ഗാമികളില്‍ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മഹാമാരികളും രോഗങ്ങളും അവരില്‍ വ്യാപിക്കാതിരിക്കില്ല. അവര്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയാണെങ്കില്‍ വളര്‍ച്ചയും ക്ഷാമവും അവരെ ബാധിക്കും. ഭരണാധികാരിയുടെ അക്രത്തിനും അവര്‍ ഇരയാവും. അവര്‍ സകാത്ത് കൊടുക്കാതിരുന്നാല്‍ അവര്‍ക്ക് മഴ വിലക്കപ്പെടും. കന്നുകാലികള്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് തീരെ മഴ ലഭിക്കുകയില്ല. അവര്‍ അല്ലാഹുവോടും റസൂലിനോടുമുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ തയ്യാറാവാതിരുന്നാല്‍ വേറെ ജനതയില്‍ പെട്ട ശത്രുവിന് അവരുടെ മേല്‍ അല്ലാഹു ആധിപത്യം നല്‍കും. അങ്ങനെ ആ ശത്രു അവരുടെ കൈവശമുള്ള ചിലതെല്ലാം പിടിച്ചെടുക്കും. അവരുടെ നായകന്‍മാര്‍ അല്ലാഹുവിന്റെ കിതാബ് അനുസരിച്ച് ഭരണം നടത്തുകയും അവന്‍ അവതരിപ്പിച്ചത് തെരഞ്ഞെടുക്കുകയും ചെയ്യാത്തപക്ഷം അവര്‍ പരസ്പരം സംഘട്ടനം നടത്തുന്ന അവസ്ഥയുണ്ടാക്കും. (ഇബ്‌നു മാജ)

ഉപകാരപ്രദമായ കാര്യങ്ങളെല്ലാം പഠിപ്പിക്കുകയും, ദോഷകരമായതിനെ കുറിച്ചെല്ലാം മുന്നറിയിപ്പ് തരികയും ചെയ്ത ശേഷമാണ് മുഹമ്മദ് നബി(സ) ഇഹലോകവാസം വെടിഞ്ഞത്. വിവിധ ജനസമൂഹങ്ങളുടെ നാശത്തിന്റെ കാരണങ്ങളും അതിന്റെ അനന്തരഫലങ്ങളും ഉള്‍ച്ചേര്‍ന്ന ഒരു പ്രവാചക വചനമാണിത്.
ബലാല്‍സംഘം, സ്വവര്‍ഗരിതി, വ്യഭിചാരം തുടങ്ങിയ ലൈംഗികാതിക്രമങ്ങളും അശ്ലീലതയും ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. അശ്ലീല വായനയും കാഴ്ചയും കേള്‍വിയും പ്രവര്‍ത്തിയും ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. സമരങ്ങളുടെ പേരില്‍ ആഭാസങ്ങള്‍ ന്യായീകരിക്കപ്പെടുന്നു. മാതാവും സഹോദരിയും മകളും വരെ കാമഭ്രാന്തിന്റെ ഇരകളാക്കപ്പെടുന്നു. സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള മുറവിളികള്‍ ഉയരുന്നു. സൂക്ഷ്മവിശകലനത്തില്‍ സ്ത്രീയും പുരുഷനും ഈ അരക്ഷിതാവസ്ഥക്ക് കാരണക്കാരാണ് എന്ന് മനസ്സിലാക്കാം. ധാര്‍മികതയുടെ അഭാവത്തിലുള്ള പരിഹാര നടപടികള്‍ ഫലം ചെയ്യില്ല എന്നതത്രെ യാഥാര്‍ഥ്യം. അശ്ലീലതകള്‍കൊണ്ട് മലീമസമായ ഈ സമൂഹത്തില്‍ എയ്ഡ്‌സ്, സിഫിലിസ് തുടങ്ങി മുന്‍കാലങ്ങളില്‍ പരിചയമില്ലാത്ത പല രോഗങ്ങളും വിരുന്നെത്തിക്കൊണ്ടിരിക്കുന്നു.

മനുഷ്യപ്രകൃതിയുടെ താല്‍പര്യങ്ങളോട് പോരാടുന്ന ഒന്നല്ല ഇസ്‌ലാമിക ശരീഅത്ത്. അതിനെ ക്രമീകരിക്കുകയും വിശുദ്ധമാക്കുകയും മൃഗീയതയില്‍ നിന്ന് മനുഷ്യത്വത്തിലേക്ക് ഉയര്‍ത്തുകയുമാണ് ശരീഅത്ത് ചെയ്യുന്നത്. ഇണയായി ജീവിക്കാനുള്ള താല്‍പര്യത്തെ വിവാഹത്തിലൂടെ നിയമാനുസൃതമാക്കിയ ഇസ്‌ലാം വിവാഹേതര ലൈംഗികത നിഷിദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വഴി വിട്ട ലൈംഗികത സമൂഹത്തെ മലീമസമാക്കുകയും അതിന്റെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.

ലൈംഗിക അരാചകത്വത്തിന് അല്ലാഹു നല്‍കിയ ശിക്ഷയുടെ തെളിഞ്ഞ ഉദാഹരമാണ് ലൂത്വ്‌നബിയുടെ ജനതക്ക് നേരിടേണ്ടി വന്നത്. ആ ജനതക്കുമേല്‍ തീ മഴ വര്‍ഷിക്കുകയും അവര്‍ താമസിച്ചിരുന്ന പ്രദേശത്തെ കീഴ്‌മേല്‍ മറിച്ചിടുകയും ചെയ്തു അല്ലാഹു.

ഇസ്‌ലാം വളരെ പ്രാധാന്യപൂര്‍വം കൈകാര്യം ചെയ്ത വിഷയമാണ് സാമ്പത്തിക രംഗത്തെ സൂക്ഷ്മത. തെറ്റായ വഴിയിലൂടെ ധനം സമ്പാദിക്കാന്‍ ആളുകള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍. മറ്റുള്ളവരുടെ അവകാശം ഹനിക്കലും അവരെ വഞ്ചിക്കലുമാണ് അതിലൂടെ സംഭവിക്കുന്നത്. അത്തരം ആളുകള്‍ക്ക് നാശം ആശംസിക്കുന്നു ഖുര്‍ആന്‍ (അല്‍മുത്വഫ്ഫിഫീന്‍). ഒരു സമൂഹത്തില്‍ ഈ പ്രവണത വ്യാപിച്ചാല്‍ മൂന്ന് രീതിയില്‍ അവര്‍ ശിക്ഷിക്കപ്പെടും. ഒന്ന്, പൂര്‍ണമായോ ഭാഗികമായോ മഴ നിഷേധിക്കപ്പെടും. അതുവഴി വരള്‍ച്ചയുണ്ടാവും. വളര്‍ച്ച മറ്റു പല പ്രതിസന്ധികള്‍ക്കും വഴിവെക്കും. രണ്ട്, ക്ഷാമം ഉണ്ടാവും. ഭക്ഷ്യവിഭവങ്ങളുടെ അഭാവമോ വിലക്കയറ്റമോ ഒക്കെയാവാം അതിന്റെ ഹേതു. അങ്ങനെ ജീവിതം ദുരിതപൂര്‍ണമാവും. മൂന്ന്, ഭരണീയരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത, അവരെ പലവിധത്തില്‍ ദ്രോഹിക്കുന്ന ആളുകളെ ആ ജനതയുടെ ഭരണാധികാരിയാക്കും അല്ലാഹു.

സകാത്ത് നിഷേധം സഹജീവികളോടുള്ള ഉത്തരവാദിത്ത ലംഘനമാണ്. സകാത്തിന്റെ നിര്‍വഹണം കാര്യക്ഷമമായി നടക്കാത്ത ജനത അല്ലാഹുവിന്റെ കോപത്തിന്നിരയാവും. തല്‍ഫലമായി മഴ വര്‍ഷിക്കാതാവും. ഇനി അഥവാ എപ്പോഴെങ്കിലും മഴ വര്‍ഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഇതര ജീവജാലങ്ങളെ പരിഗണിച്ചാണുണ്ടാവുക. പരസ്പരബാധ്യതകള്‍ നിറവേറ്റാത്ത സമൂഹം മഴ എന്ന അനുഗ്രഹത്തിന് അര്‍ഹരല്ല എന്നാണ് അല്ലാഹുവിന്റെ തീരുമാനം. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവര്‍ അത് നല്‍കുകയും ഉത്തരവാദപ്പെട്ടവര്‍ അക്കാര്യത്തില്‍ ശ്രദ്ധ കാണിക്കുകയും ചെയ്തില്ലെങ്കില്‍ അനുഗ്രഹത്തിന് പകരം കോപമായിരിക്കും ഒരു സമൂഹത്തില്‍ വര്‍ഷിക്കപ്പെടുക എന്നര്‍ഥം.

അല്ലാഹുവിനെ റബ്ബായും മുഹമ്മദ് നബിയെ അല്ലാഹുവിന്റെ ദൂതനായും അംഗീകരിച്ച് പ്രതിജ്ഞ ചെയ്തവര്‍ ആ പ്രതിജ്ഞയുടെ താല്‍പര്യത്തിനനുസരിച്ച്, ഇസ്‌ലാം പഠിപ്പിച്ച വിധിവിലക്കുകള്‍ പാലിച്ച് ജീവിച്ചില്ലെങ്കില്‍ ശത്രുക്കള്‍ക്ക് അധികാരം നല്‍കുകയും അവരുടെ സമ്പത്തും നാടും മറ്റുമെല്ലാം ആ ശത്രുക്കള്‍ കൈയടക്കുകയും ചെയ്യും.

അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് പാലിക്കപ്പെടേണ്ടത്. അത് വ്യക്തിജീവിതത്തിലായാലും രാഷ്ട്രത്തിന്റെ ഭരണകാര്യത്തിലായാലും. ഇക്കാര്യം അംഗീകരിക്കാതെ അല്ലാഹുവിന്റെ ഇഷ്ടനിഷ്ടങ്ങളെ മനുഷ്യജീവിതത്തിന്റെ പരിമിതമായ ചില വശങ്ങളില്‍ മാത്രം പരിഗണിച്ചാല്‍ മതി, രാഷ്ട്രീയത്തില്‍ മനുഷ്യന്റെ ഇഷ്ടത്തിനും താല്‍പര്യത്തിനുമാണ് മുന്‍ഗണന എന്ന അവസ്ഥ വന്നാല്‍ ആളുകളെ തമ്മിലടിപ്പിച്ച് നശിപ്പിക്കാന്‍ അല്ലാഹു തീരുമാനമെടുക്കും (അല്‍ബഖറ 137).

നമ്മുടെ കാലഘട്ടത്തെ മുന്നില്‍ വെച്ച് ആവര്‍ത്തിച്ച് പരിശോധിക്കപ്പെടേണ്ട സുപ്രധാന മുന്നറിയിപ്പുകളാണ് ഉപരിസൂചിത പ്രവാചക വചനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.
(ശൈഖ് അല്‍ബാനി ഹസന്‍ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്).

ചരിത്രത്തെ കൊള്ള ചെയ്‌തവര്‍

രണ്ടാം ലോക യുദ്ധത്തിന്റെ വേളയില്‍ ഇറ്റലിയിലെ ചരിത്രപ്രധാന നഗരമായ ഫ്‌ളോറന്‍സിന് ഒരു കോട്ടവും പറ്റാത്തവിധം സഖ്യകക്ഷികള്‍ തങ്ങളുടെ പദ്ധതിക്ക് മാറ്റം വരുത്തിയിരുന്നു. 2003 ഏപ്രില്‍ 9ന് ഇറാഖി മ്യൂസിയത്തിലെ അമൂല്യ ശേഖരങ്ങള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ അത് കണ്ടാസ്വദിക്കുകയായിരുന്നു അമേരിക്കന്‍ സൈന്യം. അറബ് ഇസ്‌ലാമിക നാഗരികതകളോടുള്ള പാശ്ചാത്യ നിലപാട് വ്യക്തമാക്കുന്നതാണ് മേല്‍പറഞ്ഞ രണ്ടുദാഹരണങ്ങള്‍. ബഗ്ദാദിലെ മ്യൂസിയങ്ങളില്‍ നിന്നും ചരിത്രവും പൈതൃകവും കൊള്ളയടിക്കപ്പെട്ടപ്പോള്‍ അതിന് നേരെ കണ്ണടച്ച അമേരിക്കക്കാര്‍ അവിടത്തെ പെട്രോളിയം സംരക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധ വെച്ചത്. ഇറാഖിലെ സ്വര്‍ണം കൈക്കലാക്കുന്നതിനെ കുറിച്ചായിരുന്നു അവരുടെ അന്വേഷണം എന്നാണത് തെളിയിക്കുന്നത്.

ബാഗ്ദാദിലെ നാഷണല്‍ മ്യൂസിയം കൊള്ള ചെയ്യപ്പെടുമ്പോള്‍ അതിന് മുന്നിലെ കവചിത വാഹനങ്ങള്‍ക്കുള്ളിലായിരുന്നു അമേരിക്കന്‍ സൈനികര്‍. മ്യൂസിയം ജീവനക്കാര്‍ സൈനികരുടെ സഹായം തേടി കൊണ്ടിരുന്നെങ്കിലും ‘നാഗരികതയുടെ ആളുകള്‍’ ഈ ലോകത്ത് മനുഷ്യന്‍ ആദ്യമായി വരച്ചിട്ട അക്ഷരങ്ങള്‍ വരെ സൂക്ഷിച്ചിരുന്ന മ്യൂസിയത്തിന്റെ സംരക്ഷണത്തിനെത്തിയില്ലെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട് (2003/04/16).

ഇറാഖി മ്യൂസിയങ്ങളിലെ വൈജ്ഞാനിക ശേഖരങ്ങള്‍ അമേരിക്കന്‍ സൈനികര്‍ പാഴാക്കിയതിനെ കുറിച്ചുള്ള അമേരിക്കന്‍ പത്രത്തിന്റെ റിപോര്‍ട്ടും ഹിജ്‌റ 656ല്‍ മംഗോളിയര്‍ ബാഗ്ദാദില്‍ കടന്നുകയറി അവിടത്തെ ഗ്രന്ഥശാലകളോട് ചെയ്തതിനെ കുറിച്ച് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയതും തമ്മില്‍ ഒരു താരതമ്യം ഞാന്‍ നടത്തി നോക്കി. എതിരാളികളുടെ അടയാളങ്ങള്‍ കൂടി മായ്ച്ചു കളയുന്നിടത്ത് ശത്രു മറ്റൊന്നും പരിഗണിക്കാറില്ലെന്ന നിഗമനത്തിലാണ് അതിലൂടെ ഞാനെത്തിയത്. മംഗോളിയന്‍ സൈന്യത്തിനും അമേരിക്കന്‍ സൈന്യത്തിനുമിടയില്‍ എനിക്ക് തോന്നിയിട്ടുള്ള പ്രകടമായ വ്യത്യാസം അമേരിക്കന്‍ സൈനികര്‍ ‘സ്വാതന്ത്ര്യം’, ‘ജനാധിപത്യം’ തുടങ്ങിയ സാങ്കേതിക പദങ്ങളുടെ കൂട്ടുപിടിച്ചിരുന്നു എന്നത് മാത്രമാണ്.

ഇറാഖ് യുദ്ധത്തിന് മുമ്പ് സാംസ്‌കാരിക സംഘടനകള്‍ അവിടത്തെ മ്യൂസിയങ്ങളിലെ അമൂല്യശേഖരങ്ങള്‍ കൊള്ളയടിക്കപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം അത് അപ്പാടെ അവഗണിക്കുകയാണ് ചെയ്തത്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ നിയര്‍ ഈസ്‌റ്റേണ്‍ ലാംഗ്വേജസ് ആന്റ് സിവിലൈസേഷന്‍ പ്രൊഫസര്‍ മക്-ഗ്വിര്‍ ഗിബ്‌സന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ 2003 ജനുവരിയില്‍ പെന്റഗണ്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കന്‍ സൈന്യം സംരക്ഷണം ഒരുക്കുന്നില്ലെങ്കില്‍ മനുഷ്യചരിത്രം സൂക്ഷിച്ചിരിക്കുന്ന ബഗ്ദാദിലെ മ്യൂസിയങ്ങള്‍ ഇല്ലാതാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. അപ്രകാരം ബാഗ്ദാദിലെ മ്യൂസിയങ്ങള്‍ക്ക് സംരക്ഷണം നല്‍കാതിരിക്കുന്നതിന്റെ അനന്തരഫലത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കൊണ്ട് ബ്രിട്ടീഷ് ആര്‍ക്കിയോളജിക്കല്‍ അസോസിയേഷന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന് കത്തയച്ചിരുന്നു.

എന്നിട്ടും ആ ദുരന്തം സംഭവിച്ചു. ചരിത്ര ശേഖരങ്ങളും വഹിച്ച് ആറ് ട്രക്കുകള്‍ മ്യൂസിയത്തില്‍ നിന്ന് അജ്ഞാതമായ കേന്ദ്രത്തിലേക്ക് പോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മ്യൂസിയം ജീവനക്കാരുടെ കണക്കനുസരിച്ച് 1,70,000 ഇനങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അമേരിക്കക്കാര്‍ പറയുന്നത് കേവലം 15,000 ഇനങ്ങള്‍ മാത്രമാണ് നഷ്ടമായിട്ടുള്ളതെന്നാണ്. (ന്യൂയോര്‍ക് ടൈംസ് 01/04/2006)

ഖുര്‍ആന്റെ ആദ്യ പതിപ്പ്, തൗറാത്തിന്റെ (ബൈബിള്‍) ഏറ്റവും പഴക്കമുള്ള പ്രതി തുടങ്ങിയ അപൂര്‍വ പുരാവസ്തുക്കള്‍ അപ്രത്യക്ഷമായി. നാലായിരത്തിലേറെ വര്‍ഷം മുമ്പ് മനുഷ്യന്‍ ആദ്യമായി അക്ഷരം കുറിച്ച മണ്‍കഷ്ണവും കാണാതായ കൂട്ടത്തിലാണ്. പുരാവസ്തുക്കളെ കുറിച്ച് അറിയുന്ന വിദഗ്ദരായ ആളുകളാണ് അവ കൊള്ളചെയ്തതെന്ന് പൈതൃകങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. അവര്‍ കൊള്ള ചെയ്യുന്നതിനായി തെരെഞ്ഞെടുത്ത വസ്തുക്കളും അതിന് സ്വീകരിച്ച രീതിയും അതാണ് വ്യക്തമാക്കുന്നതെന്ന് അവര്‍ പറയുന്നു. ബഗ്ദാദ് മ്യൂസിയത്തിലെ സൂക്ഷിപ്പുകളെ കുറിച്ചറിയുന്നവരെയെല്ലാം ഞെട്ടിക്കുന്ന ഒരു സാംസ്‌കാരിക ദുരന്തം തന്നെയാണത്.

അമേരിക്കക്കാര്‍ തന്നെ ലോക പൈതൃകം ബോധപൂര്‍വം നഷ്ടപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ബുഷിന്റെ മൂന്ന് സാംസ്‌കാരിക ഉപദേഷ്ടാക്കള്‍ രാജിവെച്ചു. അവരില്‍ ഒരാളായ റിച്ചാര്‍ഡ് ലാനിയര്‍ പറയുന്നു: അമേരിക്കക്ക് പെട്രോളിയത്തിന്റെ വിലയറിയാം. എന്നാല്‍ ചരിത്ര പൈതൃകങ്ങളുടെ വിലയതിന് അറിയില്ല.

എന്നാല്‍ പാശ്ചാത്യ ക്രിസ്ത്യന്‍ പൈതൃകങ്ങളുടെയും ചരിത്രത്തിന്റെയും വില അമേരിക്കക്ക് നന്നായിട്ടറിയാം എന്ന കയ്പുറ്റ യാഥാര്‍ഥ്യം നാം മനസ്സിലാക്കുന്നു. അതേസമയം അറബ് ഇസ്‌ലാമിക ചരിത്രത്തില്‍ കഥ കഴിക്കേണ്ട ശത്രുവിനെയല്ലാതെ ഒന്നും അവര്‍ കാണുന്നില്ല. അധിനിവേശകന്റെ മൂല്യങ്ങള്‍ സ്വന്തം നാട്ടില്‍ മാത്രമാണെന്ന മാലിക് ബിന്നബിയുടെ വാക്കുകള്‍ വളരെ അര്‍ഥവത്താണ്.

വിവ: നസീഫ്‌

ചര്‍ച്ചുകളില്‍ നിന്ന് ബാങ്കൊലി മുഴങ്ങുമ്പോള്‍

ഫഹ്മി ഹുവൈദി
pal3-c
അഞ്ച് നൂറ്റാണ്ട് മുമ്പ് മുസ്‌ലിം സ്‌പെയിന്‍ തകര്‍ന്നതിന് ശേഷം അവിടത്തെ മുസ്‌ലിംകള്‍ അനുഭവിച്ച ദുരിതത്തിന്റെ ഓര്‍മകളാണ് ഖുദ്‌സിലും ഫലസ്തീന്‍ പ്രദേശങ്ങളിലും ബാങ്ക് വിളിക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഇസ്രയേല്‍ ശ്രമം നമ്മിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. അന്ന് മുസ്‌ലിംകള്‍ നിന്ദിക്കപ്പെടുകയും മസ്ജിദുകള്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്തു. തങ്ങളുടെ പേരുകളും വസ്ത്രധാരണ രീതികളും വരെ മാറ്റാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടു. ചേലാകര്‍മത്തിന് വിലക്കേര്‍പ്പെടുത്തപ്പെട്ടു. തങ്ങളുടെ മക്കളെ മാമോദീസ മുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഒന്നുകില്‍ ക്രിസ്തുമതം സ്വീകരിക്കാം, അല്ലെങ്കില്‍ കൊല്ലപ്പെടാം അതുമല്ലെങ്കില്‍ നാടുപേക്ഷിച്ച് പോവാം എന്നീ മൂന്ന് ഓപ്ഷനുകളായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്.

അതേ ഓപ്ഷനുകള്‍ തന്നെയാണ് ഇന്ന് ഫലസ്തീനികള്‍ക്ക് മുന്നിലും വെക്കപ്പെട്ടിരിക്കുന്നത്. അവ മറ്റു പല പേരുകളിലുമാണെന്ന് മാത്രം. ക്രൈസ്തവല്‍കരണത്തിന്റെ സ്ഥാനത്ത് ജൂതവല്‍കരണമാണ് നടക്കുന്നത് എന്ന വ്യത്യാസമാണുള്ളത്. ഖുദ്‌സില്‍ താമസാനുമതി റദ്ദാക്കിയും നെഗവില്‍ വീടുകള്‍ തകര്‍ത്തും ഫലസ്തീനികളെ അവര്‍ ഒഴിപ്പിക്കുന്നു. കൊലയുടെ കാര്യമാണെങ്കില്‍, ചെക്‌പോസ്റ്റുകളില്‍ ഫലസ്തീനികളുടെ രക്തം യഥേഷ്ടം ചിന്തപ്പെടുന്നുണ്ട്. ജൂത പുരോഹിതന്‍മാര്‍ അതിന് വേണ്ട പ്രോത്സാഹനവും പ്രചോദനവും നല്‍കുകയും ചെയ്യുന്നു. ദ്വിരാഷ്ട്ര രൂപീകരണത്തിനുള്ള ആഹ്വാനം വീണ്ടും ഉയര്‍ത്തപ്പെട്ടപ്പോള്‍ ഫലസ്തീനികളെയെല്ലാം പിഴുതെറിഞ്ഞ് ജൂതന്‍മാരുടേത് മാത്രമായ, മറ്റാര്‍ക്കും ഇടമില്ലാത്ത രാജ്യം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ ഇസ്രയേല്‍ മന്ത്രിസഭയിലെ നിയമനിര്‍മാണ സമിതി ബാങ്ക് നിരോധനത്തിന് വിലക്ക് കൊണ്ടുവന്നത് പൊതുവായിട്ടായിരുന്നുവെന്ന് നമുക്കറിയാം. ഖുദ്‌സിനെയും മറ്റ് ഫലസ്തീന്‍ നഗരങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. പ്രത്യേകിച്ചും എക്ക, ഹൈഫ, ലുദ്ദ്, റംലെ, യാഫ തുടങ്ങിയ തീരദേശ നഗരങ്ങളെയാണത് ഉന്നം വെച്ചിരുന്നത്. വിലക്കിന്റെ കാലാവധിയുടെ കാര്യത്തില്‍ മാത്രമാണ് തര്‍ക്കം നിലനിന്നിരുന്നത്. ഇസ്രയേല്‍ പാര്‍ലമെന്റ് അത് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.

വിഷയത്തെ നാല് കോണുകളില്‍ നിന്നും നാം വിലയിരുത്തേണ്ടതുണ്ട്. ഇസ്രയേലിലെ തീവ്രവലതുപക്ഷ കക്ഷികള്‍ അതിന് കാണിച്ചിരിക്കുന്ന ധൈര്യമാണ് ഒന്നാമത്തേത്. യാതൊരു സന്ദേഹവുമില്ലാതെയാണ് അവര്‍ ഫലസ്തീനികളെ പല രൂപത്തിലും രീതിയിലും അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്നത്. യാതൊരുവിധ നിയന്ത്രണ രേഖയും തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് അവരുടെ ഇടപെടലുകള്‍. ഈ ധൈര്യവും അതിക്രമവും തുടരാന്‍ ഇസ്രയേലിന് പ്രോത്സാഹനവും പ്രചോദനവുമായി നിലകൊള്ളുന്ന അറബ് ലോകത്തെ വഞ്ചകരുടെ പങ്കാണ് രണ്ടാമതായി വിലയിരുത്തപ്പെടേണ്ടത്.തങ്ങളുടെ കളികള്‍ തുറന്ന മൈതാനത്താണ് നടക്കുന്നതെന്ന് അത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്ക് നല്ല ധാരണയുണ്ട്. അതിനെതിരെ പൊതുജനങ്ങളുടെ ഭാഗത്തു നിന്നുയരുന്ന രോഷത്തെ നിശബ്ദമാക്കുകയോ അടിച്ചമര്‍ത്തുകയോ ആണവര്‍ ചെയ്യുന്നത്. അതിര്‍ത്തിക്കപ്പുറം എന്തു സംഭവിക്കുന്നു എന്നത് അവര്‍ക്ക് വിഷയമേ ആവുന്നില്ല.

അതേസമയം ഫലസ്തീനികളുടെ വീക്ഷണകോണിലൂടെ നാമതിനെ നോക്കിക്കാണുമ്പോള്‍ രംഗം ഏറെ ഇരുണ്ടതാണ്. അതില്‍ ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം ബന്ധിയാക്കിയിരിക്കുന്ന റാമല്ല ഭരണകൂടത്തെ കാണാം. പ്രതിരോധത്തെ കുറിച്ച ചോദ്യം പോലും ഉയര്‍ത്താത്തത്ര വിധേയത്വമാണത് കാണിക്കുന്നത്. എന്നാല്‍ അതേ സമയം ഇസ്രയേല്‍ അതിക്രമത്തിനെതിരെ ഒന്നിച്ച് ബാങ്കുവിളിച്ച് പ്രതിഷേധമറിയിച്ച ചര്‍ച്ചുകളുടെ നിലപാട് നമുക്ക് പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു പുതിയ ഇന്‍തിഫാദക്കുള്ള യുവാക്കളുടെ മുന്നൊരുക്കത്തെ കുറിച്ച സൂചനകളും അതില്‍ കാണാം.

ഇസ്രയേലിനോട് മറ്റാരെക്കാളും ചായ്‌വുള്ള പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ തെരെഞ്ഞെടുപ്പും ഇസ്രയേല്‍ തോന്നിവാസങ്ങളിലുണ്ടായ വര്‍ധനവും നമുക്ക് അവഗണിക്കാനാവുന്നതല്ല. അതാണ് വിഷയത്തിന്റെ നാലാമത്തെ വശം. ഇസ്രയേല്‍ തീരുമാനവും അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഫലവും തമ്മിലുള്ള ബന്ധത്തില്‍ സംശയമുണ്ടായേക്കാം. എന്നാല്‍ ഇസ്രയേലിന്റെ അതിക്രമങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാറ്റമാണ് വാഷിംഗ്ടണിലുണ്ടായിരിക്കുന്നതെന്ന് നമുക്ക് അവഗണിക്കാനാവില്ല.

അറബ് ലീഗ് വിഷയത്തില്‍ സ്വീകരിച്ച നിലപാട് പരാമര്‍ശം അര്‍ഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. അറബ് ലീഗ് ജനറല്‍ സെക്രട്ടറി ഇസ്രയേല്‍ നടപടിയെ അപലപിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയില്‍ മതിയാക്കിയിരിക്കുകയാണ്. അപകടകരമായ പ്രകോപനവും അംഗീകരിക്കാനാവത്ത കടന്നുകയറ്റവും എന്നാണത് നടപടിയെ പ്രസ്താവന വിശേഷിപ്പിച്ചിരിക്കുന്നത്. അപലപിക്കലിനപ്പുറം അംഗരാഷ്ട്രങ്ങളുടെ യോഗം വിളിക്കാനോ ചര്‍ച്ച ചെയ്യാനോ അവര്‍ മുതിര്‍ന്നിട്ടില്ല. ഒ.ഐ.സി നിലപാടും അതില്‍ നിന്ന് വ്യത്യസ്തമല്ല. അപലപിക്കാനുപയോഗിക്കുന്ന വാക്കുകളുടെ കാര്യത്തില്‍ അറബ് ലീഗിനോട് മത്സരിക്കുക മാത്രമാണര്‍ ചെയ്തിട്ടുള്ളത്. അറബ് ഇസ്‌ലാമിക വേദികളുടെ അവസ്ഥ ഇതാണെങ്കില്‍, ഇസ്രയേലിന് അവരുടെ തോന്നിവാസങ്ങള്‍ തുടരാനുള്ള പച്ചക്കൊടി കാണിക്കലാണതെന്നാണ് എനിക്ക് പറയാനുള്ളത്.

മൊഴിമാറ്റം: നസീഫ്

എന്താണ് യു.എ.പി.എ?

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധം സംഭവിച്ച മൂന്നാം ദിനം. കേരളത്തിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തിയത് മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരെ അണ്‍ലാഫുള്‍ ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അനുസരിച്ച് കേസെടുക്കും എന്നാണ്. ആഭ്യന്തരമന്ത്രി പത്ര സമ്മേളനത്തില്‍ രണ്ടു മൂന്നു തവണ അത് ആവര്‍ത്തിച്ചു. കേസിലെ പ്രതികള്‍ സി.പി.എമ്മുകാരാണ്. അവിടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് കാര്യം മനസ്സിലാവാഞ്ഞിട്ടാണോ എന്നറിയില്ല ആരും അതെക്കുറിച്ച് വിശദമായൊന്നും ചോദിച്ചില്ല.

സാധാരണ എല്ലായ്‌പ്പോഴും UAPA എന്നു വിശേഷിപ്പിക്കപ്പെടുന്ന അങ്ങനെ പറഞ്ഞാല്‍ സാധാരണക്കാര്‍ക്കു പോലും മനസ്സിലാകുന്ന ആ നിയമത്തിന്റെ പൂര്‍ണ രൂപം പറയാന്‍ എന്തായിരിക്കാം രമേശ് ചെന്നിത്തലയെ പ്രേരിപ്പിച്ചത്. അതിനൊരു കാരണമുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ആദ്യമായിട്ടല്ലെങ്കിലും കേരളത്തില്‍ ഇതാദ്യമായാണ് പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കെതിരെ UAPA അനുസരിച്ച് കേസെടുക്കുന്നത്.

UAPA യെക്കുറിച്ച് സാധാരണ ജനങ്ങളുടെ ധാരണ ഇത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമം എന്നാണ്. രാജ്യദ്രോഹ സ്വഭാവത്തിലുള്ള കുറ്റങ്ങളായി പറയപ്പെടുന്നവയ്ക്കു മാത്രമാണോ UAPA ചുമത്തിയിട്ടുള്ളത്? എങ്കില്‍ മനോജ് വധം രാജ്യദ്രോഹമാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ UAPA എന്താണെന്നറിയണം. എന്തിനാണ് ഭരണകൂടം നിരന്തരമായി ഈ നിയമത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും മനസ്സിലാക്കണം.

എന്താണ് UAPA?
THE UNLAWFUL ACTIVITIES (PREVENTION) ACT, 1967 എന്ന നിയമമാണ് UAPA എന്ന് ചുരുക്കപേരില്‍ പറയപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റെ അഖണ്ഡത നിലനിര്‍ത്തുന്നതിനുമായി ദേശീയോദ്ഗ്രഥന കൗണ്‍സില്‍ നിയമിച്ച കമ്മിറ്റി 1963 ല്‍ നല്‍കിയ ശിപാര്‍ശപ്രകാരമാണ് ഈ നിയമം അതേവര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തു ചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്കുമേല്‍ ഭരണകൂടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം നല്‍കുന്നു. രണ്ടാമത് ഭരണകൂടത്തിന് രാജ്യ സുരക്ഷയുടെ പേരില്‍ ഭരണഘടനക്കും മറ്റ് നിയമങ്ങള്‍ക്കും അതീതമായ അധികാരം നല്‍കുന്നു.

1967 ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ഈ നിയമം അതേവര്‍ഷം ഡിസംബര്‍ 30 ന് രാഷ്ട്രപതി ഒപ്പുവച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലില്‍ കൂടുതല്‍ കടുപ്പമേറിയ ഭേദഗതികള്‍ വരുത്തുകയുമുണ്ടായി. 2008 ലെ ഭേദഗതിക്കു ശേഷമാണ് സാധാരണ നിയമം പോലെ UAPA വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിന്റെ ഇരകളാക്കപ്പെട്ട ആയിരക്കണക്കിനാളുകള്‍ -അതില്‍ തന്നെ ഏതാണ്ടെല്ലാവരും നിരപരാധികള്‍-ജയിലറക്കുള്ളില്‍ അടയ്ക്കപ്പെടുന്നതും.

എന്തായിരുന്നു 2008 ലെ ഭേദഗതി
1967 ല്‍ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഇടതുപക്ഷമടക്കം നല്ലൊരു വിഭാഗം ഈ നിയമത്തെ പാര്‍ലമെന്റില്‍ എതിര്‍ത്തിരുന്നു. പാര്‍ലമെന്റി നു പുറത്തും മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമബോധമുള്ളവരുമായ നിരവധിയാളുകള്‍ ഇതിനെ ചെറുക്കാനുണ്ടായിരുന്നു. ആ എതിര്‍പ്പ് മറികടന്നാണ് അന്നു പാര്‍ലമെന്റില്‍ പാസായതെങ്കില്‍ 2008 ല്‍ ഇടതുപക്ഷമടക്കമുള്ളവരുടെ പിന്തുണയോടെ പാര്‍ലമെന്റില്‍ എതിര്‍പ്പുപോലുമില്ലാതെയാണ് അന്നത്തെ ആഭ്യന്തര മന്ത്രി ചിദംബരത്തിന് കടുത്തതും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ഭേദഗതികള്‍ പാസാക്കിയെടുക്കാനായത്.

മുംബൈ ഭീകരാക്രമണമുണ്ടാകുന്നത് 2008 നവംബര്‍ 26നാണ്. അതിന് മുമ്പ് രാജ്യത്തുണ്ടായിരുന്ന ടാഡ, പോട്ട എന്നീ സമാന നിയമങ്ങള്‍ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ വികാരത്തെ മുതലാക്കിയാണ് എതിര്‍പ്പൊന്നുമില്ലാതെ 2008 ഡിസംബര്‍ 16 ന് പുതിയ ഭേദഗതികള്‍ അവതരിപ്പിക്കപ്പെടുന്നത്. സാധാരണ ഗതിയിലുള്ള മുന്‍ ചര്‍ച്ചകളോ അഭിപ്രായ സ്വരൂപണമോ പോലും നടത്തിയില്ല. ഈ ഭേദഗതിയോടൊപ്പം തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സി, എന്‍.ഐ.എ യും രൂപപ്പെടുന്നത്.

രാജ്യത്ത് നില നില്‍ക്കുന്ന എല്ലാ ക്രിമിനല്‍ നിയമങ്ങള്‍ക്കും എതിരാണ് യു.എ.പി.എ യിലെ പല വ്യവസ്ഥകളും. യു.എ.പി.എ പ്രകാരം കുറ്റം ചെയ്തിരിക്കു ന്നുവെന്ന് ഏതെങ്കിലും വ്യക്തിയോ രേഖയോ നല്‍കുന്ന വിവരം വെച്ചോ അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിപ രമായ വിവരം അനുസരിച്ചോ ഏതൊരാളെയും തിരയാ നും അയാളുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനും അറ സ്റ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്. സാധാരണഗതിയില്‍ ഇതിന് കോടതി ഉത്തരവോ ജുഡീഷ്യല്‍ വാറന്റോ വേണ്ടിവരും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അമിതാതിപ്രയോഗത്തിന് ഇത് വളം വച്ചുകൊടുക്കുന്നു. രാജ്യത്തെ പോലീസ് സേന എത്രമാത്രം നിഷ്പക്ഷമാണെന്ന് ഏവര്‍ ക്കും ബോധ്യമുള്ളതാണല്ലോ. ആ സ്ഥിതിക്ക് ആര്‍ക്കെതിരെ ആയിരിക്കും ഇവ ഉപയോഗിക്കപ്പെടുക എന്നത് വ്യക്തമാണ്.

ഒരു വ്യക്തിയെ തിരയാനോ അറസ്‌ററ് ചെയ്യാനോ വിധത്തില്‍ ‘മതിയായ രീതിയില്‍ സംശയിക്കപ്പെടുന്ന’ കാരണങ്ങളുണ്ടാവണമെന്ന ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡി(സി.ആര്‍.പി.സി)ന്റെ താല്‍പര്യത്തിനെതിരാണ് ഭേദഗതി വരുത്തിയ യു.എ.പി.എയിലെ വ്യവസ്ഥ. പുതിയ നിയമത്തില്‍ ‘വിശ്വസനീയമായ കാരണം’ എ ന്നാക്കി ഇതിനെ ലഘൂകരിച്ചിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തിപരമായ അറിവുണ്ടെന്നു പറഞ്ഞാ ല്‍ തന്നെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിയും. ഇതിനാല്‍ വ്യക്തിപരമോ രാഷ്ട്രീയമോ ആയ വിരോധം കൊണ്ട് തന്നെ ഒരാളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കഴിയും.

ഇനി, അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സ്ഥിതിയോ? യു.എ.പി.എയുടെ 43ഡി(2) വകുപ്പുപ്രകാരം പ്രാഥമിക തടങ്കലില്‍ വയ്ക്കാനുള്ള കാലയളവ് 180 ദിവസമാണ്. (ഇത് സാധാരണ നിയമത്തില്‍ 90 ദിവസമാണ്). എന്നാല്‍ 90 ദിവസത്തിനുശേഷം പ്രോസിക്യൂട്ടര്‍ കേസ് പുരോഗതിയിലാണെന്നും കൂടുതല്‍സമയം ആവശ്യമുണ്ടെന്നും കോടതിയെ ബോധിപ്പിക്കണം. ജഡ്ജിയെ സംബന്ധിച്ചിടത്തോളം കേസില്‍ പുരോഗതിയുണ്ടാ യെന്ന് പരിശോധിക്കുക മാത്രമാണിവിടെ വേണ്ടത്. തടവ് നീട്ടുന്നതിനാവശ്യമായ തെളിവുണ്ടോയെന്ന് നോക്കേണ്ടതില്ല. ഭീകരനെന്നാരോപിക്കപ്പെട്ടയാളുടെ പോലീസ് കസ്റ്റഡിയുടെ കാര്യത്തില്‍ മുപ്പത് ദിവസം വരെ കസ്റ്റഡിയില്‍ വയ്ക്കാവുന്നതാണ്. അതായത് ഒരാളെ പിടിച്ച് കൃത്രിമമായി തെളിവുകളുണ്ടാക്കാന്‍ പോലീസിന് വേണ്ടത്ര സമയം ലഭിക്കുമെന്നര്‍ത്ഥം.

ഒരാള്‍ക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടാലും അയാള്‍ നിരപരാധി ആയാണ് രാജ്യത്തെ നിയമം കണക്കാക്കുന്നത്. അതനുസരിച്ച് കുറ്റാരോപിതന്‍ ചെയ്ത കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. എന്നാല്‍ യു.എ.പി.എ അനുസരിച്ച് കുറ്റാരോപിതന്‍ തന്നെ താന്‍ നിരപരാധിയാണെന്നു തെളിയിക്കണം. അതെങ്ങനെ ഒരാള്‍ക്കു സാധിക്കും. ഭീകരനെന്നോ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടെന്നോ ഒരാളുടെ മേല്‍ ആരോപിച്ചാല്‍ അത് ചെയ്തിട്ടില്ലെന്നു ആ വ്യക്തിക്കു തെളിയിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകളൊന്നും ഇവിടെ വിതരണം ചെയ്യുന്നില്ലല്ലോ. കുറ്റം തെളിയിക്കുക എന്നതിന് പകരം നിരപരാധിത്വം തെളിയിക്കുക എന്നതിലേക്കു വഴിമാറുന്നതോടെ ആരെയും കുറ്റവാളിയാക്കാം.

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് വിചാരണ നടത്തി നിരപരാധിയോ കുറ്റവാളിയോ എന്നു തീരുമാനിക്കുകയാണ് കോടതി നടപടി. യു.എ.പി.എ പ്രകാരമാണെങ്കില്‍ വിചാരണ നടപടികള്‍ക്കിടെ അഡീഷണലായി കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അധികാരം കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനുമുണ്ട്. ഇതുമൂലം വിചാരണ അനന്തമായി നീട്ടികൊണ്ടുപോകാനും സാധിക്കും. യു.എ.പി.എ. 43ഡി(5) പ്രകാരം പബ്‌ളിക് പ്രൊസിക്യൂട്ടര്‍ അനുവദിക്കാത്തിടത്തോളം പ്രതിക്ക് ജാമ്യം ലഭിക്കില്ല . കെട്ടിച്ചമക്കപ്പെട്ട കേസുകളാണ് മിക്കതും എന്നതിനാല്‍ തന്നെ പ്രോസിക്യൂഷന്‍ ജാമ്യം നല്‍കുവാന്‍ എതിര്‍ നില്‍ക്കുകയായിരിക്കും ചെയ്യുക,. യു.എ.പി.എ കേസുകളൊക്കെ പരിശോധിച്ചാല്‍ സാക്ഷികളുടെ എണ്ണം വളരെ വലുതാണെന്നു കാണാം. ഇതും വിചാരണ ദീര്‍ഘിപ്പിക്കാനും, ജാമ്യം ലഭിക്കാത്തതിനാല്‍ വിചാരണ തടവുകാരനായി ദീര്‍ഘകാലം ജയിലിലടക്കപ്പെടാനും ഇടയാക്കും.

സംഘടനകളെ നിരോധിക്കുന്നതിനും അതിലെ പ്രവര്‍ത്തകരെ ശിക്ഷിക്കുന്നതിനും യു.എ.പി.എ. ഭേദഗതി സര്‍ക്കാരിനെ കൂടുതല്‍ ശക്തരാക്കുന്നുണ്ട്. ഇഷ്ടമില്ലാത്ത സംഘടനകളെ ഭീകരഗ്രൂപ്പ്, ഭീകര സംഘടന, നിയമവിരുദ്ധ സംഘടന എന്നെല്ലാം സര്‍ക്കാരിനു പ്രഖ്യാപിക്കാം. ഭീകരത ആരോപിക്കപ്പെട്ട സംഘത്തിന്റെയോ സംഘടനയുടെയോ പേരില്‍ ക്രിമിനല്‍ കേസുകള്‍ ചുമത്താനും നിയമം അനുവദിക്കുന്നു. ഭീകരത, നിയമവിരുദ്ധത തുടങ്ങിയവയെക്കുറിച്ചുള്ള വ്യാഖ്യാനം തികച്ചും അവ്യക്തമാണ്. നമ്മുടെ ഭരണഘടന ആശയ പ്രചരണത്തിനുള്ള സ്വാതന്ത്യവും വിശ്വാസ സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന് അയാളുടെ വ്യക്തിപരമായ വീക്ഷണം വച്ച് ഒരു സംഘടനയേയോ ഗ്രൂപ്പിനെയോ ഇത്തരത്തില്‍ ഭീകര ഗ്രൂപ്പായി ആരോപിക്കാനുള്ള പഴുതുകളാണ് ഇതിലുള്ളത്. ഒരു സംഘടനയെ ഈ അര്‍ത്ഥത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാന്‍ സാധിക്കും. അങ്ങനെ നിരോധിക്കപ്പെട്ടതിന് അതിനായി രൂപീകൃതമാകുന്ന ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണല്‍ മുമ്പാകെ കാരണം കാണിക്കണം. ആറ് മാസ സമയം ആഭ്യന്തര മന്ത്രാലയത്തിന് ലഭിക്കും. അതായത് ട്രൈബ്യൂണലിനെ നിയമിക്കാന്‍ സര്‍ക്കാറിന് സാവകാശം കിട്ടുന്നതു കൂടാതെയാണ് പുറമെ ആറ് മാസം കൂടി ലഭിക്കുന്നത്. എന്നുമാത്രമല്ല എന്തുകാരണം മൂലമാണ് ആ സംഘടനയെ നിരോധിച്ചതെന്നു സര്‍ക്കാറിന് ട്രൈബ്യൂണല്‍ മുമ്പാകെ ബോധിപ്പിക്കേണ്ടതുമില്ല. എന്നു മാത്രമല്ല സംഘടനയില്‍ അംഗത്വമുണ്ട് എന്നതു തന്നെ ഒരാള്‍ക്ക് രണ്ട് വര്‍ഷം ശിക്ഷ ലഭിക്കാന്‍ മതിയായ കുറ്റമാണ്. അതിന് ആ വ്യക്തി നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണം എന്നൊന്നും വേണ്ടതില്ല. ഈ വകുപ്പുപയോഗിച്ച് മാവോയിസ്റ്റ് ബന്ധം, സിമി ബന്ധം തുടങ്ങിയ പേരുകളില്‍ ആരെയും തടവില്‍ വെക്കാനുള്ള അധികാരം സര്‍ക്കാരിനു കൈവരുന്നു.

ഇതിനൊക്കെ പുറമെ യു.എ.പി.എ യിലെ 51എ വകുപ്പ് പ്രകാരം ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് സംശയിക്കുന്നവരുടെ ഫണ്ടുകളും ആസ്തികളും മറ്റു ധനാഗമ മാര്‍ഗങ്ങളും മരവിപ്പിക്കാനോ പിടിച്ചെടുക്കാ നോ കണ്ടുകെട്ടാനോ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നു. ഭീകരതയുമായി ബന്ധമുണ്ടെന്ന കുറ്റം ചുമത്താന്‍ വിലപ്പെട്ട തെളിവുകളുടെ ആവശ്യവുമില്ലാ എന്നു വരുന്നതോടെ ഏതൊരു നിരപരാധിയെയും അഴിക്കുള്ളിലാക്കാനും സാമ്പത്തികമായും മാനസികമാ യും തകര്‍ത്ത് അവരുടെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനുമുള്ള അവസരം പോലും ഇല്ലാതാക്കുകയാണിവിടെ.

യു.എ.പി.എ യെ എതിര്‍ക്കേണ്ടുന്നത് എന്തുകൊണ്ട്?
1. ഭരണഘടന ഉറപ്പുനല്‍കുന്ന 3 മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമാണത്
2. ഭരണകൂടത്തിനോ ഒരു പോലീസ് ഉദ്യോഗസ്ഥനോ വിരോധം തോന്നുന്ന ആരെയും അനന്തകാലം ജയിലിലടക്കാന്‍ സാധിക്കും.
3. യാതൊരു തെളിവുകളുമില്ലെങ്കിലും സംശയം തോന്നുന്നതോ ഇഷ്ടമില്ലാത്തതോ ആയ സംഘടനകളെ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ ഈ നിയമം വര്‍ധിപ്പിക്കുന്നു.
4. അങ്ങനെയുള്ള സംഘടനയില്‍ അംഗത്വമുള്ളതുപോലും കുറ്റകരമാക്കാനാവുന്നു. ഏതെങ്കിലും കുറ്റകൃത്യം ചെയ്യണമെന്നില്ല.
5. സര്‍ക്കാരിനെതിരെയുള്ള അക്രമരഹിത രാഷ്ട്രീയ സമരങ്ങള്‍പോലും ഭീകരതയുടെ പരിധിയിലാക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള അവ്യക്തമായ നിര്‍വചനങ്ങളാണ് നിയമത്തിലുള്ളത്.
6. കുറ്റപത്രം സമര്‍പ്പിക്കാതെ 180 ദിവസം തടവില്‍ വയ്ക്കാം. ഇതില്‍ 30 ദിവസത്തോളം പോലീസ് കസ്റ്റ ഡിയിലും വെയ്ക്കാവുന്നതാണ്. ഇത് ജാമ്യനിഷേ ധത്തിനു കാരണമായി മാറുന്നു. കുറ്റം ചെയ്യാനുള്ള ഉദ്ദേശം പോലുമില്ലാതെ കൈവശം വെച്ച നിത്യോ പയോഗ വസ്തുക്കളെ പോലും തെളിവാക്കി ഭീകരകേസില്‍ കുറ്റം ചാര്‍ത്താനാവും.
7. വാറന്റ് കൂടാതെയുള്ള തിരച്ചില്‍ വസ്തുക്കള്‍ പിടിച്ചെടുക്കല്‍, അറസ്റ്റ് തുടങ്ങിയവയ്ക്കും മൂന്നാംകക്ഷിയില്‍നിന്ന് കോടതി ഉത്തരവില്ലാതെ തന്നെ നിര്‍ബന്ധമായി വിവരം ശേഖരിക്കാനും അധികാരം നല്‍കുന്നു.
8. കുറ്റക്കാരനാണോ എന്നു പ്രോസിക്യൂഷനല്ല നിരപരാധിയാണോ എന്നു കുറ്റാരോപിതനാണ് തെളിയിക്കേണ്ടത്.
9. ഓപ്പണ്‍ കോടതിയിലെ പരസ്യ വിചാരണകള്‍ ഒഴിവാക്കാനും രഹസ്യ വിചാരണകള്‍ നടത്താനും ഇത് വഴിതെളിക്കുന്നു. ഇതോടെ നിയമ നടപടികളുടെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാകുന്നു.

UAPA കേരളത്തില്‍
രാജ്യത്ത് പല ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരുകള്‍ നിര്‍മ്മിച്ച ഭീകര നിയമങ്ങളായ ടാഡ, പോട്ട തുടങ്ങിയവ കേരളത്തിലെ സര്‍ക്കാരുകള്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍ UAPA യുടെ കാര്യത്തില്‍ കേരളത്തിലെ ഭരണകൂടം സ്വീകരിച്ച നിലപാട് അങ്ങനെയല്ല. ഇടതും വലതും മാറി ഭരിച്ചുകൊണ്ടിരുന്ന കാലങ്ങളില്‍ നിര്‍ലോഭം എവിടെയും UAPA പ്രയോഗിച്ചിരുന്നത് ആയി കാണാം. തുടക്കത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തെയും മാവോയിസ്റ്റ് എന്നു മുദ്രകുത്തപ്പെട്ടവരെയും ആയിരുന്നെങ്കില്‍ അതിപ്പോള്‍ കേരളത്തിലെ ആഭ്യന്തര വകുപ്പ് ദീര്‍ഘകാലം ഭരിച്ച ആദ്യമായി UAPA നടപ്പാക്കിയ സി.പി.എംകാര്‍ക്കു നേരെ വരെ തിരിഞ്ഞിരിക്കുന്നു. കതിരൂര്‍ കേസില്‍ യു.എ.പി.എ ചുമത്തിയത് അത് രാജ്യദ്രോഹ ഭീകര പ്രവര്‍ത്തനം ആയതുകൊണ്ടല്ല എന്നതു വ്യക്തമാണല്ലോ. ടി.പി ചന്ദ്രശേഖരന്‍ കൊല പാതകത്തിലോ അരിയില്‍ ശുക്കൂര്‍ കൊലപാതകത്തിലോ ഫസല്‍ വധത്തിലോ ഒന്നും ചുമത്താതിരുന്ന യു.എ.പി.എ കതിരൂര്‍ മനോജ് വധത്തില്‍ മാത്രം എങ്ങനെ ചുമത്തപ്പെട്ടു.

ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ആര്‍ക്കെതിരെയും ഈ ഭീകര നിയമം പ്രയോഗിക്കാം എന്ന് പകല്‍പോലെ വ്യക്തമായി കഴിഞ്ഞിരിക്കുന്നു. പരസ്യമായി യോഗം ചേര്‍ന്നവര്‍ക്കെതിരെ ചുമത്തിയ പാനായിക്കുളം കേസ്, ഒരു ക്രിമിനല്‍ കേസായി രജിസ്റ്റര്‍ ചെയ്യപ്പെടേണ്ട കൈവെട്ട് കേസ്, മാവേലിക്കരയില്‍ യോഗം ചേര്‍ന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ കേസ്, പോസ്റ്ററൊട്ടിച്ചതിന്റെ പേരില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, നാറാത്ത് 21 ചെറുപ്പക്കാര്‍ക്കെതിരെ ചുമത്തിയ കേസ് തുടങ്ങി 2014 സെപ്തംബര്‍ വരെ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നു പോലീസിന്റെ ക്രൈം റിവ്യൂ വെളിപ്പെടുത്തുന്നു. ഇത്രയും കേസുകളിലൂടെ 150 ല്‍പരം വ്യക്തികളെയാണ് കുറ്റവാളികളായി ഭരണകൂടവും മാധ്യമങ്ങളും മുദ്രയടിച്ചിട്ടുള്ളത്. നമ്മെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത് 2013, 2014 വര്‍ഷങ്ങളിലാണ് മുപ്പത്തിരണ്ടില്‍ ഇരുപത്തിയേഴു കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എന്നതാണ്. 2014 സെപ്തംബറിന് ശേഷം കതിരൂര്‍ കേസടക്കം 3 കേസുകള്‍കൂടി ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. മഅ്ദനി കേസടക്കം മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവകളില്‍ കുറ്റാരോപിതരായ വേറേയും നിരവധി മലയാളികളുണ്ട്. ഈ പട്ടിക ഇനിയും വലുതാകാനാണിട.

കേരളത്തിലെ യു.എ.പി.എ കേസുകള്‍
വര്‍ഷം കേസുകളുടെ എണ്ണം
2008 3
2009 0
2010 1
2011 0
2012 1
2013 13
2014 (സെപ്തംബര്‍ വരെ) 15

(* ഈ കണക്ക് കേരള പോലീസിന്റെ Monthly Crime Review അനുസരിച്ചാണ്.)

2014 സെപ്തംബറിന് ശേഷം മൂന്നിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരം ഭീകര നിയമങ്ങളുടെ പട്ടികയില്‍ ആദ്യത്തേതല്ല യു.എ.പി.എ. അവസാനത്തേതുമല്ല. കശ്മീരിലും മണിപ്പൂരടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും (സര്‍ക്കാറിന്റെ ഭാഷയില്‍ ശല്യ പ്രദേശങ്ങള്‍) അറുപത് വര്‍ഷമായി തുടര്‍ന്നു വരുന്ന AFSPA ( Armed Forces (Special Powers) Act) രാജ്യത്തെ ഭീകര നിയമങ്ങളുടെ തലതൊട്ടപ്പനാണ്. എത്രയോ മുമ്പ് തന്നെ നടപ്പാക്കി തുടര്‍ന്നു വരുന്നുവെങ്കിലും ഇറോം ശര്‍മ്മിളയുടെ സഹന സമരത്തോടെയാണ് ഒരു പക്ഷേ രാജ്യത്ത് ഇതിന്റെ ഭവിഷ്യത്തുകള്‍ ചര്‍ച്ചയാകുന്നത്. വെറും 6 വകുപ്പുകള്‍ മാത്രമുള്ള ഈ നിയമം രാജ്യത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും ഇല്ലാതാക്കുന്നതിനും നീതിന്യായ സംവിധാനവും നിയമപാലന സംവിധാനവും അടക്കമുള്ളതിനെ സൈന്യത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനും പര്യാപ്തമാണ്. 1958 ല്‍ പാസാക്കിയെടുത്ത ഈ നിയമം വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എന്ന പേരിലാണ് പാകപ്പെടുത്തിയെടുത്തത്. വെറും ആറ് മാസമാണ് ഒരു സ്ഥലത്ത് ഇത് നടപ്പാക്കാനുള്ള കാലവധി. പക്ഷേ, ഓരോ ആറു മാസം കൂടുമ്പോഴും പുതുക്കിക്കൊണ്ട് അറുപത് വര്‍ഷമായി കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതു തുടരുകയാണ്. സായുധ സേനക്ക് ഏത് സമയവും ആരുടെയും വീടുകളിലടക്കം കയറി പരിശോധിക്കാനും അറസ്റ്റ് ചെയ്യാനും അധികാരം നല്‍കുന്ന AFSPA വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. സൈനികര്‍ നിരപരാധികളെ കൊല്ലുകയും സ്ത്രീകളെ മാനഭംഗം ചെയ്യുന്നതും നിത്യസംഭവമാണ്. സഹികെട്ട മണിപ്പൂരിലെ സ്ത്രീകള്‍ നഗ്നരായി ആസാം റൈഫിള്‍സ് എന്ന സായുധ സേനയുടെ ബാരക്കിലേക്ക് മാര്‍ച്ച് നടത്തിയത് ഒരു പക്ഷേ നാം മറന്നിട്ടുണ്ടാവും. വിചിത്രമായ കാര്യം വര്‍ഷം അറുപത് കഴിഞ്ഞിട്ടും സായുധ സേനക്കു വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. AFSPA പിന്‍വലിക്കുകയും സാമൂഹ്യനീതിയിലധിഷ്ഠിതമായ ജനാധിപത്യ ഭരണകൂടങ്ങള്‍ രൂപപ്പെടുകയുമാണ് യഥാര്‍ത്ഥത്തില്‍ വിഘടനവാദം അവസാനിപ്പിക്കാനുള്ള വഴി മഹാരാഷ്ട്രയിലെ MCOCA, ഝാര്‍ഖണ്ഡിലെ CCA തുടങ്ങി രാജ്യത്ത് വേറെയും നിരവധി ഭീകര നിയമങ്ങള്‍ (Draconian Laws) നിലവിലുണ്ട്. ജനാധിപത്യത്തെയും ഭരണഘടനയെയും മറ്റ് നിയമ സംവിധാനങ്ങളെയും നോക്കു കുത്തിയാക്കി ഇവ തുടരുന്നത് അത്യന്തം അപകടകരമാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇവിടെ നിയമങ്ങളുണ്ട്. അതു കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സംവിധാനത്തെ ശരിയാക്കിയെടുക്കുകയാണ് വേണ്ടത്. ഭരണകൂടത്തിന്റെ താത്പര്യം പക്ഷേ അതല്ല. തങ്ങളുടെ അധികാരം ശക്തിപ്പെടുത്താന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണിവിടെ. അതുകൊണ്ടാണ് രാഷ്ട്രീയ എതിരാളികള്‍ക്കു മേല്‍ യു.എ.പി.എ ഉപയോഗിക്കുന്നത്. യു.എ.പി.എ ഭേദഗതികളെ പിന്തുണക്കുകയും ഭരിച്ചുകൊണ്ടിരിക്കെ തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ മേല്‍ നടപ്പാക്കി കാണിക്കുകയും ചെയ്ത സി.പി.എമ്മിന് കേരളത്തിലും ബംഗാളിലും തങ്ങളുടെ പ്രവര്‍ത്തകരെ രാഷ്ട്രീയ എതിരാളികള്‍ അതേ നിയമത്തില്‍ കുരുക്കുന്നത് നോക്കിനില്‍ക്കേണ്ടി വന്നിരിക്കുന്നു. യു.എ.പി.എയെ അകമഴിഞ്ഞ് പിന്തുണക്കുന്ന കോണ്‍ഗ്രസ്സിനും മുസ്‌ലിം ലീഗിനും അതുപോലെയുള്ള എല്ലാവര്‍ക്കും ഇതേഗതി വന്നു ചേരാന്‍ സാദ്ധ്യതയുണ്ട്. ഫാസിസം ശക്തിപ്പെടുന്ന കാലത്ത് ഫാസിസ്റ്റുകളല്ലാത്ത ഏവരും ഭരണകൂട ഭീകരതയുെട കരാളദൃഷ്ടിയില്‍പെടും. ജനാധിപത്യ ബോധത്തോടെ കൂട്ടായ പ്രതിരോധങ്ങളാണ് ഇവയെ തടഞ്ഞു നിര്‍ത്താനുള്ള ഏക പോംവഴി. നിയമം ജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹ്യ നീതിക്കും വേണ്ടിയാകണം. ഭരണകൂടത്തെ സംരക്ഷിക്കാനും അവയുടെ അധികാരത്തെ ശക്തിപ്പടുത്താനുമല്ല; ജനങ്ങളെ സംരക്ഷിക്കാനും ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനുമാണ് നിയമങ്ങള്‍ എന്ന തിരിച്ചറിവുണ്ടാകണം.
(പൗരാവകാശം തന്നെയാണ് ജനാധിപത്യം എന്ന കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് പുറത്തിറക്കിയ ലഘുലേഖ)

എനിക്ക് അറിയില്ലെന്ന് മൊഴിയാനും ശീലിക്കുക

3d-person-question-mark-7518911

ഇസ്‌ലാമികചരിത്രത്തിലെ അറിയപ്പെട്ട പണ്ഡിതനാണ് ഇമാം മാലിക്. ഒരു ദിവസം വിദൂരനാട്ടില്‍നിന്ന് ഒരാള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. അന്ന് ഇന്നത്തെപോലെ യാത്രാസൗകര്യങ്ങളൊന്നുമില്ല. അതിനാല്‍ അയാള്‍ക്ക് ഇമാമിന്റെ അടുത്തെത്താന്‍ മാസങ്ങളോളം യാത്രചെയ്യേണ്ടിവന്നു. അത്തരം ക്ലേശപൂര്‍ണമായ യാത്രക്ക് ആ മനുഷ്യനെ പ്രേരിപ്പിച്ചതിത്രമാത്രമായിരുന്നു; ചില സംശയങ്ങള്‍ക്ക് നിവൃത്തിവരുത്തി ദീനിയായി ജീവിക്കണം.

ഇമാമിന്റെ മുമ്പിലെത്തിയ ആ മനുഷ്യന്‍ ഓരോന്നായി നാല്‍പത് ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ 36 എണ്ണത്തിനും ഇമാമിന്റെ മറുപടി തനിക്കറിയില്ലെന്നായിരുന്നു. നാലെണ്ണത്തിനുമാത്രമാണ് ഉത്തരം ലഭിച്ചത്.

അതേപോലെ ഒന്നാം ഖലീഫ അബൂബക്ര്‍(റ)ന്റെ ജീവിതത്തിലും സമാനമായ വിനയത്തിന്റെ ചരിത്രമുണ്ട്. ഖുര്‍ആനെസംബന്ധിച്ച് ഏതോ ഒരു ഗ്രാമീണന്‍ ചോദിച്ചപ്പോള്‍ അതിനദ്ദേഹം നല്‍കിയ മറുപടി ചരിത്രപ്രസിദ്ധമാണ്: ‘അജ്ഞത മറച്ചുവെച്ച് ആ ഖുര്‍ആന്‍ സൂക്തത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചാല്‍ ഏത് ആകാശമാണ് എന്നെ സംരക്ഷിക്കുക?. ഏത് ഭൂമിയിലാണ് എനിക്ക് രക്ഷ കിട്ടുക?’

ചോദ്യമിതാണ്: നിങ്ങള്‍ ഇസ്‌ലാമികപണ്ഡിതനാണോ ? അതെയെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, ഒന്നുചോദിച്ചോട്ടെ, എത്തരത്തിലുള്ള ഇസ്‌ലാമികവിദ്യാഭ്യാസമാണ് നിങ്ങള്‍ക്കുള്ളത് ? ഹദീഥ് വ്യാഖ്യാനശാസ്ത്രത്തില്‍ നൈപുണി തെളിയിച്ചിട്ടുണ്ടോ ? ഖുര്‍ആന്‍ ആഴത്തില്‍ വ്യാഖ്യാനങ്ങളുടെ സഹായത്തോടെയും ഭാഷാവൈദഗ്ധ്യംകൈമുതലാക്കിയും പഠിച്ചിട്ടുണ്ടോ ? എത്ര അധ്യാപകരുടെ കീഴിലാണ് നിങ്ങള്‍ പഠനം പൂര്‍ത്തിയാക്കിയത് ? ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഴ്ചയില്‍ എത്രമണിക്കൂര്‍ ഇപ്പോഴും ചെലവഴിക്കുന്നുണ്ട് ? ഈ ചോദ്യങ്ങളില്‍ അധികപക്ഷത്തിനും ഇല്ല എന്നാണുത്തരമെങ്കില്‍ ആദ്യചോദ്യത്തിന് ഉത്തരം ഇല്ല എന്നായിരിക്കും.

അപ്പോള്‍ സഹോദരിസഹോദരന്‍മാരേ, അത്തരം മഹാന്‍മാരായ പണ്ഡിതരുമായി നമ്മെ താരതമ്യം ചെയ്തുനോക്കൂ. എന്നിട്ടും, നാം ഫെയ്‌സ്ബുക്കിലും, ട്വിറ്ററിലും, ഈമെയിലിലും വീടുകളിലും ക്ലാസ്‌റൂമുകളിലും, ചര്‍ച്ചകളിലും വ്യത്യസ്തഫത്‌വകളും മറുപടികളും നല്‍കുന്നു. അത് ഹറാം ഇത് ഹലാല്‍ എന്നൊക്കെ വിധിപ്രസ്താവിക്കുന്നു. ഇത് ദൈനംദിനം മുടക്കമില്ലാതെ തുടരുന്നു. അതില്‍ നമുക്ക് യാതൊരു പ്രയാസമോ ആലോചനയോ വേണ്ടിവരുന്നില്ല. ചൂടുള്ള ബ്രഡിനുമുകളില്‍ പുരട്ടിയ വെണ്ണ പരന്നൊഴുകുംപോലെ ചലപില സംസാരിക്കുന്നു. അതിന്റെ ഗൗരവം നാം ഉള്‍ക്കൊള്ളുന്നില്ല. നാം ഇസ് ലാമികഫിഖ്ഹില്‍ വൈദഗ്ധ്യമുള്ളവരെന്ന് ഭാവിക്കുകയാണ്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക.. ഇതെല്ലാം നാം അജ്ഞതയാലാണ് ചെയ്തുകൂട്ടുന്നത്.

ശൈഖ് ഗൂഗ്ള്‍ അംഗീകൃത പണ്ഡിതനൊന്നുമല്ല. മൗലാന ട്വിറ്റര്‍ ആധികാരിക ഇമാമുമല്ല. മുഫ്തി ഫെയ്‌സ്ബുക് പ്രാമാണികഫഖീഹുമല്ല.

ശരിയായ ഫത്‌വ വര്‍ഷങ്ങളോളം ഇസ്‌ലാമിനെ ക്കുറിച്ച് പഠിച്ച അഗാധജ്ഞാനികള്‍ക്കും കര്‍മശാസ്ത്രവിശാരദര്‍ക്കും മാത്രം സാധിക്കുന്ന ഒന്നാണ്. അത്തരം മഹാന്‍മാര്‍ ഇമാംമാലികിനെപ്പോലെ , അബൂബക്ര്‍(റ)നെപ്പോലെ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അറിയില്ലെന്നേ മറുപടി നല്‍കൂ.

അതുകൊണ്ട് ഇന്നുമുതല്‍ നാം ജാഗരൂകരാവുക. എന്താണ് പറയുന്നതെന്നതിനെക്കുറിച്ച് ബോധവാന്‍മാരാകുക. നിങ്ങളുടെ ഇടതുവശത്തുള്ള മലക്ക് എല്ലാം രേഖപ്പെടുത്തുന്നുണ്ടെന്ന് മറക്കാതിരിക്കുക. അവരെ അമിതമായി പണിയെടുപ്പിക്കാതിരിക്കുക. എനിക്ക് അറിയില്ലെന്ന് മൊഴിയാന്‍ ശീലിക്കുക. വലതുപാര്‍ശത്തിലെ മലക്കിനെ കര്‍മനിരതനാക്കുക. ലോകത്തിലെ മഹത്തുക്കള്‍ ചെയ്തതുപോലെ.

ഓര്‍മശക്തി എങ്ങനെ വര്‍ദ്ധിപ്പിക്കാം ?

വിദ്യാര്‍ത്ഥികളാണെങ്കിലും ഉന്നത തൊഴില്‍ രംഗങ്ങളില്‍ വിരാചിക്കുന്നവരാണെങ്കിലും ഓര്‍മ ശക്തിയാണ് അവരുടെ പ്രവര്‍ത്തന മേഘലയിലെ മേഖലയിലെ മികവ് വര്‍ദ്ധിപ്പിക്കുന്നതിലെ അടിസ്ഥാന ഘടകം. ഒരു സമൂഹത്തിന്റെ വളര്‍ച്ച തന്നെ വിലയിരുത്തപ്പെടുന്നത് അവരുടെ ബൗദ്ധിക നിലവാരത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്.

ഏതു പ്രായത്തിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് ബുദ്ധിയെ വികസിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുമെന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ മസ്തിഷ്‌കത്തിന്റെ വികസിപ്പിക്കാനുള്ള ഈ കഴിവിനെ ന്യൂറോ പ്ലാസ്റ്റിസിറ്റി എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. അതായത് പരിശീലനത്തിലൂടെയും വ്യായമത്തിലൂടെയും ബുദ്ധിവികാസത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാം. ബുദ്ധിവികാസത്തിനു ഉപകരിക്കുന്ന ചില ടിപ്പുകള്‍ താഴെ ചേര്‍ക്കുന്നു.

1. വ്യായമത്തിനും ഉറക്കത്തിനും ആവശ്യത്തിന് സമയം കണ്ടെത്തണം
കായിക ജോലിയില്‍ ഏര്‍പ്പെടുന്നവരോ മറ്റു ബൗദ്ധിക ജോലികളില്‍ ഏര്‍പ്പെടുന്നവരാണെങ്കിലും ശരീരത്തിന് ആവശ്യത്തിന് വിശ്രമവും വ്യായമവും ലഭിച്ചിരിക്കണം. കായികമായ വ്യയാമത്തിലേര്‍പ്പെടുമ്പോള്‍ കായിക വ്യായാമം തലച്ചോറിന്റെ വളര്‍ച്ചക്ക് കൂടി ആവശ്യമാണെന്ന് നമ്മള്‍ അറിയണം. കായികമായ അധ്വാനത്തിലൂടെ തലച്ചോറിന് കൂടി ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നുണ്ട്. ഇത് ഓര്‍മശക്തികുറയാനിടയാക്കുന്ന രോഗങ്ങളിലേക്ക് നയിക്കാവുന്ന റിസ്‌ക് കുറക്കുമെന്നാണ് ബൗദ്ധിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍. കൂടാതെ, പ്രമേഹം, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് പോലുള്ള രോഗങ്ങളെയും വ്യായാമം പ്രതിരോധിക്കുമെന്നും വൈദ്യശാസ്ത്രം പറയുന്നുണ്ട്. തലച്ചോറിന് ആവശ്യമായ വ്യത്യസ്തമായ രാസവസ്തുക്കളും മറ്റും ഇതിലൂടെ തലച്ചോറിന് ലഭിക്കുകയും അത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാന്‍ ഇടയാക്കുകയും ചെയ്യും.
ശരീരത്തിന് മതിവരുവോളം ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങളിലൂടെ വ്യക്തമായതാണ്. ഉറക്കക്കുറവ് ക്രിയാത്മകമായി ചിന്തിക്കുവാനുള്ള കഴിവിനെ നശിപ്പിക്കുമെത്രെ.

2. സമൂഹവുമായി ഇടപെട്ട് ജീവിക്കുക
മനുഷ്യന്‍ സാമൂഹികജീവിയാണ്. അവന്റെ ആരോഗ്യപരമായി കാര്യങ്ങള്‍ അല്ലാഹു ക്രമീകരിച്ചിരിക്കുന്നത് സാമൂഹ്യപരമായ ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ആവശ്യത്തിന് വിനോദത്തിനും സമൂഹവുമായി ഇടപെടാനും കഴിയുമ്പോളാണ് മനുഷ്യ ശരീരത്തിന് ആവശ്യമായ ആയാസം ലഭിക്കുന്നത്. ആരോഗ്യപരമായതും മാനസിക സന്തോഷം നല്‍കുന്നതുമായ ബന്ധങ്ങള്‍ വളര്‍ത്തുന്നത് ബുദ്ധിപരമായ വളര്‍ച്ചയെ ഉദ്ദീപിപ്പിക്കും. എന്തിനേറെ സന്തോഷത്തോടെ മനസ് നിറഞ്ഞ് ചിരിക്കാന്‍ കഴിയുന്നത് പോലും ബുദ്ധിപരമായ വളര്‍ച്ചക്ക് അത്യന്താപേഷിതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

3. ഇടക്കിടെയുള്ള പരിശോധനകളിലൂടെ ജോലിയിലും മറ്റും പ്രയാസങ്ങളില്ല എന്ന് ഉറപ്പ് വരുത്തണം
പ്രവര്‍ത്തനങ്ങളിലും പഠനങ്ങളിലുമുണ്ടാക്കുന്ന ആകാംക്ഷയും ഉത്കണ്ഠയും ഓര്‍മശക്തിയെ മോശമായി ബാധിക്കും. ജോലിയിലെയും പഠനത്തിലൂടെയും ഉണ്ടാകുന്ന മാനസിക പിരിമുറക്കങ്ങള്‍ ചെറിയ ചില മാനേജ്‌മെന്റെ തന്ത്രങ്ങളിലൂടെ നിയന്ത്രിക്കാനാവണം. പിരിമുറുക്കങ്ങളില്ലാത്ത മനസിന് മാത്രമേ കാര്യങ്ങള്‍ ആലോചിക്കാനും ഓര്‍മിക്കാനും പുതിയ തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാനും സാധിക്കുകയുള്ളു.

4. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക
ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഉര്‍ജ്ജം ലഭിക്കുന്നത് കഴിക്കുന്ന ആഹാരത്തിലൂടെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ധാതുക്കളും മൂലകങ്ങളും ലഭിക്കുന്ന തരത്തില്‍ പഴങ്ങളും പച്ചക്കറികളും പരിപ്പ് വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പെടുത്തണം. ഒമേഗ ത്രീ എന്ന വൈറ്റമിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യവശ്യമായ വൈറ്റമിനാണ്. മല്‍സ്യങ്ങള്‍ ഒമേഗ ത്രീയുടെ അപൂര്‍വ്വ കലവറയാണ്.

5. ബൗദ്ധിക വ്യയാമം ലഭിക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുക
ബുദ്ധിപരമായ വ്യായാമം ലഭിക്കുന്ന രീതിയിലുള്ള വ്യത്യസ്തമായ വിനോദങ്ങളും പ്രശ്‌നോത്തരികളും മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരത്തിലുണ്ട്, സുഡോകോ പോലുള്ള വിനോദപരമായ പസ്സിലുകളിലേര്‍പ്പെടുന്നതും ബുദ്ധിശക്തി ഉയര്‍ത്തും.

ആഭ്യന്തര സംഘര്‍ഷങ്ങള്‍

സംഘടനകള്‍ക്ക് ബാധിക്കുന്ന അതിഗുരുതരമായ രോഗമാണ് ആഭ്യന്തര സംഘര്‍ഷങ്ങള്‍. സംഘടനയുടെ ശക്തി ക്ഷയിപ്പിക്കുന്നതിനും സംഘടനയെ തന്നെ തകര്‍ക്കുന്നതിനും ഇത് കാരണമാകും. ഇതിലൂടെ സംഘടനയുയെ അന്തരീക്ഷം ഒരുവശത്ത് മലീമസമാകുമ്പോള്‍ മറുവശത്ത് വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുകയും തര്‍ക്കവിതര്‍ക്കങ്ങള്‍ തല്‍സ്ഥാനത്ത് കയറിക്കൂടുകയും ചെയ്യുന്നു. ഇതിനെല്ലാമുപരി പ്രബോധന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകാനും ഇത് കാരണമാകുന്നു. സംഘടനയില്‍ ആഭ്യന്തരമായി സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.

-അണികളെ ഒരുമിച്ചുകൊണ്ടുപോകാനും കാര്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള നേതൃത്വത്തിന്റെ ശേഷിയില്ലായ്മ.
-ഇസ്‌ലാമിക സമൂഹത്തില്‍ കുഴപ്പവും പ്രശ്‌നങ്ങളും സൃഷ്ടിക്കാനുള്ള ബാഹ്യശക്തികളുടെ പരോക്ഷമായ ഇടപെടലുകള്‍.
-സംഘടനയുടെയും പാര്‍ട്ടിയുടെയും നേതൃത്വത്തിനുള്ള കിടമത്സരങ്ങള്‍.
-സംഘടന അതിന്റെ അടിസ്ഥാനങ്ങളും ആദര്‍ശങ്ങളും കയ്യൊഴിയുകയും അവ പരിഹരിക്കാനുള്ള അടിയന്തിരമായ ഇടപെടലുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുക.
-പ്രബോധനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നതിനുള്ള അലസതയും അലംഭാവവും.

സംഘടനയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നതിന് പിന്നില്‍ ഇത്തരം നിരവധി കാരണങ്ങള്‍ ദര്‍ശിക്കാനാകും. പ്രവാചകന്റെയും സ്വഹാബികളുടെയും കാലഘട്ടങ്ങളില്‍ വരെ ഇത്തരം രോഗലക്ഷണങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇസ്‌ലാമിക സമൂഹത്തില്‍ പ്രകടമായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സാഹചര്യത്തിന്റെ സമ്മര്‍ദ്ധവും അതില്‍ ഇടപെടാനുള്ള നേതൃത്വത്തിന്റെ ശേഷിയുമനുസരിച്ച് ഇവ ചിലപ്പോള്‍ ശക്തിപ്രാപിക്കുകയും മറ്റുചിലപ്പോള്‍ ദുര്‍ബലമാകുകയും ചെയ്യും.

ശമ്മാസു ബിന്‍ ഖൈസ് എന്ന ജൂതന്റെ കുതന്ത്രത്തിന്റെ ഫലമായി മദീനയിലെ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ജാഹിലിയ്യ ഗോത്രവികാരം ഇതിന് ഉദാഹരണമാണ്. മുഹമ്മദ് ബിന്‍ ഇസ്ഹാഖ് വിവരിക്കുന്നു: ‘ഔസ് -ഖസ്‌റജ് ഗോത്രനേതാക്കന്മാര്‍ക്കിടയിലൂടെ ഒരു ജൂതന്‍ കടന്നുപോയി. അവര്‍ക്കിടയിലുള്ള ഐക്യവും ഇണക്കവും അദ്ദേഹത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചു. ഉടനെ സമര്‍ഥനായ ഒരാളെ അവരിലേക്കയച്ചു കൊണ്ട് പറഞ്ഞു: നീ അവര്‍ക്കിടയില്‍ പോയി ജാഹിലിയ്യ കാലഘട്ടത്തില്‍ അവര്‍ക്കിടയില്‍ നടമാടിയ ബുആസ് യുദ്ധത്തിന്റെ കഥകള്‍ വിവരിക്കണമെന്ന് ആവശ്യപ്പെട്ടു. അയാള്‍ പ്രസ്തുത ദൗത്യം സമര്‍ഥമായി നിറവേറ്റി. അത് കേട്ടപ്പോള്‍ ഔസ്-ഖസ്‌റജ് ഗോത്രക്കാര്‍ക്കിടയില്‍ പഴയ ഗോത്രവികാരങ്ങള്‍ ഉയിരെടുക്കാന്‍ തുടങ്ങി, അവര്‍ പരസ്പരം ദേഷ്യപ്പെട്ടുകൊണ്ടേയിരുന്നു. ഔസുകാരേ, ഖസ്‌റജുകാരേ തുടങ്ങിയ പക്ഷപാതിത്വരഹിതമായ ജാഹിലിയ്യ പദപ്രയോഗങ്ങള്‍ വിളിച്ചുപറയുകയും ആയുധമേന്തുന്ന അവസ്ഥവരെ എത്തി.

ഈ വിവരം പ്രവാചകന്‍ അറിയുകയും ഇതിന്റെ പിന്നില്‍ ഒരു ജൂതന്റെ കുതന്ത്രങ്ങളാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു അവധാനതയും കൂടാതെ പ്രവാചകന്‍ അവരിലേക്ക് പുറപ്പെട്ടു. പ്രവാചകന്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ‘അല്ലയോ മുസ്‌ലിം സമൂഹമേ! അല്ലാഹു സാക്ഷി, ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ ജാഹിലിയ്യ വാദങ്ങളുമായി പുറപ്പെടുകയാണോ? അല്ലാഹു ഇസ്‌ലാമിലൂടെ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം കാണിച്ചുതരുകയും നിങ്ങളെ ആദരിക്കുകയും ചെയ്തു, ജാഹിലിയ്യ ഉച്ഛനീചത്വങ്ങളില്‍ നിന്നും നിങ്ങളെ മുക്തമാക്കി, സത്യനിഷേധത്തില്‍ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയും നിങ്ങളുടെ ഹൃദയങ്ങളെ പരസ്പരം ഇണക്കുകയും ചെയ്തു.-എന്നിരിക്കെ നിങ്ങള്‍ ജാഹിലിയ്യത്തിന്റെ വാദഗതികളുമായി ഇറങ്ങിത്തിരിക്കുകയോ?

പ്രവാചകന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം അവര്‍ക്ക് തങ്ങളുടെ അബദ്ധങ്ങള്‍ മനസ്സിലാകുകയും ഇതിനുപിന്നില്‍ ജൂതന്റെ കരങ്ങളാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അവര്‍ കണ്ണീരൊലിപ്പിച്ചുകൊണ്ട് പരസ്പരം ആലിംഗനം ചെയ്യുകയും കൂടുതല്‍ ഒരുമയോടെയും സ്‌നേഹത്തോടെയും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് തങ്ങളുടെ ഗോത്രങ്ങളിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലുഇംറാന്‍ 100 മുതല്‍ 105 വരെയുള്ള സൂക്തങ്ങള്‍ അവതീര്‍ണമായത്.

തീരുമാനമെടുക്കുന്നതിലെ കാലതാമസം

Tags: