Article

വിശ്വാസ പ്രമാണങ്ങള്‍ (2)

ഇവയെ വിശദീകരിക്കുന്നതിനു മുമ്പ് ഒരു കാര്യം മുന്‍കൂട്ടി പറയേണ്ടിയിരിക്കുന്നു. അതായത് ഇസ്‌ലാംമതത്തി ല്‍ കേവലം വിശ്വാസത്തിന് സ്ഥാനമൊന്നുമില്ല. പ്രവൃത്തിരൂപത്തിലുള്ള വിശ്വാസത്തിനേ ഇസ്‌ലാംമതത്തില്‍ സ്ഥാനമുള്ളൂ. ഓരോ മനുഷ്യന്നും അവന്റെ സ്രഷ്ടാവായ ദൈവത്തോടും അവന്റെ സമസൃഷ്ടികളോടും വിഭിന്നങ്ങളായ കര്‍ത്തവ്യങ്ങളുണ്ട്. അവന്റെ വിശ്വാസം ഈ കര്‍ത്തവ്യ നിര്‍വഹണത്തിന് അവനെ പ്രേരിപ്പിക്കുന്നവയായിരിക്കണം. നാം ഓര്‍ക്കേണ്ട മറ്റൊരു വസ്തുത, സാമാന്യ ജനങ്ങള്‍ക്കുപോലും അനുഷ്ഠിക്കാന്‍ കഴിയാത്ത ഉപദേശങ്ങള്‍ ഇസ്‌ലാംമതത്തില്‍ ഇല്ലെന്നുള്ളതാണ്. ആദര്‍ശഭക്തന്മാരെ മാത്രം സന്തോഷിപ്പിക്കുന്നവയും, എന്നാല്‍ പ്രായോഗിക ജീവിതത്തിന് പറ്റാത്തതുമായ യാതൊരു ഉപദേശവും ഇസ്ലാംമതത്തിലില്ലതന്നെ. 1. [...]

Read More
Article

ഇസ്‌ലാംമത തത്ത്വങ്ങള്‍ ( 1)

പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യാ മരുഭൂമിയില്‍ ജനിച്ച മുഹമ്മദ് നബിയാല്‍ പ്രബോധനം ചെയ്യപ്പെട്ട മതമാണ് ഇസ്‌ലാം. ഇസ്‌ലാം ഒരു നവീന മതമല്ല. ഇസ്‌ലാംമതം നബിക്കു മുമ്പും ഉണ്ടായിരുന്നു. മനുഷ്യരെ നേര്‍വഴിയില്‍ നടത്തുവാനായി ഓരോ കാലങ്ങളില്‍ പ്രവാചകന്മാര്‍ മുഖേന ദൈവം നല്‍കിയി ട്ടുള്ള ഉപദേശ സമുച്ചയമാണ് ഇസ്‌ലാം മതം. മനുഷ്യരുണ്ടായ കാലംതുടങ്ങി ഇസ്‌ലാംമതവും ഉണ്ടായിട്ടുണ്ട്. പല കാരണവശാലും ദൈവമതത്തിന് മാലിന്യം ഭവിക്കുമ്പോള്‍, ആ മാലിന്യങ്ങളെ തുടച്ചു കളഞ്ഞു പൂര്‍വ മതത്തിന്റെ പരിശുദ്ധത നിലനിറുത്തുന്നതിനും കാലോചിതങ്ങളായ കൂടുതല്‍ ഉപദേശങ്ങള്‍ നല്‍കാനുമായിട്ടാണ് [...]

Read More
Article

അല്ലാഹു من هو الله ؟

‘പറയുക! അവന്‍ അല്ലാഹുവാകുന്നു. ഏകന്‍! ആശ്രയം ആവശ്യമില്ലാത്തവന്‍.അവന്‍ പിതാവല്ല; പുത്രനുമല്ല.അവന് തുല്യനായി ആരുമില്ല!” 112:1-4 ‘അവനാണല്ലാഹു! അവനല്ലാതെ ദൈവമില്ല.അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍.എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റെതാണ്. അവന്റെയടുക്കല്‍ അനുവാദമില്ലാതെ ശുപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളില്‍ ഉണ്ടാകാനിരിക്കുന്നതും അവന്‍ അറിയുന്നു………’ 2: 255 ‘അവനാണ് അല്ലാഹു! അവന്‍ അല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്. അവനാണല്ലാഹു! അവന്‍ അല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപരിശുദ്ധന്‍; സമാധാനദായകന്‍; അഭയദാതാവ്; [...]

Read More
Article

നാം എങ്ങോട്ട് الى اين نحن ؟ عبد الرزاق

images  aaaaa

നാം എങ്ങോട്ട് എന്ന് ചോദിക്കുന്നതിന് മുമ്പ് ചോദിക്കേണ്ട രണ്ട് ചോദ്യങ്ങളുണ്ട്. നാം ആരാണ് ? എവിടെ നിന്നു വരുന്നു? ഈ ചോദ്യങ്ങളൊക്കെത്തന്നെ നമുക്ക് സുപരിചിതമാണ്. പണ്ടുപണ്ടേ ചോദിക്കുന്ന ചോദ്യങ്ങളാണ്. ബഹുഭൂരിപക്ഷംപേര്‍ക്കും ഇതിന്റെ ഉത്തരമറിയാം. പക്ഷെ അവ ഉള്‍ക്കൊള്ളാനും ചിന്തിക്കാനും വിലയിരുത്താനും മനുഷ്യന്‍ മിനക്കെടുന്നില്ല, അതിനവന് നേരവുമില്ല. മനുഷ്യന്‍ ജനിക്കുന്നു, മരിക്കുന്നു, ജനന-മരണങ്ങള്‍ക്കിടയിലുള്ള കാലയളവ് ജീവിക്കുന്നു. ജനിച്ചു എന്നതു കൊണ്ടു ജീവിച്ചേ മതിയാകൂ. ജീവിക്കാന്‍വേണ്ടി നാം അദ്ധ്വാനിക്കുന്നു, സമ്പാദിക്കുന്നു. നാം ജനിച്ചു വളരുമ്പോള്‍ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടിവിടെ. അവയെല്ലാം സ്വയം [...]

Read More
Article

ഇസ് ലാം

സ്രഷ്ടാവായ ഏക ദൈവം സൃഷ്ടികള്‍ക്കു നിര്‍ദേശിച്ചുകൊടുത്ത സത്യമതം. മനുഷ്യവര്‍ഗത്തിന്റെ ആദിപിതാവായ ആദം മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്നബി വരെയുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത ആദര്‍ശം. ജനസംഖ്യാടിസ്ഥാനത്തില്‍ ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണ്‌ ഇസ്ലാം. ലോകത്തിലെ 50-ഓളം രാജ്യങ്ങളുടെ ഔദ്യോഗിക മതവും 120 കോടിയില്‍പരം വരുന്ന മുസ്ലിംകളുടെ ആദര്‍ശവും ഇസ്ലാമാണ്‌ Bookmark on Delicious Digg this post Recommend on Facebook share via Reddit Share with Stumblers Tweet about it [...]

Read More
Article

രോഗം അനുഗ്രഹമാകുന്നത് المرض نعمة

images marad

രോഗം ബാധിക്കാത്തവര്‍ വിരളം. ചില രോഗങ്ങള്‍ നിസ്സാരമായിരിക്കും; ചിലത് ഗുരുതരവും. മാറാരോഗങ്ങള്‍ ബാധിച്ച് കൊല്ലങ്ങളോളം കിടപ്പിലാകുന്നവരും കുറവല്ല. രോഗികള്‍ രോഗത്തോട് സ്വീകരിക്കുന്ന സമീപനം വ്യത്യസ്തമായിരിക്കും. അതിലെ അന്തരത്തിനനുസരിച്ച് മാനസികാവസ്ഥയിലും മാറ്റമുണ്ടാവും. അതിനനുസൃതമായി രോഗം അനുഗ്രഹമോ ശാപമോ ആയി മാറും. കഴിഞ്ഞദിവസം അബൂദബിയില്‍വെച്ച് ബദീഉസ്സമാന്‍ സഈദ്നൂര്‍സിയുടെ ഒരു ചെറുകൃതി ശ്രദ്ധയില്‍പെട്ടു. രോഗികള്‍ക്കുള്ള ഇരുപത്തഞ്ച് സന്ദേശങ്ങളുടെ സമാഹാരം. ആധുനിക തുര്‍ക്കിയിലെ പ്രമുഖ പണ്ഡിതനായിരുന്നു സഈദ് നൂര്‍സി. അരനൂറ്റാണ്ടു മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. എങ്കിലും തുര്‍ക്കിയിലിപ്പോള്‍ നടക്കുന്ന രാഷ്ട്രീയ [...]

Read More
Article

വിരഹദുഃഖം

images al fi

നേരം വെളുത്തുവരുന്നതേയുള്ളൂ; അസ്മാബീവി നേരത്തെതന്നെ എഴുന്നേറ്റു. മരച്ചില്ലകളില്‍ കളകളാരവം. ദൂരെ എവിടെയോ നിന്ന് സ്വുബ്ഹി ബാങ്കിന്റെ നേര്‍ത്ത ശബ്ദം. കുട്ടികള്‍ ഗാഢനിദ്രയിലാണ്. ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അവര്‍ ഉറങ്ങുകയാണ്. അബ്ദുല്ല, മുഹമ്മദ്, ഔന്. മുന്നുപേരും ഒരുതരക്കാരാണ്. കളിച്ചുനടക്കുന്ന പ്രായം. കു ട്ടികളുടെ ഉപ്പ ശാമിലെ മുഅ്തത്തിലേക്ക് പോയതാണ്; ഇസ്ലാമിന്റെ ശത്രുക്കളോട് പടപൊരുതാന്‍. അടുത്തെന്നെങ്കിലും തിരിച്ചുവരും. മദീനയില്‍ നിന്ന് ആയിരത്തി ഒരുനൂറ് കിലോമീറ്റര്‍ അകലെ ബൈത്തുല്‍ മഖ്ദിസിനടുത്താണ് മുഅ്തത്ത് എന്ന ഗ്രാമം. അദ്ദേഹം ഒറ്റക്കല്ല. മുവ്വായിരം പട്ടാളക്കാരെയാണ് നബി(സ്വ) [...]

Read More
Article

ശബ്ദമലിനീകരണം الأصوات المزعجة razak

പരിസര മലിനീകരണത്തിനെതിരെ ശക്തമായ താക്കീതു നല്‍കുന്ന ഇസ്‌ലാം ശബ്ദമലിനീകരണത്തിനെതിരെയും മുന്നറിയിപ്പു നല്‍കുന്നു. അധികം ശബ്ദമുണ്ടാക്കുന്നതിനെ വെറുക്കപ്പെട്ട പ്രവൃത്തിയായാണ് ഖുര്‍ആന്‍ കാണുന്നത്. നിരര്‍ഥകമായ ശബ്ദഘോഷങ്ങളെ കഴുതയുടെ കരച്ചിലിനോടാണ് ഖുര്‍ആന്‍ ഉപമിക്കുന്നത്. ”നീ നടത്തത്തില്‍ മിതത്വം പാലിക്കുക. ശബ്ദം താഴ്ത്തുക. നിശ്ചയമായും ഏറ്റവും വെറുക്കപ്പെട്ട ശബ്ദം കഴുതയുടെ ശബ്ദമാകുന്നു” (വി.ഖു. 31:19). മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിടുന്നതും, എന്തിന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുപോലും പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. ശബ്ദം ഉയര്‍ത്താതെ വേണം ഈശ്വരകീര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ എന്ന് വിശുദ്ധ [...]

Read More
Article

ഇസ്‌ലാമും പരിസരശുചിത്വവും اهمية النظافة في الاسلام

images  clean

വൃത്തിയെ വിശ്വാസത്തിന്റെ പാതിയായി കാണുന്ന ഇസ്‌ലാം വ്യക്തിശുചിത്വത്തിനു മാത്രമല്ല പരിസര ശുചിത്വത്തിനും പ്രാധാന്യം കല്‍പിക്കുന്നുണ്ട്. പരിസരത്തെയും പരിസ്ഥിതിയെയും ദുഷിപ്പിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനെ പ്രവാചകന്‍ കര്‍ശനമായി വിലക്കി. ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബിതിരുമേനി പറഞ്ഞു: ‘ശാപമേല്‍ക്കാന്‍ സാധ്യതയുള്ള മലമൂ ത്രവിസര്‍ജനം നടത്താതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ആളുകള്‍ വെള്ളമെടുക്കാന്‍ വരുന്ന സ്ഥലങ്ങള്‍, പൊതുവഴി, തണല്‍ തേടിയെത്തുന്ന സ്ഥലം എന്നിവയാണവ.’ (അബൂദാവൂദ്, ഇബ്‌നുമാജ) മൃഗങ്ങള്‍ക്ക് ശല്യമാകുന്ന തരത്തില്‍ മാളത്തില്‍ മൂത്ര മൊഴിക്കുന്നതിനെയും പ്രവാചകന്‍ വിലക്കി. മറ്റൊരിക്കല്‍ നബി [...]

Read More
Article

ജന്മം തന്നവരോട് മരിച്ചാലും തീരാത്ത കടപ്പാട് Razak ipc

ഈ വിഷയം കേള്‍ക്കുന്നതേ നമുക്ക് മടുപ്പാണ്. കാരണം, അത്രമാത്രം പ്രസംഗങ്ങളും പ്രബന്ധങ്ങളും ഇവ്വിഷയകമായി സുലഭമാണെന്നതത്രെ കാര്യം. മക്കളുടെ ഉത്തരവാദിത്വങ്ങള്‍ ഖുര്‍ആനില്‍ പറഞ്ഞതിലപ്പുറം ഇവിടെ ഇനി വിശദീകരിക്കാന്‍ ഉദ്ദേശമില്ല. വാരിക്കോരി സ്‌നേഹം നല്‍കാന്‍, ഹൃദയം തുറന്ന് മാതാപിതാക്കളെ സ്‌നേഹിക്കാന്‍ എല്ലാ മക്കളോടുമായി ചില കാര്യങ്ങള്‍ മാത്രം. വൃദ്ധസദനങ്ങളിലല്ലെങ്കില്‍ പോലും സമാനമായ അവസ്ഥയാണ് നമ്മുടെ പല മാതാപിതാക്കള്‍ക്കും അവരുടെ വീടുകളില്‍. വീടിനു ഭാരമായി, ഇലകൊഴിഞ്ഞ മരമായി, ചണ്ടികളായി – ഒരുപാട് മാതാപിതാക്കള്‍ നിശ്ശബ്ദരായി നമ്മുടെ വീടുകളില്‍ തന്നെയില്ലേ! ഓര്‍ത്തുനോക്കൂ… മാതാപിതാക്കളോട് [...]

Read More
Page 5 of 22« First...34567...1020...Last »

This website its a part of the DA’AWA-FOCUSED NETWORK