പ്രകൃതിയുടെ പകൃതം

By: FaisalManjeri

ഖൂര്‍ആനിന്റെ ഭാഷയില്‍ പ്രകൃതിയുടെ പകൃതം ഇസ്ലാമാണ്‌. പ്രപഞ്ചം മുസ്ലിമാണ്‌. ദൈവത്തിന്റെ നിയമ വ്യവസ്ഥക്ക്‌ വിധേയമായി ജീവിക്കുന്നതിനാണ്‌ ഇസ്ലാം എന്ന്‌ പറയുക. ദൈവത്തിന്‌ സമ്പൂര്‍ണമായി കീഴ്പെട്ടവനും അവനെ അനുസരിക്കുന്നവനുമാണ്‌ മുസ്ലിം. ഈ അര്‍ഥത്തില്‍ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും മുസ്ലിമാണ്‌. വിശുദ്ധ ഖൂര്‍ആനി​ന്റെഈ പ്രസ്താവന നോക്കുക. Continue reading പ്രകൃതിയുടെ പകൃതം

വിശ്വാസ ദൌര്‍ബല്യം

ചീത്ത സ്വഭാവങ്ങളില്‍നിന്നും ദുഷ്ചെയ്തികളില്‍നിന്നും മനുഷ്യനെ അകറ്റി നിര്‍ത്തുന്ന ശക്തിയാണ്‌ വിശ്വാസം. അത്‌ സദ്ഗുണങ്ങളും ഉന്നത ധാര്‍മിക നിലവാരവും കൈവരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. സ്വന്തം അടിമകളെ സദ്‌വൃത്തിയിലേക്ക്‌ ക്ഷണിക്കുകയും തിന്മയെ വെറുക്കാന്‍ അവരോടാവശ്യപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹു വിശ്വാസം അവരുടെ ഹൃദയങ്ങളില്‍ ശക്തമായിരിക്കണമെന്ന്‌ നിഷ്കര്‍ഷിക്കുന്നുണ്ട്‌. സുറത്തുത്തൗബ്ബയില്‍ സദ്‌വൃത്തരാവാനും സത്യം പറയുവാനും മനുഷ്യനോടാവശ്യപ്പെടുമ്പോള്‍ അല്ലാഹു അവരെ വിശ്വസിച്ചവരെ എന്നാണ്‌ അഭിസംബോധന ചെയ്യുന്നത്‌. “വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. സത്യസന്ധന്‍മാരുടെ കൂടെ ജീവിക്കുക. (9:119) Continue reading വിശ്വാസ ദൌര്‍ബല്യം