Category Archives: മുഹമ്മദ്‌ നബി

വിശുദ്ധ റമദാന്‍ യാത്രയാവുന്നു.

എം ഐ അബ്ദുല്‍ അസീസ്‌

വിശുദ്ധ റമദാന്‍ യാത്രയാവുന്നു. വിടപറയാനാവാത്ത വിധം പുണ്യങ്ങളുടെ വസന്തത്തോട് നാം താദാത്മ്യപ്പെട്ട മാസമായിരുന്നു ഇത്. തഖ്‌വയാര്‍ജിക്കുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിച്ചുകൊണ്ടാണ് നാം പുതിയ കര്‍മ ഭൂമിയിലേക്ക് പ്രവേശിക്കുന്നത്. ദേഹേഛകളെ അകറ്റി നിര്‍ത്തി ദൈവേഛക്കു വിധേയമാവുകയാണല്ലോ തഖ്‌വ. ആര്‍ജിച്ച തഖ്‌വയുടെ ആഴവും പരപ്പും നമുക്ക് തന്നെ ബോധ്യപ്പെടേണ്ടത് കാത്തിരിക്കുന്ന കാലത്താണ്.

പ്രലോഭനങ്ങളും പ്രകോപനങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ടാവും. നന്മ ചെയ്യുന്നതില്‍ നിന്ന് നമ്മെ തടയാന്‍ വളഞ്ഞ് വട്ടമിട്ട പിശാചുക്കളുടെ വലയം ഭേദിച്ചാണ് റമദാന്‍ പൂര്‍ത്തിയാക്കിയത്. ആ പോരാട്ടമൂല്യം കൈമോശം വരരുത്. ‘കൂനൂ റബ്ബാനിയ്യീന്‍, വലാ തകൂനൂ റമദാനിയ്യീന്‍’ എന്നാണല്ലോ.

വിശുദ്ധ ഖുര്‍ആന്റെ മാസമാണല്ലോ റമദാന്‍. അല്ലാഹു അത് നമുക്ക് വേണ്ടി അവതരിപ്പിച്ചതിന്റെ നന്ദി പ്രകടനമായിരുന്നു നോമ്പും നീണ്ടുനീണ്ട് പോയ രാത്രി നമസ്‌കാരങ്ങളും. ഖുര്‍ആനിന്റെ വചനങ്ങളിലൂടെ കടന്നു പോയപ്പോള്‍ അവനെന്തുമാത്രം നമ്മെ സ്‌നേഹിക്കുന്നുവെന്ന് നാം അറിഞ്ഞു. നമ്മുടെ ഇഹലോക വിജയവും പരലോക മോക്ഷവുമാണല്ലോ ഖുര്‍ആന്‍ ലക്ഷ്യമിടുന്നത്. റമദാനാനന്തര കാലത്ത് നമ്മുടെ വഴികാട്ടിയായി ആ ദിവ്യവചസ്സുകളെ നാം സ്വീകരിക്കണം. അതിലൊരു മറുചോദ്യം പാടില്ല. ഖുര്‍ആന്‍ പഠിപ്പിക്കുന്ന, ദൈവത്തോടും സൃഷ്ടികളിലോരോന്നിനോടുമുള്ള കടപ്പാടുകള്‍ നാം നിര്‍വഹിച്ചേ പറ്റൂ,ശങ്കിച്ചു നില്‍ക്കരുത്.

വേദഗ്രന്ഥത്തിന്റെ പ്രസക്തി ഏറെ വര്‍ധിച്ചിട്ടുണ്ട് ഇന്ന്. ദൈവത്തിന്റെ ഏകത്വവും പ്രപഞ്ചത്തിന്റെ ഏകതയും ഏക മാനവികതയുമാണത് ഉദ്‌ഘോഷിക്കുന്നത്. മത, ജാതി, ലിംഗ, ദേശ, ഭാഷാ സ്വത്വങ്ങള്‍ പോരടിക്കലിന്റെയും രക്തം ചിന്തലിന്റെയും വേര്‍ത്തിരിവുകളാവണമെന്ന് നിര്‍ബന്ധമുള്ളവര്‍ വിഹരിക്കുന്ന കാലമാണിത്; മാനവികതയുടെ ഐക്യത്തെ പ്രഘോഷിക്കാന്‍ നമുക്കുള്ള ബാധ്യത ഇരട്ടിക്കുന്ന കാലവും. വിശാല കൂട്ടായ്മകളും സദസ്സുകളും സംവാദങ്ങളും രൂപപ്പെടുത്തി ഭിന്നതകളുടെ മതില്‍കെട്ടുകളെ നാം ഭേദിക്കണം.

നീതിക്കു വേണ്ടിയുള്ള നില്‍പും ദൈവത്തിനു വേണ്ടിയുള്ള നില്‍പും സമീകരിച്ചിട്ടുണ്ടല്ലോ ഖുര്‍ആന്‍. ആയിരക്കണക്കിന് സഹോദരങ്ങള്‍ അന്യായമായി തടവറയില്‍ കഴിയുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. അവകാശങ്ങളും ജീവിത വിഭവങ്ങളും നിഷേധിക്കപ്പെട്ട പതിത കോടികള്‍ നമുക്ക് ചുറ്റുമുണ്ട്. സമൂഹത്തിന്റെ അര്‍ധപാതി വിമോചനം കാത്തു കഴിയുന്നുണ്ട്. വേട്ടക്കാര്‍ സംഘടിതരാണ്. ചെറുത്തു നില്‍പുകളെ അവര്‍ തൂക്കിലേറ്റും. സ്വപ്നങ്ങളെ അവര്‍ അട്ടിമറിക്കും. പോരാട്ടത്തിന്റെ വരും ദിനങ്ങള്‍ക്ക് പാകമാവാന്‍ തന്നെയാണ് റമദാന്‍ ആഹ്വാനം ചെയ്യുന്നത്. അത്തരം സമരോല്‍സുകതയെ മരവിപ്പിച്ച് നിര്‍ത്താന്‍ റമദാനില്‍ ആര്‍ജിച്ച തഖ്‌വയെ സംബന്ധിച്ച തെറ്റിദ്ധാരണ കാരണമായിക്കൂടാ.

സമൂഹത്തിന്റെ ഓരത്ത് ഒഴിഞ്ഞ വയറുമായി കഴിയുന്നവരെ പരിഗണിക്കാതെയുള്ള ദീന്‍ അല്ലാഹു നിരാകരിച്ചിട്ടുണ്ട്. നമ്മുടെ വിഭവങ്ങളില്‍ അവര്‍ക്ക് അവകാശവും നല്‍കിയിട്ടുണ്ട്. ദാനധര്‍മങ്ങളുടെ കൂടി വസന്തമായിരുന്നല്ലോ റമദാന്‍. പട്ടിണിക്കാരോടുള്ള വികാരവായ്പിനാല്‍ കൈകള്‍ മലര്‍ക്കെ തുറന്നപ്പോള്‍ അനേകായിരങ്ങളാണ് പുഞ്ചിരി തൂകിയത്. എത്രയായിരം സാമൂഹിക സ്ഥാപനങ്ങളാണ് അതിജീവനം സാധ്യമാക്കിയത്. മതജാതി പരിഗണനകള്‍ക്കതീതമായി ജനസേവനത്തിന്റെ കൈകള്‍ ആവശ്യക്കാരെ പുണരാന്‍ നീണ്ടു പോകട്ടെ എന്ന് റമദാന്‍ നമ്മില്‍ നിന്ന് പ്രത്യാശിക്കുന്നു. പെരുന്നാള്‍ ആഘോഷങ്ങളിലേക്കുള്ള പ്രവേശം പോലും നിര്‍ബന്ധിത ദാനത്തിനു ശേഷമേ ആകാവൂ. വിശക്കാത്ത ലോകത്തെ കുറിച്ച പ്രതീക്ഷ തന്നെയാണ് ഇസ്‌ലാം.

ആഘോഷങ്ങള്‍ക്ക് പശിമ നഷ്ടപ്പെട്ട കാലമാണിത്. വ്യക്തികള്‍ സ്വന്തത്തിലേക്ക് ചുരുങ്ങിയപ്പോള്‍ ആഘോഷങ്ങളുടെ സാമൂഹികത അന്യം നിന്നു. സാമൂഹികമായ ആഘോഷങ്ങള്‍ അതിരുവിടുകയും ചെയ്തു. സന്തോഷാവസരങ്ങളെ ആഘോഷിക്കാന്‍ പഠിക്കണം. ഈദിനെ പാട്ടുപാടി വരവേറ്റ പെണ്‍കുട്ടികളെ വിലക്കിയ അനുചരന്‍മാരോട് അരുതെന്ന് പ്രവാചകന്‍ പറഞ്ഞു. ആഘോഷങ്ങളുടെ അതിരടയാളങ്ങളാണത്. അറ്റുപോയ ബന്ധങ്ങള്‍ കൂട്ടിയിണക്കാനും ദൃഢീകരിക്കാനും അയല്‍പക്കങ്ങളിലെ പുതിയ ബന്ധങ്ങളിലേക്ക് വ്യാപിക്കാനും ഈദ് സഹായകമാവണം. പ്രായം ചെന്നവരെയും അവശരെയും പ്രത്യേകം പരിഗണിക്കുക. കുടുംബത്തിനകവും പുറവും ആഹ്ലാദത്തിന്റെ പുതിയ സ്വരമാധുരികളാല്‍ സാന്ദ്രമാവട്ടെ.

പ്രാര്‍ഥനയുടെ സന്ദര്‍ഭം കൂടിയാവണം ആഘോഷവേളകള്‍. മാതാപിതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മുഴുവന്‍ വിശ്വാസികള്‍, ലോകത്തെല്ലായിടത്തുമുള്ള ആദര്‍ശ സഹോദരങ്ങളും പോരാളികളും, ദൈവമാര്‍ഗത്തില്‍ ജീവന്‍ നല്‍കിയ ത്യാഗിവര്യന്‍മാര്‍, സല്‍കര്‍മികളായ മുന്‍ഗാമികള്‍, മര്‍ദിതര്‍- എല്ലാവര്‍ക്കും വേണ്ടി നമ്മുടെ കൈകള്‍ അല്ലാഹുവിലേക്കുയരട്ടെ.

ഈദ് എന്നാല്‍ മടക്കമെന്നര്‍ഥം. അല്ലാഹുവിലേക്കുള്ള തിരിച്ചു വരവ്. നിശിതമായ ആത്മ വിമര്‍ശത്തിലൂടെ, കണ്ണീരണിഞ്ഞ പ്രാര്‍ഥനകളിലൂടെ, ഇടമുറിയാത്ത സല്‍ക്കര്‍മങ്ങളിലൂടെ, നാം തിരിച്ചു വരികയായിരുന്നു. അല്ലാഹു നമുക്ക് കുറേ വലിയവന്മാരില്‍ ഒന്നല്ല, ഏറ്റവും വലിയവന്‍ തന്നെ. ഈ സദ്പാന്ഥാവിലേക്ക് നയിച്ച അവനാണ് സര്‍വ സ്തുതിയും.
അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.

എല്ലാം തികഞ്ഞ ഒരു മനുഷ്യന്‍

പ്രവാചകരേ! ജനങ്ങളോട് പറയുക:നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍!അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു’ (വിശുദ്ധ ഖുര്‍ആന്‍ 3: 31).ദൈവത്തെ സ്‌നേഹിക്കുകയുംദൈവത്തിന്റെ സ്‌നേഹകാരുണ്യങ്ങള്‍ക്ക്‌സ്വയം അര്‍ഹനായിത്തീരുകയുംചെയ്യുക എന്നത് മതങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. ഈ മഹത്തായലക്ഷ്യം നേടുവാന്‍ മതസ്ഥാപകരുടെമാതൃക അനുധാവനം ചെയ്യുകയാണ്‌വേണ്ടതെന്ന് മിക്ക മതങ്ങളും വിശ്വാസികളെ പഠിപ്പിക്കുന്നു. എന്നാല്‍ ഇസ്‌ലാം,വിശ്വാസികളുടെ മാര്‍ഗദര്‍ശനത്തിന്നായിദൈവികഗ്രന്ഥവും പ്രവാചകചര്യയുംനിശ്ചയിച്ച് മതപരമായ ചിന്താകര്‍മങ്ങളുടെ അന്തസ്സുയര്‍ത്തുന്നു.

ദൈവേഛയുടെവെളിപാടാണ് ദൈവിക ഗ്രന്ഥമെങ്കില്‍ അതിന്റെ പ്രായോഗിക മാതൃകയാണ്പ്രവാചകചര്യ.ഒരു സത്യാന്വേഷിയെമതത്തിന്റെ പാതയിലൂടെ അഗാധവും യഥാതഥവുമായ ആധ്യാത്മികാനുഭവങ്ങളിലേക്ക് വഴിതിരിച്ചുവിടുക എന്നലക്ഷ്യം മുന്‍നിര്‍ത്തി പ്രവാചകചര്യഅതിന്റെ പൂര്‍ണതയോടും സമഗ്രതയോടുംകൂടി ഹദീസുകളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഒരു മതത്തിന്റെ അനുയായികള്‍എല്ലാവരും ഒരേ തൊഴില്‍ ചെയ്യുന്നവരോ ഒരേ സ്ഥാനം വഹിക്കുന്നവരോആവില്ല. മനോഭാവങ്ങളിലും അഭിരുചികളിലും ഉള്ള വൈവിധ്യവും തൊഴിലിലുംഉദ്യോഗങ്ങളിലും കാണുന്നവൈജാത്യങ്ങളും മൗലിക ജീവിതത്തിന്റെ അനിവാര്യതകളാണ്. ലോകത്തിന്ന് രാജാക്കന്മാരും ഭരണാധികാരികളും വേണം; പൗരന്മാരും പ്രജകളുംവേണം; ന്യായാധിപന്മാരും നിയമപണ്ഡിതന്മാരും വേണം; സൈന്യവും സൈന്യാധിപരും വേണം; ലോകത്തില്‍ സമ്പന്നരും ദരിദ്രരുമുണ്ട്. യോഗിയും യോദ്ധാവുമുണ്ട്. ഓരോ വിഭാഗത്തിനും സ്വന്തംജീവിത മേഖലയില്‍ വഴികാണിക്കുവാന്‍ഓരോ മാതൃകാപുരുഷന്‍ വശ്യമാണ്.എന്നാല്‍ ഇസ്‌ലാം ഇവരോടെല്ലാം ആവശ്യപ്പെടുന്നത് പ്രവാചകനെ അനുധാവനം ചെയ്യാനാണ്. തൊഴിലേതുമാകട്ടെ,പദവിയെന്തുമാകട്ടെ, അതിലെല്ലാം പ്രവാചകമാതൃകയുണ്ടെന്നും വൈവിധ്യമാര്‍ന്ന തൊഴില്‍മേഖലകളിലെല്ലാം ഒരാദര്‍ശാത്മക ജീവിതത്തിനുള്ള പ്രായോഗിക മാതൃക പ്രവാചകന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നുമാണിതിനര്‍ഥം. ഈ അവകാശവാദം, അനുധാവനം ചെയ്യപ്പെടുന്നമാതൃകാ പുരുഷന്റെ പരിപൂര്‍ണതയെകുറിക്കുന്നു. കാരണം ഒരു സമ്പന്നന്‍ ദരിദ്രന്നോ ദരിദ്രന്‍ സമ്പന്നനോ ഭരണാധികാരി പ്രജകള്‍ക്കോ പ്രജകള്‍ ഭരണാധികാരിക്കോ മാതൃകയാവില്ല. അയാള്‍ ഒരുസാര്‍വലൗകിക മാതൃകയാവണം;

സമഗ്രവും സ്ഥായിയും ആയ ഒരു മാതൃക-പല നിറവും പല മണവും ഉള്ള പൂക്കളടങ്ങിയ ഒരു ‘ബെക്കേ’ പോലെ!തൊഴിലിലും പദവികളിലുമുള്ളവൈവിധ്യങ്ങള്‍ക്കു പുറമെ മനുഷ്യകര്‍മങ്ങളില്‍ ഭിന്നസന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും സ്വാധീനം ചെലുത്തുന്നഒട്ടേറെ മനോഭാവങ്ങളും അഭിരുചികളും ഉള്‍പ്പെട്ടതാണ് മനുഷ്യജീവിതം. നാം നടക്കുകയും ഇരിക്കുകയും ചെയ്യുന്നു;തിന്നുകയും ഉറങ്ങുകയും ചെയ്യുന്നു;ചിരിക്കുകയും കരയുകയും ചെയ്യുന്നു;എടുക്കുകയും കൊടുക്കുകയുംചെയ്യുന്നു; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. നാം വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ രീതികളില്‍ പെരുമാറുന്നു എന്നു ചുരുക്കം. ചിലപ്പോള്‍ നാം ിദൈവത്തെ പ്രകീര്‍ത്തിക്കുന്നു. മറ്റു ചിലപ്പോള്‍ വ്യാപാര വൃത്തികളിലേര്‍പ്പെടുന്നു. ചിലപ്പോള്‍ നാം അതിഥികള്‍; മറ്റുചിലപ്പോള്‍ ആതിഥേയര്‍. ഈ സന്ദര്‍ഭങ്ങള്‍ക്കോരോന്നും ചേര്‍ന്ന പെരുമാറ്റരീതിക്ക് ഒരു മാതൃക നമുക്ക് ആവശ്യമാണ്.കായക്ലേശം വേണ്ടുന്ന കര്‍മങ്ങള്‍കൂടാതെ മനുഷ്യന്റെ മനസ്സും മസ്തിഷ്‌കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍വേറെയുണ്ട്. നാമവയെ ‘വികാരങ്ങള്‍’

എന്നു വിളിക്കുന്നു. നമ്മുടെ വികാരങ്ങള്‍അല്ലെങ്കില്‍ ചോദനകള്‍ സദാ മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ നാം സന്തുഷ്ടര്‍;മറ്റു ചിലപ്പോള്‍ കോപിഷ്ഠര്‍. ആശാനിരാശകളും സന്തോഷസന്താപങ്ങളുംവിജയാപജയങ്ങളും സൃഷ്ടിക്കുന്നഅനുഭൂതികള്‍ ഇടക്കിടെ നമ്മെ പിടികൂടുകയും നമ്മുടെ കര്‍മങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്ന മാനസിക ഭാവങ്ങളാണ്. ഈ വികാരങ്ങളുടെ സന്തുലനമാണ് ഉദാത്തവും ഉത്കൃഷ്ടവുമായസ്വഭാവശീലങ്ങളുടെ താക്കോല്‍. അതിനാല്‍, തീവ്രതയും അമിതത്വവും ബാധിക്കാവുന്ന മാനുഷിക പ്രവണതകള്‍ക്ക്‌മേല്‍ നിയന്ത്രണം കൈവരിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരാന്‍ കഴിയുന്നപ്രായോഗിക ധാര്‍മികനിഷ്ഠയുടെമാതൃക നമുക്കാവശ്യമാണ്- നമ്മുടെവികാരങ്ങളെയും അനുഭൂതികളെയുംഅച്ചടക്കം ശീലിപ്പിക്കാനുതകുന്ന ഒരുപ്രായോഗികമാതൃക. പണ്ടൊരിക്കല്‍ മദീനാനഗരത്തില്‍ ജീവിച്ച ഒരു മനുഷ്യന്‍അത്തരം ഒരു സന്തുലനത്തിന്റെ ദൃശ്യമുദ്രയായിരുന്നു!വൈവിധ്യമാര്‍ന്ന ജീവിത സാഹ

ചര്യങ്ങള്‍ക്കനുസരിച്ച് നാം ദൃഢമനസ്‌കരും അചഞ്ചലരും ധൈര്യശാലികളും സഹനശീലരും വഴക്കമുളളവരും ആത്മാര്‍പ്പണസന്നദ്ധരും ഉദാരമനസ്‌കരും ദയാലുക്കളും ആകേണ്ടിവരും.ഈ വിഭിന്ന സന്ദര്‍ഭങ്ങളിലോരോന്നിലുംനമ്മുടെ പെരുമാറ്റരീതികളെ ക്രമവല്‍ക്കരിക്കുവാന്‍ നമുക്കൊരു മാതൃക വേണം.മുഹമ്മദിലല്ലാതെ മറ്റാരിലാണ് നാമീമാതൃക തേടുക? മോസസില്‍ അചഞ്ചലനായ നേതാവിനെയല്ലാതെ ദയാമയനായ ഗുരുവിനെ കാണില്ല. നസ്രേത്തിലെ യേശു ദയാദാക്ഷിണ്യങ്ങളുടെമാതൃകയാവാം. പക്ഷേ, ദുര്‍ബലരുടെയുംദരിദ്രരുടെയും ചോര ചൂടുപിടിപ്പിക്കുന്നതീക്ഷ്ണത അദ്ദേഹത്തിലില്ല. മനുഷ്യര്‍ക്ക് ഇവ രണ്ടും വേണം. രണ്ടുംതമ്മില്‍ ശരിയായ സന്തുലിതത്വം പാലിക്കുവാനവന്‍ പഠിക്കുകയും വേണം.ഇസ്‌ലാമിക പ്രവാചകന്റെ ജീവിതത്തില്‍ഈ ഗുണങ്ങളെല്ലാം കൃത്യമായ അളവില്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.ഭിന്നസാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലുംകര്‍മനിരതരായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മാനദണ്ഡമായി സ്വീകരിക്കാവുന്ന ഒരു മാതൃക മുഹമ്മദിന്റെ ജീവിതത്തില്‍ ദര്‍ശിക്കാം. നിങ്ങളൊരു ധനികനാണെങ്കില്‍ മക്കയിലെ വര്‍ത്തകനുംബഹ്‌റൈനിലെ സമ്പത്തിന്റെ യജമാനനും ആയിരുന്ന മുഹമ്മദില്‍ നിങ്ങള്‍ക്ക്മാതൃകയുണ്ട്. നിങ്ങള്‍ ദരിദ്രനാണെങ്കില്‍ശഅ് ു അബീത്വാലി ിലെ തടവുപുള്ളിയിലും മദീനാ അഭയാര്‍ഥിയിലുംഅതുണ്ട്. നിങ്ങളൊരു ചക്രവര്‍ത്തിയാണെങ്കില്‍ അറേ ്യയുടെ ഭരണാധികാരിയായി വാണ മുഹമ്മദിനെ വീക്ഷിക്കുക! നിങ്ങളൊരടിമയാണെങ്കില്‍ മക്കയിലെ ഖുറൈശികളുടെ മര്‍ദന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ മനുഷ്യനെശ്രദ്ധിക്കുക! നിങ്ങളൊരു ജേതാവാണെങ്കില്‍ ബദ്‌റിലെയും ഹുനൈനിലെയുംജേതാവിനെ നോക്കുക! നിങ്ങള്‍ക്കൊരി

ക്കല്‍ പരാജയം പിണഞ്ഞുവെങ്കില്‍ഉഹുദില്‍ കുഴപ്പം പിണഞ്ഞ ആ മനുഷ്യനില്‍നിന്ന് പാഠം പഠിക്കുക! നിങ്ങളൊരധ്യാപകനാണെങ്കില്‍ സ്വഫാ കുന്നിലെആ ഉപദേശിയില്‍നിന്ന് മാതൃകയുള്‍ക്കൊള്ളുക. നിങ്ങളൊരു വിദ്യാര്‍ഥിയാണെങ്കില്‍ ജിബ്‌രീലി(അ)ന്ന് മുമ്പിലുപവിഷ്ടനായ ആ ശിഷ്യനെ അനുകരിക്കുക. നിങ്ങളൊരു പ്രഭാഷകനാണെങ്കില്‍, മദീനയിലെ പള്ളിയില്‍ പ്രഭാഷണംനടത്തുന്ന ആ ധര്‍മോപദേശിയുടെനേരെ ദൃഷ്ടിതിരിക്കുക. സ്വന്തംമര്‍ദകരോട് കാരുണ്യത്തിന്റെയും സത്യത്തിന്റെയും സുവിശേഷം പ്രസംഗിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങളെങ്കില്‍മക്കയിലെ ബഹുദൈവാരാധകര്‍ക്ക്‌ദൈവിക സന്ദേശം വിവരിച്ചുകൊടുക്കുന്ന ഏകനായ ആ പ്രഭാഷകനെവീക്ഷിക്കുക! ശത്രുവിനെ മുട്ടുകുത്തിച്ചവനാണ് നിങ്ങളെങ്കില്‍ മക്കയിലെ ആജേതാവിനെ കണ്ടുപഠിക്കുക! നിങ്ങള്‍ക്ക്‌സ്വന്തം ഭൂസ്വത്തും തോട്ടങ്ങളും പരിപാലിക്കേണ്ടതുണ്ടെങ്കില്‍, ഖൈബറിലെയുംഫദക്കിലെയും ബനുന്നദീറിന്റെയുംതോട്ടങ്ങള്‍ എങ്ങനെ പരിപാലിക്കപ്പെട്ടു

എന്ന് കണ്ടുപിടിക്കുക! നിങ്ങളൊരനാഥനാണെങ്കില്‍ ഹലീമയുടെ കരുണാര്‍ദ്രതക്ക് വിട്ടുകൊടുക്കപ്പെട്ട ആമിനയുടെയുംഅബ്ദുല്ലയുടെയും ആ പിഞ്ചുകുഞ്ഞിനെ മറക്കാതിരിക്കുക; നിങ്ങളൊരു യുവാവാണെങ്കില്‍ മക്കയിലെ ആഇടയ ാലനെ നിരീക്ഷിക്കുക; നിങ്ങള്‍വ്യാപാര യാത്രികന്‍ ആണെങ്കില്‍ ബസ്വറയിലേക്കുപോകുന്ന സാര്‍ഥവാഹകസംഘത്തിന്റെ നായകന്റെ നേരെയൊന്ന്കണ്ണയക്കുക; നിങ്ങളൊരു ന്യായാധിപനോ മധ്യസ്ഥനോ ആണെങ്കില്‍പ്രഭാതം പൊട്ടിിടരും മുമ്പേ വിശുദ്ധ കഅ് യിലെത്തി ഹജറുല്‍ അസ്‌വദ്‌യഥാസ്ഥാനത്ത് പൊക്കിവെക്കുന്ന ആമധ്യസ്ഥനെ നോക്കുക; അല്ലെങ്കില്‍ ധനവാനെയും ദരിദ്രനെയും തുല്യമായിവീക്ഷിക്കുന്ന ആ ന്യായാധിപനെ! നിങ്ങളൊരു ഭര്‍ത്താവാണെങ്കില്‍ ഖദീജയുടെയുംആഇശയുടെയും ഭര്‍ത്താവായിരുന്ന മനുഷ്യന്റെ പെരുമാറ്റ രീതികള്‍പഠിക്കുക; നിങ്ങളൊരു പിതാവാണെങ്കില്‍ ഫാത്വിമയുടെ പിതാവും ഹസന്‍-ഹുസൈന്‍മാരുടെ പിതാമഹനും ആയിരുന്നയാളുടെ ജീവിതകഥയിലൂടെകണ്ണോടിക്കുക. ചുരുക്കത്തില്‍, നിങ്ങള്‍ആരുമാകട്ടെ, എന്തുമാകട്ടെ, നിങ്ങളുടെജീവിതപന്ഥാവില്‍ വെളിച്ചം വിതറുന്നഉജ്ജ്വലമാതൃക അദ്ദേഹത്തില്‍ നിങ്ങള്‍ക്ക് ദര്‍ശിക്കാം. സര്‍വസത്യാന്വേഷികള്‍ക്കും വഴികാട്ടുന്ന ഒരേയൊരു ദീപസ്തംഭവും മാര്‍ഗദര്‍ശിയുമാണദ്ദേഹം.നൂഹിന്റെയും ഇബ്‌റാഹീമിന്റെയും അയ്യൂബിന്റെയും യൂനുസിന്റെയും മൂസായുടെയുംഈസായുടെയും എന്നുവേണ്ടസര്‍വ പ്രവാചകന്മാരുടെയും മാതൃകമുഹമ്മദ് നബിയുടെ ജീവിതത്തില്‍നിങ്ങള്‍ക്ക് കണ്ടെത്താം.

മുഹമ്മദ് നബിയെ യുഗപുരുഷന്മാരില്‍വെച്ച് ഏറ്റവും മഹാനുംസമ്പൂര്‍ണനുമായി കരുതുന്ന അഭ്യസ്തവിദ്യനായ ഒരു അമുസ്‌ലിം സുഹൃത്ത്തന്റെ വിശ്വാസത്തിന് വിശദീകരണംനല്‍കിയതിപ്രകാരമാണ്: ചരിത്രം ജീവിതകഥ രേഖപ്പെടുത്തിവെച്ച യുഗപുരുഷന്മാരിലാരിലും കാണാന്‍ കഴിയാത്തവൈവിധ്യപൂര്‍ണവും സഞ്ചിതവുമായസവിശേഷതകള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഞാന്‍ കാണുന്നു. ഒരു രാജ്യത്തെ മുഴുവന്‍ സ്വന്തം നിയന്ത്രണത്തില്‍കൊണ്ടുവന്ന രാജാവാണദ്ദേഹം. പക്ഷേ,സ്വശരീരത്തിന്റെ കാര്യത്തില്‍പോലുംഅദ്ദേഹം പരമാധികാരം അവകാശപ്പെട്ടില്ല. ദൈവദാസനായിരിക്കുന്നതിലാണദ്ദേഹം സദാ അഭിമാനം കൊണ്ടത്.അടുത്തും അകലെയുമുള്ള നാടുകളില്‍നിന്ന് വന്നുചേരുന്ന വമ്പിച്ച

സ്വത്തിന്റെ അവകാശിയായിരുന്നു അദ്ദേഹം. പക്ഷേ, എക്കാലത്തുമദ്ദേഹം ഒരുദരിദ്രനായി ജീവിച്ചു. അടുക്കളയില്‍ പുകയുയരാതെ മാസങ്ങളെത്രയോ അദ്ദേഹംകഴിച്ചു. വയറുനിറച്ചാഹാരം കഴിക്കാത്തദിവസങ്ങളെത്രയോ സഹിച്ചു. പരിണതപ്രജ്ഞനായ ഒരു ആക്രമണകാരിയെപ്പോലെ, സര്‍വായുധവിഭൂഷിതരായശത്രുവൃന്ദത്തെ അടിയറവുപറയിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. പക്ഷേ, ആയിരക്കണക്കിന് അനുയായികള്‍ പോരാടി മരിക്കാന്‍ തയാറെടുത്തുനിന്ന ഒരവസരത്തില്‍ മടികൂടാതെ ഉടമ്പടി ഒപ്പുെവക്കാന്‍ മാത്രം സമാധാനപ്രിയനായിരുന്നു അദ്ദേഹം. ഖുറൈശികളെഒന്നടങ്കം ധിക്കരിക്കുവാന്‍ മാത്രം നിര്‍ഭയനായിരുന്നു പ്രവാചകന്‍. പക്ഷേ, അത്രതന്നെ ദയാലുവായിരുന്നതുകൊണ്ട് ഒരുതുള്ളി രക്തം പോലുമദ്ദേഹം ചിന്തിയില്ല. സ്വകുടുംത്തിന്റെ ക്ഷേമത്തിലെന്നപോലെ ദുര്‍ബലരും അനാഥരും ആയവരുടെ ക്ഷേമത്തിലും തല്‍പരനായിരുന്നു അദ്ദേഹം. ഓരോ മനുഷ്യന്റെയുംമോക്ഷത്തിലദ്ദേഹം ശ്രദ്ധാലുവായിരുന്നു. അതേസമയം ദൈവതൃപ്തിയൊഴിച്ചുള്ള എല്ലാറ്റിലും വിമുഖനും. തന്നെഭര്‍ത്സിച്ചവരെ അദ്ദേഹം ശപിച്ചില്ല; തന്നെപീഡിപ്പിച്ചവരോടദ്ദേഹം പ്രതികാരംചെയ്തുമില്ല. മാത്രമല്ല, തന്നോട് പകയുംവിദ്വേഷവും പുലര്‍ത്തുന്നവര്‍ക്ക് ദൈവാനുഗ്രഹത്തിനുവേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. പക്ഷേ, ദൈവത്തിന്റെ ശത്രുക്കള്‍ക്കദ്ദേഹം മാപ്പ് കൊടുത്തില്ല. അവര്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നദ്ദേഹം മുന്നറിയിപ്പു നല്‍കി. രണോത്സുകനായ ഒരുപോരാളിയായി അദ്ദേഹത്തെ നാംകാണാന്‍ ശ്രമിക്കുമ്പോള്‍ പ്രാര്‍ഥനാ നിരതനായ ഒരു ഭക്തയോഗിയായി അദ്ദേഹംകണ്‍മുമ്പിലവതരിക്കുന്നു. ഉജ്വലനായഒരു ജേതാവായി അദ്ദേഹം അരങ്ങേറുന്നത് കാണുമ്പോള്‍, അദ്ദേഹത്തില്‍തെളിയുന്ന നിഷ്‌കളങ്കനായ ദിവ്യസന്ദേശവാഹകന്റെ ചിത്രം നമ്മെ അമ്പരപ്പിക്കുന്നു. അറേ ്യയുടെ ചക്രവര്‍ത്തിയെന്ന്‌നാമദ്ദേഹത്തെ വിശേഷിപ്പിക്കാനൊരുങ്ങുമ്പോള്‍ ഈത്തപ്പനയോലകള്‍ നിറച്ചതുകല്‍ തലയിണയിലാണദ്ദേഹം തലചായ്ക്കുന്നതെന്ന് നാം അറിയുന്നു. അദ്ദേഹത്തിന്റെ പള്ളിമുറ്റത്ത് യുദ്ധമുതലുകള്‍കൂമ്പാരമായിക്കിടക്കവേ, സ്വന്തംകുടുംബം വിശപ്പടക്കാന്‍ വഴിയില്ലാതെഞെരുങ്ങുന്നത് നാം കാണുന്നു. യുദ്ധത്തടവുകാരെ മദീനാനിവാസികള്‍ക്ക്ദാസന്മാരായി ഏല്‍പിച്ചുകൊടുക്കുന്നഅതേ വേളയില്‍ സ്വപുത്രി ഫാത്വിമ

വെള്ളം വലിച്ച തഴമ്പുകളുടെ വേദനയെക്കുറിച്ച് പരാതിപ്പെടുന്നത് നാം കേള്‍ക്കുന്നു. അറേ ്യയുടെ പകുതിയും അദ്ദേഹത്തിന് വഴങ്ങിയശേഷവും അദ്ദേഹംപരുപരുത്ത പനയോലപ്പായയില്‍ കിടന്നുറങ്ങുന്നത് ഉമര്‍ കാണുന്നു. പായയുടെകണ്ണികള്‍ ആ ശരീരത്തില്‍ പാടുകള്‍വീഴ്ത്തി. അദ്ദേഹത്തിന്റെ വീട്ടിലപ്പോഴുംഒരുപിടി ധാന്യവും ഒരു തുകല്‍പാത്രവുമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെഅരിഷ്ടിച്ച ജീവിതം കണ്ട് ഉമര്‍ പൊട്ടിക്കരഞ്ഞ് ചോദിച്ചു: ”തിരുദൂതരേ! അല്ലാഹുവിന്റെ പ്രവാചകന്‍ ഇമ്മട്ടില്‍ ഞെരുങ്ങിക്കഴിയുമ്പോള്‍ കിസ്‌റമാരുംകൈസര്‍മാരും ഭൂമിയിലെ ആഡം രങ്ങള്‍ നുകര്‍ന്ന് ജീവിക്കുന്നത് ഒരു ഭാഗ്യവിപര്യയമല്ലയോ?” തിരുദൂതര്‍ പ്രതികരിച്ചു: ”ഉമര്‍! കിസ്‌റമാരും കൈസര്‍മാരുംഈ ലോകം തെരഞ്ഞെടുക്കുമ്പോള്‍ഞാന്‍ പരലോകം തെരഞ്ഞെടുക്കുന്നത്താങ്കള്‍ക്കിഷ്ടമല്ലേ?”മക്ക പ്രവാചകന്റെ കരവലയത്തിലൊതുങ്ങിയ ദിനം. മക്കാമുഖ്യനും അടുത്തകാലംവരെ ഇസ്‌ലാമിന്റെ ബദ്ധശത്രുവുമായിരുന്ന അബൂസുഫ്‌യാന്‍ മുസ്‌ലിംവ്യൂഹം കുന്നിന്‍പടവുകളിറങ്ങിവരുന്നത്‌നോക്കിനിന്നു. ഗോത്രങ്ങളുടെ വിവിധനിറങ്ങളിലുള്ള കൊടികള്‍ പറപ്പിച്ച് അലയായി, നിരയായി കുന്നിറങ്ങിവരുന്നവരെക്കണ്ട് പരിഭ്രമിച്ച അബൂസുഫ്‌യാന്‍ചാരത്തുനിന്ന അബ്ബാസിനോട് പറഞ്ഞു:”അബ്ബാസ്, താങ്കളുടെ ഭാഗിനേയനിന്ന്ഒരു മഹാ രാജാവായിത്തീര്‍ന്നിരിക്കയാണല്ലോ!” ”അല്ല.” അബ്ബാസ് പറഞ്ഞു:”രാജാവല്ല, ഒരു ദൈവദൂതന്‍!”ത്വയ്യ് ഗോത്രമുഖ്യന്‍, അദിയ്യുബ്‌നുഹാത്തിം പ്രവാചകനെ സന്ദര്‍ശിക്കുവാന്‍

രണ്ടാം തവണയും മദീനയിലെത്തിയസന്ദര്‍ഭം. അപ്പോഴുമദ്ദേഹം ക്രൈസ്തവനായിരുന്നു. ഒരുവശത്ത് അനുചരന്മാര്‍പ്രവാചകനോട് കാണിക്കുന്ന സ്‌നേഹാദരങ്ങളും മറുവശത്ത് വിശുദ്ധ സമരത്തിനു വേണ്ടിയുള്ള സന്നാഹങ്ങളുംഅദ്ദേഹം കണ്ടു. മുഹമ്മദ് ചക്രവര്‍ത്തിയോ പ്രവാചകനോ എന്ന് തീരുമാനിക്കാനാവാതെ അദിയ്യ് കുഴങ്ങി.അപ്പോഴാണ് ഒരടിമ പെണ്‍കൊടി പ്രവാചകനോട് സ്വകാര്യമായി ഉപദേശമാരായുവാനുദ്ദേശിച്ച് കടന്നുവന്നത്. പ്രവാചകന്‍ ആ സ്ത്രീയോട് ഇപ്രകാരം പറയുന്നത് അദിയ്യ് കേട്ടു: ”വരൂ! നീ ഉദ്ദേശിക്കുന്ന എവിടെ വേണമെങ്കിലും വരാന്‍ഞാന്‍ തയ്യാറാണ്!” ഒരു രാജാവിന്നുംഇത്ര സൗമ്യതയും വിനയവും കാണിക്കാനാവില്ലെന്ന് അദിയ്യ് കണക്കുകൂട്ടി. കഴുത്തില്‍ ഞാന്നുകിടന്ന കുരിശ് പൊട്ടിച്ചെറിഞ്ഞ് അദ്ദേഹം ഇസ്‌ലാമാശ്ലേഷിച്ചു.ഇക്കാര്യങ്ങളൊന്നും കെട്ടുകഥകളല്ല, യഥാര്‍ഥ സംഭവങ്ങളാണ്.

ഭാവിയുംഭൂതവും പ്രാചിയും പ്രതീചിയും മാത്രമല്ല, ജീവിതത്തിന്റെ വൈവിധ്യമാര്‍ന്നസാഹചര്യങ്ങളെയഖിലം ഉള്‍ക്കൊള്ളാന്‍മാത്രം സമഗ്രവും വ്യാപകവുമായഒരു വ്യക്തിത്വത്തിന് മാത്രമേ വിവിധ തരക്കാരും വിഭാഗക്കാരുമായ ജനസമൂഹങ്ങള്‍ക്ക് മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചംപ്രദാനം ചെയ്യാനാവൂ! കോപത്തിന്റെ പരമകാഷ്ഠയിലും, ദയാവായ്പിന്റെ വികാരതാരള്യത്തിലും മിതവും സന്തുലിതവുമായപെരുമാറ്റം പ്രദര്‍ശിപ്പിക്കുവന്നവനാണ് യഥാര്‍ഥ ശിക്ഷകന്‍. കഷ്ടകാലത്തിലും ഉദാരനാവാനും നിസ്സഹായാവസ്ഥയിലും ധൈര്യമവലംബിക്കാനുംഎങ്ങനെ സാധിക്കുമെന്ന് പറഞ്ഞുതരാന്‍ അയാള്‍ക്കു കഴിയും: ദൈവത്തെഭയപ്പെടുന്നതോടൊപ്പം ഇഹലോകത്തിലെ മനുഷ്യനും ആകുന്നതിന്റെപ്രായോഗിക മാതൃക പ്രദാനം ചെയ്യാനുംഅയാള്‍ക്കാവും; ഒരേസമയം ഇഹലോകവും പാരത്രികലോകവും സംബന്ധിച്ച്ശുഭവൃത്താന്തമറിയിക്കുവാനുംഅയാള്‍ക്ക് സാധിക്കും!വിട്ടുവീഴ്ചയെയും ദയാവായ്പിനെയും പരമോത്കൃഷ്ട ഗുണങ്ങളായിഗണിക്കുന്നവരുണ്ടാകാം. അവരുടെ അഭിപ്രായത്തില്‍ ആത്മീയമോക്ഷത്തിന്അത് രണ്ടും മതി. പക്ഷേ, മനുഷ്യനില്‍മറ്റു യാതൊരു വികാരവും അനുഭൂതിയുംമനോഭാവവും ഇല്ലെന്ന് ആര്‍ക്കെങ്കിലുംപറയാനാവുമോ? കോപം, ഔദാര്യം,സ്‌നേഹം, വെറുപ്പ്, ആര്‍ത്തി, പ്രീതി,പ്രതികാരവാഞ്ഛ, സഹനം തുടങ്ങിയവികാരങ്ങള്‍ക്ക് മനുഷ്യസ്വഭാവം രൂപീകരിക്കുന്നതില്‍ ഒരു പങ്കുമില്ലേ? ഈ സഹജവാസനകള്‍ക്കെല്ലാമിടയില്‍ സമതുലിതമായ മിതത്വം പാലിക്കുന്നതെങ്ങനെയെന്ന് പറഞ്ഞുതരാന്‍ കഴിയുന്നഒരാള്‍ക്കേ ശരിയായ മാര്‍ഗദര്‍ശകനാകാനാവൂ.

പ്രവാചക സ്വഭാവത്തിന്റെഔന്നത്യം ദയയിലും ഉദാരതയിലും വിട്ടുവീഴ്ചയിലും മാത്രമാണ് കുടികൊള്ളുന്നതെന്ന് വല്ലവര്‍ക്കും ഇനിയും ശാഠ്യമുണ്ടെങ്കില്‍, അവര്‍, അത്തരം ഒരു പ്രവാചകന്റെ അനുയായികള്‍ക്ക് എത്രകാലംതങ്ങളുടെ ഉപദേശിയെ പിന്തുടരാനാവുമെന്ന് പറഞ്ഞു തരേണ്ടതുണ്ട്.കോണ്‍സ്റ്റന്റൈന്‍ മുതല്‍ ഇന്നോളം നിരവധി ക്രൈസ്തവ ചക്രവര്‍ത്തിമാര്‍ചെങ്കോലേന്തിയിട്ടുണ്ട്. പക്ഷേ, തങ്ങളുടെ രക്ഷകന്റെ അധ്യാപനങ്ങളെ സ്വരാജ്യത്തിന്റെ നിയമമായി ബലത്തില്‍ വരുത്താന്‍ അവര്‍ക്കും കഴിയാതിരുന്നതെന്ത്? അപ്പോള്‍ സ്വന്തം അനുയായികളുടെതന്നെ അംഗീകാരം ലഭിക്കാത്ത ഒരു പ്രവാചകന്റെ മാതൃക ഒരു സമഗ്രമാതൃകയെന്ന നിലയില്‍ മറ്റുള്ളവര്‍ പിന്തുടരുന്നതെങ്ങനെ?വ്യതിരിക്തമായ ഓരോ സവിശേഷതസ്വായത്തമാക്കിക്കൊണ്ടാണ്ഓരോ പ്രവാചകനും സമാഗതനായത്.ബഹുദൈവാരാധനക്കെതിരെയുള്ള കഠിനമായ ധാര്‍മികരോഷമായിരുന്നു നോഹയുടെസവിശേഷതയെങ്കില്‍ അബ്രഹാംവിഗ്രഹഭഞ്ജകരുടെ സംഘനേതാവായിരുന്നു. സമരത്തിന്റെയും ഭരണത്തിന്റെയും നിയമനിര്‍മാണത്തിന്റെയും മൂശയായിരുന്നു മോസസ്. യേശുവാകട്ടെ,വിനയത്തിന്റെയും ഉദാരതയുടെയും വിട്ടുവീഴ്ചയുടെയും മൂര്‍ത്തി. സോളമന്‍ രാജകീയപ്രൗഢിയുടെ പ്രതീകം. യൂനുസ്

അനുതാപത്തിന്റെയും തീവ്രമായ പശ്ചാത്താപത്തിന്റെയും പ്രായോഗിക മാതൃക;കാരാഗൃഹത്തിന്റെ ഇരുളിലും സത്യത്തിന്റെ സുവിശേഷമോതുന്ന യൂസുഫ്;ദൈവത്തെ പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളുടെയും പരിദേവനഗാഥകളുടെയുംഉടമയായ ഡേവിഡ്; ദൈവേച്ഛക്ക്, പൂര്‍ണമായുംവഴിപ്പെടുന്നവര്‍ക്കുള്ള മുഖക്കണ്ണാടിയായിത്തീര്‍ന്ന യാക്കൂ ്. ഈസ്വഭാവസവിശേഷതകളെല്ലാം ഒരു മൂശയിലുരുക്കിയൊഴിച്ച് മുഴുവന്‍ മനുഷ്യരാശിക്കുമായി രൂപപ്പെടുത്തിയതാണ് മുഹമ്മദിന്റെ ജീവിതവും ചര്യയും! ഖത്തീബ്ബഗ്ദാദി ഉദ്ധരിച്ച അത്രയൊന്നും ആധികാരികമല്ലാത്ത, ഒരു ഹദീസില്‍ മുഹമ്മദിന്റെ ജനനവേളയില്‍ ഒരു അമര്‍ത്ത്യനാദം മാലാഖമാരോട് ഇപ്രകാരം പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു:

”നാട്ടിന്റെ നാനാഭാഗങ്ങളിലേക്കും ആഴിയുടെഅഗാധതകളിലേക്കും മുഹമ്മദിനെ കൊണ്ടുപോവുക- ലോകാലോകങ്ങളില്‍ മനുഷ്യരും ജിന്നുകളും, മൃഗങ്ങളും പറവകളും, സചേതനവസ്തുക്കളൊക്കെയും മുഹമ്മദിന്റെ പേരും പെരുമയുമറിയട്ടെ. ആദമിന്റെ സാത്വികതയുംശീത്തിന്റെ1 തത്വജ്ഞാനവും നൂഹിന്റെസ്‌ഥൈര്യവും ഇബ്‌റാഹീമിന്റെ വിശ്വസ്തതയും ഇസ്മാഈലിന്റെ വാചാലതയും ഇസ്ഹാഖിന്റെ അര്‍പ്പണബോധവും സ്വാലിഹിന്റെ വാഗ്‌വൈഭവവുംലൂത്വിന്റെ ിജ്ഞാനവും മൂസയുടെ പ്രയത്‌നശീലവും അയ്യൂ ിന്റെ സഹനശക്തിയും യൂനുസിന്റെ അനുസരണബോധവും യൂശഇന്റെ സമരോത്സുകതയുംദാവൂദിന്റെ സ്വരമാധുര്യവും ദാനിയലിന്റെ സ്‌നേഹവും ഇല്യാസിന്റെ ആദരവുംയഹ്‌യായുടെ വിശുദ്ധിയും ഈസായുടെസംയമനവും അദ്ദേഹത്തിന്പ്രദാനം ചെയ്യുക; അവരുടെ ഗുണമേന്മകളുടെ തണ്ണീരില്‍ അദ്ദേഹത്തെസ്‌നാനം ചെയ്യിക്കുക.” ഈ ഹദീസ് ഉദ്ധരിച്ചവര്‍ മുഹമ്മദ് നബിയുടെ സ്വഭാവംചിത്രീകരിക്കുക എന്ന് മാത്രമേ ഉദ്ദേശിച്ചിരിക്കൂ. ഓരോ പ്രവാചകന്നുംപ്രത്യേകം പ്രത്യേകം നല്‍കപ്പെടുകയുംഅന്ത്യപ്രവാചകനും അവരിലേറ്റംആകര്‍ഷണീയനുമായ മുഹമ്മദില്‍ഒന്നായി സമ്മേളിക്കുകയും ചെയ്തഉത്കൃഷ്ടഗുണങ്ങളെ ചിത്രീകരിക്കുന്നതാണീ വചനം.

പ്രവാചകജീവിതത്തിന്റെ വിഭിന്നമുഖങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവശീലങ്ങളുടെ സമഗ്രത വ്യക്തമായി സൂചിപ്പിക്കുന്നു. മക്കവിട്ട് മദീനയ്ക്കുപോകുന്നപ്രവാചകന്‍ ഈജിപ്തില്‍നിന്ന് മദ്‌യനിലേക്ക് പലായനം ചെയ്ത മൂസ(അ)യെഓര്‍മിപ്പിക്കുന്നു. ഹിറാ ഗുഹയിലെധ്യാനാത്മക ജീവിതത്തിന് സീനാമലയിലെഭിക്ഷുവിനോട് സാദൃശ്യമുണ്ട്.രണ്ടും തമ്മില്‍ അന്തരം വല്ലതുമുണ്ടെങ്കില്‍ അത് മൂസായുടെ ജാഗ്രത്തായദൃഷ്ടികളും മുഹമ്മദിന്റെ ചിന്താമഗ്‌നമായ മനസ്സും തമ്മിലാണ്. ഒരാള്‍ തന്റെദൃഷ്ടി ബാഹ്യമായതിലൂന്നിയെങ്കില്‍അപരന്‍ തന്റെ മനസ്സ് പരമസത്യത്തിന്റെആന്തരസത്തയില്‍ കേന്ദ്രീകരിച്ചു.സ്വഫാ കുന്നിലെ പ്രഭാഷകനും ഒലീവ്മലയിലെ ഉപദേശകനും തമ്മിലുള്ളസാദൃശ്യമോര്‍ത്തുനോക്കൂ. ബദ്‌റിലെയുംഹുനൈനിലെയും അഹ്‌സാ ിലെയുംതബൂക്കിലെയും വിശ്വാസികളുടെ നായകനെയും ഇസ്‌റാഈല്‍ സന്തതികളുടെവിമോചകനെയും താരതമ്യം ചെയ്തുനോക്കൂ. ഏഴ് മക്കാമുഖ്യന്മാരുടെ നാശംപ്രവചിച്ച പ്രവാചകനും ദിവ്യാദ്ഭുതള്‍ദര്‍ശിച്ച ശേഷവും പ്രവാചകത്വത്തെതള്ളിപ്പറഞ്ഞ ഫറവോനെയും സില്‍ബന്ധികളെയും ശപിക്കുന്ന മൂസായെയുംതുലനം ചെയ്തുനോക്കൂ. എന്നാല്‍,ഉഹുദിലെ ശത്രുക്കളായിരുന്നവര്‍ക്ക്‌ദൈവാനുഗ്രഹം വര്‍ഷിക്കുവാന്‍ കൈകളുയര്‍ത്തിയിരക്കുന്ന പ്രവാചകന്‍ സ്വന്തംവൈരികള്‍ക്ക് ഐശ്വര്യം നേരുന്ന യേശുവിനോടാണ് താദാത്മ്യം പുലര്‍ത്തുന്നത്.മദീനയിലെ പള്ളിയില്‍ ന്യായാധിപന്റെവേഷമണിയുമ്പോഴോ വിഗ്രഹാരാധകരോട്‌പോരാടുമ്പോഴോ അദ്ദേഹത്തിന്

മൂസായോട് സാദൃശ്യം തോന്നുന്നു.എന്നാല്‍, രാവിന്റെ നീണ്ടയാമങ്ങള്‍ ഉറക്കമിളച്ചു പ്രാര്‍ഥിക്കുന്ന മുഹമ്മദ്ഈസായെയാണ് അനുസ്മരിപ്പിക്കുക.അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണവും പ്രകീര്‍ത്തനങ്ങളും സങ്കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുന്ന ദാവൂദിനെഓര്‍മിപ്പിക്കുന്നു. വിജയശ്രീലാളിതനായിമക്കയില്‍ പ്രവേശിക്കുന്ന പ്രവാചകനില്‍സുലൈമാന്‍ നബിയെക്കാണാം.ശിഅ്ുഅീത്വാലിിലെ തടങ്കലില്‍കഴിയുന്ന പ്രവാചകനില്‍ ഈജിപ്തിലെകാരാഗൃഹത്തില്‍ ഏകാന്താസംനയിച്ച യൂസുഫിനെ ദര്‍ശിക്കാം.മൂസാ(അ) ഇസ്‌റാഈല്യര്‍ക്കുമാത്രം ബാധകമായ നിയമംകൊണ്ടുവന്നു. ദാവൂദ്(അ) ദൈവത്തിന്റെ സ്തുതികളോതുകയും സങ്കീര്‍ത്തനങ്ങളാലപിക്കുകയും ചെയ്തു. ഈസാ(അ) ദൈവഭക്തിയും കര്‍ശനമായ സദാചാരനിഷ്ഠയും ആഹ്വാനം ചെയ്തു.എന്നാല്‍ മുഹമ്മദ് ഇതെല്ലാം തന്നില്‍ഒരുമിച്ചുചേര്‍ത്തു- നിയമദാതാവ്, ഭക്തനായ ആരാധകന്‍, ധാര്‍മികനിഷ്ഠയുടെവിശിഷ്ടമാതൃക എന്നീ നിലയിലെല്ലാംഅദ്ദേഹം പരിലസിച്ചു. അവയെല്ലാംഅക്ഷരങ്ങളും വാക്കുകളുമായി ഖുര്‍ആനില്‍ രേഖപ്പെട്ടുകിടക്കുന്നു. കര്‍മരംഗത്ത്മുഹമ്മദിന്റെ ജീവിതം അവക്കുള്ളപ്രായോഗികമാതൃക കാഴ്ചവെക്കുന്നു.മുഹമ്മദിന്റെ സര്‍വസ്പര്‍ശിയായജീവിതമാതൃകക്ക് മറ്റൊരു മുഖമുണ്ട്.

ആധുനിക കാലഘട്ടത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വഭാവംപോലെ. പലതരം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടല്ലോ.സാങ്കേതികവും തൊഴില്‍പരവുമായ പരിശീലനം നല്‍കുന്ന ‘സ്‌പെഷ്യലൈസ്ഡ്’കലാലയങ്ങള്‍; എല്ലാതരം വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന സര്‍വകലാശാലകള്‍. ഒന്നാമത്തെ വിഭാഗം,ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വ്യവസായമാനേജര്‍മാര്‍, കാര്‍ഷിക വിദഗ്ധര്‍തുടങ്ങി ഒരു പ്രത്യേക ശാഖയില്‍മാത്രംസ്‌പെഷ്യലിസ്റ്റുകളെ വാര്‍ത്തുവിടുന്നു.

ഏതെങ്കിലും ഒരു വിജ്ഞാനശാഖയിലോതൊഴിലിലോ ഉള്ള വൈദഗ്ധ്യം സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍നിര്‍വഹിക്കുവാന്‍ മതിയാവുകയില്ലല്ലോ.നാമെല്ലാം ഒരു പ്രത്യേക ശാസ്ത്രശാഖയില്‍മാത്രം കഴിവുനേടുകയാണെില്‍

ലോകം ഒരു നിശ്ചലാവസ്ഥ പ്രാപിക്കുകയും പിന്നെ തകരുകയും ചെയ്യും.അപ്രകാരം തന്നെ സര്‍വമനുഷ്യരുംദൈവാരാധനയില്‍ മാത്രം മുഴുകുന്നസന്യാസിമാരും യോഗികളുമായിത്തീരുന്നപക്ഷം മനുഷ്യകുലം പൂര്‍ണത പ്രാപിക്കുന്നതിന് പകരം അതിന് സാമൂഹികസ്വഭാവം നഷ്ടപ്പെടുകയാവും ഫലം.ഈ മാനദണ്ഡംവെച്ച് പ്രവാചകജീവിതത്തെ വിലയിരുത്തിനോക്കൂ:”അവരുടെ ഫലത്താല്‍ നിങ്ങള്‍അവരെ തിരിച്ചറിയും” (മത്തായി: 7:16)എന്നത് ഒരു വിഖ്യാത ബൈബിള്‍ വാക്യമാണ്. അതുപോലെ അക്കാദമികളുംഅവയുടെ നിലവാരവും സംബന്ധിച്ച്‌നമുക്ക് അറിവുലഭിക്കുന്നത് അവയുടെപൂര്‍വവിദ്യാര്‍ഥികളില്‍നിന്നാണ്. ദൈവത്തിന്റെ പ്രവാചകര്‍ വന്ദ്യഗുരുക്കളായിരുന്ന ‘അക്കാദമി’കള്‍നോക്കൂ: പലതിലും

പത്തോ ഇരുപതോ ശിഷ്യന്മാര്‍ മാത്രം.ചിലപ്പോള്‍ അത് എഴുപതോ നൂറോആയിരമോ ആയി ഉയരാം. നന്നക്കവിഞ്ഞാല്‍ ഇരുപതിനായിരം! പക്ഷേ,അന്ത്യപ്രവാചകന്‍ ഗുരുവായിരുന്നഅക്കാദമിയിലോ? ആ ഗുരുവിനു ചുറ്റുംലക്ഷത്തിലേറെ ശിഷ്യര്‍! ഇനി, മുന്‍കാലപ്രവാചകരുടെ ശിഷ്യഗണങ്ങളെപ്പറ്റിചിന്തിച്ചുനോക്കൂ: അവരെവിടെ ജീവിച്ചു;എന്തുചെയ്തു? എന്തുനേടി? അവരുടെകാലത്തെ മനുഷ്യസമൂഹത്തില്‍ അവരെന്തുപരിവര്‍ത്തനം സാധിച്ചു? ഈ ചോദ്യങ്ങള്‍ക്ക് വിശേഷിച്ച് മറുപടിയൊന്നുംലഭിക്കാതിരിക്കാനാണ് ഏറെ സാധ്യത.എന്നാല്‍ അന്ത്യപ്രവാചകന്റെ ശിഷ്യഗണങ്ങളുടെ അവസ്ഥ മറിച്ചാണ്. അവരുടെപേരും മേല്‍വിലാസവും സ്വഭാവസവിശേഷതകളും നേട്ടങ്ങളും ചരിത്രംരേഖപ്പെടുത്തിവെച്ചിരിക്കുന്നു.സാര്‍വലൗകികസ്വഭാവം അവകാശപ്പെടുന്നവയാണ് മിക്ക ലോകമതങ്ങളും. പക്ഷേ, അവയുടെ സ്ഥാപകര്‍ മറ്റുരാജ്യങ്ങളിലും ജനതകളിലും പെട്ട ശിഷ്യഗണങ്ങളെ സ്വീകരിക്കുകയോ വര്‍ഗ-വര്‍ണ-ഭാഷാ ഭേദമന്യേ അന്യദേശക്കാരെതങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുകയോ അവരില്‍ കുറച്ചുപേരെങ്കിലും അവരുടെ ക്ഷണം സ്വീകരിക്കുകയോ ചെയ്തത്‌തെളിയിക്കപ്പെടാതെ ഈ അവകാശവാദം അംഗീകരിക്കാന്‍ വയ്യ. പഴയനിയമം പരാമര്‍ശിച്ച ഒറ്റ പ്രവാചകനും

ഇറാഖിന്റെയോ സിറിയയുടെയോ ഈജിപ്തിന്റെയോ അതിര്‍ത്തികടന്നിട്ടില്ല. മറ്റുവിധം പറഞ്ഞാല്‍, ഇസ്‌റാഈലീ പ്രവാചകന്മാരുടെ പ്രബോധനം അവര്‍ ജീവിച്ചനാടുകളിലൊതുങ്ങി. അവരുടെപ്രവര്‍ത്തനം ഇസ്‌റാഈല്‍ സന്തതികളുടെമാത്രം മാര്‍ഗദര്‍ശനം ലക്ഷ്യംവെച്ചുള്ളതായിരുന്നുവെന്നര്‍ഥം. അറേബ്യയില്‍ പൂര്‍വപ്രവാചകന്മാരുടെ അവസ്ഥയും മറ്റൊന്നല്ല. യേശു അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു; ”യിസ്രായില്‍ഗൃഹത്തിലെ കാണാതെപോയ ആടുകളുടെഅടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” (മത്തായി: 15:24). ഇസ്‌റാഈലികളല്ലാത്തവരോട് സുവിശേഷം പ്രസംഗിക്കുന്നത് ”മക്കളുടെ അപ്പമെടുത്ത്‌നായ്ക്കള്‍ക്കിട്ടു കൊടുക്കുന്നതായി” (മത്തായി: 15:26) പോലും പരിഗണിച്ചില്ലഅദ്ദേഹം. മഹാന്മാരായ ഹൈന്ദവ ഋഷിമാരിലാരുംതന്നെ തങ്ങളുടെ അധ്യാപനങ്ങള്‍ ആര്യാവര്‍ത്തത്തിനപ്പുറം പോകണമെന്ന് ഒരിക്കലും ചിന്തിച്ചിരിക്കില്ല. ശരിയാണ്, ചില ബൗദ്ധചക്രവര്‍ത്തിമാര്‍അന്യദേശങ്ങളിലേക്ക് മിഷനറിമാരെഅയച്ചിരുന്നു. പക്ഷേ, ബുദ്ധന്‍ അതുചെയ്തു കാണുന്നില്ല.ഇനി, അറേബ്യയിലെ നിരക്ഷരനായ ഈ ഗുരുവിന്റെ ശിഷ്യഗണങ്ങളാരൊക്കെയെന്ന് നോക്കൂ: മക്കയിലെഖുറൈശികളായ അബൂ ക്കര്‍, ഉമര്‍,ഉസ്മാന്‍, അലി, ത്വല്‍ഹ, സുബൈര്‍,മക്കക്കടുത്ത തിഹാമയിലെ ഗിഫാരിഗോത്രജരായ അബൂദര്‍റ്, അനസ്; യമനില്‍നിന്ന് വരുന്നവരും ഔസ്‌ഗോത്രക്കാരുമായ അബൂഹുറയ്‌റയും അബൂതുഫൈലിബ്‌നു അംറും. യമനിലെത്തന്നെമറ്റൊരു ഗോത്രത്തില്‍നിന്ന് അബൂമൂസഅല്‍-അശ്അരിയും മുആദുബ്‌നു ജബലും. അസദ്‌ഗോത്രക്കാരനായ ദമ്മാദുബ്‌നു സഅ്‌ലബ; ബനൂതമീമിന്റെ പ്രതിനിധിയായി ഖബ്ബാ ു ്‌നുല്‍ അറത്ത്;ബഹ്‌റൈന്‍ ഗോത്രമായ അബ്ദുല്‍ഖൈസിന്റെ സന്തതികളായി മുന്‍ദിറുബ്‌നുഹബ്ബാനും മുന്‍ദിറുബ്‌നു ആഇദും;ഒമാന്‍ മുഖ്യരായിരുന്ന ഉബൈദുംജഅ്ഫറും. സിറിയക്കടുത്ത മാആനില്‍നിന്ന് ഫര്‍വത്തുബ്‌നു അംറ്. പിന്നെയൊരു നീഗ്രോ! അബിസീനിയക്കാരനായബിലാല്‍. കൂടാതെ റോമക്കാരനായസുഹൈബ്.

പേര്‍ഷ്യയില്‍നിന്ന് സല്‍മാന്‍; ദൈലാമയില്‍നിന്ന് ഫിറൂസ്; ഇറാന്‍കാരായ സുന്‍ജീദും മര്‍ക്കൂദും.ഹിജ്‌റ ആറാംവര്‍ഷം നിലവില്‍വന്ന ഹുദൈിയാസന്ധി ഇസ്‌ലാം ദീര്‍ഘകാലമായി ആഗ്രഹിച്ചുപോന്ന സമാധാനാന്തരീക്ഷത്തിന് വഴിയൊരുക്കി.മുസ്‌ലിംകളും ഖുറൈശികളും പരസ്പരംആക്രമിക്കുകയില്ലെന്ന് സമ്മതിക്കുകയുംസ്വന്തം വിശ്വാസം പ്രചരിപ്പിക്കുവാനുള്ളമുസ്‌ലിംകളുടെ അവകാശം ഖുറൈശികള്‍ അംഗീകരിക്കുകയും ചെയ്തു. സമാധാനാന്തരീക്ഷം നിലവില്‍വന്നശേഷംപ്രവാചകന്‍ പ്രയത്‌നിച്ചത് എന്തിന്നുവേണ്ടിയായിരുന്നുവെന്നോ? അയല്‍രാഷ്ട്രങ്ങളിലെ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും ഭരണാധിപന്മാരെയും തന്റെഏകദൈവ സിദ്ധാന്തത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സന്ദേശങ്ങളയക്കാന്‍! റോം,പേര്‍ഷ്യ, അലക്‌സാന്‍ഡ്രിയ, അബിസീനിയ, സിറിയ, യമാമ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് അദ്ദേഹം സന്ദേശവാഹകരെഅയച്ചു. മതത്തിലേക്ക് ക്ഷണിച്ചുകൊണ്ട്‌സന്ദേശങ്ങളയച്ച ഈ സംഭവം മതങ്ങളുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായഒന്നത്രെ. മനുഷ്യസമൂഹത്തെ ദൈവികമതത്തിലേക്ക് ക്ഷണിക്കുന്നതില്‍ ഭൂമിശാസ്ത്രപരമായ അതിരുകളൊന്നും തടസ്സമല്ലെന്നതിന് അനിഷേധ്യമായ തെളിവായതിനെ കാണാം. പ്രഥമദിനം തൊട്ടുതന്നെ അത് മുഴുലോകത്തിനും വേണ്ടിയുള്ളതായിരുന്നു. ഗോത്രമോ രാഷ്ട്രമോകുടും മോ ഭാഷയോ എന്തുമാവട്ടെഅത് മനുഷ്യന്നുള്ളതായിരുന്നു!

സയ്യിദ് സുലൈമാന്‍ നദ്‌വിabsar

ഹിജ്റ

‘ഹിജ്റ’ (പ്രവാചകന്റെ മക്കയില്‍നിന്നും മദീനയിലേക്കുള്ള പരിത്യജിച്ചുപോക്ക്) നമ്മുടെ സ്മൃതിപഥത്തില്‍ ഒരിക്കല്‍ കൂടി തെളിയുന്ന അവസരമാണിത്. മുഹമ്മദീയ നിയോഗത്തിന്റെ ചരിത്രദശകളില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഈ മഹാസംഭവം നമുക്ക് ഒരു പാട് പാഠങ്ങള്‍ പറഞ്ഞു തരുന്നുണ്ട്. ദൈവസഹായത്തോടൊപ്പം ആത്മാര്‍ഥമായ ശ്രമപരിശ്രമങ്ങളും കൂടി ഉണ്ടാകുമ്പോഴെ ലക്ഷ്യ സാക്ഷാല്‍ക്കാരം സാധ്യമാകൂ എന്നതാണതില്‍ പ്രധാനം. ഭൂമിയില്‍ അല്ലാഹുവിന്റെ വ്യവസ്ഥയും തീരുമാനവും അങ്ങനെയാണ്. സത്യദീനിന്റെ വ്യാപനവും പ്രചാരണവും നമുക്ക് പറഞ്ഞു തരുന്നത് ചിന്തയുടെയും കര്‍മത്തിന്റെയും സമരത്തിന്റെയും സംഘട്ടനത്തിന്റെയും ചരിത്രങ്ങളാണ്. സത്യത്തിന്റെയും മിഥ്യകളുടെയും വിരുദ്ധചേരികള്‍ എന്നും ഉണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്. ഇനിയും ഉണ്ടാവുകയും ചെയ്യും. അവര്‍ക്കിടയില്‍ പോരുകളും പോരാട്ടങ്ങളും നടന്നിട്ടുണ്ട്. നടക്കുകയും ചെയ്യും. അതാണ്‌ ഈ ഭൂമിയിലെ അലംഘനീയ വ്യവസ്ഥ. കൈകെട്ടിയിരുന്ന് കാര്യം നേടാന്‍ ദൈവമാര്‍ഗത്തിന് പോലും സാധ്യമല്ലെന്ന് ചുരുക്കം.

ഭൂമിയില്‍ താന്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോകുന്നുവെന്ന മാലാഖമാരോടുള്ള ദൈവത്തിന്റെ വിളംബരം മനുഷ്യര്‍ക്കിടയിലെ ഈ ചേ രിതിരിവിലേക്കും ചേരിപ്പോരിലേക്കും കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. മനുഷ്യന്‍ ഉണ്മകൊണ്ട്‌ ഭൂമിയിലെ ദൈവിക പ്രാതിനിധ്യമാണെങ്കിലും സത്യമാര്‍ഗത്തില്‍ നിലകൊള്ളുന്നവരോടൊപ്പം അസത്യത്തിന്റെ വഴിയില്‍ കാലുറപ്പിച്ചവരും നിരവധിയാണ്. ഈ ചേരിതിരിവ്‌ മനുഷ്യന്റെ കൂടെപ്പിറപ്പാണ്. മനുഷ്യമനസ്സില്‍ ധര്‍മബോധവും അധര്‍മബോധവും അങ്കുരിപ്പിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. മനുഷ്യന്റെ ആഗമനത്തോടൊപ്പം ഭൂമിയില്‍ സാത്താന്റെ സാന്നിധ്യവും ദൈവതീരുമാനമാണ് താനും. ‘നിങ്ങള്‍ രണ്ടു പേരും ഭൂമിയിലേക്ക്‌ ഇറങ്ങി പ്പൊയ്ക്കൊള്ളൂക’ എന്നാണല്ലോ ആദമിനോടും ഇബ് ലീസിനോടും ദൈവത്തിന്റെ കല്പന. ഭൂമിയില്‍ മനുഷ്യവാസം ഉള്ളേടത്തോളം പിശാചിന്റെ സാന്നിധ്യവും ഉണ്ടാവുമെന്നും അവര്‍ തമ്മിലുള്ള ശത്രുതയും സംഘട്ടനവും നിലനില്‍ക്കുമെന്നും സാരം. അപ്പോള്‍ ഭിന്നത സോദ്ദേശ്യമാണ്, സ്വാഭാവികവും. ഈ ഭിന്നതയോടും വൈരുധ്യത്തോടുമൊപ്പം സംവാദവും അതിന്റെ എല്ലാ രൂപങ്ങളോടും രീതികളോടും കൂടി നിലനില്‍ക്കുകയാണ് വേണ്ടത്. ഭൂമുഖത്ത്‌ വന്ന എല്ലാ പ്രവാചകന്മാരും എതിര്‍ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവരുടെ ദൌത്യങ്ങള്‍ വ്യാപിച്ചതും വിജയിച്ചതും സംവാദങ്ങളിലൂടെയും സമരങ്ങളിലൂടെയും തുടര്‍ന്നുണ്ടായേക്കാവുന്ന വിവിധ രൂപേണയുള്ള സംഘട്ടനങ്ങളിലൂടെയുമാണ്. എന്നുവെച്ചാല്‍, സത്യത്തിന്റെയും ധര്‍മത്തിന്റെയും ഔന്നത്യത്തിനും മേല്‍ക്കോയ്മക്കും വേണ്ടി അതിന്റെ വക്താക്കള്‍ അരയും തലയും മുറുക്കി കര്‍മ നിരതരാവണമെന്ന് സിദ്ധം.

സത്യമാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭൂമിയിലെ ഈ നിയമങ്ങളും കാര്യകാരണവ്യവസ്ഥകളും പിന്തുടരേണ്ടതുണ്ട്. അവര്‍ അത്ഭുതങ്ങളെ കാത്തിരിക്കരുത്. വിളിയും പരിശ്രമവും സമരവും സംവാദവും ചിന്തയും കര്‍മവും എല്ലാം ഒപ്പത്തിനൊപ്പം ഉണ്ടായിരിക്കണം. അതും ഭൂമിയിലെ നിയമങ്ങള്‍ക്കും രീതികള്‍ക്കും വിധേയപ്പെട്ടുകൊണ്ട്. എങ്കിലേ മാര്‍ഗപ്രചാരണവും ലക്ഷ്യപ്രാപ്തിയും സാധ്യമാകൂ. അമാനുഷികതകളെയും അദൃശ്യ സഹായങ്ങളെയും കാത്തിരുന്നാല്‍ പരാജയമായിരിക്കും ഫലം.
നമുക്ക് ‘ഹിജ്റ’ യിലേക്ക് മടങ്ങാം. ഹിജ്റ നടന്നത്, നടേപറഞ്ഞ ഭൂമിയിലെ മുഴുവന്‍ വ്യവസ്ഥകള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായിട്ടായിരുന്നു. മക്കയില്‍ സത്യവിരോധികളുടെ എതിര്‍പ്പും പീഡനങ്ങളും അസഹ്യമാവുകയും പ്രവാചകന്റെയും അനുചരന്മാരുടെയും നിലനില്പ് തന്നെ അപകടത്തിലാവുകയും ചെയ്തപ്പോള്‍ അവര്‍ പലായനത്തിന് നിര്‍ബന്ധിതരായി. തീര്‍ച്ചയായും അല്ലാഹുവിന് മക്കയില്‍ത്തന്നെ അവരെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും വിജയം നല്‍കി അനുഗ്രഹിക്കുകയും ചെയ്യാമായിരുന്നു. പക്ഷെ അതല്ല പ്രശ്നം.ഭൂമിയില്‍ അധിവസിക്കുന്നവര്‍ ഭൂമിയിലെ വ്യവസ്ഥകളും നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതാണ്‌ ദൈവനീതി. കാര്യം നേടാന്‍ കാരണങ്ങളെ അവലംബിക്കണം. ലക്ഷ്യത്തിലെത്താന്‍ ശരിയായ വഴിയെ മുന്നോട്ടു നീങ്ങണം. വിരുദ്ധ ചിന്തകളും വ്യത്യസ്ത മാര്‍ഗങ്ങളും എവിടെയും കാണും. അതേപ്പറ്റി ജാഗ്രത വേണം. എങ്കില്‍ മാത്രമേ ലക്‌ഷ്യം സാധിക്കാനും വിജയം ആസ്വദിക്കാനും വിധി തുണക്കുകയുള്ളൂ. ഹിജ്റ പൂര്‍ണമായും കാര്യകാരണബന്ധങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു. വിശ്വസ്തവും സുരക്ഷിതവും ആയ ഒരിടത്തേക്കുള്ള മാറിപ്പാര്‍ക്കലായിരുന്നു. മുസ്ലിംകള്‍ക്ക് സ്വയം ഒരുക്കാനും ശക്തിപ്പെടാനും തങ്ങളെ വഴിമുടക്കുന്ന അധമശക്തികള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കാനുമുള്ള അവസരം ഒരുക്കലായിരുന്നു.
ഹിജ്റയുടെ സംഭവങ്ങളില്‍ കണ്ണോടിച്ചാല്‍ ഭൂമിയിലെ നിയമങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നിയേക്കാവുന്ന ചിലതൊക്കെ കണ്ടെന്നിരിക്കും. എന്നാല്‍ നന്നായി നോക്കിയാല്‍ അവയൊക്കെയും മേല്‍നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നുവെന്ന് ബോധ്യമാവും. മനുഷ്യന്‍ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി തന്റെ മുഴുവന്‍ കഴിവുകളും ശ്രമങ്ങളും സാധ്യതകളും ചിലവഴിക്കുമ്പോള്‍ മറ്റൊരു വലിയ ശക്തിയുടെ സഹായത്തിന് അവന്‍ അര്‍ഹനാകും. പക്ഷെ അദൃശ്യമായ ആ തലോടല്‍ ലഭിക്കണമെങ്കില്‍ സ്വന്തം കഴിവിന്റെ പരമാവധിയും പരിശ്രമിക്കണമെന്ന് മാത്രം. ഒന്നും ബാക്കി വെക്കാതെ ചിലവഴിച്ച് നിസ്സഹായാവസ്ഥയിലാകുമ്പോള്‍ അദൃശ്യസഹായം അയാളെ തേടിയെത്തും. നോക്കൂ, പ്രവാചകന്‍ മക്കയില്‍ തന്നെ നില്‍ക്കാതെ പലായനം ചെയ്തു. തന്നാല്‍ കഴിയുന്ന എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടായിരുന്നു അത്. അപ്പോള്‍ ദൈവത്തിന്റെ അദൃശ്യ തീരുമാനം ഇടപെട്ടു. ഹിജ്രക്ക് സഹായകമായി ചില അമാനുഷിക സംഭവങ്ങളുണ്ടായി. പക്ഷെ അതൊക്കെയും കഴിയാവുന്ന എല്ലാ ശ്രമങ്ങളും ചെയ്യുകയും കാര്യകാരണബന്ധങ്ങള്‍ മുറക്ക് പാലിക്കുകയും ശരിയായ വഴിയിലൂടെ നീങ്ങുകയും ചെയ്തയാള്‍ക്കുള്ള ദൈവത്തിന്റെ സഹായമായിരുന്നു. ഇത്തരം സംഭവങ്ങള്‍ മറ്റവസരങ്ങളിലും ഉണ്ടായിട്ടുണ്ട്. ബദ്റില്‍ അതാണ്‌ സംഭവിച്ചത്. മുസ്ലിംകള്‍ എണ്ണത്തിലും വണ്ണത്തിലും കുറവായിട്ടും അവര്‍ വിജയം വരിച്ചു. അതവരുടെ മുന്നൊരുക്കത്തിന്റെയും വ്യവസ്ഥകള്‍ പാലിച്ചതിന്റെയും കൂടി ഫലമായിരുന്നു. ഉഹ്ദിലാവട്ടെ പരാജയം അനുഭവിക്കേണ്ടി വന്നു. അദൃശ്യ സഹായം അവര്‍ക്ക് കിട്ടിയില്ല. യുദ്ധത്തിനിടക്ക് വ്യവസ്ഥാലംഘനം കാണി
ച്ചതായിരുന്നു കാരണം. സ്വയം സഹായിക്കാതിരുന്നപ്പോള്‍ ദൈവസഹായവും അവര്‍ക്ക് ലഭിക്കാതെ പോയി.
അഭിവന്ദ്യരായ പ്രവാചകനെ നിന്ദിച്ചും നൃശംസിച്ചും കൊണ്ടുള്ള വാര്‍ത്തകള്‍ ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മുസ്ലിംകള്‍ കോപിക്കുകയും പ്രകോപിതരാവുകയും ചെയ്യുന്നു. എന്നാല്‍ ഈ നിന്ദകളൊക്കെയും വാസ്തവത്തില്‍ അവര്‍ക്ക് നേരെ തന്നെയല്ലേ തിരിയുന്നത്? കാരണം പലതാണ്. അവരിന്നു നല്ല മാതൃകയോ ഉത്തമ സമുദായമോ അല്ല. എന്താണ് പ്രവാചകന്‍ കൊണ്ടുവന്നതെന്ന് അവര്‍ക്കറിയില്ല. അക്ഷരങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുകയാണവര്‍. അതാണ്‌ വിശ്വാസമെന്നാണ് അവരുടെ ധാരണ. ഈ അക്ഷരപ്രേമം കൊണ്ട് സത്യത്തില്‍ ദീനിന്റെ കാര്യത്തില്‍ അവര്‍ വീഴ്ച വരുത്തിയിരിക്കുന്നു എന്നവര്‍ അറിയുന്നില്ല. ബുദ്ധി പ്രവര്‍ത്തിപ്പിക്കാനും ജീവിതകാര്യങ്ങള്‍ ചിട്ടപ്പെടുത്താനും ഏറ്റവും നല്ലതും ചൊവ്വായതും പിന്തുടരാനും ലക്‌ഷ്യം ഏറ്റവും ശ്രേഷ്ടമായതാണെന്ന് മനസ്സിലാക്കാനും ആണ് ദീന്‍ അവരോട് കല്പിക്കുന്നത്. വാക്കുകള്‍, ഒരു പ്രത്യേക സമയത്ത് പ്രത്യേക ചുറ്റുപാടില്‍ ഏറ്റവും നല്ലതും അനുയോജ്യവുമായതിനെ അറിയിക്കാനുള്ള മാധ്യമമാണ്. ഉദ്ദേശ്യമാണ് പരിഗണിക്കപ്പെടെണ്ടത്. അന്തിമലക്ഷ്യം മുസ്ലിംകള്‍ ഒരു ഉത്തമസമൂഹമാവുകയാണ്. അറിവിലും ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ആത്മാര്‍ഥതയിലും സത്യസന്ധതയിലും വളര്‍ച്ചയിലും പുരോഗതിയിലും എല്ലാം ഉത്തമമാതൃകയാവുകയാണ്. മനുഷ്യനെയും മറ്റു ചരാചരങ്ങളെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു മാതൃകാ സമുദായം. ലക്ഷ്യവും ഉദ്ദേശ്യവും അറിഞ്ഞിരിക്കുന്ന സമുദായം. അറിവിലും കര്‍മത്തിലും ആത്മാര്‍ഥതകൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്ന സമുദായം. തുറന്ന, പ്രഭാപൂരിതമായ ധിഷണകളാണ്, അടഞ്ഞ മരവിച്ച ബുദ്ധിയല്ല അതിന് വേണ്ടത്. വാക്കുകളുടെ ചര്‍വിതചര്‍വണവും അവയവങ്ങളുടെ ചലനങ്ങളുമല്ല, മനുഷ്യന്റെ നിലയും വിലയും ഉയര്‍ത്തുന്ന, അറിവും കര്‍മവും പ്രയോജനവുമുയര്‍ത്തുന്ന, നന്മയും മേന്മയുമുയര്‍ത്തുന്ന ഇടപെടലുകളും സമീപനങ്ങളും ആണ് അതിന്നാവശ്യം. അതാണ്‌ ഇസ്ലാം. നമ്മുടെ വിശ്വാസങ്ങളിലും ചിന്തകളിലും സമൂഹങ്ങളിലും ആ ഇസ്ലാം എവിടെ? മുസ്ലിംകളെ ‘വകവരുത്താന്‍’ കാത്തിരിക്കുകയാണ് ശത്രുക്കള്‍ എന്നാണ് ധാരണ. എന്നാല്‍ മുസ്ലിംകളെ ‘ഒതുക്കാന്‍’ ആര്‍ക്കും സാധ്യമല്ല, അവര്‍ക്കല്ലാതെ. മറ്റാരേക്കാളും അവര്‍ തന്നെയാണ് അജ്ഞത കൊണ്ടും ചിന്താശൂന്യത കൊണ്ടും മരവിപ്പ് കൊണ്ടും തങ്ങള്‍ക്ക് ഭീഷണിയായിത്തീരുന്നത്.
പരിശ്രമം ഫലവത്തായാല്‍ രണ്ടു പ്രതിഫലവും, പിഴച്ചാല്‍ ഒരു പ്രതിഫലവും ഉണ്ടെന്നാണ് തിരുവരുള്‍.അതായത് നമ്മുടെ ശ്രമപരിശ്രമങ്ങള്‍ക്കാണ് പരിഗണന. അതാണ്‌ മുഖ്യം. ഭൂമിയുടെ നിയമങ്ങള്‍ പഠിച്ചും പാലിച്ചും എല്ലാ മാര്‍ഗേണയും സത്യത്തെ പുല്‍കാനും സത്യത്തിന്റെ വഴിയില്‍ ചരിക്കാനും ശ്രമിക്കുന്ന, അതിനുവേണ്ടി എല്ലാം ചിലവഴിക്കുന്ന മനുഷ്യനെ ആവശ്യമായി വന്നാല്‍ അദൃശ്യകരങ്ങള്‍ ആനയിക്കും. നാം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ദൈവികസഹായം സമയമാകുമ്പോള്‍ ലഭിക്കുക തന്നെ ചെയ്യും. ഭൂമിയിലെ മനുഷ്യന്‍ ഭൂമിയുടെ വ്യവസ്ഥക്കനുസരിച്ച് പണിയെടുക്കുകയും ജീവിക്കുകയും വേണം. അതാണ്‌ നമ്മുടെ ചരിത്രസംഭവങ്ങളില്‍നിന്നും ഇന്നത്തെ അവസ്ഥകളില്‍ നിന്നും നമുക്ക് പഠിക്കാന്‍ കഴിയുന്നത്‌. നാളത്തെ സ്ഥിതിയും അത് തന്നെയായിരിക്കും.

അനുപമ വ്യക്തിത്വം

images (4)
അനുപമ വ്യക്തിത്വം
മുഹമ്മദ്നബിയുടെ ബഹുമുഖ വ്യക്തിത്വത്തെ പൂര്‍ണമായ രൂപത്തില്‍ വിലയിരുത്തുക വളരെ പ്രയാസമാണ്. കാരണം, മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മുഹമ്മദ് നബി. മനുഷ്യമഹത്വത്തിന്റെ അത്യുന്നതിയില്‍ നിലകൊള്ളുന്ന ആ വ്യക്തിത്വത്തിന്റെ വളരെ ചെറിയ വശങ്ങള്‍ മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ.

ദൈവത്തിന്റെ അന്ത്യപ്രവാചകന്‍ മാതൃകായോഗ്യനായ പ്രബോധകനും വിശ്വാസികളുടെ ആദരണീയനായ നേതാവുമായിരുന്നു. ഉത്തമനായ ഭരണാധികാരിയും സൈന്യാധിപനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. ഉന്നതനായ തത്വജ്ഞാനിയും നിയമജ്ഞനും ന്യായാധിപനുമായിരുന്നു. വിശ്വസ്തനായ കച്ചവടക്കാരനായിരുന്നു. സ്നേഹവത്സലനായ കുടുംബനാഥനും പിതാവുമായിരുന്നു. ജനഹൃദയങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള പ്രഭാഷകനും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്നു. അനാഥ സംരക്ഷകനും അടിമ വിമോചകനുമായിരുന്നു. “മറ്റെല്ലാ പ്രവാചകന്മാരിലും മതനേതാക്കളിലും വച്ച് ഏറ്റവും വിജയശ്രീലാളിതനായ പ്രവാചകന്‍ മുഹമ്മദ് നബിയായിരുന്നു.” (എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക).

ധാര്‍മിക ‏‏‏‏‏ സദാചാര മൂല്യങ്ങളുടെ ഉദാത്ത സത്യങ്ങള്‍ അദ്ദേഹം മനുഷ്യരാശിയോടു പ്രഖ്യാപിച്ചു. എണ്ണത്തിലും ആയുധശക്തിയിലും എത്രയോ കൂടുതലായ ശത്രുക്കള്‍ക്കെതിരെ തന്റെ ജനതയെ സംഘടിപ്പിക്കാനും ധാര്‍മികതയുടെ പിന്‍ബലത്താല്‍ വിജയികളാക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു.

പ്രവാചകന്റെ സ്വകാര്യജീവിതം ലളിതപൂര്‍ണമായിരുന്നു. സാധാരണക്കാരുടെ വസ്ത്രം ധരിച്ചു. ഈത്തപ്പനയുടെ ഓലകൊണ്ട് പണിത പായയില്‍ കിടന്നുറങ്ങി. ചെരുപ്പുകള്‍ സ്വയം തുന്നി. അടുക്കളയില്‍ സഹധര്‍മിണിയെ സഹായിച്ചു. വെള്ളം കോരി, പാല്‍ കറന്നു, പാചകം ചെയ്യാന്‍ തീകത്തിച്ചു. മദീനാ പട്ടണം സമൃദ്ധിയുടെ വിളനിലമായിരുന്നിട്ടും മാസങ്ങളോളം വെള്ളവും ഈത്തപ്പഴവും മാത്രം കഴിച്ച് അടുപ്പില്‍ തീകൂട്ടാതെ അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞുകൂടി. മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രം കീറിയതും തുന്നിച്ചേര്‍ത്തതുമായിരുന്നു.

രാത്രികാലങ്ങളില്‍ നബി ദീര്‍ഘനേരം പ്രാര്‍ഥനയില്‍ മുഴുകി. പകലുകളില്‍ തന്റെ ദൌത്യനിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ചരിത്രപ്രസിദ്ധമായ മക്കാ വിജയത്തെ ത്തുടര്‍ന്ന് പത്തുലക്ഷം ചതുരശ്ര നാഴികയിലധികം വരുന്ന ഭൂവിഭാഗത്തിന്റെ ഭരണാധികാരിയായി മാറിയിട്ടും അദ്ദേഹത്തിന്റെ ജീവിതം ലോകത്ത് ഏത് മനുഷ്യനും മാതൃകയാക്കാവുന്നത്ര ലളിതവും പ്രായോഗികവുമായിരുന്നു.

രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ അംഗരക്ഷകനോ കാലാള്‍പ്പടയോ കൊട്ടാരമോ നിശ്ചിതവേതനമോ ഇല്ലാത്ത ഭരണാധികാരിയായിരുന്നു മുഹമ്മദ് നബി(സ). അല്ലാഹുവിന്റെ വിധിവിലക്കുകളുടെ സമാഹാരമായ ഖുര്‍ആന്റെ ചലിക്കുന്ന പ്രായോഗിക രൂപമായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും ദൈവകല്‍പനകള്‍ പ്രാവര്‍ത്തികമാക്കുക സുസാധ്യമാണെന്ന് അദ്ദേഹം കാണിച്ചുതന്നു.

സമാധാന ജീവിതം അസാധ്യമായ ഘട്ടത്തിലായിരുന്നു സത്യവിശ്വാസികള്‍ ആത്മരക്ഷാര്‍ഥം യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായത്. യുദ്ധക്കളത്തില്‍പോലും അദ്ദേഹം തന്റെ അനുയായികളെ പ്രാര്‍ഥിക്കുവാന്‍ പഠിപ്പിച്ചു. പരിശീലിപ്പിച്ചു. യുദ്ധക്കളത്തില്‍ പോരാടുമ്പോള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ എങ്ങനെയെല്ലാം പാലിക്കണമെന്ന് ബോധ്യപ്പെടുത്തി.

സമൂഹത്തില്‍ സ്ത്രീകള്‍ക്കു മാന്യമായ പദവി നല്‍കി. സ്ത്രീകള്‍ പീഡനം അനുഭവിക്കാന്‍ സാധ്യതയുള്ള എല്ലാ പഴുതുകളും അടച്ചു. “സ്ത്രീകള്‍ മനുഷ്യസമൂഹത്തിന്റെ അര്‍ദ്ധാംശമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭ്യമാകുന്നു എന്നു നിങ്ങള്‍ ഉറപ്പുവരുത്തുക.” നബി പറഞ്ഞു.

മക്കാവിജയത്തെത്തുടര്‍ന്നു ബിലാലിനോട് കഅ്ബയുടെ മുകളില്‍ കയറി ബാങ്കുവിളിക്കുവാന്‍ പ്രവാചകന്‍ പറഞ്ഞ സന്ദര്‍ഭം മനുഷ്യസമത്വത്തിന്റെ ഉദാത്ത മാതൃകയായിരുന്നു. കറുത്തവനും വെളുത്തവനും നീഗ്രോയും അടിമയും ലോകത്തിന്റെ ഏതുഭാഗത്തു താമസിക്കുന്നവരായാലും അവരൊക്കെ ദൈവത്തിന്റെ ഭൂമിയില്‍ സമന്മാരാണെന്ന് പ്രഖ്യാപിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ ആ ധന്യജീവിതത്തിലുടനീളം കാണാവുന്നതാണ്.

ഇസ് ലാം നിന്ദ: പ്രവാചകന്‍ (സ) പ്രതികരിച്ചതെങ്ങനെ ?( من دروس النبي (دفاع الدين

ഈയടുത്ത് അമേരിക്കയില്‍ പുറത്തിറങ്ങിയ, ഇന്റെര്‍നെറ്റിലൂടെ ലോകമാസകലം പ്രചരിച്ച, ‘ഇന്നസന്‍സ് ഓഫ് മുസ് ലിം’ എന്ന സിനിമ, പ്രവാചക നിന്ദകൊണ്ട് വിവാദമായിരിക്കുകയാണല്ലോ. ലോകാടിസ്ഥാനത്തില്‍തന്നെ, സിനിമ വന്‍ വിവാദത്തിന് തിരികൊളുത്തുകയും ലോക മുസ് ലിംകളുടെ എതിര്‍പ്പിന് പാത്രമാകുകയും ചെയ്തിരിക്കുന്നു. ഇതിനുശേഷം, ചില മുസ് ലിം സംഘങ്ങളുടെ പ്രതിഷേധ പ്രകടനങ്ങളും അവരുടെ പ്രതിനടപടികളും, ഇസ് ലാമിന്റെ ശത്രുക്കള്‍ ഇസ് ലാമിനെതിരെ ആരോപിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയെ സാധൂകരിക്കുന്ന വിധമുള്ളതായിരിന്നുവെന്നത് അത്യന്തം ഖേദകരമാണ്. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ സ്വയം ചോദിച്ചു പോവുകയാണ്. നബി തിരുമേനി ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം സംഭവങ്ങളോട് അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നു?
തിരുമേനി ഇത്തരം ചെയ്തികളെ അഭിമുഖീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതെങ്ങിനെയായിരുന്നു?
തീര്‍ച്ചയായും പ്രവാചകന്‍ (സ) ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തന്റെ ജീവിത കാലത്ത് നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും അഭിമുഖീകരിച്ചും അവ തരണം ചെയ്തുമാണ് നബി (സ) ജീവിച്ചത്. മറ്റുള്ളവരാല്‍ അദ്ദേഹം അവമതിക്കപ്പെട്ടിട്ടുണ്ട്. അക്രമത്തിനിരയായിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളെ മുന്നില്‍ വെച്ചുകൊണ്ട്, പ്രവാചകന്‍ തിരുമേനിക്ക് നേരയുണ്ടായ പരിഹാസത്തോടും അവഹേളനങ്ങളോടും അവിടുന്ന് എങ്ങനെ പ്രതികരിച്ചുവെന്നത് പഠനവിധേയമാക്കേണ്ടതുണ്ട്. തിരുമേനിയുടെ സമീപന രീതി ശാസ്ത്രം എങ്ങനെയായിരുന്നുവെന്നതിന്റെ ചില പ്രവാചക മാതൃകകളാണ് ചുവടെ.

പ്രശ്‌നത്തെ നിസ്സാരമായി കാണുകയും മറ്റാരെയെങ്കിലും കുറിച്ചാണ് ആക്ഷേപമെന്നും കരുതുക
വിശുദ്ധ ഖുര്‍ആനില്‍ സൂറത്തു ലഹബില്‍ പരാമര്‍ശിച്ചുട്ടുള്ള ഉമ്മു ജമില്‍, അബൂലഹബിന്റെ ഭാര്യ, നബി (സ) യെ അവഹേളിക്കുവാന്‍ വേണ്ടി മുഹമ്മദ് എന്ന പേരിന് പകരം, ‘മുതമ്മം’ എന്ന പേര് ഉപയോഗിച്ച് ഒരു കവിത ഉണ്ടാക്കി. ‘മുതമ്മം’ എന്നു പറഞ്ഞാല്‍ ‘അപകീര്‍ത്തിപ്പെട്ടവന്‍’ എന്നാണര്‍ത്ഥം.
അവര്‍ പാടി.
‘മുഹമ്മദിനെ ഞങ്ങള്‍ അനുസരിക്കില്ല.
അയാള്‍ കൊണ്ടു വന്ന കാര്യം ഞങ്ങള്‍ അവഗണിക്കുന്നു.
അയാളുടെ മതത്തെ ഞങ്ങള്‍ തള്ളക്കളയുന്നു.’
അക്കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള ജനപ്രിയ മാധ്യമം കവിതയായിരുന്നു. ഈ കവിത എല്ലായിടത്തും പ്രചരിക്കപ്പെട്ടു. കുട്ടികളും യാത്രക്കാരും ഇത് പാടി നടന്നു. അറേബ്യന്‍ സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടാക്കി ഉമ്മു ജമീലിന്റെ ഈ കവിത. ഇസ് ലാമിന്റെ പ്രാരംഭ ഘട്ടത്തില്‍, വിരലിലെണ്ണാവുന്നവര്‍ മാത്രം മുസ് ലിംകളായിരിക്കെ, അവര്‍ തന്നെ ദുര്‍ബ്ബലരായിരിക്കെയാണ് ശത്രുപക്ഷത്ത് നിന്ന് ഇങ്ങനെയൊരു കുപ്രചരണം. ഇത് കണ്ട് പ്രവാചക സഖാക്കള്‍ക്ക് വല്ലാത്ത മനഃപ്രയാസവും വ്യസനവും തോന്നി. ഇവിടെയാണ് ഉള്‍ക്കാഴ്ച്ചയും വിവേകത്തോടെയുമുള്ള തിരുമേനിയുടെ നിലപാട് പ്രഖ്യാപിക്കുന്നത്: ‘ഖുറൈശികളുടെ അവഹേളനങ്ങളില്‍ നിന്ന് അല്ലാഹു എങ്ങനെയാണെന്നെ സംരക്ഷിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ? അവര്‍ കളിയാക്കുന്നതും ആക്ഷേപിക്കുന്നതും ‘മുതമ്മിമി’നെയാണ്. ഞാന്‍ മുഹമ്മദാണ്’ (ബുഖാരി).
തിരുമേനിക്കെതിരെയുള്ള അവഹേളനത്തിനെതിരെയുള്ള പ്രവാചകന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. ഇസ് ലാമിന്നും മുസ് ലിംകള്‍ക്കുമെതിരെയുള്ള കുപ്രചാരണങ്ങള്‍ക്കെതിരെ മുസ് ലിമിന്റെ ആദ്യ പ്രതികരണം ഇങ്ങനെയാണാവേണ്ടത്.
യൂട്യൂബിലൂടെ ആഭാസ അശ്ലീല കമ്മന്റുകള്‍ വരുമ്പോള്‍ വികാരത്തിനടിപ്പെടാതെ, സമചിത്തതയോടെ, കാര്യങ്ങളെ വളരെ ലളിതമായി കാണുക. മനോഹരമായ ഒരു ഹദീസിലൂടെ ശക്തി എന്താണെന്ന് പ്രവാചക തിരുമേനി (സ) നമുക്ക് വിശദീകരിച്ചു തരുന്നുണ്ട്: ‘ദ്വന്ദയുദ്ധത്തില്‍ ജനങ്ങളെ മലര്‍ത്തിയടിച്ചവനല്ല ശക്തന്‍. കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കുന്നവനാണ് യഥാര്‍ത്ഥ ശക്തന്‍'(ബുഖാരി).

നിങ്ങളുടെ കാലത്തെ ‘ഓപ്‌റ വിന്‍ഫ്രി’ യെ കണ്ടെത്തുക
പ്രശ്‌നത്തെ ലളിതമായി സമീചിച്ച ശേഷം തിരിച്ചടിക്കാനുള്ള വഴികള്‍ ആചോചിക്കുക. മത ഭ്രാന്തന്‍മാരുടെ അതേ മാധ്യമവും അതേ ഉറവിടങ്ങളും ഉപയോഗിച്ചു കൊണ്ടായിരിക്കണം തിരിച്ചടിക്കേണ്ടത്. പ്രവാചക തിരുമേനി (സ) ഇസ് ലാമിന്റെ പ്രചാരത്തിന് വേണ്ടിയും ഇസ് ലാമിനും തനിക്കുമെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും കവിത എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തി. ഹസ്സാനുബ്‌നു സാബിത് എന്ന പ്രമുഖ സഹാബി, പ്രവാചകന്‍ (സ) യുടെയും, ഇസ് ലാമിന്റെ അക്കാലത്തെ മാധ്യമ വാക്താവായിരുന്നു. അക്കാലഘട്ടത്തിലെ ‘ഓപ്‌റ വിന്‍ഫ്രി’ യായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ അറബ് സമൂഹത്തിന്റെ അടഞ്ഞ വാതിലുകളില്‍ മുട്ടി വിളിച്ച്, കവിതയിലൂടെ ഇസ് ലാമിന്റെ സന്ദേശം അവരില്‍ എത്തിച്ചു. ഇസ് ലാമിനെയും പ്രവാചനെയും പ്രതിരോധിക്കുന്നതില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നിസ്തുലമായ പങ്ക് വഹിച്ചു. ബഹുദൈവാരാധകരായ ഖുറൈശികളെ, വിശ്വസത്തിന്റെ പേരില്‍ അധിക്ഷേപിക്കാതെ, അവരുടെ യുദ്ധങ്ങളിലെ പരാജയങ്ങളെപ്പറ്റി ഓര്‍മ്മിപ്പിക്കുകയും, പാരമ്പര്യത്തിന്റെ ദൗര്‍ബല്യങ്ങളെയും വച്ച് അവരെ കവിതകളിലൂടെ പ്രതിരോധിച്ചു. ഹസ്സാനുബ്‌നു സാബിതിന്റെ കവിതകളെ തിരുമേനി അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്തിട്ടുള്ള പല പ്രവാചക വചനങ്ങളും കാണാം: ‘അല്ലാഹുവേ, ഹസ്സാന് വിശുദ്ധാത്മാവിന്റെ (ജിബ് രീല്‍) പിന്തുണയും സഹായവും നല്‍കട്ടെ’ (മുസ് ലിം).
‘അവരുടെ അവഹേളനത്തിന് മറുപടി നല്‍കുക. കാരണം, ആയുധത്തേക്കാള്‍ മൂര്‍ച്ചയുള്ളതാണ് വാക്കള്‍’ (മുസ് ലിം).
അഥവാ ഹസ്സാനുബ്‌നു സാബിതിനോട് കവിതയിലൂടെ മറുപടി നല്‍കാന്‍ തിരുമേനി കല്‍പ്പിക്കുകയാണ്. അദ്ദേഹത്തിന്റെ കവിതകള്‍ കുന്തത്തേക്കാള്‍ മൂര്‍ച്ചയേറിയതാണന്ന് അഭിനന്ദിക്കുകയും ചെയ്യുന്നു. എംബസികളില്‍ ബോംബിടുന്നതിനേക്കാള്‍ മൂര്‍ച്ചയുള്ളത് അത്തരം പ്രതികരണങ്ങള്‍ക്കാണ്. ഈ ഹദീസ് വായിക്കുമ്പോള്‍ ഇസ് ലാമിനെ പിന്താങ്ങിക്കൊണ്ട്, അക്കാലഘട്ടത്തിലെ വാര്‍ത്ത വിജ്ഞാന മാധ്യമങ്ങളിലൂടെ ഹസ്സാന്‍ നിര്‍വഹിച്ച ദൗത്യങ്ങളില്‍ എനിക്കദ്ദേഹത്തോട് അസൂയ തോന്നുന്നു.
നമ്മുടെ ഇക്കാലഘട്ടത്തില്‍ ഹസ്സാനുബ്‌നു സാബിത് എവിടെയാണ്? ഹസ്സാനുബ്‌നു സാബിതിനെ പോലെ, ഒരു വീഡിയോയിലൂടെ, ഒരു ലേഖനത്തിലൂടെ, യുക്തി ഭദ്രമായ വാദങ്ങളിലൂടെ പ്രവാചകനെ നിന്ദിക്കുന്ന സിനിമയ്ക്ക് മറുപടി നല്‍കാന്‍ കഴിയുന്ന ആരുണ്ട് നമ്മുടെ കൂട്ടത്തില്‍?

ജനഹൃദയങ്ങളെ ആകര്‍ഷിക്കുക
അക്കാലത്ത്, അറേബ്യന്‍ സമൂഹത്തില്‍ ഏറ്റവും വലിയ മാനഹാനിയും അപകീര്‍ത്തിയും ഒരാളുടെ ഭാര്യയുടെ അല്ലെങ്കില്‍ മകളുടെ ചാരിത്ര്യത്തിന് നേരെ ഉയരുന്ന സംശയങ്ങളായിരുന്നു. അത്തരം ആരോപണങ്ങള്‍ അവര്‍ക്കുണ്ടാക്കുന്ന മാനഹാനിയോളം വരില്ല മറ്റൊന്നും. തിരുമേനിയുടെ പത്‌നിയും പ്രവാചക അനുചരന്‍ അബൂബക്കറിന്റെ പുത്രിയുമായ ആയിശക്കെതിരെ ആരോപണമുണ്ടായപ്പോള്‍, ജൂതന്‍മാരും കപട വിശ്വാസികളും അപവാദ പ്രചാരണങ്ങള്‍ എമ്പാടും അഴിച്ചു വിട്ടു. തങ്ങളുടെ അഭിമാനം സംരക്ഷിക്കാന്‍, പെണ്‍കുട്ടികള്‍ എന്തെങ്കിലും മോശമായി ചെയ്യുമെന്ന് കരുതി, അവരെ ജീവനോടെ കുഴിച്ചു മൂടാന്‍ പോലും മടിയില്ലാതിരുന്ന ഒരു സമൂഹമായിരുന്നു അറേബ്യന്‍ സമൂഹം.
ആരോപണമുണ്ടായി 30 ദിവസങ്ങള്‍ക്ക് ശേഷമാണ്, ആയിശ നിരപരാധിയാണെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്. അതിനോടൊപ്പം സൂറത്തുന്നൂറില്‍ ഒരു പ്രത്യേക കല്‍പ്പനകൂടി അബൂബക്കറിന് നല്‍കി.
‘നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’.(അന്നൂര്‍ 24).
അബൂബക്കറിന്റെ അടുത്ത ബന്ധുവും, അബൂബക്കര്‍ നിരവധി സാമ്പത്തിക സഹായങ്ങള്‍ നല്‍കികൊണ്ടിരിക്കുകയും ചെയ്തിരുന്ന മുസ്തഹ്ബ്‌നു അതാദയാണ് ഈ അപവാദ പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ ഒരാള്‍. അതുകൊണ്ട് അദ്ദേഹത്തിന് ഒരു നയാ പൈസയുടെ സഹായം ഇനി ചെയ്യില്ലെന്ന് അബൂബക്കര്‍ ശപഥം ചെയ്തു കഴിഞ്ഞിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക തിരുമേനിയുടെ അധ്യാപനങ്ങളും താല്‍ക്കാലികമായ പ്രതികരണങ്ങള്ക്കുമപ്പുറം തെറ്റ് ചെയ്തവര്‍ക്ക് മാപ്പ് നല്‍കിയും സ്‌നേഹം ചൊരിഞ്ഞും ജനമനസ്സുകളെ കീഴടക്കാനാണ് ശ്രമിച്ചത്. പ്രത്യേകിച്ച് ഇസ് ലാമിനോട് തെറ്റായ നയം പുലര്‍ത്തിവരോട്. അല്ലാഹു അബൂബക്കറിനോട് ആ ശപഥം അവസാനിപ്പിക്കാനും മുസ്താഹിന് പൊറുത്തു കൊടുക്കാനും കല്‍പ്പിച്ചു.
പ്രവാചകനെ നിന്ദിക്കുന്ന സിനിമയില്‍ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി, ഇസ് ലാം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണെന്ന സന്ദേശം പ്രചരിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഈ വിശുദ്ധ ദീനിന്റെ ഇത്തരം പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന ഒന്നും നമ്മുടെ ഭാഗത്ത് നിന്നുമുണ്ടായിക്കൂടാ.

ഇസ് ലാമിന്റെ ശത്രുക്കളുടെ മാര്‍ക്കറ്റിംഗ് തന്ത്രത്തില്‍ നാം ഭാഗമായിക്കൂടാ
ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. അവര്‍ മുസ് ലിംകളാകട്ടെ, അമുസ് ലിംകളാകട്ടെ. അവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, സന്ദേശങ്ങള്‍ മില്യണ്‍ കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. അതിന്റെ മൂല്യവും ഗുണവും എത്ര കുറവാണെങ്കിലും ശരി. വലിയ പ്രത്യാഘാതങ്ങളാണ് ചിലപ്പോള്‍ അത് സൃഷ്ടിക്കുക.
അതുകൊണ്ട് നമ്മുടെ അക്കൗണ്ടില്‍ വരുന്ന ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി മറ്റുള്ളവര്‍ക്ക് അയക്കാനോ പോസ്റ്റ് ചെയ്യാനോ പാടില്ല. ഇങ്ങനെയുള്ള അനാവശ്യ വീഡിയോകളുടെയും ചിത്രങ്ങളുടെയും പ്രചാരകരില്‍ വലിയ ഒരളവ് മുസ് ലിംകളുമുണ്ട്. അനാവശ്യവും പ്രയോജന രഹിതവുമായ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും പ്രതികരിക്കാതിരിക്കലാണ് മുസ് ലിമിന്റെ ബാധ്യത. അല്ലാഹു പറയുന്നത് കാണുക:
‘പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കന്നവരുമാകുന്നു’ (ഫുര്‍ഖാന്‍ 63).

ക്ഷമയും തഖ് വയും
എന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഫേസ്ബുക്കിലൂടെ എന്നോട് അഭിപ്രായപ്പെട്ടു: എന്തുകൊണ്ടാണ് ഇത്തരം സിനിമകള്‍ ആളുകള്‍ നിര്‍മ്മിക്കുന്നത ? മറ്റുള്ളവരുടെ പവിത്രമായ വിശ്വാസങ്ങളെ അക്രമിച്ചതുകൊണ്ട് അവര്‍ക്കെന്ത് കിട്ടാനാണ്? എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ലോകത്ത് ഫിത്‌ന വ്യാപിപ്പിക്കുന്നത്?
എന്റ സുഹൃത്തിന്റെ ഈ അഭിപ്രായത്തോട് ഞാന്‍ യോജിച്ചുകൊണ്ട് തന്നെ ഞാന്‍ പറയട്ടെ, ഇത്തരം മനോഭാവവും മനോഘടനയുമുള്ള ആളുകള്‍ എക്കാലത്തുമുണ്ടാകുമെന്നാണ് അല്ലാഹുവിന്റെ പ്രഖ്യാപനം: ‘തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് വേദം നല്‍കപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു’ ( ആലു ഇംറാന്‍ 186)

ഒന്നും ചെയ്യാതിരിക്കരുത്
ഇസ് ലാമിന്റെ പേരില്‍ നബിയെ പ്രതിരോധിക്കുന്നതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അതിരുകടന്ന പ്രതിഷേധങ്ങളെ നാം അപലപിക്കുന്നു. അതോടൊപ്പം, നാം മനസ്സിലാക്കേണ്ട മറെറാരു വലിയ പ്രശ്‌നം, പ്രവാചക നിന്ദയും ഇസ് ലാമിക വിരോധവുമൊക്കെ അരങ്ങു തകര്‍ക്കുമ്പോഴും ഇതിനെതിരെ ഒന്നും ചെയ്യാതെ, ഒരു പ്രതികരണവുമില്ലാതെ നിഷ്‌ക്രിയരായിരിക്കുന്ന വലിയൊരു വിഭാഗം മുസ് ലിംകളുണ്ട് എന്നതാണ്. അവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ നിഷ്‌ക്രയരായിരിക്കരുത്. മുസ് ലിം വിരോധികളുടെയും അജ്ഞരായ മുസ് ലിംകളുടെയും പ്രവൃത്തികള്‍ കണ്ട് നെറ്റി ചുളിച്ച്, ക്ഷമാപണ മനോഭാവത്തോടെ അടങ്ങിയിരിക്കലല്ല മുസ് ലിമിന്റെ ദൗത്യം. അവന് ചുറ്റിലുമുള്ള ലോകത്തിന് യാതൊരു സംഭാവനയും ചെയ്യാതെ അലസമായി ഒരു മുസ് ലിം ജീവിച്ചു കൂടാ. ആല്‍ബര്‍ട്ട് ഐസ്റ്റീന്‍ പറഞ്ഞതു പോലെ: ‘ലോകം, ജീവിക്കാന്‍ ഏറ്റവും അപകടകരമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു. വിനാശകാരികളായ മനുഷ്യര്‍ ഇവിടെ ഉണ്ടെന്നതല്ല പ്രശ്‌നം. മറിച്ച്, അതിനെ പ്രതിരോധിക്കേണ്ട മനുഷ്യര്‍ നിഷ്‌ക്രിയരാണെന്നുള്ളതാണ് പ്രശ്‌നം’.
മുസ് ലിംകളും അമുസ് ലിംകളുമായ തീവ്രവാദികള്‍ ഉള്ളതല്ല പ്രശ്‌നം. ഇരു വിഭാഗത്തോടൊപ്പമുളള മഹാ ഭൂരിപക്ഷത്തിന്റെ മൗനമാണ് യഥാര്‍ത്ഥ ദുരന്തം. ആരോഗ്യകരമായ സംവാദത്തിന്റെയും സംഭാഷണത്തിന്റെയും വേദികള്‍ സൃഷ്ടിക്കല്‍ നമ്മുടെ കടമയാണ്. ഇസ് ലാമിന്റെ യഥാര്‍ത്ഥ പ്രതിച്ഛായയും അതിന്റെ യഥാര്‍ത്ഥ സന്ദേശങ്ങളും ലോകത്തിന്ന് മുമ്പില്‍ അവതരിപ്പിക്കേണ്ടത് നമ്മളാണ്

പ്രവാചകനിന്ദയുടെ കാണാപുറങ്ങള്‍ ما وراء فليم المسيئ

പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അധിക്ഷേപിച്ചുകൊണ്ടുള്ള സംസാരങ്ങളും തര്‍ക്കങ്ങളും നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു: ഇസ്‌ലാമിന്റെ ഉദയം മുതല്‍ക്ക് തന്നെ ഇത്തരം ആരോപണങ്ങളും അധിക്ഷേപങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ആക്ഷേപങ്ങളോ അപഹാസങ്ങളോ തമസ്‌കരണമോ പരിഹാസമോ ഒന്നും പ്രവാചകന്റെ വ്യക്തിത്വത്തെയോ സ്വഭാവത്തെയോ ഒട്ടും ബാധിച്ചിട്ടില്ല. തിരുമേനിയുടെ പ്രബോധനത്തിന്റെ മക്കാകാലഘട്ടത്തില്‍ തന്നെ പ്രവാചകനെതിരായ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു.

പ്രവാചകന്‍ ഉന്നതമായ മനോദാര്‍ഢ്യത്തിനുടമയായിരുന്നു. മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. പ്രസ്തുത ഉത്തരവാദിത്വത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ളവനായിരുന്നു പ്രവാചകന്‍. അതിനാല്‍ തന്നെ ശത്രുക്കളുടെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ക്ക് അദ്ദേഹം ഒരു പരിഗണനയും നല്‍കിയില്ല. സധീരം തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെ അല്ലാഹു പ്രവാചക വചനങ്ങള്‍കൊണ്ട് കാഴ്ച്ചയില്ലാത്ത കണ്ണുകള്‍ക്ക് കാഴ്ച്ച നല്‍കി. ബധിരമായ കാതുകളെ അത് തുറപ്പിച്ചു. അടപ്പിട്ട ഹൃദയങ്ങളില്‍ അത് തിരയിളക്കമുണ്ടാക്കി.

പരിഹാസങ്ങളും ആക്ഷേപങ്ങളും പ്രവാചകന്റെ മനസ്സില്‍ ഒരു സ്വാധീനവും ഉണ്ടാക്കിയില്ലെന്നല്ല ഇതിന്റെ അര്‍ത്ഥം. മറിച്ച് ഈ പരിഹാസവും ആക്ഷേപവും നടത്തുന്ന ആളുകള്‍ തന്റെ പ്രബോധനവും സത്യവും സ്വീകരിക്കുന്നില്ലല്ലോ എന്നതായിരുന്നു പ്രവാചകന്റെ സങ്കടവും ദുഖവും. അവരുടെ ശത്രുതക്ക് പകരം പ്രവാചകന്‍ തിരിച്ച് കൊടുത്തത് തികഞ്ഞ ഗുണകാംക്ഷയായിരുന്നു. തന്റെ ശത്രുക്കള്‍ക്ക് പോലും നന്മ വരണമെന്ന് അദമ്യമായ ആഗ്രഹമായിരുന്നു പ്രവാചകനെ നയിച്ചിരുന്നത്.
ശത്രുക്കളുടെയും പ്രവാചകന്റെയും നിലപാടുകളെകുറിച്ച് അല്ലാഹു പറയുന്നു: ‘അതിനാല്‍ നിന്നോടാവശ്യപ്പെട്ടതെന്തോ, അത് ഉറക്കെ പ്രഖ്യാപിക്കുക. ബഹുദൈവവാദികളെ തീര്‍ത്തും അവഗണിക്കുക. കളിയാക്കുന്നവരില്‍നിന്ന് നിന്നെ കാക്കാന്‍ നാം തന്നെ മതി. അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ സങ്കല്‍പിക്കുന്നവരാണവര്‍. അതിന്റെ ഫലം അടുത്തുതന്നെ അവരറിയും. അവര്‍ പറഞ്ഞുപരത്തുന്നതു കാരണം നിന്റെ മനസ്സ് തിടുങ്ങുന്നുണ്ടെന്ന് നാം അറിയുന്നു. അതിനാല്‍ നീ നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക. നീ നിന്റെ നാഥന്ന് വഴിപ്പെടുക. ആ ഉറപ്പായ കാര്യം നിനക്കു വന്നെത്തുംവരെ.’ ശത്രുക്കളുടെ അക്രമം ശക്തിപ്പെടുമ്പോള്‍ പ്രവാചകന്‍ അഭയം തേടിയിരുന്നത് ദൈവസ്മരണയിലായിരുന്നു. പേടിയോ സങ്കടമോ ഉണ്ടാകുമ്പോള്‍ പ്രവാചകന്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കാറുണ്ടായിരുന്നു.

ആക്ഷേപങ്ങള്‍ പ്രവാചകത്വത്തെ ബാധിക്കുമോ?
തുടക്കം മുതലുള്ള എല്ലാ ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും മറികടന്ന് ഈ പ്രവാചക സന്ദേശം ഇതുവരെ എല്ലാ തിളക്കത്തോടും പൊലിമയോടും കൂടി നിലനിന്നു എന്നത് ഇതിന്റെ അജയ്യതയെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ശത്രുക്കള്‍ എന്നും ഈ സന്ദേശത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ പൂര്‍വ്വാധികം ശക്തിയോടെ എല്ലാ ഇരുട്ടിനെയും ചൂഴ്ന്ന് നില്‍ക്കുന്നതാണ് ഈ പ്രകാശമെന്നാണ് നാം ചരിത്രത്തില്‍ കാണുന്നത്. ഏതാനും പേര്‍ നടന്നതുകൊണ്ടുണ്ടായ പൊടിപടലം സൂര്യനെ മറക്കില്ലല്ലോ.

ശത്രുക്കള്‍ പലതരത്തില്‍ ഈ യാത്രാസംഘത്തെ തടുക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ ഈ യാത്രാ സംഘത്തിന്റെ പാഥേയം ഒരിക്കലും നശിക്കാത്തതാണ്. ഒരു ശത്രുവിനും കയ്യേറാനാവാത്തതാണ് ഇൗ സംഘത്തിന്റെ കരുത്ത്. ക്ഷീണവും മടിയുമില്ലാത്തവരാണ് ഈ യാത്രാ സംഘത്തിലുള്ളത്. അതുകൊണ്ട് ശത്രുക്കളുടെ ഏത് ആക്ഷേപത്തെയും പരിഹാസത്തെയും കാര്യമാക്കാതെ ജനഹൃദയങ്ങളിലേക്കും ജനമനസ്സുകളിലേക്കും ഇസ്‌ലാം പടനയിക്കും. ശരീരങ്ങളെ മുറിപ്പെടുത്തുന്ന ഒരായുധവും അതിന്റെ അനുയായികളുടെ കൈകളില്ലെങ്കിലും അവര്‍ ലോകം അതിജയിക്കും. എല്ലാ പകയെയും വിദ്വേഷത്തെയും അത് സ്‌നേഹവും സത്യവും കൊണ്ട് മറികടക്കും. ചിന്താലോകത്ത് യാതൊരു വിലയുമില്ലാത്ത ചെറുസംഘത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കും.

പ്രവാചകനിന്ദയുടെ പ്രേരകങ്ങള്‍
പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള ഇക്കാലത്തെ അധിക്ഷേപങ്ങളുടെ പ്രേരകങ്ങള്‍ എന്താണെന്ന് അന്വേഷിക്കുമ്പോള്‍ പല ഉത്തരങ്ങളാണ് നമുക്ക് ലഭിക്കുക. മുസ്‌ലിങ്ങളെ പ്രകോപിപ്പിച്ച് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിക്കുകയും തുടര്‍ന്ന് സെപ്റ്റംബര്‍ 11 സംഭവം പോലെ ഇസ്‌ലാമോഫോബിയ വര്‍ദ്ധിപ്പിക്കാനുമുള്ള തന്ത്രമാണിതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

ഇത്തരം ആക്ഷേപങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ പെട്ടെന്നുള്ള പണവും പ്രശസ്തിയുമാകാം ആഗ്രഹിക്കുന്നത്. സിനിമയോ ലേഖനങ്ങളോ വിവാദമാകുന്നതോടെ പ്രത്യേകിച്ചും അത് ഇസ്‌ലാമുമായി ബന്ധമുള്ളതാണെങ്കില്‍ നല്ല വിപണനമൂല്യമാണ് ഇക്കാലത്തുള്ളത്. ഇത്തരം വിപണന സാധ്യത ലക്ഷ്യം വെച്ചാകാം ചിലരുടെ പ്രവാചകവിരുദ്ധ പ്രകടനങ്ങള്‍.

മറ്റൊരു വിഭാഗം പ്രവാചകന്റെ സ്വഭാവവും ചര്യയും ലോകത്തെ സകല മനുഷ്യരെയും ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനാല്‍ അതിനെ ഇകഴ്ത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍കൊണ്ട് പ്രായോഗികമായി സംഭവിക്കുന്നത് പ്രവാചകന്റെ പേരും പ്രശസ്തിയും വര്‍ദ്ധിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ പേരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ അസൂയയുള്ള സയണിസ്റ്റുകളെപോലുള്ള ചില ശത്രു വിഭാഗങ്ങളും ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം.

മുസ്‌ലിം ജനതക്കുള്ള സന്ദേശം
പ്രവാചകന്‍ മുഹമ്മദ്(സ)യുടെ വ്യക്തിത്വമെന്നത് ആരുടെയെങ്കിലും ചില പൊള്ള വാദങ്ങള്‍കൊണ്ട് തകരുന്നതല്ല. പാശ്ചാത്യര്‍ അടുത്തകാലത്ത് നടത്തിയിട്ടുള്ള ഇസ്‌ലാമിനെതിരെയുള്ള എല്ലാ പ്രചാരവേലകളും ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കും ഉപകാരമാവുകയാണ് ചെയ്തത്. സെപ്റ്റംബര്‍ 11 സംഭവത്തിന് ശേഷം ലോകത്ത് ഇസ്‌ലാമിന്റെ പ്രചാരം വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

പ്രവാചകന്‍ ജീവിതത്തിന്റെ ആരംഭം മുതല്‍ തന്നെ ആരോപണങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്. എന്നാല്‍ തിന്മയെ തിന്മകൊണ്ട് നേരിടുകയെന്നത് പ്രവാചക മാതൃകയായിരുന്നില്ല. ‘അവിവേകികള്‍ വാദകോലാഹലത്തിനുവന്നാല്‍ ‘നിങ്ങള്‍ക്കു സമാധാനം’ എന്നുമാത്രം പറഞ്ഞൊഴിയുന്നവരാണവര്‍. ‘എന്നാണ് അല്ലാഹു പഠിപ്പിച്ചിരിക്കുന്നത്.

ദുഷ്പ്രചരണങ്ങളുടെ സല്‍ഫലങ്ങള്‍
പ്രവാചകനും ഇസ്‌ലാമിനും നേരെയുള്ള പാശ്ചാത്യരുടെ ഇത്തരം അക്രമങ്ങള്‍ക്ക് ചില സല്‍ഫലങ്ങളും സമുദായത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രാധാനപ്പെട്ടത് മുസ്‌ലിങ്ങളില്‍ ഐക്യബോധം വര്‍ദ്ധിക്കുകയും പ്രതികരണ ശേഷി ഉണര്‍ത്തുകയും ചെയ്യുന്നുവെന്നതാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമാണ് സമുദായം ഇത്ര ഐക്യത്തോടെ പ്രശ്‌നങ്ങളോട് പ്രതികരിക്കാറുള്ളത്. ഈ ഐക്യബോധം വളര്‍ത്തി അത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് മുസ്‌ലിങ്ങള്‍ ചെയ്യേണ്ടത്.

പ്രവാചകനെതിരെ അപവാദപ്രചരണങ്ങള്‍ നടക്കുന്നത് ആധുനിക മീഡിയകള്‍ വഴിയാണ്. അതുകൊണ്ടുതന്നെ ആധുനിക മീഡിയകള്‍ പ്രത്യേകിച്ചും സിനിമയും മറ്റ് സോഷ്യല്‍ നെറ്റുവര്‍ക്കുകളും ശ്രദ്ധിക്കലും അവയിലൂടെ ഇതിന് മറുപടി നല്‍കലും അനിവാര്യമാണെന്ന് മുസ്‌ലിങ്ങള്‍ക്ക് ബോധ്യപ്പെടാനിത് സഹായകമായിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ അനുവദനീയമോ അല്ലയോ എന്ന ചര്‍ച്ചകള്‍ക്കപ്പുറത്ത് യാഥാര്‍ത്ഥ്യത്തിലേക്ക് ചുവടുവെക്കാന്‍ മുസ്‌ലിങ്ങളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
സാധാരണ വളരെ നിഷ്‌ക്രിയരായ അറബ് ജനതയും അറബ് സര്‍ക്കാറുകളും ഉണരാനും ഇത് കാരണമായിട്ടുണ്ട്. സൗദി അറേബ്യയെ പോലുള്ള രാഷ്ട്രങ്ങള്‍ നയതന്ത്രതലത്തില്‍ തന്നെ ചില നടപടികള്‍ എടുക്കുകയുണ്ടായി. മറ്റ് മിക്ക രാഷ്ട്രങ്ങളിലും യുവാക്കള്‍ തെരുവിലിറങ്ങാനും ഇത് കാരണമായിട്ടുണ്ട്. അതിരുവിട്ട അക്രമങ്ങളിലേക്ക് എത്തുന്നില്ലെങ്കില്‍ ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ ക്രിയാത്മകമാണ്.

ഇസ്‌ലാമിനെ കുറിച്ച് ചില സംശയങ്ങള്‍ ഇത്തരം പ്രചരണങ്ങള്‍ ഉണ്ടാക്കുമെന്നത് ശരിതന്നെ. പക്ഷെ നമുക്ക് ജനങ്ങളിലേക്ക് കൂടുതല്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കാനുള്ള അവസരമാണിത്. അതുകൊണ്ടുതന്നെ ഈ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. യൂറോപ്യരില്‍ വലിയൊരു വിഭാഗം പ്രവാചകനെയോ ഇസ്‌ലാമിനെയോ കുറിച്ച് ഇത്തരം മുന്‍ധാരണകളുള്ളവരല്ല. അതുകൊണ്ട് അവര്‍ക്ക് സത്യം പെട്ടെന്ന് മനസ്സിലാക്കാനാവും.

പ്രവാചകനിന്ദയെ പ്രതിരോധിക്കേണ്ട വിധം كيفية الدفاع الرسول ص- فهمي هويدي

ഇത് ആദ്യത്തെയോ, അവസാനത്തെയോ നിന്ദയല്ല. പ്രവാചക നിയോഗം മുതല്‍ ശത്രുക്കളും വിദ്വേഷികളും പലവിധത്തില്‍ അദ്ദേഹത്തെ ആക്ഷേപിക്കാനും, അവമതിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രസ്തുത ആരോപണങ്ങളുടെയും മുറിവേല്‍പിക്കലിന്റെയും ചില രൂപങ്ങളും തലങ്ങളും വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. ഞാനിത് വരെ കണ്ടിട്ടില്ലാത്ത, പതിനൊന്ന് മിനുട്ടോളം വരുന്ന ആ വീഡിയോ പതിനാല് നൂറ്റാണ്ടുകളായി സമാധാനത്തിന്റെ ദൂതന് നേരെ എയ്ത് വിട്ട് കൊണ്ടിരിക്കുന്ന വിഷംപുരട്ടിയ, വൃത്തികെട്ട ആയുധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രവാചക നിന്ദയെന്ന മഹാസമുദ്രത്തിലെ കേവലം ഒരു തുള്ളി മാത്രമാണ്.

മുമ്പ് പറയപ്പെട്ടതിന്റെ കേവല ചര്‍വിതചര്‍വണം മാത്രമാണിത്. പ്രസ്തുത ആശയങ്ങളെയും ചിന്തകളെയും വാദങ്ങളെയും അണ്ണാക്ക് തൊടാതെ വിഴുങ്ങുകയാണ് ഇക്കൂട്ടര്‍. അതിനാല്‍ അവയില്‍ പുതുതായൊന്നും ഞാന്‍ കാണുന്നില്ല. മാത്രമല്ല, ചില പ്രദേശങ്ങളില്‍ -പ്രത്യേകിച്ചും ഈജിപ്തില്‍- കാണുന്ന പോലെ മാരകമായ അക്രമ പ്രതിഷേധം ഈ വിഷയത്തില്‍ വേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഉത്തരവാദിത്തപ്പെട്ട എല്ലാ കേന്ദ്രങ്ങളാലും അവഗണനക്ക് വിധേയമായ, അപലപിക്കപ്പെട്ട ഒന്നാണതെന്നത് ഒരു പക്ഷെ പുതുമയുള്ള കാര്യമായിരിക്കാം. പ്രസിദ്ധമായ ചര്‍ച്ചുകളിലോ, ഇപ്പോള്‍ പ്രതിഷേധമിരമ്പിക്കൊണ്ടിരിക്കുന്ന, എംബസികള്‍ ആക്രമിക്കപ്പെടുകയും, അംബാസഡര്‍ കൊല്ലപ്പെടുകയും ചെയ്ത അമേരിക്കയില്‍ പോലും അപ്രകാരമാണ് അത് സ്വീകരിക്കപ്പെട്ടത്.

നാം മൗനം പാലിക്കണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. രോഷം പ്രകടിപ്പിക്കല്‍ നമ്മുടെ അവകാശം തന്നെയാണ്. പക്ഷെ അത് എപ്രകാരമായിരിക്കണമെന്നതാണ് ചോദ്യം. മാത്രമല്ല, നമ്മുടെ രോഷത്തിന്റെ സന്ദേശം ആരിലേക്കാണ് എത്തേണ്ടത്? വര്‍ഗീയ പക്ഷപാതികളും, സങ്കുചിതത്വ വീക്ഷണമുള്ളവരും, ചീത്തവര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഹാലിളകുന്നവരുമായ ഏതാനും പേരുടെ കൂടെ കൂടിയാണോ നാമത് പ്രകടിപ്പിക്കേണ്ടത്? മതസമൂഹത്തില്‍ അസ്വസ്ഥതയും, സങ്കീര്‍ണതയും വ്യാപിക്കുന്നതില്‍ സായൂജ്യമടയുന്നവരുടെ പ്രവര്‍ത്തനങ്ങളെ സര്‍വശക്തിയുമുപയോഗിച്ച് പ്രതിരോധിക്കുകയും ചെറുക്കുകയുമാണ് നാം ചെയ്യേണ്ടത്. ആ വീഡിയോ തയ്യാറാക്കിയവര്‍ അത്തരത്തിലുള്ളവരില്‍ പെട്ടവരാണ്. സമൂഹത്തില്‍ ചിദ്രതയും അനൈക്യവും പരസ്പര വിദ്വേഷവും വ്യാപിപ്പിക്കുവാനും, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ യുദ്ധത്തിന്റെ തീ കത്തിക്കുവാനും ശ്രമിക്കുന്ന ബുദ്ധിശൂന്യരാണവര്‍.

ഇവിടെ നമ്മുടെ ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങളുണ്ട്. സ്വേഛാധിപത്യത്തില്‍ ആര്‍മാദിച്ചിരുന്ന, സര്‍വസായുധ സജ്ജരായിരുന്ന മുബാറകിന്റെ ഭരണത്തെ താഴെയിറക്കാന്‍ സമാധാന പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചുവെന്നതാണ് ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അനുഭവം. പ്രസ്തുത വിജയം സമാധാനപരമായ മാറ്റത്തിന്റെ മാര്‍ഗത്തിലുള്ള പുതിയ കാല്‍വെയ്പായിരുന്നു. എന്നാല്‍ ഈ പുതിയ സമാധാന വിപ്ലവശ്രമങ്ങളുടെ മുഖത്തേറ്ര പോറലാണ് അമേരിക്കന്‍ എംബസിയോട് ഏതാനും പേര്‍ സ്വീകരിച്ച സമീപനം. അതില്‍ കടന്ന് കയറുകയും, മതിലില്‍ പിടിച്ച്കയറി പതാകയിറക്കിയതും ഈ തലത്തില്‍ നിന്നാണ് വീക്ഷിക്കേണ്ടത്. ചില അല്‍പന്‍മാര്‍ അതിന് പകരം ഹിസ്ബുത്തഹ്‌രീറിന്റെ പതാക തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചുവത്രെ. ഈജിപ്തില്‍ ഒരു സ്വാധീനവുമില്ലാത്ത പാര്‍ട്ടിയാണത്. അതിന്റെ അനുയായികള്‍ ഉയര്‍ത്തുന്ന ഏതാനും ചില കറുത്ത കൊടികളല്ലാതെ അതിന്റെ ഒരവശിഷ്ടവും അവിടെയില്ല. മാത്രമല്ല, ലിബിയയിലെ ബങ്കാസയില്‍ കാര്യം കുറച്ച് കൂടി വഷളാവുകയാണുണ്ടായത്. അവിടെ അമേരിക്കന്‍ അംബാസഡര്‍ പ്രക്ഷോഭത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. എന്നാല്‍ ലിബിയയില്‍ നിന്ന് എനിക്ക് ലഭിച്ച ഔദ്യോഗിക വിശദീകരണത്തില്‍ അറിയാന്‍ കഴിഞ്ഞത് എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ കാവല്‍ക്കാരന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘട്ടനമുണ്ടായത് എന്നാണ്. സ്വാഭാവികമായും അവര്‍ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ എംബസിക്ക് നേരെ എറിയുകയും അംബാസഡര്‍ കൊല്ലപ്പെടുകയും ചെയ്തു.

ഏകദേശം എല്ലാ അറബ് രാഷ്ട്രങ്ങളുടെയും തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പ്രകടനങ്ങള്‍, കുറ്റകൃത്യത്തിന്റെ ഉറവിടം എന്ന നിലക്ക് അമേരിക്കന്‍ എംബസിയുടെ മുന്നില്‍ ധര്‍ണ നടത്തുകയും, തങ്ങളുടെ പ്രതിഷേധ കുറിപ്പ് അമേരിക്കന്‍ പ്രതിനിധികള്‍ക്ക് കൈമാറിയതിന് ശേഷം ശാന്തതയോടെ പിരിഞ്ഞ് പോരുകയുമാണ് ചെയ്തിരുന്നതെങ്കില്‍, അതാവുമായിരുന്നു രോഷപ്രകടനത്തിന്റെ ഉന്നതരൂപമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ത്തും ക്രിയാത്മകവും, നാഗരികവും, മാന്യവുമായ വിധത്തില്‍ സന്ദേശം അതിന്റെ വക്താക്കള്‍ക്കെത്തുമായിരുന്നു. പക്ഷെ അത് മാത്രം സംഭവിച്ചില്ല. മുസ്‌ലിംകളുടെ ഭാഗത്ത് നിന്നുള്ള മാധ്യമങ്ങളും പ്രവാചകന് നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളേക്കാള്‍ കേന്ദ്രീകരിച്ചത് അവക്ക് മറുപടി നല്‍കുന്നതിലാണ്.

പ്രസ്തുത വിഷയത്തില്‍ അമേരിക്കന്‍ ഭരണകൂടം ഖേദം പ്രകടിപ്പിച്ചതാണ്. സിനിമയിറക്കിയ നടപടി മോശമായെന്ന് വൈറ്റ് ഹൗസ് തന്നെ ഔദ്യോഗികമായി അറിയിച്ചതുമാണ്. എന്നിട്ടും പ്രസ്തുത സംഭവത്തിന്റെ ഉത്തരവാദി, അഥവാ കുറ്റവാളി അമേരിക്കയാണെന്ന വിധത്തിലാണ് രോഷപ്രകടനക്കാര്‍ പെരുമാറിയത്. കുറച്ച് മാധ്യമ സ്വാധീനവും, അധികാരകേന്ദ്രവും സ്വന്തമായുള്ള അല്‍പബുദ്ധികള്‍ കാണിച്ച അവിവേകമാണത്.

അറബ് ലോകത്തിനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്ക നടത്തുന്ന രാഷ്ട്രീയത്തിന് നാമെല്ലാവരും എതിരാണെന്നത് വസ്തുത തന്നെയാണ്. പക്ഷെ, ഇപ്പോള്‍ നമ്മില്‍ നിന്നും സംഭവിച്ച തിന്മയെ, കുറ്റത്തെ നാം അതിനെ നിരസിക്കുകയും, അപലപിക്കുകയുമാണ് വേണ്ടത്. കുറ്റം ആരോപിച്ചവര്‍ എന്നതിലുപരിയായി ഒരു സാക്ഷിയും മധ്യവര്‍ത്തിയുമായി ഈ സംഭവത്തെ നാം സമീപിച്ചിരുന്നുവെങ്കില്‍ അതായിരുന്നു ഉത്തമമായത്.

നമുക്ക് ആ വീഡിയോയുടെ വിശദവിവരങ്ങള്‍ അറിയില്ല. പക്ഷെ മൂന്ന് കാര്യങ്ങള്‍ നമുക്കറിയാം. ഇസ്‌ലാമിനെയും, പ്രവാചനെയും അവമതിക്കുന്ന കാര്യങ്ങള്‍ അതുള്‍ക്കൊള്ളുകയും മുസ്‌ലിംകളോട് വെറുപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതാണ് ഒന്നാമത്തേത്. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൂചിപ്പിച്ച പോലെ അത് ആവിശ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല എന്നതാണ് രണ്ടാമത്തേത്. കാരണം ആവിഷ്‌കാര സ്വാതന്ത്ര്യം ഇതര മതങ്ങളെ നിന്ദിക്കാന്‍ അനുവദിക്കുന്നില്ല. മൂന്നാമതായി അക്രമ മാര്‍ഗത്തിലൂടെ പ്രതിഷേധമറിയിച്ച ചില മുസ്‌ലിംകളുടെ നടപടി അവര്‍ മര്‍ദിതരായിരിക്കെത്തന്നെ അവര്‍ക്ക് നഷ്ടമാണ് വരുത്തിയത്.

ബുദ്ധിമാന്‍മാര്‍ പ്രവാചക മഹത്വം പ്രതിരോധിക്കണമെന്നാണ് എന്റെ ആഗ്രഹം. കേവലം ബഹളമുണ്ടാക്കി, തോന്നിയത് ചെയ്യുന്ന അല്‍പന്മാര്‍ ഈ കേസില്‍ നമ്മെ പരാജയപ്പെടുത്തുകയേ ഉള്ളൂ. അതോടൊപ്പം പ്രവാചകനെതിരായ ആരോപണങ്ങളും, അവഹേളനങ്ങളും പവിത്രമായ അദ്ദേഹത്തിന്റെ ജീവിതത്തിന് ഒരു പോറലേല്‍പിക്കാന്‍ പോലും പര്യാപ്തമല്ലെന്ന് നാം മനസ്സിലാക്കണം. എന്നാല്‍ മുസ്‌ലിംകള്‍ സൃഷ്ടിക്കുന്ന അവഹേളനവും, മാനക്കേടുമാണ് നമുക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിസ

ബൈബിളിലെ മുഹമ്മദ് നബി (7) محمد صلى الله عليه وسلم في الانجيل

സത്യത്തിന്റെ ആത്മാവ്

അപൂര്‍ണമായ ഒരു ദൌത്യമാണ് ക്രിസ്തുവിന് നിര്‍വഹിക്കാനുണ്ടായിരുന്നത്. പക്ഷേ, അത് അപൂര്‍ണമായി ത്തന്നെ തുടരുക വയ്യ. അതിന്റെ പരിപൂര്‍ത്തിക്കായി മറ്റൊരു കാര്യസ്ഥന്‍ വരും എന്നാണ് ക്രിസ്തു നിരൂപിച്ചത്. പ്രവാചകത്വശൃംഖലയിലെ ഓരോ കണ്ണിയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ ലക്ഷീകരിച്ച് സംവിധാനം ചെയ്തിട്ടുള്ളതാണ്. മുഹമ്മദ് നബിയുടെ ആവിര്‍ഭാവത്തോടെ മാത്രമേ ക്രിസ്തുവിന്റെ ആഗമനത്തിന്റെ ആന്തരാര്‍ഥവും അന്തിമലക്ഷ്യവും നമുക്ക് വെളിപ്പെടുന്നുള്ളൂ. ഈ അന്തിമ ഘട്ടത്തെ പറ്റി ക്രിസ്തു പറയുന്നതിപ്രകാരമാണ്: “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പനകളെ കാത്തുകൊള്ളും. എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും: അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും” (യോഹന്നാന്‍ 14: 15,16). വീണ്ടും: “എങ്കിലും പിതാവ് എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്ക് സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോട് പറഞ്ഞത് ഒക്കെയും നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും” (യോഹന്നാന്‍ 14:26). “ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്ന്നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും” (യോഹന്നാന്‍ 15:26). “എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും” (യോഹന്നാന്‍ 16:7). ഇവിടെ കാര്യസ്ഥന്‍ എന്നു വ്യവഹരിക്കപ്പെട്ടത് ഗ്രീക്കിലെ ‘പെരിക്ളിറ്റോസ്’ എന്ന പദമാണ്. ‘ഉത്തമന്‍, പ്രശസ്തന്‍, പ്രശംസനീയന്‍’ എന്നൊക്കെ അര്‍ഥം കല്‍പിക്കാവുന്ന പെരിക്ളിറ്റോസ് അറ ിയിലെ ‘മുഹമ്മദ്’ എന്നതിന്റെ സമാനപദം തന്നെ. ഹിബ്രുവില്‍ ‘മഹംദാ’ എന്നു പറയും. വരാനിരിക്കുന്ന കാര്യസ്ഥനെ സംബന്ധിക്കുന്ന ലക്ഷണങ്ങള്‍ അപഗ്രഥിക്കെ ക്രിസ്തു പറഞ്ഞുവെച്ച കാര്യങ്ങള്‍ മുഹമ്മദ് നബിയില്‍ എത്രമാത്രം സാക്ഷീകരിക്കപ്പെട്ടു എന്നാണ് ഇനിയും നമുക്ക് നോക്കാനുള്ളത്. ദൈവത്തെയും അവന്റെ മതത്തെയും സംബന്ധിക്കുന്ന ‘സകലതും ഉപദേശിക്കുക’ എന്നുള്ളതാണ് വരാനിരിക്കുന്ന ‘പെരിക്ളിറ്റോസി’ന്റെ പ്രവര്‍ത്തനമായി ബൈബിള്‍ നിര്‍ണയിച്ചുതന്നത്. ഈ കൃത്യം ഭംഗിയായും പൂര്‍ണമായും നിര്‍വഹിക്കുന്നത് മുഹമ്മദ് നബിയാണ്. ‘ഹജ്ജത്തുല്‍ വിദാഇ’ലെ ആയിരങ്ങളുടെ സാക്ഷ്യം ചരിത്രസംഭവമായി. ‘അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും’ എന്നു ബൈബിള്‍ പറയുന്നു. പാപത്തെക്കുറിച്ച് ക്രൈസ്തവര്‍ കൈക്കൊണ്ട ഒരു മിഥ്യാധാരണ ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. മനുഷ്യവംശത്തിന്റെ പാപനിവൃത്തിക്കായി യേശു കുരിശേറി മരിച്ചു എന്നു ക്രൈസ്തവരും തങ്ങള്‍ യേശുവെകൊല ചെയ്തു എന്ന് യഹൂദരും വിശ്വസിക്കുന്നു. രണ്ടും തെറ്റുതന്നെ എന്ന് മുഹമ്മദ് നബി പറയുന്നു. പാപത്തെ സംബന്ധിക്കുന്ന ക്രൈസ്തവദര്‍ശനം ശരിയായ ഈശ്വര മതത്തിനു നിരക്കുന്നതല്ലെന്ന് മുഹമ്മദ് നബി പഠിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: “മുഹമ്മദ്, അവിശ്വാസികളായ യഹൂദരോട് പറയൂ: അവരദ്ദേഹത്തെ കൊന്നില്ല. ദൈവം അദ്ദേഹം അവനിലേക്കുയര്‍ത്തുകയാണുണ്ടായത്” (ഖുര്‍ആന്‍ 4:158).

ക്രിസ്ത്യാനികളോട് ഖുര്‍ആന്‍ പ്രതിവചിക്കുന്നതിങ്ങനെയാണ്: “അവര്‍ (യഹൂദര്‍) അദ്ദേഹത്തെ കൊന്നില്ല; ക്രൂശിച്ചുമില്ല. കാര്യം അസ്പഷ്ടമാക്കുകയാണുണ്ടായത്” (ഖുര്‍ആന്‍). ന•യും തി•യുമെല്ലാം മനുഷ്യന് സ്വമേധയാ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്നതാണെന്നാണ് ഖുര്‍ആനിക വിഭാവനം. മേല്‍പറഞ്ഞ ബൈബിള്‍ വാക്യത്തിലെ ‘ന്യായവിധി’ എന്നതിനു കൈക്കൊള്ളേണ്ട വേറൊരു വ്യവഛേദനം കൂടി നിര്‍ദേശിക്കട്ടെ. ഹിബ്രു ബൈബിളുകളില്‍ ഈ പദം ‘ദീനാ’ എന്നാണു കാണുക. അറ ിയിലെ ‘ദീന്‍’ തന്നെ. പക്ഷേ ‘ന്യായവിധി’ എന്നുള്ളതിനേക്കാള്‍ ‘മതം’ എന്ന അര്‍ഥമാണ് അതിനു അനുയോജ്യമായിരിക്കുക. ക്രിസ്തുവിനുശേഷം മതോ•ുഖമായ ഒരുപരിണാമഗതിക്ക് നേതൃത്വം നല്‍കിയത് മുഹമ്മദ് നബിയാണ്. ഖുര്‍ആന്‍ സ്വന്തമായ ഒരു നീതിശാസ്ത്രമുണ്ട്. ഖുര്‍ആന് മാത്രമേ അതുള്ളൂ എന്ന് പറ ഞ്ഞാലും തെറ്റില്ല. ചുരുക്കത്തില്‍, അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും എന്ന ബൈബിള്‍ പ്രവചനം മുഹമ്മദ് നബിയിലേ നിവൃത്തിക്കപ്പെടുന്നുള്ളൂ.

പെരിക്ളിറ്റോസിന്റെ മറ്റൊരു ഗുണമായി ബൈബിള്‍ എണ്ണിപ്പറഞ്ഞത് ഇതാണ്: “അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും” (യോഹന്നാന്‍ 16:13). ഖുര്‍ആനില്‍ മുഹമ്മദ് നബി സ്വയമായി ഒന്നും സംസാരിക്കുന്നില്ല. ജിബ്രീല്‍ എന്ന മലക്ക് വഴി അല്ലാഹുവില്‍നിന്നും കേട്ടത് അപ്പടി പറയുക മാത്രമാണദ്ദേഹം. ബൈബിളിലെ മേല്‍ പറഞ്ഞ പ്രവചനത്തിലൂടെ ഉന്നീതമാകുന്ന കാര്യങ്ങള്‍ മുഹമ്മദ് നബിയില്‍ എത്രത്തോളം സാക്ഷാത്കരിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഇത്രയും വിശദീകരണം മതി.

മനുഷ്യപുത്രന്‍

യേശുവെ ‘മേരിയുടെ പുത്രന്‍’ എന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. ബൈബിളില്‍ യേശു യോസേഫിന്റെ മകനാകുന്നു. സഹോദര•ാരും സഹോദരിമാരും ഉള്ളവനാകുന്നു (മത്തായി 13: 55,56, മാര്‍ക്കോസ് 6:3, ലൂക്കോസ് 2:48, യോഹന്നാന്‍ 2:12, അപ്പോ. പ്രവൃത്തികള്‍ 1:14, കോരിന്ത്യര്‍ 9:5, ഗലത്യര്‍ 1:19). ദാവീദിന്റെ മകനാകുന്നു (മത്തായി 22:42,മാര്‍ക്കോസ് 12:35, ലൂക്കോസ് 20:41, യോഹന്നാന്‍ 20:30,അപ്പോ. പ്രവൃത്തികള്‍ 13:22, റോമര്‍ 15:12). മനുഷ്യപുത്രനാകുന്നു. 83-ലധികം തവണ മനുഷ്യപുത്രന്‍ എന്ന് അഭിസംബോധന ചെയ്യപ്പെടുന്നു. ദൈവപുത്രനുമാവുന്നുണ്ട് അദ്ദേഹം (മത്തായി 14:32, യോഹന്നാന്‍ 11:27, അപ്പോ. പ്രവൃത്തികള്‍ 9:20).

ക്രിസ്തു ക്രിസ്തുവിന്റെ തന്നെ പുനരാഗമത്തെ പ്രവചിക്കുക എന്ന കാര്യത്തില്‍ കാര്യമായ ചില പോരായ്കളുണ്ട്. യാക്കോബ് ‘അവകാശമുള്ളവനെ’ പറ്റി പ്രവചിച്ചു(ഉല്‍പത്തി 49:10). മോശെ മറ്റൊരു പ്രവാചകനെപ്പറ്റി സംസാരിച്ചു (ആവര്‍ത്തന പുസ്തകം 1 8:15). ഹഗ്ഗായിയും(ഹഗ്ഗായി2:7) മാലാഖിയും (മാലാഖി 3:1) ഒക്കെ മറ്റൊരാളുടെ വരവിനെയാണ് സൂചിപ്പിച്ചത്. യേശുവും അങ്ങനെത്തന്നെ എന്നു വിശ്വസിക്കുന്നതാണ് ശരി. മനുഷ്യപുത്രനെ പറ്റി ക്രിസ്തു പറഞ്ഞതൊക്കെയും ക്രിസ്തുവില്‍തന്നെ ആരോപിക്കുകയാണ് ബൈബിള്‍ കര്‍ത്താക്കള്‍ ചെയ്തത്. അവ ക്രിസ്തുവില്‍ എത്രമാത്രം സാക്ഷാത്കരിക്കപ്പെട്ടു എന്നു പരിശോധിച്ചുനോക്കണം. റോമന്‍ സാമ്രാജ്യത്തെ തകര്‍ത്തു ഭൂമിയില്‍ സമാധാനത്തിന്റെ സാമ്രാജ്യം പണിയുവാന്‍ വന്നെത്തുമെന്ന് ബൈബിള്‍ നിരൂപിക്കുന്ന മനുഷ്യപുത്രന്‍ ക്രിസ്തുവാകുമോ? സീസര്‍ക്ക് കപ്പം നല്‍കുന്ന ക്രിസ്തു! ‘മനുഷ്യപുത്രനു തലചായ്ക്കാന്‍ മണ്ണിലിടമില്ലെ’ന്നു വിലപിക്കുന്ന ക്രിസ്തു! മനുഷ്യപുത്രന്‍ സകലജാതികളെയും ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിക്കുന്നതു പോലെ വേര്‍തിരിക്കുമെന്നു യേശു പറയുന്ന ഉപമ ശ്രദ്ധേയമാണ്. വിശ്വസിക്കാന്‍ മനസ്സുള്ള ഇസ്രായേല്യരാണു ഇവിടെ ചെമ്മരിയാടുകള്‍ എന്നുള്ളതു കൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. കോലാടുകള്‍ അവിശ്വാസികളായ യഹൂദികളാണ്. ‘മനുഷ്യപുത്രന്‍ തന്റെ തേജസ്സോടെ സകലവിശുദ്ധ ദൂത•ാരുമായി വരുമ്പോള്‍…’ എന്നാണ് യേശുവിന്റെപ്രയോഗം. അതിനാല്‍ത്തന്നെ അത് യേശുവിനെ പറ്റിയാണെന്ന് പറയുക വയ്യ. ഭാവിയെ സൂചിപ്പിക്കുന്ന യേശുവിന്റെ ഇയ്യൊരു പ്രയോഗത്തിന്റെ തോതുവെച്ചു പറഞ്ഞാലും മനുഷ്യപുത്രന്‍ യേശുവല്ല; വരാനിരിക്കുന്ന മറ്റാരോ ആണ്. ചെമ്മരിയാടുകളെയും കോലാടുകളെയും വേര്‍തിരിച്ചില്ല, യേശു; രണ്ടു കൂട്ടരും അദ്ദേഹത്തെ തള്ളിക്കളഞ്ഞു എന്നുവേണം പറയാന്‍. അവരില്‍ ഒരു ചെറുവിഭാഗമേ യേശുവെ വിശ്വസിച്ചുള്ളൂ, സ്നേഹിച്ചുള്ളൂ. മനുഷ്യപുത്രന്‍ വരാനിരിക്കുന്നേയുള്ളൂ എന്ന വസ്തുത മറ്റൊരിടത്തു യേശു ഇങ്ങനെ വ്യക്തമാക്കുന്നു:

“എന്നാല്‍ ഏലിയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്ക് തോന്നിയത് എല്ലാം അവനോട് ചെയ്തു. അവ്വണ്ണം മനുഷ്യപുത്രനു അവരാല്‍ കഷ്ടപ്പെടുവാനുണ്ട്” (മത്തായി 17:12).

വിഷയം ഇവിടെ വരാനിരിക്കുന്ന ഒരാളാണ്. പറയുന്നത് ക്രിസ്തുവാണ്. ഒരര്‍ഥത്തിലും അത് ക്രിസ്തുവിനെ പറ്റിയാവില്ല. ‘മനുഷ്യപുത്രന്‍’ തന്റെ പിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂത•ാരുമായി വരും’ (മത്തായി 16:27). അതെ വരും!

പഴയ നിയമത്തിലും പുതിയ നിയമത്തിലും അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ചില പ്രവചനവാക്യങ്ങള്‍ പെറുക്കിക്കൂട്ടുക മാത്രമാണിവിടെ ചെയ്തത്. എന്നാലും ഇവ ചേര്‍ത്തുവായിക്കുന്നവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെടാതിരിക്കില്ല. ഇവയിലൂടെ തെളിയുന്ന ദര്‍ശനചക്രവാളം യേശുക്രിസ്തുവില്‍നിന്നു കുറേ ദൂരം മുമ്പോട്ടു പോയിട്ടുള്ളതാണ്.

ബൈബിള്‍ നിത്യേന പാരായണം ചെയ്യുന്ന ക്രൈസ്തവ ബോധമാകട്ടെ ഓതിപ്പഠിപ്പിക്കപ്പെട്ട പരിമാണങ്ങളും പരിധികളും വിട്ട് ഒരിഞ്ചുപോലും മുന്നോട്ടു ചലിക്കുവാന്‍ സന്നദ്ധമല്ല. നിഷ്പക്ഷനായ ഒരു ബൈബിള്‍ വായനക്കാരനെ കുഴക്കുന്ന ഏറ്റവും വലിയ പ്രശ്നം ഈ പ്രവചനങ്ങളില്‍ നിഴലിക്കുന്ന നിഗൂഢതയാണ്. ഈ നിഗൂഢത തെളിയണമെങ്കില്‍ ബൈബിളിലെ ഇത്തരം പ്രവചനങ്ങളെ സംബന്ധിച്ച് സത്യസന്ധവും ആത്മാര്‍ഥവുമായ ഒരു സമീപനം തന്നെ വേണം. അതിനുള്ള ശ്രമവും ശ്രദ്ധയും ക്രൈസ്തവരില്‍നിന്നാണുണ്ടാവേണ്ടത്.

മുഹമ്മദ് നിലമ്പൂര്‍

ബൈബിളിലെ മുഹമ്മദ് നബി (6) محمد(صلى) في الانجيل

ആ പ്രവാചകന്‍

“നീ ആര്‍ എന്നു യോഹന്നാനോട് ചോദിക്കേണ്ടതിന് യഹൂദ•ാര്‍ യെരൂശലേമില്‍നിന്നു. പുരോഹിത•ാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍: അവന്‍ മറുക്കാതെ ഏറ്റു പറഞ്ഞു: ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ എന്നു അവനോട് ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു” (യോഹന്നാന്‍ 1:19-22).

“സ്ത്രീകളില്‍നിന്നും ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല” എന്നു ക്രിസ്തു ഒരിടത്ത് പറയുന്നു, യോഹന്നാനെപ്പറ്റി (മത്തായി 11:11). ക്രിസ്തുവിനേക്കാളും വലിയവന്‍ എന്നാണോ നാം ധരിക്കേണ്ടത്? യോഹന്നാന്‍ പറയുന്നതാകട്ടെ: ‘എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു’ (മത്തായി 11:14, 17:12, ലൂക്കോസ് 1:17) എന്നാണ്. ‘ഞാന്‍ ഏലിയാവല്ലെ’ന്നു യോഹന്നാന്‍ പറയുന്നു. ‘ഏലിയാവു അവന്‍ തന്നെ’ എന്ന് ക്രിസ്തു പറയുന്നു (മത്തായി 3:11). നാം ആരെ വിശ്വസിക്കണം? ബൈബിളിലെ വൈരുധ്യങ്ങളല്ല ഇവിടെ പ്രകരണം. സത്യവും അസത്യവും അതിന്റെ സങ്കീര്‍ണതയില്‍ കൂടിക്കുഴഞ്ഞ് കിടക്കുകയാണ് ബൈബിളില്‍. അതിരിക്കട്ടെ, ആരാണ് ബൈബിള്‍ പറഞ്ഞ ‘ആ പ്രവാചകന്‍’ എന്ന് നമുക്കൊന്നു ചികഞ്ഞുനോക്കാം. അത് ക്രിസ്തുവാണോ? ‘എന്റെ പിന്നാലെ വരുന്നവനോ’ എന്ന യോഹന്നാന്റെ പ്രയോഗത്തില്‍തന്നെ ഇതിനുനിഷേധാത്മക മറുപടിയുണ്ട്. ക്രിസ്തുവും യോഹന്നാനും സമകാലികരായിരുന്നു. യോഹന്നാന്‍ ക്രിസ്തുവെ ‘മിശിഹ’യായി അംഗീകരിക്കുന്നു എന്നുള്ളത് നേരാണ്.

എന്റെ പിന്നാലെ വരുന്നവന്‍ എന്നേക്കാള്‍ ബലവാനാകുന്നു; അവന്റെ ചെരിപ്പ് ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല എന്നദ്ദേഹം പറയുന്നത് മറ്റൊരാളെ പറ്റിയാണ്. ക്രിസ്തുവാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ട വ്യക്തിയെങ്കില്‍ യോഹന്നാന്‍, പിന്നീട്, ക്രിസ്തുവെ പിന്തുടരുകയും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തോട് സഹവര്‍ത്തിക്കുകയും ചെയ്യേണ്ടതായിരുന്നു. അങ്ങനെ സംഭവിക്കുന്നില്ല. യോഹന്നാന്‍, ക്രിസ്തുവെ പരിഗണിക്കാതെ സ്വന്തമായി സ്നാനം ഏല്‍പിക്കുകയും പ്രബോധനം നടത്തുയും ശിഷ്യന്മാരെ സ്വീകരിക്കുകയും വരാനിരിക്കുന്ന തന്നേക്കാള്‍ ബലവാനായ മറ്റൊരാളെപറ്റി പ്രവചനങ്ങള്‍ നടത്തുന്നതുമാണ് ബൈബിളില്‍ നാം കാണുക. തന്നേക്കാള്‍ ബലവാനും ‘പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്‍പിക്കുവാന്‍ മതിയായവനും’ ക്രിസ്തുവാണെങ്കില്‍ ‘തന്റെ ചെരിപ്പു ചുമപ്പാന്‍ പോലും മതിയായവനല്ലാത്ത ആ യോഹന്നാന്റെ മുമ്പില്‍ ആ ക്രിസ്തു എന്തിനു സ്നാനമേല്‍ക്കണം എന്ന ചോദ്യം പ്രസക്തമാണ്. ബൈബിള്‍ പറയുംപോലെ എന്തു സകല നീതിയാണ് (മത്തായി 3:5) ഇതുകൊണ്ട് നിവൃത്തിക്കാന്‍ പോകുന്നത്? മറ്റൊന്നുണ്ട്: യോഹന്നാന്‍ കാരാഗൃഹത്തില്‍ വെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ച് കേട്ടിട്ട് തന്റെ ശിഷ്യ•ാരെ അയച്ചു:വരുവാനുള്ളവന്‍ നീയോ ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവര്‍ അവനോട് ചോദിക്കുന്നുണ്ട് (മത്തായി 11:2-3). കാരാഗൃഹത്തില്‍ വെച്ചു ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേള്‍ക്കുന്നതുവരെ യോഹന്നാന്‍ ക്രിസ്തുവിനെ അറിഞ്ഞിരുന്നില്ലെന്നാണ് ഇതില്‍നിന്നും അനുമാനിക്കേണ്ടത്. മത്തായിയുടെ ഇയ്യൊരു പ്രസ്താവം യോഹന്നാന്‍ 1:15-ല്‍ കാണുന്ന സാക്ഷ്യത്തെ ബലഹീനമാക്കുന്നു എന്നത് മറ്റൊരു വൈരുധ്യമാണ്.

ഏറ്റവും ചെറിയവന്‍

ഇനിയും നോക്കുക: “സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാന്‍ സ്നാപകനേക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല. സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ട് നിങ്ങളോടു പറയുന്നു(മത്തായി 11:11). ‘ആരാണീ ഏറ്റവും ചെറിയവന്‍? യേശുവും സ്നാപക യോഹന്നാനുമൊക്കെ സ്വര്‍ഗരാജ്യത്തിനു പുറത്താണെന്നു ആരെങ്കിലും ഇതുകൊണ്ട് ധരിച്ചാല്‍ അയാളെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുവാനാവില്ല. അതെന്തായാലും യേശുവല്ല ‘ഏറ്റവും ചെറിയവന്‍’ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം അന്നു ദൈവരാജ്യംസ്ഥാപിക്കപ്പെട്ടിട്ടില്ലല്ലോ. ഇനി ഉണ്ടെന്ന് ധരിച്ചാലുമുണ്ട് പന്തികേട്. യേശു-അതിന്റെ സ്ഥാപകന്‍- അതിലേറ്റവും ചെറിയവനാവുക വയ്യ. പ്രവാചകകുടുംത്തില്‍ അവസാനം ജനിക്കുന്നവനല്ലേ, ഏറ്റവും ചെറിയവനാവുക? യേശു അവസാനത്തെ പ്രവാചകനല്ലല്ലോ. ‘അന്ത്യപ്രവാചകന്‍’ എന്നുസ്വയം പ്രഖ്യാപിച്ച ഒരൊറ്റ പ്രവാചകനേയുള്ളൂ, മുഹമ്മദ് നബിയാണത്. അതിനാല്‍തന്നെ ഏറ്റവും ചെറിയവന്‍ എന്ന പ്രയോഗം ഇണങ്ങുക മുഹമ്മദ് നബിക്കാവും. ഇവിടംവിട്ട്, എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ബലവാനാകുന്നു എന്ന യോഹന്നാന്റെ പ്രസ്താവനയിലേക്ക്കടക്കുക. സ്നാപക യോഹന്നാന്റെ ദാരുണമായ രക്തസാക്ഷിത്വവും ക്രിസ്തുവിന്റെ നിസ്സഹായാവസ്ഥയിലുള്ള അന്ത്യവും മുഹമ്മദ് നബിയുടെ ജൈത്രയാത്രകളും ചേര്‍ത്തുവായിച്ചു നോക്കുക. ‘ഇന്നു നിങ്ങളുടെ മതം നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു’ എന്നു പ്രഖ്യാപിച്ച ശക്തരില്‍ ശക്തനായ മുഹമ്മദ് നബി നമുക്ക് മുമ്പില്‍ തെളിയുന്നു

ബൈബിളിലെ മുഹമ്മദ് നബി (5) محمد(صلى) في الانجيل

പുതിയ നിയമത്തില്‍

കുറേകൂടി പ്രവചനങ്ങള്‍ തേടിപ്പോകുന്നവര്‍ പുതിയ നിയമത്തെ സമീപിക്കണം. പഴയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങളുടെ ഒരു വിശദീകരണവും വിപുലീകരണവുമായി വേണം പുതിയ നിയമത്തെ കണക്കാക്കുക. മേല്‍ പറഞ്ഞ പ്രകാരം ദൈവികമല്ല രണ്ടിന്റെയും അങ്കുരം. എങ്കിലും ദൈവികമായ ചില വെളിപാടുകള്‍, കൈകടത്തലുകള്‍ക്ക് വിധേയമായി, അവയില്‍ കാണാനാവുമെന്നകാര്യം ശരിയാണ്. ഉദാഹരണത്തിന് ചിലത് പരാമര്‍ശിക്കുകയാണിവിടെ.

കര്‍ത്താവിന്റെ ദൂതന്‍ ഇടയ•ാര്‍ക്ക് പ്രത്യക്ഷപ്പെടുന്ന കഥ ലൂക്കോസില്‍ കാണാം. ഒരു രക്ഷകനെപ്പറ്റി ദൂതന്‍ സുവിശേഷിക്കുന്നു. തല്‍സമയം സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു സംഘം പാടുന്നു: “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം. ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം” (മത്തായി 5:9). ‘ഏഹീൃശമ ശിലഃരഹലഹശെ ഉലീ’ എന്ന പേരില്‍ വിശ്രുതമായ ഈ ദൈവഗീതത്തില്‍ ഉണ്ടാവാനിരിക്കുന്ന ഒരു മഹാസംഭവത്തിലേക്കുള്ള അടിസ്ഥാനപരമായ സൂചനകള്‍ ഒളിച്ചിരിപ്പുണ്ട്.

എന്നാല്‍ അവ്യക്തവും പരിവര്‍ത്തന വിധേയവുമാണ് ഈ ഗീതമെന്ന് വ്യക്തം. കാരണം ഹീബ്രു ഭാഷക്കാരായ ഇടയ•ാര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലായിരിക്കുമല്ലോ അതിന്റെ മൂലം? അത് ലബ്ധമല്ല. മറിച്ച് ഗ്രീക്ക് ഭാഷയിലാണ് നാമത് കാണുക. അവര്‍ ഇതെവിടെ നിന്നു പകര്‍ത്തി എന്നാര്‍ക്കുമറിയില്ല! ‘സമാധാനം’ എന്നതിനു ഗ്രീക്കു പരിഭാഷകളില്‍ ‘എയിരിനി’ എന്നാണ് കാണുക. സെമിറ്റിക് ഭാഷകളിലെ

‘ശാലോം’, ‘ശ്ലാമാ’, ‘ഇസ്ലാം’ എന്നീ പദങ്ങള്‍ക്ക് സമാനമാണത്. ഈ ഒരര്‍ഥത്തില്‍ ഇസ്ലാമിന്റെ ആഗമനത്തെക്കുറിക്കുന്ന ഒരു പ്രവചനമായി ഈ ഗീതത്തെ കാണുന്നതായിരിക്കും ശരി. യേശു പറയുന്നുണ്ട്: “സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാ•ാര്‍. അവര്‍ ദൈവത്തിന്റെ പുത്ര•ാര്‍ എന്നുവിളിക്കപ്പെടും” (മത്തായി 5:9).

മേല്‍ പറഞ്ഞ ഭാഷാപഗ്രഥന പ്രകാരം ‘മുസ്ലിംകള്‍ ഭാഗ്യവാ•ാര്‍…’ എന്നു വേണം വായിക്കുക. ഇസ്ലാം എന്നതിനര്‍ഥം സമാധാനം എന്നത്രെ. യേശു പറയുന്നതോ ഇതാണ്: ‘ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാള്‍ അത്രെ വരുത്തുവാന്‍ ഞാന്‍ വന്നത്’ (മത്തായി 12:49). വീണ്ടും: ‘ഭൂമിയില്‍ സമാധാനം നല്‍കുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന്‍ അത്രെ എന്നുഞാന്‍ നിങ്ങളോടു പറയുന്നു’ (മത്തായി 10:34-36).

ഒരു വിശകലനം ആവശ്യമില്ലാത്തവിധം വ്യക്തമാണല്ലോ കാര്യം.

ബൈബിളില്‍ പല തര്‍ജമകളുടെയും സത്യസന്ധത ചോദ്യംചെയ്യപ്പെടേണ്ടതായുണ്ട്. മേല്‍ കൊടുത്ത ഗീതം തന്നെ ഇംഗ്ളീഷ് ബൈബിളില്‍ ഇങ്ങനെയാണ് കാണുക: “ഏഹ്യീൃ യല ീ ഏീറ ശി വേല വശഴവല അിറ ീി ലമൃവേ ജലമരല അിറ മാീിഴ ാലി ഴീീറ ംശഹഹ” (ഘൌസല 2:24).അറബി തര്‍ജമ ഇംഗ്ളീഷിനോടാണ് സാധര്‍മ്യം

പുലര്‍ത്തുന്നത്. ഇവിടെ ഏീീറ ണശഹഹ, ക.ക്കന്ഥഏ ദൈവപ്രസാദം എന്നൊക്കെ വ്യവഹരിക്കപ്പെട്ട പദം ഗ്രീക്കിലെ ‘യൂഡോകിയ’ ആണ്. സംപൂജ്യന്‍, പ്രശസ്തന്‍, പ്രശംസനീയന്‍ എന്നൊക്കെ ഈ പദത്തിന് അര്‍ഥം പറയാം. ഒന്നോര്‍ക്കാനുണ്ട്: പഴയനിയമത്തില്‍ ധാരാളം കാണാവുന്ന മഹ്മ, മഹാമോദ്, ഹിംദ, ഹമദ് എന്നീ ഹീബ്രുപദങ്ങളുമായി സംബന്ധപ്പെടുന്നതാണ് ഗ്രീക്കിലെ ‘യൂഡോകിയ’. ഈ പദങ്ങള്‍ക്ക് മുഹമ്മദ് നബിയുമായുള്ള ബന്ധം അനുക്തസിദ്ധമാണ്.