Category Archives: ഹദീസ്

ലോകാവസാനത്തിന്റെ അടയാളങ്ങള്‍

ലോകാവസാനത്തിന്റെ അടയാളം

കാലത്തിന്റെ മാറ്റം, ധാര്‍മികമൂല്യങ്ങള്‍ക്കും വിശ്വാസസംഹിതകള്‍ക്കും സംഭവിക്കുന്ന ശോഷണം, തിന്‍മയുടെ ആധിക്യവും വളര്‍ച്ചയും, കുഴപ്പങ്ങളുടെ പെരുപ്പം മുതലായ ലോകാന്ത്യത്തിന്റെ സൂചനയായി ഗണിക്കപ്പെടുന്ന സംഭവവികാസങ്ങളെ പണ്ഡിതന്‍മാര്‍ ലോകാവസാനത്തിന്റെ അടയാളങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ബുഖാരി, അബൂഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് കാണുക:

‘ഒരാള്‍ നബി(സ)തിരുമേനിയെ സമീപിച്ച് ലോകാവസാനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി പ്രതിവചിച്ചു: വിശ്വസ്തത നഷ്ടപ്പെട്ടാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക. ആഗതന്‍ ‘അതെങ്ങനെയാണ് നഷ്ടപ്പെടുക?’ തിരുമേനി:’അനര്‍ഹരെ കാര്യങ്ങളേല്‍പിക്കുന്ന ഘട്ടമെത്തിയാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക.”

എല്ലാ മനുഷ്യര്‍ക്കുമായി പൊതുവെ ഒരു ലോകാവസാനവും ഓരോ സമുദായത്തിനും പ്രത്യേകഅന്ത്യവുമുണ്ടെന്ന് സയ്യിദ് റശീദ് രിദാ പ്രസ്താവിച്ചിട്ടുണ്ട്. ഒരു സമുദായത്തില്‍ വിശ്വസ്തത നഷ്ടപ്പെടുകയും അനര്‍ഹര്‍ കാര്യം കയ്യാളുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ അതിന്റെ പ്രതാപവും വാഴ്ചയും അവസാനിക്കുന്നുവെന്നതുകൊണ്ട് ആ സമുദായത്തിന്റെ അന്ത്യം അടുത്തു എന്നാണര്‍ഥം.

മൂല്യച്യുതി

ലോകാവസാനത്തെക്കുറിച്ച് ജിബ്‌രീല്‍ (അ) ഒരുവേള മുഹമ്മദ് നബി(സ)യോട് ചോദിച്ചപ്പോള്‍ ‘ചോദിക്കപ്പെട്ടയാള്‍ ചോദ്യകര്‍ത്താവിനെക്കാള്‍ ജ്ഞാനിയല്ല’ എന്നാണ് പ്രതികരിച്ചത്. തുടര്‍ന്ന് അതിന്റെ ലക്ഷണങ്ങള്‍ നബിതിരുമേനി വിശദീകരിച്ചത് ഇങ്ങനെയാണ്:
‘അടിമസ്ത്രീ തന്റെ യജമാനനെ അഥവാ യജമാനത്തിയെ പ്രസവിക്കുകയും ദരിദ്രരും നഗ്നരും നഗ്നപാദരും ആട്ടിടയന്‍മാരും ആയിരുന്ന ആളുകള്‍ വമ്പന്‍ കെട്ടിടങ്ങളുണ്ടാക്കിത്തുടങ്ങുന്നതും കണ്ടാല്‍ ലോകാവസാനമായി ‘. സാമൂഹികമൂല്യങ്ങളില്‍ വമ്പിച്ച നിഷേധാത്മകസ്വഭാവത്തിലുള്ള മാറ്റങ്ങളുണ്ടാകുമെന്നാണ് പറഞ്ഞതിനര്‍ഥം. മാതാക്കളോട് മക്കള്‍ നന്‍മ ചെയ്യില്ലെന്നും മക്കള്‍ മാതാക്കളെ വാഴുമെന്നും സാരം. ഒരു കാലത്ത് തീര്‍ത്തും ദരിദ്രരായിരുന്നവര്‍ അധ്വാനമില്ലാതെ പെട്ടെന്നുണ്ടാകുന്ന സാമ്പത്തികവളര്‍ച്ചയാല്‍ കൊട്ടാരമുടമകളാകുമെന്നാണ് വ്യക്തമായ സൂചന.

വിശ്വസ്തത നഷ്ടപ്പെടുന്നതിനെക്കുറിച്ച് നബിതിരുമേനി ഇങ്ങനെ പറഞ്ഞു:’ആളുകള്‍ അന്യോന്യം ഇടപാടുകള്‍ നടത്തിക്കൊണ്ടിരിക്കും. പക്ഷേ , ആരും വിശ്വസ്തത പാലിക്കില്ല. എത്രത്തോളമെന്നാല്‍ ഇന്നാലിന്ന കുടുംബത്തില്‍ വിശ്വസ്തനായൊരാളുണ്ട്. അയാളെത്ര ചന്തമുള്ളവന്‍! അയാളെത്ര ബുദ്ധിമാന്‍! എന്നിങ്ങനെയെല്ലാം ആളുകള്‍ വിലയിരുത്തും. അയാളുടെ ഹൃദയത്തിലാകട്ടെ കടുക് മണിത്തൂക്കം ഈമാനുണ്ടാവുകയില്ല.’ ആളുകളെ വിലയിരുത്താന്‍ ജനങ്ങള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ മാറുമെന്നര്‍ഥം. ആളുകളെ ഈമാനികമൂല്യങ്ങളുടെയും ദൈവികാശയങ്ങളുടെയും സ്വഭാവവൈശിഷ്ട്യങ്ങളുടെയും വെളിച്ചത്തില്‍ വേണം വിലയിരുത്താനെന്നാണ് ഇസ്‌ലാമികപാഠം. ചന്തവും ബുദ്ധിസാമര്‍ഥ്യവും മറ്റും വ്യക്തിത്വം നിര്‍ണയിക്കാനുള്ള മാനദണ്ഡമല്ല.

ആഗോളഗൂഢാലോചന

സൗബാനില്‍ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ‘തീറ്റക്കൊതിയന്‍മാര്‍ ഭക്ഷണത്തളികയിലേക്കെന്നപോലെ ശത്രുസമൂഹങ്ങള്‍ എല്ലാ ചക്രവാളങ്ങളില്‍നിന്നുമായി നിങ്ങള്‍ക്കെതിരെ ചാടിവീഴാന്‍ കാലമായിരിക്കുന്നു’ അപ്പോള്‍ സ്വഹാബികള്‍ ‘അല്ലാഹുവിന്റെ ദൂതരേ, അന്ന് ഞങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ടാണോ?’ തിരുമേനി:’അല്ല, അന്ന് നിങ്ങള്‍ ധാരാളം പേരുണ്ടാവും. പക്ഷേ നിങ്ങള്‍ മലവെള്ളപ്പാച്ചിലിലെ ചപ്പുചണ്ടികളെപ്പോലെയായിരിക്കും. ശത്രുക്കളുടെ ഹൃദയത്തില്‍നിന്ന് നിങ്ങളെക്കുറിച്ച ഭയം അല്ലാഹു എടുത്തുകളയും. അവന്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൗര്‍ബല്യം ഇട്ടുതരികയുംചെയ്യും.’സ്വഹാബികള്‍ :’അല്ലാഹുവിന്റെ ദൂതരേ, എന്താണ് ദൗര്‍ബല്യം?’ തിരുമേനി:’ഇഹലോകത്തോടുള്ള പ്രേമം. മരണത്തോടുള്ള വെറുപ്പ് ‘ മുസ്‌ലിംകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച വ്യക്തമായ ദീര്‍ഘദര്‍ശനമാണ് ഈ ഹദീസ്. തീറ്റക്കൊതിയന്‍മാര്‍ക്ക് എളുപ്പത്തില്‍ വിഴുങ്ങാവുന്ന ഉരുള എന്നതാണ് മുസ്‌ലിംകളുടെ ഇപ്പോഴത്തെ അവസ്ഥ. പടിഞ്ഞാറും കിഴക്കും വലതും ഇടതും യഹൂദരും ക്രൈസ്തവരും നിരീശ്വരും ഇതില്‍ ഭാഗഭാക്കാണ്. അന്യോന്യം സഹകാരികളാണ്.

സുവാര്‍ത്താ പ്രവചനങ്ങള്‍

ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കും മാത്രമല്ല, മൊത്തം മാനവസമൂഹത്തിനുതന്നെയും സന്തോഷം പകരുന്ന സുവാര്‍ത്താ പ്രവചനങ്ങളാണ് മറ്റൊന്ന്. ഇസ്‌ലാം യൂറോപ്പിലേക്ക് മടങ്ങുന്നതും റോം വിജയവും സംബന്ധിച്ച പ്രവചനങ്ങളാണ് ഇവയില്‍ പ്രധാനം.

അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്ന് നിവേദനം:
‘രണ്ട് നഗരങ്ങളില്‍ ഏതാണ് ആദ്യം ജയിച്ചടക്കപ്പെടുക? കോണ്‍സ്റ്റാന്റിനോപ്പിളോ, റോമോ?’ തിരുമേനി :’ഹിര്‍ഖലിന്റെ നഗരമാണ് ആദ്യം ജയിച്ചടക്കപ്പെടുക.’ ഇപ്പോഴത്ത ഇറ്റലിയുടെ തലസ്ഥാനമാണ് റോം. കോണ്‍സ്റ്റാന്റിനോപ്പിളാകട്ടെ ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്തംബൂളും. മേല്‍പ്പറഞ്ഞ രണ്ട് നഗരങ്ങളും ഇസ്‌ലാമിന്ന് കീഴ്‌പ്പെടുമെന്നും അവിടത്തുകാര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നും സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ, ഇവയിലേതാണ് ആദ്യം ഇസ്‌ലാമിന് വിധേയമാവുക എന്നതാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. അതിനുള്ള മറുപടിയായാണ് ഹിര്‍ഖലിന്റെ നഗരമെന്ന് നബിതിരുമേനി മൊഴിഞ്ഞത്. ചരിത്രത്തില്‍ മുഹമ്മദുല്‍ ഫാതിഹ് എന്ന പേരില്‍ അറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരന്‍ മുഹമ്മദ്ബ്‌നു മുറാദ് എന്ന ഉസ്മാനീ യുവാവിന്റെ കൈയ്യാല്‍ അത് യാഥാര്‍ഥ്യമായി.സുവാര്‍ത്തയുടെ രണ്ടാം ഭാഗം പുലരാനിരിക്കുന്നതേയുള്ളൂ. ഒരിക്കല്‍ അന്തുലുസില്‍നിന്നും മറ്റൊരിക്കല്‍ ബാല്‍ക്കണില്‍നിന്നും തുരത്തപ്പെട്ട ശേഷം ഇസ്‌ലാം ഒരിക്കല്‍കൂടി യൂറോപ്പില്‍ വെന്നിക്കൊടി പാറിക്കും.

സര്‍വവ്യാപിയാകുന്ന ഇസ്‌ലാം

ഇസ്‌ലാമിന്റെ സാര്‍വലൗകികപ്രഭാവത്തെക്കുറിച്ച് നബി(സ) ദീര്‍ഘദര്‍ശനംചെയ്യുന്നുണ്ട്. നബി(സ) പ്രസ്താവിച്ചത് കേട്ടതായി തമീമുദ്ദാരി ഉദ്ധരിക്കുന്നു:’ഇക്കാര്യം -ഇസ്‌ലാം- രാവും പകലും എത്തുന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. മണ്ണിന്റെയോ രോമത്തിന്റെയോ എല്ലാ വീടുകളിലും അല്ലാഹു ഈ ദീനിനെ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. പ്രതാപിയുടെ പ്രതാപം വഴിയോ നിന്ദ്യനെ നിന്ദ്യനാക്കിയോ ആയിരിക്കും ഇത് സാധിക്കുക. അല്ലാഹു ഇസ്‌ലാമിനെ പ്രതാപത്തിലാക്കുന്ന പ്രതാപം കൊണ്ട്; സത്യനിഷേധത്തെ നിന്ദ്യമാക്കുന്ന നിന്ദ്യതകൊണ്ട്’. രാവും പകലും എത്തുന്നിടം എന്നതിന്റെ ഉദ്ദേശ്യം സാര്‍വലൗകിക തലത്തില്‍ ഇസ്‌ലാം പ്രചരിക്കുമെന്നാണ്. മണ്ണുകൊണ്ടോ കല്ലുകൊണ്ടോ വീടുണ്ടാക്കുന്ന നഗരങ്ങളും രോമങ്ങള്‍കൊണ്ട് തമ്പുകെട്ടിത്താമസിക്കുന്ന ഗ്രാമങ്ങളും ഒന്നൊഴിയാതെ ഇസ്‌ലാമിന് വിധേയമാകും.

ഇസ്‌ലാമികരാഷ്ട്രത്തിന്റെ വിസ്തൃതി

നബി(സ) പ്രസ്താവിച്ചതായി സൗബാന്‍ ഉദ്ധരിക്കുന്നു:
‘തീര്‍ച്ചയായും അല്ലാഹു എനിക്ക് ഭൂമിയെ ഒന്നടങ്കം ചുരുട്ടിപ്പിടിച്ച് കാണിച്ചുതന്നു. ഞാന്‍ അതിന്റെ കിഴക്കും പടിഞ്ഞാറും കണ്ടു. തീര്‍ച്ചയായും എന്റെ സമുദായത്തിന്‍െര അധികാരം ഭൂമിയില്‍നിന്ന് അല്ലാഹു എനിക്ക് ഒരുമിച്ചുകൂട്ടി കാട്ടിത്തന്നിടത്തെല്ലാം എത്തുകതന്നെ ചെയ്യും. ചുവന്നതും വെളുത്തതുമായ രണ്ട് നിധികള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു.’ ‘ചുരുട്ടിപ്പിടിച്ചു’ എന്നതിന്റെ വിവക്ഷ നബിക്ക് ഭൂമിയെ മൊത്തത്തില്‍ കാണത്തക്കവിധം സൗകര്യംചെയ്തുകൊടുത്തു എന്നാണ്. ഭൂഗോളം മുഴുവന്‍ ഒരുഘട്ടത്തില്‍ ഇസ്‌ലാമിന്റെതാകുമെന്ന വ്യക്തമായ സൂചനയാണ് ഈ നബിവചനം നല്‍കുന്നത്.

സുഭിക്ഷത, നിര്‍ഭയത്വം , ധനസമൃദ്ധി

മറ്റൊരു സുവാര്‍ത്ത ഇങ്ങനെയാണ്. നബി(സ) പ്രസ്താവിച്ചതായി അബൂഹുറൈയ്‌റ(റ) ഉദ്ധരിക്കുന്നു:’അറേബ്യന്‍ ഭൂമി പുല്‍മേടുകളും നദികളുമാവുന്നതുവരെ ലോകാവസാനമുണ്ടാവുകയില്ല.’
അഹ്മദില്‍നിന്ന് റിപോര്‍ട്ടില്‍ ‘മക്കക്കും ഇറാഖിനുമിടയില്‍ , വഴിതെറ്റുമോ എന്ന ഭയമല്ലാതെ മറ്റൊന്നും ആശങ്കിക്കേണ്ടാത്തവിധം യാത്രക്കാരന് സഞ്ചരിക്കാന്‍ കഴിയുന്നതുവരെ ‘എന്നുമുണ്ട്.
നിങ്ങള്‍ക്കിടയില്‍ സമ്പത്ത് പെരുത്തൊഴുകുന്നത് വരെ ലോകാവസാനമുണ്ടാവുകയില്ല. തന്റെ ദാനധര്‍മം സ്വീകരിക്കാന്‍ ആരുമുണ്ടാവില്ലേ എന്ന് മുതലുടമ ആശങ്കിക്കുന്ന അവസ്ഥയുണ്ടാകും. ദാനധര്‍മം വെച്ചുനീട്ടിയാല്‍ ‘എനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ‘ ആളുകള്‍ പറയുന്ന അവസ്ഥ സംജാതമാവും.
അബൂമൂസാ ഉദ്ധരിക്കുന്ന ഒരു പ്രവാചകവചനം ഇപ്രകാരമാണ്: ‘സ്വര്‍ണം ദാനം ചെയ്യാനായി ഒരാള്‍ ചുറ്റിനടന്നാലും അയാളില്‍നിന്ന് അത് സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരാത്ത ഒരു കാലഘട്ടം തീര്‍ച്ചയായും ജനങ്ങള്‍ക്ക് വരാനിരിക്കുന്നു.’അത്യാര്‍ത്തിയോടെ ശേഖരിക്കാനായി ജനം മത്സരിക്കുന്ന സ്വര്‍ണം വിതരണം ചെയ്യാനായി ആളുകള്‍ നടന്നിട്ടും സ്വീകര്‍ത്താക്കളില്ലാതാവുമാറ് സമ്പല്‍സമൃദ്ധി കളിയാടുമെന്നര്‍ഥം.
ഹാരിഥഃ ഇബ്‌നു വഹ്ബ് നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:

‘നിങ്ങള്‍ സ്വദഖഃ ചെയ്യുക. വിതരണത്തിനുള്ള സ്വദഖഃയുമായി ദാതാവ് നടന്നാലും അത് സ്വീകരിക്കാന്‍ ആളില്ലാത്ത ഒരു കാലം വരും. അപ്പോള്‍ ആളുകള്‍ പറയും:’ഇന്നലെ ഇതുമായി താങ്കള്‍ വന്നിരുന്നെങ്കില്‍ ഞാന്‍ അത് സ്വീകരിച്ചേനെ. ഇന്ന് എനിക്ക് അതിന്റെ ആവശ്യമില്ല.”
ജനജീവിതത്തില്‍ സത്യവിശ്വാസവും ദൈവഭക്തിയും സൃഷ്ടിക്കുന്ന സല്‍ഫലങ്ങളെയും ഇസ്‌ലാമികനീതിയുടെ അനുഗ്രഹങ്ങളെയും കുറിച്ച വ്യക്തമായ തെളിവാണ് ഈ നബിവചനം.

പ്രവാചകരീതിയെ പിന്തുടരുന്ന ഖിലാഫത്ത്

ഈ ഇനത്തിലെ സുപ്രധാനസുവിശേഷളടങ്ങുന്ന നബിവചനം ഇങ്ങനെ:
ഹുദൈഫത്തുല്‍ യമാനില്‍ നിന്ന് നിവേദനം. നബി(സ) പ്രസ്താവിച്ചു:’അല്ലാഹു ഉദ്ദേശിച്ചിടത്തോളം കാലം പ്രവാചകത്വം നിങ്ങളില്‍ നിലനില്‍ക്കും. പിന്നീട് അവന്‍ അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ ഉയര്‍ത്തിക്കളയും അനന്തരം പ്രവാചകത്വരീതിയനുസരിച്ച ഖിലാഫത്തുണ്ടായിരിക്കും അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അതുണ്ടായിരിക്കും. ശേഷം, അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ അതിനെ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക പീഡകാധികാരമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. അനന്തരം അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും. പിന്നീടുണ്ടാവുക സ്വേഛാധിപത്യ ഭരണമായിരിക്കും. അല്ലാഹു ഉദ്ദേശിക്കുവോളം കാലം അതുണ്ടായിരിക്കും. പിന്നീട് അതിനെ ഉയര്‍ത്തിക്കളയാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ ഉയര്‍ത്തിക്കളയും.ശേഷം പ്രവാചകത്വമാതൃകയനുസരിച്ച ഭരണമായിരിക്കും. ഇത് പറഞ്ഞ ശേഷം നബി (സ) മൗനം ഭജിച്ചു.’

യഹൂദികള്‍ക്കെതിരെ വിജയം

തിരുമേനി (സ) പ്രസ്താവിച്ചതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു:
‘യഹൂദികള്‍ നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യും. അങ്ങനെ നിങ്ങള്‍ അവരെ ജയിക്കും. പിന്നീട് കല്ല് പറയും. ഓ മുസ്‌ലിം, എന്റെ പിന്നില്‍ ഇതാ ഒരു യഹൂദി. നീ അവനെ കൊല്ലുക’. കല്ലും മരവും സംസാരിക്കുക എന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. എല്ലാ വസ്തുക്കളും യഹൂദികളെ കാണിച്ചുകൊടുക്കുകയും അവരെ കണ്ടെത്തുകയും ചെയ്യുമെന്ന് ആശയം. എല്ലാ വസ്തുക്കളും മുസ്‌ലിംകളുടെ നന്‍മയില്‍ സഹകരിക്കുകയും അവരുടെ ശത്രുക്കളായ യഹൂദികള്‍ക്കെതിരെ സഹായിക്കുകയുംചെയ്യുമെന്ന് സാരം.

എന്നും ജയിക്കുന്ന വിഭാഗം

ചില സ്വഹാബികള്‍ ഉദ്ധരിച്ച നബി(സ)യുടെ മറ്റൊരു ഹദീസ് ഇങ്ങനെയാണ്:
മുആവിയയില്‍നിന്ന്:’എന്റെ സമുദായത്തിലെ ഒരു വിഭാഗം അല്ലാഹുവിന്റെ കല്‍പന പാലിച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിന്റെ ഉത്തരവ് വരുന്നത് വരെ അവരെ കൈവിട്ടവരോ എതിര്‍ത്തവരോ അവര്‍ക്കൊരു ഉപദ്രവവും വരുത്തില്ല. അവര്‍ ജനങ്ങള്‍ക്കുമേല്‍ വിജയിച്ചുകൊണ്ടേയിരിക്കും.’
ഉമര്‍, മുഗീറഃ, സൗബാന്‍, അബൂഹുറൈറ, ഖുര്‍റത്തുബ്‌നു ഇയാസ്, ജാബിര്‍, ഇംറാനുബ്‌നു ഹുസൈന്‍, ഉഖ്ബത്തുബ്‌നു ആമിര്‍ ജാബിറുബ്‌നു സമുറ എന്നിവരില്‍നിന്നെന്ന പോലെ അബൂ ഉമാമഃയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു. നബി(സ) പ്രസ്താവിച്ചു:
‘എന്റെ സമുദായത്തിലെ ഒരു വിഭാഗം മതത്തെ ജയിച്ചുകൊണ്ടേയിരിക്കും. ശത്രുക്കളെ അമര്‍ച്ച ചെയ്തുകൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് ദോഷംചെയ്യില്ല. അവരെ ചില്ലറ കഷ്ടപ്പാടുകള്‍ മാത്രമേ ബാധിക്കുകയുള്ളൂ. അല്ലാഹുവിന്റെ കല്‍പന വന്നെത്തുന്നതുവരെ അവര്‍ ഈ നിലയില്‍ തുടരും.’ സ്വഹാബികള്‍ ചോദിച്ചു:’അവര്‍ എവിടെയാണ്, തിരുദൂതരേ?’ തിരുമേനി’ബൈത്തുല്‍ മുഖദ്ദസിലും ബൈത്തുല്‍ മുഖദ്ദസിന്റെ പാര്‍ശ്വങ്ങളിലും’. മുസ്‌ലിംസമുദായത്തിന് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള നന്‍മകള്‍ ലഭിച്ചുകൊണ്ടേയിരിക്കുമെന്നും അല്ലാഹവിന് വേണ്ടി നിലകൊള്ളുന്നവരും സത്യത്തെ സഹായിക്കുന്നവരും മുറുകെപിടിക്കുന്നവരും ലോകാവസാനം വരെ ഉണ്ടായിരിക്കുമെന്നും അവരെ ചില പീഡനങ്ങളും പ്രയാസങ്ങളും ഏല്‍പിക്കാനേ ശത്രുക്കള്‍ക്ക് കഴിയുകയുള്ളൂവെന്നുമാണ് അതിന്റെ സാരം.

നൂറ്റാണ്ടുകള്‍ തോറും പരിഷ്‌കര്‍ത്താക്കള്‍

അബൂഹുറൈറ(റ) നബി(സ)യില്‍ നിന്ന് ഉദ്ധരിക്കുന്നു:
തീര്‍ച്ചയായും അല്ലാഹു ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ ഈ സമുദായത്തിന് അതിന്റെ ദീനിനെ നവീകരിക്കുന്നവരെ നിയോഗിച്ചുനല്‍കും( ഇന്നല്ലാഹ യബ്അസു…മന്‍ യുജദ്ദിദു ലഹാ ദീനഹാ). പ്രസ്തുത ഹദീസിലെ ‘മന്‍’എന്നതിന്റെ വിവക്ഷ പരിഷ്‌കര്‍ത്താക്കളായ വ്യക്തികളോ ഒരു സംഘമാളുകളോ, പ്രസ്ഥാനങ്ങളോ ആകാം.
ഇവയ്ക്കുപുറമെ വേറെയും സുവാര്‍ത്തകള്‍ ഹദീസുകളിലുണ്ട്. ഇസ്‌ലാമികശരീഅത്ത് അനുസരിച്ച് ഭരണം നടത്താനായി ഈസാനബി(അ)യുടെ പുനരാഗമനം, അക്രമം നിറഞ്ഞ ഭൂമിയില്‍ നീതിസ്ഥാപിക്കാനായി രംഗപ്രവേശം ചെയ്യുന്ന മഹ്ദീ എന്ന പേരില്‍ അറിയപ്പെടുന്ന ഭരണാധികാരിയുടെ വാഴ്ച മുതലായവ പ്രതിപാദിക്കുന്ന ഹദീസുകള്‍ ഉദാഹരണങ്ങളാണ്

നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതികലോകത്തിന്റെ തകര്‍ച്ചയുടെ അടയാളങ്ങളെക്കുറിച്ച ഹദീസുകള്‍ വ്യക്തമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. ദിവ്യത്വം അവകാശപ്പെടുകയും തനിക്ക് വഴിപ്പെടാനായി ജനങ്ങളെ ക്ഷണിക്കുകയും എന്നാല്‍ തികഞ്ഞ ന്യൂനതയായ ഒറ്റക്കണ്ണോടുകൂടിയവനുമായ മനുഷ്യനായ ‘മസീഹുദ്ദജ്ജാല്‍’ പ്രത്യക്ഷപ്പെടലാണ് ഇവയില്‍ പ്രധാനം.

1. ‘പെരുംകള്ളന്‍മാരായ മുപ്പതോളം വ്യാജവാദികള്‍ പ്രത്യക്ഷപ്പെടുന്നതുവരെ ലോകാവസാനം സംഭവിക്കില്ല. തങ്ങള്‍ അല്ലാഹുവിന്റെ ദൂതന്‍മാരാണെന്ന് അവരെല്ലാം അവകാശപ്പെടും’.
മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:

‘തങ്ങളുടെ സമുദായത്തെ ഒറ്റക്കണ്ണനും പെരുങ്കള്ളനുമായ ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാതെ ഒരു പ്രവാചകനും നിയോഗിക്കപ്പെട്ടിട്ടില്ല. തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണനല്ല. ദജ്ജാലിന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ ‘കാഫിര്‍’ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കും.’
ഹുദൈഫ (റ) നിവേദനംചെയ്യുന്നു: ‘വെള്ളവും തീയുമായാണ് ദജ്ജാല്‍ പുറപ്പെടുക. ജനം തീയാണെന്ന് മനസ്സിലാക്കുന്നത് തണുത്തവെള്ളമായിരിക്കും. അവര്‍ തണുത്ത വെള്ളമായി കരുതുന്നത് കത്തിക്കാന്‍ ശേഷിയുള്ള തീയായിരിക്കും. ഇത് ആരെങ്കിലും കണ്ടാല്‍ തീയാണ് എന്ന് കാണുന്നതിനെ സമീപിക്കട്ടെ. അത് തണുത്ത വെള്ളമായിരിക്കും.’

മുഗീറഃ (റ) പറയുന്നു: ദജ്ജാലിനെക്കുറിച്ച് ഞാന്‍ ചോദിച്ചത് മറ്റാരും നബി(സ)യോട് ചോദിച്ചിട്ടില്ല. നബി(സ) എന്നോട് ചോദിച്ചു:’ദജ്ജാല്‍ നിന്നെ എന്തുചെയ്യാനാ? അവന്റെ കൂടെ ഒരു റൊട്ടിമലയും ജലനദിയും ഉണ്ടാകുമെന്ന് ആളുകള്‍ പറയുന്നു. നബി;’അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഏറെ നിസ്സാരമത്രെ” ദജ്ജാലിന്റെ പ്രകടനങ്ങള്‍ യാഥാര്‍ഥ്യങ്ങളായിരിക്കില്ലെന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ആകാശത്തുനിന്ന് ഭൂമിയിലേക്ക് അവതരിക്കുന്ന ഈസാ നബി(അ) ദജ്ജാലിനെ വധിച്ച് ഭൂമിയില്‍ ഇസ്‌ലാമികശരീഅത്ത് സ്ഥാപിക്കും.

2.ഈസാനബിയുടെ പുനരാഗമനം സംബന്ധിച്ച് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

3. ജനങ്ങളോട് സംസാരിക്കുന്ന ഒരു ജന്തുവിന്റെ പുറപ്പാടാണ് ലോകാവസാനത്തിന്റെ മറ്റൊരു ലക്ഷണം. ഖുര്‍ആന്‍ പറയുന്നു: ‘നമ്മുടെ വചനം അവരില്‍ പുലര്‍ന്നാല്‍ നാം അവര്‍ക്കായി ഭൂമിയില്‍നിന്ന് ഒരു ജന്തുവിനെ പുറപ്പെടുവിക്കും. ജനം നമ്മുടെ വചനങ്ങളില്‍ ദൃഢവിശ്വാസം ഉള്ളവരായില്ല എന്ന കാര്യം അതവരോട് പറയും.’ (അന്നംല് 82)

4. സൂര്യന്‍ പടിഞ്ഞാറ് നിന്നുദിക്കും. പ്രാപഞ്ചികഘടന കീഴ്‌മേല്‍ മറിയുന്നതിന്റെ വ്യക്തമായ അടയാളം. ഇതുണ്ടായിക്കഴിഞ്ഞാല്‍ സത്യനിഷേധികളുടെ ഇസ്‌ലാമാശ്ലേഷം സ്വീകരിക്കപ്പെടില്ല. അധര്‍മികളുടെ പശ്ചാത്താപം പരിഗണിക്കപ്പെടുകയില്ല. (സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക എന്ന നബിവചനത്തിന്റെ വിവക്ഷ പാശ്ചാത്യലോകത്തെ ഇസ്‌ലാമിന്റെ പ്രചാരണവും പ്രഭാവവുമാണെന്ന തരത്തില്‍ പലരും വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ ഈ സൂക്തം ലോകാവസാനത്തെക്കുറിച്ചാണ് പറയുന്നതെന്നിരിക്കെ, വിശ്വസിക്കാനും പശ്ചാത്തപിക്കാനും അവസരം കഴിഞ്ഞിരിക്കെ പിന്നെ എന്ത് ഇസ്‌ലാം പ്രചാരണം ?).

പാപങ്ങള്‍ നമ്മെ പരാജയപ്പെടുത്തുമ്പോള്‍

മനുഷ്യരെന്ന നിലയില്‍ വീഴ്ച്ചകള്‍ സംഭവിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ തെറ്റുകള്‍ക്ക് നേരെയുള്ള ആളുകളുടെ സമീപനം വ്യത്യസ്തമാണ്. ചിലരെയെല്ലാം അവരുടെ തെറ്റുകള്‍ ദൈവിക സരണിയില്‍ നിന്നും തെറ്റിച്ചു കളയുന്നു. അതേസമയം മറ്റുചിലര്‍ പശ്ചാതപിച്ചു പാപമോചനം തേടിയും അവയെ മറികടന്ന് ഉയര്‍ന്ന സ്ഥാനത്ത് എത്തുകയും ചെയ്യുന്നു.

ചിലരെയെല്ലാം അവരുടെ പാപങ്ങളും തെറ്റുകളും ബന്ധിക്കുകയാണ് ചെയ്യുന്നത്. അവനെ അവ നിഷ്‌ക്രിയനാക്കുകയും മാനസികമായി തകര്‍ക്കുകയും അവന്റെ മേല്‍ പൂര്‍ണ ആധിപത്യം നേടുകയും ചെയ്യുന്നു. എല്ലാ സല്‍കര്‍മങ്ങളില്‍ നിന്നും അതവനെ അറുത്തുമാറ്റുന്നു. സന്മാര്‍ഗത്തിനും അവനുമിടയില്‍ അവ മതില്‍ തീര്‍ക്കുകയും ചെയ്യുന്നു.

തെറ്റ് സംഭവിച്ചതിന് ശേഷം പിശാചിന് തന്നെ വിട്ടുകൊടുക്കുന്നവരാണ് മറ്റൊരു വിഭാഗം. വീണ്ടും വീണ്ടും അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. പശ്ചാത്താപത്തിലും സംസ്‌കരണത്തിലുമുള്ള നിരാശയാണ് അതിലേക്കവനെ എത്തിക്കുന്നത്. അപ്പോള്‍ മനുഷ്യന്‍ പടിപടിയായി സന്‍മാര്‍ഗത്തില്‍ നിന്ന് അകലുകയും തിന്മയുടെ ശക്തികളിലേക്ക് പടിപടിയായി അടുക്കുകയും ചെയ്യുന്നു. അതിന്റെ കറ അല്‍പാല്‍പമായി അവന്റെ മനസ്സില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു.

ഒരു വിശ്വാസിയെ തെറ്റിലകപ്പെടുത്താനുള്ള ഒരവസരവും പിശാച് പാഴാക്കുകയില്ല. അത് പശ്ചാത്താപത്തെ സംബന്ധിച്ച് അവനില്‍ നിരാശയുണ്ടാക്കുകയും മനസ്സിനെ ഇടുങ്ങിയതാക്കുകയും ചെയ്യും. ഘട്ടംഘട്ടമായി വിശ്വാസത്തില്‍ നിന്ന് തന്നെയത് അവനെ അകറ്റുന്നു. അപ്പോള്‍ തെറ്റുകളും കുറ്റങ്ങളും ഓരോന്നായി അവനില്‍ ജന്മമെടുക്കുന്നു. അപ്പോള്‍ സന്‍മാര്‍ഗത്തില്‍ ചരിക്കാന്‍ പറ്റിയ ആളല്ല താനെന്ന് പറഞ്ഞ് മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അകലുന്നു. പാപത്തില്‍ അകപ്പെടുന്ന പലര്‍ക്കും അതില്‍ നിന്നും മോചനം സാധിക്കാറില്ല. നിരന്തരമുള്ള തിന്മകളിലേക്കുള്ള വാതിലാണ് അതവനില്‍ തുറക്കുന്നത്. ആരെങ്കിലും അതിനൊരു വിരാമമിട്ട് അല്ലാഹുവില്‍ അഭയം തേടിയിരുന്നെങ്കില്‍ എന്നാണ് നാം ആഗ്രഹിക്കുന്നത്.

അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വാസികളേ, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരാതിരിക്കുവിന്‍, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നവനോട് അവന്‍ നീചവും നികൃഷ്ടവുമായ കാര്യങ്ങള്‍ മാത്രമായിരിക്കും കല്‍പിക്കുക. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളില്‍ ഒരാളും ഒരിക്കലും സംസ്‌കൃതനാവുമായിരുന്നില്ല.” (അന്നൂര്‍: 21) ഇതില്‍ പറഞ്ഞിരിക്കുന്ന പിശാചിന്റെ കാല്‍പാടുകള്‍ അവനുണ്ടാക്കുന്ന പ്രേരണകളാണെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചിട്ടുണ്ട്. ഖതാദ പറയുന്നു: എല്ലാ തെറ്റുകളും പിശാചിന്റെ കാല്‍പാടുകളാണ്.

അതിനുള്ള പരിഹാരവും അല്ലാഹു നമുക്ക് നിര്‍ദേശിച്ചു തന്നിട്ടുണ്ട്: ”നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ, ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഭക്തജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇവ്വിധമുള്ള സജ്ജനങ്ങളെ അല്ലാഹു അത്യധികം സ്‌നേഹിക്കുന്നുവല്ലോ. അവരോ, ഒരു നീചകൃത്യം ചെയ്യാനോ അധര്‍മത്തിലേര്‍പ്പെട്ട് തങ്ങളെത്തന്നെ അക്രമിക്കാനോ ഇടയായാല്‍ ഉടനെ അല്ലാഹുവിനെ ഓര്‍ത്ത് പാപമോചനം തേടുന്നവരാകുന്നു. എന്തെന്നാല്‍, പാപമോചനം നല്‍കുന്നവന്‍ അല്ലാഹുവല്ലാതാരുണ്ട്? അവര്‍, അറിഞ്ഞുകൊണ്ട് ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവര്‍ക്കുള്ള പ്രതിഫലം നാഥങ്കല്‍ നിന്നുള്ള പാപമോചനവും താഴെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാകുന്നു. അവരതില്‍ നിത്യവാസികളാകുന്നു. സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള പ്രതിഫലം എത്ര അനുഗൃഹീതമായിരിക്കുന്നു” (ആലുഇംറാന്‍: 133-136)

പശ്ചാത്തപിച്ചും പാപമോചനം തേടിയും തെറ്റില്‍ നിന്ന് ഉടന്‍ ഊരിപ്പോരാനുള്ള കല്‍പനയാണിതില്‍. തെറ്റുകള്‍ പൊറുത്തുകൊടുക്കുന്നവും പാപമോചനം ചെയ്യുന്നവനുമാണ് അല്ലാഹുവെന്ന് മനസ്സിലാക്കണം. തെറ്റുകളോട് ഉദാസീനത കാണിച്ച് പിശാചിന്റെ കാല്‍പാടുകള്‍ പിന്തുടരുകയല്ല വിശ്വാസി വേണ്ടത്. അതിന് പകരം ഉടന്‍ അതിന് ചികിത്സ നല്‍കുകയാണ് വേണ്ടത്.

അല്ലാഹു പറയുന്നു: ”ഒരുവന്‍ ഒരു തിന്മ പ്രവര്‍ത്തിക്കാനിടയായി, അല്ലെങ്കില്‍ തന്നോടുതന്നെ അധര്‍മം ചെയ്തുപോയി; എന്നാലും പിന്നെ, അവന്‍ അല്ലാഹുവിനോട് പാപമോചനമര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹുവിനെ ഏറെ പൊറുക്കുന്നവനായും ദയാപരനായുംതന്നെ കണ്ടെത്തുന്നതാകുന്നു.” (അന്നിസാഅ്: 110)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”എന്നാല്‍, നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കാന്‍ പോകുന്നില്ല. ജനം പാപമോചനമര്‍ഥിച്ചുകൊണ്ടിരിക്കെ അവര്‍ക്ക് ശിക്ഷ നല്‍കുക അല്ലാഹുവിന്റെ വഴക്കവുമല്ല.” (അല്‍അന്‍ഫാല്‍: 33)

പാപങ്ങളെ പരിഹരിക്കേണ്ടതെങ്ങിനെയെന്ന് പ്രവാചക വചനങ്ങളും പഠിപ്പിച്ചു തരുന്നുണ്ട്. അബൂഹുറൈറയില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു:
അനസ് ബിന്‍ മാലികില്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: ”എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, ആകാശ ഭൂമികള്‍ക്കിടയിലുള്ളതെല്ലാം നിറയുവോളം നിങ്ങള്‍ പാപങ്ങള്‍ ചെയ്താലും നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടിയാല്‍ അവന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. മുഹമ്മദിന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ് സത്യം, നിങ്ങള്‍ തെറ്റു ചെയ്യുന്നില്ലെങ്കില്‍ തെറ്റു ചെയ്യുകയും പാപമോചനം തേടുകയും ചെയ്യുന്ന സമൂഹത്ത് അവന്‍ കൊണ്ടുവരും, അവര്‍ക്കവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യും.”

അധാര്‍മികതയുടെ അനന്തഫലങ്ങള്‍

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ: أَقْبَلَ عَلَيْنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: ” يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ، وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ: لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ، وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا، وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ، إِلَّا أُخِذُوا بِالسِّنِينَ، وَشِدَّةِ الْمَئُونَةِ، وَجَوْرِ السُّلْطَانِ عَلَيْهِمْ، وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ، إِلَّا مُنِعُوا الْقَطْرَ مِنَ السَّمَاءِ، وَلَوْلَا الْبَهَائِمُ لَمْ يُمْطَرُوا، وَلَمْ يَنْقُضُوا عَهْدَ اللَّهِ، وَعَهْدَ رَسُولِهِ، إِلَّا سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ، فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ، وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ، وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ، إِلَّا جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ

ഇബനു ഉമറില്‍ നിന്ന് നിവേദനം. നബി(സ) ഞങ്ങളുടെ അടുക്കല്‍ വന്ന് പറഞ്ഞു: മുഹാജിര്‍ സമൂഹമേ, അഞ്ച് കാര്യങ്ങള്‍കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍ (അത് നിങ്ങള്‍ക്ക് ഗുണകരമാവില്ല/പലവിധത്തില്‍ നിങ്ങള്‍ ദുരിതം അനുഭവിക്കേണ്ടിവരും). അവ നിങ്ങളില്‍ വന്നണയുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു. ഏതെങ്കിലും ഒരു ജനതയില്‍ മ്ലേഛത പ്രത്യക്ഷപ്പെടുകയും അവരത് പരസ്യപ്പെടുത്തുകയും ചെയ്യുന്നപക്ഷം മുന്‍ഗാമികളില്‍ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മഹാമാരികളും രോഗങ്ങളും അവരില്‍ വ്യാപിക്കാതിരിക്കില്ല. അവര്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയാണെങ്കില്‍ വളര്‍ച്ചയും ക്ഷാമവും അവരെ ബാധിക്കും. ഭരണാധികാരിയുടെ അക്രത്തിനും അവര്‍ ഇരയാവും. അവര്‍ സകാത്ത് കൊടുക്കാതിരുന്നാല്‍ അവര്‍ക്ക് മഴ വിലക്കപ്പെടും. കന്നുകാലികള്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് തീരെ മഴ ലഭിക്കുകയില്ല. അവര്‍ അല്ലാഹുവോടും റസൂലിനോടുമുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ തയ്യാറാവാതിരുന്നാല്‍ വേറെ ജനതയില്‍ പെട്ട ശത്രുവിന് അവരുടെ മേല്‍ അല്ലാഹു ആധിപത്യം നല്‍കും. അങ്ങനെ ആ ശത്രു അവരുടെ കൈവശമുള്ള ചിലതെല്ലാം പിടിച്ചെടുക്കും. അവരുടെ നായകന്‍മാര്‍ അല്ലാഹുവിന്റെ കിതാബ് അനുസരിച്ച് ഭരണം നടത്തുകയും അവന്‍ അവതരിപ്പിച്ചത് തെരഞ്ഞെടുക്കുകയും ചെയ്യാത്തപക്ഷം അവര്‍ പരസ്പരം സംഘട്ടനം നടത്തുന്ന അവസ്ഥയുണ്ടാക്കും. (ഇബ്‌നു മാജ)

ഉപകാരപ്രദമായ കാര്യങ്ങളെല്ലാം പഠിപ്പിക്കുകയും, ദോഷകരമായതിനെ കുറിച്ചെല്ലാം മുന്നറിയിപ്പ് തരികയും ചെയ്ത ശേഷമാണ് മുഹമ്മദ് നബി(സ) ഇഹലോകവാസം വെടിഞ്ഞത്. വിവിധ ജനസമൂഹങ്ങളുടെ നാശത്തിന്റെ കാരണങ്ങളും അതിന്റെ അനന്തരഫലങ്ങളും ഉള്‍ച്ചേര്‍ന്ന ഒരു പ്രവാചക വചനമാണിത്.
ബലാല്‍സംഘം, സ്വവര്‍ഗരിതി, വ്യഭിചാരം തുടങ്ങിയ ലൈംഗികാതിക്രമങ്ങളും അശ്ലീലതയും ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കുന്നത്. അശ്ലീല വായനയും കാഴ്ചയും കേള്‍വിയും പ്രവര്‍ത്തിയും ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. സമരങ്ങളുടെ പേരില്‍ ആഭാസങ്ങള്‍ ന്യായീകരിക്കപ്പെടുന്നു. മാതാവും സഹോദരിയും മകളും വരെ കാമഭ്രാന്തിന്റെ ഇരകളാക്കപ്പെടുന്നു. സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള മുറവിളികള്‍ ഉയരുന്നു. സൂക്ഷ്മവിശകലനത്തില്‍ സ്ത്രീയും പുരുഷനും ഈ അരക്ഷിതാവസ്ഥക്ക് കാരണക്കാരാണ് എന്ന് മനസ്സിലാക്കാം. ധാര്‍മികതയുടെ അഭാവത്തിലുള്ള പരിഹാര നടപടികള്‍ ഫലം ചെയ്യില്ല എന്നതത്രെ യാഥാര്‍ഥ്യം. അശ്ലീലതകള്‍കൊണ്ട് മലീമസമായ ഈ സമൂഹത്തില്‍ എയ്ഡ്‌സ്, സിഫിലിസ് തുടങ്ങി മുന്‍കാലങ്ങളില്‍ പരിചയമില്ലാത്ത പല രോഗങ്ങളും വിരുന്നെത്തിക്കൊണ്ടിരിക്കുന്നു.

മനുഷ്യപ്രകൃതിയുടെ താല്‍പര്യങ്ങളോട് പോരാടുന്ന ഒന്നല്ല ഇസ്‌ലാമിക ശരീഅത്ത്. അതിനെ ക്രമീകരിക്കുകയും വിശുദ്ധമാക്കുകയും മൃഗീയതയില്‍ നിന്ന് മനുഷ്യത്വത്തിലേക്ക് ഉയര്‍ത്തുകയുമാണ് ശരീഅത്ത് ചെയ്യുന്നത്. ഇണയായി ജീവിക്കാനുള്ള താല്‍പര്യത്തെ വിവാഹത്തിലൂടെ നിയമാനുസൃതമാക്കിയ ഇസ്‌ലാം വിവാഹേതര ലൈംഗികത നിഷിദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വഴി വിട്ട ലൈംഗികത സമൂഹത്തെ മലീമസമാക്കുകയും അതിന്റെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.

ലൈംഗിക അരാചകത്വത്തിന് അല്ലാഹു നല്‍കിയ ശിക്ഷയുടെ തെളിഞ്ഞ ഉദാഹരമാണ് ലൂത്വ്‌നബിയുടെ ജനതക്ക് നേരിടേണ്ടി വന്നത്. ആ ജനതക്കുമേല്‍ തീ മഴ വര്‍ഷിക്കുകയും അവര്‍ താമസിച്ചിരുന്ന പ്രദേശത്തെ കീഴ്‌മേല്‍ മറിച്ചിടുകയും ചെയ്തു അല്ലാഹു.

ഇസ്‌ലാം വളരെ പ്രാധാന്യപൂര്‍വം കൈകാര്യം ചെയ്ത വിഷയമാണ് സാമ്പത്തിക രംഗത്തെ സൂക്ഷ്മത. തെറ്റായ വഴിയിലൂടെ ധനം സമ്പാദിക്കാന്‍ ആളുകള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍. മറ്റുള്ളവരുടെ അവകാശം ഹനിക്കലും അവരെ വഞ്ചിക്കലുമാണ് അതിലൂടെ സംഭവിക്കുന്നത്. അത്തരം ആളുകള്‍ക്ക് നാശം ആശംസിക്കുന്നു ഖുര്‍ആന്‍ (അല്‍മുത്വഫ്ഫിഫീന്‍). ഒരു സമൂഹത്തില്‍ ഈ പ്രവണത വ്യാപിച്ചാല്‍ മൂന്ന് രീതിയില്‍ അവര്‍ ശിക്ഷിക്കപ്പെടും. ഒന്ന്, പൂര്‍ണമായോ ഭാഗികമായോ മഴ നിഷേധിക്കപ്പെടും. അതുവഴി വരള്‍ച്ചയുണ്ടാവും. വളര്‍ച്ച മറ്റു പല പ്രതിസന്ധികള്‍ക്കും വഴിവെക്കും. രണ്ട്, ക്ഷാമം ഉണ്ടാവും. ഭക്ഷ്യവിഭവങ്ങളുടെ അഭാവമോ വിലക്കയറ്റമോ ഒക്കെയാവാം അതിന്റെ ഹേതു. അങ്ങനെ ജീവിതം ദുരിതപൂര്‍ണമാവും. മൂന്ന്, ഭരണീയരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത, അവരെ പലവിധത്തില്‍ ദ്രോഹിക്കുന്ന ആളുകളെ ആ ജനതയുടെ ഭരണാധികാരിയാക്കും അല്ലാഹു.

സകാത്ത് നിഷേധം സഹജീവികളോടുള്ള ഉത്തരവാദിത്ത ലംഘനമാണ്. സകാത്തിന്റെ നിര്‍വഹണം കാര്യക്ഷമമായി നടക്കാത്ത ജനത അല്ലാഹുവിന്റെ കോപത്തിന്നിരയാവും. തല്‍ഫലമായി മഴ വര്‍ഷിക്കാതാവും. ഇനി അഥവാ എപ്പോഴെങ്കിലും മഴ വര്‍ഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഇതര ജീവജാലങ്ങളെ പരിഗണിച്ചാണുണ്ടാവുക. പരസ്പരബാധ്യതകള്‍ നിറവേറ്റാത്ത സമൂഹം മഴ എന്ന അനുഗ്രഹത്തിന് അര്‍ഹരല്ല എന്നാണ് അല്ലാഹുവിന്റെ തീരുമാനം. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവര്‍ അത് നല്‍കുകയും ഉത്തരവാദപ്പെട്ടവര്‍ അക്കാര്യത്തില്‍ ശ്രദ്ധ കാണിക്കുകയും ചെയ്തില്ലെങ്കില്‍ അനുഗ്രഹത്തിന് പകരം കോപമായിരിക്കും ഒരു സമൂഹത്തില്‍ വര്‍ഷിക്കപ്പെടുക എന്നര്‍ഥം.

അല്ലാഹുവിനെ റബ്ബായും മുഹമ്മദ് നബിയെ അല്ലാഹുവിന്റെ ദൂതനായും അംഗീകരിച്ച് പ്രതിജ്ഞ ചെയ്തവര്‍ ആ പ്രതിജ്ഞയുടെ താല്‍പര്യത്തിനനുസരിച്ച്, ഇസ്‌ലാം പഠിപ്പിച്ച വിധിവിലക്കുകള്‍ പാലിച്ച് ജീവിച്ചില്ലെങ്കില്‍ ശത്രുക്കള്‍ക്ക് അധികാരം നല്‍കുകയും അവരുടെ സമ്പത്തും നാടും മറ്റുമെല്ലാം ആ ശത്രുക്കള്‍ കൈയടക്കുകയും ചെയ്യും.

അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് പാലിക്കപ്പെടേണ്ടത്. അത് വ്യക്തിജീവിതത്തിലായാലും രാഷ്ട്രത്തിന്റെ ഭരണകാര്യത്തിലായാലും. ഇക്കാര്യം അംഗീകരിക്കാതെ അല്ലാഹുവിന്റെ ഇഷ്ടനിഷ്ടങ്ങളെ മനുഷ്യജീവിതത്തിന്റെ പരിമിതമായ ചില വശങ്ങളില്‍ മാത്രം പരിഗണിച്ചാല്‍ മതി, രാഷ്ട്രീയത്തില്‍ മനുഷ്യന്റെ ഇഷ്ടത്തിനും താല്‍പര്യത്തിനുമാണ് മുന്‍ഗണന എന്ന അവസ്ഥ വന്നാല്‍ ആളുകളെ തമ്മിലടിപ്പിച്ച് നശിപ്പിക്കാന്‍ അല്ലാഹു തീരുമാനമെടുക്കും (അല്‍ബഖറ 137).

നമ്മുടെ കാലഘട്ടത്തെ മുന്നില്‍ വെച്ച് ആവര്‍ത്തിച്ച് പരിശോധിക്കപ്പെടേണ്ട സുപ്രധാന മുന്നറിയിപ്പുകളാണ് ഉപരിസൂചിത പ്രവാചക വചനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.
(ശൈഖ് അല്‍ബാനി ഹസന്‍ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്).

ഒമ്പത് കല്‍പനകള്‍!

عَنْ أَبِي هُرَيْرَة – رضي الله عنه – أنَّ رسولَ الله – صلى الله عليه وسلم- قَالَ: «أَمَرَنِي رَبِّي بِتِسْع: خَشْيَةِ الله في السِّرِّ والْعَلَانِيَة، وكَلِمَةِ الْعَدْلِ فِي الْغَضَبِ وَالرِّضَى، وَالْقَصْدِ فِي الْفَقْرِ وَالْغِنَى، وَأَنْ أَصِلَ مَنْ قَطَعَني، وَأُعْطِيَ مَنْ حَرَمَني، وأَعْفُوَ عَمَّنْ ظَلَمَني، وأَنْ يَكُونَ صَمْتي فِكْراً، ونُطْقي ذِكْراً، ونَظَري عِبْرَةً، وآمرُ بالعُرْف، وقيل: بالمعروف»

അബൂഹുറൈ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു എന്റെ നാഥന്‍ എന്നോട് ഒമ്പത് കാര്യങ്ങള്‍ കാര്യങ്ങള്‍ കല്‍പിച്ചു. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയപ്പെടണം, കോപത്തിലും തൃപ്തിയിലും നീതിയുടെ വാക്ക് പറയണം, ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം പാലിക്കണം, എന്നോട് ബന്ധം മുറിച്ചവനോട് ഞാന്‍ ബന്ധം സ്ഥാപിക്കണം, എനിക്ക് തരാത്തവന് ഞാന്‍ കൊടുക്കണം, എന്നോട് അക്രമം കാണിച്ചവന് ഞാന്‍ മാപ്പ് നല്‍കണം, എന്റെ മൗനം ചിന്തയാവണം, എന്റെ സംസാരം ദിക്‌റാവണം, എന്റെ കാഴ്ച ഗുണപാഠമാവണം, ഞാന്‍ നന്മ കല്‍പിക്കണം.

ഹദീസ് എന്ന പേരില്‍ ഏറെ പ്രചാരം സിദ്ധിച്ച ഒരു ഉദ്ധരണിയാണിത്. ഇബ്‌നുല്‍ അഥീറിന്റെ ജാമിഉല്‍ ഉസ്വൂല്‍ ഫീ അഹാദീഥിര്‍റസൂല്‍, തിബ്‌രീസിയുടെ മിശ്കാതുല്‍ മസ്വാബീഹ്, മഗ്‌രിബിയുടെ ജംഉല്‍ ഫവാഇദ് മിന്‍ ജാമിഇല്‍ ഉസ്വൂല്‍ വ മജ്മഉസ്സവാഇദ് എന്നീ കൃതികളിലാണ് ഇതുള്ളത്. തുടക്കത്തില്‍ ഒമ്പത് എന്നാണുള്ളതെങ്കിലും ഇതില്‍ പത്ത് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മുകളില്‍ പറഞ്ഞ എല്ലാറ്റിന്റെയും രത്‌നച്ചുരുക്കമാണ് അവസാനം പറഞ്ഞ നന്മ കല്‍പിക്കല്‍ എന്നാണ് ചിലര്‍ ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്.

സുപ്രധാനവും ശ്രദ്ധേയവുമായ ആശയങ്ങള്‍ പങ്കുവെക്കുന്ന ഈ ഉദ്ധരണി ഹദീസ് തന്നെയാണോ എന്നത് പണ്ഡിതര്‍ പരിശോധിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ ജാമിഉല്‍ ഉസ്വൂല്‍ ഫീ അഹാദീഥിര്‍റസൂല്‍ എന്ന കൃതിയുടെ സംശോധനം നിര്‍വഹിച്ച അബ്ദുല്‍ ഖാദിര്‍ അല്‍ അര്‍നാഊത്വ് പറയുന്നു: ഇതിന്റെ ഒറിജിനല്‍ കോപ്പിയില്‍ ആരാണ് ഇത് ഉദ്ധരിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. അഥവാ അഖ്‌റജഹു എന്ന് എഴുതിയ ശേഷം ഒന്നും എഴുതിയിട്ടില്ല. എന്നാല്‍ പ്രിന്റ് കോപ്പിയില്‍ رزين (رزين بن معاوية العبدري) എന്ന് കാണുന്നുണ്ട്. ഈ ഉദ്ധരണിയിലെ ആദ്യത്തെ മൂന്ന് വാചകങ്ങള്‍ ത്വബ്‌റാനിയും ബൈഹഖിയും വേറെ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഹസനാണ്. തുടര്‍ന്നുള്ള മൂന്ന് വാചകങ്ങള്‍ ബസ്സാര്‍, ത്വബ്‌റാനി, ഹാകിം, അഹ്മദ് എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. അതും ഹസനാണ്. എന്നാല്‍ അവസാനം മൂന്ന് വാചകങ്ങളെ സാധൂകരിക്കാവുന്ന രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല.

തജ്‌രീദുസ്സ്വിഹാഹിസ്സിത്ത എന്ന ഗ്രന്ഥത്തിലാണ് റസീന്‍ ഇത് ഉദ്ധരിച്ചിട്ടുള്ളത്. സിഹാഹുസ്സിത്തയിലില്ലാത്ത അനേകം വ്യാജനിര്‍മിതമായ ഉദ്ധരണികള്‍ അദ്ദേഹം ഈ കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇമാം ഇബ്‌നു തൈമിയ(മിന്‍ഹാജുസ്സുന്ന അന്നബവിയ്യ), ഇമാം ദഹബി (സിയറു അഅ്‌ലാമിന്നുബലാഅ്), ഇമാം ശൗകാനി (അല്‍ഫവാഇദുല്‍ മജ്മൂഅ) എന്നിവര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. മുകളില്‍ ഉദ്ധരിച്ചത് ഇതില്‍ പെട്ടതാണ്. അതിന്റെ ചില ഭാഗങ്ങള്‍ സ്വഹീഹോ ഹസനോ ആയ ഹദീസുകളില്‍ വന്നിട്ടുണ്ടെങ്കിലും. എന്നാല്‍ ഉപരിസൂചിത ഉദ്ധരണിക്ക് സമാനമായ ഒരു പ്രസ്താവന ദാവൂദ് നബി പറഞ്ഞതായി ഇബ്‌നു അബിദ്ദൂന്‍യാ ഉദ്ധരിക്കുന്നുണ്ട്. ഹദീസ് സമാഹരങ്ങളില്‍ ഇല്ലായെന്ന് മാത്രം. അതിങ്ങനെ വായിക്കാം:

حَدَّثَنِي شُجَاعُ بْنُ الْأَشْرَسِ , حَدَّثَنَا إِسْمَاعِيلُ بْنُ عَيَّاشٍ , عَنْ عَبْدِ اللَّهِ بْنِ أَبِي الْحَارِثِ , عَنِ الْحَسَنِ بْنِ ذَكْوَانَ , أَنَّ دَاوُدَ , عَلَيْهِ السَّلَامُ قَالَ: ” أَوْصَانِي رَبِّي عَزَّ وَجَلَّ بِتِسْعِ خِصَالٍ: أَوْصَانِي بِخَشْيَتِهِ فِي السِّرِّ وَالْعَلَانِيَةِ , وَالْعَدْلِ فِي الْغَضَبِ وَالرِّضَا , وَالِاقْتِصَادِ فِي الْغِنَى وَالْفَقْرِ , وَأَوْصَانِي أَنْ أَصِلَ مَنْ قَطَعَنِي , وَأَنْ أُعْطِيَ مَنْ حَرَمَنِي , وَأَعْفُوَ عَمَّنْ ظَلَمَنِي , وَأَنْ يَكُونَ نَظَرِي عِبَرًا , وَصَمْتِي تَفَكُّرًا , وَقُولِي ذِكْرًا ” (إصلاح المال)

വിടപറഞ്ഞത് ഹദീസുകളുടെ സേവകന്‍:

അമ്മാന്‍: ലോക പ്രശസ്ത ഹദീസ് പണ്ഡിതന്‍ ശുഐബ് അര്‍നഊത്വ് കഴിഞ്ഞ വ്യാഴാഴ്ച്ച ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ അന്തരിച്ചു. പ്രവാചക വചനങ്ങളുടെ പഠനത്തിന് ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പ്രമുഖ സൗദി പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അല്‍അരീഫി അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിയിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ‘ഖാദിമുസ്സുന്ന’ (ഹദീസുകളുടെ സേവകന്‍) എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

1928ല്‍ സിറിയയിലെ ദമസ്‌കസില്‍ ജനിച്ച അദ്ദേഹം മാതാപിതാക്കളില്‍ നിന്ന് തന്നെ ഇസ്‌ലാമിന്റെ പ്രാഥമികപാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ഖുര്‍ആനില്‍ നിന്നും വലിയൊരു ഭാഗം മനപാഠമാക്കുകയും ചെയ്തു. 1926ല്‍ ദമസ്‌കസിലേക്ക് കുടിയേറിയ അല്‍ബേനിയന്‍ വംശജരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. പ്രമുഖ പണ്ഡിതന്‍മാരില്‍ നിന്നും അറബി ഭാഷ സ്വായത്തമാക്കിയ അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹം നേടി. പിന്നീട് ഹദീസ് പഠനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ സൂക്ഷ്മപരിശോധന നിര്‍വഹിച്ചിട്ടുണ്ട്.
arnaout3c
ശൈഖ് അല്ലാമാ ശുഐബ് അര്‍നഊത്വ് ആധുനിക മുസ്‌ലിം പണ്ഡിതരില്‍ പ്രഗല്‍ഭനും അമ്പത് വര്‍ഷത്തോളമായി പ്രവാചക സുന്നത്തില്‍ പഠനഗവേഷണ സേവനങ്ങള്‍ നിര്‍വ്വഹിക്കുന്ന ചിന്തകനുമാണ്. മുസ്‌നദ് ഇമാം അഹ്മദ്, സുനന്‍ അര്‍ബഅഃ, സിയറു അഅ്‌ലാമുന്നുബലാഅ് തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ സൂക്ഷ്മ വിശകലനം നടത്തിയിട്ടുണ്ട്. പാരമ്പര്യ കൃതികള്‍ വിശകലനം നടത്താനും അവയെ പുതു രൂപത്തില്‍ സമര്‍പ്പിക്കാനുമായി ഒരു പ്രത്യേക പാഠശാല തന്നെ അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. ഹാഫിള് ബിന്‍ ഹജറിന്റെ ഫതഹുല്‍ ബാരിയാണ് അദ്ദേഹം അടുത്തതായി വിശകലന വിധേയമാക്കുന്നത്.

ചോദ്യം: താങ്കള്‍ പ്രവാചക സുന്നത്തുമായി ബന്ധപ്പെട്ട ധാരാളം ഗ്രന്ഥങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ടല്ലോ. എന്തായിരുന്നു താങ്കളുടെ പ്രചോദനം?
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആദ്യമായി ഒരു ഗ്രന്ഥം എഡിറ്റ് ചെയ്യുന്നത്. അഹ്മദ് ബിന്‍ സഈദ് അല്‍ മര്‍വസിയുടെ മുസ്‌നദ് അബീ ബക്ര്‍ ആയിരുന്നു അത്. പിന്നീട് ധാരാളമായി ഈ ഉദ്യമം തുടര്‍ന്നു വന്നു. അന്ന് മുതലെ സ്വഹീഹും ഹസനുമായ ഹദീസുകളെ ക്കുറിച്ച് വിവരിക്കുന്ന ഒരു ഹദീസ് സൂചിക തയ്യാറാക്കാന്‍ ഞാന്‍ ചിന്തിച്ച് കൊണ്ടേയിരിക്കുകയാണ്. പക്ഷേ, അതിനാവശ്യമായ (15 മില്യണ്‍ ഡോളര്‍) ഭീമമായ ചിലവ് വഹിക്കാന്‍ ആരും തയ്യാറായില്ല. അങ്ങനെയാണ് നമ്മുടെ കഴിവനുസരിച്ച് മുഅസ്സസത്തു രിസാല രൂപീകരിച്ചത്. ഈ അമ്പത് വര്‍ഷത്തിനിടില്‍ ആഗ്രഹിച്ചതും ഉദ്ദേശിച്ചതുമായ ഏകദേശം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. 180ലധികം വാള്യങ്ങള്‍ ഇപ്പോള്‍ സാക്ഷാത്കരിച്ചു. കുറച്ച് ഗ്രന്ഥങ്ങള്‍ പൂര്‍ത്തീകരണത്തോടടുത്തു. മുസ്‌നദ് ഇമാം അഹ്മദ് 52 ഭാഗം, സ്വഹീഹ് ഇബ്‌നി ഹിബ്ബാന്‍ 18 ഭാഗം ഇമാം ബഗവിയുടെ ശറഹുസ്സുന്നഃ 16 ഭാഗം, സാദുല്‍ മആദ് 5 ഭാഗം ഇവയെല്ലാം ഹദീസ് ഗ്രന്ഥങ്ങളാണ്. അവയുടെ കയ്യെഴുത്തു പ്രതികള്‍ പരിശോധിച്ചാണ് ഞാന്‍ ഈ ഉദ്യമം നിര്‍വഹിച്ചത്. അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താല്‍ മറ്റുള്ള പൂര്‍വ്വ പണ്ഡിതര്‍ക്ക് ലഭിക്കാത്ത കോപ്പികള്‍ എനിക്ക് ലഭിക്കുകയുണ്ടായി. ഇപ്പോള്‍ സുനനു അബീ ദാവൂദ്, സുനന്‍ തിര്‍മിദി, സുനന്‍ ഇബ്‌നു മാജഃ തുടങ്ങിയവയും ഞാന്‍ പരിശോധിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസിദ്ധീകരിക്കപ്പെടാത്ത സുനന്‍ നസാഈ അല്‍ കുബ്‌റായും ഞാന്‍ സൂക്ഷ്മ പരിശോധന നടത്തി. ഇവയെല്ലാം അല്ലാഹുവിന്റെ അനുഗ്രഹമായത് കൊണ്ട് സാധ്യമായതാണ്. അവനത് സല്‍ക്കര്‍മ്മമായി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

? പ്രഗല്‍ഭരായ പണ്ഡിതരുള്‍പെടുന്ന ഒരു സംഘത്തിനാണല്ലോ താങ്കള്‍ നേതൃത്വം നല്‍കുന്നത്. ഈ ബൃഹത്തായ പദ്ധതി സുഖകരമായി പൂര്‍ത്തീകരിക്കാന്‍ താങ്കളെ സഹായിച്ചത് അവരുടെ സാന്നിദ്ധ്യവും സഹകരണവുമാണല്ലോ. ഈയൊരു സംഘത്തെ സംബന്ധിച്ച താങ്കളുടെ അഭിപ്രായമെന്താണ്?
ഞാന്‍ വ്യക്തിപരമായാണ് പ്രവര്‍ത്തനങ്ങളാരംഭിച്ചത്. എന്നാല്‍ ഈ പദ്ദതിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവരെ കൂടി പങ്ക് ചേര്‍്ക്കുകയാണ് നല്ലതെന്ന് ബോധ്യപ്പെട്ടു. എന്റെ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ വലിയ പണ്ഡിതരൊന്നുമല്ല. അവര്‍ സര്‍വ്വകലാ ശാലാ പഠനം പൂര്‍ത്തിയാക്കിയവരാണ്. ഞാനവര്‍ക്ക് പരിശീലനവും അധ്യാപനവും നല്‍കി. എന്റെ കൂടെ വര്‍ഷങ്ങളോളം സേവനമനുഷ്ഠിക്കുകയും അത് മുഖേന നല്ല പ്രാഗല്‍ഭ്യം നേടുകയും ചെയതവര്‍ അവര്‍ക്കിടയിലുണ്ട്. ഇവരുടെ അസാന്നിദ്ധ്യത്തില്‍ നേരത്തെ സൂചിപ്പിച്ച മഹത്തായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. മറിച്ച് ദീനും വിജ്ഞാനവുമുള്ള സല്‍സ്വഭാവികളെക്കൊണ്ട് അല്ലാഹു എന്നെ സഹായിച്ചു. എന്നാല്‍ ഹദീസ് വിജ്ഞാന ശാസ്ത്രം അതിന്റെ പരിശോധന തുടങ്ങിയവയെല്ലാം പണ്ട് മുതലേ ഞാന്‍ തന്നെയാണ് നിര്‍വ്വഹിച്ചത്. ഞാന്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും അവര്‍ നിര്‍വ്വഹിക്കുന്നു. ഈ കാലയളവിലെ പരിശീലനം കൊണ്ട് അവരില്‍ ചിലര്‍ ഹദീസ് ശാസ്ത്രത്തില്‍ സ്വതന്ത്ര രചന നിര്‍വഹിക്കുവാന്‍ കഴിയുന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

? ഹദീസ് നിദാന ശാസ്ത്രത്തെ സേവിക്കുന്നതില്‍ താങ്കള്‍ക്ക് അനുഭപ്പെട്ട പ്രതിബന്ധങ്ങള്‍ എന്തെല്ലാമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം പ്രസ്താവ്യമായ പ്രതിസന്ധികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വഴി പൂര്‍ണമായും എനിക്ക് അനുകൂലമായിരുന്നു. അല്ലാഹു വല്ലതും ഉദ്ദേശിച്ചാല്‍ അതിനുള്ള കാരണങ്ങളും അവന്‍ തന്നെ ഒരുക്കിത്തരുമല്ലോ. കയ്യെഴുത്ത് പ്രതികള്‍ കണ്ടെടുക്കാനും അവ പഠിക്കാനും ക്രമീകരിക്കാനും പൗരാണികര്‍ എഴുതിയ രചനകള്‍ വായിച്ചെടുക്കാനും കുറച്ച് പ്രയാസങ്ങള്‍ സഹിക്കേണ്ടതുണ്ടായിരുന്നു. പ്രത്യേകിച്ചും പകര്‍പ്പെഴുത്തുകളും പേര്‍ഷ്യന്‍ രചനകളും. അവയെല്ലാം അല്ലാഹുവിന്റെ സഹായത്തോടെ അതിജയിച്ചു. മുശ്കിലുല്‍ ആസാര്‍ എന്ന ഗ്രന്ഥം പരിശോധിക്കുന്നതിനിടയില്‍ അതിലെ അവസാന ഭാഗം എനിക്ക് ലഭിച്ചില്ല. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ അതിന്റെ ഒരു ഭാഗം ഉണ്ടായിരുന്നു. അത് ഇബ്‌നു റുശ്ദിന്റെ സംഗ്രമാണെന്നും പറയപ്പെട്ടു. ഏതായാലും ഒരു സഹോദരന്‍ മുഖേന ബന്ധപ്പെടുകയും അത് എനിക്ക ലഭിക്കുകയും ചെയ്തു. പരിശോധിച്ചപ്പോള്‍ ഞാനന്യേഷിക്കുന്ന ബാക്കി ഭാഗം അതിലുണ്ടായിരുന്നു.

? അവസാന മൂന്ന് ദശകങ്ങളില്‍ വൈജ്ഞാനിക ലോകം സ്തുത്യര്‍ഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഇസ്‌ലാമിക പൈതൃകത്തിലെ ധാരാളം കൃതികള്‍ പുനഃ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഈ പരിശ്രമങ്ങളില്‍ ചില പോരായ്മകളും സംഭവിച്ചതായി കാണാവുന്നതാണ്. ഈ മേഖലയില്‍ നിപുണരല്ലാത്ത ചിലരുടെ ഇടപെടല്‍മൂലമാണ് ഇത് സംഭവിച്ചത്. ഇവയെക്കുറിച്ച് താങ്കള്‍ക്ക് എന്തു പറയാനുണ്ട് .
ഗവേഷണത്തിനും പഠനത്തിനും യോഗ്യതയില്ലാത്തവര്‍ അത്തരം ഏര്‍പ്പാടുകള്‍ നടത്തരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എല്ലാറ്റിനുമുപരിയായി അല്ലാഹുവിനെ ഭയപ്പെടേണ്ടിയിരിക്കുന്നു. പിന്നിടാണ് തങ്ങളുടെ വിജ്ഞാനത്തിനനുസരിച്ചുള്ള ഇടപെടലുകള്‍ നടത്തേണ്ടത്. സാധാരണയായി പറയപ്പെടാറുണ്ട്. തന്റെ പരിമിതി തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ അല്ലാഹു കരുണ ചെയ്തിരിക്കുന്നു. തനിക്ക് പരിചിതമല്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുസ്‌ലിം ഉമ്മത്ത് കാലാകാലമായി സംരക്ഷിച്ച് പോരുന്ന പൈതൃകത്തോട് ചെയ്യുന്ന അക്രമമാണ്.
ചില തുടക്കക്കാര്‍ പോലും തങ്ങള്‍ പ്രഗല്‍ഭരാണെന്ന് ധരിക്കുന്നു. അവരുടെ വൈജ്ഞാനിക യോഗ്യതയാവട്ടെ തീര്‍ത്തും പിന്നാക്കവുമാണ്. ഒരു വിദ്യാര്‍ത്ഥി നിപുണനായ ഉസ്താദിന്റെ കൂടെ ജീവിക്കുകയും തനിക്കാവശ്യമായ പരിശീലനം നേടിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണമായി ഞാന്‍ ഈ മേഖലയില്‍ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കും എന്ന് ബോധ്യപ്പെടതോടെയാണ് പ്രസിദ്ധീകരണമാരംഭിച്ചത്.

?പ്രാഥമിക വിവരം പോലുമില്ലാത്ത ചില വിദ്യാര്‍ത്ഥികള്‍ ഹദീസുകളെ ദുര്‍ബലവും സഹീഹുമാക്കി മാറ്റാനും പൂര്‍വ്വകാല പണ്ഡിതരെ നിരൂപിക്കാനും തയ്യാറാവുന്നതിനെ സംബന്ധിച്ച് താങ്കള്‍ എന്ത് പറയുന്നു.
അത്തരം ആളുകള്‍ വരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും. അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ ആളല്ല. ഇത് സൂക്ഷ്മ പരിശോധനയാണ്. അറബി ഭാഷ, ഹദീസ്, ഫിഖ്ഹ്, താരീഖ് തുടങ്ങിയ വിഷയങ്ങളിലുള്ള അവഗാഹം ഇതിനാവശ്യമാണ്. കാരണം ഒരിക്കല്‍ രചിക്കപ്പെട്ട ഗ്രന്ഥമാണ് പുനര്‍വായന നടത്തുന്നത്. അതിനര്‍ത്ഥം അവിടെ നിരൂപണമാണ് നടത്തപ്പെടുന്നത് എന്നാണ്. അത് കൊണ്ട് തന്നെ പ്രസ്തുത ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നവന്റെ വൈജ്ഞാനിക നിലവാരം ഗ്രന്ഥകാരന്റെതിനേക്കാള്‍ ഉയര്‍ന്നതായിരിക്കണം. അത് കൊണ്ട് തന്നെ ഒരു വിദ്യാര്‍ത്ഥിയെക്കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നിര്‍വ്വഹിക്കാറില്ല.

? ഹദീസ് ശാസ്ത്രത്തിന് നേരെ ഓറിയന്റലിസ്റ്റുകള്‍ നെയ്ത ചില ആരോപണങ്ങള്‍ സമകാലീനര്‍ ഏറ്റെടുക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നതായി കാണുന്നു. ്പ്രത്യേകിച്ചും ഹദീസ് ക്രോഡീകരണത്തിന്റെ കാര്യത്തില്‍. എന്താണ് താങ്കളുടെ അഭിപ്രായം
അക്കൂട്ടര്‍ തെറ്റായ ചിന്താഗതിക്കാരാണ്. നീതിയുടെയും ബുദ്ധിയുടെയും കണ്ണുകള്‍ കൊണ്ട് ഹദീസ് ശാസ്ത്രത്തെ ദര്‍ശിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പൂര്‍വ്വ പണ്ഡിതര്‍ സ്വീകരിച്ച വഴികള്‍ അവര്‍ സ്വീകരിക്കുന്നുമില്ല. അത് കൊണ്ട് അവര്‍ക്ക് ഗവേഷണത്തിന് പ്രത്യേക രീതിയോ ക്രമമോ ഇല്ല. നമുക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ സംരക്ഷിച്ചത് പോലെത്തന്നെ തിരു സുന്നത്തും സംരക്ഷിച്ചിട്ടുണ്ട്. ഹദീസ് ക്രോഡീകരണത്തിനെയും അതിന്റെ രീതിയെയും കുറിച്ച ആക്ഷേപം മുസ്‌ലിങ്ങളില്‍ നിന്നല്ല മറിച്ച് ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ ആവിഷ്‌കരിച്ചതാണ്. അവര്‍ക്കാകട്ടെ ഈ ഉമ്മത്തിലെ പണ്ഡിതര്‍ കൃത്യമായി മറുപടിയും നല്‍കിയിട്ടുണ്ട്.
ഹദീസ് ഗ്രന്ഥങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് അതിലെ ശരി ബോധ്യപ്പെടുമെന്നതില്‍ സംശയമില്ല. കാരണം സനദും മത്‌നും പഠിക്കുന്നവര്‍ക്കു തന്നെ ഈ ലളിതസത്യം ബോധ്യപ്പെടും . ഇതാണ് നാം പ്രസിദ്ധീകരിച്ച എല്ലാ ഗ്രന്ഥങ്ങളിലും നാം ചെയ്തത്. അതിനാല്‍ നമുക്ക് മറുപടി നല്‍കാന്‍ അവര്‍ക്കായില്ല. ഇതു വരെ ഒരു ഓറിയന്റലിസ്‌റ്റോ, ആത്മാര്‍ത്ഥതയുള്ള മുസ്‌ലിമോ എനിക്ക് മറുപടി പറഞ്ഞതായി അറിവില്ല. പ്രവാചക സുന്നത്തിനെ ആക്ഷേപിക്കുന്നവര്‍ അവയെ പൂര്‍ണമായും നിരൂപിക്കുന്നില്ല. മറിച്ച് അവയില്‍ ചിലതാണ് അവര്‍ ഉദ്ദേശിക്കുന്നത്.

? ഹദീസ് നിദാന ശാസ്ത്രത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്തവര്‍ കര്‍മ്മശാസ്ത്ര മേഖലയില്‍ ഇടപെടുകയും ഫത്‌വകള്‍ നല്‍കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്ത് പറയുന്നു.
ഇത്തരം കാര്യങ്ങള്‍ വിവരമില്ലാത്തവര്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തമല്ല. കര്‍മ്മശാസ്ത്രത്തില്‍ അവഗാഹമുള്ള ഒരാള്‍ക്ക് ദുര്‍ബലമായ ഹദീസിന് മേല്‍ വിധികള്‍ രൂപപ്പെടുത്താവതല്ല എന്ന് ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്. എല്ലാ പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഹലാലുകളും ഹറാമുകളും തീരുമാനിക്കുന്നതിന് ദുര്‍ബലമോ, കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകള്‍ ഉപയോഗപ്പെടുത്താവതല്ല. അപ്രകാരം ചെയ്യുന്നവര്‍ അവരുടെ ഗവേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് സാരം.
് പ്രമാണത്തിന്റെ ആധികാരികത ബോധ്യപ്പെടാതെ ഗവേഷണത്തിന് ഉപയോഗപ്പെടുത്തുകയെന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമല്ല എന്ന് നാം പറയുന്നത് അതുകൊണ്ടാണ.് കാരണം ഇത് ദൈവികമായി ഉത്തരവാദിത്തമാണ്.

? നിലവില്‍ നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്? ഞങ്ങള്‍ക്കവ വായനക്കാരെ അറിയിക്കാമല്ലോ.
ഇബ്‌നു ഹജറിന്റെ ഫത്ഹുല്‍ ബാരിയാണ് ഇപ്പോള്‍ പണിപ്പുരയിലുള്ളത്. സനദുമായി ബന്ധപ്പെട്ട അതിന്റെ രണ്ട് കയ്യെഴുത്ത് പ്രതികള്‍ ലഭ്യമായിട്ടുണ്ട്. ഹാഫിള് ബിന്‍ ഹജര്‍ തന്റെ ഗ്രന്ഥത്തില്‍ തെളിവെടുത്ത ഹദീസുകളെ പരിശോധിക്കുകയാണ് നാം ചെയ്യുന്നത്. അവ ശരിയായവയാണെങ്കില്‍ അവയെ തല്‍സ്ഥാനത്ത് തന്നെ അശേഷിപ്പിക്കുകയും ദുര്‍ബലമായവയുടെ കൂടെ അനുബന്ധം ചേര്‍ക്കുകയും ചെയ്യും.

ചോദ്യം: ഈ പദ്ധതി എപ്പോഴാണ് പൂര്‍ത്തിയാവുക?
ഞങ്ങള്‍ പകുതി ഭാഗത്തോളം ചെയ്തു കഴിഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ (ഇന്‍ ശാ അല്ലാഹ്) അവ മാര്‍ക്കറ്റില്‍ ലഭ്യമാവും. ഈ രചന പ്രസ്തുത മേഖലയിലെ ആദ്യത്തെയും അവസാനത്തെയുമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു.

? വിദ്യാര്‍ത്ഥികള്‍ക്ക് എന്തു നിര്‍ദേശമാണ് നല്‍കാനുള്ളത്?
മുഖല്ലിദുകളായി തുടങ്ങുകയും, തുടരുകയും പിന്നിട് തെളിവുകള്‍ നോക്കി അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരായി മാറുകയും ചെയ്യുക. തൊട്ടില്‍ മുതല്‍ ചുടല വരെ വിജ്ഞാനം തേടുന്നവനായിരിക്കും യഥാര്‍ത്ഥ വിദ്യാര്‍ത്ഥി. ഇസ്‌ലാമിലെ വിദ്യാര്‍ത്ഥി തുടക്കത്തില്‍ അനുകരിക്കുന്നവനും പിന്നീട് തെളിവന്വേഷിക്കുന്നവനും ഒടുവില്‍ ഗവേഷണം വരെ നടത്തുന്നവനുമാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഒമ്പത് കല്‍പനകള്‍

نْ أَبِي هُرَيْرَة – رضي الله عنه – أنَّ رسولَ الله – صلى الله عليه وسلم- قَالَ: «أَمَرَنِي رَبِّي بِتِسْع: خَشْيَةِ الله في السِّرِّ والْعَلَانِيَة، وكَلِمَةِ الْعَدْلِ فِي الْغَضَبِ وَالرِّضَى، وَالْقَصْدِ فِي الْفَقْرِ وَالْغِنَى، وَأَنْ أَصِلَ مَنْ قَطَعَني، وَأُعْطِيَ مَنْ حَرَمَني، وأَعْفُوَ عَمَّنْ ظَلَمَني، وأَنْ يَكُونَ صَمْتي فِكْراً، ونُطْقي ذِكْراً، ونَظَري عِبْرَةً، وآمرُ بالعُرْف، وقيل: بالمعروف»

അബൂഹുറൈ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു എന്റെ നാഥന്‍ എന്നോട് ഒമ്പത് കാര്യങ്ങള്‍ കാര്യങ്ങള്‍ കല്‍പിച്ചു. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയപ്പെടണം, കോപത്തിലും തൃപ്തിയിലും നീതിയുടെ വാക്ക് പറയണം, ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം പാലിക്കണം, എന്നോട് ബന്ധം മുറിച്ചവനോട് ഞാന്‍ ബന്ധം സ്ഥാപിക്കണം, എനിക്ക് തരാത്തവന് ഞാന്‍ കൊടുക്കണം, എന്നോട് അക്രമം കാണിച്ചവന് ഞാന്‍ മാപ്പ് നല്‍കണം, എന്റെ മൗനം ചിന്തയാവണം, എന്റെ സംസാരം ദിക്‌റാവണം, എന്റെ കാഴ്ച ഗുണപാഠമാവണം, ഞാന്‍ നന്മ കല്‍പിക്കണം.

ഹദീസ് എന്ന പേരില്‍ ഏറെ പ്രചാരം സിദ്ധിച്ച ഒരു ഉദ്ധരണിയാണിത്. ഇബ്‌നുല്‍ അഥീറിന്റെ ജാമിഉല്‍ ഉസ്വൂല്‍ ഫീ അഹാദീഥിര്‍റസൂല്‍, തിബ്‌രീസിയുടെ മിശ്കാതുല്‍ മസ്വാബീഹ്, മഗ്‌രിബിയുടെ ജംഉല്‍ ഫവാഇദ് മിന്‍ ജാമിഇല്‍ ഉസ്വൂല്‍ വ മജ്മഉസ്സവാഇദ് എന്നീ കൃതികളിലാണ് ഇതുള്ളത്. തുടക്കത്തില്‍ ഒമ്പത് എന്നാണുള്ളതെങ്കിലും ഇതില്‍ പത്ത് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മുകളില്‍ പറഞ്ഞ എല്ലാറ്റിന്റെയും രത്‌നച്ചുരുക്കമാണ് അവസാനം പറഞ്ഞ നന്മ കല്‍പിക്കല്‍ എന്നാണ് ചിലര്‍ ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്.

സുപ്രധാനവും ശ്രദ്ധേയവുമായ ആശയങ്ങള്‍ പങ്കുവെക്കുന്ന ഈ ഉദ്ധരണി ഹദീസ് തന്നെയാണോ എന്നത് പണ്ഡിതര്‍ പരിശോധിച്ചിട്ടുണ്ട്. മേല്‍പറഞ്ഞ ജാമിഉല്‍ ഉസ്വൂല്‍ ഫീ അഹാദീഥിര്‍റസൂല്‍ എന്ന കൃതിയുടെ സംശോധനം നിര്‍വഹിച്ച അബ്ദുല്‍ ഖാദിര്‍ അല്‍ അര്‍നാഊത്വ് പറയുന്നു: ഇതിന്റെ ഒറിജിനല്‍ കോപ്പിയില്‍ ആരാണ് ഇത് ഉദ്ധരിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. അഥവാ അഖ്‌റജഹു എന്ന് എഴുതിയ ശേഷം ഒന്നും എഴുതിയിട്ടില്ല. എന്നാല്‍ പ്രിന്റ് കോപ്പിയില്‍ رزين (رزين بن معاوية العبدري) എന്ന് കാണുന്നുണ്ട്. ഈ ഉദ്ധരണിയിലെ ആദ്യത്തെ മൂന്ന് വാചകങ്ങള്‍ ത്വബ്‌റാനിയും ബൈഹഖിയും വേറെ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഹസനാണ്. തുടര്‍ന്നുള്ള മൂന്ന് വാചകങ്ങള്‍ ബസ്സാര്‍, ത്വബ്‌റാനി, ഹാകിം, അഹ്മദ് എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. അതും ഹസനാണ്. എന്നാല്‍ അവസാനം മൂന്ന് വാചകങ്ങളെ സാധൂകരിക്കാവുന്ന രേഖകള്‍ ഞാന്‍ കണ്ടിട്ടില്ല.

തജ്‌രീദുസ്സ്വിഹാഹിസ്സിത്ത എന്ന ഗ്രന്ഥത്തിലാണ് റസീന്‍ ഇത് ഉദ്ധരിച്ചിട്ടുള്ളത്. സിഹാഹുസ്സിത്തയിലില്ലാത്ത അനേകം വ്യാജനിര്‍മിതമായ ഉദ്ധരണികള്‍ അദ്ദേഹം ഈ കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇമാം ഇബ്‌നു തൈമിയ(മിന്‍ഹാജുസ്സുന്ന അന്നബവിയ്യ), ഇമാം ദഹബി (സിയറു അഅ്‌ലാമിന്നുബലാഅ്), ഇമാം ശൗകാനി (അല്‍ഫവാഇദുല്‍ മജ്മൂഅ) എന്നിവര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. മുകളില്‍ ഉദ്ധരിച്ചത് ഇതില്‍ പെട്ടതാണ്. അതിന്റെ ചില ഭാഗങ്ങള്‍ സ്വഹീഹോ ഹസനോ ആയ ഹദീസുകളില്‍ വന്നിട്ടുണ്ടെങ്കിലും. എന്നാല്‍ ഉപരിസൂചിത ഉദ്ധരണിക്ക് സമാനമായ ഒരു പ്രസ്താവന ദാവൂദ് നബി പറഞ്ഞതായി ഇബ്‌നു അബിദ്ദൂന്‍യാ ഉദ്ധരിക്കുന്നുണ്ട്. ഹദീസ് സമാഹരങ്ങളില്‍ ഇല്ലായെന്ന് മാത്രം. അതിങ്ങനെ വായിക്കാം:

حَدَّثَنِي شُجَاعُ بْنُ الْأَشْرَسِ , حَدَّثَنَا إِسْمَاعِيلُ بْنُ عَيَّاشٍ , عَنْ عَبْدِ اللَّهِ بْنِ أَبِي الْحَارِثِ , عَنِ الْحَسَنِ بْنِ ذَكْوَانَ , أَنَّ دَاوُدَ , عَلَيْهِ السَّلَامُ قَالَ: ” أَوْصَانِي رَبِّي عَزَّ وَجَلَّ بِتِسْعِ خِصَالٍ: أَوْصَانِي بِخَشْيَتِهِ فِي السِّرِّ وَالْعَلَانِيَةِ , وَالْعَدْلِ فِي الْغَضَبِ وَالرِّضَا , وَالِاقْتِصَادِ فِي الْغِنَى وَالْفَقْرِ , وَأَوْصَانِي أَنْ أَصِلَ مَنْ قَطَعَنِي , وَأَنْ أُعْطِيَ مَنْ حَرَمَنِي , وَأَعْفُوَ عَمَّنْ ظَلَمَنِي , وَأَنْ يَكُونَ نَظَرِي عِبَرًا , وَصَمْتِي تَفَكُّرًا , وَقُولِي ذِكْرًا ” (إصلاح المال)

ആശൂറാഅ് ദിവസം (മുഹറം പത്ത്) നോമ്പ്

ചോദ്യം : മുഹറം ഒമ്പതിനും പത്തിനും നോമ്പ് നോല്‍ക്കുന്നതിന്റെ പ്രാധാന്യമെന്താണ്?

മുഹറം പത്തിന് (ആശൂറാഅ്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രധാന്യമാണ് ഇസ്‌ലാമിലുള്ളത്. പ്രവാചകന്‍ (സ) പറഞ്ഞു :’r-3(മുസ്‌ലിം). മുഹറം ഒമ്പതിന് നോമ്പെടുക്കാന്‍ പ്രവാചകന്‍ നമ്മളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അബ്ബാസ് (റ) പറഞ്ഞതായി ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു : മുഹറം ഒമ്പതിനും പത്തിനും ഞങ്ങള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. ജൂതരില്‍ നിന്നും വ്യത്യസത പാലിക്കുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം നോമ്പെടുത്തിരുന്നത്. (തിര്‍മിദി). മുഹറം പത്തിന് നോമ്പെടുക്കുന്നത് പ്രവാചകന്റെ ശീലമായിരുന്നു. എന്നാല്‍ പ്രവാചകന്‍ (സ) മദീനയില്‍ വന്ന സമയത്ത് മൂസാനബിയുടെ ഓര്‍മ പുതുക്കി ജൂതരും അതേദിവസം നോമ്പെടുക്കുന്നതായി പ്രവാചകന്‍ (സ) കാണാനിടയായി. ‘മൂസയോട് നിങ്ങളേക്കാള്‍ അടുത്തവന്‍ ഞാനാണെന്ന്’ പറഞ്ഞ പ്രവാചകന്‍ തന്റെ സ്വഹാബികളോടും അന്നേദിവസം നോമ്പെടുക്കാന്‍ ആവശ്യപ്പെടുകയുണ്ടായി എന്ന് ഹദീസുകളില്‍ കാണാം. പ്രവാചകന്‍ (സ) മരണപ്പെടുന്നതിന് മുമ്പ് മുഹറം ഒമ്പതിനും നോമ്പെടുക്കണമെന്ന് വിശ്വാസികളോട് നിര്‍ദ്ദേശിക്കുകയുണ്ടായി.

പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ സയ്യിദ് സാബിഖ് തന്റെ കര്‍മശാസ്ത്ര ഗ്രന്ഥമായ ഫിഖ്ഹുസ്സുന്നയില്‍ മുഹറം നോമ്പുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നു :
അബൂ ഹുറൈറയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു : നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു പുറമെ ഏറ്റവും കൂടുതല്‍ പുണ്യകരമായ നമസ്‌കാരമേതാണെന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. പ്രവാചകന്‍ (സ) പറഞ്ഞു : അര്‍ദ്ധരാത്രിയിലെ നമസ്‌കാരം. ഞാന്‍ ചോദിച്ചു : റമദാന് ശേഷം ഏത് നോമ്പിനാണ് ഏറ്റവും പ്രാധാന്യമുള്ളത്? പ്രവാചകന്‍ (സ) പറഞ്ഞു : നിങ്ങള്‍ മുഹറം എന്ന് വിളിക്കുന്ന അല്ലാഹുവിന്റെ മാസത്തിലെ നോമ്പ്. (അഹ്മദ്, മുസ്‌ലിം, അബൂ ദാവൂദ്). പ്രവാചകന്‍ പറയുന്നത് കേട്ടതായി മുആവിയ ബിന്‍ അബൂസുഫ്‌യാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു : ‘ആശൂറാ ദിവസം നോമ്പെടുക്കല്‍ എനിക്കു നിര്‍ബന്ധമായ പോലെ നിങ്ങള്‍ക്ക് നിര്‍ബന്ധമല്ല. എന്നാല്‍ നോമ്പെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമ്പെടുക്കുകയും അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കുകയും ചെയ്യാവുന്നതാണ്’. (ബുഖാരി, മുസ്‌ലിം). മുഹറം മാസത്തിലെ നോമ്പിനെ കുറിച്ച് മുസ്‌ലിം പണ്ഡിതന്‍മാര്‍ പ്രധാനമായും മൂന്ന് അഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

1. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ നോമ്പെടുക്കുക. മുഹറം ഒമ്പതിനും പത്തിനും പതിനൊന്നിനും.
2. മുഹറം ഒമ്പതിനും പത്തിനും നോമ്പെടുക്കുക.
3. പത്തിന് മാത്രം നോമ്പെടുക്കുക.
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവന്‍.

സാഹോദര്യം

عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ الْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا ‏”‏

അബൂമൂസാ(റ)വില്‍ നിന്ന് നിവേദനം: ‘നബി(സ) പറഞ്ഞു: വിശ്വാസികള്‍ക്കിടയിലെ ബന്ധം ഒരു കെട്ടിടം പോലെയാണ്. അവ പരസ്പരം ശക്തിപ്പെടുത്തുന്നു’. (മുസ്‌ലിം)

مُؤْمِنُ : വിശ്വാസി
بُنْيَانِ : കെട്ടിടം
يَشُدُّ : ശക്തിപ്പെടുത്തുക
بَعْض : ഒരു ഭാഗം, അല്‍പം

വിശ്വാസികള്‍ക്കിടയിലെ പരസ്പര ബന്ധം അവരുടെ ദൈവഭയത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ സ്വാര്‍ഥമായ ഒരു താല്‍പര്യത്തിനും അതില്‍ സ്ഥാനമില്ല. കേവലം ഐഹിക താല്‍പര്യങ്ങള്‍ക്കോ കാര്യനേട്ടങ്ങള്‍ക്കോ പരിമിതപ്പെടുത്താനാവാത്ത പാരത്രിക ജീവിതം വരെ നീണ്ടുനില്‍ക്കുന്നത്ര സുദൃഢമാണ് ആ ബന്ധം. രക്തബന്ധത്തെക്കാളും കുടുംബബന്ധത്തെക്കാളും ആഴവും അര്‍ഥവും അവകാശപ്പെടാവുന്നതാണ് വിശ്വാസികള്‍ക്കിടയിലെ സാഹോദര്യം.

അല്ലാഹു പറയുന്നു: ‘അന്ത്യദിനത്തില്‍ ചില കൂട്ടുകാര്‍ പരസ്പരം ശത്രുക്കളായിത്തീരും, ഭയഭക്തിയുള്ളവരൊഴികെ’. കേവലം ഭൗതികമായ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സാഹോദര്യത്തില്‍ നിന്നും വിശ്വാസികള്‍ക്കിടയിലെ ബന്ധത്തെ വ്യത്യസ്തമാക്കുന്നത് അത് അവരുടെ ആദര്‍ശത്തിന്റെ അടിത്തറയിലാണ് രൂപപ്പെടുന്നത് എന്നതുതന്നെ. ഇങ്ങനെ രൂപപ്പെടുന്ന ബന്ധം ലക്ഷ്യം വെക്കുന്നത് നന്മയിലുള്ള പരസ്പര സഹകരണമാണ്. അല്ലാഹു പറയുന്നു: ‘നന്മയിലും ദൈവഭക്തിയിലും പരസ്പരം സഹായിക്കുകയും തിന്മയിലും ശത്രുതയിലും സഹകരിക്കാതിരിക്കുകയും ചെയ്യുക’. മക്കയില്‍ നിന്ന് പാലായനം ചെയ്ത് മദീനയിലെത്തിയ വിശ്വാസികളോട് അന്‍സാറുകള്‍ സ്വീകരിച്ച നിലപാട് ഈ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയാണ്. തങ്ങളുടെ ധനം പാതി പകുത്ത് നല്‍കിയും പ്രിയപ്പെട്ട ഭാര്യമാരെ വിവാഹ മോചനം ചെയ്ത് മുഹാജിറുകള്‍ക്ക് വിവാഹം ചെയ്ത് കൊടുത്തതും അവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴത്തെയാണ് കുറിക്കുന്നത്.

പരസ്പര ഗുണകാംക്ഷയും സന്തോഷാവസ്ഥയിലും സന്താപാവസ്ഥയിലും തന്റെ സഹോദരന് കരുത്തായി വര്‍ത്തിക്കലും ഓരോ വിശ്വാസിയുടെയും കടമയത്രെ. നബി പറയുന്നു: ‘നിന്റെ സഹോദരനെ അവന്‍ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും സഹായിക്കുക’. സഹോദരന്‍ അക്രമിക്കപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ നിന്ന് അവനെ രക്ഷപ്പെടുത്തിയും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അവനെ പിന്തിരിപ്പിച്ചുമാണ് സഹായിക്കേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹോദരനെ തനിച്ചാക്കുന്നത് ഒരു വിശ്വാസിക്ക് ചേര്‍ന്നതല്ല. അത് അവനെ വഞ്ചിക്കലാണ്. അവനോട് ആരെങ്കിലും പരുഷമായി പെരുമാറുന്നതോ അവനെ അപമാനിക്കാന്‍ ശ്രമിക്കുന്നതോ, പീഡിപ്പിക്കുന്നതോ ഒരു മുസ്‌ലിമിന് സഹിക്കാവുന്നതല്ല. മറിച്ച്, തന്റെ മുഴുവന്‍ ശക്തിയും കഴിവും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. എങ്കില്‍ മാത്രമെ അവര്‍ക്കിടയിലെ ബന്ധം ഇസ്‌ലാം വിഭാവനം ചെയ്യുന്ന തരത്തിലാകൂ.

വിശ്വാസികള്‍ക്കിടയിലെ ബന്ധം ഒരു കാരണവശാലും മുറിഞ്ഞുപോകരുത്. സമൃദ്ധിയോ ദാരിദ്ര്യമോ രോഗമോ മരണം പോലുമോ അതിന്റെ ആയുസ്സിനെ നിര്‍ണ്ണയിക്കരുത്. അന്ത്യദിനത്തില്‍ തന്റെ സല്‍കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാവുന്ന, സ്വര്‍ഗത്തിലേക്ക് കൈപിടിച്ചുകെണ്ടു പോകുന്ന തരത്തില്‍ അവിച്ഛിന്നമായിരിക്കണം അത്. തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് എപ്പോഴും ദ്വിതീയ സ്ഥാനം കല്‍പിക്കുന്ന സഹോദരന്റെ അവകാശങ്ങളെ പൂവണിയിക്കുന്നതില്‍ ഔത്സുക്യം കാണിക്കുന്നത്ര ധന്യമാവണം വിശ്വാസികളുടെ സാഹോദര്യം.

വിശ്വാസികള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടാന്‍ ഉതകുന്ന മാര്‍ഗമാണ് പരസ്പരം സലാം പറയലും പുഞ്ചിരിക്കലും. നബി പറയുന്നു. നന്മയില്‍ നിന്ന് ഒന്നിനെയും നിങ്ങള്‍ നിസ്സാരമാക്കരുത്. അത് നിന്റെ സഹോദരനെ പുഞ്ചിരിയോടെ കണ്ടുമുട്ടലാണെങ്കിലും ശരി. അത് ഹൃദയങ്ങളെ ശുദ്ധമാക്കുകയും നന്മയെ ഉത്തേജിപ്പിക്കുകയും ചെയ്യും. പരസ്പര ബന്ധം ശക്തിപ്പെടുത്താനുള്ള മറ്റൊരുമാര്‍ഗമാണ് സഹോദരനോടുള്ള സ്‌നേഹം തുറന്നുപറയുക എന്നത്. ഒരു ഹദീസില്‍ കാണാം. ‘നിങ്ങളില്‍ ആരെങ്കിലും തന്റെ സഹോദരനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് അവനെ അറിയിക്കുക’. പരസ്പരം പാരിതോഷികങ്ങള്‍ കൈമാറിയും കുടുംബങ്ങള്‍ക്കിടയിലെ പരസ്പര സന്ദര്‍ശനവും തന്റെ സഹോദരന് സംതൃപ്തിയും സന്തോഷവും പ്രദാനം ചെയ്യുന്ന കര്‍മ്മങ്ങള്‍ ചെയ്യുന്നതും ബന്ധങ്ങളുടെ തിളക്കം കൂട്ടുന്നതാണ്. ബന്ധങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതോ നീരസം സൃഷ്ടിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകലം പാലിക്കേണ്ടതും വിശ്വാസിയുടെ കടമയും ബാധ്യതയുമാണ്. അഭിപ്രായ വിത്യാസങ്ങളെ ഉള്‍കൊള്ളാനും വ്യക്തികള്‍ക്കിടയിലെ പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാനും ഓരോ മുസ്‌ലിമും ബദ്ധശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
%d8%a7%d9%84%d8%a7%d8%ae%d9%88%d8%a9

കടപ്പാടുകള്‍

عنْ أَبِي أُسَيْدٍ مَالِكِ بْنِ رَبِيعَةَ قَالَ : بَيْنَا نَحْنُ عِنْدَ رَسُولِ اللهِ صلى الله عليه وسلم :
dua-handsإِذْ جَاءَهُ رَجُلٌ مِنْ بَنِي سَلَمَةَ ، فَقَالَ : يَا رَسُولَ اللهِ ، هَلْ بَقِيَ مِنْ بِرِّ أَبَوَيَّ شَيْءٌ أَبَرُّهُمَا بِهِ بَعْدَ مَوْتِهِمَا ؟ قَالَ : نَعَمْ الصَّلاَةُ عَلَيْهِمَا ، وَالاِسْتِغْفَارُ لَهُمَا ، وَإِنْفَاذُ عَهْدِهِمَا مِنْ بَعْدِهِمَا ، وَصِلَةُ الرَّحِمِ
الَّتِي لاَ تُوصَلُ إِلاَّ بِهِمَا ، وَإِكْرَامُ صَدِيقِهِمَا(أبوداود)

മാലിക് ബിന്‍ റബീഅയില്‍ നിന്നും അബൂ ഉസൈദ് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ റസൂലിനെ അടുക്കലായിരിക്കുമ്പോള്‍ ബനൂ സലമ ഗോത്രത്തിലെ ഒരാള്‍ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാപിതാക്കളുടെ മരണശേഷം അവര്‍ക്കായി ഞാന്‍ നിര്‍വഹിക്കേണ്ടതായ എന്തെങ്കിലും കടപ്പാടുകള്‍ അവശേഷിക്കുന്നുണ്ടോ? നബി(സ) പറഞ്ഞു: ഉണ്ട്, അവരുടെ പേരില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുക. അവര്‍ക്ക് പാപമോചനം തേടുക, അവരുടെ വിയോഗാനന്തരം അവരുടെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക, അവരുടെ കുടുംബവുമായി ബന്ധം തുടരുക, അവരുടെ സുഹൃത്തുക്കളെ ആദരിക്കുക. (അബൂദാവൂദ്)

بَقِيَ : അവശേഷിച്ചു
إِنْفَاذٌ : നടപ്പിലാക്കല്‍, പാലിക്കല്‍
عَهْدٌ : വാഗ്ദാനം, കരാര്‍
صِلَةٌ : ചേര്‍ക്കല്‍
رَحِمٌ : കുടുംബബന്ധം
تُوصَلُ : ചേര്‍ക്കപ്പെടുന്നു
إِكْرَامٌ : ആദരിക്കല്‍
صَدِيقٌ : സുഹൃത്ത്

മാതാപിതാക്കളുടെ സേവനങ്ങള്‍ മഹത്തരവും വിശാലവുമാണ്. മാതാപിതാക്കളിലൂടെയാണല്ലോ പുതിയ മനുഷ്യര്‍ ജന്മം കൊള്ളുന്നത്. അവരുടെ പരിചരണത്തിലൂടെയാണ് അവന്റെ ശരീരം പുഷ്ടിപ്പെടുന്നത്. അവന്റെ വ്യക്തിത്വം വളര്‍ച്ച പ്രാപിക്കുന്നത്. ഉദാരനായ അല്ലാഹുവിന്റെ സമ്മാനമാണ് അവരിരുവരും. സ്‌നേഹവാല്‍സല്യങ്ങളുടെ പ്രതീകവും ഒരാളുടെ സ്വര്‍ഗത്തിലേക്കുള്ള പാതയുമാണവര്‍. അവരോട് ഉല്‍കൃഷ്ടമായി പെരുമാറുക എന്നത് അല്ലാഹു കല്‍പിച്ച കാര്യമാണ്. ഖുര്‍ആന്‍ പറയുന്നു: തന്നെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്നും മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കണമെന്നും നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു. (അല്‍ഇസ്‌റാഅ്: 23)

ഇതൊരു കല്‍പനയും കരാറും പ്രതിജ്ഞയുമാണ്. അല്ലാഹു പറയുന്നു: അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്, മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം എന്ന് നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം ഓര്‍ക്കുക (അല്‍ബഖറ: 83). മാതാപിതാക്കളോട് നന്മ ചെയ്യുക എന്നത് തന്നെ അനുസരിക്കുന്നതിനോട് ചേര്‍ത്തുകൊണ്ട് അല്ലാഹു പ്രസ്താവിച്ചതും ഖുര്‍ആനില്‍ കാണാം: നിങ്ങള്‍ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കരുത്. മാതാപിതാക്കളോട് നന്മയോടെ പെരുമാറുകയും വേണം. (അന്നിസാഅ്: 36)

പ്രവാചകന്‍ കഴിഞ്ഞാല്‍ ഒരാള്‍ക്ക് ഏറ്റവുമധികം സ്‌നേഹമുണ്ടാകേണ്ടത് മാതാപിതാക്കളോടാണ്. ഒരാള്‍ പ്രവാചകന്റെയടുക്കല്‍ വന്നു ചോദിച്ചു: ജനങ്ങളില്‍ എന്റെ നല്ല സഹവാസത്തിന് ഏറ്റവും അര്‍ഹതയുള്ളയാള്‍ ആരാണ്? നബി(സ) പറഞ്ഞു: നിന്റെ മാതാവ്. അയാള്‍ ചോദിച്ചു പിന്നെയാരാണ്? നബി(സ) പറഞ്ഞു: നിന്റെ മാതാവ്. അദ്ദേഹം വീണ്ടും ചോദിച്ചു: പിന്നെയാരാണ്? നബി(സ) പറഞ്ഞു: നിന്റെ മാതാവ്. അദ്ദേഹം വീണ്ടും ചോദിച്ചു: പിന്നെയാരാണ് നബി(സ) പറഞ്ഞു: പിന്നെ നിന്റെ പിതാവ്.(1)

അതേ സഹോദരാ, ഗര്‍ഭകാലത്തും പ്രസവവേളയിലും വിവരണാതീതമായ പ്രയാസങ്ങളും കഷ്ടപ്പാടുകളും വേദനകളും സഹിച്ച സ്‌നേഹനിധിയായ നിന്റെ മാതാവിനേക്കാള്‍ നിന്റെ ഏറ്റവും മികച്ച പെരുമാറ്റത്തിനും സഹവര്‍ത്തനത്തിനും അര്‍തയുള്ള വേറെയാരാണുള്ളത്? അല്ലാഹു പറയുന്നു: തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. വന്റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. (അല്‍അഹ്ഖാഫ്: 15)

അവളുടെ ശക്തി നീ ക്ഷയിപ്പിച്ചു. അവള്‍ പ്രയാസപ്പെടാന്‍ നീ കാരണമായി. രണ്ട് വര്‍ഷം അവള്‍ നിന്നെ മുലയൂട്ടി. നിനക്ക് വേണ്ടി അവള്‍ തന്റെ സന്തോഷങ്ങളും സുഖങ്ങളും മാറ്റിവെച്ചു. നിന്നെ പരിചരിക്കേണ്ടതിനാല്‍ പലപ്പോഴും അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. നീ രോഗിയായപ്പോഴും അവള്‍ ഉറക്കമൊഴിവാക്കി നിന്നെ ശുശ്രൂഷിച്ചു. ഒരുപക്ഷേ നിന്നേക്കാള്‍ വേദന അവള്‍ക്കനുഭവപ്പെട്ടിട്ടുണ്ടാവും. ഇതാണ് ഒരു കുഞ്ഞിനെ വളര്‍ത്തുമ്പോഴുള്ള ഒരു മാതാവിന്റെ അവസ്ഥ. അതിനാല്‍ നീ അവരോട് ഏറ്റവും നന്നായി പെരുമാറുക. സ്വര്‍ഗം അവളുടെ കാല്‍കീഴിലാണ്. നബി(സ) പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലെത്തിയതായി ഒരു സ്വപ്‌നം കണ്ടു. അവിടെ ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഞാന്‍ കേട്ടു. ഞാന്‍ ചോദിച്ചു ആരാണത്? അവിടെയുള്ളവര്‍ പറഞ്ഞു: അത് ഹാരിസതുബ്‌നുന്നുഅ്മാനാണ്. നബി(സ) പറഞ്ഞു: അങ്ങനെയാണ് നന്മ (ബിര്‍റ്). അങ്ങനെയാണ് നന്മ (ബിര്‍റ്). ജനങ്ങളുടെ കൂട്ടത്തില്‍ മാതാവിനോട് വളരെ നന്നായി പെരുമാറിയിരുന്ന ആളായിരുന്നു അദ്ദേഹം.(2)

ഇബ്‌നു അബ്ബാസ് പറഞ്ഞു: മാതാവിനോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നതിനേക്കാള്‍ അല്ലാഹുവിങ്കലേക്കടുക്കാന്‍ സാധിക്കുന്ന മറ്റൊരു കര്‍മവും എനിക്കറിയില്ല.(3)

അതുപോലെത്തന്നെ നിന്റെ ആഗമനം നിന്റെ പിതാവിനെ ഏറെ സന്തോഷിപ്പിച്ചു. നിന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി അദ്ദേഹം അത്യധ്വാനം ചെയ്തു. നീ ദുര്‍ബലനായിരുന്ന കാലത്ത് നിനക്കുവേണ്ടി പലതും ചെയ്തുതന്നു. നിനക്കുവേണ്ടി സമ്പത്തും സമയവും ചെവഴിച്ചു. ആ പിതാവിന്റെ ഇഷ്ടം സമ്പാദിക്കുക എന്നതും വളരെ പ്രാധാന്യമുള്ള കാര്യമാണ്. നബി(സ) പറഞ്ഞു: സ്വര്‍ഗത്തിന്റെ മധ്യത്തിലുള്ള വാതിലാണ് പിതാവ്. അതിനാല്‍ ഒന്നുകില്‍ ആ വാതില്‍ നീ സംരക്ഷിക്കുക. അല്ലെങ്കില്‍ ഉപേക്ഷിക്കുക.(4) നബി(സ) പറഞ്ഞു: പിതാവിന്റെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി. പിതാവിന്റെ അതൃപ്തിയിലാണ് അല്ലാഹുവിന്റെ അതൃപ്തി.(5)

മാതാപിതാക്കളോടുള്ള മികച്ച പെരുമാറ്റത്തിന് പ്രവാചകന്‍മാരുടെ ജീവിതത്തില്‍ മഹത്തായ സ്ഥാനമുണ്ടായിരുന്നു. ഇബ്‌റാഹീം നബി തന്റെ പിതാവുമായി നടത്തിയ സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നതു നോക്കൂ: വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ വന്ദ്യ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്കു ലഭിച്ചിട്ടില്ലാത്ത അറിവ് എനിക്ക് ലഭിച്ചിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തുടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. വന്ദ്യപിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. വന്ദ്യപിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്നും അങ്ങനെ താങ്കള്‍ പിശാചിന്റെ മിത്രമായിത്തീരുമെന്നും ഞാന്‍ ആശങ്കിക്കുന്നു. (മര്‍യം: 41 – 45)

യഹ്‌യ നബിയെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: അദ്ദേഹം തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനുമായിരുന്നു. അദ്ദേഹമൊരിക്കലും നിഷ്ഠൂരനും ധിക്കാരിയുമായിട്ടില്ല. (മര്‍യം: 14)

ഈസാ നബിയുടെ ചരിത്രവും വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ വാക്കുകളെ അല്ലാഹു ഇപ്രകാരം നമുക്ക് പരിചയപ്പെടുത്തുന്നു: (അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല. (മര്‍യം: 32)

അനുസരണവും കൃതജ്ഞതയുമാണ് മാതാപിതാക്കളോടുള്ള നല്ല പെരുമാറ്റത്തിന്റെ മുഖ്യവശം. ഒരാള്‍ തന്റെ മാതാപിതാക്കളോട് നന്ദി കാണിച്ചാല്‍ അതിനര്‍ഥം അവന്‍ അല്ലാഹുവിനോട് നന്ദി കാണിച്ചിരിക്കുന്നുവെന്നാണ്. അല്ലാഹു പറയുന്നു: എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കണം. എന്നിലേക്കാണ് എല്ലാവരുടെയും മടക്കം. (ലുഖ്മാന്‍: 14) സുഫ്‌യാനുബ്‌നു ഉയയ്‌ന പറഞ്ഞു: നമസ്‌കാരാന്തരം ഒരാള്‍ തന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചാല്‍ അവന്‍ അവര്‍ക്ക് നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സമ്പത്തുകൊണ്ടും മാതാപിതാക്കളെ പരിചരിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം നന്ദി തന്നെയാണ്. മൃദുലവും സ്‌നേഹമസൃണവുമായ വാക്കുകളിലൂടെ മാത്രമേ അവരോട് സംസാരിക്കാവൂ. പരുഷമോ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതോ ആയ സംസാരങ്ങള്‍ പാടില്ല. അല്ലാഹു പറഞ്ഞു: അവരോട് ഛെ എന്ന് നീ പറയരുത്. അവരെ ആട്ടിയകറ്റുകയും അരുത്. അവരോട് മാന്യമായ വാക്ക് പറയുക. (അല്‍ഇസ്‌റാഅ്: 23)

നാം അവരെ സേവിക്കുന്നതിലും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും നിരതരാവണം. സന്മനസ്സോടും പൂര്‍ണതൃപ്തിയോടും കൂടി അവര്‍ക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കണം. നാം എത്ര തന്നെ നന്നായി പെരുമാറിയാലും അവരോടുള്ള നമ്മുടെ ബാധ്യതകള്‍ പൂര്‍ണമാവുകയില്ല. അല്ലെങ്കിലും അമ്മിഞ്ഞപ്പാലിന് പകരം കൊടുക്കാന്‍ നമ്മുടെ കയ്യിലെന്താണുള്ളത്. ചെറുപ്പത്തില്‍ നമുക്ക് കിട്ടിയ സ്‌നേഹവാല്‍സല്യങ്ങള്‍ക്ക് പ്രതിഫലം നല്‍കാനാവുമോ? പിതാവ് എന്റെ സമ്പത്തെടുക്കുന്നു/സമ്പത്ത് ആവശ്യപ്പെടുന്ന എന്ന പരാതിയുമായി തന്റെയടുക്കലെത്തിയ ഒരാളോട് പ്രവാചകന്‍ പറഞ്ഞു: നീയും നിന്റെ മുതലും നിന്റെ പിതാവിന്റേതാണ്. (6)

അവരുടെ വാര്‍ധക്യത്തില്‍ ഒരാള്‍ അവര്‍ക്ക് നല്‍കുന്ന സ്‌നേഹപൂര്‍ണമായ പരിചരണങ്ങള്‍ അയാളുടെ സ്വര്‍ഗപ്രവേശത്തിന് കാരണമാണ്. അതില്‍ വീഴ്ച വരുത്തിയവന് സ്വര്‍ഗം നഷ്ടപ്പെടുകയും ചെയ്യും. നബി(സ) പറഞ്ഞു: അവന്‍ നശിച്ചിരിക്കുന്നു. അവന്‍ നശിച്ചിരിക്കുന്നു. അവന്‍ നശിച്ചിരിക്കുന്നു. ഒരാള്‍ ചോദിച്ചു ആരെക്കുറിച്ചാണ് റസൂലേ താങ്കള്‍ പറയുന്നത്? നബി(സ)പറഞ്ഞു: വാര്‍ധക്യകാലത്ത് മാതാപിതാക്കളിലൊരാളോ ഇരുവരുമോ തന്റെയടുക്കലുണ്ടായിട്ടും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവന്‍.(7)

മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍ അവരുടെ ജീവിതകാലത്ത് മാത്രം പരിമിതമല്ല. മരണശേഷവും തുടരേണ്ടതാണത് എന്ന് ആദ്യം ഉദ്ധരിച്ച തിരുവചനം വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ മരിക്കുന്നതോടെ അവര്‍ വഴിയുള്ള കുടുംബങ്ങളുമായോ അവരുടെ സുഹൃത്തുക്കളുമായോ ഉള്ള ബന്ധം വിഛേദിക്കപ്പെടുന്ന അവസ്ഥ നമ്മുടെ സമൂഹത്തിലും ദൃശ്യമാണ്. എന്നാല്‍ പ്രവാചകന്‍ അത് വിലക്കുന്നു.

മാതാപിതാക്കളുടെ തൃപ്തി നേടുക എന്നത് നമ്മുടെ പരലോകവിജയത്തിന് അനിവാര്യമായ കാര്യമാണ്. നബി(സ) പറഞ്ഞു: അവര്‍ നിന്റെ സ്വര്‍ഗവും നരകവുമാണ്.(8) മാതാപിതാക്കളെ വെറുപ്പിക്കല്‍ (عقوق الوالدين) വന്‍പാപമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. (9)

പിന്‍കുറി: മാതാവിനെ അനുസരിക്കാത്തതിന്റെ പേരില്‍ മരണാസന്നനായി കിടക്കവെ ശഹാദത്ത് കലിമ ഉച്ചരിക്കാന്‍ സാധിക്കാതിരുന്ന അല്‍ഖമയുടെ കഥ പലരും ഉദ്ധരിക്കാറുണ്ടെങ്കിലും അത് അടിസ്ഥാനരഹിതമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.

……………………………
1. عَنْ أَبِى هُرَيْرَةَ قَالَ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ -صلى الله عليه وسلم- فَقَالَ مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِى قَالَ « أُمُّكَ ». قَالَ ثُمَّ مَنْ قَالَ « ثُمَّ أُمُّكَ ». قَالَ ثُمَّ مَنْ قَالَ « ثُمَّ أُمُّكَ ». قَالَ ثُمَّ مَنْ قَالَ « ثُمَّ أَبُوكَ » (متفق عليه).
2. عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « نِمْتُ فَرَأَيْتُنِى فِى الْجَنَّةِ فَسَمِعْتُ صَوْتَ قَارِئٍ يَقْرَأُ فَقُلْتُ مَنْ هَذَا قَالُوا هَذَا حَارِثَةُ بْنُ النُّعْمَانِ ». فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « كَذَاكَ الْبِرُّ كَذَاكَ الْبِرُّ ». وَكَانَ أَبَرَّ النَّاسِ بِأُمِّهِ (أحمد).
3. عَنِ ابْنِ عَبَّاسٍ ، أَنَّهُ أَتَاهُ رَجُلٌ فَقَالَ : إِنِّي خَطَبْتُ امْرَأَةً ، فَأَبَتْ أَنْ تَنْكِحَنِي ، وَخَطَبَهَا غَيْرِي ، فَأَحَبَّتْ أَنْ تَنْكِحَهُ ، فَغِرْتُ عَلَيْهَا فَقَتَلْتُهَا ، فَهَلْ لِي مِنْ تَوْبَةٍ ؟ قَالَ : أُمُّكَ حَيَّةٌ ؟ قَالَ : لاَ ، قَالَ : تُبْ إِلَى اللَّهِ عَزَّ وَجَلَّ ، وَتَقَرَّبْ إِلَيْهِ مَا اسْتَطَعْتَ . فَذَهَبْتُ فَسَأَلْتُ ابْنَ عَبَّاسٍ : لِمَ سَأَلْتَهُ عَنْ حَيَاةِ أُمِّهِ ؟ فَقَالَ : إِنِّي لاَ أَعْلَمُ عَمَلًا أَقْرَبَ إِلَى اللَّهِ عَزَّ وَجَلَّ مِنْ بِرِّ الْوَالِدَةِ (الأدب المفرد للبخاري).
4. قَالَ أَبُو الدَّرْدَاءِ سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ” الْوَالِدُ أَوْسَطُ أَبْوَابِ الْجَنَّةِ، فَاحْفَظْ ذَلِكَ الْبَابَ أَوْ دَعْهُ ” (أحمد)
5. عَنْ عَبْدِ اللهِ بْنِ عَمْرٍو ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : رِضَى الرَّبِّ فِي رِضَى الوَالِدِ ، وَسَخَطُ الرَّبِّ فِي سَخَطِ الْوَالِدِ (الترمذي)
6. عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: إِنَّ أَبِي اجْتَاحَ مَالِي، فَقَالَ: «أَنْتَ وَمَالُكَ لِأَبِيكَ» (ابن ماجة)
7. عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ ثُمَّ رَغِمَ أَنْفُهُ ». قِيلَ مَنْ يَا رَسُولَ اللَّهِ قَالَ « مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا ثُمَّ لَمْ يَدْخُلِ الْجَنَّةَ » (مسلم)
8. عَنْ أَبِي أُمَامَةَ ، أَنَّ رَجُلاً قَالَ : يَا رَسُولَ اللهِ ، مَا حَقُّ الْوَالِدَيْنِ عَلَى وَلَدِهِمَا ؟ قَالَ : هُمَا جَنَّتُكَ وَنَارُكَ (ابن ماجة)
9. عَنْ عَبْدِ اللَّهِ بْنِ عَمْرٍو – رضى الله عنهما – قَالَ جَاءَ أَعْرَابِىٌّ إِلَى النَّبِىِّ – صلى الله عليه وسلم – فَقَالَ يَا رَسُولَ اللَّهِ مَا الْكَبَائِرُ قَالَ « الإِشْرَاكُ بِاللَّهِ » . قَالَ ثُمَّ مَاذَا قَالَ « ثُمَّ عُقُوقُ الْوَالِدَيْنِ » . قَالَ ثُمَّ مَاذَا قَالَ « الْيَمِينُ الْغَمُوسُ » . قُلْتُ وَمَا الْيَمِينُ الْغَمُوسُ قَالَ « الَّذِى يَقْتَطِعُ مَالَ امْرِئٍ مُسْلِمٍ هُوَ فِيهَا كَاذِبٌ » (بخاري)

ആര്‍ത്തി ഉപേക്ഷിക്കുക

maxresdefaultആര്‍ത്തി ഉപേക്ഷിക്കുക

عَنْ عُرْوَةَ بْنِ الزُّبَيْرِ وَسَعِيدِ بْنِ الْمُسَيَّبِ أَنَّ حَكِيمَ بْنَ حِزَامٍ رَضِيَ اللَّهُ عَنْهُ قَالَ سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَعْطَانِي ثُمَّ سَأَلْتُهُ فَأَعْطَانِي ثُمَّ سَأَلْتُهُ فَأَعْطَانِي ثُمَّ قَالَ يَا حَكِيمُ إِنَّ هَذَا الْمَالَ خَضِرَةٌ حُلْوَةٌ فَمَنْ أَخَذَهُ بِسَخَاوَةِ نَفْسٍ بُورِكَ لَهُ فِيهِ وَمَنْ أَخَذَهُ بِإِشْرَافِ نَفْسٍ لَمْ يُبَارَكْ لَهُ فِيهِ كَالَّذِي يَأْكُلُ وَلَا يَشْبَعُ الْيَدُ الْعُلْيَا خَيْرٌ مِنْ الْيَدِ السُّفْلَى قَالَ حَكِيمٌ فَقُلْتُ يَا رَسُولَ اللَّهِ وَالَّذِي بَعَثَكَ بِالْحَقِّ لَا أَرْزَأُ أَحَدًا بَعْدَكَ شَيْئًا حَتَّى أُفَارِقَ الدُّنْيَا

ഉര്‍വതുബ്‌നുസ്സുബൈര്‍(റ), സഈദുബ്‌നുല്‍ മുസയ്യിബ് എന്നിവരില്‍ നിന്ന് നിവേദനം. ഹകീമുബ്‌നു ഹിസാം(റ) പറയുന്നു: ഞാന്‍ പ്രവാചകനോട് ദാനം ചോദിച്ചു. അപ്പോള്‍ അദ്ദേഹം തന്നു. ഞാന്‍ വീണ്ടും ചോദിച്ചു. അപ്പോഴും തന്നു. പിന്നെയും ചോദിച്ചു. അപ്പോഴും തന്നു. തുടര്‍ന്ന് തിരുദൂതര്‍ പറഞ്ഞു: ഹകീം, നിശ്ചയം ഈ സമ്പത്ത് പച്ചപ്പും മാധുര്യവുമുള്ളതാണ്. ആരെങ്കിലും ആത്മസംതൃപ്തിയോടെ അതിനെ സമീപിച്ചുവോ അയാള്‍ അനുഗ്രഹീതനായിരിക്കുന്നു. ആര് അതിമോഹത്തോടുകൂടി അതിനെ സമീപിച്ചുവോ അയാള്‍ക്ക് അനുഗ്രഹം അന്യമായിരിക്കും. ഭക്ഷിച്ചാലും വയറു നിറയാത്തവനെപ്പോലെ. മേലെയുള്ള (കൊടുക്കുന്ന) കൈയാണ് താഴെയുള്ള (വാങ്ങുന്ന) കൈയിനേക്കാള്‍ ഉത്തമം. അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഇഹലോകം വിട്ടുപോകുന്നതുവരെ ഇനി ഞാന്‍ ആരോടും യാതൊന്നും ചോദിച്ചുവാങ്ങുകയില്ല (മുത്തഫഖുന്‍ അലൈഹി)

سَأَلَ : ചോദിച്ചു
أَعْطَى : നല്‍കി, തന്നു
خَضِرَة : പച്ചപ്പുള്ളത്
حُلْوَة : മാധുര്യമുള്ളത്
أَخَذَ : എടുത്തു, സ്വീകരിച്ചു
سَخَا : ഉദാരശീലനായി
سَخَاوة النفس : അതിമോഹമില്ലായ്മ/ ആത്മ സംതൃപ്തി
بُورِكَ (بارك) : അനുഗ്രഹിക്കപ്പെട്ടു
أَشْرَفَ : ഉയര്‍ന്നു, പൊങ്ങി
إِشْرَاف النفس : അമിതമോഹം
يَشْبَع : വയറു നിറഞ്ഞു, വിശപ്പ് മാറി
عُلْيَا : ഉയര്‍ന്നത്
سُفْلَى : താഴ്ന്നത്
أَرْزَأُ : ഞാന്‍ കരസ്ഥമാക്കുന്നു
أُفَارِقُ : ഞാന്‍ വിട്ടുപോകുന്നു

ഭൗതിക വിഭവങ്ങളുടെ വര്‍ധനവിനോടുള്ള തീവ്രാഭിലാഷത്തില്‍ നിന്ന് തന്റെ അനുചരന്മാരെ അകറ്റാനും അവരില്‍ ഖനാഅത്തും സആദത്തും (ഐശ്വര്യം) ഉണ്ടാക്കാനും തന്മൂലം അവരുടെ ജീവിതത്തെ സംസ്‌കരിക്കാനും വിവിധ തരത്തില്‍ പ്രവാചകന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഒരു ഉദാഹരണമാണ് ഉപരിസൂചിത ഹദീസ്.

കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുകയും നഷ്ടപ്പെട്ടതില്‍ ദുഃഖിക്കാതിരിക്കുകയും ചെയ്യുന്നതിന് അറബി ഭാഷയില്‍ ഖനാഅത്ത് എന്നാണ് പറയുക. അത് മനുഷ്യജീവിതത്തില്‍ മഹത്തായ ഫലങ്ങളുളവാക്കും. അത് വിലകൊടുത്താല്‍ കിട്ടാത്ത ആത്മാഭിമാനമാണ്. അനന്തമായ ഐശ്വര്യമാണ്. ഒരിക്കലും തീരാത്ത സമ്പത്താണ്. ശാന്തവും സുരക്ഷിതവുമായ ജീവിതമാണ്. അല്ലാഹു പറയുന്നു: ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും മികച്ചതിന് അനുസൃതമായ പ്രതിഫലം നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (അന്നഹ്ല്‍: 97)

ശാന്തിയുടെയും സമാധാനത്തിന്റെയും സംതൃപ്തിയുടെയും വിവിധ ഭാവങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് നല്ല ജീവിതം. അലി(റ)യും ഇബ്‌നു അബ്ബാസും(റ) നല്ല ജീവിതമെന്നാല്‍ ഖനാഅത്താണെന്ന് വിശദീകരിച്ചതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നു. (ഇബ്‌നു കസീര്‍)

ആര്‍ക്ക് ഖനാഅത്ത് ലഭിച്ചുവോ അവന്‍ വിജയിച്ചതുതന്നെ. അവന്റെ അധ്വാനങ്ങള്‍ നേട്ടത്തിന്റെ കീരീടമണിയും. നബി(സ) പറഞ്ഞു: ആത്മസമര്‍പ്പണം നടത്തുകയും തനിക്ക് മതിയായത് നല്‍കപ്പെടുകയും ചെയ്തവന്‍ വിജയിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഏകിയതില്‍ അവന് സംതൃപ്തി ഉണ്ടാക്കിക്കൊടുക്കും. (1)

അല്ലാഹു നല്‍കിയില്‍ തൃപ്തനാവുകയും പരലോകവിജയം തേടുകയും അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുകയും അല്ലാഹുവേ, മുഹമ്മദിന്റെ കുടുംബത്തിന്റെ വിഭവം ആവശ്യത്തിന് മതിയാകുന്നതാക്കേണമേ (മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടേണ്ട അവസ്ഥ ഉണ്ടാക്കരുതേ) എന്ന് പ്രാര്‍ഥിക്കുകയും ചെയ്ത ആളായിരുന്നു തിരുദൂതര്‍.(2)

അല്ലാഹുവിന്റെ ദാസന്മാരേ, സാധാരഗതിയില്‍ വര്‍ധനവ് ആഗ്രഹിക്കുക എന്നത് മനുഷ്യമനസ്സിന്റെ പ്രകൃതമാണ്. നബി(സ) പറഞ്ഞു: ഒരു മനുഷ്യന് സമ്പത്തിന്റെ രണ്ട് താഴ് വരകളുണ്ടെങ്കിലും അവന്‍ മൂന്നാമതൊന്നുകൂടി കിട്ടാന്‍ കൊതിക്കും.(3)

ഒരു കവി പാടി: നീ ആഗ്രഹം ജനിപ്പിച്ചാല്‍ മനസ് കൂടുതല്‍ ആഗ്രഹിക്കും. എന്നാല്‍ തുഛമായ വിഭവങ്ങളിലേക്ക് മനസിന്റെ ശ്രദ്ധ തിരിച്ചുവിടപ്പെട്ടാല്‍ അത് ഉള്ളതുകൊണ്ട് തൃപ്തിപ്പെടും.

സഹാബികള്‍ പ്രവാചകന്റെ നിര്‍ദ്ദേശം സത്യസന്ധമായും ദൃഢവിശ്വാസത്തോടെയും ഉള്‍ക്കൊണ്ടു. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവരും മറ്റുള്ളവരുടെ കൈവശമുള്ളത് ആശിക്കാത്തവരുമായി തങ്ങളുടെ സന്താനങ്ങളെ അവര്‍ വളര്‍ത്തി. സഅ്ദുബ്‌നു അബീവഖ്ഖാസ് തന്റെ മകനോട് പറഞ്ഞു: എന്റെ കുഞ്ഞുമോനേ, എന്നേക്കാള്‍ നിന്നോട് ഗുണകാംക്ഷയുള്ള മറ്റൊരാളെയും നിനക്ക് കണ്ടെത്താനാവില്ല…. നീ ആര്‍ത്തിയെ കുറിച്ച് ജാഗ്രത പാലിക്കണം. നിശ്ചയം അത് കണ്‍മുന്നിലെത്തിയ ദാരിദ്ര്യമാണ്. ഭൗതിക വിഭവങ്ങളുടെ കാര്യത്തില്‍ ആശയില്ലായ്മ നീ മുറുകെ പിടിക്കുക. അത് ധന്യത(ഖനാഅത്ത്)യാണ്.(4)

മുസ്‌ലിം സഹോദരങ്ങളേ, ഖനാഅത്തിലേക്ക് നമ്മെ നയിക്കുന്ന വിവിധ വഴികളും മാര്‍ഗങ്ങളും പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. വിഭവങ്ങളുടെയും അനുഗ്രഹങ്ങളുടെയുമെല്ലാം ഉറവിടം അല്ലാഹുവാണെന്ന് ഉറച്ചുവിശ്വസിക്കലാണ് അതിന്റെ അടിസ്ഥാനം. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ക്ക് എന്തെല്ലാം അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ടോ അതെല്ലാം അല്ലാഹുവില്‍ നിന്നാണ്. (അന്നഹ്ല്‍: 53).

‘നിശ്ചയം അല്ലാഹുവാണ് തകര്‍ക്കാനാവാത്ത ശക്തിയുള്ള അന്നദാതാവ്’ (അദ്ദാരിയാത്ത്: 58).

അല്ലാഹു തനിക്കേകിയ അനുഗ്രഹങ്ങള്‍ പരിശോധിക്കുകയും തന്നെയും മറ്റുള്ളവരെയും താരതമ്യം ചെയ്യാതിരിക്കുകയുമാണ് ഖനാഅത്തിനുള്ള മറ്റൊരു മാര്‍ഗം. ഇനി അഥവാ താരതമ്യം ചെയ്യുകയാണെങ്കില്‍ തന്നേക്കാള്‍ അനുഗ്രഹങ്ങള്‍ കുറച്ചുകിട്ടിയ വ്യക്തിയുമായിട്ടാവണമത്. തനിക്ക് കിട്ടിയ അനുഗ്രഹങ്ങളുടെ മഹത്വവും മൂല്യവും തിരിച്ചറിയാന്‍ അതുപകരിക്കും. നബി(സ) പറഞ്ഞു: (ഭൗതിക വിഭവങ്ങളുടെ കാര്യത്തില്‍) നിങ്ങളേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങളേക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കരുത്. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങളെ നിസ്സാരമാക്കാതിരിക്കാന്‍ അത് ഏറെ ഗുണകരമാണ്.(5)

ജനങ്ങളുടെ കൈവശമുള്ള സമ്പത്തിലേക്കും വസ്തുക്കളിലേക്കുമുള്ള നോട്ടം ഉപേക്ഷിക്കാത്തിടത്തോളം ഖനാഅത്തിന് മനുഷ്യ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനാവില്ല. അല്ലാഹു തനിക്കേകിയ വിഹിതത്തില്‍ തൃപ്തനാവുന്നവന്‍ ജനങ്ങളില്‍ ഏറ്റവും ധന്യനായിരിക്കും. നബി(സ) പറഞ്ഞു: അല്ലാഹു നിനക്കേകിയ വിഹിതത്തില്‍ തൃപ്തനാവുക. എങ്കില്‍ നീ ജനങ്ങളില്‍ ഏറ്റവും ധന്യനാവും.(6)

മനസ്സിന്റെ വിശുദ്ധിയിലാണ് യഥാര്‍ഥ ഐശ്വര്യമുള്ളത്. നബി(സ) പറഞ്ഞു: ജീവിതവിഭവങ്ങളുടെ ആധ്യകമല്ല, മറിച്ച് മനസ്സിന്റെ ഐശ്വര്യമാണ് ഐശ്വര്യം.(7)

ആത്മാഭിമാനമുള്ളവനെ ജനങ്ങള്‍ എന്നും ആദരിക്കും. ബഹുമാനത്തോടെ അവനോട് പെരുമാറും. അവനെ അവര്‍ വിലമതിക്കും. ആര്‍ത്തിയുള്ളവന് നല്‍കാത്ത പലതും അവര്‍ അവന് നല്‍കും. ഹസനുല്‍ ബസ്വ്‌രി പറഞ്ഞു: ജനങ്ങളോടുള്ള മാന്യമായ പെരുമാറ്റം നീ തുടരുക. അവരുടെ കൈവശമുള്ളത് നീ ആഗ്രഹിക്കാത്ത കാലത്തോളം അവര്‍ നിന്നെ ആദരിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അവരില്‍ നിന്ന് വല്ല നേട്ടവും നീ കൊതിച്ചാല്‍ അവര്‍ക്ക് നിന്നെ കുറിച്ച മതിപ്പ് ഇല്ലാതാവും. നിന്റെ സംസാരം അവര്‍ വെറുക്കും. അവര്‍ നിന്നോട് വിദ്വേഷം കാണിക്കും.(അസ്സുഹ്ദ് ലി അഹ്മദ്)

ഖനാഅത്ത് നല്‍കപ്പെട്ടവന്‍ തനിക്ക് ലഭിച്ച ദൈവികാനുഗ്രഹങ്ങള്‍ തിരിച്ചറിയുകയും അതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാത്തവന്‍ അനുഗ്രഹങ്ങളെ നിഷേധിക്കുകയും നന്ദി കാണിക്കാതിരിക്കുകയും ചെയ്യും. നബി(സ) പറഞ്ഞു: അബൂഹുറയ്‌റാ, നീ ആത്മനിയന്ത്രണമുള്ളവനാവുക; എങ്കില്‍ ജനങ്ങളില്‍ ഏറ്റവും ഭക്തനാവാം. നീ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനാവുക; എങ്കില്‍ നിനക്ക് ജനങ്ങളില്‍ ഏറ്റവും നന്ദിയുള്ളവനാകാം.(8)

ഖനാഅത്ത് എന്ന സൗഭാഗ്യം നിഷേധിക്കപ്പെട്ടവന് തന്റെ നാഥനിലുള്ള വിശ്വാസത്തില്‍ ന്യൂനതയുണ്ടാവും. അവന്‍ ദേഹേഛയെ അനുധാവനം ചെയ്യും. ഖുര്‍ആന്‍ പറയുന്നു: അല്ലാഹുവും അവന്റെ റസൂലും കൊടുത്തതില്‍ അവര്‍ തൃപ്തിയടയുകയും, ഞങ്ങള്‍ക്ക് അല്ലാഹു മതി, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അവനും അവന്റെ റസൂലും ഞങ്ങള്‍ക്ക് തന്നുകൊള്ളും. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിങ്കലേക്കാണ് ആഗ്രഹങ്ങള്‍ തിരിക്കുന്നത് എന്ന് പറയുകയും ചെയ്തിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!) (അത്തൗബ: 59)

സച്ചരിതരില്‍ പെട്ട ഒരാള്‍ പറയാറുണ്ടായിരുന്നു: തന്റെ ദാസന്മാര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്തായത് ഖനാഅത്താണ്. വിധിയില്‍ തൃപ്തനാവുകയും അല്ലാഹുവില്‍ അടിയുറച്ചുവിശ്വസിക്കുകയും ചെയ്യുന്നതിനേക്കാള്‍ ഉപരിയായി ഒരാള്‍ക്ക് ആശ്വാസം നല്‍കുന്ന യാതൊന്നുമില്ല. (റൗളതുല്‍ ഉഖലാഅ്)

——————————————-
1. عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- قَالَ « قَدْ أَفْلَحَ مَنْ أَسْلَمَ وَرُزِقَ كَفَافًا وَقَنَّعَهُ اللَّهُ بِمَا آتَاهُ ». (مسلم)

2. عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « اللَّهُمَّ اجْعَلْ رِزْقَ آلِ مُحَمَّدٍ قُوتًا ». (مسلم)

3. عَنْ عَطَاءٍ قَالَ سَمِعْتُ ابْنَ عَبَّاسٍ – رضى الله عنهما – يَقُولُ سَمِعْتُ النَّبِىَّ – صلى الله عليه وسلم – يَقُولُ « لَوْ كَانَ لاِبْنِ آدَمَ وَادِيَانِ مِنْ مَالٍ لاَبْتَغَى ثَالِثًا ، وَلاَ يَمْلأُ جَوْفَ ابْنِ آدَمَ إِلاَّ التُّرَابُ ، وَيَتُوبُ اللَّهُ عَلَى مَنْ تَابَ » (متفق عليه)

4. عن عِكْرِمَةَ بن خَالِدٍ أَنَّ سَعْدًا قال لابْنِهِ حين حَضَرَهُ الْمَوْتُ يا بنيَّ إِنَّكَ لَنْ تَلْقَى أَحَدًا هو أَنْصَحُ لك مِنِّي إذا أَرَدْتَ أَنْ تُصَلِّيَ فَأَحْسِنْ وُضُوءَكَ ثُمَّ صَلِّ صَلاةً لا تَرَى أَنَّكَ تُصَلِّي بَعْدَهَا وَإِيَّاكَ وَالطَّمَعَ فإنه فَقْرٌ حَاضِرٌ وَعَلَيْكَ بِالْيَأْسِ فإنه الْغِنَى وَإِيَّاكَ وما يُعْتَذَرُ منه مِنَ الْعَمَلِ وَالْقَوْلِ وَاعْمَلْ ما بَدَا لك (الطبراني)

5. عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ » (مسلم)

6. عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَنْ يَأْخُذُ عَنِّى هَؤُلاَءِ الْكَلِمَاتِ فَيَعْمَلُ بِهِنَّ أَوْ يُعَلِّمُ مَنْ يَعْمَلُ بِهِنَّ ». فَقَالَ أَبُو هُرَيْرَةَ فَقُلْتُ أَنَا يَا رَسُولَ اللَّهِ فَأَخَذَ بِيَدِى فَعَدَّ خَمْسًا وَقَالَ « اتَّقِ الْمَحَارِمَ تَكُنْ أَعْبَدَ النَّاسِ وَارْضَ بِمَا قَسَمَ اللَّهُ لَكَ تَكُنْ أَغْنَى النَّاسِ وَأَحْسِنْ إِلَى جَارِكَ تَكُنْ مُؤْمِنًا وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُسْلِمًا وَلاَ تُكْثِرِ الضَّحِكَ فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ » (ترمذي)

7. عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ ».
8. عَنْ أَبِي هُرَيْرَةَ : قَالَ : قَالَ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ : يَا أَبَا هُرَيْرَةَ كُنْ وَرِعًا ، تَكُنْ أَعْبَدَ النَّاسِ ، وَكُنْ قَنِعًا ، تَكُنْ أَشْكَرَ النَّاسِ ، وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ ، تَكُنْ مُؤْمِنًا ، وَأَحْسِنْ جِوَارَ مَنْ جَاوَرَكَ ، تَكُنْ مُسْلِمًا ، وَأَقِلَّ الضَّحِكَ ، فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ.