Category Archives: പരിചയം

ശഹീദ് അബ്ദുല്‍ഖാദര്‍ ഔദ

കൊല മരത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കയറി നിന്ന് അബ്ദുല്‍ഖാദര്‍ ഔദയുടെ ദൃഢസ്വരം മുഴങ്ങി. ‘യുദ്ധമുന്നണിയിലോ വിരിപ്പില്‍ കിടന്നോ, തടവുകാരനായോ, സ്വതന്ത്രനായോ, എങ്ങനെ മരിച്ചാലെന്ത്? ഞാന്‍ എന്റെ നാഥനായ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ പോവുകയാണ്’.
ചുറ്റും കൂടിനിന്ന ഉദ്യോഗസ്ഥരെ നോക്കി. ‘എനിക്ക് ശഹാദത്ത് കനിഞ്ഞേകിയ അല്ലാഹുവിന് സര്‍വസ്തുതിയും. എന്റെ ഈ രക്തം സ്വേച്ഛാധിപതികള്‍ക്ക് മേല്‍ ശാപമായി പതിക്കും’.

വ്യക്തിചിത്രം
1906ലാണ് അബ്ദുല്‍ഖാദര്‍ ഔദയുടെ ജനനം. 1930ല്‍ കൈറോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദംനേടി. അഭിഭാഷകന്‍, പ്രോസിക്യൂട്ടര്‍, ന്യായാധിപന്‍, കൗണ്‍സില്‍ ജനറല്‍ എന്നീ നിലകളില്‍ ഔദ്യോഗിക ജീവിതം. നിയമവിഷയങ്ങളിലെ അവഗാഹവും നൈപുണിയും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്ന ഘടകമാണ്. ജനറല്‍ മുജീബിന്റെ കാലത്ത് ഈജിപ്തിന്റെ ഭരണഘടന നിര്‍മാണസമിതിയില്‍ അംഗമായി. 1953ല്‍ ലിബിയയും അദ്ദേഹത്തെ ഭരണഘടന നിര്‍മാണസമിതിയില്‍ ഉള്‍പ്പെടുത്തി സേവനം ഉപയോഗപ്പെടുത്തി. ഇസ്‌ലാമിലെ ക്രിമിനല്‍ നിയമങ്ങളെ കുറിച്ച് അഗാധജ്ഞാനം നേടി. 1951ല്‍ ന്യായാധിപസ്ഥാനം രാജിവെച്ചശേഷം ഇഖ് വാനുല്‍ മുസ്‌ലിമൂനില്‍ സജീവമായി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സമുന്നത നേതാക്കളില്‍ ഇടംപിടിച്ച അദ്ദേഹം ഈജിപ്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിലൊരാളായി മാറി.

അത്തശ്‌രീഉല്‍ ജിനാഇയ്യ ഫില്‍ ഇസ്‌ലാം (ഇസ്‌ലാമിലെ ക്രിമിനല്‍ നിയമങ്ങള്‍), അല്‍ ഇസ്‌ലാം വ ഔദാഉനാ അല്‍-ഖാനൂനിയ്യ (ഇസ്‌ലാമും നമ്മുടെ നിയമവ്യവസ്ഥയും) അല്‍ ഇസ്‌ലാം ബൈന ജഹ്‌ലി അബ്‌നാഇഹി വ അജ്‌സി ഉലമാഇഹി (മതം ദുര്‍ബല ഹസ്തങ്ങളില്‍) തുടങ്ങിയവ അദ്ദേഹത്തിന്റെ ഈടുറ്റ ഗ്രന്ഥങ്ങളാണ്.

1954 ഡിസംബര്‍ ഒമ്പതിന് ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണകൂടം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഉന്നതശീര്‍ഷരായ അഞ്ചുനേതാക്കളോടൊപ്പം അദ്ദേഹത്തെയും തൂക്കിലേറ്റി. ശൈഖ് മുഹമ്മദ് ഫര്‍ഗലി, യൂസുഫ് തല്‍അത്ത്, അഡ്വ. ഇബ്രാഹീം അത്വയ്യിബ്, അഡ്വ. ഹന്‍ദാവി ദുവൈര്‍, മഹ്മൂദ് അബ്ദുല്ലത്തീഫ് എന്നിവരാണ് ഔദയോടൊപ്പം ശഹീദായത്.

പശ്ചാത്തലം
ഇസ്‌ലാമിലെ ക്രിമിനല്‍ നിയമങ്ങളെ കുറിച്ച് അഗാധമായ അറിവ് നീതിന്യായരംഗത്തെ അബ്ദുല്‍ഖാദര്‍ ഔദയുടെ സേവനങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സമുന്നത നേതാവായ ഔദ സമകാലീന ഇസ്‌ലാമിക കര്‍മശാസ്ത്രരംഗത്തെ പ്രതിഭാശാലികളില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവല്‍കരണത്തിന് ജീവിതം സമര്‍പ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു ഔദ.

അബ്ദുല്‍ഖാദര്‍ ഔദയുടെ വധശിക്ഷക്ക് കാരണമായത് അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാടുകളായിരുന്നു. ഈജിപ്തിലെ പ്രസിഡന്റ് പദവിയില്‍ നിന്ന് കേണല്‍ മുഹമ്മദ് നജീബിനെ നീക്കാനുള്ള ഫ്രീ ഓഫീസേഴ്‌സ് ക്ലബ്ബിന്റെ തീരുമാനത്തിനെതിരെ ശക്തമായി നിലകൊണ്ട അബ്ദുല്‍ഖാദര്‍ ഔദ ജനസഹസ്രങ്ങളെ സംഘടിപ്പിക്കുകയും പ്രക്ഷോഭത്തിന് നേതൃത്വം ഏറ്റെടുത്ത് തീരുമാനം റദ്ദാക്കിക്കുകയും ചെയ്തു. ഈജിപ്തിന്റെ മണ്ണ് കണ്ടിട്ടില്ലാത്ത ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ജമാല്‍ അബ്ദുന്നാസറിനോ അദ്ദേഹത്തിന്റെ മന്ത്രിസഭക്കോ ആയില്ല.

ഇന്ന് ലിബറേഷന്‍ സ്‌ക്വയര്‍ എന്നറിയപ്പെടുന്ന ഖസ്‌റുന്നീല്‍ മൈതാനത്താണ് അന്ന് അബ്ദുല്‍ഖാദര്‍ ഔദ ജനസഹസ്രത്തെ അഭിസംബോധന ചെയ്തത്. പ്രക്ഷോഭകാരികളായ ജനസഞ്ചയത്തോട് പിരിഞ്ഞുപോകാന്‍ പ്രസിഡന്റ് ജനറല്‍ നജീബ് പലവുരു ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത ഘട്ടത്തില്‍ ആബിദീന്‍ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം ഒടുവില്‍ അബ്ദുല്‍ഖാദര്‍ ഔദയുടെ സഹായം തേടി. ഏതാനും അനുയായികളോടൊപ്പം ഇരമ്പിവന്ന ജീപ്പിന്റെ ബോണറ്റില്‍ കയറി അബ്ദുല്‍ഖാദര്‍ ഔദ ഒറ്റ വാക്കേ ഉച്ചരിച്ചുള്ളൂ. ഇന്‍സ്വരിഫൂ (നിങ്ങള്‍ പിരിഞ്ഞുപോകണം). നിമിഷനേരത്തിനുള്ളില്‍ പതിനായിരങ്ങള്‍ നിറഞ്ഞുനിന്ന മൈതാനം കാലിയായ അത്ഭുതദൃഷ്യത്തിന് ഈജിപ്തിന്റെ മണ്ണ് സാക്ഷിയായി. ഇത്രയും ജനസ്വാധീനമുള്ള വ്യക്തി തങ്ങള്‍ക്ക് ഭീഷണിയാണെന്ന സത്യം ജമാല്‍ അബ്ദന്നാസര്‍ അപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിട്ടിരുന്നു. ഈ സംഭവം കഴിഞ്ഞു അഞ്ചുദിവസത്തിന് ശേഷം ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അബ്ദുല്‍ഖാദര്‍ ഔദയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തെ നിരോധിക്കാന്‍ ജമാല്‍ അബ്ദുന്നാസര്‍ ഒരുമ്പെട്ടപ്പോള്‍ അതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതും നാസറിനെ രോഷാകുലനാക്കിയിരുന്നു. മാത്രമല്ല, നാസര്‍ ബ്രിട്ടീഷുകാരുമായി ഒപ്പിട്ട കരാര്‍ വിദേശശക്തികളുടെ അധിനിവേശം ഈജിപ്തില്‍ ശാശ്വതമാക്കാനേ ഉതകൂ എന്ന് ഉടമ്പടിയുടെ വിശദാംശങ്ങള്‍ പഠിച്ചു അബ്ദുല്‍ഖാദര്‍ ഔദ നിയമത്തിന്റെ കാഴ്ചപ്പാടില്‍ ഭരണകൂടത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ വിദേശ ശക്തികളും അദ്ദേഹത്തിന്റെ രക്തം കൊതിച്ചിരുന്നു. ജമാല്‍ അബ്ദുന്നാസര്‍ അതിന് ആക്കം കൂട്ടി. 1954 ഡിസംബര്‍ ഒമ്പതിന് ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണകൂടം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഉന്നതശീര്‍ഷരായ അഞ്ചുനേതാക്കളോടൊപ്പം അദ്ദേഹത്തെയും തൂക്കിലേറ്റാന്‍ കൊണ്ടുവന്നു . പ്രസ്തുത നിമിഷം കൊല മരത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കയറി നിന്ന് അബ്ദുല്‍ഖാദര്‍ ഔദയുടെ ദൃഢസ്വരം മുഴങ്ങി. ‘യുദ്ധമുന്നണിയിലോ വിരിപ്പില്‍ കിടന്നോ, തടവുകാരനായോ, സ്വതന്ത്രനായോ, എങ്ങനെ മരിച്ചാലെന്ത്? ഞാന്‍ എന്റെ നാഥനായ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ പോവുകയാണ്.’
ചുറ്റും കൂടിനിന്ന ഉദ്യോഗസ്ഥരെ നോക്കി. ‘എനിക്ക് ശഹാദത്ത് കനിഞ്ഞേകിയ അല്ലാഹുവിന് സര്‍വസ്തുതിയും. എന്റെ ഈ രക്തം സ്വേച്ഛാധിപതികള്‍ക്ക് മേല്‍ ശാപമായി പതിക്കും.’الأستاذ-عبدالقادر-عودة-03

ശൈഖ് നാദിര്‍ നൂരി: കുവൈത്തിന്‍െറ മനുഷ്യസ്നേഹ മുഖം

KIG_Iftar_Confrence_2007 (92)മനുഷ്യസേവന, ജീവകാരുണ്യരംഗത്തും പ്രബോധനപ്രവര്‍ത്തന മേഖലയിലും നാലു ദശാബ്ദമായി കുവൈത്തില്‍ നിറഞ്ഞുനിന്ന ശൈഖ് നാദിര്‍ അബ്ദുല്‍ അസീസ് നൂരി സ്രഷ്ടാവിന്‍െറ സവിധത്തിലേക്ക് യാത്രയായി. ജീവിതത്തിന്‍െറ ഏറിയപങ്കും ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്തിരുന്ന നാദിറിന് കേരളത്തോടും കേരളീയരോടും അടുത്ത ബന്ധവും സ്നേഹവുമായിരുന്നു. നിരവധി തവണ കേരളം സന്ദര്‍ശിച്ച അദ്ദേഹം നമ്മുടെ നാടിന്‍െറ സവിശേഷമായ പ്രകൃതിഭംഗിയെയും കേരളീയരുടെ സ്വഭാവനൈര്‍മല്യത്തെയും പുകഴ്ത്തിപ്പറയുമായിരുന്നു.
1954ല്‍ കുവൈത്തിലെ കൈഫാന്‍ പ്രദേശത്ത് ജനിച്ച നാദിര്‍ ചെറുപ്പംമുതല്‍ പ്രഗല്ഭ വ്യക്തിത്വങ്ങളായ പിതൃസഹോദരന്മാര്‍ ശൈഖ് അബ്ദുല്ല നൂരിയുടെയും മുഹമ്മദ് നൂരിയുടെയും ശിക്ഷണത്തിലാണ് വളര്‍ന്നത്. കുവൈത്തില്‍ പഠനം പൂര്‍ത്തിയാക്കിയ നാദിര്‍ നൂരി അറബി ഭാഷയിലും ഹദീസ് വിജ്ഞാനീയങ്ങളിലും മാസ്റ്റര്‍ ബിരുദമെടുത്തു. ഇബ്നു ഖയ്യിമുല്‍ ജൗസിയയുടെ വൈജ്ഞാനിക സംഭാവനകളെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ ശൈഖ് നാദിര്‍ കുവൈത്തിലെ സര്‍വാദരണീയനും സര്‍വസമ്മതനുമായ പണ്ഡിതനായിരുന്നു. കുവൈത്തിലെ ചാരിറ്റി സൊസൈറ്റി സംരംഭങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറപാകിയ പിതൃസഹോദരന്‍ അബ്ദുല്ല നൂരിയായിരുന്നു നാദിറിന്‍െറ മാര്‍ഗദര്‍ശി. മതത്തിന്‍െറ മധ്യമവീക്ഷണത്തിലേക്കും, തീവ്രതയിലേക്കും ജീര്‍ണതയിലേക്കും വഴിതെറ്റാത്ത ദൈവികാധ്യാപനങ്ങളുടെ ഋജുസരണിയിലേക്കും സഹോദരപുത്രനെ നയിച്ച അബ്ദുല്ല നൂരി കുവൈത്തിലെ പണ്ഡിത പ്രമുഖരായ മഹദ്വ്യക്തിത്വങ്ങളുടെ വിദ്വല്‍സദസ്സുകളില്‍ നാദിറിനെ നിത്യസന്ദര്‍ശകനാക്കി മാറ്റിയെടുത്തു. കുവൈത്ത് ശര്‍ഈ കോടതിയില്‍ സിവില്‍ നിയമ വിദഗ്ധനായ പിതാവ് അബ്ദുല്‍ അസീസ് പുത്രന്‍ നാദിറിന്‍െറ വ്യക്തിത്വ നിര്‍മിതിയില്‍ വലിയ പങ്കുവഹിച്ചു. കവിയും എഴുത്തുകാരനും സാഹിത്യകാരനുമായ പിതാവിന്‍െറ സിദ്ധികള്‍ നാദിറിലും മികവോടെ മേളിച്ചിരുന്നു. പത്രപംക്തികളില്‍ എഴുതിയിരുന്ന അദ്ദേഹത്തിന്‍േറതായി വിശ്രുതമായ രിസാലത്തുല്‍ ഇഖാഅ് (സൗഹൃദ സന്ദേശം) ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുണ്ട്. 10ാം വയസ്സില്‍ ആരംഭിച്ച വായനശീലം മരണം വരെ അദ്ദേഹം കൈയൊഴിച്ചില്ല. പുസ്തകങ്ങളെയും ബൃഹദ്ഗ്രന്ഥങ്ങളെയും തോഴനായിവരിച്ച നാദിറിന്‍െറ ഖുറൈനിലെ വസതിയില്‍ അതിവിപുലമായ ആധുനിക സംവിധാനങ്ങളോടെയുള്ള കൂറ്റന്‍ ലൈബ്രറിയുണ്ട്. വീട്ടിലാവുമ്പോള്‍ ഏറെ സമയവും എഴുത്തും വായനയുമായി ഈ ലൈബ്രറിയിലായിരിക്കും അദ്ദേഹം. പിതൃസഹോദരന്മാരില്‍നിന്ന് പകര്‍ന്നുകിട്ടിയ സേവനമനസ്സ് സ്വപ്രയത്നത്തിലൂടെ അദ്ദേഹം വളര്‍ത്തിയെടുത്തു. ലോകമെങ്ങുമുള്ള അനേകം സര്‍ക്കാറേതര ജീവകാരുണ്യ സംഘടനകളുടെ നേതൃപദവി അലങ്കരിച്ച നാദിറിന്‍െറ കൈയൊപ്പുപതിയാത്ത ഒരു സംരംഭവും കുവൈത്തിന്‍െറ മണ്ണില്‍ കാണുക സാധ്യമല്ല. ഉന്നതകുടുംബാംഗമായ അദ്ദേഹത്തിന്‍െറ ഉറ്റവരും ഉടയവരും മന്ത്രിപദത്തിലും ഒൗദ്യോഗിക പദവികളിലും വിരാജിച്ച് സേവനം നടത്തുമ്പോള്‍ എളിമയും താഴ്മയും വിനയവും കൈവിടാതെ സാധാരണക്കാരോടൊത്തുള്ള സഹവാസവും പ്രവര്‍ത്തനവുമാണ് നാദിര്‍ അഭികാമ്യമായി കരുതിയത്. കുവൈത്ത് അമീറിനോടും കിരീടാവകാശിയോടും തനിക്കുള്ള ഉറ്റബന്ധവും സൗഹൃദവും ഉപയോഗപ്പെടുത്തി നിര്‍ധനരായ പലരെയും സഹായിക്കാന്‍ സന്മനസ്സ് കാണിച്ച നാദിര്‍, അതേ ബന്ധങ്ങള്‍ ഫലസ്തീനിലെയും സിറിയയിലെയും ബോസ്നിയയിലെയും ആഫ്രിക്കയിലെയും മര്‍ദിതരുടെ മോചനത്തിനും അവരുടെ കണ്ണീരിനറുതി വരുത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിനും ഉപയോഗപ്പെടുത്തിയതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. പിതൃസഹോദരന്‍ ശൈഖ് അബ്ദുല്ല നൂരി സ്ഥാപിച്ച ‘ശൈഖ് അബ്ദുല്ല നൂരി ചാരിറ്റബ്ള്‍ സൊസൈറ്റി’യുടെ ചെയര്‍മാനായിരുന്ന നാദിറിന്‍െറ ഓഫിസ് ലോകത്തിന്‍െറ നാനാഭാഗത്തുനിന്നും കുവൈത്ത് സന്ദര്‍ശിക്കാനത്തെുന്ന പ്രതിനിധിസംഘങ്ങളുടെ തീര്‍ഥാടന കേന്ദ്രമാണ്. ഓഫിസില്‍ നാദിറിന്‍െറ സാന്നിധ്യം സന്ദര്‍ശകരുടെ ബാഹുല്യത്തില്‍നിന്നറിയാം. യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും മധ്യേഷ്യയിലും ആഫ്രിക്കയിലും എന്നുവേണ്ട ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ പരന്നുകിടക്കുന്ന നിരവധി മത-സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളെയും സംരംഭങ്ങളെയും നേരിട്ടറിയുകയും നിതാന്ത ബന്ധം നിലനിര്‍ത്തിപ്പോരുകയുംചെയ്ത നാദിറിന് ആ കേന്ദ്രങ്ങളിലെ ചെറുതുംവലുതുമായ ഓരോ വ്യക്തിയെക്കുറിച്ചും വ്യക്തമായ ധാരണയും വീക്ഷണവുമുണ്ട്. താന്‍ പാസാക്കുന്ന ഫണ്ടിലെ ഓരോ നാണയവും എവിടെ, എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ടാവും. ദാനധര്‍മങ്ങളുടെ വറ്റാത്ത സ്രോതസ്സായി ജീവിച്ചുമരിച്ച അബ്ദുല്ല അലി അല്‍മുത്വവ്വ എന്ന അബൂ ബദ്റിന്‍െറ വലങ്കൈ ആയി പ്രവര്‍ത്തിച്ച നാദിറിന്‍െറ വാക്കുകളാണ് തന്‍െറ തീരുമാനങ്ങളിലെ ആധികാരിക സാക്ഷ്യപത്രമായി താന്‍ അംഗീകരിക്കുകയെന്ന് അബൂബദ്ര്‍ പലതവണ പറഞ്ഞിട്ടുണ്ട്.
കുവൈത്ത് ഒൗഖാഫ് മന്ത്രാലയത്തില്‍, ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടറായി 25 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം താന്‍ നേതൃത്വംകൊടുക്കുന്ന സ്ഥാപനങ്ങളില്‍ മുഴുസമയം പ്രവര്‍ത്തിക്കാനായി രാജിവെക്കുകയായിരുന്നു. തന്‍െറ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും അനുസ്യൂതമായ സഞ്ചാരത്തിനും വിലങ്ങുതടിയാവുന്ന ഒന്നിനോടും രാജിയാവാന്‍ അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ആവശ്യ നിര്‍വഹണത്തിനായി തന്നെ സമീപിക്കുന്ന ആരെയും നിഷേധരൂപത്തില്‍ മറുപടി നല്‍കി തിരിച്ചയക്കാന്‍ ദൈവത്തിന്‍െറ വരദാനമായി കിട്ടിയ വിശാലമായ സേവന മനസ്സിന്‍െറയും നിഷ്കളങ്കമായ ഹൃദയത്തിന്‍െറയും ഉടമയായ നാദിറിന് കഴിഞ്ഞിരുന്നില്ല. താന്‍ തീരുമാനിച്ചുറച്ച ഒരു കാര്യത്തില്‍നിന്ന് നാദിറിനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.
ഉന്നതസ്ഥാനീയനായ ഉദ്യോഗസ്ഥനും തീരുമാനങ്ങള്‍ എടുക്കുന്ന ഭരണാധികാരികള്‍ക്കും ഇരുന്നയിരിപ്പില്‍ ഒരു ഫോണ്‍വിളിയിലൂടെ തന്നെ സമീപിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തുകഴിഞ്ഞിരിക്കും അദ്ദേഹം. സമൂഹത്തിന്‍െറ ഐക്യത്തിനും ഒരുമക്കും പ്രഥമ പരിഗണന നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ കാഴ്ചപ്പാട്. എല്ലാ ഭിന്നതകള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും അതീതമായി സ്നേഹത്തിന്‍െറയും സഹവര്‍ത്തിത്വത്തിന്‍െറയും വികാരങ്ങള്‍ക്കാവണം സ്ഥാനവും പരിഗണനയുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു, ജീവിതത്തിലൂടെ മാതൃക സൃഷ്ടിച്ചു. സമുദായ ഐക്യത്തിന് ഏതറ്റംവരെയും പോവാന്‍ തയാറായിരുന്നു നാദിര്‍ എന്ന വസ്തുതയുടെ വിളംബരമാണ് എണ്‍പതുകളില്‍ കേരളത്തിലെ വിവിധ മുസ്ലിം സംഘടനാ പ്രതിനിധികള്‍ അദ്ദേഹത്തിന്‍െറ ശ്രമഫലമായി ഒപ്പിട്ട വിശ്രുതമായ ‘കുവൈത്ത് ഐക്യ കരാര്‍’.
ലോകത്തെങ്ങുമുള്ള ഇസ്ലാമിക-മനുഷ്യസേവന-ജീവകാരുണ്യ സംരംഭങ്ങളെ അകമഴിഞ്ഞ് സഹായിച്ചു അദ്ദേഹം. തന്‍െറ ചിറകിനുകീഴില്‍ വളര്‍ന്ന സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹം അകംനിറയെ സന്തോഷിച്ചു. വിദേശയാത്രകള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉല്ലാസയാത്രകളായിരുന്നില്ല. ഓരോ രാജ്യത്തും തനിക്കുണ്ടായ പരുക്കന്‍ അനുഭവങ്ങളും ഓരോ നാട്ടുകാരും അനുഭവിക്കുന്ന കയ്പുറ്റ ജീവിതവും വിവരിച്ചുതരുമ്പോള്‍, സഞ്ചാരിയായ അദ്ദേഹത്തിന്‍െറ യാത്രാവിവരണത്തിലെ ഓരോ ദൃശ്യത്തിലൂടെയും കടന്നുപോകുമ്പോള്‍ സാഹസിക ഫിലിമോ അവിശ്വസനീയ സംഭവങ്ങളോ കാണുകയാണ് നമ്മളെന്ന് തോന്നും. താന്‍ സന്ദര്‍ശിക്കുന്ന നാട്ടുകാരോടൊപ്പം ചെലവിട്ട അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ അയവിറക്കാന്‍ നാദിറിലെ സഞ്ചാരിക്ക് ഏറെ ഇഷ്ടമായിരുന്നു. കേരളത്തിന്‍െറ കല്‍പവൃക്ഷമായ തെങ്ങുപോലെയാണ് അക്ഷരാര്‍ഥത്തില്‍ അറബ് രാജ്യത്തെ ഒട്ടകവുമെന്ന്, ദൃഷ്ടാന്തങ്ങള്‍ ഇഴപിരിച്ച് നാദിര്‍ പറഞ്ഞുതരുമ്പോള്‍ നാം കൗതുകത്തോടെ കേട്ട് ഇരുന്നുപോകും.
വിശിഷ്ട സ്വഭാവ മൂല്യങ്ങളുടെ വിലാസവേദിയായ ആ ജീവിതത്തിന്‍െറ മധുരഭാവങ്ങള്‍ നിറകണ്‍ചിരിയോടെ അനുഭവിച്ചറിയാന്‍ ഭാഗ്യമുണ്ടായ ധന്യകുടുംബമാണ് നാദിറിന്‍േറത്. മക്കളെ അങ്ങേയറ്റം സ്നേഹിച്ചുവളര്‍ത്തിയ നാദിര്‍, തന്‍െറ പേരക്കുട്ടികളോടൊത്തുള്ള നിമിഷങ്ങളാണ് ജീവിതത്തിലെ ആനന്ദവേളകളെന്ന് പലവുരു പറഞ്ഞത് നിറകണ്ണുകളോടെ ഓര്‍ക്കുന്നു. മക്കളോടും പേരക്കുട്ടികളോടുമുള്ള സ്നേഹം, പതിതരും പാവങ്ങളുമായ മക്കളിലേക്കും പരന്നൊഴുകി. ഒൗദ്യോഗിക ജോലിയുടെ ഭാഗമായി മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും കൂടെ വിദേശയാത്ര പോവേണ്ടിവരുമ്പോള്‍ തങ്ങള്‍ക്കായി ഒരുക്കിവെച്ച ആര്‍ഭാടപൂര്‍വമായ അതിഥിമന്ദിരങ്ങള്‍ ഒഴിവാക്കി സാധാരണക്കാരായ ആളുകളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് അവരോടൊപ്പം സമയം ചെലവഴിക്കുന്നതില്‍ സായുജ്യം കണ്ടത്തെി ആ മഹാമനസ്സ്. ‘വിശ്വാസി ലളിതമനസ്കനും സരളഹൃദയനും ഏവര്‍ക്കും പ്രാപ്യനുമായിരിക്കും’ എന്ന പ്രവാചക വചനത്തിന്‍െറ ആള്‍രൂപമായിരുന്നു നാദിര്‍നൂരി.

നജ്മുദ്ദീന്‍ അര്‍ബകാന്‍ നവ ഇസ്‌ലാമിക തുര്‍ക്കിയുടെ പിതാവ്

ഇസ്‌ലാമിക ഖിലാഫത്തിന്റെ തിരോധാനത്തോടെ തുര്‍ക്കിയെ ഭൗതികതയുടെയും ഇസ്‌ലാംവിരുദ്ധ മനോഭാവത്തിന്റെയും അടിത്തറയില്‍ പുനഃസൃഷ്ടിക്കുന്ന ദൗത്യം ജീവിത വ്രതമായി സ്വീകരിച്ച ഭരണാധികാരിയായിരുന്നു മുസ്ത്വഫാ കമാല്‍പാഷ. തുര്‍ക്കിയുടെ മണ്ണില്‍നിന്ന് ഇസ്‌ലാമിനെ തുടച്ചുനീക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ട മുസ്ത്വഫാ കമാലില്‍ തങ്ങള്‍ നൂറ്റാണ്ടുകളായി കൊതിച്ചുകൊണ്ടിരുന്ന ‘വിമോചകനെ’ കണ്ടെത്തിയ പാശ്ചാത്യ ലോകം അദ്ദേഹത്തിന് ‘അത്താതുര്‍ക്ക്’ (ആധുനിക തുര്‍ക്കിയുടെ പിതാവ്) എന്ന പട്ടം ചാര്‍ത്തിക്കൊടുത്തു. ഖിലാഫത്ത് സമ്പൂര്‍ണമായി ദുര്‍ബലപ്പെടുത്തുകയും അതിന്റെ അവശിഷ്ടങ്ങളില്‍ ഒന്നുപോലും ബാക്കിവെക്കാതെ തുര്‍ക്കിയെ മതേതര രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു മുസ്ത്വഫാ കമാല്‍. ശരീഅത്ത് കോടതികള്‍ അടച്ചുപൂട്ടി. തുര്‍ക്കിയിലെ പ്രസിദ്ധമായ ആയാ സുഫിയാ പള്ളി മ്യൂസിയമാക്കി. മുഹമ്മദുല്‍ ഫാതിഹ് മസ്ജിദ് വേര്‍ഹൗസാക്കി മാറ്റി. ഒരു പ്രദേശത്ത് ഒരു പള്ളിമാത്രം നിര്‍ത്തി മറ്റു പള്ളികള്‍ പൂട്ടി മുദ്രവെച്ചു. ‘ഹിജാബി’ന് വിലക്കേര്‍പ്പെടുത്തി. അറബി ലിപിക്ക് പകരം ലാറ്റിന്‍ ലിപി നടപ്പിലാക്കി. അറബി ഭാഷയില്‍ ബാങ്കുവിളി നിര്‍ത്തലാക്കി. ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ ശരീഅ കോളേജ് അടച്ചുപൂട്ടി. മതത്തെയും മതചിഹ്‌നങ്ങളെയും ഒരു നിലക്കും പൊറുപ്പിക്കാന്‍ തയാറാവാതിരുന്ന മുസ്ത്വഫാ കമാലിന്റെ ഭരണത്തിന്‍കീഴില്‍ ഇസ്‌ലാം എന്തെന്നറിയാത്ത ഒരു പുതിയ തലമുറ വളര്‍ന്നുവരികയായിരുന്നു. അറബ്-ഇസ്‌ലാമിക ലോകവുമായുള്ള മുഴുവന്‍ ബന്ധങ്ങളും വിച്ഛേദിച്ച തുര്‍ക്കി യൂറോപ്പിന്റെ ഭാഗമായി അറിയപ്പെടാനാണാഗ്രഹിച്ചത്.

തുര്‍ക്കിയെ മഹത്തായ ഇസ്‌ലാമിക പൈതൃകത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും കുലീനമായ പാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച് ആധുനിക കാലഘട്ടത്തിലെ ഇസ്‌ലാമിക ശക്തിയാവാന്‍ ആ രാജ്യത്തെ പ്രാപ്തമാക്കുകയും ചെയ്ത നവോത്ഥാന നായകന്‍ നജ്മുദ്ദീന്‍ അര്‍ബകാന്‍ പിറന്നുവീണത് ഈ പശ്ചാത്തലത്തിലായിരുന്നു. 1926-ല്‍ ജനിച്ച നജ്മുദ്ദീന്‍ അര്‍ബകാന്‍ 2011 ഫെബ്രുവരി 27 ന് 85-ാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ തുര്‍ക്കി പഴയ ഇസ്‌ലാമിക പ്രതാപം വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ‘യൂറോപ്പിലെ രോഗി’ എന്ന് വിളിച്ച് ഇകഴ്ത്തപ്പെട്ടിരുന്ന തുര്‍ക്കി ‘യൂറോപ്പിലെ ചൈന’ എന്ന് വാഴ്ത്തപ്പെടുന്ന അവസ്ഥയോളം ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ അത് പുരോഗതി കൈവരിച്ചു. മുസ്‌ലിം രാജ്യങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ തക്കവിധം ലോകനേതൃപദവിയില്‍ തുര്‍ക്കി എത്തി. ആധുനിക ഇസ്‌ലാമിക തുര്‍ക്കിയുടെ പിതാവും നവോത്ഥാന നായകനുമായ നജ്മുദ്ദീന്‍ അര്‍ബകാനാണ് ഈ സമ്പൂര്‍ണ മാറ്റങ്ങള്‍ക്ക് അടിത്തറ പാകിയത്.

ജര്‍മനിയിലെ അഖിന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1956-ല്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് എടുത്തുപുറത്തിറങ്ങിയ നജ്മുദ്ദീന്‍ അര്‍ബകാന്‍ വ്യാവസായിക രംഗത്ത് തുര്‍ക്കിയുടെ കുതിച്ചുചാട്ടത്തിന് നേതൃത്വം നല്‍കി. ജര്‍മനിയിലെ പഠന കാലത്ത് തന്നെ കൊളോണിയ സിറ്റിയിലെ ക്ലോവിസ് ഹോംബോള്‍ട്ട് ഡിറ്റ്‌സ് ഓട്ടോമൊബൈല്‍ കമ്പനിയില്‍ റിസര്‍ച്ച് എഞ്ചിനീയര്‍മാരുടെ മേധാവിയായി പ്രവര്‍ത്തിച്ച നജ്മുദ്ദീന്‍ പല കണ്ടുപിടുത്തങ്ങളും നടത്തിയിരുന്നു. ഏത് തരം ഇന്ധനം കൊണ്ടും പ്രവര്‍ത്തിപ്പിക്കാവുന്ന ടാങ്കുകള്‍ക്ക് രൂപകല്‍പ്പന നല്‍കിയ അദ്ദേഹം മുപ്പതാമത്തെ വയസ്സില്‍ തുര്‍ക്കിയില്‍ തിരിച്ചെത്തി മുന്നൂറ് സഹപ്രവര്‍ത്തകരെയും കൂട്ടി സില്‍വര്‍ ഓട്ടോമൊബൈല്‍ ഫാക്ടറി സ്ഥാപിച്ചു. ഡീസല്‍ എഞ്ചിന്‍ നിര്‍മാണ മേഖലയില്‍ കേളികേട്ട ഈ ഫാക്ടറി 1960-ല്‍ ഉല്‍പ്പാദനം തുടങ്ങി. വര്‍ഷംതോറും 30000 ഡീസല്‍ എഞ്ചിനുകള്‍ ഉല്‍പ്പാദിപ്പിച്ച് ഇന്നും ആ ഫാക്ടറി സജീവമായി വ്യവസായ രംഗത്തുണ്ട്.

നൂര്‍സി പ്രസ്ഥാനത്തോടാഭിമുഖ്യമുള്ളവരുടെ പിന്തുണയോടെ 1970-ല്‍ നാഷ്ണല്‍ ഓര്‍ഡര്‍ പാര്‍ട്ടി രൂപവല്‍ക്കരിച്ചുകൊണ്ടാണ് നജ്മുദ്ദീന്‍ അര്‍ബകാന്‍ രാഷ്ട്രീയ രംഗത്തേക്ക് കാല്‍വെക്കുന്നത്. 1924-ല്‍ സംഭവിച്ച ഖിലാഫത്ത് തകര്‍ച്ചക്ക്‌ശേഷം ഇസ്‌ലാമിക സ്വഭാവമുള്ള ആദ്യത്തെ സംഘടനയായിരുന്നു അത്. തൊഴിലാളി യൂനിയന്‍ പ്രസിഡന്റായിത്തീര്‍ന്ന അര്‍ബകാന്‍ ഖുനിയ സിറ്റിയില്‍നിന്ന് പാര്‍ലമെന്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. തുര്‍ക്കിയെ അടക്കി ഭരിച്ചുകൊണ്ടിരുന്ന സെക്യുലര്‍-ഇസ്‌ലാം വിരുദ്ധ ശക്തികള്‍ക്കേറ്റ പ്രഹരമായിരുന്നു നജ്മുദ്ദീന്‍ അര്‍ബകാന്റെ ഓരോ വിജയവും. ഭരണഘടനാ കോടതി അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഒമ്പത് മാസത്തെ ആയുസ്സേ വിധിച്ചുള്ളൂ. സൈനിക മേധാവി മുഹ്‌സിന്‍ ബാനൂറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാര്‍ട്ടി പിരിച്ചുവിട്ടു. 1972-ല്‍ നജ്മുദ്ദീന്‍ അര്‍ബകാന്റെ ‘മില്ലി സലാമത്ത് പാര്‍ട്ടി’ എന്ന പുതിയ സംഘടനക്ക് രൂപം നല്‍കി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ 50 സീറ്റുനേടി അര്‍ബകാന്റെ പാര്‍ട്ടി കരുത്ത് തെളിയിച്ചു. മതേതര താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ഥം മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്ക് സ്ഥാപിച്ച പീപ്പ്ള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി 1974-ല്‍ കൂട്ടുകക്ഷി ഭരണത്തില്‍ പങ്കാളിയായി. ഉപപ്രധാനമന്ത്രിയായി സ്ഥാനമേറ്റ അര്‍ബകാന്‍ പ്രധാനമന്ത്രി ബുലന്റ് അജാവീദുമായി സഹകരിച്ച് നിര്‍ണായക തീരുമാനങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കി. രാഷ്ട്രീയരംഗത്ത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് കൈവരിക്കാവുന്ന നേട്ടങ്ങളത്രയും ആര്‍ജിക്കാന്‍ കഴിഞ്ഞ അര്‍ബകാന്ന്, തുര്‍ക്കിയില്‍ ഇസ്‌ലാമിക രാഷ്ട്രീയ കക്ഷി അനിഷേധ്യമായ ശക്തിയാണെന്ന് തെളിയിച്ചു കൊടുക്കാന്‍ കഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അര്‍ബകാന്റെ പാര്‍ട്ടിയുമായി പൊരുത്തപ്പെട്ടു പോകുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അത്താതുര്‍ക്കിന്റെ വീക്ഷണങ്ങള്‍ക്ക് ശക്തിപകരുന്ന അധികാര കേന്ദ്രങ്ങളുടെ അടിവേരറുക്കാന്‍ തന്ത്രപൂര്‍വമായ നീക്കങ്ങളിലൂടെ അര്‍ബകാന്ന് സാധിച്ചു. അധികാരമേറ്റ് അധികം വൈകാതെ തുര്‍ക്കിയില്‍ ഫ്രീമെയ്‌സന്‍ മൂവ്‌മെന്റിന്റെ എല്ലാ ക്ലബ്ബുകളും അടച്ചുപൂട്ടുന്ന ബില്ലിന് രൂപം നല്‍കി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. അറബ് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തി. ഇസ്രയേല്‍ വിരുദ്ധവും ഫലസ്ത്വീന്‍ അനുകൂലവുമായ നിലപാടുകളെടുപ്പിച്ചു. ഖുദ്‌സ് പട്ടണം ഇസ്രയേലിനോട് ചേര്‍ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു തുര്‍ക്കിയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രകടനത്തിന് നേതൃത്വം കൊടുത്ത നജ്മുദ്ദീന്‍ അര്‍ബകാന്റെ സ്വാധീനം കണ്ടറിഞ്ഞ പട്ടാളമേധാവികള്‍, കരുത്താര്‍ജിക്കുന്ന ഇസ്‌ലാമിക ശക്തിയെ ന്യായമായും ഭയപ്പെട്ടു. സൈനിക മേധാവി കന്‍ആന്‍ എഫ്‌റിന്റെ നായകത്വത്തില്‍ നടന്ന അട്ടിമറി സഖ്യകക്ഷി ഭരണകൂടത്തെ പിരിച്ചുവിട്ട് നജ്മുദ്ദീന്‍ അര്‍ബകാനടക്കമുള്ള രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചു. നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സിലുണ്ടാക്കി ഭരണഘടന സസ്‌പെന്റ് ചെയ്തു. മൂന്ന് വര്‍ഷം കഴിഞ്ഞ് തുര്‍ഗത്ത് ഒസാലിന്റെ ഭരണകാലത്ത് ജയില്‍ മോചിതനായ അര്‍ബകാന്‍ 1983-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപവല്‍ക്കരിച്ചു. തൊട്ടടുത്ത വര്‍ഷം തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത അര്‍ബകാന്റെ കക്ഷിക്ക് ഒന്നര ശതമാനം വോട്ടേ ലഭിച്ചുള്ളൂ. പക്ഷേ അദ്ദേഹം നിരാശനായില്ല. 1996-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം കരസ്ഥമാക്കിയ അര്‍ബകാന്‍ ‘ട്രൂപാത്ത്’ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി കൂട്ടുകക്ഷി ഭരണത്തിന് നേതൃത്വം നല്‍കി. ചുരുങ്ങിയ ഭരണകാലയളവില്‍ ഇസ്‌ലാമിക ലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തി. ലിബിയയിലും ഇറാനിലും സന്ദര്‍ശനങ്ങള്‍ നടത്തി. ഇറാന്‍, പാകിസ്താന്‍, ഇന്തോനേഷ്യ, ഈജിപ്ത്, നൈജീരിയ, ബംഗ്ലാദേശ്, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ അംഗങ്ങളായി മുസ്‌ലിം രാഷ്ട്രങ്ങളുടെ ‘ഗ്രൂപ്പ് 8’ സ്ഥാപിച്ചു.

ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഉന്നതതല നേതൃസമ്മേളനത്തിന് സാരഥ്യം വഹിച്ച അര്‍ബകാന്‍ മുസ്‌ലിം രാജ്യങ്ങളിലെ തര്‍ക്ക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തി. പരിഷ്‌കരണ നടപടികള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും സൈന്യത്തെ ചൊടിപ്പിക്കാത്ത തന്ത്രപൂര്‍വമായ നീക്കങ്ങളാണദ്ദേഹം നടത്തിയത്. ഇസ്‌റയേലുമായുള്ള കരാര്‍ 10 വര്‍ഷത്തേക്ക് വൈകിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെങ്കിലും പട്ടാളത്തിന്റെ സമ്മര്‍ദ ഫലമായി അദ്ദേഹത്തിന് ആ രാജ്യവുമായുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കേണ്ടിവന്നു. സൈന്യം ഇതുകൊണ്ടൊന്നും തൃപ്തരായിരുന്നില്ല. ഇസ്‌ലാമികമായ മുന്നേറ്റങ്ങള്‍ക്ക് തടയിടാനായി ഉടനടി നടപ്പാക്കാന്‍ എന്ന താക്കീതോടെ സൈന്യം നിരവധി നിര്‍ദേശങ്ങള്‍ അര്‍ബകാന്റെ മുന്നില്‍വെച്ചു. രാഷ്ട്രീയ-വിദ്യാഭ്യാസ-ആരാധനാ-അനുഷ്ഠാന രംഗങ്ങളിലെല്ലാം ഇസ്‌ലാമിനെ തൂത്തെറിയാന്‍ പാകത്തില്‍ രൂപപ്പെടുത്തിയ ആ നിര്‍ദേശങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞ നജ്മുദ്ദീന്‍ അര്‍ബകാന്‍ തീര്‍ച്ചയായിക്കഴിഞ്ഞ പട്ടാള അട്ടിമറി ഒഴിവാക്കാന്‍ രാജിവെച്ച് അധികാരം വിട്ടൊഴിഞ്ഞു.

1998-ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടു. രാഷ്ട്രത്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെടുത്തിയെന്ന കുറ്റംചുമത്തി അര്‍ബകാനെ സൈന്യം കോടതി കയറ്റി. അദ്ദേഹത്തിന് 5 വര്‍ഷത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കി. രാഷ്ട്രീയരംഗം വിടാന്‍ കൂട്ടാക്കാതിരുന്ന അര്‍ബകാന്‍ ‘വെര്‍ച്യൂ പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി അണിയറക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. 2000-ല്‍ ആ പാര്‍ട്ടിയും നിരോധിക്കപ്പെട്ടു. തുടര്‍ന്ന് 2003-ല്‍ ‘സആദ പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും കര്‍മപഥത്തില്‍ തുടരാന്‍ സൈന്യം സമ്മതിച്ചില്ല. പിരിച്ചുവിട്ട വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വത്ത് കവര്‍ന്നു എന്ന കള്ളക്കേസ് ചുമത്തി രണ്ടുവര്‍ഷം ജയിലിലിട്ടു. അപ്പോള്‍ അദ്ദേഹത്തിന് വയസ്സ് 77. 2008 ആഗസ്ത് 18 ന് തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്‍ ഇടപെട്ട് അദ്ദേഹത്തെ ജയില്‍ മോചിതനാക്കി.

2011 ഫെബ്രുവരി 27 ന് അങ്കാറയിലെ ഹോസ്പിറ്റലില്‍ അന്ത്യശ്വാസം വലിച്ച നജ്മുദ്ദീന്‍ അര്‍ബകാന്റെ ജനാസയെ ദശലക്ഷക്കണക്കിന് തുര്‍ക്കികളാണ് അനുഗമിച്ചത്. പ്രസിഡന്റ് അബ്ദുല്ലാ ഗുല്‍, പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഇസ്‌ലാമിക പ്രസ്ഥാന നേതാവും സഹപ്രവര്‍ത്തകനുമായ റജാഈ തുഖാന്‍, ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ മുന്‍സാരഥി മുഹമ്മദ് മഹ്ദി ആകിഫ്, റാശിദുല്‍ ഗനൂശി തുടങ്ങി സംസ്‌കരണ ചടങ്ങില്‍ പങ്കുകൊണ്ട പ്രമുഖര്‍ നിരവധിയാണ്.

നജ്മുദ്ദീന്‍ അര്‍ബകാനോടുള്ള കടപ്പാടിന്റെയും ആദരവിന്റെയും സൂചനയായി ഉര്‍ദുഗാന്‍ തന്റെ പുത്രന് ‘നജ്മുദ്ദീന്‍’ എന്നാണ് പേരിട്ടത്. മുസ്ത്വഫാ കമാല്‍ അത്താതുര്‍ക്ക് വരച്ച വഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്ന തുര്‍ക്കിയെ ജനകീയ ഇടപെടലുകള്‍ നടത്തി ജനാധിപത്യ ഭരണക്രമത്തിന്റെ വഴിയിലൂടെ നടത്താനും ഇസ്‌ലാമിക ഭരണക്രമത്തിന്റെ പ്രായോഗിക രൂപം ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാനും കഴിഞ്ഞു എന്നതാണ് നജ്മുദ്ദീന്‍ അര്‍ബകാന്റെ നേട്ടം. എ.കെ പാര്‍ട്ടി അധികാരത്തിലെത്തി തുര്‍ക്കിക്ക് പുതിയ ജീവനും മുഖവും നല്‍കാന്‍ ഉര്‍ദുഗാനെയും സഹപ്രവര്‍ത്തകരെയും പ്രാപ്തരാക്കിയതും അഭിനവ ഇസ്‌ലാമിക തുര്‍ക്കിയുടെ പിതാവായ നജ്മുദ്ദീന്‍ അര്‍ബകാന്‍ തന്നെ. നജ്മുദ്ദീന്റെ ഉദയത്തോടെ കമാല്‍ അത്താതുര്‍ക്ക് നിഷ്പ്രഭനായി.

652012-ca8cc

ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്ത്

ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്ത് ‘ഇരുണ്ട ഭൂഖണ്ഡ’ത്തില്‍ പ്രകാശം പരത്തിയ യുഗ പുരുഷന്‍

പി.കെ ജമാല്‍ / സ്മരണ‌

മത-സാംസ്‌കാരിക രംഗത്തും മനുഷ്യസേവന-ജീവ കാരുണ്യ മേഖലകളിലും കുവൈത്തിന്റെ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയ ധന്യവത്സരങ്ങളുടേതാണ് എണ്‍പതുകളുടെ ആദ്യ പാദം.

http://www.prabodhanam.net/bookno70_issueno16/shaik.jpg

മത-സാംസ്‌കാരിക രംഗത്തും മനുഷ്യസേവന-ജീവ കാരുണ്യ മേഖലകളിലും കുവൈത്തിന്റെ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയ ധന്യവത്സരങ്ങളുടേതാണ് എണ്‍പതുകളുടെ ആദ്യ പാദം. ബൈത്തുസകാത്തിന്റെയും ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്റെയും രൂപവല്‍ക്കരണമുണ്ടായ അതേ സന്ദര്‍ഭത്തില്‍ തന്നെയാണ് ബഹുമുഖ ലക്ഷ്യങ്ങളോടെ സര്‍ക്കാറേതര സംരംഭങ്ങളായ നിരവധി ചാരിറ്റി സൊസൈറ്റികളുടെയും പിറവി. വളര്‍ന്നു പന്തലിച്ച ദശക്കണക്കിന് സന്നദ്ധ സംഘടനകളുടെ മധ്യത്തില്‍ ദീപസ്തംഭമായി ഒരു മഹദ് സ്ഥാപനം പ്രഭ ചൊരിഞ്ഞു നിന്നു-ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക പ്രബോധനവും ജീവകാരുണ്യ പ്രവര്‍ത്തനവും മനുഷ്യസേവനവും ജീവിത ദൗത്യമായേറ്റെടുത്ത ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുമൈത്ത് ജന്മം നല്‍കിയ ആ സ്ഥാപനം വാനോളം വളര്‍ന്നു. കുവൈത്തിന്റെ മണ്ണില്‍ വേരാഴ്ത്തിയ ആ വന്‍വൃക്ഷത്തിന്റെ തണലും ഫലവും ഭൂഖണ്ഡാതിര്‍ത്തികളെ ഭേദിച്ച് ആഫ്രിക്കന്‍ വന്‍കരയിലെത്തി. ഇരുണ്ട ഭൂഖണ്ഡത്തെ നെഞ്ചിലേറ്റി അവിടുത്തെ കറുത്ത മക്കളെ സ്‌നേഹിച്ച ആ മഹാനുഭാവനില്‍ ‘കാപ്പിരികളുടെ നാട്’ തങ്ങളുടെ രക്ഷകനെ കണ്ടെത്തി. കര്‍മകാണ്ഡങ്ങളുടെ ആറ് പതിറ്റാണ്ട് നീണ്ട ആ മഹിത ജീവിതത്തിന് കഴിഞ്ഞ ആഗ്സ്റ്റ് 15-ന് തിശ്ശീല വീണപ്പോള്‍ ഇസ്‌ലാമിക ലോകം കണ്ണീരൊഴുക്കി. ആഫ്രിക്ക വിതുമ്പി.

1981 ലെ ഒരു പ്രഭാതം. കേരള ഇസ്‌ലാമിക് ഗ്രൂപ്പ് പ്രസിഡന്റായിരുന്ന കെ.എം അബ്ദുര്‍റഹീം സാഹിബിനോടൊപ്പം സബാഹ് ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ കയറിച്ചെന്നത് ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തിനെ കണ്ട് പരിപാടിക്ക് ക്ഷണിക്കാനാണ്. ആഫ്രിക്കന്‍ അനുഭവങ്ങള്‍ ഇന്ത്യന്‍ സമൂഹവുമായി പങ്കുവെച്ച് ഡോ. സുമൈത്ത് നിരവധി സായാഹ്‌നങ്ങളെ ധന്യമാക്കി. ഡോക്ടറായ അബ്ദുര്‍റഹ്മാന്‍ സുമൈത്തും അധ്യാപികയായ ഭാര്യയും ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കഴിച്ചുകൂട്ടിയ മാസങ്ങളില്‍ ഉണ്ടായ അനുഭവങ്ങള്‍ ഒരു ജനതയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ നേര്‍കാഴ്ചകളായിരുന്നു. പിന്നീടും ഡോ. സുമൈത്തുമൊത്ത് നിരവധി സംരംഭങ്ങളില്‍ ഒന്നുചേര്‍ന്നു. ഒടുവില്‍ ഓര്‍ക്കുന്നത് പ്രസിദ്ധ ബ്രിട്ടീഷ് പോപ് ഗായകന്‍ കാറ്റ്സ്റ്റീവന്‍സ് ഇസ്‌ലാം ആശ്ലേഷിച്ച് യൂസുഫ് ഇസ്‌ലാം ആയപ്പോള്‍ ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തിന്റെയും ഡോ. ആദില്‍ ഫലാഹിന്റെയും (ഇപ്പോഴത്തെ ഔഖാഫ് അണ്ടര്‍ സെക്രട്ടറി) നേതൃത്വത്തില്‍ ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റിയും കെ.ഐ.ജിയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനമാണ്. ‘ഹൃദയം നിറയെ ആഫ്രിക്ക’ എന്ന ശീര്‍ഷകത്തില്‍ ‘മാധ്യമ’ത്തില്‍ ഡോ. സുമൈത്തിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ഫീച്ചര്‍, പിന്നീട് ഡയരക്ട് എയ്ഡ് (അല്‍ ഔനുല്‍ മുബാശിര്‍) എന്ന് പേര് മാറിയ ആഫ്രിക്കന്‍ മുസ്‌ലിം കമ്മിറ്റിയുടെ ഫയലില്‍ സൂക്ഷിച്ചുവെച്ചത്, മൂന്ന് ദശകങ്ങള്‍ പിന്നിട്ടിട്ടുപോലും മറക്കാതെ, അദ്ദേഹം കാണിച്ചുതന്നത് നിറഞ്ഞ കണ്ണുകളോടെ ഞാനിന്ന് ഓര്‍ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡോ. സുമൈത്ത് നിരവധി രോഗങ്ങളുമായുള്ള പോരാട്ടത്തിലായിരുന്നു. കുവൈത്ത് അമീറിന്റെ നിര്‍ദേശപ്രകാരം പ്രത്യേക വിമാനത്തില്‍ ജര്‍മനിയില്‍ ചികിത്സക്ക് കൊണ്ടുപോയ ഘട്ടത്തില്‍ ബോധം വീണ്ടുകിട്ടിയ തിരിച്ചറിവിന്റെ അപൂര്‍വ നിമിഷങ്ങളിലൊന്നില്‍ ആ കാഴ്ചവെട്ടത്തില്‍ ഞാനുണ്ടായിരുന്നു. നിറകണ്‍ ചിരിയില്‍ പൊതിഞ്ഞ അഗാധമായ ആ സ്‌നേഹവായ്പിന്റെ കാന്തിവലയത്തില്‍ വിലയം പ്രാപിച്ച ഞാന്‍ എന്നെ മറന്ന അപൂര്‍വ നിമിഷം. ആ മുഖം പലതും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നപോലെ. ആ കണ്ണുകള്‍ പലരെയും പരതുന്നപോല. ഞാന്‍ സുമൈത്തിന്റെ മുഖത്ത് മുത്തമിട്ടു. അവസാനത്തെ മുത്തം. കുടുംബവും ഗവണ്‍മെന്റും ഡോക്ടര്‍മാര്‍ ഇറക്കുന്ന മെഡിസിന്‍ ബുള്ളറ്റിനുകളിലൂടെ ആരോഗ്യ വിവരങ്ങള്‍ അറിഞ്ഞ് കൊണ്ടിരുന്നു. ഒടുവില്‍ ഇതാ അബൂസുഹൈബ് യാത്രതിരിച്ചിരിക്കുന്നു, മടങ്ങിവരാത്ത യാത്ര.
2006 സെപ്തംബര്‍ 3 ന് അന്തരിച്ച അബ്ദുല്ലാ അലി അല്‍ മുത്വവ്വ (ശൈഖ് അബൂബദ്ര്‍) യുടെ ജനാസ നമസ്‌കാരത്തിനുശേഷം കുവൈത്ത് ഓര്‍മയില്‍ സൂക്ഷിക്കുന്ന ജനാസ നമസ്‌കാരമാണ് ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തിന്റേത്. ഭരണാധികാരികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒഴുകിയെത്തിയ ജനക്കൂട്ടം ആ യുഗപുരുഷനുള്ള അംഗീകാരം വിളിച്ചോതി. നിശബ്ദ സേവനത്തിലൂടെ ഒരു പുരുഷായുസിന് ആര്‍ജിക്കാവുന്ന നേട്ടങ്ങളത്രയും ലോകത്തിനും സമൂഹത്തിനും സംഭാവനയായി നല്‍കിയ ഡോ. സുമൈത്ത് കുവൈത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായിരുന്നു.
ആഫ്രിക്കയില്‍ ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്ത് കാല്‍നൂറ്റാണ്ടുകാലം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചരിത്രത്തില്‍ തുല്യതയുണ്ടാവില്ല. ലക്ഷക്കണക്കിന് ആളുകളാണ് ഡോ. സുമൈത്ത് മുഖേന ഇസ്‌ലാം സ്വീകരിച്ചത്. 5700 പള്ളികള്‍ നിര്‍മിച്ച അതേ കൈകള്‍ തന്നെ 9800 കിണറുകള്‍ കുഴിച്ചു ആഫ്രിക്കന്‍ ജനതക്ക് നല്‍കി. 860 സ്‌കൂളുകള്‍, 4 യൂനിവേഴ്‌സിറ്റികള്‍, 204 ഇസ്‌ലാമിക് സെന്ററുകള്‍, നൂറുകണക്കില്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍-ഇവയെല്ലാമാണ് ഡോ. സുമൈത്തിന്റെ വിശ്രമമില്ലാത്ത ജീവിതത്തിന്റെ ബാക്കിപത്രം.
വീഴ്ചയില്‍ നട്ടെല്ലൊടിഞ്ഞ് വീട്ടില്‍ അവശനായി കിടന്ന ഡോ. സുമൈത്തിനെ സന്ദര്‍ശിച്ച സന്ദര്‍ഭം ഓര്‍ക്കുന്നു. എസ്.എ.പി അബ്ദുസ്സലാമും പി.പി അബ്ദുര്‍റഹ്മാനുമുണ്ട് കൂടെ. ”അബൂസുഹൈബ്! അവശനായി ഇങ്ങനെ വിശ്രമമില്ലാതെ എത്രകാലമായി ഓടി നടക്കുന്നു?”
”സ്വര്‍ഗം കിട്ടുമെന്ന് ഉറപ്പു ലഭിക്കുന്നത്‌വരെ ഈ യാത്ര തുടരും. മരണം വരെ പ്രവര്‍ത്തിച്ചേ തീരൂ. നാളത്തെ വിചാരണ പ്രയാസകരമാണ് മക്കളേ!”
നാനാതരം പീഡനങ്ങളും ഭേദ്യങ്ങളുമേറ്റ് പരിക്ഷീണനായ ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ) നല്‍കിയ മറുപടിയാണ് അന്നേരമോര്‍ത്തത്.
”ഇമാം! എപ്പോഴാണ് ഒരു വിശ്രമം?”
”വിശ്രമമോ? സ്വര്‍ഗത്തിന്റെ പടിവാതിലില്‍ പാദമൂന്നുമ്പോള്‍”
ഡോ. സുമൈത്തും അങ്ങനെയായിരുന്നു. ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട ആയിരക്കണക്കായ ഗ്രാമങ്ങളെ അദ്ദേഹം ഇസ്‌ലാമിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിയും ദാരിദ്ര്യവും രോഗവും നിരക്ഷരതയും മുതലെടുത്ത് ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ മതപരിവര്‍ത്തനത്തെ നേരിടാന്‍ ഫലപ്രദമായ വഴികളാണ് ഡോ. സുമൈത്ത് തേടിയത്. കാട്ടുഫലങ്ങളും പഴങ്ങളും മാത്രം ഭക്ഷിച്ച് താനും കുടുംബവും വനാന്തരങ്ങളില്‍ ചെലവിട്ട നാളുകള്‍ അദ്ദേഹം ചില സ്വകാര്യ നിമിഷങ്ങളില്‍ ഓര്‍ത്ത് പറഞ്ഞു.
അത്യന്തം ലളിതമായിരുന്നു ആ ജീവിതം. രണ്ടോ മൂന്നോ ജോഡി വസ്ത്രങ്ങള്‍ മാത്രം ഉടുത്തുമാറാന്‍. അനാര്‍ഭാടമായ ഭക്ഷണം. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണമേ കഴിക്കൂ. സബാഹ് ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോള്‍ കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ആഫ്രിക്കയിലെ ദരിദ്ര ബാലന്മാര്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ അയച്ചുകൊടുക്കുമായിരുന്നു. കെ.ഐ.ജിയുടെ പരിപാടികളിലൊന്നില്‍ ഇംഗ്ലീഷില്‍ തുടര്‍ന്ന പ്രസംഗം അറബിയിലേക്ക് വഴിമാറി ഗദ്ഗദ കണ്ഠനായി ഡോ. സുമൈത്ത് പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ഓര്‍മയിലുണ്ട്. പ്രഭാഷണങ്ങളില്‍ അവ ഉദ്ധരിക്കാറുമുണ്ട്. ”യൗമന്‍മാ സനമൂത്തു, യൗമന്‍ മിനല്‍ അയ്യാമി സനദ്ഖുലുല്‍ ഖബ്ര്‍, മാദാ അഅ്ദദ്‌നാ ലി മിസ്‌ലി ഹാദല്‍ യൗം? ഇന്നല്‍ കഫന ലയ്‌സ ലഹാ ജുയൂബ്….(ഒരു നാള്‍ നാം മരിക്കും, ഒരു ദിനം നാം ഖബ്‌റില്‍ പ്രവേശിക്കും. ഈ നാളിന്ന് വേണ്ടി നാം എന്താണ് ഒരുക്കിവെച്ചിട്ടുള്ളത്? കഫന്‍ പുടവക്ക് കീശകളില്ലെന്നോര്‍ക്കണം. ഖബര്‍ കരാളമാണ്. ഇരുള്‍മുറ്റിയ ഖബറിലെ നിമിഷങ്ങള്‍ ഏകാന്തതയുടേതാണ്. ഓരോ വ്യക്തിക്കും ഒരു ജീവിത ദൗത്യം വേണം. സര്‍വ മനുഷ്യര്‍ക്കും സന്തോഷപൂര്‍വം ജീവിതം സാധിതമാക്കുന്ന നവലോകം നിര്‍മിക്കുകയാവണം നമ്മുടെ ദൗത്യം.”
ഈ ദൗത്യത്തിന്റെ ജീവിതാവിഷ്‌കാരമായിരുന്നു ഡോ. സുമൈത്ത്. കുവൈത്ത് അമീറും മന്ത്രിസഭയും പാര്‍ലമെന്റും ഡോ. സുമൈത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ഇറക്കിയ പത്രക്കുറിപ്പില്‍ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചു. മരണക്കിടക്കയിലും ഗസ്സയെക്കുറിച്ചും സിറിയയെക്കുറിച്ചും അന്വേഷിച്ചു വേപഥു പൂണ്ട മനസ്സായിരുന്നു അതെന്ന് ഇന്റര്‍നാഷ്ണല്‍ ഇസ്‌ലാമിക് ചിരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്ലാ മഅ്തൂഖും മുന്‍ചെയര്‍മാന്‍ യൂസുഫ് ജാസിമുല്‍ ഹിജ്ജിയും അനുസ്മരിച്ചു. കുവൈത്തിലെ മുഖ്യപാതകളില്‍ ഒന്നിന് ഡോ. അബ്ദുര്‍റഹ്മാന്‍ സുമൈത്തിന്റെ പേര് നല്‍കാന്‍ കുവൈത്ത് അമീര്‍ മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുമൈത്ത് ആഫ്രിക്കയില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിത്യസ്മാരകമായി ബൃഹത്തായ ‘കുവൈത്ത് എയ്ഡ് സെന്റര്‍’ സ്ഥാപിക്കാന്‍ എം.പിമാര്‍ നിര്‍ദേശം സമര്‍പ്പിച്ചു. മന്ത്രിസഭ അതംഗീകരിച്ചു.
ഇസ്‌ലാമിക ലോകത്തിനും മുസ്‌ലിം സമൂഹത്തിനും മാനവതക്കും ഡോ. സുമൈത്ത് നല്‍കിയ മഹത്തായ സംഭാവനകള്‍ വിലയിരുത്തി 1996 ലെ കിംഗ്‌ഫൈസല്‍ അവാര്‍ഡ് അദ്ദേഹത്തിനാണ് ലഭിച്ചത്. അവാര്‍ഡ് തുക ആഫ്രിക്കയിലെ ദരിദ്ര വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി അദ്ദേഹം വഖ്ഫായി പ്രഖ്യാപിച്ചു. ഇന്ന് ലോകത്തെങ്ങും ജോലി തേടിയെത്തുന്ന അഭ്യസ്ത വിദ്യരായ ആഫ്രിക്കന്‍ പുതുതലമുറ ഡോ. സുമൈത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സംഭാവനകളുടെ ജീവിക്കുന്ന ഉദാഹരണമാണ്. 1986-ല്‍ ജി.സി.സി രാജ്യങ്ങളുടെ തലവന്മാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക പുരസ്‌കാരത്തിനര്‍ഹനായ ഡോ. സുമൈത്തിനെ തുടര്‍ന്ന് തേടിയെത്തിയത് വിവിധ രാഷ്ട്രങ്ങള്‍ ഔദ്യോഗിക തലത്തില്‍ ഏര്‍പ്പെടുത്തിയ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമാണ്.
വിനയവും പുഞ്ചിരിയുമായിരുന്നു ഡോ. സുമൈത്തിന്റെ മുഖമുദ്ര. തനിക്ക് ശേഷം ആഫ്രിക്കയില്‍ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിക്കൊണ്ടുപോവാന്‍ പ്രാപ്തരായ പിന്മുറക്കാരെ വിട്ടേച്ചാണ് അദ്ദേഹം യാത്രയായത്. പത്‌നി നൂരിയ്യ ആഫ്രിക്കയിലെ ജീവിത യാത്രയില്‍ ഉടനീളം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മക്കള്‍: അസ്മാഅ്, നുസൈബ്, സുഹൈബ്, സുമയ്യ, അബ്ദുല്ല. ബഗ്ദാദ് യൂനിവേഴ്‌സിറ്റി, ലിവര്‍പൂള്‍ യൂനിവേഴ്‌സിറ്റി, മാക്ഗില്‍ യൂനിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളില്‍നിന്ന് ബിരുദമെടുത്ത ഡോ. സുമൈത്ത് ഇന്റേണല്‍ മെഡിസിനിലും ഡൈജസ്റ്റീവ് ഡിസീസിലുമാണ് സ്‌പെഷ്യലൈസ് ചെയ്തത്. ഡോ. സുമൈത്തിന്റേതായി നിരവധി ഗവേഷണ പ്രബന്ധങ്ങളുമുണ്ട്. പിത്ത സഞ്ചിക്കും കുടലിന്നുമിടയിലെ തുറസ്സ്, അള്‍സര്‍ ശസ്ത്രക്രിയക്ക് ശേഷം കുടലിനെ ബാധിച്ചേക്കാവുന്ന കാന്‍സര്‍, ലിവര്‍ കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ വിറ്റാമിന്‍ ബി 12 ന്റെ ഉപയോഗം തുടങ്ങിയ ഗവേഷണ പ്രബന്ധങ്ങള്‍ ഡോ. സുമൈത്തിന്റേതായുണ്ട്.

സയ്യിദ് അബുല്‍ അഅ`ലാ മൌദൂദി

ഹിജ്റ വര്ഷം 1321 റജബ് 3-ന് (1903 സെപ്റ്റംബര്‍ 25) പഴയ ഹൈദറാബാദ് സംസ്ഥാനത്തെ ഔറംഗാബാദില്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ജനിച്ചു. സ്വൂഫി
പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍ മതഭക്തനായ വക്കീല്‍ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആണ്മതക്കളില്‍ ഇളയവനായിരുന്നു അബുല്അനഅ്ലാ. മാതാവ് റുഖിയ്യാ ബീഗം.

വിദ്യാഭ്യാസം
വീട്ടില്നിസന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയശേഷം അദ്ദേഹത്തെ ആധുനിക പാശ്ചാത്യവിദ്യാഭ്യാസവും പരമ്പരാഗത ഇസ്ലാമികവിദ്യാഭ്യാസവും ഒരുമിച്ച് നല്കി്യിരുന്ന മദ്റസ ഫുര്ഖാതനിയ്യയില്‍ ചേര്ത്തു . സെക്കന്ററി വിദ്യാഭ്യാസം വിജയകരമായി പൂര്ത്തിിയാക്കിയശേഷം ഹൈദറാബാദിലെ ദാറുല്‍ ഉലൂമില്‍ ഉപരിപഠനത്തിന് ചേര്ന്നു . പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാല്‍, സ്വന്തം നിലക്ക് അത്യധ്വാനം ചെയ്ത് അദ്ദേഹം പഠിച്ചുമുന്നേറി. 20 വയസ്സ് തികയും മുമ്പ് തന്നെ മാതൃഭാഷയായ ഉര്ദുയവിനു പുറമെ അറബി, പേര്ഷ്യമന്‍, ഇംഗ്ളീഷ് ഭാഷകള്‍ അദ്ദേഹം വശമാക്കി. വിവിധ വിഷയങ്ങള്‍ വിശദമായി പഠിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു.

പത്രപ്രവര്ത്തെനത്തില്‍
ഔപചാരികപഠനം മുടങ്ങിയ ശേഷം മൌദൂദി സാഹിബ് പത്രപ്രവര്ത്ത നത്തിലേക്ക് തിരിഞ്ഞു. 1918-ല്‍ ബീജ്നൂരിലെ ‘അല്മതദീന’ പത്രാധിപസമിതിയില്‍ അംഗമായി. 1920-ല്‍ 17-ാം വയസ്സില്‍ ജബല്പൂകരില്നി‍ന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘താജി’ ന്റെ പത്രാധിപരായി. 1920-ല്‍ ദല്ഹിേയിലെത്തി ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ ‘മുസ്ലിം’ പത്രത്തിന്റെയും (1921 മുതല്‍ 1923 വരെ) ‘അല്‍ ജംഇയ്യത്തി’ന്റെയും (1925-28) പത്രാധിപരായി ജോലിചെയ്തു. മൌദൂദിയുടെ പത്രാധിപത്യത്തില്‍ ‘അല്‍ ജംഇയ്യത്ത്’ ഒന്നാംകിട പത്രമായി മാറി.

രാഷ്ട്രീയത്തില്‍ താല്പ്ര്യം
1920-കളോടെ രാഷ്ട്രീയത്തിലും മൌദൂദി സാഹിബ് ചെറിയ തോതില്‍ താല്പ ര്യം കാണിച്ചുതുടങ്ങി. ബ്രിട്ടീഷ് ഭരണത്തെ എതിര്ക്കു കയും മുസ്ലിംകളെ അഫ്ഗാനിസ്താനിലേക്ക് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്ന ‘തഹ്രീകെ ഹിജ്റ’ത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ചേര്ന്നു പ്രവര്ത്തിയച്ചു. പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പരിപാടിയും യാഥാര്ഥ്യാതധിഷ്ഠിതവും ആസൂത്രിതവുമായിരിക്കണമെന്ന് നിര്ബുന്ധമുണ്ടായിരുന്ന മൌദൂദി സാഹിബിന് പക്ഷേ, അധികകാലം അവയോടൊത്തുപോകാന്‍ കഴിഞ്ഞില്ല. അദ്ദേഹം പഠനത്തിലും പത്രപ്രവര്ത്തേനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആദ്യപുസ്തകം
1920 മുതല്‍ 1928 വരെ 4 വ്യത്യസ്ത പുസ്തകങ്ങള്‍ മൌദൂദി സാഹിബ് വിവര്ത്തരനം ചെയ്തു. ഒന്ന് അറബിയില്നി്ന്നും ബാക്കിയുള്ളവ ഇംഗ്ളീഷില്നി്ന്നും. ആദ്യത്തെ ഗ്രന്ഥമായ ‘അല്‍ ജിഹാദു ഫില്‍’ ഇസ്ലാം 1927-ല്‍ ‘അല്ജംുഇയ്യത്തി’ല്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു. 1930-ല്‍ അത് പുസ്തകരൂപത്തില്‍ പുറത്തു വന്നു. അല്ലാമാ മുഹമ്മദ് ഇഖ്ബാലും മൌലാനാ മുഹമ്മദലി ജൌഹറും പ്രസ്തുത കൃതിയെ ഏറെ പ്രശംസിക്കുകയുണ്ടായി. മൌദൂദി സാഹിബ് തന്റെ ഇരുപതുകളില്‍ എഴുതിയതാണെങ്കിലും ഇന്നും ഏറെ വിലമതിക്കപ്പെടുന്ന ഈ കൃതി അദ്ദേഹത്തിന്റെ പ്രമുഖ ഗ്രന്ഥങ്ങളിലൊന്നാണ്.

ഗവേഷണവും രചനയും
1928-ല്‍ ‘അല്‍ ജംഇയ്യത്തി’ല്നിഈന്ന് വിരമിച്ച ശേഷം മൌദൂദി സാഹിബ് ഹൈദറാബാദിലേക്കു തിരിച്ചുപോയി ഗവേഷണത്തിലും എഴുത്തിലും മുഴുകി. 1933-ല്‍ സ്വന്തം പത്രാധിപത്യത്തില്‍ ‘തര്ജുോമാനുല്‍ ഖുര്ആകന്‍’മാസിക ആരംഭിച്ചു. അന്നുമുതല്‍ തന്റെ ആശയങ്ങളും ചിന്തകളും വീക്ഷണങ്ങളും പ്രകാശിപ്പിക്കാനുള്ള മുഖ്യമാധ്യമമായി അത് മാറി.
മുപ്പതുകളുടെ മധ്യത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ നേരിട്ടുകൊണ്ടിരുന്ന മുഖ്യ രാഷ്ട്രീയ-സാംസ്കാരിക പ്രശ്നങ്ങളെ കുറിച്ച് ഇസ്ലാമികകാഴ്ചപ്പാടിലൂടെ അദ്ദേഹം എഴുതാന്‍ തുടങ്ങി. മുസ്ലിംകളില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്ന അനിസ്ലാമിക ആശയാദര്ശഴങ്ങളെയും ചിന്താഗതികളെയും രൂക്ഷമായി വിമര്ശിതക്കുകയും അവയുടെ പൊള്ളത്തരം സമര്ഥനമായി തുറന്നുകാട്ടുകയും ചെയ്തു.
പിന്നീട് അല്ലാമാ ഇഖ്ബാലിന്റെ ക്ഷണപ്രകാരം ഹൈദറാബാദ് വിട്ട് പഞ്ചാബിലെ പഠാന്കോനട്ട് ജില്ലയില്‍ താമസമാക്കിയ മൌദൂദി അവിടെ ദാറുല്‍ ഇസ്ലാം എന്ന പേരില്‍ ഒരു അക്കാദമിക, ഗവേഷണസ്ഥാപനം ആരംഭിച്ചു. അല്ലാമാ ഇഖ്ബാലിനോടൊപ്പം ചേര്ന്ന് ഇസ്ലാമികചിന്തയുടെ പുനര്നിഥര്മാചണം യാഥാര്ഥ്യ്മാക്കുകയും ഇസ്ലാമികവിഷയങ്ങളില്‍ കഴിവുറ്റ പണ്ഡിതന്മാരെ വാര്ത്തെ ടുക്കുകയും ഇസ്ലാമിന്റെ മേന്മ വെളിപ്പെടുത്തുന്ന രചനകള്‍ നടത്തുകയുമായിരുന്നു ലക്ഷ്യം.

ജമാഅത്തെ ഇസ്ലാമി
1940-കളോടെ സമഗ്രമായ ഒരു ഇസ്ലാമികപ്രസ്ഥാനത്തിന് രൂപം നല്കുനന്നതിനെ കുറിച്ച് മൌദൂദി സാഹിബ് ഗൌരവപൂര്വം ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം 1941 ആഗസ്ത് 26 ന് ലാഹോറില്‍ വിളിച്ചുചേര്ത്തക നാട്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള 72 പേര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് ജമാഅത്തെ ഇസ്ലാമി രൂപം കൊണ്ടു. ആദ്യത്തെ അമീറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1972-ല്‍ ആരോഗ്യകാരണങ്ങളാല്‍ ഉത്തരവാദിത്വം ഒഴിയുന്നതുവരെ ആ ചുമതല നിര്വഹഹിച്ചു.

പോരാട്ടവും പീഡനങ്ങളും
ഇന്ത്യാവിഭജനത്തെത്തുടര്ന്ന് 1947 ആഗസ്റില്‍ പാകിസ്താനില്‍ താമസമാക്കിയ മൌദൂദി അവിടെ ഒരു യഥാര്ഥയ ഇസ്ലാമികസമൂഹവും രാഷ്ട്രവും സ്ഥാപിക്കാന്‍ പരിശ്രമിച്ചു. ഭരണാധികാരികള്‍ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പലതവണ അദ്ദേഹത്തെ അറസ്റുചെയ്ത് ജയിലിലടച്ചു. 1953-ല്‍ ഖാദിയാനീപ്രശ്നത്തെക്കുറിച്ച് ഒരു ലഘുലേഖ എഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൌദൂദിസാഹിബിന് വധശിക്ഷ വിധിച്ചു. മാപ്പപേക്ഷ നല്കിദ കുറ്റവിമുക്തനാകാന്‍ അവസരം ലഭിച്ചെങ്കിലും സത്യത്തിനുവേണ്ടി വധശിക്ഷ സ്വീകരിക്കാന്‍ തയാറാവുകയാണ് അദ്ദേഹം ചെയ്തത്. ഒടുവില്‍ പാകിസ്ഥാനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ ശക്തമായ എതിര്പ്പി നെ തുടര്ന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട് അതുതന്നെ റദ്ദാക്കാനും ഭരണകൂടം നിര്ബ‍ന്ധിതമായി.

സംഭാവനകള്‍
മൌദൂദി സാഹിബ് 120-ലേറെ പുസ്തകങ്ങളും ലഘുലേഖകളും എഴുതി. ആയിരത്തിലേറെ പ്രസംഗങ്ങളും പത്രപ്രസ്താവനകളും നടത്തി. ലളിതവും ചടുലവും കരുത്തുറ്റതുമാണ് അദ്ദേഹത്തിന്റെ രചനാരീതി. വിവിധ വിഷയങ്ങളെ കുറിച്ച് പണ്ഡിതോചിതമായും യുക്തിഭദ്രതയോടെയും അതോടൊപ്പം സരളമായും അദ്ദേഹം എഴുതി. തഫ്സീര്‍, ഹദീസ്, നിയമം, തത്ത്വചിന്ത, ചരിത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ വിഷയങ്ങളായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവും സാമൂഹികവും ദൈവശാസ്ത്രപരവുമായ വിവിധ പ്രശ്നങ്ങള്‍ അദ്ദേഹം ചര്ച്ചസചെയ്യുകയും ഇസ്ലാമികാധ്യാപനങ്ങളുമായി അവയെ ബന്ധിപ്പിക്കുകയും ചെയ്തു. തഫ്ഹീമുല്‍ ഖുര്ആയന്‍ ആണ് മൌദൂദി സാഹിബിന്റെ ഏറ്റവും മഹത്തായ രചന. ഖുര്ആിന്റെ മൊത്തം ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഖുര്ആണന്‍ ആയത്തുകളെ വിശദീകരിക്കുന്ന രീതിയാണ് അതില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. 1943-ല്‍ ആരംഭിച്ച തഫ്ഹീമുല്‍ ഖുര്ആദന്റെ രചന 1972-ലാണ് പൂര്ത്തി യാക്കിയത്. സംഘടനകള്ക്കും രാജ്യാതിര്ത്തി കള്ക്കുഅമപ്പുറം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ കൃതികള്‍ ഇംഗ്ളീഷ്, അറബി, പേര്ഷ്യഅന്‍, ഹിന്ദി, ഫ്രഞ്ച്, ജര്മതന്‍, സ്വാഹിലി, തമിഴ്, ബംഗാളി, മലയാളം തുടങ്ങി എഴുപതിലേറെ ഭാഷകളിലേക്ക് വിവര്ത്ത നം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുമത് തുടരുന്നു

മൌദൂദിയെക്കുറിച്ച കൃതികള്‍
അബുല്അയഅ്ലാ- ടി മുഹമ്മദ്.
മൂന്ന് മുസ്ലിം പരിഷ്കര്ത്താളക്കള്‍ – കെ.കെ. അലി.
വിമര്ശിമക്കപ്പെടുന്ന മൌദൂദി – ഒരു സംഘം ലേഖകര്‍.
മൌദൂദി സ്മൃതിരേഖകള്‍ – എഡിറ്റര്‍ വി.എ. കബീര്‍

അവാര്ഡ്സ
1962-ല്‍ ‘റാബിത്വതുല്‍ ആലമില്‍ ഇസ്ലാമി’യുടെ സ്ഥാപകസമിതിയില്‍ അംഗമായ മൌദൂദിക്കാണ് 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്ലാമികസേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്ഡ്് ലഭിച്ചത്. കൂടാതെ ശ്രദ്ധേയങ്ങളായ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

അന്ത്യം
നേരത്തേയുണ്ടായിരുന്ന വൃക്കരോഗം 1979 ഏപ്രിലില്‍ വര്ധി്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങള്ക്കടടിപ്പെടുകയും ചെയ്തു. ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രന്‍ ന്യൂയോര്ക്കി ലെ ബഫലോയില്‍ ഡോക്ടറായിരുന്നു. ശസ്ത്രക്രിയയെത്തുടര്ന്ന് 1979 സെപ്റ്റംബര്‍ 22-ന് അദ്ദേഹം നിര്യാതനായി. 76 വയസ്സായിരുന്നു. ജനാസ
പിന്നീട് പാകിസ്താനിലേക്ക് കൊണ്ടുവന്ന് ലാഹോറിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇസ്ലാമിനും ഇസ്ലാമികസമൂഹത്തിനും ചെയ്ത മഹത്തായ സേവനങ്ങള്ക്ക്വ അല്ലാഹു മൌദൂദി സാഹിബിന് ഉദാരമായി പ്രതിഫലം നല്കു്മാറാകട്ടെ -ആമീന്‍.