Category Archives: രോഗവും മരുന്നും

ഐഹിക പ്രേമവും കാപട്യവും

ഐഹിക വിഭവങ്ങളും അവയുടെ ആധിക്യവും മുനാഫിഖുകളെ (കപടന്‍മാര്‍) വശീകരിക്കുന്നു. വലിയ വീടുകളും കൊട്ടാരങ്ങളും തോട്ടങ്ങളും ഫലങ്ങളും അവര്‍ ഉടമപ്പെടുത്തിയ സമ്പത്തും ബിസിനസും കമ്പനികളുമെല്ലാം അവരെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും. ദൈവിക മാര്‍ഗത്തിലുള്ള സമരത്തിന് വിളിക്കപ്പെട്ടാല്‍ വിശ്വാസമുള്ള മനസ്സുകള്‍ റബ്ബിനെ കണ്ടുമുട്ടാനുള്ള രക്തസാക്ഷ്യത്തിന്റെ പ്രതിഫലം നേടാനുമുള്ള താല്‍പര്യത്താല്‍ ധൃതിപ്പെട്ട് അതിന്നായി പുറപ്പെടും. പ്രവാചകന്‍മാര്‍ക്കും സദ്‌വൃത്തരായ ആളുകള്‍ക്കും ഒപ്പമാണ് രക്തസാക്ഷികളുടെ സ്ഥാനമെന്ന് മനസ്സിലാക്കുന്ന അവര്‍ തങ്ങളുടെ സമ്പത്തും സന്താനങ്ങളുമെല്ലാം അല്ലാഹുവിന്റെ അധീനതയിലും സംരക്ഷണത്തിലുമാക്കി പുറപ്പെടുന്നവരായിരിക്കും.

എന്നാല്‍ നശിച്ചു പോകുന്ന നൈമിഷികമായ കാര്യങ്ങളാല്‍ ശാശ്വത നേട്ടങ്ങളെ കുറിച്ച് അശ്രദ്ധരായ ഒരു വിഭാഗമുണ്ട്. മിനുത്ത മെത്തകളിലും ഈ ലോകത്തിന്റെ ആനന്ദങ്ങളിലും സുഖങ്ങളിലുമാണ് അവര്‍ക്ക് താല്‍പര്യം. വിശ്വാസത്തിന്റെ ദൗര്‍ബല്യം താല്‍ക്കാലിക ആസ്വാദ്യതകള്‍ അവര്‍ക്ക് മനോഹരമാക്കി തോന്നിപ്പിക്കും. പിന്നോട്ടടിക്കാനും സ്ത്രീകള്‍ക്കൊപ്പം ഒതുങ്ങിക്കൂടാനും അതവരെ പ്രേരിപ്പിക്കും. ജീവിതത്തിന്റെ ഉന്നതമായ യാഥാര്‍ഥ്യം തിരിച്ചറിയുന്നതില്‍ അവരുടെ ബുദ്ധി പരാജയപ്പെട്ടിരിക്കുകയാണ്. യഥാര്‍ത്ഥ സന്തോഷത്തിന് പിന്നിലെ രഹസ്യം കണ്ടെത്തുന്നതില്‍ അവരുടെ മനസ്സും പരാജയപ്പെട്ടിരിക്കുന്നു.

അല്ലാഹു പറയുന്നു: ”ദൈവമാര്‍ഗത്തില്‍ നിങ്ങള്‍ വധിക്കപ്പെടുകയോ മരിച്ചുപോവുകയോ ചെയ്യുന്നുവെങ്കില്‍ അതുവഴി അല്ലാഹുവിങ്കല്‍നിന്നു ലഭിക്കാനിരിക്കുന്ന പാപമോചനവും അനുഗ്രഹവും, ഇക്കൂട്ടര്‍ സംഭരിച്ചുകൊണ്ടിരിക്കുന്നതിനെക്കാളെല്ലാം എത്രയോ ഉത്കൃഷ്ടമാകുന്നു. ” (ആലുഇംറാന്‍: 157) കപടന്‍മാരുടെ നേതാവ് ഇബ്‌നു സലൂലിന്റെയും കൂട്ടാളികളുടെയും കാര്യത്തില്‍ അവതരിപ്പിക്കപ്പെട്ട സൂക്തമാണിത്. പ്രവാചകനൊപ്പം യുദ്ധത്തിന് പോകുന്നതില്‍ നിന്ന് പിന്തിരിയുകയും വഞ്ചന കാണിക്കുകയും ചെയ്ത അവര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരെ കുറിച്ച് പറഞ്ഞു: ”ഞങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല. ” (ആലുഇംറാന്‍: 168) അവരുടെ മൂഢമായ ഈ വിശ്വാസത്തിന് വായടപ്പന്‍ മറുപടി നല്‍കുകയാണ് ഖുര്‍ആന്‍. അല്ലാഹു പറയുന്നു:
”നിങ്ങളുടെ കൂട്ടത്തില്‍, (പടയൊരുക്കത്തിന്) പ്രതിബന്ധം സൃഷ്ടിക്കുന്ന ആളുകളെ അല്ലാഹു നന്നായറിയുന്നുണ്ട്: തങ്ങളുടെ സഹോദരന്മാരോട്, ‘ഞങ്ങളുടെ കൂടെ വരൂ’എന്നാവശ്യപ്പെടുന്നവരെ, യുദ്ധത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ത്തന്നെ പേരിനു മാത്രം പങ്കെടുക്കുന്നവരാണവര്‍. ” (അല്‍അഹ്‌സാബ്: 18)
”നിങ്ങള്‍ യുദ്ധമുതലുകള്‍ കൈവശപ്പെടുത്താനാണ് പോകുന്നതെങ്കില്‍, ഈ പിന്‍മാറിപ്പോകുന്നവര്‍ തീര്‍ച്ചയായും പറയും: ‘ഞങ്ങളെക്കൂടി നിങ്ങളോടൊപ്പം വരാനനുവദിക്കൂ. ‘അവരാഗ്രഹിക്കുന്നത് അല്ലാഹുവിന്റെ ശാസനയെ മാറ്റിമറിക്കാനാണ്. അവരോട് തുറന്നു പറയുക: ‘നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊപ്പം വരാനാവില്ല. അല്ലാഹു നേരത്തേതന്നെ അത് അരുള്‍ചെയ്തിട്ടുണ്ട്. ‘അപ്പോഴവര്‍ പറയും: ‘അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാട്ടുകയാണ്. ‘ (എന്നാലോ അതസൂയയുടെ പ്രശ്‌നമല്ല) പ്രത്യുത, ഈ ജനം യാഥാര്‍ഥ്യം വളരെക്കുറച്ചേ മനസ്സിലാക്കുന്നുള്ളൂ. ” (അല്‍ഫത്ഹ്: 15)

മെനഞ്ഞെടുത്ത വിചിത്രമായ ന്യായങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. കുടുംബവും സമ്പത്തും മുസ്‌ലിംകള്‍ക്കെല്ലാം ഉള്ളതല്ലേ? അതുകൊണ്ട് സമരവും സമര്‍പ്പണവുമൊന്നും വേണ്ടതില്ല എന്നാണോ? എത്ര ബുദ്ധിശൂന്യന്‍മാരാണ് ഇക്കൂട്ടര്‍! നിഷേധത്തിന്റെ ശക്തികള്‍ക്ക് അധര്‍മത്തിനും ബലപ്രയോഗത്തിലൂടെ ലോകത്ത് തങ്ങളുടെ മേധാവിത്വം അടിച്ചേല്‍പ്പിക്കാനും വേണ്ടി പോരാടുന്ന സൈന്യങ്ങളില്ലേ? ദൈവിക മാര്‍ഗത്തെ പ്രതിരോധിക്കുന്നതിന് കോടികള്‍ അവര്‍ ചെലവഴിക്കുന്നില്ലേ?

ഭൂമിയില്‍ ഇബ്‌ലീസും പിശാചുക്കളും ഇല്ലായിരുന്നെങ്കില്‍ മുനാഫിഖുകളാകുമായിരുന്നു അതിലെ പിശാചുക്കളും ഇബ്‌ലീസും എന്ന് മുമ്പ് ആരോ പറഞ്ഞത് വളരെ പ്രസക്തമാണ്.

ന്യായമായ കാരണമില്ലാതെ -ശാരീരിക ദൗര്‍ബല്യം, രോഗം, ചെലവിന് പോലും വകയില്ലാതിരിക്കുക – ദൈവിക മാര്‍ഗത്തിലെ സമരത്തില്‍ നിന്ന് പിന്തിരിയുന്നത് മുനാഫിഖുകളുടെ അടയാളമാണ്. അല്ലാഹു പറയുന്നു: ”ദുര്‍ബലരും രോഗികളും, ജിഹാദിനു പോകാന്‍വേണ്ട ചെലവിനു വഴി കണ്ടെത്താത്തവരും ഒഴിഞ്ഞുനില്‍ക്കുന്നുവെങ്കില്‍ അതില്‍ കുറ്റമൊന്നുമില്ലഅവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും നിഷ്‌കളങ്കമായ ഗുണകാംക്ഷയുള്ളവരാണെങ്കില്‍. ഇത്തരം സജ്ജനങ്ങളെ ആക്ഷേപിക്കാന്‍ ഒരു ന്യായവുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിന്നെ സമീപിച്ച്, ഞങ്ങള്‍ക്ക് വാഹനം കിട്ടുമാറാക്കണമെന്ന് അപേക്ഷിച്ചവരും ഇപ്രകാരം നിരപരാധികളാകുന്നു. നിങ്ങള്‍ക്ക് വാഹനം ഏര്‍പ്പെടുത്താന്‍ സാധിക്കുന്നില്ലല്ലോ എന്ന് നീ പറഞ്ഞപ്പോള്‍ അവര്‍ ഗത്യന്തരമില്ലാതെ തിരിച്ചുപോയതായിരുന്നു. അപ്പോള്‍ അവര്‍ കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു. സ്വന്തം ചെലവില്‍ ജിഹാദിനു പോകാന്‍ കഴിവില്ലാത്തതില്‍ അതീവ ദുഃഖിതരായിരുന്നു അവര്‍. സമ്പന്നരായിരുന്നിട്ടും ജിഹാദില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിടുതല്‍ നല്‍കാന്‍ നിന്നോട് അപേക്ഷിച്ചവരെക്കുറിച്ചു മാത്രമാകുന്നു ആക്ഷേപമുള്ളത്. വീട്ടില്‍ ഇരിക്കുന്നവരില്‍ ഉള്‍പ്പെടാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. അല്ലാഹു അവരുടെ ഹൃദയങ്ങളിന്മേല്‍ മുദ്രവെച്ചു. അതുകൊണ്ട് (അവരുടെ ഈ നിലപാട് അല്ലാഹുവിന്റെ സന്നിധിയില്‍ എന്തു ഫലമാണുളവാക്കുകയെന്ന്) ഇപ്പോള്‍ അവര്‍ തീരെ അറിയുന്നില്ല. ” (അത്തൗബ: 91-93)
”പ്രവാചകാ, നേട്ടം എളുപ്പത്തില്‍ ലഭിക്കുന്നതും യാത്ര അനായാസവുമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ പിമ്പെ പോരാന്‍ സന്നദ്ധരാകുമായിരുന്നു. പക്ഷേ, അവര്‍ക്ക് ഈ വഴിദൂരം ദുസ്സഹമായിരിക്കുന്നു. അവര്‍ അല്ലാഹുവില്‍ ആണയിട്ട് പറയും: ‘ഞങ്ങള്‍ക്കു സാധ്യമായിരുന്നെങ്കില്‍ നിശ്ചയമായും നിങ്ങളോടൊപ്പം വരുമായിരുന്നു. അവര്‍ അവരെത്തന്നെ ആപത്തിലെറിഞ്ഞുകൊണ്ടിരിക്കുകയാണ്. കള്ളംതന്നെയാണവര്‍ പറയുന്നതെന്ന് അല്ലാഹു നല്ലവണ്ണമറിയുന്നുണ്ട്.
പ്രവാചകാ, അല്ലാഹു നിനക്ക് മാപ്പുതന്നിരിക്കുന്നു. നീ അവര്‍ക്ക് ഇളവ് നല്‍കിയതെന്തിന്? (ഇളവ് നല്‍കരുതായിരുന്നു;) അങ്ങനെ സത്യവാന്മാരാരെന്ന് നിനക്കു വെളിപ്പെടുമായിരുന്നു; വ്യാജന്മാരെ തിരിച്ചറിയുകയും ചെയ്യുമായിരുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നതില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ഒരിക്കലും നിന്നോട് അപേക്ഷിക്കുകയില്ല. അല്ലാഹു ഭക്തന്മാരെ നന്നായറിയുന്നു. ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുക അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാത്തവരും ഹൃദയങ്ങളില്‍ സന്ദേഹം പുലര്‍ത്തുന്നവരും സന്ദേഹത്തില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്നവരും മാത്രമാകുന്നു. യഥാര്‍ഥത്തില്‍ നിങ്ങളോടൊപ്പം പുറപ്പെടാനുദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ അവരതിനുവേണ്ടി ഒരുക്കങ്ങള്‍ ചെയ്യുമായിരുന്നു. എന്നാല്‍, അവര്‍ പുറപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമുണ്ടായിരുന്നില്ല. അതിനാല്‍, അവന്‍ അവരെ ആലസ്യത്തില്‍ തടഞ്ഞുെവച്ചു. കുത്തിയിരിക്കുന്നവരോടൊപ്പം ഇരുന്നുകൊള്ളുക എന്നു പറയപ്പെടുകയും ചെയ്തു. അവര്‍ നിങ്ങളുടെ കൂടെ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്‍ക്കു നാശമല്ലാതെ ഒന്നും വര്‍ധിപ്പിക്കുമായിരുന്നില്ല. നിങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കാന്‍തന്നെ അവര്‍ ഓടിനടക്കുമായിരുന്നു. നിങ്ങളുടെ കൂട്ടത്തിലാകട്ടെ അവര്‍ക്ക് ചെവികൊടുക്കുന്ന പലരും ഉണ്ടുതാനും. അല്ലാഹു ആ ധിക്കാരികളെ നന്നായി അറിയുന്നു. ഇതിനു മുമ്പും ഇക്കൂട്ടര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിന്നെ പരാജയപ്പെടുത്തുന്നതിന് അവര്‍ സകലവിധ തന്ത്രങ്ങളും മാറിമാറി പയറ്റിക്കഴിഞ്ഞിട്ടുള്ളതുമാണ്അങ്ങനെ അവരുടെ അഭീഷ്ടത്തിനു വിരുദ്ധമായി സത്യം സമാഗതമാവുകയും അല്ലാഹുവിന്റെ വിധി പുലരുകയും ചെയ്തു. അവരില്‍ ഇപ്രകാരം പറയുന്ന ചിലരുണ്ട്: ‘എനിക്ക് ഇളവു തന്നാലും. എന്നെ കുഴപ്പത്തിലാക്കാതിരുന്നാലും’എന്നാല്‍ ഇതാ, കുഴപ്പത്തില്‍ത്തന്നെയാണ് അവര്‍ അകപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും നരകം, ഈ നിഷേധികളെ വലയംചെയ്തിരിക്കുന്നു. ” (അത്തൗബ: 42-49)

തബൂക് യുദ്ധത്തില്‍ നിന്ന് വിട്ടുനിന്ന മുനാഫിഖുകളെ കുറിച്ചാണ് മുകളിലെ സൂക്തങ്ങള്‍ വിവരിക്കുന്നത്. ചെറിയ യാത്രയും എളുപ്പത്തില്‍ നേട്ടം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവര്‍ വിട്ടുനില്‍ക്കുമായിരുന്നില്ല. പ്രയാസകരമായ യാത്രയും ശത്രുക്കളുടെ കാഠിന്യവും കരുതിയാണ് അവര്‍ വിട്ടുനിന്നത്. എന്നാല്‍ ദൈവമാര്‍ഗത്തിലെ സമരത്തില്‍ നിന്ന് വിട്ടുനിന്ന ഇക്കൂട്ടര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു.

അല്ലാഹു പറയുന്നു: ”പടയില്‍നിന്ന് പിന്മാറിയവര്‍ ദൈവദൂതനെ അനുഗമിക്കാതെ വീട്ടിലിരുന്നതില്‍ സന്തുഷ്ടരായിരിക്കുന്നു. ദൈവികമാര്‍ഗത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരംചെയ്യുന്നത് അവര്‍ക്കസഹ്യമായി. അവര്‍ ജനത്തോടു പറഞ്ഞു: ‘ഈ കൊടും ചൂടില്‍ പുറപ്പെടരുത്. ‘ ഇക്കൂട്ടരോടു പറയുക: ‘നരകാഗ്‌നി അതിനെക്കാള്‍ ചൂടേറിയതാകുന്നു. ‘ കഷ്ടം, അവര്‍ക്ക് ആ ബോധം ഉണ്ടായിരുന്നുവെങ്കില്‍! ഇപ്പോള്‍ ഇക്കൂട്ടര്‍ ചിരിയൊന്നു കുറച്ചുകൊള്ളട്ടെ. ധാരാളം കരയട്ടെ. കാരണം, അവര്‍ നേടിവെച്ചിട്ടുള്ള തിന്മകളുടെ പ്രതിഫലം (അവരെ കരയിക്കുന്നതു) തന്നെയാകുന്നു. ” (അത്തൗബ: 81-82)

അവരുടെ വിചിത്രമായ കാരണത്തെ അല്ലാഹു ഖണ്ഡിക്കുകയാണ് ഈ സൂക്തത്തിലൂടെ. കഠിനമായ ഈ ചൂടില്‍ യുദ്ധത്തിന് പോകേണ്ട എന്നായിരുന്നു അവര്‍ പരസ്പരം മന്ത്രിച്ചത്. എന്നാല്‍ നരകത്തീ ഇതിലേറെ ചൂടുള്ളതാണെന്ന മറുപടിയാണ് അല്ലാഹു നല്‍കുന്നത്. തുടര്‍ന്ന് അവരുടെ വായടപ്പിച്ചു കൊണ്ട് ‘അതുകൊണ്ട് അല്‍പം മാത്രം ചിരിച്ചാല്‍ മതി, കൂടുതല്‍ കരയട്ടെ’ എന്ന് ശക്തമായ താക്കീതും നല്‍കുന്നു. അതായത് ഈ ലോകത്ത് അവര്‍ കുറച്ച് ചിരിക്കട്ടെ, എന്നാല്‍ പരലോകത്ത് അവരുടെ ദുര്‍വൃത്തികള്‍ കാരണം ദീര്‍ഘമായി അവര്‍ കരയേണ്ടി വരും.

ഐഹിക വിഭവങ്ങള്‍ ദൈവമാര്‍ഗത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരാളെ അശ്രദ്ധനാക്കുന്നുവെങ്കില്‍ മഹാവിപത്താണത്. പരീക്ഷണങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ സഹനം കൈക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അല്ലാഹു പറയുന്നു: ”ഓരത്തുനിന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചില ജനങ്ങളുമുണ്ട്. ഗുണം സിദ്ധിക്കുകയാണെങ്കില്‍ സംതൃപ്തരായി. വല്ല ദോഷവും ബാധിച്ചാലോ, അപ്പോള്‍ തിരിഞ്ഞുകളയുന്നു. അവന്ന് ഇഹവും പരവും നഷ്ടപ്പെട്ടിരിക്കുന്നു. അതത്രെ തെളിഞ്ഞ നഷ്ടം. ” (അല്‍ഹജ്ജ്: 11)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”ചില ആളുകളുണ്ട്; അവര്‍ പറയും: ‘ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു’എന്ന്. പക്ഷേ, അല്ലാഹുവിന്റെ കാര്യത്തില്‍ മര്‍ദിക്കപ്പെട്ടാലോ അപ്പോള്‍ ജനങ്ങളാലുള്ള ദ്രോഹത്തെ അവര്‍ അല്ലാഹുവിന്റെ ശിക്ഷപോലെ കരുതിക്കളയുന്നു. ഇനി നിന്റെ നാഥങ്കല്‍നിന്ന് സഹായവും വിജയവും സമാഗതമാവുകയാണെങ്കില്‍, ഇതേ ആളുകള്‍തന്നെ പറയും: ‘നിശ്ചയം, ഞങ്ങള്‍ നിങ്ങളോടൊപ്പമാണല്ലോ. ‘ലോകരുടെ മനോഗതങ്ങള്‍ നല്ലവണ്ണമറിയുന്നവനല്ലയോ അല്ലാഹു! നിശ്ചയം, സത്യവിശ്വാസികളാരെന്നും കപടന്മാരാരെന്നും അല്ലാഹുവിന് കണ്ടറിയുകതന്നെ ചെയ്യേണ്ടതുണ്ട്. ” (അല്‍അന്‍കബൂത്ത്: 10-11)

സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുകയോ അനുഗ്രഹങ്ങള്‍ ലഭിക്കുകയോ ചെയ്താല്‍ അതില്‍ സന്തോഷിക്കുന്നത് കാപട്യത്തിന്റെ വ്യക്തമായ അടയാളമാണ്. വല്ല ദുരിതവുമാണ് അവര്‍ക്ക് സംഭവിക്കുന്നതെങ്കില്‍ അതില്‍ രോഷം കൊള്ളുകയും തകര്‍ന്നു പോവുകയും ചെയ്യും. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രയാസങ്ങള്‍ സഹിക്കാനുള്ള ശേഷി അവര്‍ക്കുണ്ടായിരിക്കുകയില്ല. പരീക്ഷണങ്ങളും പ്രയാസങ്ങളും വിശ്വാസിക്ക് ഗുണകരമാണ്. എന്നാല്‍ അതില്‍ സഹനം കൈക്കൊള്ളാന്‍ സാധിക്കാത്ത മുനാഫിഖിന് അത് ഗുണകരമായിരിക്കില്ല. വിശ്വാസിക്ക് അതിലൂടെ അല്ലാഹുവിന്റെ സാമീപ്യവും സ്‌നേഹവും ലഭിക്കുകയും അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കപ്പെടുകയും ചെയ്യും. പ്രാര്‍ഥനയും അതിലെ ആത്മാര്‍ഥതയും അവര്‍ മനസ്സിലാക്കുകയും അല്ലാഹുവിന്റെ സഹായത്തില്‍ സന്തോഷിക്കുകയും ചെയ്യും. അവന്‍ അല്ലാഹുവിന്റെ വിധിയില്‍ സഹനം കൈക്കൊള്ളുകയും തൃപ്തിപ്പെടുകയും നന്ദി കാണിക്കുകയും ചെയ്യും. ഈ ദുരിതത്തിന്റെ നാളുകള്‍ നീങ്ങി സന്തോഷത്തിന്റെ നാളുകള്‍ വരുമെന്ന ഉറച്ച വിശ്വാസം അവന്റെ ഉള്ളിലുണ്ട്. അതേസമയം ഐഹികമായ വല്ല നേട്ടവുണ്ടായാല്‍ അതില്‍ സന്തോഷിക്കുന്ന കപടന്‍മാര്‍ അത് തടയപ്പെട്ടാല്‍ രോഷം കൊള്ളുകയും ദുഖിക്കുകയും ചെയ്യും.

വിവ: നസീഫ്‌

അല്ലാഹു കൂടെയുണ്ടെങ്കില്‍ പിന്നെയെന്തിന് ദുഃഖിക്കണം?

‘ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെ ഫലത്തെ കുറിച്ച് ആശങ്കാകുലനാവുകയും തുടര്‍ന്ന് അല്ലാഹുവില്‍ അഭയം തേടുകയും അന്നേരം എല്ലായ്‌പോഴും അല്ലാഹു തന്റെ കൂടെയുണ്ടെന്ന് അനുഭവവേദ്യമാവുകയും, ഉദ്ദേശിച്ച കാര്യം ശുഭകരമാവുകയും ചെയ്ത സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ?’ എന്ന് ഇപ്പോള്‍ ഒരു വായനക്കാരനോട് ചോദിച്ചാല്‍, അത്തരത്തിലുള്ള അനേകം സന്ദര്‍ഭങ്ങള്‍ എണ്ണിപ്പറയാന്‍ ഓരോരുത്തര്‍ക്കും സാധിക്കും. കാരണം ‘ദുഃഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്’ എന്നതൊരു ജീവിത ശൈലിയാണ്. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റ വേളയില്‍ സൗര്‍ ഗുഹയിലായിരിക്കെ അബൂബക്‌റിനോട് പ്രവാചകന്‍ പറഞ്ഞതും അതുതന്നെയാണ്. സമുദ്രത്തിന്റെയും ഫറോവയുടെ സൈന്യത്തിന്റെയും ഇടയിലകപ്പെട്ട സന്ദര്‍ഭത്തില്‍ മൂസായുടെ കൂടെയുള്ള ചിലര്‍ പറഞ്ഞു: ‘നാം പിടിക്കപ്പെട്ടതുതന്നെ’. അതിന് മറുപടിയായി മൂസാ അവരോട് പറഞ്ഞു: ‘ഒരിക്കലുമില്ല, എന്റെ കൂടെ എന്റെ റബ്ബുണ്ട്. അവന്‍ ഒരു രക്ഷാമാര്‍ഗം കാണിച്ചു തരും’. അതിനുമുമ്പ് ഫറോവയുടെ മുന്നിലെത്തി ഇസ്‌ലാമിന്റെ സന്ദേശം കൈമാറാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ മൂസാ നബിക്ക് അല്‍പം ഭയം തോന്നി. ഹാറൂനെ തന്റെ സഹായിയായി നിശ്ചയിക്കാന്‍ അദ്ദേഹം അപേക്ഷിച്ചു. തുടര്‍ന്ന് ഇരുവരോടുമായി അല്ലാഹു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട, തീര്‍ച്ചയായും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ഞാന്‍ എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്. പലവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും അല്ലാഹുവിന്റെ സാമീപ്യത്തില്‍, ഒരാള്‍ക്കെങ്ങനെ രാപ്പകല്‍ സ്വസ്ഥനായി കഴിയാന്‍ സാധിക്കും? അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയാന്‍ കഴിയും വിധം ഈ ആശയം എങ്ങനെ തന്റെ സുഹൃത്തുക്കള്‍ക്കും മക്കള്‍ക്കും അവന്‍ കൈമാറും?

അല്ലാഹുവിന്റെ കൂടെ ജീവിക്കുകയും ജീവിതത്തിലുടനീളം അവന് പരമപ്രധാന സ്ഥാനം നല്‍കുകയും ചെയ്യുന്നവന്‍ ഒരിക്കലും ജനങ്ങളെ ഭയപ്പെടുകയില്ല. അല്ലാഹുവിനെ കുറിച്ച ദൃഢബോധ്യവും ദൈനംദിന കര്‍മങ്ങളില്‍ സദാ അല്ലാഹുവിന്റെ കൂടെ ചരിക്കുകയും ചെയ്യുമ്പോഴേ ഈ തലത്തിലേക്കെത്താന്‍ ഒരാള്‍ക്ക് സാധിക്കുകയുള്ളൂ. ഫജ്ര്‍ നമസ്‌കാരം, നമസ്‌കാരാനന്തരമുള്ള ദിക്ര്‍, ആയത്തുല്‍ കുര്‍സിയ്യ് പാരായണം എന്നിവ പതിവാക്കുകയും അങ്ങനെ ആരംഭിക്കുന്ന ദിവസം വിവിധ ഇബാദത്തുകളിലൂടെയും സല്‍കര്‍മങ്ങളിലൂടെയും കടന്നുപോയി ഒടുവില്‍ വിത്‌റ് നമസ്‌കാരവും ഉറങ്ങുന്നതിനുമുമ്പുള്ള ദിക്‌റുകള്‍ ചൊല്ലി അവസാനിക്കുകയും ചെയ്യണം. സച്ചരിതരായ സുഹൃത്തുക്കള്‍ക്ക്, അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെയും അത് നിരന്തരം നിലനിര്‍ത്തേണ്ടതിന്റെയും ആവശ്യകത ഇടക്കിടെ ഓര്‍മപ്പെടുത്തിക്കൊണ്ട് അവനെ സഹായിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയ പോലുള്ളവയും അതിന് ഉപയോഗപ്പെടുത്താം.

അല്ലാഹുവുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ രീതി പ്രവാചകന്‍ നമുക്ക് ചുരുക്കിവിവരിച്ചുതന്നിട്ടുണ്ട്. അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയാന്‍ അതുപകരിക്കും. അല്ലാഹു പറഞ്ഞു: എന്റെ ദാസന്‍ എന്നെക്കുറിച്ച് വിചാരിക്കുന്നേടത്താണ് ഞാന്‍. അവന്‍ എന്നെ സ്മരിക്കുമ്പോഴൊക്കെ ഞാന്‍ അവന്റെ കൂടെയുണ്ടാവും. അവന്‍ എന്നെ മനസ്സില്‍ ഓര്‍ത്താല്‍ ഞാന്‍ അവനെയും മനസ്സില്‍ ഓര്‍ക്കും. അവന്‍ എന്നെ ഒരു സദസ്സില്‍വെച്ച് ഓര്‍ത്താല്‍ ഞാന്‍ അതിനേക്കാള്‍ മികച്ച ഒരു സദസ്സില്‍ അവനെ അനുസ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ എന്നിലേക്ക് നടന്നടുത്താല്‍ ഞാന്‍ അവനിലേക്ക് ധൃതിയില്‍ ചെല്ലും. എല്ലായ്‌പോഴും അല്ലാഹുവിന്റെ കൂടെ ജീവിക്കണമെങ്കില്‍ സല്‍കര്‍മങ്ങളിലൂടെ അവനിലേക്ക് അടുക്കാന്‍ അവന്‍ നമ്മോട് ആവശ്യപ്പെടുന്നു. ഉദാഹരണമായി പരീക്ഷാഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ നാം അല്ലാഹുവിനോട് സഹായം അര്‍ഥിക്കണം. രോഗംബാധിച്ചാല്‍ അവനോട് ശമനം തേടണം. ദാമ്പത്യപരമോ ശിക്ഷണസംബന്ധമോ കുടുംബപരമോ ആയ എന്തെങ്കിലും പ്രശ്‌നങ്ങളില്‍ അകപ്പെടുമ്പോള്‍ അത് പരിഹരിക്കാനുള്ള ഉതവി നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. നീ അനാഥകളെ സന്ദര്‍ശിക്കുമ്പോള്‍ ദിവ്യകാരുണ്യത്തിന്റെ പ്രതിഫലനങ്ങള്‍ അവരില്‍ കാണാം. ഏതെങ്കിലും സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുനില്‍ക്കുമ്പോഴായിരിക്കും തീര്‍ത്തും അപരിചിതനായ ഒരാള്‍ നിന്നെ സഹായിക്കാനെത്തുന്നത്. ലോകത്ത് എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നും നീ മറ്റൊരാളെ സഹായിച്ചതുപോലെ, അവന്‍ നിനക്ക് കാര്യങ്ങള്‍ എളുപ്പമാക്കിത്തരുന്നുവെന്നും അപ്പോള്‍ നീ അനുഭവിച്ചറിയും. കര്‍മത്തിനുസരിച്ചായിരിക്കുമല്ലോ പ്രതിഫലം.

അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയുന്നവനില്‍ നിന്ന് ഒറ്റപ്പെടലിന്റെ ആശങ്കകള്‍ അകലും; പ്രവാസത്തിന്റെ പ്രയാസങ്ങളും. കാരണം, ‘ഞങ്ങളിലും സച്ചരിതരായ ദാസന്മാരിലും ശാന്തിയും സമാധാനവും വര്‍ഷിക്കേണമേ’ എന്ന് ഓരോ നമസ്‌കാരത്തിലും അവന്‍ ആവര്‍ത്തിച്ച് പ്രാര്‍ഥിക്കുന്നുണ്ട്. താന്‍ സച്ചരിതരോടൊപ്പം ആണെന്നതില്‍ അവന്‍ സന്തുഷ്ടനാവുന്നു. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്നതോടെ സത്യത്തില്‍ അവന്‍ കൂടുതല്‍ ഉറച്ചുനില്‍ക്കും. ജീവിതത്തെ കുറിച്ച അവന്റെ കാഴ്ചപ്പാടിന് കൂടുതല്‍ വ്യക്തത കൈവരും. കാരണം അവന്‍ ദിനംപ്രതി നമസ്‌കാരത്തിലൂടെ പതിനേഴിലധികം തവണ സൂറത്തുല്‍ ഫാതിഹ പാരായണം ചെയ്യുന്നു. ഫാതിഹ ഇഹത്തിന്റെയും പരത്തിന്റെയുമായ രണ്ട് ജാലകങ്ങള്‍ അവന് മുന്നില്‍ തുറന്നിടുന്നു. എങ്ങോട്ടാണ് പോകേണ്ടത്, എവിടെയാണ് ചെന്നെത്തേണ്ടത് എന്ന് അപ്പോഴവന്‍ ഗ്രഹിക്കുന്നു. അങ്ങനെ സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും അവന്‍ അല്ലാഹുവിനോട് സഹായം തേടുന്നു. തല്‍ഫലമായി അല്ലാഹു തന്റെ സാമീപ്യം അവന് പ്രദാനം ചെയ്യും. ഖുര്‍ആന്‍ പറയുന്നു: ‘വിശ്വസിച്ചവരേ, നിങ്ങള്‍ സഹത്തിലൂടെയും നമസ്‌കാരത്തിലൂടെയും സഹായം തേടുവിന്‍. നിശ്ചയം അല്ലാഹു സഹനശീലരോടൊപ്പമാണ്.’ ചുരുക്കത്തില്‍ അല്ലാഹുവിന്റെ സാമീപ്യം മനുഷ്യന് ധന്യത നല്‍കുന്നു; അവന്‍ ദരിദ്രനാണെങ്കിലും. അവന് ധൈര്യവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു; അവന്‍ ഒറ്റക്കാണെങ്കിലും. എല്ലാം നഷ്ടപ്പെട്ടാലും അല്ലാഹുവിന്റെ സാമീപ്യമുണ്ടെങ്കില്‍ നീ എല്ലാം ഉള്ളവനെപ്പോലെയാണ്. അതേസമയം മറ്റെല്ലാമുണ്ടായിട്ടും അല്ലാഹുവിന്റെ സാമീപ്യമില്ലെങ്കില്‍ യഥാര്‍ഥത്തില്‍ നീ ഒന്നും ഇല്ലാത്തവനെപ്പോലെയാണ്. അതിനാല്‍ നീ ദുഃഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്.

മൊഴിമാറ്റം: അബൂദര്‍റ്‌sad-man

ജീവിത പരീക്ഷണങ്ങള്‍ മനസ്സുകളില്‍ ഈമാന്റെ വേരുറപ്പിക്കാനാണ്

പരീക്ഷണങ്ങള്‍ ജീവിതത്തിലുണ്ടാകാത്ത ഒരു മനുഷ്യനും കഴിഞ്ഞുപോയിട്ടില്ല. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് കര്‍മദോഷമോ പ്രകൃതിയില്‍ സംഭവിക്കാനുള്ളതോ ആയ സംഗതികളായി വിലയിരുത്തപ്പെടുന്നു. അപകടങ്ങള്‍, രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിങ്ങനെ ശാരീരികമോ, നിരാശ, അവഗണന, എന്നിങ്ങനെ മാനസികമോ ആയ തരത്തില്‍ പരീക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ വംശ-ഭാഷാ-ദേശ-മത-വര്‍ണ വൈവിധ്യങ്ങള്‍ കാരണമായി അതിനെ ഒഴിവാക്കാനോ അതിജയിക്കാനോ ആര്‍ക്കും കഴിയില്ല. പലപ്പോഴും പരീക്ഷണത്തില്‍പെടുന്ന വ്യക്തി, അല്ലാഹുവോട് നിരാശനായി ചോദിച്ചുപോകുന്ന സന്ദര്‍ഭം പോലുമുണ്ട്. ‘തന്റെ വിഷമാവസ്ഥ കണ്ടുകൊണ്ടിരുന്നിട്ട് ദൈവത്തിന് എന്തുപ്രയോജനമാണുള്ളത്?’

ഇസ്‌ലാമികാദര്‍ശപ്രകാരം പരീക്ഷണം എന്നത് വളരെ അത്യന്താപേക്ഷിതമായ സംഗതിയാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്ന വിശ്വാസിയുടെ ഹൃദയം പരീക്ഷണഘട്ടത്തില്‍ പുഞ്ചിരിക്കുന്നു. സമാധാനം കൈവരിക്കുന്നു.

അറബിയില്‍ പരീക്ഷണത്തിന് ഇബ്തിലാഅ് എന്നാണ് പറയുക. അക്രമികള്‍ക്ക് പരീക്ഷണം ഒരു ശിക്ഷയാണ്. വേദഗ്രന്ഥങ്ങളിലും മറ്റും ഫറോവയുടെ ആളുകള്‍ക്കും നൂഹിന്റെ സമുദായത്തിനും വന്നുചേര്‍ന്ന പരിണതി അതാണ് വ്യക്തമാക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ തെറ്റുചെയ്യുന്നവരാണെങ്കില്‍കൂടിയും പരീക്ഷണത്തെ അപ്പാടെ ശിക്ഷയായി വ്യവഹരിക്കുകയില്ല. മറിച്ച് അല്ലാഹുവിനെക്കുറിച്ച ബോധവും ഭയഭക്തിയും സൂക്ഷ്മതയും ഈമാനും അങ്കുരിപ്പിച്ച് പരലോകത്ത് ഉന്നതവിജയം പ്രാപ്തമാക്കാനുള്ള മാര്‍ഗമാണ് പരീക്ഷണം എന്ന് അവര്‍ തിരിച്ചറിയുന്നു. ഈ അര്‍ഥത്തിലാണ് നബിതിരുമേനി(സ) പറഞ്ഞത്: ‘അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ വരുത്താന്‍ ആഗ്രഹിച്ചാല്‍ അയാളെ പരീക്ഷണങ്ങളിലകപ്പെടുത്തുന്നു(ബുഖാരി)’ ഇത്തരം പരീക്ഷണങ്ങള്‍ ഒരു പക്ഷേ കണ്ണിന്റെ ശക്തിക്ഷയമോ സ്ഥായിയായ വൈകല്യമോ പോലെ മാരകമായിരിക്കാം. ഖുദ്‌സിയായ ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു’തന്റെ ദാസന്റെ വിലപ്പെട്ട രണ്ടുസംഗതികളെ ഞാന്‍ നീക്കിക്കളയുകയും അവന്‍ അതിനെത്തൊട്ട് ക്ഷമിക്കുകയും ചെയ്താല്‍ അതിന് പ്രതിഫലമായി നാം സ്വര്‍ഗം നല്‍കുന്നതാണ്'(ബുഖാരി)

അല്ലാഹുവിന്റെ സത്യസന്ദേശവുമായി രംഗപ്രവേശം ചെയ്ത മുഹമ്മദ്‌നബി(സ)യ്ക്ക് ഒട്ടേറെ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നത് അതിനാലാണ്. ഈസാനബിയുടെ ചരിത്രം നമുക്കറിയാവുന്നതാണല്ലോ. തന്റെ കൂട്ടത്തിലെ കപടവിശ്വാസികളുടെ ചതിപ്രയോഗത്താല്‍ കുരിശാരോഹണഭീഷണിനേരിടേണ്ടിവന്ന അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തുകയായിരുന്നു. നബിതിരുമേനിക്ക് ഉണ്ടായ ആറുസന്താനങ്ങളില്‍ അഞ്ചുപേരും മരണപ്പെടുകയായിരുന്നു. അയ്യൂബ് നബി ഏറെനാള്‍ മാരകമായ ത്വഗ്‌രോഗത്താല്‍ കഷ്ടപ്പെട്ടുവെന്ന് ഖുര്‍ആന്‍ തന്നെ വിവരിക്കുന്നു. പ്രവാചകശ്രേഷ്ഠരൊന്നും തന്നെ സുഖലോലുപജീവിതം നയിച്ചവരായിരുന്നില്ല. അല്ലാഹു അവരെ അത്യധികം സ്‌നേഹിച്ചതുകൊണ്ട് അവരെല്ലാം ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു.

പരീക്ഷണങ്ങള്‍ ഒരുവേള പാപപരിഹാരാര്‍ഥം വരുന്നതാകാം. അതിലൂടെ പശ്ചാതാപബോധം ജനിപ്പിച്ച് കൂടുതല്‍ വിശുദ്ധിപ്രാപിക്കാന്‍ വിശ്വാസിയെ അത് പ്രാപ്തനാക്കുന്നു. ഈ കാഴ്ചപ്പാടിലാണ് നബിതിരുമേനി (സ) പറഞ്ഞത്. ‘ക്ഷീണമോ, രോഗമോ, ദുഃഖമോ,സങ്കടമോ,വേദനയോ, കാലില്‍മുള്ളുകൊണ്ടതിന്റെ താല്‍ക്കാലികവിഷമമോ ഒരു മുസ്‌ലിമിന് വന്നണയുന്നത് അതിനുപകരമായി പാപം നീക്കംചെയ്തുകൊണ്ടുമാത്രമാണ്'(ബുഖാരി).മറ്റൊരിക്കല്‍ നബി തിരുമേനി ഇപ്രകാരം അരുളി:’മരത്തില്‍നിന്ന് ഇല പൊഴിയുംപോലെ കുറ്റകൃത്യങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ യാതൊരുക്ലേശവും മുസ്‌ലിം അനുഭവിക്കുന്നില്ല.’

തനിക്ക് ഏതെങ്കിലുംതരത്തിലുള്ള ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ നേരിടേണ്ടിവന്നാല്‍ മനുഷ്യന്‍ തന്റെ സ്രഷ്ടാവിലേക്ക് അടുക്കുന്നുവെന്നത് മനുഷ്യപ്രകൃതിയില്‍ പെട്ടതാണ്. അതുവരെ താന്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ദുര്‍മാര്‍ഗം കൈവിട്ട് അവന്‍ നമസ്‌കാരവും പ്രാര്‍ഥനകളുമായി അല്ലാഹുവിങ്കലേക്ക് ഓടിയെത്തുന്നു. ജീവിതത്തില്‍ ഒട്ടേറെ പരീക്ഷണങ്ങളില്‍പെട്ട് ഉഴലുന്ന അധികമാളുകളും പിന്നീട് അല്ലാഹുവിന് കീഴൊതുങ്ങി ജീവിക്കാന്‍ അതോടെ ദൃഢനിശ്ചയംചെയ്യുന്നു.

1960 കളില്‍ സംഗീതലോകത്തെ മാസ്മരികപ്രതിഭയായിരുന്ന ബ്രിട്ടീഷുകാരനായ കാറ്റ്സ്റ്റീവന്‍സ്(യൂസുഫുല്‍ഇസ്‌ലാം) അരാജകജീവിതം നയിച്ചുവന്നിരുന്ന ആളായിരുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍ അദ്ദേഹം ന്യൂമോണിയ ബാധിച്ച് മരണത്തെ മുഖാമുഖംകണ്ടു. അത്തരംഘട്ടത്തില്‍ താന്‍ കഴിഞ്ഞകാലജീവിതത്തെയും പാപവൃത്തികളെയും കുറിച്ച് ഓര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്റെ അനുഭവക്കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. അത്യന്തം പശ്ചാത്താപവിവശനായ അദ്ദേഹം ഇനി തനിക്ക് ജീവിതമുണ്ടാകുകയില്ലെന്ന് ഭയന്നു. പക്ഷേ, അല്ലാഹുവിന്റെ കൃപയാല്‍ അദ്ദേഹം സാധാരണനിലകൈവരിച്ചു. അതോടെ തന്റെ ജീവിതശൈലി അടിമുടി മാറ്റിയ അദ്ദേഹം തികഞ്ഞ ദൈവഭക്തനായി മാറുകയായിരുന്നു. അതിനാല്‍ ഇത്തരം ആളുകള്‍ക്ക് പരീക്ഷണങ്ങള്‍ കാരുണ്യവും അനുഗ്രഹവുമായി മാറുന്നുവെന്ന് വ്യക്തമാണ്.

ഏതുപരീക്ഷണഘട്ടത്തിലും വിശ്വാസികളില്‍നിന്ന് പ്രതീക്ഷിക്കുന്ന നിലപാട് അല്ലാഹുവിന് ഇഷ്ടപ്പെട്ട രീതിയില്‍ ആയിരുന്നാല്‍ മാത്രമേ അവന്റെയടുക്കല്‍നിന്ന് പ്രതിഫലം ലഭിക്കുകയുള്ളൂ. ക്ഷമ കൈക്കൊള്ളുകയെന്നതാണ് അവയിലൊന്ന്. രണ്ടാമത്തേത് ഇത്തരം പരീക്ഷണങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുത്തതില്‍ അല്ലാഹുവോട് നന്ദിപ്രകാശിപ്പിക്കുകയാണ്. ‘ക്ഷമ പാലിക്കുന്നവര്‍ക്കാണ് അവരുടെ പ്രതിഫലം കണക്കില്ലാതെ കിട്ടുക’.(അസ്സുമര്‍ 10).

ക്ഷമയും നന്ദിപ്രകാശനവും അത്ര എളുപ്പത്തില്‍ സാധ്യമായ ഒന്നല്ല. അതിന് നിരന്തരപരിശ്രമം ആവശ്യമാണ്. അതിനാല്‍ വിഷമസന്ധികളില്‍പെട്ടുഴലുന്ന ആളുകള്‍, അല്ലാഹു തങ്ങള്‍ക്ക് വിധിച്ചിട്ടുള്ള സംഗതികളില്‍ അക്ഷമയും രോഷവും കൈക്കൊള്ളുന്നത് ‘ഇബ്തിലാഇ’ന്റെ പ്രതിഫലം നഷ്ടപ്പെടുത്തുമെന്ന് തിരിച്ചറിയുക.

ഒരു രോഗിക്ക് ഖുര്‍ആനിക സൂക്തങ്ങള്‍ ഓതി ചികിത്സിക്കുന്നതിന്റെ ഇസ്‌ലാമിക വിധി

ചോ: drought621യെന്താണ്?
………………………………………………..
ഔഫുബ്‌നു മാലിക് (റ) പറയുന്നു. ‘ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ നബിയോട് തിരക്കി. നബിയേ അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമുണ്ടോ? നബി പറഞ്ഞു. നിങ്ങളുടെ മന്ത്രങ്ങള്‍ കാണിക്കുവിന്‍. നിങ്ങളുടെ മന്തിച്ചൂതലില്‍ (ശ്രുശ്രൂഷയില്‍) ശിര്‍ക്കില്ലെങ്കില്‍ അങ്ങനെ ചെയ്യുന്നതിന് കുഴപ്പമില്ല.’ ( 2200:കിതാബു സ്സലാം-സ്വഹീഹു മുസ്‌ലിം) ജാബിര്‍ (റ) റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം. പ്രവാചകന്‍ തിരുമേനി മന്ത്രചികിത്സ നിരോധിച്ചു. അങ്ങനെയിരിക്കെ അംറുബ്‌നു ഹസമിന്റെ കുടുബക്കാര്‍ വന്ന് തിരുമേനിയോടു പറഞ്ഞു. റസൂലേ ഞങ്ങളുടെ അടുക്കലുള്ള ചികിത്സാ രീതിയാണിത്. തേള്‍ വിഷമേറ്റാല്‍ ഞങ്ങള്‍ ചികിത്സിക്കുന്നത് ഇങ്ങനെയാണ് എന്നു പറഞ്ഞ്, അവര്‍ തിരുമേനിക്ക് ചികിത്സാ രീതി കാട്ടിക്കൊടുത്തു. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു.

ഇതില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല. ആര്‍ക്കെങ്കിലും തന്റെ സഹോദരന് ഉപകാരം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. (സ്വഹീഹു മുസ്‌ലിം, ബാബു ഇസ്തിഹ്ബാബു റുഖ് യതി മിനല്‍ ഐന്‍ വന്നംലതി വല്‍ ഹുമ്മതി വന്നള്‌റതി 2199)

ഹാഫിദ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നത് പൊതുവായി ഇത്തരം ചികിത്സയെ മുസ്‌ലിം സമൂഹം സ്വീകരിച്ചു പോന്നിട്ടുണ്ട്. മനുഷ്യന് പ്രയോജനം ഉള്ള അത്തരം എല്ലാ ചികിത്സകളെയും അവര്‍ അനുവദനീയമാക്കി. ഉരുവിടുന്ന മന്ത്രത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തങ്ങള്‍ക്ക് ഗുണം ചെയ്യുന്നതിനാല്‍ അവരത് തുടര്‍ന്നു പോന്നു. എന്നാല്‍ ഔഫിന്റെ ഈ ഹദീസില്‍ നിന്ന് മനസ്സിലാകുന്നത്, ശിര്‍ക്ക് ഉള്‍ക്കൊള്ളുന്ന മന്ത്രങ്ങളോ അതിലേക്കു നയിക്കുന്ന മറ്റെന്തെങ്കിലുമോ ഉണ്ടെങ്കില്‍ അത്തരം ചികിത്സാരീതികള്‍ ഹറാമാണ്, ശിര്‍ക്കാണോ അല്ലയോ എന്ന് ഉറപ്പിക്കാനാകാത്ത വാചകങ്ങള്‍ ഉണ്ടെങ്കിലോ, ശിര്‍ക്ക് കൂടിക്കലരുന്നുണ്ടെന്നു സംശയിക്കാവുന്ന മന്ത്രങ്ങളോ ഇത്തരം ചികില്‍സക്കു വേണ്ടി ഉപയോഗിച്ചുകൂടാ. (ഫത്ഹുല്‍ ബാരി 10/195,196)

ഇത്തരം ചികിത്സയുടെ നിയമസാധുത പ്രവാചകന്റെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അംഗീകാരം കൊണ്ടും സ്ഥിരപ്പെട്ടതാണ്. പ്രവാചകന്‍ തിരുമേനി (സ) തന്നെ തന്റെ അനുചരന്‍മാരില്‍ ചിലരെ അങ്ങനെ ചെയ്തിട്ടുണ്ട്. ജിബ്‌രീല്‍ പ്രവാചകനെ മന്ത്രിച്ചിട്ടുണ്ട്. ചില സ്വഹാബാക്കളോടു അങ്ങനെ ചെയ്യാന്‍ തിരുമേനി കല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് തന്റെ കുടംബത്തിലെ ഉറ്റവരോടും അപ്രകാരം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുമാണ്.

ആയിശ (റ) റിപോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ തിരുമേനിയുടെ അടുക്കല്‍ പ്രയാസങ്ങളുണ്ടെന്ന് ആവലാതി ബോധിപ്പിച്ചാല്‍ അല്ലെങ്കില്‍ അവര്‍ ഏതെങ്കിലും തരത്തിലുള്ള മനഃപ്രയാസമോ വിഷമതകളോ വെളിപ്പെടുത്തിയാല്‍, തിരുമേനി തന്റെ ചൂണ്ടുവിരല്‍ ഇങ്ങനെ വയ്ക്കും. (ഹദീസ് റിപോര്‍ട്ട് ചെയ്യുന്ന സുഫ്‌യാന്‍ എന്ന സ്വഹാബി എന്നിട്ട് ചൂണ്ടു വിരല്‍ ഭൂമിയില്‍ കുത്തി കാണിച്ചു) എന്നിട്ട് അത് ഉയര്‍ത്തിയിട്ട് പറയും. ‘അല്ലാഹുവിന്റെ നാമത്തില്‍, നമ്മുടെ ഭൂമിയിലെ മണ്ണിനാല്‍, നമ്മളില്‍ ചിലരുടെ ഉമിനീരിനാല്‍, അല്ലാഹുവിന്റെ അനുമതികൊണ്ട് നമ്മില്‍ ചിലരുടെ രോഗം ശമിക്കട്ടെ (മുത്തഫഖുന്‍ അലൈഹി 1417) ഈ ഹദീസിന്റെ വിശദാംശമായി പറയുന്നത്, തിരുമേനി തന്റെ ഉമിനീരില്‍ അല്‍പം വിരലുകള്‍ കൊണ്ട് എടുത്ത് , മണ്ണില്‍ വെക്കുകയും ആ മണ്ണുമായി കലര്‍ത്തിയശേഷം രോഗിയുടെ അസുഖബാധിത പ്രദേശത്തു വെക്കുകയാണ് തിരുമേനി ചെയ്തിരുന്നത് എന്നാണ്. അഥവാ രോഗ ബാധിത പ്രദേശത്ത് തടവുകയോ തിരുമ്മുകയോ ചെയ്യുകയാണ് തിരുമേനിയുടെ രീതി. തിരുമേനി രോഗത്താല്‍ പ്രയാസപ്പെടുമ്പോള്‍ ജിബ്‌രീല്‍ (അ) അദ്ദേഹത്തെ മന്ത്രിച്ചിരുന്നതായി ആയിശ (റ) പറഞ്ഞിട്ടുണ്ട്.(മുസ്‌ലിം ബാബുത്വിബ്ബ്, വല്‍മറദ് വര്‍റഖ്‌യ് 2185).

അബൂ സഈദില്‍ ഖുദ്‌രിയില്‍ നിന്ന് നിവേദനം. ‘ജിബ്‌രീല്‍ (അ) തിരുമേനിയുടെ അരില്‍കില്‍ വരും. എന്നിട്ട് ചോദിക്കും. ‘അല്ലയോ മുഹമ്മദ് താങ്കള്‍ക്ക് വല്ല അസ്വസ്ഥതയുമുണ്ടോ? അപ്പോള്‍ തിരുമേനി പറയും. ഉണ്ട്. അപ്പോള്‍ ജിബ്‌രീല്‍ പറയും. അല്ലാഹുവിന്റെ നാമത്തില്‍ താങ്കള്‍ക്കു പ്രയാസമുണ്ടാക്കിക്കൊണ്ടിരിക്കുന്ന എല്ലാ മനുഷ്യരില്‍ നിന്നും അസൂയക്കാരന്റെ കണ്ണുകളില്‍ നിന്നും ഞാന്‍ താങ്കളെ സൗഖ്യപ്പെടുത്തുന്നു. അല്ലാഹു താങ്കള്‍ക്ക് സൗഖ്യം പ്രദാനം ചെയ്യട്ടെ’. (മുസ്‌ലിം, 2186)

ആയിശ (റ) പറയുന്നു. തിരുമേനിക്ക് എന്തെങ്കിലും അസ്വസ്ഥകള്‍ ഉണ്ടാവുകയാണെങ്കില്‍ തിരുമേനി സ്വയം മുഅവ്വിദതൈയ്‌നി (സൂറതുല്‍ ഫലഖും സൂറതുന്നാസും ) ഓതി തന്റെ ശരീരത്തില്‍ ഊതും. അദ്ദേഹത്തിന് പ്രയാസം അധികരിക്കുകയാണെങ്കില്‍ ഞാന്‍ ഖുര്‍ആനോതി അദ്ദേഹത്തിന്റെ മേലില്‍ ഊതുകയും തടവുകയും ചെയ്യുമായിരുന്നു; അല്ലാഹുവിന്റെ ബര്‍കത് പ്രതീക്ഷിച്ചുകൊണ്ട്-മുത്തഫഖുന്‍ അലൈഹി.(നഫസ് എന്ന പദത്തിന്റെ അര്‍ത്ഥം വളരെ മൃദുവായി ഊതുക എന്നാണ്).

അതുപോലെ പ്രവാചകന്‍ (സ) കണ്ണേറില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി ശരണ പ്രാര്‍ത്ഥന നടത്താന്‍ കല്‍പ്പിച്ചിരുന്നതായും ഹദീസുകളില്‍ വന്നിട്ടുണ്ട്. ജാബിര്‍ (റ) പറയുന്നു. തിരുമേനി (സ) അസ്മാഅ് ബിന്‍ത് അമീസിനോടു പറഞ്ഞു. ബനൂ ളാരിഇന്റെ ശരീരത്തില്‍ ചില പ്രയാസങ്ങള്‍ ഉള്ളതായി ഞാന്‍ കാണുന്നു. എന്നാല്‍ അസ്മാഅ് പറഞ്ഞു. ഇല്ല അസുഖങ്ങളില്ല. എന്നാല്‍ മറ്റുള്ളവരുടെ കണ്ണേറ് കിട്ടുന്നുണ്ട്. തിരുമേനി പറഞ്ഞു. എന്നാല്‍ അവരെ മന്ത്രിക്കുക. (മുസ്‌ലിം, ഹദീസ് 2198) പ്രവാചകന്റെ അമ്മാവന്റ് മകനായ ജഅ്ഫറിന്റെ മക്കളാണ് ഇവിടെ ഉദ്ദേശ്യം. സഹാബികളില്‍ ചിലര്‍ യാത്രയില്‍ ഒരു ഗോത്രത്തിലെ ആളുകള്‍ക്ക് മന്ത്ര ചികിത്സ നടത്തിയപ്പോള്‍ അവര്‍ അതിന് പ്രതിഫലമായി ആടുകളെ നല്‍കുകയുണ്ടായി. എന്നാല്‍ പ്രതിഫലം സ്വീകരിക്കാന്‍ വിസമ്മതിച്ച അനുചരന്‍മാര്‍ അക്കാര്യം തിരുമേനിയോട് പറഞ്ഞപ്പോള്‍ തിരുമേനി അവരോടു പറഞ്ഞു. ‘അവരില്‍ നിന്ന് പ്രതിഫലം വാങ്ങിക്കോളൂ, അതില്‍ ഒരു പങ്ക് എനിക്കും കൊടുത്തയച്ചോളൂ’ .(മുത്തഫഖുന്‍ അലൈഹി 1420)

രോഗം അനുഗ്രഹമാകുന്നത് المرض نعمة

രോഗം ബാധിക്കാത്തവര്‍ വിരളം. ചില രോഗങ്ങള്‍ നിസ്സാരമായിരിക്കും; ചിലത് ഗുരുതരവും. മാറാരോഗങ്ങള്‍ ബാധിച്ച് കൊല്ലങ്ങളോളം കിടപ്പിലാകുന്നവരും കുറവല്ല. രോഗികള്‍ രോഗത്തോട് സ്വീകരിക്കുന്ന സമീപനം വ്യത്യസ്തമായിരിക്കും. അതിലെ അന്തരത്തിനനുസരിച്ച് മാനസികാവസ്ഥയിലും മാറ്റമുണ്ടാവും. അതിനനുസൃതമായി രോഗം അനുഗ്രഹമോ ശാപമോ ആയി മാറും. കഴിഞ്ഞദിവസം അബൂദബിയില്‍വെച്ച് ബദീഉസ്സമാന്‍ സഈദ്നൂര്‍സിയുടെ ഒരു ചെറുകൃതി ശ്രദ്ധയില്‍പെട്ടു. രോഗികള്‍ക്കുള്ള ഇരുപത്തഞ്ച് സന്ദേശങ്ങളുടെ സമാഹാരം. ആധുനിക തുര്‍ക്കിയിലെ പ്രമുഖ പണ്ഡിതനായിരുന്നു സഈദ് നൂര്‍സി. അരനൂറ്റാണ്ടു മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. എങ്കിലും തുര്‍ക്കിയിലിപ്പോള്‍ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളില്‍ അദ്ദേഹത്തിന്‍െറ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അനല്‍പമായ പങ്കുണ്ട്.
രോഗം അനുഗ്രഹമാണെന്നും ശാപമല്ലെന്നും സമര്‍ഥിക്കുകയാണ് സഈദ് നൂര്‍സി. നമ്മുടെ വശമുള്ളതൊന്നും നമ്മുടേതല്ല; ശരീരവും ജീവനും ജീവിതവും ആയുസ്സും ആരോഗ്യവുമൊന്നും. എല്ലാം ദൈവദത്തമാണ്. ആരോഗ്യാവസ്ഥയില്‍ ഏറെപ്പേരും അതൊന്നും ഓര്‍ക്കാറില്ല. പലപ്പോഴും ദാതാവിനെ മറക്കുന്നു. അവന്‍െറ നിയമനിര്‍ദേശങ്ങള്‍ അവഗണിക്കുന്നു. അതുകൊണ്ടുതന്നെ, ആരോഗ്യാവസ്ഥയിലെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അതില്‍ നിരവധി പാളിച്ചകള്‍ കാണാം.
എന്നാല്‍, രോഗാവസ്ഥയില്‍ ജീവിതത്തിന്‍െറ ക്ഷണികത ഓര്‍ക്കുന്നു. ആയുസ്സിന്‍െറ വിലയറിയുന്നു. ആരോഗ്യത്തിന്‍െറ അനുഗ്രഹം ബോധ്യമാകുന്നു. എല്ലാറ്റിന്‍െറയും ദാതാവായ ദൈവത്തെ സ്മരിക്കുന്നു. അങ്ങനെ ജീവിതത്തെ ആവുംവിധം വിശുദ്ധമാക്കാന്‍ ശ്രമിക്കുന്നു. അതോടെ രോഗാവസ്ഥ പുണ്യങ്ങളുടെ പൂക്കാലമായി മാറുകയാണ്. ആയുസ്സാണ് ജീവിതത്തിന്‍െറ മൂലധനം. അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ആരോഗ്യാവസ്ഥയില്‍ ഏറെപ്പേരും അതിനെ പാഴാക്കുകയാണ്. എന്നാല്‍, രോഗാവസ്ഥയില്‍ ആയുസ്സിന്‍െറ വിലയറിയുന്നതിനാല്‍ ആലോചിച്ചും ശ്രദ്ധിച്ചും മാത്രമേ അത് ചെലവഴിക്കുകയുള്ളൂ.
രോഗത്തിന് ചികിത്സ അനിവാര്യമാണ്. ശരീരത്തിനുള്ള ചികിത്സ. എന്നാല്‍, രോഗംതന്നെ ഒരു ചികിത്സയാണ്. മനസ്സിനും ജീവിതത്തിനുമുള്ള ചികിത്സ. മനസ്സിനെ ബാധിച്ച ഗുരുതരമായ നിരവധി രോഗങ്ങളെ അത് ശമിപ്പിക്കുന്നു. ഒരു മരത്തെ പിടിച്ചുകുലുക്കുമ്പോള്‍ അതിലെ പഴങ്ങള്‍ കൊഴിഞ്ഞുവീഴുംപോലെ ഒരു വിശ്വാസിയെ രോഗം പിടിച്ചുലക്കുമ്പോള്‍ അയാളിലെ പാപങ്ങള്‍ പിഴുതെറിയപ്പെടുന്നുവെന്ന പ്രവാചകവചനം അന്വര്‍ഥമാകുന്നു.
വിശ്വാസി രോഗത്തെ ക്ഷമയോടെയാണ് സമീപിക്കുക. ദൈവം നല്‍കിയ ആരോഗ്യത്തെ അവന്‍തന്നെ തിരിച്ചെടുത്തതാണെന്ന് വിശ്വാസി തിരിച്ചറിയുന്നു. രോഗി സദാ രോഗശമനത്തിനായി പ്രാര്‍ഥിക്കും- അത് തീര്‍ത്തും ആത്മാര്‍ഥമായിരിക്കും. തികഞ്ഞ മനസ്സാന്നിധ്യത്തോടെയുമായിരിക്കും പ്രാര്‍ഥന. രോഗാവസ്ഥയെപ്പോലെ ദൈവസാന്നിധ്യം അനുഭവിച്ചറിയുന്ന അവസരങ്ങള്‍ അത്യപൂര്‍വമാണ്. അതോടെ, രോഗിയുടെ ജീവിതം അവിരാമമായ പ്രാര്‍ഥനയായിമാറുന്നു.
രോഗം മനുഷ്യനെ മരണത്തെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തുന്നു. മരണാനന്തരജീവിതത്തെ സംബന്ധിച്ച ചിന്തയുണര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ രോഗം നല്ലൊരു മുന്നറിയിപ്പുകാരനും ഗുരുവുമായി മാറുകയാണ്. രോഗം ദൈവികമായ പരീക്ഷണമാണെന്ന് തിരിച്ചറിയാത്തവര്‍ അതിനെ ശാപമായി കരുതി അക്ഷമ കാണിക്കുന്നു. ആവലാതികളും പരാതികളുമായി കഴിയുന്നു. അതോടെ മനസ്സ് അസ്വസ്ഥമാവും. രോഗിക്ക് ആരോഗ്യവാന്‍െറ അത്ര ബാധ്യതകളില്ല. തന്‍െറ കഴിവിനനുസൃതമായ ചുമതലകളേയുള്ളൂ. അതിനാല്‍, ആരോഗ്യവാന്‍ ചെയ്യേണ്ട കനത്ത ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചാലുള്ള പ്രതിഫലം പരിമിതമായ പ്രവര്‍ത്തനങ്ങളിലൂടെ രോഗിക്ക് ലഭിക്കും. ആരോഗ്യാവസ്ഥയിലാണ് മരണം സംഭവിക്കുന്നതെങ്കില്‍ അത് പാപവൃത്തിയിലായിരിക്കെ ആവാനും സാധ്യതയുണ്ട്. എന്നാല്‍, രോഗി മരണം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സദാ സുമനസ്സും സദ്വൃത്തികളുമായി കഴിയുന്നു. അപ്പോഴുണ്ടാവുന്ന മരണം മഹത്തായ അനുഗ്രഹമായിത്തീരുന്നു.
രോഗിയെ സന്ദര്‍ശിക്കുന്നത് ദൈവത്തെ സന്ദര്‍ശിക്കുംപോലെ പുണ്യകരമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. രോഗിയെ ചികിത്സിക്കുന്നതും പരിചരിക്കുന്നതും മഹത്തായ ദൈവോപാസനയാണെന്ന് ഉദ്ബോധിപ്പിക്കുന്നു. അതിനാല്‍, രോഗി എല്ലാവരുടെയും സ്നേഹത്തിനും സൗഹൃദത്തിനും സൗമനസ്യത്തിനും അര്‍ഹനായിത്തീരുന്നു. ഇവ്വിധം രോഗത്തെ രചനാത്മകമായി സമീപിക്കാന്‍ സാധിക്കുന്നവരാണ് സൗഭാഗ്യവാന്മാര്‍. ദൈവത്തിന്‍െറ മഹത്തായ അനുഗ്രഹത്തിന് അര്‍ഹരായിത്തീരുന്നതും അവര്‍തന്നെ.

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം .. കണ്ണുകളെ കാക്കാന്‍ 10 മാര്‍ഗ്ഗങ്ങള്‍

മുഖം മനസിന്റെ കണ്ണാടിയാണെങ്കില്‍ ആത്മാവിന്റെ കണ്ണാടിയാണ് കണ്ണുകള്‍. എന്നാല്‍ സൈബര്‍യുഗത്തിന്റെ ദൌര്‍ബല്യമായി മാറിക്കഴിഞ്ഞ കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണ്‍, ഹാന്റ് വീഡിയോ ഗെയിമുകള്‍, ഇ-ബുക്കുകകള്‍ തുടങ്ങിയവയും ഈ കണ്ണാടിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ കാലഘട്ടത്തിന് ഒഴിവാക്കാന്‍ പറ്റാത്തതായി ഈ ഉല്പന്നങ്ങള്‍ മാറുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം സര്‍വ്വസാധാരണമായി മാറി എന്നു ചുരുക്കം. കഴുത്തുവേദന, തലവേദന, കാഴ്ചമങ്ങല്‍ ഇങ്ങനെ പോകുന്ന അസുഖങ്ങളുടെ പട്ടികയില്‍ ഏതെങ്കിലുമൊന്ന് അനുഭവിക്കാത്തവരായി നമ്മുടെ ‘ടെക്കി’കള്‍ക്കിടയില്‍ ആരുമുണ്ടാവില്ല.

അപ്പോള്‍ പുതിയ യുഗത്തിലെ ഈ പുതിയ അസുഖത്തിന്റെ ഗൌരവവും വ്യാപനവും എത്രമാത്രമെന്ന് പിടികിട്ടിയല്ലോ. പേടിക്കേണ്ട. പ്രശ്നം ആരംഭിച്ചതുമുതല്‍ ഗവേഷകര്‍ തലപുകയ്ക്കാനും തുടങ്ങിയിരുന്നു. കമ്പ്യൂട്ടറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ കണ്ണുചിമ്മാന്‍ മറന്നുപോകുന്നതാണ് കണ്ണിന്റെ ആയാസത്തിനും വരള്‍ച്ചയ്ക്കുമൊക്കെ ഇടയാക്കുന്നതെന്ന പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പ്രായപൂര്‍ത്തിയായവരില്‍ പ്രവര്‍ത്തനക്ഷമത കുറയ്ക്കുമെന്നും കുട്ടികളില്‍ ഗ്രാഹ്യശേഷി കുറയുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന ഭീഷണിയില്‍നിന്ന് നിങ്ങളുടെ കണ്ണുകളെ കാക്കാനുള്ള പത്തു മാര്‍ഗ്ഗങ്ങള്‍ ഇതാ.

1. സമഗ്രമായ കണ്ണുപരിശോധന

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന പ്രശ്നത്തെ നേരിടാനുള്ള ആദ്യവഴി നിങ്ങളുടെ കണ്ണുകളുടെ സമഗ്രമായ പരിശോധനയാണ്. പതിവായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ തങ്ങള്‍ ഈ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായെങ്കില്‍ തീര്‍ച്ചയായും വിശദമായ കണ്ണുപരിശോധനയ്ക്ക് വിധേയമാകണം. പരിശോധനാവേളയില്‍ ഡോക്ടറോട് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ രീതികളെക്കുറിച്ച് പറയുകയും വേണം.

2. അനുയോജ്യമായ പ്രകാശ ക്രമീകരണം

ജനാലയിലൂടെ സ്ക്രീനിലേക്കടിക്കുന്ന സൂര്യപ്രകാശമായാലും മുറിക്കുള്ളിലെ വൈദ്യുതിവെളിച്ചമായാലും അത് ഒരു പരിധിയില്‍ കൂടുതല്‍ തീവ്രമായാല്‍ നിങ്ങളുടെ കണ്ണുകളുടെ ആയാസം വര്‍ദ്ധിപ്പിക്കും. അതിനാല്‍ സ്ക്രീനിലെ വെളിച്ചതിന് സമാനമായ പ്രകാശം മുറിക്കുള്ളില്‍ ക്രമീകരിക്കുക. ഇരുട്ടുള്ള തീയേറ്ററുകളിലിരുന്ന് സിനിമ കാണുന്നതുപോലെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കരുത്. സ്ക്രീനില്‍നിന്നുള്ള ഗ്ളെയര് നിങ്ങളുടെ കണ്ണുകളെ അസ്വസ്ഥമാക്കുകയും ഭാവിയില്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന പ്രശ്നത്തിലേക്കു നയിക്കുകയും ചെയ്യും

3. തെളിച്ചം കുറയ്ക്കുക

മിനുസമുള്ള പ്രതലത്തിലോ വെള്ളച്ചുവരിലോ പ്രകാശം തട്ടുമ്പോള്‍ പ്രതിഫലിക്കുന്നതുപോലെയാണ് കമ്പ്യൂട്ടര്‍ സ്ക്രീനിലും സംഭവിക്കുന്നത്. അതിനാല്‍ നിങ്ങളുടെ മോണിറ്ററിന് ഗ്ളെയര്‍ അടിക്കാത്ത സ്ക്രീന്‍ പരിഗണിക്കുക. സ്ക്രീനിന്റെ തെളിച്ചം അല്പം കുറച്ചുവയ്ക്കാം. മിനുത്ത വെള്ളച്ചുവരുകള്‍ക്കു പകരം അല്പം ഇരുണ്ടതും പരുപരുത്തതുമായ ഭിത്തിയുള്ള മുറിയിലാവട്ടെ നിങ്ങളുടെ കമ്പ്യൂട്ടര്‍ ജോലികള്‍.

4. മികച്ച സ്ക്രീനുള്ള മോണിറ്റര്‍ തെരഞ്ഞെടുക്കാം

പുതിയ എല്‍സിഡി സ്ക്രീനുകള്‍ക്ക് അല്പം പരുപരുത്ത ഉപരിതലമാണുള്ളത്. നിങ്ങള്‍ പുതിയൊരു കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ പ്രകാശം പ്രതിഫലിക്കുന്നതു തടയാന്‍ കഴിവുള്ള ദൃഢതയുള്ള സ്ക്രീന്‍ ആണോ എന്ന് ഉറപ്പുവരുത്തുക. വലിയ ഡിസ്പ്ളേയാണ് ഉചിതം. ഡസ്ക് ടോപ് കമ്പ്യൂട്ടര്‍ ആണെങ്കില്‍ സ്ക്രീനിന് കുറഞ്ഞത് 19 ഇഞ്ചെങ്കിലും വലുപ്പം ഉണ്ടാവണം.

5. ഇടയ്ക്കിടെ കണ്ണു ചിമ്മുക

തുടര്‍ച്ചയായ കമ്പ്യൂട്ടര്‍ജോലികള്‍ക്കിടയില്‍ ഇടയ്ക്കിടെ കണ്ണുചിമ്മാന്‍ ഓര്‍ക്കുക. ഇത് കണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

6. കണ്ണുകള്‍ക്ക് വ്യായാമം നല്‍കുക

ഒരേ സ്ഥലത്തേക്ക് ദീര്‍ഘനേരം ദൃഷ്ടികള്‍ കേന്ദ്രീകരിക്കുന്നതാണ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ കണ്ണിനെ തകരാറിലാക്കുന്ന ഒരു കാര്യം. ഓരോ ഇരുപതു മിനിട്ടുകള്‍ക്കുമിടയില്‍ കമ്പ്യൂട്ടറില്‍നിന്ന് കണ്ണെടുത്ത് ദൂരെയുള്ള വസ്തുവിലേക്ക് ദൃഷ്ടികള്‍ പായിക്കുക. കുറഞ്ഞത് 20 അടി അകലെയുള്ള വസ്തുവിലേക്കാകട്ടെ നിങ്ങളുടെ നോട്ടം. ദൂരേക്കു നോക്കുമ്പോള്‍ കണ്ണിനുള്ളിലെ മസിലുകള്‍ക്ക് അയവു ലഭിക്കും.

7. ഇടയ്ക്കിടയ്ക്കു വിശ്രമിക്കുക

കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നതുമൂലം നിങ്ങള്‍ക്കുണ്ടാകുന്ന കഴുത്തുവേദന, ഷോള്‍ഡര്‍ പെയിന്‍, കാഴ്ചപ്രശ്നം, എന്നിവയ്ക്ക് ആശ്വാസം ലഭിക്കാന്‍ കൃത്യമായ ഇടവേളകള്‍ പാലിക്കുക. എഴുന്നേറ്റ് കൈകാലുകള്‍ വലിച്ചുനീട്ടുക

8. തൊഴിലിടം നവീകരിക്കുക

നിങ്ങളുടെ തൊഴില്‍സ്ഥലം ആവശ്യമായ വെളിച്ചവും വായുവും കടക്കുന്നതാവട്ടെ. കമ്പ്യൂട്ടര്‍ റൂം, കസേര, കമ്പ്യൂട്ടര്‍ ടേബിള്‍ എന്നിവ ശാസ്ത്രീയമായി ക്രമീകരിക്കുക. നിങ്ങളുടെ കണ്ണും കമ്പ്യൂട്ടര്‍സ്ക്രീനും തമ്മില്‍ 20-24 ഇഞ്ച് അകലമുണ്ടെന്ന് ഉറപ്പുവരുത്തണം.

9. പ്രൊട്ടക്ടഡ് ഗ്ളാസ് ധരിക്കുക

പ്രോഗ്രസീവ് ലെന്‍സുകള്‍ അല്ലെങ്കില്‍ ബൈഫോക്കല്‍ ലെന്‍സുകള്‍ ഘടിപ്പിച്ച കണ്ണട ധരിച്ചുകൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ സക്രീനിനു മുകളില്‍ ആന്റി ഗ്ളെയര്‍ കവര്‍ ഇടുക,

10. വീക്കെന്റില്‍ ഒരു ഔട്ടിങ്ങ്

ആഴ്ചയിലൊരിക്കല്‍ കമ്പ്യൂട്ടറിനു മുന്നിലിരിക്കാതെ ഒരു ഔട്ടിങ്ങ് നടത്തുക. കണ്ണുകള്‍ക്കു മാത്രമല്ല, നിങ്ങളുടെ ശരീരത്തിനും മനസിനും ഈ വിനോദം ആവശ്യമാണ്. ആഴ്ചയിലെ അവധിദിവസം കമ്പ്യൂട്ടറില്‍നിന്ന് കണ്ണെടുത്ത് ടി.വി.ക്കു മുന്നില്‍ ഇരുന്നതുകൊണ്ട് കാര്യമില്ല. വീട്ടിലെ സ്ക്രീനുകളോട് ഒരു ദിവസത്തേക്ക് വിടപറഞ്ഞ് നിങ്ങളുടെ കണ്ണുകളെ പ്രകൃതിയുടെ വിശാലതയിലേക്കു പായിക്കൂ. അടുത്ത ഒരാഴ്ച ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ ഈ ഔട്ടിങ്ങ് നിങ്ങളെ സഹായിക്കും.

– ഹെല്‍ത്ത് വാച്ച്‌ –

സ്‌ട്രോക്ക്‌

ജീവിതശൈലി രോഗങ്ങളില്‍ മുന്നി രയിലുള്ള സ്‌ട്രോക്കിനെക്കുറിച്ചും സ്‌ട്രോക്ക്‌ സംഭവിച്ച രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും.
കായിക താരങ്ങള്‍, നര്ത്ത്കര്‍, അഭിനേതാക്കള്‍, ശാസ്‌ത്രജ്‌ഞര്‍ അങ്ങനെ അനുഗ്രഹീതരായ എത്രയോ പ്രതിഭകളാണ്‌ സ്‌ട്രോക്ക്‌ എന്ന വില്ലന്‍ രോഗത്തിന്റെ പിടിയിലമര്ന്ന്ത‌ തകര്ന്നു പോയത്‌. യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ, പെട്ടെന്നൊരു നിമിഷം കടന്നുവരുന്ന സ്‌ട്രോക്ക്‌ ശരീരഭാഗങ്ങളെ പൂര്ണുമായോ ഭാഗികമായോ തളര്ത്തിംക്കളയുന്നു. വെറുതേ സംസാരിച്ചിരിക്കുമ്പോള്‍, സുഖനിദ്രയിലായിരിക്കുമ്പോള്‍ ഒക്കെ കള്ളനെപ്പോലെ കടന്നുവന്ന്‌ തലച്ചോറില്‍ ജീവവായുവിന്റെ ഒഴുക്കുതടഞ്ഞ്‌ ശരീരചലനങ്ങളെ താറുമാറാക്കുന്നു. കുഴഞ്ഞുവീണുള്ള മരണങ്ങളില്‍ ഭൂരിഭാഗവും സ്‌ട്രോക്ക്‌ മൂലമാണുണ്ടാകുന്നത്‌.

സ്‌ട്രോക്ക്‌ ബാധിച്ച്‌ ജീവിതത്തിന്റെ നിറം നഷ്‌ടമാകുന്നവരുടെ എണ്ണം നാള്ക്കു നാള്‍ ഏറിവരികയാണ്‌. ജീവിതശൈലി പ്രശ്‌നമായാണ്‌ സ്‌ട്രോക്ക്‌ ഇന്ന്‌ കണക്കാക്കപ്പെടുന്നത്‌. നമ്മുടെ പുതിയതും തെറ്റായതുമായ ജീവിതശൈലിതന്നെയാണ്‌ സ്‌ട്രോക്കിനെ ക്ഷണിച്ചുവരുത്തുന്നതില്‍ പ്രഥമസ്‌ഥാനത്ത്‌. ഹാര്ട്ടവറ്റാക്ക്‌ പോലെതന്നെ ഗുരുതരവും വ്യാപകവുമാണ്‌ സ്‌ട്രോക്ക്‌. എന്നാള്‍ ഒരുപരിധിവരെ ഹാര്ട്ടുറ്റാക്കിനെക്കുറിച്ച്‌ പൊതുജനം ബോധവാന്മാരാണെങ്കിലും സ്‌ട്രോക്കിനെക്കുറിച്ച്‌ വലിയൊരു വിഭാഗം അജ്‌ഞരാണ്‌. ഈ അജ്‌ഞത സ്‌ട്രോക്ക്‌ മൂലമുള്ള മരണത്തിന്റെ തോത്‌ ഉയര്ത്താ ന്‍ കാരണമായിട്ടുണ്ട്‌.

സ്‌ട്രോക്ക്‌ ഉണ്ടായ ഉടനെ വിദഗ്‌ധ ചികിത്സ ലഭ്യമാക്കിയാല്‍ രോഗിയെ രക്ഷിക്കാനാവും. പക്ഷേ, രോഗത്തെക്കുറിച്ചോ, അതിന്റെ ഗുരുതരാവസ്‌ഥയെക്കുറിച്ചോ അറിവില്ലാത്തതിനാല്‍ രോഗിക്ക്‌ ശരിയായ സമയത്ത്‌ മതിയായ ചികിത്സ ലഭ്യമാക്കാന്‍ പലപ്പോഴും കഴിഞ്ഞെന്നു വരില്ല. പാരമ്പര്യവഴി സ്‌ട്രോക്ക്‌ ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ കുടുംബത്തില്‍ മറ്റാര്ക്കെതങ്കിലും സ്‌ട്രോക്ക്‌ വന്നിട്ടുണ്ടെങ്കില്‍ എല്ലാ അംഗങ്ങളും ആരോഗ്യ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ്‌ സ്‌ട്രോക്ക്‌
തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ പ്രവര്ത്ത നം പെട്ടെന്ന്‌ നിലയ്‌ക്കുകയോ ഭാഗീകമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്‌ഥയാണ്‌ സ്‌ട്രോക്ക്‌ അഥവാ മസ്‌തിഷ്‌കാഘാതം എന്നു പറയുന്നത്‌. തലച്ചോറിലെ കോശങ്ങള്ക്ക് ‌ പ്രവര്ത്തിനക്കണമെങ്കില്‍ ആവശ്യത്തിന്‌ ഓക്‌സിജന്‍ സദാ ലഭിച്ചുകൊണ്ടിരിക്കണം. ഏതെങ്കിലും കാരണവശാല്‍ തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം നിലയ്‌ക്കുമ്പോള്‍ മസ്‌തിഷ്‌ക കോശങ്ങള്ക്ക്റ‌ വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെവരുന്നു.

കോശങ്ങള്ക്ക് ‌ ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ കോശങ്ങളുടെ പ്രവര്ത്ത്നം അവതാളത്തിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. തലച്ചോറിലെ ഏതുഭാഗത്തെ കോശങ്ങള്ക്കാ ണോ ഇത്തരത്തില്‍ നാശമുണ്ടാകുന്നത്‌ ആ ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവര്ത്താനങ്ങളും നിലയ്‌ക്കും. തലച്ചോറിന്റെ ഇടുതുഭാഗത്തെ കോശങ്ങള്ക്കാ്ണ്‌ നാശമുണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ വലതുഭാഗത്തെയും വലതുഭാഗത്തെ തകരാര്‍ ശരീരത്തിന്റെ ഇടതുഭാഗത്തെയും ബാധിക്കുന്നു.ഒരിക്കല്‍ നശിച്ചാല്‍ പിന്നീട്‌ ഉണ്ടാകാന്‍ കഴിയാത്തതാണ്‌ തലച്ചോറിലെ കോശങ്ങള്‍. ഇത്‌ സ്‌ട്രോക്കിന്റെ അപകടസാധ്യത വര്ധി്പ്പിക്കുന്നു.

തലച്ചോറിലെ കോശങ്ങളിലേക്ക്‌ രക്‌തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞ്‌ അവ അടഞ്ഞുപോവുകയും, ധമനികളില്‍ രക്‌തക്കട്ടവന്നു തടഞ്ഞ്‌ രക്‌തപ്രവാഹം നിന്നുപോവുക, ധമനികള്‍ വീര്ത്ത് ‌ പൊട്ടി മസ്‌തിഷ്‌കത്തില്‍ രക്‌തസ്രാവമുണ്ടാവുക എന്നീ കാരണങ്ങള്കൊരണ്ട്‌ സ്‌ട്രോക്ക്‌ ഉണ്ടാകാം.

ഇതില്‍ സാധാരണയായി കണ്ടുവരുന്നത്‌ തലച്ചോറിലേക്ക്‌ രക്‌തമെത്തിക്കുന്ന ധമനികളില്‍ രക്‌തക്കട്ട കൊഴുപ്പ്‌ വന്ന്‌ അടിയുന്നതാണ്‌. ഏറ്റവും ഗുതരമായി കാണപ്പെടുന്നതും ഇതാണ്‌. ഈ രക്‌തസ്രാവം തലച്ചോറിനുള്ളിലോ മെനിഞ്ചസിന്റെ സ്‌തരങ്ങള്ക്കികടയിലോ മെനിഞ്ചസിനും തലയോട്ടിക്കും ഇടയിലോ ആവാം. ഇങ്ങനെ രക്‌തസ്രാവമുണ്ടായി രക്‌തംകട്ടപിടിക്കുന്നതിനെ സബ്‌ഡ്യൂറല്‍ ഹെമറ്റോമ എന്നു പറയുന്നു.

പ്രധാനമായും രണ്ടു രീതിയിലാണ്‌ സ്‌ട്രോക്ക്‌ കാണപ്പെടുന്നത്‌. തലച്ചോറിലേക്കുള്ള രക്‌തധമനികളില്‍ തടസമുണ്ടായി തലച്ചോറില്‍ രക്‌തയോട്ടം താല്ക്കാ ലികമായി നിലയ്‌ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇസ്‌കീമിക്‌ സ്‌ട്രോക്കും അമിതരക്‌തസമ്മര്ദംാ മൂലം രക്‌തധമനികള്‍ പൊട്ടി മസ്‌തിഷ്‌കത്തില്‍ രക്‌തസ്രാവമുണ്ടാകുന്നതിനെത്തുടര്ന്നു ള്ള ഹെമറാജിക്‌ സ്‌ട്രോക്കും. ഇവ രണ്ടായാലും തലച്ചോറിലെ കോശങ്ങള്ക്ക് ‌ നാശം സംഭവിക്കുന്നു.

ഇടുതു വലതു സ്‌ട്രോക്ക്‌

മസ്‌തിഷ്‌കത്തില്‍ എവിടെയും സ്‌ട്രോക്ക്‌ ഉണ്ടാകാം. വലതുപകുതിയിലാണ്‌ സ്‌ട്രോക്ക്‌ ഉണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ ഇടതുഭാഗത്തിന്റെ പ്രവര്ത്ത നങ്ങളെ ബാധിക്കും. ഇതിനെ ഇടത്‌ ഹെമിപ്ലീജിയ എന്നുപറയുന്നു. ഇടതുഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക്‌ ശരീരത്തിന്റെ വലതുഭാഗത്തെ തളര്ത്തും . ഇതിനെ വലത്‌ ഹെമിപ്ലീജിയ എന്നു പറയുന്നു. സംസാരശേഷി, ഭാഷാശേഷി തുടങ്ങിയ കഴിവുകളൊക്കെ നിയന്ത്രിക്കുന്ന്‌ ഇടത്‌ മസ്‌തിഷ്‌കമായതിനാല്‍ ഇവയെ ബാധിക്കും.

തലച്ചോറിന്റെ പിന്ഭാ‌ഗമായ സെറിബെല്ലത്തിലും സ്‌ട്രോക്ക്‌ ഉണ്ടാകാറുണ്ട്‌. തലച്ചോറിന്റെ ചുവടുഭാഗമായ ബ്രയിന്‌്ിബറ്റെമിനെ ബാധിക്കുന്ന സ്‌ട്രോക്ക്‌ ഗുരുതരമാകാറുണ്ട്‌. ശരീരം മുഴുവന്‍ തളര്ന്നു പോകാന്‍ ഇതിടയാക്കും. എല്ലാ സ്‌ട്രോക്കും ഗുരുതരമാവില്ല. മസ്‌തിഷകത്തില്‍ ഉണ്ടാകുന്ന തകരാറിന്റെ തീവ്രതയനുസരിച്ചാണ്‌ അപകടസാധ്യത. മൈനര്‍ സ്‌ട്രോക്കും മേജര്‍ സ്‌ട്രോക്കും ഉണ്ട്‌. മേജര്‍ സ്‌ട്രോക്ക്‌ ഉണ്ടായാല്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിനു കാരണമാകാം.

ലക്ഷണങ്ങള്‍ പലത്‌

പ്രത്യേകിച്ച്‌ മുന്നറിയിപ്പുകളൊന്നും ഉണ്ടാകാതെയാണ്‌ സ്‌ട്രോക്ക്‌ കടന്നുവരുന്നത്‌. എന്നാല്‍ വ്യക്‌തമായ ചില ലക്ഷണങ്ങള്‍ സ്‌ട്രോക്കിനുണ്ട്‌. ശരീരഭാഗങ്ങള്ക്ക് ‌ പെട്ടെന്നുണ്ടാകുന്ന തളര്ച്ച്യാണ്‌ ഇതില്‍ പ്രധാനം. ശക്‌തമായ തലവേദന, നാവു കുഴയുക, സംസാരശേഷി നഷ്‌ടമാവുക, ശരീരഭാഗങ്ങളിലുണ്ടാകുന്ന തരിപ്പ്‌, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുള്ള ബുദ്ധിമുട്ട്‌, നിവര്ന്നു നില്ക്കാ ന്‍ കഴിയാത്തവിധം ബാലന്സ്ക‌ നഷ്‌ടമാവുക, ഒരു കണ്ണിന്റെ കാഴ്‌ചശക്‌തി പെട്ടെന്ന്‌ കുറയുക, മുഖം വശത്തേക്ക്‌ കോടിപ്പോവുക തുടങ്ങിയവയാണ്‌ സ്‌ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങള്‍.

ഒരാള്ക്ക് ‌ സ്‌ട്രോക്ക്‌ ഉണ്ടായാല്‍ അത്‌ സ്‌ട്രോക്കാണെന്ന്‌ തിരിച്ചറിഞ്ഞ്‌ എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. അതിനായി സ്‌ട്രോക്ക്‌ തിരിച്ചറിയാന്‍ കഴിയണം. സ്‌ട്രോക്ക്‌ മൂലം കുഴഞ്ഞു വീഴുന്നവര്ക്ക്ോ‌ ബോധം നഷ്‌ടമാകാറില്ല. ശരീരത്തിനുണ്ടാകുന്ന തളര്ച്ചാ ശ്രദ്ധിച്ചാല്‍ സ്‌ട്രോക്കാണോ എന്ന്‌ തിരിച്ചറിയാന്‍ സാധിക്കും. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം അത്യാധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കണം.

ശരീര വളരച്ചയുടെ കാരണം


ഒരു വയസ്സ് പ്രായമാവുമ്പോൾ ശിശുക്കളുടെ ഉയരവും തൂക്കവും പ്രസവിച്ചയുടൻ ഉണ്ടായിരുന്നതിന്റെ ഇരട്ടിയാവുന്നു. കൊല്ലങ്ങൾ കടന്നുപോവുന്നതോടെ അനിതര സാധാരണ വേഗതയിൽ തൂക്കവും പൊക്കവും വർധിച്ചുകൊണ്ടേയിരിക്കുന്നു. ഈ അത്ഭുതകരമായ വളർച്ചയ്ക്ക് നമുക്ക് ശരീരകോശങ്ങൾക്കിടയിൽ നിലനിൽക്കുന്ന പരിപക്വമായ പരസ്പരാശയ വിനിമയ സമ്പ്രദായത്തിന്‌ നന്ദി പറയേണ്ടതിരിക്കുന്നു. ഈ വിനിമയ വ്യവസ്ഥിതി തികച്ചും രാസപരമാണ്‌. ഇതിലെ വാഹകരായ ഹോർമോണുകൾ സന്ദേശങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടും സദാ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഈ വ്യവസ്ഥയാണ്‌ നമ്മുടെയൊക്കെ ജീവൻ നിലനിർത്തുന്നത്.

1.2 സെ.മീ മുതൽ 1.5 സെ.മീ വരെ വലിപ്പവും 0.5 ഗ്രാം മുതൽ 1.0 ഗ്രാം വരെ തൂക്കവുമുള്ള പയർ മണിയുടെ ആകൃതിയിലുള്ള ഇളം ചുവപ്പ് നിറമാർന്ന ശ്ലേഷ്മ ഗ്രന്ഥി തലച്ചോറിന്റെ കീഴറ്റത്ത് ഹൈപ്പോതലാമസു (മസ്തിഷ്ക കല) മായി ഒരു ഞെട്ടുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഈ ബന്ധത്തിലൂടെ ശ്ലേഷ്മഗ്രന്ഥി ഹൈപ്പോതലാമസിൽ നിന്നും നേരിട്ട് നിർദേശങ്ങൾ സ്വീകരിക്കുകയും ആവശ്യമായ ഹോർമോണുകൾ ഉല്പാദിപ്പിക്കുകയും ശരീരത്തിനകത്ത് ആവശ്യമായി വരുന്ന ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യുന്നു. ഈ ക്രമീകരണങ്ങളിൽ ഒന്നാകുന്നു ശരീരത്തിന്റെ വളർച്ച.

രണ്ടു വിധത്തിലാണ്‌ ശരീര വളർച്ച. ഒന്ന്: കോശങ്ങളുടെ വ്യാപ്തത്തിലുള്ള വർധന , രണ്ട്: കോശവിഭജനവും വർധനവും. വളർച്ചയ്ക്ക് കാരണക്കാരായ ഹോർമോണുകൾ ഇവ രണ്ടും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ശ്ലേഷ്മഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ എല്ലാ കോശങ്ങളെയും പ്രവർത്തിപ്പിക്കുന്നു.ഓരോ കോശവും ഗ്രന്ഥിയിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കുന്നു. വളർച്ച ആവശ്യമാണെന്നു കണ്ടാൽ വളർത്തുന്നു. വിഭജനമോ വർധനവോ ആണ്‌ ആവശ്യമെങ്കിൽ അത് നിർവഹിക്കുന്നു.

നവജാത ശിശുവിന്റെ ഹൃദയത്തിന്‌ പൂർണ വളർച്ചയെത്തിയ ഒരാളുടെ ഹൃദയത്തിന്റെ പതിനാറിലൊരംശമേ വലുപ്പം കാണൂ. എന്നാൽ രണ്ടിലേയും കോശങ്ങളുടെ എണ്ണം സമമാണ്‌. ഹൃദയകോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകൾ ആവശ്യമായ വലുപ്പത്തിൽ ഹൃദയം വളർത്തിക്കൊണ്ടുവരാൻ ആജ്ഞ നൽകുന്നു. പ്രായപൂർത്തി കൈവരിക്കുന്നതോടെ വളർച്ച നിലച്ചുപോവുകയും ചെയ്യുന്നു.

അസ്ഥികോശങ്ങൾ, പേശീകോശങ്ങൾ എന്നിവ വളർച്ചയുടെ കാലഘട്ടത്തിലുടനീളം വിഭജിക്കപ്പെടുകയും പെരുകുകയും ചെയ്യുന്നു. ഇവിടെ വളർച്ചക്ക് കാരണക്കാരായ ഹോർമോണുകളാണ്‌ എത്രത്തോളം വിഭജിക്കണമെന്ന് നിർണയ്ക്കുന്നത്.

കോശങ്ങളുടെ മേലുള്ള ഹോർമോണുകളുടെ സ്വാധീനം അത്യത്ഭുതകരമാകുന്നു. എല്ലാ കോശങ്ങളും ഒന്നായി ആജ്ഞകൾ അനുസരിക്കുന്നില്ലെങ്കിൽ ആൾ വികലാംഗനായിപ്പോവും. ഹൃദയകോശങ്ങൾ ആജ്ഞ സ്വീകരിച്ച് വളരുകയും വാരിയെല്ലുകളിലെ കോശങ്ങൾ വളരാൻ മടിച്ചു നിൽക്കുകയും ചെയ്താൽ ആ മനുഷ്യൻ മരിച്ചുപോവുന്നു. മൂക്കിന്റെ പാലം വളരുകയും ചർമം വളർച്ച നിരാകരിക്കുകയും ചെയ്താൽ മൂക്കിന്റെ പാലം ചർമം ഭേദിച്ച് പുറത്തേക്ക് തള്ളി വരും.

പേശികളും അസ്ഥികളും മറ്റവയവങ്ങളും പരസ്പരം പൊരുത്തത്തോടെ വളർന്നുവരേണ്ടത് ആവശ്യമാണ്‌. ഈ അന്യൂനമായ പൊരുത്തം എല്ലാവരും വളർച്ചാ ഹോർമോണുകളെ അനുസരിക്കുന്നതുമൂലം ഉളവാകുന്നതാണ്‌. ഒരു പയർ മണിയുടെ വലുപ്പത്തിലുള്ള ശ്ലേഷ്മ ഗ്രന്ഥി ഒരു കോശത്തിന്റെ വളർച്ചയെക്കുറിച്ച് മനസ്സിലാക്കുന്നതെങ്ങനെ എന്ന ചോദ്യം നമ്മെ വെട്ടിലാക്കുന്നു.

ഇവിടെയാണ്‌ സർവശക്തനായ അല്ലാഹുവിന്റെ അന്യൂനവും പരിപക്വവുമായ സൃഷ്ടി മാഹാത്മ്യം വെളിവാകുന്നത്. ചെറിയ ഒരിടം, അവിടെ മില്യൻ കണക്കിൽ കോശങ്ങൾ ഒരു പ്രത്യേക രീതിയിൽ വളരുകയും പെരുകുകയും ചെയ്യുന്നുവെന്ന മഹാത്ഭുതം.

എന്നാൽ ഈ കോശങ്ങൾ മനുഷ്യ ശരീരത്തെ കാണുന്നുണ്ടോ? ഇല്ല എന്ന ലളിതമായ ഉത്തരം. അതു കൊണ്ട് തന്നെ ശരീരം എത്ര മാത്രം വളർച്ച പ്രാപിച്ചിട്ടുണ്ട്, ഇനി എത്ര വളരണം എന്നൊന്നും കണ്ടു മനസ്സിലാക്കു അതിനനുസരിച്ച് അവയ്ക്ക് പ്രവർത്തിക്കാനാവില്ല. ശരീരത്തിന്റെ അന്ധകാരങ്ങളിൽ കഴിഞ്ഞുകൂടുന്ന ഈ അബോധ കോശങ്ങൾ ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നു. തങ്ങളെന്താണ്‌ ചെയ്യുന്നതെന്ന് അവയ്ക്കറിഞ്ഞു കൂടാം മതി എന്ന ആജ്ഞ ലഭിക്കുമ്പോൾ ഉല്പാദനം നിർത്തിവെക്കുന്നു.

വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഹോർമോണുകളുടെ അത്യധികം സങ്കീർണമായ വിശദാംശങ്ങളും പരസ്പര ബന്ധിതമായ സന്തുലനവും ഒരു മഹാ സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക.

” സ്രഷ്ടാവും നിർമാതാവും രുപം നൽകുന്നവനുമായ അല്ലാഹുവത്രെ അവൻ. അവന്‌ ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുമുള്ളവ അവന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.” (59:24)

ജീവജാലങ്ങളിൽ ഒരു നിമിഷനേരം നടന്നുകൊണ്ടിർക്കുന്ന പ്രക്രിയയെ ആർക്കും എണ്ണികണക്കാക്കാനാവുകയില്ല.പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഇവയെ നിയന്ത്രിക്കാനും ക്രമം നിലനിർത്താനും വേഗത കൂട്ടാനും അത്യുൽകൃഷ്ട വ്യവസ്ഥപകരുടെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്നു കാണാം. എൻസൈമുകൾ എന്ന പേരിലറിയപ്പെടുന്ന ആയിരക്കണക്കിൽ വ്യവസ്ഥാപിതരയ ജൈവ രാം സംയുക്തങ്ങൾ പ്രത്യേക ചുമതലകൾ ഏറ്റെടുത്തു നിർവഹിക്കുന്നു. ഡി.എൻ.എയുടെ പകർപ്പെടുക്കുക, ഭക്ഷണം ഊർജമാക്കി മാറ്റുക, തന്മാത്രാ ശൃംഗലകൾ ഉണ്ടാക്കിയെടുക്കുക അങ്ങനെ പലതും.

ജൈവ രാസം സംയുക്തങ്ങൾ ജീവകോശത്തിനുള്ളിലെ മൈറ്റോകോൺട്രിയയാണ്‌ ഉല്പാദിപ്പിച്ചെടുക്കുന്നത്. ഇതിന്റെ വലിയൊരംശം പ്രോട്ടീനുകളും ബാക്കി വൈറ്റമിനുകളുമാണ്‌. ഇവയില്ലെങ്കിൽ ശരീരം, നിശ്ചലമായിപ്പോവും. ചുരുക്കിപ്പറഞ്ഞാൽ ശരീരപ്രവർത്തങ്ങൾ മന്ദീഭവിച്ച് മരണം സംഭവിക്കുന്നു.

ഇവയുടെ ജോലി ശരീരത്തിനകത്ത് നടക്കേണ്ട രാസപ്രക്രിയകൾക്ക് തുടക്കം കുറിക്കുക, ആക്കം കൂട്ടുക, വേണ്ടപ്പോൾ അവസാനിപ്പിക്കുക എന്നിവയാണ്‌. കോശങ്ങൾക്ക് അവയുടെ പ്രവർത്തനം നടത്താൻ ആവശ്യമായ ഉയർന്ന തോതിലുള്ള താപം, അവയിലെ രാസപദാർഥങ്ങൾ പ്രതിപ്രവർത്തിച്ച് ഉല്പാദിപ്പിക്കുന്നു. എന്നാൽ ചൂട് കൂടിയാൽ കോശങ്ങൾക്ക് ഹാനി സംഭവിക്കുന്നു. ഇവിടെയാണ്‌ രാസ സംയുക്തങ്ങളുടെ പ്രസക്തി പ്രകടമാവുന്നത്. ഇവ സ്വയം പ്രതിപ്രവർത്തനത്തിന്‌ വിധേയമാകാതെ രാസപ്രക്രിയ ത്വരിതപ്പെടുത്തുന്നു. നമുക്ക് ശ്വാസതടസം സംഭവിക്കതിരിക്കാൻ എൻസൈമുകൾ രക്തത്തിൽ നിന്നും കാർബൺ ഡൈഓക്സൈഡിന്റെ അംശൻ നീക്കം ചെയ്യുന്നു, അമിത വേഗതയിൽ. ഈ വേഗത 36 ദശലക്ഷം തന്മാത്രകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നു കൂടി അറിയുക.

പേശികളുടെ നിയന്ത്രണം

പേശികൾ നമ്മുടെ ശരീരത്തിലെ ശക്തിയുല്പാദനകേന്ദ്രങ്ങളാകുന്നു. ഊർജം ശക്തിയായി മാറ്റുന്ന ദൗത്യം ഏല്പിക്കപ്പെട്ട അവ ഒരാളുടെ ജീവിതകാലം മുഴുവൻ അത് നിർവഹിച്ചുകൊണ്ടേയിരിക്കുന്നു. ചിലപ്പോൾ നാമിത് തിരിച്ചറിയുന്നു. അധികസമയവും നാമിതേക്കുറിച്ച് ബോധവാന്മാരേ അല്ല. ചില പേശികൾ നമ്മുടെ ബോധപൂർവമുള്ള ശ്രമം കൂടാതെ തന്നെ സങ്കോചിച്ചുകൊണ്ടിരിക്കുന്നു. ഹൃദയപേശികളും ആമാശയപേസികളും ഇതിനുദാഹരണങ്ങളാണ്‌.അവയുടെ പ്രവർത്തനം നമ്മുടെ വരുതിയിലല്ല. നമ്മുടെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്ന പേശികൾ നമ്മുടെ അസ്ഥികളുമായി ബന്ധപ്പെട്ടവയാണ്‌, സ്വമേധയാ പ്രവർത്തിക്കുന്ന 650 പേശികളാണ്‌ നമ്മുടെ ശരീരത്തിലുള്ളത്. നമ്മുടെ അവയവങ്ങൾ ചലിക്കുമ്പോൾ ഈ പേശികൾ സങ്കോചിക്കുകയും അയയുകയും ചെയ്യുന്നു. അവ ബന്ധിപ്പിച്ചിട്ടുള്ള അസ്ഥികൾക്കൊപ്പം.

പേശികളെ പ്രവർത്തിപ്പിക്കുന്നത് രക്തധമനികളും ഞരമ്പുകളുമാണ്‌. ധമനികൾ പേശികളിലേക്കുള്ള ഓക്സിജനും പോഷകങ്ങളും എത്തിച്ചുകൊടുക്കുന്നു. ഞരമ്പുകളാവട്ടെ പേശീചലനത്തിന്‌ പ്രേരണ നൽകുകയും ചെയ്യുന്നു. പേശികളുടെ പൂർണനിയന്ത്രണം നമ്മെ ഏല്പിച്ചെന്നു വെക്കുക. ഈ നിമിഷം തൊട്ട് നമ്മുടെ ഹൃദയപേശികളുടെ നിയന്ത്രണം നമ്മുടെ കയ്യിൽ! അങ്ങനെ വന്നാൽ നമ്മുടെ ഹൃദയത്തിന്റെ സങ്കോച വികാസങ്ങൾ നിയന്ത്രിച്ചുകൊണ്ടിരിക്കുകയല്ലാതെ മറ്റൊരു ജോലിയിലും നമുക്കേർപ്പെടാൻ കഴിയാതെ പോകും. നമ്മുടെ ഹൃദയം ഒരു നിമിഷനേരത്തേക്ക് നാം സങ്കോചിപ്പിക്കാൻ മറന്നുപോയാൽ മരണം സുനിശ്ചിതം. ഉറങ്ങുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ നമുക്ക് നിയന്ത്രിക്കാനാവില്ലല്ലോ. ഇതൊരിയ്ക്കലും സംഭവ്യമല്ല. കാരണം നാ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. അതങ്ങ് സ്വയം പ്രവർത്തിച്ചുകൊണ്ടേയിരിക്കും. കാരണം ഹൃദയപേശികൾ സ്വമേധയാ പ്രവർത്തിക്കുന്നവയാണ്‌. പരമകാരുണികനായ അല്ലാഹുവിനെ എത്ര പ്രകീർത്തിച്ചാലാണ്‌ മതിയാവുക. അവനെല്ലാം നമുക്ക് എളുപ്പമാക്കിത്തന്നിരിക്കുന്നു. അവനെ മാത്രം ആരാധിക്കുവാനാണ്‌ അവൻ നമ്മോടാവശ്യപ്പെടുന്നത്.

” അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവൻ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.” (6:102)

നിങ്ങൾ പുഞ്ചിരിക്കുമ്പോൾ നിങ്ങളുടെ മുഖത്തെ പതിനേഴു പേശികളാണ്‌ ഒരേ സമയത്ത് സങ്കേചിക്കുന്നതെന്ന കാര്യം നിങ്ങൾക്കറിയാമോ? ഈ പേശികളിൽ ഏതെങ്കിലുമൊന്ന് സങ്കോചിക്കാൻ മടിച്ചു നിന്നാൽ, പ്രവർത്തനരഹിതമായാൽ നിങ്ങൾക്കൊരിക്കലും പുഞ്ചിരിക്കാനാവില്ല. നിങ്ങളുടെ മുഖം വികാരരഹിതമായിരിക്കും സംശയം വേണ്ട.

മുഖഭാവങ്ങളെ നിയന്ത്രിക്കുന്നത് 28 പേശികളാണ്‌. ഈ പേശികളുടെ കൂട്ടയുള്ള സങ്കോചഫലമായി മുഖത്ത് നൂറുക്കണക്കിന്‌ ഭാവങ്ങലെ വിരിയിച്ചുകാണിക്കാനാവുന്നു. ദേഷ്യമാവാം, പരിഭവമാവാം, സന്തോഷമാവാം, പുച്ഛമാവാം, രൗദ്രമാവാം, വിനോദമാവാം എന്നു വേണ്ട ഏത് വികാരവും. മുഖപേശികൾ മാത്രമല്ല, ശരീരത്തിലെ മറ്റു പേശികളും പരസ്പരൈക്യത്തോടെ വർത്തിക്കുന്നു. ഒരറ്റി നടക്കാൻ 54 പേശികളുടെ ഒരേ സമയത്തുള്ള പ്രവർത്തനം ആവശ്യമായിവരുന്നു. ഇപ്രകാരം നമുക്ക് നാഴികകൾ താണ്ടാനാവും. നമുക്കെന്തെങ്കിലും പ്രത്യേകത തോന്നുമോ? ഇല്ല.

ഇത്രയും വായിച്ച് കഴിഞ്ഞ് സ്വല്പനേരം നിർത്തുക, ഒന്നു ചിന്തിച്ചുനോക്കുക. ആളുകൾ ഈ പേശികളുടെ പ്രവർത്തനങ്ങൾക്ക് വല്ലതും മുടക്കുന്നുണ്ടോ? പേശികൾ ശരിയാംവണ്ണം പ്രവർത്തിക്കുന്നില്ലെങ്കിൽ ഓടുന്നത്, നീന്തുന്നത്, സൈക്കിളോടിക്കുന്നത് പോയിട്ട്, നിന്നിടത്ത് നിന്ന് ഒരടിപോലും നിങ്ങൾക്ക് മുന്നോട്ട് വെക്കാനാവില്ല. തീർച്ച!

അല്ലാഹു പരിപക്വമായ സംവിധാനങ്ങൾ മനുഷ്യശരീരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു. ഇത് അല്ലാഹുവിൽ നിന്നുള്ള വരദാനമാവുന്നു. നമുക്ക് അല്ലാഹുവിന്‌ ആയിരമായിരം സ്ത്രോത്രങ്ങളർപ്പിക്കാം.

ഒരു പുസ്തകത്തിന്റെ താളുകൾ മറിക്കുക, കാറിന്റെ വാതിൽ തുറക്കുക, കഴുകുക, ഇതൊക്കെ സാധാരണയായി കൈകൾകൊണ്ട് നിർവഹിക്കുന്ന ഏതാനും ചെയ്തികളാണ്‌. നമുക്ക് ഒരു പ്രയാസവും തോന്നുന്നില്ല. അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ.

മുഷ്ടി ചുരുട്ടാതെ തന്നെ ഒരു വസ്തുവിൽ കൈകൾ കൊണ്ട് 45 കിലോ ബലം ചെലുത്തക്കവണ്ണം ശക്തമാണ്‌ നമ്മുടെ ശരീരം. സൂചിയിൽ നൂൽകോർക്കുന്ന പോലുള്ള ബലം തീരെ പ്രയോഗിക്കേണ്ടിവരാത്ത കൊച്ചുകൊച്ചു ജോലികളും നമുക്ക് ചെയ്യാം. ഒരു കടലാസ് കഷ്ണം മേശപ്പുറത്ത് നിന്നെടുക്കാൻ അര കിലോ ബലം ചെലുത്തുന്നതായി നാമറിയുന്നില്ല. അതേപോലെ ഒരു പന്തെറിയാൻ അഞ്ചു കിലോ ബലം പ്രയോഗിക്കുന്നതും. നാം ബോധപൂർവം ബലം അളന്നു കണക്കാക്കിയല്ല അപ്രകാരമൊക്കെ ചെയ്തുകൂട്ടുന്നത്. നമ്മുടെ സൃഷ്ടി സംവിധാനം അങ്ങനെ ആയതുകൊണ്ട് അപ്രകാരം യാന്തിർകമായിവന്നു ചേരുന്നുവെന്നു മാത്രം.

മനുഷ്യകരങ്ങൾ പോലുള്ള കരങ്ങൾ കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്‌ ശാസ്ത്രജ്ഞരിപ്പോൾ. ബലത്തിന്റെ കാര്യത്തിൽ റോബോട്ടുകളുടെ കരങ്ങൾ മനുഷ്യനോട് സാദൃശ്യം പുലർത്തുന്നു. എന്നാൽ സ്പർശന സംവേദനക്ഷമത, ഒരേ സമയത്ത് അനേകം കാര്യങ്ങൾ ചെയ്യുക എന്നിവയൊന്നും അവയ്ക്ക് സാധിക്കുകയില്ല. മനുഷ്യകരങ്ങൾ നിർവഹിക്കുന്ന എല്ലാം കൃത്രിമ കരങ്ങൾക്ക് നിർവഹിക്കാനാവില്ലെന്ന് ശാസ്ത്രകാരന്മാർ ഇപ്പോൾ സമ്മതിക്കുന്നു.

ആധുനിക സാങ്കേതിക വിദ്യക്ക് അനുകരിക്കാനാവാത്ത വിധം നമ്മുടെ കരങ്ങൾ സംവിധാനിച്ചത് സർവശക്തനായ അല്ലാഹുവാകുന്നു.

വിശുദ്ധ ഖുർആൻ പറയുന്നു: “(നബിയേ), ചോദിക്കുക, ആരാണ്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക, അല്ലാഹുവാണ്‌. പറയുക: എന്നിട്ടും അവന്‌ പുറമെ അവരവർക്ക് തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധതയുള്ളവനും കാഴിചയുള്ളവനും തുല്യരാകുമോ? അതല്ല അല്ലാഹുവിന്‌ പുറമെ അവർ പങ്കാളികളാക്കി വെച്ചവർ അവൻ സൃഷ്ടിക്കുന്നത് പോലെതന്നെ സൃഷ്ടി നടത്തിയിട്ട് ( ഇരുവിഭാഗത്തിന്റെയും) സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്. പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്‌. അവൻ ഏകനും സർവ്വാധിപതിയുമാകുന്നു. (പരിശുദ്ധ ഖുർആൻ/റഅദ്-16)