Category Archives: news

സിറിയ എന്ന നരകം

മസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് ഗ്രാമത്തിലെ ഖാന്‍ ശൈഖൂന്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം രാവിലെ നടത്തിയ രാസായുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നൂറില്‍ പരം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 400ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടന്നയുടന്‍ മുപ്പതോളം സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ പറഞ്ഞു. നിരവധി പേര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പും ജീവന്‍ വെടിഞ്ഞിട്ടുണ്ട്. സിറിയന്‍ സൈന്യത്തിന്റെ വിമാനങ്ങളില്‍ നിന്ന് വര്‍ഷിച്ച വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും കൊല്ലപ്പെട്ടതായും അദ്ദേഹം സൂചിപ്പിച്ചു. സിറിയന്‍ പ്രതിപക്ഷത്തിന് ആധിപത്യമുള്ള ഈ പ്രദേശത്തു നിന്നുള്ള പലായനം ശക്തിപ്പെടുന്നതിന് ആക്രമണം കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരെ സമീപത്തെ ക്ലിനിക്കില്‍ എത്തിച്ചിരുന്നു. എന്നാല്‍ സിറിയന്‍ സൈന്യത്തിന്റെ വിമാനങ്ങള്‍ വീണ്ടും നടത്തിയ ആക്രമണത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്ന ക്ലിനിക്കടക്കം തകര്‍ത്തു. ശ്വാസമെടുക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന കുട്ടികളക്കമുള്ളവരുടെ വളരെ ദയനീയമായ അവസ്ഥക്കാണ് പ്രദേശവും സമീപത്തെ ആശുപത്രികളും സാക്ഷ്യം വഹിക്കുന്നതെന്ന് അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.

അതേസമയം ഈ കുറ്റകൃത്യത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് സിറിയന്‍ ഭരണകൂടം രംഗത്ത് വന്നിട്ടുണ്ട്. ഖാന്‍ ശൈഖൂനില്‍ രാസായുധം ഉപയോഗിച്ചിട്ടില്ലെന്നാണ് സിറിയന്‍ സൈന്യം തീര്‍ത്തു പറയുന്നത്. സിറിയന്‍ സൈന്യം ഒരുകാലത്തും ഒരിടത്തും രാസായുധം ഉപയോഗിച്ചിട്ടില്ലെന്നും ഭാവിയിലും ഉപയോഗിക്കുകയില്ലെന്നും സൈന്യം വ്യക്തമാക്കി. ഖാന്‍ ശൈഖൂനില്‍ യാതൊരുതരത്തിലുള്ള ആക്രമണവും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

വിടപറഞ്ഞത് ഹദീസുകളുടെ സേവകന്‍:

അമ്മാന്‍: ലോക പ്രശസ്ത ഹദീസ് പണ്ഡിതന്‍ ശുഐബ് അര്‍നഊത്വ് കഴിഞ്ഞ വ്യാഴാഴ്ച്ച ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ അന്തരിച്ചു. പ്രവാചക വചനങ്ങളുടെ പഠനത്തിന് ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പ്രമുഖ സൗദി പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അല്‍അരീഫി അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിയിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ‘ഖാദിമുസ്സുന്ന’ (ഹദീസുകളുടെ സേവകന്‍) എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

1928ല്‍ സിറിയയിലെ ദമസ്‌കസില്‍ ജനിച്ച അദ്ദേഹം മാതാപിതാക്കളില്‍ നിന്ന് തന്നെ ഇസ്‌ലാമിന്റെ പ്രാഥമികപാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ഖുര്‍ആനില്‍ നിന്നും വലിയൊരു ഭാഗം മനപാഠമാക്കുകയും ചെയ്തു. 1926ല്‍ ദമസ്‌കസിലേക്ക് കുടിയേറിയ അല്‍ബേനിയന്‍ വംശജരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. പ്രമുഖ പണ്ഡിതന്‍മാരില്‍ നിന്നും അറബി ഭാഷ സ്വായത്തമാക്കിയ അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹം നേടി. പിന്നീട് ഹദീസ് പഠനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ സൂക്ഷ്മപരിശോധന നിര്‍വഹിച്ചിട്ടുണ്ട്.
arnaout3c
ശൈഖ് അല്ലാമാ ശുഐബ് അര്‍നഊത്വ് ആധുനിക മുസ്‌ലിം പണ്ഡിതരില്‍ പ്രഗല്‍ഭനും അമ്പത് വര്‍ഷത്തോളമായി പ്രവാചക സുന്നത്തില്‍ പഠനഗവേഷണ സേവനങ്ങള്‍ നിര്‍വ്വഹിക്കുന്ന ചിന്തകനുമാണ്. മുസ്‌നദ് ഇമാം അഹ്മദ്, സുനന്‍ അര്‍ബഅഃ, സിയറു അഅ്‌ലാമുന്നുബലാഅ് തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ സൂക്ഷ്മ വിശകലനം നടത്തിയിട്ടുണ്ട്. പാരമ്പര്യ കൃതികള്‍ വിശകലനം നടത്താനും അവയെ പുതു രൂപത്തില്‍ സമര്‍പ്പിക്കാനുമായി ഒരു പ്രത്യേക പാഠശാല തന്നെ അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. ഹാഫിള് ബിന്‍ ഹജറിന്റെ ഫതഹുല്‍ ബാരിയാണ് അദ്ദേഹം അടുത്തതായി വിശകലന വിധേയമാക്കുന്നത്.

ചോദ്യം: താങ്കള്‍ പ്രവാചക സുന്നത്തുമായി ബന്ധപ്പെട്ട ധാരാളം ഗ്രന്ഥങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയിട്ടുണ്ടല്ലോ. എന്തായിരുന്നു താങ്കളുടെ പ്രചോദനം?
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ ആദ്യമായി ഒരു ഗ്രന്ഥം എഡിറ്റ് ചെയ്യുന്നത്. അഹ്മദ് ബിന്‍ സഈദ് അല്‍ മര്‍വസിയുടെ മുസ്‌നദ് അബീ ബക്ര്‍ ആയിരുന്നു അത്. പിന്നീട് ധാരാളമായി ഈ ഉദ്യമം തുടര്‍ന്നു വന്നു. അന്ന് മുതലെ സ്വഹീഹും ഹസനുമായ ഹദീസുകളെ ക്കുറിച്ച് വിവരിക്കുന്ന ഒരു ഹദീസ് സൂചിക തയ്യാറാക്കാന്‍ ഞാന്‍ ചിന്തിച്ച് കൊണ്ടേയിരിക്കുകയാണ്. പക്ഷേ, അതിനാവശ്യമായ (15 മില്യണ്‍ ഡോളര്‍) ഭീമമായ ചിലവ് വഹിക്കാന്‍ ആരും തയ്യാറായില്ല. അങ്ങനെയാണ് നമ്മുടെ കഴിവനുസരിച്ച് മുഅസ്സസത്തു രിസാല രൂപീകരിച്ചത്. ഈ അമ്പത് വര്‍ഷത്തിനിടില്‍ ആഗ്രഹിച്ചതും ഉദ്ദേശിച്ചതുമായ ഏകദേശം എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. 180ലധികം വാള്യങ്ങള്‍ ഇപ്പോള്‍ സാക്ഷാത്കരിച്ചു. കുറച്ച് ഗ്രന്ഥങ്ങള്‍ പൂര്‍ത്തീകരണത്തോടടുത്തു. മുസ്‌നദ് ഇമാം അഹ്മദ് 52 ഭാഗം, സ്വഹീഹ് ഇബ്‌നി ഹിബ്ബാന്‍ 18 ഭാഗം ഇമാം ബഗവിയുടെ ശറഹുസ്സുന്നഃ 16 ഭാഗം, സാദുല്‍ മആദ് 5 ഭാഗം ഇവയെല്ലാം ഹദീസ് ഗ്രന്ഥങ്ങളാണ്. അവയുടെ കയ്യെഴുത്തു പ്രതികള്‍ പരിശോധിച്ചാണ് ഞാന്‍ ഈ ഉദ്യമം നിര്‍വഹിച്ചത്. അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്താല്‍ മറ്റുള്ള പൂര്‍വ്വ പണ്ഡിതര്‍ക്ക് ലഭിക്കാത്ത കോപ്പികള്‍ എനിക്ക് ലഭിക്കുകയുണ്ടായി. ഇപ്പോള്‍ സുനനു അബീ ദാവൂദ്, സുനന്‍ തിര്‍മിദി, സുനന്‍ ഇബ്‌നു മാജഃ തുടങ്ങിയവയും ഞാന്‍ പരിശോധിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസിദ്ധീകരിക്കപ്പെടാത്ത സുനന്‍ നസാഈ അല്‍ കുബ്‌റായും ഞാന്‍ സൂക്ഷ്മ പരിശോധന നടത്തി. ഇവയെല്ലാം അല്ലാഹുവിന്റെ അനുഗ്രഹമായത് കൊണ്ട് സാധ്യമായതാണ്. അവനത് സല്‍ക്കര്‍മ്മമായി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

? പ്രഗല്‍ഭരായ പണ്ഡിതരുള്‍പെടുന്ന ഒരു സംഘത്തിനാണല്ലോ താങ്കള്‍ നേതൃത്വം നല്‍കുന്നത്. ഈ ബൃഹത്തായ പദ്ധതി സുഖകരമായി പൂര്‍ത്തീകരിക്കാന്‍ താങ്കളെ സഹായിച്ചത് അവരുടെ സാന്നിദ്ധ്യവും സഹകരണവുമാണല്ലോ. ഈയൊരു സംഘത്തെ സംബന്ധിച്ച താങ്കളുടെ അഭിപ്രായമെന്താണ്?
ഞാന്‍ വ്യക്തിപരമായാണ് പ്രവര്‍ത്തനങ്ങളാരംഭിച്ചത്. എന്നാല്‍ ഈ പദ്ദതിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവരെ കൂടി പങ്ക് ചേര്‍്ക്കുകയാണ് നല്ലതെന്ന് ബോധ്യപ്പെട്ടു. എന്റെ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ വലിയ പണ്ഡിതരൊന്നുമല്ല. അവര്‍ സര്‍വ്വകലാ ശാലാ പഠനം പൂര്‍ത്തിയാക്കിയവരാണ്. ഞാനവര്‍ക്ക് പരിശീലനവും അധ്യാപനവും നല്‍കി. എന്റെ കൂടെ വര്‍ഷങ്ങളോളം സേവനമനുഷ്ഠിക്കുകയും അത് മുഖേന നല്ല പ്രാഗല്‍ഭ്യം നേടുകയും ചെയതവര്‍ അവര്‍ക്കിടയിലുണ്ട്. ഇവരുടെ അസാന്നിദ്ധ്യത്തില്‍ നേരത്തെ സൂചിപ്പിച്ച മഹത്തായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. മറിച്ച് ദീനും വിജ്ഞാനവുമുള്ള സല്‍സ്വഭാവികളെക്കൊണ്ട് അല്ലാഹു എന്നെ സഹായിച്ചു. എന്നാല്‍ ഹദീസ് വിജ്ഞാന ശാസ്ത്രം അതിന്റെ പരിശോധന തുടങ്ങിയവയെല്ലാം പണ്ട് മുതലേ ഞാന്‍ തന്നെയാണ് നിര്‍വ്വഹിച്ചത്. ഞാന്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും അവര്‍ നിര്‍വ്വഹിക്കുന്നു. ഈ കാലയളവിലെ പരിശീലനം കൊണ്ട് അവരില്‍ ചിലര്‍ ഹദീസ് ശാസ്ത്രത്തില്‍ സ്വതന്ത്ര രചന നിര്‍വഹിക്കുവാന്‍ കഴിയുന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

? ഹദീസ് നിദാന ശാസ്ത്രത്തെ സേവിക്കുന്നതില്‍ താങ്കള്‍ക്ക് അനുഭപ്പെട്ട പ്രതിബന്ധങ്ങള്‍ എന്തെല്ലാമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം പ്രസ്താവ്യമായ പ്രതിസന്ധികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വഴി പൂര്‍ണമായും എനിക്ക് അനുകൂലമായിരുന്നു. അല്ലാഹു വല്ലതും ഉദ്ദേശിച്ചാല്‍ അതിനുള്ള കാരണങ്ങളും അവന്‍ തന്നെ ഒരുക്കിത്തരുമല്ലോ. കയ്യെഴുത്ത് പ്രതികള്‍ കണ്ടെടുക്കാനും അവ പഠിക്കാനും ക്രമീകരിക്കാനും പൗരാണികര്‍ എഴുതിയ രചനകള്‍ വായിച്ചെടുക്കാനും കുറച്ച് പ്രയാസങ്ങള്‍ സഹിക്കേണ്ടതുണ്ടായിരുന്നു. പ്രത്യേകിച്ചും പകര്‍പ്പെഴുത്തുകളും പേര്‍ഷ്യന്‍ രചനകളും. അവയെല്ലാം അല്ലാഹുവിന്റെ സഹായത്തോടെ അതിജയിച്ചു. മുശ്കിലുല്‍ ആസാര്‍ എന്ന ഗ്രന്ഥം പരിശോധിക്കുന്നതിനിടയില്‍ അതിലെ അവസാന ഭാഗം എനിക്ക് ലഭിച്ചില്ല. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ അതിന്റെ ഒരു ഭാഗം ഉണ്ടായിരുന്നു. അത് ഇബ്‌നു റുശ്ദിന്റെ സംഗ്രമാണെന്നും പറയപ്പെട്ടു. ഏതായാലും ഒരു സഹോദരന്‍ മുഖേന ബന്ധപ്പെടുകയും അത് എനിക്ക ലഭിക്കുകയും ചെയ്തു. പരിശോധിച്ചപ്പോള്‍ ഞാനന്യേഷിക്കുന്ന ബാക്കി ഭാഗം അതിലുണ്ടായിരുന്നു.

? അവസാന മൂന്ന് ദശകങ്ങളില്‍ വൈജ്ഞാനിക ലോകം സ്തുത്യര്‍ഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഇസ്‌ലാമിക പൈതൃകത്തിലെ ധാരാളം കൃതികള്‍ പുനഃ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ ഈ പരിശ്രമങ്ങളില്‍ ചില പോരായ്മകളും സംഭവിച്ചതായി കാണാവുന്നതാണ്. ഈ മേഖലയില്‍ നിപുണരല്ലാത്ത ചിലരുടെ ഇടപെടല്‍മൂലമാണ് ഇത് സംഭവിച്ചത്. ഇവയെക്കുറിച്ച് താങ്കള്‍ക്ക് എന്തു പറയാനുണ്ട് .
ഗവേഷണത്തിനും പഠനത്തിനും യോഗ്യതയില്ലാത്തവര്‍ അത്തരം ഏര്‍പ്പാടുകള്‍ നടത്തരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എല്ലാറ്റിനുമുപരിയായി അല്ലാഹുവിനെ ഭയപ്പെടേണ്ടിയിരിക്കുന്നു. പിന്നിടാണ് തങ്ങളുടെ വിജ്ഞാനത്തിനനുസരിച്ചുള്ള ഇടപെടലുകള്‍ നടത്തേണ്ടത്. സാധാരണയായി പറയപ്പെടാറുണ്ട്. തന്റെ പരിമിതി തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനെ അല്ലാഹു കരുണ ചെയ്തിരിക്കുന്നു. തനിക്ക് പരിചിതമല്ലാത്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുസ്‌ലിം ഉമ്മത്ത് കാലാകാലമായി സംരക്ഷിച്ച് പോരുന്ന പൈതൃകത്തോട് ചെയ്യുന്ന അക്രമമാണ്.
ചില തുടക്കക്കാര്‍ പോലും തങ്ങള്‍ പ്രഗല്‍ഭരാണെന്ന് ധരിക്കുന്നു. അവരുടെ വൈജ്ഞാനിക യോഗ്യതയാവട്ടെ തീര്‍ത്തും പിന്നാക്കവുമാണ്. ഒരു വിദ്യാര്‍ത്ഥി നിപുണനായ ഉസ്താദിന്റെ കൂടെ ജീവിക്കുകയും തനിക്കാവശ്യമായ പരിശീലനം നേടിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണമായി ഞാന്‍ ഈ മേഖലയില്‍ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കും എന്ന് ബോധ്യപ്പെടതോടെയാണ് പ്രസിദ്ധീകരണമാരംഭിച്ചത്.

?പ്രാഥമിക വിവരം പോലുമില്ലാത്ത ചില വിദ്യാര്‍ത്ഥികള്‍ ഹദീസുകളെ ദുര്‍ബലവും സഹീഹുമാക്കി മാറ്റാനും പൂര്‍വ്വകാല പണ്ഡിതരെ നിരൂപിക്കാനും തയ്യാറാവുന്നതിനെ സംബന്ധിച്ച് താങ്കള്‍ എന്ത് പറയുന്നു.
അത്തരം ആളുകള്‍ വരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും. അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ ആളല്ല. ഇത് സൂക്ഷ്മ പരിശോധനയാണ്. അറബി ഭാഷ, ഹദീസ്, ഫിഖ്ഹ്, താരീഖ് തുടങ്ങിയ വിഷയങ്ങളിലുള്ള അവഗാഹം ഇതിനാവശ്യമാണ്. കാരണം ഒരിക്കല്‍ രചിക്കപ്പെട്ട ഗ്രന്ഥമാണ് പുനര്‍വായന നടത്തുന്നത്. അതിനര്‍ത്ഥം അവിടെ നിരൂപണമാണ് നടത്തപ്പെടുന്നത് എന്നാണ്. അത് കൊണ്ട് തന്നെ പ്രസ്തുത ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നവന്റെ വൈജ്ഞാനിക നിലവാരം ഗ്രന്ഥകാരന്റെതിനേക്കാള്‍ ഉയര്‍ന്നതായിരിക്കണം. അത് കൊണ്ട് തന്നെ ഒരു വിദ്യാര്‍ത്ഥിയെക്കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നിര്‍വ്വഹിക്കാറില്ല.

? ഹദീസ് ശാസ്ത്രത്തിന് നേരെ ഓറിയന്റലിസ്റ്റുകള്‍ നെയ്ത ചില ആരോപണങ്ങള്‍ സമകാലീനര്‍ ഏറ്റെടുക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നതായി കാണുന്നു. ്പ്രത്യേകിച്ചും ഹദീസ് ക്രോഡീകരണത്തിന്റെ കാര്യത്തില്‍. എന്താണ് താങ്കളുടെ അഭിപ്രായം
അക്കൂട്ടര്‍ തെറ്റായ ചിന്താഗതിക്കാരാണ്. നീതിയുടെയും ബുദ്ധിയുടെയും കണ്ണുകള്‍ കൊണ്ട് ഹദീസ് ശാസ്ത്രത്തെ ദര്‍ശിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പൂര്‍വ്വ പണ്ഡിതര്‍ സ്വീകരിച്ച വഴികള്‍ അവര്‍ സ്വീകരിക്കുന്നുമില്ല. അത് കൊണ്ട് അവര്‍ക്ക് ഗവേഷണത്തിന് പ്രത്യേക രീതിയോ ക്രമമോ ഇല്ല. നമുക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ സംരക്ഷിച്ചത് പോലെത്തന്നെ തിരു സുന്നത്തും സംരക്ഷിച്ചിട്ടുണ്ട്. ഹദീസ് ക്രോഡീകരണത്തിനെയും അതിന്റെ രീതിയെയും കുറിച്ച ആക്ഷേപം മുസ്‌ലിങ്ങളില്‍ നിന്നല്ല മറിച്ച് ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ ആവിഷ്‌കരിച്ചതാണ്. അവര്‍ക്കാകട്ടെ ഈ ഉമ്മത്തിലെ പണ്ഡിതര്‍ കൃത്യമായി മറുപടിയും നല്‍കിയിട്ടുണ്ട്.
ഹദീസ് ഗ്രന്ഥങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക് അതിലെ ശരി ബോധ്യപ്പെടുമെന്നതില്‍ സംശയമില്ല. കാരണം സനദും മത്‌നും പഠിക്കുന്നവര്‍ക്കു തന്നെ ഈ ലളിതസത്യം ബോധ്യപ്പെടും . ഇതാണ് നാം പ്രസിദ്ധീകരിച്ച എല്ലാ ഗ്രന്ഥങ്ങളിലും നാം ചെയ്തത്. അതിനാല്‍ നമുക്ക് മറുപടി നല്‍കാന്‍ അവര്‍ക്കായില്ല. ഇതു വരെ ഒരു ഓറിയന്റലിസ്‌റ്റോ, ആത്മാര്‍ത്ഥതയുള്ള മുസ്‌ലിമോ എനിക്ക് മറുപടി പറഞ്ഞതായി അറിവില്ല. പ്രവാചക സുന്നത്തിനെ ആക്ഷേപിക്കുന്നവര്‍ അവയെ പൂര്‍ണമായും നിരൂപിക്കുന്നില്ല. മറിച്ച് അവയില്‍ ചിലതാണ് അവര്‍ ഉദ്ദേശിക്കുന്നത്.

? ഹദീസ് നിദാന ശാസ്ത്രത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്തവര്‍ കര്‍മ്മശാസ്ത്ര മേഖലയില്‍ ഇടപെടുകയും ഫത്‌വകള്‍ നല്‍കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്ത് പറയുന്നു.
ഇത്തരം കാര്യങ്ങള്‍ വിവരമില്ലാത്തവര്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തമല്ല. കര്‍മ്മശാസ്ത്രത്തില്‍ അവഗാഹമുള്ള ഒരാള്‍ക്ക് ദുര്‍ബലമായ ഹദീസിന് മേല്‍ വിധികള്‍ രൂപപ്പെടുത്താവതല്ല എന്ന് ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്. എല്ലാ പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഹലാലുകളും ഹറാമുകളും തീരുമാനിക്കുന്നതിന് ദുര്‍ബലമോ, കെട്ടിയുണ്ടാക്കിയതോ ആയ ഹദീസുകള്‍ ഉപയോഗപ്പെടുത്താവതല്ല. അപ്രകാരം ചെയ്യുന്നവര്‍ അവരുടെ ഗവേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് സാരം.
് പ്രമാണത്തിന്റെ ആധികാരികത ബോധ്യപ്പെടാതെ ഗവേഷണത്തിന് ഉപയോഗപ്പെടുത്തുകയെന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമല്ല എന്ന് നാം പറയുന്നത് അതുകൊണ്ടാണ.് കാരണം ഇത് ദൈവികമായി ഉത്തരവാദിത്തമാണ്.

? നിലവില്‍ നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്? ഞങ്ങള്‍ക്കവ വായനക്കാരെ അറിയിക്കാമല്ലോ.
ഇബ്‌നു ഹജറിന്റെ ഫത്ഹുല്‍ ബാരിയാണ് ഇപ്പോള്‍ പണിപ്പുരയിലുള്ളത്. സനദുമായി ബന്ധപ്പെട്ട അതിന്റെ രണ്ട് കയ്യെഴുത്ത് പ്രതികള്‍ ലഭ്യമായിട്ടുണ്ട്. ഹാഫിള് ബിന്‍ ഹജര്‍ തന്റെ ഗ്രന്ഥത്തില്‍ തെളിവെടുത്ത ഹദീസുകളെ പരിശോധിക്കുകയാണ് നാം ചെയ്യുന്നത്. അവ ശരിയായവയാണെങ്കില്‍ അവയെ തല്‍സ്ഥാനത്ത് തന്നെ അശേഷിപ്പിക്കുകയും ദുര്‍ബലമായവയുടെ കൂടെ അനുബന്ധം ചേര്‍ക്കുകയും ചെയ്യും.

ചോദ്യം: ഈ പദ്ധതി എപ്പോഴാണ് പൂര്‍ത്തിയാവുക?
ഞങ്ങള്‍ പകുതി ഭാഗത്തോളം ചെയ്തു കഴിഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ (ഇന്‍ ശാ അല്ലാഹ്) അവ മാര്‍ക്കറ്റില്‍ ലഭ്യമാവും. ഈ രചന പ്രസ്തുത മേഖലയിലെ ആദ്യത്തെയും അവസാനത്തെയുമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു.

? വിദ്യാര്‍ത്ഥികള്‍ക്ക് എന്തു നിര്‍ദേശമാണ് നല്‍കാനുള്ളത്?
മുഖല്ലിദുകളായി തുടങ്ങുകയും, തുടരുകയും പിന്നിട് തെളിവുകള്‍ നോക്കി അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നവരായി മാറുകയും ചെയ്യുക. തൊട്ടില്‍ മുതല്‍ ചുടല വരെ വിജ്ഞാനം തേടുന്നവനായിരിക്കും യഥാര്‍ത്ഥ വിദ്യാര്‍ത്ഥി. ഇസ്‌ലാമിലെ വിദ്യാര്‍ത്ഥി തുടക്കത്തില്‍ അനുകരിക്കുന്നവനും പിന്നീട് തെളിവന്വേഷിക്കുന്നവനും ഒടുവില്‍ ഗവേഷണം വരെ നടത്തുന്നവനുമാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല : എ.ആര്‍ റഹ്മാന്‍

images

മജീദ് മജീദിയുടെ ചിത്രം മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡിന് സംഗീതം നല്‍കിയതിനെക്കുറിച്ച് വിശദീകരണവുമായി പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എ.ആര്‍ റഹ്മാന്‍ വിശദീകരണം നല്‍കിയത്. ശുദ്ധമായ വിശ്വാസത്തോടെ മാത്രമാണ് ചിത്രത്തിന് സംഗീതം നല്‍കാന്‍ തയ്യാറയത്.

ഇസ്‌ലാം മതത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും മതത്തെ അപകീര്‍ത്തിപ്പെടുത്തണമെന്ന് ഒരു ഉദ്ദേശവുമില്ലെന്നും എ.ആര്‍ റഹ്മാന്‍ അറിയിച്ചു. ഞാന്‍ ഒരു പടം സംവിധാനം ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല. സംഗീതസംവിധാനം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തത്. ഒരു പടത്തില്‍ ജോലി ചെയ്യുക എന്നത് ആത്മീയമായ കാര്യമാണ്. ഏറ്റവും സ്വകാര്യവുമാണ്. അക്കാര്യം ആരുമായും ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കാറില്ലെന്നും അദ്ദേഹം എഫ്ബിയില്‍ കുറിച്ചു. പ്രവാചകനെക്കുറിച്ച് സംഗീതം ചെയ്തില്ലായെന്ന് വിധി തീരുമാനിക്കുന്ന ദിവസം അല്ലാഹ് ചോദിക്കും. മനുഷ്യത്വത്തെ ഒന്നിപ്പിക്കുക എന്ന ആശയത്തോടെയാണ് മജീദി ചിത്രത്തില്‍ സംഗീതം നല്‍കിയത്. തെറ്റിദ്ധാരണ മാറ്റി തന്റെ സന്ദേശം വ്യാപിപ്പിക്കണമെന്നും എ.ആര്‍.റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

മസ്ജിദുല്‍ അഖ്‌സ അടച്ചിടുമെന്ന്

ജറൂസലം : അടുത്ത ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരേക്കും മസ്ജിദുല്‍ അഖ്‌സ അടച്ചിടുമെന്ന് ഇസ്രായേല്‍ പൊതു സുരക്ഷാ മന്ത്രി ഇസാഖ് അഹ്‌റൊനോവിച്ച് ബുധനാഴ്ച്ച രാത്രി അറിയിച്ചു. അജ്ഞാതന്റെ വെടിയേറ്റ് ജറൂസലമിലെ പ്രമുഖ ജൂത ആക്റ്റിവിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മസ്ജിദുല്‍ അഖ്‌സയില്‍ ജൂതമാരുടെ പൂര്‍ണ്ണമായ ആധിപത്യത്തിന് വേണ്ടി വാദിക്കുന്ന യഹൂദ ഗ്ലിക്കിനാണ് വെടിയേറ്റത്. ഇതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിടുണ്ട്. ഫലസ്തീനികളും ഇസ്രായേല്‍ അധിനിവേശ സേനയും വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി. മസ്ജിദുല്‍ അഖ്‌സയിലേക്ക് ജൂതന്‍മാരെ പ്രവേശിപ്പിക്കണം എന്നാവശ്യപെട്ട് ബുധനാഴ്ച്ച നടന്ന കോണ്‍ഫറന്‍സിന് പുറത്ത് വെച്ചാണ് ഗ്ലിക്കിന് വെടിയേറ്റത്. പ്രതിയെ പിടികൂടുന്നതിനായി പോലിസ് തിരച്ചില്‍ നടത്തി വരികയാണെന്ന് പോലിസ് വക്താവ് മിക്കി റോസന്‍ഫീല്‍ഡ് പറഞ്ഞു. കൂടുതല്‍ സംഘര്‍ഷങ്ങള്‍ തടയുവാന്‍ വേണ്ടിയാണ് മസ്ജിദുല്‍ അഖ്‌സ അടച്ചിടുന്നത്.

ഖറദാവി ഉമറുബിന്‍ ഖത്താബ് പള്ളിയില്‍ ഖുതുബ ..

പ്രമുഖ ഇസ് ലാമിക പണ്ഡിതനും അന്താരാഷ്ട്ര മുസ് ലിം പണ്ഡിതസഭ അധ്യക്ഷനുമായ ശൈഖ് യൂസുഫുല്‍ ഖറദാവി തുടര്‍ച്ചയായ ആറാം വെള്ളിയാഴ്ചയും ദോഹയിലെ ഉമറുബിന്‍ ഖത്താബ് പള്ളിയില്‍ ഖുതുബ നിര്‍വഹിച്ചില്ല. എല്ലാ ഖുതുബകള്‍ക്കു ശേഷവും അടുത്ത ആഴ്ച ഖുതുബയിലെ വിഷയങ്ങള്‍ സൂചിപ്പിക്കുന്ന പതിവ് ഖറദാവിക്കുണ്ടായിരുന്നു. എന്നാല്‍ അവസാനമായി ഖുതുബ നിര്‍വഹിച്ച ഫെബ്രുവരി 21 ലെ ജുമുഅക്ക് ശേഷം അടുത്ത ആഴ്ചയിലെ വിഷയമെന്തെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നില്ല. കഴിഞ്ഞ മാസം മാര്‍ച്ച് 11 നാണ് അവസാനമായി അദ്ദേഹം ഖുതുബ നിര്‍വഹിച്ചത്. 11 നു ശേഷം ആറ് വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി അദ്ദേഹം ഖുതുബ നിര്‍വഹിക്കാതിരിക്കുന്നത് ഇതാദ്യമാണ്.

ഖത്തര്‍ സര്‍ക്കാരിനു മേലുള്ള ഇതര ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായാണ് ഖുതുബ നിര്‍വഹിക്കാതിരിക്കുന്നതെന്ന് കിംവദന്തികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അനാരോഗ്യമാണ് കാരണമെന്ന് 090313Feature2Photo-650_429വ്യക്തമാക്കിയിരുന്നു. ’53 വര്‍ഷമായി ഞാന്‍ ഖത്തറുകാരനായിട്ട്. ഈ നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ഖുതുബ നിര്‍വഹിക്കുകയും ക്ലാസ്സുകള്‍ എടുക്കുകയും ഫത്‌വ നല്‍കുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. മനസ്സിലാക്കിയ ഇസ്‌ലാമിന്റെ നിലപാടുകള്‍ എല്ലാ സ്വാതന്ത്ര്യത്തോടുംകൂടിയും ഞാന്‍ വെട്ടിത്തുറന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനു മുമ്പോ ഇപ്പോഴോ, എന്തിന് താങ്കള്‍ ഇങ്ങനെ പറഞ്ഞു, നിങ്ങള്‍ ഇത് പറയണം, ഇന്നത് പറയരുത് എന്ന് ആരും എന്നോടു പറഞ്ഞിട്ടില്ല. – ഖറദാവി കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ പട്ടിണിക്കിട്ട് യുദ്ധം ജയിക്കാനാണ് അസദ് ശ്രമിക്കുന്നതെന്ന് ആംനസ്റ്റി

ദാവോസ് : സിറിയന്‍ ജനതയെ പട്ടണിക്കിട്ടും അവര്‍ക്ക് സഹായമെത്തിക്കുന്നത് തടഞ്ഞും യുദ്ധം ജയിക്കാനാണ് ബശാറുല്‍ അസദ് ശ്രമിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി സലീല്‍ ഷെട്ടി. ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ സിറിയന്‍ വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഭവനരഹിതരും സഹായത്തിനര്‍ഹരുമായ സിറിയന്‍ ജനതയെ സംരക്ഷിക്കാന്‍ ലോക ജനത മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒമ്പതു മില്യണ്‍ ജനങ്ങളാണ് ആഭ്യന്തര യുദ്ധത്തില്‍ ഭവനരഹിതരായി കഴിയുന്നത്. ചുരുങ്ങിയ പക്ഷം ഇവര്‍ക്ക് സഹായമെത്തിക്കാനെങ്കിലും സിറിയന്‍ സര്‍ക്കാര്‍ വഴിയൊരുക്കണമെന്നും ഷെട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളെ പട്ടിണിക്കിടുന്നതും അവര്‍ക്ക് സഹായങ്ങള്‍ തടയുന്നതും സിറിയന്‍ സര്‍ക്കാര്‍ യുദ്ധ തന്ത്രമായി സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിലും അവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നതിലും യൂറോപ്യന്‍ സര്‍ക്കാറുകള്‍ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നതെന്നും ആംനസ്റ്റി മേധാവി കുറ്റപ്പെടുത്തി.23.1.14-2

ഇഖ്‌വാനുല്‍ മുസ്‌ലിമൂന് 25 കോടി ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്തുണ

hqdefaultTags:
ഹൈദ്രാബാദ് : ഭൂമിയില്‍ സ്വന്തമായി അസ്തിത്വം ഉള്ള മതമാണ് ഇസ്‌ലാം എന്നും നിലനില്‍പിന്നായി ആരുടെ മുന്നിലും അതിനു തല കുനിക്കേണ്ട ഒരു കാര്യവുമില്ലെന്നും, ലോകത്തിനെ അതിജയിച്ച് അതിന്റെ മേല്‍ക്കോയ്മ നേടാനും അതിനെ അടക്കി ഭരിക്കുവാനും വേണ്ടിയാണ് ഇസ്‌ലാം വന്നിട്ടുള്ളതെന്നും മൗലാനാ സല്‍മാന്‍ ഹുസൈന്‍ നദ്‌വി. ഇസ്‌ലാമും അതിന്റെ പ്രത്യയ ശാസ്ത്രവും എന്നെന്നും നിലനില്‍ക്കുന്നതാണ്. സത്യത്തിന്റെയും ദൈവികാരാധനയുടെയും ആവിഷ്‌കാരമാണത്. ഒരിക്കല്‍ കൂടി ഇസ്‌ലാം ലോകത്തെ അതിജയിക്കുമെന്ന പ്രതീക്ഷയാണ് ഈജിപ്തിലും സിറിയയിലും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നമുക്ക് തെളിയിച്ചു തരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഇസ്‌ലാം സയണിസത്തിന്റെ വലയില്‍ ; ഈജിപ്ത്, സിറിയ തിരക്കഥ’ എന്ന വിഷയത്തില്‍ മുസ്‌ലിം ജേര്‍ണലിസ്റ്റ് പീസ് ഫൗണ്ടേഷനും ഹൈദ്രാബാദ് സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് ട്രൂ മെസ്സേജും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും സിറിയയിലും സംഭവിച്ചു കൊണ്ടിരിക്കുന്നതും തുര്‍ക്കി പ്രധാനമന്ത്രി ഈജിപ്തിനു തുറന്ന പിന്തുണ നല്‍കുന്ന സാഹചര്യവും പരിശോധിച്ചാല്‍, ഇസ്‌ലാമിക ഖിലാഫത്ത് പുനര്‍ജനിക്കുന്നു എന്നതിന്റെ അടയാളങ്ങളാണിവ എന്ന് നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. സൗദിയിലെ ദൈവ ഭക്തരായ 56 പണ്ഡിതന്‍മാര്‍ ഈജിപ്ഷ്യന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ശഹീദ് ഹസനുല്‍ ബന്ന സ്ഥാപിച്ച പ്രസ്ഥാനം, അത് സാംസ്‌കാരികവും വിപ്ലവാത്മകവും വൈജ്ഞാനികവും പരിഷ്‌കരണ പ്രസ്ഥാനവുമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ആയിരുന്നു. പൈശാചിക ശക്തികള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും അതിന്റെ നേതാക്കന്‍മാര്‍ സ്വന്തം ജീവന്‍ ബലി കൊടുത്തും അതിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഹമ്മദ് മുര്‍സി ദൈവഭക്തനായ ഭരണാധികാരിയാണെന്നും ഈജിപ്തിലെ ജനങ്ങളാണദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നും ജനറല്‍ സീസി അദ്ദേഹത്തെ പുറത്താക്കി സയണിസ്റ്റ് അജണ്ട നടപ്പാക്കുകയാണെന്നും 25 കോടി ഇന്ത്യന്‍ മുസ്‌ലിംകളുടെയും പൂര്‍ണ്ണ പിന്തുണ ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:

വരുക, ഈ തെരുവിലെ രക്തം കാണുക

കൈറോയില്‍നിന്ന് റോബര്‍ട്ട് ഫിസ്

വരുക, ഈ തെരുവിലെ രക്തം കാണുക
image001 (2)ഈജിപ്ഷ്യന്‍ സേന നിഷ്ഠുരമായി കൊലചെയ്ത ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കാണാന്‍ കഴിഞ്ഞദിവസം ഞാന്‍ പോവുകയുണ്ടായി. മരിച്ചവര്‍ പരിചരിക്കപ്പെടുന്നതെങ്ങനെയാണ്? പല മൃതദേഹങ്ങളും മരംകൊണ്ട് നിര്‍മിച്ച ശവപ്പെട്ടികളില്‍ കിടത്തിയിരിക്കുന്നു. മോര്‍ച്ചറിക്ക് മുന്നില്‍ നീണ്ട ശവപ്പെട്ടികളുടെ നിര. നേരിയ പ്ളാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് ഐസുകട്ടകള്‍ കൊണ്ട് ആവരണം ചെയ്ത ജഡങ്ങള്‍. തിരിച്ചറിയല്‍, പോസ്റ്റ്മോര്‍ട്ടം എന്നിവക്കായി മൂകമായി കാത്തുകിടക്കുന്ന നിര്‍ജീവ മനുഷ്യദേഹങ്ങള്‍. പുറത്തെ ഉഷ്ണത്തില്‍ ഐസ്കട്ടകള്‍ ഉരുകി മൃതദേഹങ്ങളിലെ കട്ടപിടിച്ചിരിക്കുന്ന രക്തത്തെ അലിയിപ്പിച്ച് ചില പെട്ടികളില്‍ ഒഴുകി പരക്കുന്നുണ്ടായിരുന്നു. ഞാനോര്‍ത്തുപോയി. മുര്‍സിയുടെ ശത്രുക്കള്‍ മാസങ്ങള്‍ക്കു മുമ്പേ ഇതെല്ലാം മുന്‍കൂട്ടി കണ്ടിരിക്കണം. ജനങ്ങളുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറികള്‍ക്കു മുന്നില്‍ നിറയുന്നത് അവര്‍ക്ക് വലിയ പ്രശ്നമായില്ലായിരിക്കാം.
സൈനികാക്രമണത്തില്‍ വധിക്കപ്പെട്ടവര്‍ ബ്രദര്‍ഹുഡിന് രക്തസാക്ഷികളാണ്. എതിരാളികള്‍ക്ക് വെറും ജഡങ്ങള്‍. പട്ടാളവും പൊലീസും നിറയൊഴിക്കുന്നു. ബുള്ളറ്റുകള്‍ പച്ചജീവനില്‍ കയറിയിറങ്ങുന്നു. രാഷ്ട്രീയ നിലപാടിന്‍െറ പേരില്‍ അധികാരം നടത്തുന്ന വേട്ടയുടെ ഇരകള്‍. ഇത് ഇവിടംകൊണ്ട് അവസാനിക്കാനിടയില്ല.
കൈറോയിലെ സയ്യിദ സൈനബ് ഏരിയയിലെ തെരുവിലാണ് ഞാനാദ്യം എത്തിയത്. വേണ്ടത്ര വൃത്തിയില്ലാത്ത കാപ്പിക്കടകളും ചപ്പുചവറുകള്‍ കുമിഞ്ഞ വഴിയോരങ്ങളും നിറഞ്ഞ ആ തെരുവില്‍ നൈല്‍ നദിയുടെ മണലും മണ്ണും ചേര്‍ന്ന ചെറിയ നിരവധി ഭവനങ്ങള്‍ കാണാമായിരുന്നു. ക്ഷുഭിതരും ദു$ഖാര്‍ത്തരുമായ ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ആ തെരുവിലുണ്ടായിരുന്നു. ഉറ്റവര്‍ കൊല്ലപ്പെട്ടതില്‍ വിലപിക്കുന്നവര്‍, പരിക്കേറ്റവരുടെ വിലാപങ്ങള്‍. ഇത്രയും നോവും വിങ്ങലും നിറഞ്ഞ മറ്റൊരു തെരുവ് ഈജിപ്തില്‍ ഉണ്ടാകാനിടയില്ളെന്ന് തോന്നി.
ബുള്ളറ്റുകള്‍ തുളച്ചുകയറി നെഞ്ചുപിളര്‍ന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് സാക്ഷികളായി ബന്ധുക്കളില്‍ ആരെങ്കിലും ഉണ്ടായിരുന്നു. സൈനിക മുഷ്കിന്‍െറ ഇരകള്‍ മാസങ്ങളായി ഈ തെരുവില്‍ എത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ, ബുധനാഴ്ചത്തെ രൂക്ഷമായ ആക്രമണത്തില്‍ മരണം എല്ലാ കണക്കുകളെയും കടത്തിവെട്ടി. മൃതദേഹ സംസ്കരണ വേളയില്‍ ഉയരുന്ന വിലാപങ്ങള്‍ കഴിഞ്ഞദിവസം കൂടുതല്‍ സങ്കടഭരിതമായിരുന്നു. 70 മൃതദേഹങ്ങള്‍ വരെ ഞാന്‍ എണ്ണി. ചില പെട്ടികള്‍ ഒന്നിനു മീതെ ഒന്നായി അടുക്കിവെച്ചിരുന്നു. തിരക്കിയത്തെുന്ന ബന്ധുക്കളില്‍ ചിലര്‍ ചിതറിക്കിടക്കുന്ന ഐസ്കട്ടകളില്‍ തട്ടി വീഴാന്‍ ഭാവിച്ചു.
മൃതദേഹങ്ങളുടെ മുഖങ്ങള്‍ വ്യക്തമായി കാണാന്‍ പറ്റുമായിരുന്നില്ല. മയ്യിത്തുകള്‍ സൂക്ഷിച്ച പെട്ടികള്‍ക്കു മുന്നില്‍ അവരുടെ പാദരക്ഷകള്‍ വെച്ചിരുന്നു. ഭൂമിയുമായുള്ള അവരുടെ ബന്ധത്തിന്‍െറ അവസാന പ്രതീകങ്ങള്‍ പോലെ. പൊലീസുകാര്‍ വീണ്ടും എത്തുമെന്ന് ചിലര്‍ അടക്കംപറയുന്നത് കേട്ടു. പിരമിഡുകള്‍ നിറഞ്ഞ ഗിസ മേഖലയില്‍ വലിയൊരാക്രമണം നടന്നേക്കുമെന്ന് അവര്‍ ആശങ്കിക്കുന്നതായും തോന്നി. എത്രപേര്‍ മരിച്ചുവീണിരിക്കും? ആ ചോദ്യം വീണ്ടും പൊന്തിവരുന്നു. ശുറൂഖ് ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ അബീര്‍ ശാദിയെ തെരുവില്‍ കാണാന്‍ കഴിഞ്ഞു. വെടിയേറ്റു മരിച്ച സഹപ്രവര്‍ത്തകന്‍െറ മൃതദേഹം തിരഞ്ഞ് കണ്ടുപിടിക്കാനത്തെിയതാണവര്‍. 27കാരനായ അഹ്മദ് ദാവൂദിന്‍െറ ജഡം. ബ്രദര്‍ഹുഡ് അനുഭാവിയായ ആ 27കാരന്‍ സര്‍ക്കാര്‍ പത്രത്തിലെ ജോലിക്കാരനാണെന്ന വിരോധാഭാസവും ഞാന്‍ മനസ്സിലോര്‍ത്തു. സംഘര്‍ഷത്തില്‍ വേറെയും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടര്‍ 26കാരി ഹബീബ അഹ്മദ് അല്‍ അസീസ് ആയിരുന്നു അവരിലൊരാള്‍. വലിയ കണക്കുകളാണ് ബ്രദര്‍ഹുഡുകാര്‍ നിരത്തുന്നത്. സര്‍ക്കാറാകട്ടെ മരണസംഖ്യ കുറച്ചുകാട്ടുന്നു. രണ്ടിനുമിടയിലാകണം യഥാര്‍ഥ കണക്ക്. 350നും 500നുമിടയിലാകണം മരണസംഖ്യ എന്നാണ് എന്‍െറ നിഗമനം. -അബീര്‍ പറഞ്ഞു. ആ തെരുവില്‍ 70 മൃതദേഹങ്ങള്‍ എനിക്കുതന്നെ എണ്ണാന്‍ പറ്റിയെങ്കില്‍ മരണം ആയിരത്തോളം ഉണ്ടാകുമെന്നതില്‍ സംശയിക്കാനില്ല -ഒരുപക്ഷേ അതിലേറെയും. പ്രാദേശിക പത്രലേഖകരില്‍ ബ്രദര്‍ഹുഡിനു വലിയ വിശ്വാസം പോരെന്നു തോന്നി.
കഫിയ്യകൊണ്ട് പൊതിഞ്ഞ മൃതദേഹത്തിനരികില്‍ നിന്ന യുവാവിനോട് ഞാന്‍ തിരക്കി: ‘ഇയാളുടെ പേരെന്താണ്?’ യുവസഹജമായ രോഷത്തോടെ അവന്‍ മറുപടി നല്‍കി ‘അതറിഞ്ഞിട്ട് ഇനി നിങ്ങള്‍ക്കെന്തുകാര്യം?’
‘അല്ല, ഒരു മനുഷ്യനല്ളേ അയാള്‍. അയാള്‍ക്കൊരു പേരുമുണ്ടാകില്ളേ’.
എന്‍െറ തിരിച്ചടി കേട്ടിട്ടാകാം മറ്റൊരാള്‍ ‘അദ്ഹം’ ആണ് ഈ മയ്യിത്ത്കട്ടിലില്‍ കിടക്കുന്നതെന്ന് വിശദീകരിച്ചു. ‘മഹ്മൂദ് മുസ്തഫ… മുഹമ്മദ് ഫരീദ് മുതവല്ലി’… അങ്ങനെ പലരും പേരുകള്‍ പറയുന്നു. പതുക്കെ, ആ പേരുകള്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ വെപ്പിക്കുന്നുണ്ടോ?
ഇംഗ്ളീഷ് വശമുള്ള യുവാവായിരുന്നു മറ്റൊരു മൃതദേഹത്തിനു മുന്നിലെ കാവല്‍ക്കാരന്‍. പക്ഷേ, അയാള്‍ക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല.
‘എന്‍െറ ജ്യേഷ്ഠനാണിത്. ഡോ. ഖാലിദ് കമാല്‍. ഇന്നലെ വെടിയേറ്റു മരിച്ചു’ -അവന്‍ ഒരുവിധം പറഞ്ഞുതീര്‍ത്തു. അവന്‍െറ വാക്കില്‍നിന്നാണ് ആ ഡോക്ടര്‍ മരിച്ച വിവരം അവിടെ കൂടിനിന്നവര്‍ മനസ്സിലാക്കിയത്. അതോടെ പലരും നമ്മുടെ ഡോക്ടര്‍ എന്ന് അലമുറയിടുന്നുണ്ടായിരുന്നു.
ഈ മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ കഴിയുന്നതോടെ ഈജിപ്ഷ്യന്‍ ദുരന്തത്തിന് അന്ത്യമാകുമെന്ന് വിശ്വസിക്കാന്‍ വയ്യ. രാജ്യം കൂടുതല്‍ പ്രക്ഷുബ്ധതകളിലേക്കാണ് കുതിക്കുന്നത്. വെള്ളിയാഴ്ചകള്‍ അറബ് ലോകത്ത് വിശുദ്ധദിനമായതോടൊപ്പം സംഘര്‍ഷപരമ്പരകളുടേതു കൂടിയായി മാറുന്നു.
ഒരുവശത്ത് കദനം തളംകെട്ടി നില്‍ക്കുമ്പോള്‍ മറുഭാഗത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ നിരത്തുകള്‍ ശുചീകരിച്ചും റെയില്‍ മാര്‍ഗങ്ങള്‍ ശരിപ്പെടുത്തിയും ജനങ്ങളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു.
തെരുവില്‍ വഴിവാണിഭക്കാര്‍ ചേരിതിരിഞ്ഞ് തര്‍ക്കിക്കുന്നു. കശപിശകളും കല്ളേറുകളുമായി ചില ഗ്രൂപ്പുകള്‍. വാഗ്വാദങ്ങളുടെ മൂര്‍ധന്യാവസ്ഥയില്‍ ഏറ്റുമുട്ടുന്ന വ്യത്യസ്ത ചിന്താഗതിക്കാര്‍. സംസ്കാരത്തെ പോഷിപ്പിച്ച നൈല്‍നദിക്ക് സമാന്തരമായി അന്ധമായ പകയുടെ രക്തനദികള്‍ ഒഴുകുന്നു.
(ഇന്‍ഡിപെന്‍ഡന്‍റ്, ബ്രിട്ടന്‍)

തുണീഷ്യയില്‍ സൈനിക അട്ടിമറി നടക്കാന്‍ ഇവിടെ സീസിയില്ല. റാശിദുല്‍ ഗന്നൂശി

തുണീഷ്യയിലെ നിലവിലെ ഗവണ്‍മെന്റിനെ അട്ടിമറിക്കാനും പുറത്താക്കാനും ഇവിടെ ഒരു സീസിയില്ലെന്നു അന്നഹ്ദ അധ്യക്ഷന്‍ റാശിദുല്‍ ഗന്നൂശി. ഈജിപ്തിലേതു പോലെ തുണീഷ്യയിലും പ്രതിവിപ്ലവം അരങ്ങേറുമെന്ന പ്രതിപക്ഷത്തിന്റെ താക്കീതിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തുണീഷ്യന്‍ തലസ്ഥാനമായ തൂണിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കിയിലെ കൂട്ടുകക്ഷി മന്ത്രിസഭയെ നയിക്കുന്ന അന്നഹ്ദ രാജ്യത്തിന്റെ അഖണ്ഡതയും തുണീഷ്യന്‍ ജനതയുടെ താല്‍പര്യങ്ങളുമാണ് മുഖവിലക്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യന്‍ പ്രതിരോധ മന്ത്രിയായിരുന്ന അബ്ദുല്‍ ഫതാഹ് അല്‍ സീസി ഈജിപ്തില്‍ അട്ടിമറി നടത്തിയതുപോലെ തുണീഷ്യന്‍ ആഭ്യന്തര മന്ത്രിയും അട്ടിമറി നടത്തുമെന്ന് പ്രതിപക്ഷം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാണെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ച്ചയായും സര്‍ക്കാരിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആ വീഴ്ചകള്‍ക്കുള്ള പരിഹാരം സൈനിക അട്ടിമറിയല്ല. മുര്‍സി അനുകൂലികള്‍ക്കു നേരെ റാബിഅ അദവിയ്യയിലും അന്നഹ്ദയിലും ഗിസയിലും സൈന്യം നടത്തിയ ആക്രണം കൂട്ടക്കശാപ്പ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.images