Category Archives: ചെധ്യ ഉത്തരം- question & answer

മനുഷ്യരാശിയുടെ ധര്‍മം.

ചോ: ഈ ലോകം പൈശാചികമാണെന്ന ഇസ്‌ലാമിന്റെ വീക്ഷണത്തെക്കുറിച്ച് കേള്‍ക്കാനിടയായി. മരണാനന്തരം നന്‍മകളുടെതായിരിക്കുമെന്നും. വാസ്തവമെന്താണ് ?

ഉത്തരം: ഈ ലോകം പിശാചിന്റെതാണെന്ന് ഇസ്‌ലാം ഒരിക്കലും പഠിപ്പിക്കുന്നില്ല. ഈ ലോകത്ത് എല്ലാത്തിനും ഒരു ലക്ഷ്യമുണ്ട്. എന്നല്ല, അടിസ്ഥാനപരമായി ഇവിടെ എല്ലാംതന്നെ നന്‍മകളുള്ളതാണ്. അതോടൊപ്പം തിന്‍മകളുമുണ്ടെന്നത് ശരിയാണ്. പക്ഷേ, തിന്‍മകള്‍ ഇല്ലെങ്കില്‍ നന്‍മകള്‍ക്കും നിലനില്‍പ്പില്ലെന്ന കാര്യം നമ്മള്‍ മനസ്സിലാക്കണം.

മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു പരീക്ഷണവേദിയാണ്. നന്‍മയുടെ സംസ്ഥാപനത്തിനായി പണിയെടുക്കുകയെന്നതാണ് മനുഷ്യരാശിയുടെ ധര്‍മം. ആ ലക്ഷ്യത്തിനായി തിന്‍മകളോട് അവന് പോരാടേണ്ടിവരുന്നു. അവിടെ ബാഹ്യലോകത്തുള്ള തിന്‍മകള്‍ മാത്രമല്ല, നമ്മുടെ എതിരാളികള്‍. നമ്മുടെ ഹൃദയാന്തരാളങ്ങളിലുള്ള തിന്‍മകളും അതില്‍പെടും.
ഈ ലോകത്ത് നീതിയും നന്‍മയും സത്യവും പുലരണമെന്നും അത് വിജയകരമായി സ്ഥാപിക്കണമെന്നും ആഗ്രഹിക്കുന്ന ഏതൊരാളുടെയും ജീവിതം പോരാട്ടങ്ങളുടെയും ഏറ്റുമുട്ടലുകളുടെതുമായിരിക്കും. വാസ്തവത്തില്‍ , തിന്‍മകളോടുള്ള ഈ പോരാട്ടങ്ങളെയാണ് ജിഹാദ് എന്ന് പറയുന്നത്.
സത്യസന്ധമായി ജീവിതത്തെ അഭിമുഖീകരിച്ചവര്‍ക്ക് മരണാനന്തരം നന്‍മയും സന്തോഷവും നിറഞ്ഞ ജീവിതം ലഭിക്കും. അതേസമയം കാപട്യവും അധമവിചാരങ്ങളുമായി ജീവിതം പാഴാക്കിയവര്‍ക്ക് ഖേദവും ദുരിതവുമായിരിക്കും പകരം ലഭിക്കുക.
ഏകദൈവത്തിലും പ്രവാചകനിലും അന്ത്യനാളിലും വിശ്വസിക്കുകയും അങ്ങനെ നല്ലത് പ്രവര്‍ത്തിക്കുകയുംചെയ്തവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാണെന്ന നിലക്ക് വിജയികളായിരിക്കും.
ദൈവത്തെയും പ്രവാചകനെയും അന്ത്യനാളിനെയും തള്ളിപ്പറയുന്നവര്‍ നിഷേധികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള നരകത്തില്‍ അകപ്പെടും.

മുസ്ലിം സ്ത്രീകള്‍ ചില ചോദ്യോത്തരങ്ങള്‍

മുസ്ലിം സ്ത്രീ ചില ചോദ്യം ഉത്തരം

1. ദൈവം സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചപ്പോള്‍ സ്ത്രീയോട് കാണിച്ചത് അനീതിയും അസമത്വവുമല്ലേ?

ദൈവത്തില്‍ വിശ്വസിക്കാത്ത യുക്തിവാദികളുടെ ചോദ്യമാണിത്. പുരുഷനും സ്ത്രീയും ഒരു പോലെയല്ലെന്നും ഈ ഭൂമിയിലെ നിലനില്‍പ്പിന് സ്ത്രീയും പുരുഷനും വ്യത്യസ്ത പ്രകൃതിയോട് കൂടി സൃഷ്ടിക്കപ്പെടണം എന്നും സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ദൈവം സ്ത്രീയെയും പുരുഷനെയും തുല്യനിലയില്‍ യാതൊരു അനീതിയും അസമത്വവും ഇല്ലാതെ സൃഷ്ടിചു എന്ന് വെക്കുക. അപ്പോള്‍ പിന്നെ രണ്ടു പേരും ഒന്നുകില്‍ സ്ത്രീകളായിരിക്കും, അല്ലെങ്കില്‍ പുരുഷന്മാരായിരിക്കും!!

ഒരു ഉദാഹരണം പറയട്ടെ. സ്ത്രീക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന (?) ഒരു സംഗതിയായിട്ടാണ് ഗര്‍ഭ ധാരണത്തേയും പ്രസവത്തെയും മുലയൂട്ടലിനെയും പലരും കാണുന്നത്. പുരുഷന് ആ പ്രശനമില്ല. സമത്വം വാദിക്കുന്നവര്‍ ദൈവത്തോട് പറയേണ്ടത്‌, ഒന്നുകില്‍ ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലുമൊക്കെ സ്ത്രീകള്‍ക്ക് ഒഴിവാക്കി കൊടുക്കണം, അല്ലെങ്കില്‍ പുരുഷന്മാര്‍ക്കും അതേ അവസ്ഥ നല്‍കണം. ഒന്നാമത്തെ കാര്യം പരിഗണിച്ചാല്‍ ഈ ഭൂമിയില്‍ പിന്നെ മനുഷ്യര്‍ ഉണ്ടാവില്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ മനസ്സിലാവും. രണ്ടാമത്തേത് പരിഗണിച്ചാല്‍ സ്ത്രീ-പുരുഷ വ്യത്യാസം തന്നെ ഇല്ലാതാകും. ശരീര ഘടന മാറ്റേണ്ടി വരും. പുരുഷന് കുടുംബം പോറ്റാനും അധ്വാനിക്കാനും മറ്റുമൊക്കെ കഴിയാതെ വരും. സ്നേഹം, മറ്റു വികാരങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മാറും.

ഇത്തരം ചോദ്യങ്ങളുടെ അടിസ്ഥാനം കിടക്കുന്നത് ദൈവവിശ്വാസവും പരലോകവിശ്വാസവും ഇല്ലായ്മയില്‍ നിന്നാണ്. ജീവിതം എന്നാല്‍ ഒന്നേ ഉള്ളൂവെന്നും അത് പരമാവധി അടിച്ചു പൊളിച്ചു രസിച്ചു തീര്‍ക്കണമെന്നും അതിനു തടസ്സമാവുന്ന എല്ലാ കാര്യങ്ങളെയും തള്ളിക്കളയണമെന്നും അത്തരക്കാര്‍ കരുതുന്നു. അപ്പോള്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ പ്രയാസകരമായി അനുഭവപ്പെടുന്നു. എന്നാല്‍ ഭൂമിയിലെ ജീവിതത്തില്‍ ഓരോരുത്തരും അവര്‍ക്ക്‌ നിശ്ചയിക്കപ്പെട്ട ബാധ്യതകള്‍ തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യണമെന്നും അതെ കുറിച്ച് കണക്ക്‌ ചോദിക്കുന്ന ഒരു ലോകം വരാനുണ്ടെന്നും വിചാരിക്കുന്ന ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അനുഗ്രഹമായി തീരുകയാണ് ചെയ്യുക.

2. ഇസ്ലാമിലെ പര്‍ദ്ദ സ്ത്രീയെ പീഡിപ്പിക്കുവാനുള്ള ഉപാധിയല്ലേ? അവരുടെ പിന്നാക്കാവസ്ഥക്കുള്ള ഒരു പ്രധാന കാരണവും ഇതല്ലേ? പര്‍ദ്ദ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ലേ ചെയ്യുന്നത്? പര്‍ദ്ദ അകല്‍ച്ച സൃഷ്ടിക്കുന്ന വസ്ത്രമല്ലേ? എപ്പോഴും പര്‍ദ്ദ ധരിച്ചു നടന്നാല്‍ സ്ത്രീയുടെ ശരീരത്തില്‍ വിറ്റാമിന്‍ D യുടെ കുറവ് സംഭവിക്കില്ലേ?

സ്ത്രീയുടെ മുഖവും മുന്‍കയ്യും ഒഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയുന്നതും നിമ്നോന്നതങ്ങളെ പ്രകടിപ്പിക്കാത്തതും, അയവുള്ളതും ആര്‍ഭാടങ്ങളില്ലാത്തതും, മറ്റുള്ളവരില്‍ കാമം ഉണര്‍ത്തുന്ന തരത്തില്‍ പ്രിന്റുകള്‍ ഇല്ലാത്തതുമായ ഏതു തരത്തിലുള്ള വസ്ത്രം ധരിക്കാനും സ്ത്രീക്ക് ഇസ്ലാം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പര്‍ദ്ദ മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന ധാരണ ശരിയല്ല. മുഖം മറക്കുക എന്നത് നിര്‍ബന്ധ കാര്യവുമല്ല. (മുഖം മറക്കല്‍ നിര്‍ബന്ധമോ എന്ന പോസ്റ്റ്‌ കാണുക)

പര്‍ദ്ദ സ്ത്രീയെ പീഡിപ്പിക്കുവാനല്ല, മറിച്ച് പീഡനങ്ങളില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയാണ്. പുരുഷനെ പ്രലോഭിപ്പിക്കാതിരിക്കാനും കാമകണ്ണുകളില്‍ നിന്നും രക്ഷപ്പെടാനും ഒരു പരിധി വരെ സഹായകമാണ് അത്.

ഈ മറുപടി നല്കപ്പെടുമ്പോള്‍ ചിലര്‍ പറയാറുള്ള മറുവാദം ഇങ്ങനെയാണ്:
‘പര്‍ദ്ദ കൊണ്ട് മാത്രം സ്ത്രീ പീഡനം അവസാനിക്കുമോ? പര്‍ദ്ദ ധരിക്കാത്തവര്‍ക്കൊക്കെ സ്ത്രീ പീഡനം ഉണ്ടാവുന്നുണ്ടോ? പര്‍ദ്ദ ധരിച്ചവരുടെയും നേരെ സ്ത്രീ പീഡനം ഉണ്ടാവുന്നില്ലേ? കൊച്ചുകുട്ടികളുടെ നേരെ വരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നില്ലേ?’

ഒരാള്‍ പുകവലിക്കാരനോട് ‘പുകവലി കാന്‍സര്‍ ഉണ്ടാക്കുമെന്ന്’ പറഞ്ഞു. ഉടനെ വന്നു അയാളുടെ മറുപടി: ‘പുകവലി കൊണ്ട് മാത്രമാണോ കാന്‍സര്‍ വരിക? പുകവലിക്കുന്നവര്‍ക്കൊക്കെ കാന്‍സര്‍ വരുന്നുണ്ടോ? പുകവലിക്കാത്തവര്‍ക്കും കാന്‍സര്‍ വരുന്നില്ലേ?’

പുകവലിക്കാരന്റെ ഈ ന്യായം പോലെയാണ് പര്‍ദ്ദയെ എതിര്‍ക്കുന്നവരുടെയും ന്യായം. പുകവലി കാന്‍സര്‍ സാധ്യത വളരെ വര്‍ധിപ്പിക്കും എന്ന വസ്തുതയെ തള്ളിക്കളയാന്‍ ഇത്തരം ന്യായങ്ങള്‍ പര്യാപ്തമല്ല. ഇത് പോലെ നഗ്നതയും അര്‍ദ്ധനഗ്നതയും സ്ത്രീ പീഡനത്തിനു സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന വസ്തുതയെ എതിര്‍ ന്യായങ്ങള്‍ വെച്ച് നിഷേധിക്കാന്‍ കഴിയില്ല. സ്ത്രീപീഡനം പൂര്‍ണമായി തടയണമെങ്കില്‍ മറ്റു പല മാര്‍ഗങ്ങള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്. ക്യാന്‍സര്‍ ഇല്ലാതാവണമെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ കൂടി സ്വീകരിക്കണം എന്ന് പറയുന്നത് പോലെ.

ഈ ദുര്‍ബലവാദം ഉയര്‍ത്തുന്നവര്‍ മറുപടി നല്‍കേണ്ട അഞ്ചു ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു:

1. സ്ത്രീയുടെ വസ്ത്രധാരണമാണ് സ്ത്രീ പീഡനത്തിനുള്ള ഒരേയൊരു കാരണമെന്നു ആരെങ്കിലും വാദിചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്?

2. സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള അളവില്‍ എങ്ങനെയും വസ്ത്രം ധരിക്കാമെന്ന വാദം നിങ്ങള്‍ക്കുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ പരിധിയെന്ത്? (ഇസ്ലാമില്‍ വസ്ത്രധാരണത്തിനു കൃത്യമായ വ്യവസ്ഥയുണ്ട് എന്നോര്‍ക്കുക).

3. സ്ത്രീ അര്‍ദ്ധനഗ്മായ രീതിയിലോ ശരീരം മുഴപ്പിച്ചു കാണും വിധത്തിലോ വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരില്‍ കാമം ഉണരില്ല എന്ന വാദം ഇത്തരം ചോദ്യ കര്‍ത്താക്കള്‍ക്ക് ഉണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു ശാസ്ത്രീയമായി വിശദീകരിച്ചാല്‍ നന്നായിരുന്നു.

4. അര്‍ദ്ധ നഗ്നമായ രീതിയില്‍ വസ്ത്രം ധരിച്ച് നടക്കേണ്ട ആവശ്യകത സ്ത്രീക്ക് യഥാര്‍ഥത്തില്‍ ഉണ്ടോ? എങ്കില്‍ എന്താണ് ആ ആവശ്യം?

5. സ്ത്രീ എങ്ങനെ വസ്ത്രം ധരിച്ചാലും അത് സമൂഹത്തില്‍ ഒരേ ഫലം മാത്രമാണ് ഉളവാക്കുക എന്ന വാദം ഉണ്ടോ? അഥവാ സ്ത്രീപീഡന നിരക്ക് ഉയരില്ല എന്ന വാദം?

എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇസ്ലാമിക വ്യവസ്ഥ പൂര്‍ണമായി നടപ്പില്‍ വരുന്ന ഒരു രാഷ്ട്രത്തില്‍ സ്ത്രീ പീഡനം പൂര്‍ണമായും ഇല്ലാതാവും എന്നതാണ്. അഥവാ ഉണ്ടായാല്‍ തന്നെ അത് ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാവും. കാരണം അത്തരം സംഭവങ്ങള്‍ തടയാനുള്ള എല്ലാ മുന്‍ കരുതലുകളും ഇസ്ലാമിക രാഷ്ട്രത്തില്‍ ഉണ്ടായിരിക്കും. അതിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് പര്‍ദ്ദ പോലുള്ള വസ്ത്രം എന്നതാണ് സത്യം.

പര്‍ദ്ദ മൂലം സ്ത്രീക്ക് പിന്നാക്കാവസ്ഥ ഉണ്ടാകുന്നുവെന്ന വാദത്തിനു തെളിവിന്റെ പിന്‍ ബലമില്ല. എങ്ങനെയാണ് പര്‍ദ്ദ പിന്നാക്കാവസ്ഥ ഉണ്ടാക്കുന്നത്‌ എന്ന് ബുദ്ധിപരമായി വിശദീകരിക്കേണ്ട ബാധ്യതയും വിമര്‍ശകര്‍ക്കുണ്ട്.
മുസ്ലിം സ്ത്രീയുടെ പിന്നാക്കാവസ്ഥക്ക് കാരണം വേറെയാണ്. മാത്രമല്ല. കേരളത്തില്‍ മുമ്പത്തെതിനേക്കാള്‍ പര്‍ദ്ദയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം സ്ത്രീകള്‍ വിവിധ മേഖലകളില്‍ വളരെ പുരോഗമിച്ചു വരുന്നുമുണ്ട്. പര്‍ദ്ദ ധരിക്കാത്തവര്‍ ചെയ്യുന്ന മാന്യമായ ഏതു ജോലിയും ശരീരം മുഴുവന്‍ മറയുന്ന വസ്ത്രം ധരിച്ചു കൊണ്ട് ചെയ്യുന്നതിന് തടസ്സമില്ല. പര്‍ദ്ദയും പിന്നാക്കാവസ്ഥയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. വസ്ത്രം അഴിചെറിഞ്ഞു കൂത്താടണം എന്നാണു മുന്നാക്കാവസ്ഥ കൊണ്ട് ഇവര്‍ അര്‍ത്ഥമാക്കുന്നതെങ്കില്‍ മുസ്ലിം സ്ത്രീ ഇപ്പോഴും വളരെ പിന്നാക്കവസ്ഥയില്‍ തന്നെ! ആ പിന്നാക്കവസ്ഥയില്‍ അവര്‍ അഭിമാനിക്കുകയും ചെയ്യുന്നു.

പര്‍ദ്ദ മൂലം സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന വാദവും തെളിവില്ലാത്തതാണ്. അങ്ങനെ നഷ്ടപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു ലിസ്റ്റ് വിമര്‍ശകര്‍ പ്രസിദ്ധീകരിക്കട്ടെ. പര്‍ദ്ദ ധരിക്കുന്ന ഏതെങ്കിലും സ്ത്രീ അത് മൂലം എന്തെങ്കിലും ന്യായമായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായി പറയാറുണ്ടോ? അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമാണ് ഉദ്ദേശിച്ചതെങ്കില്‍ മുസ്ലിം സ്ത്രീക്ക് ആ സ്വാതന്ത്ര്യം ആവശ്യമില്ല. മുസ്ലിം പുരുഷനും.

പര്‍ദ്ദ ധരിച്ചത് കൊണ്ട് സഹോദര സമുദായങ്ങളിലുള്ളവര്‍ക്ക് അകല്‍ച്ചയോ അപരിചിതത്വമോ അനുഭവപ്പെട്ടിട്ടുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടില്ല. പര്‍ദ്ദ ധരിച്ച എത്രയോ പേര്‍ക്ക് അമുസ്ലിം സുഹൃത്തുക്കള്‍ ഉണ്ടെന്ന വസ്തുത നിഷേധിക്കാന്‍ കഴിയില്ല. അവരാരെങ്കിലും അതിന്റെ പേരില്‍ അസ്വസ്ഥത കാണിക്കാറുമില്ല.

പര്‍ദ്ദ ധരിച്ചു നടന്നാല്‍ സ്ത്രീക്ക് വെയില്‍ എല്ക്കാത്തതിനാല്‍ വിറ്റാമിന്‍ D യുടെ കുറവ് വരില്ലേ എന്നതാണ് പരിഹാസ്യമായ മറ്റൊരു വിമര്‍ശനം. ഇന്നേ വരെ പര്‍ദ്ദ ധരിച്ചത് കൊണ്ട് അങ്ങനെയൊരു പ്രശനം സംഭവിച്ചതായി കേട്ടിട്ടില്ല. പര്‍ദ്ദ 24 മണിക്കൂറും ഇട്ടു നടക്കണമെന്നും ഇസ്ലാം പറയുന്നില്ല. വീട്ടില്‍ മറ്റു വസ്ത്രങ്ങള്‍ ഉപയോഗിക്കാം. അല്‍പ്പ നേരം വെയില്‍ കൊണ്ടാല്‍ തന്നെ ആവശ്യത്തിന് വിറ്റാമിന്‍ D ശരീരത്തില്‍ നിര്‍മിക്കപ്പെടും.

ഇവിടെ രസകരമായ മറ്റൊരു കാര്യമുണ്ട്. പര്‍ദ്ദ വിറ്റാമിന്‍ D അപര്യാപ്തത ഉണ്ടാക്കുമെന്ന് ആശങ്കപ്പെടുന്നവര്‍ കോട്ടും സൂട്ടും തൊപ്പിയുമൊക്കെ ധരിച്ചു നടക്കുന്ന പുരുഷന് ഈ പ്രശ്നം വരില്ലേ എന്ന് ആശങ്കപ്പെടാറില്ല. അപ്പോള്‍ ഈ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് വ്യക്തം.

സ്ത്രീ വസ്ത്രധാരണത്തില്‍ അവളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊള്ളട്ടെ, പുരുഷന്മാര്‍ സംസ്ക്കരികമായി ഉന്നതരാവുകയാണ് വേണ്ടത് എന്ന് ചിലര്‍ വാദിക്കുന്നു.

വെറും പൊള്ളയായ വാദമാണ് ഇത്. സിദ്ധാന്തം ചമക്കാനും ആഗ്രഹം പറയാനും എളുപ്പമാണ്. യഥാര്‍ത്യബോധ്യം ഉള്ളവര്‍ അത് അംഗീകരിക്കില്ല എന്ന് മാത്രം.

എന്നും രാത്രി വീടിന്റെ വാതില്‍ തുറന്നിട്ട്‌ പണപ്പെട്ടി ആര്‍ക്കും കാണാവുന്ന തരത്തില്‍ തുറന്നു വെച്ച് ഒരു ഗൃഹനാഥന്‍ ഇങ്ങനെയൊരു യുക്തിവാദം നടത്തുന്നു:

“വാതില്‍ തുറന്നു കിടക്കുന്നതും പണപ്പെട്ടിയും കാണുമ്പോഴേക്കും അതെടുക്കാനുള്ള ആഗ്രഹം കാണിക്കുകയല്ല കള്ളന്മാര്‍ വേണ്ടത്. ആത്മനിയന്ത്രണം വേണം. സാംസ്കാരികമായി ഉയര്‍ന്നു ചിന്തിക്കണം.”

ഇതും പറഞ്ഞു വാതില്‍ പൂട്ടാതിരിക്കുന്ന ഗൃഹനാഥനോട് വിവേകമുള്ളവര്‍ എന്താണ് പറയുക?

“സംഗതി നിങ്ങള്‍ പറഞ്ഞപോലെതന്നെയാണ് വേണ്ടത്. എന്നാലും കള്ളന്മാര്‍ സംസ്ക്കരികമായി ചിന്തിച്ചു അവര്‍ മോഷണം ഉപേക്ഷിക്കുന്ന കാലം വരുന്നത് വരേക്കെങ്കിലും ആ വാതിലും പണപെട്ടിയും പൂട്ടിവെക്കുക. കള്ളനു പ്രലോഭനം കൊടുക്കാതിരിക്കുക.”

ഇസ്ലാം പറയുന്നത് സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കുകയും അതോടൊപ്പം പുരുഷന്മാര്‍ സംസ്ക്കാരസമ്പന്നര്‍ ആവുകയും വേണമെന്നാണ്. വിമര്‍ശകര്‍ ഇതില്‍ ഒന്നുമതി എന്നാണു വാദിക്കുന്നതെന്ന് തോന്നിപ്പോകും.

3. ബഹുഭാര്യത്വം നടപ്പിലാക്കുന്നതിലൂടെ സ്ത്രീയോട് മഹാ അപരാധമല്ലേ ഇസ്ലാം ചെയ്തത്? അതിനുള്ള ന്യായം വെച്ച് ഒരാള്‍ക്ക്‌ ബഹുഭര്‍തൃത്വം എന്ത് കൊണ്ട് അനുവദിക്കുന്നില്ല?

ബഹുഭാര്യത്വം ഒരു അശ്ലീലപദമായാണ് പലരും കാണുന്നത്. ഒരു വ്യക്തിക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടെന്നു കേട്ടാല്‍ പിന്നെ അതിനെ കുറിച്ച് ധാരാളം പരിഹാസങ്ങളും ഫലിതങ്ങളും ഉയരുകയായി. എന്നാല്‍ എകഭാര്യ മാത്രമുള്ള ഒരു വ്യക്തി വേശ്യകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിവരുന്നത് പുരോഗമനപരവും അന്തസ്സ് നിറഞ്ഞതുമായ പ്രവൃത്തിയായി ഇത്തരക്കാര്‍ കാണുന്നു!!

അതുപോലെ പലരുടെയും ധാരണ ബഹുഭാര്യത്വം മനുഷ്യപ്രകൃതിയുടെ ഭാഗമല്ല എന്നും ഇസ്ലാമാണ് ആദ്യമായി ബഹുഭാര്യത്വം അനുവദിച്ചത് എന്നുമാണ്. ഈ ധാരണകളും ശരിയല്ല. താഴെ കൊടുത്ത ഉദ്ദരണി നോക്കുക:

“ബഹുഭാര്യത്വം മനുഷ്യവര്‍ഗത്തില്‍ പ്രകൃത്യാ തന്നെയുള്ള ഒരു സമ്പ്രദായമായിരുന്നുവെന്ന കാര്യം എല്‍ . ടി ഹോബ്ബോസിന്റെ “മോറല്‍സ് ഇന്‍ എവല്യൂഷന്‍ ” (Morals in evolution), റോബര്‍ട്ട്‌ ബ്രിഫോന്റെ “ദ മദര്‍ ” (The Mother), ഹാവ്‌ലോക്ക് എല്ലിസന്റെ Man and Woman, വെസ്റ്റര്‍മാര്‍ക്കിന്റെ History of Human Marriage എന്നീ ഗ്രന്ഥങ്ങള്‍ വ്യക്തമായി തെളിയിക്കുന്നുണ്ട്. ആഫ്രിക്കയിലെയും ഏഷ്യയിലെയും പല ജനവിഭാഗങ്ങളുടെയും അമേരിക്കയിലെ ചില ഭാഗങ്ങളിലെയും വിവാഹസമ്പ്രദായം ഒരു കാലത്ത് ബഹുഭാര്യത്വമായിരുന്നുവെന്നു Nelson’s Encyclopaedia യില്‍ പറയുന്നുണ്ട്. പഴയ നിയമത്തിന്റെ കാലത്ത് ജൂതമതം ബഹുഭാര്യത്വത്തെ അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.” (വിവാഹം-ഒരു പഠനം പേജ്: 200, നാഷണല്‍ ബുക്സ്റ്റാള്‍ , കോട്ടയം).

പ്രമുഖ മത ഗ്രന്ഥങ്ങള്‍ ഒന്നും തന്നെ ബഹുഭാര്യത്വം തെറ്റാണ് എന്ന് പറയുന്നില്ല. ഹൈന്ദവ-ക്രൈസ്തവ വേദങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ശ്രീ കൃഷ്ണന് നൂറുക്കണക്കിന് ഭാര്യമാരുണ്ടായിരുന്നതായും ദശരഥ മഹാരാജാവിനും പാണ്ഡവരുടെ പ്രപിതാവ് പാണ്ഡുവിനുമെല്ലാം ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നതായും ഹൈന്ദവവേദങ്ങളില്‍ കാണാം. അബ്രഹാമിന് മൂന്നും യാക്കോബിന് നാലും മോശക്കും ദാവീദിനും സോളമനും ഒന്നിലധികം ഭാര്യമാരും ഉണ്ടായിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു.

ഇസ്ലാം അടിസ്ഥാനപരമായി അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതും ഏകഭാര്യത്വത്തെയാണ്. അതിനു മുമ്പ് നിലനിന്നിരുന്ന അനിയന്ത്രിതമായ ബഹുഭാര്യത്വം നിയന്ത്രണ വിധേയമാക്കുകയാണ് വാസ്തവത്തില്‍ ഇസ്ലാം ചെയ്തത്. ചില ന്യായവും നിര്‍ബന്ധിതവുമായ സാഹചര്യങ്ങളില്‍ മാത്രം കര്‍ശനമായ നിബന്ധനകളോടെ ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചു. ഉദാഹരണത്തിന് ഒരു സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം വല്ലാതെ വര്‍ധിക്കുക, ആദ്യ ഭാര്യ വന്ധ്യയാവുക, ആദ്യഭാര്യക്ക് അവളുടെ ധര്‍മം നിര്‍വഹിക്കാന്‍ കഴിയാത്ത വിധം മാറാരോഗം പിടിപെടുക, പുരുഷന്റെ ലൈംഗികാസക്തി തുടങ്ങിയ കാരണങ്ങള്‍ മറ്റൊരു വിവാഹം അനിവാര്യമാക്കി തീര്‍ക്കുന്നു. ആദ്യ ഭാര്യയെ അവളുടെ ബലഹീനത മൂലം ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് അവളെ നില നിര്‍ത്തിക്കൊണ്ട് രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കുന്നതല്ലേ?
ഭാര്യമാരോട് തുല്യ നീതിയില്‍ വര്‍ത്തിക്കണമെന്ന വ്യവസ്ഥ കൂടി ഇസ്ലാം മുമ്പോട്ട്‌ വെച്ചിരിക്കെ ആദ്യ ഭാര്യയെ അവഗണിക്കുന്ന വിഷയം തന്നെ വരുന്നില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അതിനുള്ള യുക്തമായ നടപടി ഇസ്ലാമിക ഭരണകൂടം എടുക്കുകയും ചെയ്യും.

ജീവിതത്തില്‍ ഒരു ഭാര്യയെ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന നിയമം യഥാര്‍ഥത്തില്‍ മേല്‍ പറഞ്ഞ സാഹചര്യങ്ങള്‍ വരുന്നവരെ സംബന്ധിച്ചിടത്തോളം പീഡനമായി മാറുകയാണ് ചെയ്യുക. പ്രകൃതിമതമായ ഇസ്ലാം ഇക്കാര്യം മുന്‍ കൂട്ടി മനസ്സിലാക്കുകയും അവക്കുള്ള പരിഹാരം നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു.

എകഭാര്യത്വം അനുഷ്ടിക്കുന്ന പലരും വേശ്യകളുമായി ബന്ധം സ്ഥാപിക്കുന്നവരാണെന്ന വസ്തുതയും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. അത് വഴി സാമൂഹികവും കുടുംബപരവുമായ അരാജകത്വം ഉണ്ടാക്കുന്നതിനേക്കാള്‍ എന്ത് കൊണ്ടും നല്ലത് നീതി പൂര്‍വമായ ബഹുഭാര്യത്വം തന്നെയാണ്. (ബഹുഭാര്യത്വത്തെ കുറിച്ച് ആനി ബസന്റ് എന്ന പോസ്റ്റ്‌ വായിക്കുക)

എന്നാല്‍ മേല്‍ ന്യായ പ്രകാരം ബഹുഭര്‍തൃത്വം അനുവദിക്കേണ്ടതല്ലേ എന്നൊരു ചോദ്യം ഉന്നയിക്കപ്പെടാറുണ്ട്. അനുവദിക്കുന്നത് പ്രായോഗികമല്ല എന്നതാണ് സത്യം. സ്ത്രീയുടെ സംരക്ഷണം, ഗര്‍ഭകാല ശുശ്രൂഷ, കുഞ്ഞിന്റെ പിതൃത്ത്വം തുടങ്ങിയവയൊക്കെ ബഹുഭര്‍തൃത്വത്തിനു വിഘാതമായി തീരുന്നു. (കൂടുതല്‍ വിശദീകരണത്തിനു ബഹുഭര്‍ത്തൃത്വം അപ്രായോഗികം എന്ന പോസ്റ്റ്‌ കാണുക).

4. പുരുഷന്മാര്‍ സ്ത്രീകളുടെ അധികാരസ്ഥന്മാര്‍ ആണെന്ന് ഖുര്‍ആന്‍ (4:34) പറയുന്നു. സ്ത്രീയോടുള്ള വിവേചനമല്ലേ ഇത്? സ്ത്രീയെ അടിക്കണമെന്നും ഇതേ സൂക്തത്തില്‍ തുടര്‍ന്ന് പറയുന്നുമുണ്ട്.

ആദ്യം ഈ സൂക്തം പൂര്‍ണമായി നമുക്ക്‌ പരിശോധിക്കാം.

“പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു; തീര്‍ച്ച”. (4:34)

ഈ സൂക്തത്തില്‍ പുരുഷന്മാരെ കുറിച്ച് ‘ഖവ്വാം’ എന്നാണു പറഞ്ഞിരിക്കുന്നത്. ഒരു സ്ഥാപനമോ സംഘമോ മേല്‍ നോട്ടം വഹിക്കുന്നതിനും അവ നല്ല രീതിയില്‍ കൊണ്ട് നടത്താനും ആണ് ഈ പദം ഉപയോഗിക്കുക. ‘ഖയ്യിം’ എന്നും പറയും. മറ്റു സ്ഥാപനങ്ങളിലേതു പോലെ ഒരു വീട്ടില്‍ ഒരു രക്ഷാധികാരി ആവശ്യമാണ്. അത് ആരാവണം? സ്ത്രീയോ പുരുഷനോ? ശാരീരികവും മാനസികവും വൈകാരികവുമായ പ്രത്യേകതകള്‍ ഇരുവര്‍ക്കും വ്യത്യസ്തമാണ്. ഇതില്‍ ആരുടെ പ്രത്യേകതയാണ് രക്ഷാധികാരത്തിനു യോജിച്ചത് എന്ന് ചോദിച്ചാല്‍ വക്രബുദ്ധി ഇല്ലാത്ത ആരും പറയും അത് പുരുഷന്‍ ആണെന്ന്.

ഇവിടെ പുരുഷനെ ഖവ്വാം ആക്കുന്നതിലൂടെ സംഭവിക്കുന്നത് സ്ത്രീക്ക് സൗകര്യവും പുരുഷന് ഭാരിച്ച ഉത്തരവാദിത്തവുമാണ്. കുടുംബം പോറ്റുകയും അധ്വാനിക്കുകയും ചെയ്യേണ്ടി വരിക പുരുഷനാണ് എന്നര്‍ത്ഥം. സ്ത്രീക്ക് വീട്ടിലെ കാര്യങ്ങള്‍ മാത്രമേ നോക്കേണ്ടതുള്ളൂ. ആവശ്യമെങ്കില്‍ മാത്രം ജോലിക്ക് പോകാം. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ പ്രകൃതിപരമായ കാര്യങ്ങള്‍ക്ക് വിധേയയായ അവകാശത്തിന്റെ പേര് പറഞ്ഞു സ്ത്രീയുടെ ശാരീരിക മാനസിക പ്രത്യേകതകള്‍ പരിഗണിക്കാതെ നിര്‍ബന്ധപൂര്‍വം ജോലിക്ക് പറഞ്ഞയക്കുകയും അങ്ങനെ ഇരട്ടിപ്പണി എടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഇപ്പോള്‍ സംജാതമായിട്ടുണ്ട്. ഇസ്ലാം അവര്‍ക്ക്‌ നല്‍കിയത് ഇളവുകളാണ്. ആധുനികത നല്‍കിയത് മഹാ ഭാരങ്ങളും. ഏതാണ് സ്ത്രീയെ സംബന്ധിച്ചിടത്തോളം നല്ലത് എന്ന് ചിന്തിച്ചു നോക്കുക.

അടുത്ത പ്രശ്നം ഭാര്യയെ അടിക്കാന്‍ അനുവാദം കൊടുത്ത് എന്നതാണ്. സ്ത്രീ അനുസരണക്കേട്‌ കാണിക്കുന്ന വല്ല സാഹചര്യവും വന്നാല്‍ ആദ്യം അവളെ ഉപദേശിക്കണം. എന്നിട്ടും നേരെ ആയില്ലെങ്കില്‍ കിടപ്പറയില്‍ നിന്ന് അകന്നു നില്‍ക്കണം. അവസാനത്തെ മാര്‍ഗമാണ് അടി. യഥാര്‍ഥത്തില്‍ കിടപ്പറയില്‍ നിന്നും അകന്നു നിന്നാല്‍ തന്നെ സ്ത്രീയെ സംബന്ധിച്ചിടെത്തോളം പ്രയാസകരമായിരിക്കും. അടിയുടെ ആവശ്യം വരികയില്ല. ഇനി അഥവാ വരുന്നുണ്ടെങ്കില്‍ അത്രക്കും ഗുരുതരമായ പ്രശ്നം അവര്‍ക്കിടയില്‍ ഉണ്ട് എന്നാണര്‍ത്ഥം. പലപ്പോഴും വിവാഹ മോചനത്തിലേക്ക്‌ ഇത് എത്താം. അങ്ങനെയൊരു വലിയ തിന്മ തടയാന്‍ സഹായിക്കുമെങ്കില്‍ ലഘുവായ രീതിയില്‍ അടിക്കാം. അതും മുഖത്തടിക്കാന്‍ പാടില്ല.

സ്ത്രീയെ അടിക്കുന്നത് നല്ലൊരു കാര്യമായി ഇസ്ലാം കാണുന്നില്ല. പ്രവാചകന്‍ (സ) പറയുന്നത് കാണുക:

“ഭാര്യമാരെ അടിക്കുന്നവര്‍ മാന്യന്മാരല്ല.””നാണമില്ലേ നിങ്ങള്‍ക്ക്‌? സ്ത്രീയെക്കാള്‍ കൈകരുത്തുണ്ടെന്നു കരുതി പുരുഷന് അവളെ ഇഷ്ടാനുസരണം വേദനിപ്പിക്കാനോ കരുത്ത്‌ കാണിക്കണോ യാതൊരധികാരവുമില്ല.” (ബുഖാരി, മുസ്ലിം)

ഭാര്യയെ അടിക്കേണ്ട സാഹചര്യം ഏതാണെന്ന് പ്രവാചകന്‍ (സ) പറയുന്നത് കാണുക:

ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: “സ്ത്രീകളോട് നന്നായി പെരുമാറുക. നിങ്ങളുടെ കൈകളിലാണ് അവര്‍ … അവര്‍ മ്ലേച്ചവൃത്തികള്‍ ചെയ്താലേ നിങ്ങള്‍ മറിച്ചു പെരുമാറാവൂ. അങ്ങനെ വല്ലതും അവര്‍ ചെയ്താല്‍ കിടപ്പറയില്‍ ബഹിഷ്കരിക്കുക. കഠിനമല്ലാതെ അടിക്കുക…” (തിര്‍മുദി)”നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്കിഷടമില്ലാത്തവരെ ചവിട്ടാനനുവദിക്കാതിരിക്കുക എന്നത് സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്ക്‌ ലഭിക്കേണ്ട അവകാശമാണ്. ആ അപരാധം അവര്‍ ചെയ്താല്‍ കഠിനമല്ലാതെ അടിക്കുക.” (മുസ്ലിം)

വ്യക്തമായ മ്ലേച്ചവൃത്തി ചെയ്താലേ അടിക്കാന്‍ പാടുള്ളൂ എന്നാണു ഇസ്ലാം പഠിപ്പിക്കുന്നതെന്ന് വ്യക്തമായല്ലോ.

5. സ്ത്രീക്ക് അനന്തരാവകാശമായി പുരുഷന്റെ പാതി മാത്രം സ്വത്ത്‌ നല്കുന്നത് അനീതിയല്ലേ? ഒരു പിതാവിന് ഒരു പെണ്‍കുട്ടി മാത്രം ഉള്ളപ്പോഴും എന്ത് കൊണ്ട് മുഴുവന്‍ സ്വത്തും നല്‍കുന്നില്ല?

നിലവിലുള്ള നമ്മുടെ സമൂഹത്തിലെ സ്ഥിതി ഗതികള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇസ്ലാമികനിയമം പൂര്‍ണമായി നടപ്പിലാകുന്ന ഒരു സമൂഹത്തില്‍ ഈ ചോദ്യം അപ്രസക്തമാണ്. കാരണം ഇസ്ലാം പറയുന്നത് സ്ത്രീക്ക് സാമ്പത്തികമായി യാതൊരു ബാധ്യതകളും ഇല്ല എന്നാണ്. ഉദാഹരണത്തിന് വിവാഹം തന്നെ എടുക്കുക. വരന്‍ തന്റെ ചെലവ്‌ മാത്രമല്ല, വധുവിന്റെ ചെലവ് വഹിക്കണം. മഹ്റും നല്‍കണം. അവര്‍ ഒരു കുടുംബമായാല്‍ സകല ചെലവുകളും ഭര്‍ത്താവാണ് വഹിക്കേണ്ടത്. ജോലിയുള്ള സ്ത്രീക്ക് എന്തെങ്കിലും ഔദാര്യം ചെയ്തു കൊടുക്കാം എന്നല്ലാതെ അത് നിര്‍ബന്ധമില്ല.
ഇങ്ങനെ ഏതവസ്ഥയിലും ഒരു ചിലവും വഹിക്കേണ്ട ബാധ്യത ഇല്ലാഞ്ഞിട്ടു കൂടി സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്ത്‌ അനുവദിച്ചിരിക്കുന്നു. ആ സ്വത്ത്‌ എന്നെന്നും അവിടെ ഉണ്ടാകും. എന്നാല്‍ പുരുഷന് ലഭിക്കുന്ന സ്വത്തില്‍ നിന്നും കുറെ ചെലവഴിക്കേണ്ടി വരും. അപ്പോള്‍ ഇവിടെ എന്തെങ്കിലും അനീതി ഉണ്ടോ?
യഥാര്‍തത്തില്‍ രണ്ടു കൂട്ടര്‍ക്കും തുല്യമായി സ്വത്ത്‌ കൊടുത്തിരുന്നെങ്കില്‍ അതാകുമായിരുന്നു അനീതി.

6. സാക്ഷി പറയുമ്പോള്‍ ഒരു പുരുഷന്‍ മതി. സ്ത്രീ സാക്ഷ്യം പറയുമ്പോള്‍ ഒന്നിലധികം വേണം (ഖുര്‍ആന്‍ 2:282). സ്ത്രീയെ അവഹേളിക്കുകയല്ലേ ഇതിലൂടെ ചെയ്യുന്നത്?

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തമാണിത്. സാക്ഷിയായി രണ്ടു സ്ത്രീകള്‍ വേണം എന്നത് സാമ്പത്തിക ഇടപാടുകളില്‍ മാത്രമാണെന്ന് വ്യക്തം. അതാവട്ടെ ന്യായമാണ് താനും. പൊതുവില്‍ സാമ്പത്തികമായ ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ പുരുഷന്മാരായിരിക്കും. അതിനാല്‍ അതുമായി ബന്ധം ഇല്ലാത്ത സ്ത്രീകള്‍ സാക്ഷ്യം പറയുമ്പോള്‍ പിഴവ് സംഭവിക്കാം. ആ സാധ്യത ഒഴിവാക്കാന്‍ മാത്രമാണ് ഇങ്ങനെയൊരു വിധി പറഞ്ഞത്. ഇതില്‍ സ്ത്രീകളെ മോശമാക്കുന്ന ഒന്നും ഇല്ല.

എന്നാല്‍ മറ്റു മേഖലകളില്‍ സാക്ഷ്യം പറയാന്‍ രണ്ടു സ്ത്രീകള്‍ വേണം എന്ന നിര്‍ബന്ധമില്ല. (5:106, 24:6-9, 65:2 തുടങ്ങിയ സൂക്തങ്ങള്‍ പരിശോധിക്കുക).

ആര്‍ത്തവം, പ്രസവം പോലെയുള്ള കാര്യങ്ങളില്‍ സ്ത്രീകളുടെ മാത്രം സാക്ഷ്യമേ സ്വീകരിക്കപ്പെടൂ. കാരണം പുരുഷന് അത്തരം കാര്യങ്ങളില്‍ സാക്ഷ്യം പറയാന്‍ പറ്റില്ലല്ലോ.

7. സ്ത്രീ പുരുഷന്റെ കൃഷിയിടമാണെന്ന് ഖുര്‍ആന്‍ (2:223) പറയുന്നു. ഇത് വിവേചനമല്ലേ? കൂടാതെ 2:222 സൂക്തത്തില്‍ ആര്‍ത്തവരക്തം അശുദ്ധമാണെന്നും ആര്‍ത്തവമുള്ള സ്ത്രീകളെ സമീപിക്കാനേ പാടില്ലെന്നും ഖുര്‍ആന്‍ പറയുന്നു. ശരിക്കും സ്ത്രീ വിരുദ്ധമല്ലേ ഇത്?

ഉപമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവയെ വായനക്കാരന്റെ മനോഗതിക്കനുസരിച്ച് നെഗറ്റീവായും പോസിറ്റീവായും കാണാന്‍ കഴിയും. ഉദാഹരണത്തിന് ‘ഒരാളുടെ മുഖം പതിനാലാം രാവിലെ പൂര്‍ണ ചന്ദ്രനെ പോലെയാണ്’ എന്ന ഉപമയെടുത്തു ആ വ്യക്തിയുടെ മുഖത്ത് നിറയെ കുണ്ടും കുഴിയുമാണ് എന്ന് വ്യാഖ്യാനിക്കാം. ഉപമ നല്‍കിയവന്‍ അത് അംഗീകരിച്ചില്ലെങ്കിലും. അപ്പോള്‍ യഥാര്‍ത്ഥ വ്യാഖ്യാനം അറിയണമെങ്കില്‍ ആ ഉപമ നല്കിയവന്റെ പൊതുവായ നിലപാട് എന്തെന്നറിയണം.

സ്ത്രീക്ക് ന്യായമായ അവകാശങ്ങളും പുരുഷനേക്കാള്‍ പല നിലയിലും ആദരവും നല്‍കിയ മതമാണ്‌ ഇസ്ലാം എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ വേണം “സ്ത്രീ പുരുഷന്റെ കൃഷിയിടമാണ്” എന്ന വചനം പരിശോധിക്കാന്‍ . ഖുര്‍ആനിലെ വളരെ അര്‍ത്ഥവത്തായ ഒരു ഉപമയാണിത്. കൃഷിയിടവും കൃഷിക്കാരനും തമ്മിലുള്ള ആത്മബന്ധം എങ്ങനെയാണെന്ന് ആലോചിക്കുക. കൃഷിഭൂമി വളരെ നല്ല നിലയില്‍ സംരക്ഷിച്ചു നില നിര്‍ത്തുകയാണല്ലോ കൃഷിക്കാരന്‍ ചെയ്യുക. അതേ നിലയില്‍ വേണം ഈ സൂക്തത്തെയും കാണാന്‍ .

സ്ത്രീകളുമായി ചില പ്രത്യേക രീതിയില്‍ ലൈംഗിക ബന്ധം നടത്തിയാല്‍ ജനിക്കുന്ന കുഞ്ഞിന്റെ കണ്ണിനു വൈകല്യം ഉണ്ടാവുമെന്ന മദീനയിലെ യഹൂദന്മാരുടെ അന്ധവിശ്വാസം തള്ളിക്കളഞ്ഞു കൊണ്ടാണ് ഈ വചനം അവതരിക്കുന്നത്. ഒരു കൃഷിക്കാരന്‍ കൃഷിയിടത്തില്‍ ഏതെല്ലാം വഴികളിലൂടെ പ്രവേശിക്കുമോ അവ്വിധം നിങ്ങളുടെ ഭാര്യമാരെ നിങ്ങള്‍ക്ക്‌ സമീപിക്കാം, ബന്ധപ്പെടാം. അന്ധവിശ്വാസങ്ങള്‍ക്ക് അതില്‍ പ്രസക്തിയില്ല. എന്നാല്‍ കൃഷിക്കാരന്‍ കൃത്യമായ സ്ഥലത്ത് വിത്തിറക്കുന്നത് പോലെ കൃത്യമായിരിക്കണം ആ ബന്ധമെന്നും ഈ സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നു.

എന്നാല്‍ ഈ വചനത്തെ വിമര്‍ശകര്‍ വ്യാഖ്യാനിച്ചത് ഇസ്ലാം സ്ത്രീയെ വെറും ലൈംഗിക ഉപകരണമായി കാണുന്നു എന്നാണ്. അതവരുടെ മലിനമനസ്സിന്റെ പ്രകാശനം മാത്രമാണെന്ന് വ്യക്തം. അവരില്‍ പലരുടെയും സ്ത്രീസങ്കല്പം അങ്ങനെ ആയത് കൊണ്ടാണ് വേഗത്തില്‍ അത്തരമൊരു വ്യാഖ്യാനത്തിലേക്ക് എത്തിപ്പെടുന്നത്.

ഗര്‍ഭാശയത്തിന്റെ ഉള്ളിലെ ഭിത്തിയായ endometrium ത്തിലെ രക്തക്കുഴലുകളും മറ്റും പൊട്ടി ഉണ്ടാകുന്ന രക്തമാണ് ആര്‍ത്തവരക്തം. ബീജസങ്കലനം (Fertilization) നടന്നില്ലെങ്കിലാണ് ഇത് സംഭവിക്കുക. ഇത് മാലിന്യമാണ് എന്ന കാര്യത്തില്‍ എന്താണ് സംശയം? മാലിന്യമല്ലെങ്കില്‍ പിന്നെന്തിനാണ് അത് ശുദ്ധിയാക്കുന്നത്?

ഖുര്‍ആനെ സംബന്ധിച്ചിടത്തോളം ആര്‍ത്തവത്തെ “അദന്‍” (ബുദ്ധിമുട്ട്, പ്രയാസം, അശുദ്ധി) എന്നാണു പറഞ്ഞത്. ഈ അര്‍ത്ഥതലങ്ങളൊന്നും അബദ്ധമോ അശാസ്ത്രീയമോ അല്ല. അതില്‍ നിന്ന് മുക്തമാവുന്നത് വരെ ഭാര്യയുമായുള്ള ലൈംഗികബന്ധം ഒഴിവാക്കണമെന്നാണ് ഖുര്‍ആന്‍ നിര്‍ദേശം. മറ്റുള്ള സഹവാസത്തിനൊന്നും യാതൊരു പ്രശ്നവുമില്ല. “അവര്‍ ശുദ്ധിയാവുന്നത് വരെ മാറിനില്‍ക്കണം” എന്ന് ഖുര്‍ആന്‍ പറഞ്ഞത് ലൈംഗികബന്ധത്തെ കുറിച്ചാണ്. ശേഷം വരുന്ന സൂക്തം തന്നെ (2:223) അത് ലൈംഗികബന്ധത്തെ കുറിച്ചാണെന്ന് സൂചിപ്പിക്കുന്നുണ്ട്. കൂടാതെ പ്രവാചകന്‍ (സ) അക്കാര്യം ഒരു സംശയത്തിനും ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുമുണ്ട്. (മുസ്ലിം അടക്കമുള്ള ഹദീസ് സമാഹാരങ്ങളില്‍ അത് കാണാം)

8. സ്ത്രീ ഭരണാധികാരിയാകുന്നതിനെയും നേതൃത്വസ്ഥാനം എടുക്കുന്നതിനെയും ഇസ്ലാം എതിര്‍ക്കുന്നില്ലേ? ” സ്ത്രീയെ അധികാരമേല്പ്പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു” എന്ന നബിവചനവും പ്രവാചകന്മാരില്‍ സ്ത്രീകള്‍ ഇല്ലാത്തതുമൊക്കെ ഇതിനുള്ള തെളിവല്ലേ?

സ്ത്രീയുടെ പ്രധാന പ്രവര്‍ത്തന മേഖല വീട് തന്നെയാണ്. അവളുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ അത് ശരിവെക്കുന്നു. (അല്ലെങ്കിലും ആരെങ്കിലും ഒരാള്‍ വീടിന്റെ പരിപാലനത്തിനും സന്താനപരിപാലനത്തിനുമൊക്കെ ആവശ്യമാണല്ലോ). എന്നാല്‍ ആവശ്യമെങ്കില്‍ സ്ത്രീ ഭരണ-രാഷ്ട്രീയ രംഗത്ത് വരുന്നതിനെ ഇസ്ലാം വിലക്കിയിട്ടൊന്നുമില്ല. ഉമര്‍ (റ) മദീനാ മാര്‍ക്കറ്റിന്റെ നിയന്ത്രണവും വിധിതീര്‍പ്പും ശിഫാ എന്ന വനിതയെ ഏല്‍പ്പിച്ചത് ഒരു ഉദാഹരണമാണ്.

“സ്ത്രീയെ അധികാരമേല്പ്പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു” എന്ന നബി വചനം ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തില്‍ ഉള്ളതാണ്. നബി (സ) യുടെ കാലത്തെ പേര്‍ഷ്യന്‍ ഭരണാധികാരികള്‍ പ്രവാചകനോട് വലിയ ശത്രുത പുലര്‍ത്തിയിരുന്നു. അവര്‍ ഖുസ്രുവിന്റെ മകളെ ഭരണാധികാരിയാക്കിയപ്പോള്‍ ഒരു പ്രവചനം എന്ന നിലയില്‍ നബി (സ) പറഞ്ഞ വചനമാണ് ഇത്. ആ പ്രവചനം പുലരുകയും ചെയ്തു.
ഈ സംഭവത്തെ സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്ത്രീകള്‍ പ്രവാചകന്മാരായി നിയോഗിക്കപ്പെടാത്തതിനുള്ള കാരണം സാമാന്യബോധമുള്ള ആര്‍ക്കും വ്യക്തമാകും. പ്രവാചകത്വം എന്നത് സമ്പൂര്‍ണ മാതൃക കാണിക്കുവാനുള്ളതാണ്. ജീവിതത്തിന്റെ സകല മേഖലകളിലും. അത് സാധിക്കുക പുരുഷന്മാര്‍ക്കായിരിക്കുമല്ലോ. സ്ത്രീകളുടെ പ്രകൃതിപരമായ കാര്യങ്ങള്‍ ഇതിനൊക്കെ തടസ്സമാകും.
എന്നാല്‍ സ്ത്രീകള്‍ക്ക് അല്ലാഹുവില്‍ നിന്നും വഹ് യ് ലഭിച്ചിരുന്നു എന്ന വസ്തുത നാം ഓര്‍ക്കേണ്ടതുണ്ട്. മൂസാ നബി (അ) യുടെ മാതാവ്, ഈസാ (യേശു) നബിയുടെ മാതാവ് മര്‍യം എന്നിവര്‍ക്ക്‌ വഹ് യ് (ദിവ്യബോധനം) ലഭിച്ചതായി ഖുര്‍ആന്‍ പറയുന്നു (28:7, 19:22-26 സൂക്തങ്ങള്‍ നോക്കുക).

9. പള്ളിയില്‍ ഇമാമാകുവാനോ (നമസ്ക്കാരത്തിന് നേതൃത്വം നല്‍കുക) ബാങ്ക് വിളിക്കുവാനോ ഖുതുബ പറയാനോ ഉള്ള അവകാശം ഇസ്ലാമില്‍ നല്‍കുന്നില്ല. എന്ത് കൊണ്ട്?

സ്ത്രീയുടെ പ്രകൃതിപരമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള ചോദ്യമാണിത്. മാസത്തില്‍ ആവര്‍ത്തിച്ചുള്ള ആര്‍ത്തവചക്രം, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ , ശാരീരികമായ ബലഹീനതകള്‍ തുടങ്ങിയ കാര്യങ്ങള്‍ പള്ളിയില്‍ ഇമാം സ്ഥാനം ഏറ്റെടുക്കാനോ ബാങ്ക് വിളിക്കുവാനോ ഖുതുബ പറയാനോ അനുയോജ്യമല്ല എന്നത് ആര്‍ക്കും വ്യക്തമാവുന്ന കാര്യമാണ്. ബാങ്ക് വിളിക്കണമെങ്കില്‍ നല്ല ശബ്ദഗാംഭീര്യം വേണം. അത് പുരുഷനാണ് ഉള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ല.

10. സ്വര്‍ഗത്തില്‍ പോലും സ്ത്രീയെ ഒരു ഭോഗവസ്തുവായിട്ടല്ലേ കാണുന്നത്? കൂടാതെ പുരുഷന്മാര്‍ക്ക് കിട്ടുന്നത് പോലെയുള്ള ഇണകളെ സ്ത്രീകള്‍ക്ക് കിട്ടുമെന്ന് ഖുര്‍ആന്‍ പറയുന്നുമില്ല.

ഭോഗവസ്തു എന്ന പ്രയോഗം ഈ ലോകത്തെ അവസ്ഥ വെച്ചുള്ള ചിന്തയാണ്. വ്യക്തിത്വവും വികാരവുമുള്ള സ്ത്രീകളെ അതൊന്നും പരിഗണിക്കാതെ ലൈംഗിക പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുന്ന സംസ്ക്കാരമാണ് ഭോഗവസ്തു എന്ന പ്രയോഗം കുറിക്കുന്നത്. സ്വര്‍ഗത്തില്‍ അങ്ങനെയൊരു രീതി ഒരിക്കലുമില്ല.

സ്വര്‍ഗത്തിലെ ഹൂറുകള്‍ പുരുഷന്മാര്‍ക്കായി പ്രത്യേകം സൃഷ്ടിച്ചു വെച്ച കന്യകകള്‍ ആണെന്ന് പറഞ്ഞല്ലോ. ഹൂറുകള്‍ അവര്‍ക്ക് കിട്ടിയ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ സന്തോഷിക്കുകയെ ഉള്ളൂ. ഇണ ചേരുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും സന്തോഷം ലഭിക്കുമെങ്കില്‍ മേല്‍ പറഞ്ഞ പ്രശനം വരുന്നില്ലല്ലോ. ഹൂറുകളുടെ വ്യക്തിത്വം എങ്ങനെയെന് നമുക്കറിയില്ല. എന്തായാലും അത് ഹനിക്കപ്പെടുകയില്ല എന്ന് ഉറപ്പിക്കാം. നന്മ നിറഞ്ഞ മനസ്സുള്ള സ്വര്‍ഗവാസികള്‍ ഈ ഭൂമിയിലെ കാപാലികന്മാരെയും കാമഭ്രാന്തന്മാരെ പോലെയും പെരുമാറില്ല. അപമാനിക്കില്ല. ആരുടേയും അവകാശങ്ങള്‍ ഹനിക്കുകയുമില്ല. സ്ത്രീയാകട്ടെ പുരുഷനാകട്ടെ എല്ലാവര്ക്കും തുല്യമായ സന്തോഷവും സംതൃപ്തിയും നീതിയും ലഭിക്കുന്ന ഇടമാണല്ലോ സ്വര്‍ഗം.

ഇനി സ്വര്‍ഗം ലഭിച്ച സ്ത്രീകള്‍ക്ക് പ്രത്യേകം ഇണകളെ (പുരുഷന്മാര്‍ക്ക് ഹൂറുകള്‍ കിട്ടുന്നത് പോലെ) ലഭിക്കുമോ എന്ന പ്രശ്നം നോക്കാം. ഇതിനു മൂന്നു വിധത്തില്‍ മറുപടി പറയാം:

a) ഖുര്‍ആന്‍ അക്കാര്യം പ്രത്യേകം പറഞ്ഞിട്ടില്ല എന്നത് ശരിയാണ്. അതിനര്‍ത്ഥം അവര്‍ക്ക്‌ അങ്ങനെ ഇണകളെ കിട്ടില്ല എന്നല്ല. പുരുഷന് ഹൂറുകളെ കിട്ടുക എന്നത് ഒരു പ്രതീകമായി പറഞ്ഞതാണെന്നാണ് മനസ്സിലാകുന്നത്. (എക്കാലവും കവിതകളിലും സാഹിത്യങ്ങളിലുമൊക്കെ സ്ത്രീ സൗന്ദര്യമാണ് ഏറ്റവും കൂടുതലായി വര്‍ണിക്കപ്പെടുക എന്ന വസ്തുത ഓര്‍ക്കുക). സ്വാഭാവികമായും സ്ത്രീകള്‍ക്ക് അവരുടെ പ്രത്യേക ഇണകളും ഉണ്ടാവും. അത് പ്രത്യേകം പറയേണ്ടതില്ല.
ഒരാള്‍ മരണപ്പെട്ടാല്‍ (അത് സ്ത്രീയായാലും പുരുഷനായാലും) മരണപ്പെട്ട ആള്‍ക്ക് വേണ്ടി നിര്‍വഹിക്കപ്പെടുന്ന നമസ്ക്കാരത്തില്‍ ചൊല്ലുന്ന ഒരു പ്രാര്‍ഥനയുടെ അര്‍ഥം കാണുക:

“അല്ലാഹുവേ, മരിച്ചയാള്‍ക്ക് ഈ ലോകത്തിലെ അയാളുടെ ഭവനത്തെക്കാള്‍ നല്ല ഭവനവും, കുടുംബത്തെക്കാള്‍ നല്ല കുടുംബവും, ഇണയെക്കാള്‍ നല്ല ഇണയെയും സ്വര്‍ഗത്തില്‍ നീ നല്‍കേണമേ.”

അപ്പോള്‍ സ്ത്രീക്കും അവള്‍ ആഗ്രഹിക്കും പ്രകാരം ഇണയെ ലഭിക്കുമെന്ന് വ്യക്തം.

b) സ്ത്രീയും പുരുഷനും സമ്പൂര്‍ണ സംപ്തൃപ്തരായിരിക്കുമെന്നു ഖുര്‍ആന്‍ പറയുന്നു. (എന്നാലല്ലേ അത് സ്വര്‍ഗമാവൂ). അപ്പോള്‍ പിന്നെ ഇണകള്‍ ഉണ്ടോ ഇല്ലേ എന്നൊക്കെ ചോദിക്കുന്നതില്‍ എന്തര്‍ത്ഥം?

c) ഒന്നിലധികം ഇണകള്‍ വേണമെന്ന വികാരം സ്വര്‍ഗത്തില്‍ സ്ത്രീക്ക് ഉണ്ടാവില്ലെങ്കിലോ? അപ്പോള്‍ ഇണകള്‍ ഇല്ല എന്ന വിമര്‍ശനം അര്‍ത്ഥശൂന്യമാവും.

ഇനി സ്ത്രീക്ക് പ്രത്യേക ഇണകള്‍ വേണം എന്ന ആഗ്രഹം ഉണ്ടെങ്കില്‍ അത് നടപ്പിലാവുകയും ചെയ്യും. കാരണം ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഇടമാണ് സ്വര്‍ഗം.

മുസ്‌ലിം പേര്

ചോദ്യം: 557054_449521561747050_231497399_n

മറുപടി: ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാനുള്ള താങ്കളുടെ ആഗ്രഹത്തെ ഞാന്‍ ആദ്യമായി അഭിനന്ദിക്കുകയാണ്. അല്ലാഹു താങ്കള്‍ക്ക് ദീനില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
താങ്കളുടെ ചോദ്യത്തിലേക്ക് വരുമ്പോള്‍, ഇസ്‌ലാമിക അധ്യാപനങ്ങളുമായി ഏറ്റുമുട്ടാത്തിടത്തോളം താങ്കളുടെ പേര് താങ്കള്‍ മാറ്റേണ്ടതില്ല. ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കോ പ്രമാണങ്ങള്‍ക്കോ വിരുദ്ധമാണെങ്കില്‍ അത് മാറ്റുകയും വേണം. തങ്ങളുടെ ബഹുദൈവവിശ്വാസികളായ മാതാപിതാക്കള്‍ നല്‍കിയ പേരുകള്‍ നിലനിര്‍ത്താന്‍ പ്രവാചകന്‍(സ) സ്വഹാബാക്കള്‍ക്കു അനുമതി കൊടുത്തിരുന്നു. അനിസ്‌ലാമികമായ അര്‍ത്ഥങ്ങള്‍ ഉള്ള പേരുകള്‍ മാത്രമാണ് പ്രവാചകന്‍ മാറ്റിയത്. അബൂബക്കര്‍(റ)ന്റെ ജാഹിലിയ്യാ കാലത്തെ പേര് അബ്ദുല്‍ കഅ്ബാ (കഅ്ബയുടെ അടിമ) എന്നായിരുന്നു. പ്രവാചകന്‍ അത് മാറ്റി അബ്ദുല്ലാഹ് എന്നാക്കി. സ്വഅബ് (കഠിനമായത്) എന്ന പേര് മാറ്റി സഹ്‌ല് (എളുപ്പമുള്ളത്) എന്നാക്കി. ഹര്‍ബ് (യുദ്ധം) എന്ന പേര് മാറ്റി സലാം (സമാധാനം) എന്നാക്കി.
താങ്കളുടെ മുസ്‌ലിം ഐഡിന്റിറ്റി തെളിയിക്കുന്നതിനായി മാതാപിതാക്കള്‍ നല്‍കിയ പേരിനോടൊപ്പം തന്നെ ഒരു മുസ്‌ലിം പേര് ചേര്‍ക്കുന്നതിനും പ്രശ്‌നമില്ല. ഇനി മേല്‍ സൂചിപ്പിച്ച കുഴപ്പങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആ പേര് മാത്രമായി നിലനിര്‍ത്തുകയും ചെയ്യാം.

നായ വളര്‍ത്തല്‍

ചോദ്യം: വീടുകളില്‍ നായയെ വളര്‍ത്തുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? നായയെ തൊട്ടാല്‍ കൈ അശുദ്ധമാകുമോ?

മറുപടി: മൂന്ന് കാര്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതിനാണ് ഇസ്‌ലാമിക ശരീഅത്ത് അനുവാദം നല്‍കുന്നത്. ചെന്നായ്ക്കളില്‍ നിന്നും മറ്റ് ഹിംസ്രജന്തുക്കളില്‍ നിന്നും കന്നുകാലികള്‍ക്ക് കാവല്‍, കൃഷിക്ക് കാവല്‍, വേട്ടയില്‍ സഹായത്തിന് എന്നീ മൂന്ന് കാര്യങ്ങള്‍ക്കായി നായയെ വളര്‍ത്തുന്നതിനാണ് നബി(സ) ഇളവനുവദിച്ചിരിക്കുന്നത്. ഇതല്ലാത്ത കാര്യങ്ങള്‍ക്ക് നായയെ വളര്‍ത്തുന്നത് അനുവദനീയമല്ല.

ജനവാസമുള്ള നഗര മധ്യത്തിലുള്ള വീട്ടില്‍ കാവലിന് നായയെ വളര്‍ത്തേണ്ടത് ഒരു ആവശ്യമല്ല. അതുകൊണ്ട് തന്നെ അങ്ങനെയുള്ളിടത്ത് നായയെ വളര്‍ത്തുന്നത് നിഷിദ്ധമാണ്. എന്നാല്‍ അധികം ആളുകളൊന്നുമില്ലാത്ത ഒഴിഞ്ഞ പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നതെങ്കില്‍ വീടിന്റെയും വീട്ടിലുള്ളവരുടെയും കാവല്‍ ഉദ്ദേശ്യാര്‍ഥം നായയെ വളര്‍ത്താവുന്നതാണ്. കാരണം കാലികളുടെയും കൃഷിയുടെയുമെല്ലാം സംരക്ഷണത്തേക്കാള്‍ പ്രാധാന്യം വീട്ടുകാരുടെ സംരക്ഷണത്തിനാണ്.

നനവില്ലാത്ത അവസ്ഥയില്‍ നായയെ സ്പര്‍ശിച്ചാല്‍ അത് കാരണം കൈ അശുദ്ധമാകില്ല. എന്നാല്‍ നനവുള്ള അവസ്ഥയില്‍ (സ്പര്‍ശിക്കുന്ന കൈയ്യോ നായയുടെ ശരീരമോ) നായയെ സ്പര്‍ശിച്ചാല്‍ ഏഴ് പ്രാവശ്യം കഴുകണമെന്നും അതില്‍ ഒരു പ്രാവശ്യം മണ്ണുകൊണ്ടായിരിക്കണമെന്നുമാണ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. നായ വളര്‍ത്തല്‍

ആരാണ് നിങ്ങള്‍? ഹിന്ദുവോ ഇന്ത്യക്കാരനോ?

ഇന്ത്യയിലെ ഹിന്ദുക്കള്‍, പ്രത്യേകിച്ച് ഹിന്ദുത്വവാദികള്‍ ഇവിടെയുള്ള മുസ്‌ലിംകളോട് ചോദിക്കാന്‍ വളരെയധികം താല്‍പര്യപ്പെടുന്ന ഒരു ചോദ്യമാണ്: നിങ്ങള്‍ ആദ്യമായി ഒരു മുസ്‌ലിമോ അതോ ഇന്ത്യക്കാരനോ? ഇന്ത്യയോടുള്ള മുസ്‌ലിംകളുടെ കൂറ് പരീക്ഷിക്കുന്നതിന് വേണ്ടിയുള്ള ചോദ്യമാണിത്. മുസ്‌ലിം എന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഏതെങ്കിലും മുസ്‌ലിം പറഞ്ഞാല്‍ അവരെല്ലാം ഹിന്ദുത്വവാദികളുടെ കണ്ണില്‍ രാജ്യസ്‌നേഹമില്ലാത്തവരാണ്. എനിക്ക് ഹിന്ദുത്വവാദികളോട് ചോദിക്കാനുള്ളത് നിങ്ങള്‍ ആദ്യമായി ഇന്ത്യക്കാരനോ അതോ ഹിന്ദുവോ? ഞാന്‍ ചോദിക്കുന്നു:

* ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ ഹിന്ദുവാണോ അതോ ഇന്ത്യക്കാരനാണോ? നിങ്ങള്‍ ഗോഡ്‌സയെ ‘ധീരന്‍’ എന്ന് പ്രഖ്യാപിക്കുകയും, അയാള്‍ക്ക് വേണ്ടി ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്താണ് നിങ്ങള്‍ തെളിയിക്കുന്നത്. നിങ്ങള്‍ ഹിന്ദുക്കളാണ് എന്നാണോ അതോ ഇന്ത്യക്കാരാണ് എന്നാണോ?

* വിഭജനത്തിന് ശേഷം, രാജ്യത്തെ അതിഭീകരമായ സാമൂഹിക – വൈകാരികവുമായ വിഭജനത്തിലേക്ക് നയിച്ചു കൊണ്ട് നിങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍, നിങ്ങള്‍ ഹിന്ദുക്കളായിരുന്നോ അതോ ഇന്ത്യക്കാരായിരുന്നോ?

* ഹിന്ദു എന്ന നിലയിലാണോ അതോ ഇന്ത്യക്കാരന്‍ എന്ന നിലക്കാണോ നിങ്ങള്‍ ഹിന്ദു ദലിതുകള്‍, ഹിന്ദു ഒ.ബി.സി എന്നിവര്‍ക്ക് പിന്നോക്കാവസ്ഥയുടെ പേരില്‍ സംവരണം നല്‍കുകയും, മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുന്നതിനെ ‘പ്രീണനമായി’ ചിത്രീകരിക്കുകയും ചെയ്യുന്നത് ?

* ഹിന്ദു എന്ന നിലക്കാണോ അതോ ഇന്ത്യക്കാരന്‍ എന്ന നിലക്കാണോ ഗീതയും മറ്റു ഹിന്ദു വേദങ്ങളും ഇന്ത്യയിലെ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നിങ്ങള്‍ ആഹ്വാനം ചെയ്യുന്നത് ?

* ഹിന്ദുത്വത്തെ പ്രതിനിധീകരിച്ചാണോ അതോ ഇന്ത്യയെ പ്രതിനിധീകരിച്ചാണോ പ്രധാനമന്ത്രി മോദി ലോക നേതാക്കളെ ഒൗദ്യോഗികമായി സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക് ഗാന്ധിയെ കുറിച്ചും ഇന്ത്യന്‍ ചരിത്രത്തെ കുറിച്ചുമുള്ള പുസ്തകങ്ങള്‍ നല്‍കുന്നതിന് പകരം ഗീത സമ്മാനമായി നല്‍കുന്നത് ?

* ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരനെ മാനസികമായി വിഷമിപ്പിച്ചു കൊണ്ട്, കപടവാദങ്ങള്‍ നിരത്തി ‘ഇന്ത്യ’യെയും ‘ഹിന്ദു’വിനെയും സമീകരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വ സംഘടനകള്‍ സ്വയം തെളിയിക്കാന്‍ ശ്രമിച്ചത് എന്താണ്? തങ്ങള്‍ ഹിന്ദുക്കളാണ് എന്നോ അതോ തങ്ങള്‍ ഇന്ത്യക്കാരാണ് എന്നോ?

* നിങ്ങള്‍ ഹിന്ദുവായത് കൊണ്ടോ അതോ ഇന്ത്യക്കാരനായത് കൊണ്ടോ, മുസ്‌ലിം നാമധാരികള്‍ നടത്തിയ ഭീകരാക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും, ഹിന്ദുത്വ ഭീകരര്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെയും, കലാപങ്ങള്‍ക്കെതിരെയും ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്യുന്നത് ?

* വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിന്ദു നേതാക്കളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം നിങ്ങള്‍ അവരെ ആദരിക്കുന്നു, നിങ്ങള്‍ ഹിന്ദുക്കളായത് കൊണ്ടല്ലോ ഇങ്ങനെ ചെയ്യുന്നത് ?

* നിങ്ങള്‍ ഹിന്ദുക്കളായത് കൊണ്ടല്ലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള ആധിപത്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി, ഹിന്ദുക്കള്‍ വളരെയധികം കുട്ടികളെ പ്രസവിക്കണമെന്ന പേരില്‍ നിങ്ങള്‍ കാമ്പയിന്‍ നടത്തിയത് ?

* ബി.ജെ.പി, ശിവസേന പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സാമുദായിക ധ്രുവീകരണം ഇളക്കി വിട്ട് ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദു എന്ന നിലക്കാണോ അതോ ഇന്ത്യന്‍ എന്ന നിലക്കാണോ അവര്‍ ഇങ്ങനെ പെരുമാറുന്നത്?

* നിങ്ങള്‍ ഹിന്ദുക്കളായത് കൊണ്ടാണോ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപക പ്രചാരം സിദ്ധിച്ചത് കൊണ്ട് മാത്രം, ഉര്‍ദു എന്ന ഇന്ത്യന്‍ ഭാഷയെ എതിര്‍ക്കുന്നത് ?

* പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ ഇന്ത്യ വിട്ട് അമേരിക്ക, ആസ്‌ത്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പൗരന്മാരായി മാറിയിട്ടുണ്ട്. അതേ അവസരത്തില്‍ അവര്‍ തങ്ങളുടെ മതസ്വത്വം കാത്തുസൂക്ഷിക്കുന്നുമുണ്ട്. ഹിന്ദുവായത് കൊണ്ടാണോ ഇന്ത്യനായത് കൊണ്ടാണോ അവര്‍ അവരുടെ മതസ്വത്വം കാത്തുസൂക്ഷിക്കുന്നത്?

ഹിന്ദുക്കള്‍ അവരുടെ മതത്തിന്റെ പേരില്‍ അഭിമാനം കൊള്ളരുതെന്നല്ല മേല്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അവര്‍ അഭിമാനിക്കുക തന്നെ വേണം. ഏതൊരു മതത്തിന്റെ അനുയായിയും, അവന് അതില്‍ വിശ്വാസമുണ്ടെങ്കില്‍ അതിന്റെ പേരില്‍ അഭിമാനിക്കുക തന്നെ വേണം. ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു സമുദായമോ തങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി അല്ലെങ്കില്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടത്തിലേര്‍പ്പെടുന്നതില്‍ യാതൊരു തെറ്റുമില്ല. മറിച്ച്, അപരന്റെ വിശ്വാസം തന്റേതില്‍ നിന്നും വ്യത്യസ്തമാണ് എന്ന കാരണത്താല്‍ അവനെ വെറുപ്പോടെ കാണുന്നിടത്താണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

‘ആദ്യമായി നിങ്ങള്‍ ഹിന്ദുവോ അതോ ഇന്ത്യനോ?’ അല്ലെങ്കില്‍ ‘ആദ്യമായി നിങ്ങള്‍ മുസ്‌ലിമോ അതോ ഇന്ത്യനോ?’ തുടങ്ങിയ ചോദ്യങ്ങള്‍ അബദ്ധജഡിലങ്ങളാണ്. നിങ്ങള്‍ മനുഷ്യനോ അതോ ഇന്ത്യനോ? നിങ്ങള്‍ സത്യസന്ധനോ അതോ ഇന്ത്യനോ? അല്ലെങ്കില്‍ നിങ്ങള്‍ ആദ്യമായി ഒരു ഡോക്ടറാണോ അതോ ഇന്ത്യക്കാരനാണോ? നിങ്ങള്‍ ഡല്‍ഹിക്കാരനാണോ അതോ ഇന്ത്യക്കാരനാണോ? തുടങ്ങിയ ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും ചോദിക്കാന്‍ തോന്നുമോ.

ഇന്ത്യക്കാരനാണോ അല്ലയോ എന്നത് ഒരാളുടെ ദേശവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ക്ക് ഇന്ത്യക്കാരനോ, ചൈനക്കാരനോ, അമേരിക്കക്കാരനോ അല്ലെങ്കില്‍ റഷ്യക്കാരനോ അങ്ങനെ എന്തു വേണമെങ്കിലും ആവാമല്ലോ. മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദം തുടങ്ങിയവ ഒരാളുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഒരേ സമയം തന്നെ ഒരാള്‍ക്ക് നിരവധി സ്വത്വങ്ങള്‍ ഉണ്ടാവും. ദേശം കൊണ്ട് ഞാനൊരു ഇന്ത്യക്കാരനാണ്, വിശ്വാസം കൊണ്ട് ഞാനൊരു മുസ്‌ലിമാണ്, പ്രൊഫഷന്‍ കൊണ്ട് ഞാനൊരു ഡോക്ടറാണ്, ലിംഗപരമായി ഞാനൊരു പുരുഷനാണ്, പ്രാദേശികാടിസ്ഥാനത്തില്‍ ഞാനൊരു ഡല്‍ഹിക്കാരനാണ്. ഇനി ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിരിക്കും. വ്യത്യസ്ത സമയങ്ങളില്‍ ഈ സ്വത്വങ്ങളെല്ലാം തന്നെ വളരെ പ്രധാന്യമര്‍ഹിക്കുന്നതായി തീരും. ഒരു ഡോക്ടറെന്ന നിലക്കാണെങ്കില്‍, വ്യത്യസ്ത രാജ്യക്കാരായ പത്ത് രോഗികളെ എനിക്ക് ശുശ്രൂഷിക്കേണ്ടതായി വരും. ഞാനൊരു ഇന്ത്യക്കാരനെയല്ല ആദ്യം ചികിത്സിക്കുക, മറിച്ച് ഒരു രോഗിയായിരിക്കും ഞാന്‍ ആദ്യം പരിഗണിക്കുക. അല്ലെങ്കില്‍ ആര്‍ക്കാണോ അടിയന്തിര ശ്രദ്ധ കിട്ടേണ്ടത് അല്ലെങ്കില്‍ ആരാണോ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അവരെയായിരിക്കും ഞാന്‍ ആദ്യം ശുശ്രൂഷിക്കുക. നിങ്ങള്‍ ഒരു ക്ഷേത്രത്തിലേക്ക് പോയാല്‍, വ്യത്യസ്ത രാജ്യക്കാരായ നിരവധി ആളുകളെ അവിടെയുണ്ടാകും. ദേശീയതയുടെ അടിസ്ഥാനത്തില്‍ അവരെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല.

ഒട്ടുമിക്ക ആളുകളുടെ കാര്യത്തിലും, ഒരാളുടെ ദേശീയത സാന്ദര്‍ഭികമായി സംഭവിക്കുന്നതാണ്. അല്ലാതെ അയാള്‍ തെരഞ്ഞെടുക്കുന്നതല്ല. ഒരാള്‍ ജനിക്കുമ്പോള്‍, അയാള്‍ കേവലം ഒരു മനുഷ്യജീവി മാത്രമാണ്. അവന്‍ വളരുമ്പോള്‍, താനൊരു ഇന്ത്യക്കാരനാണെന്നും, ഒരു മുസ്‌ലിം/ഹിന്ദു ആണെന്നും അവന്‍ മനസ്സിലാക്കുന്നു. പിന്നീട് അവന് അതേ സ്വത്വങ്ങളില്‍ തന്നെ തുടരാനും അല്ലെങ്കില്‍ അവയില്‍ മാറ്റം വരുത്താനും സാധിക്കും.

ചോദ്യം വിശ്വാസത്തെ സംബന്ധിച്ചാവുമ്പോള്‍ ആദ്യാവസാനം ഞാനൊരു മുസ്‌ലിം തന്നെയാണ്. ഇനി അത് ദേശീയതയെ കുറിച്ചാണെങ്കില്‍ ഞാനൊരു ഇന്ത്യക്കാരനാണ്. ഭാവിയില്‍ ഇന്ത്യയില്‍ നിരീശ്വരവാദികളുടെയോ, മുസ്‌ലിംകളുടെയോ, അല്ലെങ്കില്‍ ക്രിസ്ത്യാനികളുടെയോ ഒരു ഗവണ്‍മെന്റ് വരികയും, ആ ഗവണ്‍മെന്റ് ഈ രാജ്യത്തെ ഹിന്ദുവിനോട് അവന്റെ വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആജ്ഞാപിക്കുകയും ചെയ്താല്‍, തീര്‍ച്ചയായും അവന്‍ അത് അംഗീകരിക്കില്ല. ഇനി അന്ന് ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണെങ്കിലും ശരി, അവര്‍ സംഘടിക്കുകയും, ഗവണ്‍മെന്റിനെതിരെ കാമ്പയിന്‍ നടത്തുകയും ചെയ്യും.

ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ്. വിദേശങ്ങളില്‍ നിന്ന് കുടിയേറിയവര്‍ പോലും ഇന്ത്യയെ അവരുടെ രാജ്യമായി അംഗീകരിച്ചു കഴിഞ്ഞവരാണ്. പക്ഷെ ഇന്ത്യക്കാരനാവുക എന്നത് കൊണ്ട്, ഭൂരിപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി, ദേശീയതയുടെ പേരില്‍ ഇഷ്ടമില്ലാത്തത് ചെയ്യണം എന്ന അര്‍ത്ഥമില്ല. ദേശീയത അടക്കമുള്ള കാര്യങ്ങളേക്കാള്‍ പ്രാധാന്യമുള്ളതും, മുകളില്‍ നില്‍ക്കുന്നതുമാണ് നീതി, സത്യസന്ധത എന്നിവ. അമേരിക്കയുടെ ഇറാഖ് ആക്രമണത്തിനെതിരെ ഒരുപാട് അമേരിക്കക്കാര്‍ പ്രതിഷേധിച്ചത്, അവര്‍ അമേരിക്കയേക്കാള്‍ നീതിയെ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ ദേശസ്‌നേഹം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുക എന്ന ഹിന്ദുത്വ ശക്തികളുടെ കേവലം തന്ത്രം മാത്രമാണിത്. ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ്, ആസ്‌ത്രേലിയന്‍ ഹിന്ദുക്കള്‍ അവരുടെ രാജ്യത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അതു കൊണ്ട് അവര്‍ രാജ്യദ്രോഹികളാണോ? ഒരു അമേരിക്കന്‍ അല്ലെങ്കില്‍ ആസ്‌ത്രേലിയന്‍ ഹിന്ദു അവിടെ കൊല്ലപ്പെട്ടാല്‍ ഇവിടെയുള്ള ഇന്ത്യന്‍ ഹിന്ദുവിന് വേദനിക്കും. അത് സ്വാഭാവികമാണ്. കാരണം അവരുടെ മതങ്ങള്‍ ഒന്നാണ്. ഏത് സ്വത്വത്തിന്റെ അടിസ്ഥാനത്തിലും, ഒരാള്‍ക്ക് മറ്റൊരാളോട് അടുപ്പം തോന്നാം. ഞാന്‍ ആസ്‌ത്രേലിയയില്‍ ആയിരുന്നപ്പോള്‍, സഊദി അറേബ്യന്‍ മുസ്‌ലിംകളേക്കാള്‍ കൂട്ടുകൂടാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത് ഇന്ത്യന്‍ ഹിന്ദുക്കളുമായാണ്. ഞങ്ങളുടെ പൊതുവായ ഭാഷയും, സംസ്‌കാരവും തന്നെയാണ് അതിന് കാരണം. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ഞാന്‍ ഇറാനിലെത്തിയ നേരത്ത്, ഒരു ഇന്ത്യക്കാരനെയാണ് എന്റെ കണ്ണുകള്‍ തിരഞ്ഞു നടന്നത്. അല്ലാതെ ഇറാനിയന്‍ മുസ്‌ലിംകളെയല്ല.

ധാര്‍മികത, നന്മ, തിന്മ എന്നിവയെ കുറിച്ചാണ് മതം നിങ്ങളോട് സംസാരിക്കുന്നത്. ദേശീയത എന്നത് ഭരണസംബന്ധമായ പരസ്പരബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് നിങ്ങളെ പ്രൊഫഷണലും മറ്റുമായ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു.

അത്തരം അബദ്ധജഡിലമായ ചോദ്യങ്ങല്‍ ഉയര്‍ത്തി മുസ്‌ലിംകളെ ഇനിയും ഭയപ്പെടുത്താന്‍ സാധിക്കില്ല. അവര്‍ ഈ രാജ്യക്കാരാണ്, ഈ രാജ്യം അവരുടേത് കൂടിയാണ്. ഓരോ മേഖലയിലുമുള്ള ഇന്ത്യന്‍ നയങ്ങളുടെ ദിശയെ സ്വാധീനിക്കാനും, അതിന്റെ നേട്ടങ്ങളില്‍ നിന്ന് പ്രയോജനം നേടാനും അവര്‍ക്ക് അവകാശമുണ്ട്. കാരണം അവരും രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാണ്.

സര്‍വ്വമതസൗഹാര്‍ദ്ദത്തിന് വാദിക്കുന്ന ഒരാളാണ് ഞാന്‍. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടി സമകാലികലോകം പ്രചരിപ്പിക്കുന്ന അധാര്‍മികതക്കെതിരെ ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിക്കണം. മതധാര്‍മകിതയെ നിഷേധിക്കുകയും, കച്ചവടയുക്തിയെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാശ്ചാത്യവല്‍ക്കരണം അല്ലെങ്കില്‍ നവലോകക്രമം എല്ലാ മതങ്ങള്‍ക്കും മനുഷ്യരാശിക്കും ഭീഷണിയാണ്. മതങ്ങള്‍ തമ്മിലല്ല ഇന്ന് യുദ്ധം നടക്കുന്നത്. മറിച്ച് മതവും മതരാഹിത്യവും തമ്മിലാണ് ഇന്നത്തെ യുദ്ധം. കുടുംബ മൂല്യങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍, സാമൂഹിക മൂല്യങ്ങള്‍ എന്നിങ്ങനെ ഒട്ടുമിക്ക വിഷയങ്ങളിലും ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെയാണ് ചിന്തിക്കുന്നത്. മദ്യം, ചൂതാട്ടം, വിവാഹബാഹ്യ ലൈംഗികത, സ്വവര്‍ഗരതി, നഗ്നത വെളിവാക്കല്‍ തുടങ്ങിയവയെ നമ്മളെല്ലാം വെറുക്കുന്നു. നമ്മുടെ വഴികള്‍ വ്യത്യസ്തമായിരിക്കാമെങ്കിലും, നമ്മളെല്ലാം ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. പ്രവാചകന്‍ മുഹമ്മദ്(സ) തുടങ്ങി വെച്ച ഒരു മതമല്ല ഇസ്‌ലാം എന്ന് ഞാന്‍ ഇവിടെയും ആവര്‍ത്തിക്കുന്നു. ദൈവത്തിനുള്ള പരിപൂര്‍ണ്ണ സമര്‍പ്പണത്തെ, കീഴൊതുങ്ങലിനെയാണ് ഇസ്‌ലാം എന്ന് പറയുന്നത്. ദൈവത്തിന് ‘അല്ലാഹു’ എന്ന് അറബിയിലും, പരമേശ്വര്‍ എന്ന് സംസ്‌കൃതത്തിലും ഹിന്ദിയിലും, യെഹോവ എന്ന് ഹിബ്രു ഭാഷയിലും പറയും. ഹിന്ദുയിസം അതിന്റെ ആദിമശുദ്ധരൂപത്തില്‍ ചിലപ്പോള്‍ ഇസ്‌ലാമിന്റെ പൗരാണിക പതിപ്പായിരുന്നിരിക്കാം. ക്രിസ്ത്യാനിറ്റി, ജൂതായിസം, ഹിന്ദുയിസം, അതുപോലെ ബുദ്ധിസം എന്നിവ ഉള്‍പ്പെടെയുള്ള ദൈവിക മതത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്‌ലാം. എല്ലാ മുന്‍കഴിഞ്ഞു പോയ വേദങ്ങളുടെയും പ്രവാചകന്‍മാരുടെയും സത്യതയില്‍ വിശ്വസിക്കാനാണ് ഖുര്‍ആന്‍ നമ്മോട് പറയുന്നത്.

ഏറ്റവും ആദ്യമായി ഒരാള്‍ മനുഷ്യനായിരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റു സ്വത്വങ്ങളെല്ലാം രണ്ടാമതായി മാത്രമേ വരുന്നുള്ളു. മതപരവും നിരീശ്വരവാദപരവുമായ പ്രത്യയശാസ്ത്രങ്ങളാണ് മനുഷ്യരാശിക്ക് വേണ്ട അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കിയത്. അല്ലാതെ ദേശീയതയല്ല. ഒരു ഇന്ത്യക്കാരന്‍, റഷ്യക്കാരന്‍, ചൈനക്കാരന്‍, അമേരിക്കക്കാരന്‍ അല്ലെങ്കില്‍ സൗദി അറേബ്യക്കാരന്‍ ആവുന്നതിന് മുമ്പ് ഏതൊരാളും ഹിന്ദുവും, മുസ്‌ലിമും, ക്രിസ്ത്യനും, ബുദ്ധിസ്റ്റും അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റുമായിരിക്കല്‍ നിര്‍ബന്ധമാണ്. പക്ഷെ സാമുദായത്തിന് പകരം, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കണം സ്വത്വം സ്വീകരിക്കേണ്ടത്. ഇനി സ്വത്വം സ്വീകരിക്കുന്നത് സാമുദായികവും വംശീയവുമായ പരിഗണനകള്‍ വെച്ചാണെങ്കില്‍, അത് വളരെ അപകടകരമാണ്, പ്രത്യേകിച്ച് അത് മറ്റുള്ളവര്‍ക്ക് എതിരെ തിരിയുമ്പോള്‍. നീതി, മനുഷ്യത്വം തുടങ്ങിയ തത്വങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതാണെങ്കിലും, എല്ലാ വിഷയങ്ങളിലും രാജ്യത്തെ പിന്തുണക്കുന്നതിന് അനിവാര്യമായ ഒരു ഘടകമൊന്നുമല്ല ദേശീയ സ്വത്വം എന്നത്. മറ്റു രാഷ്ട്രങ്ങളെ ആക്രമിക്കുന്നതില്‍ നിന്നും സ്വന്തം രാജ്യത്തെ തടയാന്‍ അതാത് രാജ്യങ്ങളിലെ പൗരന്‍മാര്‍ ശ്രമിക്കേണ്ടതുണ്ട്.

വെറുപ്പിന്റെ കാമ്പയിന്‍ നടത്തുന്നതിന് പകരം, മതത്തിലെ പൊതുവായ ധാര്‍മികമൂല്യങ്ങള്‍ക്ക് വേണ്ടി നമുക്ക് കാമ്പയിന്‍ നടത്താം. പാശ്ചാത്യവല്‍ക്കരണം നടപ്പിലാക്കിയ ദുര്‍വൃത്തികള്‍ക്കെതിരെ നമുക്ക് സംഘടിക്കാം. ഈ സമീപനത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളും മുസ്‌ലിംകളും ആദ്യം ഒന്നിക്കുക. മറ്റുള്ളവര്‍ പിന്നാലെ വരിക തന്നെ ചെയ്യും.is-hindutva-bad

പിശുക്കനായ ഭര്‍ത്താവ് ?

ചോദ്യം: അത്യാവശ്യം സമ്പത്തിന്റെ ഉടമയാണ് എന്റെ ഭര്‍ത്താവ്. പക്ഷെ കാശ് ആവശ്യത്തിനനുസരിച്ച് ചെലവഴിക്കാന്‍ അദ്ദേഹത്തിന് അറിയില്ലാത്തത് കൊണ്ട്, മറ്റ് സ്വത്തുവകകളുണ്ടെങ്കില്‍ പോലും ഞങ്ങളിപ്പോള്‍ കടബാധിതരായിത്തീര്‍ന്നിരിക്കുന്നു. മകന്റെ പഠനത്തിനും, വീട്ടിലെ ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കുമായി മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങേണ്ട അവസ്ഥയിലാണ് ഞങ്ങളിപ്പോഴുള്ളത്. അതിനാല്‍ തന്നെ ഏതൊരു ഇടപാട് നടത്തുമ്പോഴും കടബാധ്യതയെക്കുറിച്ച് ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കാറുണ്ട്. പക്ഷെ യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെയാണ് അദ്ദേഹം കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ആവശ്യമുള്ളതിലേറെ കാശ് അനാവശ്യമായി അദ്ദേഹം ചെലവഴിക്കുന്നു. ‘ഇത്രയൊക്കെ സ്വത്ത് കൈവശമുണ്ടായിട്ടും, ഈ വിധം കടം വാങ്ങി ജീവിക്കാനല്ല ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്നത്’ എന്ന് ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കാറുണ്ട്. പക്ഷെ അദ്ദേഹം പറയുന്ന മറുപടി ഇപ്രകാരമാണ് ‘എന്റെ സ്വത്തുക്കളെല്ലാം നിനക്കും നിന്റെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി വിറ്റ്, ഞാന്‍ വാര്‍ധക്യത്തില്‍ പട്ടിണി കിടക്കണമെന്നാണോ നീ പറയുന്നത്?. പക്ഷെ അദ്ദേഹം പറയുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ സ്വത്ത് ഞങ്ങള്‍ക്കുണ്ട് എന്നതാണ് വസ്തുത. യാതൊരുസ്വത്തുമില്ലാതെ വാടകക്ക് താമസിക്കുന്ന ആളുകളെക്കാള്‍ കഷ്ടതരമാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതനിലവാരം. എന്നിട്ടും ഞങ്ങള്‍ ധൂര്‍ത്തടിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്റെ പ്രശ്‌നത്തിന് യോജിച്ച പരിഹാരം നിര്‍ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

…………………………………………………………….

ഉത്തരം: ഭാര്യക്കും മക്കള്‍ക്കും ആവശ്യാനുസരണം ചെലവിന് നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണ്. അംറ് ബിന്‍ അല്‍അഹ്‌വസ്വ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുമേനി(സ) അരുള്‍ ചെയ്തു ‘അവര്‍ക്ക് നല്ല രീതിയില്‍ വസ്ത്രവും ഭക്ഷണവും നല്‍കുകയെന്നത് നിങ്ങളുടെ ബാധ്യതയാകുന്നു’. ഭാര്യാഭര്‍ത്താക്കന്മാരുടെ അവസ്ഥ പരിഗണിച്ച് ആവശ്യമായ ഭക്ഷണവും വസ്ത്രവും നല്‍കുകയെന്നതാണ് ഭര്‍ത്താവിന്റെ ഉത്തരവാദിത്തം.

സമ്പത്ത് കൈവശമുണ്ടായിരിക്കെ ഭാര്യക്കും മകന്നും വേണ്ടി ചെലവഴിക്കാന്‍ ഭര്‍ത്താവ് തയ്യാറാവുന്നില്ല എന്നത് ആക്ഷേപാര്‍ഹമായ പിശുക്കുതന്നെയാണ്. നിങ്ങളത് ഭര്‍ത്താവിന് വിശദീകരിച്ചുകൊടുക്കുകയും, പിശുക്കിന്റെ ശിക്ഷയെയും പ്രത്യാഘാതത്തെയും കുറിച്ച് അദ്ദേഹത്തെ ഉല്‍ബോധിപ്പിക്കുകയും ചെയ്യുക. നല്ല വിധത്തില്‍ ചെലവഴിക്കുന്ന സമ്പത്ത് തീര്‍ന്നുപോവുകയില്ലെന്നും, അല്ലാഹു ഉത്തമമായത് പകരം വെക്കുമെന്നും അദ്ദേഹത്തെ അറിയിക്കുക. അബൂഹുറൈറ(റ) റിപ്പോര്‍ട്ടുചെയ്യുന്നു ‘തിരുമേനി(സ) അരുള്‍ ചെയ്തു ‘എല്ലാ ദിവസവും പ്രഭാതത്തില്‍ രണ്ട് മാലാഖമാര്‍ ആകാശത്ത് നിന്ന് താഴേക്കിറങ്ങുന്നതാണ്. അവരില്‍ ഒരാള്‍ പ്രാര്‍ത്ഥിക്കും: ‘അല്ലാഹുവേ, നല്ല മാര്‍ഗത്തില്‍ ചെലവഴിക്കുന്നവന് ഉത്തമമായത് പകരം നല്‍കിയാലും’. രണ്ടാമത്തെ മാലാഖയുടെ പ്രാര്‍ത്ഥന ഇപ്രകാരമാണ്: ‘അല്ലാഹുവെ, പിശുക്കി സൂക്ഷിക്കുന്നവന്റെ സമ്പത്ത് നീ നശിപ്പിച്ചാലും’.

അല്ലാഹു പറഞ്ഞതായി തിരുദൂതര്‍(സ) ഉദ്ധരിക്കുന്നു ‘ആദംസന്തതിയേ, നീ ചെലവഴിച്ചുകൊള്ളുക, എങ്കില്‍ നിനക്ക് മേല്‍ ചെലവഴിക്കപ്പെട്ടേക്കാം’. സ്വന്തം കുടുംബത്തിന് വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവന് അല്ലാഹു പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. പ്രവാചകന്‍(സ) സഅ്ദ് ബിന്‍ അബീവഖാസ്വിനോട് പറയുന്നു ‘താങ്കള്‍ കുടുംബത്തിന് വേണ്ടി അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നതൊക്കെയും പ്രതിഫലം ലഭിക്കുന്നവയാണ്’.

അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. തിരുദൂതര്‍(സ) അരുള്‍ ചെയ്തു ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്ന നാണയം, അഗതിക്ക് ദാനം ചെയ്ത നാണയം, കുടുംബത്തിന് വേണ്ടി ചെലവഴിച്ച നാണയം എന്നിവയില്‍ ഏറ്റവും ഉത്തമമായത് ഏറ്റവും ഒടുവിലത്തേതാണ്’. (സ്വഹീഹ് മുസ്‌ലിം). മാത്രമല്ല, ഭര്‍ത്താവ് പിശുക്ക് കാണിക്കുന്നുവെങ്കില്‍ അയാളുടെ സ്വത്തില്‍ നിന്ന് ഭാര്യക്ക് ആവശ്യമുള്ളതെടുക്കാന്‍ അവകാശമുണ്ടെന്ന് കൂടി തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് പരാതിയുമായി വന്നപ്പോള്‍ തിരുമേനി(സ) പറഞ്ഞു ‘നിനക്കും, നിന്റെ മകനും ആവശ്യമുള്ളത് നീയെടുക്കുക’.

അല്ലാഹു നല്‍കിയ അനുഗ്രഹം തന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ചെലവഴിക്കണമെന്ന് മാത്രമാണ് നിങ്ങളുടെ ഭര്‍ത്താവിനോട് പറയാനുള്ളത്. ആര്‍ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നുവോ അല്ലാഹു അവന് വേണ്ടി ചെലവഴിക്കുന്നതാണ്. തന്റെ അനുഗ്രഹത്തിന്റെ അടയാളങ്ങള്‍ അടിമയുടെ മേല്‍ കാണണമെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്. kaypa

ബാങ്കുകളില്‍ ജോലി സ്വീകരിക്കുന്നതിന്റെ മതവിധി

ബാങ്കുകളില്‍ ജോലി സ്വീകരിക്കുന്നതിന്റെ മതവിധി
ചോദ്യോത്തരം
എഴുതിയത് : ശൈഖ് യൂസുഫുല്‍ ഖറദാവി india-banknotes
ചോ: കൊമേഴ്‌സ് ബിരുദധാരിയാണ് ഞാന്‍. വളരെക്കാലം തൊഴിലന്വേഷിച്ചു. ഒടുവില്‍ ബാങ്കിലാണ് ജോലി ലഭിച്ചത്. ബാങ്കിലെ ജോലികള്‍ പലിശബന്ധിതമാണെന്നും പലിശയെഴുത്തുകാരന്‍ ദീനീവീക്ഷണത്തില്‍ ശപിക്കപ്പെട്ടവനാണെന്നും എനിക്കറിയാം. എന്റെയീ ഏകഉപജീവനമാര്‍ഗം ഉപേക്ഷിക്കണമോ അതോ എനിക്കതില് തുടരാമോ?
……………………………………………………………………
ഇസ് ലാമികസമ്പദ് വ്യവസ്ഥ പലിശയോടുള്ള നിരന്തരസമരത്തിലധിഷ്ഠിതമാണ്. അതിന്റെ ദൃഷ്ടിയില്‍ പലിശ വ്യക്തിക്കും സമൂഹത്തിനും ദൈവാനുഗ്രഹം നഷ്ടപ്പെടുത്തുന്ന മഹാപാപങ്ങളിലൊന്നത്രെ. ഖുര്‍ആനും സുന്നത്തും അക്കാര്യം സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ മുസ് ലിം പണ്ഡിതര്‍ ഏകകണ്ഠരുമാണ്.
‘അല്ലാഹു പലിശയെ നശിപ്പിക്കുകയും ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിഷേധിയും പാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.’
‘വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാകുക. പലിശ തീര്‍ത്തും വര്‍ജിക്കുകയും ചെയ്യുക. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍. നിങ്ങളതുചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍ നിന്നുമുള്ള ഒരു സമരത്തെ പ്രതീക്ഷിച്ചുകൊള്ളുക.’

ഈ ഖുര്‍ആന്‍ വാചകങ്ങള്‍ പലിശയോടുള്ള ഖുര്‍ആനിന്റെ നിലപാട് വ്യക്തമാക്കുന്നു. ‘ഒരു നാട്ടില്‍ പലിശയും വ്യഭിചാരവും പ്രത്യക്ഷപ്പെട്ടാല്‍ അവര്‍ സ്വയം ദൈവികശിക്ഷ വിളിച്ചുവരുത്തുകയാണ്’എന്ന് തിരുദൂതരും പ്രസ്താവിക്കുകയുണ്ടായി.
ഇസ് ലാം സ്വന്തം നിയമവ്യവസ്ഥകളും ഉദ്‌ബോധനങ്ങളും വഴി കുറ്റകൃത്യങ്ങള്‍ വിലക്കുവാന്‍ ഓരോ മുസ് ലിമിനോടും ആജ്ഞാപിച്ചിട്ടുണ്ട്. അത് അസാധ്യമായി ഭവിക്കുന്ന പക്ഷം , ഏറ്റവും ചുരുങ്ങിയത്, വാചാ കര്‍മണാ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുന്നതെങ്കിലും വര്‍ജിക്കണം. ഇത് മുന്‍നിര്‍ത്തിയാണ് കുറ്റകൃത്യങ്ങള്‍ക്കും പരസ്പരശത്രുതയ്ക്കും ഹേതുവാകാവുന്ന കാര്യങ്ങള്‍ ഇസ് ലാം നിഷിദ്ധമായി വിധിച്ചത്. കുറ്റം ചെയ്തവര്‍ക്കുള്ള ശിക്ഷയിലൊരു വിഹിതം അതിന് സഹായിച്ചവര്‍ക്കുകൂടി ബാധകമാക്കിയതും ഇതിനാല്‍ത്തന്നെ. സഹായം ഭൗതികമോ കലാ സാഹിത്യപരമോ വാചികമോ കര്‍മപരമോ ആയിക്കൊള്ളട്ടെ. കൊലക്കുറ്റം സംബന്ധിച്ച് തിരുദൂതര്‍ പറയുകയുണ്ടായി:
‘ആകാശത്തിലുള്ളവരും ഭൂമിയിലുള്ളവരും ഒന്നായി ഒരു വിശ്വാസിയുടെ വധത്തില്‍ പങ്കാളിയാകുന്നപക്ഷം അല്ലാഹു അവരെയെല്ലാം നരകത്തില്‍ തലകുത്തി നിര്‍ത്തും.’
മദ്യത്തെക്കുറിച്ച് പറയുന്നു: ‘മദ്യത്തെയും മദ്യപാനിയെയും മദ്യം ഒഴിച്ചുകൊടുക്കുന്നവനെയും മദ്യം വാറ്റുന്നവനെയും വാറ്റിക്കുന്നവനെയും മദ്യം കൊണ്ടുപോകുന്നവനെയും ആര്‍ക്കുവേണ്ടി കൊണ്ടുപോകുന്നുവോ അവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.

കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അവര്‍ക്കിടയില്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നവനെയും തിരുദൂതര്‍ ശപിക്കുകയുണ്ടായി. പലിശ തിന്നുന്നവനെയുംതീറ്റുന്നവനെയും അതിന്റെ രണ്ട് സാക്ഷികളെയും തിരുമേനി ശപിച്ചതായി ജാബിറുബ്‌നു അബ്ദില്ല നിവേദനം ചെയ്ത ഹദീസില്‍ കാണാം.
‘അവരെല്ലാം തുല്യരാണ്’-തിരുമേനി അരുളി. ഇബ്‌നു മസ്ഊദ് ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘പലിശ തിന്നുന്നവനെയും തീറ്റുന്നവനെയും അതിന്റെ രണ്ട് സാക്ഷികളെയും എഴുത്തുകാരെയും റസൂല്‍ (സ്വ) ശപിക്കുകയുണ്ടായി.’
ഈ ഹദീസ് നസാഈ ഉദ്ധരിച്ചത് ഇപ്രകാരമാണ്: ‘പലിശതിന്നുന്നവനും തീറ്റുന്നവനും അതിന്റെ രണ്ട് സാക്ഷികളും- അവര്‍ക്ക് അത് സംബന്ധിച്ച് അറിവുണ്ടെങ്കില്‍- മുഹമ്മദിനാല്‍ അന്ത്യനാള്‍വരെയും ശപിക്കപ്പെട്ടിരിക്കുന്നു.
സ്വീകാര്യവും സ്പഷ്ടവുമായ ഇത്തരം തിരുവചനങ്ങള്‍ മതനിഷ്ഠരായ ബാങ്കുജീവനക്കാരുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്നു. അതേ സമയം, പലിശ ഇന്ന് ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെയോ കമ്പനിയിലെ ഒരു ഗുമസ്തനെയോ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും പണമിടപാടിലും അത് കടന്നുവന്നിട്ടുണ്ട്. തിരുദൂതര്‍ പ്രവചിച്ചതുപോലെ അതിന്റെ വിപത്ത് പൊതുവായ ഒരു ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ‘പലിശ തിന്നാത്ത ആരും ഇല്ലാതാവുന്ന ഒരു കാലം വരാനുണ്ട്. പലിശ തിന്നാത്തവരുണ്ടെങ്കില്‍ അതിന്റെ പൊടിയെങ്കിലും അവരെ പിടികൂടും’എന്ന് തിരുമേനി പ്രവചിക്കുകയുണ്ടായി.
ബാങ്കിലോ കമ്പനിയിലോ വല്ലവരും ജോലി സ്വീകരിക്കുന്നതുകൊണ്ട് ഇമ്മട്ടിലുള്ള ഒരു വ്യവസ്ഥക്ക് വല്ല പോറലും ഏല്‍ക്കുകയോ അതില്‍ വല്ല മാറ്റവും സംജാതമാവുകയോ ഇല്ല. ചൂഷകമുതലാളിത്തത്തിന്റെ അസ്്തിവാരമായി വര്‍ത്തിക്കുന്ന ഈ വ്യവസ്ഥയുടെ ദൂഷ്യങ്ങളെക്കുറിച്ച് സാമാന്യജനത്തെ ബോധവല്‍ക്കരിക്കുകയും അതിനെ ക്രമാനുഗതികമായി പരിവര്‍ത്തിപ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്താല്‍ മാത്രമേ അതില്‍ വല്ല വ്യതിയാനവും വരുത്താനാകൂ. നാട്ടിനും നാട്ടാര്‍ക്കും ക്ലേശങ്ങള്‍ വരുത്തിവെക്കുന്ന ഒരു സാമ്പത്തിക പ്രതിസന്ധിക്കിടയാവാത്ത മട്ടില്‍ അനുക്രമമായും സാവകാശത്തിലുമുള്ള ഒരു പരിവര്‍ത്തനം. സങ്കീര്‍ണമായ ഈ പ്രശ്‌നത്തിനെ ഇമ്മട്ടില്‍ കൈകാര്യം ചെയ്യുന്നതിന് ഇസ് ലാം എതിരല്ല. പലിശയും മദ്യവും തുടച്ചുനീക്കുവാന്‍ ഈ രീതി അവലംബിച്ചതിന് ഇസ് ലാമികചരിത്രത്തില്‍ മാതൃകയുണ്ടല്ലോ.
ജനങ്ങളുടെ ബോധവല്‍കരണവും അവരുടെ ദൃഢനിശ്ചയവുമാണ് പ്രധാനം. തീരുമാനം സുദൃഢമെങ്കില്‍ മാര്‍ഗവും സുഗമമായിരിക്കും. അതിനാല്‍ നിയമവിധേയമായ മാര്‍ഗങ്ങളവലംബിച്ച് നമ്മുടെ ഈ സമ്പദ് വ്യവസ്ഥയെ ഇസ് ലാമികാധ്യാപനങ്ങള്‍ക്കനുസൃതമായി പരിവര്‍ത്തിപ്പിക്കുവാന്‍ മനസാ -വാചാ-കര്‍മണാ യത്‌നിക്കേണ്ടത് ഓരോ മുസ് ലിമിന്റെയും ബാധ്യതയാണ്. ഈ പരിവര്‍ത്തനം വിദൂരമോ അപ്രാപ്യമോ ആയ ഒരു സ്വപ്‌നമല്ല.
ബാങ്കുകളിലും മറ്റും ജോലി സ്വീകരിക്കുന്നതില്‍നിന്ന് മുസ് ലിംകളെ നാംവിലക്കുന്ന പക്ഷം ഇസ് ലാമേതരര്‍ തല്‍സ്ഥാനം കയ്യടക്കുകയായിരിക്കും ഫലം. അത് ഇസ് ലാമിനെയും മുസ് ലിംകളെയും ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. അതേ സമയം ബാങ്കുകളിലെ സര്‍വജോലികളും പലിശനിഷ്ഠമല്ല. അവയിലേറെയും ശുദ്ധവും അനുവദനീയവുമാണ്. ബ്രോക്കറേജ് നിക്ഷേപം തുടങ്ങിയവ ഉദാഹരണം. അപൂര്‍വം ജോലികളേ നിഷിദ്ധമായിട്ടുള്ളൂ. ഈ വ്യവസ്ഥ ദീനിനും മനസ്സാക്ഷിക്കും സ്വീകാര്യമായ ഒന്നായി മാറുംവരെ ഇഷ്ടമില്ലെങ്കില്‍പോലും ആജോലികള്‍ സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, അയാള്‍ തന്റെ ജോലി കാര്യക്ഷമമായി ചെയ്യുകയും, തന്നോടും തന്റെ നാഥനോടും തന്റെ സമുദായത്തോടുമുള്ള ബാധ്യതകള്‍ നിറവേറ്റുകയും വേണം. തന്റെ സദുദ്ദേശ്യത്തിന് അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കാവുന്നതുമാണ്. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക.
ഈ മതവിധി നല്‍കുമ്പോള്‍ ജീവിതത്തിന്റെ നിര്‍ബന്ധിതസാഹചര്യങ്ങള്‍ ഞാന്‍ വിസ്മരിക്കുന്നില്ല. ഈ ജോലി സ്വീകരിക്കുവാന്‍ ചോദ്യകര്‍ത്താവിനെ പ്രേരിപ്പിക്കുന്നത് കര്‍മശാസ്ത്രജ്ഞന്‍മാര്‍ ‘നിര്‍ബന്ധിതാവസ്ഥ’ എന്ന് വിളിക്കുന്ന അവസ്ഥയാണ്. അല്ലാഹു പറയുന്നു.
”ആരെങ്കിലും നിര്‍ബന്ധിതാവസ്ഥയിലായാല്‍ അതിരുകവിയാതെയും ആഗ്രഹിക്കാതെയും (ഭക്ഷിച്ചുകൊള്ളുക) അതിലയാള്‍ക്ക് കുറ്റമില്ല. നിശ്ചയം, അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രെ.’

വര്‍ത്തമാനങ്ങള്‍ വിനയാകുന്നതിങ്ങനെ..

ചോദ്യം: ഞാന്‍ ഉയര്‍ന്ന പദവിയുള്ള കുടുംബത്തില്‍ ജനിച്ചവളാണ്. ജീവിതത്തിലുടനീളം സദാചാരനിഷ്ഠ പുലര്‍ത്തുകയും സ്വഭാവവിശുദ്ധി കൈകൊള്ളുകയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാലെന്നു പറയേണ്ടിവരുന്നു, ഞാനൊരു ചെറുപ്പക്കാരനുമായി പരിചയപ്പെട്ടു. വാപ്പ മരണപ്പെട്ട്, ഉമ്മയും സഹോദരങ്ങളുടെയും പരിപാലനം ഏറ്റെടുക്കേണ്ടിവന്ന ആ ചെറുപ്പക്കാരന്‍ ചീത്ത കൂട്ടുകെട്ടിലേക്ക് ചെന്നുപെടുകയായിരുന്നു. അയാളെ സഹായിക്കാന്‍ തീരുമാനിച്ചു. ഫോണിലൂടെ ഞാനയാളെ കുറേ ഉപദേശിച്ചു(മുഖാമുഖസംഭാഷണങ്ങള്‍ നടത്തിയിരുന്നില്ല). ഇതിനൊക്കെ എന്നെ പ്രേരിപ്പിച്ചത് അയാളെ നല്ലവഴിക്ക് നയിക്കണമെന്ന ഉത്തരവാദിത്തമായിരുന്നു. എന്തായാലും ഉപദേശങ്ങള്‍ ഫലിച്ചു. അയാള്‍ തന്റെ ചീത്തകൂട്ടുകെട്ടില്‍നിന്ന് വിമുക്തനായി പഠനം പുനരാരംഭിച്ചു. മകന്റെ സ്വഭാവമനഃപരിവര്‍ത്തനത്തില്‍ സന്തുഷ്ടയായ ഉമ്മ അയാളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും അങ്ങനെ എന്റെയടുക്കല്‍ വന്ന് നന്ദി പറയുകയും ചെയ്തു.
ഒരു ദിവസം ആ ചെറുപ്പക്കാരന്‍ എന്റെ വീട്ടില്‍ എന്നെ കാണാനായി വന്നു. അയാളെ വിലക്കാനോ വേഗം പറഞ്ഞുവിടാനോ എന്തോ എനിക്ക് കഴിഞ്ഞില്ല. എന്റെ സഹോദരനാണല്ലോ എന്ന നിലയില്‍ ഞാനയാളെ അകത്തിരുത്തി വര്‍ത്തമാനങ്ങള്‍ പറഞ്ഞു. അല്‍പസമയം കഴിഞ്ഞപ്പോള്‍ അരുതാത്തതൊക്കെ സംഭവിച്ചു. അയാളിപ്പോള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തുകയാണ്. എന്നെക്കാള്‍ പ്രായം കുറവായ അയാളെ വിവാഹം കഴിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. ഞാനിപ്പോള്‍ ഗര്‍ഭിണിയാണ്. ഈ പാപം മറച്ചുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; അതുപോലെത്തന്നെ അല്ലാഹുവിനോട് പശ്ചാത്തപിച്ചുമാപ്പിരക്കാനും. ഒരുപരിഹാരം നിര്‍ദേശിച്ചുതരുമെന്നാശിക്കുന്നു.
…………………………………………………………………………………………………………………
ഉത്തരം: ഒരു ആണും പെണ്ണും തമ്മില്‍ നിഷ്‌കളങ്കമായ സൗഹൃദം സാധ്യമാണ് എന്ന് വാദിക്കുന്നവര്‍ക്ക് ഗുണപാഠമാണ് ഈ കത്ത്.
ഇസ് ലാമികമായ ഉപദേശനിര്‍ദേശങ്ങള്‍ കൊടുക്കുന്ന തരത്തിലുള്ളതാണെങ്കില്‍ സൗഹൃദം കൂടുന്നത് ഇസ് ലാമികമായി സ്വീകാര്യമാണെന്ന് വാദിക്കുന്നവര്‍ക്ക് ഗുണപാഠവുമാണിത്.
പരിഷ്‌കാരത്തിന്റെ പേരില്‍ തുറന്ന സ്ത്രീ-പുരുഷസൗഹൃദങ്ങള്‍ക്കു വേണ്ടിവാദിക്കുകയും അതിനെതിരുനില്‍ക്കുന്ന മതത്തിന്റെ ധാര്‍മിക-സദാചാരമൂല്യങ്ങളെ പരിഹസിച്ചുതള്ളുകയും ചെയ്യുന്ന അരാജകവാദികളെ ഈ കത്ത് താക്കീത് ചെയ്യുന്നു.
അതുപോലെ സ്ത്രീകള്‍ക്ക് അവരുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും എന്നുതുടങ്ങി ന്യായവാദങ്ങള്‍ നിരത്തുന്നവരെയും.
അല്ലാഹുവിന്റെ മുന്നറിയിപ്പുകളെയും താക്കീതുകളെയും അവഗണിച്ചു പിശാചിന്റെ പാതപിന്തുടരുന്നവര്‍ക്ക് ഒരുപാഠമെന്ന നിലക്കുള്ളതാണീ ചോദ്യം. ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് എന്നിങ്ങനെ പരസ്പരം വ്യവഹരിച്ച് നിര്‍ബാധം തൊട്ടും മുട്ടിയും കഴിഞ്ഞ് അവസാനം തട്ടിവീണ് അബദ്ധം പിണഞ്ഞവര്‍ക്കും ഒരു ഓര്‍മക്കുറിപ്പാണീ കത്ത.്
ഒരു സംശയവുമില്ല, തുടക്കംമുതലേ താങ്കള്‍ താങ്കളുടെ ചാരിത്യവും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നു. പക്ഷേ, എവിടെയോ വെച്ച് യുവാവുമായി ഇടപെടുന്നതില്‍ കാണിച്ച അശ്രദ്ധ പിശാചിന്റെ കെണിയില്‍ പെടുത്തുകയായിരുന്നു.
അവള്‍ തന്റെ ഉദ്യമത്തില്‍ മുന്നോട്ടുപോകുകയും അവനെ ഉപദേശിക്കുകയും തന്റെ വീടകത്ത് അവനെ സ്വീകരിച്ചിരുത്തുകയും ചെയ്തു. അടുത്തപടി അവള്‍ അവനോടൊത്ത് ഒറ്റക്കാകാന്‍ സന്നദ്ധയായി. അതിന് ‘തന്റെ സഹോദരന്‍’ എന്ന ചിന്ത പിശാച് തന്ത്രപൂര്‍വം തോന്നിപ്പിച്ചുകൊടുത്തു. അതോടെ സംഭവിച്ചതെന്ത് എന്നുപ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ സംഭാഷണം ദീനീവിഷയങ്ങളില്‍ പരിമിതപ്പെട്ടില്ലല്ലോ. അവിഹിതബന്ധത്തിലായിരിക്കേ അവര്‍ക്കെങ്ങനെ ദീനികാര്യങ്ങള്‍ സംസാരിക്കാനാകും..!!!
വീട്ടില്‍ കൂടിക്കാഴ്ചയ്ക്കുവന്ന ദിവസവും ഇസ്ലാമും ഈമാനുമൊക്കെ സംസാരവിഷയമായിരുന്നുവോ ? അന്യപുരുഷനുമായി വേഴ്ചയിലായിരിക്കേ അവനൊരിക്കലും ഉപദേശങ്ങള്‍ നല്‍കാനാകില്ല.
അവനെ ഒരു സഹോദരനായി തുടര്‍ന്നും കരുതിപ്പോന്നോ..? അസാന്‍മാര്‍ഗവൃത്തിയിലേര്‍പ്പെട്ടുകൊണ്ട് അവനെ സ്വന്തം സഹോദരനായി കാണാനൊരിക്കലും കഴിയില്ല. പിശാച് ‘സഹോദരനായി കരുതാന്‍ പ്രേരിപ്പിച്ചുകൊണ്ട് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ആ കൂടിക്കാഴ്ചയില്‍തന്നെ അവിഹിതബന്ധത്തിലേക്കെത്തിക്കുകയും ചെയ്തു.

പിശാചിന്റെ ആദ്യനടപടി
ആദ്യം അന്യനായ ഒരു ചെറുപ്പക്കാരനുമായി സംസാരത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് അടുത്ത നടപടിക്രമങ്ങളിലേക്ക് പിശാച് കടന്നു. അങ്ങനെ വന്‍പാപങ്ങളിലൊന്നായ വ്യഭിചാരത്തിലേക്ക് അവളെ കൊണ്ടെത്തിച്ചു. എല്ലാ ബന്ധങ്ങളും ആരംഭിക്കുന്നത് സംഭാഷണത്തിലൂടെയാണ്. അതുകൊണ്ടാണ് യുക്തിമാനായ അല്ലാഹു പറഞ്ഞത്:
‘നിങ്ങള്‍ വ്യഭിചാരത്തോട് അടുക്കുകപോലുമരുത്. അത് അത്യന്തം നീചമാണ്. ഹീനമായ മാര്‍ഗവും’. (അല്‍ ഇസ്‌റാഅ് 32)
നോക്കൂ..! അല്ലാഹു വ്യഭിചാരത്തെമാത്രമല്ല വിലക്കിയത്, അതിലെത്തിച്ചേരാവുന്ന സംഗതികളെയും വിലക്കി. ഈ നീചകൃത്യത്തിലെത്തിച്ചേക്കാവുന്ന എന്തും കുറ്റകരമായ പ്രവൃത്തിയായിനിജപ്പെടുത്തി. വന്‍പാപത്തിലേക്കെത്തിച്ചേക്കാവുന്ന ഏതുനിസാരസംഗതികളും വര്‍ജ്യമാണ് എന്ന് തെര്യപ്പെടുത്തി.
സ്ത്രീ-പുരുഷബന്ധങ്ങളെ സെക്‌സിനും ആസ്വാദനത്തിനും വേണ്ടിയുള്ളതാണെന്ന് ധരിച്ചുവശായിരിക്കുന്ന നാഗരികതയിലാണ് നാമിന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. ആണ്‍-പെണ്‍ സൗഹൃദങ്ങളില്‍ അസ്വാഭാവികമായൊന്നുമില്ലെന്ന് കരുതുന്ന സംസ്‌കൃതിയാണ് ഇന്നുള്ളത്. വിദ്യാലയങ്ങളിലും ജോലിസ്ഥലങ്ങളിലും പഠനത്തിന്റെയും പ്രോജക്റ്റിന്റെയും എന്തിനേറെ ദഅ്‌വയുടെ പേരിലും എതിര്‍ലിംഗത്തില്‍പെട്ടവരോട് സംസാരിക്കാന്‍ അവസരം കാണുന്നവരാണ് അധികമാളുകളും. തുടക്കം സൗഹൃദപരമായിരിക്കുമെങ്കിലും ദഅ്‌വാനടത്തുന്നവന്‍ എന്ന വ്യാജേന ശൃംങ്കാരം നടത്താത്തവര്‍ എത്രയുണ്ടാകും.?
ഇക്കാലത്ത് ഈ -മെയില്‍, ചാറ്റ് റൂമുകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എല്ലാം തന്നെ പിശാചിന്റെ കയ്യിലകപ്പെട്ട ഉപകരണങ്ങളായിരിക്കുന്നു. കാരണം ശാരീരികമായി തനിച്ചിരിക്കുന്നതല്ലേ കുഴപ്പമുണ്ടാക്കുന്നത്, അവളെ/അയാളെ കാണുന്നില്ലല്ലോ എന്നുതുടങ്ങി വഞ്ചനാത്മകമായ ന്യായങ്ങളാണ് പിശാച് നിരത്തുന്നത്. പക്ഷേ, ശൃങ്കാരത്തിനും ഡേറ്റിങിനും വിവാഹിതരുടേതടക്കം അവിഹിതബന്ധങ്ങള്‍ക്കും പറ്റിയ മാര്‍ഗമായിരിക്കുന്നു ഇന്റര്‍നെറ്റ്.
നമ്മുടെ സഹോദരിക്കുപറ്റിയ അബദ്ധം ഏവര്‍ക്കും ഒരു പാഠമാണ്. ദീനീസംസാരമെന്നൊക്കെ പറഞ്ഞ് പിശാച് ചതിയില്‍പെടുത്തിയത് നാം കണ്ടു. അപ്പോള്‍ ഇതൊന്നുമല്ലാത്ത സാധാരണസംഭാഷണങ്ങളില്‍ അതെന്തെല്ലാം കുഴപ്പങ്ങളൊപ്പിക്കുമെന്ന് നമുക്ക് നിഷേധിക്കാനാകില്ല. ഇത് അവിവാഹിതര്‍ക്കുമാത്രം സംഭവിക്കുന്ന ഒന്നല്ല. വിവാഹിതരും ഇത്തരം ചതിക്കുഴികളില്‍പെട്ടുപോകുന്നുണ്ട്.
പ്രവാചകന്‍ നബി(സ) പറഞ്ഞു:’എല്ലാ ആദം സന്തതികളും പാപംചെയ്യുന്നവരാണ്. എന്നാല്‍ ചെയ്തുപോയതില്‍ പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങുന്നവരാണ് ഏറ്റവും ഉത്തമര്‍’
അവലംബം: islamicity.com
flower

മദ്യപന്റെ നമസ്കാരം ?

മദ്യപന്റെ നമസ്കാരം ?
ചോദ്യോത്തരം
images
മദ്യപിക്കുകയും അതോടൊപ്പം നമസ്കരിക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യത്തില്‍ ഇസ് ലാമികമായി എന്താണ് പറയാനാവുക ?
………………………………………………………………………………………
ഉത്തരം: തികച്ചും ഖേദകരമായ ഒരു കാര്യം. യഥാര്‍ഥ നമസ്കാരം മ്ളേഛവൃത്തികളില്‍നിന്നും ദുഷ്കര്‍മങ്ങളില്‍നിന്നും മനുഷ്യരെ തടയുമെന്ന് അല്ലാഹുതന്നെ പറഞ്ഞിട്ടുള്ളതാണ്. മദ്യപാനമാകട്ടെ ഏറ്റവും വലിയ മ്ളേഛവൃത്തിയും. അത് ബുദ്ധിയും ആരോഗ്യവും സമ്പത്തും വ്യക്തിത്വവും നശിപ്പിക്കുന്നു. കൂടാതെ കുടുംബത്തിനും സമൂഹത്തിനും വമ്പിച്ച ദ്രോഹം ചെയ്യുന്നു.
ദുര്‍ബല വിശ്വാസികളും മനസ്സുറപ്പില്ലാത്തവരും മതനിഷ്ഠ മതനിഷ്ഠ കുറഞ്ഞവരുമായ ആളുകളെ പിശാച് മദ്യപാനം ശീലിപ്പിക്കുന്നു എന്നതാണ് വസ്തുത. എന്നാല്‍, മദ്യം ഭൂരിപക്ഷം കര്‍ശാസ്ത്ര പണ്ഡിതരുടെയും വീക്ഷണത്തില്‍ നജസ് ആണ്. അതുണ്ടാക്കുന്ന ലഹരി നമസ്കാരം നിര്‍വഹിക്കുന്നതിന് തടസ്സവുമാണ്: “വിശ്വാസിച്ചവരേ, ലഹരി ബാധിച്ചവരായിക്കുമ്പോള്‍, പറയുന്നതെന്താണെന്ന് അറിയാന്‍ കഴിയുന്നത്വരെ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്.” എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ലഹരി തീര്‍ന്ന്, സുബോധം വീണ്ടുകിട്ടിയ ശേഷം മദ്യത്തിന്റെ അംശങ്ങള്‍ കഴുകിക്കളഞ്ഞ് അംഗശുദ്ധി വരുത്തി നമസ്കരിച്ചാല്‍ അയാളുടെ ദൈവമിഛിച്ചെങ്കില്‍ സ്വീകാര്യമായിത്തീര്‍ന്നേക്കാം. പ്രസ്തുത നമസ്കാരം എന്നെങ്കിലുമൊരിക്കല്‍ മ്ളേച്ഛവൃത്തിയില്‍നിന്ന് അയാളെ തടയുമെന്നും പ്രതീക്ഷിക്കാം.
നമസ്കാരം ഒരു നിര്‍ബന്ധ ബാധ്യതയാണ്. അയാള്‍ അതു നിര്‍വഹിക്കുന്നു. മദ്യപാനം ഒരു കുറ്റമാണ്. അയാള്‍ അതു ചെയ്യുന്നു. ഒന്ന് സത്കര്‍മ്മം. മറ്റൊന്ന് ദുഷ്കര്‍മം. മനുഷ്യരെ അവരുടെ സത്കര്‍മങ്ങളുടെയും ദുഷ്കര്‍മങ്ങളുടെയും അടിസ്ഥാനത്തിലാണ് അല്ലാഹു വിചാരണ ചെയ്യുന്നത്. ‏‏‏‏‏ ഓരോന്നും അണുത്തൂക്കം വ്യത്യാസമില്ലാതെ. സത്കര്‍മങ്ങള്‍ അവന്റെ ആസ്തികളാണ്. ദുഷ്കര്‍മങ്ങള്‍ കടബാധ്യതകളും. “ആര്‍ അണുത്തൂക്കം സല്‍കര്‍മം ചെയ്തുവോ അതവന്‍ അനുഭവിക്കും. ആര്‍ അണുത്തൂക്കംദുഷ്കര്‍മം ചെയ്യുന്നുവോ അതും അവന്‍ അനുഭവിക്കും.” (ഖുര്‍ആന്‍).
നീ മദ്യപാനിയാണോ, എങ്കില്‍ നമസ്കരിക്കരുത് എന്ന് അയാളോട് നമുക്ക് പറഞ്ഞുകൂടാ. കാരണം, നമസ്കരിക്കുന്ന ഒരാള്‍ ആത്മപരിശോധന നടത്തുകയും പാപങ്ങളുടെ മാതാവായ മദ്യപാനം ഒരുനാളുപേക്ഷിക്കുകയും ചെയ്യുമെന്ന് തന്നെ വേണം കരുതാന്‍. ചോദിക്കാം, നമസ്കരിക്കുന്ന മദ്യപാനിയോ നമസ്കരിക്കാത്ത മദ്യപാനിയോ ആരാണുത്തമന്‍? നമസ്കരിക്കുന്ന മദ്യപാനിയാണ് നമസ്കരിക്കാത്ത മദ്യപനേക്കാള്‍ ഉത്തമന്‍ എന്നാണ് നമ്മുടെ മറുപടി. അപരനെ അപേക്ഷിച്ച് അയാളുടെ ഉപദ്രവം കുറുയുകയും ചെയ്യും. മദ്യപിക്കുന്ന കാരണത്താല്‍ നമസ്കാരത്തെ അതിന്റെ തനിമയോടെ അനുഷ്ഠിക്കാനോ, ‘നമസ്കാരത്തിന്റെ കാര്യത്തില്‍ സൂക്ഷമത പുലര്‍ത്തുന്നവര്‍’ എന്ന് അല്ലാഹു വിശേഷിപ്പിച്ച വിശ്വാസികള്‍ക്കു തുല്യം അത് നിര്‍വഹിക്കുവാനോ മദ്യപന് വിദൂരമായ വിദൂരമായ സാധ്യത മാത്രമേയുള്ളൂവെങ്കിലും ഒട്ടും നമസ്കരിക്കാത്ത മദ്യപനെ അപേക്ഷിച്ച് നമസ്കരിക്കുന്ന മദ്യപന്‍ തന്നെയാണുത്തമന്‍. കാരണം അവനില്‍ പ്രതീക്ഷക്ക് വകയുണ്ട്. ദൈവകീര്‍ത്തനങ്ങളാല്‍ ചലനാത്മകമായിത്തീരുന്ന നാവുമായി രാത്രി കഴിച്ചുകൂട്ടുന്നവനും മദ്യത്തിന്റെ ഈര്‍പ്പവും ദുര്‍ഗന്ധവും നിറഞ്ഞവായുമായി ബോധമറ്റ് രാത്രി ഉറങ്ങിത്തീര്‍ക്കുന്നവനും തമ്മില്‍ പ്രകടമായ അന്തരമുണ്ട്.

നോമ്പിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍

ചോദ്യം : നോമ്പ് നോല്‍ക്കുന്നത് ആരോഗ്യപരമായി എന്തെല്ലാം ഗുണങ്ങളാണുണ്ടാക്കുന്നത് ?
ആദ്യമായി മനസ്സിലാക്കേണ്ടത് നോമ്പ് അല്ലാഹുവിന് വേണ്ടിയുള്ള ഒരു ആരാധനാകര്‍മമാണ്. അതോടൊപ്പംതന്നെ അല്ലാഹുവോടുളള വിധേയത്വവുമാണ്. ഒരിക്കലും മുസ് ലിംകള്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ ഉദ്ദേശിച്ച്‌കൊണ്ട് നോമ്പ് അനുഷ്ഠിക്കരുത്. മറിച്ച് അല്ലാഹുവിനെ അനുസരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാവണം നോമ്പ് നോല്‍ക്കേണ്ടത്. എങ്കിലും, എല്ലാ ആരാധനക്കും പിറകിലും മനുഷ്യന് മാനസികമായും ശാരീരികമായും സാമൂഹികമായും ഒരുപാട് ഗുണങ്ങളുണ്ട്.
നോമ്പ്‌കൊണ്ട് ആരോഗ്യപരമായ നേട്ടങ്ങള്‍ ഉണ്ടാവണമെങ്കില്‍ നോമ്പിന്റെ മര്യാദകള്‍ പാലിക്കുകയും ഭക്ഷണം കഴിക്കാന്‍ അനുവാദമുളള സമയം അമിതമായി കഴിക്കാതെ ശരീരത്തെ നിയന്ത്രിക്കുകയും വേണം.
മനുഷ്യശരീരത്തെകുറിച്ചുളള പഠനങ്ങള്‍ വ്യക്തമാക്കുന്നത്, തീറ്റ, ഉറക്കം, ശ്വസനം, ചലനം എന്നിവപോലെ മനുഷ്യ ശരീരത്തിലെ ജൈവപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നോമ്പ് എന്ന പ്രകൃതി പ്രതിഭാസം ശരീരത്തിനാവശ്യമാണ്.
ഭക്ഷണവും ഉറക്കവും ഒരുപാട് നാളുകള്‍ക്ക് ഉപേക്ഷിച്ചാല്‍ ഒരാള്‍ രോഗിയാവും, അത് പോലെതന്നെയാണ് ഒരാള്‍ നോമ്പ് അനുഷ്ഠിക്കാതിരുന്നാലും.
നോമ്പ് ശരീരത്തിന് അത്യാവശ്യമാണന്ന് പറയുന്നതിനുളള കാരണം, ശരീരത്തിലെ അമിതമായ കോശങ്ങളെയും ദ്രവിച്ച കോശങ്ങളെയും നശിപ്പിക്കുന്ന പ്രക്രിയയില്‍ നോമ്പ് സഹായകരമാവുന്നുണ്ട്. ഇസ് ലാമിന്റെ നോമ്പ് രീതി, 14 മണിക്കൂര്‍ ഭക്ഷണവും വെളളവും വര്‍ജിക്കുകയും അതിന് ശേഷം അനുവദിക്കുകയും ചെയ്യലാണ്. ഈ രീതിയാണ് ശരീരത്തിലെ രണ്ട് പ്രക്രിയകളായ catabolismത്തിനും xoabolismത്തിനും അനുയോജ്യമായത്. ഈ രീതിക്ക് വിപരീതമാണ് നോമ്പ് അനുഷ്ഠിക്കുന്നതെങ്കില്‍ ശരീരത്തെ നോമ്പ് പ്രതികൂലമായി ബാധിക്കും. എന്ത് തന്നെയായാലും ഇസ് ലാം നിര്‍ദേശിച്ചത് പോലെ, ചില സമയക്രമീകരണം നോമ്പ് പിടിക്കാന്‍ ആവശ്യമാണ്. നമ്മള്‍ ഒരുവര്‍ഷത്തില്‍ ഒരുമാസം നോമ്പ് പിടിക്കുന്നു. മാസത്തില്‍ മൂന്ന് ദിവസം നോമ്പ് പിടിക്കുന്നത് സുന്നത്തായ കാര്യമാണ്.