Category Archives: പഠനം

ലോകാവസാനത്തിന്റെ അടയാളങ്ങള്‍

ലോകാവസാനത്തിന്റെ അടയാളം

കാലത്തിന്റെ മാറ്റം, ധാര്‍മികമൂല്യങ്ങള്‍ക്കും വിശ്വാസസംഹിതകള്‍ക്കും സംഭവിക്കുന്ന ശോഷണം, തിന്‍മയുടെ ആധിക്യവും വളര്‍ച്ചയും, കുഴപ്പങ്ങളുടെ പെരുപ്പം മുതലായ ലോകാന്ത്യത്തിന്റെ സൂചനയായി ഗണിക്കപ്പെടുന്ന സംഭവവികാസങ്ങളെ പണ്ഡിതന്‍മാര്‍ ലോകാവസാനത്തിന്റെ അടയാളങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ബുഖാരി, അബൂഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് കാണുക:

‘ഒരാള്‍ നബി(സ)തിരുമേനിയെ സമീപിച്ച് ലോകാവസാനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി പ്രതിവചിച്ചു: വിശ്വസ്തത നഷ്ടപ്പെട്ടാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക. ആഗതന്‍ ‘അതെങ്ങനെയാണ് നഷ്ടപ്പെടുക?’ തിരുമേനി:’അനര്‍ഹരെ കാര്യങ്ങളേല്‍പിക്കുന്ന ഘട്ടമെത്തിയാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക.”

എല്ലാ മനുഷ്യര്‍ക്കുമായി പൊതുവെ ഒരു ലോകാവസാനവും ഓരോ സമുദായത്തിനും പ്രത്യേകഅന്ത്യവുമുണ്ടെന്ന് സയ്യിദ് റശീദ് രിദാ പ്രസ്താവിച്ചിട്ടുണ്ട്. ഒരു സമുദായത്തില്‍ വിശ്വസ്തത നഷ്ടപ്പെടുകയും അനര്‍ഹര്‍ കാര്യം കയ്യാളുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ അതിന്റെ പ്രതാപവും വാഴ്ചയും അവസാനിക്കുന്നുവെന്നതുകൊണ്ട് ആ സമുദായത്തിന്റെ അന്ത്യം അടുത്തു എന്നാണര്‍ഥം.

മൂല്യച്യുതി

ലോകാവസാനത്തെക്കുറിച്ച് ജിബ്‌രീല്‍ (അ) ഒരുവേള മുഹമ്മദ് നബി(സ)യോട് ചോദിച്ചപ്പോള്‍ ‘ചോദിക്കപ്പെട്ടയാള്‍ ചോദ്യകര്‍ത്താവിനെക്കാള്‍ ജ്ഞാനിയല്ല’ എന്നാണ് പ്രതികരിച്ചത്. തുടര്‍ന്ന് അതിന്റെ ലക്ഷണങ്ങള്‍ നബിതിരുമേനി വിശദീകരിച്ചത് ഇങ്ങനെയാണ്:
‘അടിമസ്ത്രീ തന്റെ യജമാനനെ അഥവാ യജമാനത്തിയെ പ്രസവിക്കുകയും ദരിദ്രരും നഗ്നരും നഗ്നപാദരും ആട്ടിടയന്‍മാരും ആയിരുന്ന ആളുകള്‍ വമ്പന്‍ കെട്ടിടങ്ങളുണ്ടാക്കിത്തുടങ്ങുന്നതും കണ്ടാല്‍ ലോകാവസാനമായി ‘. സാമൂഹികമൂല്യങ്ങളില്‍ വമ്പിച്ച നിഷേധാത്മകസ്വഭാവത്തിലുള്ള മാറ്റങ്ങളുണ്ടാകുമെന്നാണ് പറഞ്ഞതിനര്‍ഥം. മാതാക്കളോട് മക്കള്‍ നന്‍മ ചെയ്യില്ലെന്നും മക്കള്‍ മാതാക്കളെ വാഴുമെന്നും സാരം. ഒരു കാലത്ത് തീര്‍ത്തും ദരിദ്രരായിരുന്നവര്‍ അധ്വാനമില്ലാതെ പെട്ടെന്നുണ്ടാകുന്ന സാമ്പത്തികവളര്‍ച്ചയാല്‍ കൊട്ടാരമുടമകളാകുമെന്നാണ് വ്യക്തമായ സൂചന.

വിശ്വസ്തത നഷ്ടപ്പെടുന്നതിനെക്കുറിച്ച് നബിതിരുമേനി ഇങ്ങനെ പറഞ്ഞു:’ആളുകള്‍ അന്യോന്യം ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കും. പക്ഷേ , ആരും വിശ്വസ്തത പാലിക്കില്ല. എത്രത്തോളമെന്നാല്‍ ഇന്നാലിന്ന കുടുംബത്തില്‍ വിശ്വസ്തനായൊരാളുണ്ട്. അയാളെത്ര ചന്തമുള്ളവന്‍! അയാളെത്ര ബുദ്ധിമാന്‍! എന്നിങ്ങനെയെല്ലാം ആളുകള്‍ വിലയിരുത്തും. അയാളുടെ ഹൃദയത്തിലാകട്ടെ കടുക് മണിത്തൂക്കം ഈമാനുണ്ടാവുകയില്ല.’ ആളുകളെ വിലയിരുത്താന്‍ ജനങ്ങള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ മാറുമെന്നര്‍ഥം. ആളുകളെ ഈമാനികമൂല്യങ്ങളുടെയും ദൈവികാശയങ്ങളുടെയും സ്വഭാവവൈശിഷ്ട്യങ്ങളുടെയും വെളിച്ചത്തില്‍ വേണം വിലയിരുത്താനെന്നാണ് ഇസ്‌ലാമികപാഠം. ചന്തവും ബുദ്ധിസാമര്‍ഥ്യവും മറ്റും വ്യക്തിത്വം നിര്‍ണയിക്കാനുള്ള മാനദണ്ഡമല്ല.

ആഗോളഗൂഢാലോചന

സൗബാനില്‍ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ‘തീറ്റക്കൊതിയന്‍മാര്‍ ഭക്ഷണത്തളികയിലേക്കെന്നപോലെ ശത്രുസമൂഹങ്ങള്‍ എല്ലാ ചക്രവാളങ്ങളില്‍നിന്നുമായി നിങ്ങള്‍ക്കെതിരെ ചാടിവീഴാന്‍ കാലമായിരിക്കുന്നു’ അപ്പോള്‍ സ്വഹാബികള്‍ ‘അല്ലാഹുവിന്റെ ദൂതരേ, അന്ന് ഞങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ടാണോ?’ തിരുമേനി:’അല്ല, അന്ന് നിങ്ങള്‍ ധാരാളം പേരുണ്ടാവും. പക്ഷേ നിങ്ങള്‍ മലവെള്ളപ്പാച്ചിലിലെ ചപ്പുചണ്ടികളെപ്പോലെയായിരിക്കും. ശത്രുക്കളുടെ ഹൃദയത്തില്‍നിന്ന് നിങ്ങളെക്കുറിച്ച ഭയം അല്ലാഹു എടുത്തുകളയും. അവന്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൗര്‍ബല്യം ഇട്ടുതരികയുംചെയ്യും.’സ്വഹാബികള്‍ :’അല്ലാഹുവിന്റെ ദൂതരേ, എന്താണ് ദൗര്‍ബല്യം?’ തിരുമേനി:’ഇഹലോകത്തോടുള്ള പ്രേമം. മരണത്തോടുള്ള വെറുപ്പ് ‘ മുസ്‌ലിംകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച വ്യക്തമായ ദീര്‍ഘദര്‍ശനമാണ് ഈ ഹദീസ്. തീറ്റക്കൊതിയന്‍മാര്‍ക്ക് എളുപ്പത്തില്‍ വിഴുങ്ങാവുന്ന ഉരുള എന്നതാണ് മുസ്‌ലിംകളുടെ ഇപ്പോഴത്തെ അവസ്ഥ. പടിഞ്ഞാറും കിഴക്കും വലതും ഇടതും യഹൂദരും ക്രൈസ്തവരും നിരീശ്വരും ഇതില്‍ ഭാഗഭാക്കാണ്. അന്യോന്യം സഹകാരികളാണ്.

സുവാര്‍ത്താ പ്രവചനങ്ങള്‍

ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കും മാത്രമല്ല, മൊത്തം മാനവസമൂഹത്തിനുതന്നെയും സന്തോഷം പകരുന്ന സുവാര്‍ത്താ പ്രവചനങ്ങളാണ് മറ്റൊന്ന്. ഇസ്‌ലാം യൂറോപ്പിലേക്ക് മടങ്ങുന്നതും റോം വിജയവും സംബന്ധിച്ച പ്രവചനങ്ങളാണ് ഇവയില്‍ പ്രധാനം.

അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്ന് നിവേദനം:
‘രണ്ട് നഗരങ്ങളില്‍ ഏതാണ് ആദ്യം ജയിച്ചടക്കപ്പെടുക? കോണ്‍സ്റ്റാന്റിനോപ്പിളോ, റോമോ?’ തിരുമേനി :’ഹിര്‍ഖലിന്റെ നഗരമാണ് ആദ്യം ജയിച്ചടക്കപ്പെടുക.’ ഇപ്പോഴത്ത ഇറ്റലിയുടെ തലസ്ഥാനമാണ് റോം. കോണ്‍സ്റ്റാന്റിനോപ്പിളാകട്ടെ ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്തംബൂളും. മേല്‍പ്പറഞ്ഞ രണ്ട് നഗരങ്ങളും ഇസ്‌ലാമിന്ന് കീഴ്‌പ്പെടുമെന്നും അവിടത്തുകാര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നും സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, ഇവയിലേതാണ് ആദ്യം ഇസ്‌ലാമിന് വിധേയമാവുക എന്നതാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അതിനുള്ള മറുപടിയായാണ് ഹിര്‍ഖലിന്റെ നഗരമെന്ന് നബിതിരുമേനി മൊഴിഞ്ഞത്. ചരിത്രത്തില്‍ മുഹമ്മദുല്‍ ഫാതിഹ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരന്‍ മുഹമ്മദ്ബ്‌നു മുറാദ് എന്ന ഉസ്മാനീ യുവാവിന്റെ കൈയ്യാല്‍ അത് യാഥാര്‍ഥ്യമായി.സുവാര്‍ത്തയുടെ രണ്ടാം ഭാഗം പുലരാനിരിക്കുന്നതേയുള്ളൂ. ഒരിക്കല്‍ അന്തുലുസില്‍നിന്നും മറ്റൊരിക്കല്‍ ബാല്‍ക്കണില്‍നിന്നും തുരത്തപ്പെട്ട ശേഷം ഇസ്‌ലാം ഒരിക്കല്‍കൂടി യൂറോപ്പില്‍ വെന്നിക്കൊടി പാറിക്കും.

സര്‍വവ്യാപിയാകുന്ന ഇസ്‌ലാം

ഇസ്‌ലാമിന്റെ സാര്‍വലൗകികപ്രഭാവത്തെക്കുറിച്ച് നബി(സ) ദീര്‍ഘദര്‍ശനംചെയ്യുന്നുണ്ട്. നബി(സ) പ്രസ്താവിച്ചത് കേട്ടതായി തമീമുദ്ദാരി ഉദ്ധരിക്കുന്നു:’ഇക്കാര്യം -ഇസ്‌ലാം- രാവും പകലും എത്തുന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. മണ്ണിന്റെയോ രോമത്തിന്റെയോ എല്ലാ വീടുകളിലും അല്ലാഹു ഈ ദീനിനെ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. പ്രതാപിയുടെ പ്രതാപം വഴിയോ നിന്ദ്യനെ നിന്ദ്യനാക്കിയോ ആയിരിക്കും ഇത് സാധിക്കുക. അല്ലാഹു ഇസ്‌ലാമിനെ പ്രതാപത്തിലാക്കുന്ന പ്രതാപം കൊണ്ട്; സത്യനിഷേധത്തെ നിന്ദ്യമാക്കുന്ന നിന്ദ്യതകൊണ്ട്’. രാവും പകലും എത്തുന്നിടം എന്നതിന്റെ ഉദ്ദേശ്യം സാര്‍വലൗകിക തലത്തില്‍ ഇസ്‌ലാം പ്രചരിക്കുമെന്നാണ്. മണ്ണുകൊണ്ടോ കല്ലുകൊണ്ടോ വീടുണ്ടാക്കുന്ന നഗരങ്ങളും രോമങ്ങള്‍കൊണ്ട് തമ്പുകെട്ടിത്താമസിക്കുന്ന ഗ്രാമങ്ങളും ഒന്നൊഴിയാതെ ഇസ്‌ലാമിന് വിധേയമാകും.

ഇസ്‌ലാമികരാഷ്ട്രത്തിന്റെ വിസ്തൃതി

നബി(സ) പ്രസ്താവിച്ചതായി സൗബാന്‍ ഉദ്ധരിക്കുന്നു:
‘തീര്‍ച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ഒന്നടങ്കം ചുരുട്ടിപ്പിടിച്ച് കാണിച്ചുതന്നു. ഞാന്‍ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു. തീര്‍ച്ചയായും എന്റെ സമുദായത്തിന്‍െര അധികാരം ഭൂമിയില്‍നിന്ന് അല്ലാഹു എനിക്ക് ഒരുമിച്ചുകൂട്ടി കാട്ടിത്തന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. ചുവന്നതും വെളുത്തതുമായ രണ്ട് നിധികള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.’ ‘ചുരുട്ടിപ്പിടിച്ചു’ എന്നതിന്റെ വിവക്ഷ നബിക്ക് ഭൂമിയെ മൊത്തത്തില്‍ കാണത്തക്കവിധം സൗകര്യംചെയ്തുകൊടുത്തു എന്നാണ്. ഭൂഗോളം മുഴുവന്‍ ഒരുഘട്ടത്തില്‍ ഇസ്‌ലാമിന്റെതാകുമെന്ന വ്യക്തമായ സൂചനയാണ് ഈ നബിവചനം നല്‍കുന്നത്.

സുഭിക്ഷത, നിര്‍ഭയത്വം , ധനസമൃദ്ധി

മറ്റൊരു സുവാര്‍ത്ത ഇങ്ങനെയാണ്. നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈയ്‌റ(റ) ഉദ്ധരിക്കുന്നു:’അറേബ്യന്‍ ഭൂമി പുല്‍മേടുകളും നദികളുമാവുന്നതുവരെ ലോകാവസാനമുണ്ടാവുകയില്ല.’
അഹ്മദില്‍നിന്ന് റിപോര്‍ട്ടില്‍ ‘മക്കക്കും ഇറാഖിനുമിടയില്‍ , വഴിതെറ്റുമോ എന്ന ഭയമല്ലാതെ മറ്റൊന്നും ആശങ്കിക്കേണ്ടാത്തവിധം യാത്രക്കാരന് സഞ്ചരിക്കാന്‍ കഴിയുന്നതുവരെ ‘എന്നുമുണ്ട്.
നിങ്ങള്‍ക്കിടയില്‍ സമ്പത്ത് പെരുത്തൊഴുകുന്നത് വരെ ലോകാവസാനമുണ്ടാവുകയില്ല. തന്റെ ദാനധര്‍മം സ്വീകരിക്കാന്‍ ആരുമുണ്ടാവില്ലേ എന്ന് മുതലുടമ ആശങ്കിക്കുന്ന അവസ്ഥയുണ്ടാകും. ദാനധര്‍മം വെച്ചുനീട്ടിയാല്‍ ‘എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ‘ ആളുകള്‍ പറയുന്ന അവസ്ഥ സംജാതമാവും.
അബൂമൂസാ ഉദ്ധരിക്കുന്ന ഒരു പ്രവാചകവചനം ഇപ്രകാരമാണ്: ‘സ്വര്‍ണം ദാനം ചെയ്യാനായി ഒരാള്‍ ചുറ്റിനടന്നാലും അയാളില്‍നിന്ന് അത് സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരാത്ത ഒരു കാലഘട്ടം തീര്‍ച്ചയായും ജനങ്ങള്‍ക്ക് വരാനിരിക്കുന്നു.’അത്യാര്‍ത്തിയോടെ ശേഖരിക്കാനായി ജനം മത്സരിക്കുന്ന സ്വര്‍ണം വിതരണം ചെയ്യാനായി ആളുകള്‍ നടന്നിട്ടും സ്വീകര്‍ത്താക്കളില്ലാതാവുമാറ് സമ്പല്‍സമൃദ്ധി കളിയാടുമെന്നര്‍ഥം.
ഹാരിഥഃ ഇബ്‌നു വഹ്ബ് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:

‘നിങ്ങള്‍ സ്വദഖഃ ചെയ്യുക. വിതരണത്തിനുള്ള സ്വദഖഃയുമായി ദാതാവ് നടന്നാലും അത് സ്വീകരിക്കാന്‍ ആളില്ലാത്ത ഒരു കാലം വരും. അപ്പോള്‍ ആളുകള്‍ പറയും:’ഇന്നലെ ഇതുമായി താങ്കള്‍ വന്നിരുന്നെങ്കില്‍ ഞാന്‍ അത് സ്വീകരിച്ചേനെ. ഇന്ന് എനിക്ക് അതിന്റെ ആവശ്യമില്ല.”
ജനജീവിതത്തില്‍ സത്യവിശ്വാസവും ദൈവഭക്തിയും സൃഷ്ടിക്കുന്ന സല്‍ഫലങ്ങളെയും ഇസ്‌ലാമികനീതിയുടെ അനുഗ്രഹങ്ങളെയും കുറിച്ച വ്യക്തമായ തെളിവാണ് ഈ നബിവചനം.

പ്രവാചകരീതിയെ പിന്തുടരുന്ന ഖിലാഫത്ത്

ഈ ഇനത്തിലെ സുപ്രധാനസുവിശേഷളടങ്ങുന്ന നബിവചനം ഇങ്ങനെ:
ഹുദൈഫത്തുല്‍ യമാനില്‍ നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചു:’അല്ലാഹു ഉദ്ദേശിച്ചിടത്തോളം കാലം പ്രവാചകത്വം നിങ്ങളില്‍ നിലനില്‍ക്കും. പിന്നീട് അവന്‍ അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ ഉയര്‍ത്തിക്കളയും അനന്തരം പ്രവാചകത്വരീതിയനുസരിച്ച ഖിലാഫത്തുണ്ടായിരിക്കും അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അതുണ്ടായിരിക്കും. ശേഷം, അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ അതിനെ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക പീഡകാധികാരമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. അനന്തരം അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക സ്വേഛാധിപത്യ ഭരണമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. പിന്നീട് അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും.ശേഷം പ്രവാചകത്വമാതൃകയനുസരിച്ച ഭരണമായിരിക്കും. ഇത് പറഞ്ഞ ശേഷം നബി (സ) മൗനം ഭജിച്ചു.’

യഹൂദികള്‍ക്കെതിരെ വിജയം

തിരുമേനി (സ) പ്രസ്താവിച്ചതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു:
‘യഹൂദികള്‍ നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യും. അങ്ങനെ നിങ്ങള്‍ അവരെ ജയിക്കും. പിന്നീട് കല്ല് പറയും. ഓ മുസ്‌ലിം, എന്റെ പിന്നില്‍ ഇതാ ഒരു യഹൂദി. നീ അവനെ കൊല്ലുക’. കല്ലും മരവും സംസാരിക്കുക എന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. എല്ലാ വസ്തുക്കളും യഹൂദികളെ കാണിച്ചുകൊടുക്കുകയും അവരെ കണ്ടെത്തുകയും ചെയ്യുമെന്ന് ആശയം. എല്ലാ വസ്തുക്കളും മുസ്‌ലിംകളുടെ നന്‍മയില്‍ സഹകരിക്കുകയും അവരുടെ ശത്രുക്കളായ യഹൂദികള്‍ക്കെതിരെ സഹായിക്കുകയുംചെയ്യുമെന്ന് സാരം.

എന്നും ജയിക്കുന്ന വിഭാഗം

ചില സ്വഹാബികള്‍ ഉദ്ധരിച്ച നബി(സ)യുടെ മറ്റൊരു ഹദീസ് ഇങ്ങനെയാണ്:
മുആവിയയില്‍നിന്ന്:’എന്റെ സമുദായത്തിലെ ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പന പാലിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ ഉത്തരവ് വരുന്നത് വരെ അവരെ കൈവിട്ടവരോ എതിര്‍ത്തവരോ അവര്‍ക്കൊരു ഉപദ്രവവും വരുത്തില്ല. അവര്‍ ജനങ്ങള്‍ക്കുമേല്‍ വിജയിച്ചുകൊണ്ടേയിരിക്കും.’
ഉമര്‍, മുഗീറഃ, സൗബാന്‍, അബൂഹുറൈറ, ഖുര്‍റത്തുബ്‌നു ഇയാസ്, ജാബിര്‍, ഇംറാനുബ്‌നു ഹുസൈന്‍, ഉഖ്ബത്തുബ്‌നു ആമിര്‍ ജാബിറുബ്‌നു സമുറ എന്നിവരില്‍നിന്നെന്ന പോലെ അബൂ ഉമാമഃയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു. നബി(സ) പ്രസ്താവിച്ചു:
‘എന്റെ സമുദായത്തിലെ ഒരു വിഭാഗം മതത്തെ ജയിച്ചുകൊണ്ടേയിരിക്കും. ശത്രുക്കളെ അമര്‍ച്ച ചെയ്തുകൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് ദോഷംചെയ്യില്ല. അവരെ ചില്ലറ കഷ്ടപ്പാടുകള്‍ മാത്രമേ ബാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ അവര്‍ ഈ നിലയില്‍ തുടരും.’ സ്വഹാബികള്‍ ചോദിച്ചു:’അവര്‍ എവിടെയാണ്, തിരുദൂതരേ?’ തിരുമേനി’ബൈത്തുല്‍ മുഖദ്ദസിലും ബൈത്തുല്‍ മുഖദ്ദസിന്റെ പാര്‍ശ്വങ്ങളിലും’. മുസ്‌ലിംസമുദായത്തിന് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള നന്‍മകള്‍ ലഭിച്ചുകൊണ്ടേയിരിക്കുമെന്നും അല്ലാഹവിന് വേണ്ടി നിലകൊള്ളുന്നവരും സത്യത്തെ സഹായിക്കുന്നവരും മുറുകെപിടിക്കുന്നവരും ലോകാവസാനം വരെ ഉണ്ടായിരിക്കുമെന്നും അവരെ ചില പീഡനങ്ങളും പ്രയാസങ്ങളും ഏല്‍പിക്കാനേ ശത്രുക്കള്‍ക്ക് കഴിയുകയുള്ളൂവെന്നുമാണ് അതിന്റെ സാരം.

നൂറ്റാണ്ടുകള്‍ തോറും പരിഷ്‌കര്‍ത്താക്കള്‍

അബൂഹുറൈറ(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു:
തീര്‍ച്ചയായും അല്ലാഹു ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ ഈ സമുദായത്തിന് അതിന്റെ ദീനിനെ നവീകരിക്കുന്നവരെ നിയോഗിച്ചുനല്‍കും( ഇന്നല്ലാഹ യബ്അസു…മന്‍ യുജദ്ദിദു ലഹാ ദീനഹാ). പ്രസ്തുത ഹദീസിലെ ‘മന്‍’എന്നതിന്റെ വിവക്ഷ പരിഷ്‌കര്‍ത്താക്കളായ വ്യക്തികളോ ഒരു സംഘമാളുകളോ, പ്രസ്ഥാനങ്ങളോ ആകാം.
ഇവയ്ക്കുപുറമെ വേറെയും സുവാര്‍ത്തകള്‍ ഹദീസുകളിലുണ്ട്. ഇസ്‌ലാമികശരീഅത്ത് അനുസരിച്ച് ഭരണം നടത്താനായി ഈസാനബി(അ)യുടെ പുനരാഗമനം, അക്രമം നിറഞ്ഞ ഭൂമിയില്‍ നീതിസ്ഥാപിക്കാനായി രംഗപ്രവേശം ചെയ്യുന്ന മഹ്ദീ എന്ന പേരില്‍ അറിയപ്പെടുന്ന ഭരണാധികാരിയുടെ വാഴ്ച മുതലായവ പ്രതിപാദിക്കുന്ന ഹദീസുകള്‍ ഉദാഹരണങ്ങളാണ്

നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതികലോകത്തിന്റെ തകര്‍ച്ചയുടെ അടയാളങ്ങളെക്കുറിച്ച ഹദീസുകള്‍ വ്യക്തമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. ദിവ്യത്വം അവകാശപ്പെടുകയും തനിക്ക് വഴിപ്പെടാനായി ജനങ്ങളെ ക്ഷണിക്കുകയും എന്നാല്‍ തികഞ്ഞ ന്യൂനതയായ ഒറ്റക്കണ്ണോടുകൂടിയവനുമായ മനുഷ്യനായ ‘മസീഹുദ്ദജ്ജാല്‍’ പ്രത്യക്ഷപ്പെടലാണ് ഇവയില്‍ പ്രധാനം.

1. ‘പെരുംകള്ളന്‍മാരായ മുപ്പതോളം വ്യാജവാദികള്‍ പ്രത്യക്ഷപ്പെടുന്നതുവരെ ലോകാവസാനം സംഭവിക്കില്ല. തങ്ങള്‍ അല്ലാഹുവിന്റെ ദൂതന്‍മാരാണെന്ന് അവരെല്ലാം അവകാശപ്പെടും’.
മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:

‘തങ്ങളുടെ സമുദായത്തെ ഒറ്റക്കണ്ണനും പെരുങ്കള്ളനുമായ ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാതെ ഒരു പ്രവാചകനും നിയോഗിക്കപ്പെട്ടിട്ടില്ല. തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണനല്ല. ദജ്ജാലിന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ‘കാഫിര്‍’ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കും.’
ഹുദൈഫ (റ) നിവേദനംചെയ്യുന്നു: ‘വെള്ളവും തീയുമായാണ് ദജ്ജാല്‍ പുറപ്പെടുക. ജനം തീയാണെന്ന് മനസ്സിലാക്കുന്നത് തണുത്തവെള്ളമായിരിക്കും. അവര്‍ തണുത്ത വെള്ളമായി കരുതുന്നത് കത്തിക്കാന്‍ ശേഷിയുള്ള തീയായിരിക്കും. ഇത് ആരെങ്കിലും കണ്ടാല്‍ തീയാണ് എന്ന് കാണുന്നതിനെ സമീപിക്കട്ടെ. അത് തണുത്ത വെള്ളമായിരിക്കും.’

മുഗീറഃ (റ) പറയുന്നു: ദജ്ജാലിനെക്കുറിച്ച് ഞാന്‍ ചോദിച്ചത് മറ്റാരും നബി(സ)യോട് ചോദിച്ചിട്ടില്ല. നബി(സ) എന്നോട് ചോദിച്ചു:’ദജ്ജാല്‍ നിന്നെ എന്തുചെയ്യാനാ? അവന്റെ കൂടെ ഒരു റൊട്ടിമലയും ജലനദിയും ഉണ്ടാകുമെന്ന് ആളുകള്‍ പറയുന്നു. നബി;’അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഏറെ നിസ്സാരമത്രെ” ദജ്ജാലിന്റെ പ്രകടനങ്ങള്‍ യാഥാര്‍ഥ്യങ്ങളായിരിക്കില്ലെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ആകാശത്തുനിന്ന് ഭൂമിയിലേക്ക് അവതരിക്കുന്ന ഈസാ നബി(അ) ദജ്ജാലിനെ വധിച്ച് ഭൂമിയില്‍ ഇസ്‌ലാമികശരീഅത്ത് സ്ഥാപിക്കും.

2.ഈസാനബിയുടെ പുനരാഗമനം സംബന്ധിച്ച് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

3. ജനങ്ങളോട് സംസാരിക്കുന്ന ഒരു ജന്തുവിന്റെ പുറപ്പാടാണ് ലോകാവസാനത്തിന്റെ മറ്റൊരു ലക്ഷണം. ഖുര്‍ആന്‍ പറയുന്നു: ‘നമ്മുടെ വചനം അവരില്‍ പുലര്‍ന്നാല്‍ നാം അവര്‍ക്കായി ഭൂമിയില്‍നിന്ന് ഒരു ജന്തുവിനെ പുറപ്പെടുവിക്കും. ജനം നമ്മുടെ വചനങ്ങളില്‍ ദൃഢവിശ്വാസം ഉള്ളവരായില്ല എന്ന കാര്യം അതവരോട് പറയും.’ (അന്നംല് 82)

4. സൂര്യന്‍ പടിഞ്ഞാറ് നിന്നുദിക്കും. പ്രാപഞ്ചികഘടന കീഴ്‌മേല്‍ മറിയുന്നതിന്റെ വ്യക്തമായ അടയാളം. ഇതുണ്ടായിക്കഴിഞ്ഞാല്‍ സത്യനിഷേധികളുടെ ഇസ്‌ലാമാശ്ലേഷം സ്വീകരിക്കപ്പെടില്ല. അധര്‍മികളുടെ പശ്ചാത്താപം പരിഗണിക്കപ്പെടുകയില്ല. (സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക എന്ന നബിവചനത്തിന്റെ വിവക്ഷ പാശ്ചാത്യലോകത്തെ ഇസ്‌ലാമിന്റെ പ്രചാരണവും പ്രഭാവവുമാണെന്ന തരത്തില്‍ പലരും വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ ഈ സൂക്തം ലോകാവസാനത്തെക്കുറിച്ചാണ് പറയുന്നതെന്നിരിക്കെ, വിശ്വസിക്കാനും പശ്ചാത്തപിക്കാനും അവസരം കഴിഞ്ഞിരിക്കെ പിന്നെ എന്ത് ഇസ്‌ലാം പ്രചാരണം ?).

വിദ്യയുടെ മഹത്വം

child-apple-handഅറിവാണ് മനുഷ്യനെ ദൈവത്തിന് വഴിപ്പെടാന്‍ സഹായിക്കുന്നതെന്ന ബോധ്യം പകര്‍ന്നുനല്‍കിയ ദര്‍ശനമാണ് ഇസ്‌ലാം. അതിനാലാണ് മനുഷ്യര്‍ക്കുള്ള പ്രഥമസന്ദേശത്തില്‍ വായിക്കണമെന്നും അത് അറിവില്ലാത്ത മനുഷ്യനെ സൃഷ്ടിയെയും സ്രഷ്ടാവിനെയും തിരിച്ചറിയാനും അതുവഴി കടമകളെയും ഉത്തരവാദിത്വത്തെയും മനസ്സിലാക്കാനും സഹായിക്കുമെന്ന് അത് വെളിപ്പെടുത്തിയത്. അതോടൊപ്പം പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളുടെയും പേരുകള്‍ ആദ്യമനുഷ്യന് പഠിപ്പിച്ചുകൊടുത്തുവെന്നത് അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും അധ്യാപനത്തിന്റെയും പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്.

മനുഷ്യനെ മനുഷ്യനാക്കുന്നതും അഭിവൃദ്ധിയിലേക്ക് നയിക്കുന്നതും വിദ്യയാണ്. വിദ്യനേടാന്‍ പ്രേരിപ്പിച്ചുകൊണ്ട് അല്ലാഹു ഇങ്ങനെ പറയുന്നു:
നല്ല സൗഹൃദം വിചാരശീലമുള്ള ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.'(സുമര്‍ 9)
പണ്ഡിതന്മാര്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പ്രത്യേകസ്ഥാനമുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:’നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ് ‘(അല്‍മുജാദില 11). അതുപോലെ തന്റെ ഏകത്വത്തിന് അറിവുള്ളവരുടെ സാക്ഷ്യത്തെ അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞു. ‘താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സ്വയം സാക്ഷിയാകുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്’ (ആലുഇംറാന്‍ 18). ഇവിടെ ജ്ഞാനികളുടെ സാക്ഷ്യത്തെ ദൈവത്തിന്റെയും മലക്കുകളുടെയും സാക്ഷ്യത്തെപ്പോലെ പരിഗണിച്ചു.

അധ്യാപകര്‍ക്ക് കുട്ടികളെ അടിക്കാമോ?

സെപ്തംബര്‍ അഞ്ചു അധ്യാപക ദിനം
teacher_newsഫദ്‌ലുല്ല മുംതാസ്

നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കുക, നിഷിദ്ധകാര്യങ്ങള്‍ ഉപേക്ഷിക്കുക, ഉത്തമമായ ശിക്ഷണം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ക്കായി കുട്ടികളെ അടിക്കല്‍ അനുവദനീയമാണെന്നാണ് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി ഫുഖഹാക്കളുടെ അഭിപ്രായം. ‘നിങ്ങളെല്ലാം ഉത്തരവാദിത്തമുള്ളവരാണ്, ഉത്തരവാദിത്വത്തെ പറ്റി നിങ്ങളോരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതാണ്’ എന്ന പ്രവാചക വചനമാണ് ഇതിന് അടിസ്ഥാനമാക്കുന്നത്. പ്രജകളുടെ കാര്യം ഏല്‍പിക്കപ്പെട്ട ഓരോ അടിമയോടും- ആ ബാധ്യത എത്ര ചെറുതാകട്ടെ വലുതാക്കട്ടെ- തന്റെ ഉത്തരവാദിത്ത നിര്‍വഹണത്തെ പറ്റി അല്ലാഹു പരലോകത്ത് ചോദ്യം ചെയ്യുന്നതാണ്. തന്റെ വീട്ടുകാരുടെ കാര്യത്തില്‍ പ്രത്യേകം ചോദ്യം ചെയ്യപ്പെടും. എന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു.

മുകളില്‍ പ്രസ്താവിച്ച രണ്ട് ഹദീസുകളും രക്ഷിതാവും അധ്യാപകരുമടങ്ങുന്ന അടിമകളുടെ മേല്‍ അല്ലാഹു ചുമതലപ്പെടുത്തിയിട്ടുള്ള വലിയ ഉത്തരവാദിത്വത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. ശിക്ഷണത്തിനും സംസ്‌കരണത്തിനും ബാധ്യതയുള്ള രക്ഷാകര്‍ത്താക്കള്‍ ഈ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കണമെന്നാണ് ഇതിന്റെ താല്‍പര്യം.
പ്രവാചകന്‍ പഠിപ്പിച്ചു: ‘ഏഴു വയസ്സായാല്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ നിസ്‌കാരം കൊണ്ട് കല്പിക്കണമെന്നും പത്തു വയസായാല്‍ അതിന്റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ അടിക്കുകയും ചെയ്യുക’
അധ്യാപകന് തന്റെ വിദ്യാര്‍ഥികളെ അടിക്കാം എന്നതിന് ഈ ഹദീസ് തെളിവാണ്. ചെറുപ്രായത്തില്‍ കുട്ടിയുടെ കൈകാര്യകര്‍തൃത്വം ഏറ്റെടുത്ത പിതാവ്, പിതാവ് ഏല്‍പിക്കപ്പെട്ടവര്‍, അധ്യാപകന്‍…തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ അനിവാര്യമായ ഘട്ടത്തില്‍ അവരെ അടിക്കാവുന്നതാണ്.
പഠന ആവശ്യാര്‍ഥവും ഉത്തരവാദിത്തനിര്‍വഹണവും ലക്ഷ്യം വെച്ചുകൊണ്ട് കുട്ടികളെ അടിക്കാമോ എന്ന ചോദ്യത്തിന് ശൈഖ് ഇബ്‌നു ബാസ് ഇപ്രകാരം പ്രതികരിച്ചു: ‘പ്രസ്തുത ലക്ഷ്യങ്ങള്‍ക്കായി കുട്ടികളെ അടിക്കുന്നതില്‍ കുഴപ്പമില്ല. അധ്യാപകര്‍, രക്ഷിതാവ് തുടങ്ങിയവര്‍ കുട്ടികളെ നിരീക്ഷിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഉല്‍കൃഷ്ട ഗുണങ്ങള്‍ പതിവാക്കുന്നതു വരെ അതില്‍ വീഴ്ച വരുത്തുമ്പോള്‍ ആവശ്യമായ ശിക്ഷണനടപടികള്‍ സ്വീകരിക്കേണ്ടതാണ്. പ്രവാചകന്‍(സ) പറഞ്ഞു: ഏഴ് വയസ്സായാല്‍ നിങ്ങള്‍ നിങ്ങളുടെ മക്കളോട് നമസ്‌കാരത്തിനായി കല്‍പിക്കുക, പത്ത് വയസ്സായാല്‍ അതിന്റെ പേരില്‍ അവരെ അടിക്കുക’. നമസ്‌കാരം പോലെ തന്നെ പഠനത്തിലും മറ്റു വീട്ടുകാര്യങ്ങളിലും വീഴ്ചവരുത്തുമ്പോള്‍ ലക്ഷ്യസാധൂകരണത്തിനായി ഇത്തരം ലഘുവായ ശിക്ഷണ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

ശൈഖ് മുഹമ്മദ് ഖുതുബ് വിവരിക്കുന്നു: ‘ മനുഷ്യര്‍ക്ക് പൊതുവിലും കുട്ടികള്‍ക്ക് പ്രത്യേകിച്ചും ശിക്ഷ നല്‍കിക്കൊണ്ടുള്ള ശിക്ഷണ രീതി സ്വാഭാവികമായ ഒന്നാണ്. എന്നാല്‍ അതിന്റെ പേരില്‍ കുട്ടികളോടോ അധ്യാപകനോടോ ഉളള ദയാപരമായ സമീപനം നിഷേധിക്കാന്‍ പാടില്ല. ശിക്ഷാ നടപടികള്‍ തടയപ്പെടുകയും ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് വളര്‍ത്തപ്പെടുന്ന തലമുറ ജീവിതത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവരും ഗൗരവമില്ലാത്തവരുമായിരിക്കും. തത്വങ്ങള്‍ എത്രതന്നെ ആകര്‍ഷകരവും തിളക്കവുമുള്ളതാണെങ്കില്‍ പോലും അവ അനുധാവനം ചെയ്യല്‍ വളരെ പ്രധാനമാണ്. കുട്ടികളോടുള്ള യഥാര്‍ഥ ദയാപ്രകടനം എന്നു പറയുന്നത് അവരുടെ ഭാവിയിലെ നേട്ടങ്ങളും വിജയവും പരിഗണിച്ചുകൊണ്ടായിരിക്കണം; അല്ലാതെ ഭാവിയെ തകര്‍ക്കുന്ന രീതിയിലായിരിക്കരുത’്.

കുട്ടികളെ ശിക്ഷണത്തിനുള്ള നിബന്ധനകള്‍
കുട്ടികളുടെ ശിക്ഷണ മാര്‍ഗങ്ങളില്‍ പ്രധാനമായ ഒരു ആയുധമാണ് അടി. പക്ഷെ, അവന്റെ സംസ്‌കരണവും പഠനവും ലക്ഷ്യം വെച്ച്‌കൊണ്ടായിരിക്കണമത്. അല്ലാതെ അവനെ ഉപദ്രവമേല്‍പിക്കലോ പ്രതികാരമോ ലക്ഷ്യമാകരുത്. കുട്ടികളെ അടിക്കുമ്പോള്‍ പാലിക്കേണ്ട പ്രധാന മര്യാദകള്‍.

1. വിദ്യാര്‍ഥിയില്‍ വല്ല വീഴ്ചയും പ്രകടമാകുമ്പോള്‍ ആദ്യമായി അധ്യാപകന്‍ അവനെ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക, പിന്നീട് ഗുണകാംക്ഷയോടെ ഉപദേശിക്കുക, എന്നിട്ടും ഫലമില്ലെങ്കില്‍ ശിക്ഷ നല്‍കും എന്ന രീതിയിലുള്ള താക്കീതുകള്‍ നല്‍കുക. സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങള്‍ നടത്തരുത്. ഇതൊന്നും ഫലിച്ചില്ലെങ്കില്‍ ആണ് ആവശ്യമായ രീതിയില്‍ അടിക്കുക എന്ന രീതി അവലംബിക്കേണ്ടത്.

ഹാറൂന്‍ റഷീദ് തന്റെ മകന്‍ മുഹമ്മദ് അമീന്റെ ഗുരുവിന് നല്‍കിയ ഉപദേശം ഇബ്‌നുഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ വിവരിക്കുന്നുണ്ട്: ‘നീ അവന്റെയരികില്‍ ചിലവഴിക്കുന്ന സമയമത്രയും അവന് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. അവന്റെ ധിഷണയെ മരവിപ്പിക്കാതിരിക്കാനും വ്യസനിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. സഹിഷ്ണുതയോടെ സമീപിക്കരുത്; അത് അവന്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ഒരു ജനതയോട് എത്രത്തോളം അനുകമ്പയിലും ദയയോടും പെരുമാറുന്നുവോ അവരുടെ അനുസരണക്കേട് അത്രത്തോളം കാഠിന്യമേറിയതായിരിക്കും’.

2. കുട്ടിയുടെ ബുദ്ധി വളര്‍ച്ച പരിഗണിച്ചായിരിക്കണം ശിക്ഷിക്കേണ്ടത്. അടിക്കുന്ന സമയത്ത് അവന്റെ പ്രായവും തെറ്റിന്റെ അളവും പ്രത്യേകം പരിഗണിക്കണം.
‘അധ്യാപകന്‍ തന്റെ ശിഷ്യന്മാരെ അടിക്കേണ്ടതിന്റെ അളവിനെ കുറിച്ച് ഇമാം അഹ്മദിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: അവരുടെ തെറ്റിന്റെ അളവ് പരിഗണിച്ചുകൊണ്ടായിരിക്കണം അവരെ അടിക്കേണ്ടത്.

3. ശിക്ഷിക്കുന്നത് മൂലം അവനില്‍ മാറ്റമുണ്ടാകും എന്ന് അധ്യാപകന് ബോധ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ് അത് നടപ്പിലാക്കേണ്ടത്. അല്ലെങ്കില്‍ അടിക്കല്‍ അനുവദനീയമല്ല.

4.അധ്യാപകന്‍ നേരിട്ടായിരിക്കണം ശിക്ഷണരീതി നടപ്പിലാക്കേണ്ടത്. അത് മറ്റുളള കുട്ടികളെ ഏല്‍പിക്കരുത്. അവരില്‍ വിദ്വേഷവും പകയും ഉടലെടുക്കാന്‍ അത് ഇടവരുത്തും.

5. കോപമുള്ള അവസ്ഥയില്‍ കുട്ടിയെ അടിക്കാതിരിക്കുക. കാരണം അത് തന്റെ ദേഷ്യത്തെ അടക്കിനിര്‍ത്താന്‍ സാധിച്ചേക്കുമെങ്കിലും സംസ്‌കരണം, മര്യാദ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിന് ഉപകരിക്കുകയില്ല.

6. അനുവദനീയമായ അളവിലും സ്ഥലങ്ങളിലുമാകുക. ലഘുവായ രീതിയിലായിരിക്കണം അടിക്കേണ്ടത്. ഇബ്‌നു ഖുദാമയുടെ അഭിപ്രായത്തില്‍ മൂന്ന് പ്രവശ്യത്തില്‍ കൂടുതല്‍ അടിക്കരുത.് അപ്രകാരം മുഖം, തല, നെഞ്ച്, വയര്‍, തുടങ്ങിയ സ്ഥലങ്ങളിലൊന്നും അടിക്കാന്‍ പാടില്ല. വേദനിപ്പിക്കുന്നതും എന്നാല്‍ അവയവങ്ങള്‍ക്കൊന്നും പരിക്കേല്‍ക്കാത്ത രീതിയിലുമായിരിക്കണം അടിക്കുന്നത്.

7. അധ്യാപകന് കുട്ടികളെ അടിക്കാനുള്ള അനുവാദം രക്ഷിതാവില്‍ നിന്ന് ലഭിക്കണം. അബൂ ഹനീഫ, മാലിക് തുടങ്ങിയ പണ്ഡിതന്മാരുടെ വീക്ഷണമിതാണ്.,കാരണം കുട്ടികളെ അടിക്കുക എന്നത് സംസ്‌കരണ മര്യാദ ഉദ്ദേശിച്ചുകൊണ്ടുള്ള ശിക്ഷയാണ്. യഥാര്‍ഥത്തില്‍ അതിനുള്ള അവകാശം രക്ഷിതാക്കള്‍ക്കാണ്. മറ്റുള്ളവര്‍ക്ക് രക്ഷിതാവിന്റെ അനുവാദം വേണമെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാല്‍ കുട്ടികളെ മര്യാദ പഠിപ്പിക്കുമ്പോള്‍ രക്ഷിതാക്കളുടെ അനുവാദം ആവശ്യമെന്നതിന് പ്രത്യേകിച്ച് തെളിവുകളൊന്നുമില്ല. അതിനാല്‍ രക്ഷിതാക്കളുടെ അനുവാദം ആവശ്യമില്ല എന്ന അഭിപ്രായത്തിനാണ് പണ്ഡിതന്മാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

പൂര്‍ണ മനുഷ്യന്‍!

പൂര്‍ണ മനുഷ്യന്‍
‘പ്രവാചകരെ! ജനങ്ങളോട് പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍! അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാകുന്നു.’ (വി:ഖു:)

ദൈവത്തെ സ്നേഹിക്കുകയും ദൈവത്തിന്റെ സ്നേഹകാരുന്യങ്ങള്‍ക്ക് സ്വയം അര്‍ഹാനായിത്തീരുകയും ചെയ്യുക എന്നത് മതങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളിലോന്നാണ്. ഈ മഹത്തായ ലക്‌ഷ്യം നേടുവാന്‍ മതസ്ഥാപകരുടെ മാതൃക അനുധാവനം ചെയ്യുകയാണ് വേണ്ടതെന്നു മിക്ക മതങ്ങളും വിശ്വാസികളെ പഠിപ്പിക്കുന്നു. എന്നാല്‍ ഇസ്ലാം, വിശ്വാസികളുടെ മാര്‍ഗടര്‍ഷനത്തിനായി ദൈവികഗ്രന്തവും പ്രവാചക ചര്യയും നിശ്ചയിച്ചു മതപരമായ ചിന്താകര്‍മങ്ങളുടെ അന്തസ്സുയര്ത്തുന്നു. ദൈവേച്ചയുടെ വെളിപാടാണ് ദൈവികഗ്രന്തമെങ്കില്‍ അതിന്റെ പ്രായോഗിക മാതൃകയാണ് പ്രവാചകചര്യ. ഒരു സ്ത്യാന്വേഷിയെ മതത്തിന്റെ പാതയിലൂടെ അഗാധവും യാതാതതവുമായ ആദ്യാത്മകാനുഭാവങ്ങളിലേക്ക് വഴി തിരിച്ചു വിടുക എന്നാ ലക്‌ഷ്യം മുന്നിര്‍ത്തി പ്രവാചകചര്യ അതിന്റെ പൂര്നതയോടും സമഗ്രതയോടും കൂടി ഹദീസുകളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഒരു മതത്തിന്റെ അനുയായികള്‍ എല്ലാവരും ഒരേ തൊഴില്‍ ചെയ്യുന്നവരോ ഒരേ സ്ഥാനം വഹിക്കുന്നവരോ ആവില്ല. മനോഭാവങ്ങളിലും അഭിരുചികളിലും ഉള്ള വൈവിധ്യവും തൊഴിലിലും ഉദ്യോഗങ്ങളിലും കാണുന്ന വൈജാത്യങ്ങളും മൌലിക ജീവിതത്തിന്റെ അനിവാര്യതകലാണ്. ലോകത്തിനു രാജാക്കന്മാരും ഭരണാധികാരികളും വേണം;പൌരന്മാരും പ്രജകളും വേണം; ന്യായാധിപമാരും നിയമപന്ധിതന്മാരും വേണം; സൈന്യവും സൈന്യാധിപരും വേണം. ലോകത്തില്‍ സമ്പന്നരും ദാരിദ്രരുമുണ്ട്. യോഗിയും യോട്ധാവുമുണ്ട്. ഓരോ വിഭാഗത്തിനും സ്വന്തം ജീവിതമെഖലയില്‍ വഴി കാണിക്കാന്‍ ഓരോ മാതൃകാപുരുഷന്‍ ആവശ്യമാണ്‌. എന്നാല്‍ ഇസ്ലാം ഇവരോടെല്ലാം ആവശ്യപ്പെടുന്നത് പ്രവാചകനെ അനുധാവനം ചെയ്യാനാണ്. തോഴിലെതുമാകട്ടെ, പടവിയെതുമാകട്ടെ, അതിലെല്ലാം പ്രവാച്ചകമാത്രുയുന്ടെന്നും വൈവിദ്യമാര്‍ന്ന തൊഴില്മെഖലകളിലെല്ലാം ഒരാടര്ശാത്മക ജീവിതത്ത്തുള്ള പ്രായോഗിക മാതൃക പ്രവാചകന്‍ സമര്‍പ്പിചിട്ടുന്ടെന്നുമാനിതിനര്‍ത്ഥം. ഈ അവകാശവാദം, അനുധാവനം ചെയ്യപ്പെടുന്ന മാത്ര്കാപുരുശന്റെ പരിപൂര്‍ണതയെ കുറിക്കുന്നു. കാരണം ഒരു സമ്പന്നന്‍ ദാരിദ്രന്നോ ദരിദ്രന്‍ സംപന്നാണോ ഭരണാധികാരി പ്രജകല്‍ക്കോ പ്രജകള്‍ ഭാരനാധികാരിക്കോ മാത്രുകയാവില്ല. അയാള്‍ ഒരു സാര്‍വലൌകിക മാത്രുകയാവണം; സമഗ്രവും സ്ഥായിയും ആയ ഒരു മാതൃക-പല നിറവും പല മണവും ഉള്ള പൂക്കലടങ്ങിയ ഒരു’ ബൊക്കെ’ പോലെ!

തൊഴിലിലും പദവികലിലുമുല്ല വൈവിദ്യങ്ങള്‍ക്ക് പുറമേ മനുഷ്യകര്മങ്ങളില്‍ ഭിന്നസന്നര്ഭാങ്ങളിലും സാഹചര്യങ്ങളിലും സ്വാധീനം ചെലുത്തുന്ന ഒട്ടേറെ മനോഭാവങ്ങളും അഭിരുചികളും ഉള്‍പ്പെട്ടതാണ് മനുഷ്യജീവിതം. നാം നടക്കുകയും ഇരിക്കുകയും ചെയ്യുന്നു; തിന്നുകയും ഉറങ്ങുകയും ചെയ്യുന്നു; ചിരിക്കുകയും കരയുകയും ചെയ്യുന്നു; എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. നാം വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ രീതികളില്‍ പെരുമാറുന്നു എന്ന് ചുരുക്കം. ചിലപ്പോള്‍ നാ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു. മറ്റു ചിലപ്പോള്‍ വ്യാപാരവൃത്തികളിലെര്‍പ്പെടുന്നു. ചിലപ്പോള്‍ നാം അതിഥികള്‍; മറ്റു ചിലപ്പോള്‍ ആതിതെയര്‍. ഈ സന്ദര്ഭാങ്ങല്‍ക്കൊരോന്നും ചേര്‍ന്ന പെരുമാറ്റ രീതിക്ക് ഒരു മാതൃക നമുക്ക് ആവശ്യമാണ്‌.

കായക്ലേശം വേണ്ടുന്ന കര്‍മങ്ങള്‍ കൂടാതെ മനുഷ്യന്റെ മനസ്സും മസ്തിഷ്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേറെയുണ്ട്. നാമവയെ ‘ വികാരങ്ങള്‍ ‘ എന്ന് വിളിക്കുന്നു. നമ്മുടെ വികാരങ്ങള്‍, അല്ലെങ്കില്‍ ചോദനകള്‍ സദാ മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ നാം സന്തുഷ്ടര്‍; മറ്റു ചിലപ്പോള്‍ കൊപിഷ്ടര്‍. ആശാനിരാഷകളും സന്തോഷസന്താപങ്ങളും വിജയാപജയങ്ങളും സൃഷ്ടിക്കുന്ന അനുഭൂതികള്‍ ഇടയ്ക്കിടെ നമ്മെ പിടികൂടുകയും നമ്മുടെ കര്മങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന മാനസിക ഭാവങ്ങളാണ്. ഈ വികാരങ്ങളുടെ സന്തുലനമാണ്‌ ഉദാത്തവും ഉത്കൃഷ്ടവുമായ സ്വഭാവശീലങ്ങളുടെ താക്കോല്‍. അതിനാല്‍, തീവ്രതയും അമിതത്വവും ബാധിക്കാവുന്ന മാനുഷിക പ്രവണതകള്‍ക്ക് മേല്‍ നിയന്ത്രണം കൈവരിക്കുന്നത് എങ്ങനെയെന്നു കാണിച്ചു തരാന്‍ കഴിയുന്ന പ്രായോഗിക ധാര്മികനിഷ്ടയുടെ മാതൃക നമുക്കാവശ്യമാണ്-നമ്മുടെ വികാരങ്ങളെയും അനുഭൂതികളെയും അച്ചടക്കം ശീളിപ്പിക്കാനുതകുന്ന ഒരു പ്രായോഗിക മാതൃക. പണ്ടൊരിക്കല്‍ മദീനാനഗരത്തില്‍ ജീവിച്ച ഒരു മനുഷ്യന്‍ അത്തരം ഒരു സന്തുലനത്തിന്റെ ദൃശ്യമുദ്രയായിരുന്നു.

വൈവിദ്യമാര്‍ന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് നാം ദൃടമാനസ്കാരും അച്ഛന്ജ്ച്ചലരും ധൈര്യശാലികളും സഹാനശീലരും വഴക്കമുല്ലാവരും ആത്മാര്‍പ്പണ സന്നദ്ധരും ഉദാരമാനസ്കാരും ദയാലുകളും ആകേണ്ടി വരും. ഈ വിഭിന്ന സന്ദര്ഭാങ്ങളിലോരോന്നിലും നമ്മുടെ പെരുമാറ്റരീതികളെ ക്രമവല്‍ക്കരിക്കുവാന്‍ നമുക്കൊരു മാതൃക വേണം. മുഹമ്മടിലല്ലാതെ മറ്റാരിലാണ് നാമീ മാതൃക തേടുക? മോസസില്‍ അച്ഛന്ജ്ച്ചലനായ നേതാവിനെയല്ലാതെ ദയാമയനായ ഗുരുവിനെ കാണില്ല. നസ്രേത്തിലെ യേശു ദയാടാക്ഷിന്യങ്ങളുടെ മാത്രുകയാവാം. പക്ഷേ, ദുര്ഭാലരുടെയും ദരിദ്രരുടെയും ചോര ചൂട് പിടിപ്പിക്കുന്ന തീഷ്ണത അദ്ദേഹത്ത്തിലില്ല. മനുഷ്യര്‍ക്ക്‌ ഇവ രണ്ടും വേണം. രണ്ടും തമ്മില്‍ ശരിയായ സന്തുലിതത്വം പാലിക്കുവാന്‍ പഠിക്കുകയും വേണം. ഇസ്ലാമിക പ്രവാചകന്റെ ജീവിതത്തില്‍ ഈ ഗുണങ്ങളെല്ലാം കൃത്യമായ അളവില്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.

ഭിന്ന സാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലും കര്മാനിരതരായ എല്ലാവിഭാഗം ജനങ്ങള്‍ക്കും മാനടന്ധമായി സ്വീകരിക്കാവുന്ന ഒരു മാതൃക മുഹമ്മദിന്റെ ജീവിതത്തില്‍ ദര്‍ശിക്കാം. നിങ്ങളൊരു ധനികനാനെങ്കില്‍ മക്കയിലെ വര്തകാനും ബഹ്രൈനിലെ സമ്പത്തിന്റെ യജമാനനും ആയിരുന്ന മുഹമ്മദില്‍ നിങ്ങള്ക്ക് മാതൃകയുണ്ട്‌. നിങ്ങള്‍ ദാരിദ്രനാനെങ്കില്‍ ശാബു അബീത്വാലിബിലെ തടവുപുള്ളിയിലും മദീനാ അഭയാര്തിയിലും അതുണ്ട്. നിങ്ങളൊരു ചക്രവര്ത്തിയാനെങ്കില്‍ അറേബ്യയുടെ ഭരണാധികാരിയായി വാണ മുഹമ്മദിനെ വീക്ഷിക്കുക! നിങ്ങലോരടിമയാനെങ്കില്‍ മക്കയിലെ ഖുരൈശികളുടെ മര്‍ദ്ദന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ മനുഷ്യനെ ശ്രദ്ധിക്കുക! നിങ്ങളൊരു ജേതാവാനെങ്കില്‍ ബദ്രിലെയും ഹുനൈനിലെയും ജേതാവിനെ നോക്കുക! നിങ്ങള്‍ക്കൊരിക്കല്‍ പരാജയം പിനഞ്ഞുവെങ്കില്‍ ഉഹ്ടില്‍ കുഴപ്പം പിണഞ്ഞ ആ മനുഷ്യനില്‍ നിന്ന് പാഠം പഠിക്കുക!നിങ്ങലോരധ്യാപകനാനെങ്കില്‍ സ്വഫാകുന്നിലെ ആ ഉപദേശിയില്‍ നിന്ന് മാത്രുകയുള്‍ക്കൊല്ലുക! നിങ്ങളൊരു വിദ്യാര്തിയാനെങ്കില്‍ ജിബ്രീളില്‍ (അ) ന്നു മുമ്പിലുപവിഷ്ടനായ ആ ശിഷ്യനെ അനുകരിക്കുക! നിങ്ങളൊരു പ്രഭാഷകനാനെങ്കില്‍ മദീനയിലെ പള്ളിയില്‍ പ്രഭാഷണം നടത്തുന്ന ആ ധ്ര്മോപടെഷിയുടെ നേരെ ദൃഷ്ടി തിരിക്കുക! സ്വന്തം മാര്‍ദ്ടകരോട് കാരുണ്യത്തിന്റെയും സത്യത്തിന്റെയും സുവിശേഷം പ്രസങ്ങിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങളെങ്കില്‍ മക്കയിലെ ബഹുദൈവാരാധകാര്‍ക്ക് ദൈവിക സന്ദേശം വിവരിച്ചു കൊടുക്കുന്ന ഏകനായ ആ പ്രഭാഷകനെ വീക്ഷിക്കുക!ശത്രുവിനെ മുട്ടുകുത്തിച്ചവനാണ് നിങ്ങളെങ്കില്‍ മക്കയിലെ ആ ജേതാവിനെ കണ്ടു പഠിക്കുക! നിങ്ങള്ക്ക് സ്വന്തം ഭൂസ്വത്തും തോട്ടങ്ങളും പരിപാലിക്കെണ്ടാതുന്ടെങ്കില്‍ ഖിബരിലെയും ഫദഖിലെയും ബ്നുന്നദീരിന്റെയും തോട്ടങ്ങള്‍ എങ്ങനെ പരിപാളിക്കപ്പെട്ടു എന്ന് കണ്ടുപിടിക്കുക! നിങ്ങലോരനാതനാനെങ്കില്‍ ഹലീമയുടെ കരുനാര്‍ദ്രതയ്ക്ക് വിട്ടുകൊടുക്കപ്പെട്ട ആമിനയുടെയും അബ്ദുള്ളയുടെയും ആ പിഞ്ചുകുഞ്ഞിനെ മറക്കാതിരിക്കുക!നിങ്ങളൊരു യുവാവാനെങ്കില്‍ മക്കയിലെ ആ ഇടയബാലനെ നിരീക്ഷിക്കുക!നിങ്ങള്‍ വ്യാപാര യാത്രികനാനെങ്കില്‍ ബ്സ്വരയിലേക്ക് പോകുന്ന സാര്തവാഹക സംഘത്തിന്റെ നായകന്‍റെ നേരെയാണ് കന്നയക്കുക! നിങ്ങളൊരു ന്യായാധിപനോ മധ്യസ്താണോ ആണെങ്കില്‍ പ്രഭാതം പൊട്ടിവിടരും മുമ്പേ വിശുദ്ധ കാബയിലെത്തി ഹജറുല്‍ അസ്വട് യഥാസ്ഥാനത്ത് പോക്കിവേക്കുന്ന ആ മധ്യസ്ഥനെ നോക്കുക; അല്ലെങ്കില്‍ ധനവാനേയും ദരിദ്രനെയും തുല്യമായി വീക്ഷിക്കുന്ന ആ ന്യായാധിപനെ! നിങ്ങളൊരു ഭര്‍ത്താവാണെങ്കില്‍ ഖദീജയുടെയും ആയിഷയുടെയും ഭര്താവായിരുന്നമനുഷ്യന്റെ പെരുമാറ രീതികള്‍ പഠിക്കുക! നിങ്ങളൊരു പിതാവാനെങ്കില്‍ ഫാത്തിമയുടെ പിതാവും ഹസന്‍-ഹുസൈന്മാരുടെ പിതാമഹനും ആയിരുന്നയാളുടെ ജീവിതകതയിലൂടെ കണ്ണോടിക്കുക! ചുരുക്കത്തില്‍, നിങ്ങള്‍ ആരുമാകട്ടെ, എന്തുമാകട്ടെ, നിങ്ങളുടെ ജീവിത പന്ഥാവില്‍ വെളിച്ചം വിതറുന്ന ഉജ്ജ്വലമാത്രുക അദ്ദേഹത്തില്‍ നിങ്ങള്ക്ക് ദര്‍ശിക്കാം. സര്‍വ സത്യാന്വേഷികള്‍ക്കും വഴി കാട്ടുന്ന ഒരേയൊരു ദീപസ്തംഭാവും മാര്ഗദര്ശിയുമാനദ്ദെഹമ്. നൂഹിന്റെയും ഇബ്രാഹീമിന്റെയും അയ്യൂബിന്റെയും യൂനുസിന്റെയും മൂസായുടെയും ഈസായുടെയും എന്നുവേണ്ട സര്‍വ പ്രവാചകന്മാരുടെയും മാതൃക മുഹമ്മദു നബിയുടെ ജീവിതത്തില്‍ നിങ്ങള്ക്ക് കണ്ടെത്താം.

മുഹമ്മദിന്റെ സര്വസ്പര്ശിയായ ജീവിതമാത്രുകക്ക് മറ്റൊരു മുഖമുണ്ട്; ആധുനിക കാലഘട്ടത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വഭാവം പോലെ. പലതരം വിദ്യാഭ്യാസസ്ഥാപനങ്ങലുണ്ടല്ലോ സാങ്കേതികവും തൊഴില്‍പരവുമായ പരിശീലനം നല്‍കുന്ന ‘സ്പെഷ്യലൈസ്ഡ്’ കലാലയങ്ങള്‍; എല്ലാ തരം വിഞാനശാഖകളും ഉള്‍കൊള്ളുന്ന സര്‍വകലാശാലകള്‍. ഒന്നാമത്തെ വിഭാഗം ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വ്യവസായ മാനെജെര്മാര്‍, കാര്‍ഷിക വിദഗ്ധര്‍ തുടങ്ങി ഒരു പ്രത്യേക ശാഖയില്‍ മാത്രം സ്പെഷ്യലിസ്ട്ടുകളെ വാര്ത് വിടുന്നു. ഏതെങ്കിലും ഒരു വിജ്ഞാന ശാഖയിലോ തൊഴിലിലോ ഉള്ള വൈദഗ്ധ്യം സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയാവുകയില്ലല്ലോ. നാമെല്ലാം ഒരു പ്രത്യേക ശാസ്ത്ര ശാഖയില്‍ മാത്രം കഴിവ് നേടുകയാണെങ്കില്‍ ലോകം ഒരു നിശ്ചലാവസ്ഥ പ്രാപിക്കുകയും പിന്നെ തകരുകയും ചെയ്യും. അപ്രകാരം തന്നെ സര്‍വ മനുഷ്യരും ദൈവാരാധനയില്‍ മാത്രം മുഴുകുന്ന സന്യാസിമാരും യോഗികലുമായിതീരുന്ന പക്ഷം മനുഷ്യകുലം പോഒര്നത പ്രാപിക്കുന്നതിന് പകരം അതിനു സാമൂഹിക സ്വഭാവം നഷ്ടപ്പെടുകയായിരിക്കും ഫലം. ഈ മാനദന്ധം വെച്ച് പ്രവാച്ചകജീവിതത്തെ വിലയിരുത്തി നോക്കൂ:

” അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും” (മത്തായി:൭ ;൧൬) എന്നത് ഒരു വിഖ്യാത ബൈബ്ല്‍ വാക്യമാണ്. അതുപോലെ അക്കാദമികളും അവയുടെ നിലവാരവും സംബന്ധിച്ച് നമുക്ക് അറിവ് ലഭിക്കുന്നത് അവയുടെ പൂര്വവിട്യാര്തികളില്‍ നിന്നാണ്. ദൈവത്തിന്റെ പ്രവാചകര്‍ വന്ദ്യഗുരുക്കലായിരുന്ന’അക്കാദമികള്‍’ നോക്കൂ: പലതിലും പത്തോ ഇരുപതോ ശിഷ്യന്മാര്‍ മാത്രം. ചിലപ്പോള്‍ അത് എഴുപതോ നൂറോ ആയിരമോ ആയി ഉയരാം. നന്നക്കവിഞ്ഞാല്‍ ഇരുപതിനായിരം! പക്ഷെ അന്ത്യപ്രവാചകന്‍ ഗുരുവായിരുന്ന അക്കാദമിയിലോ? ആ ഗുരുവുനു ചുറ്റും ലക്ഷത്തിലേറെ ശിഷ്യര്‍! ഇനി മുന്കാലപ്രവാച്ചകരുടെ ശിഷ്യഗനങ്ങളെ പറ്റി ചിന്തിച്ചു നോക്കൂ: അവരെവിടെ ജീവിച്ചു? എന്ത് ചെയ്തു? എന്ത് നേടി? അവരുടെ കാലത്തെ മനുഷ്യസമൂഹത്തില്‍ അവരെന്തു പരിവര്‍ത്തനം സാധിച്ചു? ഈ ചോദ്യങ്ങള്‍ക്ക് വിശേഷിച്ചു മറുപടിയൊന്നും ലഭിക്കാതിരിക്കാനാണ് ഏറെ സാധ്യത. എന്നാല്‍ അന്ത്യപ്രവാച്ചകന്റെ ശിഷ്യഗണങ്ങളുടെ അവസ്ഥ മറിച്ചാണ്. അവരുടെ പേരും മേല്‍വിലാസവും സ്വഭാവവിശേഷതകളും നേട്ടങ്ങളും ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്നു.

സാര്‍വലൌകികസ്വഭാവം അവകാശപ്പെടുന്നവയാണ് മിക്കലോക ലോകമതങ്ങളും. പക്ഷെ, അവയുടെ സ്ഥാപകര്‍ മറ്റു രാജ്യങ്ങളിലും ജനതകളിലും പെട്ട ശിഷ്യഗണങ്ങളെ സ്വീകരിക്കുകയോ, വാഗ-വര്ണ- ഭാഷാ ഭേദമന്യേ അന്യടെഷക്കാരെ തങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുകയോ അവരില്‍ കുറച്ചു പേരെങ്കിലും അവരുടെ ക്ഷണം സ്വീകരിക്കുകയോ ചെയ്തത് തെളിയിക്കപ്പെടാതെ ഈ അവകാശവാദം അംഗീകരിക്കുവാന്‍ വയ്യ. പഴയ നിയമം പരാമര്‍ശിച്ച ഒറ്റ പ്രവാചകനും ഇരാഖിന്റെയോ സിരിയയുടെയോ ഈജിപ്തിന്റെയോ അതിര്‍ത്തി കടന്നിട്ടില്ല. മറ്റു വിധം പറഞ്ഞാല്‍, ഇസ്രായീലീ പ്രവാചകന്മാരുടെ പ്രബോധനം അവര്‍ ജീവിച്ച നാടുകളിലോതുങ്ങി. അവരുടെ പ്രവര്‍ത്തനം ഇസ്രായേല്‍ സന്തതികളുടെ മാത്രം മാര്‍ഗദര്‍ശനം ലക്‌ഷ്യം വെച്ചുല്ലതായിരുന്നുവേന്നര്‍ത്ഥം. അറേബ്യയില്‍ പൂര്‍വ പ്രവാചകന്മാരുടെ അവസ്ഥയും മറ്റൊന്നല്ല. യേശു അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: “യിസ്രായില്ഗൃഹതിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല”(മത്തായി ൧൫:൨൪)ഇസ്രായീളികലല്ലാതവരോട് സുവിശേഷം പ്രസംഗിക്കുന്നത് “മക്കളുടെ അപ്പമെടുത്ത് നായ്ക്കല്‍ക്കിട്ടു കൊടുക്കുന്നതായി”(മത്തായി ൧൫:൨൬) പോലും പരിഗണിച്ചു അദ്ദേഹം. മഹാന്മാരായ ഹൈന്ദവ ജ്രുഷിമാരിലാരും തന്നെ തങ്ങളുടെ അധ്യാപനങ്ങള്‍ ആര്യാവര്ത്തനത്തിനപ്പുരം പോകണമെന്ന് ചിന്തിച്ചിട്ടില്ല. ശരിയാണ്, ചില ബുദ്ധച്ചക്രവര്ത്തിമാര്‍ അന്യടെഷങ്ങളിലേക്ക് മിഷനിരിമാരീയച്ചിരുന്നു. പക്ഷെ ബുദ്ധന്‍ അത് ചെയ്തു കാണുന്നില്ല.

ഇനി, അറേബ്യയിലെ നിരക്ഷരനായ ഈ ഗുരുവിന്റെ ശിഷ്യഗനങ്ങലാരോക്കെയെന്നു നോക്കൂ: മക്കയിലെ ഖുരൈശികലായ അബൂബകര്‍, ഉമര്‍, ഉസ്മാന്‍, അലി,ത്വല്‍ഹാ, സുബൈര്‍, മക്കക്കടുത്ത്ത തിഹാമിലെ ഗിഫാരി ഗോത്രജരായ അബൂടര്ര്‍, അനസ്, യമാനില്‍നിന്നു വന്നവരും ഔസ് ഗോത്രക്കാരുമായ അബൂഹുരൈറയും അബൂ തുഫില്‍ ഇബ്നു അമ്രും, യമാനിലെതന്നെ മറ്റൊരു ഗോത്രത്തില്‍നിന്നു അബൂമൂസല്‍ ആഷ്-അറിയും മുആദു ബ്നു ജബലും.ആസാദ്‌ ഗോത്രക്കാരനായ ദാമ്മാദ് ബ്നു സാലബ, ബനൂതമീമിന്റെ പ്രതിനിധിയായി ഖബ്ബാബ് ബ്നുല്‍ അരത്, ബഹ്‌റൈന്‍ ്‍ ഗോത്രമായ അബ്ദുല്‍ ഖൈസിന്റെ സന്തതികളായി മുന്‍ദിര്‍ ബ്നു ഹിബ്ബാനും മുന്‍ദിര്‍ ബ്നു ആയിദും, ഒമാന്‍ മുഖ്യരായിരുന്ന ഉബൈദും ജാഫറും. സിരിയക്കടുത്ത്ത മാആനില്‍നിന്നു ഫര്‍വത് ബ്നു അംര്‍. പിന്നെയൊരു നീഗ്രോ! അബ്സീനിയക്കാരനായ ബിലാല്‍. കൂടാതെ രോമാക്കാരനായ സുഹൈബ്, പെര്ശ്യയില്‍നിന്നു സല്‍മാന്‍, ദൈലാംയില്‍നിന്നു ഫിരൂസ്, ഇരാന്കാരായ സുന്ജിടും മര്കബൂടും.

ഹിജ്ര ആരാംവര്‍ഷം നിലവില്‍ വന്ന ഹുദൈബിയാ സന്ധി ഇസ്ലാ ദീര്‍ഘകാലമായി ആഗ്രഹിച്ചു പോന്ന സമാധാനാന്തരീക്ഷത്തിനു വഴിയൊരുക്കി. മുസ്ലിംകളും ഖുറൈഷികളും പരസ്പരം ആക്രമിക്കുകയില്ലെന്നു സമ്മതിക്കുകയും സ്വന്തം വിശ്വാസം പ്രചരിപ്പിക്കാനുള്ള മുസ്ലിംകളുടെ അവകാശം ഖുറൈശികള്‍ അംഗീകരിക്കുകയും ചെയ്തു. സമാധാനാന്തരീക്ഷ നിലവില്‍ വന്ന ശേഷം പ്രവാചകന്‍ പ്രയത്നിച്ചതു എന്തിനു വേണ്ടിയായിരുന്നുവെന്നോ? അലേക്ക് യല്രാഷ്ട്രങ്ങളിലെ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും ഭരനാധിപന്മാരേയും തന്റെ ഏകദൈവ സിദ്ധാന്തത്ത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ടെഷങ്ങലയക്കാന്‍! റോം, പേര്‍ഷ്യ, അലക്സാന്ത്രിയ അബിസീനിയ സiിറിയ, യമാമ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് അദ്ദേഹം സന്ടെശവാഹകരെ അയച്ചു. മതത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ടെഷങ്ങലയച്ച ഈ സംഭവം മതങ്ങളുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ ഒന്നത്രേ. മനുഷ്യസമൂഹത്തെ ദൈവിക മതത്തിലേക്ക് ക്ഷണിക്കുന്നതില്‍ ഭൂമിശാസ്ത്രപരമായ അതിരുകലോന്നും തടസ്സമാല്ലെന്നതിനു അനിഷേധ്യമായ തെളിവായതിനെ കാണാം. പ്രഥമ ദിനം തൊട്ടു തന്നെ അത് മുഴുലോകാത്തിനും വേണ്ടിയുള്ളതായിരുന്നു. ഗോത്രമോ രാഷ്ട്രമോ കുടുംബമോ ഭാഷയോ എന്തുമാവട്ടെ അത് മനുഷ്യനുല്ലതായിരുന്നു.
(സയ്യിദ് സുലൈമാന്‍ നദ്വി)

ഹാശിം അല്‍ രിഫാഇ ഒരു രക്തസാക്ഷിയുടെ സ്വപ്നം പൂവണിയുമ്പോള്‍

ജീവിത നിയോഗം തിരിച്ചറിയുമ്പോള്‍ ദൗത്യത്തിലേക്കുള്ള തങ്ങളുടെ പ്രയാണത്തില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും പ്രതിബന്ധങ്ങളും തങ്ങളെ കാത്തിരിക്കുന്ന കറുത്ത ശക്തികളുടെ കൊലക്കയറും എപ്രകാരമായിരിക്കുമെന്ന് പ്രപഞ്ച സ്രഷ്ടാവിന്റെ വര്‍ണം സ്വീകരിച്ച പോരാളിയുടെ മുമ്പില്‍ വരച്ചുവെക്കുകയായിരുന്നു ഇരുപത്തിനാലാം വയസ്സില്‍ സമരമുഖത്ത് രക്തസാക്ഷ്യം വരിച്ച ഹാശിം അല്‍ രിഫാഇ. യുവതയില്‍ നിന്ന് ലോകം എന്താണ് തേടുന്നതെന്ന് ശബാബുല്‍ ഇസ്‌ലാം പോലുള്ള കവിതയിലൂടെ നിര്‍വചിച്ചും ജീവിതം കൊണ്ട് ആ വരികള്‍ക്ക് വ്യാഖ്യാനം നല്‍കിയുമാണ് ചരിത്രത്താളില്‍ ഹാശിം ജീവിതം അടയാളപ്പെടുത്തിയത്.

1935-ല്‍ കിഴക്കന്‍ ഈജിപ്തിലെ അന്‍ശാസ്വ് ഗ്രാമത്തില്‍ ജനിച്ച ഹാശിമിന്റെ മുഴുവന്‍ പേര് സയ്യിദ് ബ്‌നു ജാമിഅ് ബ്‌നു ഹാശിം ബ്‌നു മുസ്ത്വഫാ അല്‍ രിഫാഇ. പ്രശസ്തനായ പിതാമഹന്റെ പേരില്‍ പിന്നീട് അറിയപ്പെട്ടു. കറപുരളാത്ത ഗ്രാമീണ ജീവിതവും മതനിഷ്ഠയുള്ള കുടുംബ പശ്ചാത്തലവും കാവ്യലോകത്തെ മഹത്തുക്കളുമായുള്ള സഹവാസവും എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയതിലൂടെ സിദ്ധിച്ച ഭാഷാ മികവും കുറഞ്ഞ കാലത്തെ ജീവിതം കൊണ്ട് തന്നെ ഉന്നത ശ്രേണീയരായ കവികള്‍ക്കിടയില്‍ സ്ഥാനം പിടിക്കാന്‍ ഹാശിമിനെ പ്രാപ്തനാക്കി. 12-ാം വയസ്സില്‍ കവിത രചിക്കാന്‍ തുടങ്ങി. പഠനത്തില്‍ മിടുക്കനായിരുന്നു. അസ്ഹറിന്റെ കീഴിലുള്ള സഖാസീഖ് ഇസ്‌ലാമിക കലാലയത്തില്‍ 1947-ല്‍ ചേര്‍ന്നു. 1956-ല്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1955-ല്‍ ദാറുല്‍ ഉലൂം കോളേജില്‍ ചേര്‍ന്നെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് 1959-ല്‍ ഭരണകൂടം അദ്ദേഹത്തെ വധിച്ചു.

സാഹിത്യ നിരൂപകരും പണ്ഡിതന്മാരും അദ്ദേഹത്തെ ഒരു പൂര്‍ണ കവിയായി അംഗീകരിക്കുക മാത്രമല്ല, അറബ് ലോകത്തെ അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള സമരമുഖത്ത് ഹാശിമിന്റെ കവിതകള്‍ പോരാളികളുടെ ആവേശവും വഴികാട്ടിയുമായിരുന്നുവെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. നാഗരികതയുടെയും പുരോഗതിയുടെയും മനുഷ്യാവകാശത്തിന്റെയും കുത്തക അവകാശപ്പെടുന്നവരുടെ പൊയ്മുഖങ്ങള്‍ വലിച്ചുചീന്തി പാശ്ചാത്യ അധിനിവേശകരെയും അവരുടെ സില്‍ബന്ധികളെയും സമൂഹമധ്യത്തില്‍ തൊലിയുരിയുകയായിരുന്നു ‘വധശിക്ഷയുടെ രാവിലെ സന്ദേശം’ (രിസാലത്തുന്‍ ഫീ ലൈലത്തി തന്‍ഫീദ്) എന്ന പ്രശസ്ത കവിതയിലൂടെ ഹാശിം. അടിമത്തത്തിനും അടിച്ചമര്‍ത്തലിനുമെതിരെ നട്ടെല്ല് വളയാതെ പ്രതികരിച്ചവനെ ഉന്മൂലനം ചെയ്യുന്ന ഭരണകൂട ഭീകരതയെയും പാശ്ചാത്യനില്‍നിന്ന് കടം കൊണ്ട കൊലക്കയറിനെയും പരിഹസിക്കുന്നതോടൊപ്പം, ധര്‍മത്തിന്റെ പാതയിലെ വിപ്ലവകാരിയെ ഒരു ഭീകരതക്കും അടിമയാക്കിവെക്കാന്‍ കഴിയില്ലെന്നും എല്ലാ ഭൗതിക ചങ്ങലകളെയും പൊട്ടിച്ചെറിഞ്ഞ് അവന്‍ സ്വാതന്ത്ര്യത്തിന്റെ വിശാല വിഹായസ്സില്‍ ഔന്നിത്യം കാത്തുസൂക്ഷിക്കുമെന്നും ആ കവിത ലോകത്തോട് പറഞ്ഞു.

ഈജിപ്തിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും അവരുടെ പാവ ഭരണകൂടത്തിനെതിരെയും വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഹാശിം പ്രകടനങ്ങള്‍ നയിച്ചു. ഈജിപ്ഷ്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രശസ്തമായ ‘അബ്ബാസ് പാലം സംഭവ’ത്തില്‍ ഹാശിമിന്റെ തലക്ക് പോലീസിന്റെ വെടിയേറ്റിരുന്നു. 1946-ല്‍ ഫാറൂഖ് രാജാവിനെതിരെ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ അബ്ബാസ് പാലത്തിലെത്തിയപ്പോള്‍ വെള്ളം കെട്ടി നിര്‍ത്തിയ തടയണകള്‍ തുറന്നുവിടുകയും അങ്ങനെ നിരവധി പേര്‍ ഒഴുക്കില്‍ പെടുകയും ശേഷിച്ചവര്‍ക്കെതിരെ പോലീസ് വെടിവെക്കുകയും ചെയ്തതായിരുന്നു ആ സംഭവം. ഇതൊന്നും ഹാശിമിനെ തളര്‍ത്തിയില്ല. അദ്ദേഹം പാടി ‘എന്റെ വാരിയെല്ലുകള്‍ക്കടിയിലെ വിപ്ലവം, അതടങ്ങുകയില്ല, എന്റെ ജീവിതം കീഴടങ്ങാനും നിന്ദ്യത പേറാനുമുള്ളതോ?’

മുഹമ്മദ് നബീജിന്റെ നേതൃത്വത്തില്‍ ജനങ്ങളോടൊപ്പം പട്ടാള ഓഫീസര്‍മാര്‍ നയിച്ച വിപ്ലവം ഹാശിമിനെ വീണ്ടും ആവേശം കൊള്ളിച്ചു. ആ വിപ്ലവം അവസാനിച്ചത് ബ്രിട്ടീഷുകാരെയും ഫാറൂഖ് രാജാവിനെയും നാട്ടില്‍ നിന്ന് കെട്ടുകെട്ടിച്ചായിരുന്നു. ജനാധിപത്യത്തിലൂടെ ജനങ്ങള്‍ക്ക് അധികാരം ഏല്‍പിച്ചുകൊടുക്കണമെന്നും പട്ടാളം ബാരക്കിലേക്ക് തിരിക്കണമെന്നും ആഗ്രഹിച്ച മുഹമ്മദ് നജീബിനെ ഒതുക്കിക്കൊണ്ട് വിപ്ലവം വീണ്ടും അടിമേല്‍ മറിഞ്ഞു. ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ സഹായിക്കുന്നുവെന്നും അവര്‍ക്ക് അവസരം നല്‍കുന്നുവെന്നുമാരോപിച്ച് ഗൂഢാലോചനയിലൂടെ ജമാല്‍ അബ്ദുന്നാസറും കൂട്ടാളികളും മുഹമ്മദ് നജീബിനെ വീട്ടുതടങ്കലിലാക്കി. തുടര്‍ന്ന് ജമാല്‍ അബ്ദുന്നാസര്‍ ഈജിപ്തിന്റെ നേതാവും പ്രസിഡന്റുമായി സ്വയം അവരോധിതനാവുകയും 1954-ല്‍ ജയിലുകളുടെ വാതിലുകള്‍ ഇഖ്‌വാനികള്‍ക്കായി തുറക്കപ്പെടുകയുമായിരുന്നു. തന്റെ ചെയ്തികളെ പൊതുജനത്തിനും ലോകത്തിനും മുമ്പില്‍ ന്യായീകരിക്കാന്‍ പട്ടാള കോടതി സ്ഥാപിച്ച് പോലീസ് രാജിലൂടെ ഇഖ്‌വാനികളെ അയാള്‍ വേട്ടയാടാന്‍ തുടങ്ങി. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കു നേരെ വാപിളര്‍ത്തിവെച്ച ജയിലുകളും പട്ടാള വിചാരണാ നാടകവും തുടര്‍ന്ന് സമ്മാനിക്കപ്പെടുന്ന കൊലക്കയറും ഇതിവൃത്തമാക്കിയാണ് ഹാശിം അല്‍ രിഫാഇ ‘വധശിക്ഷയുടെ രാവില്‍’ എന്ന തന്റെ പ്രശസ്ത കവിത രചിച്ചത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ 1959-ല്‍ നടന്ന കവിയരങ്ങില്‍ പങ്കെടുത്ത് അവതരിപ്പിച്ച പ്രസ്തുത കവിത സമ്മാനം നേടി.

തൂക്കുമരം കാത്തിരിക്കുന്ന ഒരു രക്തസാക്ഷിയുടെ ചിന്തകളാണ് കവിതയുടെ ഇതിവൃത്തം. നാളെ പ്രഭാതത്തില്‍ തൂക്കിലേറ്റപ്പെടാന്‍ പോകുന്ന വിപ്ലവകാരി തന്റെ വന്ദ്യപിതാവിനെഴുതുന്ന അവസാനത്തെ കത്ത്. അതിലെ ഓരോ വരിയും അതുല്യവും വികാര നിര്‍ഭരവുമാണ്. സംസ്‌കാര സമ്പന്നരെന്നും ആധുനിക നാഗരികതയുടെ സ്രഷ്ടാക്കളെന്നും നടിക്കുന്നവര്‍ തങ്ങളുടെ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കുന്ന ജനതക്കായി ഒരുക്കിവെച്ച ഭീകരങ്ങളായ ജയിലറകളും അവരുടെ കൈകളാല്‍ പിരിച്ചുവെച്ച കൊലക്കയറുകളും ആ വരികളില്‍ പുനര്‍ജനിക്കുന്നു. ജയില്‍ പുള്ളികളുടെ ചങ്ങലകളുടെ കിലുക്കം ഭീകരമായ നിശ്ശബ്ദതയെ പിളര്‍ക്കുന്നു. ഓരോ പകലും ഓരോ ജയിലറ തുറന്ന് വലിച്ചിഴക്കപ്പെടുന്നവന്‍ സംസ്‌കാരത്തിന്റെ മൂര്‍ത്തികളാല്‍ തൂക്കിലേറ്റപ്പെടുന്നു. ഈ ക്രൂരതകള്‍ അനുഭവിക്കേണ്ടിവരുന്നത് അടിമത്തം അംഗീകരിക്കാത്ത ഒരു വിശ്വാസി ആയി എന്ന ഒറ്റ കാരണം കൊണ്ട്. അതിന്റെ പേരില്‍ നാളെ തൂക്കിലേറ്റപ്പെടുന്നു എന്നറിയുമ്പോഴുണ്ടാകുന്ന വിശ്വാസത്തിന്റെ മാധുര്യമാണ് ഹാശിം കവിതയില്‍ ഹൃദയസ്പര്‍ശിയായി വരച്ചിടുന്നത്. സമരമുഖത്തെ തീജ്വാലയായി ആ കവിത യുവാക്കളില്‍ കത്തിപ്പടരുകയായിരുന്നു.

‘പ്രഭാതത്തില്‍ സൂര്യന്‍ ലോകത്തെ പ്രകാശിപ്പിക്കുമ്പോള്‍, കിളികള്‍ വര്‍ണശോഭമായ ഒരു സുന്ദര പ്രഭാതത്തെക്കൂടി ആനന്ദത്തോടെ വരവേല്‍ക്കുമ്പോള്‍, പതിവുപോലെ ആത്മവിശ്വാസത്തിന്റെ നല്ല വര്‍ത്തമാനങ്ങളുമായി പാല്‍ക്കാരന്‍ നമ്മുടെ വാതിലില്‍ മുട്ടുമ്പോള്‍, രണ്ട് ആരാച്ചാര്‍മാര്‍ എന്റെ വാതിലും മുട്ടും. പിന്നെ ഉറപ്പുള്ള കമ്പില്‍ കെട്ടിയ ആ കരുത്ത കയറില്‍ എന്റെ ചേതനയറ്റ ശരീരം ആടും. എങ്കിലും വന്ദ്യ പിതാവേ, നിങ്ങള്‍ക്കാശ്വസിക്കാം ഈ കയര്‍ നമ്മുടെ വളപ്പിലെ കൈകളാല്‍ ഉണ്ടാക്കപ്പെട്ടതല്ലെന്ന്. ലോകത്തിന് സംസ്‌കാരവും നാഗരികതയും പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരെന്ന് സ്വയം വാദിക്കുന്നവര്‍ അവരുടെ സഹായികളിലൂടെ വ്രണിതമായ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്നതാണ്. നിങ്ങളൊരിക്കലും മനോവ്യഥയില്‍ തകര്‍ന്നുവീഴരുത്. കാരണം ചങ്ങലയില്‍ പൂട്ടി മരണത്തിലേക്ക് ഞാന്‍ തെളിക്കപ്പെട്ടത് നിന്ദ്യത പേറിക്കൊണ്ടല്ല. നമ്മുടെ നാടെന്താണാഗ്രഹിക്കുന്നതെന്ന് ചെറുപ്പത്തില്‍ അങ്ങ് എന്നോട് പറഞ്ഞു തന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. യൗവനത്തിന്റെ വസന്തത്തിലെ എന്റെ വേര്‍പാട് സഹിക്കാനാവാതെ അയല്‍ക്കാരില്‍ നിന്ന് ദുഃഖം കടിച്ചമര്‍ത്തി രാത്രിയുടെ അന്ധകാരത്തില്‍ തലയിണയില്‍ മുഖമമര്‍ത്തി എന്റെ വന്ദ്യ മാതാവ് കരയുമ്പോള്‍ എനിക്ക് മാപ്പ് തരാനായി ഉമ്മയോട് പറയണം. എനിക്ക് അവരുടെ പൊറുക്കലല്ലാതെ മറ്റൊന്നും വേണ്ട. അവരെന്റെ കാതില്‍ മന്ത്രിച്ച നിരവധി സുന്ദര സ്വപ്നങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ എനിക്ക് കഴിയാതെപോയതിനുള്ള മാപ്പ്. വികൃതി നിര്‍ത്തി നല്ലൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അവരുടെ സ്‌നേഹവലയത്തിലാക്കിക്കൊടുക്കാന്‍ പറഞ്ഞത് എനിക്ക് നിറവേറ്റാനായിട്ടില്ല. എനിക്കൊരു തിട്ടവുമില്ല, എനിക്ക് ശേഷം അവര്‍ക്കെങ്ങനെ ജീവിക്കാനാകുമെന്ന്. അതിനാല്‍ എനിക്ക് പൊറുത്തു തരാന്‍ അവരോട് നിങ്ങള്‍ പറയുക.” സമരമുഖത്തെ പോരാളിയുടെ മാതാപിതാക്കളനുഭവിക്കുന്ന മനോവ്യഥകള്‍ ഹാശിം കവിതയില്‍ പകര്‍ത്തിയതിങ്ങനെയായിരുന്നു.

ഏതൊരു അക്രമിയായ ഭരണാധികാരിക്കെതിരെയും നടക്കുന്ന ജനകീയ സമരങ്ങളുടെ ആവേശമാണ് ഹാശിമിന്റെ കവിത. വളര്‍ന്നു വന്ന വിശ്വാസ വിശുദ്ധിയുടെ തെളിമയില്‍ ചാലിച്ചെടുത്ത ഹാശിമിന്റെ കവിത സ്വാതന്ത്ര്യമാഗ്രഹിച്ചവന്റെ കാതുകളും കണ്ണുകളും ഹൃദയങ്ങളും നിറച്ചു. ബ്രിട്ടീഷുകാരും ഫാറൂഖ് രാജാവും ഈജിപ്ത് വിട്ടെങ്കിലും ജമാല്‍ അബ്ദുന്നാസിര്‍ പുതിയ പീഡനപര്‍വങ്ങള്‍ ഈജിപ്ഷ്യന്‍ ജനതക്ക് സമ്മാനിച്ചപ്പോള്‍ ഇനിയും സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് ബോധ്യമുള്ളവര്‍ക്ക് അടങ്ങി നില്‍ക്കാനാവുമായിരുന്നില്ല. ഒരു ജനതയുടെ യാതനകളും സമര്‍പ്പണവും പുതിയ സ്വേഛാധിപതികള്‍ ബലാല്‍ക്കാരം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഹാശിമിനും നിശ്ശബ്ദനാകാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യത്തിനായി ഒരു സമൂഹം ചെയ്ത ത്യാഗങ്ങളെ മുഴുവന്‍ തമസ്‌കരിച്ചുകൊണ്ട് അവരെ വേട്ടയാടുന്ന ജമാലിനെതിരെയും അയാളുടെ വിചാരണാ നാടകത്തിനെതിരെയും ഹാശിം ശക്തിയായി പ്രതികരിച്ചു.

ഹാശിമിന്റെ ചോദ്യങ്ങള്‍ ഭരണകൂടത്തിന്റെ എല്ലാ സ്ഥാപിത ചട്ടക്കൂടുകളും ലംഘിക്കുന്നതായിരുന്നു. സ്വാതന്ത്ര്യ സമരത്തിലെ സജീവ സാന്നിധ്യമായ ഇഖ്‌വാനികളെ വേട്ടയാടുന്ന ജമാലിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ ഹാശിം ശബ്ദമുയര്‍ത്തി. അങ്ങനെ ഭരണകൂടത്തിന്റെ ഭീകരമായ കുഴിബോംബ് പാടത്തേക്ക് ഹാശിം പ്രവേശിച്ചു. വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് തെരുവുകളില്‍ ഹാശിം പ്രകടനങ്ങള്‍ നടത്തി.ജമാലിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു എന്ന കാരണത്താല്‍ കോളേജില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് ഹാശിമിനെ പുറത്താക്കി. ഹാശിം വിശേഷിപ്പിച്ചത് ഈജിപ്ത് രണ്ട് അധിനിവേശങ്ങള്‍ക്കിടയിലാണെന്നാണ്. ഒന്ന്, ബ്രിട്ടീഷ് അധിനിവേശവും രണ്ടാമത്തേത് ജമാലിന്റെ അധിനിവേശവും. ഹാശിം ഏതു സമയവും ഭരണകൂടത്താല്‍ വകവരുത്തപ്പെടുമെന്ന് ഭയന്നതിനാല്‍ ജമാലിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ നിരവധി കവി സുഹൃത്തുക്കള്‍ ഹാശിമിനെ ഉപദേശിച്ചെങ്കിലും, തന്റെ വികാരത്തെയും ചിന്തയെയും കുരുതികൊടുത്ത് നിന്ദ്യത പേറി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞ് അതിക്രമികള്‍ക്കെതിരെ ഹാശിം വീണ്ടും കവിതയിലൂടെ കത്തിക്കയറി.

ഇടപെടലുകളുടെയും സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ഇടയില്‍ ഹാശിമിന് പഠനം പൂര്‍ത്തിയാക്കാനായില്ല. സ്വേഛാധിപതികള്‍ക്ക് ഭീഷണിയായി വളരുന്ന ഹാശിമിന്റെ നേരെ ചതിയുടെയും അക്രമത്തിന്റെയും കറപുരണ്ട ഭീരുത്വത്തിന്റെയും കൈകള്‍ നീണ്ടു. 1959 ജൂലൈ 1-ന് തന്റെ ജന്മനാടായ അന്‍ശാസ്വില്‍ കമ്യൂണിസ്റ്റുകാരുമായി കൃത്രിമമായ ഒരു തര്‍ക്കത്തിലേക്ക് ഹാശിം വലിച്ചിഴക്കപ്പെട്ടു. ബഹളത്തിനിടയില്‍ ഭീരുവായ തന്റെ ശത്രുവിന്റെ കഠാര ഹാശിമിന്റെ പിന്നിലൂടെ ആണ്ടിറങ്ങി. ആശയങ്ങളെയും ആദര്‍ശത്തെയും നേരിടാന്‍ ധൈര്യമില്ലാത്തവര്‍ വാടക ഗുണ്ടകളില്‍ അഭയം തേടുകയാണ് കാട്ടുനീതി. സ്വാതന്ത്ര്യം ആര്‍ക്കും അടിമപ്പെടുത്താന്‍ തയാറല്ലെന്ന് അവസാന ശ്വാസം വരെ പ്രഖ്യാപിച്ച ആ പടയാളി ഭൂമിയില്‍ ദൈവത്തിന്റെ അടിമകള്‍ സഹജീവികളോട് ചെയ്യുന്ന ക്രൂരതകളും ചതിയും സ്രഷ്ടാവിന്റെ മുമ്പില്‍ ആവലാതിപ്പെട്ടുകൊണ്ട് വിടവാങ്ങി. അടിമത്തവും അനീതിയും അംഗീകരിക്കാത്ത ഏതൊരു വിപ്ലവകാരിയും ആഗ്രഹിക്കുന്ന രക്തസാക്ഷിത്വവുമായി. അങ്ങനെ ഹാശിമും ജമാല്‍ അബ്ദുന്നാസിറിനാല്‍ കൊലചെയ്യപ്പെട്ട അനേകം രക്തസാക്ഷികളുടെ പട്ടികയില്‍ ഒരാളായി. വിപ്ലവത്തിന്റെ പേരില്‍ ഹോമിക്കപ്പെടുന്നത് വിഡ്ഢിത്തമാണെന്ന് പറയുന്നവരോട് ഹാശിമിന് പറയാനുള്ളത് ഇതാണ്: ”നിരവധി മഴത്തുള്ളികള്‍ ചേര്‍ന്നാണ് ചെറിയ പ്രവാഹങ്ങളും, നിരവധി പ്രവാഹങ്ങള്‍ ചേര്‍ന്നാണ് മഹാ പ്രളയങ്ങളുമുണ്ടാവുന്നത്. മഹാ പ്രളയത്തില്‍ എത്ര വലിയ സ്വേഛാധിപതികളും അടിയോടെ പിഴുതെറിയപ്പെടും. എനിക്കറിയില്ല എന്റെ കാലശേഷം ഞാന്‍ ഓര്‍ക്കപ്പെടുമോ അതോ വിസ്മൃതിയുടെ കയത്തില്‍ എറിയപ്പെടുമോ എന്ന്. വിഗ്രഹ ധ്വംസകനെന്നോ ഗൂഢാലോചകനെന്നോ എപ്രകാരമാണ് ചരിത്രത്തില്‍ ഞാന്‍ രേഖപ്പെടുത്തപ്പെടുക എന്നുമെനിക്കറിയില്ല. പക്ഷേ, ഒന്നെനിക്കറിയാം. സമരത്തില്‍ എന്റെ സാന്നിധ്യമാവശ്യമില്ലെങ്കിലും നിന്ദ്യതയുടെ കോപ്പ കുടിക്കാന്‍ എനിക്ക് സാധ്യമല്ല. ചങ്ങലകളും ഭീകരതയും മനുഷ്യ നിന്ദയുമില്ലാത്ത മാന്യമായ ഒരു ജീവിതം ഞാനാഗ്രഹിക്കുന്നു. ഞാന്‍ വീഴുകയാണെങ്കില്‍ തിളക്കുന്ന രക്തം സിരകളില്‍ വഹിക്കുന്ന ഒരു സ്വതന്ത്രന്റെ ആത്മാഭിമാനത്തോടെയായിരിക്കും എന്റെ വീഴ്ച.”

ഹാശിമിന്റെ കവിതയുടെ അവസാന ഭാഗം ഇങ്ങനെയായിരുന്നു.

”വന്ദ്യ പിതാവേ, മനസ്സിലൂടെ ചരിക്കുന്ന ചിന്തകള്‍ക്ക് ഞാനിവിടെ വിരാമമിടട്ടെ. എങ്കിലും പ്രകാശത്തിന് വിജയമുണ്ടാവുകയും പൊതുജനത്തിന്റെ കൈകളാല്‍ കടല്‍ക്കൊള്ളക്കാരുടെ നിയമം പിച്ചിച്ചീന്തപ്പെടുകയും ചെയ്യുമ്പോള്‍ അവരെന്നെ ഓര്‍ക്കുന്നത് എന്നില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വിശുദ്ധ നിയമത്തിന്റെയും തുലാസിന്റെയും തണലില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാം.”

സ്വപ്നങ്ങള്‍ പങ്കുവെച്ച് വിപ്ലവത്തിന് ഊര്‍ജം കൊടുത്ത് ജന്മ നിയോഗം പൂര്‍ത്തീകരിച്ച് ഹാശിം വിടവാങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. സമരത്തിന്റെ ദീപശിഖ കൈയിലേന്തിയ തന്റെ സഹോദരങ്ങള്‍ ദുരിതപര്‍വതങ്ങള്‍ താണ്ടി കരക്കടുത്ത് ആത്മാഭിമാനത്തോടെ പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്ലാത്ത, ഭീതിപ്പെടുത്തുന്ന സ്വേഛാധിപതിയില്ലാത്ത ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ഉപവിഷ്ഠരായി. പാര്‍ലമെന്റിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി എന്ന നിലക്ക് ആദ്യ യോഗം നിയന്ത്രിക്കാന്‍ നിയുക്തനായ ഡോ. മഹ്മൂദ് അസ്സഖാ രണ്ടാം സ്ഥാനക്കാരന് കിട്ടിയ 87 വോട്ടുകള്‍ക്കും, മൂന്നാം സ്ഥാനക്കാരന് കിട്ടിയ 10 വോട്ടുകള്‍ക്കുമെതിരെ ലഭിച്ച 399 വോട്ടുകളോടെ ഇഖ്‌വാന്‍ നേതാവ് ഡോ. സഅദ് അല്‍കതാത്‌നി പുതിയ അധ്യക്ഷനായതായി പ്രഖ്യാപിച്ചു. ചരിത്രത്തില്‍ പുതിയ തേരുതെളിക്കാന്‍ നിയുക്തരായവര്‍ക്ക് അധികാരം കൈമാറിക്കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു: ”ഈ സുന്ദരമുഹൂര്‍ത്തം നിരവധി മനുഷ്യരുടെ രക്തസാക്ഷ്യത്തോട് കടപ്പെട്ടിരിക്കുന്നു. യുവ കവിയായിരുന്ന രിഫാഇ തന്റെ കവിതയിലൂടെ സ്വപ്നം കണ്ട ദിനമാണിത്. ദൈവിക നീതി പുലരുന്ന പുതിയ ചരിത്രത്തിന്റെ കര്‍ത്താക്കളായി വെളിച്ചവുമായി കടന്നുവന്നവരുടെ കൈകളില്‍ ഭരണം ഏല്‍പ്പിക്കപ്പെട്ട ദിനം. രക്തസാക്ഷികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടേണ്ടത് നിങ്ങളുടെ കൈകളിലൂടെയാണ്.” തുടര്‍ന്ന് അദ്ദേഹം ഹാശിം അല്‍ രിഫാഇയുടെ കവിതയുടെ പ്രസക്ത ഭാഗം ഒരു നിയോഗമെന്നോണം വികാര നിര്‍ഭരമായ ആ ചരിത്ര മുഹൂര്‍ത്തത്തില്‍ ഓര്‍മിപ്പിച്ചു.

അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഡോ. സഅദ് അല്‍കതാത്‌നി പറഞ്ഞു: ”വിപ്ലവം ഇവിടെ അവസാനിക്കുന്നില്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കും.” ഇവിടെ ഹാശിമിന്റെ സ്വപ്നങ്ങള്‍ ഒരു കാവ്യ നീതിയെന്നോണം പുലരുമ്പോള്‍ മാനവികതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും തിരിച്ചുപോകുന്ന ഒരു ലോകത്തെ നമുക്കും സ്വപ്നം കാണാം

വിധിവിശ്വാസത്തിന്റെ യാഥര്‍ത്ഥ്യമ

വിധിവിശ്വാസത്തിന്റെ യാഥര്‍ത്ഥ്യമെന്താണെന്ന് നമുക്ക് നോക്കാം. താഴെ പറയുന്നവ ശ്രദ്ധിക്കുക:

1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.

2. മനുഷ്യേച്ഛയും ദൈവേച്ഛയും ഉണ്ട്.

3. ഓരോ കാര്യത്തിലും രണ്ടിന്റെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം. അതനുസരിച്ചാണ്‌ അവന്‍ വിധി കല്‍പ്പിക്കുക.

4. മനുഷ്യേച്ഛ ദൈവേച്ഛക്ക് വിധേയമാണ്‌. അഥവാ ദൈവേച്ഛയനുസരിച്ചാണ്‌ മനുഷ്യേച്ഛ നടപ്പില്‍ വരുന്നത്.

5. സന്‍മാര്‍ഗ്ഗമോ ദുര്‍മാര്‍ഗ്ഗമോ രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ മനുഷ്യേച്ഛയ്ക്ക് സാധിക്കും.

6. രണ്ടിലൊന്ന് തെരഞ്ഞെടുക്കാന്‍ അല്ലാഹു മനുഷ്യനെ നിര്‍ബന്ധിക്കുന്നില്ല.

7. മനുഷ്യന്‍ എന്ത് തെരഞ്ഞെടുത്താലും ആ വഴിക്ക് അല്ലാഹു അവനെ നയിക്കും.

8. അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കി/ ദുര്‍മാര്‍ഗ്ഗത്തിലാക്കി എന്ന് പറയുന്നത് ഇതിനെ സംബന്ധിച്ചാണ്‌.

9. മനുഷ്യ കഴിവിന്നതീതമായതോ അവന്റെ നിയന്ത്രണത്തിലില്ലാത്തതോ ആയ ഒന്നിന്റെയും ഉത്തരവാദിത്തം അല്ലഹു മനുഷ്യനെ ഏല്‍പ്പിച്ചിട്ടില്ല.

10. മനുഷ്യനെ വഴിതെറ്റിക്കാനുള്ള ‘അധികാരം’ അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.

11. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.

12. പിശാചിനെ സംബന്ധിച്ച്, പ്രവാചകന്‍മാരിലൂടെയും വേദങ്ങളിലൂടെയും അല്ലാഹു നേരത്തെ തന്നെ മനുഷ്യന്ന് താക്കീത് നല്‍കിയിട്ടുണ്ട്.

13. അത്കൊണ്ട് പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.

14. നന്മയാകട്ടെ തിന്മയാകട്ടെ തന്റെ തെരഞ്ഞെടുപ്പിന്‌ മനുഷ്യനാണ്‌ ഉത്തരവാദി; അല്ലാതെ അല്ലാഹുവല്ല.

15. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.

16. പ്രപഞ്ചത്തില്‍ അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നടക്കുന്ന സകലതും അല്ലാഹു മുന്‍കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്.

17. ഓരോ വ്യക്തിയും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എവിടെയാണെത്തിച്ചേരുകയെന്ന കാര്യവും ഈ രേഖയിലുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അല്ലാഹു സ്വയം തീരുമാനമെടുക്കുന്നില്ല.

18. ഓരോരുത്തരും അവരവരുടെ ഇച്ഛാ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുമെന്നതിനെ സംബന്ധിച്ചുള്ള തന്റെ അറിവനുസരിച്ച് ആര്‌ സ്വര്‍ഗ്ഗത്തില്‍ ആര്‌ നരകത്തില്‍ എന്ന് രേഖപ്പെടുത്തുകയാണ്‌ അല്ലാഹു ചെയ്തിട്ടുള്ള

ദൈവികവ്യവസ്ഥ

പ്രപഞ്ചത്തിന്റെയും അതിലുള്ള സകലതിന്റെയും സ്രഷ്ടാവും സംരക്ഷകനും നാഥനും നിയന്താവും അല്ലാഹുവാണ്. സാക്ഷാല്‍ ഉടമയും യജമാനനും അവന്‍തന്നെ. പ്രപഞ്ചമഖിലം അല്ലാഹുവിന്റെ വ്യവസ്ഥയ്ക്ക് വിധേയമായാണ് നിലകൊള്ളുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ നിയമങ്ങള്‍ക്കനുസൃതമത്രേ. കാറ്റും മഴയും ഇടിയും മിന്നലും ഭിന്നമല്ല. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ജലജീവികളുമെല്ലാം പൂര്‍ണമായും അല്ലാഹുവിന് കീഴ്പെട്ടിരിക്കുന്നു.

എന്നാല്‍, മനുഷ്യജീവിതത്തിന് രണ്ടു വശങ്ങളുണ്ട്: ഒരു വശം, നിര്‍ബന്ധിതമായിത്തന്നെ ദൈവികനിയമങ്ങള്‍ക്ക് വിധേയമാണ്. മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്നാണ്. എന്നാല്‍, മനുഷ്യരൂപം പ്രാപിക്കുന്നതിനുമുമ്പ് അവന്‍ എവിടെയായിരുന്നു? നൂറും ന#ൂറ്റമ്പതും കൊല്ലം മുമ്പ് നാമൊക്കെ ഏതവസ്ഥയിലായിരുന്നു? ആര്‍ക്കും അതറിയില്ല. അല്ലാഹു ചോദിക്കുന്നു: “മനുഷ്യന്‍ പ്രസ്താവ്യയോഗ്യമല്ലാത്ത വസ്തുവായിരുന്ന കാലഘട്ടം അവനില്‍ കഴിഞ്ഞുപോയിട്ടില്ലേ?” (അദ്ദഹ്റ്: 1)

എന്നാല്‍, മനുഷ്യന് സ്വയം തെരഞ്ഞെടുക്കാനും തീരുമാനിക്കാനും സാധ്യതയും സ്വാതന്ത്യ്രവും നല്‍കപ്പെട്ട ചില ജീവിതമേഖലകളുണ്ട്. നാം എന്തു തിന്നണം, എന്തു തിന്നരുത്, എന്തു കുടിക്കണം, എന്തു കുടിക്കരുത്, ഏതു കാണണം, ഏതു കാണരുത്, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് പോലുള്ളവ തീരുമാനിക്കാന്‍ നമുക്ക് സാധ്യമാണ്. ഇത്തരം മേഖലകളിലേര്‍പ്പെടുത്തുന്ന നിയന്ത്രണമാണല്ലോ നിയമം. അതിനാല്‍, കൈയും കാലും കണ്ണും കാതും നാക്കും മൂക്കും ആയുസ്സും ആരോഗ്യവും ജീവനും ജീവിതവുമെല്ലാം ഉപയോഗിക്കുന്നതിനുള്ള നിശ്ചിതക്ര്രമം നിയമമാണ്. ആര്‍ക്കാണ് ഇത്തരം നിയമങ്ങള്‍ നിര്‍മിക്കാനുള്ള പരമാധികാരം? അഥവാ, നാം എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും നമ്മോട് കല്‍പിക്കാനും നിരോധിക്കാനും ആര്‍ക്കാണ് ആത്യന്തികമായ അവകാശമുള്ളത്?

ഓരോ മനുഷ്യനും താന്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിച്ചുകൂടേ? യഥാര്‍ഥത്തിലത് സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നും വിധം ജീവിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്‍പുതന്നെ അസാധ്യമാവും. അതോടൊപ്പം തന്നെ അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ അന്യായമാണ്. കാരണം, മനുഷ്യന്‍ ഉപയോഗിക്കുന്ന ഒന്നിന്റെ മേലും അവന് പൂര്‍ണമായ ഉടമാവകാശമില്ല. നാം സാധാരണ എന്റെ കൈ, എന്റെ കാല്‍, എന്റെ കണ്ണ് എന്നൊക്കെ പറയാറുണ്െടന്നത് ശരിയാണ്. എന്നാലത് ബാഹ്യാര്‍ഥത്തില്‍ മാത്രമേ സത്യവും വസ്തുതാപരവുമാവുകയുളളൂ. സൂക്ഷ്മാര്‍ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും വേദനയോ രോഗമോ വാര്‍ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കും വിധം പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുകമായിരുന്നു. എന്നാല്‍, നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക് രോഗവും ദൌര്‍ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്: അവയൊന്നും നമ്മുടേതല്ല; നാം ഉണ്ടാക്കിയതുമല്ല. നാം നിര്‍മിക്കാത്തവയുടെ മേല്‍ നമുക്ക് പൂര്‍ണാവകാശമുണ്ടാവുകയില്ലല്ലോ. അവകാശമില്ലാത്തത് തോന്നിയപോലെ ഉപയോഗിക്കുന്നത് അന്യായവും അതിക്രമവുമാണ്. അതിനാല്‍, മനുഷ്യന്റെ മേല്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം അവന്റെ സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിന് മാത്രമേയുള്ളൂ. “അറിയുക! അവന്റേതുമാത്രമാകുന്നു സൃഷ്ടി. അവന്റേതു മാത്രമാകുന്നു ശാസനയും.” (അല്‍ അഅ്റാഫ്: 54)

“ശാസനാധികാരം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല. അവന്നല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ അടിമപ്പെടരുതെന്ന് അവന്‍ ആജ്ഞാപിച്ചിരിക്കുന്നൂ.” (യൂസുഫ്: 40)

“അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ച് നീ അവരുടെ വ്യവഹാരങ്ങളില്‍ വിധി നടത്തുക. അവരുടെ ഇഛകളെ പിന്‍പറ്റാതിരിക്കുക. ഇവര്‍ നിന്നെ വിഷമിപ്പിച്ച്, അല്ലാഹു നിനക്കവതരിപ്പിച്ചു തന്നിട്ടുള്ള സന്മാര്‍ഗത്തില്‍നിന്ന് അണു അളവ് വ്യതിചലിപ്പിക്കുന്നതിനെ സൂക്ഷിക്കുക.” (അല്‍ മാഇദ: 49)

“അല്ലാഹുവില്‍ ദൃഢവിശ്വാസമുള്ള ജനതയ്ക്ക് അല്ലാഹുവിനേക്കാള്‍ ഉത്തമമായ വിധി നല്‍കുന്നവനാരാണുള്ളത്?” (അല്‍ മാഇദ: 50)

അതിനാല്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി അവനുമാത്രം വിധേയമായി ജീവിക്കുക; മറ്റാര്‍ക്കും ആരാധനയും അനുസരണവും അടിമത്തവും അര്‍പ്പിക്കാതിരിക്കുക; പരിധി ലംഘിക്കുന്ന എല്ലാവരെയും നിരാകരിക്കുക. ഇതാണ് മനുഷ്യസമൂഹത്തിന് പ്രവാചകന്‍മാരിലൂടെ അല്ലാഹു നല്‍കിയ ശാസന. “എല്ലാ സമുദായത്തിലേക്കും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുക. വ്യാജദൈവങ്ങളെ വര്‍ജിക്കുക”. (അന്നഹ്ല്‍: 36)

ഈ ആശയത്തെയാണ് ‘ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന വിശുദ്ധവാക്യം പ്രതിനിധീകരിക്കുന്നത്. അതനുസരിച്ച് മനുഷ്യന്‍ അല്ലാഹുവിനെ മാത്രം വണങ്ങി, വഴങ്ങി ജീവിക്കുമ്പോള്‍ ജീവിതം പ്രപഞ്ചഘടനയോട് താദാത്മ്യം പ്രാപിക്കുന്നു; പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുന്നു. മറിച്ചാവുമ്പോള്‍ വൈരുദ്ധ്യം പ്രകടമാവുന്നു. “ഈ ജനം അല്ലാഹുവിനുള്ള വഴക്കത്തിന്റെ വഴിവിട്ട് മറ്റേതെങ്കിലും മാര്‍ഗം മോഹിക്കുകയാണോ? ആകാശഭൂമികളിലുള്ളവയെല്ലാം ബോധപൂര്‍വമോ അല്ലാതെയോ അവനുമാത്രം വിധേയമായിരിക്കേ?”'(ആലു ഇംറാന്‍: 83)

ഇസ്ലാമികജീവിതത്തിന്റെ കേന്ദ്രബിന്ദു-ന്യൂക്ളിയസ്- ആണ് തൌഹീദ്. ജീവിതം അതിനുചുറ്റുമാണ് കറങ്ങേണ്ടത്. ആരാധനാരംഗമെന്നപോലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ-ഭരണമേഖലകളെല്ലാം തൌഹീദിലധിഷ്ഠിതവും അതില്‍നിന്ന് രൂപംകൊണ്ടതുമായിരിക്കണം. ഇവ്വിധം വിശുദ്ധവാക്യത്തെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ അതിന്റെ സദ്ഫലങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ലഭ്യമാവുകയുള്ളൂ.

ആരാധനാരംഗം

ഇബ്റാഹീം നബിക്കും തന്റെ ജനതയുടെ ബഹുദൈവാരാധനയ്ക്കെതിരെ പൊരുതേണ്ടിവന്നു. “ഇവരെ ഇബ്റാഹീമിന്റെ കഥ കേള്‍പ്പിക്കുക. അദ്ദേഹം തന്റെ പിതാവിനോടും ജനത്തോടും ചോദിച്ച സന്ദര്‍ഭം: ‘നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരിക്കുന്നത്?’ ‘അവര്‍ അറിയിച്ചു: ഞങ്ങള്‍ ആരാധിക്കുന്നത് വിഗ്രഹങ്ങളെയാകുന്നു. അവയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.’ അദ്ദേഹം ചോദിച്ചു: ‘നിങ്ങള്‍വിളിക്കുമ്പോള്‍ അവ കേള്‍ക്കുന്നുണ്േടാ? അതല്ലെങ്കില്‍ അവ നിങ്ങള്‍ക്ക് വല്ല ഉപകാരമോ ഉപദ്രവമോ ചെയ്യുന്നുണ്േടാ?’ അവര്‍ മറുപടി പറഞ്ഞു: ‘ഇല്ല, പ്രത്യുത, ഞങ്ങളുടെ പിതാമഹന്‍മാര്‍ ഇവ്വിധം ചെയ്തുവന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.’ അപ്പോള്‍ ഇബ്റാഹീം പറഞ്ഞു: ‘നിങ്ങളും നിങ്ങളുടെ പിതാമഹന്‍മാരും ആരാധിച്ചുകൊണ്ടിരിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്േടാ? എന്നെ സംബന്ധിച്ചേടത്തോളം ഇവയൊക്കെയും ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴിച്ച്. അവന്‍ എന്നെ സൃഷ്ടിച്ചവനാകുന്നു. പിന്നെ അവന്‍തന്നെ എനിക്ക് മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്. ഞാന്‍ രോഗിയാവുമ്പോള്‍ ശമനമരുളുന്നതും അവന്‍തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നവനാകുന്നു അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരുമെന്ന് ഞാന്‍ പ്രതീക്ഷപുലര്‍ത്തുന്നത് അവനിലാകുന്നു.” (അശ്ശുഅറാഅ്: 6982)

നബിതിരുമേനി തന്റെ ജനതയോട് ഇങ്ങനെ പറയാന്‍ കല്‍പിക്കപ്പെട്ടു. “ഈ ലാത്തയുടെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തയുടെയും യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് അന്യായമായ പങ്കുവെയ്ക്കല്‍ തന്നെ. വാസ്തവത്തില്‍ ഇവ നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച പേരുകളല്ലാതെ മറ്റൊന്നുമല്ല. ”(അന്നജ്മ്:19-23).

ബഹുദൈവാരാധനയ്ക്ക് വഴിവെയ്ക്കുന്ന എല്ലാ കവാടങ്ങളും ഇസ്ലാം കൊട്ടിയടയ്ക്കുന്നു. അല്ലാഹുവിനല്ലാതെ ആര്‍ക്കും അദൃശ്യം അറിയുകയില്ലെന്നും അഭൌതികമാര്‍ഗത്തിലൂടെ രക്ഷിക്കാനോ ശിക്ഷിക്കാനോ സഹായിക്കാനോ ദ്രോഹിക്കാനോ സാധ്യമല്ലെന്നും അത് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.

സാമ്പത്തികമേഖലയില്‍

സമ്പത്ത് അല്ലാഹുവിന്റേതാണ്. അത് എങ്ങനെ സമ്പാദിക്കണമെന്നും കൈവശം വെയ്ക്കണമെന്നും ചെലവഴിക്കണമെന്നും കല്‍പിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനു മാത്രമാണ്. ഇതാണ് സാമ്പത്തികരംഗത്തെ തൌഹീദ്. സമ്പത്ത് എന്റേതാണ്; അല്ലെങ്കില്‍ എന്റെ രാഷ്ട്രത്തിന്റേതാണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും മനുഷ്യനാണ്. അതില്‍ മതമോ ദൈവമോ പ്രവാചകനോ ഇടപെടേണ്ടതില്ല. ഇടപെടാവതുമല്ല- ഇങ്ങനെ വിശ്വസിക്കുന്നതും വാദിക്കുന്നതും തൌഹീദിനു കടകവിരുദ്ധമായ ശിര്‍ക് ആണ്. സാമ്പത്തികരംഗത്ത് ശിര്‍കുണ്ടായിരുന്ന പലരുടെയും കഥ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ശുഐബ് നബിയുടെ ജനത ഉദാഹരണം. സാമ്പത്തികകാര്യങ്ങളില്‍ മതം ഇടപെടരുതെന്ന് തീരുമാനിച്ചവരായിരുന്നു അവര്‍. അതിനാല്‍, അവരിലേക്ക് നിയുക്തനായ പ്രവാചകന്‍ ഈ വികലവിശ്വാസത്തിന്റെ കാണപ്പെടുന്ന തിന്‍മ തിരുത്താന്‍ അവരോടാവശ്യപ്പെട്ടു. “മദ്യന്‍ നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ദൈവമില്ലതന്നെ. നിങ്ങളുടെ നാഥനില്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം വന്നിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അളവിലും തൂക്കത്തിലും പൂര്‍ണത വരുത്തുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുക. ഭൂമിയില്‍ അതിന്റെ സംസ്കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുക.” (അല്‍ അഅ്റാഫ്: 85).

സാമൂഹികരംഗത്ത്

വിവാഹം, വിവാഹമോചനം, ബഹുഭാര്യാത്വം, ദാമ്പത്യമര്യാദകള്‍, മാതാപിതാക്കളോടുള്ള ബന്ധം, മക്കളോടുള്ള സമീപനം, അയല്‍ക്കാരോടുള്ള നിലപാട് പോലുള്ളവയെല്ലാം എവ്വിധമാണെന്ന് തീരുമാനിക്കാനുള്ള പരമാധികാരം പ്രപഞ്ചനാഥനായ അല്ലാഹുവിനാണ്; മറ്റാര്‍ക്കും അതില്ല- ഇതംഗീകരിക്കലും തൌഹീദിന്റെ അവിഭാജ്യഘടകമാണ്. അവയെല്ലാം ഭൌതികകാര്യങ്ങളാണെന്നും അതിനാല്‍ മനുഷ്യന്‍ അവ സ്വഹിതാനുസാരം തന്നെ സ്വീകരിക്കേണ്ടതാണെന്നും മതവും ദൈവവുമൊന്നും അവയിലിടപെടരുതെന്നും വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നത് ശാസനാധികാരത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിന് വിരുദ്ധവും ഗുരുതരമായ അബദ്ധവുമാണ്. ശരീഅത്ത്ചര്‍ച്ചകളില്‍ കേട്ടിരുന്നപോലെ, ആര്‍ക്കും ജാതിയും മതവും നോക്കാതെ ഇഷ്ടമുള്ള പെണ്ണിനെ ഇഷ്ടമുള്ള വിധം സ്വീകരിച്ച് ഇഷ്ടമുള്ളത്രകാലം ഇഷ്ടപ്പെടുന്നവിധം കൂടെ നിറുത്താമെന്നും അതില്‍ മതവും മതനിയമങ്ങളും ഇടപെടേണ്ടതില്ലെന്നുമുള്ള വാദം ഇതിനുദാഹരണമാണ്.

പ്രപഞ്ചോല്പത്തി വിശുദ്ധ ഖുർആനിൽ

“തീർച്ചയായും ഇത് (ഖുർആൻ) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു.” ( വിശുദ്ധ ഖുർആൻ 26:192)

പതിനാല്‌ നൂറ്റാണ്ടുകൾക്കപ്പുറം അല്ലാഹു ഖുർആൻ അവതരിപ്പിച്ചു. സമ്പൂർണ മാർഗദർശകവും വിജ്ഞാനദായകവുമായി അവതരിപ്പിച്ച ഈ ഗ്രന്ഥം മനുഷ്യരെ സന്മാർഗത്തിലേക്ക് ക്ഷണിക്കുകയും അതിലെ മൂലപ്രമാനങ്ങളെ മുറുകെ പിടിക്കാൻ ആഹ്വാനംചെയ്യുകയും ചെയ്യുന്നു. അവതരിച്ച അന്നുതൊട്ട് അവസാന നാൾ വരേക്കും ഈ അന്തിമ വേദഗ്രന്ഥം അദ്വിതീയമായി തുടരുക തന്നെ ചെയ്യും. വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നു:

” ഇത് ലോകത്തിനുള്ള ഒരുദ്ബോധന മല്ലാതെ മറ്റൊന്നുമല്ല.” (68:52)

അതിന്റെ സരളമായ ഭാഷയും അതുല്യമായ് ശൈലിയും എക്കാലത്തും എല്ലാ തരം ആളുകളെയും എളുപ്പം ആകർഷിക്കാൻ പോന്ന തരത്തിലുള്ളതാണ്‌. ഈ ശൈലിയെ ക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

” തീർച്ചയായും ആലോചിച്ച് മനസ്സിലാക്കാൻ ഖുർആൻ നാം എളുപ്പമായിരിക്കുന്നു. എന്നാൽ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? ” (54:22)

വിശുദ്ധ ഖുർആന്റെ അത്യുദാത്തമായ സാഹിത്യഭാഷ, മറ്റൊന്നിനോടും സമരസപ്പെടാത്ത ശൈലി, ഉദ്ഗോഷിക്കുന്ന സത്യസാക്ഷ്യം എന്നിവയെല്ലാം അത് നമ്മുടെ രക്ഷിതാവിന്റെ വചനങ്ങൾ തന്നെയാണെന്നുള്ളതിനുള്ള വ്യക്തമായ തെളിവുകളാണ്‌. അതിലെ വാക്യങ്ങളിലുൾക്കൊള്ളുന്ന അത്ഭുതങ്ങൾ, ദൃഷ്ടാന്തങ്ങൾ എല്ലം അതിന്റെ അമാനുഷികത വിളംഭരം ചെയ്യുന്നു. അതിലെ ഒട്ടനവധി ശാസ്ത്രാസത്യങ്ങൾ അതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. പതിനാല്‌ ശതകങ്ങൾക്കുമുൻപ് മുഹമ്മദ് നബി (സ)യിലൂടെ ലോകജനതക്കായി അവതരിപ്പിച്ച വിശുദ്ധ ഖുർആൻ 20,21 നൂറ്റാണ്ടുകളിൽ മാത്രം കണ്ടെത്താൻ കഴിഞ്ഞ ശാസ്ത്രവിജ്ഞാന ശകലങ്ങൾ ഉൾക്കൊള്ളുന്നു.

നിശ്ചയമായും ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല തന്നെ. സാന്മാർഗിക ആത്മീയ ദർശനത്തിനായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം. എന്നാൽ ധാരാളം ശാസ്ത്രസത്യങ്ങൾ സംക്ഷിപ്തമായും ഉൾക്കാഴ്ചയോടും കൂടി അതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഖുർആൻ അവതരിക്കുന്നതിന്‌ മുമ്പ് ജീവിച്ച ആളുകൾക്ക് ഈ ശാസ്ത്രസത്യങ്ങൾ അറിവുണ്ടായിരുന്നില്ല. ഇതും ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നതിനുള്ള മറ്റൊരു തെളിവാക്കുന്നു. ഖുർആനിൽ തെളിഞ്ഞുകിടക്കുന്ന ശാസ്ത്രസത്യങ്ങൾ എന്ന മഹാത്ഭുതം കണ്ടെത്തണമെങ്കിൽ അതവതരിപ്പിച്ച കാലത്ത് നിലവിലുണ്ടായിരുന്ന ശാസ്ത്ര നിലവാരം മനസ്സിലാക്കേണ്ടത് അത്യാവശ്യമാകുന്നു.

ഏഴാം ശതകത്തിൽ അറബികൾ അന്ധവിശ്വാസങ്ങളിലും അടിസ്ഥാന രഹിത സങ്കലിപങ്ങളിലും ആണ്ടു കിടക്കുകയായിരുന്നു. പ്രപഞ്ചത്തെ കുറിച്ചും പ്രകൃതിയെക്കുറിച്ചും മനസ്സിലാക്കാനായി അവലംബിക്കാവുന്ന ഒരു സാങ്കേതിക ജ്ഞാനവും അവരുടെ കൈവശമുണ്ടായിരുന്നുല്ല. തങ്ങളുടെ പൂർവപിതാക്കളിൽ നിന്ന് പകർന്നുകിട്ടിയ യാതൊരു അടിസ്ഥാനവുമില്ലാത്ത കടംക്ഥകൾ ചോദ്യം ചെയ്യാതെ അവർ വിശ്വസിച്ചുപോന്നു. ആകാശത്തെ താങ്ങിനിർത്തുന്നത് പർവതങ്ങളാണെന്ന വിശ്വാസം. ഭൂമി പരന്നതാണെന്ന ധാരണ തുടങ്ങിയവ ഉദാഹരണങ്ങൾ.

ഇത്തരം ഇതിഹാസങ്ങളുടെയും മിഥ്യകളുടെയും ഇടയിലേക്കാണ്‌ ഖുർആൻ കടന്നുവന്നത്. ഖുർആൻ അജ്ഞതയെ വിജ്ഞാനംകൊണ്ട് തുടച്ചുമാറ്റി. ബുദ്ധിക്ക് നിരക്കാത്ത അനുമാനങ്ങളെ തിരുത്തിക്കുറിച്ചു. വിശുദ്ധ ഖുർആൻ 13:2 വാക്യം കാണുക:

” അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന അവലംബങ്ങൾ കൂടാതെ ആകാശങ്ങളെ ഉയർത്തിനിർത്തിയവൻ..”

മലകളാണ്‌ ആകാശത്തെ താങ്ങി നിർത്തുന്നതെന്ന തെറ്റായ ധാരണ ഖുർആൻ ഇവിടെ തള്ളിക്കളയുന്നു. ഗോളശാസ്ത്രം, ഭൗതിക ശാസ്ത്രം, ജീവശാസ്ത്രം എന്നിവയെക്കുറിച്ച് കാര്യമായൊന്നുമറിഞ്ഞു കൂടാത്ത ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ മധ്യത്തിലേക്കാണ്‌ ഖുർആൻ കടന്നുവന്നത്. പ്രപഞ്ചോല്പത്തി, സൂക്ഷ്മമായ ഭ്രൂണത്തിൽ നിന്നും വളർന്നു രൂപപ്പെടുന്ന മനുഷ്യൻ, നാം ജീവിക്കുന്ന ഭൂമിയിലെ അന്തരീഷത്തിന്റെ ഘടന, ഭൂമിയിൽ ജീവിതം തന്നെ സാധ്യമാക്കുന്ന സന്തുലിതാവസ്ഥ എന്നിവ ശാസ്ത്ര സത്യങ്ങളിൽ ചിലത് മാത്രം.

നക്ഷത്രങ്ങളുടെ ഈറ്റില്ലം പരമാണുക്കളുടെയും തന്മാത്രകളുടെയും (കൂടുതലും ഹൈഡ്രജൻ) മേഘപടലങ്ങളാണെന്ന് ശാസ്ത്രജ്ഞന്മാർക്ക് പറയാനാവും. മഹാവിസ്ഫോടനാനന്തരം പ്രപഞ്ചത്തിലെ ചൂട് 10 ലക്ഷം കോടി ഡിഗ്രി കെൽവിനേറ്ററായിരുന്നുവെന്നും, സാന്ദ്രത ജലത്തിന്റെ കോടി കോടി മടങ്ങായിരുന്നുവെന്നും പ്രപഞ്ചം ക്രമേണ വികസിക്കുകയും തണുത്തുറക്കാൻ തുടങ്ങുകയും ചെയ്തുവെന്നും അവർക്ക പറയാനാവും. പ്രപഞ്ചസൃഷ്ടിപ്പിനെക്കുറിച്ചും ശാസ്ത്രനിഗമനം ഖുർആൻ ശരിവെയ്ക്കുന്നത് കാണുക:

” അതിൽ (ഭൂമിയിൽ) – അതിന്റെ ഉപരിഭാഗത്ത് – ഉറച്ചുനിൽക്കുന്ന പർവതങ്ങൾ അവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധി ഉണ്ടാക്കുകയും അതിലെ ആഹാരങ്ങൾ അവിടെ വ്യവസ്ഥപ്പെടുത്തിവെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസങ്ങളിലായിട്ടാണ്‌ (അവനത് ചെയ്റ്റത്). ആവശ്യപ്പെടുന്നവർക്കുവേണ്ടി ശരിയായ അനുപാതത്തിൽ.

അതിനു പുറമെ അവൻ ആകാശത്തിന്റെ നേർക്കു തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു: ” നിങ്ങൾ രണ്ടും അനുസരപൂർവമോ നിർബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണയുള്ളവരായി വന്നിരിക്കുന്നു.” (41:10,11)

മേൽ സൂക്തത്തിൽ, പുക എന്ന മലയാളവാക്കിന്‌ ദുഖാൻ എന്ന തത്തുല്യമായ പദമാണുപയോഗിച്ചിരിക്കുന്നതെന്ന് കാണാം. ഇത് തന്നെയാണ്‌ നേരത്തെ പറഞ്ഞ ചൂടുള്ള വാതക ധൂമപടലം കൊണ്ട് അർഥമാക്കുന്നത്. ഖരാവസ്ഥയിലുള്ള പദാർഥങ്ങളുമായി ബന്ധിപ്പിച്ച ചലനാവസ്ഥയിലുള്ള കണികകൾ അടങ്ങുന്ന ചൂടുള്ള വാതകപടലം. ഇവിടെ ഖുർആൻ അറബിഭാഷയിൽ ഏറ്റവും യുക്തമായ പദം തന്നെയാണ്‌ പ്രപഞ്ചത്തിന്റെ ഈ ഘട്ടത്തിനുപയോഗിച്ചിട്ടുള്ളത്. 20ആം നൂറ്റാണ്ടിലാണ്‌ ശാസ്ത്രജ്ഞന്മാർ, പുക മാതിരിയുള്ള ചൂടുള്ള വാതകത്തിൽ നിന്നാണ്‌ പ്രപഞ്ചം ഉരുത്തുരിഞ്ഞുവന്നതെൻ കണ്ടെത്തിയ്ത്. പ്രപഞ്ചസൃഷ്ടിയെ കുറിച്ചുള്ള ഖുർആനിക പരാമർശം ഈ ഗ്രന്ഥത്തിന്റെ മഹാത്ഭുതത്തിനുള്ള നിദർശനമാണ്‌.

പ്രപഞ്ചോല്പത്തിയെക്കുറിച്ച് മറ്റൊരു സൂക്തം കാണുക:

” ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ? വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?” (21:30)

റത്ഖ് എന്ന വാക്കിന്‌ കീറൽ തുന്നുക, കണ്ടം വെയ്ക്കുക, ഓരോന്നും കൂടുക്കലർന്ന് ഒന്നാവുക എന്നിവയാണ്‌ ഭാഷാർഥം. രണ്ടു പദാർഥങ്ങൾ ഒന്നായിച്ചേരുന്നതിനാണ്‌ ആ പദം സാധാരണ ഉപയോഗിക്കാറുള്ളത്. ഫതഖ എന്ന പദത്തിനർഥം തുന്നഴിച്ച് വേർപെടുത്തുക, പൊട്ടിക്കുക, പിളർക്കുക എന്നൊക്കെയാണ്‌. വിത്തിന്‌ മുള വരിക എന്ന അർഥത്തിലും ഈ ക്രിയ ഉപയോഗിച്ചു വരുന്നു.

ഒരിക്കൽ കൂടി പ്രസ്തുത സൂക്തം നമുക്ക് നിരീക്ഷണവിധേയമാക്കാം. ആകാശങ്ങളും ഭൂമിയും ആദ്യം റത്ഖ് എന്ന ദശയിലായിരുന്നു. പിന്നെ അവയെ വേർപെടുത്തി (ഫതഖ), ഒന്നു മറ്റൊന്നിൽ നിന്നും വരുന്നപോലെ. മഹാ വിസ്ഫോടനത്തിന്റെ ആദ്യ ഏതാനും നിമിഷങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കുക. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും ഒരു ബിന്ദുവിൽ ഒന്നിച്ചു കൂടിയിരുന്നുവെന്നു മനസ്സിലാക്കാനാവും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആകാശങ്ങളും ഭൂമിയും അടക്കം എല്ലാം (അപ്പോൾ അവ രൂപപ്പെട്ടിരുന്നില്ല എന്ന കാര്യം മറക്കരുത്) തമ്മിൽ തുന്നിച്ചേർത്ത പോലെ വേർപെടുത്താനാവാത്ത അവസ്ഥയിലായിരുന്നു. പിന്നെ ഈ ബിന്ദു ഭയാനകമാം വിധം പൊട്ടിത്തെറിച്ചു. പദാർഥങ്ങൾ ചിന്നിച്ചിതറി.

പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ച്, ഭൂമിയുടെയും ആകാശങ്ങളുടെയും ഇടയിലുള്ളതിനെ കുറിച്ചും പരാമർശിക്കുന്ന ഒരുപാട് സൂക്തങ്ങൾ ഖുർആനിൽ കണ്ടെത്താനാവും:

” ആകാശങ്ങളും ഭൂമിയും അവ രണ്ടിനുമിടയിലുള്ളതും യുക്തി പൂർവകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും അന്ത്യയാമം വരികതന്നെ ചെയ്യും. ആയതിനാൽ നീ ഭംഗിയായി മാപ്പ് ചെയ്തു കൊറ്റുക്കുക.” (15: 85)

” അവനുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവയ്ക്കിടയിലുള്ളതും മണ്ണിനടിയിലുള്ളുമെല്ലാം.” (20:6)

ഭൂമിയും, അതിന്റെ ചുറ്റുമുള്ള ഏകീകൃത വാതക കൂട്ടത്തിൽ നിന്ന് വേറിട്ടു പോന്നതാണ്‌. ഇതിന്റെ ഒരു ഭാഗം സൂര്യന്മാർക്കും ഗ്രഹങ്ങൾക്കും രൂപം നൽകി. ഇങ്ങനെ ധാരാളം, ധാരാളം സൗരയൂഥങ്ങളും ഗാലക്സികളും രൂപം കൊണ്ട്. പ്രപഞ്ചം ആദ്യം റതഖ (ഒട്ടിപ്പിടിച്ച) പിന്നെ ഫതഖ (ഭാഗങ്ങളായി വിഭജിച്ചതും) ദശകളിലായിരുന്നു.

—-

വേദനാ സംഹാരിയും വിരലടയാളവും


സമ്മർദത്തിന് വിധേയമാവുമ്പോൾ കനംകുറഞ്ഞ ഭാഗം ഒഴിഞ്ഞു പോവത്തക്ക വിധത്തിലാണ് എല്ലുകളുടെ സംവിധാനം. അതുകൊണ്ട് എല്ലിന്റെ മറ്റ് ഭാഗങ്ങൾക്കും അവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നില്ല. ഇത് അല്ലാഹുവിന്റെ അനുഗ്രഹവും മുൻകരുതലുമാകുന്നു. എല്ലുപൊട്ടുമ്പോൾ ഉടൻ ഉല്പാദിപ്പിക്കപ്പെടുന്ന ‘എൻഡോർഫിൻ’ എന്ന രാസപദാർഥം ഒരു വേദന സംഹാരിയായി വർത്തിക്കുന്നു.

അസ്ഥികൾക്ക് ക്ഷതം സംഭവിക്കുമ്പോൾ ഞരമ്പുകൾക്ക് വലിവനുഭവപ്പെടുന്നു. ക്ഷണം അവ നട്ടെല്ലിലൂടെ തലച്ചോറിലേക്ക് വിവരം നൽകുന്നു. മസ്തിഷ്ക കോശങ്ങൾ മയക്കുമരുന്നിന്റെ ഫലം ചെയ്യുന്ന എൻഡോർഫിൽ സ്രവിക്കാൻ തുടങ്ങുകയായി. ഈ സ്രാവം 10-15 മിനിട്ടു നേരത്തേക്ക് ശരീര വേദന കുറയ്ക്കുകയും വേണ്ട പ്രധാന ശുശ്രൂഷകൾക്ക് സമയം നൽകുകയും ചെയ്യുന്നു.

ഒട്ടും ‘വിവരമില്ലാത്ത’ കൈകൾ, കണ്ണുകൾ, മസ്തിഷ്കം എന്നിവയിലെ കോശങ്ങൾ ‘എൻഡൊർഫിൻ’ നിർമ്മാണ സൂത്രം പഠിച്ചതെങ്ങനെ? എപ്പോൾ സ്രവിക്കണമെന്നും സ്രവിക്കരുതെന്നുമുള്ള തിരിച്ചറിവ് എവിടുന്ന് കിട്ടി.

ശരീരത്തിൽ ഇതേ പോലെ സവിസ്തരം ആസൂത്രണം ചെയ്യപ്പെട്ട അത്ഭുതമുളവാക്കുന്ന അസംഖ്യം, വക്രതയില്ലാത്ത സംവിധാനങ്ങളുണ്ട്. സർവശക്തനായ അല്ലാഹുവാണ് കോശങ്ങളെ ഈ വിദ്യ പഠിച്ചിട്ടുള്ളത്.

ആമാശയത്തിൽ വെച്ച് ദഹിപ്പിക്കപ്പെട്ട പോഷകാംശങ്ങളടങ്ങിയ ഭക്ഷണം ചെറുകുടലിലെത്തിച്ചേരുമ്പോൾ അതിൽ ശക്തി കൂടിയ അമ്ലത്തിന്റെ അംശം അടങ്ങിയിരിക്കും. ഈ അമ്ലഗുണം ചെറുകുടലിന് ഹാനികരമാണ്. ആമാശയത്തെ പോലെ ചെറുകുടലിന് മ്യൂകസിന്റെ സംരക്ഷണ ഭിത്തിയില്ല. സംഗതി ഇങ്ങനെയാണെങ്കിൽ ചെറുകുടലിന് എന്തു കൊണ്ട് നാശം സംഭവിക്കുന്നില്ല?

അമ്ലത്തിന്റെ തോത് അധികരിക്കുമ്പോൾ ചെറുകുടൽ ഭിത്തികൾ ‘സെക്രിട്ടീൻ’ എന്ന ഹോർമോൺ സ്രവിക്കാൻ തുടങ്ങുന്നു. ഈ ഹോർമോൺ രക്തവുമായി കൂടിച്ചേർന്ന് ആഗ്നേയ ഗ്രന്ഥിയിൽ എത്തിച്ചേരുന്നു. അത് ഗ്രന്ഥിക്ക് ആവശ്യമായ ഉത്തേജനം പകർന്ന് ബൈകാർബണേറ്റ് തന്മാത്രകൾ കുടലിലേക്ക് അയക്കുന്നു. ഈ ക്ഷാര തന്മാത്രകൾ അമ്ലത്തെ നിർവീര്യമാക്കി ചെറുകുടലിന്‌ സംരക്ഷണം നൽകുന്നു. ഈ ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയർന്നു വന്നേക്കാനിടയുണ്ട്.

ആവശ്യമായ ബൈകാർബണേറ്റ് തന്മാത്രകൾ ആഗ്നേയ ഗ്രന്ഥിയിലുണ്ടെന്ന് ചെറുകുടൽ മനസ്സിലാക്കുന്നതെങ്ങിനെ?

അമ്ലഗുണത്തെ നിർവീര്യമാക്കാൻ ക്ഷാരഗുണമുള്ള ബൈകാർബണേറ്റ് തന്മാത്രകൾ നിർമിച്ചെടുക്കാനുള്ള സൂത്രവിദ്യ ആഗ്നേയഗ്രന്ഥിയെ പഠിപ്പിച്ചതാര്‌?

ആഗ്നേയഗ്രന്ഥി ചെറുകുടലിൽ നിന്നുള്ള അപായ സൂചന മനസ്സിലാക്കിയെടുക്കുന്നതെങ്ങനെ?

കോശങ്ങൾക്ക് ചിന്താശക്തിയില്ല, തീരുമാനമെടുക്കാനുള്ള കഴിവുകളില്ല, ഇഛാശക്തിയില്ല എന്നൊക്കെ ആർക്കാണറിഞ്ഞുകൂടാത്തത്?

സർവലോകരക്ഷിതാവായ അല്ലാഹു കോശങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത് പ്രത്യേക സ്വഭാവഗുണങ്ങളോടുകൂടിയാകുന്നു. ഇതു വഴി അവൻ അവന്റെ അപാരശക്തി വിശേഷവും വിജ്ഞാനവും മനുഷ്യർക്ക് വെളിവാക്കിക്കൊടുക്കുന്നു.

വിശുദ്ധ ഖുർആനിൽ പറയുന്നത് കാണുക: ” നിങ്ങളിൽ തന്നെയും(ദൃഷ്ടാന്തങ്ങളുണ്ട്) എന്നിട്ടും നിങ്ങൾ കണ്ടറിയുന്നില്ലേ?” (51:21)

” അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികർത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കേ നിങ്ങൾ എങ്ങനെയാണ്‌(സന്മാർഗത്തിൽ നിന്ന്‌) തെറ്റിക്കപ്പെടുന്നത്?” (40:62)

* * * * * * * *

വിരലിന്റെ അറ്റത്തുള്ള സന്ധിക്ക് മീതെ അകം തൊലിപ്പുറത്ത് കാണപ്പെടുന്ന ഒരുകൂട്ടം രേഖകളാണ്‌ വിരലടയാളമെന്നറിയപ്പെടുന്നത്. അവ അവയുടെ ഉടമക്ക് മാത്രം സ്വന്തം. ഓരോരുത്തരുടെയും വിരലടയാളങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇന്നി ജീവിച്ചിരിക്കുന്ന കോടിക്കണക്കിന്‌ ജനങ്ങൾക്കും മൺമറഞ്ഞുപോയ കോടിക്കോടികൾക്കും, ഇനിയും ജനിക്കാനിരിക്കുന്ന കോടാനുകോടികൾക്കും അപകടത്തിന്നിരയാവുന്നില്ലെങ്കിൽ ആയുഷ്കാലം മുഴുവൻ വിരലടയാളം മാറ്റമില്ലാതെ നില നിൽക്കും.

വിരലടയാളം ഇന്ന് ലോകം മുഴുവൻ വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് വരെ വിരലടയാളത്തിന്റെ ഈ പ്രത്യേകത ആർക്കും അറിഞ്ഞുകൂടായിരുന്നു. 19-ആം ശതകത്തിലാണ്‌ വിരലടയാളങ്ങൾ ഒരു വ്യക്തിയിൽ മറ്റൊരു വ്യക്തിയിൽ നിന്ന് വ്യതിരിക്തമാണെന്ന തിരിച്ചറിവുണ്ടായത്. 1880ൽ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ഹെൻട്രി ഫോൾഡ്സാണ്‌ മനുഷ്യരുടെ വിരലടയാളങ്ങൾ ജീവിതാന്ത്യം വരെ മാറ്റമില്ലാതെ നിലനിൽക്കുമെന്നും വിരലടയാളം വഴി കുറ്റവാളികളെ തിരിച്ചറിയാനാകുമെന്നും ഒരു ലേഖനത്തിലൂടെ സമർഥിച്ചത്. 1884ൽ പ്രമാദമായ ഒരു കൊലപാതകം വിരലടയാളം തെളിവായെടുത്ത് വിജയകരമായി തെളിയിക്കപ്പെടുകയുണ്ടായി.

വിരലടയാള വിഭാജീകരണത്തിന്റെ അടിസ്ഥാനരീതി വികസിപ്പിച്ചെടുത്തത് ഫ്രാൻസിസ് ഗാർട്ടണും എഡ്വേർഡ് ഹെൻട്രിയുമാണ്‌. 1901ൽ സ്കോട്ട്ലാന്റ് യാർഡ് ഈ വ്യവസ്ഥ ഔദ്യോഗികമായി അവതരിപ്പിച്ചു. ദശലക്ഷക്കണക്കിൽ വിരലടയാളങ്ങൾ പരിപാലിക്കുന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളം ഒത്തുനോക്കി കുറ്റവാളികളെ തിരിച്ചറിയാനാകും.

ആയിരത്തി നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചു.

“മനുഷ്യൻ വിചാരിക്കുന്നുണ്ടോ നാം അവന്റെ എല്ലുകളെ ഒരുമിച്ച് കൂട്ടുകയില്ലെന്ന്? അതെ നാമവന്റെ വിരൽതുമ്പ് പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.” (75:3-4)

ഹൃദയവും മസ്തിഷ്കവും

പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സൃഷ്ടാവ്. അവൻ ഏകനും സർവാധിപതിയുമാകുന്നു. (13:16)

നമ്മുടെ ശരീരത്തിൽ ലിറ്റർ കണക്കിൽ രക്തം താഴോട്ടും മേലോട്ടും സഞ്ചരിക്കുന്നതിനെക്കുറിച്ച് വല്ലപ്പോഴും നാം ചിന്തിക്കാറുണ്ടോ? എല്ലാറ്റിന്റെയും തുടർച്ചയായ ചലനത്തിന്‌ മോട്ടോറിന്റെ3 ആവശ്യമുണ്ട്. കാറുകൾ, ബസ്സുകൾ, വിമാനങ്ങൾ തുടങ്ങി എല്ലാ മോട്ടോറിന്റെ സഹായത്താൽ ചലിച്ചുകൊണ്ടിരിക്കുന്നു. അത് പോലെ നമ്മുടെ ശരീരത്തിലെ രക്തസഞ്ചാരത്തിനും ഒരു മോട്ടോർ ആവശ്യമാണ്‌. രാത്രിയും പകലും എന്നുവേണ്ട മാസങ്ങളും കൊല്ലങ്ങളും മുഴുവൻ രക്തസഞ്ചാരത്തിന്‌ സഹായിക്കുന്ന മോട്ടോറാകുന്നു ഹൃദയം.
വിരലുകൾകൊണ്ട് നമ്മുടെ കൈനാഡി പിടിച്ചുനോക്കുക. നമുക്ക് നമ്മുടെ ഹൃദയമിടിപ്പ് അനുഭവിച്ചറിയാം. ഹൃദയം മിനിറ്റിൽ 72 പ്രാവശ്യം മിടിച്ചുകൊണ്ടേയിരിക്കുന്നു. ആയുഷ്കാലത്ത് ഹൃദയം 152 മില്യൻ ലിറ്റർ രക്തം പമ്പുചെയ്യുന്നുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. ഇത് 10,000 ടാങ്കർ ലോറികളിൽ നിറക്കാവുന്നത്രയും രക്തമാണെന്നറിയുമ്പോൾ നാമത്ഭുതപ്പെടും. മിനിറ്റിൽ 72 കപ്പ് വീതം ഒരു ബക്കറ്റിൽ നിന്നും മറ്റൊരു ബക്കറ്റിലേക്ക് വെള്ളം കോരി ഒഴിക്കുന്നു എന്ന് വിചാരിക്കുക. നമ്മുടെ കൈ കുറച്ച് സമയത്തിനകം കുഴഞ്ഞുപോകും. നമുക്ക് ക്ഷീണമനുഭവപ്പെടും. എന്നാൽ ജീവിതകാലമത്രയും വിശ്രമമില്ലാതെ ഈ ജോലി ഹൃദയം അനവരതം നിർവഹിച്ചുകൊണ്ടേയിരിക്കുന്നു.
ഏറ്റവും കുറ്റമറ്റ രീതിയിൽ നിർമിച്ച ഒരു പമ്പ് നമ്മുടെ മാർവിടത്തിന്റെ ഇടത് ഭാഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അത്യത്ഭുതകരമായ രൂപകല്പന, വിശ്രമമില്ലായ്മ എന്നിവ അതിന്റെ പ്രത്യേകതകളിൽ ചിലതാണ്‌. ശരീരത്തിലെ രക്തം ഒരു ദിവസം ആയിരം ആവൃത്തി എന്ന കണക്കിന്‌ സഞ്ചാരം പുർത്തിയാക്കുന്നു.

മുഷ്ടിയുടെ അത്രയും വലിപ്പമുള്ള മാംസ നിർമിതമായ ഒരവയവമാണ്‌ ഹൃദയം. അതിന്റെ കഴിവ് പരിശോധിച്ചുനോക്കിയാൽ കേടുകൂടാതെ ദീർഘകാലം പ്രവർത്തിക്കുന്ന കാര്യക്ഷമവും ഏറ്റവും ശക്തികൂടിയതുമായ ഒരു യന്ത്രമാണെന്ന് മനസ്സിലാവും. ഹൃദയം പ്രവർത്തിക്കുമ്പോൾ ഒരു പാട് ഊർജം ചെലവിടുന്നുണ്ട്. ഈ ഊർജം രക്തത്തെ മൂന്നു മീറ്റർ ഉയരത്തിലേക്ക് തള്ളാൻ മതിയായതാണ്‌. ഹൃദയത്തിന്റെ ശക്തി മനസ്സിലാക്കാൻ ചെറിയൊരു ഉദാഹരണം പറയാം. മണിക്കൂറിൽ ഹൃദയം ചെലവഴിക്കുന്ന ഊർജം ചെറിയൊരു കാർ നിലത്തു നിന്നും ഒരു മീറ്റർ പൊക്കി നിർത്താനാവശ്യമായ ഊർജത്തിന്‌ സമമാകുന്നു.

മുഷ്ടിയുടെ അത്രയും വലിപ്പമുള്ള ഹൃദയത്തിന്‌ രണ്ടു പാതികളുണ്ട്. ഇവയിൽ രണ്ടു പമ്പുകളുമുണ്ട്. ശക്തി കൂടിയ ഇടതുഭാഗത്തെ പമ്പ് ഓക്സിജൻ സമൃദ്ധമായ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കുന്നു. ശക്തികുറഞ്ഞ വലതു പമ്പ് ഓക്സിജൻ കുറഞ്ഞ രക്തം ശ്വാസകോശത്തിലേക്കുള്ള സഞ്ചാരദൂരം വളരെ കുറവാണ്‌. അതു കൊണ്ട് ഇതിനെ ചെറിയ സഞ്ചാരമെന്നും ആദ്യം പറഞ്ഞതിനെ വലിയ സഞ്ചാരമെന്നും വിളിക്കുന്നു.

ഹൃദയത്തിന്റെ രണ്ട് പാളികളെ വീണ്ടും രണ്ടായി പകുത്തിരിക്കുന്നു. അവയ്ക്കിടയിൽ ഒരു ഭാഗത്തുനിന്നു മറ്റേ ഭഗത്തേക്ക് രക്തം വാൽവുകൾ വഴി കടന്നുപൊവുന്നു.

യന്ത്രങ്ങൾക്ക് ഇടക്കിടെ അറ്റകുറ്റപ്പണികൾ ആവശ്യമായിവരുന്നു. തേഞ്ഞ ഭാഗങ്ങൾ മാറ്റി പുതിയത് ഘടിപ്പിക്കേണ്ടിവരും. ഘർഷണം വഴിയുള്ള തേയ്മാനം കുറയ്ക്കാൻ എണ്ണയിട്ടുകൊടുക്കുകയും വേണം.

എന്നാൽ ഹൃദയം സാധാരണ ഗതിയിൽ യാതൊരു അറ്റകുറ്റപ്പണികളും കൂടാതെതന്നെ സ്വയം പ്രവർത്തനസജ്ജമാവുന്നു. ഘർഷണം കുറക്കാൻ ‘എണ്ണ’ സദൃശമായ ദ്രവങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഇതെങ്ങനെ സാധിക്കുന്നു?

രണ്ടു പാളികളുളള ഒരാവരണംകൊണ്ട് ഹൃദയത്തെ പൊതിഞ്ഞിരിക്കുന്നു. ഇതിന്നിടയിലെ അറയിലെ ഒരു ദ്രവമുണ്ട്. ഇത് ഹൃദയ തേയ്മാനം കുറയ്ക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള കരവിരുത് നമുക്കിവിടെ ദർശിക്കാനാവുന്നു.

അനേകം കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന കടലാസു കഷ്ണങ്ങൾ. അവ ചേരുംപടി ചേർത്താൽ ഒരു പൂർണചിത്രമായി മാറുന്ന കുട്ടികളുടെ കളി നാം കണ്ടിരിക്കും. ഈ കഷ്ണങ്ങൾ ലോകത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയവയാണെന്ന് സങ്കല്പിക്കുക. ചില കഷ്ണങ്ങൾ പ്രകാശത്തെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയത്. മറ്റു ചിലത് വർണങ്ങളെക്കുറിച്ച്.. ഇനിയും ചിലത് ശബ്ദങ്ങളെക്കുറിച്ച്…അങ്ങനെ …ഇനി ഈ കഷ്ണങ്ങൾ ചേരുംപടി ചേർത്ത് ഒരു പൂർണചിത്രമാക്കാൻ ശ്രമിച്ചുനോക്കൂ! എങ്ങനെ ചേർത്ത് വെച്ചാലാവും പൂർണ ചിത്രമാവുക എന്ന് നിങ്ങൾ ചിന്തിച്ചുകൊണ്ടേയിരിക്കും. ഒരു മിനിറ്റിൽ ചുരുങ്ങിയത് നൂറു തവണയെങ്കിലും

കണ്ണുകളിൽ നിന്ന്, മൂക്കിൽ നിന്ന്, വായയിൽ നിന്ന്, തൊലിയിൽ നിന്ന് മസ്തിഷ്കം വിവരങ്ങൾ ശേഖരിക്കുകയും അവ വേണ്ടവിധം വ്യാഖ്യാനിച്ചെടുക്കുകയും ചെയ്യുന്നു. തലച്ചോറിലെ നൂറ് ബില്യൻ കോശങ്ങളാണ്‌ ഇവയെ വ്യാഖ്യാനിക്കുന്നത്. ഈ കോശങ്ങൾ നിരന്തരം പ്രവർത്തിച്ച്, നാം തിന്നുന്ന ആപ്പിളിന്റെ നിറം, രുചി, നമ്മുടെ സുഹൃത്തിന്റെ ശബ്ദം, ഭക്ഷണസാധങ്ങളുടെ ഗന്ധം എന്നിവ തിരിച്ചറിയുമാറാക്കുന്നു.

യാഥാർഥത്തിൽ മസ്തിഷ്കം, നാഡികോശങ്ങളാൽ നിർമ്മിതമാണ്‌. സൂക്ഷ്മദർശിനി ഉപയോഗിച്ച് നോക്കിയാലേ ഇവ നമുക്ക് കാണാനാവൂ. ഈ നാഡീകോശങ്ങൾ നാം തിന്നുന്ന ആപ്പിൾ കാണുന്നുണ്ടോ? ഇല്ല. നാഡീകോശങ്ങൾ മാംസംകൊണ്ട് നിർമ്മിച്ചവയാണ്‌. അപ്പോൾ ഒരപാരശക്തിയുടെ സഹായം ഇവിടെ ആവശ്യമായി വരുന്നു. ആ പരാശക്തി അല്ലാഹുവല്ലാതെ മറ്റാരുമല്ല. എല്ലാറ്റിന്റെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും ചെയ്യുന്നവൻ. തിരിച്ച് നാം ചെയ്യേണ്ടത് അവന്‌ നന്ദി കാണിക്കുക എന്നതാണ്‌. അവൻ നമുക്ക് കണ്ണികളും ചെവികളും പ്രദാനം ചെയ്തു.

എന്നിട്ടവൻ വിശുദ്ധ ഖുർആനിൽ പറയുന്നത് കാണുക:

” അവനാണ്‌ നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവൻ. കുറച്ചുയ്മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ.” (23