Category Archives: kerala

കേരളക്കരക്ക് അറേബ്യയുമായുള്ള ബന്ധം

അറേബ്യയുമായുള്ള ബന്ധം:
kerala അറബ് ദേശവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍ പോലും ദക്ഷിണ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ അറബികള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്.

ആഫ്രിക്കയും ആസ്ത്രേലിയയും ഉള്‍പ്പെട്ട ഒരു വന്‍കരയുടെ ഭാഗമായിരുന്നു ദക്ഷിണേന്ത്യയെന്ന അനുമാനത്തിന് പിന്‍ബലം വര്‍ധിച്ചുവരികയാണ്. ലെമ്യൂറിയ എന്നാണ് കടലെടുത്തുപോയ ആ വന്‍കരക്ക് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാര്‍ പേര്‍ നല്‍കിയിട്ടുള്ളത്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ കൂര്‍ത്ത ഛേദങ്ങളും കരയെ വേര്‍തിരിക്കുന്ന മലനിരകളും വന്‍തോതില്‍ കടലെടുത്തു പോയിട്ടുണ്ടെന്നും അതിന്റെ അവശിഷ്ടമാണ് ദക്ഷിണേന്ത്യയെന്നും സിലോണ്‍ ഈ ഭൂഖണ്ഡത്തില്‍ നിന്ന് അകന്നുപോയതാണെന്നും അനുമാനിക്കപ്പെടുന്നു. തമിഴകം നവാളം ദ്വീപിലായിരുന്നു എന്നാണ് തമിഴ് ചരിത്രകാരന്മാരുടെ അഭിപ്രായം. ഇന്ത്യാ സമുദ്രത്തില്‍ 1370 ദ്വീപുകളെങ്കിലും ഉണ്ടായിരുന്നു എന്ന അറബി ഭൂമിശാസ്ത്രകാരന്മാരുടെ നിഗമനവും പ്രസക്തമാണ്. അതില്‍ ഏറ്റവും തെക്കേ അറ്റത്തുണ്ടായിരുന്ന സിലോണിനെ അറബികള്‍ സറന്ദീഖ് എന്ന് വിളിച്ചു.

ഗിരിനല്‍ സറന്ദീബിന്‍ മുകളില്‍ ബാവ
ടലില്‍ കരജിദ്ദ തനില്‍ ബീ ഹവ്വ’ എന്ന സഫലമാല (ശുജാഇ മൊയ്തു മുസ്ലിയാര്‍)യിലെ സങ്കല്‍പത്തില്‍ ആദിപിതാവും ആദിമാതാവും മാത്രമല്ല സിലോണും അറേബ്യയും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലവും പ്രതിഫലിക്കുന്നുണ്ട്. സിലോണിലെന്നപോലെ പന്തലായനി കടപ്പുറത്തെ പാറയിലും തെളിഞ്ഞുകാണുന്ന കാലടിപ്പാടുകളെയും ആദിപിതാവുമായി ബന്ധപ്പെടുത്തുന്നുണ്ട്. നൂഹ് നബിയുടെ കാലത്തുണ്ടായ പ്രളയത്തിലോ മറ്റേതെങ്കിലും പ്രകൃതിക്ഷോഭത്തിലോ ആവാം ലെമ്യൂറിയ ശിഥിലമായത്.

ദക്ഷിണേന്ത്യയിലെയും മധ്യേഷ്യയിലെയും ആദിവാസി ഭാഷകള്‍ അറബിയുമായി താരതമ്യപ്പെടുത്തിയാല്‍, ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഒരു കാലത്ത് മധ്യേഷ്യയിലും അറേബ്യയിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ പ്രദേശത്ത് അധിവസിച്ചിരുന്നു എന്ന് അനുമാനിക്കാം. സുമേറിയയിലെ പരാതനമായ ‘ഊര്‍’ ഇതിനുദാഹരണമാണ്.’ഊരും’ ‘ഏരി’ യും മലയാളിയുടേതാണ്. മലയാളത്തിലെയും തമിഴിലെയും ‘അമ്മ’ യും അറബിയിലെ ‘ഉമ്മും’ സുമേരിയനിലെ ‘അമ’യും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അപ്പയും അച്ഛനും, അദ്ദയും അബുവും തമ്മിലുള്ള സാമ്യം മറ്റൊരുദാഹരണം. ‘കര’ കൊണ്ടവസാനിക്കുന്നതാണ് സുമേരിയനിലെ പല തൊഴില്‍ നാമങ്ങളും. എന്‍കര = കൃഷിക്കാരന്‍, നാന്‍കര = ആശാരി, സാംകര = കച്ചവടക്കാരന്‍. പന, ഈത്തപ്പന, കരി, നെയ്ത്തുകാരന്‍, കല്ലാശാരി എന്നിവയെക്കുറിക്കുന്ന പദങ്ങള്‍ക്കും ശബ്ദസാമ്യതയുണ്ട്. സര്‍വനാമങ്ങള്‍ പലതും ഒരേ രൂപത്തിലുള്ളതാണ്. വ്യാകരണ ഘടനയിലുമുണ്ട് പൊരുത്തം. ഇതുപോലെ ഹീബ്രുവും ദ്രാവിഡവും തമ്മില്‍ സാമ്യമുണ്ട്. ഹീബ്രുവിലെ ‘അബ്’, ‘അം’ എന്നീ പദങ്ങളും മലയാളത്തിലെ അപ്പനും അമ്മയും തമ്മിലുള്ള സാദൃശ്യം ശ്രദ്ധിക്കുക. മലയാളത്തില്‍ ‘കൊല്‍’ എന്ന ധാതുവിനു കൊട്ടുക, അടിക്കുക എന്നീ അര്‍ഥങ്ങളുണ്ടായിരുന്നു. ഹീബ്രുവില്‍ കൊട്ട് എന്നാല്‍ കൊല്ലുക എന്നും ഖത്തല്‍ എന്നാല്‍ കൊല്ലുന്നവന്‍ എന്നുമാണര്‍ഥം. അറബിയില്‍ ഖത്ല്‍ (കൊല) എന്നാണ് പ്രയോഗം.

4000-4500 വര്‍ഷം പഴക്കമുള്ള സുമേറിയന്‍ ശിലാരേഖകളില്‍ മെലൂവയെ പരാമര്‍ശിക്കുന്നുണ്ട്. മെലൂവക്കാര്‍ കറുത്തവരായിരുന്നുവെന്നും അവര്‍ കച്ചവടത്തിന് മെസൊപ്പൊട്ടേമിയയില്‍ വരാറുണ്ടായിരുന്നുവെന്നും അതില്‍ പറയുന്നു. മെലൂവയില്‍നിന്ന് മരത്തടികളാണ് ഇറക്കുമതി ചെയ്തിരുന്നത്. ഊര്‍ നഗരാവശിഷ്ടങ്ങളില്‍ നിന്ന്, മലബാറില്‍ സുലഭമായിരുന്ന തേക്കിന്‍തടി കണ്ടെടുത്തിട്ടുള്ളതിനാല്‍ ‘മെലൂവ’, മലബാര്‍ ആയിരിക്കാന്‍ സാധ്യത കാണുന്നു.

അറബികളുടെ കപ്പല്‍ യാത്രക്ക് ക്രി.മു. 5000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് ലെനിന്‍ ഗ്രാഡിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍ നിന്നു തെളിഞ്ഞിട്ടുണ്ട്.
ക്രി.മു. 10-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുലൈമാന്‍ നബിയുടെ കാലത്ത് തര്‍ശീശ കപ്പലുകള്‍ മൂന്നു സംവത്സരങ്ങളിലൊരിക്കല്‍ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയില്‍ എന്നിവ കൊണ്ടുവന്നിരുന്നതായി പഴയ നിയമത്തിലെ രാജാക്കന്മാര്‍ (11-10, 22-23) എന്ന അധ്യായത്തില്‍ കാണാം. യമനും ഹദ്റമൌതും ഒമാനും ഉള്‍പ്പെട്ടിരുന്ന അഷ്റഫു റമാലിലെ സദ്ദാദ് രാജാവ് ഇന്ത്യയുടെ അതിര്‍ത്തിവരെ ആക്രമിച്ചെത്തിയിരുന്നു. ഏതാനും നൂറ്റാണ്ടുകള്‍ കേരളത്തിലേക്കുള്ള കച്ചവടമാര്‍ഗം അറബികളുടെ ആധിപത്യത്തിലായിരുന്നു. ഏദന്‍ തുറമുഖത്തുവെച്ചായിരുന്നു ഇന്ത്യന്‍ കച്ചവടക്കാരും അറബികളും ചരക്കുകള്‍ കൈമാറിയിരുന്നത്. ഈ കച്ചവടമാര്‍ഗത്തെപ്പറ്റി പ്ളീനിവിവരിക്കുന്നതിങ്ങനെയാണ്: ‘ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ചരക്കുകള്‍ കോപ്പ്ടസ്സിലേക്ക് കടത്തുന്നു. കോപ്പ്ടസ്സില്‍നിന്നു അറേബ്യന്‍ ഉള്‍ക്കടല്‍ തുറമുഖമായ ബര്‍ണിക്കയിലേക്ക് 12 ദിവസത്തെ യാത്രയുണ്ട്. മധ്യവേനലാവുമ്പോഴേക്ക് കപ്പലുകള്‍ ബെര്‍ണിക്കയില്‍ നിന്ന് യാത്രതുടരും. ഓക്കിലെസ്സില്‍ (ഗെല്ലാ) എത്താന്‍ 30 ദിവസം വേണം. ഫെലിക്സ് തീരത്തുള്ള കാനെ (റാസഫര്‍തക്) അഴിമുഖത്തെത്താന്‍ അത്രതന്നെ ദൂരമുണ്ട്. അവിടെനിന്ന് 40 ദിവസത്തെ യാത്രകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രമായ മുസിരിസ്സിലേക്ക് പോകുന്നു. ‘ മുസ്രിസ്സ് കൊടുങ്ങല്ലൂരാണ്. കേരളത്തിലെ നഗരങ്ങളില്‍ അക്കാലത്ത് അറബികളുടെ കപ്പലുകള്‍ വന്നിരുന്നതായി മാര്‍ക്കോപ്പോളോ വിവരിക്കുന്നുണ്ട്.

പോര്ത്തുഗീസ് അധിനിവേശംدخول برتغال في الهند

പ്രെസ്റര്‍ ജോണ്‍ എന്നു പേരുള്ള സമ്പന്നനായ ഒരു ക്രിസ്ത്യന്‍ രാജാവ് ആഫ്രിക്ക ഭരിക്കുന്നുണ്ടെന്ന കഥ 12-ാം നൂറ്റാണ്ടുമുതല്‍ യൂറോപ്പില്‍ പ്രചരിച്ചിരുന്നു. അദ്ദേഹവുമായി സമ്പര്‍ക്കമുണ്ടാക്കുകയും ഇന്ത്യയുമായുള്ള സുഗന്ധവിളകളുടെ വ്യാപാരം കയ്യടക്കുകയും ചെയ്താല്‍ ലോകമെങ്ങും ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ സാധിക്കുമെന്ന ധാരണയാണ് കടല്‍മാര്‍ഗേണ ഇന്ത്യയിലെത്താനുള്ള യൂറോപ്യന്‍ ശ്രമങ്ങളുടെ പിന്നിലുണ്ടായിരുന്നത്. കടലിനെപ്പറ്റിയും കടല്‍ യാത്രയെപ്പറ്റിയും പാശ്ചാത്യര്‍ക്കുവളരെ കുറച്ചേ അറിയുമായിരുന്നുള്ളൂ. 29 ശതമാനം അക്ഷാംശരേഖയില്‍ നിന്നു ഭൂമധ്യരേഖയിലേക്കു സഞ്ചരിച്ചാല്‍ കഠിനമായ ചൂടുകൊണ്ട് കരിക്കട്ടയായിപ്പോവുകയോ തിളക്കുന്ന സമുദ്രച്ചൂടില്‍ ആവിയായിപ്പോവുകയോ ചെയ്യുമെന്നായിരുന്നു അവരുടെ ധാരണ.

15-ാം നൂറ്റാണ്ടില്‍ പോര്‍ത്തുഗീസ് രാജാവ് ഹെന്റി ആഫ്രിക്കന്‍ തീരത്തുകൂടി തെക്കോട്ടു കടല്‍യാത്ര സംഘടിപ്പിച്ചു. 1434-ല്‍ അവര്‍ 29 ശതമാനം അക്ഷാംശം കരിക്കട്ടയാകാതെ കടന്നു. 1445-ല്‍ ഡക്കാന്‍ തീരം വരെ എത്തി. 1460-ല്‍ ഹെന്റി മരിച്ചു. പിന്‍ഗാമി ജോണ്‍ രാജാവും ഈ യാത്രകളെ പ്രോത്സാഹിപ്പിച്ചു. 1473-ല്‍ അവര്‍ ഭൂമധ്യരേഖ കടന്നു. 1487-ല്‍ യാദൃച്ഛികമായി കൊടുങ്കാറ്റുമൂലം ആഫ്രിക്കന്‍ മുനമ്പ് കടന്നു. 1487-ല്‍ തന്നെ കടല്‍മാര്‍ഗം എത്യോപ്യയിലും ഇന്ത്യയിലുമെത്താനുള്ള മാര്‍ഗം മനസ്സിലാക്കാനായി പെട്രോ ഡി കോവില, അല്‍ഫെന്‍സോ ഡി വെയ്്വാ എന്നീ രണ്ട് ചാരന്മാര്‍ നിയോഗിതരായി. മുസ്ലിം കച്ചവടക്കാരുടെ വേഷത്തില്‍ ഏദന്‍ വരെ അവര്‍ ഒരുമിച്ച് സഞ്ചരിച്ചു. തുടര്‍ന്ന്, കോവില ഒരു മുസ്്ലിം കച്ചവടസംഘവുമായി ചേര്‍ന്ന് കൊടുങ്ങല്ലൂരിലെത്തി. അവിടെനിന്ന് കോഴിക്കോട്ടേക്കും ഗോവയിലേക്കും പോയി. പിന്നീട് അറബികളുടെ കപ്പലില്‍ കയറി കിഴക്കന്‍ ആഫ്രിക്കയിലെ സൊഫാല തുറമുഖത്തെത്തി. അവിടെനിന്നും മൊസാംബിക്, മാമ്പസ, മലിന്‍ഡേ തുടങ്ങിയ തുറമുഖങ്ങള്‍ സന്ദര്‍ശിച്ചശേഷം 1490-ല്‍ കൈറോയിലെത്തിയ അയാള്‍ കടല്‍മാര്‍ഗം ഇന്ത്യയിലെത്താനുള്ള വഴിയെപ്പറ്റി വിശദമായി രാജാവിന് എഴുതി. വാസ്കോഡഗാമയുടെ യാത്രക്ക് ആ റിപ്പോര്‍ട്ട് വളരെയേറെ സഹായിച്ചു. 1495-ല്‍ ജോണ്‍ രാജാവിന്റെ മരണശേഷം ഭരണമേറ്റ മാനുവല്‍ രാജാവും ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അദ്ദേഹം വാസ്കോഡഗാമയെ നായകനായി തെരഞ്ഞെടുത്തു. ആഫ്രിക്കന്‍ മുനമ്പ് വരെ എത്തിയ ബര്‍ത്തലോമിയ ഡയസും സംഘത്തിലുണ്ടായിരുന്നു. 1497 ജനുവരി 8-ന് അവര്‍ ഇന്ത്യയിലേക്കു യാത്ര തിരിച്ചു. മൊസാംബിക് വരെയെത്തിയെങ്കിലും മുമ്പോട്ടുള്ള യാത്രക്ക് അറബ് നാവികരുടെ സഹായം വേണ്ടിവന്നു. അങ്ങനെ അവര്‍ മലിന്‍ ഡേയിലെത്തി. അവിടെനിന്നും ഇബ്നുമാജിദ് എന്ന ഗുജറാത്തി നാവികന്റെ സഹായത്തോടെ 1498 മെയ് 20-ന് കാപ്പാട് കടല്‍ത്തീരത്തെത്തി (മെയ് 17,18,26 തുടങ്ങിയ ദിവസങ്ങളും മറ്റു ചില ദിവസങ്ങളും ഗാമ എത്തിയ ദിവസമായി വിവിധ പുസ്തകങ്ങളില്‍ കാണുന്നു.). ആഗസ്ത് 29-ന് മടക്കയാത്ര തുടങ്ങിയ ഗാമ 1499 സെപ്തംബറില്‍ ലിസബണില്‍ തിരിച്ചെത്തി. 170 പേരുമായി യാത്ര തുടങ്ങിയ ഗാമയുടെ സംഘത്തില്‍ 44 പേര്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ഗാമ കൊണ്ടുപോയ സാധനങ്ങളില്‍നിന്നു ലഭിച്ച ലാഭം യാത്രക്കു ചെലവായതിന്റെ അമ്പതില്‍ പരം ഇരട്ടിയായിരുന്നു. കൂടുതല്‍ യാത്രകള്‍ സംഘടിപ്പിക്കാന്‍ അത് പ്രചോദനമായി. പോര്‍ത്തുഗീസുകാര്‍ കേരളതീരത്തെത്തിയതോടെ, ഏഷ്യ – ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധങ്ങളില്‍ വളരെയേറെ മാറ്റങ്ങളുണ്ടായി. ഒരു നൂറ്റാണ്ടിനകം ഏഷ്യയും ആഫ്രിക്കയും ഏതാണ്ട് മുഴുവനായിത്തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ വീതിച്ചെടുത്തു. കേരളത്തിലെ മുസ്ലിംകള്‍ ഈ കൊളോണിയല്‍ ഭരണത്തെ ഒരു നൂറ്റാണ്ടുകാലം ചെറുത്തുനിന്നു. നായര്‍ പട്ടാളവും മുസ്ലിം നാവികരും അവര്‍ക്ക് കേരളത്തില്‍ ആധിപത്യമുറപ്പിക്കാന്‍ അവസരം നല്‍കിയില്ല. വിവിധ സമുദായങ്ങള്‍ തമ്മില്‍ ഒത്തൊരുമ നിലനിന്ന കാലത്തോളം ഇതായിരുന്നു അവസ്ഥ. ഐക്യം ഇല്ലാതായതോടെ കൊളോണിയല്‍ ശക്തികള്‍ പിടിമുറുക്കുകയും ചെയ്തു.

ഇന്ത്യ വരെയുള്ള രാജ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള അവകാശം 1454-ല്‍ പോര്‍ത്തുഗീസ് രാജാവിന് പോപ്പില്‍നിന്ന് ലഭിച്ചു. 1502-ല്‍ പോപ്പ് പുറപ്പെടുവിച്ച ബ്യൂള അനുസരിച്ച് ബൊഗാഢര്‍ മുനമ്പു മുതല്‍ ഇന്ത്യവരെ പോര്‍ത്തുഗീസുകാര്‍ കണ്ടെത്തുന്ന സ്ഥലങ്ങളുടെ പൂര്‍ണാവകാശം അവര്‍ക്കു നല്‍കി. പോര്‍ത്തുഗീസുകാരെ സമുദ്രത്തിന്റെ മേലധികാരികളായി പ്രഖ്യാപിച്ചു. അവരുടെ അനുവാദമില്ലാതെ കപ്പലുകള്‍ക്ക് കടലില്‍ സഞ്ചരിക്കാന്‍ കഴിയാതായി. കരയോടടുത്ത തീരങ്ങളും തുറമുഖങ്ങളും അവര്‍ പ്രതിരേധിച്ചതുകൊണ്ട് കടല്‍ മാര്‍ഗമുള്ള തീരക്കച്ചവടത്തിനും തടസ്സമുണ്ടായി. കബ്രാളിന്റെ നേതൃത്വത്തില്‍ 1500-ല്‍ കോഴിക്കോട്ടെത്തിയ പോര്‍ത്തുഗീസ് സംഘം കോഴിക്കോട്ടു നിന്ന് മുസ്ലിംകളെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു. സാമൂതിരി അതിനു തയ്യാറാകാതിരുന്നതുകൊണ്ട് അവര്‍ കോഴിക്കോട് പീരങ്കിയാക്രമണം നടത്തി. മുസ്ലിംകളെ ശത്രുക്കളായി കണ്ട പോര്‍ത്തുഗീസുകാര്‍ അവരെ വ്യാപാര രംഗത്തുനിന്നൊഴിവാക്കാനും കഴിയുമെങ്കില്‍ ഉന്മൂലം നശിപ്പിക്കുവാനുമുള്ള ശ്രമത്തിലായി. സഹവര്‍ത്തിത്വത്തിലുള്ള വ്യാപാരത്തിനു പകരം ശക്തിയുപയോഗിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തെ ജനങ്ങള്‍ സംഘടിതമായിത്തന്നെ ചെറുത്തു.

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

അറേബ്യയുമായുള്ള ബന്ധം: المسلمون في كيرالا – علاقة مع العرب

കേരളക്കരക്ക് അറബ് ദേശവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍ പോലും ദക്ഷിണ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ അറബികള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്.

ആഫ്രിക്കയും ആസ്ത്രേലിയയും ഉള്‍പ്പെട്ട ഒരു വന്‍കരയുടെ ഭാഗമായിരുന്നു ദക്ഷിണേന്ത്യയെന്ന അനുമാനത്തിന് പിന്‍ബലം വര്‍ധിച്ചുവരികയാണ്. ലെമ്യൂറിയ എന്നാണ് കടലെടുത്തുപോയ ആ വന്‍കരക്ക് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാര്‍ പേര്‍ നല്‍കിയിട്ടുള്ളത്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ കൂര്‍ത്ത ഛേദങ്ങളും കരയെ വേര്‍തിരിക്കുന്ന മലനിരകളും വന്‍തോതില്‍ കടലെടുത്തു പോയിട്ടുണ്ടെന്നും അതിന്റെ അവശിഷ്ടമാണ് ദക്ഷിണേന്ത്യയെന്നും സിലോണ്‍ ഈ ഭൂഖണ്ഡത്തില്‍ നിന്ന് അകന്നുപോയതാണെന്നും അനുമാനിക്കപ്പെടുന്നു. തമിഴകം നവാളം ദ്വീപിലായിരുന്നു എന്നാണ് തമിഴ് ചരിത്രകാരന്മാരുടെ അഭിപ്രായം. ഇന്ത്യാ സമുദ്രത്തില്‍ 1370 ദ്വീപുകളെങ്കിലും ഉണ്ടായിരുന്നു എന്ന അറബി ഭൂമിശാസ്ത്രകാരന്മാരുടെ നിഗമനവും പ്രസക്തമാണ്. അതില്‍ ഏറ്റവും തെക്കേ അറ്റത്തുണ്ടായിരുന്ന സിലോണിനെ അറബികള്‍ സറന്ദീഖ് എന്ന് വിളിച്ചു.

ഗിരിനല്‍ സറന്ദീബിന്‍ മുകളില്‍ ബാവ
ടലില്‍ കരജിദ്ദ തനില്‍ ബീ ഹവ്വ’ എന്ന സഫലമാല (ശുജാഇ മൊയ്തു മുസ്ലിയാര്‍)യിലെ സങ്കല്‍പത്തില്‍ ആദിപിതാവും ആദിമാതാവും മാത്രമല്ല സിലോണും അറേബ്യയും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലവും പ്രതിഫലിക്കുന്നുണ്ട്. സിലോണിലെന്നപോലെ പന്തലായനി കടപ്പുറത്തെ പാറയിലും തെളിഞ്ഞുകാണുന്ന കാലടിപ്പാടുകളെയും ആദിപിതാവുമായി ബന്ധപ്പെടുത്തുന്നുണ്ട്. നൂഹ് നബിയുടെ കാലത്തുണ്ടായ പ്രളയത്തിലോ മറ്റേതെങ്കിലും പ്രകൃതിക്ഷോഭത്തിലോ ആവാം ലെമ്യൂറിയ ശിഥിലമായത്.

ദക്ഷിണേന്ത്യയിലെയും മധ്യേഷ്യയിലെയും ആദിവാസി ഭാഷകള്‍ അറബിയുമായി താരതമ്യപ്പെടുത്തിയാല്‍, ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഒരു കാലത്ത് മധ്യേഷ്യയിലും അറേബ്യയിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ പ്രദേശത്ത് അധിവസിച്ചിരുന്നു എന്ന് അനുമാനിക്കാം. സുമേറിയയിലെ പരാതനമായ ‘ഊര്‍’ ഇതിനുദാഹരണമാണ്.’ഊരും’ ‘ഏരി’ യും മലയാളിയുടേതാണ്. മലയാളത്തിലെയും തമിഴിലെയും ‘അമ്മ’ യും അറബിയിലെ ‘ഉമ്മും’ സുമേരിയനിലെ ‘അമ’യും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അപ്പയും അച്ഛനും, അദ്ദയും അബുവും തമ്മിലുള്ള സാമ്യം മറ്റൊരുദാഹരണം. ‘കര’ കൊണ്ടവസാനിക്കുന്നതാണ് സുമേരിയനിലെ പല തൊഴില്‍ നാമങ്ങളും. എന്‍കര = കൃഷിക്കാരന്‍, നാന്‍കര = ആശാരി, സാംകര = കച്ചവടക്കാരന്‍. പന, ഈത്തപ്പന, കരി, നെയ്ത്തുകാരന്‍, കല്ലാശാരി എന്നിവയെക്കുറിക്കുന്ന പദങ്ങള്‍ക്കും ശബ്ദസാമ്യതയുണ്ട്. സര്‍വനാമങ്ങള്‍ പലതും ഒരേ രൂപത്തിലുള്ളതാണ്. വ്യാകരണ ഘടനയിലുമുണ്ട് പൊരുത്തം. ഇതുപോലെ ഹീബ്രുവും ദ്രാവിഡവും തമ്മില്‍ സാമ്യമുണ്ട്. ഹീബ്രുവിലെ ‘അബ്’, ‘അം’ എന്നീ പദങ്ങളും മലയാളത്തിലെ അപ്പനും അമ്മയും തമ്മിലുള്ള സാദൃശ്യം ശ്രദ്ധിക്കുക. മലയാളത്തില്‍ ‘കൊല്‍’ എന്ന ധാതുവിനു കൊട്ടുക, അടിക്കുക എന്നീ അര്‍ഥങ്ങളുണ്ടായിരുന്നു. ഹീബ്രുവില്‍ കൊട്ട് എന്നാല്‍ കൊല്ലുക എന്നും ഖത്തല്‍ എന്നാല്‍ കൊല്ലുന്നവന്‍ എന്നുമാണര്‍ഥം. അറബിയില്‍ ഖത്ല്‍ (കൊല) എന്നാണ് പ്രയോഗം.

4000-4500 വര്‍ഷം പഴക്കമുള്ള സുമേറിയന്‍ ശിലാരേഖകളില്‍ മെലൂവയെ പരാമര്‍ശിക്കുന്നുണ്ട്. മെലൂവക്കാര്‍ കറുത്തവരായിരുന്നുവെന്നും അവര്‍ കച്ചവടത്തിന് മെസൊപ്പൊട്ടേമിയയില്‍ വരാറുണ്ടായിരുന്നുവെന്നും അതില്‍ പറയുന്നു. മെലൂവയില്‍നിന്ന് മരത്തടികളാണ് ഇറക്കുമതി ചെയ്തിരുന്നത്. ഊര്‍ നഗരാവശിഷ്ടങ്ങളില്‍ നിന്ന്, മലബാറില്‍ സുലഭമായിരുന്ന തേക്കിന്‍തടി കണ്ടെടുത്തിട്ടുള്ളതിനാല്‍ ‘മെലൂവ’, മലബാര്‍ ആയിരിക്കാന്‍ സാധ്യത കാണുന്നു.

അറബികളുടെ കപ്പല്‍ യാത്രക്ക് ക്രി.മു. 5000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് ലെനിന്‍ ഗ്രാഡിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍ നിന്നു തെളിഞ്ഞിട്ടുണ്ട്.
ക്രി.മു. 10-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുലൈമാന്‍ നബിയുടെ കാലത്ത് തര്‍ശീശ കപ്പലുകള്‍ മൂന്നു സംവത്സരങ്ങളിലൊരിക്കല്‍ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയില്‍ എന്നിവ കൊണ്ടുവന്നിരുന്നതായി പഴയ നിയമത്തിലെ രാജാക്കന്മാര്‍ (11-10, 22-23) എന്ന അധ്യായത്തില്‍ കാണാം. യമനും ഹദ്റമൌതും ഒമാനും ഉള്‍പ്പെട്ടിരുന്ന അഷ്റഫു റമാലിലെ സദ്ദാദ് രാജാവ് ഇന്ത്യയുടെ അതിര്‍ത്തിവരെ ആക്രമിച്ചെത്തിയിരുന്നു. ഏതാനും നൂറ്റാണ്ടുകള്‍ കേരളത്തിലേക്കുള്ള കച്ചവടമാര്‍ഗം അറബികളുടെ ആധിപത്യത്തിലായിരുന്നു. ഏദന്‍ തുറമുഖത്തുവെച്ചായിരുന്നു ഇന്ത്യന്‍ കച്ചവടക്കാരും അറബികളും ചരക്കുകള്‍ കൈമാറിയിരുന്നത്. ഈ കച്ചവടമാര്‍ഗത്തെപ്പറ്റി പ്ളീനിവിവരിക്കുന്നതിങ്ങനെയാണ്: ‘ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ചരക്കുകള്‍ കോപ്പ്ടസ്സിലേക്ക് കടത്തുന്നു. കോപ്പ്ടസ്സില്‍നിന്നു അറേബ്യന്‍ ഉള്‍ക്കടല്‍ തുറമുഖമായ ബര്‍ണിക്കയിലേക്ക് 12 ദിവസത്തെ യാത്രയുണ്ട്. മധ്യവേനലാവുമ്പോഴേക്ക് കപ്പലുകള്‍ ബെര്‍ണിക്കയില്‍ നിന്ന് യാത്രതുടരും. ഓക്കിലെസ്സില്‍ (ഗെല്ലാ) എത്താന്‍ 30 ദിവസം വേണം. ഫെലിക്സ് തീരത്തുള്ള കാനെ (റാസഫര്‍തക്) അഴിമുഖത്തെത്താന്‍ അത്രതന്നെ ദൂരമുണ്ട്. അവിടെനിന്ന് 40 ദിവസത്തെ യാത്രകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രമായ മുസിരിസ്സിലേക്ക് പോകുന്നു. ‘ മുസ്രിസ്സ് കൊടുങ്ങല്ലൂരാണ്. കേരളത്തിലെ നഗരങ്ങളില്‍ അക്കാലത്ത് അറബികളുടെ കപ്പലുകള്‍ വന്നിരുന്നതായി മാര്‍ക്കോപ്പോളോ വിവരിക്കുന്നുണ്ട്.

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

കേരളതീരം വഴി دخول الاسلام في الهند

ഇസ്ലാം മുഹമ്മദ് നബിയുടെ കാലത്ത്തന്നെ കേരള തീരങ്ങളില്‍ പ്രചരിച്ചതായി അഭിപ്രായമുണ്ട്. സിലോണില്‍ ആദമിന്റെ കാല്‍പാട് സന്ദര്‍ശിക്കാന്‍പോയ തീര്‍ഥാടക സംഘത്തില്‍പെട്ടവരാണ് കേരളത്തില്‍ ആദ്യമെത്തിയ മുസ്ലിം മിഷനറിമാരെന്ന് പറയപ്പെടുന്നു. ചേരമാന്‍ പെരുമാള്‍ എന്ന രാജാവ് ഇസ്ലാം സ്വീകരിച്ച് മക്കത്ത് പോയെന്ന ഐതിഹ്യം വളരെ പ്രസിദ്ധമാണ്. അതനുസരിച്ച് കൊടുങ്ങല്ലൂരിറങ്ങിയ അറേബ്യന്‍ തീര്‍ഥാടക സംഘം അവിടത്തെ രാജാവിന് ഇസ്ലാം പ്രബോധനം ചെയ്തു. ഇസ്ലാം സ്വീകരിച്ച രാജാവ്, തീര്‍ഥാടക സംഘം സിലോണില്‍നിന്ന് മടങ്ങിവന്നപ്പോള്‍ അവരോടൊപ്പം രഹസ്യമായി അറേബ്യയിലേക്ക് പോയി. പോകുന്നതിന് മുമ്പ് രാജ്യഭരണം അദ്ദേഹം സാമന്തന്മാര്‍ക്ക് ഏല്‍പിച്ചുകൊടുത്തു.

കുറച്ചുനാള്‍ അറേബ്യയില്‍ കഴിഞ്ഞ രാജാവ് സ്വന്തം നാട്ടില്‍ ഇസ്ലാം പ്രചരിപ്പിക്കാന്‍ ഉദ്ദ്യേശിച്ച് തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ രോഗം ബാധിച്ച് മരിച്ചു. മലാബാറിലേക്കുള്ള പ്രബോധന ദൌത്യം അവഗണിക്കരുതെന്ന് മരണശയ്യയില്‍ കിടക്കവെ രാജാവ് അനുചരന്‍മാരെ ഉപദേശിച്ചു. തന്റെ മരണം പരസ്യമാക്കാതിരിക്കാന്‍ കല്‍പിച്ച രാജാവ് നാട്ടലെ സാമന്തന്മാര്‍ക്ക് തിട്ടൂരമയച്ചു. ദീര്‍ഘനാളത്തെ യാത്രയ്ക്കു ശേഷം രാജാവിന്റെ തിട്ടുരവുമായി കൊടുങ്ങല്ലൂരില്‍ ഇറങ്ങിയ പ്രബോധകര്‍ക്ക് നല്ല സ്വീകരണം ലഭിച്ചു. എഴുത്ത് വായിച്ചറിഞ്ഞ കൊടുങ്ങല്ലൂരിലെ രാജാവ് അവര്‍ക്ക് താമസിക്കാന്‍ വീടും തോട്ടങ്ങളും നിലങ്ങളും മറ്റും നല്‍കി. അവിടെ അവര്‍ ഒരു പള്ളി പണിതു. ചേരമാന്‍ പള്ളി എന്നറിയപ്പെടുന്ന ഈ പള്ളിയാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി.

പ്രബോധക സംഘത്തിലെ മാലികുബ്നു ദീനാര്‍ അവിടെ താമസിച്ച്, മലബാറിന്റെ മറ്റു സ്ഥലങ്ങളില്‍ ഇസ്ലാം പ്രചരിപ്പിക്കാനും പള്ളി പണിയാനും മാലികുബ്നു ഹബീബിനെ നിയോഗിച്ചു. അങ്ങനെ കൊല്ലം, ഹേലിമാറാവി (ഏഴിമല), ഫാക്കനൂര്‍ (ബാര്‍ക്കൂര്‍), മഞ്ചറൂര്‍ (മംഗലാപുരം), കാഞ്ചര്‍ക്കൂത്ത് (കാസര്‍ഗോഡ്), ജൂര്‍ഫത്തന്‍ (ശ്രീകഹുപുരം), ദഹ്ഫത്തന്‍ (ധര്‍മടം), ഫന്ദറീന (പന്തലായനി), ശാലിയാത്ത് (ചാലിയം), എന്നിവിടങ്ങളെല്ലാം സന്ദര്‍ശിച്ചു ഓരോ പള്ളി സ്ഥാപിച്ചു. ചാലിയത്ത് അഞ്ചുമാസം താമസിച്ചു. പിന്നീട് മാലികുബ്നു ദീനാറെ കാണാന്‍ കൊടുങ്ങല്ലൂര്‍ പോയി. കുറച്ചുനാള്‍ കൊടുങ്ങല്ലൂര്‍ താമസിച്ച ശേഷം താന്‍ പണിയിച്ച എല്ലാ പള്ളികളും സന്ദര്‍ശിച്ച് വീണ്ടും കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തി.

മാലികുബ്നു ദീനാറും മാലികുബ്നു ഹബിബും ഭൃത്യന്മാരും കൂടി കൊല്ലത്തേക്കു പോയി. മാലികുബ്നു ദീനാറും ചില അനുയായികളും മറ്റുളളവരെ കൊല്ലത്തു താമസിപ്പിച്ച് അറേബ്യന്‍ തീരത്തെ ശഹറിലേക്കു മടങ്ങിപ്പോയി. ശഹറില്‍ നിര്യാതനായ രാജാവിന്റെ മഖ്ബറഃ മാലികുബ്നു ദീനാറും അനുയായികളും സന്ദര്‍ശിച്ചു. അതിനു ശേഷം ഖുറാസാനിലേക്കാണ് അവര്‍ പോയത്. അവിടെവച്ചാണ് മാലികുബ്നു ദീനാര്‍ മരിച്ചത്. മാലികുബ്നു ഹബീബ് ചില മക്കളെ കൊല്ലത്ത് താമസിപ്പിച്ച് ഭാര്യയോടൊപ്പം കൊടുങ്ങല്ലൂര്‍ക്ക് മടങ്ങി.

മലബാറില്‍ ഇസ്ലാമിന്റെ ആഗമനം ഇങ്ങനെയാണെന്ന് ശൈഖ് സൈനുദ്ദീന്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും മേല്‍ വിവരിച്ച സംഭവം ഏത് വര്‍ഷമാണ് നടന്നതെന്ന് പറയാന്‍ തെളിവുകളില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ഹി. 200-നു ശേഷമായിരിക്കാം എന്നാണ് ഭൂരിപക്ഷാഭിപ്രായം.

യമനിലെ സഫാറിലാണ് ഇസ്ലാം സ്വീകരിച്ച രാജാവിന്റെ ഖബ്ര്‍ എന്ന് തുഹ്ഫതുല്‍ മുജാഹിദീന്‍ പറയുന്നു. ഖബ്റുസ്സാമൂരി എന്നറിയപ്പെടുന്ന ഒരു ഖബ്ര്‍ ഇന്നും അവിടെയുണ്ട്.

ഹിന്ദു രാജാവിന്റെ ഇസ്ലാം ആശ്ളേഷത്തിന് സാഹചര്യത്തെളിവുകളുണ്ടെങ്കിലും ചരിത്ര പിന്‍ബലമില്ല എന്നാണ് സര്‍ തോമസ് ആര്‍നോള്‍ഡിന്റെ അഭിപ്രായം. എന്നാല്‍ മലബാര്‍ തീരത്ത് ഇസ്ലാം പ്രചരിപ്പിച്ചത് അറബിക്കച്ചവടക്കാരുടെ സമാധാനപരമായ പ്രബോധനം മഖേനയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.

നബിയുടെ ജീവിത കാലത്തുതന്നെ അറബിക്കച്ചവടക്കാര്‍ ഇസ്ലാമിക സന്ദേശവുമായി മലബാറില്‍ എത്തിയിരുന്നു എന്ന് കരുതുന്നതിന് ന്യായമുണ്ട്. കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍നിന്നും എറണാകുളം ജില്ലയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവത്തിലേക്കു സൂചന നല്‍കുന്നു. ക്രി. 736-ലേതാണ് ഇവ.

ഇസ്ലാമിന്റെ ആഗമനശേഷം ധാരാളം അറബി കുടുംബങ്ങള്‍ ഇന്ത്യയിലെ തീരപ്രദേശനഗരങ്ങളില്‍ സ്ഥിരവാസമാക്കി. അവരില്‍ ചിലര്‍ ഇന്ത്യന്‍ സ്ത്രീകളെ വിവാഹം ചെയ്തു. അവര്‍ മുഖേന ധാരാളം താഴ്ന്ന ജാതിക്കാര്‍ മുസ്ലിംകളായി.

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

കേരള മുസ്ലിം നവോത്ഥാനം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി അറബ് മുസ്ലിം ലോകത്ത് ഉയര്‍ന്നു വന്ന ഇസ്ലാമിക പരിഷ്കരണ പ്രസ്ഥാനങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വ്യക്തികളിലൂടെയും സംഘടനകള്‍ മുഖേനയും കേരള മുസ്ലിംകള്‍ക്കിടയില്‍ നടന്ന സംസ്കരണ സംരംഭങ്ങളാണ് കേരള മുസ്ലിം നവോത്ഥാനമെന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. മത, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിലെല്ലാം അതിന്റെ അലയടികള്‍ ഉണ്ടായിട്ടുണ്ട്. നവോത്ഥാനമെന്ന പദത്തിനു പ്രചാരം സിദ്ധിക്കുന്നത് അടുത്തകാലത്താണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിനുമുമ്പും വിവിധ കാലഘട്ടങ്ങളിലായി മുസ്ലിം ലോകത്ത് സംസ്കരണ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുകയും പ്രവര്‍ത്തിക്കുകയും അറബ് ലോകവുമായി നേരിട്ടു ബന്ധം പുലര്‍ത്തിയ കേരളമുസ്ലിംകളില്‍ അതിന്റെ അലയൊലികള്‍ എത്തുകയും ചെയ്തിരുന്നു.