Category Archives: Thafheemul Quran

ഖുര്‍ആന്‍ പഠനം ആസ്വാദ്യകരമാക്കുന്ന തഫ്ഹീം കമ്പ്യൂട്ടര്‍ പതിപ്പ്

പരിശുദ്ധ ഖുര്‍ആന്‍ പഠനം ആശ്വാസകരവും ആസ്വാദ്യവുമാക്കിത്തീര്‍ക്കുന്ന അനുഭവമാണ് ഡിഫോര്‍ മീഡിയ പുതുതായി പുറത്തിറക്കിയ തഫ്ഹീമുല്‍ ഖുര്‍ആന്റെ പരിഷ്‌കരിച്ച കമ്പ്യൂട്ടര്‍ പതിപ്പ് അനുവാചകര്‍ക്ക് സമ്മാനിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അറബി സൂക്തത്തിന്റെ പാരായണം, പരിഭാഷ, വ്യാഖ്യാനം എന്നിവ ശ്രവിക്കാനും അതിലൂടെ കേട്ട് പഠിക്കാനുമുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായം പുതിയ തലമുറയിലെ വിജ്ഞാന കുതുകികളെ ഏറെ ആകര്‍ഷിക്കും. മലയാളക്കരക്ക് മഹത്തായൊരനുഗ്രഹം എന്ന് ഈ സംരംഭത്തെ നമുക്ക് വിശേഷിപ്പിക്കാനാവും.

ഓഡിയോവിഷ്വല്‍ സാങ്കേതികത്തികവോടെ യോഗ്യരായ സംഘത്തിന്റെ ശ്രമഫലമായാണ് പുതിയ വിഭവം ഡിഫോര്‍ മീഡിയ തയ്യാറാക്കിയിട്ടുള്ളതെന്ന് മൗസ് ക്ലിക്കുകളില്‍ നിന്ന് ഉപയോക്താവിന് നന്നായി ബോധ്യപ്പെടും. ഇളം തലമുറയെ ആകര്‍ഷിക്കാനുതകുന്ന തഫ്ഹീമിന്റെ സമ്പൂര്‍ണ ഇംഗ്ലീഷ് പതിപ്പും പരിഷ്‌കരിച്ച ഡിജിറ്റല്‍ തഫ്ഹീം ഉള്‍ക്കൊള്ളുന്നു. പഴയ പതിപ്പിനെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളും വിജ്ഞാനീയങ്ങളും അടങ്ങിയതും ഏറെ ആകര്‍ഷകവുമാണ് പുതിയ പതിപ്പെന്ന് സ്‌ക്രീനില്‍ തെളിയുന്ന കെട്ടുംമട്ടും നമ്മെ ബോധ്യപ്പെടുത്തും. സൂക്തങ്ങളോട് ബന്ധപ്പെട്ട വ്യാഖ്യനത്തിന്റെ റഫറന്‍സ് നമ്പറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്തവും അര്‍ഥവും മറച്ചുകളയുന്ന പഴയ പോപ്അപ് ബോക്‌സിന് പകരം വലതു ഭാഗത്ത് സൂക്തവും അര്‍ഥവും ഇടതുഭാഗത്ത് വ്യാഖ്യാനും പ്രത്യക്ഷപ്പെടുന്നതാണ് പുതിയ പതിപ്പിന്റെ പേജ് സെറ്റിങ് പ്രത്യേകത.

അറബ് ലോകത്തെ പ്രശസ്ത ഖാരിഉകളായ മദീന ഹറം ഇമാമും ഖതീബുമായ ശൈഖ് അലി അബ്ദുര്‍റഹ്മാന്‍ അല്‍ഹുദൈഫി, ശൈഖ് സഅദ് അല്‍ഗാമിദി, ശൈഖ് മിശാരി അല്‍അഫാസി എന്നിവരുടെ മാതൃകാപരമായ ഗാംഭീര്യമുള്ള പാരായണം, പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായ നൗഷാദ് ഇബ്രാഹീമിന്റെ പ്രൗഡമായ മലയാളം വായന എന്നിവ പുതിയ പതിപ്പിനെ വ്യതിരിക്തമാക്കുന്നു. സൂക്തത്തിന്റെ അര്‍ഥവും വ്യാഖ്യാനും വായിക്കുന്നതില്‍ കാണിച്ച മികവും ടോണ്‍ വ്യത്യാസവും സ്‌ക്രീനില്‍ നോക്കാതെ കേട്ടിരിക്കുന്നവര്‍ക്കും അര്‍ഥവും ആശയവും വേറിട്ട് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സഹായിക്കുന്ന ശൈലിയാണ്. വായന വിരസമാണെന്ന ധാരണ പ്രചരിക്കുന്ന ആധുനിക കാലത്തിന്റെ ന്യായങ്ങളെ മറികടക്കാന്‍ കൂടി ഉപകരിക്കുന്നതാണ് ശ്രവണസുഖം നല്‍കുന്ന, സമ്പൂര്‍ണ ഓഡിയോ ഉള്‍ക്കൊള്ളുന്ന പുതിയ പതിപ്പിന്റെ ആസ്വാദന രീതി.

മദീന കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള മുസ്ഹഫിന്റെ ആധുനിക പേജുകളാണ് പുതിയ പതിപ്പിന്റെ സ്‌ക്രീനില്‍ തെളിയുന്നത്. മുസ്ഹഫ് പേജിനോടൊപ്പം തഫ്ഹീമിന്റെ ഭാഗങ്ങളും ഒരേ സ്‌ക്രീനില്‍ വിവിധ വിന്‍ഡോകളില്‍ ആകര്‍ഷകമായി അടുക്കിവെച്ചിരിക്കുന്നത് കലയും വിജ്ഞാനവും ചേര്‍ന്ന ഡിസൈനിങിന്റെ പിന്‍ബലത്തോടെയാണ്. യൂസര്‍ ഫ്രണ്ട്‌ലി എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന സോഫ്റ്റ് വെയര്‍ ഘടനയാണ് നിര്‍മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് രണ്ട് ക്ലിക്കിലൂടെ തഫ്ഹീമിന്റെ വിജ്ഞാന ഉള്ളകറകളിലേക്ക് കടന്നുചെല്ലുന്ന രീതി നമ്മെ ബോധ്യപ്പെടുത്തും. ഖുര്‍ആന്‍ വിജ്ഞാനത്തോടൊപ്പം ഒരല്‍പം വിനോദവും എന്നാല്‍ പഠന പരിശോധനയും സമ്മാനിക്കുന്നതാണ് ഡ്രാഗ് ആന്റ് ഡ്രോപ്, പ്രശ്‌നോത്തരി എന്നിവ നല്‍കുന്ന അനുഭവം. ഉപയോക്താവിന്റെ താല്‍പര്യമനുസരിച്ച് ഇത് സെറ്റ് ചെയ്യാമെന്നതും പഠന പരിശോധനക്ക് ഏറെ ഉചിതമാണ്.

തജ്‌വീദ് നിയമങ്ങള്‍ ഉദാഹരണ സഹിതം ആധികാരിക ഖാരിഉകളുടെ പാരായണത്തിന്റെ വെളിച്ചത്തില്‍ കേട്ട് പഠിക്കാനുള്ള സൗകര്യം, വിവിധ വിഷയങ്ങളില്‍ രചിക്കപ്പെട്ട റഫറന്‍സുകളടങ്ങിയ ലൈബ്രറി, സെര്‍ച്ച് സൗകര്യം, ക്ലിപ്പ് ബോര്‍ഡ്, ബുക്മാര്‍ക്ക്, സ്റ്റിക്കി നോട്ട്, യൂനികോഡ് ഫോണ്ട്, കോപ്പി പേസ്റ്റ് സൗകര്യം തുടങ്ങി നിരവധി പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് മലയാളത്തിലെ ഈ ബ്രഹദ്‌സംരഭം. മുസ്‌ലിം ലോകത്തെ ഏറെ ആകര്‍ഷിച്ച അനുഗ്രഹീത ശബ്ദത്തിന്റെ ഉടമയും മക്ക, മദീന ഹറമുകളുടെ മേധാവിയുമായ ശൈഖ് അബ്ദുര്‍റഹ്മാന്‍ അസ്സുദൈസിന്റെ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന പുതിയ ഡിജിറ്റല്‍ പതിപ്പിന് തിലകം ചാര്‍ത്തുന്നു.
thafheem
അസ്ഹര്‍ ഭായ്

വിശുദ്ധ ഖുര്‍ആന്‍ ഇന്റര്‍നെറ്റില്‍

വിശുദ്ധ ഖുര്‍ആന്‍ ഇന്റര്‍നെറ്റിലൂടെ

ഇന്റര്‍നെറ്റിലെഖുര്‍ആന്‍ വെബ്സൈറ്റുകളെ സമീപിക്കുന്നത് ജാഗ്രതയോടെ വേണം. സൈറ്റ് യഥാര്‍ഥത്തില്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നതാണോ അതോ വിമര്‍ശകരും ശത്രുക്കളും ഇസ്ലാമിനെ കരിവാരിത്തേക്കാനും ഖുര്‍ആനിക അധ്യാപനങ്ങള്‍ വികലമാക്കി ചിത്രീകരിക്കാനും വേണ്ടി അവതരിപ്പിക്കുന്നതാണോ എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ഖാദിയാനി, ബഹാഇ, ഇസ്മായിലി തുടങ്ങിയ വിഭാഗങ്ങള്‍ ഇസ്ലാമിന്റെയും ഖുര്‍ആന്റെയുമൊക്കെ പേരില്‍ 81092960-5577613 സജീവമാണ്. ഓറിയന്റലിസ്റ്റുകളും മിഷനറി പ്രവര്‍ത്തകരും സിയോണിസ്റ്റുകളും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനും ഖുര്‍ആന്റെ ആശയങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനും പ്രത്യേകം വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ആവശ്യത്തിനായി ഖുര്‍ആന്‍ അധ്യായങ്ങളിലും സൂക്തങ്ങളിലും മാറ്റിത്തിരുത്തലുകള്‍ വരെ നടത്തി അവതരിപ്പിക്കുന്ന സൈറ്റുകളും ഇടക്ക് പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത്തരം സൈറ്റുകള്‍ കണ്ടെത്തുന്നവര്‍ നേര്‍ക്കുനേരെ തങ്ങളുടെ പ്രതികരണം അതേ സൈറ്റിലവതരിപ്പിച്ച് തിരുത്താന്‍ ശ്രദ്ധിക്കാറുണ്ട്. ശരിയായ സമീപനവും അതുതന്നെ. അതേസമയം നിഷേധ രൂപത്തിലാണെങ്കില്‍ പോലും ഈ സൈറ്റുകളുടെ അഡ്രസ്സുകള്‍ക്ക് ഒരുതരത്തിലുള്ള പ്രചാരവും നല്‍കാറില്ല. കാരണം ഇസ്ലാമിനെയും ഖുര്‍ആനെയും യഥാര്‍ഥ രൂപത്തില്‍ തന്നെ പ്രതിനീധീകരിക്കുന്ന നൂറുക്കണക്കിന് സൈറ്റുകള്‍ ലഭ്യമാണെന്നിരിക്കെ അപൂര്‍വങ്ങളായ ഈ സൈറ്റുകള്‍ക്ക് പൊതുവെ സന്ദള്‍ശകര്‍ കുറവായിരിക്കും. വിമര്‍ശനത്തിനോ മുന്നറിയിപ്പിന് വേണ്ടിയോ ആണെങ്കില്‍ പോലും അവയുടെ അഡ്രസ്സ് പരസ്യപ്പെടുത്തുന്നത് ഗുണത്തിലേറെ ദോഷമാണ് വരുത്തിവെക്കുക. കുറെക്കഴിയുമ്പോള്‍ സന്ദര്‍ശകരില്ലാതെ ഈ സൈറ്റുകള്‍ സ്വയം അപ്രത്യക്ഷമാവുകയാണ് പതിവ്. അതിനാല്‍ തന്നെ ഇവക്ക് നെറ്റ് സമൂഹത്തെ കാര്യമായി സ്വാധീനിക്കാനാവുന്നില്ലെന്നതാണ് വാസ്തവം. നെറ്റിലെ യഥാര്‍ഥ ഖുര്‍ആന്‍ സൈറ്റുകളാകട്ടെ മിക്കവയും പരസ്പം ലിങ്ക് ചെയ്യപ്പെട്ടതിനാല്‍ ഏതെങ്കിലുമൊരു സൈറ്റിലെത്തുന്നവര്‍ക്ക് സമാനമായ ഇതര സൈറ്റുകളിലെത്താന്‍ പ്രയാസപ്പെടേണ്ടി വരില്ല.

ഇസ്ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുന്നതോടൊപ്പം വിപുലമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കാഴ്ച വെക്കുന്ന വെബ് സൈറ്റുകളുണ്ട്. പോര്‍ട്ടല്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സൈറ്റുകളില്‍ ഖുര്‍ആനും ഹദീസുമൊക്കെ മുഖ്യവിഷയങ്ങളാണ്. ഇസ്ലാമിലേക്കുള്ള സൈബര്‍ ഗേറ്റ്വേ എന്ന രൂപത്തിലും ഇവ പ്രവര്‍ത്തിക്കുന്നു. ദൈവത്തിന്റെ സന്ദേശം കാലഘട്ടത്തിന്റെ സങ്കേതത്തില്‍ ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ഈ സൈറ്റുകളും ലക്ഷ്യമാക്കുന്നത്.

ഇവിടെ പരാമര്‍ശിക്കുന്ന സൈറ്റുകള്‍ ഏത് ഏതിനെക്കാള്‍ മെച്ചപ്പെട്ടതെന്ന വിലയിരുത്തലിന് മുതിരുന്നില്ല. നൂറുക്കണക്കിന് സൈറ്റകളുടെ ഉmzl.wieevoaw

ള്ളടക്കം മുഴുവന്‍ പരിശോധിച്ചു അങ്ങനെയൊരു പഠനം നടത്തുക എന്നത് ധാരാളം സമയം ആവശ്യപ്പെടുന്ന വിഷയവും അതിനാല്‍ തന്നെ ഏറെക്കുറെ അസാധ്യവുമാണ്. മറിച്ച് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന സൈറ്റുകളെന്ന രീതിയിലാണ് അവ പരിചയപ്പെടുത്തുന്നത്. സൈറ്റിന് കൂടുതല്‍ സന്ദര്‍ശകരുണ്ടാവുക എന്നത് അതിന്റെ ജനസമ്മതിയെ സൂചിപ്പിക്കുന്നു. ഇവയില്‍ ഓരോ സൈറ്റിനും അതിന്റേതായ സവിശേഷതകളും പ്രത്യേകതകളുമുണ്ട്. മുഖ്യ വിഷയം വിശുദ്ധ ഖുര്‍ആന്‍ തന്നെ. വിവിധ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം, വ്യാഖ്യാനങ്ങള്‍, ഖുര്‍ആന്‍ ക്ളാസ്സുകളുടെ ഓഡിയോ വീഡിയോ ക്ളിപ്പുകള്‍, പരിഭാഷ, ഖുര്‍ആന്‍ വിജ്ഞാനം, ഖുര്‍ആന്‍ ലൈബ്രറി എന്നിവയൊക്കെ പരമാവധി ഉള്‍പ്പെടുത്താന്‍ ഓരോ സൈറ്റും ശ്രദ്ധിച്ചിരിക്കുന്നു. മിക്ക സൈറ്റുകളിലെയും വിഭവങ്ങള്‍ അറബിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്രസ്താവ്യമാണ്. അതായത് മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ ഖുര്‍ആനിനെ വ്യത്യസ്ത തലത്തില്‍ പരിചയപ്പെടുത്തുന്നതിന് വിപുലമായ സാധ്യതകള്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നര്‍ത്ഥം.

ഖുര്‍ആന്‍ സൈറ്റുകള്‍

———————–

www.mp3quran.net

എം.പി 3 ഫോര്‍മാറ്റിലെ വലിയൊരു ഖുര്‍ആന്‍ ഓഡിയോ ലൈബ്രറിയാണിത്്. പ്രശസ്തരായ നൂറില്‍പരം ഹാഫിദുകളുടെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പാരായണം ഇതുള്‍ക്കൊള്ളുന്നു. സൈറ്റില്‍ പുതിയ പാരായണങ്ങള്‍ അപ്പപ്പോള്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുന്നണ്ട്്. ഇംഗ്ളീഷ്, അറബി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നിങ്ങനെ അഞ്ച് ഭാഷയില്‍ സൈറ്റ് ലഭ്യമാണ്. 2006 ഓഗസ്റ്റില്‍ ഏഴ് സെര്‍വര്‍ ഉപയോഗപ്പെടുത്തി തുടങ്ങിയ ഈ സൈറ്റ് ഇതര ഖുര്‍ആന്‍ സൈറ്റുകളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.

www.quran.muslimweb.com

അറബി ഭാഷയില്‍ മാത്രം ലഭ്യമാകുന്ന ഈ സൈറ്റ് പ്രധാനമായും ഖുര്‍ആന്റെ മനപ്പാഠം ലക്ഷ്യമാക്കി നിര്‍മ്മിച്ചതാണ്. സൈറ്റ് തുറക്കുമ്പോള്‍ ഓരോ സമയത്തും പ്രത്യേകം ആയത്തുകള്‍ നമുക്ക് ലഭിക്കുന്നു. അത് ഹൃദിസ്തമാക്കാനും പഠിച്ചത് എഴുതി പരിശീലിക്കാനും സൈറ്റ് സൌകര്യമൊരുക്കുന്നു. മനപ്പാഠമാക്കിയത്, മനപ്പാഠമാക്കിക്കൊണ്ടിരിക്കുന്നത്, മനപ്പാഠമാക്കാനുള്ളത് എന്നിവയുടെ പട്ടികയും സൈറ്റ് ക്രമപ്പെടുത്തും. ‘തഹ്ഫീദുല്‍ ഖുര്‍ആന്‍’ പാഠശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ സൈറ്റ് നന്നായി പ്രയോജനപ്പെടുത്താനാവും. ആയത്തുകളുടെ അര്‍ഥവും വ്യാഖ്യാനങ്ങളും മനസ്സിലാക്കാനും സൈറ്റില്‍ സൌകര്യമുണ്ട്.

www.quransite.com

വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച് എല്ലാമെല്ലാം ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ പാരായണ നിയമം, ഖുര്‍ആനോട് പുലര്‍ത്തേണ്ട മര്യാദ, ഖുര്‍ആന്‍ പഠനത്തിന്റെ മാഹത്വം എന്നിങ്ങനെ ഖുര്‍ആനുമായി ബദ്ധപ്പെട്ടെ വിഷയങ്ങള്‍ മുഴുക്കെ ആകര്‍ഷകമായ രീതിയില്‍ ഇതില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. അതിബൃഹത്തായ ഒരു ഖുര്‍ആന്‍ ലൈബ്രറി എന്ന വിശേഷണം തന്നെ ഇതര്‍ഹിക്കുന്നു. സൈറ്റിലെ പേജുകള്‍ അത്യാകര്‍ഷകമാണ്. നൂറ്റി അറുപതില്‍ പരം ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനാവും. പ്രഗതഭരായ പന്ധിതന്‍മാരുടെ ഖുര്‍ആന്‍ ക്ളാസ്സുകള്‍, ഖുര്‍ആനെപ്പറ്റിയുള്ള പുസ്തകങ്ങളുടെ ശേഖരം എന്നിവയും സൈറ്റില്‍ ലഭ്യമാണ്. ഖുര്‍ആന്‍ പേജ് മറിച്ച് പാരായണം ചെയ്യാന്‍ സൌകര്യമുള്ള ംംം.ൂൌൃമിളഹമവെ.രീാ എന്ന അത്യാകര്‍ഷകമായ സൈറ്റിലേക്കുള്ള ലിങ്കും ഇതുള്‍ക്കൊള്ളുന്നു.

www.ketaballah.net

ഖുര്‍ആന്‍ വിജ്ഞാനങ്ങള്‍ക്കുള്ള ശ്രദ്ധേയമായ മറ്റൊരു വെബ്സൈറ്റാണിത്. നിങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഇതിലെ പേജുകളുടെ കളര്‍ മാറ്റാവുന്നതാണ്. എം.പി. 3 ഫോര്‍മാറ്റിലെ പാരായണത്തിന് പുറമെ ഖുര്‍ആന്‍ പാരായണത്തിന്റെ വീഡിയോ ഫയലുകളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. റഫറന്‍സിനായി ഒട്ടേറെ തഫ്സീര്‍, ഹദീസ് ഗ്രന്ഥങ്ങളും ഇതുള്‍ക്കൊള്ളുന്നു.

http://www.quranenglish.com/tafheem_quran/

വിഖ്യാത പണ്ഡിതനും നവോന്ഥാന നായകനുമായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ ഇംഗ്ളീഷ് പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റാണിത്. അധ്യായം തിരഞ്ഞെടുത്ത് പരിഭാഷയും വ്യാഖ്യാനക്കുറിപ്പുകളും ലഭ്യമാക്കാന്‍ സംവിധാനമുള്ള സൈറ്റില്‍ പി.ഡി.എഫ് ഫയല്‍ രൂപത്തില്‍ അവ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാനും സൌകര്യമൊരുക്കിയിരിക്കുന്നു. ഖുര്‍ആന് പുറമെ പ്രമുഖ ഹദീസ് ഗ്രന്ഥമായ സഹീഹ് ബുഖാരിയുടെ ഇംഗ്ളീഷ് പരിഭാഷയും സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാം.

http://quranmalayalam.com

വിശുദ്ധ ഖുര്‍ആന്റെ മലയാളം പരിഭാഷ ലഭ്യമാക്കാവുന്ന വെബ്സൈറ്റുകള്‍ വിരളമാണ്. അത്തരം സൈറ്റുകളിലൊന്നാണിത്. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര് എന്നിവര്‍ ചേര്‍ന്നെഴുതിയ ഖുര്‍ആന്‍ പരിഭാഷയാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. സൈറ്റില്‍ കയറി ഓരോ അധ്യായവും പ്രത്യേകം തിരഞ്ഞെടുത്ത് പരിഭാഷ വായിക്കാന്‍ സൌകര്യമുണ്ട്. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത മുവ്വായിരം ഹദീസുകളുടെ മലയാളം പരിഭാഷ ഉള്‍പ്പെടെ ഒട്ടേറെ ഇസ്ലാമിക വിഷയങ്ങളും സൈറ്റിലുള്‍പ്പെടുത്തിയിരിക്കുന്നു.

www.vazhi.org

വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥവും ആശയവും അനുബന്ധ വിജ്ഞാന ശാഖകളും മലയാളത്തില്‍ പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായൊരു വെബ്സൈറ്റാണിത്. 2005-ല്‍ ആരംഭിച്ച സൈറ്റില്‍ ഖുര്‍ആന്‍ വാക്കര്‍ത്ഥങ്ങള്‍ പഠിക്കാനുള്ള സൌകര്യമുള്ളതോടൊപ്പം ആറ് മാസം കൊണ്ട് അറബി ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും സഹായകമായ രീതിയില്‍ അറബി ഭാഷ പാഠ്യ പദ്ധതിയും ഒരുക്കിയിരിക്കുന്നു. മലയാളം പരിഭാഷക്ക് പുറമെ യൂസുഫ് അലി, പിക്താള്‍ എന്നിവരുടെ ഇംഗ്ളീഷ് വിവര്‍ത്തനവും സൈറ്റിലുണ്ട്.

Home

200 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ പഠിക്കാവുന്ന രീതിയില്‍ തയ്യാറാക്കിയ ‘ഖുര്‍ആന്‍ പഠിക്കാനൊരു എളുപ്പവഴി’ എന്ന ഇ-മെയില്‍ പഠന കോഴ്സാണ് ഈ സൈറ്റിന്റെ മുഖ്യ സവിശേഷത. മലയാളഭാഷക്ക് സൈറ്റില്‍ പ്രത്യേകം വിഭാഗം പ്രവര്‍ത്തിക്കുന്നു. പാഠ്യഭാഗങ്ങള്‍ വേര്‍ഡ് ഫയല്‍, പി.ഡി.എഫ്, പ്രസന്റേഷന്‍ എന്നിങ്ങനെ മൂന്ന് രുപത്തില്‍ ലഭിക്കും. അത്യാധുനിക രീതികളവലംബിച്ച് ഏറെ ശാസ്ത്രീയമായി വിശുദ്ധ ഖുര്‍ആനും അറബി ഭാഷയും അഭ്യസിക്കാന്‍ ഈ മള്‍ട്ടിമീഡിയ ഇ-മെയില്‍ കോഴ്സ് പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല. സൈറ്റിലൂടെ ലഭിക്കുന്ന കോഴ്സ് മെറ്റീരിയല്‍ ഖുര്‍ആന്‍ പഠനത്തില്‍ ശ്രദ്ധചെലുത്തുന്ന വിദ്യാലയങ്ങളിലെ പഠനത്തിനും ഒരു മുതല്‍ക്കൂട്ടായിരിക്കും.. പിന്നീട് ആഴ്ച തോറും അവരുടെ ക്ളാസ്സുകള്‍ മുറതെറ്റാതെ ലഭിച്ചുകൊണ്ടിരിക്കും.

ഖുര്‍ആന്‍ പഠനത്തിന് തിരഞ്ഞെടുക്കാവുന്ന പ്രമുഖ സൈറ്റുകള്‍ ഇനിയും നെറ്റിലുണ്ട്. അവയുടെ എണ്ണം നൂറുക്കണക്കിനാണെന്ന് തന്നെ പറയാം. ശ്രദ്ധേയമായ ഏതാനും സൈറ്റുകളുടെ അഡ്രസ്സ് താഴെ:

http://www.abdalbasit.com

http://www.almuaiqly.com

http://www.moshafy.org

http://www.trtel.com

http://www.quraat.com

http://www.warattil.com

http://www.jebril.com

http://www.sherzaad.net

http://www.alshatri.net/

سورة الأعراف

سورة الأعراف
قَالَ الْمَلَأُ مِن قَوْمِ فِرْعَوْنَ إِنَّ هَٰذَا لَسَاحِرٌ عَلِيمٌ﴿١٠٩﴾ يُرِيدُ أَن يُخْرِجَكُم مِّنْ أَرْضِكُمْ ۖ فَمَاذَا تَأْمُرُونَ﴿١١٠﴾ قَالُوا أَرْجِهْ وَأَخَاهُ وَأَرْسِلْ فِي الْمَدَائِنِ حَاشِرِينَ﴿١١١﴾ يَأْتُوكَ بِكُلِّ سَاحِرٍ عَلِيمٍ﴿١١٢﴾ وَجَاءَ السَّحَرَةُ فِرْعَوْنَ قَالُوا إِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ الْغَالِبِينَ﴿١١٣﴾
(109-113) അപ്പോള്‍ ഫറവോന്റെ ജനത്തിലെ പ്രമാണിമാര്‍ പരസ്പരം പറഞ്ഞു: `നിശ്ചയം, ഇയാളൊരു പഠിച്ച ആഭിചാരകന്‍ തന്നെ. നിങ്ങളെ സ്വന്തം മണ്ണില്‍നിന്ന് പുറത്താക്കാനാണ് ഇയാള്‍ വിചാരിക്കുന്നത്.88 കേള്‍ക്കട്ടെ, നിങ്ങളെന്തു പറയുന്നു?` അനന്തരം അവരെല്ലാം ഫറവോനോട് നിര്‍ദേശിച്ചതെന്തെന്നാല്‍, അവനെയും അവന്റെ സഹോദരനെയും പിടിച്ചുവെക്കുക; പട്ടണങ്ങളിലൊക്കെയും ശിപായിമാരെ അയയ്ക്കുക. അവര്‍ സമര്‍ഥരായ എല്ലാ ആഭിചാരകന്മാരെയും അങ്ങയുടെ സന്നിധിയില്‍ കൊണ്ടുവരട്ടെ.89 അങ്ങനെ ആഭിചാരകന്മാര്‍ ഫറവോന്റെ അടുക്കല്‍ വന്നെത്തി. അവര്‍ ചോദിച്ചു: `ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും പാരിതോഷികം ലഭിക്കുമല്ലോ?`

തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറ അല്‍ ഫാത്തിഹ

سورة الفاتحة
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ﴿١﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴿٢﴾ الرَّحْمَٰنِ الرَّحِيمِ﴿٣﴾ مَالِكِ يَوْمِ الدِّينِ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ﴿
٧﴾
(1) പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.1 (2-4) സര്‍വ്വലോകത്തിന്റെയും2 റബ്ബായ3 അല്ലാഹുവിന്നു മാത്രമാകുന്നു സ്തുതി. അളവറ്റ ദയാപരനും കരുണാവാരിധിയുമാണവന്‍.4 പ്രതിഫലദിവസത്തിന്നധിപനാണവന്‍.5 (5) നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു.6 നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു.7 (6-7) നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ!8 നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍;9 കോപത്തിന്നിരയായവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗത്തിലല്ല.10

തഫ്ഹീമുല്‍ ഖുര്‍ആന്‍ സൂറ അബസയില്‍ നിന്ന്

سورة عبس
قُتِلَ الْإِنسَانُ مَا أَكْفَرَهُ﴿١٧﴾ مِنْ أَيِّ شَيْءٍ خَلَقَهُ﴿١٨﴾ مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ﴿١٩﴾ ثُمَّ السَّبِيلَ يَسَّرَهُ﴿٢٠﴾ ثُمَّ أَمَاتَهُ فَأَقْبَرَهُ﴿٢١﴾ ثُمَّ إِذَا شَاءَ أَنشَرَهُ﴿٢٢﴾ كَلَّا لَمَّا يَقْضِ مَا أَمَرَهُ﴿٢٣﴾ فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ﴿٢٤﴾ أَنَّا صَبَبْنَا الْمَاءَ صَبًّا﴿٢٥﴾ ثُمَّ شَقَقْنَا الْأَرْضَ شَقًّا﴿٢٦﴾ فَأَنبَتْنَا فِيهَا حَبًّا﴿٢٧﴾ وَعِنَبًا وَقَضْبًا﴿٢٨﴾ وَزَيْتُونًا وَنَخْلًا﴿٢٩﴾ وَحَدَائِقَ غُلْبًا﴿٣٠﴾ وَفَاكِهَةً وَأَبًّا﴿٣١﴾ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ﴿٣٢﴾
(17-32) മനുഷ്യന്8 നാശം!9 എത്ര കടുത്ത കൃതഘ്നനാണവന്‍!10 ഏതൊരു വസ്തുവില്‍നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചതെന്നോ? ഒരു ശുക്ള കണത്തില്‍നിന്നാണവന്‍ മനുഷ്യനെ സൃഷ്ടിച്ചത്.11 എന്നിട്ടവന്റെ ഭാഗധേയം നിര്‍ണയിച്ചു.12 പിന്നെ അവന്റെ ജീവിതസരണി സരളമാക്കിക്കൊടുത്തു.13 പിന്നെ അവനെ മരിപ്പിച്ചു ശവക്കുഴിയിലെത്തിച്ചു.14 പിന്നീട് അല്ലാഹു ഇച്ഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.15 ഒരിക്കലുമല്ല, അല്ലാഹു കല്‍പിച്ചത്16 അവന്‍ നിറവേറ്റിയില്ല. മനുഷ്യന്‍ തന്റെ അന്നത്തിലേക്കൊന്നു നോക്കട്ടെ.17 നാം നന്നായി വെള്ളമൊഴിച്ചു.18 പിന്നെ അത്ഭുതകരമായി ഭൂമിയെ പിളര്‍ന്നു.19 എന്നിട്ട് നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള ജീവിതവിഭവമായിക്കൊണ്ട്,20 ധാന്യവും മുന്തിരിവള്ളിയും പച്ചക്കറിയും ഒലിവും ഈത്തപ്പനയും തിങ്ങിയ തോപ്പുകളും, പലതരം പഴങ്ങളും പുല്‍ച്ചെടികളും മുളപ്പിച്ചു.