Category Archives: ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ الحركات الإسلامية العالمية

ഖുര്‍ആന്‍ വഴി കാട്ടുന്നതാര്‍ക്ക്

മനുഷ്യന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കൊതിക്കുന്നത് മനശ്ശാന്തിയാണ്. ഖുര്‍ആന്‍ പഠനവും പാരായണവും അതിന്റെ പ്രയോഗവുമെല്ലാം മനുഷ്യ മനസ്സുകളില്‍ ശാന്തിയും സമാധാനവും നല്‍കുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്: ‘സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാവുകയും ചെയ്യുന്നവരാണവര്‍. അറിയുക: ദൈവസ്മരണ കൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത്.’ (13: 28) അപ്രകാരം ഖുര്‍ആനെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതാണ് രോഗങ്ങള്‍ക്കുള്ള ഔഷധമാണതെന്ന്. രണ്ട് തരത്തിലാണ് മനുഷ്യരെ രോഗങ്ങള്‍ പിടി കൂടുക. ഒന്ന് ശാരീരികമായി മറ്റൊന്ന് മാനസികമായും. ശാരീരിക രോഗങ്ങളും മാനസിക അവസ്ഥയും തമ്മിലുള്ള ബന്ധം അവിതര്‍ക്കമാണ്. ഖുര്‍ആനില്‍ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും അതിന്റെ തണലില്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക് മനഃസ്സമാധാനം സിദ്ധിക്കുകയും അതിലൂടെ അവരുടെ മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്ക് ഖുര്‍ആന്‍ ശമനമാകുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമേകുന്നവ ഈ ഖുര്‍ആനിലൂടെ നാം, ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.’ (17:82) ഖുര്‍ആന്റെ മറ്റൊരു സവിശേഷതയാണ് കാരുണ്യത്തിന്റെ ഉറവിടമാണതെന്നുള്ളത്. അത് ശ്രദ്ധയോടെ കേള്‍ക്കുന്നത് പോലും അല്ലാഹുവിന്റെ കാരുണ്യ ഹസ്തം നമുക്ക് നേരെ തിരിയാന്‍ കാരണമാണ്. അതിനാലാണ് ഖുര്‍ആന്‍ നമ്മോട് ആവശ്യപ്പെടുന്നത്: ‘ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.’ (7: 204)

വിശ്വാസികളും ഖുര്‍ആനും

നമ്മുടെ മുന്‍ഗാമികളായ ആളുകളില്‍ ഖുര്‍ആന്‍ എപ്രകാരം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിന് ഈ സംഭവം സാക്ഷ്യം വഹിക്കും. അബ്ദുല്ലാഹ് ബിന്‍ ഉര്‍വ്വതുബ്‌നു സുബൈര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഞാന്‍ എന്റെ വല്ല്യുമ്മ അബൂബക്കറിന്റെ മകള്‍ അസ്മാഇനോട് ചോദിച്ചു: ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ നബി തിരുമേനി യുടെ സഹാബികള്‍ എങ്ങനെയായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു വിശേഷിപ്പിച്ച പോലെ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകും, തൊലികള്‍ രോമാഞ്ചമണിയും.’ (ശുഅബുല്‍ ഈമാന്‍ – ബൈഹഖി)

ഇബ്‌നു അബീമുലൈക പറയുന്നു: ‘ഒരിക്കല്‍ ഞാന്‍ ഇബ്‌നു ഉമര്‍(റ)നോടൊപ്പം ഒരുമിച്ച് യാത്ര ചെയ്തു. എവിടെയെങ്കിലും തമ്പടിച്ചാല്‍ അദ്ദേഹം രാത്രിയുടെ പകുതിയാകുന്നതോടെ ഖുര്‍ആന്‍ ഓരോ അക്ഷരങ്ങളായി സാവകാശത്തില്‍ പാരായണം ചെയ്യും. മിക്കവാറും അദ്ദേഹത്തിന്റെ തേങ്ങലും കരച്ചിലും അതിലട ങ്ങിയിരിക്കും. (ശുഅബുല്‍ ഈമാന്‍ – ബൈഹഖി)

അബുല്‍ ആലിയക്ക് ആരെങ്കിലും ഖുര്‍ആന്‍ സൂറകളെക്കുറിച്ച് ചെറിയ സൂറത് എന്ന് പറയുന്നത് ഇഷ്ടമല്ലായിരുന്നു. ആരെങ്കിലും അങ്ങനെ പറയുന്നത് കേട്ടാല്‍ അദ്ദേഹം പറയും: ‘ഹേ.. നീയാണ് അതിനെക്കാള്‍ നിസ്സാരന്‍ ഖുര്‍ആനാകട്ടെ മുഴുവനും മഹത്തരമാണ്.’

ദൈവികാനുഗ്രഹമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ നാം ധാരാളമായി ഖുര്‍ആന്‍ ഓതുകയും, ഖുര്‍ആന്‍ ഓതുന്നത് കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കുയും ചെയ്യേണ്ടതുണ്ട്. അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നു: ‘ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും, നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം. ‘(7: 204) നബിതിരുമേനിയുടെ വാക്യം ഇപ്രകാരമാണ്: ‘ആരെങ്കിലും ഖുര്‍ആനില്‍ നിന്ന് ഒരു അക്ഷരം ഓതിയാല്‍ അത് അവന് ഒരു നന്മയാണ്. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ് ലാം മീം എന്നത് ഒരു അക്ഷരമല്ല മറിച്ച് അലിഫ് ഒരക്ഷരമാണ്, ലാം വേറൊരു അക്ഷരമാണ്, മീം മറ്റൊരു അക്ഷരവുമാണ്.

വിചിന്തനം
ഖുര്‍ആന്‍ പാരായണം കേള്‍ക്കുമ്പോള്‍ ശ്രദ്ധിച്ച് കേള്‍ക്കണം, അതിനെക്കുറിച്ച് ചിന്തിക്കണം കാരണം അതിലൂടെ മാത്രമേ ഖുര്‍ആന്‍ താല്‍പര്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ സാധിക്കുകയുള്ളൂ: ‘നിനക്കു നാം ഇറക്കിത്തന്ന അനുഗ്രഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിചാരശാലികള്‍ പാഠമുള്‍ക്കൊള്ളാനും. (38:29) അല്ലാഹു ഹൃദയങ്ങളില്‍ താഴിട്ട് പൂട്ടിയവര്‍ ചിന്തിക്കാവരെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ‘അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?’ (47:24)

ചിന്തിക്കുന്നതിലൂടെ മാത്രമേ ഖുര്‍ആന്‍ മനസ്സിനെ സ്വാധീനിക്കുകയുള്ളൂ. അതിനാല്‍ അംറുബ്‌നുല്‍ ആസ്(റ)നോട് മൂന്ന് ദിവസത്തില്‍ കുറഞ്ഞ സമയം കൊണ്ട് ഖുര്‍ആന്‍ ഓതിത്തീര്‍ക്കരുതെന്ന് നബി(സ) നിര്‍ദേശിച്ചത്. നബി പറഞ്ഞു: ‘മൂന്നില്‍ കുറഞ്ഞ ദിവസം കൊണ്ട് ഖുര്‍ആന്‍ ഓതിതീര്‍ക്കുന്നവന്‍ അത് ഗ്രഹിക്കുന്നില്ല.’ (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ)

അതിനാല്‍ തന്നെ 236788_8628, തൊലികള്‍ രോമാഞ്ചമണിയുകയും ചെയ്തിരുന്നതായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസില്‍ നബി(സ) രോഗശയ്യയിലായപ്പോള്‍ അബൂബക്കറിനോട് ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കാന്‍ കല്പിക്കുകയുണ്ടായി അപ്പോള്‍ ആയിശ(റ) പറഞ്ഞു: ‘അബൂബക്കര്‍ നിര്‍മ്മല ഹൃദയനാണ്, ഓതിയാല്‍ അദ്ദേഹത്തിന് കരച്ചിലടക്കാനാവില്ല. നബി പറഞ്ഞു: ‘അബൂബക്കറിനോട് ഇമാമത്തിനു കല്‍പ്പിക്കൂ..’

ഹൃദയത്തിന്റെ നൈര്‍മ്മല്ല്യവും കരച്ചിലുമെല്ലാം ഉദാത്ത ഗുണങ്ങളായി പ്രവാചകര്‍ കണക്കാക്കുകയായിരുന്നു. ഉമര്‍(റ)വിനെക്കുറിച്ച് അബ്ദുല്ലാഹ് ബിന്‍ ശദ്ദാദ് പറയുന്നതായി സഈദുബ്‌നു മന്‍സൂര്‍ ശരിയായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നത്: ‘നമസ്‌കാരത്തില്‍ ഏറ്റവും പിന്നിലായിരുന്നു ഞാന്‍ എന്നാല്‍ ഉമര്‍ ഖത്താബിന്റെ തേങ്ങല്‍ ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു. അദ്ദേഹം പ്രാര്‍ത്ഥിക്കും. എന്റെ നാഥാ.. എന്റെ പ്രയാസങ്ങളും ദുഖങ്ങളും ഞാനിതാ നിന്നോട് ആവലാതിപ്പെടുകയാണ്.’

ഇന്ന് ഖുര്‍ആന്‍ നമ്മില്‍ സ്വാധീനം ചെലുത്തുന്നില്ലെങ്കില്‍ അതിന് കാരണം അധാര്‍മ്മിക പ്രവൃത്തികള്‍ മുഖേന മുരടിച്ചുപോയ നമ്മുടെ മനസ്സുകളാകാനേ തരമുള്ളൂ. അക്കാര്യം ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയതുമാണ്. ‘സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കാനും. കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവരിലേറെ പേരും അധാര്‍മികരാണ്.’ (അല്‍ ഹദീദ്: 16)

നബി തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവില്‍ നിന്നും ദൈവഭക്തിയില്ലാത്ത മനസ്സില്‍ നിന്നും ആര്‍ത്തി തീരാത്ത ശരീരത്തില്‍ നിന്നും ഉത്തരം ലഭിക്കാത്ത പ്രാര്‍ഥനയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (മുസ്‌ലിം) ഇബ്‌നുല്‍ ഖയ്യിം(റ) അല്‍ഫറാഇദില്‍ പറയുന്നത് കാണുക: ‘നീ ഖുര്‍ആന്‍ പ്രയോജനപ്പെടണമെന്ന് ആശിക്കുന്നുവെങ്കില്‍ അത് ഓതുമ്പോഴും കേള്‍ക്കുമ്പോഴും നിന്റെ മനസ്സിനെക്കൂടി അതില്‍ പങ്കാളിയാക്കണം, അല്ലാഹു നിന്നോട് നേരിട്ട് സംസാരിക്കുകയാണെന്ന ഭാവത്തില്‍ ശ്രദ്ധിക്കണം, കാരണം അത് നിന്റെ നാഥന്‍ പ്രവാചകരുടെ നാവിലൂടെ നിന്നോട് സംവദിക്കുകയാണ്. അല്ലാഹു പറയുന്നത് ‘ഹൃദയമുള്ളവന്നും മനസ്സറിഞ്ഞ് കേള്‍ക്കുന്നവന്നും ഇതില്‍ ഓര്‍ക്കാനേറെയുണ്ട്.’ (ഖാഫ് :37) എന്നാണല്ലോ.’

ഇവിടെ ഖുര്‍ആന്‍ പ്രയോജനപ്പെടുന്നതിന് മൂന്ന് വ്യവസ്ഥകളാണ് വെച്ചത്. ഒന്ന്, ചിന്തിക്കുന്ന ഹൃദയം മറ്റൊന്ന്, ശ്രദ്ധാപൂര്‍വ്വം കേള്‍ക്കല്‍. മൂന്ന്, സാന്നിദ്ധ്യം. അബൂത്വല്‍ഹയായിരുന്നു മദീനയില്‍ ഏറ്റവും കൂടുതല്‍ ഈത്തപ്പനകളുണ്ടായിരുന്നയാള്‍. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടതാകട്ടെ പള്ളിക്കഭിമുഖമായി നില്‍ക്കുന്ന ബൈറുഹാ എന്ന തോട്ടവും. നബി തിരുമേനി ആ തോട്ടത്തില്‍ പ്രവേശിക്കുകയും അതിലെ ശുദ്ധജലം പാനം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ ഖുര്‍ആനിലെ ആലുഇംറാന്‍ സൂറയിലെ 92 സൂക്തം അവതരിച്ചപ്പോള്‍ അബൂത്വല്‍ഹ നബിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരെ, അത്യുന്നതനായ അല്ലാഹു അവതരിപ്പിച്ചത് നോക്കൂ: ‘ഏറ്റവും പ്രിയപ്പെട്ടവയില്‍ നിന്ന് ചെലവഴിക്കാതെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നന്നായറിയുന്നവനാണ് അല്ലാഹു.’ എനിക്കാവട്ടെ, ഏറ്റവും പ്രിയപ്പെട്ടത് ബൈറുഹാ തോട്ടമാണ്. അത് ഞാനിതാ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ദാനം ചെയ്യുകയാണ്. താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്താലും. പ്രവാചകന്‍ പറഞ്ഞു: ‘ഹോ, വളരെ ലാഭകരമായ കച്ചവടം തന്നെ, അത് വളരെ ലാഭകരമായ കച്ചവടം തന്നെ. നീ പറഞ്ഞതെല്ലാം ഞാന്‍ കേട്ടിരിക്കുന്നു. നീ അത് നിന്റെ അടുത്ത ബന്ധുക്കള്‍ക്കു വീതിച്ചു നല്‍കുക.’ അബൂത്വല്‍ഹ പറഞ്ഞു: ‘അങ്ങനെ ചെയ്യാം പ്രവാചകരെ. ‘അങ്ങനെ അദ്ദേഹമത് തന്റെ പിതൃസഹോദരന്മാര്‍ക്കിടയിലും, അടുത്ത ബന്ധുക്കള്‍ക്കിടയിലുമായി വിതരണം ചെയ്തു. (ബുഖാരി, മുസ്‌ലിം)

ഇതാണ് ഖുര്‍ആന്‍. അതിന്റെ വശ്യത അത് ആളുകളെ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്നതാണ്. എന്നല്ല, മാതൃകയില്ലാത്ത ഉദാത്തമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ സ്വാധീനത്തില്‍ രൂപപ്പെടുന്നു. കഠിന ഹൃദയങ്ങളെ തരളിതമാക്കുന്നു. ശത്രുക്കളെ മിത്രങ്ങളാക്കുന്നു. ശത്രു മനസ്സുകളില്‍ പോലും മതിപ്പുളവാക്കുന്നു. നീതിയുടെ ആള്‍രൂപങ്ങള്‍ ഉയിരെടുക്കുന്നു. പക്ഷെ അതിന്റെ പാരായണത്തിന് ജീവന്‍ വേണമെന്ന് മാത്രം. ‘അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?'(സൂറഃ മുഹമ്മദ്: 24) എന്ന ചോദ്യം മരിച്ച് പിരിഞ്ഞ മക്കാ മുശ്‌രിക്കുകളോടോ ആധുനിക കാലത്തെ നിഷേധികളോടോ മാത്രമല്ലെന്നും നമ്മോടു കൂടിയുള്ളതാണെന്നും ബോധ്യപ്പെടണമെന്ന് മാത്രം.

മുസ്‌ലിം ഐക്യം പുതുവായനകള്‍ തേടുന്നു

ഡോ. അലി അല്‍-ഖറദാഗി
MUSLIM-UNITY-slider
വിശുദ്ധ ഖുര്‍ആനില്‍ ആദ്യം അവതീര്‍ണമായ സൂക്തം വിജ്ഞാനത്തെക്കുറിച്ചും വായനയെക്കുറിച്ചും ആയിരുന്നു എന്നറിയുമ്പോള്‍ മനുഷ്യന്‍ അല്‍ഭുതപ്പെടും. ഹിറാ ഗുഹയില്‍ ചിന്താമഗ്നനായിരുന്ന പ്രവാചകന്‍(സ)ക്ക് അല്ലാഹുവിന്റെ അടിമത്തത്തെക്കുറിച്ചും യഥാര്‍ത്ഥ വിശ്വാസത്തെക്കുറിച്ചും നമസ്‌കാരത്തെക്കുറിച്ചും തഹജ്ജുദിനെക്കുറിച്ചുമുള്ള വിജ്ഞാനമാണ് ഏറ്റവും ആവശ്യമായിരുന്നത്. എന്നാല്‍ വളരെ അത്യാവശ്യമായിരുന്നിട്ടും അവ നല്‍കുന്നതിന് പകരം അതിന്റെയെല്ലാം താക്കോല്‍ നല്‍കുകയാണ് ജിബ്‌രീല്‍ ചെയ്തത്. കൂടുതല്‍ ചിന്തക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണിത്.

ഈ സൂക്തം മുന്നില്‍ വെച്ച് ഇസ്‌ലാമിക സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെയും ബലഹീനതയെയും കുറിച്ച് ചിന്തിച്ചാല്‍ അതിന് പിന്നിലെ രഹസ്യം വ്യക്തമാകും. അജ്ഞതക്കും പിന്നോക്കാവസ്ഥക്കും ശേഷം പുരോഗതി പ്രാപിച്ച സമൂഹങ്ങളുമായി ഇസ്‌ലാമിക സമൂഹത്തെ താരതമ്യം ചെയ്താല്‍ അത് വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ആദര്‍ശത്തിന്റെ താക്കോലാണ് വിജ്ഞാനം എന്നാണിത് വ്യക്തമാക്കുന്നത്. അറിവില്ലാത്ത വിശ്വാസത്തിന് വലിയൊരളവോളം മൂല്യമില്ല. അല്ലാഹു ഏകനാണെന്ന് വിശ്വസിക്കുമ്പോള്‍ പ്രസ്തുത വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ കൂടി അയാളുടെ പക്കല്‍ ഉണ്ടാകുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നത്. പരമ്പരാഗതമായി കൈമാറി കിട്ടിയ ആദര്‍ശകാര്യങ്ങളും അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹു സ്വീകരിക്കില്ല. അല്ലാഹുവിലുള്ള വിശ്വാസം പോലെ തന്നെ നമസ്‌കാരം, നോമ്പ്, ഹജ്ജ് പോലുള്ള മറ്റു വിശ്വാസകാര്യങ്ങള്‍, ഇടപാടുകള്‍ ഹലാല്‍ ഹറാമുകള്‍ മുതലായ എല്ലാ കാര്യങ്ങളിലും വിശ്വാസി വിശദമായ വായനയും പഠനവും നടത്തേണ്ടുതണ്ട്. തനിക്ക് അറിയാത്ത കാര്യങ്ങള്‍ അറിയുന്ന ആളുകളോട് ചോദിച്ച് മനസിലാക്കണം.

നിലവിലെ ഇസ്‌ലാമിക സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്കും ഭിന്നിപ്പിനും വിഘടനവാദങ്ങള്‍ക്കുമെല്ലാം കാരണം അജ്ഞതയാണ്. ഇവിടെ അജ്ഞത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അക്ഷരജ്ഞാനമില്ല എന്നതല്ല. ഇന്ന് ഇസ്‌ലാമിക സമൂഹം ജീവിക്കുന്ന പലയിടങ്ങളിലും അവരുടെ സാക്ഷരതാ നിരക്ക് 50 ശതമാനം മുതല്‍ 70 ശതമാനം വരെയാണ്. അതുപോലെത്തന്നെ നിരക്ഷരതാ ശതമാനം 10 മുതല്‍ 20 വരെയുമാണ്.

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വായനയെയും എഴുത്തിനെയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അത് കേവല എഴുത്തോ വായനയോ അല്ല. മറിച്ച് വിശാലാര്‍ത്ഥത്തിലുള്ള വായനയെക്കുറിച്ചാണ് അല്ലാഹുപറയുന്നത്. അവതാനതയോട് കൂടിയ വായനയാണ് വായന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അറബി വ്യാകരണ നിയമപ്രകാരം ഖുര്‍ആന്‍ വായിക്കുക എന്ന് പറയുന്നേടത്ത് എന്ത് വായിക്കണം (വായിക്കുക എന്നതിന്റ കര്‍മ്മം(object) എന്താണെന്ന് പരാമര്‍ശിച്ചിട്ടില്ല) എന്ന് പറയുന്നില്ല. മറിച്ച് എല്ലാം വായിക്കണം. അല്ലയോ പ്രവാചകരേ താങ്കള്‍ എല്ലാം വായിക്കണം. താങ്കളുടെ സമൂഹം ആ പരന്നവായനയുടെ കാര്യത്തില്‍ താങ്കളെ പിന്‍പറ്റുകയും വേണം. പ്രവാചകന്‍ അനുയായികളെ അഭിസംബോധന ചെയ്ത് പറയുന്നതിങ്ങനെയാണ്. എല്ലാ കാര്യങ്ങളും വായിക്കണം, മനുഷ്യനെ വായിക്കണം, പ്രകൃതിയെ വായിക്കണം, ശത്രുക്കളെ വായിക്കണം, മിത്രങ്ങളെ വായിക്കണം എല്ലാവരെയും വായിക്കണം.

ഇന്ന് എല്ലാകര്യങ്ങളും വായനയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ജനിതക ശാസ്ത്രം നോക്കൂ അതും ഒരു വായനയാണ്. രണ്ട് അക്ഷരങ്ങള്‍ ചേര്‍ക്കുമ്പോള്‍ പുതിയ വാക്കുകളുണ്ടാകുന്നത് പോലെ രണ്ട് ജീനുകള്‍ തമ്മില്‍ ചേര്‍ത്താല്‍ പുതിയൊരു വസ്തുവായിമാറുന്നു അതോടൊപ്പം പുതിയ വിജ്ഞാനവുമാകുന്നു. ജീവന്റെ അടിസ്ഥാന ഘടങ്ങളായ ജീനുകളെ കുറിച്ചുള്ള പഠനങ്ങള്‍ വരെ ലോകം ഇന്നെത്തിയിരിക്കുന്നു. നിരവധി രഹസ്യങ്ങളെയാണ് അതുള്‍ക്കൊള്ളുന്നത്. അല്ലാഹു അവക്കുള്ളില്‍ ഒരുക്കിയ വിവരങ്ങളെ ശാസ്ത്രം വായിക്കുന്നു. എണ്ണിക്കണക്കാക്കാന്‍ കഴിയാത്ത ആ രഹസ്യങ്ങളെ കുറിച്ച് ചെറിയ തോതിലുള്ള ഒരു ധാരണയെങ്കിലും ഉണ്ടാക്കുന്നതിന് അത് സാഹായിക്കുന്നു.

അതുപോലെതന്നെയാണ് സൈദ്ധാന്തിക വായനകളും, വ്യത്യസ്ത ആശയങ്ങള്‍ പരസ്പരം ചേരുമ്പോള്‍ പോലെ പുതിയ ആശയമുണ്ടാകുന്നു. അല്ലാഹു പ്രവാചകനിലൂടെ അനുയായികള്‍ക്ക് വിശാലമായ ഈ വായനാ സംസ്‌കാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സാധാരണ വായനയില്‍ തുടങ്ങി ആഴത്തിലുള്ള വായനയിലൂടെ പ്രപഞ്ചത്തിലുള്ളതിനെ മുഴുവനായി വായിക്കാനാണ് അല്ലാഹു ആവശ്യപ്പെടുന്നത്.

ഇഹലോകം, പരലോകം, പ്രപഞ്ചം, പുരോഗതി, സംസ്‌കാരം തുടങ്ങി എല്ലാത്തിന്റെയും താക്കോലാണ് അറിവ്. ഇത്തരത്തില്‍ വായിക്കാനാണ് അല്ലാഹു തന്റെ ദൂതനോട് കല്‍പിച്ചിരിക്കുന്നത്. ഇന്ന് സാധാരണ വായനയുടെ കാര്യത്തില്‍ പോലും ഇസ്‌ലാമിക സമൂഹം വളരെ പിന്നിലാണ്. അതുകൊണ്ടു തന്നെ പെട്രോളിയത്തിന്റെ വന്‍ശേഖരങ്ങളുണ്ടായിട്ടും അതില്ലാത്ത രാജ്യങ്ങളെത്തിയ പുരോഗതിയില്‍ എത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

രാഷ്ട്രീയ അവബോധത്തിലും നമ്മുടെ സമൂഹം പിന്നിലാണ്. പ്രത്യേകിച്ച് ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയുന്ന കാര്യത്തില്‍. ഇന്നലെകളില്‍ നമ്മെ ഭന്നിപ്പിക്കുകയും നമ്മുടെ മണ്ണില്‍ അധിനിവേശം നടത്തുകയും നമ്മുടെ മസ്തിഷ്‌കത്തെയും സമ്പത്തിനെയും ഊറ്റിക്കുടിക്കുകയും ചെയ്തവര്‍ ഇന്ന് നമ്മുടെ മിത്രങ്ങളാണ്. എല്ലാ കാര്യങ്ങള്‍ക്കും നമ്മള്‍ അവരെയാണ് ആശ്രയിക്കുന്നത.് മുസ്‌ലിം സഹോദരന്മാര്‍ നമ്മുടെ ശത്രുക്കളായി മാറിയിരിക്കുന്നു. ഇതെവിടത്തെ വായനയാണ്? നമ്മുടെ സഹോദരനും മിത്രവും ആര്‍ത്തിയാണ്. രക്ത,മത,സമുദായ ബന്ധം കൊണ്ട് നമ്മുടെ സഹോദരന്‍മാരായവര്‍ ഇന്ന് നമ്മുടെ ശത്രുക്കളായിത്തീര്‍ന്നിരിക്കുന്നു. അവരെകൊല്ലുന്നതിലൂടെ നാം നമ്മെത്തന്നെയാണ് ദുര്‍ബലപ്പെടുത്തുന്നത്. അതിന്റെ ഫലമായി നമ്മളില്‍ വിയോജിപ്പും ഛിദ്രതയും അധികരിക്കുന്നു.

ഇസ്‌ലാമിക സമൂഹത്തിന്റെ ഈ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി ഒരു പുതിയ ചിന്തയും വായനയും അനിവാര്യമാണ്. ഈ സമഗ്ര വായനയുടെ അടിസ്ഥാത്തില്‍ രൂപപ്പെടുന്ന ഒരു പുതിയ വിദ്യാഭ്യാസ രീതിയും നമ്മള്‍ രൂപപ്പെടുത്തണം. അനൈക്യത്തില്‍ കഴിയുന്ന നമുക്ക് ഇതിലൂടെ ഐക്യത്തിലെത്താന്‍ കഴിയും. യൂറോപ്യന്‍ എക്കണോമിക് കമ്മ്യൂണിറ്റി (ഇ.ഇ.സി) രൂപീകരിക്കപ്പെട്ടത് അറുപതുകളിലാണ്. അതിനും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മള്‍ അറബ് ലീഗ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇവ രണ്ടിനുമിയില്‍ എത്ര വലിയ അന്തരമാണുള്ളത്. 30 രാജ്യങ്ങളെ ഇ.ഇ.സിക്ക് കീഴില്‍ ചേര്‍ത്തു നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. നാണയവും വിസയും താല്‍പര്യങ്ങളും ഏകോപിപ്പിച്ചു. അംഗരാജ്യങ്ങളില്‍ ഒരു രാജ്യം പ്രതിസന്ധിയിലായാല്‍ മറ്റുള്ളവര്‍ സഹായിക്കും അങ്ങനെ അതൊരു വലിയ ശക്തിയായി മാറി. എന്നാല്‍ അറബ് ലീഗില്‍ പരസ്പരം സംഘര്‍ഷങ്ങളും വിയോജിപ്പുകളും മാത്രമാണ് വളര്‍ച്ച പ്രാപിച്ചത്. മുമ്പ് ജനതകള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടായിരുന്നില്ല എന്നാല്‍ ഇന്ന് വംശീയത വലിയ അപകടമായി മാറിയിരിക്കുന്നു. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കുമെന്ന് കരുതി അതിനെ പിന്തുണക്കാനും ആളുകളുണ്ടായി. അഹ്‌ലുസുന്നയുടെ അകത്ത് പോലും വ്യത്യസ്തമായ സംഘടനകളുണ്ടായി. ഏത് വായനയില്‍ നിന്ന് രൂപപ്പെട്ടതാണിത്? സമൂഹങ്ങള്‍ മുസ്‌ലിം സമൂഹത്തെ പരിഹാസ പാത്രമാകുന്ന എന്തൊരു വിഢിത്തമാണിത്? ഒരു പുതിയ ചിന്ത ഉണ്ടാക്കിയതിന്റെ പേരില്‍ ദീനിന്റെ കാര്യത്തില്‍ സഹോദരനായ ഒരാളെ കൊല്ലുന്നതെന്തിനാണ്? കേവലം ഒരു ചിന്ത രൂപപ്പെടുത്തി എന്ന കാരണം കൊണ്ട് മാത്രം എങ്ങനെ തന്റെ സഹോദരന്‍ പിന്തിരിപ്പനും കൊല ചെയ്യപ്പെടേണ്ടുന്നവനുമാകുന്നത്?

ഇനി നമ്മള്‍ വായനയിലേക്കും പഠനത്തിലേക്കും തിരിയേണ്ടിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം. നമ്മെ നശിപ്പിക്കുന്നതിന് നമ്മുടെ സമ്പത്ത് വിട്ടു കൊടുക്കുന്നവരായി നാം മാറരുത്. വിനാശകരമായ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഇന്ന് നമ്മില്‍ പലരും മുസ്‌ലിം സമൂഹമാകുന്ന വീടിനെ നശിപ്പിച്ച് കൊണ്ടിരിക്കുന്നു.

ശത്രുവിനെ അറിയാന്‍ നാം വായിക്കണം എന്ന് പറയുന്നത് സായുധ ജിഹാദിനുള്ള ആഹ്വാനമൊന്നുമല്ല. ഖുര്‍ആനില്‍ എഴുപതോളം സൂക്തങ്ങളില്‍ യഹൂദികളെക്കുറിച്ച് പറയുന്നുണ്ട്. അവയില്‍ പ്രവാചകന്റെ മക്കാ ജീവിതത്തിന്റെ ആദ്യകാലത്തും മദീനാ പലായത്തിനിടക്കും അവതരിച്ചവയാണ് പല സൂക്തങ്ങളും. അവയില്‍ യഹൂദികളുടെ സ്വഭാവത്തെക്കുറിച്ച് സമ്പൂര്‍ണമായി പ്രവാചകനെ അറിയിക്കുന്ന സൂക്തങ്ങളുണ്ട്. പ്രവാചകന്‍ യഹൂദികളുടെ സ്വഭാവങ്ങളെ സൂക്ഷിച്ചാണ് നില കൊണ്ടത്. പക്ഷെ പ്രവാചകന്‍ അവര്‍ക്കെതിരെ യുദ്ധത്തിന് തുടക്കം കുറിക്കുകയല്ല, മറിച്ച് അവരോട് നല്ലനിലയില്‍ വര്‍ത്തിക്കുകയാണ് ചെയ്തത്. പ്രവാചകനുണ്ടാക്കിയ ഭരണഘടനയില്‍ യഹൂദികള്‍ക്ക് രാജ്യനിവാസികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും വകവെച്ച് കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു യുദ്ധ പ്രഖ്യാപനമേയല്ല. അവ മിത്രത്തെയും ശത്രുവിനെയും വേര്‍തിരിച്ചറിയുന്നതിന് മാത്രമാണ്. നമ്മുടെ മിത്രങ്ങളെ നമ്മളറിയണം.

വായനക്കുള്ള ആഹ്വാനം തന്നെ ആദ്യമായി അവതരിപ്പിക്കാന്‍ തെരെഞ്ഞെടുത്തതിന്റെ കാരണം ഒരു ഉത്തമ സമുദായത്തെ വാര്‍ത്തെടുക്കുന്നതിന്റെ മുന്നൊരുക്കമായിരിക്കാം. അവര്‍ മറ്റുള്ളവര്‍ക്ക് തട്ടികളിക്കാനുള്ള ഒരു കളിപ്പാട്ടമായി ഒരിക്കലും മാറരുത്. വിശ്വാസികള്‍ ഒരു ശരീരം പോലെയാകണം എന്നതുകൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് വിശ്വാസികള്‍ക്ക് പരസ്പരം അനുഭിവിക്കാന്‍ കഴിയണം എന്നതാണ്. അവരിലെ ഏതെങ്കിലും ഒരു ഭാഗത്ത് വേദനയുണ്ടായാല്‍ എല്ലായിടത്തും അതിന്റെ ചലനങ്ങളുണ്ടായി അതിന്റെ ജൈവികത പ്രകടപ്പിക്കണം. പരസ്പരം നാം താങ്ങായി മാറണം. ഇന്ന് നാം നമ്മുടെ സഹോദരങ്ങള്‍ക്ക് താങ്ങാവുമ്പോള്‍ നാളെ അവര്‍ നമുക്ക് താങ്ങായി മാറും.

ഇസ്‌ലാമിക സമൂഹം ഏകദേശം 57 രാജ്യങ്ങളിലായി ജീവിക്കുന്നു അതില്‍ 22 എണ്ണം അറേബ്യന്‍ രാജ്യങ്ങളാണ്. അവര്‍ അക്രമം തടയുന്നവരും സത്യത്തിന്റെ കൂടെ നില്‍ക്കുന്നവരുമാണോ? നമ്മുടെ സഹോരന്മാര്‍ സിറിയയില്‍ അറുകൊല ചെയ്യപ്പെടുന്നു. അതേസമയം നമ്മള്‍ ഒന്നും രണ്ടും ജനീവ കരാറുകളില്‍ മുഴുകിയിരുന്ന് സമയം കളയുന്നു.

ഇറാക്കിനെ നമ്മള്‍ അമേരിക്കക്ക് പന്താടാനായി ഉപേക്ഷിച്ചു. പ്രദേശത്തെ മറ്റു രാജ്യങ്ങളും വേണ്ട സഹായങ്ങള്‍ നല്‍കി സഹകരിച്ചു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രതിരോധ ചരിത്രം പേറുന്ന രാജ്യമാണ് ഇറാഖ്. മുജാഹിദുകളുടെയും വിജയികളുടെയും പ്രഭവകേന്ദ്രമായിരുന്നു അത്. ഈ സമുദായത്തിന്റെ സുസ്ഥിര ഘടകമായിരുന്നു അത്. യമന്‍, ഈജിപ്ത്, സിറിയ ഇറാഖ് എന്നിവിടങ്ങളിലെ സൈന്യത്തെ ഉപയോഗിച്ച് സ്വലാഹുദ്ധീന്‍ അയ്യൂബിക്ക് കുരിശുയുദ്ധക്കാരെ എന്നന്നേക്കുമായി തുരത്താന്‍ സാധിച്ചു. ഒരു കാലത്ത് പ്രതിസന്ധികളില്‍ നമ്മുടെ ശക്തി കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളായിരുന്നു അവയെല്ലാം. എന്നാല്‍ ഇന്ന് അവയോരോന്നും വ്യത്യസ്ത പ്രശ്‌നങ്ങളില്‍ പെട്ട് ഉഴറുകയാണ്.

ഫലസ്തീന്‍ നമ്മുടെ മുഖ്യ പ്രതിസന്ധിയാണ്. എന്നാല്‍ നാമതിനെ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുന്നു. അടിസ്ഥാന വിഷയമായിരിക്കെ തന്നെ മുന്‍നിരയിലേക്കത് എത്തുന്നില്ല. കുടിയേറ്റ കേന്ദ്രങ്ങള്‍ പണിയുന്നതിന് ജൂതന്‍മാര്‍ ഈ അവസരം മുതലെടുക്കുന്നു. അവര്‍ക്ക് അവരുടെ അജണ്ടകള്‍ നടപ്പാക്കാനും സാധിക്കുന്നു. എന്നാല്‍ നാം നമ്മുടെ പ്രശ്‌നങ്ങളില്‍ തന്നെ വ്യാപൃതരാണ്. പഴയ ജാഹിലിയത്തിലേക്ക് തന്നെ മടങ്ങിയിരിക്കുന്നോ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയാണിന്നുള്ളത്. ഫലസ്തീനിലെ ഫതഹിനെയും ഹമാസിനെയും ഒന്നിപ്പിക്കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം.

അറബ് ലോകത്ത് മാത്രമല്ല, മറ്റു രാജ്യങ്ങളിലെയും വിശ്വാസികളുടെ കാര്യം വളരെ പരിതാപകരമാണ്. മധ്യാഫ്രിക്കയില്‍ വിശ്വാസികള്‍ അറുകൊല ചെയ്യപ്പെടുന്നു. അവര്‍ കൊല്ലപ്പെടുന്നതും കത്തിയെരിയുന്നതും ഒരു ഉത്സവം കാണുന്ന ലാഘവത്തോടെ കാണുന്നു. ലോകവും മൗനത്തിലാണ്. ഇനി മുസ്‌ലിംകള്‍ വല്ലതും ചെയ്താല്‍ തന്നെ അവര്‍ക്ക് നേരെ ആരോപണങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടാവും. അതില്‍ ഏറ്റവും ചെറുതാണ് ഭീകരവാദം. ഒരു കാലത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു മധ്യആഫ്രിക്ക പക്ഷെ ഇന്നവിടെ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന ന്യൂനപക്ഷമാണ്. നിങ്ങളുടെ സഹോദരങ്ങള്‍ തന്നെയാണ് റോഹിങ്ക്യിലും മ്യാന്‍മറിലും പീഢനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത്.

ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക.( ICNA ‏‏‏‏‏ ഇക്ന)

അമേരിക്കയിലും കാനഡയിലും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഇസ്ലാമിക പ്രസ്ഥാനമാണ് ഇക്ന. രാഷ്ട്രീയമായി കൂടുതല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇക്നയുടേത്. അമേരിക്കയുടെതന്നെ കിരാതകൃത്യങ്ങള്‍ക്കെതിരെ അവിടുത്തെ ബുദ്ധിജീവികളെയും സമാനമനസ്കരെയും ഉള്‍ക്കൊള്ളിച്ച് വമ്പിച്ച പ്രതിഷേധപരിപാടികള്‍ നടത്തുക. അതുപോലെത്തന്നെ മുസ്ലിം ഭാഗത്തുനിന്നുള്ള തീവ്രവാദി ആക്രമണങ്ങള്‍ ലണ്ടന്‍ സ്ഫോടനം, മുബൈസ്ഫോടനം തുടങ്ങിയവയെ അധിക്ഷേപിക്കുന്നതിലും ഇക്ന ശ്രദ്ധ ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്നയെ അപേക്ഷിച്ച് സ്വീകാര്യതയും ജനകീയതയും ഇക്നക്കാണ് കൂടുതലുള്ളത്. ഇക്നയുടെയും ഇസ്നയുടെയും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സഹകരണമാണ് ഇവയെ കൂടുതല്‍ കരുത്തുള്ളവരാക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഫലസ്തീന്‍, ബൈറൂത്ത് തുടങ്ങിയ പ്രശ്നങ്ങളില്‍ മുസ്ലിംഭൂരിപക്ഷത്തിന്റെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് ഇക്നയാണ്. ഭീകരതക്കെതിരെ (അമേരിക്കയുടേതും മുസ്ലിംനാമധാരികളില്‍നിന്നും) ശക്തമായ പ്രചരണ പരിപാടികള്‍ നടത്തുന്നു. ഇസ്നയുടെ അവസാനത്തെ കാംമ്പയിന്‍ തലക്കെട്ട് ഇസ്ലാമായി ജീവിക്കുക മാനവരാശിയെ സ്നേഹിക്കുക എന്നതായിരുന്നു. (Living Islam Loving Humanity) എന്നതായിരുന്നു. അമേരിക്കയിലും കാനഡയിലും വളരെയധികം ശ്രദ്ധപിടിച്ചു പറ്റുവാനും ഇസ്ലാമിനെ ശ്രദ്ധാകേന്ദ്രമാക്കുവാനും ഈ കാമ്പയിന്‍ മുഖേന സാധിച്ചു. ഗോണ്ടനാമോയിലെ മനുഷ്യത്വവിരുദ്ധ പീഡനങ്ങള്‍ ജനങ്ങളെ അിറയിക്കുന്നതില്‍ ഇക്നയുടെ പങ്ക് വലുതാണ്.

ലക്ഷ്യവും നയവും

ദീനിനെ വ്യക്തിജീവിതം തൊട്ട് രാഷ്ട്രതലം വരെ സംസ്ഥാപിക്കുക എന്നതാണ് ഇകനയുടെ ലക്ഷ്യം. ഇതിനാവശ്യമായ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഇക്ന രൂപീകരിച്ച് നടപ്പിലാക്കുന്നുണ്ട്. മുസ്ലിം ഐക്യം, മാനുഷിക പ്രശ്നങ്ങളില്‍ ഇടപെടല്‍ തുടങ്ങിയ ഉപലക്ഷ്യങ്ങള്‍ കൂടി തങ്ങളുടെ നിഘണ്ടുവില്‍ അവര്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മുസ്ലിംകള്‍ക്കിടയിലുള്ള സാംസ്കാരികമായ അകലങ്ങള്‍ ഭാഷപരവും വേഷാപരവുമായ അന്തരങ്ങള്‍ ഇവയോചിപ്പിക്കുന്നതിനും പുരോഗമനപരമായി ചിന്തിക്കാന്‍ അവരെ പര്യാപ്തമാക്കുന്നതിനും ഇക്ന ശ്രദ്ധ ചെലുത്തുന്നുണ്ട്. ദഅ്വാ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. സെമിനാറുകള്‍, സംവാദങ്ങള്‍, പൊതുപരിപാടികള്‍, വെബ്സൈറ്റുകള്‍, ഇവ ഉപയോഗിച്ച് പ്രബോധനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അംഗങ്ങളുടെ ധാര്‍മികമായ ഉന്നതിക്ക് ‘തര്‍ബിയത്ത്’ പ്രവര്‍ത്തനങ്ങളും ഇക്ന നടത്തുന്നുണ്ട്. ‘നൈബര്‍ നെറ്റ്സ്’ (Nighbour Nets) എന്ന പേരിലുള്ള എട്ടംഗ ഉസ്റകള്‍ രൂപീകരിച്ചാണ് സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രം മുതല്‍ ചാപ്റ്റര്‍ വരെയുള്ള മുഴുവന്‍ പ്രവര്‍ത്തകരും ഇതിലംഗങ്ങളായിരിക്കും. നേതൃപരിശീലന ക്യാംപുകള്‍, സ്റഡീസര്‍ക്കിളുകള്‍ (Learning by Doing) എന്ന തത്വത്തോട് അടുപ്പം പുലര്‍ത്തുന്ന രീതിയില്‍ രൂപീകരിച്ചിരിക്കുന്നു. സമകാലിക പ്രശ്നങ്ങളില്‍ പ്രസ്ഥാനനിലപാടുകള്‍ വ്യക്തമാക്കാനും ആസൂത്രിതമായ മീഡിയാ ആക്രമണങ്ങള്‍ക്ക് ബദല്‍ നല്‍കുവാനും കഴിവുള്ള കേഡര്‍മാരെ വാര്‍ത്തെടുക്കാന്‍ ‘ടുലമസലൃ എീൃൃൌാ’ രൂപീകരിച്ചിട്ടുണ്ട്. അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ഗുണങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഇക്ന വളരെയധികം ശ്രദ്ധിക്കുന്നു സാമ്പത്തിക സമത്വം ഉറപ്പുവരുത്തുന്നതിന് സകാത് സംവിധാനം കാര്യക്ഷമമായ അര്‍ഥത്തില്‍ ഉപയോഗിക്കുന്നു. ജനസേവന കാര്യങ്ങളും ദരിദ്രസഹായത്തിലും സാംസ്കാരിക സംവാദ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനും ഇക്ന കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് ഇസ്ലാമിന്റെ പലിശരഹിത സാമ്പത്തിക വ്യവസ്ഥിതി പരിചയപ്പെടുത്തുന്നതിലും ഇക്ന വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തെ ദരിദ്രരാഷ്ട്രങ്ങളെ സഹായിക്കുന്നതിനും തങ്ങളുടെ സകാത് ഫണ്ട് അവര്‍ ഉപയോഗിക്കുന്നു. ഇക്നയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഡോ. ഖുര്‍ഷിദ് ഖാനാണ്.

അമേരിക്കയിടെ 70% സ്റേറ്റുകളിലും ഇക്നയുടെ പ്രാതിനിധ്യമുണ്ട്. മൂന്നു പോഷകസംഘടനകളാണ് ഇക്നക്കുള്ളത്. ഇക്നയുടെ തന്നെ ഘടനയിലാണ് അവയും പ്രവര്‍ത്തിക്കുന്നത്. വനിതകള്‍ക്കുള്ള ഇക്ന സിസ്റ്റേസ് വിംഗ്, വിദ്യാര്‍ഥികള്‍ക്കുള്ള ഇക്ന യംഗ് മുസ്ലിംസ്, വിദ്യാര്‍ഥിനികള്‍ക്ക് ഇക്ന യംഗ് മുസ്ലിം സിസ്റേഴ്സ്. 1990കളിലാണ് വിദ്യാര്‍ഥി വിംഗുകള്‍ക്ക് ഇക്ന രൂപം നല്‍കുന്നത്. യൂണിവേഴ്സിറ്റികളിലും കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ഇസ്നയുടെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എ യുടെ അത്ര വിദ്യാര്‍ഥീ സ്വാധീനം നേടിയെടുക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ല. ഇക്നയുടെ അമിതമായ സജീവത പോഷകസംഘടനകളെ ഹൈജാക് ചെയ്തിട്ടുണ്ട് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അമേരിക്കയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ഇക്നയുടെ ഇടപെടലുകള്‍, പ്രതിഷേധങ്ങള്‍, പ്രക്ഷോഭങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ വരേണ്യവര്‍ഗത്തെവരെ സ്വാധീനിച്ചതാണ് ഇക്നയുടെ പ്രവര്‍ത്തനങ്ങള്‍. ലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അഭൂതപൂര്‍വമായ നവജാഗരണത്തിന് ഇക്നയുടെ പങ്ക് വിസ്മരിക്കാന്‍ സാധ്യമല്ല.

ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ISNA)’ഇസ്ന .الجمعة الاسلاميةلشمال امريكا

ഇസ്ലാം, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയ പദങ്ങളുടെ കുത്തകയും ആധിപത്യവും നാം പടിഞ്ഞാറിതര രാഷ്ട്രങ്ങള്‍ക്ക് സ്വയം പതിച്ചുനല്‍കിയിരിക്കുകയാണ്. ലോകഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മുഖ്യ എതിരാളിയായ അമേരിക്കയുടെ പാളയത്തിലെ പ്രതിചലനമാണ് ഇസ്ലാം. ലോകഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് തങ്ങളുടേതായ സാഹചര്യങ്ങള്‍ക്കനുസൃതമായി നയരൂപീകരണം നടത്തിയും അമേരിക്കന്‍ മുസ്ലിം സമൂഹത്തെ ബോധവത്കരിച്ചും 46 വര്‍ഷമായി ‘ഇസ്ന’ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. 1963 ലാണ് ഇസ്ന രൂപീകൃതമാകുന്നത് അമേരിക്കന്‍ സമൂഹത്തിനും മുസ്ലിംസമൂഹത്തിനുമിടയില്‍ ഒരു പാലമായി വര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഇസ്ന. അമേരിക്കന്‍ മുസ്ലിം സമൂഹത്തിന് ദിശാബോധം നല്‍കുന്നതില്‍ ഇസ്നയുടെ പങ്ക് വലുതാണ്. പ്രശ്നങ്ങളോട് വൈകാരികമായി മാത്രം പ്രതികരിക്കുകയും, അധികാര, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖംതിരഞ്ഞു നില്‍ക്കുകയും, നിരന്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന മുസ്ലിം ജനസാമാന്യത്തെ ക്രിയാത്മകമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഇസ്നക്ക് ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടുണ്ട്. അമേരിക്കയിലും കാനഡയിലുമാണ് ഇസ്ന വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നത്.

ലക്ഷ്യം

ഇസ്ലാമിനെ സമ്പൂര്‍ണമായ ലോകബദലായി സമര്‍പ്പിക്കുക, ഖുര്‍ആന്‍, സുന്നത്ത് അനുസൃതമായി ജീവിക്കുന്ന ഉത്തമ സമുഹത്തിന്റെ നിര്‍മാണം നടത്തുക, സമകാലിക പ്രശ്നങ്ങളില്‍ ഇസ്ലാമിന്റെ പക്ഷത്തുനിന്നു പ്രതികരിക്കുക.

ലക്ഷ്യസാക്ഷാത്കാരത്തിനായി ഇസ്ന സ്വീകരിച്ചിരിക്കുന്ന നയങ്ങള്‍ നിരവധിയാണ്. അമേരിക്കന്‍, കാനഡിയന്‍ രാഷ്ട്രീയത്തില്‍ ഒരു സമ്മര്‍ദ്ദ ഗ്രൂപ്പാകുവാന്‍ ശ്രമിക്കുക, വിദ്യാസമ്പന്നരായ ആളുകളില്‍ ആശയപ്രചരണത്തിന് ഊന്നല്‍നല്‍കുവാന്‍ സ്റുഡന്‍സ് യൂണിയന്‍ രൂപീകരിക്കുക, ഇസ്ലാമിന്റെ ക്ളാസ്സിക്കലായതും നവീനമായതുമായ വ്യാഖ്യാനങ്ങള്‍, ഫത്വകള്‍, കര്‍മശാസ്ത്രവിഷയങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുക, ഇസ്ലാമിലെ സകാത് സംവിധാനം, പലിശരഹിതബാങ്ക് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ദരിദ്രരായ കറുത്തവംശജര്‍ക്കിടയില്‍ അവ ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യുക, ഇസ്ലാമിക നവോത്ഥാനത്തിന് തങ്ങളുടെ സംഭാവനയര്‍പ്പിക്കാന്‍ ലോക ഇസ്ലാമിക പ്രസ്ഥാനനേതാക്കള്‍, പണ്ഡിതന്മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍നടത്തുക, അമേരിക്കന്‍ സമൂഹത്തിന് അനുസൃതമായ രീതിയില്‍ ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന രീതിയിലുള്ള ദഅ്വാ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുക, അമേരിക്കന്‍ വകസനത്തിന്റെ ഫലമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്രജനങ്ങളെ സഹായിക്കുകയും അവരുടെ ശബ്ദമയി വര്‍ത്തിക്കുകയും ചെയ്യുക.

ഇസ്നയിലെ സംഘടനാ രീതി:

ഒരു പ്രസിഡന്റ്, രണ്ട് വൈസ്പ്രസിഡന്റുമാര്‍, ഒരു ജനറല്‍ സെക്രട്ടറി, എക്സിക്യൂട്ടീവ് കൌണ്‍സില്‍ മജ്ലിസ് ശൂറ എന്നിവയാണ് ഇസ്നയുടെ നേതൃഘടന. പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും രാജ്യഭേദങ്ങളില്ല. അമേരിക്കയില്‍നിന്നോ കാനഡയില്‍നിന്നോ ആവാം. വൈസ്പ്രസിഡന്റ് പദവി ഒരു രാജ്യത്തെ പ്രതിനിധീകരിച്ചാണ്. ഒരു അമേരിക്കകാരന്‍, ഒരു കനേഡിയന്‍ എന്ന രീതിയിലാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഇസ്നയുടെ മജ്ലിസ് ശൂറയിലെ പ്രാതിനിധ്യം ബഹുസ്വരമാണ്. എല്ലാ വിംഗുകളിലെയും ആളുകളുടെ സാന്നിദ്ധ്യം ഇതില്‍ ഉറപ്പുവരുത്തുന്നു. കൂടാതെ രൂപീകരണം മുതല്‍ പ്രസ്ഥാനത്തിന്റെ കൂടെയുള്ള എല്ലാ മെമ്പര്‍മാരും മജ്ലിസ് ശൂറയിലെ അംഗങ്ങളാണ്. സ്റുഡന്‍സ് വിംഗ്, എഞ്ചിനീയറിംഗ് വിംഗ്, സ്കൂള്‍ മാനേജ്മെന്റ് വിഭാഗം, ശാസ്ത്രജ്ഞന്മാര്‍, മീഡിയ വിഭാഗം, വനിതാ സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവയിലെ നേതൃനിരകളും ചേര്‍ന്നാണ് മജ്ലിസ് ശൂറ രൂപപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ഇസ്നയുടെ പ്രസിഡന്റ് ഡോക്ടര്‍ ഇംക്രീദ് മാട്സണ്‍ ലോകത്തുതന്നെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തുന്ന ആദ്യവനിതയാണ്. വൈസ് ഓഫ് കാനഡ: ഡോ. സയ്യിദ് ഇംതിയാസ് അഹ്മദ്, വൈസ് പ്രസിഡന്റ് ഓഫ് യു.എസ്.എ : ഡോ. സയ്യിദ് മുഹമ്മദ് സഈദ് എന്നിവരാകുന്നു നിലവിലെ ഇസ്നയുടെ സാരഥികള്‍.

സിറിയയിലെ ഇഖ്വാനുല്‍മുസ്ലിമൂന്‍ سوريا

സിറിയയില്‍ 1935 ല്‍ ഡോ. മുസ്തഫസ്സിബാഇയുടെ നേതൃത്വത്തിലാണ് അല്‍ഇഖ്വാനുല്‍ മുസ്ലിമൂന്‍ രൂപീകൃതമായത്. പഠനകാലത്ത് ഈജിപ്തില്‍നിന്ന്തന്നെ ബന്നയുടെശിഷ്യത്വം സ്വീകരിച്ചിരുന്നു സിബാഇ. പണ്ഡിതനും മുജാഹിതുമായ അദ്ദേഹത്തിന്റെ നേതൃത്വം ഇഖ്വാന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി. ഈജിപ്തിലെ പോലെത്തന്നെ ഭരണകൂടത്തിന്റെ പീഡനങ്ങള്‍ നിരവധി ഏറ്റുവാങ്ങിയവരാണ് സിറിയയിലെ ഇഖ്വാനികള്‍. ഇഖ്വാനികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം നിഷേധിക്കുകയും രാഷ്ട്രീയ പ്രവേശനം നിരോധിക്കുകയും നിരവധി പ്രവര്‍ത്തകരെ അകാരണമായി തടവിലാക്കുകയും ചെയ്തതുകൊണ്ടാണ് ഹാഫിദും ബശ്ശാറും അധികാരത്തില്‍ തുടര്‍ന്നുപോന്നത്. ഏറ്റവുമധികം ജനകീയ പിന്തുണയുണ്ടായിട്ടും ജനവികാരത്തെ മാനിക്കാതെ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ പ്രസ്ഥാനത്തെ നിരോധിക്കുവാനും ഈ ജനാധിപത്യത്തിന്റെ ഏറുമാടങ്ങളില്‍ വിശ്രമിക്കുന്ന ഏകാധിപതികള്‍ തയ്യാറായി. പക്ഷേ, ഇസ്ലാമിക നവോത്ഥാനത്തിന് ധാഹിക്കുന്ന ഒരു ജനതയുടെ മുന്നില്‍ ഗവണ്‍മെന്റിന്റെ ഏഴാംകിട രാഷ്ട്രീയ അജണ്ടകളൊന്നും വിലപ്പോയില്ല. രാജ്യത്തിന്റെ സ്വതന്ത്ര പോരാട്ടത്തില്‍ ഇഖ്വാനികളുടെവേറിട്ട പങ്കിനെ നിഷേധിക്കുവാന്‍ ചരിത്രബോധമുള്ള ആര്‍ക്കും സാധ്യമല്ല. ഫ്രഞ്ചുകാരുടെ രാഷ്ട്രീയ സാംസ്കാരിക അധിനിവേശത്തിന് മുന്നില്‍ ഞെരിഞ്ഞമര്‍ന്ന സിറിയന്‍ ജനതയെ നട്ടെല്ലുള്ളവരാക്കുന്നതില്‍ ഇഖ്വാന്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ നിസ്സംഗതയും കെടുകാര്യസ്തതയും ചോദ്യം ചെയ്യാനും രാജ്യത്തെജനങ്ങളുടെ വികസനം നടപ്പിലാക്കുവാനും വേണ്ടി ഏറെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ഇഖ്വാന് സാധിച്ചു. സാംസ്കാരിക അധിനിവേശത്തിന് വിധേയരായ സിറിയന്‍ യുവതയെ ഇസ്ലാമിന്റെ പ്രായോഗിക ഭൂമിയിലേക്ക് തെളിക്കാനും ഇസ്ലാമിക നിയമങ്ങളുടെ സാര്‍വ്വലൌകികത വെളിപ്പെടുത്താനും അതിനു സാധിച്ചിട്ടുണ്ട്. 1948 ലെ ഫലസ്തീന്‍ ജിഹാദില്‍ ഈജിപ്തില്‍ നിന്നുള്ള ഇഖ്വാനികളോടൊപ്പം സിബാഇയും സഹപ്രവര്‍ത്തകരും സജീവമായി പങ്കുകൊണ്ടിരുന്നു. 1947 മുതല്‍ സിറിയന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള നല്ല ജനപിന്തുണയുള്ള പ്രസ്ഥാനമാണ് ഇഖ്വാന്‍ 1947 ലെ തിരഞ്ഞെടുപ്പില്‍ മുസ്തഫസ്സിബാഇ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രവേശം ലോകത്തെ അധികാരികള്‍ക്ക് എന്നും അനിഷ്ടകരമായ വസ്തുതയായിരുന്നു. എല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും ഏറ്റവും കൂടുതല്‍ പരീക്ഷണത്തിനും പീഡനത്തിനും വിധേയമായത് തങ്ങളുടെ രാഷ്ട്രീയ പ്രവേശന വേളയിലാണ്. സിറിയയിലെ ഇഖ്വാനും ഇതില്‍നിന്ന് അപവാദമല്ല. നിരന്തരപീഡനത്തിന്റെ താണ്ഡവം തന്നെ ഇഖ്വാനികള്‍ ഏറ്റുവാങ്ങുകയുണ്ടായി. അഫ്ഗാന്‍, ഇറാഖ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ലോകഭീകരന്‍ അമേരിക്ക തിട്ടൂരം ആവര്‍ത്തിച്ചപ്പോള്‍ ദമസ്കസ് നഗരം പ്രതിഷേധാഗ്നിയില്‍ ആളിക്കത്തി. സിറിയയെ ഇസ്റായേലിന്റെ സുരക്ഷക്ക് വേണ്ടി തെമ്മാടി രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുകയും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഇഖ്വാനികളെ ഗവണ്‍മെന്റ് നേരിട്ടത് ടിയര്‍ഗ്യാസ് കൊണ്ടും ലാത്തികൊണ്ടുമായിരുന്നു. ഒടുവില്‍ പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു.

സയ്യിദ് സിബാഇയുടെ വിയോഗാനന്തരം ഉസാമുല്‍ അത്വാറാണ് സംഘടനക്ക് നേതൃത്വം വഹിച്ചത്. 1961 ലെ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് നേടിക്കൊണ്ട് ഇഖ്വാന്‍ ശക്തി തെളിയിച്ചു. അതോടെ വിളറിപിടിച്ച ഇസ്ലാം വിരോധികള്‍ അണിയറയില്‍ ശക്തമായ കരുനീക്കങ്ങള്‍ നടത്തി. ഇസ്ലാമിസ്റുകളുടെ സ്വാധീനം എങ്ങനെയും ഇല്ലാതാക്കേണ്ടത് അവരുട ആവശ്യമായിരുന്നു. തങ്ങളുടെ രാഷ്ട്രീയ വിധേയത്വം, അഴിമതി, സൂക്ഷ്മത തുടങ്ങിയവയ്ക്ക് മാരകമായ ക്ഷതമായിരിക്കും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ വിജയം എന്നവര്‍ മനസ്സിലാക്കി. അതോടൊപ്പം ഇഖ്വാന്‍ സിറിയയില്‍ ഒരു ജനകീയ ശക്തിയും പ്രതിപക്ഷ പ്ളാറ്റ്ഫോമുമായപ്പോള്‍ ഇഖ്വാനെ തകര്‍ക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ സുരക്ഷക്ക് നല്ലത് എന്നും അധികാരികള്‍ തിരിച്ചറിഞ്ഞു. പാര്‍ലമെന്റിലും ഭരണത്തിലും ഇസ്ലാമിസ്റുകള്‍ക്കുള്ള സ്വാധീനം ഇല്ലാതാക്കാനുള്ള എളുപ്പവഴി പട്ടാളഭരണമായിരുന്നു. അങ്ങനെ സര്‍ക്കാറിനെ അട്ടിമറിച്ച് പട്ടാളം ഭരണം ഏറ്റെടുത്തു. മതകക്ഷികള്‍ക്ക് നരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ തീപ്പൊരി നേതാവായിരുന്ന ഉസാമുല്‍ അത്വാറിന്റെ നേതൃത്വത്തില്‍ ഇഖ്വാന്‍ തെരുവിലിറങ്ങി. പട്ടാളഭരണത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതില്‍ അവര്‍ വിജയിച്ചു. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയില്‍ ഇഖ്വാന് മൂന്ന് മന്ത്രിസ്ഥാനം ലഭിച്ചു.

പക്ഷേ, ചരിത്രം ആവര്‍ത്തിക്കുന്നതാണ് പിന്നീട് കണ്ടത്. ഇഖ്വാനുകൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ ഇസ്ലാമിക നിലപാടുകളിലേക്ക് നീങ്ങുന്നുവെന്ന് തോന്നിയ നിമിഷം പട്ടാളം വീണ്ടും തിരിച്ചുവന്നു. പ്രസ്ഥാനത്തെ നിരോധിക്കുകയും ഉസാമല്‍ അത്വാറിനെ നാടുകടത്തുകയും ചെയ്തു. ബഅ്സ് ഭരണകൂടം തീര്‍ത്തും മനുഷ്യത്വരഹിതമായ നടപടികളാണ് ഇഖ്വാനികള്‍ക്ക് നേരെ സ്വീകരിച്ചത്. ഇഖ്വാനികളെ നിഷ്ഠൂരമായി കൊന്നും ജയിലിലടച്ചും അഴിഞ്ഞാടുന്ന ഗവണ്‍മെന്റ് നിലപാടില്‍ മനം മടുത്ത ചില ഇഖ്വാനികള്‍ 1980 ല്‍ ഹറാത്തില്‍ ഒരു വിപ്ളവശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മുവായിരം ഇഖ്വാനികളെ കൊന്നുകൊണ്ടാണ് പ്രസിഡന്റ് ഹാഫിസുല്‍ അസദ് അതിനു പ്രതികാരം ചെയ്തത്. അസദിന്റെ വിയോഗത്തോടെ അധികാരത്തില്‍ വന്ന മകന്‍ ബശ്ശാറുല്‍ അസദ് മനുഷ്യാവകശാങ്ങളുടെയും സംഘടാനസ്വാതന്ത്യ്രത്തിന്റെയും കാര്യത്തില്‍ തുറന്ന നിലപാടുകള്‍ സ്വീകരിക്കുമെന്ന് പറയപ്പെട്ടിരുന്നെങ്കിലും ഇതുവരെയും മാറ്റമൊന്നുമുണ്ടായില്ല എന്നു മാത്രമല്ല പീഡനപരമ്പരകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ അലിസദ്റുദ്ദീന്‍ അല്‍ ബയന്തനിയാണ് ഇഖ്വാന്റെ അധ്യക്ഷന്‍. നിരോധം തുടരുകയാണെങ്കിലും ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇഖ്വാന്‍ ജനമനസ്സുകളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഹസനുല്‍ബന്നയുടെ തര്‍ബിയത്ത് രീതികള്‍, പാര്‍ട്ടഘടന തുടങ്ങിയവയിലൂടെ മാതൃകായോഗ്യരായ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനും ഇസ്ലാമിനെ ആധുനിക രീതിയില്‍ പ്രചരിപ്പിക്കാനും ഇഖ്വാന് സാധിക്കുന്നു.

ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള് الحركات الإسلامية في العالم

നയവും പ്രതിരോധവും
ലോകത്തിന്റെ സജീവ ശ്രദ്ധാകേന്ദ്രമാണിന്ന് ഇസ്ലാം. ആനുകാലിക ചര്‍ച്ചകളില്‍ അത് നിറഞ്ഞുനില്‍ക്കുന്നു. ലോകത്ത് ശക്തിപ്രാപിച്ചുവരുന്ന ഇസ്ലാമിക നവജാഗരണ പ്രക്രിയയുടെ സ്വഭാവവിശേഷണങ്ങള്‍ ലോകത്തിന്റെ അക്കാദമിക് വിഷയമായി മാറിയിരിക്കുന്നു. ഈ ‘പരിഗണന’യില്‍ ലോകമെമ്പാടുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പങ്ക് അവിസ്മരണീയമാണ്. സമകാലിക ലോകത്ത് ഇസ്ലാമിനെ മനസ്സിലാക്കാന്‍ അതിന്റെ ആദര്‍ശമോ, വിഭിന്നവ്യാഖ്യാനങ്ങളോ മാത്രം പഠിച്ചതുകൊണ്ട് സാധിക്കുകയില്ല. ഇന്നത്തെ രാഷ്ട്രീയത്തില്‍ അത് വഹിക്കുന്ന ബഹുമുഖമായ പങ്കിനെക്കുറിച്ചു കൂടി പഠിക്കണം. ആഫ്രിക്കമുതല്‍ ഏഷ്യവരെ നീണ്ടുകിടക്കുന്ന 56 മുസ്ലിം രാഷ്ട്രങ്ങളിലായി 1.3 ബില്യന്‍ മുസ്ലിംകളുണ്ട്. ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും മതസമൂഹമായി യഥാക്രമം യൂറോപ്പിലും അമേരിക്കയിലും മുസ്ലിംസാന്നിധ്യമുണ്ട്. രാജഭരണകൂടങ്ങളും റിപ്പബ്ളിക്കുകളുമുണ്ട്. മതാധിഷ്ഠിതവും മതേതരവുമായ ഗവണ്‍മെന്റുകളുണ്ട്. അതില്‍ അമേരിക്കനിസത്തിന്റെ മിത്രങ്ങളും ശത്രുക്കളുമുണ്ട്.

കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ ഉത്തരാഫ്രിക്ക മുതല്‍ ദക്ഷിണപൂര്‍വേഷ്യവരെയുള്ള നാടുകളില്‍ അസംഖ്യം രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളിലെ ഇടപെടലിന് ഇസ്ലാമിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജനപിന്തുണക്കും സ്വന്തം ചെയ്തികളുടെ സാധൂകരണത്തിനും ഭരണാധികാരികള്‍ ഇസ്ലാമിനെ ഉപയോഗിക്കാറുണ്ട്. അതേ സമയം വിദ്യാഭ്യാസ, ആതുരശുശ്രൂഷാ, നിയമ, സാമൂഹിക സേവനങ്ങളില്‍ വ്യാപൃതരായ ഇസ്ലാമിക പ്രസ്ഥാനങ്ങളും, യാഥാസ്ഥിതികവും പുരോഗമനപരവുമായ സംഘടനകളും തീവ്രവാദ സംഘങ്ങളും പലരാഷ്ട്രങ്ങളിലും ജന്മം കൊണ്ടിട്ടുണ്ട്. 1978 ‏‏‏‏‏79 ലെ ഇസ്ലാമിക വിപ്ളവത്തെത്തുടര്‍ന്ന് ഇറാന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ സ്വയം പ്രഖ്യാപിത ഇസ്ലാമിക ഗവണ്‍മെന്റുകള്‍ രൂപം കൊണ്ടു. സൌദി അറേബ്യയിലും, പാകിസ്ഥാനിലും നേരത്തേ മുസ്ലിംഭരണകൂടങ്ങളായിരുന്നു. സൌദി, പാകിസ്ഥാന്‍ തുടങ്ങിയ പടിഞ്ഞാറിന്റെ മിത്രങ്ങളും ഇറാന്‍, ഇറാഖ്, അഫ്ഗാന്‍, സുഡാന്‍ തുടങ്ങിയ ശത്രുക്കളും അക്കൂട്ടത്തിലുണ്ട്. അമേരിക്കയിലെയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും ഇസ്ലാമിക പ്രസ്ഥാനങ്ങളും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്. രാഷ്ട്രീയത്തില്‍ മതത്തിന്റെ ഭാഗധേയത്തോട് വിവിധതരത്തിലാണ് ഭരണകൂടങ്ങള്‍ പ്രതികരിച്ചത്.മൊറോക്കോയിലെ രാജാവ്, പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് അടക്കമുള്ള പരിഷ്കരണ അജണ്ടയുമായി പ്രവാചകന്‍ മുഹമ്മദിന്റെ അനന്തരഗാമി(ഖലീഫ)യെന്ന നിലക്കുള്ള തന്റെ ഇസ്ലാമിക വംശപാരമ്പര്യത്തെ ചേര്‍ത്തുവെച്ചു. അതേ സമയം തുനീഷ്യയും, അല്‍ജീരിയയും കൂടുതല്‍ മതേതരമായ വഴികളാണ് തിരഞ്ഞെടുത്തത്. തുനീഷ്യയിലെ സൈനുല്‍ആബീദീന്‍ അലി ദേശീയ പൊതുതിരഞ്ഞെടുപ്പിലൂടെ ശക്തമായ പ്രതിപക്ഷമായി ഉയര്‍ന്നുവന്ന അന്നഹ്ദ അഥവാ റിനൈസന്‍സ് പാര്‍ട്ടി എന്ന ഇസ്ലാമിക പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയാണ് ഗവണ്‍മെന്റിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ മുറുക്കിയത്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടി(എഫ്.ഐ.എസ്) ന് പട്ടാള ഇടപെടലിലൂടെ വിജയം നിഷേധിച്ചുകൊണ്ടാണ് അല്‍ജീരിയ രംഗത്തുവരുന്നത്. ആയിരക്കണക്കിനാളുകളുടെ ജീവഹാനിക്ക് കാരണമായ ആഭ്യന്തര കലാപത്തിലേക്ക് ഇത് വഴിവെച്ചു. പരമ്പരാഗത അറബി സോഷ്യലിസ്റ് രാജ്യങ്ങളായ ഇറാഖും, സിറിയയും, ഈജിപ്തും മറ്റൊരു തരത്തിലാണ് നീങ്ങിയത്. മുസ്ലിംബ്രദര്‍ഹുഡ് അടക്കമുള്ള അക്രമരഹിത പ്രതിപക്ഷകക്ഷികളോടുപോലും അനീതിയുടെയും അക്രമത്തിന്റെയും മാര്‍ഗമാണ് ഇവിടങ്ങളിലെ ഭരണാധികാരികള്‍ സ്വീകരിച്ചത്. മിക്ക മുസ്ലിം രാജ്യങ്ങളിലും പ്രതിപക്ഷത്തിന്റെ റോളിലും മതേതരരാജ്യങ്ങളില്‍ സമ്മര്‍ദ്ദ ശക്തിയായും വളര്‍ന്നു വരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ചലനങ്ങള്‍, ഘടനകള്‍, നയങ്ങള്‍ വീക്ഷണങ്ങള്‍ ഇവ നമ്മുടെ അറിവില്‍ മുഖ്യസ്ഥാനം നേടേണ്ടതുണ്ട്.

ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍:
വടക്കേ അമേരിക്കയിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍
ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ISNA) ഇസ്ന
മുസ്ലിം സ്റുഡന്റ് അസോസിയേഷന്‍ (MSA)
ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക.( ICNA ‏‏‏‏‏ ഇക …
ഫെഡറേഷന്‍ ഓഫ് സ്റുഡന്റ് ഇസ്ലാമിക് സൊസൈറ്റി(FOSIS) ‏‏‏‏‏ ബ്രി …
യൂത്ത് മുസ്ലിംസ് ഓഫ് യുനൈറ്റഡ് കിംഗ്ഡം (Y.M.U.K)
യുനൈറ്റഡ് മുസ്ലിം സ്റുഡന്‍സ് (U.M.S)
ഇസ്ലാമിക് സൊസൈറ്റി (സ്പെയ്ന്‍)
തുര്‍ക്കിയിലെ ഇസ്ലാമിക പ്രസ്ഥാനം
ആസ്ത്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് കൌണ്‍സില്‍സ് (ആസ്ത്രേല …
ഏഷ്യയിലെയും ആഫ്രിക്കയിലെയും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍
ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ഇറ …
അന്നഹ്ദ (തുനീഷ്യ)
അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ (മുസ്ലിം ബ്രദര്‍ഹുഡ്) ഈജിപ്ത്, സ …
ജംഇയ്യത്തുല്‍ അദ്ല്‍ വല്‍ ഇഹ്സാന്‍ (അള്‍ജീരിയ)
യംഗ് മുസ്ലിം അസോസിയേഷന്‍ (YMA) കെനിയ
ഇസ്ലാമിക് കോര്‍ട്ട്സ് ‏‏‏‏‏ സോമാലിയ
സിറിയയിലെ ഇഖ്വാനുല്‍മുസ്ലിമൂന്‍
അല്‍ ഹിസ്ബുല്‍ ഇസ്ലാമി ‏‏‏‏‏ ഇറാഖ്
ഇമാം ഖുമൈനി ഇസ്ലാമിക പ്രസ്ഥാനമാകുമ്പോള്‍
അത്തജമ്മഉല്‍ യമനി ലില്‍ ഇസ്ലാഹ് (യമന്‍ ഗതറിംഗ് ഫോര്‍ റിഫോംസ് …
ജബ്ഹത്തുല്‍ അമലില്‍ ഇസ്ലാമിയ്യ (ജോര്‍ദാന്‍)
അല്‍ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്ലാമിയ്യ (ഹമാസ്)
അല്‍ജമാഅത്തുല്‍ ഇസ്ലാമിയ്യ (ലബനാന്‍, ലിബിയ)